യേശു ദൈവമല്ലെന്ന എതിര്ക്രിസ്തുവിന്റെ വാദം ക്രിസ്തീയ സഭകളില് ആളിപ്പടരുന്നു – മറുപടിയായി - യേശുക്രിസ്തു എകസത്യദൈവമാണ് എന്നതിന്റെ തെളിവുകള്.
ആമുഖം - പിതാവുവാദികളുടെ ലക്ഷ്യം പിതാവിനെ ദൈവമാക്കുക എന്നതല്ല, യേശുവിനെ ദൈവമല്ലാതാക്കുക എന്നതാണ്.
യേശുവിനെപ്പറ്റിയുള്ള പ്രധാനമായ ബൈബിൾ വാദങ്ങളെയെല്ലാം അപ്പാടെ നിഷേധിക്കുക എന്നതാണ് ഖുറാനും മുസ്ലീങ്ങളും ചെയ്യുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് യേശു ദൈവമാണ് എന്ന ബൈബിൾ വാദവും, യേശു ദൈവമല്ല എന്ന ഖുറാന്റെയും ഇസ്ലാമിന്റെയും വാദവും. യേശു ദൈവമല്ല, മരിച്ചിട്ടില്ല, ഉയിർത്തിട്ടില്ല എന്ന് സ്ഥാപിക്കുക എന്നതാണ് ഖുറാന്റെയും ഇസ്ലാമിന്റെയും പ്രഥമലക്ഷ്യം. യേശു ദൈവമല്ല എന്ന് വാദിച്ചതിന് ശേഷം ബൈബിളിലെ ബാക്കി എല്ലാ കാര്യവും വിശ്വസിച്ചിട്ടും ഒരു പ്രയോജനവുമില്ല. യേശു ദൈവമല്ല എന്നത് പ്രധാനമായും മുസ്ലീങ്ങളും യഹോവസാക്ഷികളും പരമ്പരാഗതമായി ഉന്നയിക്കുന്ന വാദമാണ്. അതിനാൽ യേശു ദൈവമല്ല എന്ന വാദം ഉന്നയിക്കുന്നവരെല്ലാം ഈ ഇസ്ലാമിക-യഹോവസാക്ഷി പ്രത്യയശാസ്ത്ര കൂട്ടുകെട്ടിന്റെ ഭാഗമായിത്തീരുന്നു.
യഹോവയും പിതാവുമാണ് ദൈവമെന്ന് ഇവരെല്ലാം ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യവുമാണ്. യഹോവയും പിതാവും ദൈവമാണെന്നും യേശു ദൈവമല്ലെന്നുമാണ് അവരുടെ വാദം. അതിനാൽ യഹോവയാണ് യേശു എന്ന് തെളിഞ്ഞാൽ ഇവരുടെയെല്ലാം വാദം നിമിഷനേരം കൊണ്ട് തകർന്ന് തരിപ്പണമാകും. പല സഭകളിലും ഇത്തരം ദുരുപദേശകരുടെ എണ്ണം കൂടുന്നത് അന്ത്യകാലത്ത് വിശ്വാസത്യാഗം വർദ്ധിക്കും എന്ന പ്രവചനപ്രകാരമാണ്. അല്ലാതെ ഇക്കൂട്ടർ ചിന്തിക്കുന്നപോലെ അവർ സൂഷ്മജ്ഞാനികളായതു കൊണ്ടൊന്നുമല്ല.
പിതാവുവാദികളുടെ ലക്ഷ്യം
വാസ്തവത്തിൽ പിതാവുവാദികളുടെ ലക്ഷ്യം പിതാവിനെ ദൈവമാക്കുക എന്നതല്ല, യേശുവിനെ ദൈവമല്ലാതാക്കുക എന്നതാണ്. കാരണം ക്രിസ്ത്യാനികൾ എക്കാലത്തും പിതാവിനെ ദൈവമായിത്തന്നെയാണ് കണക്കാക്കിയിട്ടുള്ളതും ഇന്നും കണക്കാക്കുന്നതും.
