ബൈബിൾ വ്യാഖ്യാനം: അടിസ്ഥാന തത്ത്വങ്ങൾ
ബെബിൾ പഠനവും വ്യാഖ്യാനവും
ശരിയായ ബെബിൾ വ്യാഖ്യാനത്തിന്റെ പ്രാധാന്യം നാം മനസിലാക്കണം
നാം ദെവത്തിന്റെ ചിന്തകൾ മനസിലാക്കി ദെവത്തിന്റെ നിലവാരത്തിലേക്ക് വളരണമെന്ന് ദെവം ആഗ്രഹിക്കുന്നു. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദെവത്തിന് കൊള്ളാകുന്നവനായി നിൽപാൻ ശ്രമിക്കണം.
ഒരു ബെബിൾ ഭാഗം എന്തു പറയുന്നു എന്ന് മനസിലാക്കുന്നത് നിരീക്ഷണത്തിലൂടെയാണ്. ആ ഭാഗം ഇന്ന് നമുക്ക് എന്ത് അർത്ഥമാക്കുന്നു എന്ന് തീരുമാനിക്കുന്നത് വ്യാഖ്യാനത്തിലൂടെയാണ്. ഇങ്ങനെ വ്യക്തമാകുന്ന കാര്യം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതാണ് അനുസരണം. നെഹമിയ 8 അദ്ധ്യായത്തിൽ, എസ്രാ പുരോഹിതനും ലേവ്യരും ജനത്തിന് ന്യായപ്രമാണത്തെ വായിച്ച് പൊരുൾ തിരിച്ച് അർത്ഥം പറഞ്ഞുകൊടുത്തു, ജനം അത്യന്തം സന്തോഷിച്ചു, എന്ന് കാണുന്നു. അപ്പോസ്തല പ്രവൃത്തികളിൽ, എതേ്യാപ്യ രാജ്ഞിയുടെ ധനകാര്യമന്ത്രി ബെബിൾ വായിച്ചുകൊണ്ടിരുന്നപ്പോൾ, സുവിശേഷകനായ ഫിലിപ്പോസ് അടുത്തുചെന്ന്; നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ എന്ന് ചോദിച്ചതിന്ന് : ഒരുത്തൻ പൊരുൾ തിരിച്ച് തരാഞ്ഞാൽ ഏങ്ങനെ ഗ്രഹിക്കും, എന്ന് അവൻ മറുപടി പറഞ്ഞു. അയാൾക്കും വ്യാഖ്യാനിക്കാൻ സഹായം ആവശ്യമായിരുന്നു.
ഒരു ബെബിൾ ഭാഗത്തിന്റെ യഥാർത്ഥഅർത്ഥം ഇന്നതാണെന്ന് തീരുമാനിക്കാൻ ശരിയായ വ്യാഖ്യാനം ആവശ്യമാണ്. ഒരു ബെബിൾ ഭാഗമോ കൽപനയോ ഇന്ന് നാം അനുസരിക്കാനുള്ളതാണോ എന്ന് തീരുമാനിക്കുന്നത് ശരിയായ വ്യാഖ്യാനത്തിലൂടെയാണ്. ഒരു മനുഷ്യൻ എന്തു വിശ്വസിക്കുന്നു, എങ്ങനെ ജീവിക്കുന്നു എന്നത് അയാൾ ബെബിൾ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരു ബെബിൾ ഭാഗം എന്തു പറയുന്നു എന്ന് മനസിലാക്കുന്നത് നിരീക്ഷണത്തിലൂടെയാണ്. ആ ഭാഗം ഇന്ന് നമുക്ക് എന്ത് അർത്ഥമാക്കുന്നു എന്ന് തീരുമാനിക്കുന്നത് വ്യാഖ്യാനത്തിലൂടെയാണ്. ഇങ്ങനെ വ്യക്തമാകുന്ന കാര്യം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതാണ് അനുസരണം. ബെബിളിൽ കാണുന്ന കാര്യങ്ങളെയൊക്കെ ശരിയായി വ്യാഖ്യാനിക്കാതെ പ്രാവർത്തികമാക്കുന്നത് തെറ്റുകൾക്ക് കാരണമാകും. ശരിയായ അനുസരണത്തിന് ശരിയായ വ്യാഖ്യാനം അത്യാവശ്യമാണ്. വാക്കുകൾ, ഘടന, പശ്ചാത്തലം, സാഹിത്യരൂപം എന്നിവയെ കണക്കിലെടുത്തുകൊണ്ട് ബെബിൾ ഭാഗം എന്തു പറയുന്നു എന്ന് നാം മനസിലാക്കണം.
ബെബിളിൽ വെളിപ്പെടുത്തപ്പെട്ട ദെവികസത്യങ്ങളെ മനുഷ്യൻ ശരിയായി ഗ്രഹിക്കുന്ന മാർഗ്ഗത്തെ വ്യാഖ്യാനം എന്ന് പറയുന്നു. ദെവം ഉദ്ദേശിക്കുന്ന അർത്ഥം ലഭിച്ചില്ലെങ്കിൽ ലഭിച്ചത് ദെവവചനമല്ല. ബെബിൾഭാഗം എഴുതപ്പെട്ട രൂപത്തിലും സാഹചര്യത്തിലും, എഴുത്തുകാരനും ദെവവും എന്ത് അർത്ഥമാക്കി എന്ന് നാം കണ്ടുപിടിക്കണം. ബെബിൾ ഭാഗങ്ങളിൽ ദെവം ഉദ്ദേശിച്ചിരിക്കുന്ന അർത്ഥം കണ്ടുപിടിക്കുന്നതും അത് അനുസരിക്കുന്നതും ശരിയായ വ്യാഖ്യാനത്തിൽ കൂടി മാത്രമേ സാധിക്കൂ. ദെവം ഉദ്ദേശിക്കുന്ന അർത്ഥം ലഭിച്ചില്ലെങ്കിൽ ലഭിച്ചത് ദെവവചനമല്ല. ഓരോ ബെബിൾ ഭാഗത്തുനിന്നും ദെവം ഉദ്ദേശിക്കുന്ന അർത്ഥം പുറത്തെടുത്ത് വെളിപ്പെടുത്തുകയാണ് ശരിയായ വ്യഖ്യാനത്തിന്റെ ധർമ്മം. ബെബിളിന്റെ തെറ്റില്ലായ്മയും ആധികാരികതയും അംഗീകരിക്കുന്ന ശരിയായ ഒരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടുമാത്രമേ ശരിയായ ബെബിൾ വ്യാഖ്യാനം നടത്താനാകൂ.
ബെബിൾ വ്യാഖ്യാനത്തോട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ചില പ്രധാന വാക്കുകൾ താഴെപ്പറയുന്നവയാണ്.
Hermeneutics ദെവവചനത്തിന്റെ ശരിയായ അർത്ഥം നിർണ്ണയിക്കാൻ സഹായിക്കുന്ന തത്ത്വങ്ങളും പഠനവും. ഇതിൽ നിന്നും ബെബിളിനെ ശരിയായി മനസിലാക്കാൻ സഹായിക്കുന്ന നിയമങ്ങളും നിർദ്ദേശങ്ങളും ലഭിക്കുന്നു. Exegesis ദെവവചനത്തിന്റെ ശരിയായ അർത്ഥം നിർണ്ണയിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ടും, ദെവവചനത്തിന്റെ ചരിത്രപരവും സാഹിത്യപരവുമായ പശ്ചാത്തലങ്ങളെ കണക്കിലെടുത്തുകൊണ്ടും, ദെവവചനത്തിന്റെ ശരിയായ അർത്ഥം നിർണ്ണയിക്കുന്ന, കണ്ടുപിടിക്കുന്ന, മനസിലാക്കുന്ന, പഠിക്കുന്ന പ്രവൃത്തിയാണിത്. എന്നാൽ ഒരു ബെബിൾ ഭാഗത്ത് ദെവം ഉദ്ദേശിക്കാത്ത അർത്ഥം ആരോപിക്കുന്നത് eisegesis വ്യാഖ്യാനമല്ല. തങ്ങളുടെ ആലോചനകൾ ബെബിളിനെ ഉപയോഗിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ശിക്ഷാകരമാണ്. അങ്ങനെ ചിലർ ഉപായം പ്രയോഗിച്ച് ദെവവചനത്തിൽ മായം ചേർത്ത് അതിനെ കോട്ടിക്കളയുന്നു. അത് പലരുടെയും നാശത്തിന് കാരണമാകുന്നു. Exposition ഓരോ ദെവവചന ഭാഗത്തിന്റെയും ശരിയായ അർത്ഥവും, അതിന്റെ ഇന്നത്തെ പ്രസക്തിയും നിർണ്ണയിച്ച ശേഷം അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്ന, വെളിപ്പെടുത്തുന്ന, കെമാറ്റം ചെയ്യുന്ന പ്രവൃത്തിയാണിത്. ഇതാണ് exegesis െന്റെ ലക്ഷ്യം. Edification - ദെവവചനത്തിന്റെ ശരിയായ അർത്ഥം നിർണ്ണയിക്കുകയും അത് പ്രബോധിപ്പിക്കുകയും ചെയ്യുന്നവരും, കേൾക്കുന്നവരും അനുസരണത്തിലൂടെ ആത്മീയമായി വളരുന്ന അനുഭവം, സംഭവം. Homiletics ദെവവചനത്തിന്റെ ശരിയായ അർത്ഥവും ഇന്നത്തെ പ്രസക്തിയും സുവിശേഷപ്രസംഗത്തിലൂടെ കേഴ്വിക്കാർക്ക് പറഞ്ഞുകൊടുക്കുന്നതു സംബന്ധിച്ച പഠനവും തത്ത്വങ്ങളും.
ബെബിൾ വ്യാഖ്യാനത്തിലുള്ള ചില വിഷമതകൾ
ബെബിൾ വ്യാഖ്യാനത്തിലുള്ള ചില വിഷമതകളെപ്പറ്റി നാം അറിഞ്ഞിരിക്കണം
ബെബിൾ ഭാഗം മാത്രമല്ല വ്യാഖ്യാതാവും ഓരോ പ്രതേ്യക പശ്ചാത്തലത്തിലാണ് നിലകൊള്ളുന്നത്. സ്ഥല-കാല വിദൂരത, ഭാഷയിലും സംസ്കാരത്തിലുമുള്ള വ്യത്യാസം, സാഹിത്യരൂപങ്ങളുടെയും ഗ്രന്ഥകർത്താക്കളുടെയും പ്രതേ്യകതകൾ എന്നിവ ബെബിൾ വളരെ ശ്രദ്ധയോടെ വ്യാഖ്യാനിക്കേണ്ടതുണ്ട് എന്ന കാര്യം വ്യക്തമാക്കുന്നു. എബ്രായ, അരമായ ഭാഷകൾ ഇടത്തുനിന്നും വലത്തോട്ടാണ് എഴുതുന്നത്. അവയിൽ consonants െമാത്രമേ എഴുതിയിരുന്നുള്ളൂ. Vowels എഴുതിയിരുന്നില്ല. മാത്രമല്ലാ എബ്രായ, അരമായ, ഗ്രീക്ക് എന്നീ മൂന്ന് ബെബിൾ ഭാഷകളിലും അക്കാലത്ത് വാക്കുകൾ തമ്മിൽ വേർതിരിച്ച് കാണിക്കാനുള്ള സ്ഥലം കൊടുത്തിരുന്നില്ല. ഇവയൊക്കെ കെയെഴുത്തുപ്രതികളുടെ നിർമ്മാണത്തിൽ വെഷമ്യങ്ങൾക്ക് കാരണമായിട്ടുണ്ട്. പല പ്രദേശങ്ങളിലും കെയെഴുത്തുപ്രതികൾ പല രീതികളിലാണ് നിർമ്മിച്ചിരുന്നത്. അതിനാൽ ചില കെയെഴുത്തുപ്രതികളിൽ ചില അക്ഷരങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നു. എന്നാൽ അവയൊന്നും ബെബിളിന്റെ തെറ്റില്ലായ്മയെയോ, ഉപദേശങ്ങളെയോ ബാധിക്കുന്നില്ല. കാരണം ബെബിളിന്റെ തെറ്റില്ലായ്മ കെയെഴുത്തുപ്രതികളോടല്ല, മൂലകൃതിയോടാണ് ബന്ധപ്പെട്ടിരിക്കുന്നത്.
തെറ്റായ ബെബിൾ വ്യാഖ്യാനം ഏറ്റവും അപകടമാണ്
ദെവവചനമായ ബെബിൾ സംസാരിക്കുമ്പോൾ ദെവം സംസാരിക്കുന്നതിനാൽ ബെബിൾ ആഴമായ സത്യങ്ങളെ വെളിപ്പെടുത്തുന്നു. എന്നാൽ ആ സത്യങ്ങളെപ്പറ്റിയുള്ള ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കുന്നതിന് കാരണം ഓരോരുത്തരും വ്യത്യസ്തമായ വ്യാഖ്യാനരീതികൾ സ്വീകരിക്കുന്നതാണ്. തെറ്റായി വ്യാഖ്യാനിക്കുന്നവർ തെറ്റായ കാഴ്ചപ്പാടുകൾ വച്ചുപുലർത്തി അപകടത്തിൽപ്പെടുന്നു. ഇന്ന് അനേകർ ദുരുപദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നതിന് കാരണം തെറ്റായ ബെബിൾ വ്യാഖ്യാനങ്ങൾക്ക് ഇരയായിത്തീരുന്നതാണ്. തെറ്റുകളുള്ള ഒരു പുസ്തകത്തെ തെറ്റായി വ്യാഖ്യാനിച്ചാൽ പ്രശ്നം അത്ര ഗുരുതരമല്ല. എന്നാൽ തെറ്റുകളില്ലാത്ത ദെവവചനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഗുരുതരമായ തെറ്റാണ്. അത് അനേകരെ നാശത്തിലേക്ക് നയിക്കും. ശരിയായ വ്യാഖ്യാനനിയമങ്ങൾ അനുസരിക്കാതെയുള്ള വ്യാഖ്യാനത്തിന്റെ ഫലമായി ഒാരോരുത്തരും തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ബെബിൾ വ്യാഖ്യാനിച്ച് തങ്ങളുടെ തത്ത്വങ്ങൾ ബെബിളിനെക്കൊണ്ട് പറയിപ്പിക്കുന്ന അവസ്ഥയുണ്ടാക്കുന്നു. ഇത് വ്യാപകമായ തെറ്റുകൾക്കും ആശയക്കുഴപ്പത്തിനും കാരണമാക്കുന്നു.
സഭാചരിത്രത്തിൽ വിവിധ വ്യാഖ്യാനരീതികൾ നിലനിന്നിരുന്നു
സഭാചരിത്രത്തിൽ പദാനുപദ വാക്യാർത്ഥത്തിന് പ്രാധാന്യം കൊടുക്കുന്ന ശരിയായതും ബെബിൾപരവുമായ Literal Grammatical Historical വ്യാഖ്യാനത്തിന് പുറമേ തെറ്റായ പല വ്യാഖ്യാനരീതികളും നിലനിന്നിരുന്നു. പാദാനുപദ വാക്യാർത്ഥത്തെ നിഷേധിക്കുന്ന നിഗൂഢാർത്ഥവ്യാഖ്യാനം, വ്യക്തിയുടെ പ്രാധാന്യത്തെ നിഷേധിച്ച് പാരമ്പര്യത്തിന് ഊന്നൽ കൊടുക്കുന്ന വ്യാഖ്യാനം, മനുഷ്യബുദ്ധിയിൽ ഒതുങ്ങാത്ത ദെവികസത്യങ്ങളെ നിഷേധിക്കുന്ന യുക്തിവാദപരമായ വ്യാഖ്യാനം, വസ്തുനിഷ്ടമായ യാഥാർത്ഥ്യങ്ങളെ നിഷേധിക്കുന്ന വ്യക്തിനിഷ്ടമായ വ്യാഖ്യാനം, തുടങ്ങിവഅവയിൽ ചിലതാണ്. യുക്തിവാദവും, വ്യക്തിനിഷ്ടമായ അനുവഭാധിഷ്ടിത വാദവും, ലിബറലിസത്തിന്റെ വിവിധ മുഖങ്ങളാണ്. ദെവത്തിന്റെയും, ബെബിളിന്റെയും അധികാരത്തിന് മുകളിൽ, മനുഷ്യനെ പ്രതിഷ്ഠിക്കുന്ന പ്രവണതയാണ് ഇവയ്ക്കുള്ളത്.
അക്ഷരങ്ങളെ ആരാധിക്കുന്ന വ്യാഖ്യാനം (അക്ഷരങ്ങൾക്ക് ദെവത്തെക്കാൾ പ്രാധാന്യം കൊടുക്കുന്നത് തെറ്റാണ്)
ഇവർ അക്ഷരത്തിന് അന്ധമായ പ്രാധാന്യം കൊടുത്ത് യഥാർത്ഥ അർത്ഥത്തെ മറച്ചുകളയുന്നു. പദാനുപദവ്യാഖ്യാനം വഴിതെറ്റി അമിതമായാൽ, അക്ഷരം കൊല്ലുന്ന അവസ്ഥയുണ്ടാകും. പദാനുപദ വാക്യാർത്ഥ വ്യാഖ്യാനരീതിയെ യഹൂദ റബ്ബിമാർ ക്രമേണ തെറ്റിച്ചുകളഞ്ഞു. അവർ ബെബിളിലെ ഓരോ വാക്കിനും ദെവത്തെക്കാൾ പ്രാധാന്യം കൊടുത്തു. വാക്കുകളെ അവർ ആരാധനാപാത്രമാക്കി. വാക്കുകൾക്കും ആശയങ്ങൾക്കും തമ്മിൽ സംഖ്യാപരമായ നിഗൂഢബന്ധമുണ്ടെന്ന് അവർ ചിന്തിച്ചു. ഉദാഹരണമായി മോശ എതേ്യാപ്യൻ സ്ത്രീയെ വിവാഹം കഴിച്ചു എന്നല്ല, മറിച്ച് ഒരു സുന്ദരിയായ സ്ത്രീയെ വിവാഹം കഴിച്ചു എന്നാണ് ബെബിൾ പറയുന്നത് എന്ന് അവർ വാദിക്കന്നു. കാരണം കുശ്യ എന്ന വാക്കിന്റെ സംഖ്യയും, സുന്ദരരൂപം എന്ന വാക്കിന്റെ സംഖ്യയും 736 ആണ്. അങ്ങനെ ബെബിളിന്റെ എഴുത്തുകാർ ഉദ്ദേശിക്കാത്ത അർത്ഥങ്ങൾ ഇത്തരം വ്യാഖ്യാനക്കാർ ബെബിളിന്റെ മേൽ ആരോപിച്ചു. ഇത്തരം ദെവവിരുദ്ധമായ അക്ഷരാരാധന, Allegorization അഥവാ നിഗൂഢാർത്ഥ വ്യാഖ്യാനങ്ങളിലേക്ക് നയിച്ചു.
നിഗൂഢാർത്ഥം അനേ്വഷിക്കുന്ന വ്യാഖ്യാനം സഭയെ അന്ധകാരയുഗത്തിൽ അകപ്പെടുത്തി
ബെബിൾ ഭാഗത്തിന്റെ വ്യക്തമായ വാക്യാർത്ഥത്തിന് പ്രാധാന്യം കൊടുക്കാതെ അതിനോട് ബന്ധമില്ലാത്ത കാര്യങ്ങൾ, ഒളിഞ്ഞുകിടക്കുന്ന മർമ്മങ്ങൾ, ആഴമായ അർത്ഥം, എന്നൊക്കെയുള്ള ലേബലിൽ ചിലർ പ്രചരിപ്പിക്കുന്ന നിഗൂഢചിന്തകളാണ് ഇവ. ബെബിൾ വാക്യങ്ങളെ അവയുടെ യഥാർത്ഥ പശ്ചാത്തലത്തിൽ നിന്ന് വേർപെടുത്തിയിട്ട് തങ്ങളുടെ സ്വന്തമായ തത്ത്വചിന്തകളുടെ അടിസ്ഥാനത്തിൽ അവയെ വ്യാഖ്യാനിക്കുന്ന പ്രവണതയാണിത്. ചിലപ്പോൾ ഇത്തരക്കാർ വ്യക്തമായ ചില വാക്യങ്ങളെ, അവ്യക്തമായ വാക്യങ്ങളുടെ വെളിച്ചത്തിലും വ്യാഖ്യാനിക്കുന്നതായി കാണുന്നു. ഇതെല്ലാം തെറ്റായ വ്യാഖ്യാനരീതികളാണ്. വാസ്തവത്തിൽ ഈ വ്യാഖ്യാനരീതി ബെബിൾ ഭാഗത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുകയും, ബെബിൾ സത്യങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു.
