ആരാധനയും വിഗ്രഹാരാധനയും തിരുസ്വരൂപവണക്കവും
ദെവത്തിനായി പൂർണ്ണമായി ആഗ്രഹിക്കുകയും, സ്വയം ദെവത്തിന് സമർപ്പിക്കുകയും ചെയ്യുന്നതാണ് ശരിയായ ആരാധന. ദെവമല്ലാത്തവരോടുള്ള ഭക്തിയും പ്രാർത്ഥനയും വിഗ്രഹാരാധനയാണ്. സത്യദെവമായ യേശുവിലേക്ക് വരാൻ തടസമായി നിൽക്കുന്നതെല്ലാം വിഗ്രഹമാണ്. ദെവത്തിനുള്ളതു ദെവത്തിനു കൊടുക്കാതെമറ്റു പലതിനും കൊടുക്കുന്നത് വിഗ്രഹാരാധനയാണ്. സത്യദെവം മാത്രംഅർഹിക്കുന്ന ഇൗ സ്ഥാനം നമ്മുടെ ജീവിതത്തിൽ പിടിച്ചുപറ്റുന്ന മറ്റാരും, മറ്റെന്തും വിഗ്രഹങ്ങളാണ്. അത്തരംവിഗ്രഹങ്ങൾക്ക് നമ്മുടെ ജീവിതത്തിലൂടെ നാം നടത്തുന്ന സമർപ്പണമാണ് വിഗ്രഹാരാധന. ദെവമല്ലാത്തതിൽ നാം വിശ്വാസമർപ്പിക്കുമ്പോൾ നാം വിഗ്രഹാരാധികളാകുന്നു. സത്യദെവത്തെ നാം ആരാധിക്കാതിരിക്കുമ്പോൾ നാം വിഗ്രഹാരാധികളാകുന്നു. വിഗ്രഹാരാധനയിൽ സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നു. വിഗ്രഹാരാധനയിൽ മനുഷ്യൻ ദെവത്തിന്റെസൃഷ്ടികളെയും മനുഷ്യൻതന്നെ നിർമ്മിച്ച വസ്തുക്കളെയും ആരാധിക്കുന്നു. വിഗ്രഹാരാധനയിൽ മനുഷ്യൻ ദെവത്തിന് ദെവത്തിന്റെ സ്ഥാനം കൊടുക്കാൻ വിസമ്മതിക്കുകയും, ആ സ്ഥാനം മറ്റ് പലതിനും കൊടുക്കുകയുംചെയ്യുന്നു.
സ്വാർത്ഥമനുഷ്യൻ ദെവത്തെ തന്റെതന്നെ ഭാവനയ്ക്കിണങ്ങിയ വിധത്തിൽ നിർമ്മിക്കുകയും, ആ ദെവത്തെ തനിക്കിഷ്ടമുള്ളതുപോലെ ആരാധിക്കുകയും നിയന്ത്രിക്കുകയുംചെയ്യുന്നു. ഇതാണ് വിഗ്രഹാരാധന. ആരാധനയിൽ സ്രഷ്ടാവ് ദെവവും സൃഷ്ടി മനുഷ്യനുമാണ്. എന്നാൽവിഗ്രഹാരാധനയിൽ സ്രഷ്ടാവ് മനുഷ്യനും സൃഷ്ടി ദെവവുമായിത്തീരുന്നു. ഇതിൽ മനുഷ്യൻ തന്റെകാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടിദെവത്തെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. വിഗ്രഹാരാധന ഏറ്റവുംവലിയ നുണയാണ്. മനുഷ്യൻ എന്തിനെയും ആഗ്രഹിക്കാൻ കഴിവുള്ളവനായി സൃഷ്ടിക്കപ്പെട്ടവനാണ്. സത്യദെവത്തിനായി പൂർണ്ണമായി ആഗ്രഹിച്ചില്ലെങ്കിൽ അവൻ മറ്റ് പലതിനെയും ആഗ്രഹിച്ച് വിഗ്രഹാരാധനയിൽപ്പെട്ട് പോകും.
