പഴയനിയമം തിരുസ്വരൂപവണക്കത്തെ എതിർക്കുന്നു
വിഗ്രഹങ്ങൾക്ക് അതീതനായ ഒരുദെവമുണ്ടെന്നും, വിഗ്രഹങ്ങളിലുടെ ആ ദെവത്തോട് ബന്ധപ്പെടാൻ കഴിയില്ലെന്നും, വിഗ്രഹങ്ങളിലുടെ ബന്ധപ്പെടുന്നത് ആ ദെവത്തെ അല്ലെന്നും ബെബിളിൽ വെളിപ്പെടുന്ന ഏകസത്യദെവം ഇസ്രായേൽ ജനതയിലൂടെ ലോകത്തിന് മുഴുവനായി വെളിപ്പെടുത്തിയിരിക്കുന്നു. സ്വരൂപത്തെ അഥവാ പ്രതിമ, വിഗ്രഹം, പടങ്ങൾ, ഫോട്ടോകൾ എന്നിവ ഉണ്ടാക്കുന്നതും അവയെ പ്രണമിക്കുന്നതും വണങ്ങുന്നതും, അവക്കു മുമ്പിൽ തലകുനിക്കുന്നതും ആരാധിക്കുന്നതും പഴയനിയമബെബിൾ വിലക്കിയിരിക്കുന്നു. യാതൊരു കാരണത്താലും പ്രതിമകൾ ഉണ്ടാക്കരുതെന്നും അവയെ വണങ്ങരുതെന്നും ദെവം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. പ്രതിമകളെ ഉണ്ടാക്കുകയും അവയെ വന്ദിക്കുകയും ചെയ്യുന്നവർ തങ്ങളെത്തന്നെ വേശ്യാവൃത്തിയാൽ അശുദ്ധരാക്കുന്നു എന്നും, അവരുടെ കാപട്യത്താൽ വഞ്ചിക്കപ്പെട്ട ഹൃദയം അവരെ വഴിതെറ്റിച്ച് സാത്താന്റെ അടിമത്തത്തിലാക്കിയരിക്കയാണെന്നും, കിഴക്കോട്ടു നോക്കി ആരാധിക്കണമെന്ന് വാശിപിടിക്കുന്നവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയാണെന്നും സംശയലേശമെനേ്യ വ്യക്തമാക്കുന്ന ബെബിൾ ഭാഗങ്ങൾ നമുക്ക് ശ്രദ്ധിക്കാം.
പുറപ്പാട് 20:4-5 ഞാനല്ലാതെ വേറെ ദേവൻമാർ നിനക്കുണ്ടാകരുത്. മുകളിൽ ആകാശത്തിലോ, താഴെ ഭൂമിയിലോ, ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോസ്വരൂപമോ നീ നിർമ്മിക്കരുത്; അവയ്ക്ക് മുമ്പിൽ പ്രണമിക്കുകയോ, അവയെ ആരാധിക്കുകയോ ചെയ്യരുത്എന്നാണ് പറയുന്നത്.
ചെറൂബിം ജനങ്ങൾക്ക്കാണാനോ, വണങ്ങാനോ ഉള്ളതായിരുന്നില്ല എന്ന്പുറ 25:18-19 വ്യക്തമാക്കുന്നു.
ലേവ്യ 19:4 - ഞാനാണ് നിങ്ങളുടെ ദെവമായ കർത്താവ്. വിഗ്രഹങ്ങളെ ആരാധിക്കുകയോ ദേവന്മാരുടെ വിഗ്രഹങ്ങൾ വാർത്തെടുക്കുകയോ ചെയ്യരുത്. ഞാനാണ് നിങ്ങളുടെ ദെവമായ കർത്താവ്. ലേവ്യ 26:1 -നിങ്ങൾ ആരാധനക്കായി വിഗ്രഹങ്ങളൊ, കൊത്തുരൂപങ്ങളൊ ഉണ്ടാക്കരുത്. നിങ്ങളുടെ ദേശത്ത് സ്തംഭങ്ങളുയർത്തുകയോ കൊത്തിയ കല്ലുകൾ നാട്ടുകയോ അരുത്.