പിതാവുവാദികളുടെ തെറ്റുകൾ
വൺനസ്കാർ പിതാവിനെയും പരിശുദ്ധാത്മാവിനെയും തഴഞ്ഞ് ഒതുക്കി ഒഴിവാക്കി യേശുവിനെ മാത്രം ദൈവമാക്കുമ്പോൾ, പിതാവ് വാദക്കാർ യേശുവിനെയും പരിശുദ്ധാത്മാവിനെയും ഒതുക്കി ഒഴിവാക്കി പിതാവിനെ മാത്രം ദൈവമാക്കുന്നു. ഇരുകൂട്ടരും ഒരേതരത്തിലുള്ള, എന്നാൽ വ്യത്യസ്തമായ തെറ്റുകളിലാണ് അകപ്പെട്ടിരിക്കുന്നത്. എന്നാൽ അത് തെറ്റാണെന്ന് തിരിച്ചറിയാനുള്ള വെളിച്ചമില്ലാത്തതുകൊണ്ട്, ബാക്കിയെല്ലാവരും വിവരദോഷികളാണെന്ന് ചിന്തിച്ചും സന്തോഷിച്ചും ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരുകയാണ് അവർ ചെയ്യുന്നത്. അതുമാത്രവുമല്ല അവർ ഇരുകൂട്ടരും തമ്മിൽ കനത്ത ആശയ സംഘട്ടനവുമുണ്ട്.
എന്നാൽ പിതാവ്വാദക്കാർ വൺനസ്കാരെക്കാൾ അതീവഗുരുതരമായ തെറ്റിലാണ് അകപ്പെട്ടിരിക്കുന്നത്. കാരണം അവർ യേശു ഏകസത്യദൈവമല്ലെന്ന് വാദിക്കുന്ന, യേശുവിനെ ദൈവമല്ലാതാക്കുന്ന ഇസ്ലാമിക-യഹോവസാക്ഷി കൂട്ടുകെട്ടിന്റെ കുതന്ത്രത്തിന്റെ ഭാഗമായിത്തീരുന്നു. അങ്ങനെ അവർ നിത്യരക്ഷ ഇല്ലാതാക്കുന്ന തരത്തിലുള്ള അതീവഗുരുതരമായ തെറ്റിലാണ് എന്നതിൽ ക്രിസ്ത്യാനികൾക്ക് സംശയമില്ല.
പിതാവ്വാദക്കാർ, ദൈവം ഭൂമിയിൽ മനുഷ്യനായി വന്ന് കാൽവരിയിൽ മരിച്ചതിൽ വെളിപ്പെട്ടുനിൽക്കുന്ന, അനന്തവും അത്യുന്നതവുമായമായ ദൈവസ്നേഹത്തെ നിഷേധിക്കുന്നു. യേശു ദൈവമല്ലെങ്കിൽ ബൈബിളിനും ക്രിസ്തീയവിശ്വാസത്തിനും അതിന്റെ തനിമയും പൂർണ്ണതയും മഹത്വവും എന്നേക്കുമായി നഷ്ടമാകുന്നു. ദൈവമല്ലാത്ത ഒരാൾ നമുക്ക് വേണ്ടി മരിക്കുന്നതും, ദൈവം തന്നെ നമുക്ക് വേണ്ടി മരിക്കുന്നതും തമ്മിൽ അനന്തമായ വ്യത്യാസമുണ്ട്. ദൈവത്തിന്റെ ത്രീത്വവെളിപ്പാട് അവർക്ക് ശരിയായി മനസിലാക്കാനും അംഗീകരിക്കാനും കഴിയാത്തതാണ് അവരുടെ തെറ്റിന്റെ അടിസ്ഥാനകാരണം. ത്രീത്വം എന്ന് പറയുമ്പോൾതന്നെ അവർ 3 ദൈവങ്ങൾ എന്ന വികലവും അപക്വവുമായ കാഴ്ചപ്പാടിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുക. ത്രീത്വം എന്നത് ഏകദൈവത്തിന്റെ പ്രാഥമിക പ്രത്യക്ഷതയാണെന്ന കാഴ്ചപ്പാടിലേക്ക് ത്രീത്വക്കാരും വളരേണ്ടിയിരിക്കുന്നു.
യേശു ദൈവമല്ലെന്ന് വാദിക്കുന്ന പിതാവുവാദികളുടെ പ്രധാന വാക്യങ്ങളും അവരുടെ വികടവാദത്തിനുള്ള ഖണ്ഡനവും
പിതാവുമാത്രമാണ് ഏകസത്യദൈവമെന്നോ, യേശു ഏകസത്യദൈവമല്ലെന്നോ ബൈബിളിലെ ഒരു വാക്യവും പറയുന്നില്ല.