വിഗ്രഹാരാധന ഏറ്റവുംവലിയ നുണയാണ്. ഏറ്റവുംവലിയ നുണ വിഗ്രഹാരാധനയാണ്. കാരണം വിഗ്രഹാരാധനയിൽ ദെവമല്ലാത്തതിനെ ദെവമായികണക്കാക്കുന്നു. ദെവത്തെ പ്രതിനിധീകരിക്കുവാൻ ഏതെങ്കിലും സൃഷ്ടികൾക്കോ മനുഷ്യനിർമ്മിതമായ പ്രതിമകൾക്കോ കഴിയില്ല. കാരണം ദെവത്തിന് സമനായി മറ്റാരുമില്ല, മറ്റൊന്നുമില്ല. അതിനാൽ ദെവത്തെ പ്രതിനിധീകരിക്കുവാൻ മനുഷ്യനിർമ്മിതമായ ഒരുരൂപത്തിനും കഴിയില്ല. ജനതകളുടെ ദേവൻമാർ വിഗ്രഹങ്ങൾ മാത്രം. എന്നാൽ കർത്താവു ആകാശത്തിന്റെ സ്രഷ്ടാവാണ് (സങ്കീ 96:5). വ്യർത്ഥബിംബങ്ങളിൽ അഭിമാനം കൊള്ളുന്ന വിഗ്രഹാരാധകർ ലജ്ജിതരായിത്തീരുന്നു (സങ്കീ 97:6). വിഗ്രഹാരാധന ദെവത്തോടുകാണിക്കാവുന്ന ഏറ്റവും വലിയ നന്ദികേടും അവിശ്വസ്തതയുമാണ് (റോമ 1:21-23).
പഴയനിയമത്തിലും പുതിയനിയമത്തിലും ദെവത്തിന് തന്റെ ജനവുമായുള്ള ബന്ധത്തെ വിവാഹബന്ധത്തോടാണ് ഉപമിച്ചിരിക്കുന്നത്. ദെവം മനുഷ്യന്റെ പൂർണ്ണമായസ്നേഹവും അനുസരണവും പ്രതീക്ഷിക്കുന്നു. വിഗ്രഹാരാധനയെ വ്യഭിചാരത്തോടും, വേശ്യാവൃത്തിയോടുമാണ് ഉപമിച്ചിരിക്കുന്നത്. വിഗ്രഹാരാധന മനുഷ്യന്റെഏറ്റവുംവലിയ അബദ്ധമാകുന്നു. ആധുനിക മനുഷ്യൻ അപകടകരമാംവിധം വിജയം, പ്രശസ്തി തുടങ്ങി പലവിധമായ അദൃശ്യവിഗ്രഹങ്ങളിൽ കുടുങ്ങിപ്പോയിരിക്കുന്നു. മനുഷ്യൻ തന്നെത്തന്നെ ആരാധിക്കുമ്പോഴുണ്ടാകുന്ന വിഗ്രഹാരാധനയാണ് അഹങ്കാരം. ഇതിൽ വിഗ്രഹം അവരവർതന്നെയാണ്. വിഗ്രഹാരാധനയിലൂടെ സാത്താൻ മനുഷ്യന്റെ ഭക്തിയെ അട്ടിമറിക്കുന്നു. തെറ്റായ ആരാധനയെല്ലാം, സത്യദെവത്തിന് സ്വീകാര്യമല്ലാത്ത ആരാധനയെല്ലാം, വിഗ്രഹാരാധനയാകുന്നു. ദെവമല്ലാത്തവർക്ക് നാം കൊടുക്കുന്ന ഭക്തി, വിഗ്രഹാരാധനയായി സാത്താന് ലഭിക്കുന്നു. കാരണം എല്ലാവിധ വിഗ്രഹാരാധനയും ലഭിക്കുന്നത് സാത്താനാണ്.
