കുർബ്ബാനയെപ്പറ്റിയുള്ള കത്തോലിക്ക ഒാർത്തഡോക്സ് സഭകളുടെ തെറ്റായ വിശ്വാസങ്ങൾ
കർത്തൃമേശയിലെ അപ്പത്തെയും വീഞ്ഞിനെയും കുറിച്ച് റോമാ മതം ഇപ്രകാരം പഠിപ്പിക്കുന്നു. അപ്പവും വീഞ്ഞും യേശുവിന്റെ യഥാർത്ഥ ശരീരവും രക്തവും ആയിത്തീരുന്നു. കുർബ്ബാന സമർപ്പണസമയത്ത് അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവും ആയി മാറുന്നു എന്ന് റോമൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നു. (കാറ്റക്കിസം 1373-1377, 1333). ലോകത്തിലെമ്പാടുമുള്ള കത്തോലിക്ക സഭകളിലെല്ലാം ആശീർവ്വദിച്ച അപ്പവും വീഞ്ഞും പൂർണ്ണമായും യേശുവിന്റെ ശരീരവും രക്തവുമാണ് (1374, 1377). ആശീർവ്വദിച്ച അപ്പവും വീഞ്ഞും ഒരുവന് നിത്യജീവൻ നൽകുന്ന സ്വർഗ്ഗീയ ഭക്ഷണമാകുന്നു (1392, 1405, 1419). സഭ പഠിപ്പിക്കുന്നതാണ്, ബെബിൾ പറയുന്നതല്ല കത്തോലിക്കരുടെ വിശ്വാസത്തിന് ആധാരമായിത്തീരുന്നത്.
ഏകവും, വിശുദ്ധവും, കാതോലികവും, അപ്പൊസ്തോലികവും ആയതും ജീവനുള്ളവരും, വാങ്ങിപോയവരും എല്ലാം ഉൾപ്പെട്ടതുമായ സഭ ഇൗ ലോകത്തിൽ പ്രത്യക്ഷപ്പെടുന്നത് ഒാരോ ഇടവകപള്ളിയിലും ദിവ്യബലി അർപ്പിക്കുന്നതിനായി പുരോഹിതന്റെ നേതൃത്വത്തിൽ ദെവജനം ഒരുമിച്ചു കൂടുമ്പോഴാണ്. ഇപ്രകാരം ദിവ്യബലിയ്ക്കായി കൗദാശിക സമൂഹമായി പ്രത്യക്ഷപ്പെടുന്ന പ്രാദേശിക സഭയിൽ സഭയുടെ പൂർണ്ണത നമ്മൾ ദർശിക്കുന്നു. ആകമാന സഭയുമായി അഭേദ്യമായ ബന്ധത്തിനും കൂട്ടയ്മയിലും നിൽക്കുന്നതു കൊണ്ടാണ് പുരോഹിന്റെ നേതൃത്വത്തിലുള്ള ഒാരോ ഇടവകയും സഭയുടെ ലക്ഷണങ്ങളെല്ലാം തികഞ്ഞ സഭാ സമൂഹമായി തീരുന്നത് എവിടെ ത്രിയേക ദെവം വസിക്കുന്നുവോ അവിടെയാണ് സ്വർഗ്ഗം. വി. കുർബ്ബാന അതുകൊണ്ട് യുഗാന്ത്യത്തിൽ വരുവാനിരിക്കുന്ന സ്വർഗ്ഗത്തിലെ നിത്യമായ ദെവിക കൂട്ടായ്മയുടെ മുൻകുറിയാണ്. ഭൂമിയിലും സ്വർഗ്ഗവും ചരിത്രവും നിത്യതയും സമ്മേളിക്കുന്ന നിർണ്ണായക നിമിഷമാണത്. ക്രിസ്തുവിന്റെ ശരീരമായ സഭ അവന്റെ കൗദാശികമായ ശരീരരക്തങ്ങളനുഭിച്ച് ക്രിസ്തുവിനോട് രഹസ്യമാത്മകമായി സംയോജിച്ച് ഒന്നായി തീരുന്ന അനർഘ നിമിഷമാണത്. മുകളിൽ പറഞ്ഞ രഹസ്യാത്മകമായ സ്വർഗ്ഗീയ അനുഭൂതിയിലേക്ക് ദെവജനത്തെ ആനയിക്കുന്നത് ക്രിസ്തുവിന്റെ സ്ഥാനപതിയായി നിന്നുകൊണ്ട് എല്ലാറ്റിനും നേതൃത്വം നൽകുന്ന പുരോഹിതനാണ്. (ക്രിസ്തീയ പൗരോഹിത്യത്തിന്റെ അന്തസാരം, ഡോ. ആദായി ജേക്കബ് കോർഎപ്പിസ്കോപ്പ, സെമിനാരി പബ്ളിക്കേഷൻസ്, ഉദയഗിരി, 1995. പേജ് 31-32)