യോഹ 17:3
യോഹ 17:3 പറയുന്നത് ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. എന്നാണ്; ഇവിടെ പിതാവിനെ ഏകസത്യദൈവമായി യേശു അംഗീകരിക്കുന്നുവെങ്കിലും, യേശു ഏകസത്യദൈവമല്ലെന്ന് അവിടെ പറയുന്നില്ല എന്ന് വ്യക്തം. എന്നാൽ അത്തരം ധ്വനി അവിടെയുണ്ട് എന്ന തെറ്റായ ഊഹമാണ് ഇത്തരക്കാരുടെ തെറ്റിന്റെയെല്ലാം കാരണം. ഈ വാക്യത്തിൽ വിഷയം തന്നെ നിത്യജീവന്റെ നിർവ്വചനമാണ്, ദൈവത്തിന്റെ നിർവ്വചനമല്ല എന്നുപോലും മനസിലാക്കാൻ ഇക്കൂട്ടർക്ക് കഴിയുന്നില്ല എന്നതാണ് ഖേദകരം. അപ്പോൾ ഇത്തരക്കാർ പരിഹാസ്യമായി ചോദിച്ചേക്കാം എത്ര ഏകസത്യദൈവമുണ്ടെന്ന്. അതിന്റെമറുപടി ഏകസത്യദൈവത്തിന്റെ ത്രീത്വാവതരണത്തിൽ വ്യക്തമാക്കിയതാണ്.
അതുമാത്രവുമല്ല, ഞാനും എന്റെ പിതാവും ഒന്നാകുന്നു എന്ന വാക്യത്തിന് ഇസ്ലാമിക പക്ഷക്കാർ കൊടുക്കുന്ന ആശയപരമായ ഐക്യം എന്ന വളച്ചൊടിക്കൽ വ്യാഖ്യാനം അതേപടി കടമെടുത്താണ് ഇക്കൂട്ടരുടെ മുന്നേറ്റം എന്നതും പ്രത്യേകം ശ്രദ്ധേയമാണ്, ലജ്ജാകരമാണ്. പക്ഷെ എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന വാക്യം പിതാവും പുത്രനും തമ്മിലുള്ള ബന്ധം വെറും ആശയപരമായ ഐക്യത്തിനും മേലെയാണെന്ന് തെളിയിക്കുന്നു. അങ്ങനെ പിതാവും പുത്രനും തമ്മിലുള്ള ഐക്യത്തിന്റെ തലങ്ങൾ ബൈബിളിന്റെ വെളിച്ചത്തിൽ കൃത്യമായി നിർവ്വചിക്കാതെയാണ് ഇക്കൂട്ടർ ക്രിസ്ത്യാനികളെ പരാജയപ്പെടുത്താൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
1 കൊറി 8:4-6
1 കൊറി 8:4-6 പറയുന്നതും ബൈബിളിലെ സത്യദൈവത്തെ, സത്യദൈവമല്ലാത്ത അന്യദൈവങ്ങളുമായി താരതമ്യപ്പെടുത്തി വ്യത്യാസങ്ങൾ പ്രബോധിപ്പിക്കുന്ന പശ്ചാത്തലത്തിലാണെന്നുപോലും വിമർശകർക്ക് ഗ്രഹിക്കാൻ കഴിയുന്നില്ല. വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.
5 എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും 6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
ഇവിടെ മേൽപ്പറഞ്ഞ രണ്ട് വാക്യങ്ങളിലും പുത്രനെ ഒഴിവാക്കി പിതാവിനെ ഏകദൈവമാക്കുകയല്ല, മറിച്ച് ബൈബിളിലെ ഏകദൈവത്തെ ബൈബിളിന് പുറത്തെ സത്യദൈവമല്ലാത്തവരായിരുന്നിട്ടും ദൈവങ്ങളായി കണക്കാക്കപ്പെടുന്നവരിൽ നിന്ന് വ്യത്യാസപ്പെടുത്തി പറയുകയാണ് ചെയ്യുന്നത്.
ഈ അടിസ്ഥാനകാര്യം പോലും ഗ്രഹിക്കാൻ കഴിയാത്തവരാണ് ക്രിസ്ത്യാനികളുടെ ദൈവശാസ്ത്രത്തെ പുനർനിർവ്വചിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത് എന്നത് അപഹാസ്യമായ മറ്റൊരു കാര്യമാണ്. ഇവരൊക്കെ ഏത് സഭയിലാണ് എന്നും, ഏത് ബൈബിൾ കോളജിൽ പഠിച്ചതാണ് എന്നുമൊക്കെ പറഞ്ഞിരുന്നെങ്കിൽ ജനത്തിന് കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകുമായിരുന്നു.
യോഹ 1:1,2,4
യോഹ 1:1,2,4 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
2 അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.