മതപരമായ ഭക്തിസൃഷ്ടികൾക്ക് കൊടുക്കാൻ പാടില്ല. അത് സ്രഷ്ടാവായ ഏക ദെവത്തിന് മാത്രമുള്ളതാണ്. അത്തരം ഭക്തിപ്രകടനങ്ങൾ സ്വീകരിക്കാൻ യോഗ്യൻ ദെവം മാത്രമാണ്. ഭക്തി ദെവമല്ലാത്തവർക്ക് കൊടുക്കുമ്പോൾ അത് വിഗ്രഹാരാധനയാകുന്നു. മത്താ 4:10-11 - യേശുപറഞ്ഞു: സാത്താനേ ദൂരെപ്പോവുക: എന്തെന്നാൽ നിന്റെ ദെവമായ കർത്താവിനെ ആരാധിക്കണം. അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. അപ്പോൾ പിശാച് അവനെ വിട്ടുപോയി. സാത്താൻ യേശുവിനെ ലോകത്തിലെ സകല രാജ്യങ്ങളെയും അവയുടെ മഹത്വവും കാണിച്ചിട്ട്, നീ സാഷ്ടാംഗം പ്രണമിച്ച്എന്നെ ആരാധിച്ചാൽഇവയെല്ലാം നിനക്ക് ഞാൻ നൽകുംഎന്ന് പറഞ്ഞു. സാഷ്ടാംഗം പ്രണമിച്ച് ബാഹ്യമായ ബഹുമാനം കാണിക്കുന്നത് ആരാധിക്കുന്നതിന് തുല്യമാണെന്ന് ഇവിടെ വ്യക്തമാകുന്നു. അത്ദെവം മാത്രംഅർഹിക്കുന്ന ഭയഭക്തിയുടെ പ്രകടനമാണ്. സാഷ്ടാംഗം പ്രണമിച്ച് ബാഹ്യമായ ബഹുമാനം കാണിക്കുന്നത് ദെവം മാത്രം അർഹിക്കുന്ന ഭയഭക്തിയുടെ പ്രകടനമല്ലായിരുന്നെങ്കിൽ സാത്താന്റെ അഭ്യർത്ഥനയിൽ അപകടമൊന്നും ഉണ്ടാകുമായിരുന്നില്ല. എന്നാൽഅതായിരുന്നില്ലസ്ഥിതി. അതിനാൽ എല്ലാത്തരത്തിലുമുള്ള, ആന്തരീകവും ബാഹ്യവുമായ ആത്മീയ ബഹുമാന പ്രകടനങ്ങൾ, ദെവത്തിന് മാത്രമേ കൊടുക്കാവൂ.
തിരുസ്വരൂപങ്ങളിലൂടെ മറ്റ്ദെവങ്ങൾ അഥവാ ദെവമല്ലാത്ത ദെവങ്ങൾ ആരാധിക്കപ്പെടുന്നു എന്നതാണ് വാസ്തവം. പുറ 20:1-6 ഇത്വ്യക്തമാണ്. പത്തു കൽപനകളിൽഒന്നാമത്തെ കൽപനയായഭഞാനല്ലാതെ വേറെ ദേവൻമാർ നിനക്കുണ്ടാകരുത്എന്നത് വ്യക്തമാക്കുന്ന ഒരു മറുവശമുണ്ട്. അതായത്സത്യമല്ലാത്ത ദെവങ്ങളും ആരാധനാരീതികളും മനുഷ്യർക്ക് ഉണ്ടാകുക സാദ്ധ്യമാണ് എന്നതാണ്അത്. ഉദാഹരണമായി, വിഗ്രഹാരാധകരായിത്തീർന്ന് പാപം ചെയ്ത ഇസ്രായേൽ ജനങ്ങളോട്ഏലിയാവ്ചോദിച്ചു: നിങ്ങൾക്ക് ബാലിനെ വേണോ, യഹോവയെവേണോ? സത്യദെവമല്ലാത്ത ബാലിനെ ചിലർ ദെവമെന്ന് തെറ്റിദ്ധരിച്ച് ആരാധിച്ചിരുന്നു. ഇതിൽ നിന്ന് വ്യക്തമാകുന്ന ഒരുകാര്യമുണ്ട്. എല്ലാവരുടെയും യഹോവാ യഹോവയല്ല, എല്ലാവരുടെയും ക്രിസ്തു ക്രിസ്തുവല്ല, എല്ലാവരുടെയും മറിയം മറിയമല്ല. പാപം നേരിട്ടു പറഞ്ഞാൽ ക്ഷമിക്കാത്ത ക്രിസ്തു ബെബിളിലെ ക്രിസ്തുവല്ല.
