മലയാളം/റോമൻ കത്തോലിക്കാ മതം/തിരുസ്വരൂപവണക്കം/



കുരിശുവണക്കം വിഗ്രഹാരാധനയോ?

ക്രിസ്തീയതയുടെ ചിഹ്നം കുരിശല്ല. ദെവപ്രതിമയായ ക്രിസ്തുവാണ, ക്രിസ്തുവിന്റെ പ്രതിമകളായ ക്രിസ്തുവിശ്വാസികളുടെ സ്നേഹാധിഷ്ടിത ജീവിതമാണ്. ക്രിസ്തീയതക്ക് മറ്റ് ഭൗതിക ചിഹ്നവും ബിംബവും വിഗ്രഹവും അനുവദനീയമല്ല. ക്രിസ്തീയതയുടെ ചിഹ്നം കുരിശാണ് എന്ന വാദം വചനവിരുദ്ധമായ മാനുഷിക പാരമ്പര്യമാണ്. ദെവികസത്യമല്ല.പിത്തളസർപ്പ ചരിത്രം തിരുസ്വരൂപവണക്കത്തിനും കുരിശുവണക്കത്തിനും എതിരായ ബെബിളികമായ തെളിവാണ്.

 

കുരിശല്ല ക്രിസ്തുവിന്റെ കഷ്ടാനുഭവഭാവമാണ് നാം ആയുധമായി ധരിക്കേണ്ടത്

 

1 പത്രാ 4:1; കൊലോ 1.15; 2 കൊറി 4.4 ; 2 കൊറി 3.16-18; അപ്പോൾ യേശുക്രിസ്തുവിന്റെ പ്രതിമകളായി രൂപാന്തപ്പെടുക എന്ന ദൗത്യമാണ് ഒാരോ ക്രിസ്തുവിശ്വാസിക്കുമുള്ളത്.

 

പിത്തളസർപ്പത്തിന്റെ ചരിത്രം തിരുസ്വരൂപവണക്കത്തിനും കുരിശുവണക്കത്തിനും എതിരായി ബെബിളിൽ നിന്നുള്ള തെളിവാണ്. ഇസ്രായേൽജനം ദെവത്തിനും മോശക്കും എതിരായി പിറുപിറുത്തപ്പോൾ ദെവം അവർക്കെതിരായി അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകർ മരിച്ചു. അപ്പോൾ ജനം പശ്ചാത്തപിച്ച് കുറ്റം സമ്മതിച്ചു. അതിനെത്തുടർന്ന് ദെവം മോശയോട് പറഞ്ഞു: (സംഖ്യ 21:8) - ഒരു പിച്ചളസർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തി നിർത്തുക. ദംശനമേൽക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല. അന്നത്തെ പ്രശ്നം: സർപ്പത്തിന്റെ വിഷമേറ്റ് ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു. അന്നത്തെ പരിഹാരം: വിഷമില്ലാത്ത സർപ്പത്തെ വിശ്വാസത്താൽ നോക്കി ജനങ്ങൾ സൗഖ്യമായി. ഇന്നത്തെ പ്രശ്നം: സാത്താനെന്ന സർപ്പത്തിന്റെയും പാപത്തിന്റെയും വിഷമേറ്റ് മനുഷ്യർ നശിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ പരിഹാരം: ദെവദൂഷണക്കുറ്റം ചുമത്തി, കുറ്റക്കാരനെപ്പോലെ കുരിശിലേറ്റിയ, പാപമില്ലാത്ത ദെവപുത്രനിൽ വിശ്വസിക്കുന്നവരുടെ പാപങ്ങൾ, യേശു ഏറ്റെടുക്കുന്നതിനാൽ, അവർക്ക് പാപമോചനവും നിത്യജീവനും ലഭിക്കുന്നു. യേശു യോഹ 3:14-15 പറഞ്ഞു - മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടാകേണ്ടതിന, മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു. ദെവകൽപനപ്രകാരം പിത്തളസർപ്പത്തെ ഉണ്ടാക്കിയതോ, അതിനെ നോക്കി സൗഖ്യം പ്രാപിച്ചതോ തെറ്റല്ല. യേശു വരുവോളം യേശുവിന്റെ മരണത്തെ പ്രസ്താവിക്കുന്ന കർത്തൃമേശ ആചരിക്കുന്നതിൽ വിഗ്രഹാരാധനയില്ല. എന്നാൽ അപ്പത്തെയും വീഞ്ഞിനെയും ആരാധിക്കുന്നത് വിഗ്രഹാരാധനയാണ്. പിത്തളസർപ്പത്തെ ആരാധിക്കുന്നത് വിഗ്രഹാരാധനയാണ്. കുരിശിനെ ആരാധിക്കുന്നത് വിഗ്രഹാരാധനയാണ്.

