സമൃദ്ധിയുടെ സുവിശേഷത്തിന്റെ അപകടം
സമൃദ്ധി ദൈവശാസ്ത്രം ദൈവത്തിനെതിരെ മത്സരിക്കാൻ ആളുകളെ പ്രേരിപ്പിക്കും
തെറ്റായ ആചാര്യന്മാർ ഉയർത്തിപ്പിടിക്കുന്ന അഭിവൃദ്ധി സാധാരണ വിശ്വാസികൾക്ക് ലഭിക്കാതെ വരുമ്പോൾ, അവർ വിശ്വാസം ഉപേക്ഷിച്ച് ദൈവത്തിൽ നിന്ന് അകന്നുപോകുന്നു.
സമൃദ്ധിയുടെ സുവിശേഷമെന്ന ദ്രവ്യാഗ്രഹം സാത്താന്റെ ഭൗതികവാദം
നാം ഇൗ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകലമനുഷ്യരിലും അരിഷ്ടന്മാരത്ര (1കൊറി 15:19). സമൃദ്ധിയുടെ സുവിശേഷം ശാപം മുറിക്കലിന്റെയും വീഴ്ത്തൽ ശൂശ്രൂഷയുടെയും മറുവശമാണ്. വളരെയധികം വാഗ്ദാനം ചെയ്യുകയും വളരെ കുറച്ചുമാത്രം ആവശ്യപ്പെടുകയും ചെയ്യുന്നു എന്നതാണ് സമൃദ്ധിയുടെ സുവിശേഷത്തിന്റെ പ്രതേ്യകത. ഇത് വിശ്വാസികൾക്ക് സമ്പത്തും, ഉയർച്ചയും ആരോഗ്യവും സാഹചര്യങ്ങളുടെമേൽ സമ്പൂർണ്ണ നിയന്ത്രണവും വാഗ്ദാനം ചെയ്യുന്നു. സമൃദ്ധിയുടെ സുവിശേഷം വാസ്തവത്തിൽ സാത്താന്റെ തന്ത്രപരമായ ഭൗതികവാദമാണ്. വിശ്വാസിക്ക് ആത്മീയവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും എന്നും, ദെവമക്കൾ ജീവിതത്തിൽ ഉന്നത ജീവിതനിലവാരം പുലർത്തുന്നവരായിരിക്കണം എന്നും, യേശു നമുക്കായി ശാപമായിത്തീർന്നതിനാൽ നമുക്കിപ്പോൾ എല്ലാ ശാപങ്ങളിൽ നിന്നും പൂർണ്ണ വിടുതലുണ്ട് എന്നും, കഷ്ടതയോ ദാരിദ്ര്യമോ രോഗമോ ഉണ്ടാകുകയില്ല എന്നും സമൃദ്ധിയുടെ സുവിശേഷക്കാർ പ്രസംഗിക്കുന്നു.
എന്നാൽ രോഗത്തിന്റെയും ശാപത്തിന്റെയും ഉച്ചിയായ മരണത്തെ ഒഴിവാക്കാൻ അവർക്കാർക്കും കഴിയുന്നില്ല എന്നത് പ്രതേ്യകം ഒാർക്കേണ്ടതാണ്. അവർ സാധാരണ ഉപയോഗിക്കുന്ന വാക്യങ്ങൾ ഇവയാണ് : യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല (സദൃശ 10:3). യഹോവ നിന്നെ വാലല്ല, തലയാക്കും; നീ ഉയർച്ച തന്നെ പ്രാപിക്കും, താഴ്ച്ച പ്രാപിക്കയില്ല.. അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴുവഴിയായി നിന്റെ മുമ്പിൽനിന്ന് ഒാടിപ്പോകും (ആവർത്ത 28:1-13). ഇൗ വാക്യങ്ങളുടെ ഇത്തരത്തിലുള്ള പ്രയോഗത്തിൽ സത്യവും നുണയും ഇടകലർന്നു കിടക്കുന്നു. അപ്പോസ്തലരെപ്പോലെ കഷ്ടങ്ങളെ സന്തോഷത്തോടെ സഹിക്കുന്നതിന് പകരം സമൃദ്ധിക്കാർ തങ്ങളുടെ ഹിതം പ്രവചിക്കുന്ന കള്ളപ്രവാചകരെ തേടും (2 തിമോ 4:3-5). ഇവർക്ക് പഴയനിയമ അനുഗ്രഹങ്ങളെയും പുതിയനിയമ അനുഗ്രഹങ്ങളെയും വേർതിരിച്ചറിയാൻ കഴിയാതെ പോകുന്നു. പുതിയനിയമ ശിഷ്യത്വത്തിന്റെ വില ഇവർ മനസിലാക്കുന്നില്ല. അവർ ദെവഭക്തിയെ ആദായസൂത്രമാക്കുന്നു (1തിമോ 6:5-6). അവർ ആത്മീയ അനുഗ്രഹത്തെ ഭൗതീകവൽക്കരിക്കുന്നു (എഫേ 1:3-23). സമൃദ്ധിയുടെ സുവിശേഷത്തിൽ ക്രിസ്തീയതയുടെ ഏറ്റവും അടിസ്ഥാനവിശ്വാസം അട്ടിമറിക്കപ്പെടുന്നു. യേശുവിന്റെ കുരിശുമരണത്തിന്റെയും ഉയിർപ്പിന്റെയും അർത്ഥത്തെ ഇൗലോകത്തിലെ സമ്പൽസമൃദ്ധിക്കായി മാത്രം ഉപയോഗിച്ച് ഭൗതീകവൽക്കരിച്ച് കോട്ടിക്കളയുന്നു. യേശുവിനെ വിറ്റ് കാശാക്കുന്നു. അവർ ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളാണ്. യൂദാസിന്റെ അനുയായികളും സാത്താന്റെ ഉപകരണങ്ങളുമാണ്.
സമൃദ്ധിക്കാർ സ്വന്തം കാര്യങ്ങൾക്കായി വചനത്തെ വളച്ചൊടിക്കുന്നു, ദെവത്തെയും സഭയെയും ഉപയോഗിക്കുന്നു
സമൃദ്ധിയുടെ സുവിശേഷത്തിൽ വിശ്വാസിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും, അത്യാഗ്രഹവും തമ്മിൽ വിവേചിക്കുന്നില്ല. നാം ദെവത്തെ അനുസരിച്ച് മുന്നോട്ട് നീങ്ങുമ്പോൾ നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ നടത്തിത്തരുമെന്ന് മാത്രമാണ് ദെവത്തിന്റെ വാഗ്ദാനം (മത്താ 6:33; 1തിമോ 6:8; ലൂക്ക 10:42). എന്നാൽ സമൃദ്ധിക്കാർ പലപ്പോഴും തങ്ങളുടെ അത്യാഗ്രഹങ്ങൾ പോലും നേടിയെടുക്കാൻ ദെവത്തെ ഉപയോഗിക്കുന്നു. വാസ്തവത്തിൽ അവയെ ക്രൂശിക്കാനാണ് ദെവം നമ്മോട് ആവശ്യപ്പെടുന്നത്. അവർ ആത്മത്യാഗത്തിന് എതിരാണ്. അവർ ദെവത്തെ സമൃദ്ധിക്കായുള്ള ഒരു ഉപാധിയായി ഉപയോഗിക്കുന്നു. അവർ ദെവത്തെ അനേ്വഷിക്കുന്നതിന് പകരം പണവും പദവിയും അനേ്വഷിക്കുന്നു. പണവും പദവിയും ലഭിക്കുന്നതിന് വേണ്ടിയാണ് അവർ ദെവത്തെ അനേ്വഷിക്കുന്നത്. ഇൗ ലോകത്തിൽ ലഭിക്കുന്ന സമ്പൽസമൃദ്ധി ദെവത്തിൽ നിന്നുള്ള അനുഗ്രഹത്തിന്റെയും അംഗീകാരത്തിന്റെയും അടയാളമായാണ് അവർ കണക്കാക്കുന്നത്. ലോകത്തെ ഉപേക്ഷിച്ചിട്ട് തന്നെ അനുധാവനം ചെയ്യാൻ ആഹ്വാനം ചെയ്ത ബെബിളിലെ യേശുവല്ല സമൃദ്ധിക്കാരുടെ യേശു എന്നല്ലേ ഇത് വ്യക്തമാക്കുന്നത്?
തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ദെവത്തെ ഉപയോഗിക്കാനുള്ള തങ്ങളുടെ കഴിവാണ് വിശ്വാസം എന്ന് ഇക്കൂട്ടർ തെറ്റിദ്ധരിച്ചിരിക്കുന്നു. ദെവം മനുഷ്യനെ ഉപയോഗിക്കുന്നതിന് പകരം മനുഷ്യൻ ദെവത്തെ ഉപയോഗിക്കുന്ന പ്രവണതയാണ് ഇവിടെ കാണുന്നത്. ദെവത്തിന്റെ പരമാധികാരത്തിന് മനുഷ്യൻ കീഴ്പ്പെടുന്നതിനു പകരം മനുഷ്യന്റെ പരമാധികാരത്തെ ദെവത്തിന്റെമേൽ അടിച്ചേൽപിക്കുന്ന പ്രവണതയാണിത്. ദെവത്തിനുപോലും പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലുള്ള ഒരുതരം സ്പിരിച്ച്വൽ ഫാസിസമാണിത്. ഇത് വചനത്തെ വളച്ചൊടിക്കുന്നതും ക്രിസ്തുവിന്റെ സത്യത്തിൽ നിലനിൽക്കാത്തതുമായ തത്വചിന്തയാണ്്. തങ്ങളുടെ ഹൃദയത്തിലെ മോഹങ്ങളെ ന്യായീകരിക്കാനുതകുന്ന ചില വചനഭാഗങ്ങളെ ഉൗതിവീർപ്പിച്ച് ദെവീകസത്യത്തെ കോട്ടിക്കളഞ്ഞ് ദെവവചനത്തെ ആദായസൂത്രമാക്കുന്നവരാണ് ഇക്കൂട്ടർ. അവർ വിശ്വസിക്കുന്നത് ദെവത്തിലല്ല, തങ്ങളിൽ തന്നെയാണ്. ദെവഹിതത്തിനല്ല, തങ്ങളുടെ ഹിതത്തിനാണ് അവർ പ്രാധാന്യം കൊടുക്കുന്നത്. ഇന്ന് ലോകത്തെ സ്നേഹിക്കുന്നവർ സഭയെ വിട്ടുപോകാതെ തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി സഭയെ ഉപയോഗിക്കുന്നു. ഇത്തരക്കാരെ നാം വേർതിരിച്ചറിയണം.
സമൃദ്ധിക്കാർ ജോബിനും പൗലോസിനും എതിരാണ്
ഇൗ ലോകജീവിതത്തിൽ വിശ്വാസിക്ക് പൂർണ്ണ ആരോഗ്യവും, സമ്പൽസമൃദ്ധിയും വാഗ്ദാനം ചെയ്യുന്നത് വചനവിരുദ്ധമാണ്. ഇൗ വസ്തുത പൗലോസിന്റെ ജീവിതമാതൃകയിൽ നിന്ന് വ്യക്തമാകുന്നു. അതിനാൽ സമൃദ്ധിക്കാർ പലപ്പോഴും പൗലോസിനെ വിമർശിക്കാറുണ്ട്, കുറ്റപ്പെടുത്താറുമുണ്ട്. സമൃദ്ധിയുടെ സുവിശേഷത്തെപ്പറ്റി വേണ്ടത്ര പരിജ്ഞാനമുണ്ടായിരുന്നെങ്കിൽ പൗലോസിന് അത്രമാത്രം വിഷമിക്കേണ്ട വരില്ലായിരുന്നു എന്ന് ഇവർ അഭിപ്രായപ്പെടുന്നു.
ദരിദ്രരോടും രോഗികളോടും അവജ്ഞ കാണിക്കുന്നു
ബെബിളിൽ പൗലോസ്, തിമോത്തി, ട്രാഫിമസ്, എപ്പാഫോഡിറ്റസ് എന്നിവർക്ക് സൗഖ്യം ലഭിച്ചില്ല എന്ന് നാം കാണുന്നു. വിശ്വാസപ്രസ്ഥാനത്തിൽ വിശ്വസിച്ച അനേകർ ചികിത്സ സ്വീകരിക്കാതെ മരിച്ചതായി കാണുന്നു. ദരിദ്രരും രോഗികളും ശപിക്കപ്പെട്ടവരാണെന്നും, അവർ ദെവത്തിന് അപമാനമാണെന്നും പറഞ്ഞ് ദരിദ്രരെയും ദെവത്തെയും താറടിച്ചു കാണിക്കുന്നു. ദരിദ്രരെയും രോഗികളെയും പാപികളായും വിശ്വാസമില്ലാത്തവരായും കണ്ട് അവരോട് സഹതാപം കാണിക്കാതിരിക്കാൻ ഇൗ വിശ്വാസപ്രസ്ഥാനം പലതരത്തിലും ആളുകളെ പ്രരിപ്പിക്കുന്നു എന്നത് വളരെ ഖേദകരമാണ്. ദുഃഖിക്കുന്നവരോടുകൂടെ ദുഃഖിക്കുന്നതിന് പകരം അവരെ അവജ്ഞയോടെ കാണാനാണ് ഇത്തരക്കാരുടെ പ്രവണത. ഇത്തരം ക്രൂരതകളെ ദെവശാസ്ത്രം ഉപയോഗിച്ച് ന്യായീകരിക്കുന്ന സമൃദ്ധിയുടെ സുവിശേഷം എന്ന തത്വചിന്ത സാത്താനീയമാണ്. മാമോനെ ദെവത്തെക്കാൾ ഉയർത്താനും, ബെബിളിനെ ഭൗതീകവൽക്കരിക്കാനുള്ള സാത്താന്റെ പരിപാടിയുടെ ഭാഗമാണ് ഇതെല്ലാം. ഇതിലൂടെ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരത്തെ ദെവശാസ്ത്രപരമായി ന്യായീകരിക്കുന്നു.
സമൃദ്ധിക്കാർ കുരിശിനെ ദുർവ്യാഖ്യാനം ചെയ്യുന്നു
സമൃദ്ധിയുടെ സുവിശേഷം ക്രിസ്തുവിരുദ്ധമാണ് (യാക്കോ 4:4; 1യോഹ 2:15-17; മത്താ 6:19-24; 10:38; മർക്കോ 8:34). സമൃദ്ധിയുടെ സുവിശേഷത്തിന്റെ അടിസ്ഥാനം യേശുവിന്റെ കുരിശല്ല. യേശു കുരിശെടുത്തത് വിശ്വാസി കുരിശിന്റെ അനുഭവത്തിലൂടെ കടന്നു പോകാതിരിക്കേണ്ടതിനാണ് എന്ന് അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. യേശു കുരിശിൽ മരിച്ചത് തങ്ങൾക്ക് ലോകസുഖങ്ങൾ ആവോളം ആസ്വദിക്കാൻ വേണ്ടിയാണ് എന്നും മനുഷ്യന്റെ ലൗകീക ആസക്തിയാണ് ദെവത്തിന്റെ ഹിതം എന്നും ഇൗ ഭോഷന്മാർ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ പൗലോസ് പ്രസംഗിച്ചത് ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയായിരുന്നു (1കൊറി 1:23; 2:2). കുശിനെ തള്ളിക്കളഞ്ഞിട്ട് കുരിശിന്റെ പ്രയോജനം ആർക്കും അവകാശപ്പെടാനാവില്ല. കുരിശിനെ തള്ളിക്കളയുന്നത് യേശുവിന്റെ കർത്തൃത്വത്തെ നിഷേധിക്കുന്നതിനോട് തുല്യമാണ്. യേശുവിന്റെ കുരിശിനോടും മരണത്തോടും താദാത്മ്യപ്പെടാത്തവർക്ക്, തങ്ങളുടെ ജീവിതത്തിൽ തങ്ങൾക്കുള്ള അവകാശങ്ങൾ എല്ലാം യേശുവിനായി ഉപേക്ഷിക്കാത്തവർക്ക്, ലോകത്തെയും അതിനോടുള്ള ആഗ്രഹങ്ങളെയും ക്രൂശിക്കാത്തവർക്ക് യേശുവിന്റെ ഉയിർപ്പിനോട് താദാത്മ്യപ്പെടാൻ കഴിയുന്നതല്ല (ഗലാ 5:24; 6:14).
സമൃദ്ധിക്കാർ യാഥാർത്ഥ്യത്തെ നിഷേധിക്കുന്ന നുണയരും അവിശ്വാസികളും?
ശുഭകാര്യങ്ങൾ അവകാശമായി ഏറ്റുപറഞ്ഞ് അനുകൂലസാഹചര്യങ്ങളെ ഉറപ്പുവരുത്താൻ ശ്രമിക്കുക, അശുഭകാര്യങ്ങൾ സമ്മതിക്കാതിരിക്കുക, രോഗിയെന്ന് സമ്മതിച്ചാൽ മാത്രമേ രോഗമുള്ളൂ എന്നും അതിനാൽ രോഗമുണ്ടെങ്കിലും രോഗമില്ലെന്ന് പറയണം എന്ന ചിന്ത, പണമില്ലെങ്കിലും പണമുണ്ടെന്ന് പറയുക, എന്നിവ കപടവിശ്വാസക്കാരായ സമൃദ്ധിക്കാരുടെ പ്രതേ്യകതകളാണ്. പാപമുണ്ടെങ്കിൽ നരകത്തിൽ പോകും. പാപമുണ്ടെന്ന് സമ്മതിച്ചാൽ പാപമുണ്ട് എന്ന് വരും. അപ്പോൾ മരിച്ചാൽ നരകത്തിൽ പോകും. അതിനാൽ തങ്ങൾക്ക് പാപമില്ലെന്ന് വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതെല്ലാം യാഥാർത്ഥ്യ നിഷേധമാണ്, നുണയാണ്. (ഒരിക്കൽ ഒരു സമൃദ്ധി പ്രസംഗകൻ ഒരു മുടന്തനെ നടക്കാൻ നിർബ്ബന്ധിച്ചതും മുടന്തന്റെ ഉൗന്നുവടി വാങ്ങി ഒടിച്ചുകളഞ്ഞതും മുടന്തൻ വേറെ വടി വാങ്ങി വീട്ടിൽ പോയതുമായ ഒരു സംഭവം ദൃക്സാക്ഷിയായ ഒരു സഹപ്രവർത്തകൻ പറഞ്ഞതോർക്കുന്നു). യാഥാർത്ഥ്യത്തെ അംഗീകരിച്ച് സഹായത്തിനായി ദെവത്തിൽ ആശ്രയിക്കുമ്പോൾ ദെവം സഹായിച്ചു എന്ന ഉറപ്പാണ് വിശ്വാസം. രോഗി തനിക്ക് രോഗമില്ല എന്ന് പറയുന്നതും, രോഗമുണ്ട് എന്ന വസ്തുത അംഗീകരിച്ച് കർത്താവ് തന്റെ പ്രാർത്ഥനകേട്ട് തനിക്ക് സൗഖ്യം നൽകി എന്ന് വിശ്വസിക്കുന്നതും രണ്ടും രണ്ടാണ്. യാഥാർത്ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള വിശ്വാസപ്രഖ്യാപനങ്ങളാണ് ദെവം ആഗ്രഹിക്കുന്നത്. വിശ്വാസം എന്നത് അന്ധമായ യാഥാർത്ഥ്യനിഷേധമല്ല. മറിച്ച് അതിന് അതീതമായി ദെവം പ്രവർത്തിച്ചിരിക്കുന്നു എന്ന ഉറപ്പാണ്. ഇന്നത്തെ സഭകൾ ഉപദേശത്തിലും ജീവിതരീതികളിലും വഴിതെറ്റി ക്രിസ്തുവിനെതിരെ നീങ്ങുകയാണ്. ഇന്നത്തെ സഭകൾ യേശുക്രിസ്തുവിന്റെ സഭയുടെ യഥാർത്ഥസ്വഭാവം ലോകത്തിന് വെളിപ്പടുത്തുന്നതിൽ പരാജയപ്പെട്ടു. സഭ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നത് തടയാൻ സാത്താൻ സുവിശേഷത്തിൽ മായം കലർത്തി സഭകളെ ലോകസ്നേഹത്തിൽ തളച്ചിട്ട് തളർത്തിക്കളയുന്നു. സാത്താൻ മനുഷ്യനെ ലോകത്തിന്റെ തിരക്കിലും പ്രശ്നങ്ങളിലും ആകർഷണത്തിലും മുക്കി ചിന്താശക്തിയും ആത്മീയ കാഴ്ച്ചപ്പാടും നശിപ്പിക്കുന്നു.
സമൃദ്ധിയുടെ സുവിശേഷക്കാർ ദശാംശ സിദ്ധാന്തം ഉപയോഗിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നുവോ?
