മനുഷ്യർക്ക് മദ്ധ്യസ്ഥൻ യേശുക്രിസ്തു മാത്രം
മദ്ധ്യസ്ഥനാകാൻ യോഗ്യതയുള്ളത് ആർക്കാണ് എന്ന് തീരുമാനിക്കുന്നത് ദെവമാണ്, സഭാധികാരികളല്ല. അടിസ്ഥാനപരമായിതെറ്റേത് ശരിയേത്എന്ന്തീരുമാനിക്കുന്നത്ദെവമാണ്. മനുഷ്യർക്കു വേണ്ടി ദെവത്തോടു മദ്ധ്യസ്ഥം വഹിക്കാൻ യോഗ്യൻ ആര്എന്നു തീരുമാനിക്കേണ്ടത് ദെവം മാത്രമാണ്. അല്ലാതെസൃഷ്ടികളായ മനുഷ്യരല്ല. അവർ എത്ര വലിയ നേതാക്കൻമാരായിരുന്നാലും ദെവീകതീരുമാനങ്ങളെ തിരുത്തിയെഴുതാൻ അവർക്ക് സാദ്ധ്യമല്ല. മനുഷ്യർക്കുവേണ്ടി ദെവത്തോട് മദ്ധ്യസ്ഥം വഹിക്കാൻ ദെവംതീരുമാനിച്ച വ്യക്തിയേശു മാത്രമാണെന്ന്ദെവവചനം സാക്ഷ്യപ്പെടുത്തുന്നു (1തിമോ 2:5; എബ്ര 7:25; 8:6; 9:15; 12:24; റോമ 8:34; എബ്ര 4:16).
ദെവം നിർണ്ണയിച്ച യോഗ്യതയേശുവിന് മാത്രമേയുള്ളൂ. മദ്ധ്യസ്ഥൻ ദെവത്തോട് തുല്യനായിരിക്കണം; മനുഷ്യരോട് ഒരുമയുള്ളവനായിരിക്കണം; പാപത്തെ നീക്കിക്കളയുവാൻ പര്യാപ്തമായ ബലിയർപ്പിക്കാൻ കഴിവുള്ളവനായിരിക്കണം; അതിനായിസ്വന്തം യോഗ്യതുടെ അടിസ്ഥാനത്തിൽ ദെവസന്നിധിയിൽ നിൽക്കാൻ കഴിവുള്ളവനായിരിക്കണം. യേശുവിനല്ലാതെ മറ്റാർക്കും ഇൗ യോഗ്യതകളില്ല. രക്ഷാകരപ്രവർത്തനം പിതാവായദെവവും, യേശുക്രിസ്തുവും, പരിശുദ്ധാത്മാവും ഒരുമിച്ച്ചെയ്യുന്ന കാര്യമാണ്. യേശുവിലൂടെ പിതാവിനെ സമീപിക്കാനുള്ള സാഹചര്യമൊരുക്കുന്നത് പരിശുദ്ധാത്മാവാണ്. ഭഅതിനാൽ അവനിലൂടെ ഒരേആത്മാവിൽ ഇരുകൂട്ടർക്കും പിതാവിന്റെസന്നിധിയിൽ പ്രവേശിക്കാൻ സാധിക്കുന്നു (എഫേ 2:18-19). ദെവത്തിനും മനുഷ്യർക്കും ഇടയിലുളള ഏകമദ്ധ്യസ്ഥൻ യേശുക്രിസ്തുവാണ്. ദെവംഒരുവനല്ലോദെവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ. എല്ലാവർക്കുംവേണ്ടിമറുവിലയായിതന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുതന്നെ(1തിമോ 2:5-6). മറ്റൊരുവനിലും രക്ഷയില്ല. കാരണം നമ്മെ രക്ഷിക്കാൻ തക്ക മറ്റൊരു നാമവുംആകാശത്തിൻകീഴിൽ മനുഷ്യർക്കിടയിൽ നൽകപ്പെട്ടിട്ടില്ല(അപ്പോ 4:12). പിതാവിന്റെ സന്നിധിയിൽസ്വീകാര്യമാകുന്ന മാദ്ധ്യസ്ഥം വഹിക്കാൻ യോഗ്യതയുള്ളത് യേശുവിന് മാത്രമാണ്. അതിനാൽമറ്റ് മദ്ധ്യസ്ഥരെ അനേ്വഷിച്ച്, അവരുടെ സഹായം അഭ്യർത്ഥിക്കുന്നത് ദെവവചനവിരുദ്ധവും പ്രയോജനരഹിതവും അപകടകരവുമാണ്.
