മലയാളം/റോമൻ കത്തോലിക്കാ മതം/കർത്തൃമേശയും കുർബ്ബാനയും/



കുർബ്ബാനയും പുരോഹിതന്റെ വസ്തുമാറ്റ അധികാരവും - റോമൻ കത്തോലിക്ക സഭയിലെ പരമപ്രധാനമായ മർമ്മവും തെറ്റും

കർത്താവ് സ്ഥാപിച്ച കർത്തൃമേശയുടെമേൽ മനുഷ്യൻ പാരമ്പര്യ നിർമ്മാണം നടത്തിയപ്പോൾ അത് കുർബ്ബാനയായി മാറ്റപ്പെട്ടു

 

കുർബ്ബാനയുടെ തത്വപ്രകാരം പട്ടക്കാരൻ അപ്പ വീഞ്ഞുകൾ വാഴ്ത്തിക്കഴിഞ്ഞാലുടൻ അവ യേശുവായിത്തീരുന്നു. അതിനാൽ അങ്ങനെ യേശുവായിത്തീർന്ന കുർബ്ബാനയെ എല്ലാവരും ആരാധിക്കണമെന്ന് ചിന്തിക്കുന്നു. അങ്ങനെ യേശുവിന്റെ കുരിശിലെ ബലിയും കുർബ്ബാന ബലിയും തമ്മിലും, യേശുവിന്റെ ശരീരം മുറിക്കപ്പെട്ടതും പരോഹിതൻ അപ്പം മുറിക്കുന്നതും തമ്മിലും, കുർബാന അർപ്പിക്കുന്ന പരോഹിതനും ക്രിസ്തുവും തമ്മിലും വ്യത്യാസമൊന്നുമില്ലെന്നും ഉപദേശങ്ങളുണ്ടാക്കുന്നു. കുർബ്ബാന പാപപരിഹാരത്തിനുള്ള ബലിയാകയാൽ അതിനു ക്രിസ്തു ക്രൂശിൽ അർപ്പിച്ച ബലിയോളം തന്നെ തുല്യതയും ശക്തിയുമുള്ളതായി വിശ്വസിക്കപ്പെടുന്നു. കൂർബ്ബാനയിലെ അപ്പവീഞ്ഞുകളെ പരോഹിതൻ വാഴ്ത്തുമ്പോൾ അതു യേശുവിന്റെ സാക്ഷാൽ ശരീരരക്തങ്ങളായി മാറുന്നു എന്ന വിശ്വാസമുള്ളതിനാൽ കുർബ്ബാനയിൽ ഒരു പ്രതേ്യക മാർമ്മികതയും മാന്ത്രിക ശക്തിയുമുള്ളതായി കരുതേണ്ടി വരുന്നു. അപ്പവീഞ്ഞുകളെ യേശുവിന്റെ സാക്ഷാൽ ശരീരരക്തങ്ങളായി മാറ്റാനുള്ള ശക്തി പുരോഹിതനുണ്ടെന്ന് പുരോഹിതനും ജനവും വിശ്വസിക്കുന്നു. അങ്ങനെ കുർബ്ബാനയിലൂടെയാണ് റോമാമതത്തിലെ പൗരോഹിത്യാധിപത്യവും ജനങ്ങളുടെമേലുള്ള അടിമത്വവും വ്യവസ്ഥാപിതമായ രീതിയിൽ പ്രയോഗിക്കപ്പെടുന്നത്. ഇതാണ് റോമൻ കത്തോലിക്ക സഭയിലെ പരമപ്രധാന മർമ്മം. പുരോഹിതവർഗ്ഗത്തിന്റെ മാന്ത്രികശക്തിയിലുള്ള ജനത്തിന്റെ വിശ്വാസം നിലനിർത്താനുള്ള ഏറ്റവും ശക്തമായ തന്ത്രമാണ് കുർബ്ബാനയിലെ വസ്തുമാറ്റ ഉപദേശം. പക്ഷെ ഇത് ദെവശാസ്ത്രപരമായി തെറ്റാണെന്നും സുവിശേഷസത്യത്തോട് വസ്തുതാപരമായി യോജിക്കുന്നില്ലെന്നും വ്യക്തമാണ്.

 

വസ്തുമാറ്റമെന്ന കത്തോലിക്കാവാദം ബെബിൾ വിരുദ്ധവും യുക്തിവിരുദ്ധവുമാണ്

 

കത്തോലിക്കാവാദപ്രകാരം യേശു കർത്താവ് അപ്പമെടുത്ത് ഇതെന്റെ ശരീരം എന്ന്് പറഞ്ഞപ്പോൾ അപ്പം മറ്റൊരു ക്രിസ്തുവായിത്തീർന്നിരുന്നെങ്കിൽ ആദ്യത്തെ തിരുവത്താഴസമയത്ത് 2 യേശുക്രിസ്തുക്കൾ ശിഷ്യന്മാരുടെ മദ്ധ്യത്തിൽ സന്നിഹിതനായിരുന്നു എന്നും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യണം. വാസ്തവത്തിൽ  ഇതെന്റെ ശരീരം, ഞാൻ വാതിലാകുന്നു (യോഹ. 10: 9), ഞാൻ വഴിയാകുന്നു (യോഹ. 14: 6), ഞാൻ മുന്തിരിവള്ളിയാകുന്നു (യോഹ. 15: 1) എന്നൊക്കെയുള്ള പ്രസ്താവനകളെ അലങ്കാരഭാഷാപ്രയോഗങ്ങളായി മനസിലാക്കണം. അല്ലെങ്കിൽ അപ്പത്തെ ആരാധിക്കുന്ന കത്തോലിക്കർ വാതിലുകൾമുന്തിരിച്ചെടികൾ എന്നിവയെയും ആരാധിക്കണം. വാഴ്ത്തപ്പെട്ട അപ്പവീഞ്ഞുകൾ കാലപ്പഴക്കത്തിൽ ദ്രവത്വത്തിന് വിധേയമാകുന്നു എന്നത് അവ ക്രിസ്തുവായി രൂപാന്തരപ്പെട്ടിരുന്നില്ല എന്നതിന് തെളിവാണ്.