പുരാതന ഗ്രീക്ക് പുരാണങ്ങളിലെ ദേവന്മാരുടെ പല സ്വഭാവങ്ങളും, പ്രവർത്തികളും അതേപടി അംഗീകരിക്കാൻ ഗ്രീക്ക് ചിന്തകന്മാർക്ക് കഴിഞ്ഞില്ല. അതിനാൽ അവർ അത്തരം പുരാണ ഇതിവൃത്തങ്ങളിലെ പ്രകടമായ അർത്ഥങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ, അവയ്ക്ക് തങ്ങളുടെ ഭാവനകൾക്കിണങ്ങിയ രീതിയിൽ നിഗൂഢവും അതേസമയം പൊതുവെ സ്വീകാര്യവുമായ അർത്ഥങ്ങൾ കൊടുക്കുന്ന വ്യാഖ്യാനരീതി സ്വീകരിച്ചു. ഇതിലൂടെ അവർക്ക് പുരാണങ്ങളെ പൂർണ്ണമായി തിരസ്കരിക്കാതെ തന്നെ, അവയിൽ തങ്ങൾ വിയോജിക്കുന്നവയെ ഉപേക്ഷിക്കാനും, അവയിലൂടെ തന്നെ, തങ്ങളുടെ ചിന്തകളെ പ്രചരിപ്പിക്കാനും കഴിഞ്ഞു. ഇത്തരം നിഗൂഢാർത്ഥവ്യാഖ്യാനങ്ങളിലൂടെ തങ്ങളുടെ പുരാണങ്ങളെ സംരക്ഷിക്കാനും ജനങ്ങൾക്ക് സ്വീകാര്യമായ ചിന്തകൾ നൽകാനും ചിന്തകർക്ക് കഴിഞ്ഞു.
ഇതുപോലെ തന്നെ ചില യഹൂദ പണ്ധിതരും (ഫീലോ) സഭാപിതാക്കന്മാരും തങ്ങൾക്ക് അതേപടി മനസിലാക്കാനോ ഉൾക്കൊള്ളാനോ കഴിയാതിരുന്ന ബെബിൾ ഭാഗങ്ങൾക്ക് തങ്ങളുടേതായ ന്യായീകരണം കൊടുക്കാൻ നിഗൂഢാർത്ഥവ്യാഖ്യാനരീതി സ്വീകരിച്ചു. വാക്കുകൾക്കുള്ളിൽ സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയാത്ത നിഗൂഢമായ അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്ന് അവർ തെറ്റായി സങ്കൽപിച്ചു. അങ്ങനെ തങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ ബെബിളിനെക്കൊണ്ട് പറയിപ്പിക്കാൻ അത്തരക്കാർക്ക് കഴിഞ്ഞു. മനുഷ്യഭാവനകളെ പ്രചരിപ്പിക്കാനും ബെബിൾ സത്യങ്ങളെ മറച്ചുകളയാനും മാത്രമേ ഈ വ്യാഖ്യാനരീതി പ്രയോജനപ്പെട്ടുള്ളൂ. റോമിലെ ക്ലമന്റ്, ജസ്റ്റിൻ മാർട്ടിയർ, ഐറേനിയസ്, തെർത്തുള്ള്യൻ, അലക്സാഡ്രിയയിലെ ക്ലമന്റ്, ഒറിജൻ, ജെറോം, അഗസ്റ്റിൻ, തോമസ് അക്വിനാസ് തുടങ്ങിയവരും ഇൗ വ്യാഖ്യാന രീതിയാണ് സ്വീകരിച്ചിരുന്നത്. ജസ്റ്റിൻ പഴയനിയമ തടിക്കഷണങ്ങളിലെല്ലാം കുരിശിനെ കാണാൻ ശ്രമിച്ചു. ഒറിജൻ Mr Allegorism എന്ന് അറിയപ്പെട്ടു. അഗസ്റ്റിൻ പ്രവചനഭാഗങ്ങളെ മനസിലാക്കാൻ നിഗൂഢാർത്ഥ വ്യാഖ്യാനരീതി ഉപയോഗിച്ചു.
ഇങ്ങനെ കാലക്രമേണ സഭാപ്രസ്ഥാനം ദെവികസത്യത്തിൽ നിന്ന് അകന്നുപോകാൻ, ഇത്തരം വ്യാഖ്യാനരീതികൾ കാരണമായിത്തീർന്നു. മദ്ധ്യകാലഘട്ടത്തിൽ സഭാപ്രസ്ഥാനവും പാരമ്പര്യവും ആധിപത്യം പുലർത്തി. സഭയുടെയും പാരമ്പര്യത്തിന്റെയും താളത്തിനൊത്ത് ബെബിളിനെ വളയ്ക്കാൻ നിഗൂഢാർത്ഥ വ്യാഖ്യാനരീതിയെ ഉപയോഗിച്ചു. അവസരത്തിനൊത്ത് ബെബിളിനെ വ്യാഖ്യാനിക്കാൻ നിഗൂഢാർത്ഥ വ്യാഖ്യാനരീതിയെക്കാൾ പ്രയോജനപ്പെടുന്ന മറ്റൊരു വ്യാഖ്യാനരീതിയുമില്ല. അങ്ങനെ സത്യത്തിന്റെ പ്രകാശം ഇല്ലാതായ ആ കാലഘട്ടം അന്ധകാരയുഗം എന്നറിയപ്പെടുന്നു.
പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാനം - ബെബിൾ സത്യങ്ങളെ വളച്ചൊടിച്ച് പ്രസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നു
സഭാധികാരികളുടെയും പാരമ്പര്യങ്ങളുടെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ട്, ബെബിളിനെ വ്യാഖ്യാനിക്കുന്ന രീതിയാണിത്. കോംഗർ, കാൾ റാനർ, ഹാൻസ് ക്യൂങ്ങ് എന്നിവരാണ് ഇത്തരം പ്രമുഖ ചിന്തകർ. പാരമ്പര്യസഭകൾ തങ്ങളുടെ പാരമ്പര്യങ്ങൾക്ക് കോട്ടം തട്ടാതെ ബെബിളിനെ വ്യാഖ്യാനിച്ച് കോട്ടിക്കളയുന്നു. പാരമ്പര്യവും ലിബറലിസവും സഭയെ മുരടിപ്പിക്കുകയും സഭയുടെ മുഖത്തെ കോട്ടിക്കളയുകയും ചെയ്യുന്ന ശക്തികളാണ്. യഹൂദറബ്ബിമാരും ബെബിളിന്റെ യഥാർത്ഥ അർത്ഥത്തിന് ചേരാത്ത വ്യാഖ്യാനങ്ങൾ നൽകി എഴുതപ്പെടാത്ത പാരമ്പര്യം ഉണ്ടാക്കി. ഇത്തരം പ്രവണതകളെ യേശു വിമർശിച്ചു.
പ്രതിരൂപങ്ങളെ അടിസ്ഥാനമാക്കുന്ന വ്യാഖ്യാനം - അതിരുകടന്നാൽ തെറ്റായ നിഗൂഢാർത്ഥ വ്യാഖ്യാനമായിത്തീരും.
നിഴൽ-പൊരുൾ, പ്രതിരൂപം-രൂപം രീതിയിലുള്ള ആശയസംവേദനം, പഴയനിയമത്തെയും പുതിയനിയമത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. ഇവയെ വളരെ പ്രയോജനകരമായ രീതിയിൽ വചനപഠനത്തിനായി ഉപയോഗിക്കാൻ കഴിയും. എന്നാൽ നിഴൽ-പൊരുൾ വ്യാഖ്യാനരീതി അതിരുകടന്നാൽ അത് നിഗൂഢാർത്ഥ വ്യാഖ്യാനമായിത്തീരും. ഏലിയാസറിനെ പരിശുദ്ധാത്മാവായി ചിത്രീകരിക്കുന്നത്, റിബേക്കയുടെയും ഇസഹാക്കിന്റെയും കൂടിക്കാഴ്ചയെ യേശുവിന്റെ രണ്ടാമത്തെ വരവിനോട് ബന്ധപ്പെടുത്തുന്നത്, എല്ലാം ഇത്തരം പ്രവണതക്ക് ഉദാഹരണങ്ങളാണ്. തങ്ങളുടെ വ്യാഖ്യാനങ്ങൾക്ക് അലങ്കാരവും ആകർഷണവും കൂട്ടാൻ ചിലർ ഇന്നും തങ്ങളുടെ വ്യക്തിപരമായ ചിന്തകൾ ബെബിളിന്റെ മേൽ വച്ചുകെട്ടുന്ന രീതി കാണുന്നുണ്ട്. ബെബിളിൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കുന്നത് നുണയാണ്.
പദാനുപദ വാക്യാർത്ഥവ്യാഖ്യാനമാണ് ഏറ്റവും ശരിയായ വ്യാഖ്യാനരീതി
ബെബിൾ ഓരോ വാക്കുകളായും മൊത്തമായും ദെവനിവേശിത മായതിനാൽ പദാനുപദ വ്യാഖ്യാനമാണ് ഏറ്റവും ശരിയായ വ്യാഖ്യാനരീതി. ബെബിൾ വിരുദ്ധമായ ലിബറലിസ പ്രവണതകൾക്കെതിരെ ചെറുത്തുനിൽക്കാൻ ഏറ്റവും പ്രയോജനപ്പെടുന്നതും ഈ വ്യാഖ്യാനരീതിയാണ്. ബെബിൾ മൊത്തമായും ബെബിളിലെ ഓരോ വാക്കും ദെവനിവേശിതമാണ് എന്ന് പദാനുപദ വാക്യാർത്ഥവ്യാഖ്യാനം അംഗീകരിക്കുന്നു. ബെബിളിന്റെ ദെവനിവേശികതയെ പൂർണ്ണമായി അംഗീകരിക്കാൻ കഴിയുന്ന ഏക വ്യാഖ്യാനരീതി പദാനുപദ വാക്യാർത്ഥ വ്യാഖ്യാനം മാത്രമാണ്. ദെവത്തിന്റെ വചനം വിശ്വാസ്യമാണെന്നും, അത് മനുഷ്യന് മനസിലാക്കാൻ വേണ്ടിയുള്ളതാണെന്നും, മനസിലാക്കാൻ കഴിയുമെന്നുമുള്ള അനുമാനമാണ് പദാനുപദ വ്യാഖ്യാനത്തിന്റെ അടിസ്ഥാനം. ദെവമോ എഴുത്തുകാരോ ബെബിളിനെ ഒരു കടങ്കഥയാക്കാനോ, തെറ്റിദ്ധരിപ്പിക്കാനോ സത്യം ഒളിച്ചുവയ്ക്കാനോ ഉദ്ദേശിച്ചിട്ടില്ല. അതിനാൽ സാമാന്യബുദ്ധിയിൽ സാധാരണ അർത്ഥത്തിൽ ബെബിളിനെ മനസിലാക്കേണ്ടതും മനസിലാക്കാൻ കഴിയുന്നതുമാണ്.
ബെബിളിനെ അതിന്റെ ആദ്യരൂപത്തിൽ എഴുതിയവർ എന്ത് അർത്ഥം ഉദ്ദേശിച്ചു എന്നത് അന്നത്തെ ഭാഷാ-ചരിത്ര സാഹചര്യങ്ങളുടെ വെളിച്ചത്തിൽ നിർണ്ണയിച്ചുകൊണ്ടാണ് പദാനുപദവ്യാഖ്യാനം നടത്തുന്നത്. ഒരു സാഹചര്യത്തിൽ ഒരു വാക്കിന് ഒരു അർത്ഥം മാത്രമേയുള്ളൂ. ഒരു സാഹചര്യത്തിൽ ഒരു വാക്കിന് പല അർത്ഥങ്ങൾ ആരോപിച്ചാൽ വ്യാഖ്യാനക്കാരന്റെ ചിന്തകൾ എഴുത്തുകാരന്റെ ചിന്തകളെക്കാൾ ആധിപത്യം പുലർത്തും. പദാനുപദ വ്യാഖ്യാനവും വിവിധ സാഹിത്യരൂപങ്ങളും തമ്മിൽ വെരുദ്ധ്യമില്ല. ബെബിളിലുള്ള വിവിധ സാഹിത്യരൂപങ്ങളെയും പദാനുപദവ്യാഖ്യാനത്തിലൂടെയാണ് മനസിലാക്കേണ്ടത്. ദെവത്തിന്റെ വചനം ആത്മാവാണ്. അതിനാൽ പദാനുപദവ്യാഖ്യാനമാണ് ഏറ്റവും ആത്മീയമായ വ്യാഖ്യാനരീതി. പദാനുപദവ്യാഖ്യാനരീതിയെ ആത്മീയമല്ലെന്ന വ്യാജേന, അവഗണിച്ച് ബെബിൾഭാഗങ്ങളെ അമിതമായി ആത്മീയവൽക്കരിച്ച്, നിഗൂഢാർത്ഥങ്ങളെ തേടി നടക്കുന്ന കാപട്യക്കാരെ സൂക്ഷിക്കണം. ആഴമായ ആത്മീയസത്യങ്ങൾ ദെവം വെളിപ്പെടുത്തിയിരിക്കുന്നത് എഴുതപ്പെട്ട മാനുഷിക വാക്കുകളിലൂടെയാണ്. പദാനുപദ ്യാഖ്യാനത്തിലൂടെ മാത്രമേ ആ സത്യങ്ങളെ പുറത്തെടുക്കാൻ കഴിയുകയുള്ളൂ. അതിനാൽ അത്തരം ഓരോ വാക്കിനും അർഹമായ പ്രാധാന്യം കൊടുക്കാത്തവർക്ക് ദെവികസത്യങ്ങൾ ഗ്രഹിക്കാൻ കഴിയില്ല.
ദെവം നൽകിയ വാക്കുകളിലൂടെ ദെവത്തിന് തന്റെ സത്യങ്ങൾ വ്യക്തമായി വെളിപ്പെടുത്താൻ കഴിഞ്ഞില്ല എന്ന ദുരൂഹവും അസംതൃപ്തിയുമാണ്, വാക്കുകൾക്ക് പിന്നിൽ നിഗൂഢാർത്ഥങ്ങളെ അനേ്വഷിക്കാൻ ചിലരെ പ്രരിപ്പിക്കുന്നത്. വാക്യാർത്ഥത്തെ നിഷേധിച്ച്, വാക്കുകൾക്ക് പിന്നിലുണ്ടെന്ന് പറയപ്പെടുന്ന നിഗൂഢാർത്ഥങ്ങളെ ഊഹിച്ചെടുത്ത്, അവയാണ് യഥാർത്ഥ അർത്ഥമെന്ന് വാദിച്ച്, അവയ്ക്ക് ഊന്നൽ കൊടുക്കുന്ന ഈ പ്രവണതക്ക്, ആത്മീയതയുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല, അത് തികച്ചും അനാത്മീയവുമാണ്. കാരണം അവർ ദെവത്തിന്റെ വാക്കുകളിൽ ഏറ്റവും പ്രകടമായി വ്യക്തമാകുന്ന കാര്യങ്ങളെ ആദരിക്കുന്നില്ല. ഇവിടെ മുൻതൂക്കം ലഭിക്കുന്നത് ദെവവചനത്തിനല്ല, ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കും, ഭാവനകൾക്കുമാണ്. അവർ ഒരേ കാര്യത്തിന് പല അർത്ഥം കൊടുത്ത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഉദാ. നല്ല സമറായക്കാരന്റെ രണ്ട് നാണയം കർത്തൃമേശയും സ്നാനവുമാണെന്ന് ചിലർ പറയുന്നു; മറ്റുചിലർ പറയുന്നു അത് വിശുദ്ധീകരണവും മഹത്വീകരണവുമാണെന്ന്.
ലാളിത്യവും ഗഹനതയും ബെബിളിൽ ഒരുപോലെ സമ്മേളിച്ചിരിക്കുന്നു. എന്നാൽ അത് നിഗൂഢാർത്ഥവ്യാഖ്യാനത്തിനോ, ഇല്ലാത്ത അർത്ഥം കൂട്ടിച്ചേർക്കുന്നതിനോ അനുവദിക്കുന്നില്ല. പറഞ്ഞിരിക്കുന്നതുപോലെ മനസിലാക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് ഏക അംഗീകൃതമാർഗ്ഗം. പദാനുപദവ്യാഖ്യാനം ഉപരിപ്ലവമായ വ്യാഖ്യാനമല്ല. യഥാർത്ഥ അർത്ഥത്തിന്റെ ആഴമായ മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാൻ പദാനുപദവ്യാഖ്യാനത്തിലൂടെ മാത്രമേ കഴിയൂ. യേശുക്രിസ്തു ഉപയോഗിച്ചത് പദാനുപദവ്യാഖ്യാനരീതിയാണ്. യേശു പഴയനിയമത്തിലെ പല കാര്യങ്ങളെയും പുനർവ്യാഖ്യാനം നടത്തിക്കൊണ്ട് പ്രമാണങ്ങളുടെ കാതലും സത്തയും വെളിപ്പെടുത്തി. ദെവമഹത്വത്തിനും മനുഷ്യനന്മക്കും വിലങ്ങുതടിയായിത്തീർന്ന പാരമ്പര്യങ്ങളെ യേശു എതിർത്തു. ബെബിളിനെ അതിന്റെ സമൂലസത്തയുടെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുന്ന രീതിയാണ് യേശു കാണിച്ചുതന്നത്. വാക്കുകൾ അതിൽതന്നെ അന്തിമമല്ല. വാക്കുകളിലൂടെ ദെവം നൽകുന്ന അർത്ഥത്തെയും സന്ദേശത്തെയും കണ്ടെത്തി അനുസരിക്കണം. അല്ലെങ്കിൽ അക്ഷരം അർത്ഥത്തെ കൊല്ലുമെന്നും യേശു വ്യക്തമാക്കി.
പദാനുപദ വാക്യാർത്ഥ വ്യാഖ്യാനം സഭയിൽ നവീകരണത്തിനും ഉണർവ്വിനും കാരണമായി
വ്യാഖ്യാനപരമായി ബെബിളിനോടുള്ള സമീപനത്തിൽ വന്ന നവീകരണമാണ് വാസ്തവത്തിൽ മദ്ധ്യകാലഘട്ടത്തിലെ സഭാപ്രസ്ഥാനത്തിന്റെ നവീകരണത്തിന് കാരണമായത്. നിഗൂഢാർത്ഥ വ്യാഖ്യാനരീതിയിൽ നിന്നും വാക്യാർത്ഥ-വ്യാകരണ-ചരിത്ര പശ്ചാത്തലങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാന രീതിയിലേക്കുള്ള മാറ്റം ദെവവചന സത്യത്തിന്റെ പ്രകാശം പൊതുജനങ്ങളിലെത്താൻ സഹായകമായി. അതോടെ നിയന്ത്രണംവിട്ട രീതിയിൽ ബെബിളിനെ തങ്ങളുടെ ഇഷ്ടംപോലെ വ്യാഖ്യാനിക്കുന്ന പ്രവണതക്ക് കടിഞ്ഞാണിടപ്പെട്ടു. 1400 - 1500 കാലഘട്ടത്തിലെ ജോൺ വെക്ലിഫ്, മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ, വില്യം ട്വിൻഡേയിൽ എന്നിവരും അനാബാപ്റ്റിസ്റ്റ് പ്രസ്ഥാനവും വാക്യാർത്ഥ വ്യാഖ്യാനത്തിന് പ്രാധാന്യം കൊടുത്തു. ഇന്നും സഭകൾക്ക് അകത്തും പുറത്തും നവീകരണത്തിന് സഹായകമായിത്തീരുന്നത് പദാനുപദ വാക്യാർത്ഥ വ്യാഖ്യാനം മാത്രമാണ്.
ശരിയായ ബെബിൾ വ്യാഖ്യാനത്തിന്റെ
അടിസ്ഥാന തത്ത്വങ്ങൾ
മാനുഷികമായ വ്യാഖ്യാനതത്ത്വങ്ങൾക്കൊന്നും ബെബിളിനെക്കാൾ ആധികാരികത ഇല്ല. എന്നാൽ ബെബിൾ ശരിയായി മനസിലാക്കുന്നതിന് അത്യാവശ്യമായ ചില തത്ത്വങ്ങൾ ബെബിളിൽ നിന്നുതന്നെ വെളിപ്പെടുന്നു. അവയിൽ ചിലത് താഴെപ്പറയുന്നവയാണ്.
