യേശുക്രിസ്തുവിന്റെ രക്തബലി ആവർത്തിക്കാനുള്ളതല്ല, വിശ്വസിക്കാനുള്ളതാണ് - അടിസ്ഥാനകാരണങ്ങൾ
യേശുവിനെ വിശ്വസിക്കുന്നതും, യേശുവിനെ ഭക്ഷിക്കുന്നതും ഒന്നുതന്നെയോ?
തന്നിൽ വിശ്വസിക്കുന്നതിലൂടെ മാത്രമേ നിത്യജീവൻ ലഭിക്കൂ എന്ന് യേശു പറയുന്നു. തന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് മാത്രമേ നിത്യജീവനുള്ളൂ എന്നും യേശു പറയുന്നു (യോഹ 6:29-63). ജീവിപ്പിക്കുന്നത് ആത്മാവാകുന്നു, മാംസം ഒന്നിനും ഉപകരിക്കുന്നില്ല, ഞാൻ നിങ്ങളോട് സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു എന്ന 63-ാം വാക്യം പ്രതേ്യകം ശ്രദ്ധിക്കണം. യേശുവിനെ വിശ്വസിക്കുക എന്നതും യേശുവിനെ ഭക്ഷിക്കുക എന്നതും രണ്ട് കാര്യങ്ങളാണെങ്കിൽ ബെബിളിൽ യേശു പറഞ്ഞതിൽ വെരുദ്ധ്യം ഉണ്ട് എന്ന് പറയുന്നതിന് തുല്യമാണ്. എന്നാൽ അങ്ങനെയാകാൻ സാദ്ധ്യമല്ല. അതിനാൽ യേശുവിനെ വിശ്വസിക്കുന്നതും, യേശുവിനെ ഭക്ഷിക്കുന്നതും അടിസ്ഥാനപരമായി ഒന്നുതന്നെയാണ് എന്നാണ് മനസിലാക്കേണ്ടത്. എന്നാൽ കത്തോലിസിസത്തിൽ മരിച്ച് അടക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ യേശുവിൽ വിശ്വസിക്കുന്നതിനും അനുസരിക്കുന്നതിനും കൊടുക്കുന്നതിനെക്കാൾ പ്രാധാന്യം യേശുവിന്റെ ശരീരത്തെ ഭൗതികമാക്കി അതിനെ ഭൗതികമായി ഭക്ഷിക്കുന്നതിന് കൊടുക്കുന്നു. അതിനാൽ അത്തരക്കാർക്ക് രക്ഷയോ, രക്ഷയുടെ ഉറപ്പോ ഇല്ലാത്തതിനാൽ ദണ്ധവിമോചനത്തെയും, ശുദ്ധീകരണസ്ഥലത്തെയും, ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനയെയും ആശ്രയിക്കേണ്ടിവരുന്നു. യഥാർത്ഥ യേശുവിന് കൊടുക്കേണ്ട സ്ഥാനം കൊടുക്കേണ്ടതുപോലെ കൊടുക്കാത്തതാണ് ഇത്തരം തെറ്റിന് കാരണം. യേശുവിന്റെ ബലിയുടെ പ്രയോജനം വിശ്വാസികൾക്ക് കുർബ്ബാനയിലൂടെ പൂർണ്ണമായി ലഭിക്കുന്നു (1366, 1407) എന്ന് റോമാ മതം പഠിപ്പിക്കുന്നു. എന്നാൽ യേശുവിന്റെ ബലിയുടെ പ്രയോജനം വിശ്വാസികൾക്ക് വിശ്വാസത്തിലൂടെ പൂർണ്ണമായി ലഭിക്കുന്നു (എഫേ 1:3-14) എന്ന് ബെബിൾ പഠിപ്പിക്കുന്നു. നമ്മുടെ നിത്യരക്ഷയ്ക്കായി നാം നോക്കേണ്ടത് ജീവിക്കുന്ന ദെവമായ യേശുക്രിസ്തുവിലേക്കാണ്. അല്ലാതെ ഏതെങ്കിലും സഭയിലേക്കോ, ആചാരങ്ങളിലേക്കോ അല്ല.
മനുഷ്യൻ പാപം ചെയ്ത് ദെവത്തിൽ നിന്ന് വേർപെട്ട് സാത്താനോടൊപ്പം നരകത്തിന് അർഹനായി
ദെവത്തിനെതിരായ സാത്താന്റെ പോരാട്ടത്തിൽ മനുഷ്യനും കൂട്ടുചേർന്നു. ദെവം പ്രപഞ്ചത്തിന്റെയും സകലജീവജാലങ്ങളുടെയും സ്രഷ്ടാവാണ്. ദെവം നല്ലവനാണ്. ദെവം നമ്മുടെ നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്. ദെവം സൃഷ്ടിച്ചിട്ടുള്ളവരിൽ വച്ച് ഏറ്റവും ശക്തനായിരുന്നു ലൂസിഫർ. അതിശക്തനും പ്രധാന ദെവദൂതനുമായിരുന്ന ലൂസിഫർ സ്വർഗ്ഗത്തിലായിരുന്ന കാലത്ത് തന്റെ ഹൃദയത്തിൽ അഹങ്കരിക്കുകയും അങ്ങനെ ദെവത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമായി ലൂസിഫറും ലൂസിഫറോട് കൂട്ടുചേർന്ന സ്വർഗ്ഗത്തിലെ മൂന്നിലൊന്ന് ദൂതൻമാരും സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കപ്പെട്ടു. അവരാണ് ഇന്നത്തെ സാത്താനും ചിശാചുക്കളും. അഹങ്കാരം നിറഞ്ഞ് ദെവത്തിനെതിരെ തിരിഞ്ഞപ്പോൾ ലൂസിഫർ സാത്താനായി മാറി. ദെവത്തോട് ഏറ്റവും അടുത്തുനിന്നിരുന്ന ലൂസിഫർ അങ്ങനെ ദെവത്തിൽ നിന്ന് ഏറ്റവും അകന്നവനായിത്തീർന്നു.
ദെവത്തിനെതിരായി പ്രവർത്തിക്കുക എന്നതാണ് സാത്താന്റെ ജീവിതലക്ഷ്യം. അതിനാൽ ദെവത്തിന്റെ സൃഷ്ടികളെയെല്ലാം നശിപ്പിക്കുക എന്ന ലക്ഷ്യവുമായി സാത്താൻ ഇന്നും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ദെവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനോട് സാത്താന് അടക്കാനാവാത്ത വിദേ്വഷമാണ്. ദെവം സാത്താന് വേണ്ടി ഒരുക്കിയ നരകത്തിൽ മനുഷ്യരെയും എത്തിച്ച് നശിപ്പിക്കുക എന്ന ലക്ഷ്യം വച്ച് സാത്താൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും സാത്താനും കൂട്ടരും അവസാനം പരാജയപ്പെടുകയും നിത്യതീത്തടാകത്തിലേക്ക് എറിയപ്പെടുകയും ചെയ്യും. അങ്ങനെ ദെവത്തിന്റെ പദ്ധതികൾ തന്നെയാണ് ഏറ്റവും നല്ലത് എന്നും, തിന്മയുടെ ശക്തികൾക്കെല്ലാം പൂർണ്ണസ്വാതന്ത്ര്യം കൊടുത്താലും അവയ്ക്ക് ഒരിക്കലും ദെവത്തെ അട്ടിമറിക്കാൻ കഴിയില്ല എന്നും ദെവം എല്ലാക്കാലത്തെയും എല്ലാ സൃഷ്ടികൾക്കും തെളിയിച്ചുകൊടുക്കും.
ആദിയിൽ ദെവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. അതിനുശേഷം ദെവം സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു (ഉൽപ 1:26-27). ദെവം ഭൂമിയിലെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഉൗതി. അങ്ങനെ മനുഷ്യൻ ജീവനുള്ള ആത്മാവായിത്തീർന്നു (ഉൽപ 2:7). സകല ആത്മാക്കളും ദെവത്തിന്റേതാണ്. എന്നാൽ പാപം ചെയ്യുന്ന ആത്മാവ് മരിക്കും (എസെ 18: 4,20). ദെവം മനുഷ്യനെ പാപമില്ലാതെ കളങ്കമറ്റവനായും, പൂർണ്ണതയുള്ള സ്വതന്ത്രമനസോടുകൂടിയുമാണ് സൃഷ്ടിച്ചത്. ദെവം ഇങ്ങനെയെല്ലാം ചെയ്തത് മനുഷ്യന് ദെവത്തോട് ഒരു നല്ല ബന്ധം പൂലർത്താനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ വേണ്ടിയായിരുന്നു. മനുഷ്യനിൽ ദേഹവും ദേഹിയും ആത്മാവും അത്ഭുതകരമായി സംയോജിതമായിരിക്കുന്നു. മനുഷ്യനും ദെവവുമായി പരസ്പര സ്നേഹബന്ധവും കൂട്ടായ്മയും നിലനിർത്തുന്നതിന് വേണ്ടിയാണ് ദെവം മനുഷ്യനെ സൃഷ്ടിച്ചത്. മനുഷ്യന് ഏറ്റവും അധികം സന്തോഷം ലഭിക്കുന്നത് മനുഷ്യാത്മാവും ദെവാത്മാവും തമ്മിലുള്ള ആത്മീയബന്ധത്തിൽനിന്നാണ്.
