സമൃദ്ധിയുടെ സുവിശേഷവും ആഭണധാരണവും
ശരിയായ ബാലൻസിലാണ് സത്യം സൗന്ദര്യം എന്നിവ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ബാലൻസ് തെറ്റിയാൽ എല്ലാം തെറ്റും
1 തിമോത്തി 6:6-11 പ്രോസ്പെരിറ്റി തിയോളജിക്ക് നേരെ വിപരീതം
അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു. നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.
വേർപാടിനെ തുഛ്ചീകരിച്ച് ആഭരണ ഉപേക്ഷണത്തോടു തുല്യമാക്കിയത് തെറ്റ്
ആഭരണഉപേക്ഷണത്തിന്റെ ലക്ഷ്യം പൂർണ്ണമാകുന്നത് സ്വത്തിനോടുള്ള ആസക്തി ഇല്ല എന്ന് സ്വത്ത് ഉപേക്ഷിച്ച് തെളിയിക്കുമ്പോഴാണ്. പെന്തെക്കോസ്ത് ആഭരണശാസ്ത്രത്തിലെ അംശമായത് (സ്ത്രീകൾ ആഭരണം ഉപേക്ഷിക്ക എന്നത്) വെറും ചെറുവിരൽ അനക്കൽ മാത്രമാണ്. കാറണം അതിനെക്കാൾ കൂടുതൽ വിലയുള്ള വാച്ച് സാരി കാർ വീട് എല്ലാം പരക്കെ ഉപയോഗിക്കുന്നു. വിശ്വാസിയുടെ സൗന്ദര്യത്തിൽ ഭൗതികവസ്തുക്കൾക്കുള്ള സ്ഥാനം മാറ്റി ആന്തരികമനുഷ്യന് സ്ഥാനം കൊടുക്കുന്ന കാഴ്ച്ചപ്പാട് ഉൾക്കൊണ്ടതുകൊണ്ടാണ് സ്വർണം അണിയാതിരിക്കുന്നത് നല്ലത് എന്ന ചിന്ത ശരിയാകുന്നത്. ഭൗതികവസ്തുക്കൾ കൊണട് ബാഹ്യമനുഷ്യന്റെ സൗന്ദര്യവും പ്രതാപവും വർദ്ധിപ്പിക്കുന്നതിലുള്ള ഇൗ വിലക്ക് പുരുഷന്മാർക്കും ഒരുപോലെ ബാധകമാണ്. ബാഹ്യമനുഷ്യന്റെ സൗന്ദര്യ-പ്രതാപ വിഷയത്തിൽ സ്വത്ത് ആഭരണത്തെക്കാൾ പ്രധാനമാണ്. സ്ഥലം വീട് വാഹനം പണം എല്ലാം വളരെ അത്യവശ്യത്തിനപ്പുറം ഉപയോഗിക്കരുതെന്നും, ബാഹ്യമനുഷ്യനെ അവ ഉപയോഗിച്ച് താലോലിക്കരുതെന്നമാണ് വചനത്തിന്റെ ധ്വനി. ആന്തരികമനുഷ്യന്റെ വളർച്ച സൗന്ദര്യം എന്നിവക്കാണ് ഉൗന്നൽ. അതിനുവേണടി കൊടുക്കുന്ന വിലയാണ് ഭൗതികപ്രൗഡികളുടെ ഉപേക്ഷണം. അതുകൊണട് സ്വർണം ഉപേക്ഷിക്കുന്നതുകൊണട് പ്രശനം തീരുന്നില്ല. അത് അതിന്റെ ന്യായവാദ പൂർത്തീകരണത്തിലേക്ക് കൊണ്ടുവരണം. വിശ്വാസികൾ അപ്പസ്തോലിക കാലത്തെ ആപേക്ഷിക സാമ്പത്തിക സംവിധാനത്തിലേക്ക് മടങ്ങണം. നേതാക്കൾ മീൻ പിടിക്കാനും കാളപൂട്ടാനും പോകണമെന്നല്ല പറയുന്നത്. അന്ന് യേശുവും അപ്പസ്തോലന്മാരും സ്വന്തമായി സ്വത്തില്ലാതെ വിശ്വാസികളുടെ സഹായം ഉപജീവനത്തിനായി മാത്രം ഉപയോഗിച്ചു. ഇസഹാക്കിനെ ബലികഴിക്കാൻ അബ്രഹം 3 ദിവസം നടന്നു. ലാസറിനെ ഉയർപ്പിക്കാൻ യേശു 3 ദിവസം നടന്നു.