തിരുസ്വരൂപങ്ങളോടുള്ള ഭക്തി അനാവശ്യവും അപകടകരവുമാണ്. പ്രതിമാഭക്തി മനുഷ്യന്റെ മനുഷ്യത്വത്തെ നശിപ്പിക്കും. അവയെ ആരാധിക്കുന്നവർ അവയെപ്പോലെ ആയിത്തീരുന്നു. ദെവത്തെയും ദെവവചനത്തെയും സ്നേഹിക്കുന്നവർക്ക് ഇത്തരം അനാചാരങ്ങളുമായിഒത്തുചേർന്ന് പോകാൻ കഴിയില്ല. പ്രതിമകൾ ഉപയോഗിച്ചുള്ള ഭക്താഭ്യാസങ്ങൾ മ്ലേശ്ചമാണ്. ബെബിൾ വിഗ്രഹാരാധനയെ കർശനമായി നിരോധിച്ചിരിക്കുന്നു. വിഗ്രഹാരാധികൾക്ക് ദെവരാജ്യത്തിൽ അവകാശമില്ലെന്ന് ബെബിൾ എഫേ 5:5 വ്യക്തമാക്കുന്നു. ദെവപ്രതിമയായ യേശുവുള്ളതുകൊണ്ട് നമുക്ക് പ്രതിമകളുടെ യാതൊരു ആവശ്യവുമില്ല. മാത്രമല്ലകാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാരാണെന്ന് യേശുതന്നെ പറഞ്ഞിരിക്കുന്നു. മനസിന്റെ ഉള്ളിലെ വിഗ്രഹങ്ങൾ നീക്കിയാൽ പുറത്തെ വിഗ്രഹങ്ങൾ താനേ മാറിക്കൊള്ളും. ഹൃദയത്തിന്റെ ഉള്ളിലുള്ള വിഗ്രഹങ്ങളാണ് ഹൃദയത്തിന് പുറത്തുള്ള വിഗ്രഹങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നത്. അതിനാൽ അവ രണ്ടും നാം ഒഴിവാക്കണം.
വിഗ്രഹാരാധന തെറ്റായ ആരാധനയാണെങ്കിൽ, ശരിയായ ദെവാരാധന എന്താണെന്നും നാം മനസിലാക്കണം. നമ്മുടെ ഭാഗത്തു നിന്ന് ദെവത്തിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ആരാധന. ആരാധനയിൽ നാം നമ്മെത്തന്നെ ദെവസന്നിധിയിൽ താഴ്ത്തി സമർപ്പിക്കുന്നു. ദെവസന്നിധിയിൽ നാം പൂർണ്ണമായി കീഴടങ്ങുന്നു. ആരാധനയിൽ നാം ദെവത്തെ ദെവം ആയിരിക്കുന്നതു പോലെയും, നമ്മെ നാം ആയിരിക്കുന്നതുപോലെയും യഥാർത്ഥ അവസ്ഥ തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നു. ദെവത്തിനായി പൂർണ്ണമായി ആഗ്രഹിക്കുകയും, സ്വയം ദെവത്തിന് സമർപ്പിക്കുകയും ചെയ്യുന്നതാണ ്ആരാധന.
ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം സത്യദെവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക എന്നതാണെന്ന് യോഹ 4:23-24 വ്യക്തമാക്കുന്നു. മനുഷ്യൻ ഏറ്റവും അധികം സന്തോഷം കണ്ടെത്തേണ്ടത് തന്റെ സ്രഷ്ടാവായ ദെവത്തെ ആരാധിക്കുന്നതിലും മഹത്വപ്പെടുത്തുന്നതിലുമാണ്. മനുഷ്യന് തന്റെ വ്യക്തിത്വത്തിന്റെ പൂർണ്ണത പ്രാപിക്കാൻ ആരാധനയിലൂടെ മാത്രമേകഴിയൂ. മനുഷ്യഹൃദയത്തിലെ ശൂന്യത നികത്താനും, അർത്ഥത്തിന് വേണ്ടിയുള്ള മനുഷ്യാത്മാവിന്റെ ദാഹം ശമിപ്പിക്കാനും ആരാധനയിൽകൂടി മാത്രമേകഴിയൂ.