എന്നാൽ ദുഷ്ടനായ സാത്താൻ ദെവകൽപന ലംഘിക്കാൻ മനുഷ്യനെ പ്രരിപ്പിച്ചു. അങ്ങനെ മനുഷ്യൻ സാത്താനെ അനുസരിക്കുകയും ദെവത്തോട് അനുസരണക്കേട് കാണിച്ചു. മനുഷ്യൻ സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ട്, തന്റെ സ്വതന്ത്രമനസ്സിനെ ദുരുപയോഗിച്ച് ദെവത്തോട് അനുസരണക്കേട് കാണിച്ച് പാപം ചെയ്തു. ഇപ്രകാരം മനുഷ്യൻ ദെവത്തോടുള്ള തന്റെ ബന്ധം തകർത്തു. പാപം ചെയ്തതുമൂലം മനുഷ്യന്റെ ആത്മാവ് മരിച്ചു (ഉൽപ. 2:17). അങ്ങനെ മനുഷ്യൻ ദെവത്തിൽ നിന്നും മറ്റ് മനുഷ്യരിൽ നിന്നും അകന്നു. മരണം, ഭയം മുതലായ തിന്മകൾ മനുഷ്യവർഗ്ഗത്തിൽ കടന്നുകൂടി. മനുഷ്യർ നിത്യമായ നരകശിക്ഷക്ക് മാത്രം അർഹതയുള്ളവരായിത്തീർന്നു.
ആദത്തിന്റെ പാപം മൂലം ആദത്തിന്റെ ആത്മാവ് മരിച്ചപ്പോൾ, ആദത്തിൽ എല്ലാ മനുഷ്യരുടെയും ആത്മാക്കൾ മരിച്ചു (1കോറി. 15:22). കാരണം പാപത്തിന്റെ കൂലി മരണമാകുന്നു (റോമ. 6:23). ആദത്തിന്റെ പാപത്തിന് ശേഷം മനുഷ്യസ്വഭാവം പാപം നിറഞ്ഞതായിത്തീർന്നു (റോമ 6:23; 5:12; എഫേ. 2:1). ആദത്തിന്റെ സന്തതികൾ എല്ലാവരും പാപത്തിൽ മരിച്ച ആത്മാവോടുകൂടി ജനിക്കുകയും, അങ്ങനെ അവർ ആത്മീയമായി സാത്താന്റെ മക്കളായിത്തീരുകയും ചെയ്തു (യോഹ 8:44; മത്താ 13:38; അപ്പൊ. 13:10; എഫേ 2:1-3; യോഹ. 3:8-10). ആദിമാതാപിതാക്കളുടെ ആദ്യസതിയായ കായേൻ സ്വന്തം സഹോദരനെ കൊന്ന കൊലപാതകിയായിരുന്നു. കായേൻ ചെയ്ത പാപം ചെയ്തിട്ടില്ല എന്നവകാശപ്പെടാൻ ഇൗലോകത്തിലുള്ള ഒരുസംസ്ക്കാരത്തിനും, ഒരുജാതിക്കും സാദ്ധ്യമല്ല.
പാപം ദെവത്തിന്റെ സൃഷ്ടിയല്ല. ദെവഹിതത്തിനെതിരായി പ്രവർത്തിക്കുന്ന മനുഷ്യഹിതമാണ് പാപവും പാപത്തിന്റെ അടിസ്ഥാനവും. അങ്ങനെ മനുഷ്യൻ ദെവഹിതത്തിന് വിരുദ്ധമായി സ്വന്തം ഹിതം ചെയ്ത് ദെവത്തിൽ നിന്ന് അകന്നുപോയി. അതാണ് മരണം. എല്ലവരും പാപം ചെയ്തു (റോമ 3:23). പാപത്തിന്റെ ശമ്പളം മരണമാണ് (റോമ 6:23). പാപം ചെയ്തതുമൂലം മനുഷ്യർ മരണത്തിനും, നരകത്തിലുള്ള നിത്യശിക്ഷക്കും അർഹരായിത്തീർന്നു. (നരകം ഭയാനകമായ ഒരു യാഥാർത്ഥ്യമായതുകൊണ്ട്, ക്രിസ്തു നരകത്തെപ്പറ്റി, ബെബിളിലുള്ള പ്രവാചകരെല്ലാം കൂടി നരകത്തെപ്പറ്റി പറഞ്ഞിട്ടുള്ളതിനെക്കാൾ കൂടുതൽ പ്രസ്ഥാവിക്കുകയുണ്ടായി).
ദെവത്തിൽ നിന്ന് വേർപെട്ടുപോയ മനുഷ്യന് സ്വയം രക്ഷിക്കാനാവില്ല
പാപം മൂലം മനുഷ്യന്റെ ആത്മാവ് മരിച്ചു. അതോടെ മനുഷ്യഹൃദയത്തിൽ വലിയ ശൂന്യതയുണ്ടായി. ആത്മാവ് മരിച്ച മനുഷ്യൻ ദെവവുമായി ബന്ധപ്പെടാൻ കഴിയാതെ നിരാശനായിത്തീർന്നു. ലോകം മുഴുവൻ സ്വന്തമാക്കിയാലും ആത്മസംതൃപ്തി ലഭിക്കാത്ത അവസ്ഥയായിത്തീർന്നു മനുഷ്യന്റേത്. ദെവത്തിൽ നിന്ന് ആത്മീയമായി അകന്നുപോയ മനുഷ്യൻ ദെവവുമായി അടുക്കാൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ സമാധാനത്തിനായി പലതും ചെയ്തു. മനുഷ്യൻ അനേകം ദെവങ്ങളെയും മതങ്ങളെയും തത്വചിന്തകളെയും സൃഷ്ടിച്ചു. സൽപ്രവർത്തികളും പരിഹാരക്രീയകളും ഒക്കെ ചെയ്തു. സമ്പത്തിലും സുഖഭോഗത്തിലും ആശ്രയിച്ചു. എന്നാൽ അവയ്ക്കൊന്നും ദെവത്തെയും മനുഷ്യനെയും തമ്മിൽ അടുപ്പിക്കാനോ, മനുഷ്യന്റെ മരിച്ച ആത്മാവിന് ജീവൻ കൊടുക്കാനോ, മനുഷ്യന് ശാശ്വതമായ ഹൃദയസമാധാനം കൊടുക്കാനോ കഴിഞ്ഞില്ല.
പാപത്തിന്റെ ബന്ധനത്തിൽ നിന്ന് മനുഷ്യന് സ്വയം മോചനം നേടാൻ കഴിയില്ല. മനുഷ്യന് ദെവവുമായുള്ള ബന്ധം വീണ്ടെടുക്കാൻ മനുഷ്യന്റെ സൽപ്രവർത്തികളോ തന്ത്രങ്ങളോ മതിയാവില്ല. സൽപ്രവർത്തികൾ മനുഷ്യന്റെ നന്മയുടെ മാനദണ്ധമല്ല. വലിയ കുറ്റവാളിക്കും സൽപ്രവർത്തികൾ ചെയ്യാൻ കഴിഞ്ഞേക്കും. സൽപ്രവർത്തികൾ മനുഷ്യനെ അടിസ്ഥാനപരമായി നല്ലവനാക്കുന്നില്ല. അതിനാൽ മനുഷ്യൻ യേശുവിലൂടെ ആദ്യമേ തന്റെ പാപത്തിന് ക്ഷമ നേടി നല്ലവനാകേണ്ടിയിരിക്കുന്നു. നമുക്ക് യഥാർത്ഥമായ പാപബോധമില്ലെങ്കിൽ, നാം തമ്മിൽ തന്നെ നല്ലവരാണെന്നും പാപമില്ലാത്തവരെന്നും തെറ്റിദ്ധരിച്ചാൽ, യേശുവിലൂടെയുള്ള രക്ഷയുടെ പ്രയോജനം നമുക്ക് ലഭിക്കാതെ പോകും. രക്ഷ എന്നതിൽ ദെവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതും പാപത്തിന്റെ അടിമത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു.