യേശുവിനും വിശ്വാസികൾക്കും ഇടയിൽതടസ്സമായിവരുന്നവർ കളളന്മാരുംകവർച്ചക്കാരും ആണെന്ന് യേശു വ്യക്തമാക്കിയിട്ടുണ്ട് (യോഹ 10: 7-10). വാസ്തവത്തിൽ ദെവത്തിനും മനുഷ്യർക്കുമിടയിൽ മാദ്ധ്യസ്ഥം വഹിക്കാൻ യോഗ്യതയുള്ളത്ആർക്കാണ്? ഒരേസമയംദെവവും മനുഷ്യനുമായയേശുക്രിസ്തുവിനോ, അതോവെറുംസൃഷ്ടികളായചില മനുഷ്യർക്കോ? ഒരേസമയംദെവവും മനുഷ്യനുമായയേശുക്രിസ്തുവിന് തന്നെ എന്ന്സത്യസന്ധതയുള്ളആർക്കുംസംശയംകൂടാതെഅംഗീകരിക്കാൻ കഴിയും. യേശുക്രിസ്തുവല്ലാതെമറ്റാരുംഒരേസമയംദെവവും മനുഷ്യനുമായിരിക്കുന്നില്ല. യേശു ഒരേസമയം ദെവവും മനുഷ്യനുമായിരിക്കുന്നതുകൊണ്ട്ദെവത്തെയും മനുഷ്യരെയും തമ്മിൽ അനുരഞ്ജിപ്പിക്കാൻ കഴിയുന്ന ഏക ആൾ യേശു മാത്രമാണ്. അതിനാൽയേശുവിനല്ലാതെമറ്റാർക്കും നമുക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കാനുള്ളയോഗ്യതയുംകഴിവും ഇല്ല.രണ്ടുപേർക്കിടയിൽ മദ്ധ്യസ്ഥത വഹിക്കുന്ന വ്യക്തിരണ്ടുപേരെയുംഅറിയാവുന്ന ആളായിരിക്കണം. അനേകവർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന വിശുദ്ധന്മാർക്ക് മദ്ധ്യസ്ഥത അപേക്ഷിക്കുന്ന നമ്മെപ്പറ്റി എന്തറിയാം?
പിതാവായ ദെവത്തിന്റെയും യേശുവിന്റെ അമ്മയായ മറിയത്തിന്റെയും ഇഷ്ടം എന്ത്?
പിതാവായദെവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവർ മാത്രമാണ്സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് (മത്താ.7:21). പിതാവിന്റെ ഇഷ്ടം ഇപ്രകാരംവെളിപ്പെടുത്തപ്പെട്ടു. ഇവൻ (യേശുക്രിസ്തു) എന്റെ പ്രിയപുത്രനാകുന്നു - ഇവനെ ശ്രവിക്കുക(ലൂക്കാ9:35). അങ്ങനെ പിതാവായദെവം യേശുവിനെ മാത്രം ശ്രവിക്കാനാണ് നമ്മോട് പറഞ്ഞിട്ടുളളത്. അല്ലാതെമറിയത്തേയോമറ്റ് വിശുദ്ധരേയോ ശ്രവിക്കുവാനല്ല പിതാവു നമ്മോടു പറഞ്ഞിട്ടുളളത്. അതല്ല പിതാവിന്റെഇഷ്ടം. ബെബിളിലെമറിയം (യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയം) പറഞ്ഞതും, അവൻ (യേശുക്രിസ്തു) നിങ്ങളോട് കൽപിക്കുന്നത് ചെയ്യുവിൻ എന്നാണ് (യോഹ 2:5).
മദ്ധ്യസ്ഥൻ യേശു മാത്രം
നമ്മെ ഏറ്റവുംഅധികം സ്നേഹിക്കുകയും നമുക്കായിഏറ്റവും വലിയകാര്യങ്ങൾ ചെയ്യുകയും ചെയ്ത ആളാണ് യേശു. നമ്മോട് ഏറ്റവും അധികം സ്നേഹവുംകരുണയുംകാണിച്ചവനാണ്യേശു. ഒരുകുറവും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയാത്തവിധം പരിപൂർണ്ണതയുള്ള മദ്ധ്യസ്ഥവുമായി നമ്മെ എപ്പോഴും സഹായിക്കാൻ സന്നദ്ധനാണ്യേശു. സർവ്വശക്തനും.സർവ്വജ്ഞാനിയുമായ ഇൗ യേശുവിനെ ഏക മദ്ധ്യസ്ഥനായി അംഗീകരിക്കാത്തവർയേശുവിന് എതിരായി പ്രവർത്തിക്കുന്ന ആത്മീയശക്തികളാൽ നയിക്കപ്പെടുന്നവരാണ്. നമ്മോട് ഏറ്റവും അധികംകരുണയും സ്നേഹവുമുള്ള, നമ്മെ രക്ഷിക്കാൻ വേണ്ടിമരിച്ച യേശുവിനെ നേരിട്ട് സമീപിക്കാൻ നാം ധെര്യപ്പെടുന്നില്ലെങ്കിൽയഥാർത്ഥ യേശുവിനെ ഇനിയും മനസിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കപടഭക്തരായിരിക്കാം നാം. യേശുവിന്റെ അനുഗാമികളെന്ന് അഭിനയിക്കുന്ന ആത്മീയ നേതാക്കളാൽ വഞ്ചിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക. ജനങ്ങളെവഴിതെറ്റിക്കുന്നവർക്ക് കർത്താവ് ശിക്ഷ കൊടുക്കും. മനഃപൂർവ്വംതെറ്റ് ചെയ്യാതിരിക്കാൻ നാം സൂക്ഷിക്കണം. ശരിഅറിഞ്ഞിട്ടുംഅതുചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു (യാക്കോ 4:17). ദെവപ്രീതിയെക്കാൾ മനുഷ്യപ്രീതിതേടുന്നവർ ദെവത്തിന്റെ മുമ്പാകെ ലജ്ജിതരാകേണ്ടിവരും (യോഹ 9:22; 12:42-43; മത്താ 10:32-33) യേശുവിന്റെ സമ്പൂർണ്ണതയെ പല രീതിയിലും നിരസിക്കുന്ന സഭ ക്രിസ്തീയമല്ല.