സ്രഷ്ടാവ്-സൃഷ്ടി ബന്ധത്തെക്കാൾ ഉപരിയായി, പിതാവ്-മക്കൾ എന്ന ബന്ധമാണ്ആരാധനയിൽ ദെവവുമായി നമുക്ക് ഉണ്ടായിരിക്കേണ്ടത് എന്നും യോഹ 4:23-24 വ്യക്തമാക്കുന്നു. ആരാധനയിൽ നാം പിതാവിനെയാണ് ആരാധിക്കേണ്ടത്. പുത്രനെയോ, പരിശുദ്ധാത്മാവിനെയോ അല്ല. മക്കൾക്കേ പിതാവിനെ ആരാധിക്കാൻ കഴിയൂ. അതിനാൽയേശുവിനെ രക്ഷിതാവായി സ്വീകരിക്കുന്നവർക്ക് മാത്രമേ സത്യാരാധനക്കുള്ള അർഹത ലഭിക്കുന്നുള്ളൂ എന്നും യോഹ 1:12; റോമ 3:23-26; 8:14-17; 10:9; 1കൊറി 1:2, 30; ഗലാ 3:26-27; 4:6-7; എഫേ 5:1-2; 1യോഹ 3:1-3 വ്യക്തമാക്കുന്നു.
ആത്മാവിലും സത്യത്തിലുമാണ് നാം പിതാവിനെ ആരാധിക്കേണ്ടത്. യേശുവിലൂടെ വചനപ്രകാരം. മുഴുവൻ സത്യത്തോടും ഒരുമിച്ചുനിന്ന് മനസ്, ചിന്ത, ആഗ്രഹംഎല്ലാം ക്രിസ്തുവിൽകേന്ദ്രീകരിച്ചും, ആത്മാവിനെ ഉള്ളിൽവച്ചും, ആത്മാവിന്റെ ഫലങ്ങളിൽ നിലനിന്നും നാം പിതാവിനെ ആരാധിക്കുന്നു. യേശുവെന്ന അടിസ്ഥാനത്തിൽ നിലനിന്ന് ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നതാണ് ജീവിതയാഗം. ആത്മാവായ ദെവത്തെ മനുഷ്യന്റെ ജീവൻ പ്രാപിച്ച ആത്മാവിൽ സത്യമായ യേശുവിലൂടെ ബന്ധപ്പെടണം.
ആരാധനയുടെ ഭാഷ സ്നേഹത്തിന്റെ ഭാഷയാണ്. സ്നേഹമില്ലാത്ത ആത്മനിറവ് ദെവാത്മാവിന്റേതല്ല. നിന്നെപ്പോലെ നിന്റെഅയൽക്കാരനെ സ്നേഹിക്കുക എന്ന കൽപനയും, ദേഹം, ദേഹി, ആത്മാവിന്റെ പൂർണ്ണതയിൽദെവത്തെ സ്നേഹിക്കുക എന്ന കൽപനയുംജീവിതത്തിലുടനീളമുള്ളആരാധനയുടെ ഭാഗമാണ്.
ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയകാര്യം യേശുവിനെ രക്ഷകനും ദെവവുമായി തന്റെ ജീവിതത്തിലേക്ക് സ്വീകരിക്കുകയും, ആ യേശുവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുകയും ചെയ്യുക എന്നതാണ്. യഥാർത്ഥ ആരാധനയെപ്പററി യേശു യോഹ 4:23-24 ഇപ്രകാരം പറഞ്ഞു: എന്നാൽയഥാർത്ഥ ആരാധകൻ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയംവരുന്നു, അതുവന്നുകഴിഞ്ഞു. അത്തരം ആരാധകരെയാണ് പിതാവ് അനേ്വഷിക്കുന്നത്. ദെവം ആത്മാവാണ്, അവനെ ആരാധിക്കുന്നവർ ആത്മാവിലും, സത്യത്തിലുംആരാധിക്കണം. ആരാധന സ്വീകരിക്കാൻ സത്യദെവം മാത്രമാണ് അർഹൻ. നാം ദെവത്തെ ആരാധിക്കുമ്പോൾ ദെവത്തിന് മാത്രമുള്ള ആ അർഹതയെ നാം അംഗീകരിക്കുന്നു. പൂർണ്ണമായും ദെവവും പൂർണ്ണമായും മനുഷ്യനുമായ ക്രിസ്തുവിനെ ആരാധിക്കുമ്പോൾ നാം ക്രിസ്തുവിന്റെ മനസുള്ളവരായിത്തീരുന്നു.