 

മോശ മരുഭൂമിയിൽ ഉയർത്തിയ പിത്തളസർപ്പവും, ഇന്നത്തെ പാരമ്പര്യസഭകളിലെ വിഗ്രഹനിർമ്മാണവും കുരിശുവണക്കവും തമ്മിൽ യാതൊരു ബന്ധവുമില്ല. വാസ്തവത്തിൽ പിത്തള സർപ്പത്തെ സംബന്ധിച്ചുളള കാര്യങ്ങൾ തിരുസ്വരൂപവണക്കത്തിനെതിരെയുളള തെളിവാണ്. കാരണം, അക്കാലത്ത് ജനങ്ങൾ പിത്തളസർപ്പത്തെ വണങ്ങാൻ തുടങ്ങിയപ്പോൾ, ഹെസക്കിയ രാജാവ് അതിനെ നശിപ്പിച്ച് കളഞ്ഞു. രാജാവിന്റെ ഇൗ പ്രവൃത്തി ദെവത്തിന് പ്രീതികരമായിരുന്നു എന്ന് ദെവവചനം സാക്ഷ്യപ്പെടുത്തുന്നു. 2 രാജാ 18:3-6 

 

പിത്തളസർപ്പത്തെ ജനങ്ങൾ വണങ്ങാൻ തുടങ്ങിയപ്പോൾ അത് നശിപ്പിക്കപ്പെട്ടു. അങ്ങനെയെങ്കിൽ ഇന്നു സഭകളിൽ വണങ്ങപ്പെടുന്ന തിരുസ്വരൂപങ്ങളുടെ കാര്യം എന്താണ്?ഇപ്രകാരം വിഗ്രഹങ്ങളിലെ മ്ലേഛത കാണുവാൻ നമ്മുടെ ആത്മീയ കണ്ണുകൾ തുറന്നാൽ മാത്രമേ വിഗ്രഹങ്ങളിൽ നിന്ന് അകന്നിരിക്കാൻ നമുക്ക് കഴിയൂ. ഇന്ന് പലരും കുരിശുരൂപത്തെ ഏറ്റവും വിശുദ്ധമായ രൂപങ്ങളിലൊന്നായി കണക്കാക്കുകയും വണങ്ങുകയും ചെയ്യുന്നു. എന്നാൽ, ബെബിൾ പരിശോധിച്ചാൽ കുരിശുവണക്കം ദെവഹിതത്തിന് വിരുദ്ധമാണ് എന്നും, വിഗ്രഹാരാധനയാണ് എന്നും, മനസിലാക്കാം. കുരിശു വണങ്ങാൻ യേശു കൽപിച്ചിട്ടില്ല. അപ്പോസ്തലൻമാർ കുരിശു വണങ്ങിയിട്ടില്ല. കുരിശു വണങ്ങാൻ അവർ ഉപദേശിച്ചിട്ടില്ല. കുരിശു വണങ്ങാൻ ലേഖനങ്ങളിൽ ഉപദേശമില്ല. അതിനാൽ കുരിശുവണക്കം ദെവഹിതപ്രകാരമുള്ളതല്ല എന്ന് മനസിലാക്കാം.

 