യേശുക്രിസ്തു ഏറ്റവും നല്ല സ്നേഹിതനും, കരുണാസമ്പന്നനും സർവ്വശക്തനും ഏകമദ്ധ്യസ്ഥനും - ഇന്നും എന്നും
യേശുക്രിസ്തുവിന് തന്റെ ജനങ്ങളോട്കരുണകാണിക്കുന്നതിന് മറിയത്തിന്റെയുംമറ്റ് വിശുദ്ധരുടെയും പ്രരണയും പ്രാത്സാഹനവുംആവശ്യമാണ്എന്ന്ഉൗഹിക്കുകയും, അതനുസരിച്ച് ക്രിസ്തുവിനെ സമീപിക്കുന്നതിന് മറിയത്തിന്റെയും വിശുദ്ധരുടെയും മാദ്ധ്യസ്ഥം തേടുകയുംചെയ്യുന്നത് യേശുവിനോട് കാണിക്കുന്ന നന്ദികേടുംദെവദൂഷണവുമാണ്. ഇൗ തെറ്റിന് അടിസ്ഥാനം മറിയത്തിനും മറ്റ് വിശുദ്ധർക്കും നമ്മോട്, യേശുവിനുളളതിനെക്കാൾ കൂടുതൽ സ്നേഹവും കരുണയും ഉണ്ട് എന്നുളള തെറ്റായ ധാരണയാണ്. നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി സ്വയം മരിച്ചതിലൂടെ ഏറ്റവും അധികം സ്നേഹവുംകരുണയും നമ്മോടുകാണിച്ചത് യേശുക്രിസ്തുവാണ്. അറിയമോ മറ്റ് വിശുദ്ധരോ അല്ല എന്നുളളത് സംശയരഹിതമായ ഒരുവസ്തുതയാണ്. യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ മറ്റാരെക്കാളും സ്നേഹവും കരുണയുമുളളവനായിരുന്നു. ജനങ്ങളുടെമേൽ കരുണയുണ്ടാകാൻ യേശുവിന് മറ്റാരുടെയും പ്രരണ ആവശ്യമുണ്ടായിരുന്നില്ല. സഹായം ആവശ്യമുളളവരെ കണ്ടപ്പോൾയേശുമറ്റുളളവരുടെ മാദ്ധ്യസ്ഥം കൂടാതെതന്നെ അവരെസഹായിച്ചു. (മത്താ 9: 35-36). ആ നല്ലവനായയേശു ഇന്നലെയും ഇന്നും എന്നും മാറാത്തവനാണ്.അതിനാൽ നമുക്ക് യേശുവിനെ നേരിട്ട്സമീപിക്കാം. മറ്റാരുടെയും മാദ്ധ്യസ്ഥം നമുക്കാവശ്യമില്ല. യേശുവാണ് നമ്മുടെ ഏക മദ്ധ്യസ്ഥൻ. മറ്റാരെക്കാളും നമ്മെ സ്നേഹിക്കുകയും നമ്മോടു കരുണയുളളവനുമായ യേശുക്രിസ്തു സർവ്വശക്തിയോടും അധികാരത്തോടുംകൂടി നമുക്ക്വേണ്ടി മാദ്ധ്യസ്ഥം വഹിക്കാനും, നമ്മെ സഹായിക്കാനുമായി പിതാവായ ദെവത്തിന്റെ വലത്തുഭാഗത്ത് എഴുന്നളളിയിരിക്കുമ്പോൾ, നാം എന്തിന് മറിയത്തിന്റെയും വിശുദ്ധരുടെയും സഹായം അപേക്ഷിക്കുന്നതിലൂടെ യേശുവിനെ ആക്ഷേപിക്കുകയും യേശുവിന്റെ കോപത്തിനിരയാകുകയുംചെയ്യണം.
നമുക്ക് യേശുക്രിസ്തുവിലൂടെ പിതാവായ ദെവത്തെ നേരിട്ട് സമീപിക്കാം (എഫേ. 2 : 18).
നമുക്ക്ഏറ്റവും പ്രധാന വ്യക്തിയേശുക്രിസ്തുതന്നെ. യഥാർത്ഥ വിധികർത്താവ് എന്ന നിലയിൽഅവസാനവിധി ദിവസത്തിൽ നാം നിത്യജീവനിലേക്കോ, നിത്യനാശത്തിലേക്കോ എന്നുതീരുമാനിക്കുന്നത്യേശു ക്രിസ്തു മാത്രമാണ്. വിധിദിവസത്തിൽ, രക്ഷപ്രാപിച്ചുസ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന്വിചാരിച്ചിരുന്ന പലരുംയേശുക്രിസ്തുവിന്റെ മാത്രംതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിത്യനരക ത്തിലേക്ക്തളളപ്പെടും (മത്താ 11:28-30)
മരണത്താൽ നീക്കപ്പെടാത്ത പൗരോഹിത്യവും മാദ്ധ്യസ്ഥവും യേശുവിന്റേത് മാത്രം
മനുഷ്യരുടെ മാദ്ധ്യസ്ഥം മരണത്തിന് മുമ്പ് മാത്രമാണ്. എന്നാൽഉയിർത്തെഴുന്നേറ്റ്സ്വർഗ്ഗത്തിലും ഭൂമിയിലുംസകലഅധികാരവു മുളളവനായിരിക്കുന്ന യേശുവിന്റെ മാദ്ധ്യസ്ഥം എന്നേക്കും നിലനിൽക്കുന്നു.