മനുഷ്യന് തന്റെ ഏറ്റവും കാതലായ ആത്മീയ പ്രശ്നത്തിന് സ്വയം പരിഹാരം കാണാൻ സാദ്ധ്യമല്ല. ഒരു വളഞ്ഞ തടി അറത്തു മുറിച്ചു വളരെ ശ്രദ്ധയോടെ ഉരുമ്മി മിനുക്കി നേരെയാക്കി എടുത്താലും, തടി വളഞ്ഞതായിരുന്നതുകൊണ്ട്, അതിന്റെ കാതൽ വളഞ്ഞുതന്നെയിരിക്കും. അതുപോലെയാണ് മനുഷ്യരും. അവന്റെ ക്രൂരതയുടെയും, അഹങ്കാരത്തിന്റെയും, സ്വാർത്ഥതയുടെയും, ആജ്ഞതയുടെയും ഒക്കെ വളവുകൾ പലവിധമായ പരിശീലനങ്ങൾകൊണ്ടും പരിവേഷങ്ങൾ കൊണ്ടും തേച്ചു മിനുക്കി നേരെയാക്കാൻ ശ്രമിച്ചിട്ടും, അവന്റെ ഹൃദയം നിന്ദയും വക്രതയും നിറഞ്ഞതായി തന്നെയിരിക്കുന്നു.
മനുഷ്യവർഗ്ഗത്തിന് രക്ഷാമാർഗ്ഗം നൽകിയത് മനുഷ്യനല്ല, ദെവമാണ്
മനുഷ്യൻ രക്ഷ പ്രാപിക്കാൻ പാപക്ഷമ ലഭിക്കേണ്ടത് ആവശ്യമാണ്. മതങ്ങൾക്കൊന്നും മനുഷ്യമനസിൽ അടിഞ്ഞുകൂടിയ പാപക്കറകളെ കഴുകിക്കളയാൻ മാത്രം ശക്തിയുണ്ടായിരുന്നില്ല. ദെവപുത്രനായ യേശുവിന്റെ രക്തത്തിന് മാത്രമേ നമ്മുടെ പാപക്കറകൾ കഴുകിക്കളഞ്ഞ് നമ്മെ ശുദ്ധീകരിക്കാൻ കഴിയൂ. നമ്മുടെ ഹൃദയഭാരം നീങ്ങി ശുദ്ധമനസാക്ഷിയുടെ സമാധാനം അനുഭവിക്കണമെങ്കിൽ ദെവം നമ്മുടെ പാപം ക്ഷമിച്ചുതരണം. മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യം പാപക്ഷമ ലഭിക്കുക എന്നതാണ്.
പാപം മൂലം ലഭിച്ച നരകശിക്ഷയിൽനിന്നും മനുഷ്യരെ രക്ഷിക്കാൻ കരുണാസമ്പന്നനായ ദെവം തീരുമാനിച്ചു. പാപം മൂലം ദെവ-മനുഷ്യബന്ധത്തിൽ വന്ന തകർച്ചക്ക് പരിഹാരം ചെയ്യുവാനോ, മരിച്ച മനുഷ്യാത്മാവിന് മറുവിലകൊടുത്ത് അതിനെ ജീവിപ്പിക്കുവാനോ തക്ക മൂല്യമുള്ളതൊന്നും പ്രപഞ്ചത്തിലുണ്ടായിരുന്നില്ല. എന്നാൽ മനുഷ്യപാപത്തിന് തക്കതായ പരിഹാരം ലഭിക്കാതെ മനുഷ്യപാപം ക്ഷമിക്കാൻ ദെവത്തിന്റെ നീതിബോധം ദെവത്തെ അനുവദിച്ചില്ല. നേരെ മറിച്ച് പരിഹാരമൊന്നും ലഭിക്കാതെ മനുഷ്യവർഗ്ഗം മുഴുവൻ നശിച്ചുപോകുന്നതും സ്നേഹസമ്പന്നനായ ദെവത്തിന് അനുവദിക്കാനും കഴിഞ്ഞില്ല. അതിനാൽ മനുഷ്യവർഗ്ഗത്തിന്റെ പാപത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുത്ത് പരിഹാരം ചെയ്ത് മനുഷ്യരെ രക്ഷിക്കാൻ ദെവം തീരുമാനിച്ചു.
പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷ പ്രാപിക്കണമെങ്കിൽ എല്ലാ മനുഷ്യരും വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു (യോഹ. 3:3-7). മനുഷ്യന് സ്വയം രക്ഷ പ്രാപിക്കുവാനോ, രക്ഷാമാർഗ്ഗം കണ്ടെത്തുവാനോ കഴിയുമായിരുന്നില്ല. അതുകൊണ്ട് ദെവം രക്തബലി ആവിഷ്ക്കരിക്കുകയും, അങ്ങനെ മനുഷ്യന്റെ പാപപരിഹാരത്തിനും, ദെവവുമായുള്ള അനുരജ്ഞനത്തിനുമുള്ള ഏകവഴി ഒരുക്കുകയും ചെയ്തു. മനുഷ്യരോടുള്ള അത്യധികമായ സ്നേഹം നിമിത്തം ദെവത്തിന് നമ്മെ സഹായിക്കണമെന്ന നിർബ്ബന്ധം ഉണ്ടായി. എന്നാൽ താൻ പരമ പരിശുദ്ധനായതുകൊണ്ട് മനുഷ്യ പാപത്തിന് ഒരു പരിഹാര മാർഗ്ഗം ആവിഷ്ക്കരിക്കാതെ, ദെവത്തിന് മനുഷ്യനെ സഹായിക്കുക സാദ്ധ്യമല്ലായിരുന്നു. ദെവം നീതിമാനായതുകൊണ്ട്, നമ്മുടെ പാപത്തിന് തക്ക പരിഹാരബലി അർപ്പിക്കാതെ നമ്മെ സ്വീകരിക്കുക ദെവത്തിന് സാദ്ധ്യമല്ലായിരുന്നു. അതുകൊണ്ട് തന്റെ നീതിയും സ്നേഹവും പ്രകടമാകുന്നതിനും, അങ്ങനെ മനുഷ്യന് നിത്യരക്ഷയും നിത്യജീവനും നൽകുന്നതിനുമായി കാലത്തിന്റെ പൂർത്തീകരണത്തിൽ ദെവം തന്റെ ഏക പുത്രനെ തനിക്ക് സാദ്ധ്യമായ ഏറ്റവും വലിയ പരിഹാരബലിയായി ഭൂമിയിലേക്കയച്ചു (റോമ. 3:24-26; 5:8; 1യോഹ. 4:10).
ദെവം നമ്മെ സ്നേഹിക്കുന്നതുകൊണ്ട് നമ്മുടെ നല്ല ഭാവിക്കായി ഒരു നല്ല പദ്ധതി തയ്യാറാക്കിയിരിക്കുന്നു. എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദെവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹ 3:16). ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് (യോഹ 10:10). ദെവവുമായുള്ള മനുഷ്യന്റെ ബന്ധം പുനഃസ്ഥാപിക്കാൻ ദെവം നൽകിയ ഏകമാർഗ്ഗം യേശുക്രിസ്തുവാണ്. യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല (യോഹ 14:6).
മനുഷ്യനെ രക്ഷിക്കാൻ യേശു മനുഷ്യവർഗ്ഗത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുത്തു
അങ്ങനെ ദെവം യേശുക്രിസ്തു എന്ന വ്യക്തിയിലൂടെ മനുഷ്യനായിത്തീരുകയും മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനായി സ്വയം പരിഹാരബലിയായിത്തീർന്ന് രക്തം ചിന്തി മരിക്കുകയും ചെയ്തു. അതിനാൽ മനുഷ്യന് ഇനി ഒരുതരത്തിലുമുള്ള ബലി ആവശ്യമില്ല. ജീവൻ രക്തത്തിലാണ്. നമുക്ക് ജീവൻ ലഭിക്കുവാനായി യേശു സ്വന്തം ജീവൻ നഷ്ടപ്പെടുത്തി, രക്തം ചിന്തി നമുക്കായി മരിച്ചു. നാം മരിക്കേണ്ട സ്ഥാനത്ത് യേശു നമുക്കായി മരിച്ചു (റോമ 5:8). അടക്കപ്പെട്ട് മൂന്നാം ദിവസം ഉയിർത്തു. വിശുദ്ധലിഖിതങ്ങളിൽ പറഞ്ഞിട്ടുള്ളതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിക്കുകയും സംസ്ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ട് പേർക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരർക്ക് പ്രത്യക്ഷനായി. അവരിൽ ഏതാനം പേർ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവൻ യാക്കോബിനും തുടർന്ന് മറ്റെല്ലാ അപ്പസ്തോലൻമാർക്കും കാണപ്പെട്ടു. ഏറ്റവും ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്ന് പ്രത്യക്ഷനായി (1കോറി 15:3-8). യേശുവിന്റെ ഇൗ സുവിശേഷത്തിൽ വിശ്വസിക്കുന്നവർക്ക് പാപക്ഷമയും, രക്ഷയും, നിത്യജീവനുമുണ്ട്.