പലരും ദശാംശ സിദ്ധാന്തത്തെ ഇക്കാലത്ത് വളച്ചൊടിക്കുന്നില്ലയോ എന്നും ചിന്തിക്കേണ്ടതാണ്. ദശാംശം സ്വീകരിക്കാൻ യോഗ്യർ വസ്തുവകകൾ സമ്പാദിക്കാൻ അവകാശമില്ലാത്ത ലേവ്യർ മാത്രമാണ് (സംഖ്യ 18:21-24). ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായ പുരോഹിതൻ കൂടെയുണ്ടായിരിക്കണം (നെഹെമ്യ 10:38-39). പുതിയനിയമ സഭയിൽ അഹരോന്യരായ പുരോഹിതരോ ലേവ്യരോ ഇല്ല. അതിനാൽ പുതിയനിയമ സഭയിൽ ദശാംശം വാങ്ങിക്കാൻ ആർക്കും അവകാശം ഇല്ല. യേശുവും അപ്പോസ്തലന്മാരും ദശാംശം വാങ്ങിയിട്ടില്ല. എന്നാൽ ഇന്ന് അനേകം ദെവവേലക്കാർ വിശ്വാസികളിൽ നിന്ന് ദശാംശം പലതരത്തിലുള്ള നിർബ്ബന്ധത്തിലൂടെ ഇൗടാക്കുന്നു എന്ന് മനസിലാകുന്നു. പലപ്പോഴും സ്നാനപ്പെടുത്തി സഭയുടെ മെംബറാക്കുന്നതിന്റെ പിന്നിലുള്ള പ്രരകഘടകം ഇതൊക്കെയാണ് എന്നത് സഭകളുടെ അധഃപതനത്തിന്റെ സൂചകങ്ങളാണ്. വലിയ സഭകൾ നിലനിർത്താനുള്ള ചിലരുടെ താൽപര്യത്തിന്റെ പിന്നിലും സാമ്പത്തിക ഘടകമുണ്ട് എന്ന് തോന്നുന്നു. ദെവവേലക്കായി കൊടുക്കുന്നത് വിശ്വാസികളുടെ കടമയാണെങ്കിലും ചില സാഹചര്യങ്ങളിലെങ്കിലും ഏതെങ്കിലും തരത്തിൽ നിർബ്ബന്ധിച്ച് കൊടുപ്പിക്കുന്നത് വചനവിരുദ്ധമാണ്. ചിലർ മദ്ധ്യസ്ഥപ്രാർത്ഥനാ വാഗ്ദാനങ്ങളെയും പലരീതികളിൽ ഒരു വരുമാനമാർഗ്ഗമായും ജനങ്ങളെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താനുള്ള ഒരു ഉപാധിയായും ഉപയോഗിക്കുന്നു.
വിശ്വാസികൾ സുവിശേഷവേലക്കാരെ സഹായിക്കാൻ ബാദ്ധ്യസ്ഥരാണ് (ഗലാ 6:6-10; 1കൊറി 9:13-14). ദെവവേലക്കാർക്ക് കൊടുക്കരുത് എന്ന് വാദിക്കുന്നവർ വാസ്തവത്തിൽ യേശുവിനെക്കാൾ തങ്ങളുടെ ധനത്തെ സ്നേഹിക്കുന്നവരാണ്. സ്വന്തം പണം കെവിട്ടുപോകാതിരിക്കാൻ ഉയർത്തുന്ന തന്ത്രപരമായ ഒരു ന്യായീകരണ തത്വം മാത്രമാണത്. കൽപനകൾ കൃത്യമായി അനുസരിക്കാൻ നാം പരാജയപ്പെേട്ടക്കാം. എന്നാൽ അനുസരിക്കേണ്ട എന്ന് വാദിക്കുന്നവർ ദെവപക്ഷത്തല്ല. വിശ്വാസവും, സമർപ്പണവും തെളിയുന്നത് അനുസരണത്തിലൂടെയാണ്. യേശു ദെവമാണ് എന്ന് സാത്താന് അറിയാം, അംഗീകരിക്കുന്നുണ്ട്. പക്ഷെ അനുസരിക്കാൻ കഴിയില്ല. സഹായം ആവശ്യമുള്ള ദെവവേലക്കാർക്ക് സാമ്പത്തികസഹായം നൽകാനോ, അവർക്ക് അനുയോജ്യമായ തൊഴിൽ ഏർപ്പാടാക്കി കൊടുക്കാനോ അതിന് കഴിവുള്ളവർക്ക് കടപ്പാടുണ്ട്. വിധവ തന്റെ ഇല്ലായ്മയിൽ നിന്ന് തനിക്കുള്ളതൊക്കെയും തന്റെ ഉപജീവനും മുഴുവനും കൊടുത്തു. അത് അൽപമായിരുന്നു. എന്നാൽ ധനവാന്മാർ തങ്ങളുടെ സമൃദ്ധിയിൽ നിന്ന് കൂടുതൽ കൊടുത്തു. വിധവ ഏറ്റവും കൂടുതൽ അളവ് കൊടുത്തതുകൊണ്ടല്ല യേശു വിധവക്ക് ഒന്നാം സ്ഥാനം കൊടുത്തത്. മറിച്ച്, കൊടുത്തതിന് ശേഷം ഏറ്റവും കുറച്ച് തനിക്കായി മിച്ചം വച്ചത് ആ വിധവയായിരുന്നതിനാലാണ് (മർക്കോ 12:41-44).
സമൃദ്ധിയുടെ സുവിശേഷം യേശുക്രിസ്തുവിന്റെ സുവിശേഷത്തിനും സ്വഭാവത്തിനും വിരുദ്ധമാണ് - പണത്തിന്റെ സ്വഭാവം അപകടകരമാണ്
മനുഷ്യവർഗ്ഗത്തിന്റെ മുൻപോട്ടുള്ള കുതിപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രരകശക്തി, മനുഷ്യന് പണത്തോടും, വിജയത്തോടും, പ്രശസ്തിയോടും, അംഗീകാരത്തോടും, ആനന്ദത്തോടും, അധികാരത്തോടുമുള്ള സ്നേഹവും അത്യാഗ്രഹവുമാണ്. അവയൊക്കെ കൂടുതൽ കൂടുതൽ നേടിയെടുക്കാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയാണ് പലരുടെയും ജീവിതത്തിൽ അർത്ഥം നൽകുന്നതും തുടർന്നും ജീവിക്കാൻ അവരെ പ്രരിപ്പിക്കുന്നതും. പണവും പ്രശസ്തിയുമുള്ളവരാണ് ജീവിതത്തിൽ വിജയിച്ചത് എന്നു ചിന്തിക്കുന്നവരാണ് ഇന്ന് കൂടുതലും. എന്നാൽ ഇതൊക്കെയാണോ ശരി എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
പുരോഗമന ദാഹിയും അത്യാഗ്രഹിയുമായ ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്. തന്റെ പിതാവിന്റെ വൻ സ്വത്തുക്കൾക്കെല്ലാം ഏക അവകാശി. ഭാര്യയും മക്കളുമായി സുഖമായി ജീവിക്കുന്ന കാലം. ഇൗ ചെറുപ്പക്കാരൻ സംതൃപ്തനായിരുന്നില്ല. എങ്ങനെയെങ്കിലും വളരെ കൂടുതലായി സ്വത്തുക്കൾ സമ്പാദിക്കണമെന്ന ആഗ്രഹം അയാളെ ഉന്മത്തമനും അസ്വസ്ഥനുമാക്കി. ഒരു ദിവസം പ്രഭാതത്തിൽ അയാൾ തന്റെ പുരയിടത്തിലുള്ള പിതാവിന്റെ ശവകുടീരത്തിന് സമീപത്തുവച്ച് ആകർഷണീയനായ ഒരു അജ്ഞാതനെ കണ്ടുമുട്ടി. തുടർന്നുണ്ടായ സംഭാഷണവേളയിൽ ചെറുപ്പക്കാരൻ തന്റെ ആഗ്രഹാഭിലാഷങ്ങളെല്ലാം ആ അജ്ഞാതനുമായി പങ്കുവച്ചു. അതേ തുടർന്ന്, ചെറുപ്പക്കാരൻ ഒരു ദിവസം കൊണ്ട് ചുറ്റി ഒാടി തീർക്കുന്ന ഭൂപ്രദേശമെല്ലാം ചെറുപ്പക്കാരന് സ്വന്തമായി നൽകാമെന്ന് അജ്ഞാതൻ വാഗ്ദാനം ചെയ്തു. ഒരു നിബന്ധന മാത്രം. സൂര്യാസ്തമയത്തിന് മുമ്പ് ഇപ്പോൾ നിൽക്കുന്നിടമായ തന്റെ പിതാവിന്റെ ശവകുടീരത്തിങ്കൽ എത്തിച്ചേരണം. വളരെക്കാലമായി താൻ താലോലിച്ച് വളർത്തിയ തന്റെ ആഗ്രഹങ്ങളുടെ സഫലീകരണം ഇന്ന് തന്നെ എന്ന് വിചാരിച്ച് ആ ചെറുപ്പക്കാരൻ അത്യന്തം ആഹ്ലാദിച്ചു. ഇനി മറ്റൊന്നിനും സമയമില്ല. ഒരു നിമിഷം പോലും നഷ്ടപ്പെടുത്താനില്ല. സൂര്യാസ്തമയത്തിന് മുമ്പ് കഴിയുന്നിടത്തോളം പ്രദേശങ്ങൾ ചുറ്റി ഒാടി കെക്കലാക്കണം. പല വർഷങ്ങളായി താൻ കാണുകയും ആഗ്രഹിക്കുകയും ചെയ്ത ഫലഭൂയിഷ്ടമായ അനേകം പുരയിടങ്ങൾ ചെറുപ്പക്കാരന്റെ മനസ്സിൽ കൂടി ഒന്നൊന്നായി കടന്നു പോയി. ഭാര്യയോടും മക്കളോടും ഒരു വാക്കു പറയാൻ പോലും സമയമില്ല. ചെറുപ്പക്കാരൻ ആഞ്ഞു കുതിക്കാനാരംഭിച്ചു. തന്റെ സർവ്വ ശക്തിയും സമാഹരിച്ച്, തന്റെ പിതാവിന്റെ ശവകുടീരത്തിൽ നിന്നും ചുറ്റുമുള്ള പുരയിടങ്ങളെ ലക്ഷ്യമാക്കി അയാൾ ഒാട്ടമാരംഭിച്ചു. ഏതാനും മണിക്കൂറുകൾ കൊണ്ട് ചെറുപ്പക്കാരൻ അനേകം പുരയിടങ്ങൾ വളഞ്ഞു കഴിഞ്ഞു. എന്നാൽ അയാൾ ക്ഷീണിതനായി. വിശപ്പും ദാഹവും അയാളെ കുഴച്ചു. എങ്കിലും ഒാട്ടം നിർത്താനാവില്ല. തനിക്ക് ഏറ്റവും വലിയ സമ്പന്നനാകാനുള്ള അപൂർവ്വ അവസരമാണ്. അത് തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നേടിയെടുക്കണം. അയാൾ അങ്ങനെ പൂർവ്വാധികം വീറോടും വാശിയോടും കൂടി വീണ്ടും ഒാടി. വഴി മദ്ധേ്യ കണ്ട പരിചയക്കാരനെ നോക്കാൻ പോലും അയാൾക്ക് സമയം കിട്ടിയില്ല. മുന്നിൽ കണ്ട പുരയിടങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആർത്തിയോടെ അയാൾ ആഞ്ഞു കുതിച്ചു. അയാളുടെ അവശത കണ്ട് കുടിവെള്ളവുമായി വന്ന വൃദ്ധനെ തട്ടിമാറ്റി അയാൾ ഒാട്ടം തുടർന്നു. വെള്ളം കുടിച്ചാൽ സമയം പാഴാകും. ഇനി സൂര്യാസ്തമയത്തിന് വെറും രണ്ട് മണിക്കൂർ മാത്രം. അനേകം പുരയിടങ്ങൾ ഒാടിത്തീർത്തിരിക്കുന്നു. എങ്കിലും ഇനിയും ഒാടിത്തീർക്കാൻ കഴിയാത്ത മനോഹരമായ പുരയിടങ്ങളെ ഒാർത്ത് അയാൾ വേദനിച്ചു. ഏതായാലും അയാൾ ശേഷിച്ച തന്റെ സമയം തന്റെ പിതാവിന്റെ ശവകുടീരത്തെ ലക്ഷ്യമാക്കി ഒാടി. സൂര്യാസ്തമയത്തിന്റെ കൃത്യസമയത്ത് അവിടെ എത്തിയില്ലെങ്കിൽ തന്റെ ജീവിതത്തിൽ ലഭിച്ച സുവർണ്ണാവസരവും തന്റെ അത്യദ്ധ്വാനവും എല്ലാം പാഴാകും. ഇനിയും ഏതാനും മിനിറ്റുകൾ മാത്രം. അയാൾ തലയുയർത്തി നോക്കിയപ്പോൾ ഏതാണ്ട് 200 മീറ്റർ അകലെ തന്റെ പിതാവിന്റെ ശവകുടീരത്തെയും അവിടെ നില്ക്കുന്ന അജ്ഞാതനെയും കണ്ടു. എങ്കിലും ഇനിയും ഒരടിപോലും മുമ്പോട്ട് വയ്ക്കാൻ കഴിയാതെ അയാൾ കുഴഞ്ഞു. വിശ്രമിക്കുവാൻ സമയവുമില്ല. ഇത്രയധികമായി പുരയിടങ്ങൾ ഒാടിത്തീർക്കേണ്ടായിരുന്നു എന്ന് അയാൾക്ക് തോന്നി. തന്റെ അത്യാഗ്രഹത്തെ ഒാർത്ത് അയാൾ പശ്ചാത്തപിച്ചു. എന്തായാലും ഇനി മറ്റ് മാർഗ്ഗമൊന്നുമില്ല. എങ്ങനെയും പിതാവിന്റെ ശവകുടീരത്തിങ്കലെത്തണം. ഇനിയും 10 മീറ്റർ മാത്രം. അയാൾക്ക് ശ്വാസം വിടുവാൻ ബുദ്ധിമുട്ട. കണ്ണിൽ ഇരുട്ടു കയറുന്ന അനുഭവം. എങ്കിലും അയാൾ കൃത്യ സമയത്തു തന്നെ ശവകുടീരത്തിങ്കൽ എത്തി. പക്ഷെ അയാൾ ചലനമറ്റ് നിലത്തു വീണു. തന്റെ നേരെ ക്രൂരമായി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന അജ്ഞാതന്റെ മുഖം കണ്ടുകൊണ്ട് അയാൾ മരിച്ചു. അപ്രകാരം തന്നെ നിന്റെ വൃഥാ പ്രയത്നം കൊണ്ട് നിനക്കെന്ത് പ്രയോജനം? ഇന്ന് നിന്റെ ജീവൻ എടുക്കപ്പട്ടാൽ ഇതെല്ലാം ആരുടേതായിരിക്കും? (ലൂക്ക.12:20) നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവു നഷ്ഠമായാൽ നിനക്കെന്തുഫലം?
പണത്തെ സ്നേഹിക്കുന്നവന് ദെവത്തെ സ്നേഹിക്കാൻ സാദ്ധ്യമല്ല
പണം സമ്പാദിക്കണം എന്നത് സാധാരണ മനുഷ്യർക്കെല്ലാമുള്ള ഒരു ആഗ്രഹമാണ്. എന്നാൽ നാം പണം സ്വന്തമാക്കുമ്പോൾ, പണം നമ്മെ അടിമകളാക്കുന്നു. നാം പണത്തോടുള്ള സ്നേഹം എന്ന ബന്ധനത്തിലാകുന്നു. ചിലർ ദെവത്തിൽ ആശ്രയിക്കുന്നതിനു പകരം പണത്തിൽ ആശ്രയിച്ചു തുടങ്ങുന്നു. മറ്റ് ചിലർ പണവും മറ്റ് വിജയങ്ങളും നേടിയെടുക്കാൻ വേണ്ടി ദെവത്തിൽ ആശ്രയിക്കുന്നു. അങ്ങനെ ദെവത്തെ പണം സമ്പാദിക്കാൻ വേണ്ടി ഉപയോഗിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഭൂരിഭാഗം ആളുകളെ സംബന്ധിച്ചിടത്തോളവും പണം അവരുടെ ദെവമായിത്തീരുന്നു. അവർ പൂർണ്ണാത്മാവോടും പൂർണ്ണമനസോടും, പൂർണ്ണശക്തിയോടുംകൂടി സ്നേഹിക്കുന്നതു പണത്തെയാണ്. അയൽക്കാരെ സ്നേഹക്കുന്നുണ്ടെങ്കിൽ അത് എന്തെങ്കിലും സ്വാർത്ഥലാഭങ്ങളെ മുന്നിൽക്കണ്ടുകൊണ്ടുമാത്രം. പണത്തെ സ്നേഹിക്കുന്നവന് ദെവത്തെ സ്നേഹിക്കാൻ കഴിയില്ല എന്നു മാത്രമല്ല, അയാൾ ദെവത്തിനെതിരായി തിരിയുകയും, ദെവത്തിന്റെ ശത്രുവായിത്തീരുകയും ചെയ്യുന്നു. ലോകസ്നേഹം ദെവത്തോട് ശത്രുത്വം ആകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇഛിക്കുന്നവനെല്ലാം ദെവത്തിന്റെ ശത്രുവായിത്തീരുന്നു(യാക്കോ. 4:4). മനുഷ്യൻ പണത്തിനുവേണ്ടി ജീവിക്കുമ്പോൾ പണം മനുഷ്യന്റെ യജമാനനും ദെവവുമായിത്തീരുന്നു. പണം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗമോ, ഉപാധിയോ മാത്രമാണ്. പണത്തിന് മനുഷ്യനെ കൂടുതൽ കൂടുതൽ പണം സമ്പാദിക്കാനായി പ്രരിപ്പിക്കാനുള്ള ശക്തിയുണ്ട്. സ്വത്ത് കൂടുന്നതനുസരിച്ച് മനുഷ്യന് പണത്തോടുള്ള ആഗ്രഹവും, അഹങ്കാരവും, തന്നിൽതന്നെയുള്ള ആശ്രയവും കൂടിക്കൊണ്ടിരിക്കും. നാം പണത്തെ നമ്മുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായി കണക്കാക്കിത്തുടങ്ങുമ്പോൾ, നാം പണത്തെ ആരാധിച്ചു തുടങ്ങുകയും, പണം നമ്മുടെ ദെവമായിത്തീരുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യൻ വിഗ്രഹാരാധകനായിത്തീരുന്നു. അതിനാൽ ധനമോഹിയായ മനുഷ്യൻ സ്രഷ്ടാവായ സത്യദെവത്തെ ആരാധിക്കാതെ, പണം പോലെയുള്ള മനുഷ്യനിർമ്മിതങ്ങളായ വസ്തുക്കളെ ആരാധിച്ച് സ്വയം അധഃപതിക്കുന്നു. മനുഷ്യൻ എന്തിനെ ആരാധിക്കുന്നുവോ അതിനെപ്പോലെ തന്നെ ആയിത്തീരുന്നു. മനുഷ്യൻ തന്റെതന്നെ മൂല്യം മനസ്സിലാക്കാതെ, ധനമോഹമെന്ന മയക്കുമരുന്നിനടിമയായി സ്വയം നശിക്കുന്നു. കാരണം ആത്യന്തിക സത്യവും, ജീവിത സുരക്ഷിതത്വവും എല്ലാം പണമാണെന്ന് അവർ തെറ്റിദ്ധരിച്ചു.
അത്യാഗ്രഹം മാരകരോഗവും വിഗ്രഹാരാധനയും ആകുന്നു
ധനത്തിന്റെ അളവല്ല, ആശ്രയ മനോഭാവമാണ് കാതലായ വിഷയം. ഒരു മനുഷ്യന്റെ പണത്തോടുള്ള സ്നേഹം മൂലമുണ്ടാകുന്ന വിഗ്രഹാരാധന അയാളുടെ കെവശമുള്ള പണത്തിന്റെ അളവനുസരിച്ചല്ല, മറിച്ച് അയാൾക്ക് പണത്തോടുള്ള ആഗ്രഹത്തിന്റെയും ആശ്രയത്തിന്റെയും അടിസ്ഥാനത്തിലാണ് (മർക്കോ. 10:24-25). അതുകൊണ്ട് പണത്തോട് സ്നേഹവും അത്യാർത്തിയുമുള്ള ദരിദ്രനായ ഒരു മനുഷ്യൻ പോലും പണത്തോടുള്ള വിഗ്രഹാരാധന എന്ന മഹാപാപത്തിന് ഉത്തരവാദിയായിത്തീരുന്നു.
