പുതിയനിയമവും തിരുസ്വരൂപവണക്കത്തെ എതിർക്കുന്നു
പഴയനിയമം മാത്രമല്ല പുതിയനിയമവും എല്ലാത്തരത്തിലുമുള്ള വിഗ്രഹാരാധനയെയും എതിർക്കുന്നു എന്ന് വ്യക്തമാക്കുന്ന ബെബിൾഭാഗങ്ങൾ നമുക്ക് ശ്രദ്ധിക്കാം. ദെവത്തെയല്ലാതെ മറ്റാരെയും സാഷ്ടാംഗം പ്രണമിച്ച് ബഹുമാനിക്കുകയോ ആരാധിക്കുകയോ ചെയ്യരുത് എന്ന സത്യമാണ്യേശുമത്താ 4:9-11 ൽ വെളിപ്പെടുത്തുന്നത്. നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിനക്ക് ഞാൻ നൽകും എന്ന സാത്താന്റെ വാഗ്ദാനത്തിന് മറുപടിയായിട്ട് യേശു ഇപ്രകാരം കൽപിച്ചു: സാത്താനേ ദൂരെപ്പോവുക; എന്തെന്നാൽ നിന്റെദെവമായ കർത്താവിനെ ആരാധിക്കണം: അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. അപ്പോൾ പിശാച്അവനെ വിട്ടുപോയി.
മത്താ 4:10 ൽ കാണുന്ന ആരാധിക്കുക എന്ന വാക്ക്പ്രാസ്ക്യുണയോ എന്ന ഗ്രീക്ക്വാക്കിന്റെ പരിഭാഷയാണ്. പ്രാസ്ക്യുണയോ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം - ബഹുമാനസൂചകമായോ, കേണപേക്ഷിക്കുന്നതിനോ മറ്റൊരാളെ സാഷ്ടാംഗം പ്രണമിക്കുക (ഉടൽനീളത്തിൽ കമിഴ്ന്ന്വീണ് കാലു പിടിച്ചപേക്ഷിക്കുക, വണങ്ങുക) എന്നാണെന്ന് (ഡബ്ലിയൂ. ഇ. വെൻ) വ്യക്തമാക്കുന്നു. യേശുവിന്റെ മുമ്പിൽ ആളുകൾ സാഷ്ടാംഗം പ്രണമിക്കുന്നതായി നാം ബെബിളിൽ (മത്താ 28:9; ലൂക്ക 24:52) കാണുന്നു. ദെവമല്ലാത്ത ആരെയെങ്കിലും ക്രിസ്തീയവിശ്വാസികൾ സാഷ്ടാംഗം പ്രണമിക്കുന്നതിനെ പുതിയനിയമം ഒരിടത്തും അംഗീകരിക്കുന്നില്ല. പുതിയനിയമ കാലഘട്ടത്തിൽ വിവാഹമോചനം വിലക്കിയിരിക്കുന്നതുപോലെതന്നെ (മത്താ 5:31-32), ദെവമല്ലാത്തവരെസാഷ്ടാംഗം പ്രണമിക്കുന്നതിനെയും വിലക്കിയിരിക്കുന്നു.
മർക്കോ 7:9 - നിങ്ങളുടെ പാരമ്പര്യം പാലിക്കാൻവേണ്ടി നിങ്ങൾകൗശലപൂർവ്വംദെവകൽപന അവഗണിക്കുന്നു. യോഹ 4:21-24 - ദെവത്തെ പ്രതിമകളിലൂടെയല്ല, ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടതെന്ന് യേശു വ്യക്തമാക്കുന്നു. അപ്പൊ.പ്രവൃ.15:20 - എന്നാൽ അവർ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന മാലിന്യത്തിൽ നിന്നും, വ്യഭിചാരത്തിൽ നിന്നും കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടവയിൽനിന്നും, രക്തത്തിൽനിന്നും അകന്നിരിക്കാൻ അവർക്ക്എഴുതണം
റോമ 1:22-26 - ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട്അവർഭോഷന്മാരായിത്തീർന്നു. അവർ അനശ്വരനായ ദെവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെ യോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങൾക്ക് കെമാറി. അതുകൊണ്ട് ദെവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങൾ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാൽ അവർ ദെവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവർ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയുംചെയ്തു... അക്കാരണത്താൽ ദെവം അവരെ നിന്ദ്യമായ വികാരങ്ങൾക്ക് വിട്ടുകൊടുത്തു. 1കൊറി 10:14 - ആകയാൽ പ്രീയപ്പെട്ടവരേ വിഗ്രഹാരാധനയിൽനിന്ന് ഒാടിയകലുവിൻ. 2കോറി 6:16 - ദെവത്തിന്റെ ആലയത്തിന് വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മൾ ജീവിക്കുന്ന ദെവത്തിന്റെ ആലയമാണ്.
എഫേ 5:5-6 - വിഗ്രഹാരാധിക്ക് ദെവരാജ്യത്തിൽ അവകാശമില്ല. ആരും അർത്ഥശൂന്യമായ വാക്കുകൾ കൊണ്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെ മേൽ ദെവത്തിന്റെ ക്രാധം നിപതിക്കുന്നു. കൊളോ 3:5 - ദ്രവ്യാസക്തി വിഗ്രഹാരാധനയാകുന്നു. 1തെസ 1:10 - ജീവിക്കുന്ന സത്യദെവത്ത സേവിക്കുന്നതിനും, അവിടുന്ന്മരിച്ചവരിൽനിന്ന്ഉയിർപ്പിച്ചവനും വരാനിരിക്കുന്ന ക്രാധത്തിൽനിന്ന് നമ്മെ മോചിപ്പിക്കുന്നവനുമായ യേശുവെന്ന അവിടുത്തെ പുത്രനെ സ്വർഗ്ഗത്തിൽനിന്ന് പ്രതീക്ഷിക്കുന്നതിനും വേണ്ടിവിഗ്രഹങ്ങളിൽനിന്ന് നിങ്ങൾ എപ്രകാരം പിന്തിരിഞ്ഞുവെന്നും അവർ ഞങ്ങളോട്വിവരിച്ചു
1യോഹ 5:21 - കുഞ്ഞുമക്കളെ വിഗ്രഹങ്ങളിൽനിന്ന് അകന്നിരിക്കുവിൻ. വെളി 19:19-20 - അപ്പോൾ അശ്വാരൂഡനോടും അവന്റെ സെന്യനിരയോടും യുദ്ധം ചെയ്യാൻ മൃഗവും ഭൂമിയിലെ രാജാക്കൻമാരും അവരുടെ സെന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാൻ കണ്ടു. മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങൾ കാണിച്ച് മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയും അതിന്റെ സാദൃശത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്ക് വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്നിത്തടാകത്തിലേക്ക് ജീവനോടെ എറിയപ്പെട്ടു. എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, ദുർമ്മാർഗ്ഗികൾ, കൊലപാതകികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ, കാപട്യക്കാർ, എന്നിവരുടെ ഒാഹരിതീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണ് രണ്ടാമത്തെ മരണം (വെളി 21:8).