 

കത്തോലിക്കാവാദപ്രകാരം ക്രിസ്തു കുരിശിൽ വെച്ച് എല്ലാം പൂർത്തിയായി എന്ന് പറഞ്ഞതു അബദ്ധമായിപ്പോയി എന്നും പറയേണ്ടിവരും. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കു സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു (എബ്രാ. 10:24) എന്നതിനാൽ ക്രിസ്തീയ സഭയിൽ രക്തംകൂടാത്ത കുർബ്ബാനബലിയും ബലിപീഠവും പുരോഹിതനും ആവശ്യമില്ല. മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല. അങ്ങനെയായാൽ ലോകസ്ഥാപനം മുതൽക്കേ അവൻ പലപ്പോഴും കഷ്ടം അനുഭവിക്കേണ്ടതായിരിക്കുന്നു. എന്നാൽ അവൻ ലോകാവസാനത്തിങ്കൽ സ്വന്തയാഗം കൊണ്ടു പാപപരിഹാരം വരുത്തുവൻ ഒരിക്കൽ പ്രത്യക്ഷനായി (എബ്രാ. 9: 25-26). ക്രിസ്തുവും അങ്ങനെതന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ പ്രത്യക്ഷനായി (എബ്രാ. 9:28). പാപപരിഹാരത്തിനുള്ള യാഗം ക്രിസ്തു ഒരിക്കലായിട്ടു നിവർത്തിച്ചിരിക്കയാൽ പാപങ്ങൾക്കു വേണ്ടി ഒരു പുരോഹിതൻ ഇനി ബലികഴിക്കണമെന്നു ബെബിൾ പഠിപ്പിക്കുന്നില്ല എന്ന് മാത്രവുമല്ല കുർബ്ബാനയിൽ ആക്ഷരികമായി വീണ് ടും പ്രത്യക്ഷനാകുന്നത് വചനവിരുദ്ധവുമാണ്.

 

റോമൻ കത്തോലിക്ക തത്ത്വത്തിന്റെ ലക്ഷ്യങ്ങൾ

 

റോമ മതത്തിന്റെ ആശയങ്ങളും നിയമങ്ങളും ജനങ്ങളെ പള്ളിയുമായി അടുത്തിരിക്കാൻ പ്രരിപ്പിക്കുന്നു. അങ്ങനെ ഇവ ജനങ്ങളെ നിയന്ത്രിക്കാനുപയോഗിക്കുന്ന ക്രൂരമായ ഒരു തന്ത്രമായിത്തീർന്നിരിക്കുന്നു. പാപപരിഹാരത്തിനും, ശുദ്ധീകരണസ്ഥലത്തിൽ നിന്ന് രക്ഷപെടാനും എത്ര കുർബ്ബാനകൾ വേണ്ടിവരുമെന്നും ആർക്കും നിശ്ചയമില്ല. ഇന്ന് പലർക്കും കർത്തൃമേശയുടെ ആചരണം ഒരു ജോലിയായിത്തീർന്നിരിക്കുന്നു. പുരോഹിതന്റെ പ്രധാന ദൗത്യം ബലിയർപ്പണമാണ്. യേശു മാത്രം അർഹിക്കുന്ന ബഹുമാനവും മഹത്വവും ചോർത്തിയെടുക്കുവാനും, അങ്ങനെ യേശുവിന്റെ ദെവീകമായ അതുല്യതയെ മനുഷ്യരുടെ മുമ്പിൽ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്ന ശക്തി യേശുവിന് വിരുദ്ധമായ ആത്മാക്കളിൽ നിന്നാണെന്ന് യേശുവിൽ ആശ്രയിച്ച് ചിന്തിച്ചാൽ മനസിലാകും (1കൊറി. 10:20-22).

 

കുർബ്ബാനക്ക് വരുംകാല പാപങ്ങളിൽ നിന്ന് വിശ്വാസികളെ സംരക്ഷിക്കുവാൻ കഴിയും എന്ന് റോമൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം ആളുകൾ അതേ പ്രതീക്ഷയോടെ നിരന്തരം കുർബ്ബാനയിൽ പങ്കെടുക്കാനും അങ്ങനെ അവർ  റോമൻ കത്തോലിക്ക സഭയുടെ നിയന്ത്രണത്തിൽ തന്നെ ആയിരിക്കാനും വേണ്ടിയാണ്. കുർബ്ബാനയിലൂടെ ദെവം തന്റെ അനുഗ്രഹങ്ങൾ വിശ്വാസിക്ക് നൽകുന്നു എന്ന ചിന്ത ജനങ്ങളെ ദെവീക അനുഗ്രഹങ്ങൾ നേടിയെടുക്കാൻ വേണ്ടി ഒരു പ്രതേ്യക സഭാപ്രസ്ഥാനത്തിൽ ആശ്രയിപ്പിക്കാനുള്ള ശ്രമമാണ്. ആവർത്തിക്കപ്പെടുന്ന ബലിയുടെ അടിസ്ഥാനത്തിലല്ല ദെവം തന്റെ ജനത്തിന് അനുഗ്രഹങ്ങൾ നൽകുന്നത് (എഫേ 1:3-8).

Ad Image
Ad Image
Ad Image
Ad Image