മലയാളം/റോമൻ കത്തോലിക്കാ മതം/തിരുസ്വരൂപവണക്കം/



തിരുസ്വരൂപങ്ങൾ വിഗ്രഹങ്ങളാണ്

തിരുസ്വരൂപവണക്കം വിഗ്രഹാരാധനയാണ്. തിരുസ്വരൂപവണക്കം അംഗീകരിക്കുന്ന സഭകൾ ക്രിസ്തീയമല്ല.

 

പുറ 20: 1-6. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർകടന്നു പോകുന്ന ഒരുത്തനും ദെവം ഇല്ല. ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ട് (2യോഹ 9). ഭൂതങ്ങളുടെ ഉപേദേശം ഉപയോഗിച്ച് നുണപറയുന്നവരാൽ വഞ്ചിക്കപ്പെട്ട് അനേകർ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കും (1തിമോ 4:1).

 

പത്തു കൽപ്പനകളിൽ ഒന്നാമത്തെ കൽപനയായ, ഞാനല്ലാതെ വെറെ ദേവന്മാർ നിനക്കുണ്ട്ാകരുത് എന്നത്, വ്യക്തമാക്കുന്ന ഒരുമറുവശമുണ്ട്. അതായത്, സത്യമല്ലാത്ത ദെവങ്ങളും, ആരാധനാരീതികളും, മനുഷ്യർക്ക്ഉണ്ടാകുക സാധ്യമാണ്. ഉദാഹരണമായി, വിഗ്രഹാരാധകരായിത്തീർന്ന്, പാപം ചെയ്ത ഇസ്രായേൽ ജനങ്ങളോട, ഏലിയാവ്ചോദിച്ചു, നിങ്ങൾക്ക് ബാലിനെ വേണോ യഹോവയെവേണോ? സത്യദെവമല്ലാത്ത ബാലിനെ ചിലർ ദെവമെന്ന് തെറ്റിദ്ധരിച്ച് ആരാധിച്ചിരുന്നു. ഇതിൽ നിന്ന്വ്യക്തമാകുന്ന ഒരുകാര്യമുണ്ട്്. എല്ലാവരുടെയും ദെവംദെവമല്ല. എല്ലാവരുടെയും ക്രിസ്തു ക്രിസ്തുവല്ല. ഉദാഹരണമായി പാപം നേരിട്ടു പറഞ്ഞാൽ ക്ഷമിക്കാത്ത ക്രിസ്തുബെബിളിലെ ക്രിസ്തുവല്ല.

 

തിരുസ്വരൂപങ്ങളോടുളള ഭക്തി അനാവശ്യവും അപകടകരവുമാണ്. പ്രതിമാഭക്തി മനുഷ്യന്റെ മനുഷ്യത്വത്തെ തന്നെ നശിപ്പിക്കും. അവയെ ആരാധിക്കുന്നവർ അവയെപ്പോലെ ആയിത്തീരുന്നു. ദെവത്തെയും ദെവവചനത്തെയും സ്നേഹിക്കുന്നവർക്ക, ഇത്തരം അനാചാരങ്ങളുമായി ഒത്തുചേർന്ന് പോകാൻ കഴിയില്ല. പ്രതിമകൾ ഉപയോഗിച്ചുളള ഭക്താഭ്യാസങ്ങൾ മ്ലേശ്ചമാണ്. ബെബിൾ വിഗ്രഹാരാധനയെ കർശനമായി നിരോധിച്ചിരിക്കുന്നു. വിഗ്രഹാരാധികൾക്ക് ദെവരാജ്യത്തിൽ അവകാശമില്ലെന്ന് ബെബിൾഎഫേ 5:5 വ്യക്തമാക്കുന്നു ദെവപ്രതിമയായ യേശുവുളളതുകൊണ്ട്്് നമുക്ക് പ്രതിമകളുടെയോ ഫോട്ടോകളുടെയോ യാതൊരുആവശ്യവുമില്ല. മാത്രമല്ല, കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാരാണെന്ന് യേശുതന്നെ പറഞ്ഞിരിക്കുന്നു. മനസിന്റെ ഉളളിലെ വിഗ്രഹങ്ങൾ നീക്കിയാൽ, പുറത്തെ വിഗ്രഹങ്ങൾതാനേ മാറിക്കൊളളും. ഹൃദയത്തിന്റെ ഉളളിലുളള വിഗ്രഹങ്ങളാണ, ഹൃദയത്തിന് പുറത്തുളള വിഗ്രഹങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നത്. അതിനാൽ അവയെ നാം ഒഴിവാക്കണം.