ദെവവുമായുള്ള യഥാർത്ഥ ബന്ധം നേരിട്ടുള്ള ബന്ധം മാത്രം
വിശുദ്ധരുടെ മാദ്ധ്യസ്ഥം തേടുന്നവർയേശുവിന്റെ മാദ്ധ്യസ്ഥം അപൂർണ്ണമാണെന്ന് ആരോപിക്കുന്നവരാണ്. അതിനാൽയേശുവിന്റെ അനുഗാമികളെന്ന് അഭിനയിക്കുന്ന ആത്മീയ നേതാക്കളാൽ വഞ്ചിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക. ജനങ്ങളെവഴിതെറ്റിക്കുന്നവർക്ക് കർത്താവ് ശിക്ഷ കൊടുക്കും. മന:പൂർവ്വംതെറ്റ് ചെയ്യാതിരിക്കാൻ നാം സൂക്ഷിക്കണം. ശരിഅറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു. (യാക്കോ 4:17) ദെവപ്രീതിയെക്കാൾ മനുഷ്യ പ്രീതി തേടുന്നവർ ദെവത്തിന്റെ മുമ്പാകെ ലജ്ജിതരാകേണ്ടിവരും (യോഹ 9: 22, 12: 42-43) മത്താ 10:32-33). യേശുവിന്റെ സമ്പൂർണ്ണതയെ പല രീതിയിലും നിരസിക്കുന്ന സഭ ക്രിസ്തീയമല്ല.
അതിനാൽ ഇന്നുമുതൽ നമുക്ക് പിതാവായദെവത്തോട് പരിശുദ്ധാത്മാവിന്റെ സഹായത്തോടെയേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കാം. ഇപ്രകാരംയേശുവിൽവിജയിക്കുന്നവന് അത്ഭുതകരമായ പ്രതിഫലമാണ് ദെവംവാഗ്ദാനം ചെയ്തിരിക്കുന്നത്. ജേതാവായ ഞാൻ എന്റെ പിതാവിനോടൊപ്പം അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ, വിജയിയാകുന്നവനെ എന്നോടൊപ്പം എന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഞാൻ അനുവദിക്കും(വെളി.3:21). വിജയിക്കുന്നവന് ഇൗ അവകാശംലഭിക്കും. ഞാൻ അവന് ദെവവും, അവൻ എനിക്ക്മകനുമായിരിക്കും (വെളി.21:7). അതിനാൽഇപ്പോൾത്തന്നെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച്യേശുവിനെ രക്ഷകനായിസ്വീകരിക്കൂ.
യേശുവിനെ സ്വീകരിക്കുമ്പോൾ വീണ്ടും ജനനം നടക്കും
പാപത്തിൽ നിന്നുംമരണത്തിൽ നിന്നും രക്ഷ പ്രാപിക്കണമെങ്കിൽഎല്ലാ മനുഷ്യരുംവീണ്ടും ജനിക്കേണ്ടിയിരിക്കുന്നു. സത്യംസത്യമായി ഞാൻ നിന്നോട് പറയുന്നു. വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവന് ദെവരാജ്യം കാണാൻ കഴിയുകയില്ല (യോഹ 3: 3:6). യേശുതാങ്കളുടെസകല പാപത്തിനും പരിഹാരംചെയ്തുഎന്ന്ഹൃദയപൂർവ്വംവിശ്വസിച്ച്, പാപങ്ങൾ ഏറ്റുപറഞ്ഞ്, താങ്കളുടെ പാപപരിഹാരത്തിനായിയേശുവിനെ വിശ്വാസത്താൽ ഹൃദയത്തിൽ സ്വീകരിച്ചാൽതാങ്കൾക്ക് പാപത്തിന്റെയും ലോകത്തിന്റെയുംസാത്താന്റെയും ബന്ധനങ്ങളിൽ നിന്ന്മോചനം ലഭിക്കും. താങ്കളുടെമരിച്ച ആത്മാവ് ജീവൻ പ്രാപിക്കും. അങ്ങനെ താങ്കൾവീണ്ടും ജനിച്ച്മരണത്തിൽ നിന്ന് രക്ഷപ്രാപിച്ച് നിത്യജീവനത്തിലേക്ക് പ്രവേശിക്കും. താങ്കൾ പാപിയാണെന്നും ദെവം യേശുക്രിസ്തുവിൽ മുഷ്യനായിഅവതരിച്ച് പാപമില്ലാതെ ജീവിച്ച്താങ്കളുടെ പാപപരിഹാരത്തിനായി കുരിശിൽമരിച്ചുഎന്നും, അടക്കപ്പെട്ടുഎന്നുംമൂന്നാം നാൾഉയിർത്തെഴുന്നേറ്റ് സാത്താന്റെയും മരണത്തിന്റെയും മേൽജയം നേടിഎന്നും, യേശുവിൽവിശ്വസിച്ചാൽ താങ്കൾക്ക് പാപപരിഹാരവും രക്ഷയുംഉണ്ട് എന്നുംഅംഗീകരിക്കുകയും അപ്രകാരംവിശ്വസിക്കുകയും ചെയ്താൽതാങ്കൾവീണ്ടും ജനിക്കും, വീണ്ടും ജനനം പ്രാപിക്കുന്ന എല്ലാവർക്കും പാപത്തിന്റെയും, മരണത്തിന്റെയും സാത്താന്റെയുംഅടിമത്തത്തിൽ നിന്നുംസ്വാതന്ത്യവും നിത്യരക്ഷയും നിത്യജീവനും സൗജന്യമായിലഭിക്കുന്നു. ഇൗ യാഥാർത്ഥ്യങ്ങൾ മനസിലാക്കിഅംഗീകരിച്ച് നാം ഒാരോരുത്തരും വ്യക്തിപരമായി യേശുവിനെ ഏക രക്ഷകനും ദെവവുമായിസ്വന്ത ഹൃദയത്തിലേക്ക്സ്വീകരിക്കണം. യേശുവിനായി നമ്മെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കണം. അപ്പോൾ നാം വീണ്ടും ജനിക്കുന്നു.