സഭ നിഷ്കർഷിച്ചിരിക്കുന്ന വി. കുർബ്ബാനയിൽ ക്രിസ്തുവിന്റെ അദ്വീതീയമായ ബലി കേന്ദമാക്കിക്കൊണ്ട് രക്ഷാചരിത്രം എന്നുള്ള നിലയിൽ ക്രിസ്തു ചരിത്രം മുഴുവനും സമകാലീനമാക്കുന്നു. രണ്ടായിരം വർഷഷങ്ങൾക്കു മുമ്പ് നടന്ന ക്രിസ്തു ചരിത്രത്തെ വർത്തമാകാലത്തേക്ക് കൊണ്ടുവന്ന് സമകാലീനമാക്കുന്ന പ്രക്രിയയാണ്. വി. കൂർബ്ബാനയിൽ നമ്മൾ കാണുന്നത്. ശ്രഷ്ഠമഹാപുരോഹിനായ യേശുക്രിസ്തു ലോക രക്ഷയ്ക്കുവേണ്ടി സ്വയം അർപ്പിച്ചുകൊണ്ട്, ലോകരക്ഷയ്ക്കുവേണ്ടി അനുഷ്ഠിച്ച ഏക തിരുബലിയാണ് കേന്ദ്രബിന്ദു എന്ന് നമ്മൾ കണ്ടു. ബലി അർപ്പിക്കുന്ന പുരോഹിതൻ യോശുക്രിസ്തുവിന്റെ സ്ഥാനാപതിയായി നിന്നുകൊണട് ശ്രാഷ്ഠമഹാപുരോഹിതന്റെ മുൻകണ്ട അതേ ദൗത്യം തന്നെയാണ് നിർവ്വഹിക്കുന്നത്. ദെവശാസ്ത്രപരമായ ഇൗ ആശയത്തെ മുൻനിർത്തിയാണ് ഒാർത്തഡോക്സ് സഭകളിൽ പുരോഹിതന് ഒരു ദിവസം ഒരു ബലി മാത്രമെ അർപ്പിയ്ക്കാവൂ എന്ന് നിഷ്കർഷിച്ചിരിക്കുന്നത്. ഇടവകപള്ളികളിൽ പുരോഹിതൻ വി. കൂർബ്ബാന അർപ്പിക്കുമ്പോൾ അതിനെ ശ്രഷ്ഠമഹാപുരോഹിതനായ യേശു ക്രിസ്തു ലോകരക്ഷയ്ക്കുവേണ്ടി ഗോഗുൽത്തായിൽ അർപ്പിച്ചതായ ഏകതിരുബലിയുടെ പ്രതീകമായിട്ടാണ് മനസ്സിലാക്കേണ്ടത്.. പുരോഹിതൻ ലോകത്തിന്റെ ഏതൊരു ഭാഗത്തുവച്ച് ബലി അർപ്പിച്ചാലൂം അത് അവിടെ മാത്രം ഒതുങ്ങിനിൽക്കുന്ന വെറും ഒരു പൂജയല്ല പിന്നെയോ അത് ആഗോളരക്ഷയ്ക്കുവേണ്ടി യേശുക്രിസ്തു അർപ്പിച്ച ഏകതിരുബലിയുടെ പ്രതീകവും അതിലുള്ള പങ്കാളിത്തവുമാണ്. ശ്രഷ്ഠമഹാപുരോഹിതനായ യേശുക്രിസ്തുവിന്റെ സ്ഥാനാപതിയായ പുരോഹിതൻ എന്ന നിലയിൽ ചിന്തിക്കുമ്പോൾ ശ്രഷ്ഠമഹാപുരോഹിതന്റെ ദൗത്യത്തിന് തുല്യമായ ഒരു ദൗത്യമാണ് നിർവ്വഹിക്കുന്നത് എന്ന് പറയുവാൻ കഴിയും. (ക്രിസ്തീയ പൗരോഹിത്യത്തിന്റെ അന്തസാരം, ഡോ. ആദായി ജേക്കബ് കോർഎപ്പിസ്കോപ്പ, സെമിനാരി പബ്ളിക്കേഷൻസ്, ഉദയഗിരി, 1995. പേജ് 32-33)
കുർബ്ബാന പാരമ്പര്യത്തിലൂടെ ക്രമേണ രൂപം പ്രാപിച്ചതാണ്
ഇന്നത്തെ വി.കുർബാന രണ്ടു വ്യത്യസ്ത ശുശ്രൂഷകളിൽനിന്നു രൂപം പ്രാപിച്ചതാണ്. ഒന്ന് യഹൂദൻമാരുടെയും മറ്റേത് ക്രിസ്ത്യാനികളുടേതുമാണ്. കുർബാനയിലെ ആദ്യത്തെ ഭാഗമായ സ്നാനാർത്ഥികളുടെ കുർബാന യഹൂദരുടെ ആരാധനയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ ഭാഗമായ വിശ്വാസികളുടെ കുർബാന ക്രസ്തവരുടേതുതന്നെയാണ്. യഹൂദന്മാരുടെ സിനഗോഗുകളിലെ ശുശ്രൂഷയിലുള്ളതുപോലെ വേദപുസ്തകവായന, പ്രസംഗം, പൊതുപ്രാർത്ഥന എന്നിവ സ്നാനാർത്ഥികളുടെ കുർബാനയിലും ഉണ്ട്. ക്രിസ്ത്യാനികളുടെ അപ്പം മുറിക്കൽ ശുശ്രൂഷയാണ് വിശ്വാസികളുടെ കുർബാനയ്ക്ക് അടിസ്ഥാനം. എന്നാൽ ഇത് അന്ത്യത്താഴത്തിന്റെ മാത്രം ഒാർമ്മയാചരണമായിരുന്നില്ല. ഇത് എന്റെ ഒാർമ്മയ്ക്കായി ചെയ്യുക എന്ന ഇൗശോയുടെ കൽപ്പനയിൽ മനുഷ്യാവതാരം, പരസ്യജീവിതം, പീഠാനുഭവം, മരണം, ഉത്ഥാനം എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു. തന്മൂലം ഇൗ രക്ഷാകരരഹസ്യങ്ങളെല്ലാം വി. കുർബാനയിൽ അനുസ്മരിച്ച്, ആചരിച്ച് അനുഷ്ഠിക്കുന്നു. ഉദാഹരണമായി സീറോമലബാർ കുർബാനയിൽ അത്യുന്നതങ്ങളിൽ ദെവത്തിനു സ്തുതി, ബേത്ലഹത്തിലെ പിറവിയും കർത്താവിന്റെ കബറിടമേ.... എന്ന പ്രാർത്ഥന കല്ലറയോടുള്ള വിടവാങ്ങലുമാണ്. ആദിമക്രിസ്ത്യാനികൾ ഭൂരിഭാഗവും യഹൂദൻമാരായിരുന്നല്ലോ. (തിരുസഭാചരിത്രം, ഡോ. സേവ്യർ കൂടപ്പുഴ, മാർത്തോമ്മാശ്ലീഹാ ദയറാ പ്രസിദ്ധീകരണം, ഇടുക്കി, 2008. പേജ് 212-213)