3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. 4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. അവരുടെ വാദം വചനം പണ്ട് ദൈവം ആയിരുന്നു. എന്നാൽ ഇപ്പോൾ ദൈവം അല്ല. അതിനാൽ യേശു ഇപ്പോൾ ദൈവം അല്ല. എങ്ങനെയെങ്കിലും യേശു ദൈവം അല്ല എന്ന് സ്ഥാപിച്ചാൽ അവർക്ക് തൃപ്തിയാകും. എന്നാൽ വചനത്തെ വളരെ സൂഷ്മമായി കുത്തും കോമയും പോലും വളച്ചൊടിച്ച് വ്യാഖ്യാനിച്ചിട്ടാണ് സത്യനിഷേധികൾ ബൈബിൾ വിരുദ്ധവും സത്യവിരുദ്ധവുമായ നിഗമനങ്ങളിൽ അവർ എത്തിച്ചേരുന്നത് എന്നതാണ് വസ്തുത. ഏതായാലും അവർ വാദിക്കുന്നത് ഇപ്പോൾ വചനം ദൈവം അല്ല എന്നാണ്. എത്രയോ പരിഹാസ്യമാണ് ഇവരുടെ വാദം. അങ്ങനെയാണെങ്കിൽ ആ വാക്യപ്രകാരംതന്നെ ഇപ്പോൾ വചനമില്ല, വചനം ദൈവത്തോടുകൂടി അല്ല, ഇപ്പോൾ അവൻ ജീവൻ ഇല്ല, ഇപ്പോൾ അവൻ മനുഷ്യരുടെ വെളിച്ചമല്ല എന്നെല്ലാം പറയേണ്ടിവരും. ഇതൊക്കെ എത്രയോ പരിഹാസ്യമായ വ്യാഖ്യാനങ്ങളാണ് എന്ന് ഇവർക്ക് തിരിച്ചറിയാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അവർതന്നെ വ്യക്തമാക്കട്ടെ. മാത്രമല്ല വെളി 19:14 ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു, എന്ന വാക്യവും കാണുക.
ദൈവം സ്രഷ്ടാവാണ്, യേശു വെറും കർത്താവാണ്, എല്ലാ കർത്താക്കൻമാരും ദൈവമല്ല എന്ന പിതാവുവാദികളുടെ വാദം യേശുവിനെ സംബന്ധിച്ച് സത്യമല്ല. ബൈബിളിലെ കർത്താവ് ദൈവമാണ്. അതിനാൽ ബൈബിളിലെ കർത്താവായ യേശു ഏകസത്യദൈവം തന്നെയാണ്.
ബൈബിളിലെ കർത്താവ് ബൈബിളിലെ ദൈവമല്ലെന്ന വാദം തികച്ചും ഗുരുതരമായ തെറ്റാണ്. സത്യത്തിൽ ബൈബിളിലെ കർത്താവും ബൈബിളിലെ ദൈവവും ഒരാൾ തന്നെയാണ്. യേശു ബൈബിൾ അംഗീകരിക്കുന്ന ഏക കർത്താവാണ്. അല്ലാതെ ബൈബിളിന് പുറത്തുള്ളതും ബൈബിൾ അംഗീകരിക്കാത്തതുമായ അനേകം കർകം കർത്താക്കളിൽ ഒരാളല്ല. എന്നാൽ അത്തരക്കാരിൽ ഒരുവനായി യേശുവിനെ കണക്കാക്കി ദൈവമല്ലാതാക്കി ഒതുക്കുക എന്നതാണ് പിതാവുവാദികളുടെ ലക്ഷ്യം.
അതുമാത്രവുമല്ല, യഹോവയെ ഒഴിവാക്കി യേശുവിനെ മാത്രം കർത്താവാക്കാൻ കഴിയില്ല. ബൈബിളിലെ സത്യദൈവത്തിന് കർത്താവ് എന്ന പ്രയോഗം ധാരാളമായുള്ളപ്പോൾ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് യേശുകർത്താവ് ദൈവമല്ല എന്ന നിഗമനത്തിലേക്ക് അവർ എത്തുന്നത് എന്ന് വ്യക്തമാക്കണം.
യേശുവിനെ ഏക കർത്താവായി പറയുന്ന പല വാക്യങ്ങളുണ്ട്. യൂദാ 4, എഫേ 4.4, 1 കൊറി 8.6. മത്താ 6.24 യേശു സംസാരിക്കുമ്പോൾ സ്വർഗ്ഗത്തിലെ ദൈവത്തെയും കർത്താവായി പറയുന്നു. അപ്പോൾ പിതാവും കർത്താവാണ്. ഠയാഹ 17.3 പ്രകാരം ഏകദൈവം എന്നതിൽ യേശുവിനെ ഒഴിവാക്കണമെങ്കിൽ, മേൽപറഞ്ഞ വാക്യങ്ങൾ പ്രകാരം ഏക കർത്താവ് എന്നതിൽ പിതാവിനെയും ഒഴിവാക്കാണം. പക്ഷെ നൂറ്കണക്കിന് വാക്യങ്ങളിൽ പിതാവിനെയും കർത്താവ് എന്ന് വിളിച്ചിരിക്കുന്നു.