 

പടങ്ങളും രൂപങ്ങളും മനുഷ്യഭാവനയുടെ ഭൗതികവൽക്കരണമാണ്. മനുഷ്യഭാവനയുടെ ഭൗതികവൽക്കരണമായ പടങ്ങളും രൂപങ്ങളും, ആത്മീയകാര്യങ്ങൾക്കായി ഉപയോഗിക്കുന്നത് വിഗ്രഹാരാധനയാണ്. അവയുടെ നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നതും അവ സൂചിപ്പിക്കുന്നതുമായ വ്യക്തിയെ പൂർണ്ണമായി പ്രതിനിധീകരിക്കാൻ അവയ്ക്ക്കഴിയില്ല. ഉദാഹരണത്തിന് യേശുവിന്റെ യാതൊരു പടത്തിനും യേശുവിന്റെ സ്വഭാവത്തെ പൂർണ്ണമായി പ്രതിനിധീകരിക്കാൻ കഴിയില്ല. അതിനാൽ, നിങ്ങളുടെ കെവശം കണ്ടേക്കാവുന്ന യേശുവിന്റെ പടം, നിങ്ങൾക്ക് യേശുവിനെ ശരിയായി അറിയാനല്ല, മറിച്ച് യേശുവിനെപ്പറ്റി തെറ്റായ ധാരണകൾ ഉണ്ടാക്കുന്നതിനേ ഉപകരിക്കൂ. നിങ്ങൾ പടത്തിലുള്ള യേശുവിനെ സ്നേഹിക്കാൻ തുടങ്ങന്നു. യേശുവിന്റെ രൂപം നിങ്ങൾ ഭാവനയിൽ കാണാൻ ശ്രമിച്ചാലും ഫലംഇതുതന്നെ. യഥാർത്ഥ യേശുവിന് പകരം, നിങ്ങൾ നിങ്ങളുടെ ഭാവനയിൽ കാണുന്ന യേശുവിനെ ആരാധിച്ചുതുടങ്ങുന്നു. അങ്ങനെ ചിലർ ദെവമെന്ന് ചിന്തിച്ച് ദെവമല്ലാത്ത പലതിനെയും ആരാധിക്കുന്നു. നിങ്ങൾക്ക് ലഭിച്ച രൂപത്തെയാണ് നിങ്ങൾആരാധിക്കുന്നത്. അങ്ങനെ ഇന്ന് പലരും ആത്മാവിലും സത്യത്തിലും ആരാധിക്കുന്നതിന് പകരം ഭാവനാരൂപങ്ങളിലും നുണയിലുമാണ് ആരാധിക്കുന്നത്. അതിന്റെ ഫലമായി മനുഷ്യൻ ദെവത്തിലേക്ക് തിരിയാതെ, തന്നിലേക്ക് തന്നെ തിരിയുന്നു. രൂപങ്ങൾ ഉപയോഗിക്കുന്നവർ തങ്ങൾ സത്യദെവത്തെയാണ് ആരാധിക്കുന്നത് എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. എന്നാൽ അവർ ദെവത്തെ ആരാധിക്കാനായി, ദെവം നിരോധിച്ചിരിക്കുന്നതും വെറുക്കുന്നതുമായ രീതികൾ ഉപയോഗിക്കുന്നു. അങ്ങനെ അവർ ദെവത്തോട് അനുസരണക്കേട് കാണിക്കുന്നതുകൊണ്ട് അവർ സാത്താന്റെ ഭാഗത്താണ് നിലകൊള്ളുന്നത്. സാത്താന്റെ ഭാഗത്തുനിന്ന് അവർ ചെയ്യുന്നതൊക്കെ സാത്താന് ലഭിക്കുന്നു. സത്യദെവത്തിന്റെ വ്യവസ്ഥപ്രകാരം, സത്യദെവത്തിന് ലഭിക്കാത്ത ആരാധനകളൊക്കെ സാത്താന് ലഭിക്കുന്നു.