അത്യാഗ്രഹം മനുഷ്യന്റെ ഉള്ളിൽത്തന്നെയുള്ള ഒരു വലിയ ശത്രുവാണ്. സ്വാർത്ഥതയും അഹങ്കാരവും അത്യാഗ്രഹവും എല്ലാം ഒരുമിച്ചു പോകുന്നവയാണ്. തന്റെ തന്നെ സുഖത്തിന് വേണ്ടി കൂടുതൽ കൂടുതൽ ലൗകിക വസ്തുക്കൾ സംഭരിച്ചു വയ്ക്കാനുള്ള ശ്രമമാണ് അത്യാഗ്രഹം. ഒരിക്കൽ ഒരു യാചകൻ ഒരു കോടീശ്വരനോട് ഇങ്ങനെ ചോദിച്ചു. താങ്കൾക്ക് തൃപ്തിയാകാൻ എത്രമാത്രം പണം കൂടി വേണമെന്നാണ്് താങ്കൾ കരുതുന്നത്? കോടീശ്വരൻ ആ യാചകന്റെ പിച്ചപ്പാത്രത്തിലുണ്ടായിരുന്ന നാണയം എടുത്ത് തന്റെ പോക്കറ്റിലിട്ടിട്ട് പറഞ്ഞു: ഇപ്പോൾ ഇത്രയും മതി. യാചകൻ ആശ്ചര്യപ്പെട്ടു. എപ്പോഴാണ് അത്യാഗ്രഹിയായ ഒരു മനുഷ്യൻ പണം കൊണ്ട് തൃപ്തിപ്പെടുക? അത് അയാൾക്ക് അപ്പപ്പോഴുള്ള സമ്പത്തിനെക്കാൾ അൽപം കൂടി കിട്ടുമ്പോൾ. എന്നാൽ ആ സമയസ്ഥാനത്ത് ഒരിക്കലും ഒരു മനുഷ്യനും എത്തുന്നില്ല. അതായത് അത്യാഗ്രഹി ഒരിക്കലും തൃപ്തിപ്പെടുന്നില്ല. തനിക്കിപ്പോൾ ഉള്ളതൊന്നും പോരാ എന്നും, കുറെക്കൂടി ഉണ്ടെങ്കിലേ തൃപ്തിയാകൂ എന്നുമുള്ള ബോധ്യം പലപ്പോഴും അത്യാഗ്രഹത്തിൽനിന്നുണ്ടാകുന്നതാണ്. ഇതിന്റെയൊക്കെ അടിസ്ഥാനകാരണം മനുഷ്യൻ തന്റെ സുരക്ഷിതത്വം ദെവത്തിൽ കണ്ടെത്തുന്നതിന് പകരം ഭൗതികവസ്തുക്കളിൽ കണ്ടെത്താൻ ശ്രമിക്കുന്നു എന്നതാണ്. അത്യാഗ്രഹികൾ ദെവത്തെക്കാൾ കൂടുതലായി പണത്തെ സ്നേഹിക്കുകയും സേവിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. അങ്ങനെ അവർ പണത്തെ ആരാധിക്കുന്ന വിഗ്രഹാരാധകരായിത്തീരുന്നു. അത്യാഗ്രഹം വിഗ്രഹാരാധനയാണ് (കൊലൊ: 3:5) അത്യാഗ്രഹം എന്ന മാരകരോഗം അത് ബാധിച്ച ആളെ അൽപ്പാൽപ്പമായി നശിപ്പിക്കുന്നു. വനവാസികളായ ഒരു പ്രതേ്യക ജാതിക്കാർക്കു ചെന്നായ്ക്കളുടെ മാംസം വളരെ ഇഷ്ടമായിരുന്നു. ചെന്നായ്ക്കളെ പിടിക്കാൻ അവർ വളരെ ആകർഷണീയമായ തന്ത്രം ഉപയോഗിച്ചിരുന്നു. ചെന്നായ്ക്കളുടെ രക്തക്കൊതി എന്ന സ്വഭാവത്തെ അവർ നന്നായി മനസ്സിലാക്കി. രണ്ട് വശവും മൂർച്ചയുള്ള വാൾ എടുത്ത് അതിൽ രക്തം പുരട്ടി ഉണക്കും. ഉണങ്ങിയ രക്തത്തിന്മേൽ വീണ്ടും രക്തം പുരട്ടി ഉണക്കും. അങ്ങനെ പലപ്രാവശ്യം രക്തം പുരട്ടിയ വാൾ വനത്തിന്റെ അന്തർഭാഗത്ത് കൊണ്ടുപോയി നാട്ടും. രക്തത്തിന്റെ മണം ദൂരെനിന്നേ മണത്തറിയുന്ന ചെന്നായ്ക്കൾ വാളിനെ ലക്ഷ്യമാക്കി ഒാടിയെത്തും. കട്ടപിടിച്ചുണങ്ങിയ രക്തത്തിൽ ആർത്തിയോടെ നക്കിത്തുടങ്ങുന്ന ചെന്നായ് തന്റെ നാക്ക് മുറിയുന്നതറിയുന്നില്ല. രക്തക്കൊതിയനായ ചെന്നായ് തന്റെ തന്നെ നാക്കിൽ നിന്ന് വാളിലേയ്ക്ക് ഒഴുകിയിറങ്ങുന്ന രക്തം ആർത്തിയോടെ കുടിക്കുന്നു. തന്റെ ശരീരത്തിലുള്ള രക്തം മുഴുവൻ കുടിച്ചിട്ടും തൃപ്തിവരാത്ത ചെന്നായ് വാളിന്റെ ചുവട്ടിൽ ചലനമറ്റ് ചത്ത് വീഴുന്നു. കെണിയിൽ വീണ് ചത്ത ചെന്നായെ പ്രഭാതത്തിൽ ആ കാട്ടു ജാതിക്കാർ എടുത്തുകൊണ്ടുപോയി ഭക്ഷിച്ചാസ്വദിക്കുന്നു. രക്തക്കൊതിയനായ ചെന്നായ് രക്തം പുരണ്ട വാൾ നക്കി നക്കി, സ്വന്തം നാവു മുറിക്കുകയും, അങ്ങനെ വന്ന സ്വന്തം രക്തം കുടിച്ചു ചാവുകയും ചെയ്തതുപോലെ അത്യാഗ്രഹികൾ തങ്ങളുടെ പലവിധങ്ങളായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നശിക്കുന്നു.
ഇൗലോകത്തിന്റെ യഥാർത്ഥ ഉടമയും സർവ്വാധികാരിയും സ്രഷ്ടാവായ ദെവമാണ്
ദെവം പറയുന്നു: ലോകവും അതിലുള്ള സമസ്തവും എന്റേതാണ് (സങ്കി.50:12). അവൻ കാലങ്ങളെയും, സമയങ്ങളെയും മാറ്റുന്നു. അവൻ രാജാക്കൻമാരെ നീക്കുകയും, രാജാക്കൻമാരെ വാഴിക്കുകയും ചെയ്യുന്നു (ദാനി. 2:21). അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും, അതിനെ തനിക്ക് ബോധിച്ചവന് കൊടുക്കുകയും, മനുഷ്യരിൽ എളിയവരെ അതിന്മേൽ വാഴിക്കുകയും ചെയ്യുന്നു എന്ന് ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഇൗ വിധി ദൂതന്മാരുടെ നിർണ്ണയവും വിശുദ്ധന്മാരുടെ കല്പനയും ആകുന്നു (ദാനി 4:17). അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സെന്യത്തോടും, ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കെ തടുക്കുവാനോ, നീ എന്തുചെയ്യുന്നുവെന്ന് അവനോട് ചോദിക്കുവാനോ ആർക്കും കഴിയുകയില്ല (ദാനി. 4:35). ശക്തിയും ധനവും വിജ്ഞാനവും ബലവും ബഹുമാനവും മഹത്വവും എല്ലാം സ്വീകരിക്കാൻ യോഗ്യൻ യേശുക്രിസ്തു മാത്രമാണ് (വെളി. 5:9-12). യേശു ഇൗ ലോകത്തിന്റെ പ്രകാശമാകുന്നു (യോഹ. 8:12). അന്ധകാരം നിറഞ്ഞ ഇൗ ലോകത്തിൽ യേശുവിൽ കൂടി നോക്കിയാൽ മാത്രമേ നമ്മുടെ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും നമുക്ക് ശരിയായി കാണുവാൻ സാധിക്കൂ.
ഇൗലോകത്തിന്റെ മഹത്വവും രാജത്വങ്ങളും സമ്പത്തും നിയന്ത്രണത്തിലാക്കാൻ സാത്താൻ നിരന്തരം ശ്രമിക്കുന്നു
പിടിച്ചുപറിക്കാരനായ സാത്താൻ ഇൗ ലോകത്തിന്റെ ദെവമായി അഭിനയിക്കുന്നു. ഭൂമിയുടെ ഭരണാധികാരം ദെവം ആദത്തിന് കൊടുത്തു. എന്നാൽ ആദത്തിന്റെ പാപം മൂലം മനുഷ്യന് ഭൂമിയുടെ ഭരണാധികാരം നഷ്ടപ്പെടുകയും, അത് സാത്താൻ വഞ്ചനയിലൂടെ പിടിച്ചെടുക്കുകയും ചെയ്തു. അങ്ങനെ അഹങ്കാരിയും, വഞ്ചകനും, ദുഷ്ടനും, നുണയനുമായ സാത്താൻ ഇൗ ലോകത്തിന്റെ കപടഭരണാധികാരിയും, കപടദെവവും ആയി മാറി (യോഹ.12:21 ; 2കൊരി.4:4 ; എഫേ.2:2; വെളി.13:2,7). നാം ദെവത്തിൽ നിന്നുള്ളവരാണെന്നും, ലോകം മുഴുവൻ ദുഷ്ടനായ സാത്താന്റെ അധീനതയിൽ ആണെന്നും നമുക്കറിയാം (1 യോഹ. 5:19). ഇൗ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് നുണയനായ സാത്താൻ യാഥാർത്ഥ്യവും നുണയും കലർത്തി യേശുവിനോട് ഇപ്രകാരം വീമ്പിളക്കിയത് : പിന്നെ പിശാച് അവനെ മേലോട്ട് കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവനെ കാണിച്ചു; ഇൗ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്ക് തരാം; അത് എന്നെ ഏല്പിച്ചിരിക്കുന്നു, എനിക്ക് മനസുള്ളവന് ഞാൻ കൊടുക്കുന്നു. നീ എന്നെ നമസ്ക്കരിച്ചാൽ അതെല്ലാം നിന്റേതാകും എന്ന് അവനോട് പറഞ്ഞു. യേശു അവനോട്: ഭനിന്റെ ദെവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു (ലൂക്ക. 4:5-8). ദെവമായി സ്വയം നടിക്കാനും, എല്ലാവരാലും, യേശുവിനാൽപോലും ആരാധിക്കപ്പെടാനുമുള്ള അടക്കാനാവാത്ത കൊതി സാത്താനുണ്ടെന്ന് ഇവിടെ വ്യക്തമാകുന്നു. ഇൗ ആഗ്രഹം സാധിച്ചെടുക്കാൻ സാത്താൻ ഇൗ ലോകത്തിന്റെ സമ്പത്തിന്മേൽ തനിക്കുള്ള അധികാരം വളരെ തന്ത്രപരമായി ഉപയോഗിച്ചു ജനങ്ങളുടെ ആരാധന പിടിച്ചുപറ്റുന്നു. വളരെ സൂക്ഷിക്കുക. ദെവത്തെ മാത്രമേ ആരാധിക്കാവൂ. അധികാരത്തോടും സമ്പത്തിനോടും ആഗ്രഹമുള്ളവർ അവർ അറിയാതെതന്നെ സാത്താന്റെ ആരാധകരായിത്തീരുന്നു.
ഇൗലോകത്തിന്റെ സമ്പത്തും പ്രൗഢിയും ആഗ്രഹിക്കുന്നതിലുള്ള അർത്ഥശൂന്യത
സമ്പത്തിനോ, പ്രതാപത്തിനോ, സുഹൃത്തുക്കൾക്കോ നമ്മെ മരണത്തിൽ നിന്ന് രക്ഷിക്കാനോ, മരണശേഷം സഹായിക്കാനോ കഴിയില്ല. വാസ്തവത്തിൽ സമ്പത്തും മഹത്വവും മനുഷ്യന് സമാധാനവും സംതൃപ്തിയും കൊടുക്കുന്നില്ല. പണത്തിന് മെത്ത വാങ്ങാൻ സാധിക്കും. എന്നാൽ ഉറക്കത്തെ വാങ്ങാൻ സാധിക്കില്ല. പണം കൊടുത്താൽ പുസ്തകം വാങ്ങാം. പക്ഷെ ബുദ്ധിവാങ്ങാൻ പറ്റില്ല. പണം കൊണ്ട് ഭക്ഷണം വാങ്ങാം. എന്നാൽ വിശപ്പ് വാങ്ങാൻ പറ്റില്ല. പണം കൊടുത്ത് വീട് വാങ്ങാം. എന്നാൽ കുടുംബം വാങ്ങാൻ പറ്റില്ല. പണം കെടുത്ത് മരുന്ന് വാങ്ങാം. എന്നാൽ ആരോഗ്യം വാങ്ങാൻ സാധിക്കില്ല. ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും, എെശ്വര്യപ്രിയന് ആദായം കിട്ടിയിട്ടും തൃപ്തി വരുന്നില്ല... വേല ചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല. സൂര്യന് കീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്.ഉടമസ്ഥൻ തനിക്ക് അനർത്ഥത്തിനായി സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്തുതന്നെ. ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്റെ കെയിൽ ഒന്നും ഉണ്ടാകയില്ല; അവൻ അമ്മയുടെ ഗർഭത്തിൽ നിന്ന് പുറപ്പെട്ട് വന്നതുപോലെ നഗ്നനായി തന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായി അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല. അതും വല്ലാത്ത ഒരു തിന്മതന്നെ. അവൻ വന്നതുപോലെതന്നെ പോകുന്നു. അവന്റെ വൃഥാ പ്രയത്നത്താൽ അവന് എന്ത് പ്രയോജനം? അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും, വ്യസനത്തിലും, ദീനത്തിലും, ക്രാധത്തിലും കഴിയുന്നു (സഭാപ്രസംഗി 5:10-17).
സമ്പന്ന രാഷ്ട്രമായ അമേരിക്കയിൽ ഒരിക്കൽ ഏറ്റവും സമ്പന്നനായിരുന്ന ഒരാൾ തന്റെ മരണക്കിടക്കയിൽ വച്ച് തന്റെ സുഹൃത്തിനോട് ഇപ്രകാരം പറഞ്ഞു. ഇൗ കാണുന്ന സമ്പത്തെല്ലാം എന്റേതാണ്. എന്നാൽ എനിക്കത് ഭക്ഷിച്ച് തീർക്കാൻ കഴിയില്ല. എനിക്കത് ചിലവാക്കിത്തീർക്കാനും സാദ്ധ്യമല്ല. ഞാൻ സമ്പാദിച്ച പണമെല്ലാം ഒരിക്കൽ പോലും ഞാൻ കണ്ടിട്ടുപോലുമില്ല. ആ പണമെല്ലാം ഒരു നിമിഷനേരത്തേക്കെങ്കിലും എന്റെ കെയ്യിൽ പിടിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. എന്റെ കീഴിൽ ജോലി ചെയ്യുന്നവരെക്കാൾ ഭംഗിയായി വസ്ത്രം ധരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അവർ കഴിക്കുന്നതിനെക്കാൾ നല്ല ഭക്ഷണം ഞാൻ കഴിക്കുന്നില്ല. എന്റെ സമ്പത്തിന്റെ ഭൂരിഭാഗവും മറ്റ് പലരുടെയും കരങ്ങളിലാണ്. അത് അവരുടെ ലാഭത്തിനു വേണ്ടി അവർ ഉപയോഗിക്കുന്നു. ഞാൻ ഏറ്റവും വലിയ സമ്പന്നനായപ്പോഴും എന്റെ സന്തോഷവും സമാധാനവും ഒട്ടും കൂടിയില്ല. മറിച്ച് സമ്പത്ത് എന്നെ അടിമയും അന്ധനുമാക്കിത്തീർക്കുകയായിരുന്നു. ഞാൻ എന്റെ കെകളുടെ സകല പ്രവൃത്തികളെയും, ഞാൻ ചെയ്യാൻ ശ്രമിച്ച സകല പരിശ്രമങ്ങളെയും നോക്കി, എല്ലാം മായയും വൃഥാപ്രയത്നവും അത്ര; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു (സഭാപ്രസംഗി 2:11). സകല ജഡവും പുല്ലുപോലെയും, അതിന്റെ ഭംഗിയെല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ല് വാടി, പൂവ് ഉതിർന്നു പോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനിൽക്കുന്നു (1 പത്രാ. 1:24). സൂര്യൻ ഉഷ്ണിക്കാറ്റോടെ ഉദിക്കുമ്പോൾ പുല്ല് ഉണങ്ങി പൂവ് ഉതിർന്ന് അതിന്റെ രൂപഭംഗി കെട്ട് പോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപ്പോകും (യാക്കോ. 1:11). ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ച് വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്ന പറയുന്നവരേ, നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത്? അല്പനേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ? (യാക്കോ. 4:13-14).
ഇൗ ലോകത്തെയും അതിന്റെ സമ്പത്തിനെയും സ്നേഹിക്കുന്നത് അപകടമാണ്
സമ്പത്തിൽ ആശ്രയം കൂടുംതോറും ദെവരാജ്യത്തിൽ കടക്കാനുള്ള സാദ്ധ്യത കുറയുന്നു: ഇൗ ലോകത്തോടുള്ള സ്നേഹം കൂടുംതോറും ഇൗ ലോകത്തെ ജയിക്കാനുള്ള സാദ്ധ്യത കുറയും. അല്ലയോ ധനവാന്മാരേ നിങ്ങളുടെ മേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ (യാക്കോ. 5:1)....സമ്പത്തിൽ ആശ്രയിക്കുന്നവൻ ദെവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം. ധനവാൻ ദെവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം (മർക്കോ. 10:24-25). ...ലോക സ്നേഹം ദെവത്തോടുള്ള ശത്രുത്വം ആകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദെവത്തിന്റെ ശത്രുവായിത്തീരുന്നു (യാക്കോ. 4:4).
സമ്പത്തിനെ സ്നേഹിക്കുന്നതും സ്വന്തമാക്കുന്നതും ഒരു ചെളിക്കുണ്ടിലേക്ക് താഴ്ന്നുപോകുന്നതുപോലെയാണ്. ഭാരം കൂടുന്തോറും കൂടുതൽ താഴും. കൂടുതൽ താഴുംതോറും കരകയറി രക്ഷപെടാനുള്ള സാദ്ധ്യത കുറഞ്ഞുകൊണ്ടിരിക്കും. യേശു ചില ധനവാന്മാരുടെ നാശത്തെപ്പറ്റി പ്രതേ്യകം പരാമർശിക്കുകയുണ്ടായി. ദെവികവിഷയങ്ങളിൽ സമ്പന്നനാകാതെ തനിക്കുവേണ്ടിതന്നെ നിക്ഷേപിച്ചു സമ്പത്തിൽ മാത്രം ആശ്രയിക്കാമെന്ന് വിചാരിച്ച അതേ രാത്രിയിൽതന്നെ മരിച്ച മൂഢനായ ധനവാൻ (ലൂക്ക. 12:16-21). അയൽ ക്കാരനായ ലാസറിനെയും, ദെവത്തെയും മറന്ന് ലോകസുഖങ്ങളിൽ ജീവിച്ച് മരിച്ച് നരകത്തിൽ എത്തിയ മറ്റൊരു ധനവാൻ (ലൂക്ക. 16:19-31). ദരിദ്രനും കുഷ്ടരോഗിയുമായിരുന്ന ലാസറിനെ സ്ഥിരമായി തന്റെ വീട്ടുപടിക്കൽ കിടക്കാനനുവദിച്ച ആ ധനവാൻ ഇന്നത്തെ പല ധനവാന്മാരെക്കാൾ വളരെ നല്ലവനായിരുന്നു. യേശുവിനെക്കാൾ സ്വന്തം സമ്പത്തിനെ സ്നേഹിച്ച സമ്പന്നനും ദുഃഖിതനുമായ യുവാവ് (മത്താ. 19:16-26). പണത്തിന് മനുഷ്യനെ സ്വാർത്ഥമതിയാക്കാൻ കഴിയും. ഒരിക്കൽ ഒരു അദ്ധ്യാപകൻ അടുത്തുള്ള ജനൽ ചില്ലുകളിലൂടെ പുറത്തേക്കു നോക്കാൻ തന്റെ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥി നോക്കിയിട്ട് തിരിച്ചു വന്നപ്പോൾ എന്തുകണ്ടു എന്ന് അദ്ധ്യാപകൻ ചോദിച്ചതിന് അനേകം ആളുകൾ നടന്നു പോകുന്നത് കണ്ടു എന്ന് മറുപടി പറഞ്ഞു. അപ്പോൾ അദ്ധ്യാപകൻ തന്റെ മുറിയിൽ ഇരിക്കുന്ന വെള്ളിപൂശിയ മുഖക്കണ്ണാടിയിൽ നോക്കിയിട്ട് വരാൻ തന്റെ വിദ്യാർത്ഥിയോടാവശ്യപ്പെട്ടു. എന്തു കണ്ടു എന്ന് അദ്ധ്യാപകൻ ചോദിച്ചതിന്, എന്നെ മാത്രമെ കണ്ടുള്ളൂ എന്ന് വിദ്യാർത്ഥി മറുപടി പറഞ്ഞു. അദ്ധ്യാപകൻ പറഞ്ഞു. ഇൗ വെള്ളിഘടകം മറ്റുള്ളവരെ കാണാതെ നമ്മെ മാത്രം കാണാനുള്ള പ്രരക ഘടകമായിത്തീരുന്നു. അതേ, നമ്മുടെ ദർശനത്തിൽ നിന്ന്, നമ്മുടെ വീക്ഷണത്തിൽ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി, നമ്മെത്തന്നെ കേന്ദ്രബിന്ദുവാക്കുന്ന ഘടകം സമ്പത്തിനോടുള്ള സ്നേഹമാണ്. അതുകൊണ്ട് സകല ദ്രവ്യാഗ്രഹവും നാം ഉപേക്ഷിക്കണം. കാരണം സമ്പത്തല്ല നമ്മുടെ ജീവന് ആധാരം (ലൂക്ക. 12:15). മറിച്ച്, ദെവത്തിന്റെ കൃപയാണ്.