നിയമാ 4:15-18 - അതിനാൽ നിങ്ങൾ പ്രതേ്യകം ശ്രദ്ധിക്കുവിൻ. ഹോറെബിൽ വച്ച് അഗ്നിയുടെ മധ്യത്തിൽനിന്നുകർത്താവു നിങ്ങളോടുസംസാരിച്ച ദിവസം നിങ്ങൾഒരുരൂപവുംകണ്ടില്ല. അതിനാൽ എന്തിന്റെയെങ്കിലും സാദൃശ്യത്തിൽ, പുരുഷന്റെയോ, സ്ത്രീയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ ഭൂമിക്കടിയിലെ ജലത്തിൽ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെയോ സാദൃശ്യത്തിൽ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. നിയമാ 5: 7-9 - ഞാനല്ലാതെ മറ്റൊരു ദെവം നിനക്കുണ്ടാകരുത്; മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ, ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത.് നിയമാ 16:22 -നിന്റെ ദെവമായ കർത്താവ് വെറുക്കുന്ന സ്തംഭവും നീ സ്ഥാപിക്കരുത്. നിയമാ 27:15 - കർത്താവിന് നിന്ദ്യമായ ശിൽപവേല - കൊത്തിയോ വാർത്തോ ഉണ്ടാക്കിയ വിഗ്രഹം - രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവനാകട്ടെ.
2രാജാ 18:3-6 - പിതാവായ ദാവീദിനെപ്പോലെ അവൻ (ഹെസക്കിയാ) കർത്താവിന്റെ മുമ്പിൽ നീതി പ്രവർത്തിച്ചു. അവൻ പൂജാഗിരികൾ നശിപ്പിക്കുകയും, സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകർക്കുകയുംചെയ്തു. ഠമാശ ഉണ്ടാക്കിയ നെഹുഷ്താൻ എന്ന്വിളിക്കപ്പെടുന്ന ഒാട്ടു സർപ്പത്തിന്റെ മുമ്പിൽ ഇസ്രായേൽ ധൂപാർച്ചന നടത്തിയതിനാൽ അവൻ അത് തകർത്തു. ഇസ്രായേലിന്റെ ദെവമായ കർത്താവിൽ അവൻ വിശ്വസിച്ചു. മുൻഗാമികളോ പിൻഗാമികളോ ആയ യൂദാരാജാക്കൻമാരിലാരും അവനെപ്പോലെ വിശ്വസ്തനായിരുന്നില്ല. അവൻ കർത്താവിനോട് ഒട്ടിനിന്നു; അവിടുന്ന് മോശക്ക് നൽകിയ കൽപനകൾ പാലിക്കുകയും അവിടുത്തെ പിന്തുടരുകയുംചെയ്തു. കർത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു
സങ്കീ 106:36 - അവരുടെ വിഗ്രഹങ്ങളെ അവർ സേവിച്ചു; അതു അവർക്ക് കെണിയായിത്തീർന്നു. സങ്കീ 115:4-8 - അവരുടെ വിഗ്രഹങ്ങൾ സ്വർണ്ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകൾ മാത്രം! അവയ്ക്ക് വായുണ്ട്, എന്നാൽ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാൽ കാണുന്നില്ല. അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കുന്നില്ല; മൂക്കുണ്ട്, എന്നാൽ മണത്തറിയുന്നില്ല.അവയ്ക്ക് കയ്യുണ്ട്, എന്നാൽ സ്പർശിക്കുന്നില്ല; കാലുണ്ട്, എന്നാൽ നടക്കുന്നില്ല. അവയുടെ കണ്ഠത്തിൽനിന്നു സ്വരം ഉയരുന്നില്ല. അവയെ നിർമ്മിക്കുന്നവർ അവയെപ്പോലെയാണ്; അവയിൽആശ്രയിക്കുന്നവരും അതുപോലെതന്നെ. സങ്കീ 135:15-18 - വിഗ്രഹാരാധികൾക്ക് അറിവു നഷ്ടപ്പെടുകയും ആത്മീയ അന്ധത ബാധിക്കുകയും ചെയ്യും.
ഏശ 2:17-18 - അന്നു കർത്താവുമാത്രം ഉയർന്നുനിൽക്കും. വിഗ്രഹങ്ങൾ നിശ്ശേഷം തകർക്കപ്പെടും. ഏശ 42:8 - ഞാനാണ് കർത്താവ്. അതാണ് എന്റെ നാമം. എന്റെ മഹത്വം ഞാൻ മറ്റാർക്കും നൽകുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രഹങ്ങൾക്ക് കൊടുക്കുകയുമില്ല.
