അപ്പത്തെയും വീഞ്ഞിനെയും ആരാധിക്കുന്നത് വിഗ്രഹാരാധനയായിത്തീരുമോ?
ആശീർവ്വദിച്ച അപ്പത്തെയും വീഞ്ഞിനെയും നാം ആരാധിക്കണമെന്ന് ദെവം ആഗ്രഹിക്കുന്നു (കത്തോലിക്കാ കാറ്റക്കിസം 1378-1381) എന്ന് റോമാ മതം പഠിപ്പിക്കുന്നു. എന്നാൽ ബെബിൾ ഇതിന് വിപരീതമായാണ് പഠിപ്പിക്കുന്നത്. തന്നെ പ്രതിനിധീകരിക്കുന്നവയാണെങ്കിൽ പോലും യാതൊരു വസ്തുവിനെയും ആരാധിക്കരുതെന്ന് ദെവം കൽപ്പിച്ചിരിക്കുന്നു (പുറ 20:4-5; ഏശ 42:8). അപ്പവും വീഞ്ഞും തന്റെ ശരീരത്തെയും രക്തത്തെയും പ്രതിനിധീകരിക്കുന്നു എന്നാണ് യേശു പഠിപ്പിച്ചത്. എന്നാൽ റോമാ മതം അവ യേശുവിന്റെ ശരീരവും രക്തവും ആയിത്തീരുന്നു എന്ന് പഠിപ്പിക്കുന്നു. ഇൗ തെറ്റായ തത്ത്വം കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങൾ ഏവ എന്ന് ചിന്തിക്കുന്നത് ആവശ്യമാണ്. രക്ഷയ്ക്കായി യേശുവിലേക്ക് നേരിട്ട് വന്ന് രക്ഷ പ്രാപിക്കുന്നതിൽ നിന്ന് കുർബ്ബാന ജനങ്ങളെ തടസപ്പെടുത്തുന്നുവോ? രക്ഷയ്ക്കായി അവർ സഭയെ ആശ്രയിക്കാൻ കാരണമാകുന്നില്ലേ? ഇത് യേശുവുമായുള്ള വ്യക്തി ബന്ധത്തിന് തടസമാകുന്നു. ഇൗ തത്ത്വത്തിലൂടെ ഒരു അപ്പത്തെയും അൽപ്പം വീഞ്ഞിനെയും ആരാധിക്കാൻ അവർ നിർബ്ബന്ധിതരാകുന്നു. ദെവത്തെ പ്രതിനിധീകരിക്കുന്നതായാൽ പോലും ഒരു വസ്തുവിനെയും ആരാധിക്കരുത് എന്ന് ദെവം പറഞ്ഞിരിക്കുന്നു (പുറ 20:4-5). അതിനാൽ യാതൊരു കാരണത്താലും ഭൗതിക വസ്തുക്കളായ അപ്പത്തിലും വീഞ്ഞിലും വന്ന് സന്നിഹിതനായിരിക്കുകയും അതിനുശേഷം അതിനെ ആരാധിക്കാൻ കൽപ്പിക്കുകയും ചെയ്ത് ദെവം തന്റെതന്നെ വാക്കുകളെ ഒരിക്കലും തെറ്റിച്ചുകളയുകയില്ല എന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാം. എന്റെ മഹത്വം ഞാൻ മറ്റാർക്കും നൽകുകയില്ല (ഏശ 42:8).
യേശു എന്ന വ്യക്തിയെക്കാൾ പ്രാധാന്യം യേശുവിന്റെ ശരീരത്തിനോ രക്തത്തിനോ ഹൃദയത്തിനോ കൊടുക്കുന്നത് വചനാനുസൃതമോ?