കുരിശുവണക്കം പ്രചരിപ്പിച്ചത് ക്രിസ്തുവിരുദ്ധ ശക്തികളാണ്. കുരിശുവണക്കം വിജാതീയ സമ്പ്രദായമാണ്, ക്രിസ്തീയല്ല. കുരിശുവണക്കം ക്രിസ്തുമതത്തിന് മുമ്പ് നിലനിന്നിട്ടുണ്ട്.മാത്രമല്ല അത് ക്രിസ്തുമതത്തിന് പുറത്ത് ഇന്നും നിലനിൽക്കുന്നുമുണ്ട്. വൃത്തത്തിനുള്ളിലെ കുരിശ് സൂര്യദേവനും താമ്മൂസുമായി ബന്ധപ്പെട്ടതാണ്. അത് വിജാതീയമാണ്. തിരുവല്ലയിൽ നിന്ന് പ്രസിദ്ധീകരിച്ച  മരുപ്പച്ച സമകാലിക പത്രിക, ജൂൺ 20, 2002, പേജ് 7 .ജോസഫ് പുലിക്കുന്നേൽ, എന്റെ കുരിശു വിശ്വാസങ്ങൾ, എന്ന ലേഖനത്തിൽ ഇപ്രകാരം എഴുതി - റോമൻ സാമ്രാജ്യത്തിൽ കൊലപാതകികൾക്കും രാജ്യദ്രാഹികൾക്കും കുരിശിലേറ്റി കൊല്ലുക എന്നതായിരുന്നു ശിക്ഷ. നിലയ്ക്ക് സമൂഹത്തിൽ അപമാനത്തിന്റെ ചിഹ്നമായിരുന്നു യേശുവിന്റെ കാലത്ത് കുരിശ്. ആദിമ ക്രിസ്ത്യാനികളുടെയിടയിൽ കുരിശ് ക്രസ്തവരുടെ ചിഹ്നമായിരുന്നില്ല. റോമൻ ചക്രവർത്തി കോൺസ്റ്റന്റെനാണ് ഒരു സ്വപ്നത്തിലൂടെ റോമൻ സാമ്രാജ്യത്തിന്റെ കുരിശിനെ സംരക്ഷണ പ്രതീകമായി ഉയർത്തിയത്. കോൺസ്റ്റന്റെൻ ചക്രവർത്തിയും മാക്സൻ ന്യൂസ് ചക്രവർത്തിയും തമ്മിൽ മിൽവിയൻ ഒക്ടോബ. 28, 312 പാലത്തിൽ  വച്ചു നടന്ന യുദ്ധത്തിൽ തന്റെ പക്ഷത്ത് ക്രിസ്ത്യാനികളെ ഉറപ്പിച്ചു നിർത്തുന്നതിന് താൻ (കോൺസ്റ്റന്റെൻ) ഒരു സ്വപനം കണ്ടെന്നും, സ്വപ്നത്തിൽ യേശു ചക്രവർത്തിയോട് : കുരിശിന്റെ അടയാളത്തിൽ ജയിക്കുക എന്ന് ആഹ്വാനം ചെയ്തു എന്നുമായിരുന്നു കോൺസ്റ്റന്റെൻ പ്രചരിപ്പിച്ച കള്ളകഥ. അന്ന് ക്രിസ്ത്യാനികൾ രാജകീയ യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നില്ല. ക്രിസ്ത്യാനികളെ പക്ഷം ചേർക്കുന്നതിന് ചക്രവർത്തി എടുത്ത അടവായിരുന്നു അത്. ഇതിനുശേഷം റോമൻ ചക്രവർത്തിയുടെ പ്രരണയിലാണ് കുരിശ് ക്രിസ്ത്യാനികളുടെ ചിഹ്നമാകുന്നത്. മറ്റൊരു കള്ളകഥയും റോമാ സാമ്രാജ്യം പ്രചരിപ്പിച്ചു. കോൺസ്റ്റന്റെൻ ചക്രവർത്തിയുടെ അമ്മയായ ഹെലേനാ റാണി ഗാഗുൽത്താമലയിൽ ഭൂഗർഭപരിശോധന നടത്തിയെന്നും, അവിടെവച്ച് നാലു നൂറ്റാണ്ടുകൾക്കുശേഷം മണ്ണിനടിയൽനിന്നും ക്രിസ്തുവിനെ തൂക്കിയ കുരിശ് കണ്ടെടുത്തുവെന്നുമായിരുന്നു ഇൗ കള്ളക്കഥ. ഇൗ കുരിശിന്റെ ഭാഗങ്ങളാണെന്നും പറഞ്ഞ് അനേകം തടിക്കഷണങ്ങൾ യൂറോപ്പിലെ പള്ളികളിൽ പ്രതിഷ്ടിക്കപ്പെടുകയും ചെയ്തു. പാലാ വലിയ പള്ളിയിലും ഇൗ കുരിശിന്റെ തിരുശേഷിപ്പ് ഉണ്ടെന്നാണ് വയ്പ്.. 10-ാം നൂറ്റാണ്ടുമുതൽ ഏകദേശം നാലു നൂറ്റാണ്ടോളം യൂറോപ്പിലെ ആഭാസന്മാരായ ക്രസ്തവരാജാക്കന്മാർ സാമ്രാജ്യവികസനത്തിനായി നടത്തിയ കുരിശുയുദ്ധത്തിന്റെ മുന്നിൽ ഉയർത്തിപ്പിടിച്ചതും കുരിശായിരുന്നു. സമാധാനദൂതനായ ക്രിസ്തു മഹാത്യാഗമനുഷ്ഠിച്ച ഇൗ കരിശിനെ യുദ്ധത്തിന്റെ പ്രതീകമാക്കിയും, രാജാക്കന്മാരുടെ കിരീടത്തിലും മെത്രാന്മാരുടെ മുതലവായൻ തൊപ്പിയിലും, വഴിയോരങ്ങളിലും പ്രതിഷ്ഠിച്ചും അതിന്റെ പാവനത്വം നഷ്ടപ്പെടുത്തി എന്നാണ് എന്റെ എളിയ അഭിപ്രായം. കോൺസ്റ്റന്റെൻ ചക്രവർത്തി ഒന്നുകിൽ കള്ളക്കഥ പറഞ്ഞു. അല്ലെങ്കിൽ ഏതോ ക്രിസ്തുവിരുദ്ധശക്തികളിൽനിന്നുള്ള ദർശനം ദെവീകമെന്ന വ്യാജേന ചക്രവർത്തിക്ക് ലഭിച്ചു. ഏതായാലും ഇത്തരം പാരമ്പര്യങ്ങളിൽ വഞ്ചനയുടെ വിത്തുകൾ വ്യക്തമായി കാണാൻ കഴിയും.