ഏശ 44:9-20 - വിഗ്രഹം നിർമ്മിക്കുന്നവർ ഒന്നുമല്ല; അവർസന്തോഷം പ്രദർശിപ്പിക്കുന്ന വസ്തുക്കൾ നിഷ്പ്രയോജനമാണ്. അവരുടെ സാക്ഷികൾ കാണുന്നില്ല, അറിയുന്നുമില്ല; അതുകൊണ്ട് അവർ ലജ്ജിതരാകും. ഒന്നിനും ഉപകരിക്കാത്ത ദേവനെ മെനയുകയോ വിഗ്രഹം വാർക്കുകയോ ചെയ്യുന്നത് ആരാണ്? അവർ ലജ്ജിതരാകും; വിഗ്രഹനിർമ്മാതാക്കൾ മനുഷ്യർ മാത്രം! അവർഒരുമിച്ച്അണിനിരക്കട്ടെ, അവർ ഭയപ്പെടുകയും ലജ്ജിക്കുകയും ചെയ്യും. ഇരുമ്പുപണിക്കാരൻ തീക്കനലിൽവച്ച് പഴുപ്പിച്ച് ചുറ്റികയ്ക്കടിച്ച് അതിന് രൂപം കൊടുക്കുന്നു. അങ്ങനെ തന്റെ കരബലം കൊണ്ട് അതു നിർമ്മിക്കുന്നു. എന്നാൽ വിശപ്പുകൊണ്ടു അവന്റെശക്തി ക്ഷയിക്കുന്നു; ജലപാനം നടത്താതെ അവൻ തളരുകയും ചെയ്യുന്നു. തച്ചൻ തോതുപിടിച്ച് നാരായം കൊണ്ട് അടയാളംഇടുന്നു; അവൻ തടി ചെത്തി മിനുക്കി മട്ടംവച്ചുവരച്ച് ഭവനത്തിൽ പ്രതിഷ്ഠിക്കാൻ യോഗ്യമായ സുന്ദരമായ ആൾരൂപം ഉണ്ടാക്കുന്നു. അവൻ ദേവദാരു വെട്ടുന്നു. അല്ലെങ്കിൽ കരുവേലകവും സരളമരവും തിരഞ്ഞെടുത്ത് വൃക്ഷങ്ങൾക്കിടയിൽ വളരാൻ അനുവദിക്കുന്നു. അവൻ ദേവദാരു നടുകയും മഴ അതിനു പുഷ്ടി നൽകുകയും ചെയ്യുന്നു. പിന്നെ അത്വിറകിന് എടുക്കും. ഒരു ഭാഗംകത്തിച്ചു തീ കായുന്നതിനും ആഹാരം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്നു. വേറൊരു ഭാഗമെടുത്തുദേവനെ ഉണ്ടാക്കി ആരാധിക്കുകയും വിഗ്രഹം കൊത്തിയെടുത്ത് അതിന്റെ മുമ്പിൽ പ്രണമിക്കുകയും ചെയ്യുന്നു. തടിയുടെഒരു ഭാഗംകത്തിച്ച് അതിൽ മാംസം ചുട്ടുതിന്ന് തൃപ്തനാകുന്നു. തീ കാഞ്ഞുകൊണ്ട് അവൻ പറയുന്നു: കൊള്ളാം നല്ല ചൂട്; ജ്വാലകൾ കാണേണ്ടതുതന്നെ. ശേഷിച്ച ഭാഗംകൊണ്ട് അവൻ ദേവനെ, വിഗ്രഹത്തെ ഉണ്ടാക്കി അതിനെ പ്രണമിച്ച് ആരാധിക്കുന്നു. എന്നെ രക്ഷിക്കണമേ, അവിടുന്നാണല്ലോ എന്റെദെവംഎന്ന് അവൻ അതിനോട് പ്രാർത്ഥിക്കുന്നു. അവർഅറിയുന്നില്ല, ഗ്രഹിക്കുന്നില്ല. കാണാൻ കഴിയാത്തവിധം അവരുടെ കണ്ണുകളും ഗ്രഹിക്കാനാവാത്തവിധം മനസ്സുംഅടച്ചിരിക്കുന്നു. തടിയുടെ പകുതി ഞാൻ കത്തിച്ചു; അതിൽ അപ്പം ചുടുകയും മാംസം വേവിക്കുകയും ചെയ്ത് ഭക്ഷിച്ചു; ശേഷിച്ച ഭാഗംകൊണ്ട് ഞാൻ മ്ളേച്ഛവിഗ്രഹം ഉണ്ടാക്കുകയോ! തടിക്കഷണത്തിനു മുമ്പിൽ പ്രണമിക്കുകയോ! ചിന്തിക്കാനോ മനസിലാക്കാനോ ആരുംവിവേചനം കാണിക്കുന്നില്ല. അവൻ വെണ്ണീർ ഭുജിക്കുന്നു. അവന്റെ വഞ്ചിക്കപ്പെട്ട ഹൃദയംഅവനെ വഴിതെറ്റിക്കുന്നു. തന്നെത്തന്നെ സ്വതന്ത്രനാക്കാനോ തന്റെവലത്തു കയ്യിൽ കാപട്യമല്ലേ കുടികൊള്ളുന്നതെന്നു ചിന്തിക്കാനോ അവനു കഴിയുന്നില്ല.