അതിനാൽ ദൈവമായ കർത്താവും യേശുവും ഒന്നുതന്നെയാണ്. ലൂക്ക 1:32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും; വെളി 21:22 മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. വെളി 22:3-5 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.
4 അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. 5 ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും. വെളി 1:8 ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു. വെളി 22:13,16 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു. ഠയശു ദൈവദൂതനെ തന്റെ ദൂതൻ എന്ന് പറയുന്നതിൽ നിന്ന് തന്നെ യേശു ദൈവമാണെന്ന് വ്യക്തമായി ബൈബിൾ പ്രസ്താവിക്കുന്നു. എന്നാൽ ആത്മീയതിമിരവും അന്ധതയും ബാധിച്ചവർ പല കാര്യങ്ങളും കാണാൻ കഴിയില്ല.
യേശുവിനെ കർത്താവായും ദൈവപുത്രനായും വിശ്വസിക്കാം. പക്ഷെ യേശു ദൈവമല്ല എന്നോ ഏകസത്യദൈവമല്ല എന്നോ പറയാൻ വാക്യമില്ല, വകുപ്പില്ല. എന്നാൽ ഇത്തരം ദുരുപദേശക്കാർക്ക് കൈമുതലായിട്ടുള്ളത് ചില വാക്യങ്ങളെ ആധാരമാക്കിയുള്ള ഊഹങ്ങൾ മാത്രം. ഠയശു മനുഷ്യനാണ്, മനുഷ്യപുത്രനാണ്. ദാവീദ് പുത്രനാണ്, ഗുരുവാണ്, അത്ഭുതപ്രവർത്തകനാണ്, പ്രവാചകനാണ് പുരോഹിതനാണ് മശിഹായാണ്. രാജാവാണ് കർത്താവാണ്, ദൈവപുത്രനാണ്, പാപപരിഹാരമാണ്. ദൈവത്തിന്റെ പ്രത്യക്ഷതയാണ്, ദൈവമാണ്. യേശു ദൈവമല്ലെങ്കിൽ ദൈവത്തിന്റെ രക്ഷയും സ്നേഹവും അതിന്റെ പൂർണ്ണമഹത്വത്തിൽ വെളിപ്പെടുകയില്ല.
പഴയനിയമത്തിലെ ദൈവമായ യഹോവയുടെ മനുഷ്യരൂപം തന്നെയാണ് കുരിശിൽ മരിച്ച യേശു എന്നതിന് തെളിവ്
കുരിശിൽ മരിച്ച യേശു പഴയനിയമത്തിലെ ദൈവമായ യഹോവയുടെ മനുഷ്യരൂപം തന്നെയാണ് എന്ന സത്യം അനേകം ബൈബിൾ വാക്യങ്ങളിലൂടെ വ്യക്തമാണ്. ദൈവം മനുഷ്യനല്ലെങ്കിലും, ദൈവത്തിന് മരണമില്ലെങ്കിലും സർവ്വശക്തനായ ദൈവത്തിന്റെ മനുഷ്യസാദൃശത്തിലുള്ള വെളിപ്പാടായ ക്രിസ്തു മരിക്കാൻ കഴിയുന്നവനായി വെളിപ്പെട്ടുവന്ന ദൈവം തന്നെയാണ്. സർവ്വശക്തനായ ദൈവത്തിന് മനുഷ്യരൂപത്തിൽ വെളിപ്പെട്ടുവരാനും കുരിശിൽ മരിക്കാനും മരിച്ചിട്ട് ഉയിർത്തെഴുന്നേൽക്കാനും കഴിയില്ല എന്ന് ചിന്തിക്കുന്നതുതന്നെ പരിഹാസ്യമല്ലേ? ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷമായാൽ യേശുവിനെപ്പോലെയിരിക്കും. ചില ബൈബിൾ വാക്യങ്ങൾ നമുക്ക് പരിശോധിക്കാം.
ഏശ 43:11 ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. ഇൗ പശ്ചാത്തലത്തിൽ ബൈബിളിൽ യഹോവയല്ലാത്ത യേശു രക്ഷകനായിരിക്ക എന്നതുതന്നെ വൈരുദ്ധ്യമാണെന്ന് പോലും ഇവർക്ക് ഗ്രഹിക്കാൻ കഴിയുന്നില്ല എന്നത് പരിതാപകരമാണ്.
മലാ 3:1 എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന് ഞാൻ എന്റെ ദൂതനെ അയക്കുന്നു. ഇവിടെ ഞാൻ എന്ന യഹോവ യേശുവാണെന്നും, ദൂതൻ യോഹന്നാനാണെന്നും ബൈബിൾ തന്നെ വ്യക്തമാക്കുന്നു (മത്താ 11:10; മർക്കോ 1:2; ലൂക്കാ 1:17, 76; 7:27).