സ്വർണം ഉപയോഗിക്കാതിരിക്കുന്നതും, ക്രമേണ അപ്പസ്തോലിക രീതിയിൽ സർവ്വസ്വത്തും ഉപേക്ഷിക്കുന്ന തരത്തിലുള്ള ആത്മീയ നിലവാരത്തിലേക്ക് സഭയെ വളർത്താനാണ് ശ്രമമെങ്കിൽ ഇത് ഉചിതമാണ്. പക്ഷെ അത് ക്രമമായി നടക്കണം. സഭയിൽ എല്ലാം ഉചിതമായും ക്രമമായും നടക്കണമെന്നാണല്ലോ വചനം. അതിനാൽ, സഭയിലെ ചില അംഗങ്ങൾ, അതായത് സ്ത്രീകൾ സ്വർണം ഉപയോഗിക്കാതിരിക്കുന്നതു കൊണട് മാത്രം ഇൗ വിഷയം അതിന്റെ പൂർത്തീകരണത്തിലേക്ക് വരുന്നില്ല, അവസാനിക്കുന്നില്ല. ആഭരണം വിഷയം പറഞ്ഞ് ഒരുതരം തരം താഴ്ന്ന സ്ത്രീപീഢനം നടത്തി ഉരുണടുകളിക്കാതെ, വിഷയത്തിന്റെ ആഴത്തിലേക്കിറങ്ങി സ്വത്ത് വർജിച്ച് അപ്പസ്തോലിക പുരുഷത്വം കാണിക്കുക. യഥാർത്ഥവിഷയം സ്വത്താണ്. ആത്മീയതയെ പുറത്തെടുക്കാൻ ഭൗതികത്തെ ഉപേക്ഷിക്കുക എന്നതാണ് ഇവിടുത്തെ വിഷയം. അല്ലാതെ ടോക്കൻ പരുവത്തിൽ സ്ത്രീയെക്കൊണട് അൽപം ആഭരണം ഉപേക്ഷിപ്പിച്ചിട്ട്, പുരുഷന്മാർ ബാക്കി എല്ലാക്കാര്യത്തിലും ആർഭാടം നടത്തി അടിച്ചുപൊളിച്ചിട്ട് ആത്മീയതയുടെ വേഷം കെട്ടാമെന്ന കാപട്യവും വ്യമോഹവും ഇനിയും വേണ്ട. സ്ത്രീകൾ ആഭരണം ഉപേക്ഷിക്കുന്ന മാനസിക ക്രമീകരണ പ്രക്രിയയുടെ മാനസിക സമ്മർദ്ദങ്ങൾ പുരുഷന്മാരെ പൊതുവെ ബാധിക്കാറില്ല. അതിനാൽ ആഭരണവിഷയത്തിൽ മാനസിക സംഘർഷം കൂടുതലും ബലഹീനപാത്രങ്ങളായ സ്ത്രീകൾക്കാണ്. ആഭരണം ഉപേക്ഷിക്കുമ്പോൾ ഭൗതികമേഖലയിലും, അന്യഭഷ പറയുമ്പോൾ ആത്മീയമേഖലയിലും എല്ലാം പൂർത്തിയായി എന്ന തെറ്റിദ്ധാരണ നാം നീക്കണം. ആ ചിന്ത തെറ്റാണെന്നതിന് സഭകളിലെ ഇന്നത്തെ അവസഥ തെളിവാണ്. ആഭരണം ഉപേക്ഷിക്കാൻ നിർബന്ധിക്കുന്നതുപോലെ തന്നെ കൃത്രിമമായി അനുകരണഅന്യഭാഷ ആത്മീയ ആഭരണമാക്കുന്നവരെയും തടയാനുള്ള ക്രമീകരണം വേണം.