ജെറെ 32:34 എന്റെ നാമം വഹിക്കുന്ന ആലയം അശുദ്ധമാക്കാൻ അവർ അതിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചു. എസെ 8:3-18 ദെവത്തിൽ നിന്നുള്ള ദർശനങ്ങളിൽ എന്നെ ജറുസലേമിൽ അകത്തെ അങ്കണത്തിന്റെ വടക്കേ വാതിൽക്കലേക്ക് കൊണ്ടുപോയി.. അതാ, ബലിപീഠത്തിന്റെ വാതിൽക്കൽ വടക്കുവശത്ത് ആ അസൂയാവിഗ്രഹം നിൽക്കുന്നു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, അവർചെയ്യുന്നത് നീ കാണുന്നുണ്ടോ? എന്റെ വിശുദ്ധസ്ഥലത്തുനിന്ന് എന്നെ തുരുത്താൻ വേണ്ടി ഇസ്രായേൽജനം അവിടെ ചെയ്തുകൂട്ടുന്ന കടുത്ത മ്ളേച്ഛതകൾ നീ കാണുന്നുണ്ടോ?..ഞാൻ അകത്തുകടന്നു നോക്കി. അതാ, എല്ലാത്തരം ഇഴജന്തുക്കളും അറപ്പുണ്ടാക്കുന്ന ജീവികളും ഇസ്രായേൽ ഭവനത്തിന്റെ എല്ലാവിഗ്രഹങ്ങളും ചുറ്റുമുള്ള ഭിത്തിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഇസ്രായേലിലെ എഴുപതു ശ്രഷ്ഠൻമാരും അവരോടുകൂടെ ഷാഫാന്റെ മകനായ യാസാനിയായും അവയുടെ മുമ്പിൽ നിൽക്കുന്നു. ഒാരോരുത്തരുടെയും കയ്യിൽ ധൂപകലശമുണ്ടായിരുന്നു.. മനുഷ്യപുത്രാ ഇസ്രായേൽ ഭവനത്തിലെ ശ്രഷ്ഠൻമാർ ഇരുളിൽചിത്രങ്ങൾ നിറഞ്ഞ മുറിയിൽ ചെയ്യുന്നതെന്തെന്ന് നീ കാണുന്നുണ്ടോ?..അതാ അവിടെ തമ്മൂസിനെക്കുറിച്ച് വിലപിക്കുന്ന സ്ത്രീകൾ.. കർത്താവിന്റെ ആലയത്തിന്റെ വാതിൽക്കൽ, പൂമുഖത്തിലും ബലിപീഠത്തിനും നടുവിൽ, ഇരുപത്തിയഞ്ചോളം പേർ ദേവാലയത്തിനു പുറം തിരിഞ്ഞു കിഴക്കോട്ടു നോക്കി നിൽക്കുന്നു. അവർ കിഴക്കോട്ടു നോക്കിസൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നുചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെകാട്ടുന്ന മ്ളേച്ഛതകൾ നിസ്സാരങ്ങളോ?
എസെ 14:1-3 ഇസ്രായേലിലെ ശ്രഷ്ഠൻമാരിൽ ചിലർ വന്ന് എന്റെ മുമ്പിലിരുന്നു. എനിക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി: മനുഷ്യപുത്രാ, ഇവർ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അവരുടെ പാപഹേതുക്കൾഅവരുടെ കൺമുമ്പിൽ തന്നെയുണ്ട്. അവരുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം പറയണമോ?.