 

പ്രതിമ യേശുവിന്റേതാണെങ്കിൽ പോലും അതിനോടുള്ള ഭക്തിയേശുവിന് ലഭിക്കുന്നില്ല എന്നും, അവയോടുള്ള ഭക്തി സ്വീകരിക്കാൻ പിശാചുക്കൾ അവയെ ആവേശിക്കും എന്നുംവ്യക്തമാകുന്നു. തിരുസ്വരൂപവും വിഗ്രഹവും, വണക്കവും ആരാധനയും, തിരുശേഷിപ്പും ശവശരീരവും തമ്മിൽ എന്ത്വ്യത്യാസം? കെക്കൂലിയും ഡൊണേഷനും, നേർച്ചയും വഴിപാടും ഒക്കെ തമ്മിലുള്ളതുപോലുള്ള വ്യത്യാസം മാത്രം. വിഗ്രഹത്തെ തിരുസ്വരൂപമെന്ന് വിളിച്ചാലും, തിരുസ്വരൂപത്തെ വിഗ്രഹം എന്ന് വിളിച്ചാലും അടിസ്ഥാന യാഥാർത്ഥ്യം എല്ലാം ഒന്നുതന്നെ. വ്യാഖ്യാനിച്ച് വെള്ളയടിച്ചാലും യാഥാർത്ഥ്യം അങ്ങനെ തന്നെ അവശേഷിക്കും. ഒരു അന്ധനെ ഇരുട്ടത്ത് നിർത്തിയിട്ട് വെളിച്ചത്താണ് നിൽക്കുന്നതെന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞേക്കും. പക്ഷെ ഇരുട്ട് വെളിച്ചമാകുന്നില്ല.

 

രൂപങ്ങൾക്കും ഫോട്ടോക്കുംഒക്കെ കൊടുക്കുന്ന എല്ലാവിധ വണക്കവുംവിഗ്രഹാരാധനയാണ്. യേശുവിന്റെയും, വിശുദ്ധരുടെയും ഫോട്ടോയും പ്രതിമകളുംഎല്ലാം മനുഷ്യന്റെസൃഷ്ടികൾ മാത്രമാണ്. വാസ്തവത്തിൽ അവയും, അവയാൽ പ്രതിനിധീകരിക്കപ്പെടുന്നു എന്നു പറയുന്ന വ്യക്തികളും തമ്മിൽ, അടിസ്ഥാനപരമായി സാരാംശത്തിൽ യാതൊരു ബന്ധവുമില്ല. മാത്രമല്ല പ്രതിമകളിലും ഫോട്ടോകളിലും സത്യമല്ലാത്ത കാര്യങ്ങൾ സത്യമെന്നോണം ആവിഷ്കരിക്കപ്പെടുന്നു. അവ കാണുന്നവർ അത്തരം നുണകൾ വിശ്വസിക്കുന്നു. ഉദാഹരണമായി തോമാസ്ലീഹായുടെ കയ്യിൽ സമ്പൂർണ്ണ ബെബിൾ വച്ചിട്ടുള്ള പ്രതിമകളും ഫോട്ടോകളും തോമാസ്ലീഹാ കേരളത്തിൽവന്ന കാലത്ത് സമ്പൂർണ്ണ ബെബിൾ ലഭ്യമായിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്നു. ഒരാളുടെ യഥാർത്ഥരൂപവും ഫോട്ടോയും തമ്മിൽ വളരെയേറെ വ്യത്യാസമുണ്ട്ഇങ്ങനെ അനേക കാര്യങ്ങൾ കൊണ്ടാണ് ഒന്നിന്റെയും സാദൃശം ഉണ്ടാക്കരുത് എന്ന് ദെവം വ്യക്തമായി കൽപിച്ചിരിക്കുന്നത്. യഥാർത്ഥ യേശുവിനോടുള്ള സ്നേഹവും, യേശുവിന്റേത് എന്ന് പറയപ്പെടുന്ന പ്രതിമവണക്കവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു മാത്രമല്ല, അവ പരസ്പരവിരുദ്ധങ്ങളുമാണ്.