പാപപരിഹാരവും ദെവവുമായുള്ള പുനരെക്യവും രക്തബലിയിലൂടെ മാത്രമേ സാദ്ധ്യമാകൂ
ആദത്തിന്റെ പാപം മൂലം എല്ലാ മനുഷ്യരും പാപികളായിത്തീർന്നു. അങ്ങനെ എല്ലാവരും പാപത്തിന്റെ ശിക്ഷയായ മരണത്തിന് അർഹരായിത്തീർന്നു. പാപം മൂലം തന്നിൽ നിന്ന് അകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നിലേയ്ക്ക് തിരികെ കൊണ്ടുവരുവാൻ ദെവം തുടങ്ങിവച്ച രക്ഷാകരപ്രവർത്തനത്തിന്റെ ആരംഭം മുതൽ തന്നെ പരിഹാരബലി ഉണ്ടായിരുന്നു. പാപത്തെ മറയ്ക്കുന്നതിനും, ദെവകോപത്തെ തടയുന്നതിനും നിത്യമരണത്തിൽ നിന്നും രക്ഷപെടുന്നതിനും മനുഷ്യൻ ദെവഹിതാനുസരണം പരിഹാര ബലി അർപ്പിക്കേണ്ടിയിരുന്നു. ആ പരിഹാര ബലിയിൽ പകരം മരണവും രക്തം ചിന്തലും ഉൾപ്പെട്ടിരുന്നു. ഏതൊരാളുടെ പാപപരിഹാരാർത്ഥമാണോ ബലിയർപ്പിക്കുന്നത്, ആ ആൾ തന്റെ പാപം കാരണമായി മരണത്തിന് അർഹനാണെന്നും, തന്റെ പാപമോചനത്തിനും, മരണ ശിക്ഷയിൽ നിന്നുള്ള രക്ഷക്കും വേണ്ടി രക്തം ചിന്തേണ്ടത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതിനും വേണ്ടി, ആ യാഗാർപ്പകന് പകരമായി ഒരു ബലി മൃഗത്തെ കൊല്ലുകയും രക്തം ചിന്തുകയും ചെയ്യുക ആവശ്യമായിരുന്നു.
അങ്ങനെ പരിഹാരബലിയിൽ ആദ്യം മുതൽതന്നെ പകരം മരണവും രക്തം ചിന്തലും ഉൾക്കൊണ്ടിരുന്നു. രക്തം ചിന്തൽ കൂടാതെ പാപത്തിന് പരിഹാരമില്ല (എബ്ര. 9:22). ജഡത്തിന്റെ പ്രാണൻ രക്തത്തിലാണല്ലോ. നിങ്ങൾക്ക് വേണ്ടി ബലി പീഠത്തിൽ പ്രായശ്ചിത്തം ചെയ്യാൻ അത് ഞാൻ നിങ്ങൾക്ക് നൽകിയിരിക്കുന്നു. രക്തംകൊണ്ട് പ്രായശ്ചിത്തം ചെയ്യണം; പ്രാണൻ രക്തത്തിലാണല്ലോ (ലേവി. 17:11). ഇപ്രകാരം ജീവൻ രക്തത്തിൽ കുടികൊള്ളുന്നതുകൊണ്ട് പാപപരിഹാരാർത്ഥം ചിന്തപ്പെട്ട ബലിരക്തത്തിന് മാത്രമേ ജീവനെ നൽകാനും, അങ്ങനെ പാപത്തിന്റെ ശിക്ഷയായ മരണത്തെ മറികടക്കാനും സാധിക്കുമായിരുന്നുള്ളു (പുറ 12:13). ഇൗ യാഥാർത്ഥ്യത്തിന്റെ ഒരു പ്രതിഫലനമെന്നപോലെ ലോകചരിത്രത്തിലുള്ള ഏതാണ്ട് എല്ലാ സംസ്ക്കാരങ്ങളും, ജാതികളും രക്തംചിന്തൽ പാപത്തിന്റെ പരിഹാരത്തിനും, തങ്ങളുടെ ദെവങ്ങളെ പ്രീതിപ്പെടുത്തുന്നതിനും അത്യന്താപേഷിതമാണ് എന്ന് വിശ്വസിച്ചു പോന്നു.
പഴയ ഉടമ്പടിയുടെ കാലഘട്ടത്തിൽ രക്തബലികൾക്ക് വളരെ സുപ്രധാനമായ സ്ഥാനമുണ്ടായിരുന്നു
പരിപൂർണ്ണതയുള്ള യേശുക്രിസ്തുവിന്റെ രക്തബലി, കാലത്തിന്റെ പൂർത്തീകരണത്തിൽ യാഥാർത്ഥ്യമായിത്തീരുന്നതുവരെയുള്ള കാലഘട്ടത്തിൽ, താൽക്കാലികമായി പാപത്തെ മറയ്ക്കുന്നതിന് രക്തബലികൾ അർപ്പിച്ചിരുന്നു. ഇത്തരം താൽക്കാലിക രക്തബലികളുടെ ആവശ്യകതയെപറ്റി ദെവം പഴയഉടമ്പടിയിൽ മോശയുടെ നിയമത്തിലൂടെ വളരെ വ്യക്തമായി ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. പഴയ ഉടമ്പടികാലത്ത്, കാളകളെയും, ആടുകളെയും ബലിയർപ്പിക്കുന്നതിലൂടെ, പാപപരിഹാരം പ്രതീകാത്മകമായും, ആചാരപരമായും മാത്രമെ നേടാൻ സാധിച്ചിരുന്നുള്ളു. പഴയനിയമ കാലത്തെ ബലികളുടെ ഉദ്ദേശ്യം പാപത്തെ താൽക്കാലികമായി മറയ്ക്കുക എന്നതായിരുന്നു. പഴയനിയമ ബലിയായ പാപയാഗത്തിന് രക്തം ചിന്തുക ആവശ്യമായിരുന്നു. ബലി മൃഗത്തെ കൊല്ലുന്ന സമയത്ത് ബലിയർപ്പകൻ ബലിമൃഗത്തിന്റെ തലയിൽ കെകൾ വച്ച് തന്റെ പാപങ്ങൾ ഏറ്റു പറയണമായിരുന്നു (ലേവി. 3:12-13). യാഗാർപ്പകൻ കൊണ്ടുവരുന്ന ബലിമൃഗം യഥാർത്ഥത്തിൽ യാഗാർപ്പകനെതന്നെ പ്രതിനിധീകരിക്കുന്ന ഒരു പകരം ബലിവസ്തുവായിരുന്നു. യാഗാർപ്പകൻ തന്റെ കെകൾ ബലി മൃഗത്തിന്റെ തലയിൽ വയ്ക്കുകയും, തന്റെ പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുമ്പോൾ, പകരം ബലിവസ്തുവായ ബലിമൃഗം യാഗാർപ്പകന്റെ പാപത്തോടു താദാത്മ്യപ്പെടുന്നു. യാഗാർപ്പകൻ തന്നെ തനിക്ക് പകരമായി കൊണ്ടുവന്ന ബലിമൃഗത്തെ കൊല്ലേണ്ടിയിരുന്നു. ഇപ്രകാരം, ഒരു പകരം ബലിമൃഗം ഇല്ലായിരുന്നു ഏങ്കിൽ, താൻ തന്നെ തന്റെ പാപങ്ങൾ ചുമക്കുകയും, മരിക്കുകയും ചെയ്യേണ്ടിയിരുന്നു എന്ന് യാഗാർപ്പകന് ബോദ്ധ്യപ്പെടുന്നു. ബലിമൃഗം അതിൻമേൽ യാഗാർപ്പകന്റെ പാപങ്ങളും വഹിച്ച് ഒരു പകരം ബലി വസ്തുവായി കൊല്ലപ്പെടുമ്പോൾ, ആ ബലി മൃഗം അതിന്റെ ജീവൻ യാഗാർപ്പകന് കെമാറുകയായിരുന്നു. അങ്ങനെ പഴയഉടമ്പടിയുടെ കാലഘട്ടത്തിൽ മോശയുടെ നിയമപ്രകാരം ജനങ്ങൾ തങ്ങളുടെ പാപപൂർണ്ണതയെ അംഗീകരിക്കുകയും, പാപങ്ങൾ ക്ഷമിക്കപ്പെടുമെന്ന ഉത്തമ വിശ്വാസത്തോടെ കർത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് നിയമാനുസൃതമായി ബലിമൃഗത്തെ ബലിയർപ്പിക്കുകയും ചെയ്തപ്പോൾ അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും, അവർ രക്ഷപ്രാപിക്കുകയും ചെയ്തുകൊണ്ടിരുന്നു.