യേശുവിനേക്കാൾ പ്രാധാന്യം യേശുവിന്റെ ശരീരത്തിനോ രക്തത്തിനോ അപ്പത്തിനോ വീഞ്ഞിനോ ഹൃദയത്തിനോ ഒക്കെ കൊടുക്കുന്നത് ശരിയല്ല. യേശു എന്ന വ്യക്തിയെക്കാൾ പ്രാധാന്യം യേശുവിന്റെ ശരീര ഭാഗങ്ങൾക്ക് കൊടുക്കുന്ന തരത്തിലുള്ള ആരാധനാക്രമങ്ങൾ ദെവവചനവിരുദ്ധമാണ്. നാം വിശ്വസിക്കുന്നതും ആരാധിക്കുന്നതും പുനരുത്ഥാനം ചെയ്ത് മഹത്വത്തിൽ പ്രവേശിച്ചിരിക്കുന്ന യേശുക്രിസ്തുവിനെയാണ്. കർമ്മാനുഷ്ഠാനങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കുന്ന സഭകളിലെല്ലാം യേശുവിനെക്കാൾ പ്രാധാന്യം യേശുവിന്റെ ശരീരഭാഗങ്ങൾക്കു കൊടുക്കുന്ന ഒരു പ്രവണത കാണാം. ഇത് പുതിയ നിയമ രീതിയല്ല. യേശുവിന്റെ രക്തത്തിന് യേശുവിനെക്കാൾ പ്രാധാന്യം കൊടുക്കുന്ന പ്രവണത ഇന്ന് ചില സഭകളിലില്ലേ എന്ന് പരിശോധിക്കാവുന്നതാണ്.
ഇന്നത്തെ ആവശ്യം- പുരോഹിതരുടെ പാപപരിഹാരബലിയോ, വിശ്വാസികളുടെ ആത്മീകയാഗങ്ങളോ?
കുരിശിലെ ബലിയർപ്പണം തുടർന്നു കൊണ്ടുപോകാൻ വേണ്ടി യേശു ചിലരെ മാത്രം പുരോഹിതരായി നിയമിച്ചിരിക്കുന്നു (1142, 1547, 1577) എന്ന് റോമാമതം പഠിപ്പിക്കുന്നു. കുർബ്ബന അർപ്പിക്കുന്നതിലൂടെ പുരോഹിതൻ യേശുവിനെ ബലിയർപ്പിക്കുന്ന മറ്റൊരു ക്രിസ്തുവായിത്തീരുന്നു. എന്നാൽ ബെബിൾ ഇൗ അഭിപ്രായത്തോട് യോജിക്കുന്നില്ല. ആത്മീയ യാഗങ്ങളും, സ്തുതികളും അർപ്പിക്കാനും, ജീവിതത്തെ പൂർണ്ണമായി സമർപ്പിക്കാനുമായി യേശു ഒാരോ വിശ്വാസിയെയും രാജകീയ പുരോഹിത വർഗ്ഗമായി വിളിച്ചു വേർതിരിച്ചിരിക്കുന്നു (1പത്രാ 2:5-10; എബ്ര 13:15; റോമ 12:1). ബലിയർപ്പിക്കാൻ പുരോഹിതനെ ഇപ്പോൾ ആവശ്യമില്ല. കാരണം എല്ലാ വിശ്വാസിയും ദെവത്തിന് പുരോഹിതരാണ് (വെളി 1:6; 5:10; 20:6), രാജകീയ പുരോഹിത വർഗ്ഗമാണ് (1പത്രാ 2:9). അവർ ദെവത്തിന് അർപ്പിക്കുന്നത് ദെവത്തിന് സ്വീകാര്യമായ ആത്മീകയാഗങ്ങളാണ് (1പത്രാ 2:5). പൂർണ്ണമായി സമർപ്പിച്ച ജീവിതം (റോമ 12:1) ക്രിസ്തീയ പ്രവർത്തനത്തിനായുള്ള സാമ്പത്തിക സഹായം (ഫിലി 4:18), ദെവത്തിനുള്ള സ്തുതിയുടെ ബലി (എബ്ര 13:15) എന്നിവയാണ് ഇൗ ബലികൾ. അല്ലാതെ പാപ പരിഹാരത്തിനുള്ള ബലിയല്ല.
കുർബ്ബാന പാപങ്ങൾക്ക് പരിഹാരമായിത്തീരുന്ന രക്തരഹിതമായ ബലിയോ?
