മലയാളം/റോമൻ കത്തോലിക്കാ മതം/കർത്തൃമേശയും കുർബ്ബാനയും/



കർത്തൃമേശയും കുർബ്ബാനയും: ബെബിളിലെ കൽപന ഓർമ്മിക്കാനോ ആവർത്തിക്കാനോ?

കർത്തൃമേശയിൽ നാം വസ്തുമാറ്റത്തിലല്ല വിശ്വസിക്കുന്നത്. എന്നാൽ ക്രിസ്തുവിന്റെ യഥാർത്ഥ ആത്മീയ സാന്നിദ്ധ്യത്തെ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു

 

കർത്താവിന്റെ അത്താഴം സംബന്ധിച്ചുള്ള ദെവവചന ഉപദേശവും റോമാ ഉപദേശവും തമ്മിൽ കാതലായ വ്യത്യാസങ്ങളുണ്ട്. ഇൗ അനുഷ്ഠാനത്തിനു പുതിയ നിയമത്തിൽ കൊടുക്കപ്പെട്ടിരിക്കുന്ന പേരുകൾ കർത്താവിന്റെ അത്താഴം, അപ്പം മുറിക്കുക, കർത്തൃമേശ എന്നിവയാണ്. എന്നാൽ റോമാക്കാർ ഇതിനെ (കോർബാൻ) വഴിപാട് എന്ന അർത്ഥമുള്ള കുർബാന എന്നു വിളിക്കുന്നു. (മർക്കോ. 7:11). യേശു ക്രൂശിക്കപ്പെട്ടതിന്റെ തലേ രാത്രി തന്റെ പെസഹാ സമയത്ത് അപ്പം എടുത്തു സ്തോത്രം ചെയ്ത് മുറിച്ച് അപ്പോസ്തലന്മാർക്ക് കൊടുത്തു പറഞ്ഞു: ഇത് നിങ്ങൾക്കുവേണ്ടി നൽകുന്ന എന്റെ ശരീരം; എന്റെ ഓർമ്മക്കായി ഇത് ചെയ്വീൻ. അനന്തരം അവൻ പാനപാത്രവും എടുത്തു സ്തോത്രം ചെയ്തു അവർക്കു കൊടുത്തിട്ടു പറഞ്ഞു. ഇൗ പാനപാത്രം നിങ്ങൾക്കു വേണ്ടി നൽകുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു. ഇവിടെ ബലിപീഠമോ, ബലിവസ്തുക്കളെ വണങ്ങുന്ന കാര്യമില്ല. പ്രധാനകാര്യം എന്റെ ഒാർമ്മയ്ക്കായി ഇതു ചെയ്വിൻ എന്നതാണ്. കൊരിന്ത്യലേഖനത്തിൽ പൗലോസും ഇൗ കാര്യം ആവർത്തിച്ചിരിക്കുന്നു. ഇൗ അപ്പം ഭക്ഷിക്കുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു. ആയതിനാൽ ഇത് യേശുവിന്റെ കുരിശുമരണത്തെ ഒാർക്കുവാൻ സ്ഥാപിക്കപ്പട്ടിരിക്കുന്ന ശുശ്രൂഷയാണ്.

 

യേശുവിന്റെ ബലി ചരിത്രത്തിൽ ഒരിക്കലായി നടന്നു കഴിഞ്ഞു, ഇനി ആവർത്തിക്കാനാവില്ല, ആവർത്തിക്കാൻ പ്രമാണമില്ല. ഒാർമ്മിക്കാനാണ് കൽപന (ലൂക്ക 22:19; 1 കൊറി 11:24-25)

 