1. ബെബിൾ ദെവികവും മാനുഷികവുമായ ഒരു പുസ്തകമാണ് എന്ന് മനസിലാക്കുക
തെളിവില്ലാതെ തന്നെ മനുഷ്യർക്ക് മനസിലാക്കാൻ കഴിയുന്ന ചില സത്യങ്ങളുണ്ട്. അത്തരം സത്യങ്ങളിൽ നിന്ന് ചില അനുമാനങ്ങളിൽ എത്തിച്ചേരാനും മനുഷ്യന് കഴിയും. മനുഷ്യരിലേക്ക് ചില ആശയങ്ങൾ കെമാറ്റം ചെയ്യാൻ വേണ്ടി, മനുഷ്യർ സംസാരിക്കുന്ന ഭാഷകളിൽ, ചില മനുഷ്യരാൽ എഴുതപ്പെട്ട ഒരു പുസ്തകമാണ് ബെബിൾ എന്നത് തെളിവില്ലാതെ തന്നെ വ്യക്തമാകുന്ന ഒരു സത്യമാണ്. ഈ പുസ്തകത്തെ തുറന്ന മനസോടെ പഠിക്കുന്നവർക്ക് തെളിവില്ലാതെ തന്നെ വ്യക്തമാകുന്ന മറ്റൊരു വസ്തുത, ബെബിൾ ദെവികമായ പുസ്തകമാണ് എന്നതാണ്. ഈ രണ്ട് വസ്തുതകളാണ് ബെബിൾ വ്യാഖ്യാനത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ.
2. വാക്കുകളുടെ അർത്ഥവും വ്യാകരണവും ശരിയായി മനസിലാക്കണം
ബെബിൾ ഭാഗത്തിന് ദെവം ഉദ്ദേശിക്കുന്ന അർത്ഥം ഏറ്റവും കൃത്യമായി കണ്ടുപിടിച്ച് വെളിപ്പെടുത്തുകയാണ് വ്യാഖ്യാനത്തിന്റെ ലക്ഷ്യം. വ്യാഖ്യാനക്കാരന്റെ ചിന്തകൾ ബെബിളിന്റെമേൽ കെട്ടിവയ്ക്കുന്നത് തെറ്റാണ്. ചിന്തകൾ പ്രകടമാക്കുന്നത് വാക്കുകളിലൂടെയാണ്. വാക്കുകൾ കൊണ്ടാണ് വാക്യങ്ങൾ ഉണ്ടാകുന്നത്. വാക്യത്തിൽ വാക്കുകളുടെ അർത്ഥവും, അവയെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയായ വ്യാകരണം പ്രതേ്യകം മനസിലാക്കണം. വ്യാകരണം എന്നതിൽ വാക്കുകളുടെ അർത്ഥം, വാക്കുകളുടെ രൂപഘടന അർത്ഥത്തെ എങ്ങനെ സ്വാധീനിക്കുന്നു, വാക്കുകൾ അവയുടെ വിവിധ രൂപങ്ങളിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നു, വാക്കുകളെ തമ്മിൽ യോജിപ്പിക്കുന്ന രീതികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു. വാക്കുകളുടെ അർത്ഥം പഠിക്കുമ്പോൾ, വാക്കുകളുടെ ഉത്ഭവത്തിന്റെയും വളർച്ചയുടെയും ചരിത്രം, അവയെ ബെബിളിൽ മറ്റു ഭാഗങ്ങളിൽ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു, അവയുടെ പര്യായപദങ്ങളും വിപരീതപദങ്ങളും എങ്ങനെ ഉപയോഗിച്ചിരിക്കുന്നു, അവ സമാന്തരവും വിപരീതവുമായ വിവിധ സാഹചര്യങ്ങളിൽ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതാണ്. വാക്കുകളുടെ അർത്ഥം മാറിക്കൊണ്ടി രിക്കുന്നതിനാൽ മൂലഭാഷയിലെ മൂലവാക്കിൽ നിന്നോ, ആ വാക്കിന്റെ ഇന്നത്തെ അർത്ഥത്തിൽ നിന്നോ, ഗ്രന്ഥകാരൻ ഉദ്ദേശിച്ച അതിന്റെ യഥാർത്ഥ അർത്ഥം കണ്ടുപിടിക്കാൻ കഴിയണമെന്നില്ല. എന്നാൽ ആ വാക്കിന് അന്നുണ്ടായിരുന്ന സാധാരണമായ അർത്ഥം ഏതെന്ന് മനസിലാക്കിയാൽ അതിന്റെ ശരിയായ അത്ഥം വ്യക്തമാകുന്നതാണ്. വാക്കുകൾക്ക് ഇന്നുള്ള അർത്ഥം വാക്കുകളുടെമേൽ ആരോപിച്ചാൽ ഗ്രന്ഥകാരൻ ഉദ്ദേശിച്ച യഥാർത്ഥ അർത്ഥം നഷ്ടമാകാൻ സാദ്ധ്യതയുണ്ട്. ഏത് വിഷയത്തെപ്പറ്റിയും പഠിക്കുമ്പോൾ പ്രസക്തമായ വാക്കുകളുടെയെല്ലാം നിർവ്വചനങ്ങൾ ദെവവചനപരമായിരിക്കാൻ പ്രതേ്യകം ശ്രദ്ധിക്കണം. അനുഭവാധിഷ്ടിതമായ നിർവ്വചനങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനങ്ങൾ തെറ്റുകളിലേക്ക് നയിക്കും. വാക്കുകൾക്ക്, അവയുടെ സാധാരണമായ അർത്ഥത്തിൽ നിന്ന് വ്യത്യസ്തമായ അർത്ഥങ്ങൾ നൽകിയാൽ, ആശയവിനിമയം അസാദ്ധ്യമാകും. തന്റെ മനസിലുള്ള ആശയം വായനക്കാരനിലേക്ക് കെമാറുക എന്നതാണ് എഴുത്തുകാരന്റെ ലക്ഷ്യം. എഴുത്തുകാരന്റെ ചിന്തകൾ വായനക്കാരന് മനസിലാകണമെങ്കിൽ, ഇരുകൂട്ടർക്കും പൊതുവായ ഭാഷാരൂപങ്ങളാണ് എഴുത്തുകാരൻ ഉപയോഗിക്കേണ്ടത്. അതിനാൽ ബെബിൾ എഴുതിയ കാലഘട്ടത്തിൽ, വാക്കുകൾക്ക് ഉണ്ടായിരുന്ന അർത്ഥം നിലനിർത്തിയില്ലെങ്കിൽ ശരിയായ ആശയവിനിമയം പ്രയാസമാകും. അക്കാരണത്താൽ വാക്കുകളുടെ അർത്ഥം അട്ടിമറിക്കാനുള്ള ഏതു ശ്രമത്തെയും സൂക്ഷിക്കണം.
3. വിവിധതരം സാഹിത്യരൂപങ്ങൾ ശരിയായി പരിഗണിക്കണം
- വാക്യാലങ്കാരങ്ങൾ (Figures of Speech)
- ദൃഷ്ടാന്തം (Simile)
- രൂപകാലങ്കാരം (Metaphor)
- ദൃഷ്ടാന്തകഥ - ഉപമകൾ (parable)
- രൂപകകഥ (Allegory)
- അതിശയോക്തി (Hyperbole)
- വിപരീതാർത്ഥപ്രയോഗം (Irony)
- പ്രത്യക്ഷത്തിൽ വെരുദ്ധ്യമായി തോന്നുന്ന സത്യം (Paradox)
- ചിഹ്നങ്ങൾ (symbols)
- പ്രവചനം
ബെബിൾ ഒരു പുസ്തകമായതിനാൽ അതിന് സാഹിത്യരൂപമുണ്ട്. ബെബിൾഗ്രന്ഥങ്ങൾ പല സാഹിത്യരൂപങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളവയാണ്. ബെബിളിന്റെ ഓരോ ഭാഗത്തും പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അർത്ഥം അതിന്റെ സാഹിത്യരൂപത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആ സാഹിത്യരൂപങ്ങളുടെ ഓരോന്നിന്റെയും പ്രതേ്യകതകൾ മനസിലാക്കാതെ അവയെ വ്യാഖ്യാനിച്ചാൽ തെറ്റുപറ്റിയേക്കും. അതിനാൽ ഓരോ ബെബിൾ ഭാഗത്തെയും അതതിന്റെ സാഹിത്യരൂപത്തെയും ശെലിയെയും മനസിലാക്കി വേണം വ്യാഖ്യാനിക്കാൻ. സാഹിത്യരൂപപരമായ അർത്ഥം ബെബിൾ ഭാഗത്തിന്റെ ചരിത്രപരവും വ്യാകരണപരവുമായ പദാനുപദവാക്യാർത്ഥം തന്നെയാണ്.
ബെബിളിലുള്ള വിവിധ സാഹിത്യരൂപങ്ങളിൽ പ്രധാനമായ ചിലത് താഴെ കൊടുത്തിരിക്കുന്നു.
വാക്യാലങ്കാരങ്ങൾ (Figures of Speech)
വാക്യാലങ്കാര പ്രയോഗത്തിലൂടെ വിവിധ വിഷയങ്ങളെ ആകർഷകമായ രീതിയിൽ വാക്കുകൾ കൊണ്ട് വരച്ചുകാണിക്കാൻ കഴിയുന്നു. ഇതിലൂടെ കൂടുതൽ വ്യക്തവും ശക്തവുമായ രീതിയിൽ ആശയങ്ങളെ പ്രകടിപ്പിക്കാൻ കഴിയുന്നു. സാധാരണ പദാനുപദ വാക്യാർത്ഥം അസാദ്ധ്യവുമാകുമ്പോൾ അത് വാക്യാലങ്കാരമായി കണക്കാക്കാവുന്നതാണ്. ഉദാഹരണമായി, യോഹ 1:29 ലെ ഇതാ ലോകത്തിന്റെ പാപം ചുമക്കുന്ന ദെവത്തിന്റെ കുഞ്ഞാട്, 1പത്രാ 5:8 ലെ, സാത്താൻ അലറുന്ന സിംഹം എന്ന പോലെ ആരെ വിഴുങ്ങേണ്ടൂ എന്ന് തിരഞ്ഞ് ചുറ്റിനടക്കുന്നു. സാധാരണ ഭാഷയിൽ പറയുന്നതും വാക്യാലങ്കാര രൂപത്തിൽ ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം അപ്പോ. പ്രവൃ 21:4, 11 വാക്യങ്ങളിൽ വ്യക്തമാകുന്നു. ഇവിടെ അഗബൊസ് എന്ന പ്രവാചകൻ പൗലോസിന്റെ അരക്കച്ച എടുത്ത് കെകാലുകൾ കെട്ടി പീഢനത്തെ പ്രവചിച്ചു. ഇത്തരം അലങ്കാരപ്രയോഗത്തിലൂടെ സാധാരണ വാക്കിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതിൽ കൂടുതൽ അർത്ഥം ഉൾക്കൊള്ളിക്കാനും ആ അർത്ഥത്തിന്റെ ചിത്രം മനസിൽ വരച്ചുകാണിക്കാനും സാധിക്കുന്നു. സ്വാഭാവികവും സാധാരണവും പതിവുള്ളതും ആയ അർത്ഥം ചിലപ്പോൾ ആലങ്കാരിക അർത്ഥമാകാം. ഉദാഹരണമായി ഹൃദയം എന്ന് പറയുമ്പോൾ അതിന്റെ ആക്ഷരിക അർത്ഥത്തെക്കാൾ സ്വാഭാവികം, അകത്തെ മനുഷ്യൻ, മനസ് എന്ന ആലങ്കാരിക അർത്ഥമാണ്. ആക്ഷരിക അർത്ഥമേ എടുക്കുകയുള്ളു എന്ന് നിർബന്ധിക്കുന്നത് തെറ്റായ അക്ഷരാരാധനയാണ്്, ശരിയായ പദാനുപദവാക്യാർത്ഥ വ്യാഖ്യാനമല്ല. പദാനുപദവ്യാഖ്യാനവും വാക്യാലങ്കാരപ്രയോഗവും തമ്മിൽ വെരുദ്ധ്യമില്ല. എന്നാൽ പദാനുപദവ്യാഖ്യാനവും നിഗൂഢാർത്ഥവ്യാഖ്യാനവും തമ്മിൽ വെരുദ്ധ്യമുണ്ട്. വാക്യാലങ്കാരപ്രയോഗങ്ങളെ പദാനുപദമായിത്തന്നെ വ്യാഖ്യാനിക്കണം. എന്നാൽ വാക്യാലങ്കാരത്തെ ചിത്രീകരിക്കുന്ന വാക്കുകളുടെ പദാനുപദഅർത്ഥമല്ല എടുക്കേണ്ടത്. മറിച്ച് വാക്യാലങ്കാരത്തിലൂടെ വ്യക്തമാകുന്ന ആശയത്തിന്റെ പദാനുപദഅർത്ഥമാണ് എടുക്കേണ്ടത്. അലങ്കാരപ്രയോഗങ്ങളെ വ്യാഖ്യാനിക്കാം, പക്ഷെ ആലങ്കാരികമായ വ്യാഖ്യാനങ്ങളിലൂടെ ഇല്ലാത്ത അർത്ഥങ്ങൾ കൂട്ടിച്ചേർക്കുന്നത് തെറ്റാണ്.
ദൃഷ്ടാന്തം (simile)
ഒന്നിനോട് മറ്റൊന്ന് പ്രകടമായ രീതിയിൽ ഒത്തിരിക്കുന്ന താരതമ്യമാണിത്. ഉദാഹരണമായി, എല്ലാ മനുഷ്യരും പുല്ലുപോലെയാകുന്നു (1പത്രാ 1:24).
രൂപകാലങ്കാരം (metaphor)
ഒന്നിനെ അതിനോട് സാമ്യമില്ലാത്ത മറ്റൊന്ന് പ്രതിനിധീകരിക്കത്തക്ക വിധത്തിൽ താരതമ്യം ചെയ്യുന്നു. ഉദാഹരണമായി, നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു (മത്താ 5:13).
ദൃഷ്ടാന്തകഥ - ഉപമ (parable)
ദൃഷ്ടാന്തത്തിന്റെ വലിയ രൂപമാണ് ദൃഷ്ടാന്തകഥ. ദൃഷ്ടാന്തകഥകൾ അഥവാ ഉപമകൾ സംഭവിച്ചതോ, സംഭവിക്കാവുന്നതോ ആയ വിഷയ വിവരണങ്ങളിലൂടെ ആത്മീയ സത്യങ്ങളെ പഠിപ്പിക്കുന്നു. ഇവ ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി പ്രതിഫലിപ്പിക്കുന്നതിനാൽ, കെട്ടുകഥകളിൽ (fables) നിന്ന് വ്യത്യസ്തമാണ്. കേഴ്വിക്കാരുടെ ഹൃദയത്തിന്റെ അവസ്ഥയനുസരിച്ച് വിശ്വസിക്കുന്നവർക്ക് ഒരു പ്രതേ്യക സത്യത്തെ വെളിപ്പെടുത്താനും, വിശ്വസിക്കാൻ താൽപര്യമില്ലാത്തവരിൽ നിന്ന്, സത്യത്തെ മറയ്ക്കാനുമാണ് ഉപമകളെ ഉപയോഗിക്കുന്നത്. ഉപമയിലൂടെ ഒരു മുഖ്യസത്യമാണ് വെളിപ്പെടുന്നത്. അതിനാൽ ഉപമയിൽ വെളിപ്പെടുന്ന ഏറ്റവും പ്രധാനസത്യം കണ്ടെത്തണം. ആ സത്യം, ബെബിളിന്റെ മൊത്തവും വ്യക്തവുമായ സത്യത്തോട് ഒത്തുപോകുന്നതായിരിക്കും. ഉപമകളുടെ വിശദാംശങ്ങളിൽ നിന്ന് ഉപദേശസത്യങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്നത്, നിഗൂഢാർത്ഥ വ്യാഖ്യാനമെന്ന (Allegorizing) തെറ്റിലേക്ക് നയിക്കും. ഉദാഹരണമായി, നല്ല സമറിയക്കാരന്റെ ഉപമയിൽ അക്രമിക്കപ്പെട്ടയാൾ ആദാം, കള്ളന്മാർ പിശാചുക്കൾ, നല്ല സമറിയാക്കാരൻ യേശു, എണ്ണ പരിശുദ്ധാത്മാവ്, കഴുത യേശുവിന്റെ മനുഷ്യാവതാരം, കഴുതപ്പുറത്തിരിക്കുന്നത് യേശുവിൽ വിശ്വസിക്കുന്നത്, സത്രം സഭ, രണ്ട് നാണയങ്ങൾ സഭയുടെ 2 അനുഷ്ടാനങ്ങളായ സ്നാനവും കർത്തൃമേശയും. യേശുവിന്റെ ഹോസാന നഗരപ്രവേശനത്തിൽ യേശു ഇരുന്ന തള്ളക്കഴുത പഴയനിയമം, കുഞ്ഞുകഴുത പുതിയനിയമം. ഇത്തരത്തിലുള്ള വ്യാഖ്യാനം വാസ്തവത്തിൽ ബെബിളിന് ഇല്ലാത്ത അർത്ഥം കൊടുത്ത് ദെവവചനത്തോട് കൂട്ടിച്ചേർക്കുന്നതിന് തുല്യമാണ്. ഉപദേശസത്യങ്ങളെ വിശദമാക്കാൻ ഉപമകളെ ഉപയോഗിക്കാം. യേശു ഉപമകളെ വ്യാഖ്യാനിച്ചപ്പോൾ അവയുടെ മുഖ്യസത്യവുമായി ബന്ധപ്പെട്ട ഘടകങ്ങളെ മാത്രമാണ് വ്യാഖ്യാനിച്ചത്.
രൂപകകഥ (Allegory)
രൂപകാലങ്കാരത്തിന്റെ വലിയ രൂപമാണ് രൂപകകഥ. അത് സംഭവിക്കാവുന്നതോ, ഭാവനാത്മകമോ ആയ വിഷയവിവരണമണ്. അത് പല സത്യങ്ങൾ വിശദമാക്കുന്നതാണ്. എന്നാൽ പ്രധാനസത്യം ഏതാണെന്ന് വ്യാഖ്യാതാവ് കണ്ടെത്തണം. ഉദാഹരണമായി, യോഹ 15:1-6 ൽ, ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു. എന്നില്‍ കായ്ക്കാത്ത കൊമ്പു ഒക്കെയും അവന് നീക്കിക്കളയുന്നു; കായക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു. ഞാന്‍ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങള്‍ ഇപ്പോള്‍ ശുദ്ധിയുള്ളവരാകുന്നു. എന്നില്‍ വസിപ്പിന്; ഞാന്‍ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയില് വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴികയില്ല. ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന് എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന് വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങള്‍ക്കു ഒന്നും ചെയ്വാന് കഴികയില്ല. എന്നില്‍ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവന് ഉണങ്ങിപ്പോകുന്നു; ആ വക ചേര്‍ത്തു തീയില്‍ ഇടുന്നു; അതു വെന്തുപോകും. ലെ പ്രധാന സത്യം വിശ്വാസികൾ ക്രിസ്തുവിൽ വിശ്വസിക്കണം, വസിക്കണം എന്നതാണ്. എന്നാൽ വചനത്തിൽ വ്യക്തമാക്കാത്ത വിശദാംശങ്ങളിലേക്ക് ഇല്ലാത്ത അർത്ഥം ആരോപിക്കുന്നത് തെറ്റാണ്, അത് Fallacy of allegorizing ആണ്.
അതിശയോക്തി (hyperbole)
കൂടുതൽ ഊന്നൽ കൊടുക്കാനായി സാധാരണ വാക്യാർത്ഥത്തെക്കാൾ കൂടുതൽ ദേ്യാതിപ്പിക്കാനുള്ള ശ്രമം. ഉദാഹരണമായി, സങ്കീ 119:136 ൽ, എന്റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു, എന്ന് പറയുന്നു.
വിപരീതാർത്ഥപ്രയോഗം (irony)
ഉദാഹരണമായി, 1രാജാ 18:27 ൽ ഏലിയാവ് ബാലിന്റെ പ്രവാചകരോട് പറയുന്നു: ഉറക്കെ വിളിപ്പിൻ, അവൻ തീർച്ചയായും ദെവം തന്നെ.