 

കുരിശിനോടുള്ള ഭക്തിപ്രസ്ഥാനത്തിന്റെ പിന്നിൽ കുടിലമായ സാത്താനീയ തന്ത്രമുണ്ട്. കുരിശുരൂപവും യേശുവും രണ്ടാണ്. കുരിശുരൂപത്തെ സ്നേഹിക്കുന്നതുകൊണ്ടു മാത്രം യേശുവിന്റെ ശിഷ്യരാകുന്നില്ല. യേശുവിന്റെ ശിഷ്യർ യേശുവിൽ വിശ്വസിക്കുകയും യേശുവിനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ മാത്രമാണ്. എന്നാൽ കുരിശു അണിയുന്നവർക്കും കുരിശുഭക്തർക്കും ക്രിസ്തീയതയുടെ കൃത്രിമവും ഉപരിപ്ലവവുമായ ഒരു പരിവേഷം ലഭിക്കുന്നു. ഇൗ പരിവേഷത്തെ പലരും തങ്ങളുടെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി ഒരു പുകമറയായി ഉപയോഗിക്കുന്നു. കോൺസ്റ്റന്റെൻ ചക്രവർത്തി ചെയ്തതും അതുതന്നെയായിരുന്നു. ഇന്നു കുരിശു അണിയുന്നവരെല്ലാം കോൺസ്റ്റന്റെൻ ചക്രവർത്തിയുടെ ശിഷ്യരാണ്. അത്തരക്കാർ സ്ഥാനമാനങ്ങളും സ്ഥലവും കെയേറ്റം ചെയ്യാൻ കുരിശുമാട്ടുന്നവരാണ്.അവർ വഹിക്കുന്നത് കോൺസ്റ്റന്റെൻ ചക്രവർത്തിയുടെ കുരിശാണ്. യേശുവിന്റെ കരിശു വഹിക്കാൻ യേശു നമ്മോട് ആവശ്യപ്പെട്ടിട്ടില്ല. നാം ഒാരോരുത്തരും അവരവരുടെ കുരിശു വഹിക്കണമെന്നാണ് യേശു പറഞ്ഞത്.