 

വിശുദ്ധരുടെ പ്രതിമകൾക്ക് മുമ്പിൽ കുമ്പിടുന്നതും പ്രാർത്ഥിക്കുന്നതുംവിഗ്രാഹാരാധനയാണ്. വിശുദ്ധർക്ക് ജനങ്ങളുടെയെല്ലാം പ്രാർത്ഥന കേൾക്കുവാനും അതിന് മറുപടികൊടുക്കുവാനുമുള്ളസർവ്വജ്ഞാനവും സർവ്വശക്തിയുമുണ്ട് എന്ന, തെറ്റായ ഉൗഹത്തിന്റെ അടിസ്ഥാനത്തിലുള്ള വിശുദ്ധരോടുള്ള വണക്കമെല്ലാം, യഥാർത്ഥത്തിൽ വിഗ്രഹാരാധനയായിത്തീരുന്നു. കാരണം സ്രഷ്ടാവായ ദെവത്തിന് മാത്രമുള്ള ഗുണവിശേഷങ്ങൾ,സൃഷ്ടികളായ മനുഷ്യർക്ക്ഉണ്ട്എന്ന് തെറ്റിദ്ധരിച്ച്, വിശുദ്ധർക്ക് ദെവത്തിന് മാത്രം കൊടുക്കേണ്ടതായ ആദരവ് കൊടുക്കുന്നു. പ്രായോഗികതലത്തിൽ, പൊതുജനങ്ങൾ, ദെവത്തോട് പ്രാർത്ഥിക്കുന്നതിനെക്കാൾ കൂടുതൽ ആദരവോടും ബഹുമാനത്തോടുംകൂടെയാണ, മറിയത്തോടും വിശുദ്ധരോടും പ്രാർത്ഥിക്കുന്നതും ആരാധിക്കുന്നതും. ദെവത്തിന് കൊടുക്കുന്നതിൽ കൂടുതൽ സമയം അവർ വിശുദ്ധർക്ക് വേണ്ടി ചിലവഴിക്കുന്നു.

 

വിഗ്രഹങ്ങൾക്ക് നൽകുന്ന ഭക്തിപ്രകടനങ്ങൾ വിഗ്രഹാരാധനയായിത്തീരുന്നു. ഭക്തി ദെവമല്ലാത്തവർക്ക് കൊടുക്കുമ്പോൾ അത് വിഗ്രഹാരാധനയായിത്തീരുന്നു. അതിനാൽ എല്ലാത്തരത്തിലുമുളള ആന്തരീകവും ബാഹ്യവുമായ ആത്മീയ ബഹുമാന പ്രകടനങ്ങൾ ദെവത്തിന് മാത്രമെ കൊടുക്കാവൂ. സൃഷ്ടികളോടുള്ള നമ്മുടെ ഭക്തി ലഭിക്കുന്നത് സാത്താനാണ്. വിശുദ്ധരും അവരുടേതെന്ന് പറയപ്പെടുന്ന പ്രതിമകളും തമ്മിൽ അടിസ്ഥാനപരമായി യാതൊരു ബന്ധവുമില്ല. പ്രതിമകളെ ആരാധിക്കുമ്പോൾ അവയിലൂടെ പ്രതിനിധീകരിക്കപ്പെടുന്ന വ്യക്തികളെയാണ് നാം ആരാധിക്കുന്നത് എന്നത് മനുഷ്യന്റെചിന്തയാണ്. എന്നാൽ ഇത്തരംചിന്താഗതി, നാം ഒരു തരത്തിലുമുള്ള വിഗ്രഹങ്ങളെഉണ്ടാക്കുകയോ പ്രണമിക്കുകയോചെയ്യരുത് എന്ന ദെവകൽപനക്ക് വിരുദ്ധമാണ്.