പ്രത്യക്ഷത്തിൽ വെരുദ്ധ്യമായി തോന്നുന്ന സത്യം (paradox)
ഉദാഹരണമായി, മർക്കോ 8:35 ൽ യേശു പറഞ്ഞു, ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
ചിഹ്നങ്ങൾ (symbols)
മറ്റൊന്നിനെ സൂചിപ്പിക്കാൻ വേണ്ടി ഒരു പ്രതേ്യക അർത്ഥം നൽകപ്പെടുന്ന വസ്തുവോ പ്രവൃത്തിയോ ആണ് ചിഹ്നം. ചിഹ്നങ്ങൾക്ക് പദാനുപദമായ അർത്ഥമുണ്ട്. യഥാർത്ഥമായത് ചിഹ്നമല്ല, മറിച്ച് യഥാർത്ഥമായതിന്റെ സൂചകമാണ് ചിഹ്നം. ഉദാഹരണമായി, യോഹ 1:29 ൽ പിറ്റെന്നാള്‍ യേശു തന്റെ അടുക്കല്‍ വരുന്നതു അവന് കണ്ടിട്ടുഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു; എന്ന് കാണുന്നു. കുഞ്ഞാട് യേശുവിനെ സൂചിപ്പിക്കുന്നു. കുഞ്ഞാടിനെപ്പോലെ യേശു മനുഷ്യപാപപരിഹാരത്തിനായി ബലിയർപ്പിക്കപ്പെട്ടു എന്നതാണ് അർത്ഥം. ചിഹ്നവസ്തുവിന്റെ പ്രസക്തവും പ്രഥമവുമായ പ്രതേ്യകത മാത്രമേ, സൂചകത്തിന്മേൽ ആരോപിക്കാവൂ. വിശ്വാസസ്നാനവും കർത്തൃമേശയും ചിഹ്നാത്മകമായ പ്രവൃത്തികളാണ്. അവയുടെ പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ടിരിക്കുന്നത് അവ സൂചിപ്പിക്കുന്ന അർത്ഥത്തിലാണ്. ബെബിളിൽ മറ്റ് അനേകം ചിഹ്നങ്ങളുണ്ട്. എന്നാൽ അവയിലേക്ക് ഇല്ലാത്ത അർത്ഥങ്ങൾ ആരോപിക്കുന്നത് തെറ്റാണ്.
പ്രവചനം (prophecy)
നിറവേറിയതും, ഇനിയും നിറവേറാനുള്ളതുമായ ബെബിളിലെ പ്രവചനങ്ങൾ, ബെബിളിന്റെ ചോദ്യം ചെയ്യാനാവാത്തതും അതുല്യവുമായ ആധികാരികതക്ക് തെളിവാണ്. പ്രവചന പൂർത്തീകരണങ്ങൾ എല്ലാം നടന്നിരിക്കുന്നത് പദാനുപദ അർത്ഥത്തിൽ തന്നെയാണ്. അതിനാൽ, ഇനിയും നിറവേറാനുള്ള പ്രവചനങ്ങളും അതുപോലെ തന്നെ നടക്കുമെന്നതിനാൽ, അവയെ പദാനുപദ അർത്ഥത്തിൽ തന്നെ വ്യാഖ്യാനിക്കേണ്ടതാണ്. വെളി 1:3 ൽ നാം വായിക്കുന്നു, ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്; സമയം അടുത്തിരിക്കുന്നു.
4. പ്രതിരൂപവും (നിഴൽ) രൂപവും (പൊരുൾ) - (types and antitypes) ഇല്ലാത്തിടത്ത് സ്ഥാപിക്കാൻ ശ്രമിക്കരുത്
പ്രതിരൂപം (നിഴൽ, type, impression) പിന്നീട് വരാനിരിക്കുന്ന സംഭവങ്ങളുടെയോ, വ്യക്തികളുടെയോ മുന്നോടിസൂചകങ്ങളാണ്. Type എന്നത് പഴയനിയമത്തിലെ പ്രതേ്യക ചരിത്ര പ്രാധാന്യമുള്ളതും, ദെവികപദ്ധതിപ്രകാരം വരുവാനുള്ളതിന്റെ മുന്നോടിയുമായ വ്യക്തിയോ, സംഭവമോ, ആചാരമോ, വസ്തുവോ ആണ്. ഇത്തരം ഠ്യുല അഥവാ നിഴലുമായി പരിചയമുള്ളവർക്ക് വരുവാനിരിക്കുന്ന അതിന്റെ പൂർത്തീകരണത്തിലേക്ക് ഉറ്റുനോക്കാനുള്ള ആന്തരീകപ്രവണത ഉണ്ടാകും. നിഴലിന് ഉദാഹരണമായി, എബ്ര 8:5 ൽ, കൂടാരം തീര്‍പ്പാന്‍ മോശെ ആരംഭിച്ചപ്പോള്‍ “പര്‍വ്വതത്തില്‍ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്വാന് നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവര്‍ സ്വര്‍ഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതില്‍ ശുശ്രൂഷ ചെയ്യുന്നു. പൊരുളിന് ഉദാഹരണമായി, 1പത്രാ 3:21 ൽ, അതു സ്നാനത്തിന്നു ഒരു മുന്‍ കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്റെ അഴുകൂ കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു. എബ്രാ 9:23-24 - ആകയാല്‍ സ്വര്‍ഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാല്‍ ശുദ്ധമാക്കുന്നതു ആവശ്യം. സ്വര്‍ഗ്ഗീയമായവെക്കോ ഇവയെക്കാള്‍ നല്ല യാഗങ്ങള്‍ ആവശ്യം. ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
പഴയനിയമവും പുതിയനിയമവും നിഴൽ-പൊരുൾ യാഥാർത്ഥ്യങ്ങളാൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ചില കാര്യങ്ങളെയോ, വ്യക്തികളെയോ, സംഭവങ്ങളെയോ നിഴൽ-പൊരുൾ ആയി കണക്കാക്കണമെങ്കിൽ, ചില പ്രതേ്യകതകൾ അവയ്ക്കുണ്ടായിരിക്കണം. അവ തമ്മിൽ ആഴമായ പ്രവചനപരമായ സാമ്യവും, ബന്ധവും ഉണ്ടായിരിക്കണം. നിഴൽ പഴയനിയമ ബെബിൾ ഭാഗത്തുനിന്ന് സ്വയമേ തെളിഞ്ഞുവരുന്ന യാഥാർത്ഥ്യമായിരിക്കണം. നിഴൽ, പൊരുളിന്റെ മുൻരൂപമായ യാഥാർത്ഥ്യവും, പൊരുളെന്ന വരുവാനിരിക്കുന്ന മറ്റൊരു യാഥാർത്ഥ്യത്തിൽ, പൂർത്തീകരിക്കപ്പെടാൻ കാത്തിരിക്കുന്നതു മായിരിക്കണം. വെളിപ്പാട് പുരോഗമനാത്മകമായതിനാൽ പൊരുൾ നിഴലിനെക്കാൾ ഉന്നതവും പൂർണ്ണവുമായ വെളിപ്പാടാണ്. അങ്ങനെ ക്രിസ്തു മെൽക്കിസെദേക്കിനെക്കാൾ ഉന്നതനാണ്. യേശുവിന്റെ രക്ഷാകരബലി യഹൂദരുടെ പെസഹായെക്കാൾ ഉന്നതമാണ്.
ബെബിളിൽ മറ്റ് അനേകം നിഴൽ-പൊരുൾ യാഥാർത്ഥ്യങ്ങളുണ്ട്. എന്നാൽ ചില സാമ്യങ്ങളും സമാന്തരസ്വഭാവവും ഉണ്ട് എന്നതുകൊണ്ടു മാത്രം, നിഴൽ-പൊരുൾ സ്ഥാനം പല വ്യക്തികൾക്കും സംഭവങ്ങൾക്കും കൊടുക്കുന്നത്, ആശയക്കുഴപ്പത്തിനും തെറ്റിനും കാരണമാകും. ഉദാഹരണമായി, ആദാം, പെട്ടകം, ജോസഫ്, ജോനാ, പിത്തള സർപ്പം എന്നിവയും യേശുവും തമ്മിലുള്ള ചില സാമ്യങ്ങളെ യേശുവിന്റെ നിഴലായി കണക്കാക്കുന്നതിനെക്കാൾ, യേശുവിന്റെ സ്വഭാവത്തിന്റെ ചില വിശദീകരണങ്ങൾ മാത്രമായി കണക്കാക്കുന്നതായിരിക്കും കൂടുതൽ ശരി. നിഴൽ-പൊരുൾ വ്യാഖ്യാനം ബെബിൾ ഭാഗത്തുനിന്നുതന്നെ ഉയരുകയും, പൊരുളെന്ന ഉന്നത യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. പൊരുൾ നിഴലിനെക്കാൾ ഉന്നതമാണ്. നിഴൽ-പൊരുൾ വ്യാഖ്യാനത്തിൽ നിഴലിനെയും പൊരുളിനെയും അവയുടെ പദാനുപദഅർത്ഥത്തിൽ എടുക്കുകയും, ചരിത്ര യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും ചെയ്യുന്നു. നിഴൽ സംഭവവും, പൊരുൾ സംഭവവും തമ്മിൽ ആയിരക്കണക്കിന് വർഷങ്ങളുടെ വിടവുണ്ടെങ്കിലും, നിഴൽ സംഭവം പൊരുൾ സംഭവത്തെ വരച്ചുകാണിക്കുന്ന മുന്നോടിയായി ദെവം തന്നെ നൽകുന്നതാണ്. അത് ദെവിക പദ്ധതിയാണ്. ബെബിളിന്റെ രൂപീകരണത്തിന്റെ പിന്നിൽ ദെവകരം പ്രവർത്തിച്ചു എന്നതിന് ഒരു പ്രധാന തെളിവാണ് ബെബിളിന്റെ നിഴൽ-പൊരുൾ പ്രതേ്യകത.
ഒരു വ്യക്തിയോ, സംഭവമോ നിഴൽ-പൊരുൾ സ്ഥാനം അർഹിക്കുന്നുവെങ്കിൽ, അത് ബെബിളിൽ വ്യക്തമാക്കിയിരിക്കും. നിഴലും-പൊരുളും ഏതെന്ന് തീരുമാനിക്കുന്നത് ഒാരോരുത്തരുടെയും ഭാവനയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ബെബിൾ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉപദേശങ്ങളെ സ്ഥാപിക്കാൻ നിഴലുകളെ ഉപയോഗിക്കരുത്. എന്നാൽ ഉപദേശങ്ങളെ വിശദീകരിക്കാൻ നിഴലുകളെ ഉപയോഗിക്കാം. വ്യാഖ്യാതാവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന അവ്യക്തമായ പുതിയനിയമ കാര്യത്തിന്, പഴയനിയമത്തിൽ നിഴലും വേരും കണ്ടെത്തി സ്ഥാപിക്കാൻ വേണ്ടി, ബെബിൾ ഭാഗങ്ങൾക്ക് ഇല്ലാത്ത അർത്ഥങ്ങൾ ആരോപിക്കുന്നത് ദുരുപദേശമാണ്. ചെറിയ ചെറിയ കാര്യങ്ങളിലും സംഭവങ്ങളിലും, നിഴലും പൊരുളും സാദൃശം കാണാൻ ശ്രമിക്കുന്നത് നിഗൂഢാർത്ഥ വ്യാഖ്യാനമെന്ന (allegorizing)തെറ്റിലേക്ക് നയിക്കും. ഉദാഹരണമായി, ടബർനാക്കിളിന്റെ വിശദാംശങ്ങളിൽ അമിതമായി പ്രതിരൂപങ്ങളെ കാണാൻ ശ്രമിക്കുന്നത് പ്രയോജനമാകണമെന്നില്ല. അത്തരം വ്യാഖ്യാനങ്ങൾ പലപ്പോഴും ആകർഷകമായി തോന്നിേക്കാമെങ്കിലും, ക്രമേണ സത്യത്തിന്റെ മുഖ്യധാരയിൽ നിന്ന് വിശ്വാസികളെ വ്യതിചലിപ്പിക്കാൻ സാദ്ധ്യതയുണ്ട്.
5. സാധാരണ അർത്ഥം ഉപയോഗിക്കുക, ഗൂഢാർത്ഥങ്ങൾ കൂട്ടിച്ചേർക്കരുത്
എപ്പോഴും പദാനുപദമായി വ്യാഖ്യാനിക്കുക. വാക്കുകളെയും വാക്യങ്ങളെയും അവയുടെ സാധാരണ അർത്ഥത്തിൽ വ്യാഖ്യാനിക്കുക. ദെവം ഉദ്ദേശിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ അർത്ഥം നൽകുന്നത് ദെവവചനത്തിന്റെ അർത്ഥം മറച്ചുകളയാനുള്ള തന്ത്രമാണ്. പ്രബോധിപ്പിക്കുന്ന കാര്യങ്ങൾ ബെബിളിൽ നിന്ന് വരുന്നു എന്ന് ഉറപ്പാക്കുക. ഓരോ ബെബിൾ ഭാഗവും ഒരു മനുഷ്യഭാഷയിൽ സാധാരണ മനുഷ്യർക്ക് മനസിലാകുന്ന വ്യാകരണരീതിയിൽ എഴുതിയിരിക്കുന്നു. പ്രഥമദൃഷ്ട്യാ വ്യക്തമാകുന്ന വാക്യാർത്ഥത്തിലാണ് ഏത് ഗ്രന്ഥത്തെയും മനസിലാക്കേണ്ടത്. ദെവം തന്റെ വചനം നൽകാൻ സാധാരണമായ ഭാഷാ പ്രയോഗരീതിയാണ് ഉപയോഗിച്ചത്. അതിനാൽ, ഒരു ബെബിൾ ഭാഗത്തിന് പല വ്യാഖ്യാനങ്ങൾ സാദ്ധ്യമാണ് എന്ന് തോന്നുന്ന അവസരങ്ങളിൽ, ഏറ്റവും ലളിതവും സാധാരണമായി വിശ്വസിക്കാൻ ബുദ്ധിമുട്ട് കുറഞ്ഞതുമായ വ്യാഖ്യാനമാണ് സ്വീകരിക്കേണ്ടത്.
6. ദെവം മുൻഗണന കൊടുത്ത് വെളിപ്പെടുത്തുന്ന സത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഉപദേശങ്ങൾ രൂപപ്പെടുത്തേണ്ടത്
എഴുത്തുകാരൻ ഒരു ബെബിൾ ഭാഗത്തിന് ഒരു അർത്ഥമാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ആ ഒരു അർത്ഥത്തിനുതന്നെ, പല തലങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. അതായത് എഴുത്തുകാരൻ ഉദ്ദേശിച്ച പദാനുപദ വാക്യാർത്ഥത്തോട് ഒപ്പംതന്നെ, പരിശുദ്ധാത്മാവ് എഴുത്തുകാരന് അന്ന് അജ്ഞാതമായിരുന്ന ചില അർത്ഥങ്ങൾ, ബെബിൾ ഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കാം. അതിനാൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം, ഇന്ന് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ബെബിൾ പഠിക്കുന്ന വിശ്വാസിക്ക്, അന്ന് എഴുത്തുകാരന് അജ്ഞാതമായിരുന്ന ചില സന്ദേശങ്ങൾ ലഭിക്കാനും സാദ്ധ്യതയുണ്ട്. ബെബിൾ വ്യാഖ്യാനത്തിന് പ്രസക്തമായിരിക്കുന്നത് ബെബിളിൽ എഴുതപ്പെട്ടിരിക്കുന്നതിന്റെ അർത്ഥമാണ്. എഴുത്തുകാരൻ ഉദ്ദേശിക്കുന്ന അർത്ഥം എഴുതപ്പെട്ട ബെബിൾ ഭാഗത്തുനിന്ന് വ്യക്തമാകുന്ന അർത്ഥം മാത്രമാണ്. എഴുതപ്പെട്ട ബെബിൾ ഭാഗത്തുനിന്ന് വ്യക്തമാകുന്ന അർത്ഥമല്ല എഴുത്തുകാരൻ ഉദ്ദേശിച്ചത്, എന്ന രീതിയിലുള്ള ചിലരുടെ വാദം, എഴുത്തുകാരൻ ശരിയായി എഴുതാൻ പരാജയപ്പെട്ടു എന്നു വരുത്തിത്തീർക്കാനേ ഉപകരിക്കൂ. എഴുത്തുകാരൻ ഉദ്ദേശിക്കുന്ന അർത്ഥം കണ്ടെത്താൻ എഴുതപ്പെട്ട ബെബിൾ ഭാഗത്തെക്കാൾ മെച്ചമായ മറ്റൊരു ശ്രാതസുമില്ല. ബെബിൾ ഭാഗത്ത് എഴുതപ്പെട്ടിരിക്കുന്ന സത്യങ്ങളെ നിഷേധിക്കാൻ വേണ്ടി എഴുത്തുകാരൻ അതല്ല ഉദ്ദേശിച്ചത് എന്ന് വാദിക്കുന്ന ദുരുപദേശകരെ നാം സൂക്ഷിക്കണം. വചനഭാഗത്തുള്ള വാക്കുകളാണ്, അവിടെ പ്രകടമായി പറഞ്ഞിരിക്കുന്ന കാര്യമാണ് ദെവനിവേശിതം; അല്ലാതെ എഴുത്തുകാരന്റെ ലക്ഷ്യമോ, എഴുത്തുകാരന്റെ ഉദ്ദേശ്യമെന്ന മറവിൽ വ്യാഖ്യാനക്കാരൻ മുന്നോട്ടുവയ്ക്കുന്ന ന്യായീകരണമോ, അല്ല. ഏറ്റവും വ്യക്തവും, പ്രകടവും, പ്രധാനവുമായ സന്ദേശങ്ങൾക്കും, ഉപദേശങ്ങൾക്കുമാണ് നാം ബെബിൾ പഠനത്തിലും ജീവിതത്തിലും മുൻതൂക്കം കൊടുക്കേണ്ടത്. ബെബിളിൽ നിന്ന് വ്യക്തമായി ഉരുത്തിരിയുന്ന ഉപദേശങ്ങളാണ് ദെവം അംഗീകരിക്കുന്നവ. ദെവത്തിന്റെ മുൻഗണനയായിരിക്കണം, നമ്മുടെയും മുൻഗണന. ദെവം മുൻഗണന കൊടുത്ത് വെളിപ്പടുത്തുന്ന സത്യങ്ങളുടെ അടിസ്ഥാനത്തിലാണ്, നാം ഉപദേശങ്ങൾ രൂപപ്പെടുത്തേണ്ടത്. ബെബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഭവങ്ങളെ വികലമായി വ്യാഖ്യാനിച്ച്, ഉപദേശം രൂപപ്പെടുത്തുന്നത് തെറ്റിലേക്ക് നയിക്കും. ഉദാഹരണമായി ദാവീദ് പാപം ചെയ്തു എന്നു പറഞ്ഞ്, അധാർമ്മികതയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് തെറ്റാണ്.
9. ബെബിളിലെ ജനതകളെ മനസിലാക്കുക
ബെബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനതകളുടെ ചരിത്രപരമായ പ്രാധാന്യവും, പ്രതേ്യകതകളും വ്യാഖ്യാതാവ് മനസിലാക്കണം. പ്രധാനമായും മൂന്ന് ജനതകളാണ് ബെബിളിലുള്ളത്. യഹൂദർ, യഹൂദരല്ലാത്തവർ അഥവാ വിജാതീയർ, ഈ രണ്ട് വിഭാഗത്തിൽ നിന്നും ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ കൂട്ടമായ സഭ.
7. ചരിത്ര പശ്ചാത്തലം എന്ന ഘടകത്തെ കൃത്യമായി ഉപയോഗിക്കണം
ബെബിൾ ഭാഗം എഴുതിയ ആളിന്റെയും, ആർക്ക് വേണ്ടി എഴുതിയോ ആ പ്രഥമ സദസിന്റെയും, ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ പ്രതേ്യകതകൾ, വ്യാഖ്യാനക്കാരൻ മനസിലാക്കണം. ബെബിൾ ഭാഗം എഴുതപ്പെട്ട പശ്ചാത്തലവും, വ്യാഖ്യാതാവിന്റെ പശ്ചാത്തലവും തമ്മിലുള്ള, സമയപരവും ഭാഷാപരവും സംസ്കാരികവും, ഭൂമിശാസ്ത്രപരവും, ചരിത്രപരവുമായ വിടവുകൾ നികത്തിക്കൊണ്ടുവേണം വ്യാഖ്യാനിക്കാൻ. ചരിത്രപരവും സാംസ്കാരികവുമായ പ്രതേ്യകതകളെ കണക്കിലെടുക്കാതെയുള്ള വ്യാഖ്യാനം, നിഗൂഢാർത്ഥ വ്യാഖ്യാനമെന്ന തെറ്റിലേക്ക് നയിക്കും. ചരിത്രപരമായ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ, ബെബിളിലെ സന്ദേശങ്ങൾ ആ കാലഘട്ടത്തിൽ മാത്രമാണ് പ്രസക്തം, ഇന്നത്തെ വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രസക്തമല്ല, എന്ന തരത്തിലുള്ള ലിബറൽ വാദം സത്യവിരുദ്ധവും അപകടകരവുമാണ്. യഹൂദസംസ്കാരത്തിലെ ഒാരോ കാര്യങ്ങളും ദെവത്താൽ പ്രതേ്യകം നിയോഗിക്കപ്പെട്ടതാകയാൽ, പ്രസക്തമായ സാഹചര്യങ്ങളിൽ അവയ്ക്ക് ഉപദേശപരമായ പ്രാധാന്യമുണ്ട്. ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലത്തിൽ സംഭവിച്ച കാര്യങ്ങളെ വിവരിക്കുന്ന വചനഭാഗങ്ങൾക്ക് ഇന്നത്തെ തത്തുല്യമായ പശ്ചാത്തലങ്ങളിൽ ഉപദേശപരമായ പ്രാധാന്യമുണ്ട്. കാലാതീതമായ തത്ത്വങ്ങളെ പ്രതിപാദിക്കുന്ന ഭാഗങ്ങൾക്കും, ഭാവികാല പ്രവചനഭാഗങ്ങൾക്കും, ഇന്ന് ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങൾക്ക് അതീതമായ വ്യക്തമായ പ്രസക്തിയുണ്ട്.