നാം ഇൗലോകത്തോട് അനുരൂപപ്പെടരുത് (റോമ. 12:2)
സാത്താന്റെ തന്ത്രം നാം അറിയണം: നമ്മുടെ പോരാട്ടം ഇൗ ലോകത്തിന്റെ ആത്മാവിനോടാണ്. അത് ഏതു രൂപത്തിലും ഭാവത്തിലും വന്നാലും അടിസ്ഥാനപരമായി അത് ഇൗലോകത്തിന്റെ സ്വഭാവം അതായത് ക്രിസ്തുവിരുദ്ധമായ മനോഭാവം, പ്രകടിപ്പിക്കും. ക്രിസ്തീയ വിശ്വാസികളെ പാപത്തിൽ വീഴിക്കാൻ എളുപ്പമല്ലെന്നറിയാവുന്ന സാത്താൻ കൂടുതൽ തന്ത്രപരമായ രീതിയിൽ അണിയറനീക്കങ്ങൾ നടത്തുന്നു. ഒറ്റനോട്ടത്തിൽ നിർദ്ദോഷമെന്നും, നിയമാനുസൃതമെന്നും, കാലോചിതമെന്നും, ഒഴിച്ചുകൂടാനാവത്തതെന്നും ഒക്കെ തോന്നാവുന്ന വളരെ വശീകരണശക്തിയുള്ള ശാസ്ത്ര, സാങ്കേതിക, കല, സംഗീത വിഭവങ്ങളിലൂടെ സാത്താൻ അനേകരുടെ ഹൃദയങ്ങളെ കവർന്നുകൊണ്ടിരിക്കുന്നു. നാം ചോദിച്ചേക്കാം എന്താണ് ഇൗലോകം?: യേശുവിന് കർത്തൃസ്ഥാനം കൊടുക്കാത്തതല്ലാം ഇൗ ലോകത്തിന്റേതാണ്. ലോകത്തെയും, ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നു എങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കൺമോഹം, ജീവിതത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിൽ നിന്നല്ല, ലോകത്തിൽ നിന്നാകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദെവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു (1 യോഹ. 2:15-17). ഇൗ ലോകത്തിന്റെ ചിന്തകളും, ധനത്തിന്റെ വഞ്ചനയും, മറ്റ് മോഹങ്ങളും മനുഷ്യനെ ഞെരുക്കും (മർക്കൊ. 4:18-19). നാം ഇൗലോകത്തെ സ്നേഹിക്കുമ്പോൾ, ലോകത്തിൽ ഉയരാൻ ആഗ്രഹിക്കുമ്പോൾ, ഇൗലോകം പ്രശംസിക്കുന്നവ നേടിയെടുക്കാൻ ശ്രമിക്കുമ്പോൾ, ഇൗലോകത്തിന്റെ മുമ്പിൽ നമുക്കുണ്ടാകുന്ന നേട്ടങ്ങളെപ്പറ്റി അഭിമാനിക്കുമ്പോൾ, ഇൗ ലോകത്തിന്റെ മുമ്പിൽ നാം ബഹുമാനിക്കപ്പെടുമ്പോൾ, നാം ഇൗ ലോകത്തെ ഉൾക്കൊള്ളുകയും, സാത്താന്റെ അധീനതയിലുള്ള ഇൗലോകത്തിന്റെ വ്യവസ്ഥിതിയോട് പങ്കുചേരുകയും ചെയ്യുന്നു. അങ്ങനെ നാം സാത്താന്റെ അധീനതയിലായിത്തീരുന്നു.
ക്രിസ്തുവിൽ വിശ്വസിച്ചവർ ലോകത്തെ സ്നേഹിക്കുമ്പോൾ ക്രിസ്തുവിനോട് അവിശ്വസ്തത കാണിക്കുന്നു. പലരും ഇങ്ങനെ ആത്മാവിൽ ആരംഭിച്ച് ജഡത്തിൽ അവസാനിക്കുന്നു. ക്രിസ്തുവിനോടൊത്ത്, പ്രാപഞ്ചികമായ ആദ്യതത്വങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ മരിച്ചെങ്കിൽ പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ ലോകത്തിനുള്ളവരായി ജീവിക്കുന്നത് (കൊളൊ. 2:20). ആകയാൽ നിങ്ങൾ ക്രസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദെവത്തിന്റെ വലത്തു ഭാഗത്ത് ഇരിക്കുന്ന ഇടമായ ഉയരത്തിലുള്ളത് അനേ്വഷിപ്പിൻ. ഭൂമിയലുള്ളതല്ല, ഉയരത്തിലുള്ളത് തന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ച് നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദെവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവരോടുകൂടെ തേജസ്സിൽ വെളിപ്പെടും. (കൊലോ. 3:1-4). നാം യേശുവിനോട് അനുരൂപരായിത്തീരേണ്ടവരാണ് (റോമ. 8:29). ഇൗലോകവും ദെവരാജ്യവും തമ്മിൽ വേർതിരിയുന്ന വിഭജനരേഖ വളരെ നേരിയതാണ്. മഹതിയാം ബാബിലോണിന്റെ തകർച്ചയോടുകൂടി സാത്താന്റെ അധീനതയിലുള്ള ഇൗ ലോകവ്യവസ്ഥിതി അവസാനിക്കുന്നു. അപ്പോൾ ഭൂമിയിലുള്ള രാജാക്കന്മാർ വിലപിക്കുകയും, സ്വർഗ്ഗം ആനന്ദിക്കുകയും ചെയ്യും. വെളി. 17,18,19 അദ്ധ്യായങ്ങൾ കാണുക.
ഇൗ ഭൗതികലോകവും ദെവരാജ്യവും തമ്മിൽ വെരുദ്ധ്യങ്ങളുണ്ട്
യേശുവിന്റെ രാജ്യം ഇൗലോകത്തിന്റേതല്ല: യേശു ദെവരാജ്യത്തിലെ രാജാവാണ്. യേശു പറഞ്ഞു: എന്റെ രാജ്യം ലൗകികമല്ല; എന്റെ രാജ്യം ലൗകികമായിരുന്നുവെങ്കിൽ എന്നെ യഹുദന്മാരുടെ കെയിൽ ഏൽപ്പിക്കാതെവണ്ണം എന്റെ ഭടൻമാർ പോരാടുമായിരുന്നു, എന്നാൽ എന്റെ രാജ്യം ലൗകികമല്ല (യോഹ. 18:36). യഹൂദർക്ക് യേശുവിനെ ക്രൂശിലേറ്റാൻ കഴിഞ്ഞത് യേശു അതിന് സമ്മതിച്ചതുകൊണ്ടാണ്. യേശുവിനെ കൊല്ലാൻ ശ്രമിച്ച യഹുദരോട് യേശു പറഞ്ഞു: ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു...എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നിൽ നിന്ന് എടുത്ത് കളയുന്നില്ല; ഞാൻ തന്നെ അതിനെ കൊടുക്കുന്നു, അതിനെ കൊടുപ്പാൻ എനിക്ക് അധികാരം ഉണ്ട്, വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ട് (യോഹ. 10:11-18). യേശുവിന്റെ ഇൗലോക ജീവിതത്തിന്റെ അവസാനഘട്ടങ്ങൾ പരിശോധിച്ചാൽ ചില കാരങ്ങൾ നമുക്കു മനസ്സിലാകും. യേശു ലോകത്തിന്റെ മുമ്പിലും, എന്തിനേറെ, സ്വന്തം ശിഷ്യന്മാരുടെ മുമ്പിൽ പോലും ഒരു പരാജിതനായി കാണപ്പെട്ടു. യേശുവിന്റെ കുരിശു മരണത്തിന് ശേഷം ശിഷ്യന്മാർ നിരാശരായി ഇപ്രകാരം പറഞ്ഞു: നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണശിക്ഷയ്ക്ക് ഏൽപിച്ച് ക്രൂശിച്ചു. ഞങ്ങളോ അവൻ ഇസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്ന് ആശിച്ചിരുന്നു (ലൂക്ക. 24:21). എന്നാൽ യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ശിഷ്യന്മാരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അവർ അത്ഭുതപ്പെട്ട് സന്തോഷിച്ചു. അങ്ങനെ ദെവരാജ്യത്തെപ്പറ്റി യേശു അവർക്ക് കൊടുത്തിരുന്ന പ്രതീക്ഷകൾ അവരുടെ ജീവിതത്തിൽ യാഥാർത്ഥ്യമായിത്തുടങ്ങി. യേശു ലോകത്തെ ജയിച്ചു എന്നതിന്റെ പ്രകടമായ തെളിവായിരുന്നു യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്. ലോകചരിത്രത്തിൽ മറ്റൊരു വ്യക്തിയും മരിച്ചവരിൽ നിന്ന് ഉയിർത്തിട്ടില്ല.
ഇൗലോകത്തിന്റെ മൂല്യങ്ങളും, ദെവരാജ്യത്തിന്റെ മൂല്യങ്ങളും തമ്മിൽ വെരുദ്ധ്യമുണ്ട്. ഇൗലോകത്തിൽ ക്രിസ്തുവിന്റെ ശിഷ്യർക്ക് പീഡനങ്ങളുണ്ടാകും. യേശു ഇൗലോകത്തെ ജയിക്കാൻ ദെവരാജ്യത്തിന്റെ തത്വങ്ങളാണ് ഉപയോഗിച്ചത്. യേശു തന്റെ സഭയെ പണിയുന്നതിന് ആത്മപരിത്യാഗത്തിന്റെ തത്വങ്ങളാണ് ഉപയോഗിക്കുന്നത്. യേശു പറഞ്ഞു: ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്; എങ്കിലും ധെര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു (യോഹ. 16:33). യേശുപോലും സഹനത്തിലൂടെ കടന്നുപോകുക എന്നത് ദെവീക തീരൂമാനം ആയിരുന്നു. എല്ലാം ആർക്കുവേണ്ടി, ആരിലൂടെ നിലനിൽക്കുന്നുവോ ആ ദെവത്തിന് അനേകം പുത്രന്മാരെ മഹിമയിലേക്ക് നയിക്കുമ്പോൾ ആ രക്ഷയുടെ നായകനെ സഹനത്തിലൂടെ സമ്പൂർണ്ണനാക്കുക എന്നത് സമുചിതമായിരുന്നു (എബ്ര. 2:10). ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും. ദുഷ്ടമനുഷ്യരും, മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും കൊണ്ട് മേൽക്കുമേൽ ദോഷത്തിൽ മുതിർന്നുവരും (2 തിമൊ.3:12-13). അങ്ങനെ നാം അനേകം കഷ്ടങ്ങളിൽകൂടിയാണ് ദെവരാജ്യത്തിൽ കടക്കേണ്ടിയിരിക്കുന്നത് (അപ്പൊ. 14:22). അതിനാൽ ദെവരാജ്യത്തിൽ പ്രവേശിക്കുന്നതിനോ, ദെവവേല ചെയ്യുന്നതിനോ നാം ഇൗലോകത്തിന്റെ തത്വങ്ങൾ ഉപയോഗിക്കുന്നത് ശരിയല്ല.
നിത്യനഷ്ടത്തിന്റെയും നിത്യലാഭത്തിന്റെയും രഹസ്യങ്ങൾ മനസിലാക്കണം
ദെവത്തെയും, മാമോനെയും (പണത്തെയും) ഒരേസമയം സ്നേഹിക്കാനും സേവിക്കാനും സാദ്ധ്യമല്ലാത്തതു പോലെതന്നെ, ദെവത്തിന്റെ മുമ്പിലും ലോകത്തിന്റെ മുമ്പിലും ഒാരേസമയം വിജയിയാകുവാനും സാദ്ധ്യമല്ല. രണ്ട് യജമാനന്മാരെ സേവിക്കുവാൻ ഒരു ഭൃത്യനും കഴിയുകയില്ല; അവൻ ഒരുവനെ പകച്ചു മറ്റവനെ സ്നേഹിക്കും, അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്ന് മറ്റവനെ നിരസിക്കും. നിങ്ങൾക്ക് ദെവത്തെയും സമ്പത്തിനെയും സേവിക്കുവാൻ കഴിയുകയില്ല (ലൂക്ക. 16:13). ക്രിസ്തുവിനുവേണ്ടി മറ്റെല്ലാറ്റിനെയും ഉപേക്ഷിക്കുന്നവന് മാത്രമേ ക്രിസ്തുവിന്റെ മുമ്പിൽ വിജയിയാകാൻ കഴിയുകയുള്ളൂ. ഗോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയെ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകയ്ക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. എനിക്ക് ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നിടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും (യോഹ. 12:24-26). യേശുവിനെപ്രതി സഹിക്കുന്ന നഷ്ടങ്ങളെല്ലാം നിത്യലാഭങ്ങളായിത്തീരും. ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ, തന്നെത്താൻ ത്യജിച്ച്, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും. ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഒാരോരുത്തനും അവനവന്റെ പ്രവൃത്തിക്ക് തക്കവണ്ണം പകരം നൽകും (മത്താ. 16:24-27). അതുകൊണ്ട് നാം നമ്മെത്തന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ നമുക്കുള്ളതെല്ലാം ക്രിസ്തുവിനായി നഷ്ടപ്പെടുത്തുന്നതിൽ സന്തോഷിക്കും. എന്റെ അടുക്കൽ വരികയും, അപ്പനെയും, അമ്മയെയും, ഭാര്യയെയും, മക്കളെയും, സഹോദരന്മാരെയും, സഹോദരികളെയും, സ്വന്തജീവനെയും കൂടെ വെറുക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാൻ കഴിയുകയില്ല...അങ്ങനെതന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ട് കളയുന്നില്ല എങ്കിൽ അവന് എന്റെ ശിഷ്യനായിരിപ്പാൻ കഴിയുകയില്ല. ഉപ്പു നല്ലതുതന്നെ; ഉപ്പ് കാരമില്ലാതെപോയാൽ എങ്ങനെ അതിന് രസം വരുത്തും? പിന്നെ നിലത്തിനും വളത്തിനും കൊള്ളുകയില്ല; അതിനെ പുറത്തുകളയും (ലൂക്ക. 14:26-35).
മനുഷ്യൻ തന്റെ ഭാവിയെക്കുറിച്ച് ആകുലപ്പെടുന്നത് ഫലശൂന്യവും അനാരോഗ്യകരവുമാണ്
മനുഷ്യൻ തന്റെ ആകുലതകളും, നിരാശയും, ഉൽകണ്ഠകളും കൊണ്ടു ഒന്നും നേടുന്നില്ലെന്ന് മാത്രമല്ല, സ്വയം നശിക്കുകയും ചെയ്യുന്നു. നാളെയെക്കുറിച്ചു ആകുലപ്പെടുന്നവൻ നാളെയുടെ ഭാരം കൂടി ഇന്ന് വഹിക്കുന്നു. നിങ്ങൾക്ക് ദെവത്തെയും ധനത്തെയും സേവിപ്പാൻ കഴിയുകയില്ല. അതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നത്: എന്ത് തിന്നും, എന്ത് കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊണ്ടും, എന്തു ഉടുക്കും എന്ന് ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്; ആഹാരത്തെക്കാൾ ജീവനും, ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലയോ? ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു. അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും?... ആകയാൽ നാം എന്ത് തിന്നും എന്ത് കുടിക്കും എന്ത് ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത്. ഇൗവക ഒക്കെയും ജാതികൾ അനേ്വഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ. മുൻപെ അവന്റെ രാജ്യവും നീതിയും അനേ്വഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്ക് ലഭിക്കും.അതുകൊണ്ട് നാളെക്കായി വിചാരപ്പെടരുത്. നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന് അന്നന്നത്തെ ക്ലേശം മതി (മത്താ. 6:25-34). ഒരു മനുഷ്യന് നൂറ് ആട് ഉണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്ന് തെറ്റി ഉഴന്ന് പോയാൽ തൊണ്ണൂറ്റൊമ്പതനെയും വിട്ടേച്ച് തെറ്റിപ്പോയതിനെ മലകളിൽ ചെന്ന് തെരയുന്നില്ലയോ? അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായി നിങ്ങളോട് പറയുന്നു. അങ്ങനെതന്നെ ഇൗ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നത് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല (മത്താ. 18:12-14). അതിനാൽ നാം നമ്മുടെ ആവശ്യങ്ങളെപ്പറ്റി ആകുലപ്പെട്ട് സ്വയം അധഃപതിക്കേണ്ട കാര്യമില്ല.
നാം ഇൗലോകത്തെ ഭയപ്പെടേണ്ട ആവശ്യം ഇല്ല
ദേഹത്തെ കൊന്നിട്ട് പിന്നെ അധികമായി ഒന്നും ചെയ്യുവാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടണം എന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. കൊന്നിട്ട് നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ (ലൂക്ക. 12:4-5). ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട.ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിക്കുവാൻ കഴിയുന്നവനെ തന്നെ ഭയപ്പെടുവിൻ (മത്താ. 10:28). നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ, നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്, അവരുടെ ദൂഷണങ്ങളെ പേടിക്കയുമരുത്. പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും, എന്റെ രക്ഷ തലമുറ തലമുറയായും ഇരിക്കും (യെശ. 51:7-8).