എസെ 16:17-36 ഞാൻ നൽകിയ സ്വർണ്ണവും വെള്ളിയും കൊണ്ടള്ള ആഭരണങ്ങളെടുത്ത് മനുഷ്യ രൂപങ്ങളുണ്ടാക്കി, അവയുമായി നീ വേശ്യാവൃത്തിയിലേർപ്പെട്ടു. ചിത്രത്തുന്നലുള്ള നിന്റെവസ്ത്രങ്ങൾ നീ അവയെ അണിയിച്ചു. എന്റെ തെലവും ധൂപവുംഅവക്ക് മുമ്പിൽ നീ സമർപ്പിച്ചു. ഞാൻ നിനക്ക് ആഹാരത്തിനായി നൽകിയ നേരിയമാവും എണ്ണയും തേനും നീ അവയുടെ മുമ്പിൽ പരമിളദ്രവ്യമായി അർപ്പിച്ചു. ദെവമായ കർത്താവ് അരുളിച്ചെയ്യുന്നു: എനിക്ക് നിന്നിൽ ജനിച്ച പുത്രന്മാരെയും, പുത്രിമാരെയും നീ അവയ്ക്ക് ഭോജനമായി ബലിയർപ്പിച്ചു. നിന്റെവേശ്യവൃത്തികൊണ്ട്മതിവരാഞ്ഞിട്ടാണോ നീ എന്റെ കുട്ടികളെ വധിക്കുകയും, അവരെഅവയ്ക്ക് ദഹനബലിയായി അർപ്പിക്കുകയും ചെയ്തത്?... നിന്റെ എല്ലാ ദുഷ്കൃത്യങ്ങൾക്കും ശേഷം നീ ഒാരോതെരുവിലും ഭദ്രപീഠവും ഉന്നതമണ്ധപവും നിർമ്മിച്ചു. ഒാരോ വഴിക്കവലക്കും നീ ഉന്നത മണ്ധപങ്ങളുണ്ടാക്കി. അവിടെ നിന്റെ സൗന്ദര്യം നീ ദുരുപയോഗപ്പെടുത്തി. വഴിപോക്കർക്കെല്ലാം നിന്നെത്തന്നെ നൽകി നീ വ്യഭിചാരം തുടർന്നു... എന്നാൽ പ്രതിഫലം വെറുത്തിരുന്നതിനാൽ നീ വേശ്യയെപ്പോലെ ആയിരുന്നില്ല. ഭർത്താവിന് പകരം അന്യപുരുഷന്മാരെ സ്വീകരിക്കുന്ന സെ്വരിണിയായ ഭാര്യയെപ്പോലെയാണ് നീ. വേശ്യകൾ പ്രതിഫലം സ്വീകരിക്കുന്നു. നീയാകട്ടെ കാമുകന്മാർക്ക് പ്രതിഫലംകൊടുക്കുന്നു. വ്യഭിചാരത്തിനായി നാനാഭാഗത്തുനിന്നും നിന്റെ അടുത്തെത്തിച്ചേരാൻ നീ അവർക്ക് കൂലികൊടുക്കുന്നു. വ്യഭിചാരത്തിന്റെ കാര്യത്തിൽ നീ മറ്റ് സ്ത്രീകളിൽനിന്ന് വ്യത്യസ്തയാണ്. ആരും വ്യഭിചാരത്തിനായി നിന്നെ ക്ഷണിച്ചില്ല. നീ അങ്ങോട്ട് പ്രതിഫലം നൽകുന്നു. നിനക്കു പ്രതിഫലം ലഭിക്കുന്നില്ല. അതാണ് നിനക്കുള്ള വ്യത്യാസം... നീ വിഗ്രഹങ്ങൾ നിർമ്മിക്കുകയും നിന്റെ മക്കളുടെ രക്തം അവയ്ക്ക് അർപ്പിക്കുകയുംചെയ്തു.
യാതൊരു രൂപങ്ങളുടെയും സഹായത്തോടെ ദെവത്തെ ആരാധിക്കരുതെന്ന് ഇൗ ദെവവചനഭാഗങ്ങൾ വ്യക്തമാക്കുന്നു. വിഗ്രഹങ്ങൾ ആരുടെ തന്നെയാണെങ്കിലും സ്ഥിതി ഇതുതന്നെയാണ്. ദാവീദിനെപ്പോലെയും ഹെസക്കിയാവിനെയും പോലെയുമുള്ളവർ നമുക്ക് മാതൃകയാണ്. അവരുടെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനം ദെവവചനമായിരുന്നു. അല്ലാതെമറ്റു മനുഷ്യരുടെ പ്രവർത്തനങ്ങളും വാക്കുകളുമടങ്ങിയ മാനുഷിക പാരമ്പര്യങ്ങളായിരുന്നില്ല.