യേശുക്രിസ്തുവിന്റെ രക്തബലി പഴയ ഉടമ്പടിയുടെ പൂർത്തീകരണവും, പുതിയഉടമ്പടിയുടെ ആരംഭവുമാണ്
മോശയുടെ കാലഘട്ടത്തിലെ പാപയാഗത്തിനുണ്ടായിരുന്ന അതേ അടിസ്ഥാനതത്വങ്ങൾ തന്നെയാണ് യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരാർത്ഥമുള്ള തന്റെ രക്ത ബലിയിലൂടെ പൂർത്തീകരിച്ചത്. ക്രിസ്തു നമുക്ക് പകരമായി ബലി വസ്തുവായിത്തീർന്നു. ക്രിസ്തു നമുക്ക് വേണ്ടി നമ്മുടെ പാപമായിത്തീർന്നു. ക്രിസ്തു നമ്മുടെ പാപയാഗമായി മരിച്ചു (1പത്രാ. 3:18). നാം അവനിൽ വിശ്വസിക്കുമ്പോൾ, അവൻ നമ്മുടെ പാപങ്ങൾ സ്വയം വഹിക്കുന്നു (1പത്രാ. 2:24). ക്രിസ്തുവിന്റെ മരണം മൂലം അവനിൽ വിശ്വസിക്കുന്നവർക്ക് പുതിയ ജീവൻ ലഭിക്കുന്നു (1യോഹ. 5:1-13). പഴയനിയമ കാലത്തുണ്ടായിരുന്ന നിയമവും, യാഗങ്ങളും, പരിഹാരബലികളും, പ്രതീകങ്ങളും, ആചാരങ്ങളും, എല്ലാം അവയുടെ അർത്ഥവും, പൂർത്തീകരണവും കണ്ടെത്തുന്നത് യേശുക്രിസ്തുവിന്റെ രക്തബലിയിലാണ് (ഏബ്രാ 9:11-26). യേശുക്രിസ്തു ലോകാരംഭത്തിന് മുമ്പുതന്നെ മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരാർത്ഥം കൊല്ലപ്പെട്ട ദെവത്തിന്റെ ബലിയാടായിരുന്നു (വെളി. 13:8). അതിനാൽ പഴയനിയമകാലത്തെ ബലിസമ്പ്രദായത്തിൽ യേശുക്രിസ്തുവിന്റെ ബലിമരണം മുൻകൂട്ടി കണ്ട് ജനങ്ങളുടെ പാപങ്ങൾ താൽക്കാലികമായി അവഗണിക്കാനും, മറക്കാനും ദെവം തിരുമനസായി.
യേശുക്രിസ്തു വന്നത് സകല പാപങ്ങളെയും ശുദ്ധീകരിക്കുന്ന തന്റെ രക്തബലിയിലൂടെ, മോശയുടെ നിയമത്തിലുണ്ടായിരുന്ന ബലികളെയെല്ലാം നിർമൂലനം ചെയ്യാൻ വേണ്ടിയായിരുന്നു (എബ്രാ. 10:1-14). നീതിയുടെ പൂർണ്ണതയ്ക്കായി ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക്, ക്രിസ്തു സകല ന്യായപ്രമാണങ്ങളുടെയും പൂർത്തീകരണവും, അവസാനവുമായിത്തീർന്നിരിക്കുന്നു (റോമ. 10:4). പഴയ നിയമകാലഘട്ടത്തിലെ നിയമങ്ങൾ യേശുക്രിസ്തുവിന്റെ ആഗമനം വരെ മാത്രമെ പ്രാബല്യത്തിലുണ്ടായിരുന്നുള്ളു (ലൂക്ക. 16:16-17; മത്താ. 11: 12-13), 5:17-18). യേശുക്രിസ്തു വന്നത് നിയമത്തെ നശിപ്പിക്കാനല്ല, മറിച്ച്, നിയമത്തെ പൂർത്തീകരിക്കാനും, സംസ്ഥാപിക്കുവാനുമാണ് (മത്താ. 5:17). യേശുക്രിസ്തു സകല മനുഷ്യരുടെയും പാപ പരിഹാരാർത്ഥം സ്വയം രക്തബലി അർപ്പിച്ചതുകൊണ്ട്, മനുഷ്യരാരും ഇപ്പോൾ രക്തബലി അർപ്പിക്കേണ്ട ആവശ്യം ഇല്ല. ക്രിസ്തുവിന്റെ രക്തബലിക്ക് ശേഷം അന്നുവരെ യഹൂദ ദേവാലയത്തിൽ ഉണ്ടായിരുന്ന രക്തബലികൾ എല്ലാം നിന്നു പോയി എന്നുള്ളത് ഒരു ചരിത്ര യാഥാർത്ഥ്യമാണ്. ഇപ്പോൾ യഹൂദർക്ക് ദേവാലയമോ, രക്തബലികളോ ഇല്ല. അത്തരത്തിലുള്ള നിയമത്തിന്റെ എല്ലാം ഭാരം യേശുക്രിസ്തു നീക്കിക്കളഞ്ഞു (അപ്പോ. 15:10-11; കൊളോ. 2:8-18). നിയമത്തിന്റെ സ്ഥാനത്ത് നിയമത്തെക്കാൾ ഉന്നതമായ കൃപയുടെ ഉടമ്പടി സ്ഥാപിച്ചുകൊണ്ട് യേശുക്രിസ്തു നിയമത്തെ പൂർത്തീകരിക്കുകയും, അങ്ങനെ നിയമത്തെ മാറ്റിക്കളുയുകയും ചെയ്തു (എബ്രാ 8: 6-13). മനുഷ്യരെല്ലാം ഇപ്പോൾ, രക്ഷയ്ക്കായി യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്ന നിയമത്തിൻ കീഴിലാണ്. മോശ വഴി നിയമം നൽകപ്പെട്ടു, യേശുക്രിസ്തുവഴി കൃപയും സത്യവും ഉണ്ടായി(യോഹ. 1:17). ദെവീക പദ്ധതിപ്രകാരമുള്ള ഇൗ കൃപയുടെ കാലഘട്ടത്തിൽ ക്രിസ്തുവിൽ വിശ്വസിക്കുക എന്ന നിയമം അനുസരിക്കുന്നതാണ് രക്ഷ പ്രാപിക്കുന്നതിനുള്ള വ്യവസ്ഥ. ക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ നാം നിയമത്തെ പൂർണ്ണമായി ഉറപ്പിക്കുകയാണ് ചെയ്യുന്നത് (റോമ 3:31). അങ്ങനെ ഇപ്പോൾ യേശുക്രിസ്തുവിൽ കൂടി മാത്രമെ രക്ഷ സാദ്ധ്യമാകൂ.
യേശുക്രിസ്തുവിന്റെ ഒരിക്കലായി നടന്ന രക്തബലിയുടെ അടിസ്ഥാനത്തിൽ മാത്രമേ മനുഷ്യന് നിത്യരക്ഷ ലഭിക്കുകയുള്ളൂ
ജീവിക്കുന്ന ഏക സത്യദെവം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീമൂന്നാളുകളിൽ നിത്യമായിജീവിക്കുന്നു. അവരോരുത്തരും പൂർണ്ണമായുംതുല്യമായുംദെവമാകുന്നു. ഇൗ ത്രീയേകദെവത്തിലെ രണ്ടാമത്തെ ആൾ മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്ന്രക്ഷിക്കാൻ മനുഷ്യനായി ഭൂമിയിൽവന്നു. ആ ആളാണ്ദെവപുത്രനായയേശുക്രിസ്തു. അങ്ങനെ യേശുക്രിസ്തു പൂർണ്ണമായുംദെവവും, പൂർണ്ണമായും മനുഷ്യനുമാണ്. ക്രിസ്തുവിൽദെവത്തിന്റെതികവ് മനുഷ്യരൂപത്തിൽകുടികൊള്ളുന്നു. എല്ലാശക്തിക്കും അധികാരത്തിനും തലവനായ അവനിലൂടെ നിങ്ങൾ പൂർണ്ണത പ്രാപിച്ചിരിക്കുന്നു (കെളോ 2:9-10). യേശുക്രിസ്തുവിൽ ദെവത്തിന്റെശക്തിയുടെയും, സത്യത്തിന്റെയും, ജ്ഞാനത്തിന്റെയും, അറിവിന്റെയും, മഹത്വത്തിന്റെയും, നീതിയുടെയും, സാരാംശവും, പൂർണ്ണതയുംവെളിപ്പെടുന്നു (1കൊരി. 1:18-31; 2 കൊരി. 4:6). അതുകൊണ്ട് എല്ലാ യാഥാർത്ഥ്യങ്ങളെയും വിലയിരുത്തുവാനുപയോഗിക്കേണ്ട അടിസ്ഥാന സൂചിക യേശുക്രിസ്തുവാണ്. യേശുക്രിസ്തു എന്ന വ്യക്തിയിൽ നിന്നും വേർപ്പെടുത്തിയാൽ ഒരുയാഥാർത്ഥ്യത്തിനും ആത്യന്തികമായഅർത്ഥം ഇല്ല. അവൻ അദൃശ്യനായ ദെവത്തിന്റെ പ്രതിരൂപമാണ്, സർവ്വസൃഷ്ടികളിലും ആദ്യജാതൻ. അവനിലാണ്സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിക്കപ്പെട്ടത്. സിംഹാസനങ്ങളും, ആധിപത്യങ്ങളും പ്രഭുത്വങ്ങളും, അധികാരങ്ങളും അവനിലൂടെ, അവനുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എല്ലാറ്റിനും മുമ്പുള്ളവനാണ് അവൻ; എല്ലാം അവനിൽ സംയോജിപ്പിച്ചിരിക്കുന്നു (കൊളോ. 1:16-17). സ്വർഗ്ഗത്തിലും, ഭൂമിയിലുമുള്ള എല്ലാറ്റിനെയും, കാലത്തിന്റെ തികവിൽ ക്രിസ്തുവിൽ സംയോജിപ്പിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. (എഫേ. 1:10 ).