സംതൃപ്തിയുടെ രഹസ്യം എന്താണെന്ന് മനസിലാക്കാത്തവർ ഒരിക്കലും തൃപ്തരാവില്ല
മനുഷ്യനിലുള്ള ശൂന്യത നികത്താൻ മാത്രമുള്ള വലുപ്പം ദെവത്തിനു മാത്രമേയുള്ളൂ: ലോകത്തിന്റേതായ എല്ലാം കൊടുത്താലും ഇൗ ശൂന്യത നികത്താനോ, അങ്ങനെ മനുഷ്യനെ തൃപ്തിപ്പെടുത്തുവാനോ കഴിയില്ല. മനുഷ്യന്റെ ആത്മീയ ദാഹത്തെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ മാത്രമുള്ള മൂല്യമോ വലുപ്പമോ ഇൗ ലോകത്തിനോ അതിന്റെ സമ്പത്തിനോ ഇല്ല. അതുകൊണ്ടാണ് സമാധാനത്തിനും സംതൃപ്തിക്കും വേണ്ടി ഇൗ ലോകത്തെ മാത്രം ആശ്രയിച്ച സമ്പന്നരായ പല പ്രശസ്തരും നിരാശരായി ആത്മഹത്യ ചെയ്തിട്ടുള്ളത്. ഒരിക്കൽ ഒരു മഹാരാജാവുണ്ടായിരുന്നു.അദ്ദേഹത്തിന് ഒന്നിനും കുറവുണ്ടായിരുന്നില്ല. അദ്ദേഹം സകലവിധമായ ആഡംബരങ്ങളിലും മുഴുകി ജീവിച്ചു. എങ്കിലും അദ്ദേഹത്തിന് യഥാർത്ഥമായ ആത്മസംതൃപ്തി അനുഭവിക്കാൻ കഴിഞ്ഞില്ല. ഇൗ ലോകത്തിലുള്ള യാതൊന്നിലും അർത്ഥവും, സംതൃപ്തിയും, സമാധാനവും കണ്ടെത്താനാവാതെ അദ്ദേഹം വല്ലാതെ അസ്വസ്ഥനായി. ലോകത്തിലുള്ള അറിയപ്പെട്ട ജ്ഞാനികളുടെയെല്ലാം ഉപദേശം തേടിയെങ്കിലും ഫലമുണ്ടായില്ല. അവസാനം ഒരു ജ്ഞാനി രാജാവിന് ഒരു പരിഹാരം നിർദ്ദേശിച്ചു. തന്റെ രാജ്യത്തിലെ സംതൃപ്തനായ ഒരു മനുഷ്യന്റെ ഷർട്ട് രാജാവ് ധരിക്കണം. അപ്പോൾ രാജാവ് സംതൃപ്തനാകും. ഉടൻ തന്നെ രാജാവ് തന്റെ സേവകരെ രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും അതിശീഘ്രം അയച്ചു. അവരെല്ലാം അനേക മാസങ്ങൾ അനേ്വഷിച്ചിട്ട് പൂർണ്ണ സംതൃപ്തരായ ആരെയും കണ്ടില്ല. വീണ്ടും അനേ്വഷണം തുടർന്നു. അവസാനം രാജസേവകന്മാർ സംതൃപ്തനായ ഒരു മനുഷ്യനെ കണ്ടെത്തി. അയാളോട് അവർ കാര്യങ്ങളനേ്വഷിച്ചു. അയാൾ എല്ലാംകെണ്ടും തൃപ്തനായ ഒരു നല്ല മനുഷ്യനായിരുന്നു. അപ്പോൾ സേവകന്മാർ രാജാവിന്റെ ആവശ്യം അറിയിക്കുകയും, ഉടൻ തന്നെ അയാളുടെ ഷർട്ടുകളിൽ ഏറ്റവും നല്ലത് രാജാവിന് കൊടുക്കുവാനായി കൊണ്ടുവരുവാൻ ആജ്ഞാപിക്കുകയും ചെയ്തു. എന്നാൽ ആശ്ചര്യമെന്നു പറയട്ടെ അയാൾക്ക് ഒരൊറ്റ ഷർട്ട് പോലും ഉണ്ടായിരുന്നില്ല. സേവകന്മാർ അത്ഭുതസ്തബ്ദരായി. വിവരം ഉടനെ രാജാവിനെ അറിയിച്ചു. രാജാവിന് ആശ്ചര്യം. നമുക്ക് ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കിൽ സംതൃപ്തരായിരിക്കാം. എന്ന ആശയം രാജാവിന്റെ അസംതൃപ്തിയ്ക്ക് പരിഹാരൗഷധമായിത്തീരുമായിരുന്നു.
സമ്പത്തല്ല മനുഷ്യന്റെ ജീവന് അധാകാരം. ആകാശത്തിലെ പറവകളെ നോക്കുവിൻ. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല. കളപ്പുരകളിൽ ശേഖരിക്കുന്നില്ല. എങ്കിലും ദെവം അവയെ പോറ്റുന്നു. അവയെക്കാൾ എത്രയോ ശ്രഷ്ഠരാണ് നാം. അതുകൊണ്ടാണ് യേശു പറഞ്ഞത്: ഇൗ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. എന്നാൽ ഞാൻ നൽകുന്ന വെള്ളം കുടിക്കുന്നവന് പിന്നെ ഒരിക്കലും ദാഹിക്കയില്ല. ഞാൻ നൽകുന്ന വെള്ളം അയാളിൽ നിത്യജീവനിലേക്ക് നിർഗളിക്കുന്ന നീരുറവയായിത്തീരും(യോഹ. 4:12-14). യേശുവിനെ ഉൾക്കൊള്ളുമ്പോഴാണ് നമ്മുടെ ദാഹത്തിന് (ആഗ്രഹത്തിനും, അത്യാഗ്രഹത്തിനും) ശമനമുണ്ടാകുന്നത്. മനുഷ്യനിലുള്ള ശൂന്യതയ്ക്കു കാരണം അവനിലുള്ള മരിച്ച ആത്മാവാണ്. ഇൗ മരിച്ച ആത്മാവ് വീണ്ടും ജീവിക്കുമ്പോഴാണ് മനുഷ്യൻ യഥാർത്ഥത്തിൽ ആത്മസംതൃപ്തി ആസ്വദിക്കാൻ ആരംഭിക്കുന്നത്. സ്വന്തം പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യന്റെ ആത്മാവ് വീണ്ടും ജനിക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യാത്മാവ് ദെവാത്മാവിനാൽ നിറയുമ്പോൾ മനുഷ്യൻ പരിപൂർണ്ണ സംതൃപ്തനായിത്തീരുന്നു. അതുകൊണ്ട് മനുഷ്യന്റെ യഥാർത്ഥ സംതൃപ്തിയുടെയും സമാധാനത്തിന്റെയും ഉള്ളടക്കം യേശുക്രിസ്തുവാണ്. യേശുക്രിസ്തുവിലൂടെ നാം പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും അടിമത്വത്തിൽ നിന്നും നിത്യജീവന്റെ സ്വാതന്ത്ര്യത്തിലേക്ക് രക്ഷപ്രാപിക്കുന്നു. സകല അറിവിന്റെയും വിജ്ഞാനത്തിന്റെയും സത്യത്തിന്റെയും പൂർണ്ണത യേശുവാകുന്നു. യേശുവാകുന്നു പുനരുദ്ധാനവും നിത്യജീവനും. ദെവത്തിലേക്കുള്ള ഏകവഴിയും പ്രകാശവും യേശുവാകുന്നു. യേശു എന്ന പ്രകാശദീപത്തെ നോക്കി യേശുവിനെ മാത്രം ലക്ഷ്യമാക്കി മുമ്പോട്ടു നീങ്ങിയാൽ ഇൗ ലോകത്തിന്റെ സമ്പത്തിനോടെല്ലാമുള്ള നമ്മുടെ ആഗ്രഹങ്ങൾ നമുക്ക് പിന്നിൽ നിഴൽപോലെ ഒാടിയൊളിക്കും. യേശുക്രിസ്തുവിലൂടെ സ്വയം വെളിപ്പെടുത്തിയ ദെവത്തിനു മാത്രമേ മനുഷ്യന് ശാശ്വതമായ സമാധാനവും സംതൃപ്തിയും നൽകാൻ മാത്രമുള്ള കഴിവും വലിപ്പവുമുള്ളൂ. എന്നാൽ യേശുവിനെ അറിഞ്ഞിട്ടും യേശുവിനെകൊണ്ട് നമ്മുടെ ആത്മാവിനെ നിറക്കാതിരുന്നാൽ, നമ്മുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തെതിനേക്കാൾ പരിതാപകരമായിരിക്കും. കാരണം നാം അപ്പോൾ സാത്താന്റെ കൂടുതൽ ശക്തമായ തന്ത്രങ്ങൾക്ക് ഇരയായിത്തീരും (മത്താ. 12:43-45 വായിക്കുക).
സംതൃപ്തി നേട്ടവും, അത്യാഗ്രഹം അപകടവും ആകുന്നു.പണത്തിന് മനുഷ്യനെ തന്റെ ആത്മീയ ആവശ്യങ്ങളെ സംബന്ധിച്ച് അന്ധനാക്കാൻ കഴിയും. മനുഷ്യനെ ദെവത്തിൽ നിന്നകറ്റാൻ വലിയ അളവിൽ പണമൊന്നും ആവശ്യമില്ല. പണത്തോടുള്ള ആഗ്രഹമാണ് അപകടം. പണം സ്വന്തമാക്കുന്നതിൽ ആത്മ സംതൃപ്തിയടയുന്ന പ്രവണതയാണ് അപകടത്തിനടിസ്ഥാനം. കണ്ണിന്മേൽ ഒരു പത്തു പെസ നാണയം വച്ചാൽ അതിന് നമ്മിൽ നിന്ന് സൂര്യനെപ്പോലും മറച്ചുകളയാൻ സാധിക്കും. ഇൗ ലോകത്തോടുള്ള സ്നേഹം നമ്മുടെ മനസ്സിൽ വലുതാണെങ്കിൽ ദെവീക ചിന്ത നമ്മിൽ വളരുകയില്ല. ഒരിക്കൽ പണപ്രിയനായ ഒരു വ്യാപാരി തന്റെ വ്യാപാരം എല്ലാം കഴിഞ്ഞ് രാത്രി സമയത്ത് സ്വർണ്ണനാണയങ്ങളുമായി വീട്ടിലേക്ക് യാത്ര തിരിച്ചു. വഴിമദ്ധേ്യ അപ്രതീക്ഷിതമായി ചില ആളുകൾ വരുന്നതുകണ്ടപ്പോൾ അവർ കള്ളന്മാരായിരിക്കാം എന്നും, അവർ തന്റെ സ്വർണ്ണനാണയങ്ങൾ മോഷ്ടിക്കും എന്നും ഉൗഹിച്ച വ്യാപാരി തന്റെ കെവശമുണ്ടായിരുന്ന സ്വർണ്ണനാണയങ്ങൾ എല്ലാം വിഴുങ്ങി. അതിനുശേഷം വീട്ടിലെത്തിയ വ്യാപാരി ഭക്ഷണം കഴിക്കാൻ വയ്യാതെ കുഴങ്ങി. വ്യാപാരിക്ക് സമ്പത്തുണ്ട്. കഴിക്കാൻ ഭക്ഷണമുണ്ട്. കഴിക്കണമെന്ന് ആഗ്രഹമുണ്ട്. നല്ല വിശപ്പുമുണ്ട്.എന്നിട്ടും ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല. കാരണം ഇപ്പോൾ അദ്ദേഹത്തിന്റെ വയറുനിറയെ സ്വർണ്ണനാണയങ്ങളാണ്. പണത്തോടുള്ള സ്നേഹം മൂലം അയാൾ സ്വന്തം ജീവനെ മറന്നു. തനിയ്ക്ക് ഒരു വയറേ ഉള്ളുവെന്നും നാണയം വിഴുങ്ങിയാൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നുമൊക്കെയുള്ള യാഥാർത്ഥ്യങ്ങളെ വിലമതിയ്ക്കാൻ അയാളുടെ ദ്രവ്യാഗ്രഹം അയാളെ അനുവദിച്ചില്ല.
ഇപ്രകാരംതന്നെ സമ്പത്തിനോടുള്ള നമ്മുടെ അമിത സ്നേഹം, നമ്മുടെ അടിസ്ഥാനപരമായ ആത്മീയ ആവശ്യങ്ങളെപ്പറ്റി നമ്മെ അന്ധരാക്കുന്നു. നമ്മുടെ നിത്യജീവന് വേണ്ടുന്ന ഭക്ഷണത്തെപ്പറ്റി നമ്മെ അജ്ഞരാക്കി നിലനിർത്തുന്നു. സംതൃപ്തിയോടുകൂടിയ ദെവഭക്തി വലുതായ ആദായം ആകുന്നു. ഇൗലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്കുക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇൗ ആർത്തി വഴി പലരും വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോയി തങ്ങളുടെ ഹൃദയങ്ങളെ പലവിധ വേദനകൾക്കൊണ്ട് കുത്തിത്തുളക്കുന്നു. ദെവത്തിന്റെ മനുഷ്യാ നീ ഇവയിൽ നിന്നെല്ലാം വിട്ടുമാറുക. നീതി, ദെവഭക്തി, വിശ്വാസം, സ്നേഹം, അചഞ്ചലത, സൗമ്യത എന്നിവ ലക്ഷ്യമാക്കുക. വിശ്വാസത്തിന്റെ നല്ല യുദ്ധം ചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക. അനേകം സാക്ഷികളുടെ മുമ്പാകെ ഉത്തമ വിശ്വാസപ്രഖ്യാപനം നടത്തിയപ്പോൾ നീ വിളിക്കപ്പെട്ടത് അതിലേക്കാണ്....ഇൗ ലോകത്തിലെ ധനവാന്മാരോട് അഹങ്കരിക്കാതിരിക്കാനും, അനിശ്ചിതമായ സമ്പത്തിൽ പ്രത്യാശ വയ്ക്കാതെ, നമുക്ക് സകലവും ധാരാളമായി അനുഭവിക്കാൻ തരുന്ന ദെവത്തിൽ ആശ വയ്ക്കാനും, നന്മചെയ്യാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും, ഒൗദാര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന് വരും കാലത്തേക്ക് നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്ളുവാനും ആജ്ഞാപിക്കുക (1 തിമോ. 6:6-19).
ദെവത്തിൽ ആശ്രയിച്ച് ജീവിക്കാൻ ഒാരോ ദിവസത്തേക്കുമുള്ള ഭക്ഷണത്തിന് മാത്രം ശ്രമിക്കുന്നതാണ് നല്ലത്. നമുക്ക് അനുദിനം ജീവിക്കാനുള്ള വസ്തുവകകൾ മാത്രമേ ഉള്ളുവെങ്കിൽ, അത് നമ്മെ അനുനിമിഷം ദെവത്തിൽ ആശ്രയിക്കാൻ പ്രരിപ്പിക്കും. ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേ (മത്താ.6:11) എന്ന് പ്രാർത്ഥിക്കാനാണ് യേശു പഠിപ്പിച്ചത്. ദാരിദ്ര്യവും സമ്പത്തും രണ്ടും അപകടമാണെന്ന് ദെവവചനം ഉൗന്നിപ്പറയുന്നു. രണ്ട് കാര്യം ഞാൻ നിന്നോട് അപേക്ഷിക്കുന്നു, ഞാൻ മരിക്കും വരെ നീ എനിക്ക് അവ നിഷേധിക്കരുതേ. കപടതയും വ്യാജവും എന്നിൽ നിന്ന് അകറ്റേണമേ.ദാരിദ്ര്യവും, സമ്പത്തും എനിക്ക് തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കണമേ. അല്ലെങ്കിൽ ഞാൻ സമൃദ്ധിമൂലം ആരാണ് കർത്താവ് എന്ന് ചോദിച്ച് നിന്നെ നിഷേധിക്കയോ, ദാരിദ്ര്യം നിമിത്തം മോഷണം നടത്തി എന്റെ ദെവത്തിന്റെ നാമത്തെ നിന്ദ്യമാക്കയോ ചെയ്യും(സദൃശ്യവാക്യ. 30:7-9). അതുകൊണ്ട് ഒാരോ ദിവസവും നമുക്ക് അന്നന്ന് ജീവിക്കാൻ മാത്രമുള്ള വരുമാനമേ ഉള്ളുവെങ്കിൽ അത് ദെവത്തിൽ പൂർണ്ണമായി ആശ്രയിക്കാനും അങ്ങനെ ദെവവുമായുള്ള ഏറ്റവും ഉത്തമമായ ബന്ധത്തിനും അനുയോജ്യമായ സാഹചര്യമാണ്. ദെവമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. ദെവവുമായി കൂടുതൽ കൂടതൽ അടുക്കുമ്പോഴാണ് ഇൗ യാഥാർത്ഥ്യം നമുക്ക് ബോധ്യമാകുന്നത്. പണത്തിന് മനുഷ്യന്റെ മേലുള്ള ആധിപത്യത്തെ നശിപ്പിക്കാൻ പണമുള്ളവൻ പണത്തെ സമ്പാദിക്കുകയല്ല, മറിച്ച് പണത്തെ കൊടുക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് യേശുക്രിസ്തു ധനവാനായ ഭരണാധികാരിയോട് നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുത്തതിനുശേഷം വന്ന് എന്നെ അനുഗമിക്കുക എന്ന് പറഞ്ഞത്. ആദ്യമായി നമ്മെത്തന്നെ യേശുവിന് കൊടുത്താൽ മാത്രമേ നമുക്കുള്ളത് യേശുവിന് കൊടുക്കാൻ സാധിക്കുകയുള്ളൂ. ഒരു ക്രിസ്തുശിഷ്യൻ ഭൂമിയിൽ സമ്പത്ത് നിക്ഷേപിക്കരുത്. തന്റെ അടിസ്ഥാന ആവശ്യങ്ങൾ നിർവ്വഹിച്ചതിനുശേഷം മിച്ചമുള്ളവ മറ്റുള്ളവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി ചിലവഴിക്കുക എന്നത് ക്രിസ്തീയ സ്നേഹത്തിന്റെ ഒരു പ്രതിഫലനമാണ്. പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടു മാത്രമേ പണത്തിന്റെ ശക്തിയെ അതിജീവിക്കാൻ നമുക്ക് കഴിയൂ.
മനുഷ്യന്റെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം യേശുവിൽ മാത്രം
മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപ്രശ്നം അവൻ പാപിയാണ് എന്നതാണ്. ദെവം വെളിച്ചം ആകുന്നു...അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. നമുക്ക് പാപം ഇല്ല എന്ന് നാം പറയുന്നു എങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു. സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും, നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നു എങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ല(1 യോഹ. 1:5-10). സമൂഹത്തിൽ കാണുന്ന എല്ലാ തിന്മകളും മനുഷ്യന്റെ പാപത്തിന്റെ പ്രതിഫലനങ്ങളാണ്. ഏറ്റവും വലിയ പാപിക്കും പരാജിതനും പോലും യേശുക്രിസ്തുവിൽ പരിപൂർണ്ണ വിജയം ഉറപ്പുണ്ട്. നമ്മുടെ എല്ലാവിധ നഷ്ടങ്ങളും, പരാജയങ്ങളും, രോഗങ്ങളും യേശുക്രിസ്തുവിൽ ലാഭമായി കണക്കാക്കുവാൻ സാധിക്കും. കാരണം യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ പാപങ്ങളും, പരാജയങ്ങളും, രോഗങ്ങളും സ്വന്തം ശരീരത്തിൽ വഹിച്ച് കുരിശിൽ തറച്ചു. മരിച്ചവരിൽ നിന്നുള്ള ഉയിർപ്പു വഴിയായി യേശു അവയുടെ എല്ലാം മേൽ സമ്പൂർണ്ണ വിജയം നേടി. ഇതാണ് സത്യാവസ്ഥ. ഇൗ സത്യാവസ്ഥയുടെ അടിസ്ഥാനത്തിൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒാരോ മനുഷ്യനും തന്റെ രോഗങ്ങളിൽ നിന്നും, പരാജയങ്ങളിൽ നിന്നും, മരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി വിജയിക്കാൻ കഴിയും. യേശു ഇൗലോകത്തിൻമേൽ വിജയം നേടിയതുകൊണ്ട്, യേശുവിൽ വിശ്വസിക്കുന്നവർക്ക് യേശുവിലൂടെ ഇൗലോകത്തിന്മേൽ വിജയം നേടാം.
ഏറ്റവും ശക്തനും, ഏറ്റവും വിശ്വസനീയനും ആയ വ്യക്തിയിൽ ആശ്രയിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. അത് യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ല. അതിനാൽ നശിച്ചു പോകുന്ന ഇൗ ലോകത്തിന്റെ സമ്പത്തിലോ സൃഹൃത്തുക്കളിലോ അല്ല നാം സുരക്ഷിതത്വം കണ്ടെത്തേണ്ടത്. മറിച്ച് യേശുവിലാണ്. കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും, കള്ളന്മാർ മോഷ്ടിക്കുകയും ചെയ്യുന്ന ഇൗ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിച്ചു വയ്ക്കരുത്. കീടങ്ങളും തുരുമ്പും നശിപ്പിക്കാത്തതും കള്ളന്മാർ തുരന്ന് മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ സംഭരിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളിടിത്ത് നിന്റെ ഹൃദയവും ഇരിക്കും (മത്താ. 6:19-21). അതിനാൽ യേശുക്രിസ്തുവിൽ ആശ്രയിക്കുക. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും ശക്തിയും യേശുവിനുണ്ട്.