 

എന്നും എല്ലാത്തരം കുരിശുയുദ്ധങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. സ്വാർത്ഥതാൽപര്യങ്ങളും അധികാരമോഹവും. യേശുവിനോട് ജനങ്ങൾക്കുണ്ടായിരുന്ന ഭക്തിയുടെ വികാരങ്ങളെ ചൂഷണം ചെയ്യാനും, അങ്ങനെ അവരുടെ പിന്താങ്ങലോടുകൂടി അധികാരം പിടിച്ചെടുക്കാനുമുള്ള ഒരു ഉപകരണമായി, നേതാക്കൾ കുരിശിനെ ഉപയോഗിച്ചു. ഇൗ പ്രവണത ഇന്നും തുടരുന്നു. ചിലർ യേശുവിനെയും സുവിശേഷത്തെയും പോലും ഇങ്ങനെ ദുരുപയോഗിക്കുന്നു. ഇത് വഞ്ചനയാണ്. ക്രിസ്തുവിന്റെ സന്ദേശം മുഴുവൻ കുരിശിലാണെന്നും, കുരിശ് തങ്ങളുടെ കെവശമാണെന്നും വരുത്തിത്തീർത്ത് നേതാക്കൾ തങ്ങൾക്കിഷ്ടമുള്ളതുപോലെ ജനങ്ങളെ നിയന്ത്രിച്ച്, കുഞ്ഞാടുകളെ പന്താടുന്ന പരിപാടിയാണ് എപ്പിസ്ക്കോപ്പസി സബ്രദായത്തിൽ ഇന്ന് കാണുന്നത്. ഇത്തരം എപ്പിസ്ക്കോപ്പസി സബ്രദായമാണ് യഥാർത്ഥ ക്രിസ്തീയസഭ എന്ന വാദം തികച്ചും സത്യവിരുദ്ധവും ജനവഞ്ചനയുമാണ്.

 

ജനങ്ങളെ തങ്ങളോട് ചേർത്ത് നിർത്തുന്നതിനും, തങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം ദെവികമായ നിയമസാധുതയും അംഗീകാരവും ഉണ്ടെന്നും വരുത്തിത്തീർക്കാൻ അവർ ഇത്തരം തിരുശേഷിപ്പു തന്ത്രങ്ങളെ ആശ്രയിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നു. അവരുടെ ആധികാരികതയുടെ അടിസ്ഥാനം ഭൗതികവസ്തുക്കളായിത്തീർന്നു. ആത്മാവിലും സത്യത്തിലും ദെവത്തെ ആരാധിക്കുന്നതിന് പകരം, അവരുടെ ആരാധന ഭൗതികവസ്തുക്കളെയും തിരുശേഷിപ്പുകളെയും അടിസ്ഥാനമാക്കി അധഃപതിച്ച് അന്ധകാരത്തിലേക്ക് വീണുപോയി.

 

കുരിശിനെ ചിഹ്നമാക്കുന്നവർ യഥാർത്ഥത്തിൽ യേശുവിനെ ഉപേക്ഷിച്ച് കുരിശിനെ സ്വീകരിക്കുന്നു. ഇത് തെറ്റാണ്. കാരണം അപമാനത്തിന്റെ ചിഹ്നമായിരുന്ന കുരിശിനെ മഹാത്യാഗത്തിന്റെ പ്രതീകമാക്കുക എന്നതായിരുന്നില്ല യേശുവിന്റെ ഉദ്ദേശം. കുരിശ് എന്ന വസ്തുവിനോട് യേശുവിന് പ്രതേ്യക സ്നേഹമൊന്നുമില്ലായിരുന്നു. യേശുവിന്റെ ശത്രുക്കൾ യേശുവിനെ കൊല്ലാനുപയോഗിച്ച വസ്തുവിനെ നാം എന്തിന് സ്നേഹിക്കണം? യേശുവിന് കുരിശിനോടില്ലാത്ത സ്നേഹം നാം എന്തിന് കുരിശിനോട് കാണിക്കണം?യേശുവിനെ സ്നേഹിക്കാൻ കഴിഞ്ഞാൽ അത് ധാരാളം മതി. കുരിശ് എന്ന ഭൗതിക വസ്തുവിനെ നമുക്ക് മറക്കാം. യേശുവിനോടുള്ള ശരിയായ ബന്ധത്തിന് കുരിശ് ഒരു വിലങ്ങുതടിയാകാതിരിക്കാൻ സൂക്ഷിക്കണം. കാരണം അങ്ങനെയായാൽ കുരിശ് നമ്മുടെ ജീവിതത്തിൽ ഒരു വിഗ്രഹമായിത്തീരും; അങ്ങനെ നാം വിഗ്രഹാരാധകരായിത്തീരുംയേശുവിനെ സ്നേഹിക്കാതെ, യേശു സ്നേഹിക്കാത്തതിനെ സ്നേഹിക്കുന്നവർ, യേശുവിന്റെ ശത്രുക്കളാണ്. യേശുവിനെ ഉപേക്ഷിച്ചിട്ട് യേശുവിന്റേതെന്ന് പറയപ്പെടുന്ന, കുരിശിന്റെയും ശവക്കച്ചകളുടെയും പിന്നാലെ പോകുന്നവരെ സൂക്ഷിക്കുക. യേശുവിന്റേത് എന്ന് ആരോ പറഞ്ഞ കുരിശും കുപ്പായവും തുണിയും തൊപ്പിയും വടിയും മതി. യേശുവിനെ വേണ്ട. യേശുവിനെ കുരിശിൽ ഒതുക്കി ഉപയോഗിക്കുക എന്നതാണ് ഇന്ന് പലരുടെയും തന്ത്രം. കുരിശ് യേശുവല്ല. യേശുവിന്റെ പ്രതിമ യേശുവല്ല. എല്ലാ വസ്തുക്കളും, എല്ലാ വ്യക്തികളും അവയവയോടുതന്നെ താദാത്മ്യപ്പെട്ടിരിക്കുന്നു. ഇല്ലാത്ത ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് സത്യവിരുദ്ധമാണ്, നുണയാണ്. കുരിശുവണക്കത്തിലൂടെ അത്തരക്കാർ യേശുവിനെ വീണ്ടും ക്രൂശിക്കുകയും പരസ്യമായി ആക്ഷേപിക്കുകയും ചെയ്യുന്നു എന്ന് ഹെബ്ര 6:6 വാക്യത്തിൽ കാണുന്നു.