സെഖര്യാവ് 12.10 ഞാൻ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവൻ അവനെക്കുറിച്ചു വ്യസനിക്കും. താൻ കുത്തപ്പെടുമെന്ന് ഇവിടെ യഹോവ തന്നെ പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ ചരിത്രത്തിൽ കുത്തപ്പെട്ടത് യേശുവായതിനാൽ യേശു യഹോവയാണെന്ന് സംശയലേശമെന്യേ ബൈബിളിൽ നിന്നുതന്നെ വ്യക്തമാണ്.
മത്താ 1:21-22 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.
22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”
അപ്പൊ പ്രവ 20:28 നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. ക്രിസ്ത്യാനികൾക്ക് ദൈവവുമായുള്ള ബന്ധം രക്തബന്ധമാണ്. ഇൗ വാക്യത്തിലും ത്രീത്വത്തിലെ 3 വ്യക്തിത്വങ്ങളും വെളിപ്പെട്ടുനിൽക്കുന്നതായി കാണാം.
റോമർ 9:5 ൽ യേശുവിനെ പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. എന്ന് പറഞ്ഞിരിക്കുന്നു. തീത്തോസ് 2:12 നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും
1യോഹ3:16 അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.
1യോഹ 5:20-21 ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. യോഹ 17:3 ഇൗ വാക്യവുമായി ബന്ധപ്പെടുത്തിവേണം മനസിലാക്കാൻ.
വെളി.5:12-14 അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.
13 സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു.
14 നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു. വെളി.21:7 വിജയിക്കുന്നവന് ഈ അവകാശം ലഭിക്കും. ഞാൻ അവന് ദൈവവും, അവൻ എനിക്ക് മകനുമായിരിക്കും”
ഹീബ്രു 1:8 പിതാവ് പുത്രനോട് പറയുന്നു, പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. കൊളോ 1:15 അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. മറിയത്തിൽ നിന്ന് മനുഷ്യനായി ജനിക്കുന്നതിന് മുമ്പ് ദൈവപുത്രനായി വെളിപ്പെടുന്ന കാര്യമാണ് ഇവിടെ പറയുന്നത്.
മീഖാ 5:2 നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. എന്നാൽ അതിനും മുമ്പ് അവന് അസ്ഥിത്വമില്ല എന്ന് ഇൗ വാക്യത്തിൽ നിന്ന് വായിക്കാൻ കഴിയില്ല.
കൊളോ 2:9 അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. ഒരു സാധാരണ പുത്രനിലും സാധാരണ പിതാവിന്റെ സർവ്വസമ്പൂർണതയുമില്ല. അതിനാൽ യേശുവിന്റെ കാര്യം അത്തരത്തിൽ മനസിലാക്കാനുള്ളതല്ല. അതിനാൽ യേശുവിൽ ദൈവം തന്നെ വെളിപ്പെട്ടുനിൽക്കുന്നതാണ് എന്ന് വ്യക്തം.
ദൈവം ഏകനെന്നും ദൈവമായ യേശുക്രിസ്തു ഏകസത്യദൈവമെന്നും വിശ്വസിക്കുന്നവർ മാത്രമാണ് ക്രിസ്ത്യാനികൾ. യേശുക്രിസ്തുവിൽ ഏകസത്യദൈവം മരിച്ചിട്ടുയർത്തു.
ക്രിസ്ത്യാനിക്ക് യേശു ഏറ്റവും വലിയവനാണ്. അവനെക്കാൾ ആരാധ്യൻ മറ്റാരുമില്ല. ഠയശുവിനെ ആരാധിക്കുന്നതിലൂടെയാണ് ദൈവത്തെ ആരാധിക്കുന്നത്. യേശുവാണ് സത്യആരാധനക്കുള്ള വഴിയും. കാരണം യേശുവിലാണ് ഏകസത്യദൈവം വെളിപ്പെട്ടുനിൽക്കുന്നത്. ദൈവത്തിന്റെ അരുളപ്പാടുകൾ യഹൂദർക്കാണ് നൽകപ്പെട്ടിരിക്കുന്നത് (റോമ 3:2). പഴയനിയമവും പുതിയനിയമവും യഹൂദരാൽ എഴുതപ്പെട്ടത്. യേശുവും യഹൂദൻ. ആദ്യക്രിസ്ത്യാനികളും യഹൂദർ. ദൈവം യഹൂദർക്ക് നൽകിയ ദൈവവചനം പൂർണ്ണമായി വിശ്വസിക്കുന്നവരെല്ലാം ക്രിസ്ത്യാനിയായി യേശുവിനെ ദൈവമായി അംഗീകരിക്കുന്നു. ബൈബിളും യേശുവും സകല മനുഷ്യർക്കുമായി നൽകപ്പെട്ടതാണ്.