യേശുവിൽ നമുക്ക് പാപമോചനമെന്ന വീണ്ടെടുപ്പുണ്ട്. അവന് അദൃശ്യനായ ദെവത്തിന്റെ പ്രതിരൂപവും, സർവ്വസൃഷ്ടിക്കും മുമ്പുള്ള ആദ്യജാതനുമാകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും, ദൃശ്യമായതും അദൃശ്യമായതും, സിംഹാസനങ്ങളാകട്ടെ കർ്ത്തൃത്വങ്ങളാകട്ടെ, വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരംസൃഷ്ടിക്കപ്പെട്ടു. അവൻ മുഖാന്തരവും, അവനായിട്ടുംസകലവുംസൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ. അവൻ സകലത്തിനും ആധാരമായിരിക്കുന്നു. അവൻ സഭ എന്ന ശരീരത്തിന്റെതലയുംആകുന്നു. സകലത്തിലും താൻ മുമ്പനാകേണ്ടതിന് അവൻ ആരംഭവുംമരിച്ചവരുടെ ഇടയിൽനിന്ന്ആദ്യനായിഎഴുന്നേറ്റവനും ആകുന്നു. അവനിൽ സർവ്വസമ്പൂർണ്ണതയുംവസിപ്പാനും, അവൻ ക്രൂശിൽചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരംസമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോസ്വർഗ്ഗത്തിലുള്ളതോ ആയ സകലത്തെയും അവനെക്കൊണ്ട്തന്നോട് നിരപ്പിക്കാനും പിതാവിന് പ്രസാദംതോന്നി (കൊലോ 1:16-20).
അങ്ങനെ ക്രിസ്തുവാണ്എല്ലാറ്റിന്റെയുംആരംഭവുംകേന്ദ്രവും അവസാനവും. യേശുക്രിസ്തു എന്ന വ്യക്തിയിലൂടെദെവംതന്നെത്തന്നെ വെളിപ്പെടുത്തി. ഇൗ യേശുക്രിസ്തുഒാരോ മനുഷ്യനും പകരമായിസഹിക്കുകയും, കുരിശിൽമരിക്കുകയുംചെയ്തു. പാപത്തിന്റെകൂലി മരണമായതിനാൽഒാരോ മനുഷ്യനും ലഭിക്കുമായിരുന്ന മരണശിക്ഷ, യേശുക്രിസ്തുസ്വന്തം മരണത്താൽകടംവീട്ടിഒഴിവാക്കി. കുരിശിലുള്ളതന്റെമരണംവഴിയായിയേശുക്രിസ്തുതന്റെശരീരത്തിൽ നമ്മുടെ പാപങ്ങൾ വഹിച്ചു; മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങളെല്ലാംകുരുശിൽതറച്ചു; നമുക്ക്ലഭിക്കുമായിരുന്ന ശിക്ഷ കടംവീട്ടിഒഴിവാക്കി; നമ്മുടെ സ്ഥാനത്ത് പാപവും അപമാനവുമായിത്തീർന്നു; എന്നന്നേക്കുമായിസാത്താനെ പരാജയപ്പെടുത്തി; എല്ലാ മനുഷ്യരുടെയും പാപങ്ങൾക്ക്മോചനം നേടിയെടുത്തു; അങ്ങനെ നമ്മെ എല്ലാവരെയുംദെവവുമായിശരിയായഒരു ബന്ധത്തിലേക്ക് വീണ്ടെടുത്ത്കൊണ്ടുവന്നു (1കൊറി. 15:24-28; എഫേ. 1:10; ഹെബ്ര. 10:13; 1പത്രാ. 2:24; യോഹ. 1:29). സ്വന്തം മരണത്തിലുടെയും, ഉയിർത്തേഴുന്നേൽപിലൂടെയും ക്രിസ്തു, മരണാധികാരിയായിരുന്ന സാത്താനെ പൂർണ്ണമായി പരാജയപ്പെടുത്തി. അതിനാൽ ക്രിസ്തുവിശ്വാസിക്ക്സാത്താന്റെശക്തിക്ക്മേൽ അധികാരമുണ്ട്. നമുക്ക്യഥാർത്ഥത്തിൽമരണത്തെയുംസാത്താനെയും ഭയപ്പെടേണ്ട ആവശ്യമില്ല.
ക്രിസ്തു മനുഷ്യനെ പാപത്തിന്റെയും, മരണത്തിന്റെയും, സാത്താന്റെയും, നരകത്തിന്റെയുംഏറ്റവും ഭയാനകമായ അടിമത്വങ്ങളിൽ നിന്നുംരക്ഷിച്ചു. ക്രിസ്തു അങ്ങനെ മനുഷ്യന്റെഏറ്റവുംഅടിസ്ഥാനപരമായആവശ്യത്തിന് പരിഹാരമുണ്ടാക്കി, മനുഷ്യവർഗ്ഗത്തിന് ഏറ്റവുംവലിയസംഭാവന നൽകി. മനുഷ്യ പാപപരിഹാരത്തിനായുള്ള ക്രിസ്തുവിന്റെ സഹനത്തിന്റെയും, മരണത്തിന്റെയുംഅടിസ്ഥാനത്തിൽ, ക്രിസ്തുവിൽവിശ്വസിക്കുന്നവരുടെ പാപങ്ങൾ ക്ഷമിക്കുന്നതിന് ദെവത്തിന് ന്യായീകരണമുണ്ട്. എല്ലാകാലഘട്ടങ്ങളിലുംജീവിച്ചിരുന്നവരിൽ നിന്നുംദെവരാജ്യത്തിൽ പ്രവേശിക്കാൻ അവസരംലഭിക്കുന്നവർക്ക്അത് സാദ്ധ്യമാകുന്നത് ക്രിസ്തു അവരുടെ പാപപരിഹാരത്തിനായിമരിച്ചതുകൊണ്ടാണ്. യേശുവിന്റെചിന്തപ്പെട്ട രക്തമാണ് മനുഷ്യന്റെ പാപപരിഹാരത്തിനും, അവന്റെ നിത്യജീവനുമുള്ള ഏക അടിസ്ഥാനം. രക്ഷ എന്നു പറയുന്നത് പാപത്തിന്റെഅടിമത്വത്തിൽ നിന്നുംദെവം മനുഷ്യനെ മോചിപ്പിക്കുന്നതാണ്. യേശുക്രിസ്തുവിന്റെരക്തം, ക്രിസ്തുവിൽവിശ്വസിക്കുന്നവരുടെഎല്ലാം പാപങ്ങളെകഴുകിക്കളയുകയും, അവരെദെവത്തിന്റെ മക്കളാക്കിത്തീർക്കുകയും അങ്ങനെ നിത്യജിവന് അവകാശികളാക്കിത്തീർക്കുകയുംചെയ്യുന്നു (റോമ. 8:14-17; ഗലാ. 4:5).