മേൽപ്പറഞ്ഞ അടിസ്ഥാന ആത്മീയസത്യങ്ങൾസ്വതന്ത്രമനസ്സോടുംതുറന്ന ഹൃദയത്തോടുംകൂടെ താങ്കൾഅംഗീകരിക്കുന്നു എങ്കിൽഇപ്പോൾതന്നെ യേശുവിനെ സ്വീകരിച്ച് രക്ഷപ്രാപിക്കാൻ ഇപ്രകാരം പ്രാർത്ഥിക്കൂ. എന്റെകർത്താവായയേശുവേഅങ്ങ്ഏകസത്യദെവമാണെന്നുംഅങ്ങ്എന്റെ പാപങ്ങളുടെ മോചനത്തിനായി കുരിശിൽമരിച്ചെന്നും ഞാൻ വിശ്വസിക്കുന്നു. യേശുരക്ഷകാഎന്റെ പാപങ്ങൾ ക്ഷമിച്ച്എന്നെ രക്ഷിക്കേണമേ. അങ്ങയുടെഹിതപ്രകാരം ജീവിക്കാൻ എന്നെ സഹായിക്കേണമേ.
യേശുവിന്റെ മാദ്ധ്യസ്ഥത്തിന് മാത്രമുള്ള ചില പ്രതേ്യകതകൾ
1.മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ പാപത്തിന്റെ കടവും, രക്ഷയുടെ വിലയും കൊടുത്തത് യേശു മാത്രമാണ്. യേശുവിന്റെ മദ്ധ്യസ്ഥത്തിന്റെ അടിസ്ഥാനം നമ്മിൽ നിന്ന് സ്വീകരിക്കുന്ന യാതൊന്നുമല്ല. മറിച്ച് നമ്മുടെ രക്ഷയ്ക്ക് വേണ്ടിയുള്ള യേശുവിന്റെ സ്വന്തം ജീവൻ കൊണ്ടുള്ള വിലകൊടുപ്പാണ്. പരിശുദ്ധനായ ദെവവും, പാപിയായ മനുഷ്യരും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടിരുന്ന അവസ്ഥയിൽ ദെവമായിരിക്കെ മനുഷ്യനായി വന്ന യേശു സ്വന്തം ശരീരത്തിൽ മനുഷ്യവർഗ്ഗത്തിന്റെ മുഴുവന്റെയും പാപത്തിന്റെ ശിക്ഷ കുരിശുമരണത്തിലുടെ സ്വയം ഏറ്റെടുക്കുകയും അമൂല്യമായ സ്വന്തം രക്തത്തിന്റെ വിലകൊടുത്ത് ദെവവും മനുഷ്യരും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗ്ഗം തുറന്നു തരുകയും, സാത്താനെ പരാജയപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് പിതാവായ ദെവത്തെ നമുക്ക് യേശുവിലൂടെ നേരിട്ട് സമീപിക്കാം. നാം ദെവത്തിനു കൊടുക്കുവാനുണ്ടായിരുന്ന പാപത്തിന്റെ കടം യേശു കൊടുത്തു വീട്ടി.