ആഭരണശാസ്ത്രത്തെ അട്ടിമറിക്കാൻ നേതാക്കൾ ഉപയോഗിച്ച ആയുധം സമൃദ്ധിയുടെ സുവിശേഷശാസ്ത്രം എന്ന വെരുദ്ധ്യാത്മക ഭൗതികവാദമാണ്
ആഭരണമില്ലെങ്കിലും താരം മാമോൻ തന്നെയാണ്. ആഭരണം മാത്രമുപേക്ഷിച്ച് ഭൗതികത്തിലെ ശിഷ്യത്വം തികഞ്ഞു എന്ന അഹന്ത ചില വിചിത്രജീവികൾക്കുണ്ട്. ബാക്കി എല്ലാ ആർഭാടവും അനുവദനീയമാക്കുന്ന ചിന്ത അപലപനീയമാണ്. അന്യഭാഷ പറഞ്ഞ് ആത്മീയത്തിലും തികഞ്ഞു എന്ന അഹന്ത അതിലും കഷ്ടമാണ്. ആത്മാവിന്റെ ഫലമോ വരമോ ഇല്ലാതെ അനേ്യാന്യം കടിച്ചുകീറുന്ന വിചിത്രജീവികളായി പലരും അധഃപതിച്ചു കഴിഞ്ഞു. അന്യായസമ്പത്തും, അഭിനയകൃപാവരവും സഭയുടെ ശാപമായി. എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും, പ്രവർത്തിയില്ലാത്ത വിശ്വാസം ചത്തതാകുന്നു എന്നൊക്കെയുള്ള വചനചിന്തകളെ അട്ടിമറിച്ച് വിശ്വാസി സമൃദ്ധിയിൽ ജീവിക്കും എന്ന ചിന്ത നടപ്പാക്കി. പരിധിയില്ലാത്ത ആർഭാടവും ധനവും ദെവാനുഗ്രഹമായി ന്യായീകരിച്ചു. ഭൗതികതയെയും ദ്രവ്യാഗ്രഹത്തെയും ആത്മീയവൽക്കരിച്ചു. ദ്രവ്യാഗ്രഹം സകല തിന്മക്കും മൂലകാരണം.
അന്ന് വിശ്വാസിൾ എല്ലാം വിറ്റ് അപ്പസ്തോസലന്മാരുടെ കാൽക്കൽ കൊണ്ടുവന്നു. എല്ലാം പൊതുവായി എണ്ണി. ഇന്ന് വിശ്വാസികൾ നേതാക്കളുടെ അടുക്കൽ കൊണ്ടുവന്നാൽ അത് നേതാക്കൾ സ്വന്തം പേരിലാക്കുമെന്ന് വിശ്വസിക്ക് നല്ല വിശ്വാസമുണ്ട്, ഭയമുണ്ട്. പൊതുവകയെ സ്വന്തം വകയാക്കുന്ന ഒരു തന്ത്രമാണ് സമൃദ്ധിയുടെ സൂവിശേഷം. മാമോനെ സ്വന്തമാക്കുന്നതിൽ ലോകക്കാരുമായി മത്സരിച്ച് ജയിക്കാൻ സമൃദ്ധിയുടെ സൂവിശേഷം വരെ ഉണടാക്കി ജനത്തെ വണ്ടറടിപ്പിച്ചവരാണ് നമ്മുടെ ചില അനാത്മീയനേതാക്കൾ. ശുശ്രൂഷയുടെ വിശാലതക്കായി വിശ്വാസികളുടെ സഹകരണം കിട്ടിയ പലരും ഇന്ന് കോടീശ്വരന്മാരായി. വിശ്വാസി ശുശ്രൂഷകർക്ക് പണം കൊടുക്കുന്നത് ശുശ്രൂഷയുടെ വിശാലതക്കാണ്, നേതാവിന് തോട്ടം വാങ്ങാനല്ല. എന്നാൽ നീണ്ട ശുശ്രൂഷയുടെ ശേഷം പൗലോസിനെപ്പോലെ വീടില്ലാത്തവരും അനേകരുണട്. ശുശ്രൂഷ തുടങ്ങുന്നതിനു മുമ്പ് ധനികനയിരുന്ന പൗലോസിന് ശുശ്രൂഷയുടെ അവസാനത്തിൽ സ്വന്തമായി ഒരു പുതപ്പുപോലും ഇല്ലാതെ വന്നു എന്നതാണ് പുതിയനിയമ മാതൃക. യേശുവിന് തല ചായ്ക്കാനിടമില്ലായിരുന്നു.
സമൃദ്ധി പഠിപ്പിക്കുന്നവർ സ്തോത്രകാഴ്ചയിലൂടെ അനുഗ്രഹിക്കപ്പെടുന്നു. പാവം വിശ്വാസികൾ അരിഷ്ടതയിൽ. അധികമായി പോരാട്ടവും സാത്താനെയും പഠിപ്പിച്ച് വിശ്വാസിയെ പേടിപ്പിക്കുന്നു. സമൃദ്ധിയുടെ സുവിശേഷം വിശ്വാസികളെ നിരാശരാക്കുന്നു. ജീവിതത്തിൽ അത് നടക്കാതെ വരുമ്പോൾ നിരാശരായി ആത്മഹത്യയിലേക്കുവരെ എത്തുന്നു. ജീവിതത്തിലെ ഏത് കഷ്ടവും കർത്താവിനായി സഹിക്കുന്നത് വിടുതലാണ് ആരോഗ്യകരമാണ്. എന്നാൽ സഹിക്കുന്നത് ശാപമാണ് ദെവകോപം കൊണ്ടാണ് എന്ന ചിന്ത സ്വയം നശിപ്പിക്കും. അതുമാറ്റാനുള്ള ഉപവാസവും പ്രാർത്ഥനയും പ്രയോജനപ്പെടണമെന്നില്ല. പിന്മാറ്റത്തിലേക്ക് നയിക്കും.