യഥാർത്ഥ സമാധാനം യേശുക്രിസ്തുവിലൂടെ മാത്രം
നാം രണ്ട് യജമാനന്മാരെ (ഇൗലോകത്തെയും, ദെവത്തെയും) സേവിക്കാൻ ശ്രമിക്കുന്നിടത്തോളം കാലം സ്വസ്ഥതയില്ലാതെ ആശയക്കുഴപ്പത്തിലായിരിക്കും. എന്നാൽ നാം ദെവത്തിൽ മാത്രം ആശ്രയിക്കുകയും, ദെവത്തെ മാത്രം സേവിക്കുകയും ചെയ്യുക എന്ന ഉയർന്ന ഒരു നിലവാരത്തിലേക്ക് വരുമ്പോൾ നമുക്ക് ജീവിതത്തിൽ ധാരാളമായി സംതൃപ്തിയുണ്ടാകുന്നു. യേശുവിന്റെ മനസ്സ് നമുക്ക് ഉണ്ടെങ്കിൽ മാത്രമേ ദെവത്തിന്റെ പദ്ധതികൾക്കുള്ളിൽ നമ്മെത്തന്നെ നിർത്താനും, നമ്മുടെ ഇഷ്ടങ്ങളെ ദെവഹിതവുമായി ഒരുമിപ്പിച്ചു കൊണ്ടുപോകുവാനും, അങ്ങനെ യേശുവിന്റെ ഒരു യഥാർത്ഥ ശിഷ്യനും ശുശ്രൂഷകനും ആകാനും നമുക്ക് സാധിക്കൂ. നാം ദെവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന ദെവത്തിന്റെ അംഗീകാരമാണ് സമാധാനം. (നമുക്ക് സമാധാനം ഇല്ലെങ്കിൽ അതിന്റെ അർത്ഥം നാം യഥാർത്ഥത്തിൽ ദെവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നില്ല എന്നാണ്). ദെവത്തിൽ നിന്ന് ലഭിക്കുന്ന ആഴമായ ഇൗ ദെവികസമാധാനത്തെ നമുക്ക് നൽകാൻ ഇൗ ലോകത്തിന് കഴിയില്ല. നാം നമ്മുടെ സ്വാർത്ഥലാഭങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ ദെവികസമാധാനം നമ്മിൽ നിന്ന് ഒാടിമറയുന്നു. യേശുവാണ് നമ്മുടെ സമാധാനം. യേശുവാണ് സമാധാനത്തിന്റെ പ്രഭുവും കർത്താവും (2 തെസ. 3:16; യെശ 9:6).
മുൻപെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരു പക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുചുവർ ഇടിച്ചുകളഞ്ഞത്, സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിക്കുവാനും, ക്രൂശിന്മേൽ വച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദെവത്തോടു നിരപ്പിക്കുവാനും തന്നെ. അവൻ വന്ന് ദൂരത്തായിരുന്ന നിങ്ങൾക്ക് സമാധാനവും സമീപത്തുള്ളവർക്ക് സമാധാനവും സുവിശേഷിച്ചു. അവൻ മുഖാന്തരം നമുക്ക് ഇരുപക്ഷക്കാർക്കും ഏകാന്മാവിനാൽ പിതാവിങ്കലേക്ക് പ്രവേശനം ഉണ്ട്. ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല, വിശുദ്ധന്മാരുടെ സഹപൗരന്മാരും ദെവത്തിന്റെ ഭവനക്കാരുമാകുന്നു (എഫേ. 2:13-19). കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ... ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദെവത്തോട് അറിയിക്കയത്ര വേണ്ടത്. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദെവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിൽ സൂക്ഷിക്കും (ഫിലി. 4:4-7). അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ, സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ട് തന്നോട് നിരപ്പിപ്പാനും പിതാവിന് പ്രസാദം തോന്നി (കൊലോ. 1:19-20). വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം നമുക്ക് ദെവത്തോട് സമാധാനം ഉണ്ട്(റോമ. 5:1). സമാധാനം ഞാൻ നിങ്ങൾക്ക് തന്നിട്ട് പോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത് (യോഹ. 14:27). നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോട് സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്; എങ്കിലും ധെര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു (യോഹ. 16:33). വിശ്രമവും സ്വസ്ഥതയും ആശ്വാസവും യേശുക്രിസ്തുവിൽനിന്നു മാത്രം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും, താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട്, പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുലവും, എന്റെ ചുമട് ലഘുവും ആകുന്നു (മത്താ. 11:28-30).
നിങ്ങൾക്ക് എന്നന്നേക്കും ധനികനാകാം
യേശുക്രിസ്തുവിലൂടെ ദെവം നമുക്കായി ഒരുക്കിയിരിക്കുന്ന അവകാശങ്ങൾ സ്വന്തമാക്കിക്കൊണ്ട് എന്നന്നേക്കും സമ്പന്നരായിത്തീരാനുള്ള അവസരം നമുക്കുണ്ട്. ദെവം നമുക്ക് നൽകിയ അമൂല്യമായ സമ്മാനമാണ് യേശുക്രിസ്തു. യേശുക്രിസ്തുവിനെ സ്വന്തമാക്കുകയും, അനുഭവിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതാണ് ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം. യേശുക്രിസ്തുവിനെയും, യേശുവിലൂടെ നമുക്ക്് ലഭിക്കാവുന്ന മറ്റ് നിത്യസൗഭാഗ്യങ്ങളെയും അവകാശമാക്കാൻ പണച്ചിലവോ, ശുപാർശയോ ആവശ്യമില്ല. അതിനാൽ ദെവം മനുഷ്യനുവേണ്ടി ഒരുക്കിയിരിക്കുന്ന ഏറ്റവും മഹത്തരവും അഭികാമ്യവുമായ നിത്യസമ്മാനങ്ങളും നിത്യസൗഭാഗ്യങ്ങളും അവകാശമാക്കാൻ ഏറ്റവും ദരിദ്രനായ മനുഷ്യനും സാധിക്കും എന്നത് നമുക്ക് വളരെ പ്രതീക്ഷക്ക് വക നൽകുന്ന ദെവികനീതിയാണ്. ഇൗ ലോകത്തിന്റെ പ്രലോഭനങ്ങൾക്ക് കീഴടങ്ങാതെ ഇൗ ലോകത്തെ ജയിക്കുന്നവർക്ക് ദെവം നൽകുന്ന വാഗ്ദാനങ്ങൾ നാം അത്യാവശ്യമായി മനസ്സിലാക്കേണ്ട വിലയേറിയ സത്യങ്ങളാണ്. ജേതാവിന് ഭക്ഷിക്കാൻ ദെവത്തിന്റെ പറുദീസയിലെ ജീവവൃക്ഷത്തിന്റെ ഫലം ഞാൻ നൽകും (വെളി. 2:7). ജേതാവ് രണ്ടാമതൊരു മരണത്തിന് വിധേയനാകയില്ല (വെളി. 2:11). ജേതാവിന് മറഞ്ഞിരിക്കുന്ന മന്നായിൽ കുറെ ഞാൻ നൽകും. ഒരു വെളുത്ത കല്ലും.അതിൽ പുതിയൊരു പേര് എഴുതിയിരിക്കും. അത് ലഭിക്കുന്നവനല്ലാതെ മറ്റാർക്കും അതിൽ എഴുതിയിരിക്കുന്നത് അറിയാൻ കഴിയുകയില്ല (വെളി. 2:17). ജേതാവിനും അന്ത്യംവരെ എന്റെ പ്രവൃത്തിയിൽ ഉറച്ചു നിൽക്കുന്നവനും ഞാൻ ജനതകളുടെ മേൽ അധികാരം നൽകും. എന്റെ പിതാവിൽ നിന്ന് എനിക്ക് കിട്ടിയതുപോലുള്ള അധികാരത്താൽ, മൺപാത്രങ്ങളെപ്പോലെ, അവരെ തകർത്തുകളയും. അയാൾ ഇരുമ്പുദണ്ഡുകൊണ്ട് അവരെ ഭരിക്കും; ഞാൻ അയാൾക്ക് പ്രഭാതനക്ഷത്രം നൽകും (വെളി. 2:26-27). ഇതുപോലെ ജേതാവ് വെളുത്ത വസ്ത്രങ്ങൾ അണിയും. ജീവന്റെ പുസ്തകത്തിൽ നിന്ന് അയാളുടെ പേര് ഞാൻ മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവന്റെ ദൂതന്മാരുടെയും മുമ്പിൽ ഞാൻ അയാളുടെ പേര് ഏറ്റ് പറയും (വെളി. 3:5). ജേതാവിനെ എന്റെ ദെവത്തിന്റെ ആലയത്തിൽ ഒരു സ്തംഭമാക്കും. അയാൾ ഒരിക്കലും പുറത്തുപോകയില്ല. ഞാൻ അയാളുടെമേൽ എന്റെ ദെവത്തിന്റെ നാമവും, എന്റെ ദെവത്തിന്റെ നഗരത്തിന്റെ - സ്വർഗ്ഗത്തിൽ നിന്ന്, എന്റെ ദെവത്തിൽ നിന്ന് ഇറങ്ങിവരുന്ന പുതിയ ജറുശലേമിന്റെ - നാമവും, പിന്നെ എന്റെ പുതിയ നാമവും എഴുതിവയ്ക്കും (വെളി. 3:12). ജേതാവായ ഞാൻ എന്റെ പിതാവിനോടൊപ്പം അവന്റെ സിംഹാസനത്തിൽ ഉപവിഷ്ഠനായതുപോലെ വിജയിയാകുന്നവനെ എന്നോടൊപ്പം എന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഞാൻ അനുവദിക്കും (വെളി. 3:21) വിജയിയാകുന്നവന് ഇൗ അവകാശം ലഭിക്കും. ഞാൻ അയാളുടെ ദെവവും, അയാൾ എന്റെ പുത്രനുമായിരിക്കും (വെളി. 21:7).
ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ലോകത്തെ ജയിക്കും
ദെവത്തിൽനിന്ന് ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസംതന്നെ. യേശു ദെവപുത്രൻ എന്ന് വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ? (1 യോഹ. 5:4-5). ലോകത്തെ വർജ്ജിക്കുക എന്നതല്ല ക്രിസ്തു മാർഗ്ഗം. ക്രിസ്തുവിന്റെ നിയമങ്ങളനുസരിച്ച് ജീവിച്ച് ഇൗലോകത്തെ ജയിക്കുന്നതാണ് ക്രിസ്തുമാർഗ്ഗം. ക്രിസ്തുവിന്റെ നിയമങ്ങൾക്ക് വിരുദ്ധമായ ഇൗലോകത്തിന്റെ മൂല്യങ്ങളനുസരിച്ച് ക്രിസ്തുവിന് ചെയ്യുന്ന ശുശ്രൂഷകളൊന്നും ക്രിസ്തുവിന് സ്വീകാര്യമല്ല. ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നവൻ ക്രിസ്തുവിന്റെ കല്പനകളും, മൂല്യങ്ങളും അനുസരിച്ചുകൊണ്ട് ക്രിസ്തുവിനെ ശുശ്രൂഷിക്കണം. മത്സരത്തിന്റെ നിയമങ്ങൾ അനുസരിച്ച് പോരാടുന്നവന് മാത്രമെ മത്സരത്തിൽ വിജയിക്കാൻ കഴിയൂ. ആത്മീയയുദ്ധത്തിന്റെ സ്വഭാവവും, രഹസ്യവും നാം മനസിലാക്കണം: പിശാചിന്റെ കുടിലതന്ത്രങ്ങളെ ചെറുത്തുനിൽക്കാൻ ദെവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുക. കാരണം നമ്മുടെ സമരം ജഡരക്തങ്ങൾക്ക് എതിരായിട്ടല്ല; മറിച്ച് പ്രഭുത്വത്തിനും, അധികാരത്തിനും, ഇൗ അന്ധകാരയുഗത്തിലെ ഭരണാധികാരികൾക്കും, ആകാശത്തിലെ ദുരാത്മാക്കളുടെ വ്യൂഹത്തിനും എതിരായിട്ടാണ്. അതിനാൽ ദെവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുക; അപ്പോൾ ദുർദിനത്തിൽ ചെറുത്തുനിൽക്കാനും അവസാനം വരെ ഉറച്ചു നിൽക്കാനും നിങ്ങൾക്കു കഴിയും. അതിനാൽ സത്യം കൊണ്ട് അരമുറുക്കി, നീതിയാകുന്ന മാർച്ചട്ട ധരിച്ച് ഉറച്ചു നിൽക്കുക; സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിന് ചെരിപ്പാക്കിയും, എല്ലാറ്റിനും മീതെ ദുഷ്ടന്റെ ജ്വലിക്കുന്ന തീയമ്പുകളെ കെടുത്താൻ നിങ്ങളെ പ്രാപ്തരാക്കുന്ന വിശ്വാസമാകുന്ന പരിച എടുക്കുക. രക്ഷയുടെ പടത്തൊപ്പി അണിയുക; ദെവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുക; സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിക്കുക (എഫെ. 6:11-18).
എല്ലാം ഉപേക്ഷിച്ച് യേശുവിനെ സ്വന്തമാക്കുക (ഫിലി. 3:10-11)
ദെവം നമുക്കായി ഒരുക്കിയിരിക്കുന്ന നിത്യ അവകാശം എങ്ങനെ സ്വന്തമാക്കാം എന്ന് മനസിലാക്കണം. അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്തുചെയ്യണം എന്ന് ചോദിച്ചതിന് മറുപടിയായി യേശു പറഞ്ഞു: നിന്റെ ദെവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണശക്തിയോടും, പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കണം എന്നും, നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം എന്നും തന്നെ...(ലൂക്ക. 10:25-27). തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദെവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ചു(യോഹ. 3:16). എന്റെ നാമം നിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവന് എല്ലാം നൂറു മടങ്ങ് ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും (മത്താ. 19:29). രാജാവ് തന്റെ വലത്തുള്ളവരോട് അരുളിചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ (മത്താ. 25:34). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദെവത്തിന് സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽ നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശക്കായി, അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷയ്ക്ക് വിശ്വാസത്താൽ ദെവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്ക് വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്തതുമായ അവകാശത്തിനായിത്തന്നെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. അതിൽ നിങ്ങൾ ഇപ്പോൾ നാനാ പരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു (1 പത്രാ. 1:3-6). ദെവത്തെ നാം മറ്റാരെക്കാളും, മറ്റെല്ലാത്തേക്കാളും സ്നേഹിച്ച് പ്രതിസ്നേഹം കാണിക്കേണ്ടിയിരിക്കുന്നു. ദെവത്തിന് വേണ്ടത് നമ്മെത്തന്നെയാണ്. അല്ലാതെ നമ്മുടെ പണത്തെയല്ല. യേശുവിനു വേണ്ടി, യേശുവിനെ നേടാൻവേണ്ടി ഇൗലോകസുഖങ്ങളെയെല്ലാം കുപ്പയായി കണക്കാക്കി നഷ്ടമാക്കേണ്ടിയിരിക്കുന്നു. സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചു വച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യൻ കണ്ട് മറച്ചിട്ട് തന്റെ സന്തോഷത്താൽ ചെന്ന് തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അനേ്വഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയപ്പോൾ ചെന്ന് തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങി (മത്താ. 13:44-46).
എനിക്കു ലാഭമായിരുന്നത് ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്ന് എണ്ണിയിരിക്കുന്നു. അത്രയുമല്ല,എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിനും, ന്യായപ്രമാണത്തിൽ നിന്നുള്ള എന്റെ സ്വന്തം നീതിയല്ല, ക്രിസ്തുവിലുള്ള വിശ്വാസം മൂലം ദെവം വിശ്വസിക്കുന്നവർക്ക് നൽകുന്ന നീതി തന്നെ ലഭിച്ച് അവനിൽ ഇരിക്കേണ്ടതിനും, അവന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനേയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയേയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിനും, ഇങ്ങനെ വല്ല വിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കണം എന്നുവച്ചും, ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ച് ചവറ് എന്ന് എണ്ണുന്നു... പിമ്പിലുള്ളത് മറന്ന് മുമ്പിലുള്ളതിനായി ഞാൻ കുതിക്കുന്നു. ക്രിസ്തുയേശുവിൽ ദെവം നൽകുന്ന ഉന്നതത്തിലേക്കുള്ള വിളിയാകുന്ന സമ്മാനത്തിനായി ലക്ഷ്യത്തിലേക്ക് ഞാൻ ശീഘ്രം ഒാടുകയാണ്. നമ്മിൽ പക്വത വന്നവരെല്ലാം ഇങ്ങനെ വേണം ചിന്തിക്കാൻ (ഫിലി. 3: 7-15). എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും, മരിക്കുന്നത് ലാഭവും ആകുന്നു (ഫിലി. 1:21) എന്ന മനോഭാവത്തിലേക്ക് നാം വളരണം. അതിനാൽ നാം എന്തു ചെയ്യണം? സ്വന്തം പാപത്തെക്കുറിച്ച് മനഃ സ്തപിച്ച് യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുക. യേശുവിനെ കർത്താവ് എന്ന് വായ് കൊണ്ട് ഏറ്റുപറയുകയും, ദെവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും (റോമ.10:9). വിശ്വസിക്കുകയും, സ്നാനം സ്വീകരിക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും. വിശ്വാസിക്കാത്തവൻ ശിക്ഷിക്കപ്പെടും (മർക്കൊ. 16:16).സകല നീതിയും നിറവേറ്റുന്നത് ഉചിതമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ യേശുപോലും സ്നാനപ്പെട്ടു (മത്താ. 3:13-17). നമുക്ക് യേശുവിന്റെ മനോഭാവം ഉണ്ടാകണം (ഫിലി. 2:5). യേശുവിനുവേണ്ടി ജീവിക്കുന്നവർ വക്രതയുള്ള ഇൗ തലമുറയിൽ നിന്ന് വേർപെട്ട് ജിവിക്കണം (അപ്പൊ. 2:40).
സമ്പത്ത് നേടാൻവേണ്ടി ജീവിക്കുന്നവൻ സ്വയം നശിക്കുന്നു. ഇൗ ലോകം നൽകുന്ന സുഖങ്ങളെ ഉപേക്ഷിക്കാത്തവന് ദെവത്തെ സ്നേഹിക്കാൻ സാദ്ധ്യമല്ല. നാം ഏതൊരു സൃഷ്ടിവസ്തുക്കളോടും അമിതമായ അടുപ്പവും സ്നേഹവും കാണിച്ചാൽ അത് സൃഷ്ടാവിനോടുള്ള നമ്മുടെ ബന്ധത്തെ ബാധിക്കും. നാം ധാരാളം മരങ്ങൾ ഇടതിങ്ങി നിൽക്കുന്ന ഒരു വനത്തിൽ ചെന്നിട്ട് ഒരു മരത്തോട് വളരെ ചേർന്ന് നിന്ന് നോക്കിയാൽ, ആ മരത്തെയല്ലാതെ മറ്റൊന്നിനെയും കാണാൻ നമുക്ക് സാധിക്കുകയില്ല. ഒരു മരത്തോടുള്ള അതിയായ അടുപ്പം മൂലം ആ വനം മുഴുവൻ നമ്മിൽ നിന്ന് മറഞ്ഞിരിക്കുന്ന ഒരു സാഹചര്യമുണ്ടായി. അതിനാൽ ശരിയായ യാഥാർത്ഥ്യബോധത്തിൽ നിലനില്ക്കണമെങ്കിൽ, സത്യം നമ്മിൽ നിന്ന് മറഞ്ഞിരിക്കാതിരിക്കണമെങ്കിൽ നാം ലോകത്തോടുള്ള നമ്മുടെ അടുപ്പം വേണ്ടവിധം ക്രമീകരിക്കണം. എന്നാൽ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനായി നാം ഇൗ ലോകത്തെ നഷ്ടമാക്കിയാൽ ക്രിസ്തുവിന്റെ രാജ്യത്തിൽ നമുക്ക് നൂറ് മടങ്ങായി പ്രതിഫലം ലഭിക്കും. ഏതാനം വർഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഇൗലോകസുഖങ്ങൾക്ക് വേണ്ടി ജീവിച്ച്, യേശുക്രിസ്തു വാഗ്ദാനം ചെയ്ത നിത്യജീവിതത്തിന്റെ അനന്തസൗഭാഗ്യങ്ങൾ നഷ്ടമാക്കുന്നത് വിഡ്ഢിത്വമാണ്. ഇൗലോകത്തിന്റെ സുഖങ്ങൾ നാം സ്വയമേ യേശുക്രിസ്തുവിനുവേണ്ടി നഷ്ടമാക്കിയാൽ നിത്യജീവിതത്തിൽ അത് നമുക്ക് ലാഭമായിത്തീരും. മറിച്ച് ഇൗലോകസുഖങ്ങൾ നേടണമെന്ന് ആഗ്രഹിച്ചിട്ട് അത് കിട്ടാതെ പോയാലും, കിട്ടിയാലും, ഇൗ ലോകത്തിൽ മാത്രമല്ല, മരണശേഷമുള്ള നിത്യജീവിതത്തിലും നഷ്ടം ഉണ്ടാകും. അതിനാൽ തനിക്ക് ഒരിക്കലും നഷ്ടപ്പെടുകയില്ലാത്ത നിത്യജീവിതസന്തോഷം നേടുന്നതിന് വേണ്ടി എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഇൗലോകസുഖങ്ങളെ യേശുക്രിസ്തുവിനുവേണ്ടി ഉപേക്ഷിക്കുന്ന മനുഷ്യൻ ബുദ്ധിമാനാകുന്നു.