 

ഫലത്തിൽനിന്ന് വൃക്ഷത്തെ തിരിച്ചറിയുക. കുരിശ് ഇന്നും കുരിശിൽ വിശ്വസിക്കുന്നവരെപ്പോലും ഭിന്നിപ്പിക്കുന്നു. ഏത് തരം കുരിശ് ഉപയോഗിക്കണം എന്നാണ് ഇക്കാലത്ത് ചില സഭകളിൽ പ്രധാന ചിന്താവിഷയം. അപ്പോസ്തലനായ തോമസ് കൊണ്ടുവന്നത് യേശുവിനെയാണ്. എന്നാൽ ഇന്ന് ഇത്തരക്കാർ തോമസ് കൊണ്ടുവന്ന യേശുവിനെ വിട്ടിട്ട, തോമസ് കൊണ്ടുവരാത്ത കുരിശിന്റെ പിന്നാലെ പോകുന്നു. അതിന്റെ പേരിൽ സംഘർഷം സൃഷ്ടിക്കുന്നു. ദെവികമെന്ന് തെറ്റിദ്ധരിച്ച് വെറും കല്ലിനും സിമന്റിനും വേണ്ടി ജനങ്ങൾ തമ്മിലടിക്കുന്നു. ഫലത്തിൽനിന്ന് വൃക്ഷത്തെ തിരിച്ചറിയുക. സാത്താന്റെ തന്ത്രങ്ങളെപ്പറ്റി ഇവർ കുറച്ചെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ! ഇന്ന് മരക്കുരിശ് പാവപ്പെട്ടവന് മാത്രം. വെള്ളിക്കുരിശിനും പൊന്നിൻകുരിശിനുമൊക്കെയെ അന്തസുള്ളൂ എന്ന സ്ഥിതിയും ഉണ്ട്. ഇത്തരം പാരമ്പര്യങ്ങളിലെല്ലാം എന്തോ അപാകതയുണ്ടെന്ന് തോന്നുന്നില്ലേ?