റോമൻ കത്തോലിസിസത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമാണ് കുർബ്ബാന എന്ന ബലി. പുരോഹിതന്റെ ഏറ്റവും പ്രധാന കർമ്മവും ബലിയർപ്പിക്കുക എന്നതാണ്. കാൽവരിയിൽ പൂർത്തിയായ യേശുവിന്റെ ബലിയെ അൾത്താരയിൽ ആവർത്തിക്കാൻ വേണ്ടിയാണ് ഒരാൾ പുരോഹിതനാകുന്നതും, പുരോഹിതൻ കുർബ്ബാന എന്ന ബലി അർപ്പിക്കുന്നതും. യേശുവിന്റെ ബലിയെപ്പറ്റിയുള്ള ചില റോമാ മത ചിന്തകൾ ദെവവചന വിരുദ്ധമാണ്. അവയെ ഇപ്രകാരം സംഗ്രഹിക്കാം. കുർബ്ബാനയും യേശുവിന്റെ ബലിയും ഒന്നാണെന്നും, കുർബ്ബാനയിൽ യേശു രക്തരഹിതമായ രീതിയിൽ ബലി അർപ്പിക്കപ്പെടുകയും, നമ്മുടെ രക്ഷാകരപ്രവൃത്തി ആവർത്തിക്കപ്പെടുകയും ചെയ്യുന്നു എന്നും റോമൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നു ((Catechism of the Catholic Church, Published by the Theological Publications in India for the Catholic Hierarchy of India, 1996. 1367, 1364, 1405).  യേശുവിന്റെ കുരിശിലെ ബലിയർപ്പണം തന്നെയാണ് കുർബ്ബനയിലെ ബലിയർപ്പണവും. രീതി മാത്രമേ വ്യത്യാസമുള്ളൂ (കാറ്റക്കിസം 1085, 1365-1367). യേശുവിന്റെ കുരിശിലെ ബലിയർപ്പണം കുർബ്ബാനയിലെ ബലിയർപ്പണത്തിലൂടെ തുടരുന്നു (1323, 1382). കുർബ്ബാനയിൽ യേശുവിനെ വീണ്ടും പരിഹാര ബലിവസ്തുവായി അർപ്പിക്കുന്നു (1353, 1362, 1364, 1367, 1409). ഒാരോ കുർബ്ബാനയിലും പുരോഹിതൻ യേശുവിനെ പരിഹാരബലിയായി പിതാവിന് അർപ്പിക്കുന്നു (1354, 1357). കുർബ്ബാനയിൽ യേശുവിനെ പുരോഹിതൻ അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ യഥാർത്ഥ ബലിവസ്തുവായി പരിശുദ്ധാത്മാവിൽ പിതാവിന് അർപ്പിക്കുന്നു എന്നതാണ് റോമാ മത തത്വം (1365). കുർബ്ബാനയിലൂടെ രക്ഷാകരപ്രവൃത്തി തുടർന്നും നടന്നുകൊണ്ടേയിരിക്കുന്നു (1364, 1405, 1846). ലോകത്തിന്റെ രക്ഷക്കായി സഭ യേശുവിന്റെ ബലിയെ ആവർത്തിക്കണം (1323, 1382, 1405, 1407). റോമാമതം അതിന്റെ പുരോഹിതന് ക്രിസ്തുവിന്റെ സ്ഥാനം കൊടുക്കുന്നു (1348, 1566).

 