യേശുക്രിസ്തുവിൽ ഏകസത്യദൈവം മരിച്ചിട്ടുയർത്തു. മശിഹാ മരിക്കണമെന്ന് പഴയനിയമത്തിലെ യഹോവയുടെ പെരുന്നാളുകളും വ്യക്തമായി തെളിയിക്കുന്നു. യേശു മശിഹാ മരിച്ചു എന്നത് പുതിയനിയമവും വ്യക്തമാക്കുന്നു. യേശുക്രിസ്തു ഏകസത്യദൈവം കുരിശിൽ മരിച്ചു ഒാരോ മനുഷ്യന്റെയും രക്ഷക്കായിട്ടാണ്. 1കൊറി 11:26 അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു. റോമ 6:3-4 ദൈവമായ യേശു സ്നാനമേറ്റത് മനുഷ്യവർഗ്ഗത്തോട് ചേരുവാൻ. മനുഷ്യൻ സ്നാനമേൽക്കുന്നത് യേശുവിനോട് ചേരുവാൻ. 1 കൊറി 1:23-24 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും
24 ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
യേശു ദൈവമല്ലെന്ന് വാദിക്കുന്നവർ കടുത്ത കള്ളപ്രവാചകരും എതിർക്രിസ്ത്യാനികളാണ്.
യേശുക്രിസ്തു ഏകസത്യദൈവമല്ലെന്ന് പഠിപ്പിക്കുന്നവവർ ചില ക്രിസ്തീയസഭകളുടെ ഭാഗമാണെന്ന് തോന്നിയാലും, യഥാർത്ഥത്തിൽ അവർ ക്രിസ്തു വിരുദ്ധപക്ഷത്തുതന്നെയാണ്. യേശു ദൈവമല്ല എന്ന വാദം ഉന്നയിക്കുന്നവർ ആരായാലും അവർ ക്രിസ്ത്യാനികളല്ല, അവർക്ക് ക്രിസ്തുസഭയുമായി ബന്ധവുമില്ല. യേശുക്രിസ്തു ഏകസത്യദൈവമല്ലെന്ന് പറയുന്നവർ ക്രിസ്ത്യാനിയാണെന്ന് പറയുന്നത് സ്വന്തം പിതാവിനെ നിഷേധിക്കുന്നതിനോട് തുല്യം. ആരു രക്ഷിക്കാനില്ലാതെ ചെളിക്കുണ്ടിൽ ആഴ്ന്നുപോയി മരിച്ചുകൊണ്ടിരിക്കുന്ന മകനെ രക്ഷിക്കാൻ വിദൂരത്തിൽ നിന്ന് ഒാടിയെത്തി ചെളിക്കുണ്ടിൽ ചാടിയിറങ്ങി രക്ഷിക്കന്നതിനിടയിൽ വിരൂപനായി മരണപ്രായനായിപ്പോയ സ്നേഹനിധിയായ പിതാവിനെ സ്വന്തം അപ്പനല്ലെന്ന് തള്ളിപ്പറയുന്ന നന്ദികെട്ട മകനെ ഗതി എത്രയോ ദുരന്തമായിരിക്കും.
ഇത്തരക്കാർ തങ്ങൾക്കിഷ്ടമുള്ള ചുരുക്കം ചില വാക്യങ്ങൾ ഉപയോഗിച്ച് ബൈബിളിലെ 99.99 ശതമാനം വാക്യങ്ങളെയും നിഷേധിക്കുകയാണ് ചെയ്യുന്നത്. അന്ധൻ ആനയുടെ വാലിൽ പിടിച്ചിട്ട് ആന വാലുപോലെയാണേ എന്ന് പറഞ്ഞ് മറ്റുള്ളവരെ കളിയാക്കുന്നതുപോലെയുള്ള വളരെ ബാലിശമായ ശൈലിയാണ് ഇവരുടെ വാദങ്ങളിൽ കാണുന്നത്. ചുരുക്കമായി കാര്യങ്ങൾ അവതരിപ്പിക്കാതെ കഴമ്പില്ലാതെ ദീർഘമായി സംസാരിച്ച് തെറ്റായ നിഗമനങ്ങളിലെത്തി കേൾവിക്കാരെ മറിച്ചുകളയുന്ന തന്ത്രമാണ് ഇവർ ഉപയോഗിക്കുന്നത്.