കുരിശ് ഒരു നല്ല ചിഹ്നമാണ്. എന്നാൽ ചിഹ്നത്തിന്റെ അർത്ഥം സംവേദിക്കപ്പെടുമ്പോഴാണ് ചിഹ്നം അത്ഥവത്താകുന്നത്. ആശയസംവേദനത്തിനായി കുരിശ് എന്ന ചിഹ്നം ഇപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ കുരിശിനെ വണങ്ങുന്നത് തെറ്റാണ്, വിഗ്രഹാരാധനയാണ. ലക്ഷ്യത്തിലേക്കുള്ള വഴികാട്ടി മാത്രമാണ് ചിഹ്നം. ചിഹ്നം ലഷ്യമാണെന്ന് തെറ്റിദ്ധരിക്കുന്നവരാണ് ഇത്തരം വിഗ്രഹാരാധനയുടെ കെണിയിൽ പെട്ടുപോകുന്നത്. ക്രിസ്തീയതയുടെ ചിഹ്നം കുരിശല്ല, ദെവപ്രതിമയായ ക്രിസ്തുവാണ് ക്രിസ്തുവിന്റെ പ്രതിമകളായ ക്രിസ്തുവിശ്വാസികളുടെ സ്നേഹമാണ്. ക്രിസ്തീയതക്ക് മറ്റ് ഭൗതിക ചിഹ്നവും ബിംബവും വിഗ്രഹവും ഒന്നും അനുവദനീയമല്ല. ക്രിസ്തീയതയുടെ ചിഹ്നം കുരിശാണ് എന്നത് വചനവിരുദ്ധ പാരമ്പര്യമാണ്. സത്യമല്ല. ക്രിസ്തീയതയുടെ ചിഹ്നം കുരിശല്ല, സ്നേഹമാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും (യോഹ 13:35). കുറുക്കുവഴികളിലൂടെ തങ്ങൾ ക്രിസ്തുവിന്റെ ശിഷ്യരാണ് എന്ന് കാണിക്കാനുള്ള ചിലരുടെ ബദ്ധപ്പാടിൽ നിന്നാണ് കുരിശുപ്രമം ഉടലെടുക്കുന്നത്. കുരിശുരൂപം വഹിക്കുന്നവർ അത് മനുഷ്യരുടെ അംഗീകാരത്തിനായി ചെയ്യുന്നു. എന്നാൽ സ്നേഹം ത്യാഗം ആവശ്യപ്പെടുന്നു. അതിനാൽ സ്നേഹം വഹിക്കാൻ പലരും തയ്യാറാകുന്നില്ല.

 

1യോഹ 5:20-21  പിത്തള സർപ്പത്തെ നോക്കുകയും ജീവിക്കുകയും ചെയ്തതും, യേശുക്രിസ്തുവിനെ വിശ്വസിച്ച് നിത്യജീവൻ പ്രാപിക്കുന്നതും നിഴലും പൊരുളുമാണ്.

 

ക്രിസ്തീയജീവിതത്തിലെ കുരിശ് കുരിശുരൂപമല്ല. ക്രിസ്തീയ ജീവിതത്തിൽ നാം വഹിക്കേണ്ടത് യേശു വഹിച്ച കുരിശിന്റെ രൂപങ്ങളല്ല, മറിച്ച് നമ്മുടെതന്നെ കുരിശാണ്.ക്രിസ്തുവിനായി നാം ഏൽക്കേണ്ടിവരുന്ന കഷ്ടതകളാണ് നമ്മുടെ കുരിശ്. യേശുവിന്റെ കുരിശ് യേശു നമുക്കായി സഹിച്ച കഷ്ടങ്ങളാണ്. യേശുവിന്റെ കുരിശ് നാം വഹിക്കേണ്ടതില്ല.നാം വഹിക്കേണ്ടത് നമ്മുടെ കുരിശാണ്.സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല (മത്താ 10:38). ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ (ലൂക്ക 9:23). സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല (ലൂക്ക 14:27).

 

ഗലാ 6:12-14 - ക്രിസ്തുവിന്റെ കുരിശിനെപ്രതി പീഡിപ്പിക്കപ്പെടാതിരിക്കാൻവേണ്ടി മാത്രമാണ് അവർ അങ്ങനെ ചെയ്യുന്നത്.. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. 1കൊറി 1:17 - അവനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു  എന്തെന്നാൽ ക്രിസ്തു എന്നെ അയച്ചത് സ്നാനം നൽകുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്. എന്നാൽ വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കിൽ ക്രിസ്തുവിന്റെ കുരിശ് വ്യർത്ഥമാകുമായിരുന്നു.