കുർബ്ബാന വിശ്വാസികളെ കഴിഞ്ഞകാല പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും, വരുംകാല പാപങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും എന്ന് റോമൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നു (കാറ്റക്കിസം 1393, 1395). മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും പാപങ്ങൾക്ക് പരിഹാരമായിത്തീരുന്ന രക്തരഹിതമായ ബലിയാണ് കുർബ്ബാന എന്ന് റോമാ മതം പഠിപ്പിക്കുന്നു (1367, 1371, 1414). കുർബ്ബാന ശുദ്ധീകരണസ്ഥലത്തിൽ പീഢയനുഭവിക്കുന്ന മരിച്ച വിശ്വാസികൾക്ക് ആശ്വാസകാരണമായിത്തീരുമെന്ന് റോമൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നു. ഒാരോ കുർബ്ബാനയും പാപത്തോടുള്ള ദെവത്തിന്റെ കോപത്തെ ശമിപ്പിക്കുന്നു (കാറ്റക്കിസം 1371, 1414, 1689). എന്നാൽ യേശുവിന്റെ രക്തത്താലാണ് സകല പാപങ്ങളും ശുദ്ധീകരിക്കപ്പെടുന്നതെന്ന് ബെബിൾ പഠിപ്പിക്കുന്നു (1യോഹ 1:7; വെളി 1:5; 1കൊറി 6:11). എന്നാൽ ദെവവചനം ഹൃദയത്തിൽ സൂക്ഷിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുകയാണ് പാപത്തിൽ വീഴാതിരിക്കാൻ നാം ചെയ്യേണ്ടത് എന്ന് ബെബിൾ പഠിപ്പിക്കുന്നു (സങ്കീ 119:911). ബെബിൾ പറയുന്നത് രക്തം ചിന്തപ്പെടാതെ പാപങ്ങൾക്ക് മോചനമില്ല എന്നാണ് (ലേവി 17:11; എബ്ര 9:22). യേശുവിന്റെ പരിഹാരബലി ദെവത്തിന് പാപത്തോടുണ്ടായിരുന്ന കോപം പൂർണ്ണമായി ശമിപ്പിച്ചു. പാപമോചനമുള്ളിടത്ത് പാപപരിഹാരബലി ആവശ്യമില്ലല്ലോ (എബ്ര 10:12-18). ശുദ്ധീകരണസ്ഥലത്തിൽ പീഢയനുഭവിക്കുന്ന മരിച്ച വിശ്വാസികളുടെ ആശ്വാസത്തിന് വേണ്ടി ആരെങ്കിലും കുർബ്ബാനയിൽ പങ്കെടുത്തതിന്റെ ഒരു ഉദാഹരണം പോലും നാം ബെബിളിൽ കാണുന്നില്ല. മാത്രമല്ല ഒാരോരുത്തനും അവനവന്റെ ജീവിതത്തിന് ദെവത്തിന്റെ മുമ്പിൽ കണക്ക് കൊടുക്കേണ്ടിവരുമെന്ന് ബെബിൾ വ്യക്തമാക്കുന്നു (റോമ 14:12). സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്കെല്ലാം അതിനുള്ള അവസരം ലഭിക്കുന്നത് യേശു കുരിശിൽ ചെയ്ത സൽക്കർമ്മത്തിന്റെ അടിസ്ഥാനത്തിലാണ്; മറ്റ് ചില മനുഷ്യരുടെ സൽക്കർമ്മത്തിന്റെ അടിസ്ഥാനത്തിലല്ല. മരണശേഷം എല്ലാവരും ദെവത്തിന്റെ മുമ്പിൽ ന്യായവിധിക്ക് ഹാജരാക്കപ്പെടും (എബ്ര 9:27). അങ്ങനെ നിത്യനരകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏകമാർഗ്ഗം താങ്കൾ ജീവിച്ചിരിക്കുമ്പോൾ യേശുവിൽ വിശ്വസിക്കുക എന്നതുമാത്രമാണ് (യോഹ 5:24).