8. എഴുത്തുകാരുടെ സാംസ്കാരിക പശ്ചാത്തലം മനസിലാക്കുക
ബെബിളിന്റെ എഴുത്തുകാരുടെ സാംസ്കാരിക പശ്ചാത്തലം ബെബിളിനെ സ്വാധീനിച്ചിട്ടുണ്ട്. അതിനാൽ ഓരോ ബെബിൾ ഗ്രന്ഥവും എഴുതപ്പെട്ട കാലഘട്ടത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തെപ്പറ്റിയുള്ള അജ്ഞത, തെറ്റായ വ്യാഖ്യാനങ്ങളിലേക്ക് നയിച്ചേക്കാം. ബെബിളിലെ ഓരോ പുസ്തകത്തെയും, അതിന്റെ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലത്തിൽ മനസിലാക്കണം. ആര് ആർക്ക് എന്തിന് ഏത് കാലഘട്ടത്തിൽ എഴുതി, എന്ന് മനസിലാക്കുന്നത് നല്ലതാണ്. എഴുതപ്പെട്ട സംസ്കാരവും, വ്യാഖ്യാനക്കാരന്റെ സംസ്കാരവും തമ്മിലുള്ള വ്യത്യാസം, വ്യാഖ്യാനക്കാരന്റെ മുൻവിധികൾ, ഇല്ലാത്ത അർത്ഥം നൽകൽ, എന്നിവ തെറ്റായ വ്യാഖ്യാനത്തിനുള്ള ചില കാരണങ്ങളാണ്.
10. ബെബിളിൽ തന്നെയുള്ള വചനപശ്ചാത്തലം, കാലഘട്ടം എന്നിവ കൃത്യമായി വിലയിരുത്തണം
ബെബിൾ വ്യഖ്യാനിക്കുമ്പോൾ ഓരോ വാക്യത്തിന്റെയും മുൻപിലും, പിമ്പിലുമുള്ള വാക്യങ്ങളും, ബെബിളിൽ അവയ്ക്കുള്ള ആശയപരമായ പശ്ചാത്തലവും കണക്കിലെടുക്കേണ്ടതാണ്. ഓരോ ബെബിൾ ഭാഗത്തിനും, ബെബിളിൽ തന്നെയുള്ള അടുത്തതും അകന്നതുമായ, ആശയപരമായ പശ്ചാത്തലത്തെപ്പറ്റിയുള്ള വ്യക്തമായ അവബോധം വ്യാഖ്യാതാവിനു ണ്ടായിരിക്കണം. ബെബിളിന്റെ ഇത്തരം മൊത്തമായ കാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ വേണം ബെബിളിനെ വ്യാഖ്യാനിക്കാൻ. പശ്ചാത്തല പരിഗണന കൂടാതെ ബെബിൾ വ്യാഖ്യാനിച്ചാൽ, ബെബിളിൽ നിന്ന് എന്തും തെളിയിക്കാം. സാത്താൻ ഈ തന്ത്രം ഉപയോഗിക്കാറുണ്ട്. ബെബിളിലെ ഓരോ വാക്യത്തിന്റെയും പശ്ചാത്തലം ബെബിൾ തന്നെയാണ്. നാം ഇന്ന് ആയിരിക്കുന്ന കാലത്തിന്റെ പ്രതേ്യകതളിൽ നിന്ന് വേർപെട്ട് ബെബിൾ ഭാഗം എഴുതപ്പെട്ട കാലത്തിന്റെ പ്രതേ്യകതകൾ മനസിലാക്കുമ്പോൾ, പ്രസ്തുത ബെബിൾ ഭാഗത്തിൽ ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്ന അർത്ഥം എന്താണെന്ന് നമുക്ക് മനസിലാകും. അതിനും പുറമേ വാക്കുകൾക്കും, വ്യാകരണത്തിനും, പ്രയോഗരീതികൾക്കും, അന്നുണ്ടായിരുന്ന അർത്ഥവും പരിഗണിക്കേണ്ടതാണ്. ബെബിളിലെ ഓരോ വാക്കും ദെവനിവേശിത മാണെന്ന, ബെബിളിന്റെ തത്ത്വത്തോട് നീതി പുലർത്തുന്നത് ഇത്തരം വ്യാഖ്യാനരീതി മാത്രമാണ്. ബെബിളിനെ ചിലർ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിച്ച് വളച്ചൊടിക്കുന്നത്, വ്യാകരണത്തെയും ചരിത്രപശ്ചാത്തലത്തെയും അവഗണിക്കുന്നതുകൊണ്ടാണ്. ഏത് യുഗത്തിൽ, ഏത് യുഗത്തിനു വേണ്ടി, എഴുതി എന്നും മനസിലാക്കണം. ബെബിളിന്റെ മൊത്തമായ സന്ദേശം മുൻനിർത്തി വേണം വ്യാഖ്യാനിക്കാൻ. അല്ലെങ്കിൽ ദുരുപദേശങ്ങൾ ഉണ്ടാകും.
11. ബെബിൾ ഭാഗത്തിന് അത് എഴുതപ്പെട്ട കാലത്ത് എന്ത് അർത്ഥം കൽപിക്കപ്പെട്ടു എന്ന് മനസിലാക്കണം
ഓരോ ബെബിൾ ഭാഗത്തിനും, എഴുതപ്പെട്ടപ്പോൾ കൽപിക്കപ്പെട്ട ഏകമായ അർത്ഥം മാത്രം, അതിന്റെ വ്യാഖ്യാനത്തിന് നൽകുക. അങ്ങനെ അതിൽ നിന്ന് പല ആത്മീയ സത്യങ്ങളെയും തത്ത്വങ്ങളെയും പുറത്തെടുക്കാൻ കഴിയും.
12. ബെബിൾ ഭാഗം എഴുതപ്പെട്ട കാലത്ത് എന്ത് അർത്ഥത്തിൽ സ്വീകരിക്കപ്പെട്ടു എന്ന് മനസിലാക്കണം
ഓരോ ബെബിൾ ഗ്രന്ഥങ്ങളും അവ ആർക്ക് വേണ്ടി എഴുതപ്പെട്ടുവോ, അവർ സാധാരണമായ ആശയവിനിമയ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ അവയെ മനസിലാക്കി. ബെബിളിലെ ഓരോ പുസ്തകവും, അത് ആർക്കുവേണ്ടി എഴുതിയോ ആ പ്രഥമ സദസിൽ നിന്ന്, എന്ത് പ്രതികരണമാണ് പ്രതീക്ഷിച്ചത് എന്ന് മനസിലാക്കുക. അതായത് ബെബിൾ ഭാഗങ്ങൾ അവ ആർക്ക് വേണ്ടി എഴുതപ്പെട്ടുവോ, അവർക്ക് എന്ത് അർത്ഥമാണ് സംവേദിപ്പിച്ചത് എന്ന് നാം മനസിലാക്കണം. ആ അർത്ഥമാണ് ശരിയായ അർത്ഥം. ഒാരോരുത്തരുടെയും ഇഷ്ടമനുസരിച്ച് ബെബിൾ വ്യാഖ്യാനിക്കാൻ പാടില്ല. ബെബിളിന്റെ ആദ്യവായനക്കാരും, ഇന്നത്തെ വായനക്കാരും തമ്മിൽ, ഏതെങ്കിലും ഒരു ബെബിൾ ഭാഗത്തെ വ്യത്യസ്ത രീതിയിലാണ് മനസിലാക്കുന്നതെങ്കിൽ, അവ തമ്മിൽ യുഗപരമായ വെരുദ്ധ്യം ഇല്ലെങ്കിൽ, ആദ്യവായനക്കാർ സ്വീകരിക്കുന്ന അർത്ഥമാണ് നാം ഇന്നും സ്വീകരിക്കേണ്ടത്.
13. ദെവത്തിന്റെ പദ്ധതി വിശാലമായെങ്കിലും മനസിലാക്കുക
ദെവത്തിന്റെ സ്വഭാവം തന്റെ സൃഷ്ടികൾക്ക് വെളിപ്പെടുത്താനും, സാത്താനെ പരാജയപ്പെടുത്താനും, മനുഷ്യന് ഭൂമിയിലുണ്ടായിരുന്ന സ്ഥാനം വീണ്ടെടുത്ത് നൽകാനും, ഭൂമിയിൽ ക്രിസ്തുവിന്റെ നിത്യരാജ്യം സ്ഥാപിക്കാനുമുള്ള, ദെവികപദ്ധതിയുടെ വെളിച്ചത്തിൽ വേണം, ഓരോ ബെബിൾ ഭാഗവും വ്യാഖ്യാനിക്കാൻ.
14. വെളിപ്പാടിന്റെ ക്രമേണയുള്ള വളർച്ച, ഒാരോ യുഗത്തിലുമുള്ള ദെവത്തിന്റെ സമീപനരീതിയിലുള്ള വ്യത്യാസം, എന്നിവ മനസിലാക്കുക.
വെളിപ്പാട് ക്രമേണ പൂർണ്ണമായിത്തീരുന്ന രീതിയിലാണ്, ബെബിൾ നൽകിയിരിക്കുന്നത്. ദെവികസത്യത്തിന്റെ വെളിപ്പാട് കാലക്രമേണയാണ് പൂർണ്ണമാക്കപ്പെട്ടതും, വ്യാപിക്കുന്നതും. ഞാന്‍ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സര്‍വ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാല്‍ യഹോവ എന്ന നാമത്തില്‍ ഞാന്‍ അവര്‍ക്കും വെളിപ്പെട്ടില്ല. പുറ 6:3; . ദെവം പണ്ട് ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും, പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോട് അരുളിച്ചെയ്തിട്ട്, ഈ അന്ത്യകാലത്ത് പുത്രൻ മുഖാന്തിരം, നമ്മോട് അരുളിച്ചെയ്തിരിക്കുന്നു (എബ്രാ 1:1-2). പ്രാരംഭകാലത്തിൽ ദെവം നൽകിയ കൽപനകളും, രീതികളും പിന്നീട് അപ്രസക്തമാക്കുന്നതായും കാണുന്നു. എനിക്കും നിങ്ങള്‍ക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങള്‍ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതുനിങ്ങളില് പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏല്ക്കേണം. ഉൽപ. 17:10 നിങ്ങള്‍ പരിച്ഛേദന ഏറ്റാല്‍ ക്രിസ്തുവിനെക്കൊണ്ടു നിങ്ങള്‍ക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാന്‍ നിങ്ങളോടു പറയുന്നു. ഗലാ 5:2; പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നും കൂടെ മാറ്റം വരുവാന്‍ ആവശ്യം. എബ്രാ 7:12; ഇന്ന് പൂർണ്ണമായത്തീർന്ന ദെവിക വെളിപ്പാട് ലഭിച്ചത് ഘട്ടം ഘട്ടമായ വളർച്ചയിലൂടെയാണ്. അതിനാൽ ആദ്യഘട്ടങ്ങളിൽ ലഭിച്ച വെളിപ്പാടുകൾ, പിന്നീടുള്ള ഘട്ടങ്ങളിൽ ആവർത്തിക്കണം എന്ന് പ്രതീക്ഷിക്കരുത്. അതിനാൽ വെളിപ്പാടിന്റെ പുരോഗമനരീതി പരിഗണിച്ച്, വെളിപ്പാടിന്റെ ക്രമേണയുള്ള വളർച്ചയുടെയും തികവിന്റെയും വെളിച്ചത്തിൽ വേണം വ്യാഖ്യാനിക്കാൻ. പഴയനിയമത്തിലെ പത്തു കൽപനകളിൽ ഒൻപതും പുതിയനിയമത്തിൽ ആവർത്തിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ലാ അവയുടെ ധാർമ്മിക നിലവാരവും ഉയർത്തിയിരിക്കുന്നു. ഉദാഹരണമായി, പുതിയനിയമത്തിൽ സഹോദരനോട് കോപിക്കുന്നതും ദേ്വഷിക്കുന്നതും കൊലപാതക തുല്യമാണ്. അതേസമയം ചില ഭക്ഷണസാധനങ്ങളെ അശുദ്ധമെന്ന് കണക്കാക്കുന്ന പഴയഉടമ്പടി കാലത്തെ നിയമവും, പരിഛേദനയുടെ നിയമവും, പുതിയ ഉടമ്പടിയിൽ ഇല്ല. പഴയ ഉടമ്പടി കാലത്തിൽ പുരുഷന്മാർ നസറീൻ വ്രതപ്രകാരം മുടി വളർത്തിയിരുന്നു. എന്നാൽ പുതിയ ഉടമ്പടിയിൽ മുടി വളർത്തുന്നത് പുരുഷന്മാർക്ക് ലജ്ജാകരമാണ്.
15. വ്യക്തികൾക്കുള്ള പരിശുദ്ധാത്മപ്രകാശനവും പുരോഗമനാത്മകമാണ് എന്ന് മനസിലാക്കുക
വെളിപ്പാട് പുരോഗമനാത്മകമായിരിക്കുന്നതുപോലെ തന്നെ, വിശ്വാസികൾക്കും സഭയ്ക്കും, വെളിപ്പാടിനെപ്പറ്റിയുള്ള പ്രകാശനവും പുരോഗമനാത്മകമാണ്. ബെബിൾ സത്യമാണെന്ന് വിശ്വസിക്കാനും, അത് ശരിയായി മനസിലാക്കാനും വേണ്ടി, പരിശുദ്ധാത്മാവ് വിശ്വാസികൾക്ക് നൽകുന്ന സഹായമാണ് പരിശുദ്ധാത്മപ്രകാശനം. രക്ഷിക്കപ്പെടാത്തവർക്കും, ദെവവചനം അനുസരിക്കാത്തവർക്കും, യേശുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കാത്തവർക്കും, ബെബിൾ ശരിയായി മനസിലാക്കാനും, അത് സത്യമാണ് എന്ന് അംഗീകരിക്കാനും പ്രയാസമാണ്. ദെവാത്മാവിനാൽ നയിക്കപ്പെടുന്നവർക്ക്, മാനുഷിക പാരമ്പര്യങ്ങളെക്കാളും, മനുഷ്യന്റെ സാംസ്കാരികവും തത്ത്വചിന്താപരവുമായ അഭിപ്രായങ്ങളെക്കാളും, സഭാ പ്രബോധനങ്ങളെക്കാളും അനുഭവങ്ങളെക്കാളും, ആധികാരികത ദെവവചനത്തിന് കൊടുക്കാൻ കഴിയും. പരിശുദ്ധാത്മപ്രകാശനം പുരോഗമനാത്മകമായി ലഭിക്കും. അതായത് ഒരു പ്രതേ്യക ദെവികസത്യത്തെപ്പറ്റി പ്രതിപാദിക്കുന്ന ബെബിൾ ഭാഗത്തെപ്പറ്റിയുള്ള അറിവും, ഉൾക്കാഴ്ചയും ക്രമേണ വർദ്ധിച്ചുവരും. ബെബിളിൽ ദെവികമായ നിഗൂഢത ഉൾക്കൊണ്ടിരിക്കുന്നു. അതിനാൽ ബെബിളിലുള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായി മനസിലാകുന്നു, എന്ന് വാശി പിടിക്കുന്നത് ശരിയല്ല. ബെബിളിലൂടെ മനുഷ്യൻ മനസിലാക്കണം എന്ന് ദെവം ആഗ്രഹിക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ മനുഷ്യന് കഴിയും.
16. ഏതെല്ലാം കൽപനകൾ, വാഗ്ദാനങ്ങൾ ഇന്ന് പ്രസക്തമാണ്, പ്രസക്തമല്ല എന്ന് നിർണ്ണയിക്കണം
ദെവത്തിന്റെ സ്വഭാവവും പദ്ധതികളും മനസിലാക്കാൻ, ബെബിളിലുള്ള എല്ലാ കാര്യങ്ങളും നമുക്ക് ആവശ്യമാണ്. എന്നാൽ ബെബിളിൽ പറഞ്ഞിരിക്കുന്ന ഏതെല്ലാം കാര്യങ്ങൾ, ഇന്ന് നാം അനുദിന ജീവിതത്തിൽ പ്രായോഗികമാക്കണം, എന്നത് ഒരു പ്രധാന വിഷയമാണ്. ദെവത്തെയും ദെവവചനത്തെയും കൂടുതൽ ആദരിക്കുന്നതും അനുസരിക്കുന്നതും, അതിൽതന്നെ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ, അതേപടി ആവർത്തിച്ച് ചെയ്യുന്നതാണോ ചെയ്യാതിരിക്കുന്നതാണോ, എന്ന് ബെബിളിലെ മൊത്തമായ വെളിപ്പാടിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി കണ്ടുപിടിക്കേണ്ടതാണ്. ഉദാഹരണമായി ഇന്ന് സഭായുഗത്തിൽ പരിഛേദനം ചെയ്യുന്നതാണോ, ചെയ്യാതിരിക്കുന്നതാണോ, ബെബിൾ സത്യത്തോട് കൂടുതൽ യോജിച്ചുപോകുന്നത്? ഇപ്പോൾ ആത്മീയസംബന്ധമായി പരിഛേദനം ചെയ്യുന്നത് ദെവവചന വിരുദ്ധമാകുമോ? വിശ്വാസിയായ നോഹയോട് പെട്ടകം പണിയാൻ ദെവം കൽപിച്ചു. അതിനാൽ ഇന്നത്തെ വിശ്വാസികൾ പെട്ടകം പണിയണമോ? സമറിയക്കാരുടെ പട്ടണങ്ങളിൽ കടക്കരുതെന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞു. അതിനാൽ വിശ്വാസികൾക്ക് ഇന്ന് ആ ദേശങ്ങളിൽ കടക്കാമോ? ബെബിളിലെ ഏതെല്ലാം കാര്യങ്ങളാണ് ഇന്ന് നാം അനുസരിക്കേണ്ടത്? ബെബിളിൽ കാണുന്ന ചില കൽപനകൾ ഇന്ന് നാം അനുസരിച്ചാൽ ദെവത്തോട് നാം അനുസരണക്കേട് കാണിക്കുകയാകുമോ? ഒാരോ ബെബിൾ ഭാഗവും ഓരോ എഴുത്തുകാരും, ചില പ്രതേ്യക ലക്ഷ്യത്തിനായി, ചില പ്രതേ്യക ചരിത്ര പശ്ചാത്തലത്തിൽ എഴുതിയിട്ടുള്ളതാണ്. പ്രസ്തുത ബെബിൾ ഭാഗങ്ങൾ ആരംഭ വായനക്കാർക്ക് എന്ത് അർത്ഥമാക്കി എന്നതും, അത് ഇന്നത്തെ വായനക്കാർക്ക് എങ്ങനെ പ്രസക്തമാണ് എന്നതും വ്യാഖ്യാനത്തിലൂടെ കണ്ടുപിടിക്കണം.
ബെബിളിലുള്ള ഏതെല്ലാം കൽപനകൾ ഇന്ന് നമുക്ക് പ്രസക്തമാണ്, പ്രസക്തമല്ല എന്ന് എങ്ങനെ, എന്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും? ഇതിനായി താഴെപ്പറയും പ്രകാരമുള്ള ചില തത്ത്വങ്ങൾ പ്രയോജനപ്പെടും.
1. ബെബിളിലെ കൽപനകളും തത്ത്വങ്ങളും എല്ലാക്കാലങ്ങളിലുമുള്ള എല്ലാ മനുഷ്യർക്കും ബാധകമാണ്. (അങ്ങനെയല്ലാത്തവ ബെബിൾ തന്നെ വ്യക്തമാക്കും).
2. ആവർത്തിക്കാവുന്നതും, ബെബിളിൽ ആവർത്തിച്ചിട്ടുതായി കാണുന്നതും, അങ്ങനെ ആവർത്തിക്കുന്നത് പിന്നീട് വിലക്കിയിട്ടില്ലാത്തതുമായ ബെബിളിലെ കൽപനകളും തത്ത്വങ്ങളും, ഇന്നും പ്രസക്തമാണ്. ബെബിളിൽ ഉപദേശപരമായി പറഞ്ഞിരിക്കുന്നവ പിന്നീട് വിലക്കിയിട്ടില്ലെങ്കിൽ, അവയുടെ അനുസരണം പാപകാരണമാകുന്നില്ലെങ്കിൽ അവയെ ഇന്ന് അനുസരിക്കേണ്ടതാണ്.