 

അതിനാൽ ക്രിസ്തീയതയുടെ ചിഹ്നം കുരിശല്ല, ദെവപ്രതിമയായ ക്രിസ്തുവാണ് ക്രിസ്തുവിന്റെ പ്രതിമകളായ ക്രിസ്തുവിശ്വാസികളുടെ സമർപ്പിതജീവിതമാണ് എന്നാ നാം മനസിലാക്കണം. എന്നാൽ എപ്പിസ്കോപ്പസിയുടെ ഒരു പ്രതേ്യക സങ്കരഉൽപന്നം പെന്തോക്കോസ്തിൽ ഇന്ന് പെന്തക്കോപ്പസിയിയായി വളരുന്നുണ്ട്. ളോഹ തൊപ്പി വടി എന്നിവയുടെ കിലുകിലുക്കവും കോലാഹലവും ഇന്ന് പെന്തോക്കോസ്തിലും കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. സത്യത്തിന്റെ തൂണായ ദെവജനം ജാഗ്രതയോടിരിക്കണം.

 

വിളക്കുകളും മെഴുകുതിരികളും കുരിശിന്റെ പ്രതിമയും ആരാധക്കായി ഉപയോഗിക്കുന്നത് ബാബിലോണീയ മതത്തിന്റെ പിന്തുടർച്ച സ്വീകരിക്കുന്നതിനാലാണ്

 

റോമാമതത്തിന്റെ ആരാധന ക്രമത്തിൽ കുരിശടയാളവും കുരിശിന്റെ പ്രതിമയും വിളക്കുകളും മെഴുകുതിരികളും കാണാവുന്നതാണ്. കുർബ്ബാന അനുഷ്ഠിക്കപ്പെടുമ്പോൾ പകൽസമയത്തുപോലും പോലും ബലിപീഠത്തിൽ മെഴുകുതിരി കത്തിച്ചുവെക്കുന്നു. റാസ, പെരുന്നാളുകൾ, ഘോഷയാത്രകൾ, രൂപക്കൂട് എന്നിവയിലെല്ലാം കത്തുന്ന മെഴുകുതിരികൾ ഉപയോഗിക്കുന്നു. കുരിശടയാളത്തിന്റെ പ്രയോഗം എല്ലാ ആരാധനാചാരാങ്ങളിലും നിറഞ്ഞുനിൽക്കുന്നു. കുരിശിൽതന്നെ ഒരു ശക്തിയുള്ളതായി അവർ ചിന്തിക്കുന്നു. തങ്ങളുടെ രക്ഷയ്ക്കു മുഖാന്തരമായിത്തീർന്ന വസ്തുവിനെ ആരാധിക്കുന്നതു ദെവത്തിനു പ്രസാദമാണെന്ന് അവർ തെറ്റിദ്ധരിക്കുന്നു. മരുഭൂമിയിൽ യിസ്രായേൽ ജനത്തെ അഗ്നിസർപ്പം കടിച്ചപ്പോൾ രക്ഷാകരമായിരുന്ന വസ്തുവിനെ പിന്നീട് യിസ്രയേൽ ആരാധിച്ചതു വിഗ്രഹാരാധനയായിരുന്നതിനാലാണ് ദെവകോപത്തിന് കാരണമായത്. അതുപോലെതന്നെ യേശുവിന്റെ കഷ്ടാനുഭവത്തിലൂടെയും മരണത്തിലൂടെയും നമ്മുടെ രക്ഷക്ക് മുഖാന്തരമായിത്തീർന്ന വസ്തുവിനെ ആരാധിക്കുന്നതും വിഗ്രഹാരാധനയായതിനാൽ ദെവകോപത്തിന് കാരണമാകുന്നതാണ്. അതിനാൽ യേശുവിന്റെ മരണത്തിനു മുഖാന്തിരമായിത്തീർന്ന ആണി ചമ്മട്ടി മുതലായ വസ്തുക്കളെയും ആരും ആരാധിക്കാൻ പാടില്ല. ഇത്തരം വിഗ്രഹാരാധന പ്രവണതകളെല്ലാം ജാതീയ ബാബിലോന്യ മതത്തിൽ നിന്നു കടമെടുത്തതാണെന്ന് വ്യക്തമാണ്. കുരിശുരൂപം ബാബിലോന്യമതത്തിൽ ഉപയോഗിച്ചിരുന്നു. അവർക്ക് കുരിശിനെ കഴുത്തിൽ അണിയുന്ന പതിവുണ്ടായിരുന്നു

Ad Image
Ad Image
Ad Image
Ad Image