ഇതെല്ലാം സത്യവിരുദ്ധമാണെന്ന് ബെബിൾ സത്യത്തിന്റെ അടിസ്ഥാനമാണെന്ന് വിശ്വസിക്കുന്നവർക്കും ബെബിൾ പരിശോധിക്കുന്നവർക്കും മനസിലാകും. കാലത്തിന്റെ പൂർത്തീകരണത്തിൽ യേശു തന്നെത്തന്നെ പിതാവിന് ബലിയായി അർപ്പിച്ചു (എബ്ര 9:24-28). യേശു ഉയിർത്തെഴുന്നേറ്റ് എന്നേക്കും ജീവിക്കുന്നവനാകയാൽ യേശുവിനെ ഇപ്പോൾ പരിഹാരബലിയായി അർപ്പിക്കുന്നത് തെറ്റാണ് (വെളി 1:17; റോമ 6:9-10). യേശു കുരിശിൽ തന്റെ ജീവനെ വെടിഞ്ഞപ്പോൾ രക്ഷാകര പ്രവൃത്തി പൂർത്തിയായി (എഫേ 1:7; എബ്ര 1:3). ലോകത്തിന്റെ രക്ഷയ്ക്കായി സഭ യേശുവിന്റെ മരണത്തെ പ്രസ്താവിക്കണം (1കൊറി 11:26). തങ്ങളുടെ രക്ഷയ്ക്കായി യേശുവിൽ മാത്രം ആശ്രയിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നവർക്ക് നിത്യരക്ഷ ലഭിക്കുന്നു. ഇതിന് അടിസ്ഥാനം യേശു തന്റെ കുരിശിൽ ഒരിക്കലായി നടത്തിയതും, ആവർത്തിക്കപ്പെടാനാവാത്തതുമായ രക്ഷാകരപ്രവൃത്തിയാണ് (എബ്ര 9:12; 1പത്രാ 3:18). യേശുവിന്റെ രക്ഷാകരപ്രവൃത്തി എന്നത് എക്കാലത്തെയും മനുഷ്യരുടെ രക്ഷയ്ക്ക് വേണ്ടി, യേശു തന്റെ കുരിശിലെ ബലിമരണം വഴിയായി പൂർത്തീകരിച്ചതും, ഒരിക്കലായി നടത്തിയതും, ആവർത്തിക്കപ്പെടാനാവാത്തതുമായ ഒരു ചരിത്രസംഭവമാണെന്ന് ബെബിൾ വ്യക്തമാക്കുന്നു (എബ്ര 7:27; 9:26, 28; 10:10, 12). ക്രിസ്തു ഒരിക്കലായിട്ട് മരിച്ചു (റോമ 6). യേശുവിന്റെ കുരിശിലെ ബലിയർപ്പണം ഏതാണ്ട് 2000 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ചരിത്ര സംഭവമാണ് (മർക്കോ 15:21-41). യേശുവിന്റെ കുരിശിലെ ബലിയർപ്പണം എന്നേക്കുമായി പൂർത്തിയായി (യോഹ 19:30). പാപ പരിഹാരത്തിനായി ഇനി ബലിയർപ്പിക്കേണ്ട ആവശ്യമില്ല (എബ്ര 10:18). ദെവം യേശുവിലൂടെ എല്ലാറ്റിനെയും തന്നോട് അനുരഞ്ജിപ്പിക്കുകയും യേശു കുരിശിൽ ചിന്തിയ രക്തം വഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു (കൊളോ 1:20).

 

കഴിഞ്ഞുപോയ ഒരു സംഭവത്തെ ഒാർക്കുവാൻ മാത്രമാണ് കഴിയുന്നത്. ആവർത്തിക്കാൻ കഴിയില്ല. പരിപൂർണ്ണമായി പൂർത്തിയായ ഒരു സംഭവത്തെ ആവർത്തിക്കേണ്ട ആവശ്യവുമില്ല. ഒരു ക്രിസ്ത്യാനിയുടെ വിശ്വാസം യേശു കാൽവരിയിൽ പൂർത്തിയാക്കിയ ബലിയിലാണ്. എന്നാൽ കത്തോലിക്കരുടെ വിശ്വാസം യേശുവിന്റെ ബലി ആവർത്തിക്കാനുള്ള സഭയുടെ, പുരോഹിതരുടെ കഴിവിലാണ്. യേശുവിന് ഇനി ബലിയർപ്പിക്കാൻ കഴിയില്ല. യേശു ഇപ്പോൾ എന്നേക്കും ജീവിക്കുന്നവനായി, രക്തമില്ലാത്തതും, മുറിവുള്ളതുമായ ശരീരത്തോടെ സ്വർഗ്ഗത്തിലിരിക്കുന്നു (ലൂക്ക 24:39; യോഹ 20:25-27; വെളി 1:18). കുർബ്ബാനയിൽ യേശുവിന്റെ ബലിയർപ്പണം തുടരുന്നു എന്ന റോമമത ചിന്ത ഉയിർത്തെഴുന്നേറ്റ് മഹത്വീകരിക്കപ്പെട്ട യേശുവിന്റെ യഥാർത്ഥ അവസ്ഥയെ തെറ്റായി പ്രതിനിധീകരിക്കുന്നു (റോമ 6:9; വെളി 1:18). തന്നെ വീണ്ടും വീണ്ടും ബലിയർപ്പിക്കാനല്ല, മറിച്ച് കുരിശിൽ താൻ നടത്തിയ രക്ഷാകരമായ തന്റെ മരണത്തെ ഒാർമ്മിക്കാനാണ് യേശു തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടത്. കർത്തൃമേശയെ ഒരു ബലിയായല്ല, കൂട്ടായ്മയായാണ് ആദിമ ക്രസ്തവ സമൂഹം ആചരിച്ചത് (പ്രവൃ 2:42). അവസാന അത്താഴത്തെ ഒരു ബലിയായി ബെബിൾ ഒരിടത്തും കണക്കാക്കുന്നില്ല. കർത്താവിന്റെ മേശ പുനരാവർത്തനമല്ല, ഒാർമ്മയാചരിക്കൽ മാത്രമാണ്. ബെബിളിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളായ തിരുവത്താഴത്തെയും യേശുവിന്റെ കുരിശിലെ ബലിയെയും കുർബ്ബാനയിൽ ഒന്നാക്കുന്നതായി കാണുന്നു. ഇതും വചനവിരുദ്ധമാണ്.