2.യേശുവാണ് നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയായ ഏകമദ്ധ്യസ്ഥൻ. എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത്. എന്നാൽ, ആരെങ്കിലും പാപം ചെയ്യാനിടയായാൽത്തന്നെ പിതാവിന്റെ സന്നിധിയിൽ നമുക്ക് ഒരു മദ്ധ്യസ്ഥനുണ്ട് - നീതിമാനായ യേശുക്രിസ്തു. അവൻ നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയാണ്. നമ്മുടെ മാത്രമല്ല, ലോകം മുഴുവന്റെയും പാപങ്ങൾക്ക് (1യോഹ 2:1-2). യേശുവിന് മാത്രമേ മനുഷ്യനുവേണ്ടി ദെവത്തിനു സ്വീകാര്യമായ ബലിയർപ്പിക്കുവാൻ കഴിഞ്ഞുള്ളു. നമ്മുടെ സകല പാപവും ശുദ്ധീകരിക്കാൻ കഴിയുന്നത് യേശുവിന്റെ രക്തത്തിന് മാത്രമാണ്. യേശു മെൽക്കിസദേക്കിന്റെ ക്രമപ്രകാരം എന്നന്നേക്കും പുരോഹിതനാണ് (എബ്ര 7:3, 17). മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനായി മരിക്കാൻ യോഗ്യതയുള്ളതും അപ്രകാരം മരിച്ചതും യേശുക്രിസ്തുമാത്രമാണ് (അപ്പൊ 4:12). കാരണം യേശു ഒരേസമയം ദെവവും, മനുഷ്യനുമാണ്. ആ യേശുമാത്രമാണ് മനുഷ്യന്റെ രക്ഷകനും, ദെവത്തിനും മനുഷ്യനും മദ്ധേ്യയുള്ള ഏകമദ്ധ്യസ്ഥനും (1തിമോ 2:5.6; ഗലാ 3:20). യേശുവിൽകൂടി മാത്രമേ പിതാവിന്റെ സന്നിധിയിൽ നമുക്ക് (എല്ലാ മനുഷ്യർക്കും) പ്രവേശനമുള്ളൂ. യേശു നമുക്ക് പിതാവിന്റെ സന്നിധിയിൽ പ്രവേശിക്കാനുള്ള ഏകമാർഗ്ഗമായിത്തീരുന്നത് കാൽവരിയിലെ തന്റെ പരിഹാരബലിയിലൂടെയാണ്. വിശുദ്ധർക്ക് നമ്മുടെ പാപപരിഹാരത്തിനായി ഒന്നും ചെയ്യാൻ കഴിയില്ല. കാരണം അവർ നമ്മുടെ പാപത്തിന് പരിഹാരബലിയായിത്തീർന്നില്ല; അവർക്ക് അതിനുള്ള യോഗ്യതയില്ല.
3.യേശു നമ്മെ പൂർണ്ണമായി രക്ഷിക്കുന്നതിനാൽ നമുക്ക് മറ്റു മദ്ധ്യസ്ഥരുടെ ആവശ്യമില്ല. യേശുവിന്റെ മാദ്ധ്യസ്ഥം എല്ലാരീതിയിലും പൂർണ്ണതയുള്ളതാണ്. അതുകൊണ്ട് മറ്റ് മദ്ധ്യസ്ഥരുടെ യാതൊരാവശ്യവും നമുക്കില്ല. തന്നിലൂടെ ദെവത്തെ സമീപിക്കുന്നവരെ പൂർണ്ണമായി രക്ഷിക്കാൻ അവന് കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവൻ അവർക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു (ഹെബ്ര 7:25). യേശു നമ്മുടെ അപേക്ഷകൾ പിതാവിന്റെ സന്നിധിയിൽ നമുക്കായി സമർപ്പിക്കുന്നു. യേശു നമുക്കായി ചെയ്യുന്ന രണ്ട് പുരോഹിതധർമ്മങ്ങൾ ബലിയും മാദ്ധ്യസ്ഥം വഹിക്കലുമാണ്. ബലി എന്നേക്കുമായി തീർന്നു. എന്നാൽ മദ്ധ്യസ്ഥം തുടർന്നുകൊണ്ടേയിരിക്കുന്നു. അങ്ങനെ യേശുക്രിസ്തു നമ്മെ പൂർണ്ണമായി രക്ഷിക്കാൻ പ്രാപ്തനായ ഏകമദ്ധ്യസ്ഥനാണ്. അതിനാൽ ക്രിസ്തുവിലുടെ നമുക്ക് നേരിട്ട് ദെവസന്നിധിയിലേക്ക് കടന്നുചെല്ലുവാൻ ദെവം അനുവാദം തന്നിരിക്കെ നാം എന്തിന് പുരോഹിതവർഗ്ഗം തന്ത്രപൂർവ്വം വാഴിക്കുന്ന പുണ്യവാളൻമാർക്ക് നേർച്ചക്കോഴ കൊടുത്ത് ദെവകോപത്തിനിരയാകണം? ഉദാഹരണമായി കെക്കൂലി കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുതെന്നത് സർക്കാർ നിയമം. നിയമം ലംഘിക്കുന്നവർ ശിക്ഷാർഹരാണ്. പുതിയ അധികാരിയുടെ ഉത്തരവ് എല്ലാവരും തന്നെ നേരിട്ട് കണ്ട് ആവശ്യങ്ങൾ നേടണമെന്നാണ്. മാത്രമല്ല കീഴുദേ്യാഗസ്ഥർക്ക് ആരും കോഴ കൊടുക്കേണ്ടതില്ലെന്ന് കല്പിക്കുകയും ചെയ്തു. എന്നാൽ കോഴകൊടുത്ത് ശീലിച്ച മടിയനും വിഢിയും ഭീരുവുമായ ആൾ സ്വന്തം പണം കോഴകൊടുത്ത് പോലീസ് പിടിയിലായി ജയിലിലാക്കപ്പെട്ടു. നിയമം എന്തെന്ന് മനസ്സിലാക്കി അനുസരിക്കാതിരുന്നത് കൊണ്ടു വന്ന ഗതികേട്! യേശുവിനെ ഏകമദ്ധ്യസ്ഥനായി അംഗീകരിക്കാതെ വിശുദ്ധരോട് പ്രാർത്ഥിച്ചു കൊണ്ട് നടക്കുന്നവർ എന്നന്നേക്കും ദെവത്തിന്റെ ജയിലിൽ-നിത്യനരകത്തിൽ അടയ്ക്കപ്പെടും. ദെവവചനം മനസിലാക്കാതിരുന്നാൽ നമുക്ക് നാശം.