പണത്തിന്റെയും പ്രൗഢിയുടെയും അപകടം നാം മനസിലാക്കണം
ഒരു മനുഷ്യൻ ലോകം മുഴുവൻ നേടി തന്റെ ആത്മാവിനെ നഷ്ടമാക്കിയാൽ യഥാർത്ഥത്തിൽ അവന് എന്ത് നേട്ടമാണുള്ളത്. അവൻ തന്റെ ആത്മാവിനെ വീണ്ടെടുക്കുവാൻ എന്ത് മറുവില കൊടുക്കും (മത്താ. 16:26). എല്ലാ മനുഷ്യരും പുല്ലുപോലെയും, അവരുടെ മഹത്വങ്ങൾ പുല്ലിന്റെ പൂവുപോലെയുമാണ്. പുല്ലു വാടുകയും പൂവു കൊഴിയുകയും ചെയ്യും (1 പത്രാ. 1:24). അതുകൊണ്ട് ഇപ്രകാരം നശിച്ചുപോകുന്ന ജീവിതത്തിന്റെ പ്രൗഡിയും, മഹത്വവും നേടുന്നതിനുവേണ്ടി, ദെവം മനുഷ്യനുവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യസൗഭാഗ്യം നഷ്ടമാക്കിക്കളയുന്നത് വിഢിത്വമാണ്. എല്ലാവിധ അത്യാഗ്രഹങ്ങളിൽ നിന്നും സൂക്ഷിച്ച് വിട്ടുനിൽക്കുക. കാരണം ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഉള്ളടക്കവും, സാരാംശവും അവൻ സ്വന്തമാക്കുന്ന സമ്പത്തിന്റെയും പ്രൗഢിയുടെയും സമൃദ്ധിയിലല്ല അടങ്ങിയിരിക്കുന്നത് (ലൂക്ക. 12:15). ദെവികകാര്യങ്ങളിൽ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തുണ്ടാക്കുന്നത് മൂഢത്വമാണ്. നാം ഇൗ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നിട്ടില്ല. നമുക്ക് ഇൗ ലോകത്തിൽ നിന്ന് ഒന്നും കൊണ്ടുപോകാനും സാദ്ധ്യമല്ല. ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ നമുക്ക് സംതൃപ്തരാകാം. എന്നാൽ ധനവാന്മാരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങുന്നു. അവർ മനുഷ്യരെ നാശത്തിലേക്കും സംഹാരത്തിലേക്കും തള്ളിയിടുന്ന ബുദ്ധിശൂന്യവും ഉപദ്രവകരവുമായ നിരവധി മോഹങ്ങൾക്ക് ഇരയായിത്തീരുകയും ചെയ്യുന്നു. പണത്തോടുള്ള സ്നേഹമാണ് സകല തിന്മകളുടെയും അടിസ്ഥാനകാരണം (1 തിമോ. 6:7-10).
പണത്തിൽ ആഗ്രഹം വയ്ക്കുന്നവർക്ക് ദെവരാജ്യത്തിൽ പ്രവേശിക്കുക എളുപ്പമല്ല. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ് ധനികൻ ദെവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം (മർക്കോ. 10.25). മനുഷ്യരുടെ ഇടയിൽ ഉന്നതമായത് ദെവത്തിന്റെ മുമ്പാകെ അറപ്പാണ് (ലൂക്ക. 16:15). സാത്താനാണ് ഇൗ ലോകത്തിന്റെ ഭരണാധികാരി. അതിനാൽ സാത്താൻ ഇൗ ലോകത്തിലുള്ള സമ്പത്തെല്ലാം നിയന്ത്രിക്കുന്നു (ലൂക്ക. 4:5-8). ഇൗ ലോകവുമായുള്ള സ്നേഹബന്ധം ദെവത്തോടുള്ള ശത്രുതയെ സൂചിപ്പിക്കുന്നു (യാക്കോ. 4:4). ദെവത്തെയും മാമോനെയും (സമ്പത്ത്, ധനദേവത) ഒപ്പം സേവിക്കാൻ നിങ്ങൾക്ക് സാദ്ധ്യമല്ല (ലൂക്ക. 16:13). അതിനാൽ നാം ആദ്യമായി ദെവരാജ്യവും അവിടുത്തെ നീതിയും അനേ്വഷിക്കണം. ഭൂമിയിൽ നിക്ഷേപിക്കുന്നവയെല്ലാം നശിച്ചുപോകും. അതിനാൽ ഒരു തരത്തിലും നശിച്ചുപോകാത്ത സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും (മത്താ. 6:19-21). അതിനാൽ നമുക്ക് അസ്ഥിരമായ സമ്പത്തിൽ ആശ്രയിക്കാതെ, ദെവത്തിൽ ആശ്രയിക്കാം. ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ച് സത്യത്തെയും, നിത്യജീവനെയും ഉൾക്കൊണ്ട്, നിത്യനരകത്തിൽ നിന്നും, നിത്യമരണത്തിൽ നിന്നും രക്ഷപെടുക. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തിയോ, ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നൽകുന്ന ദെവത്തിന് സ്തോത്രം (1 കൊരി. 15: 55-58). ശരി അറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു (യാക്കോ. 4:17). അതിനാൽ അവസാനം വരെ യാതൊരു പ്രാലഭനത്തിനും വഴങ്ങാതെ നമുക്ക് സത്യത്തെ മുറുകെ പിടിക്കാം. ക്രിസ്തുവിലുള്ള വിശ്വാസം തുടരുകയും, പാപങ്ങളുണ്ടെങ്കിൽ അവയെപറ്റി പശ്ചാത്തപിക്കുകയും, ഏറ്റുപറയുകയും ചെയ്യുക. നമ്മുടെ വിശ്വാസത്തെ ദെവത്തെയും, അയൽവാസികളെയും സ്നേഹിക്കുന്നതിലൂടെ തെളിയിക്കുക. മനുഷ്യ ജീവിതത്തിൽ ഏറ്റവും അഭിലഷണീയമായ കാര്യം യേശുക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുക എന്നതാണ്.
എന്നാൽ ലൗകികമനുഷ്യന് ഇൗ ആത്മീയ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ പ്രയാസമാണ്
പക്വമതികൾക്ക് ഞങ്ങൾ വിജ്ഞാനം പകരുന്നു. അത് ഇൗയുഗത്തിന്റെയോ, ഇൗ യുഗത്തിലെ നാശോന്മുഖരായ ഭരണാധികാരികളുടെയോ വിജ്ഞാനമല്ല. നമ്മുടെ മഹത്വീകരണത്തിനായി യുഗങ്ങൾക്ക് മുമ്പ് ദെവം നിശ്ചയിച്ച രഹസ്യവും നിഗൂഡവുമായ ദെവത്തിന്റെ വിജ്ഞാനമാണ് ഞങ്ങൾ കെമാറുന്നത്. ഇത് ഇൗയുഗത്തിന്റെ ഭരണാധികാരികളാരും ഗ്രഹിച്ചിട്ടില്ല: ഇത് ഗ്രഹിച്ചിരുന്നെങ്കിൽ അവർ മഹത്വത്തിന്റെ കർത്താവിനെ ക്രൂശിക്കുമായിരുന്നില്ല...ലൗകിക മനുഷ്യൻ ദെവാത്മാവിന്റെ കാര്യങ്ങൾ കെക്കൊള്ളുന്നില്ല. അയാൾക്ക് അവ ഭോഷത്വങ്ങളാണ്. ആത്മീയമായി വിവേചിക്കേണ്ടതാകയാൽ അവ മനസ്സിലാക്കാൻ അയാൾക്ക് സാധ്യമല്ല(1 കൊറി. 2:6-14). ആരും തന്നെത്താൻ വഞ്ചിക്കരുത്. ഇൗ ലോകത്തിൽ വിജ്ഞാനിയാണ് എന്ന് നിങ്ങളിൽ ആരെങ്കിലും കരുതുന്നു എങ്കിൽ വിജ്ഞാനിയാകാൻ വേണ്ടി അയാൾ ഭോഷനാകട്ടെ. ഇൗ ലോകത്തിന്റെ വിജ്ഞാനം ദെവസന്നിധിയിൽ ഭോഷത്വമാണ്. കാരണം ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു; അവൻ വിജ്ഞാനികളെ അവരുടെതന്നെ കൗശലത്തിൽ കുടുക്കുന്നു(1 കൊറി. 3:18-20).
യഹൂദർ തങ്ങളുടെ രക്ഷകനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എങ്കിലും രക്ഷകനായ യേശുക്രിസ്തു വന്നപ്പോൾ യഹൂദപ്രമാണികൾക്ക് യേശുവിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ദെവത്തോടുള്ള കപടസ്നേഹം പ്രകടിപ്പിക്കാൻ അവർ പെശാചികമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ദെവപുത്രനെ ദെവദൂഷണക്കുറ്റം ചുമത്തി കൊല്ലുകയും ചെയ്തു. അതിനാൽ ദെവത്തിന് ശുശ്രൂഷ ചെയ്യുന്നവൻ ദെവീക നിയമങ്ങൾക്ക് കീഴ്പ്പെട്ട് ശുശ്രൂഷ ചെയ്യണം. അല്ലാത്തപക്ഷം അത് ദെവത്തിന് സ്വീകാര്യമല്ലെന്ന് മാത്രമല്ല, മറിച്ച് അത് സാത്താന് പ്രയോജനമായിത്തീരുകയും ചെയ്യും. അനുസരണം ബലിയേക്കാൾ ഉത്തമമാണ് (1 ശാമു. 15:22). നമ്മുടെ ദെവശുശ്രൂഷയുടെ പേരിലുള്ള വീര്യപ്രവർത്തികളേക്കാൾ ദെവത്തിനിഷ്ടം അനുസരണമാണ്. നമ്മുടെ ആത്മീയ ജീവിതവും, ശുശ്രൂഷയും എങ്ങനെ ആരംഭിച്ചു എന്നതിനെക്കാൾ പ്രധാനം എങ്ങനെ അവസാനിക്കുന്നു എന്നുള്ളതാണ്.
പലരും ആത്മാവിൽ ആരംഭിച്ച് ജഡത്തിൽ അവസാനിപ്പിക്കുന്ന അപകടസാഹചര്യത്തിലാണ്. ശ്വാസോച്ഛാസത്തെപ്പറ്റിയോ പ്രാണവായുവിനെപ്പറ്റിയോ പൂർണ്ണമായ അറിവില്ലാതെ തന്നെ മനുഷ്യൻ 100 കണക്കിന് വർഷങ്ങൾ ശ്വാസോഛാസം ചെയ്തു ജീവിച്ചുപോന്നു. ഇന്നും ശാസോഛോസത്തെപ്പറ്റിയോ പ്രാണവായുവിനെപ്പറ്റിയോ ഒന്നും അറിയില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ആയിരക്കണക്കിന് ആരോഗ്യമുള്ള ആളുകൾ ശ്വാസോഛാസം ചെയ്തു സന്തോഷമായി ജീവിക്കുന്നു. എന്നാൽ ഇതിനെപ്പറ്റിയെല്ലാം അറിയാവുന്ന വെദ്യശാസ്ത്ര വിദഗ്ദരിൽ പോലും പലരും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലം ശ്വാസം വലിക്കാൻ കഴിയാതെ കഷ്ടപ്പെടുന്നു. ഹൃദ്രാഗവിദഗ്ദർ ഹൃദയസ്തംഭനം മൂലം മരിക്കുന്നു. എന്നാൽ തങ്ങൾക്ക് ഹൃദയം ഉണ്ട് എന്ന് പോലും മനസ്സിലാക്കാനുള്ള അറിവില്ലാത്ത അനേകർ പൂർണ്ണാരോഗ്യത്തോടെ ജീവിക്കുന്നു. ഇപ്രകാരം തന്നെ വീണ്ടും ജനനത്തെപ്പറ്റി അഗാധമായ അറിവില്ലാത്ത അനേകർ യേശുവിലുള്ള വിശ്വാസം വഴിയായി വീണ്ടുംജനനം പ്രാപിച്ച് രക്ഷിക്കപ്പെട്ടിരിക്കുന്നു. കല്പനകളെപ്പറ്റി വലിയ അറിവെന്നുമില്ലെങ്കിലും അവർ കല്പനകളനുസരിക്കുന്നു. എന്നാൽ വീണ്ടുംജനനത്തെപ്പറ്റിയും, കല്പനകളെപ്പറ്റിയും അഗാധജ്ഞാനമുള്ള വേദപണ്ധതരിൽ പലരും വീണ്ടുംജനനം പ്രാപിക്കാതെയും, കല്പനകൾ അനുസരിക്കാതെയും നാശത്തിന്റെ പാതയിൽ ആണ് എന്നത് ഇന്ന് ഒരു യാഥാർത്ഥ്യമാണ്. മുമ്പന്മാർ പിമ്പന്മാരും, പിമ്പന്മാർ മുമ്പന്മാരുമാകും.
നാശത്തിലാഴുന്നവർക്ക് കുരിശിന്റെ സന്ദേശം ഭോഷത്തമാണ്; രക്ഷിക്കപ്പെടുന്നവരായ നമുക്കോ ദെവത്തിന്റെ ശക്തിയാണ്. കാരണം ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: വിജ്ഞാനികളുടെ വിജ്ഞാനം ഞാൻ നശിപ്പിക്കും; ബുദ്ധിമാന്മാരുടെ ബുദ്ധി ഞാൻ നിരുപയോഗമാക്കും; വിജ്ഞാനി എവിടെ? വേദജ്ഞൻ എവിടെ? ഇൗ യുഗത്തിന്റെ താർക്കികൻ എവിടെ?ദെവം എെഹികവിജ്ഞാനത്തെ ഭോഷത്തമാക്കിയില്ലേ? ദെവത്തിന്റെ ജ്ഞാനത്തിൽ, ലോകം വിജ്ഞാനത്തിലൂടെ ദെവത്തെ അറിഞ്ഞില്ല എന്നതുകൊണ്ട്, ഞങ്ങൾ പ്രസംഗിക്കുന്ന ഭോഷത്തത്തിലൂടെ, വിശ്വസിക്കുന്നവരെ രക്ഷിക്കാൻ ദെവം പ്രസാദിച്ചു. യഹൂദർ അടയാളങ്ങൾ ആവശ്യപ്പെടുന്നു. ഗ്രീക്കുകാർ വിജ്ഞാനം തേടുന്നു. ഞങ്ങളോ ക്രൂശിതനായ ക്രിസ്തുവിനെ ഉദ്ഘോഷിക്കുന്നു. അത് യഹൂദർക്ക് ഇടർച്ചയും വിജ്ഞാനികൾക്ക് ഭോഷത്തവുമാണ്. എന്നാൽ വിളിക്കപ്പെട്ടവർക്ക് അവർ യഹൂദരാകട്ടെ ഗ്രീക്കുകാരാകട്ടെ ക്രിസ്തു ദെവത്തിന്റെ ശക്തിയും ദെവത്തിന്റെ ജ്ഞാനവുമാകുന്നു... വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകത്തിലെ ഭോഷത്തമായവയെ ദെവം തെരഞ്ഞെ ടുത്തു; ശക്തരെ ലജ്ജിപ്പിക്കാൻ ലോകത്തിലെ ദുർബലമായവയെ ദെവം തെരഞ്ഞെടുത്തു. നിലവിലുള്ളവയെ ഒന്നുമല്ലാതാക്കാൻ, ലോകത്തിലെ എളിയവയെയും വെറുക്കപ്പെട്ടവയെയും, എന്തിന്, ഒന്നുമല്ലാത്തവയെയും ദെവം തെരഞ്ഞെടുത്തു. ദെവസന്നിധിയിൽ മനുഷ്യരാരും അഹങ്കരിക്കാതിരിക്കാനാണ് ഇത്...പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ (1കൊരി. 1:18-31). നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽ ആയതുകൊണ്ട് ഭൂമിയിലുള്ളതിനെ ആശ്രയിക്കുകയും ആഗ്രഹിക്കുകയും ചെയ്യരുത് (ഫിലി. 3:19-20). അതിനാൽ യേശുക്രിസ്തുവിലല്ലാതെ, മറ്റെന്തിന്റെയെങ്കിലും അടിസ്ഥാനത്തിൽ നിങ്ങൾ അറിവുള്ളവനോ, സമ്പന്നനോ ആണ് എന്ന വ്യർത്ഥാഭിമാനമുള്ളവർ സൂക്ഷിക്കുക.
എല്ലാം ഉപേക്ഷിച്ച് യേശുവിനെ നേടുന്നതാണ് ഏറ്റവും ലാഭകരം
സാത്താന്റെയും പാപത്തിന്റേയും, മരണത്തിന്റെയും അടിമത്വത്തിൽപ്പെട്ടു നിസ്സഹായരായി ഭയപ്പെട്ടു കഴിയുകയായിരുന്നു മനുഷ്യവർഗ്ഗം മുഴുവനും. ഇൗ മനുഷ്യവർഗ്ഗത്തെ രക്ഷിക്കാനായി, മനുഷ്യന് നിത്യജീവൻ നൽകാനായി സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്നു മനുഷ്യന്റെ മരണ ശിക്ഷ ഏറ്റുവാങ്ങാൻ തക്കവിധം ദെവം നമ്മെ സ്നേഹിച്ചു. യേശുക്രിസ്തുവിന്റെ മരണവും ഉയിർപ്പും വഴിയായി യേശു സാത്താനെ പരാജയപ്പെടുത്തുകയും മരണത്തിന്റെ മേൽ സാത്താനുണ്ടായിരുന്ന ആധിപത്യത്തെ പൂർണ്ണമായും നീക്കിക്കളയുകയും ചെയ്തു. യേശു മനുഷ്യവർഗ്ഗത്തിന്റെ മുഴുവന്റെയും പാപത്തിന്റെ പരിഹാരമായിത്തീർന്നു. അതിനാൽ യേശുവിൽ നമുക്ക് പാപമോചനമുണ്ട്. യേശുവിന്റെ മരണവും ഉയിർപ്പും വഴിയായി, വിജയം മരണത്തെ വിഴുങ്ങിക്കളഞ്ഞു. അങ്ങനെ യേശു മരണത്തെ നിത്യജീവിതത്തിലേക്കുള്ള ഒരു മാർഗ്ഗമാക്കിത്തീർത്തു. അങ്ങനെ നാം മരണമാകുന്ന നിഴൽ താഴ്വരകൾ കടന്ന് ദെവത്തിന്റെ അടുത്തെത്തിച്ചേരുവാനുള്ള അവസരം യേശു നമുക്ക് നല്കിയിരിക്കുന്നു. ഒരു യഥാർത്ഥ ക്രിസ്തുവിശ്വാസിക്ക് മരണത്തെ സന്തോഷത്തോടെ അഭിമുഖീകരിക്കാൻ കഴിയും. മരണശേഷം ദെവത്തോടൊപ്പം എന്നന്നേക്കും ജീവിക്കുന്ന സന്തോഷം നിറഞ്ഞ ആ കാലത്തെപ്പറ്റിയുള്ള പ്രതീക്ഷ ഇപ്പോൾ നമുക്ക് സന്തോഷം നല്കുന്നു. അതിനാൽ ദെവത്തോടൊപ്പം നിത്യമായി ജീവിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ഇപ്പോൾ നാം ജീവിക്കേണ്ടിയിരിക്കുന്നു. നമുക്ക് യേശുവിലൂടെ ലഭിക്കാൻ പോകുന്ന നിത്യസന്തോഷത്തോട് താരതമ്യപ്പെടുത്തുമ്പോൾ, ഇൗ ലോകത്തിൽ നമുക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടവും പരാജയവും പോലും ഒരു മഹാകോടീശ്വരന് ഒരു പെസ നഷ്ടമാകുന്നതുപോലെ മാത്രമെയുള്ളൂ. ഇൗ നിത്യസൗഭാഗ്യത്തിനുള്ള ഏകയോഗ്യത യേശുവിനെ സ്വീകരിക്കുക, യേശുവിനായി ആഗ്രഹിക്കുക എന്നതാണ്. എത്ര വലിയ പാപികളാണെങ്കിലും നാം യേശുവിനായി ഹൃദയം തുറന്നാൽ നമുക്ക് യേശുവിൽ നിത്യമായ സന്തോഷവും സമാധാനവും അനുഭവിക്കാൻ സാധിക്കും.