അവിശ്വാസത്തിലൂടെയുള്ള മനുഷ്യപാപത്തിന് മറുമരുന്ന് പാപപരിഹാരബലി അർപ്പിച്ച യേശുവിലുള്ള വിശ്വാസം മാത്രം
മനുഷ്യന്റെ ആദ്യപാപം ദെവകൽപന അനുസരിക്കാതിരുന്നതായിരുന്നു. ദെവകൽപന അനുസരിക്കാതിരിക്കാനുള്ള അടിസ്ഥാനപരമായ കാരണം ദെവത്തെ അവിശ്വസിച്ചതായിരുന്നു. അവിശ്വാസത്തിലൂടെ ഉണ്ടായ പാപത്തിന് പരിഹാരം വിശ്വാസത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ. ക്രിസ്തുവിന്റെ ചിന്തപ്പെട്ട രക്തം ഒരു വ്യക്തിയുടെ പാപമോചനത്തിനായി പ്രയോജനപ്പെടുന്നതിനുള്ള ചാനൽ അഥവാ ഉപാധി, ആ വ്യക്തിയുടെ വിശ്വാസമാണ്. വിശ്വാസം കൂടാതെ അവനെ പ്രസാദിപ്പിക്കാൻ സാദ്ധ്യമല്ല. കാരണം, ദെവത്തെ സമീപിക്കുന്ന ഏവനും അവൻ ഉണ്ട് എന്നും അവനെ അനേ്വഷിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നു എന്നും വിശ്വസിക്കണം (ഹെബ്ര. 11:6). ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും (റോമ. 1: 16-17). യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റുപറയുകയും, ദെവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. മനുഷ്യൻ സ്വഹൃദയംകൊണ്ട് വിശ്വസിക്കുന്നു, അങ്ങനെ നിതീകരിക്കപ്പെടുന്നു; വായ്കൊണ്ട് ഏറ്റുപറയുന്നു, അങ്ങനെ രക്ഷിക്കപ്പെടുന്നു. അവനിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിതനാകുകയില്ല.... കാരണം കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും (റോമ. 10:9-13). വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും (മർക്കോ. 16:16). ക്രിസ്തുവിൽ വിശ്വസിക്കാത്തവരെല്ലാം അവരുടെ പാപങ്ങളിൽ മരിക്കും (യോഹ. 8:24).
ക്രിസ്തീയവിശ്വാസത്തിന്റെ ഉള്ളടക്കം എന്താണെന്ന് നാം ചിന്തിക്കണം. മനുഷ്യൻ പാപത്താൽ പൂർണ്ണമായി നശിച്ചിരിക്കുന്നു എന്നും, യേശുക്രിസ്തു രക്ഷകനും, ദെവവുമാണ് എന്നും, യേശുക്രിസ്തു നമ്മുടെ പാപപരിഹാരത്തിനായി കുരിശിൽ മരിച്ചു എന്നും, അടക്കപ്പെട്ടു എന്നും, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നും, സ്വർഗ്ഗത്തിലേക്കു എഴുന്നുള്ളി ഇപ്പോൾ പിതാവായ ദെവത്തിന്റെ വലത്തു ഭാഗത്ത് ഇരുന്ന് വിശ്വാസികൾക്ക് വേണ്ടി മദ്ധ്യസ്ഥം വഹിക്കുന്നു എന്നും എല്ലാം അംഗീകരിക്കുകയും, വിശ്വസിക്കുകയും ചെയ്യുക എന്നതാണ് ക്രിസ്തീയ വിശ്വാസത്തിന്റെ ഉള്ളടക്കം. ദെവം ലോകത്തെ ക്രിസ്തുവിൽ തന്നോട് അനുരഞ്ജിപ്പിച്ചു. (2കൊരി. 5:19). എന്നാൽ ആരെങ്കിലും പാപം ചെയ്താൽ നമുക്ക് പിതാവിന്റെ സമീപം ഒരു മദ്ധ്യസ്ഥനുണ്ട്; നീതിമാനായ യേശുക്രിസ്തു. അവൻ നമ്മുടെ പാപങ്ങൾക്ക് പരിഹാരമാണ്; നമ്മുടെ മാത്രമല്ല സമസ്ത ലോകത്തിന്റെയും പാപങ്ങൾക്ക് പരിഹാരം. നാം അവന്റെ കല്പനകൾ അനുസരിക്കുന്നുണ്ടെങ്കിൽ നാം അവനെ അറിയുന്നു എന്ന് വ്യക്തമാണ് (1യോഹ. 2:2-3). മനുഷ്യന് രക്ഷ പ്രാപിക്കുന്നതിനായി വേറോരു നാമവുമില്ല (അപ്പൊ 4:12). സാമ്പത്തിക പദവി, പ്രശസ്തി, സാംസ്ക്കാരിക ശുദ്ധി, നല്ലപെരുമാറ്റരീതികൾ, സൽപ്രവർത്തികൾ, ജീവിതരീതികളിൽ പ്രകടമാകുന്ന പിഴയില്ലായ്മ, ഏതെങ്കിലും സഭയിലുള്ള അംഗത്വം, ഇവയൊന്നും, അതിനാൽ തന്നെ ഒരു വ്യക്തിയെയും രക്ഷിക്കുന്നില്ല.
വിശ്വാസം വഴിയായി നാം യേശുവിനെ സ്വീകരിക്കുക - ലളിതമെങ്കിലും വിഷമം?
മനുഷ്യന് സാദ്ധ്യമാകുന്നതിൽവച്ച് ഏറ്റവും മഹത്തായ പ്രതീക്ഷ - യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും പാപത്തിന്റെയും, മരണത്തിന്റെയും, സാത്താന്റെയും അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യവും അങ്ങനെ നിത്യരക്ഷയും നിത്യജീവനും ഇപ്പോൾ തന്നെ സമ്മാനമായി ലഭിക്കുന്നു എന്നതാണ്. ഇത് സാദ്ധ്യമായത് യേശുക്രിസ്തുവിന്റെ കുരിശിലുള്ള പരമമായ രക്തബലിവഴിയാണ്. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏതൊരാളും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടി അവനെ നൽകാൻ തക്കവണ്ണം അത്രയധികമായി ദെവം ലോകത്തെ സ്നേഹിച്ചു. (യോഹ 3:16). യേശുക്രിസ്തു നമ്മുടെ പാപങ്ങളെ ചുമന്നു; നമ്മുടെ മരണം മരിച്ചു. എന്നാൽ യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു. സകല ലോകനേതാക്കളുടെയും കല്ലറകൾ അടഞ്ഞു കിടക്കുമ്പോൾ യേശുവിന്റെ കല്ലറ തുറന്നു കിടക്കുന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു സകല പ്രപഞ്ചത്തിന്റെയും രാജാവായി. സ്വർഗ്ഗത്തിൽ പിതാവായ ദെവത്തിന്റെ വലത്തു ഭാഗത്തു എഴുന്നള്ളിയിരുന്ന്, തന്നിൽ വിശ്വിസിക്കുന്നവർ ക്കായി മദ്ധ്യസ്ഥം വഹിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് അവനിൽ (അവനിൽ മാത്രം) വിശ്വസിക്കുന്നവർക്ക് നിത്യരക്ഷയും, നിത്യജീവനും നേടാം. വാസ്തവത്തിൽ യേശുവിൽ വിശ്വസിക്കുക എന്നത് ആർക്കും സാധിക്കും വിധം ലളിതവും എളുപ്പവുമാണെങ്കിലും, അതേസമയം തന്നെ, പലർക്കും അതിന് മനസു വരാത്തതുകൊണ്ട് വിഷമവുമാണ്. ദെവത്തിന്റെ നിത്യമായ പദ്ധതിപ്രകാരം, മനുഷ്യന് ചെയ്യാവുന്ന ഏറ്റവും ശ്രഷ്ടമായ കാര്യം യേശുക്രിസ്തുവിലൂടെ ദെവവുമായുള്ള സഹവാസം നേടിയെടുക്കുക എന്നതാണ്. എല്ലാവരും രക്ഷപ്രാപിക്കണമെന്നാണ് ദെവത്തിന്റെ ആഗ്രഹം. എന്നാൽ ദെവം ആരെയും സ്വർഗ്ഗത്തിൽ പോകാൻ നിർബ്ബന്ധിക്കില്ല. സ്വർഗ്ഗം വേണോ, നരകം വേണോ എന്നത് ഒാരോരുത്തരും വ്യക്തിപരമായി തിരഞ്ഞെടുക്കേണ്ട കാര്യമാണ്.
