ക്രിസ്തീയ സുവിശേഷം എന്താണ് എന്നതിന് ഏറ്റവും ലളിതമായ വിശദീകരണം
ബൈബിൾ അവതരിപ്പിക്കുന്നതും ക്രിസ്ത്യനികൾ പ്രസംഗിക്കുന്നതുമായ സുവിശേഷം: ഞാൻ തന്നെ വഴിയും സത്യവും ജീവനും പുനരുദ്ധാനവും എന്നു പറഞ്ഞ യേശുക്രിസ്തു തന്നെ. ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. 9 അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല. 2 തിമോ 2:8-9.
എന്നാൽ ഞാൻ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോട് സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുൻ പറഞ്ഞതുപോലെ ഞങ്ങൾ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന് വിപരീതമായി ആരെങ്കിലും നിങ്ങളോട് സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ (ഗലാ 1:8-9).
സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷികമല്ല എന്ന് നിങ്ങളെ ഒാർമ്മിപ്പിക്കുന്നു. അതു ഞാൻ മനുഷ്യരോട് പ്രാപിച്ചിട്ടില്ല, പഠിച്ചിട്ടുമില്ല. യേശുക്രിസ്തുവിന്റെ വെളിപാടിനാലാണ് പ്രാപിച്ചത് (ഗലാ 1:11-12).
എന്നാൽ സ്വന്ത ഛർദിക്ക് തിരിഞ്ഞ നായെന്നും കുളിച്ചിട്ട് ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചെല്ലുപോലെ അവർക്ക് സംഭവിച്ചു (2 പത്രൊ 2:22).
.. ഞാൻ നിങ്ങളോട് സുവിശേഷിച്ചതും …നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം... ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ച് അടക്കപ്പെട്ട് തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ് കേഫാവിനും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി … അനന്തരം അവൻ 500 ൽ അധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി; അവർ മിക്കവരും ഇന്നുവരെ ജീവനോടിരിക്കുന്നു. ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിനും പിന്നെ അപ്പോസ്തലന്മാർക്കെല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി (1കൊറി 15:1-8).
ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു (ഗലാ 3:26). നിങ്ങൾ മക്കൾ ആക കൊണ്ട് അബ്ബാ പിതാവേ എന്ന് വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രേ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു (ഗലാ 4:6-7).
ഇവർക്ക് വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്ക് വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്ന് ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന് പിതാവേ നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന് തന്നേ. നീ എനിക്ക് തന്നിട്ടുള്ള മഹത്വം ഞാൻ അവർക്ക് കൊടുത്തിരിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ എെക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന് തന്നേ (യോഹ 17:20-23).
അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും 11 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. (ഫിലി 2:10-11)
“എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത്. എന്നാൽ, ആരെങ്കിലും പാപം ചെയ്യാനിടയായാൽത്തന്നെ പിതാവിന്റെ സന്നിധിയിൽ നമുക്ക് ഒരു മദ്ധ്യസ്ഥനുണ്ട് - നീതിമാനായ യേശുക്രിസ്തു. അവൻ നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയാണ്. നമ്മുടെ മാത്രമല്ല, ലോകം മുഴുവന്റെയും പാപങ്ങൾക്ക്’ (1യോഹ 2:1-2).
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. (അപ്പൊ 4:12). മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനായി മരിക്കാൻ യോഗ്യതയുള്ളതും അപ്രകാരം മരിച്ചതും യേശുക്രിസ്തുമാത്രമാണ്
""എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു'' (യോഹ 3:16). ""അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു'' (1യോഹ 1:7).