കുർബ്ബാന എന്ന ബലിയർപ്പണത്തിന്റെ ആരംഭവും സൃഷ്ടവസ്തുക്കളായ അപ്പവീഞ്ഞുകളെ ആരാധിക്കുന്നതും ജാതീയ വിഗ്രഹാരാധന സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു
അപ്പത്തിന്റെ വൃത്താകാരത്തിനു റോമാ പ്രാധാന്യം കല്പിക്കുന്നതിന്റെ അടിസ്ഥാനവും ജാതീയ ആരാധനാരീതികളോട് ബന്ധപ്പെട്ട് കിടക്കുന്നു. ഇൗജിപ്തിലെ ആരാധനയിൽ വ്യത്താകാരത്തിലുള്ള ചക്രത്താൽ സൂര്യദേവനെ കാണിച്ചിരുന്ന എന്ന കാര്യം വിൽക്കിൻസന്റെ ഇൗജിപ്ഷ്യൻസ് ഗ്രന്ഥത്തിൽ പറയുന്നു. (വാല്യം 5. പേജ് 358). യിസ്രായേൽ ജനങ്ങൾ തങ്ങളുടെ പിൻമാറ്റകാലത്ത് ആരാധിച്ച വിഗ്രഹങ്ങളുടെ കൂട്ടത്തിൽ സൂര്യന്റെ പ്രതിമയുണ്ടായിരുന്നു. യോശിയാ രാജാവ് അവൻ യിസ്രായേല്യരുടെ വിഗ്രഹങ്ങളെ ഉടച്ചു കളഞ്ഞതിനെക്കുറിച്ച്്: അവൻ കാൺകെ അവർ ബാൽ വിഗ്രങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു അവയ്ക്കു മീതെയുള്ള സുര്യസ്തംഭങ്ങളെ അവൻ വെട്ടിക്കളഞ്ഞു (2 ദിന. 34:4) എന്ന് കാണുന്നു.
നിത്യപുരോഹിതനായ ഇൗശോമിശിഹായുടെ ബലിയർപ്പണം പരിപൂർണ്ണമായതിനാൽ മറ്റാർക്കും ആ പൗരോഹിത്യപദവി ചേർന്നതല്ലെന്ന ധാരണ ആദ്യകാലങ്ങളിൽ സജീവമായിരുന്നു. എന്നാൽ പില്ക്കാലത്ത് ക്രസ്തവർക്ക് ബലിയർപ്പണമില്ലെന്ന അക്രസ്തവരുടെ ആരോപണങ്ങൾ ശക്തമായപ്പോൾ ക്രസ്തവർക്കും പുരോഹിതരും പൗരോഹിത്യശുശ്രൂഷയുമുണ്ടെന്ന് വ്യക്തമായി പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി. എങ്കിലും ക്രസ്തവർക്ക് പ്രധാന പുരോഹിതനായി ഇൗശോമിശിഹാ മാത്രമേ ഉള്ളുവെന്നും എല്ലാ വിശ്വാസികളും അവിടുത്തെ പൗരോഹിത്യത്തിൽ പങ്കുകരാണെന്നും അവർ വിശ്വസിച്ചു.
(സഭാവിജ്ഞാനീയം ഡോക്ടർ സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996. പേജ് 569). The ministers of the eucharist were not acting as ‘sacrificers’ because in celebrating that efficacious memorial as the Lord had given his apostles power and commandment to do, they were simply making Chist’s one sacrifice actual and present to the faithful … Ideas had to be more carefully developed in this sense when it become necessary to meet the criticism of pagans who treated Christians as atheists and assused them of not offering sacrifice. At first apologists answered from heart of Christian truth new and old, that God the creator of all things, is in need of nothing and truest nad noblest sacrifice man can offer him is a righteous life for the good of others. But soon they were adding that Christians have a sacrifice, the Eucharist, a sort of first- fruits of creation. From then on the terminological development spread from worship to the ministry, and Hippolytus speaks of the spriesthood of bishop and even of presbyters as of something well known and for granted’’ (Congar Yves, Lay People in the Church, London, 1965. pp. 149-150. Quoted in പേജ് 569 സഭാവിജ്ഞാനീയം ഡോക്ടർ സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996).