സമൃദ്ധിയുടെ സുവിശേഷക്കാർ ലൗകിക നേട്ടങ്ങൾക്കായി യേശുവിനെ ഉപയോഗിക്കുന്നു
സമൃദ്ധിയുടെ സുവിശേഷത്തിൽ ദെവവിരുദ്ധമായ ഭൗതിവാദത്തെയും ദ്രവ്യാഗ്രഹത്തെയും ബെബിൾ ഉപയോഗിച്ച് ന്യായീകരിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. മനുഷ്യർ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവരോട് പറഞ്ഞ് ദെവം ആഗ്രഹിക്കുന്ന കാര്യങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവച്ച് ജനങ്ങളെ വഞ്ചിക്കുന്നു. സമൃദ്ധിയുടെ സുവിശേഷക്കാർ യേശുവിന്റെ നിർമ്മലസുവിശേഷത്തെ വളച്ചൊടിക്കുന്നു. അവർ തങ്ങളുടെ തന്നെ സമൃദ്ധിക്കും മഹത്വത്തിനും വേണ്ടി സമൃദ്ധിയുടെ സുവിശേഷമെന്ന പ്രത്യയശാസ്ത്രത്തെ വികസിപ്പിച്ചെടുത്തിരിക്കുന്നു. യേശുവിനെക്കാൾ അധികമായി സമൃദ്ധിയെ അനേ്വഷിച്ച് ഇവരെ സമീപിക്കുന്ന അനേകർ യേശുവിനെ കണ്ടുമുട്ടുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അത് ദെവത്തിന്റെ കൃപയാണ്, അല്ലാതെ അവരുടെ തത്ത്വങ്ങൾ ശരിയാണ് എന്നതിന്റെ തെളിവല്ല. ഇന്ന് അനേകർ ഇത്തരം നേതാക്കളുടെ വശീകരണത്തിൽ അകപ്പെട്ട് അടിമകളായിക്കഴിയുന്നു. അവർ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ വേണ്ടി യേശുവിനെ ഉപകരണമായി ഉപയോഗിക്കുന്നവരാണ്. അവർ ജനക്കൂട്ടത്തെയും, അത്ഭുതങ്ങളെയും, അനുഭവത്തെയും, സമൃദ്ധിയെയും പിൻപറ്റുന്നവരാണ്. യഥാർത്ഥ സുവിശേഷം ഇന്ന് സാത്താൻ ജനങ്ങളിൽ നിന്നും ക്രിസ്തീയനേതാക്കളിൽ നിന്നും മറച്ചുകളയുന്നു. അതിനാൽ സത്യസുവിശേഷത്തെ സംരക്ഷിക്കുക എന്നത് ഇന്ന് വളരെ ആവശ്യമായിരിക്കുന്നു.
തന്റെ തെറ്റായ തത്ത്വങ്ങളെ ഉറപ്പിക്കാൻ സാത്താൻ തെറ്റായ അനുഭവങ്ങൾ നൽകി അനേകരെ വഞ്ചിക്കും
താൻ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാൻ മനുഷ്യൻ തയ്യാറാവുകയില്ലെന്ന് സാത്താന് നന്നായി അറിയാം. എന്നാൽ ചില തത്ത്വങ്ങളെ അവ തെറ്റാണെങ്കിൽ പോലും, അനുദിനജീവിതത്തിൽ വിജയകരമായി പ്രയോഗത്തിൽ വരുത്തുകയും അനുയോജ്യമായ ചില ആത്മീയ അനുഭവങ്ങളും അനുഭൂതികളും നൽകുകയും ചെയ്താൽ മനുഷ്യൻ അത്തരം തത്ത്വങ്ങൾ സത്യമാണെന്ന് വിശ്വസിക്കുമെന്നും സാത്താനറിയാം. മനുഷ്യന്റെ ഇൗ ബലഹീനതയും ബുദ്ധിഹീനതയും മുതലെടുത്തുകൊണ്ടാണ് സാത്താൻ ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ സ്വാർത്ഥലാഭ കൊതിയെ പ്രാത്സാഹിപ്പിക്കുന്ന രീതിയിലുള്ള കള്ളസുവിശേഷങ്ങളെ സാത്താൻ നിർമ്മിച്ചുവിടുന്നു. തന്റെ കള്ളപ്രവാചകർ അവയെ പ്രചരിപ്പിക്കുന്നു. അവ സത്യമാണെന്ന് തെളിയിച്ചുകൊടുക്കാൻ അവയിൽ വിശ്വസിക്കുന്നവർക്ക് പ്രയോഗിക ജീവിതവിജയവും ലൗകിക അനുഗ്രഹങ്ങളും ചില ആത്മീയ അനുഭവങ്ങളും നൽകാൻ സാത്താന് കഴിയും. അങ്ങനെ അനേകർ ഇന്ന് സാത്താന്റെ ഇത്തരം വഞ്ചനയിൽ അകപ്പെട്ട് വെളുത്ത ഇരുട്ടിൽ തപ്പിത്തടയുന്നവരാണ്. എന്നാൽ തങ്ങൾ വിശ്വസിക്കുന്ന തത്ത്വങ്ങൾ ശരിയാണോ എന്ന് ദെവവചനത്തിന്റെ വെളിച്ചത്തിൽ നിഷ്പക്ഷമായി പരിശോധിക്കാൻ പോലും കഴിയാതെ അനേകർ സാത്താന്റെ അടിമനുകത്തിൻ കീഴിലായിപ്പോകുന്നു. ബെബിളിന്റെ വീക്ഷണം മനസിലാക്കാനല്ല, മറിച്ച് തങ്ങളുടെ ചിന്തകളെ ന്യായീകരിക്കാൻ ബെബിളിനെ ഉപയോഗിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. തങ്ങളുടെ തത്ത്വങ്ങളെ ന്യായീകരിക്കാൻ അവർ ബെബിളിനെ ദുർവ്യാഖ്യാനം ചെയ്യുകയും, സാത്താൻ ഇതിനോടകം ഒരുക്കിവച്ചിരിക്കുന്ന അനേകം ദുർവ്യാഖ്യാനങ്ങളിൽ നിന്ന് തങ്ങൾക്ക് യോജിച്ചവയെ തിരഞ്ഞെടുക്കുകയോ ചെയ്യുന്നു. ഇക്കൂട്ടർ രക്ഷയുടെ അനുഭവത്തിലേക്ക് കടന്നുവരുക എന്നത് വളരെ പ്രയാസമാണ്.
കഷ്ടതയിൽ നിന്ന് വിടുൽ വേണോ കഷ്ടതക്കകത്ത് വിടുതൽ വേണോ എന്ന് ദെവം തീരുമാനിക്കണം. നാം എന്തൊക്കെ അനുഭവങ്ങളിലൂടെ കടന്നു പോകണമെന്ന് ദെവം തീരുമാനിക്കന്നു. അവയിലൂടെ എങ്ങനെ കടന്നു പോകണമെന്ന് നാം തീരുമാനിക്കുന്നു. നമ്മുടെ കഴിവിന് അതീതമായ ശോധനകൾ ദെവം നമുക്ക് നൽകില്ല. സെക്കിൾ പാലത്തിൽ കൂടി തീവണ്ടി കയറ്റി വിടുകയില്ല. ഏറ്റവും നല്ല സ്ഥലത്ത് എത്താനുള്ള നല്ല മാർഗ്ഗമാണ് കഷ്ടതകൾ. ഒാരോരുത്തരും വ്യത്യസ്തരായതിനാൽ ഒാരോരുത്തർക്കും വ്യത്യസ്തരീതികളിലുള്ള കഷ്ടാനുഭവങ്ങൾ ഉണ്ടാകും. കഷ്ടത നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു. ദെവത്തിന് നമ്മുടെ മനസിലുള്ള വലുപ്പം അനുസരിച്ചാണ് നമ്മുടെ വിശ്വാസത്തിന്റെ വലുപ്പം.യേശുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായി യേശുവിന്റെ സ്വഭാവത്തിലേക്ക് വളർന്നെങ്കിൽ മാത്രമേ ക്രിസ്തുവിനോടുകൂടി തേജസ്കരിക്കപ്പെടുകയുള്ളൂ. നാം ഇൗ ലോകത്തിൽ നേടിയെടുക്കുന്ന യേശുവിന്റെ സ്വഭാവമാണ് സ്വർഗ്ഗത്തിൽ നമുക്കുള്ള പ്രതിഫലത്തിന്റെ അടിസ്ഥാനം. നമ്മിൽ നിന്ന് ഏറ്റവും നല്ലത് രൂപപ്പെടുത്തിയെടുക്കാൻ ദെവത്തിന് ക്ഷമയോടെ സമയം അനുവദിക്കുക.
ശോധനകളിൽ നാം ജയമെടുക്കുമ്പോൾ ദെവനാമം മഹത്വപ്പെടുന്നു. കഷ്ടതയിലൂടെ കടന്നു പോയവർക്ക് മറ്റുള്ളവരുടെ കഷ്ടത മനസിലാക്കാനും ക്രിസ്തു പ്രതികരിക്കുന്നതുപോലെ പ്രതികരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. നരകത്തിന്റെ മുന്നാസ്വാദനം നൽകി നരകത്തിൽ നിന്ന് രക്ഷപെടാൻ മുഖാന്തിരമൊരുക്കുന്നു. വേദന നമുക്കുള്ള ഒരു സംരക്ഷണ സംവിധാനമാണ്. സ്വർഗ്ഗ-നരക കാഴ്ചപ്പാടുകൾ ലഭിക്കുന്നു. തിന്മ ആവർത്തിക്കാതിരിക്കാൻ പ്രയോജനപ്പെടുന്നു. ലോകത്തിന് മുൻതൂക്കം കൊടുക്കാതെ ദെവത്തിലേക്ക് തിരിയാൻ. ഭൗതികത്വത്തിന് അപ്പുറമുള്ള ആത്മീയ ലോകത്തെപ്പറ്റിയുള്ള ഉറപ്പും ബോദ്ധ്യവും ഉണ്ടാകാൻ. സാധാരണ സമയത്ത് അസാദ്ധ്യമായത് കഷ്ടസമയത്ത് ചെയ്യുന്നു. ദെവത്തിന്റെ മൃതലസ്വരം കേൾക്കാതെ വരുമ്പോൾ ലഭിക്കുന്ന ഉയർന്ന ശബ്ദമാണ് കഷ്ടതകൾ. മനസും ശരീരവും ദെവത്തിന് കീഴ്പ്പെടുത്തുന്നു. റോമ 5:3-4. കഷ്ടത സഹിഷ്ണത സിദ്ധത പ്രത്യാശ. കന്മഷം മാറ്റി ആത്മാവിൽ ശുദ്ധീകരണം. ദെവം നമ്മോട് പ്രവർത്തിക്കുന്നു എന്ന് തെളിയിക്കാൻ. കുറവുണ്ടെന്ന് ബോദ്ധ്യമുള്ളവർക്കാണ് നിറവുണ്ടാകുന്നത്. ആത്മാവിൽ ദരിദ്രരാണ് ആത്മീയ സമ്പന്നതക്ക് അർഹരാകുന്നത്. പാപിയാണ് എന്ന ബോദ്ധ്യമുള്ളവർക്കാണ് യേശു രക്ഷകനായിത്തീരുന്നത്.
എന്താണ് ക്രിസ്തീയ അനുഗ്രഹം. ക്രിസ്തു നമുക്കുണ്ടായിരിക്കുക, ക്രിസ്തുവിനെ പ്രസാധിപ്പിക്കുക, ക്രിസ്തുവിനെപ്പോലെ ആയിത്തീരുക. ലോകത്തോട് ഒട്ടാതിരിക്കാൻ, ക്രിസ്തുവിനെപ്പോലെ ആയിത്തീരാൻ കഷ്ടതയാണ് സമൃദ്ധിയല്ല നല്ലത്. പുറത്തെ മനുഷ്യൻ ബലഹീനനായി തകരാനും അകത്തെ മനുഷ്യൻ പുറത്തുവരാനും കഷ്ടത വേണം. നമ്മുടെ ബലഹീനതയിൽ ദെവശക്തി നമ്മിൽ കൂടുതൽ പ്രകടമാകും. ക്രിസ്തുവിൽ പഴയനിയമ സമൃദ്ധി കഷ്ടതക്ക് വഴിമാറി. ഭൗതിക സമൃദ്ധിയിൽ നിന്ന് ആത്മീയ അനുഗ്രഹത്തിലേക്ക് വളരുന്നു. പഴയനിയമ സമൃദ്ധികാലത്ത് പോലും ജോബിന് കഷ്ടം ഉണ്ടായി. പല പ്രവാചകരും പട്ടിണിയിലായിരുന്നു. എന്താണ്ക്രിസ്തീയ സാക്ഷ്യം. ക്രിസ്തു നമ്മിൽ പ്രകാശിക്കുമ്പോൾ മറ്റുള്ളവർ നമ്മിലൂടെ ക്രിസ്തുവിനെ അറിയും. അതാണ് ക്രിസ്തീയ സാക്ഷ്യം.
ആരാണ് യഥാർത്ഥത്തിൽ വലിയവൻ
ദെവരാജ്യത്തിലെ ഏറ്റവും ചെറിയവൻ ഭൂമിയിലെ ഏറ്റവും വലിയവനെക്കാൾ വലിയവനാകുന്നു (ലൂക്ക 7:28). ദെവകൽപനകൾ അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവനെന്ന് വിളിക്കപ്പെടും (മത്താ 5:19-20). ഇൗ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ (മത്താ 18:4). ശിശുക്കൾ പിതാവിൽ ആശ്രയിക്കുന്നു; പിതാവിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു; ഒന്നും ഒളിച്ചുവയ്ക്കുന്നില്ല. തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും (മത്താ 23:12; ലൂക്ക 18:14). ആധിപത്യം അടിച്ചേൽപ്പിക്കുന്നവരല്ല, പരിചരിക്കുന്നവരാണ് ഏറ്റവും വലിയവർ (ലൂക്ക 22:24-30; മത്താ 20:25-28). നിങ്ങളിൽ ഏറ്റവും ചെറിയവൻ ആരോ അവനാണ് നിങ്ങളിൽ ഏറ്റവും വലിയവൻ (ലൂക്ക 9:48). കാരണം ഏറ്റവും ചെറിയവനായി ഇൗ ലോകത്തിൽ ജീവിക്കുക എന്നതാണ് ഏറ്റവും വിഷമമുള്ള കാര്യം. നമ്മുടെ ജീവിത സാഹചര്യങ്ങളെ സന്തോഷത്തോടെ വഹിച്ച് നമ്മെത്തന്നെ സജീവബലിയായി ദെവത്തിന് സമർപ്പിക്കുക എന്നതാണ് ഏറ്റവും ഉത്തമം (റോമ 12:1-2). സമ്പത്ത് കൂടുന്നതനുസരിച്ച് സമ്പത്തിനോടുള്ള ആഗ്രഹവും സ്നേഹവും കൂടും എന്നു മാത്രമല്ല, സമ്പത്ത് ഉപേക്ഷിക്കാനുള്ള സാദ്ധ്യത കുറയുകയും ചെയ്യും. അതുകൊണ്ട് ധനവും, ധനമോഹവും ദെവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധത്തിന് തടസ്സമായി നിൽക്കുന്നു. ജനങ്ങളുടെ അംഗീകാരം കിട്ടുന്നതുകൊണ്ടല്ല, പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിലൂടെയാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക (മത്താ 7:21-28). വലിയ കാര്യങ്ങൾ ചെയ്യുന്നതും, ദെവത്തിനായി പ്രയോജനപ്പെടുന്നതും പോലും ദെവഹിതം നിറവേറ്റുന്നത്ര പ്രധാനമല്ല. ദെവരാജ്യത്തിനായി പ്രയോജനപ്പെടുന്നു എന്നത് നിത്യരക്ഷക്കുള്ള മാനദണ്ധമല്ല. ഉദാ. സാംസൺ, സോളമൻ.
മുമ്പന്മാർ പലരും പിമ്പൻമാരും പിമ്പൻമാർ മുമ്പൻമാരുമാകും (മത്താ 19:30; മർക്കോ. 10:31). മനുഷ്യരിൽനിന്ന് പ്രശംസ സ്വീകരിക്കുന്നവർക്ക് ദെവത്തിൽനിന്ന് പ്രതിഫലം ലഭിക്കുകയില്ല (മത്താ 6:1-4). ലോകത്തിന്റെ മുമ്പിൽ ആദരണീയമായത് ദെവത്തിന് സ്വീകാര്യമല്ല. യേശുവിനെപ്രതി അപമാനം സഹിക്കുന്നവർക്ക് സ്വർഗ്ഗത്തിൽ പ്രതിഫലം വലുതായിരിക്കും (ലൂക്ക 6:20-23). യേശുവിനെപ്രതി സ്വന്തമായതെല്ലാം ഉപേക്ഷിക്കുന്നവർക്ക് നൂറിരട്ടി ലഭിക്കും (മത്താ 19:27-30). ദെവത്തിന്റെ മുമ്പിൽ ഏറ്റവും വിജയിയായി കണക്കാക്കപ്പെടുന്ന ക്രിസ്ത്യാനി ആരായിരിക്കും? ആരുടെയും സംസാര വിഷയമാകാതിരുന്ന, ആരുടെയും അംഗീകാരം തേടാതിരുന്ന, ക്രിസ്തുവിനെ മാത്രം അറിയാനാഗ്രഹിച്ച, ക്രിസ്തുവിനെ മാത്രം ആഗ്രഹിച്ച, ക്രിസ്തുവിനാൽ മാത്രം അറിയപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിച്ച, ക്രിസ്തുവല്ലാതെ മറ്റൊന്നും, മറ്റാരും സ്വന്തമായി ഇല്ലാതിരുന്ന, ക്രിസ്തുവിന് വേണ്ടി എല്ലാം ചെയ്ത ആ വലിയ ചെറിയ മനുഷ്യൻ! ഏറ്റവും സ്വാധീനമുള്ള വ്യക്തി ആർ? ദെവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും പ്രയോജനമാകുന്നവ ചെയ്യുന്ന ആളാണ് ഏറ്റവും സ്വാധീനമുള്ള ആൾ. പ്രാർത്ഥനയാണ് അതിന് ഏറ്റവും പ്രയോജനം ചെയ്യുന്നത്. ലോകത്തെ സ്വാധീനിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് പ്രാർത്ഥന. ഏറ്റവും പ്രയോജനകരമായ രീതിയിൽ പ്രാർത്ഥിക്കുന്ന വ്യക്തിയാണ് യഥാർത്ഥത്തിൽ ഏറ്റവും പ്രധാന ശുശ്രൂഷ ചെയ്യുന്ന വ്യക്തി. അത്തരക്കാർ ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നുമില്ല. ദെവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാക്കേണ്ടതിന് തിരഞ്ഞെടുത്തില്ലയോ? (യാക്കോ. 2:5). ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ദെവം ലോകത്തിൽ ഭോഷത്വമായത് തെരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദെവം ലോകത്തിൽ ബലഹീനമായതു തെരഞ്ഞെടുത്തു; ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദെവം ലോകത്തിൽ കുലഹീനവും നികൃഷ്ടമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; ദെവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന് തന്നെ.... പ്രസംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ (1കൊറി. 1:27-31).
നാം സ്വയം വഞ്ചിക്കപ്പെടരുത്
ആദാമിന്റെയും ഹവ്വയുടെയും പരാജയം അവർ തന്നെയായിരുന്നു. ദെവത്തെ അനുസരിക്കാനോ ഉള്ളതുകൊണ്ട് തൃപ്തരാകാനോ അവർക്ക് കഴിഞ്ഞില്ല. സാത്താൻ പ്രലോഭിപ്പിച്ചപ്പോൾ ദെവത്തിന്റെ ലക്ഷ്യങ്ങളിൽനിന്ന് അവർ വ്യതിചലിച്ചു. എന്നാൽ സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ ദെവത്തിന്റെ ലക്ഷ്യങ്ങളിൽനിന്ന് യേശു വ്യതിചലിച്ചില്ല. യേശുവിന് ആവശ്യമുള്ള കാര്യങ്ങൾ നേടിയെടുക്കാൻ യേശുവിന് സാധിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യാനാണ് യേശുവിനെ സാത്താൻ ഉപദേശിച്ചത്. സാത്താന്റെ വഴികൾ സ്വീകരിച്ചിരുന്നു എങ്കിൽ യേശുവിന് പീഡകൾ സഹിക്കേണ്ടി വരുമായിരുന്നില്ല. യേശുവിന്റെ ദെവത്വം ജനങ്ങൾക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കുന്നതിനുള്ള എളുപ്പമുള്ളതും ആകർഷകവുമായ വഴികളായിരുന്നു സാത്താൻ ഉപദേശിച്ചത്. ഉദാഹരണമായി കഴുതപ്പുറത്തുകയറി ദേവാലയത്തിലേക്ക് എഴുന്നള്ളുന്നതിനേക്കാൾ ആകർഷകമായിരുന്നില്ലേ ദേവാലത്തിന്റെ മുകളിൽനിന്ന് ചാടി ദെവത്വം തെളിയിക്കുന്നത്?