3. ഉപദേശപരമല്ലാത്തതോ, വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രതേ്യക സാഹചര്യത്തിൽ സംഭവിച്ചതോ, യുഗപുരോഗതിയിൽ ബെബിളിൽ തന്നെ അവയെ മറ്റെവിടെയെങ്കിലും ഇല്ലാതാക്കിയിട്ടുള്ളതോ ആയ കാര്യങ്ങളെ, ഇന്ന് നാം ചെയ്യേണ്ടതില്ല. ഉദാഹരണമായി, പുരുഷൻമാർ മൂടുപടമിട്ട് പ്രാർത്ഥിക്കുന്നതും, മുടിനീട്ടുന്നതും പുതിയനിയമം വിലക്കുന്നു (1കൊറി 11:4, 14). പരിഛേദനം, അഹറോന്യ പൗരോഹിത്യം, പിതാവായ അബ്രഹാമിനോട് മകനായ ഇസഹാക്കിനെ ബലി കഴിക്കണമെന്ന കൽപന... എന്നിവയൊന്നും ഇന്ന് ആചരിക്കേണ്ടവയല്ല.
4. കൽപനകൾ നൽകിയ കാലത്തെ സാംസ്കാരിക പശ്ചാത്തലവുമായി വ്യത്യാസമുള്ള ഇന്നത്തെ സാഹചര്യത്തിൽ, കൽപനയുടെ അന്തഃസത്തയെ, അതിന്റെ തത്ത്വത്തെ ഉൾക്കൊണ്ടുകൊണ്ട് കൽപനക്ക് പ്രായോഗിക തുല്യതയുള്ള മറ്റൊരു രൂപത്തിൽ അനുസരിച്ചാൽ മതിയാകുമോ എന്നത് ചിന്തനീയമാണ്. ഉദാഹരണമായി, രാജാക്കന്മാർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനു പകരം (1തിമോ 2:1-2) നേതാക്കൾക്ക് വേണ്ടി, പ്രസിഡന്റിന്, പ്രധാനമന്ത്രി എന്നിവർക്കായി പ്രാർത്ഥിക്കുക.
17. അവ്യക്തമായവയെ വ്യക്തമായവയുടെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുക
ബെബിൾ ദെവികമായ പുസ്തകമായതിനാൽ എഴുത്തുകാർ എഴുതിയ ആദ്യരൂപത്തിൽ ബെബിൾ തെറ്റില്ലാത്തതാണ്. നാം എന്ത് വിശ്വസിക്കണം, എങ്ങനെ ജീവിക്കണം, എന്നിവയെ സംബന്ധിച്ച് ബെബിൾ തെറ്റില്ലാതെ, അധികാരത്തോടെ സംസാരിക്കുന്നു. അതിനാൽ അവയുടെ വിശദാംശങ്ങൾ ശരിയായി മനസിലാക്കേണ്ടത് ഏറ്റവും ആവശ്യമാണ്. ബെബിൾ പല മനുഷ്യരാൽ എഴുതപ്പെട്ടതാണെങ്കിലും, അവരെല്ലാം ദെവത്താൽ പ്രചോദിപ്പിക്കപ്പെട്ടാണ് എഴുതിയത്. അതിനാൽ അനേകർ, അനേക കാലഘട്ടങ്ങളിൽ എഴുതിയ ബെബിളിലെ വിഷയങ്ങളിൽ, വെരുദ്ധ്യമൊന്നുമില്ലെന്നു മാത്രമല്ല, അത്ഭുതകരമായ ഏകത്വവും, പരസ്പരപൂരകത്വവും കാണാം. അതിനാൽ അവ്യക്തമായ ഭാഗങ്ങൾ,വ്യക്തമായ ഭാഗങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചാൽ, ഏത് വിഷയവും നമുക്ക് തെളിവായി ലഭിക്കും. ഒാരോ ബെബിൾ ഭാഗത്തെയും പ്രസക്തമായ മറ്റ് ബെബിൾ ഭാഗങ്ങളോട് ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുക. അവ്യക്തമായ ഭാഗങ്ങളെ ബന്ധപ്പെട്ട വ്യക്തമായ ഭാഗങ്ങൾ ഉപയോഗിച്ച് വ്യാഖ്യാനിക്കണം. അവ്യക്തമായ ബെബിൾ ഭാഗങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ, ഒരിക്കലും ഉപദേശങ്ങൾ രൂപീകരിക്കാൻ പാടില്ല. അവ്യക്തവും വളച്ചുകെട്ടിയുണ്ടാക്കിയതുമായ അർത്ഥത്തെക്കാൾ, സാധാരണവും ലളിതവുമായ അർത്ഥത്തിന്, മുൻതൂക്കം കൊടുക്കണം.
18. ബെബിൾ ഭാഗത്ത് പ്രകടമായി വെളിപ്പെടുന്ന തത്ത്വം മനസിലാക്കുക. പ്രകടമായ തത്ത്വങ്ങൾക്ക് പ്രകടമല്ലാത്ത ധ്വനികളെക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കണം
പ്രത്യക്ഷമായ ഉപദേശങ്ങളെയും കൽപനകളെയും, അവയിൽ നിന്ന് ഉരുത്തിരിയുന്ന വ്യക്തമായ തത്ത്വങ്ങളെയും കണ്ടുപിടിക്കണം. ആദിമ സദസിനും ഇന്നത്തെ സദസിനും പൊതുവായിട്ടുള്ളത് എന്തൊക്കെയാണെന്നും, പ്രസ്തുത കൽപനകൾ ഇന്ന് പ്രസക്തമാണോ എന്നും കണ്ടുപിടിക്കണം. ഉദാഹരണമായി അന്നത്തേതുപോലെ ഇന്ന് നാം പെട്ടകം നിർമ്മിക്കുകയോ, മന്നാ പ്രതീക്ഷിക്കുകയോ ചെയ്യുന്നത് ഉചിതമാകയില്ല. അതായത് ബെബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, അന്നത്തെ കാലത്തിനും സംസ്കാരത്തിനും അതീതമായി, ഇന്നത്തെ വായനക്കാരന് പ്രസക്തമായിത്തീരുന്ന രീതിയിലാണോ, എന്ന് പരിശോധിക്കുക. ആ ബെബിൾ ഭാഗം എല്ലാക്കാലത്തേക്കും പ്രസക്തമായ ഒരു ദെവശാസ്ത്ര തത്ത്വം നൽകുന്നുണ്ടോ? അതോ അത് ആ യുഗത്തിൽ മാത്രമാണോ പ്രസക്തമായിരിക്കുന്നത്? ആ കൽപന പിന്നീട് എവിടെയെങ്കിലും അസാധുവാക്കിയിട്ടുണ്ടോ? അതിനെ ഏതെങ്കിലും തരത്തിൽ ഇന്ന് അപ്രസക്തമാക്കുന്ന നിബന്ധനകൾ ബെബിളിൽ എവിടെയെങ്കിലുമുണ്ടോ? എന്നാൽ, ഒരു പ്രതേ്യക കൽപന ഇന്നത്തെ കാലത്തിനും, സംസ്കാരത്തിനും യോജിക്കുന്നില്ല എന്നതുകൊണ്ട് അത് ഇന്ന് പ്രസക്തമല്ല, എന്ന വാദത്തിൽ കഴമ്പില്ല. കാരണം ബെബിളിലെ കൽപനകളെല്ലാം തന്നെ, നിലവിലിരുന്ന ജീവിതരീതികളെ എതിർക്കുന്നവയായിരുന്നു. കാലത്തിന്റെയും സംസ്കാരത്തിന്റെയും ഒഴുക്കിനെതിരെ മുന്നേറി, ബെബിളിന്റെയും ദെവത്തിന്റെയും നിലവാരത്തിലേക്ക് ഉയരണമെന്നാണ് ദെവം നമ്മോട് ആവശ്യപ്പെടുന്നത്. ബെബിൾ ഭാഗത്തുനിന്ന് വ്യാഖ്യാനത്തിലൂടെ വെളിപ്പെടുന്ന തത്ത്വമാണ്, പ്രസ്തുത ബെബിൾ ഭാഗത്തെ, ഇന്ന് നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കാൻ സഹായിക്കുന്ന ഘടകം. പ്രതേ്യക സാഹചര്യങ്ങളിൽ സംഭവിച്ച കാര്യങ്ങൾക്ക്, ഇന്നത്തെ സമാനസാഹചര്യങ്ങളിൽ, എത്രമാത്രം പ്രസക്തിയുണ്ടെന്ന് നിർണ്ണയിക്കുന്ന പ്രസ്താവനയാണ് തത്ത്വം. ഈ തത്ത്വം, ബെബിളിൽ അതോടു ബന്ധപ്പെട്ട, മറ്റ് ഭാഗങ്ങളോട് ചേർന്നു പോകുന്നതായിരിക്കണം. ഉദാ. ഇന്ന് ഭാര്യയെ കണ്ടെത്താനുള്ള രീതി ഇസഹാക്ക് റബേക്കയെ കണ്ടെത്തിയ രീതി ആവർത്തിക്കുകയല്ല. മറിച്ച് എല്ലാറ്റിനും ദെവത്തിൽ ആശ്രയിക്കണം, എന്നതുമാത്രമാണ് ആ ബെബിൾ ഭാഗത്തുനിന്ന് ഉരുത്തിരിയുന്ന തത്ത്വം. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ നാം വ്യക്തിജീവിതത്തിൽ എടുക്കാൻ പോകുന്ന പ്രായോഗിക നടപടികൾ ഏതൊക്കെയാണെന്ന് തീരുമാനിക്കുക.
ബെബിളിൽ കൂടുതൽ പ്രകടമായി വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾക്ക്, അത്രയും പ്രകടമായി വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളെക്കാൾ ഊന്നൽ കൊടുക്കണം. ഒരു വാക്യത്തിനോ ബെബിൾ ഭാഗത്തിനോ ഇല്ലാത്ത അർത്ഥം ഉണ്ടെന്ന് വാദിച്ച് തങ്ങളുടെ ആഗ്രഹത്തിനൊത്ത വിധം അർത്ഥങ്ങൾ ആരോപിക്കുന്ന അപകടകരമായ പ്രവണത, ഇന്ന് അനേകരിൽ കാണാം. ഒരു വാക്യത്തിനോ, ബെബിൾ ഭാഗത്തിനോ, യഥാർത്ഥത്തിൽ ഉള്ളതിനെക്കാൾ അർത്ഥം കൊടുക്കാതിരിക്കാനും, ഉള്ള അർത്ഥം ചോർത്തിക്കളയാതിരിക്കാനും, വ്യഖ്യാതാവ് അതീവ ജാഗ്രത പുലർത്തണം.
19. സംഭവങ്ങളും ഉപദേശങ്ങളും തമ്മിൽ വേർതിരിക്കണം
സംഭവവിവരണങ്ങളായ ബെബിൾ ഭാഗങ്ങളെ, ഉപദേശപരമായ ബെബിൾ ഭാഗങ്ങളുടെ അടിസ്ഥാനത്തിൽ വേണം വ്യാഖ്യാനിക്കാൻ. സംഭവവിവരണങ്ങളായ ബെബിൾ ഭാഗങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം, ഉപദേശങ്ങളെ രൂപപ്പെടുത്തിയാൽ തെറ്റുപറ്റും. ഓരോ ബെബിൾ ഭാഗത്തും, ഇന്ന് നാം ചെയ്യേണ്ടതായ എന്തെങ്കിലും കൽപനയോ ഉപദേശമോ തത്ത്വങ്ങളോ ഉണ്ടോ, എന്ന് കണ്ടുപിടിക്കുക. ദെവത്തിന്റെ കഴിഞ്ഞകാലത്തെ ചില പ്രവർത്തനങ്ങളും രീതികളും, ഇന്നും ആവർത്തിക്കണമെന്ന് നിർബ്ബന്ധമില്ല. ബെബിളിൽ സംഭവിച്ച കാര്യങ്ങളെല്ലാം ഇന്നും നാം നിർബ്ബന്ധമായി ചെയ്യേണ്ടതായിരിക്കില്ല. ഇന്ന് നാം ചെയ്യേണ്ടതായ കാര്യങ്ങൾ ഉപദേശ-കല്പന രൂപത്തിൽ തന്നെ ദെവം ബെബിളിന്റെ പുതിയനിയമ ഭാഗത്തിലൂടെ ദെവം വ്യക്തമാക്കുന്നു. ബെബിൾ എല്ലാവർക്കുമായുള്ള ദെവിക വെളിപ്പാടായതിനാൽ, പിൽക്കാലത്ത് അസാധുവാക്കാത്ത പൊതു ഉപദേശങ്ങളെല്ലാം, ഇന്ന് നമുക്ക് ബാധകമാണ് എന്നാണ് അനുമാനിക്കേണ്ടത്.
20. വചനം പറയുന്നത് പറയുക - കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്
അവ്യക്തമായ തത്വങ്ങൾ ഉപയോഗിച്ച് വ്യക്തമായ കാര്യങ്ങളെ നിഷേധിക്കുന്ന പ്രവണത ഇന്നുണ്ട്. ചിലർ വചനത്തോട് കൂട്ടുചേർക്കുന്നു. അവർ പാലിൽ വെള്ളം ഒഴിക്കുന്നവരെപ്പോലെയാണെങ്കിൽ, മറ്റുചിലർ പാലിൽ നിന്ന് വെണ്ണ മാറ്റിക്കളയുന്നവരെപ്പോലെയാണ്. അവർ വചനത്തിൽ നിന്ന് എടുത്തുകളയുന്നു. അവർ പ്രധാനവിഷയങ്ങൾ പ്രസംഗിക്കാതെ അപ്രധാനവിഷയങ്ങൾ പ്രസംഗിക്കുന്നു. മറ്റുചിലർ, പുതിയ ചിന്തകൾ നൽകുന്നു എന്ന വ്യാജേന, കേഴ്വിക്കാരുടെ മുമ്പിൽ പണ്ധിതഭാവം നടിക്കാൻ വേണ്ടി, ബെബിളിൽ ഇല്ലാത്ത അർത്ഥങ്ങൾ കൂട്ടിച്ചേർത്ത് പഠിപ്പിക്കുന്നു. ഇവരെയെല്ലാം സൂക്ഷിക്കുക.
21. ശരിയായ മുൻവിധികൾ ഉണ്ടായിരിക്കണം
ബെബിൾ ദെവനിവേശിതമായ വെളിപ്പാടാണെന്നും, ആധികാരികവും സത്യവുമായ ആത്മീയഗ്രന്ഥമാണെന്നും, വെവിധ്യത്തിൽ ഏകത്വമുള്ളതും മനുഷ്യർക്ക് മനസിലാക്കാൻ കഴിയുന്നതുമായ 66 പുസ്തകങ്ങളുടെ സമാഹാരമാണെന്നും, വ്യാഖ്യാതാവ് അംഗീകരിക്കണം. ദെവവിരുദ്ധമായ മനോഭാവത്തോടും, അനുമാനങ്ങളോടും കൂടെ ബെബിളിനെ സമീപിക്കരുത്. ബെബിൾ സത്യത്തെ വിമർശിക്കാനും, തെറ്റാണെന്ന് തെളിയിക്കാനും വേണ്ടി ബെബിൾ പഠിക്കുന്നവർ, തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരും. തെറ്റായ മുൻവിധികൾ, തെറ്റായ നിഗമനങ്ങളിലേക്ക് മാത്രമേ എത്തിക്കൂ. ബെബിളിനെ മനസിലാക്കാനും, അനുസരിക്കാനും വേണ്ടിയാണ് ബെബിൾ പഠിക്കേണ്ടത്. സത്യസന്ധമായി ബെബിളിനെ സമീപിക്കുന്നവർക്ക് സത്യം വെളിപ്പെടും. തെറ്റായ ഉദ്ദേശങ്ങളോടെ ബെബിൾ പഠിക്കുന്നവർ ദുരുപദേശത്തിലും ആശയക്കുഴപ്പത്തിലും എത്തിച്ചേരും.
22. വെവിധ്യത്തെ വെരുദ്ധ്യമായി കണക്കാക്കരുത്
ബെബിളിൽ ചിലപ്പോൾ, ഒരേ കാര്യം വ്യത്യസ്തമായ രീതികളിൽ പറഞ്ഞെന്നു വരാം. പക്ഷെ വെരുദ്ധ്യം നിറഞ്ഞ രീതികളിലുള്ള പ്രസ്താവനകൾ ബെബിളിലില്ല. വെരുദ്ധ്യങ്ങളെ ഒഴിവാക്കുന്ന വ്യാഖ്യാനമാണ് ശരിയായ വ്യാഖ്യാനം.
ശരിയായ വ്യാഖ്യാനത്തിന്
ആവശ്യമായ അടിസ്ഥാനയോഗ്യതകൾ
ശരിയായ വ്യാഖ്യാനത്തിന് ആവശ്യമായ അടിസ്ഥാനയോഗ്യതകൾ വ്യാഖ്യാനക്കാരന്‍ ഉണ്ടായിരിക്കണം
യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ വീണ്ടും ജനനം പ്രാപിക്കുകയും, ബെബിൾ ദെവവചനമാണെന്ന് മനസിലാക്കി, അതിന് കീഴ്പെട്ട് ജീവിക്കാനും, യേശുക്രിസ്തുവിനെ അനുസരിക്കാനും തയ്യാറുള്ളവർക്ക് മാത്രമേ, ബെബിൾ ശരിയായി വ്യാഖ്യാനിക്കാൻ കഴിയൂ. കാരണം അത്തരക്കാർക്ക് മാത്രമേ പരിശുദ്ധാത്മാവിന്റെ പ്രകാശന ത്താൽ, ശരിയായ വ്യാഖ്യാനരീതികൾ അനുയോജ്യമായി ഉപയോഗിക്കാനുള്ള പ്രചോദനം ലഭിക്കുകയുള്ളൂ. വീണ്ടുംജനനം, ദെവത്തോടും ദെവവചനത്തോടുമുള്ള ആദരവ്, ദെവവചനത്തിൽ നിന്ന് മനസിലാക്കുന്ന കാര്യങ്ങൾ അനുസരിക്കാനുള്ള മനസ്, ദെവത്തോടുള്ള വിധേയത്വവും അനുസരണവും പ്രാർത്ഥനയും നിറഞ്ഞ ജീവിതം, ബെബിളിനോട് ബന്ധപ്പെട്ട വിവിധ വസ്തുതകൾ പഠിക്കാനും മനസിലാക്കാനുമുള്ള കഴിവ്, അറിവുള്ളവരിൽ നിന്ന് പഠിക്കാനുള്ള മനസ്, എന്നിവ ശരിയായ വ്യാഖ്യനം നടത്താൻ ആവശ്യമാണ്.
വ്യാഖ്യാനത്തിൽ പരിശുദ്ധാത്മാവിനുള്ള പങ്ക് മനസിലാക്കണം
പരിശുദ്ധാത്മാവ് ബെബിളിന് തുല്യമായ വെളിപ്പാട്, ഇനി സഭായുഗത്തിൽ ആർക്കെങ്കിലും കൊടുത്ത് ബെബിളിനോട് കൂട്ടിച്ചേർക്കാൻ അനുവദിക്കില്ല. മാത്രമല്ലാ ബെബിളിലില്ലാത്തതും, മറ്റാർക്കും കൊടുക്കാത്തതുമായ ജ്ഞാനം, ഒരാൾക്കു മാത്രമായി കൊടുക്കുമെന്നും തോന്നുന്നില്ല. ബെബിളിനോട് ചേർന്നുപോകാത്ത തരത്തിലുള്ള വ്യാഖ്യാനങ്ങൾ, എത്ര വലിയ വിശ്വാസി നടത്തിയാലും, അത് തെറ്റായിപ്പോകും. വിശ്വാസിയായതുകൊണ്ട്, എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും ശരിയാകുമെന്ന് ദെവിക വാഗ്ദാനമില്ല. പരിശുദ്ധാത്മപ്രകാശനം പുരോഗമനാത്മകമാണ്. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ശരിയായ വ്യാഖ്യാനം നടത്താൻ, ആത്മീയ പക്വതയും, ശരിയായ പഠനരീതികൾ ഉപയോഗിച്ച് നടത്തുന്ന സുബോധത്തോടെയുള്ള പഠനവും, എല്ലാം ആവശ്യമാണ്.
പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ബെബിൾ മനസിലാക്കാൻ എല്ലാ വിശ്വാസികൾക്കും കഴിയും
യേശു സദുക്കായരോട് പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദെവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റ് പറ്റുന്നത്? (മർക്കോ 12:24). സദുക്കായർക്ക് വിശുദ്ധലിഖിതങ്ങൾ മനസിലാക്കാൻ കഴിയില്ല എന്നതായിരുന്നു ദെവഹിതമെങ്കചന്റ, യേശു അവരോട് അങ്ങനെ പറയുമായിരുന്നില്ല. അതായത് അവർക്ക് ദെവവചനം മനസിലാക്കൻ സാധിക്കുമായിരുന്നു. എല്ലാവരെ സംബന്ധിച്ചും ഇത് ശരിതന്നെ. ബെബിളിന് അതിനെത്തന്നെ വ്യഖ്യാനിക്കാൻ സാധിക്കും. സത്യ ദെവം സാധാരണക്കാരുടെയും ദെവമാണ്. പുതിയനിയമം പരമ്പരാഗത പുരോഹിതവർഗ്ഗ മേധാവിത്വമനോഭാവത്തിന് എതിരാണ്. ദെവം മനുഷ്യനായി അവതരിച്ച യേശു, ഒരു സാധാരണ കുടുബത്തിൽ ജനിച്ച്, സാധാരണക്കാരനായി വളർന്ന്, സാധാരണക്കാരനായി ജീവിച്ചു. യേശുവിന്റെ വംശാവലിയിൽ വളരെ സാധാരണക്കാരായ പലരും ഉൾപ്പെടുന്നു. ഉദാഹരണമായി, റാഹാബ്, റൂത്ത്, താമാർ, ബേത്ശേബ എന്നിവർ. യേശു ജനിച്ചപ്പോൾ ആ സന്തോഷവാർത്ത ദെവദൂതൻമാർ അറിയിച്ചത് പുരോഹിതരെയും വേദശാസ്ത്രപണ്ധിതരെയുമല്ല, മറിച്ച് സാധാരണക്കാരായ ആട്ടിടയൻമാരെയായിരുന്നു. യേശു തന്റെ ശിഷ്യരായി തിരഞ്ഞെടുത്തത് പുരോഹിതരെയും, വേദശാസ്ത്ര പണ്ധിതരെയുമായിരുന്നില്ല, മറിച്ച് സാധാരണക്കാരെയായിരുന്നു. ഉയിർപ്പിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് മഹാപുരോഹിതർക്കോ, തന്റെ ശിഷ്യർക്കോ, അമ്മക്കോ അല്ല, മറിച്ച് തന്നെ തേടിഅലഞ്ഞ വെറും സാധാരണക്കാരിയായ മഗ്ദലനമറിയത്തിനായിരുന്നു.
ബെബിൾ അഭിസംബോധന ചെയ്യുന്നത്, വിശ്വാസികളെയാണ്, സഭാപ്രസ്ഥാനങ്ങളെയോ, അധികാരികളെയോ അല്ല. ക്രിസ്തുവിന്റെ സഭയിൽ വിശ്വാസികൾക്കാണ് കൂടുതൽ പ്രാധാന്യം. പൗലോസിന്റെ റോമക്കാർക്കുള്ള ലേഖനം പോലും സംബോധന ചെയ്യുന്നത് ഏതെങ്കിലും സഭാപ്രസ്ഥാനത്തെ അല്ല, മറിച്ച് റോമിലുണ്ടായിരുന്ന യേശുവിലുള്ള വിശ്വാസികളെയാണ്, ജീവിക്കുന്ന വിശുദ്ധരെയാണ്. അവയൊന്നും നേതാക്കൾക്ക് എഴുതിയതല്ല, സാധാരണ വിശ്വാസികളെ അഭിസംബോധന ചെയ്ത് എഴുതിയതാണ്. ക്രിസ്തീയ വിശ്വാസം ഭരമേൽപിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധർ എന്നറിയപ്പെടുന്ന ക്രിസ്തീയ വിശ്വാസികൾക്കാണ്. അല്ലാതെ നേതാക്കൻമാർക്ക് മാത്രമല്ല. ക്രിസ്തീയ വിശ്വാസം സംരക്ഷിക്കുക എന്ന ഉന്നതമായ ദൗത്യം നൽകപ്പെട്ടിരിക്കുന്നത്, ക്രിസ്തീയ വിശ്വാസികൾക്കാണ്. വിശ്വാസികളാണ് സത്യത്തിന്റെ തൂണും താങ്ങും. അതിനാൽ സുവിശേഷ സത്യങ്ങൾ സംരക്ഷിക്കാനുള്ള കടമ എല്ലാ വിശ്വാസികൾക്കുമുണ്ട്.
പരിശുദ്ധാത്മാവ് ഇടപെടുന്നത് സാധാരണ വിശ്വാസികളോടാണ്. അല്ലാതെ ചില നേതാക്കളോട് മാത്രമല്ല എന്ന് ബെബിളിൽ നിന്ന് വ്യക്തമാകുന്നു. മാത്രമല്ല, അത്തരം ദെവീകതയുടെ പരിവേഷമുള്ളവർ, ആത്മീയ അന്ധതമൂലം ദെവഹിതം മനസിലാക്കാൻ പലപ്പോഴും പരാജയപ്പെടുന്നു എന്നതാണ് വാസ്തവം. പ്രവാചകനായിരുന്ന ബാലാം ദെവത്തിന്റെ ഹിതം മനസിലാക്കാനും, ദെവദൂതനെ കാണാനും പരാജയപ്പെട്ടു. എന്നാൽ ബാലാമിന്റെ കഴുത ദെവദൂതനെ കണ്ടു. അതുപോലെതന്നെ മഹാപുരോഹിതർ, ദെവപുത്രനെ തിരിച്ചറിയാൻ കഴിയാതെ ക്രൂശിച്ചപ്പോൾ, അനേകം സാധാരണക്കാർ യേശുവിൽ വിശ്വസിച്ച് അനുഗ്രഹവും രക്ഷയും പ്രാപിക്കുകയും ചെയ്തു.
ഇന്നത്തേതുപോലെയുള്ള സഭാപ്രസ്ഥാനങ്ങളോ, സഭാധികാരങ്ങളോ ഉടലെടുക്കുന്നതിന് വളരെ മുമ്പേതന്നെ ക്രിസ്ത്യാനികൾ ബെബിൾ വായിക്കുകയും, മനസിലാക്കുകയും അനുസരിക്കുകയും ചെയ്തു പോന്നു. ആ കാലഘട്ടത്തിൽ ഇന്നത്തേതുപോലെയുള്ള ദെവവചന വിരുദ്ധമായ വിശ്വാസങ്ങളും, വാദങ്ങളും, ആചാരങ്ങളും ഇല്ലായിരുന്നു. ഉപദേഷ്ടാവായി പരിശുദ്ധാത്മാവും, എഴുതപ്പെട്ട ദെവവചനമായി ബെബിളും ഉള്ളതുകൊണ്ട് ക്രിസ്തുവിന്റെ സഭക്ക് മജിസ്റ്റീരിയം പോലെ കേന്ദ്രീകൃതമായ ഒരു പ്രബോധനാധികാര സംവിധാനത്തിന്റെ ആവശ്യമില്ല. നിങ്ങളെ തെറ്റിക്കുന്നവരെ ഔര്‍ത്തു ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു. 27അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാന്‍ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന് . (1യോഹ 2:26-27). ബെബിൾ പഠനത്തിനായി അതിരുകവിഞ്ഞ് മനുഷ്യനിൽ ആശ്രയിക്കാതെ, ദെവത്തിൽ ആശ്രയിച്ച് ബെബിൾ പഠിക്കുന്നവർക്ക് സത്യത്തെക്കുറിച്ച് മറ്റുളള്ളവരെക്കാൾ കൂടുതൽ പരിജ്ഞാനം, ഉണ്ടാകുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്.
ബെബിൾ ശരിയായി മനസിലാക്കാൻ മനുഷ്യരുടെയല്ല, പരിശുദ്ധാത്മാവിന്റെ സഹായമാണ് ഏറ്റവും പ്രധാനം
ബെബിൾ സത്യങ്ങൾ മനസിലാക്കാനുള്ള കഴിവ് ദെവമക്കൾക്ക് നൽകുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ, ആർക്കും ബെബിളിനെ ശരിയായി മനസിലാക്കാൻ കഴിയില്ല. എന്നാല്‍ പ്രാകൃത മനുഷ്യന് ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അതു അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല. (1കൊറി 2:14). പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഏതൊരു ക്രിസ്തീയ വിശ്വാസിക്കും, ബെബിളിനെ ശരിയായി മനസിലാക്കാൻ കഴിയും. പരിശുദ്ധാത്മാവിന്റെ സഹായത്തോടുകൂടി മാത്രമേ, ആർക്കും ബെബിൾ ശരിയായി മനസിലാക്കാനും, വ്യഖ്യാനിക്കാനും കഴിയൂ. തെറ്റായ ദെവവചന വ്യാഖ്യാനം ഏറ്റവും ഹീനമായ നുണയാണ്. തെറ്റായ വ്യാഖ്യാനത്തിലൂടെ പലരും ദെവം നിശ്ചയിച്ച അർത്ഥത്തെ ഒളിച്ചുവയ്ക്കുകയും, ഒതുക്കിക്കളയുകയും, നശിപ്പിക്കുയും ചെയ്യുന്നു.
മനുഷ്യനിർമ്മിതമായ കെട്ടിടങ്ങളിൽ ദെവം വസിക്കുന്നില്ല. യേശുവിൽ വിശ്വസിക്കുന്നവർ ദെവത്തിന്റെ ആലയമായിത്തീരുന്നു. ഇൗ ദെവാലയത്തിലെ അതിപരിശുദ്ധസ്ഥലമായ മനുഷ്യാത്മാവിൽ ദെവാത്മാവ് മനുഷ്യനുമായി ബന്ധപ്പെടുന്നു, സംസാരിക്കുന്നു. യേശുവിലുള്ള വിശ്വാസത്താൽ രക്ഷപ്രാപിച്ച്, വീണ്ടുംജനനത്തിലൂടെ തന്റെ ആത്മാവിന് പുതുജീവൻ ലഭിച്ച് പരിശുദ്ധാത്മാവിന്റ ആലയമായിത്തീർന്ന വ്യക്തിക്കു മാത്രമേ പരിശുദ്ധാത്മാവ് ഉദ്ദേശിക്കുന്ന രീതിയിലും അർത്ഥത്തിലും ബെബിൾ മനസിലാക്കാൻ കഴിയൂ. ബെബിളിന്റെയും, വിശ്വാസിയുടെ വീണ്ടുംജനിച്ച ആത്മാവിന്റെയും സൃഷ്ടികർത്താവ് പരിശുദ്ധാത്മാവ് എന്ന ഒരാൾ മാത്രമാണ്. ഇത്തരം സർവ്വപ്രധാനമായ ഒരു ആന്തരീകസമാനത ഉണ്ടായിരിക്കേണ്ടത് ബെബിൾ സത്യങ്ങൾ ഗ്രഹിക്കാൻ നമുക്ക് അത്യാവശ്യമാണ്. ഒരു വിശ്വാസി ബെബിൾ വായിക്കുകയോ, ദെവവചനം കേൾക്കുകയോ ചെയ്യുമ്പോൾ, വിശ്വാസിയിലുള്ള ക്രിസ്തുവിന്റെ ആത്മാവ്, തന്റെതന്നെ വാക്കുകൾ തിരിച്ചറിയുകയും, അങ്ങനെ ആ വിശ്വാസിക്ക് ആഴമായ ബെബിൾ സത്യങ്ങൾ ഗ്രഹിക്കാൻ കഴിയുകയും ചെയ്യുന്നു. ദെവം ഉള്ളിൽനിന്ന് പ്രവർത്തിക്കാതെ ഒരു വ്യക്തിക്കും ബെബിൾ ശരിയായി മനസിലാക്കാൻ കഴിയില്ല.
ശരിയായി വ്യാഖ്യാനിക്കാനും, തീരുമാനങ്ങൾ നടപ്പിലാക്കാനും, പരിശുദ്ധാത്മാവിൽ ആശ്രയിക്കുക. മാനുഷികഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നതുകൊണ്ടും, വ്യഖ്യാനിക്കുന്ന മനുഷ്യന്റെ പരിമിതികൊണ്ടും തെറ്റിദ്ധാരണകൾക്ക് ധാരാളം സാദ്ധ്യതകൾ ബെബിളിലുണ്ട്. എഴുത്തുകാർ ഉദ്ദേശിച്ച അർത്ഥം കണ്ടെത്താനും, ഉയർത്തിക്കാണിക്കാനും, പരിശുദ്ധാത്മശക്തിയാൽ മാത്രമേ ഒരുവന് സാദ്ധ്യമാകൂ.
നമ്മെത്തന്നെ പൂർണ്ണമായി കീഴ്പ്പെടുത്തേണ്ടത് മറ്റ് മനുഷ്യർക്കോ, പ്രസ്ഥാനങ്ങൾക്കോ അല്ല, തെറ്റുപറ്റാത്ത പ്രഥമ ഉപദേഷ്ടാവായ പരിശുദ്ധാത്മാവിന് മാത്രം
സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കും. അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്കുന്നത് മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും (യോഹ 16:13). യേശുക്രിസ്തുവിനെക്കുറിച്ചുള്ള ദെവവചനസത്യം നാം പ്രഥമമായും പഠിക്കേണ്ടത് പരിശുദ്ധാത്മാവ് എന്ന ആളിൽനിന്നാണ്. നാം ബെബിൾ വായിക്കുമ്പോൾ, ശ്രവിക്കുമ്പോൾ, ദെവവചനം മനസിലാക്കുവാനായി പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നു. ബെബിളിലുള്ള സത്യങ്ങളെ നമ്മുടെ ഹൃദയത്തിൽ പ്രകാശിപ്പിക്കുന്ന പ്രവൃത്തി പരിശുദ്ധാത്മാവ് തുടർന്നുകൊണ്ടിരിക്കുന്നു. പരിശുദ്ധാത്മാവ് എപ്പോഴും നമ്മെ യേശുവിനെക്കുറിച്ച് കൂടുതൽ കൂടുതലായി പഠിപ്പിക്കുകയും, യേശുവിലേക്ക് നമ്മെ കൂടുതൽ കൂടുതലായി അടുപ്പിക്കുകയും ചെയ്യും. അതുകൊണ്ട് സത്യത്തെ പൂർണ്ണമായി മനസിലാക്കേണ്ടത് ദെവത്തെ അനുസരിക്കുന്നവർക്ക് നൽകപ്പെടുന്ന പരിശുദ്ധാത്മാവിന് നമ്മെത്തന്നെ സ്വയം കീഴ്പ്പെടുത്തിക്കൊണ്ടാണ്. അല്ലാതെ, ഏതെങ്കിലും സഭാധികാരത്തിന് സ്വയം കീഴ്പ്പെടുത്തിക്കൊണ്ടല്ല. സഭാധികാരികൾ തമ്മിലുള്ള പലവിധങ്ങളായ അഭിപ്രായവ്യത്യാസങ്ങൾ തെളിയിക്കുന്നത്, അവർക്ക് നമ്മെ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കാൻ കഴിയില്ല എന്നാണ്.
ഗ്രന്ഥകർത്താവിൽ നിന്നുതന്നെ പഠിക്കുന്നതാണ് ഏറ്റവും നല്ലത്. ഏറ്റവും നല്ല പഠനസഹായി പരിശുദ്ധാത്മാവാണ്. ആദ്യം നിങ്ങൾ ഇത് മനസിലാക്കുവിൻ. വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങൾ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാൽ പ്രവചനങ്ങൾ ഒരിക്കലും മാനുഷികചോദനയാൽ രൂപംകൊണ്ടതല്ല. പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദെവത്തിന്റെ മനുഷ്യർ സംസാരിച്ചവയാണ് (2പത്രാ 1:20-21). ബെബിൾ പരിശുദ്ധാത്മാവിന്റെ സഹായത്താൽ എഴുതപ്പെട്ടതാണ്. അതിനാൽ ബെബിൾ ശരിയായി വ്യാഖ്യാനിക്കാൻ പരിശുദ്ധാത്മാവിന്റെ സഹായം ആവശ്യമാണ്. പ്രവാചക വചനങ്ങളെ ശ്രദ്ധിച്ച് പഠിക്കണമെന്ന് പത്രാസ് സാധാരണ വിശ്വാസികളെ ഉപദേശിക്കുന്നു (2പത്രാ 1:19). അതിന്റെ അർത്ഥം ബെബിൾ വചനങ്ങളെ പഠിക്കാനാവശ്യമായ പരിശുദ്ധാത്മാവിന്റെ സഹായം ഒാരോ നല്ല വിശ്വാസിക്കും ലഭ്യമാണ് എന്നാണ്. അതിനാൽ ഒരു സഭാധികാരവൃന്ദത്തിന്റെയും വ്യാഖ്യാനങ്ങൾക്ക് നമ്മെത്തന്നെ അടിമകളാക്കാൻ പാടില്ല. മാനുഷീക പ്രസ്ഥാനങ്ങൾക്ക് നമ്മുടെ ആത്മീയകാര്യങ്ങൾ കീഴ്പ്പെടുത്തിക്കൊടുക്കുന്നത്, സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോടലും അപകടകരവുമാണ്.
യേശുവിനെക്കുറിച്ച് നമ്മുടെ ആത്മാവിന് സാക്ഷ്യം നൽകേണ്ടത് പരിശുദ്ധാത്മാവാണ്; പരിശുദ്ധാത്മാവ് നൽകുന്ന സാക്ഷ്യം യേശുവിനെക്കുറിച്ചാണ്. യേശു പറഞ്ഞു: ഞാൻ പിതാവിന്റെ അടുത്തു നിന്ന് അയയ്ക്കുന്ന സഹായകൻ, പിതാവിൽനിന്ന് പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നൽകും (യോഹ 15:26). സത്യത്തെക്കുറിച്ചുള്ള ആത്യന്തികമായ ബോദ്ധ്യം നമുക്കുണ്ടാകേണ്ടത് പരിശുദ്ധാത്മാവിൽനിന്നാണ്. അല്ലാതെ ഏതെങ്കിലും സഭാപ്രസ്ഥാനത്തിന്റെ അധികാരത്തിന് അടിമപ്പെട്ടുകൊണ്ടല്ല. അതു മാത്രമല്ല, പരിശുദ്ധാത്മാവിന്റെ സാക്ഷ്യം യേശുവിനെക്കുറിച്ചായിരിക്കും; അല്ലാതെ ഏതെങ്കിലും സഭാപ്രസ്ഥാനത്തെപ്പറ്റി ആയിരിക്കുകയില്ല.
ബെബിൾ അറിയാത്തതുകൊണ്ട് തെറ്റുന്നുഎന്നും, ദെവവചനം അറിയാഞ്ഞാൽ നിങ്ങൾക്ക് നാശം എന്നും യേശു പറഞ്ഞു. യേശു മറുപടി പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ, ദെവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റുപറ്റുന്നത്(മർക്കോ. 12:24). അജ്ഞത നിമിത്തം എന്റെ ജനം നശിക്കുന്നു (ഹോസിയാ 4:6). തെറ്റുപറ്റാതിരിക്കേണ്ടതിനായി നാം ബെബിൾ എന്ന വിശുദ്ധലിഖിതങ്ങൾ മനസിലാക്കണം എന്നാണ് യേശു പഠിപ്പിക്കുന്നത്. സത്യമേതെന്ന് നിർണ്ണയിക്കാനുള്ള അളവുകോൽ അത്ഭുതങ്ങളല്ല, ദെവവചനമാണ്. അതിനാൽ ദെവവചനം നന്നായി പഠിക്കുക. ദെവവചനത്തെപ്പറ്റിയുള്ള അറിവുകുറവുകൊണ്ട് നമ്മുടെ ചിന്തകളിൽ തെറ്റുപറ്റാം. ഉദാഹരണമായി, ഉയിർപ്പുണ്ടെങ്കിൽ മനുഷ്യർ ഇൗഭൂമിയിൽ ജീവിച്ചതുപോലെ തന്നെ, ഉയിർപ്പിലും ജീവിക്കും എന്ന് സദ്ദുക്കായർ തെറ്റിദ്ധരിച്ചു. എന്നാൽ ഇൗലോകജീവിതത്തിൽ ശരിയായി നടപ്പിലാകുന്ന കാര്യങ്ങളെല്ലാം മരണശേഷമുള്ള ജീവിതത്തിലും നടപ്പിലാകും എന്ന ചിന്ത ശരിയല്ല എന്ന് മേൽപ്പറഞ്ഞ ദെവവചനഭാഗങ്ങളിലൂടെ യേശു വ്യക്തമാക്കുന്നു.