ആത്മീയ നേതാക്കളെ പൊതുവെ രണ്ടായി തിരിക്കാം : ദെവത്തിൽ നിന്നുള്ളവരും ദെവത്തിൽ നിന്നല്ലാത്തവരും.
ഇൗ രണ്ടുകൂട്ടരും തങ്ങൾ ദെവത്തിൽ നിന്നാണ് എന്ന് അവകാശപ്പെടും. എന്നാൽ ആടുകളെ സ്നേഹിക്കുന്ന ഇടയന്മാർ ചെന്നായ്ക്കൾക്കെതിരെ നിലകൊള്ളും. അങ്ങനെ ചെന്നായ്ക്കളിൽ നിന്ന് ആടുകളെ രക്ഷിക്കും. എന്നാൽ വ്യാജപ്രവാചകരും കൂലിക്കാരായ ഇടയന്മാരും ഭോഷ്കുകൊണ്ട് ജനങ്ങളെ നശിപ്പിക്കും. ജനം സ്വയം തെറ്റുകയല്ല, ജനത്തെ നടത്തേണ്ട പുരോഹിതരും പ്രവാചകന്മാരും ജനത്തെ തെറ്റിക്കുകയാണ് ചെയ്യുന്നത് എന്നാണ് പഴയനിയമവും പുതിയനിയവും തെളിയിക്കുന്നത്.
ആദിപിതാക്കന്മാർ എല്ലാം ഉപേക്ഷിച്ചവരും കൃപാവരവും അഭിഷേകവും ഉള്ളവരുമായിരുന്നു. എന്നാൽ പിൻതലമുറക്കാർക്ക് അതില്ലാതെവന്നു. അവർ അഭിഷേകം അഭിനയിച്ചു. ഉണടെന്ന് കാണിച്ച് ജനത്തെ തൃപ്തരാക്കി. ക്രമേണ അഭിനയം മാത്രമായി. ജനത്തെ ക്രിസ്തുവിൽ വളർത്തേണ്ട നേതാക്കൾ ജനത്തെ വഞ്ചിച്ച് ക്രിസ്തുവിൽ നിന്നകറ്റി. നേതാക്കൾ നല്ല വിശ്വാസികളായാൽ പ്രശ്നം തീരും. പ്രധാനമായും നേതാക്കളിലൂടെയാണ് സാത്താൻ സഭയെ തകർക്കുന്നത്. ഇന്ന് സഭകളിലെ മൂല്യച്ച്യുതിക്ക് ഏതാണ്ട് പൂർണ ഉത്തരവാദിത്വം ചില നേതാക്കൾക്കുള്ളതാണ്. അവർ വചനത്തിലെ വ്യക്തമായ ഉപദേശങ്ങൾ അനുസരിച്ച് മാതൃകാപരമായി ജീവിക്കാനോ, അവ ജനങ്ങളെ പഠിപ്പിക്കാനോ മനസുവച്ചില്ല.
യോഹ 10.12. ആടുകളെക്കുറിച്ച് വിചാരമില്ലാത്ത കൂലിഇടയൻ ചെന്നായ് വരുമ്പോൾ ആടുകളെ വിട്ട് ഒാടിപ്പോകുന്നു. കടിച്ചുകീറുന്ന ചെന്നായ്ക്കൾ ഇടയന്റെ വേഷം കെട്ടി നിരനിരയായി ക്യൂവിലുണ്ട്. സൂക്ഷിച്ചോ.
വഴിതെറ്റിയ നേതാക്കളെ മാതൃകയാക്കിയ ജനവും വഴിതെറ്റി.
പലവിധ പാപവും വിവാഹമോചനവും സാധാരണമായി. അന്ധർ അന്ധരെ വഴിനടത്തി രണ്ടുകൂട്ടരും കുഴിയിൽ വീണു. ഇരട്ടി നരകം.
വായിക്കുക എഫേ 4.11-16.
ആത്മാവിന്റെ ഫലമില്ല, വരമില്ല ജീവിതമില്ല. അവർ പണം സമ്പാദിച്ചു എന്ന് മാത്രമാണ് ചുരുക്കം.