 

നാം ദെവകൽപന ലംഘിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകുന്നത് സാത്താനാണ്. അതിനാൽ ദെവകൽപനക്ക് വിരുദ്ധമായ രീതിയിലുള്ള മനുഷ്യന്റെ ഭക്തിപ്രകടനങ്ങൾ സാത്താനാൽ പ്രരിതമാണ്. അത്തരം ഭക്തിപ്രകടനങ്ങൾ ദെവത്തിനാണ് കൊടുക്കുന്നതെന്ന് നാം ചിന്തിക്കുന്നെങ്കിലും, യഥാർത്ഥത്തിൽ അവ ലഭിക്കുന്നത് സാത്താനാണ് എന്നു നാം മനസിലാക്കണം.

വിഗ്രഹവൽക്കരിച്ച ക്രിസ്തീയ പ്രതീകങ്ങളിലൂടെ സാത്താൻ തന്റെഅത്ഭുതങ്ങൾ നടത്തുന്നു. കുരിശുരൂപം, കൊന്ത, ബന്ദിങ്ങാ, തിരുസ്വരൂപങ്ങളും ഫോട്ടോകളും എന്നിവ വിഗ്രഹവൽക്കരിച്ച ക്രിസ്തീയ പ്രതീകങ്ങൾക്ക് ഉദാഹരണങ്ങളാണ്. തിരുസ്വരൂപമോ ഫോട്ടോയോ ആരുടെയാണെങ്കിലും എന്തിന്റെയാണെങ്കിലും അത്വിഗ്രഹമാണ്. അവയിൽ ഭൂതം ബാധിക്കുകയും, അവയെ ബഹുമാനിക്കുന്നവരിൽ ഭൂതങ്ങൾ പലതരത്തിലും അളവിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നതാണ്. ഇങ്ങനെ വിഗ്രഹാരാധന നടക്കുന്ന ഇടങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം അത്ഭുതങ്ങൾ ചെയ്യാൻ  സാത്താനും കഴിയും.

 

തിരുശേഷിപ്പും വിഗ്രഹാരാധനയും പൂർണ്ണമായും ബെബിൾ വിരുദ്ധമാണ്

 