നാം യേശുവിനെ സ്വീകരിക്കുന്നതും രക്ഷപ്രാപിക്കുന്നതും വിശ്വാസം വഴി ദെവകൃപയാലാണ് (എഫേ 2:8). കാരണം ദെവവചനത്തിൽ അവിശ്വസിച്ചതുകൊണ്ടാണ് മനുഷ്യൻ ശിക്ഷക്ക് വിധേയനായിത്തീർന്നത്. അതിനാൽ പാപത്തിന്റെ ശിക്ഷയിൽ നിന്ന് മോചനം നേടാൻ മനുഷ്യൻ ദെവവചനം തന്നെയായ യേശുവിൽ വിശ്വസിക്കണം. യേശു നിന്റെ സകല പാപത്തിനും പരിഹാരം ചെയ്തു എന്ന് ഹൃദയപൂർവ്വം വിശ്വസിച്ച്, പാപങ്ങൾ ഏറ്റുപറഞ്ഞ്, യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ചാൽ നിനക്ക് പാപത്തിന്റെയും ലോകത്തിന്റെയും സാത്താന്റെയും ബന്ധനങ്ങളിൽ നിന്ന് മോചനം ലഭിക്കും. നിന്റെ മരിച്ച ആത്മാവ് ജീവൻ പ്രാപിക്കും. അങ്ങനെ നീവീണ്ടും ജനിച്ച് മരണത്തിൽ നിന്ന് രക്ഷ പ്രാപിച്ച് നിത്യജീവനിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇങ്ങനെ വീണ്ടും ജനനത്തിലൂടെ ആത്മാവിന് ജീവൻ ലഭിച്ച വ്യക്തിക്ക് മാത്രമേ സത്യദെവവുമായി ശരിയായ രീതിയിൽ ബന്ധപ്പെടുവാൻ കഴിയുകയുള്ളൂ.
ഇൗ യാഥാർത്ഥ്യങ്ങൾ മനസിലാക്കി അംഗീകരിച്ച് നാം ഒാരോരുത്തരും വ്യക്തിപരമായി യേശുവിനെ രക്ഷകനും ദെവവുമായി സ്വന്തം ഹൃദയത്തിലേക്ക് സ്വീകരിക്കണം. അപ്പോൾ നാം വീണ്ടും ജനിക്കുന്നു. തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിച്ചവർക്കെല്ലാം ദെവമക്കളാകാൻ അവൻ കഴിവു നൽകി. അവർ ജനിച്ചത് രക്തത്തിൽനിന്നോ ശാരീരികാഭിലാഷത്തിൽനിന്നോ പരുഷന്റെ ഇച്ഛയിൽ നിന്നോ അല്ല, ദെവത്തിൽനിന്നത്ര (യോഹ 1:12-13). സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവന് ദെവരാജ്യം കാണാൻ കഴിയുകയില്ല .... ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദെവരാജ്യത്തിൽ പ്രവേശിക്കുക സാദ്ധ്യമല്ല. മാംസത്തിൽ നിന്ന് ജനിക്കുന്നത് മാംസമാണ്; ആത്മാവിൽ നിന്ന് ജനിക്കുന്നത് ആത്മാവും (യോഹ 3:3-6). യേശുവിനെ രക്ഷകനായി സ്വീകരിക്കുക എന്നത് ബുദ്ധിയുടെ അംഗീകാരമോ വെകാരികമായ അനുഭവമോ അല്ല. മറിച്ച് അത് നമ്മുടെ പാപജീവിതത്തിൽ നിന്ന് തിരിഞ്ഞ് യേശുവിൽ പൂർണ്ണമായി ആശ്രയിച്ച് ജീവിക്കാനുള്ള നമ്മുടെ സമ്പൂർണ്ണ തീരുമാനമാണ്.
വാസ്തവത്തിൽ യേശുക്രിസ്തു എല്ലാവർക്കും സ്വാതന്ത്ര്യവും, സമാധാനവും, സന്തോഷവും വാഗ്ദാനം ചെയ്യുന്നു. ക്രിസ്തുവിലുള്ള ജീവിതം നിത്യസന്തോഷത്തിലേക്കുള്ള വിളിയാണ്. സത്യത്തിനും, രക്ഷക്കും സമാധാനത്തിനും വേണ്ടിയുള്ള മനുഷ്യവർഗ്ഗത്തിന്റെ ദാഹശമനം യേശുക്രിസ്തുവിനാൽ മാത്രമാണ് സാധിക്കുന്നത്. ആ യേശു ഇപ്പോൾ താങ്കളുടെ ഹൃദയകവാടത്തിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്. നീ നിന്റെ ഹൃദയം തുറന്ന് യേശുവിനെ സ്വീകരിച്ചാൽ യേശു നിന്റെ ഹൃദയത്തിലേക്ക് കടന്നു വരും. നീ നിത്യമരണത്തിൽനിന്ന് നിത്യജീവനിലേക്ക് പ്രവേശിക്കും.
ചിലർ രക്ഷപ്രാപിക്കാത്തത് ദെവം അവരെ സ്നേഹിക്കാത്തതുകൊണ്ടല്ല, മറിച്ച് അവർ യേശുവിലുള്ള വിശ്വാസത്തിലൂടെ ദെവത്തെ അനുസരിക്കാത്തതുകൊണ്ടാണ്
രക്ഷയുടെ അടിസ്ഥാനം സൽപ്രവർത്തികളല്ല, മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസമാണ് (യോഹ 3:18; 6:40; എഫേ 2:8-9; തീത്തോ 3:5; റോമ 3:28; ഗലാ 2:16; 3: 8, 26). രക്ഷ മനുഷ്യന്റെ പ്രവർത്തികളുടെ ഫലമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. രക്ഷ എന്നത് ദെവം മനുഷ്യനു വേണ്ടി ചെയ്ത പ്രവൃത്തികളുടെ ഫലമാണ്. അല്ലാതെ മനുഷ്യൻ ദെവത്തിനുവേണ്ടി ചെയ്യുന്ന പ്രവൃത്തികളുടെ ഫലമല്ല. ഒരാൾ രക്ഷ പ്രാപിക്കാത്തതിന്റെ കാരണം ദെവം അയാളെ സ്നേഹിക്കാത്തുകൊണ്ടല്ല, മറിച്ച് അയാൾ ദെവത്തെ സ്നേഹിക്കാത്തതുകൊണ്ടാണ്. രക്ഷ, പാപത്തിൽ നിന്നുള്ള രക്ഷ, യേശുക്രിസ്തുവിലുള്ള വിശ്വാസം കൊണ്ട് മാത്രം ലഭിക്കുന്നതാണ്. സൽപ്രവൃത്തികൾ കൊണ്ടോ, പാരമ്പര്യങ്ങൾ അനുസരിക്കുന്നതു കൊണ്ടോ, മറിയത്തോടും, വിശുദ്ധരോടുമുള്ള ഭക്തികൊണ്ടോ രക്ഷ നേടാനാവില്ല. താങ്കളുടെ നിത്യരക്ഷക്ക് വേണ്ടി മറ്റേതൊരു മനുഷ്യനിലും ആശ്രയിക്കുന്നത് ശരിയല്ല. ഒരു മനുഷ്യന്റെയോ, സഭയുടെയോ തെറ്റാവരത്തിലല്ല, മറിച്ച് കർത്താവായ യേശുക്രിസ്തുവിൽമാത്രമാണ് നാം രക്ഷയ്ക്കായിആശ്രയിക്കേണ്ടത്. കാരണം മറ്റാർക്കും വിധി ദിവസത്തിൽ നമുക്കായി ഒന്നും ചെയ്യാൻ സാധിക്കുകയില്ല. യേശുക്രിസ്തു മാത്രമാണ് വിധികർത്താവ്. അതിനാൽ യേശുവിൽ വിശ്വസിക്കുക, യേശുവിനെ അനുസരിക്കുക, യേശുവിനോട് നല്ല ബന്ധം വളർത്തിയെടുക്കുക. യേശുവിൽ വിശ്വസിച്ച് സ്നാനപ്പെടുന്നവർ രക്ഷിക്കപ്പെടും (മർക്കോ 16:16). യേശുവിൽ വിശ്വസിക്കുക എന്നത് ദെവത്തിന്റെ പ്രവർത്തിയാണ് (യോഹ 6:29).
കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൽ നിന്റെ നാമത്തിൽ പ്രവചിക്കുകയും, നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോട് പറയും: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ. എന്റെ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്യനായിരിക്കും (മത്താ 7:21-23).
ആത്മാർത്ഥതയും ഉത്സാഹവും കൊണ്ടുമാത്രം രക്ഷ ലഭിക്കുന്നില്ല; സത്യത്തോടുള്ള സ്നേഹവും അനുസരണവും രക്ഷ പ്രാപിക്കുന്നതിന് ആവശ്യമാണ്. യേശുവിന്റെ കഷ്ടാനുഭവങ്ങളുടെ ഒാർമ്മ ആചരിക്കുന്നത് അനുസരണമാണ്. എന്നാൽ യേശുവിന്റെ കുരിശിലെ ബലിയെ ആവർത്തിക്കാൻ ശ്രമിക്കുന്നത് അനുസരണക്കേടാണ്.