MAJOR TEACHINGS OF THE ROMAN CATHOLIC CHURCH ABOUT EUCHARIST
(Taken from Catechism of the Catholic Church, Published by the Theological Publications in India for theCatholic Hierarchy of India, CCBI, New Delhi, 1996).
“In brief, the Eucharist is the sum and summary of our faith: Our way of thinking is attuned to the Eucharist, and the Eucharist in turn confirms our way of thinking” (1327). “At the heart of the Eucharistic celebration are the bread and wine that, by the words of Christ and the invocation of the Holy Spirit , become Christ’s Body and Blood..” (1333). “.. Will you also go away? : the Lord’s question echoes through the ages, as a loving invitation to discover that only he has words of eternal life and that to receive in faith the gift of his Eucharist is to receive the Lord himself” (1327). “Do this in remembrance of me. We carry out this command of the Lord by celebrating the memorial of his sacrifice. In so doing, we offer to the Father what he has himself given us: the gifts of his creation, the bread and wine which, by the power of the Holy Spirit and by the words of Christ, have become the body and blood of Christ. Christ is thus really and mysteriously made present” (1356-1357). “In the New Testament, the memorial takes on new meaning. When the Church celebrates the Eucharist, she commemorates Christ’s Passover, and it is made present: the sacrifice Christ offered once for all on the cross remains ever present. As often as the sacrifice of the Cross by which Christ our Pasch has been sacrificed, is celebrated on the altar, the work of our redemption is carried out” (1364). ”Because it is the memorial Christ’s Passover, the Eucharist is also a sacrifice. The sacrificial character of the Eucharist is manifested in the very words of institution: This is my body which is given for you, and this cup which is poured out for you is the New Covenant in my blood. In the Eucharist Christ gives us the very body which he gave up for us on the cross, the very blood which he poured out for many for the forgiveness of sins” (1365).