4.നമ്മെ പൂർണ്ണമായി മനസിലാക്കാനും നമ്മോടൊത്ത് സഹതപിക്കാനും കഴിയുന്നത് യേശുവിന് മാത്രം. സ്വർഗ്ഗത്തിലേക്ക് കടന്നുപോയ ശ്രഷ്ടനായ ഒരു പ്രധാനപുരോഹിതൻ, ദെവപുത്രനായ യേശു, നമുക്കുള്ളതുകൊണ്ട് നമ്മുടെ വിശ്വാസത്തെ നമുക്ക് മുറുകെപ്പിടിക്കാം. നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്ത് സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ വേണ്ടസമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം (ഹെബ്ര 4:14-16). നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്ത് സഹതപിക്കാനും, നമ്മെ പൂർണ്ണമായി സഹായിക്കാനും കഴിയുന്ന ഏകവ്യക്തിയും, ഏകമദ്ധ്യസ്ഥനുമാണ് യേശു. നമ്മെ സഹായിക്കാൻ മറ്റ് വിശുദ്ധരെക്കാൾ അനന്തമായ കഴിവും, കരുണയും അറിവും ഉള്ള ആളാണ് യേശു. സഹായത്തിനായി നാം വിശുദ്ധരെ സമീപിക്കുമ്പോൾ നമ്മെ യഥാർത്ഥത്തിൽ സഹായിക്കാൻ കഴിയുന്നവനെ ഉപേക്ഷിച്ചിട്ട്, നമ്മെ ഒരുതരത്തിലും സഹായിക്കാൻ കഴിയാത്തവരിലേക്ക് തിരിഞ്ഞ് നാം വഞ്ചിക്കപ്പെടുന്നു. മാത്രമല്ല തത്സമയംതന്നെ വിഗ്രഹാരാധന എന്ന വലിയ തിന്മയ്ക്ക് അടിമകളാവുകയും ചെയ്യുന്നു. അങ്ങനെ നാം ജീവജലത്തിന്റെ ഉറവയെ ഉപേക്ഷിച്ച് പൊട്ടക്കിണറുകൾ കഴിക്കുന്നു.
5.നമ്മെ പൂർണ്ണമായി സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തത് യേശു മാത്രമാണ്. നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവൻ നിങ്ങൾക്ക് നൽകും(യോഹ 16:23). മക്കൾക്ക് നല്ല ദാനങ്ങൾ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങൾക്ക് പോലും അറിയാമെങ്കിൽ, സ്വഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയോ അധികം നല്ലവ നൽകും (മത്താ 7:11). നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക, നിങ്ങൾക്ക് ലഭിക്കും (യോഹ 15:7). നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും, നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തൻമൂലം നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്ക് നല്കും (യോഹ 15:16). ഭൂമിയിൽ, നിങ്ങളിൽ രണ്ടുപേർ യോജിച്ച് ഏതെങ്കിലും കാര്യം ചോദിച്ചാൽ, എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് അത് നിങ്ങൾക്ക് സാധിച്ചു തരും. കാരണം എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ ഒന്നിച്ചു കൂടുമ്പോൾ അവരുടെ ഇടയിൽ ഞാൻ ഉണ്ടായിരിക്കും (മത്താ 18:19-20). നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ പ്രവർത്തിക്കും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനത് ചെയ്തുതരും (യോഹ 14:13-14).