റോമസഭയുടെ ആത്മീയതയുടെ പ്രധാന പ്രതേ്യകയാണ് തിരുശേഷിപ്പുകളെ ആരാധിക്കുന്ന ആചാരം. പുതിയ പള്ളികൾ പ്രതിഷ്ഠിക്കുമ്പോൾ അതിന്റെ ആധികാരികത വർദ്ധിക്കുന്നതിനായി വിശുദ്ധരുടെ ശരീരശേഷിപ്പുകൾ പ്രതിഷ്ഠിക്കുന്നു. വിശുദ്ധന്മാരുടെ ഭൗതികശരീരശേഷിപ്പുകൾ അമൂല്യനിക്ഷേപങ്ങളായി അവർ കരുതിപ്പോരുന്നു. ഇതെല്ലാം ബെബിൾ വിരുദ്ധമായ ആചാരങ്ങളാണ്. ആത്മീയനേതാക്കളുടെ ഭൗതികശരീരശേഷിപ്പുകളെ ആരാധിക്കുന്നതു ദെവഹിതമായിരുന്നെങ്കിൽ യിസ്രയേൽക്കാർ തങ്ങളുടെ പ്രവാചകശ്രഷ്ഠരുടെ അസ്ഥികൾ സംരക്ഷിച്ച് അവയെ ആരാധിക്കുമായിരുന്നു. പക്ഷെ അവർ അത് ചെയ്തില്ല. അവർ അങ്ങനെ ചെയ്യാതിരിക്കാൻ തന്നെയാണ് മോശെയുടെ മരണവും അടക്കവും ദെവംതന്നെ ചെയ്തത്. മോശെയുടെ കല്ലറ എവിടെയാണെന്നു പോലും ആർക്കുമറിഞ്ഞുകൂടാത്തവണ്ണം ദെവം അവനെ അടക്കി. അങ്ങനെ ബെബിളിൽ ഏതെങ്കിലും വിശുദ്ധന്റെ കല്ലറയിങ്കലേക്കു തീർത്ഥയാത്ര പോകുന്നതിനെ ന്യായീകരിക്കാനുതകുന്ന യാതൊരു സൂചനയുമില്ല രേഖകളുമില്ല. യേശുക്രിസ്തുവിന്റെ മരണശേഷം അവൻ ഉയിർത്തെഴുന്നേറ്റതിനാൽ യേശുവിന്റെയും തിരുശേഷിപ്പുകളൊന്നുമില്ല. അങ്ങനെ തിരുശേഷിപ്പാരാധന ദെവഹിതമല്ലെന്നും ബെബിളിൽ അടിസ്ഥാനമില്ലന്നും വ്യക്തമാണ്രക്തസാക്ഷികളുടെ ശേഷിപ്പുകളെ ആരാധിക്കുന്നതും മരിച്ചവരോടു പ്രാർത്ഥിക്കുന്നതുമായ സമ്പ്രദായങ്ങൾ സഭകളിൽ നടപ്പാക്കപ്പെട്ടത് പുറജാതിമതത്തിൽ നിന്നുള്ള ആചാരങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും ആവേശം ഉൾക്കൊണ് ടുകൊണ്ടാണെന്ന് വ്യക്തമാണ്. അതുപോലെ തന്നെ തിരുഹൃദയാരാധനയും  ബാബിലോനിലെ ബെൽദേവന്റെ തിരുഹൃദയാരാധനാൽ സ്വാധീനിക്കപ്പെട്ടതാണെന്ന് അഭിപ്രായമുണ്ട്.

 

 

വിഗ്രഹങ്ങളുടെ ഉപയോഗവും എഴുന്നള്ളിപ്പും ബാബിലോന്യ ജാതീയ ആചാരവും സാത്താനീയവുമാണ്

 

ജാതികളുടെ ഇടയിൽ നിലനിന്നിരുന്ന വിഗ്രഹാരാധനയും പ്രതിമകളെ എഴുന്നെള്ളിക്കുന്ന ആചാരവും റോമാസഭയിലേക്ക് പകർത്തപ്പെട്ടു. ജാതികളുടെ ഇടയിൽ നടന്നുവന്ന ബാബിലോന്യ ദേവബിംബങ്ങളുടെ ഘോഷയാത്രകളെക്കുറിച്ച് ബെബിളിൽ യെശയ്യാ പ്രവാചകൻ മുന്നറിയിപ്പു നൽകുന്നു. അവർ സഞ്ചിയിൽ നിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വെക്കുന്നു; അവൻ അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കുന്നു; അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു. അവർ അതിനെ തോളിൽ എടുത്തുകൊണ്ടുപോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അതു തന്റെ സ്ഥലത്തു നിന്നും മാറാതെ നിൽക്കുന്നു; അതിനോടു നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല (46:6-7).