“The Eucharist is thus a sacrifice because it re-presents (makes present) the sacrifice of the cross, because it is its memorial and because it applies its fruit” (1366). “The sacrifice of Christ and the sacrifice of the Eucharist are on single sacrifice: The victim is one and the same: the same now offers through the ministry of priests, who then offered himself on the cross; only the manner of offering is different. In this divine sacrifice which is celebrated in the Mass, the same Christ who offered himself once in a bloody manner on the altar of the cross is contained and is offered in an unbloody manner” (1367). “The Eucharistic sacrifice is also offered for the faithful departed who have died in Christ but are not yet wholly purified, so that they may be able to enter into the light and peace of Christ” (1371). “The mode of Christ’s presence under the Eucharistic species is unique. It raises the Eucharist above all the sacraments as the perfection of the spiritual life and the end to which all the sacraments tend. In the most blessed sacrament of the Eucharist the body and blood together with the soul and divinity, of our Lord Jesus Christ and, therefore, the whole Christ is truly, really, and substantially contained. This presence is called real – by which is not intended to exclude the other types of presence as if they could not be real too, but because it is presence in the fullest sense: that is to say, it is a substantial presence by which Christ, God and man, makes himself wholly and entirely present” (1374). “It is by the conversion of the bread and wine into Christ’s body and blood that Christ becomes present in this sacrament” (1375).
“The Council of Trent summarizes the Catholic faith by declaring : Because Christ our Redeemer said that is was truly his body that he was offering under the species of bread, it has always been the conviction of the Church of God, and this holy Council now declares again that by the consecration of the bread and wine there takes place a change of the whole substance of the bread into the substance of the body of Christ our Lord and of the whole substance of the wine into the substance of his blood. This change the holy Catholic Church has fittingly and properly called transubstantiation” (1376). “The Eucharistic presence of Christ begins at the moment of the consecration and endures as long as the Eucharistic species subsist. Christ is present whole and entire in each of the species and whole and entire in each of their parts, in such a way that the breaking of the bread does not divide Christ” (1377). “Worship of the Eucharist. In the liturgy of the Mass we express our faith in the real presence of Christ under the species of bread and wine by, among other ways, genuflecting or bowing deeply as a sign of adoration of the Lord. The Catholic Church has always offered and still offers to the sacrament of the Eucharist the cult of adoration, not only during Mass, but also outside of it, reserving the consecrated hosts with the utmost care, exposing them to the solemn veneration of the faithful, and carrying them in procession” (1378). “The tabernacle was first intended for the reservation of the Eucharist in a worthy place so that it could be brought to the sick and those absent, outside of Mass. As faith in the real presence of Christ in his Eucharist deepened, the Church became conscious of the meaning of silent adoration of the Lord present under the Eucharistic species. It is for this reason that the tabernacle should be located in an especially worthy place in the church, and should be constructed in such a way that it emphasizes and manifests the truth of the real presence of Christ in the Blessed Sacrament” (1379). “The Mass is at the same time, and inseparably, the sacrificial memorial in which the sacrifice of the cross is perpetuated, and the sacred banquet of communion with the Lord’s body and blood. But the celebration of the Eucharistic sacrifice is wholly directed toward the intimate union of the faithful with the Christ through communion. To receive communion is to receive Christ himself who has offered himself for us” (1382).
“Jesus said, I am the living bread that came down from heaven; if any one eats of this bread, he will live for ever; ..he who eats my flesh and drinks my blood has eternal life and.. abides in me, and I in him” Jn 6:51, 54, 56 (1406). “It is Christ himself the eternal high priest of the New Covenant who, acting through the ministry of the priests, offers the Eucharistic sacrifice. And it is the same Christ, really present under the species of bread and wine, who is the offering of the Eucharistic sacrifice” (1410).“Only validly ordained priests can preside at the Eucharist and consecrate the bread and the wine so that they become the Body and Blood of the Lord” (1411). “The essential signs of the Eucharistic sacrament are wheat bread and grape wine, on which the blessing of the Holy Spirit is invoked and the priest pronounces the words of consecration spoken by Jesus during the Last Supper: This is my body which will be given up for you…This is the cup of my blood…” (1412). “By the consecration the transubstantiation of the bread and wine into the Body and Blood of Christ is brought about. Under the consecrated species of bread and wine Christ himself, living and glorious, is present in a true, real and substantial manner: his Body and his Blood, with his soul and his divinity” (1413). “As sacrifice the Eucharist is also offered in reparation for the sins of the living and the dead, and to obtain spiritual or temporal benefits from God” (1414).