2 പത്രോ 1:20-21 തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. 21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ;
2 പത്രോ 2:1-3 എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും. 2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
എന്നാൽ യേശു ദൈവമല്ല എന്ന വാദം ബൈബിൾ വിരുദ്ധവും സത്യവിരുദ്ധവും ആണെന്ന ബൈബിളിലെ മുന്നറിയിപ്പുകൾ സത്യക്രിസ്ത്യാനികൾക്കറിയാം. ഇത്തരം ദുരുപദേശങ്ങളുമായി വരുന്നവരെ തിരിച്ചറിയാനും ക്രിസ്ത്യാനികൾക്കറിയാം. ഇത്തരം ദുരുപദേശങ്ങൾ സഭക്കകത്ത് വളർത്തുക എന്നത് സാത്താന്റെ വലിയ പദ്ധതിയാണ്. അതിനാൽ ദൈവജനം ജാഗ്രതയോടിരിക്കണം.
പൗലോസ് ഇപ്രകാരം എഴുതി - ഞാൻ പോയശേഷം ആട്ടൻകൂട്ടത്തെ ആദരിക്കാത്ത കൊടിയചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്ന് ഞാൻ അറിയുന്നു. ശിഷ്യൻമാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയുവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷൻമാർ നിങ്ങളുടെ ഇടയിൽ നിന്ന് എഴുന്നേൽക്കും (അപ്പൊ പ്രവൃ 20:29-30). സഹോദരരെ നിങ്ങൾ പഠിച്ച തത്വങ്ങൾക്ക് വിരുദ്ധമായി പിളർപ്പുകളും ദുർമ്മാതൃകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചുകൊള്ളണം എന്നു ഞാൻ നിങ്ങളോടപേക്ഷിക്കുന്നു. അവരെ നിരാകരിക്കുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെതന്നെ ഉദരങ്ങളെയാണ് ശുശ്രൂഷിക്കുന്നത്. ആകർഷകമായ മുഖസ്തുതി പറഞ്ഞ് അവർ സരളചിത്തരെ വഴിപിഴപ്പിക്കുന്നു (റോമ 16:17-18). വരും കാലത്ത് ചില ആളുകൾ കപടാത്മാക്കളെയും, പിശാചുക്കളുടെ സിദ്ധാന്തങ്ങളെയും ചെവിക്കൊണ്ട് വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോകും എന്ന് ആത്മാവ് സ്പഷ്ടമായി പറയുന്നു. മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ അസത്യവാദികളുടെ കപടനാട്യങ്ങളിലൂടെയാണ് ഇതു സംഭവിക്കുക” (1തിമൊ. 4: 1-2).
പത്രോസ് പറഞ്ഞത് - ഇസ്രായേൽ ജനങ്ങൾക്കിടയിൽ വ്യാജപ്രവാചകൻമാരുണ്ടായിരുന്നു. അതുപോലെ തങ്ങളുടെമേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്ക്ൾ നിങ്ങളുടെയിടയിലും ഉണ്ടാകും. അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാർഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവർമൂലം സത്യത്തിന്റെ മാർഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞ് അവർ നിങ്ങളെ ചൂഷണംചെയ്യും (2പത്രോ 2:1-3).
ഉറങ്ങുന്നവനെ ഉണർത്താം. പക്ഷെ ഉറക്കം അഭിനയിക്കുന്നവനെ ഉണർത്താൻ കഴിയില്ല. അവർ കർത്താവിന്റെ നേർവ്വഴികളെ മറിച്ചുകളയുകയാണ് ചെയ്യുന്നത്. അപ്പ പ്രവ 13:9-10. അവർ നമ്മുടെ കൂട്ടത്തിൽനിന്നാണ് പുറത്തുപോയത്; അവർ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കിൽ നമ്മോടുകൂടെ നിൽക്കുമായിരുന്നു. എന്നാൽ അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു (1യോഹ 2:18-19). ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർകടന്നു പോകുന്ന ഒരുത്തനും ദൈവം ഇല്ല. ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ട് (2യോഹ 9). ഇതിൽ അത്ഭുതമില്ല. സാത്താൻപോലും പ്രകാശത്തിന്റെ ദൂതന്റെ വേഷം കെട്ടാറുണ്ട്. അതുകൊണ്ട് സാത്താന്റെ ദാസർ നീതിയുടെ ദാസരായി വേഷം കെട്ടുന്നതിലും അത്ഭുതമില്ല” (2കൊറി. 11: 13-15). സാത്തനും പറയുന്നത് താൻ പറയുന്നതാണ് യഥാർത്ഥ ക്രിസ്തുവിന്റെ ഉപദേശമെന്നാണ്.