പ്രതിമാവന്ദനം നടത്തിയിട്ട് തങ്ങൾ മാത്രമാണ്  അപ്പോസ്തോലിക സഭയെന്ന റോമൻ കത്തോലിക്കാ അവകാശവാദം തികച്ചും ലജ്ജാകരം

 

റോമാസഭയുടെ കർമ്മാചാരങ്ങളിൽ പ്രതിമകളെ വസ്ത്രം ധരിപ്പിക്കയും കിരീടം അണിയിക്കുയും പുഷ്പങ്ങൾ ചാർത്തുകയും ചെയ്യുന്ന പതിവുണ്ട്. ദെവത്തിന്റെ സ്നേഹിതരെ ബഹുമാനിക്കുന്നതു ദെവത്തിനു പ്രസാദകരമാണെന്നതാണ് റോമാസഭ പ്രതിമാരാധനയ്ക്കു നൽകുന്ന ന്യായീകരണം. തങ്ങൾ പ്രതിമകളെ ദെവമായി ആരാധിക്കുന്നില്ലെന്നും അവർ വാദിക്കുന്നു. പുറജാതികൾക്കും ഇതേ ന്യായീകരണം തന്നെ പറയാംദെവത്തിന്റെ സ്നേഹിതന്മാരെ ബഹുമാനിക്കുന്നതിനായി അവരുടെ പ്രതിമകളെ വെച്ചു വന്ദിക്കുന്നതു ആവശ്യവും ദെവത്തിനു സ്വീകാര്യവുമെങ്കിൽ യഹൂദാസഭ തങ്ങളുടെ പിതാക്കന്മാരായ പഴയനിയമ വിശുദ്ധന്മാരുടേയും പ്രവാചകന്മാരുടേയും പ്രതിമകളെ ഉണ്ടാക്കി ആരാധിക്കാതിരിക്കുന്നതു എന്തുകൊണ്ട് എന്നതിന് അവർ മറുപടി പറയണം. അവർ അങ്ങനെ ചെയ്യാതിരുന്നത്, മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമയെ ഉണ്ടക്കുകയോ നമസ്കരിക്കുകയോ സേവിക്കയോ ചെയ്യരുത് എന്ന ദെവകല്പനയെ അവർ മാനിച്ചനുസരിച്ചതാണ്. അപ്പോസ്തലന്മാരുടെ ഉപദേശങ്ങളിൽ ഒരിടത്തുമില്ലാത്ത പ്രതിമാവന്ദനം പരക്കെ ആചരിച്ചിട്ട് തങ്ങൾ മാത്രമാണ്  അപ്പോസ്തോലിക സഭയെന്ന റോമൻ കത്തോലിക്കാ അവകാശവാദം തികച്ചും ലജ്ജാകരവും വെരുദ്ധ്യാത്മകമായ ഭൗതികവാദവുമാണ്. താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുത് (കൊലോ. 2:18) എന്ന വാക്യം ഇവിടെ പ്രതേ്യകം ഒാർക്കണം. അവർ ദെവപദ്ധതിക്ക് വീപരീതമായ ആരാധനാരീതികൾ സ്വീകരിക്കുകയാണ്. വിശുദ്ധരുടെ പ്രത്യക്ഷതകളല്ല സ്വന്തദർശനങ്ങളല്ല ദെവവചനമാണ് ആരാധനാരീതികൾക്ക് ആധാരമാകേണ്ടത്. പക്ഷെ ബെബിൾ വായിച്ചാൽ ജനം ബോധവൽക്കരിക്കപ്പെടുകയും വിഗ്രഹാരാധന വിട്ടുപോകുകയും ചെയ്യും എന്നതിനാൽ റോമസഭയിൽ ബെബിൾ നിരോധിക്കപ്പെട്ടിരുന്നു.

Ad Image
Ad Image
Ad Image
Ad Image