 

ബലി ആവർത്തിക്കേണ്ടിവരുന്നത് ബലിയുടെ അപര്യാപ്തതയുടെ തെളിവാണ്. പഴയനിയമ ബലികൾ ആവർത്തിക്കപ്പെട്ടിരുന്നു. എന്നാൽ യേശുവിന്റെ ബലിയാകട്ടെ ഒരിക്കലായി നടന്നു (എബ്ര 7:27). ബലി ആവർത്തനത്തിലൂടെ യഥാർത്ഥത്തിൽ റോമൻ കത്തോലിക്ക സഭ യേശുവിന്റെ രക്ഷാകരപ്രവൃത്തിയുടെ അതുല്യതയെ ചോദ്യം ചെയ്യുകയും, അത് പൂർത്തിയായില്ല എന്ന് വാദിക്കുകയും, മനുഷ്യവർഗ്ഗത്തിനുള്ള രക്ഷാകരപ്രവൃത്തിയിൽ യേശുവിനോടൊപ്പം പങ്കുണ്ടെന്നും വാദിക്കുകയുമാണ് ചെയ്യുന്നത്. യേശുവിന്റെ കുരിശിലെ ബലിയും കുർബ്ബാനയിലെ ബലിയും രണ്ടും ഒന്നാണ് എന്ന് അവർ പഠിപ്പിക്കുന്നു. ഒാരോ പ്രാവശ്യവും കുർബ്ബാന അർപ്പിക്കുമ്പോൾ യേശുവിന്റെ കുരിശിലെ ബലി രക്തരഹിതമായി ആവർത്തിക്കപ്പെടുന്നു എന്ന് അവർ പഠിപ്പിക്കുന്നു. അങ്ങനെ അവർ യേശുവിന്റെ കുരിശിലെ ബലിയുടെ അതുല്യത ഇല്ലാതാക്കാനും അത് അപൂർണ്ണമാണ് എന്ന് വരുത്തിത്തീർക്കാനും ശ്രമിക്കുന്നു. അങ്ങനെ അവർ യേശു പറഞ്ഞത് അനുസരിക്കാനല്ല ശ്രമിക്കുന്നത്. മറിച്ച് അവർ പറയുന്നതനുസരിച്ച് യേശുവിനെക്കൊണ്ട് ചെയ്യിക്കാനാണ് ശ്രമിക്കുന്നത്. കുർബ്ബാനയും യേശുവിന്റെ ബലിയും ഒന്നാണെന്നും, കുർബ്ബാന ചൊല്ലുന്ന ആൾ യേശുവിന്റെ ബലി വീണ്ടും നടത്തുകയാണെന്നും ഒക്കെ വിചാരിച്ച് ജീവിക്കണമെങ്കിൽ അത്തരക്കാർ അവർ അറിഞ്ഞോ അറിയാതെയോ വലിയ അഹങ്കാരികളും അന്ധകാര ശക്തികളാൽ ബന്ധിക്കപ്പെട്ടവരുമാരിക്കാം.