ഈ ലോകത്തിന്റെ ജ്ഞാനവും ദെവീകജ്ഞാനവും പരസ്പരവിരുദ്ധങ്ങളാണ്
യേശുവാണ് യഥാർത്ഥസത്യമെന്ന് അംഗീകരിക്കാത്ത വിശ്വാസ സംഹിതകൾക്കൊന്നും ശരിയായിരിക്കാൻ കഴിയില്ല. ഇൗലോകത്തിന്റെ ജ്ഞാനം പ്രാപഞ്ചികജ്ഞാനമാണ്. ദെവീക ജ്ഞാനം ഈലോക ജ്ഞാനത്തിന്റെ തുടർച്ചയല്ല. മറിച്ച് ഈലോകത്തിന്റെ വിജ്ഞാനം ദെവത്തിന്റെ മുമ്പിൽ ഭോഷത്തമാണ്. ഈ വസ്തുത താഴെപ്പറയുന്ന ചില ദെവവചനഭാഗങ്ങളിൽ നിന്ന് വ്യക്തമാകുന്നു. യാക്കോ 3:13-18 വാക്യങ്ങളിൽ പറയുന്നു: നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആരാണ്? അവൻ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്റെ പ്രവൃത്തികളെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കട്ടെ. എന്നാൽ നിങ്ങൾക്ക് കടുത്ത അസൂയയും ഹൃദയത്തിൽ സ്വാർത്ഥമോഹവും ഉണ്ടാകുമ്പോൾ ആത്മപ്രശംസ ചെയ്യുകയോ സത്യത്തിന് വിരുദ്ധമായി വ്യാജം പറയുകയോ അരുത്. ഈ ജ്ഞാനം ഉന്നതത്തിൽ നിന്നുള്ളതല്ല; മറിച്ച് ഭൗമികവും സ്വാർത്ഥപരവും പെശാചികവുമാണ്. എവിടെ അസൂയയും സ്വാർത്ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്കർമ്മങ്ങളും ഉണ്ട്. എന്നാൽ ഉന്നതത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂർണ്ണവും വിനീതവും വിധേയത്വമുള്ളതും, കാരുണ്യവും സൽഫലങ്ങളും നിറഞ്ഞതുമാണ്. അത് അനിശ്ചിതമോ ആത്മാർത്ഥതയില്ലാത്തതോ അല്ല. 1കൊറി 2:5-7 വാക്യങ്ങളിൽ പറയുന്നു: എന്റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു. നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷികവിജ്ഞാനമാകാതെ, ദെവശക്തിയാകാനായിരുന്നു അത്. എന്നാൽ പക്വമതികളോട് ഞങ്ങൾ വിജ്ഞാനം പ്രസംഗിക്കുന്നു. പക്ഷെ ലൗകിക വിജ്ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്മുഖരായ അധികാരികളുടെ വിജ്ഞാനവുമല്ല. രഹസ്യവും നിഗൂഡവുമായ ദെവീകവിജ്ഞാനമാണ് ഞങ്ങൾ പ്രസംഗിക്കുന്നത്.
1കോറി 2:14 വാക്യത്തിൽ പറയുന്നു: ലൗകിക മനുഷ്യനു ദെവാത്മാവിന്റെ ദാനങ്ങൾ ഭോഷത്തമാകയാൽ അവൻ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങൾ ആത്മീയമായി വിവേചിക്കപ്പെടേണ്ടവയാകയാൽ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല. ആത്മീയമനുഷ്യൻ എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നു. അവനെ വിധിക്കാൻ ആർക്കും സാധിക്കുകയുമില്ല. 1കോറി 3:18-20 വാക്യങ്ങളിൽ പറയുന്നു: ആരും ആത്മവഞ്ചന ചെയ്യാതിരിക്കട്ടെ. ആരെങ്കിലും ഈ ലോകത്തിൽ ജ്ഞാനിയെന്ന് വിചാരിക്കുന്നപക്ഷം യഥാർത്ഥ ജ്ഞാനിയാകേണ്ടതിന് തന്നെത്തന്നെ ഭോഷനാക്കട്ടെ. എന്തെന്നാൽ ഈ ലോകത്തിന്റെ വിജ്ഞാനം ദെവത്തിന് ഭോഷത്തമാണ്. അവൻ ബുദ്ധിശാലികളെ അവരുടെ തന്ത്രങ്ങളിൽതന്നെ കുടുക്കുന്നു എന്നും, ബുദ്ധിശാലികളുടെ ആലോചനകൾ വ്യർത്ഥങ്ങളാണെന്ന് കർത്താവ് അറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു.
ജറെ 9:23-24 വാക്യങ്ങളിൽ പറയുന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്റെ ധനത്തിൽ പ്രശംസിക്കരുത്; പ്രശംസിക്കുന്നവനോ, യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്ക് പ്രസാദമുള്ളത് എന്ന് യഹോവയുടെ അരുളപ്പാട്. 1 കൊറി. 1:27-31 വാക്യങ്ങളിൽ പറയുന്നു: ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ദെവം ലോകത്തിൽ ഭോഷത്വമായത് തെരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദെവം ലോകത്തിൽ ബലഹീനമായതു തെരഞ്ഞെടുത്തു; ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദെവം ലോകത്തിൽ കുലഹീനവും നികൃഷ്ടമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; ദെവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന് തന്നെ ... പ്രസംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ.
ശരിയായ ദെവീകജ്ഞാനത്തിലേക്ക് വളരണം
ശരിയായ ദെവീകജ്ഞാനം നേടാൻ നമുക്ക് സഹായകരമായ ചില ദെവവചനഭാഗങ്ങൾ പറയാം. ജ്ഞാനം നിന്റെ ഹൃദയത്തിൽ നിറയുകയും അറിവ് ആത്മാവിനെ (മനസിനെ) ആഹ്ലാദിപ്പിക്കുകയും ചെയ്യും (സുഭാ 2:10). ദെവഭക്തിയാണ് അറിവിന്റെ ഉറവിടം; ഭോഷന്മാർ ജ്ഞാനത്തെയും പ്രബോധനത്തെയും പുച്ഛിക്കുന്നു (സുഭാ 1:7). ദെവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം; പരിശുദ്ധനായവനെ അറിയുന്നതാണ് അറിവ് (സുഭാ 9:10). ജ്ഞാനം കർത്താവിനോടുള്ള ഭക്തിയാണ്. തിന്മയിൽനിന്ന് അകലുന്നതാണ് വിവേകം (ജോബ് 28:28). യേശു ഉദ്ഘോഷിച്ചു: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്ന് മറച്ച്, ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ, ഞാൻ നിന്നെ സ്തുതിക്കുന്നു. അതേ പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം. സർവ്വവും എന്റെ പിതാവ് എന്നെ ഏൽപിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും, പുത്രൻ ആർക്ക് വെളിപ്പെടുത്തിക്കൊടുക്കാൻ മനസാകുന്നുവോ, അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ, എന്റെ നുകം വഹിക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ് (മത്താ 11:25-30). നീ ജ്ഞാനത്തിന് ചെവി കൊടുക്കുകയും, അറിവിന്റെ നേരെ നിന്റെ ഹൃദയം ചായിക്കുകയും ചെയ്യുക.പൊരുളറിയാൻവേണ്ടി കേണപേക്ഷിക്കുക; അറിവിന് വേണ്ടി വിളിച്ചപേക്ഷിക്കുക. നീ അതിനെ വെള്ളിയെന്നപോലെ തേടുകയും, നിഗൂഢനിധിയെന്നപോലെ അനേ്വഷിക്കുകയും ചെയ്യുക. അപ്പോൾ നീ ദെവഭക്തിയെന്തെന്ന് ഗ്രഹിക്കുകയും ദെവത്തെക്കുറിച്ചുള്ള അറിവ് നേടുകയും ചെയ്യും. എന്തെന്നാൽ കർത്താവ് ജ്ഞാനം നൽകുന്നു; അവിടുത്തെ വദനത്തിൽനിന്ന് അറിവും വിവേകവും പുറപ്പെടുന്നു. അവിടുന്ന് സത്യസന്ധർക്കായി അന്യൂനമായ ജ്ഞാനം കരുതിവയ്ക്കുന്നു. ധർമ്മിഷ്ഠർക്ക് അവിടുന്ന് പരിചയായി വർത്തിക്കുന്നു. അവിടുന്ന് നീതിയുടെ മാർഗ്ഗങ്ങൾ സംരക്ഷിക്കുന്നു; തന്റെ വിശുദ്ധരുടെ വഴി കാത്തുസൂക്ഷിക്കുന്നു. അപ്പോൾ നീ നീതിയും ന്യായവും ധർമ്മവും എല്ലാ നല്ല വഴികളും ഗ്രഹിക്കും.ജ്ഞാനം നിന്റെ ഹൃദയത്തിൽ നിറയുകയും അറിവ് ആത്മാവിനെ ആഹ്ലാദിപ്പിക്കുകയും ചെയ്യും.വിവേചനാശക്തി നിന്നെ കാത്തുകൊള്ളുകയും അറിവ് നിന്നെ സംരക്ഷിക്കുകയും ചെയ്യും.ദുർമ്മാർഗ്ഗത്തിൽ നിന്നും ദുർഭാഷികളിൽനിന്നും അതു നിന്നെ മോചിപ്പിക്കും. അവരാകട്ടെ ഇരുളിന്റെ വഴികളിൽ ചരിക്കാൻ സത്യസന്ധതയുടെ മാർഗ്ഗങ്ങൾ ഉപേക്ഷിക്കുന്നു. അവർ തിന്മ ചെയ്യുന്നതിൽ സന്തോഷിക്കുകയും അതിന്റെ വെകൃതത്തിൽ ആഹ്ലാദിക്കുകയും ചെയ്യുന്നു (സുഭാ 3:2-14).
ബെബിൾ മനസിലാക്കാൻ, ബുദ്ധിയും അറിവും മാത്രം പോരാ, ദെവവുമായുള്ള വ്യക്തിബന്ധവും വേണം
ബെബിളിലൂടെയുള്ള ആശയവിനമയത്തിന് പാണ്ധിത്യം, ബുദ്ധി എന്നീ ഘടകങ്ങളെക്കാൾ പ്രധാനം ആത്മീയ നിലവാരമാണ്. അതിനാൽ, ദെവീകവെളിപ്പാടിനെ മാനുഷികചിന്തകളുടെ മാത്രം വെളിച്ചത്തിൽ നോക്കിക്കണ്ട് വ്യഖ്യാനിക്കുന്നത്, അപര്യാപ്തമായ രീതിയാണ്. യേശു ദെവപുത്രനാണെന്ന്, വെറും ബുദ്ധി മാത്രം ഉപയോഗിച്ച് അംഗീകരിക്കാൻ കഴിയില്ല. ബെബിളിലെ ആഴമായ ആത്മീയസത്യങ്ങൾ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ മാത്രമേ മനസിലാക്കാൻ കഴിയൂ. മനുഷ്യബുദ്ധി ഉപയോഗിച്ച് സത്യത്തെ ശരിയായി അറിയുന്നു, എന്ന ഉറപ്പുള്ള അവസ്ഥയിലെത്താൻ പറ്റില്ല. യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെയും, ആഴമായ വിശ്വാസത്തിലൂടെയും മാത്രമേ, ആ ഉറപ്പ് നേടിയെടുക്കാൻ കഴിയൂ. ബുദ്ധി ഉപയോഗിച്ച് ബെബിളിനെപ്പറ്റി പഠിക്കാനും, യേശുവിനെപ്പറ്റി അറിവുനേടാനും മനുഷ്യന് കഴിയും. എന്നാൽ യേശു എന്ന വ്യക്തിയെ, അറിയേണ്ടതുപോലെ അറിയാൻ, യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ മാത്രമേ കഴിയൂ. നമുക്ക് രക്ഷ ലഭിച്ചു എന്ന ഉറപ്പ്, പാണ്ധിത്യത്തിൽ നിന്ന് ലഭിക്കില്ല. ദെവവചനത്തിൽ അധിഷ്ഠിതമായ വിശ്വാസംകൊണ്ടും, യേശുവുമായുള്ള വ്യക്തിബന്ധത്തിൽ നിന്നുമാണ്, അത്തരം ഉറപ്പ് നമുക്ക് ലഭിക്കുന്നത്. യുക്തിവാദവും വിശ്വാസവും പരസ്പരവിരുദ്ധങ്ങളാണ്. യുക്തിവാദം കാണുന്ന കാര്യങ്ങളിലുള്ള ഉറപ്പും നിശ്ചയവുമാണ്. വിശ്വാസത്തിന്റെ സഹായമില്ലാതെ, മനുഷ്യബുദ്ധികൊണ്ടു മാത്രം എത്തിപ്പിടിക്കാൻ പറ്റാത്തവിധം, അതിസ്വാഭാവികതലങ്ങളിൽ ആഴമായിട്ടാണ്, ദെവം ബെബിൾ സത്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ദെവത്തെ അനുസരിക്കാതെ, ദെവത്തെ പഠിക്കുവാൻ കഴിയില്ല. ദെവഭയം അറിവിന്റെ ആരംഭമാകുന്നു.
ദെവീകവെളിപ്പാട് പ്രപഞ്ചം, മനുഷ്യഹൃദയം, ബെബിൾ, യേശുക്രിസ്തു എന്നിവയിൽ സംയോജിതമായി വെളിപ്പെട്ടുനിൽക്കുന്നു
ഒരു പ്രവൃത്തി നല്ലാതാകുന്നതും ശരിയാകുന്നതും അത് ദെവസ്വഭാവത്തോട് ഒത്തുപോകുന്നതുകൊണ്ടാണ്. ദെവഹിതം ദെവത്തിന്, ദെവസ്വഭാവത്തിന് മാത്രമാണ് കീഴ്പ്പെട്ടിരിക്കുന്നത്. ദെവഹിതം ദെവീകനിയമങ്ങളിൽ വെളിപ്പെട്ടിരിക്കുന്നു. ദെവീകനിയമങ്ങൾ പ്രപഞ്ചത്തിലും, മനുഷ്യഹൃദയത്തിലും, ദെവവചനത്തിലും എഴുതപ്പെട്ടിരിക്കുന്നു. നാം അവ വായിക്കുമ്പോൾ ദെവത്തെ മനസിലാകും. എന്നാൽ മനുഷ്യൻ ശാസ്ത്രത്തിലൂടെ, പ്രപഞ്ചത്തെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തപ്പോൾ, പലരും പല നിഗമനങ്ങളിലെത്തുന്നു. മനുഷ്യഹൃദയത്തിലുള്ള ദെവീകനിയമത്തെ വ്യാഖ്യാനിക്കുന്നതിലും കൃത്യത ഇല്ലാതെ പോകുന്നു. പാപത്തിന്റെ ഫലമായി പൊതുവെളിപ്പാട് ശരിയായി മനസിലാക്കാൻ മനുഷ്യനുണ്ടായ ഈ കുറവു നികത്താൻ ദെവവചനത്തിലൂടെ അവസരം ലഭിച്ചിരിക്കുന്നു. ദെവവചനത്തിലൂടെ ദെവീക സ്വഭാവവും പദ്ധതികളും വളരെ വ്യക്തമായി വെളിപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിലും, മനുഷ്യഹൃദയത്തിലും, ദെവവചനത്തിലും ഉൾക്കൊണ്ടിരിക്കുന്ന ദെവീകവെളിപ്പാടിലുള്ള സങ്കീർണ്ണതകളും അവ്യക്തതയും യേശുക്രിസ്തു എന്ന അന്തിമ ദെവീകവെളിപ്പാടിൽ പൂർണ്ണമായും പരിഹരിക്കപ്പെട്ടിരിക്കുന്നു. യേശുവുമായുള്ള സ്നേഹബന്ധവും അതിലൂടെ മറ്റുള്ളവരുമായുള്ള സ്നേഹബന്ധവുമാണ് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനവ്യവസ്ഥ. നിയമം മനുഷ്യന് തന്റെ കുറവുകൾ വെളിപ്പെടുത്തിക്കൊടുത്തു. എന്നാൽ രക്ഷ നൽകിയത് യേശുവാണ്. നമ്മുടെ സൽപ്രവർത്തികൾക്ക് പ്രചോദനം നൽകുന്നത് യേശുവിന്റെ സ്നേഹമാണ്.
പ്രപഞ്ചത്തിലും, മനുഷ്യഹൃദയത്തിലും, ദെവവചനത്തിലും അന്തർലീനമായിരിക്കുന്ന ദെവീകവെളിപ്പാടാണ്, പലതരത്തിലുള്ള മനുഷ്യർതമ്മിൽ, യേശുക്രിസ്തുവിലുള്ള ദെവീകസത്യത്തെക്കുറിച്ചുള്ള അർത്ഥപൂർണ്ണമായ വിശകലനവും സംഭാഷണവും സാദ്ധ്യമാക്കിത്തീർക്കുന്നത്. കാരണം ദെവവചനത്തിലെ ദെവീകവെളിപ്പാടിനെ അംഗീകരിക്കാത്തവരും, പ്രപഞ്ചത്തിലും മനുഷ്യഹൃദയത്തിലുമുള്ള ദെവീകവെളിപ്പാടിന് വിധേയപ്പെട്ട് ജീവിക്കേണ്ടതായിട്ടുണ്ട്.
നാം ഏത് തരത്തിലുള്ളവരാണ് എന്ന് മനസിലാക്കാൻ, തെറ്റിനെയും ശരിയെയും പറ്റിയുള്ള നമ്മുടെ വിശ്വാസങ്ങളും, അനുബന്ധജീവിതവും വിലയിരുത്തിയാൽ മതി. തെറ്റിനെയും ശരിയെയും പറ്റിയുള്ള നമ്മുടെ നിലപാട്, നമ്മുടെ വാക്കുകളിൽനിന്നും പ്രവർത്തനങ്ങളിൽ നിന്നും വെളിപ്പെടുന്നതിനെക്കാൾ കൂടുതൽ, സാഹചര്യങ്ങളോട് നാം പ്രതികരിക്കുന്ന രീതിയിൽനിന്നാണ് വ്യക്തമാകുന്നത്.
ബെബിളിനെ യേശുവിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കണം. യേശുവാണ് നിയമം.
എല്ലാ ബെബിൾ വ്യാഖ്യാനങ്ങളുടെയും കേന്ദ്രബിന്ദു യേശുക്രിസ്തുവും, യേശു ക്രിസ്തുവിലുള്ള രക്ഷയുമായിരിക്കണം. കാരണം എല്ലാ ചരിത്രത്തിന്റെയും പ്രവചനങ്ങളുടെയും കേന്ദ്രബിന്ദു ക്രിസ്തുവാണ്. നാം ബെബിളിലെ ഓരോ വാക്യവും മുഴുവൻ വചനത്തിന്റെയും യേശുവിന്റെയും വെളിച്ചത്തിൽ വ്യാഖ്യാനിക്കണം. യേശുവിലാണ് പൂണ്ണമായ വെളിപ്പാട്. ബെബിളിന്റെ കേന്ദ്രബിന്ദുവും താക്കോലും യേശുവാണ്. യേശു ബെബിളിനെക്കാൾ വലിയവനാണ്. വർണ്ണനാതീതനായ ഒരാളെ, താൻതന്നെ മനുഷ്യന് ഗ്രഹിക്കാവുന്ന രീതിയിൽ വർണ്ണിക്കാനുള്ള ശ്രമം, നാം ബെബിളിൽ കാണുന്നു. നാം ബെബിളിനെയല്ല, യേശുവിനെയാണ് പ്രസംഗിക്കേണ്ടത്. നമ്മുടെ നിയമസംഹിത യേശു എന്ന ഒരു വ്യക്തിയാണ്. യേശുവിൽ ദെവീകവെളിപ്പാട് പൂർണ്ണമായി. ബെബിളിനെ മുഴുവൻ യേശുവിന്റെ ആളത്വത്തിന്റെ അളവുകോൽകൊണ്ട് അളക്കണം. യേശുവിന്റെ ആത്മാവുമായി, സ്വഭാവവുമായി ചേരുന്ന രീതിയിൽ വ്യാഖ്യാനിക്കണം. യേശു ഒരു പുതിയനിയമ സംഹിത ജീവിച്ചുകാണിച്ചു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കാൻ കൽപനയും തന്നു. യേശുവാണ് നിയമം. യേശു ആചാരങ്ങളെക്കാളും പാരമ്പര്യങ്ങളെക്കാളും വലിയവനാണ്. ആചാരങ്ങൾ മൂലമല്ല, യേശു മൂലമാണ് നാം രക്ഷിക്കപ്പെടുന്നത്. നമ്മുടെതന്നെ വിശ്വാസത്തിലല്ല, യേശുവിലാണ് നാം വിശ്വസിക്കേണ്ടത്. പഴയനിയമത്തെ യേശുവിന്റെ വെളിച്ചത്തിൽ പരിശോധിക്കാതെ സ്വീകരിച്ചാൽ, നമുക്ക് തെറ്റിപ്പോകും. യേശു പഴയനിയമത്തെ പൂർത്തിയാക്കി. യഥാർത്ഥ ദെവവചനം യേശുവാണ്. യേശുവിലാണ് പൂണ്ണമായ വെളിപ്പാട്. ബെബിളിന്റെ കേന്ദ്രബിന്ദുവും താക്കോലും യേശുവാണ്.