ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മാനവികതയുടെ ഉറവിടവും ഉത്ഭവവും മുമ്പ് നിലനിന്നിരുന്ന മനുഷ്യപുത്രനിൽ നിന്നാണോ അതോ മറിയത്തിൽ നിന്നാണോ? PART 2
PART 2
കത്തോലിക്കാ വിഭാഗത്തിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച മറുപടി ഇപ്രകാരമാണ്
'മനുഷ്യപുത്രൻ' എന്ന പ്രയോഗം, അവന്റെ ദൈവത്വവുമായി ബന്ധപ്പെട്ടത് ആണെന്ന് പറയുന്നതിൽ തെറ്റില്ല. പക്ഷെ, അവന്റെ മനുഷ്യത്വം, അമ്മയിൽ നിന്നല്ല എന്ന് പറയുന്നത് തെറ്റുമാണ്, heretic_ഉം ആണ്.. കാരണങ്ങൾ...
1. ദൈവം പ്രവാചകന്മാർ വഴി വാഗ്ദാനം ചെയ്തിട്ടുള്ളത്, മശിഹ ദാവീദിന്റെ സന്തതി (seed of david) എന്നാണ്... 2. ദൈവം ദാവീദിന്റെ seed_ൽ നിന്നും മശിഹായെ വാഗ്ദാനം ചെയ്തിട്ട്, പിന്നെ വാക്ക് മാറി, ദാവീദുമായി ഒരു ബന്ധവും ഇല്ലാത്ത ശരീരം മറിയയുടെ ഉള്ളിൽ സൃഷ്ട്ടിച്ചാൽ, ദൈവം കള്ളനെന്നും വാക്ക് മാറിയവനെന്നും വരും... 3. ക്രിസ്തു മനുഷ്യനാകുന്നത്, കാലസമ്പൂർണ്ണതയിലാണ്. "വചനം ജഡമായി" (John 1:14) മറിയയിൽ നിന്നും ജനിക്കുന്നതിനു മുമ്പേ പുത്രനിൽ മനുഷ്യത്വം ഇല്ല.... അവൻ മനുഷ്യനും അല്ല..! സംഖ്യാപുസ്തകം 23:19 വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ? 1 ശമൂവേൽ 15:29 യിസ്രായേലിന്റെ മഹത്വമായവൻ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല എന്നു പറഞ്ഞു. ദൈവം എന്ന being ഒരിക്കലും മനുഷ്യനല്ല.. അവൻ കാലസമ്പൂർണ്ണതയിൽ ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കേണം എന്ന് ചിന്തിച്ചുകൊള്ളാതെയാണ് മനുഷ്യനായത്....!
എന്റെ എതിർ വാദം ഇനിപ്പറയുന്നതാണ്
- ദൈവം പ്രവാചകന്മാർ വഴി വാഗ്ദാനം ചെയ്തിട്ടുള്ള മശിഹ ദാവീദിന്റെ സന്തതി (seed of david), കാല സമ്പൂർണതയിൽ വചനം ജഡമായ ക്രിസ്തു യേശു എന്ന ചരിത്രപുരുഷനാണ്. ക്രിസ്തു ജഡശരീരം എടുത്തത് മറിയത്തിൽ നിന്ന് തന്നെ. അങ്ങനേ ക്രിസ്തു ജഡസംബന്ധമായ മനുഷ്യപുത്രനായി ചരിത്രത്തിൽ പ്രവേശിച്ചു.
- എന്നാൽ അതിനു മുമ്പുതന്നെ ദാനിയേലിന്റെ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്ന മനുഷ്യപുത്രൻ ജഡികമല്ലാത്തതും എന്നാൽ ആത്മീയവുമായ രൂപത്തിൽ നിലവിലുണ്ട്. ഇത് മനുഷ്യപുത്രൻ ആത്മരൂപത്തിൽ മുമ്പ് ഉണ്ടായിരുന്നതിനെ സൂചിപ്പിക്കുന്നു. മനുഷ്യപുത്രന്റെ ഈ ആത്മരൂപം ദൈവത്തിന്റെ വെളിപാട് രൂപമാണ്. ഈ മനുഷ്യപുത്രന്റെ പ്രതിച്ഛായയ്ക്ക് അനുസൃതമായി ദൈവം ഉല്പത്തി പുസ്തകത്തിൽ മനുഷ്യനെ സൃഷ്ടിച്ചു.
- അതിനാൽ മറിയത്തിന് വളരെ മുമ്പുതന്നെ മനുഷ്യപുത്രൻ ഉണ്ടായിരുന്നു. അങ്ങനെ മറിയത്തിന് മനുഷ്യപുത്രനിൽ നിന്ന് മനുഷ്യത്വം ലഭിച്ചു. മറിയത്തിൽ നിന്നാണ് മനുഷ്യപുത്രന് മനുഷ്യത്വം ലഭിച്ചത് എന്ന വാദം ബൈബിളിന് നിരക്കുന്നതല്ല. കർത്താവിന്റെ ദാസിയായ മറിയത്തെ ദൈവമാതാവായി അവതരിപ്പിക്കാനുള്ള പൈശാചിക തന്ത്രമാണിത്. അങ്ങനെ മറിയത്തെ ദൈവമായ യേശുവിന് മുകളിൽ ഉയർത്തിക്കാട്ടുന്നത് പിശാചിന് സൗകര്യപ്രദവും സാദ്ധ്യവുമാണ്.