 

അത്താഴ സമയത്ത് യേശു വർത്തമാനകാല പ്രയോഗം ഉപയോഗിച്ച് അപ്പോൾ വരെ നടന്നിട്ടില്ലാത്ത കാര്യത്തെപ്പറ്റി പറഞ്ഞു (ലൂക്ക 22:19-20). പുതിയനിയമത്തിലെ ഏക പാപപരിഹാരബലി യേശു കുരിശിൽ എന്നേക്കുമായി പൂർത്തീകരിച്ചു (1കൊറി 5:7; യോഹ 19:30; എബ്ര 10:12-13). അത് പൂർത്തീകരിക്കപ്പെട്ടതും പൂർത്തീകരിക്കപ്പെട്ട അവസ്ഥയിൽ എന്നേക്കും തുടരുന്നതുമാകുന്നു. ഇനി അത് ഒരിക്കലും ഒരു രീതിയിലും ആവർത്തിക്കപ്പെടുകയില്ല. കാരണം അത് പരിപൂർണ്ണമായ രീതിയിലാണ് പൂർത്തീകരിക്കപ്പെട്ടത്. ഇപ്പോൾ ഉയിർത്തെഴുന്നേറ്റ് മഹത്വീകരിക്കപ്പെട്ട യേശുവിനെ വീണ്ടും വീണ്ടും കോടിക്കണക്കിന് തവണകൾ ബലിവസ്തുവായി അർപ്പിച്ചുകൊണ്ടിരിക്കുന്ന പ്രവൃത്തി വാസ്തവത്തിൽ യേശുവിന്റെ ബലി പൂർത്തിയായില്ല എന്നും അതിനാൽ അത് ഇനിയും തുടരണം എന്നും ഉള്ള ചിന്തയുടെ പ്രതീകമാണ്. യേശുവിന്റെ കുരിശിൽ പൂർത്തീകരിക്കപ്പെട്ട ബലിക്കെതിരെയുള്ള നിലപാടാണ് ഇത്. ഇത് യേശുവിന്റെ ബലിയിൽ അവർക്കുള്ള സംശയത്തിന്റെയും അവിശ്വാസത്തിന്റെയും തെളിവാണ്. ഇത് ദെവത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ്. കാരണം യേശുവിന്റെ ബലി ദെവം സ്വീകരിച്ചു (എഫേ 1:5-14). വീണ്ടും വീണ്ടും യേശുവിനെ ബലിയർപ്പിച്ച് ദെവത്തെ പ്രസാദിപ്പക്കാൻ ശ്രമിക്കുന്നത് വ്യക്തമായ അവിശ്വാസത്തിന്റെ പ്രകടനമാണ്, ദെവത്തിനെതിരായ നിലപാടാണ്. അത് ദെവകോപം വിളിച്ചു വരുത്തും. ഇത്തരം വിശ്വാസരഹിതമായ ദുഷ്ടഹൃദയം ഉണ്ടാകാതിരിക്കാൻ സൂക്ഷിക്കണം എന്ന് ദെവം മുന്നറിയിപ്പു നൽകിയിട്ടുണ്ട് (എബ്ര 3:12). പരീക്ഷ വീണ്ടും വീണ്ടും എഴുതിയാൽ അത് തോറ്റു പോയി എന്ന് അംഗീകരിച്ചതിന്റെ തെളിവാണ്. നാം യേശുവിന്റെ ബലി ആവർത്തിക്കുവാൻ ശ്രമിക്കുകയല്ല, മറിച്ച് യേശുവിന്റെ ബലിയുടെ സന്ദേശമായ സുവിശേഷം മറ്റുള്ളവരോട് പറയുകയാണ് ചെയ്യേണ്ടത്.

Ad Image
Ad Image
Ad Image
Ad Image