6.യേശുവുള്ളതു കൊണ്ട് എത്ര വലിയ പാപിക്കും മറ്റ് മദ്ധ്യസ്ഥരെ ആവശ്യമില്ല. യേശുക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളിൽ ഒന്നാമനാണ് ഞാൻ. എങ്കിലും എനിക്ക് കാരുണ്യം ലഭിച്ചു. അത് നിത്യജീവൻ ലഭിക്കാൻ, യേശുക്രിസ്തുവിൽ വിശ്വസിക്കാനിരിക്കുന്നവർക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളിൽ ഒന്നാമനായ എന്നിൽ അവന്റെ പൂർണ്ണമായ ക്ഷമ പ്രകടമാക്കുന്നതിന് വേണ്ടിയാണ് (1തിമോ 1:15-16). ആരുടെയും മദ്ധ്യസ്ഥത കൂടാതെ പാപികളിൽ ഒന്നാമനായവന് പൂണ്ണമായ ക്ഷമയും നിത്യജീവനും കൊടുത്ത് യേശു നമുക്ക് മാതൃക നൽകിയിട്ടുണ്ട്. അതിനാൽ നമ്മുടെ പാപങ്ങൾ എത്ര വലുതാണെങ്കിലും യേശുവിനെ സമീപിച്ചാൽ യേശു നമ്മെ സന്തോഷത്തോടെ സ്വീകരിക്കും. യേശു നമുക്ക് നേരിട്ട് സമീപിക്കാൻ കഴിയാത്തരീതിയിലുള്ള കർക്കശനായ ന്യായാധിപനാണെന്നും, മരിച്ച വിശുദ്ധരുടെയും ദൂതൻമാരുടെയും മാദ്ധ്യസ്ഥം വഴിയായി മാത്രമേ യേശുവിനെ സമീപിക്കാൻ കഴിയൂ എന്നുമൊക്കെയുള്ള വാദങ്ങൾ വെറും നുണയും സത്യവിരുദ്ധവുമാണെന്ന് ഇവിടെ തെളിയുന്നു. കർത്താവ് അരുളിച്ചെയ്യുന്നു: വരുവിൻ, നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും (ഏശ 1:18). നമ്മുടെ പാപങ്ങൾ എത്ര വലുതാണെങ്കിലും, നമ്മെ ശുദ്ധീകരിക്കാൻ ദെവത്തിന് കഴിയും. പക്ഷെ നാം ദെവവുമായി നേരിട്ട് ബന്ധപ്പെടണമെന്ന് മാത്രം. അല്ലെങ്കിൽ നാം പുറമേ നല്ല ആത്മീയരായി കാണപ്പെട്ടേക്കാമെങ്കിലും, യഥാർത്ഥത്തിൽ നാം ദെവത്തിന്റെ മുമ്പിൽ സ്വീകാര്യരല്ലാതിരിക്കാനും സാദ്ധ്യതയുണ്ട്.
7.യേശുവിനെ സമീപിക്കാൻ വേണ്ട യോഗ്യതയായ പാപബോധം സത്യസന്ധതയുള്ള എല്ലാവർക്കും സാദ്ധ്യമാണ്. അതിനാൽ താൻ പാപിയായതിനാൽ യേശുവിനെ സമീപിക്കാൻ യോഗ്യതയില്ല എന്ന് പറഞ്ഞ് വിശുദ്ധരെ സമീപിക്കുന്നത് അനാവശ്യവും, സത്യവിരുദ്ധവുമാണ്. കാരണം പാപികളെ രക്ഷിക്കാൻ വന്ന യേശുവിനെ സമീപിക്കാൻ എല്ലാ പാപികൾക്കും യോഗ്യതയുണ്ട്. പണം കൊടുക്കുകയോ നേർച്ചയിടുകയോ ചെയ്യേണ്ട ആവശ്യമില്ല. പാപബോധമുണ്ടായാൽ മതി. പാപബോധമില്ലാത്ത ആൾക്ക് (താൻ പാപിയല്ല, നീതിമാനാണ് എന്ന് തെറ്റിദ്ധരിക്കുന്ന ആൾക്ക്) യേശുവിലുള്ള രക്ഷ ലഭിക്കുകയില്ല. കാരണം യേശു വന്നത് പാപികളെ രക്ഷിക്കാനാണ്.
8.എല്ലാവർക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമാക്കിയ മദ്ധ്യസ്ഥൻ. ദെവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളൂ-മനുഷ്യനായ യേശുക്രിസ്തു. അവൻ എല്ലാവർക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നൽകി (1തിമോ. 2:5-6). യേശുക്രിസ്തുവിൽ മനുഷ്യവർഗ്ഗം മുഴുവൻ ഉൾക്കൊണ്ടിരിക്കുന്നു. നമ്മുടെ ആത്മാക്കൾക്ക് പകരമായി, മോചനമൂല്യമായി, നമുക്ക് ഒന്നും കൊടുക്കാനില്ലായിരുന്നു (മത്താ 16:26). അതിനാൽ പാപത്തിന്റെ ശാപത്തിൽനിന്ന് യേശു തന്റെ സ്വന്തം ജീവന്റെ വില കൊടുത്ത് നമ്മെ വിലയ്ക്ക് വാങ്ങി (ഗലാ 3:13). അങ്ങനെ മനുഷ്യവർഗ്ഗത്തിന്റെ പാപവും ശാപവും യേശു സ്വയം ഏറ്റെടുത്തു. അതിനാൽ ദെവത്തിനു മനുഷ്യരുമായി ബന്ധപ്പെടുവാൻ തക്ക യോഗ്യതയുള്ള മാദ്ധ്യമം യേശുക്രിസ്തു മാത്രമാണ്. അതുകൊണ്ടുതന്നെ എല്ലാ മനുഷ്യർക്കും ദെവവുമായി ബന്ധപ്പെടുവാനുള്ള ഏക മാദ്ധ്യമവും യേശുക്രിസ്തുവാണ്.
9.വിശുദ്ധരെക്കാൾ നമ്മോട് അടുത്തുജീവിക്കുന്നതും, നമ്മെ മനസിലാക്കുന്നതും യേശുവാണ്. യേശുവിലേക്ക് നേരിട്ട് കടന്നുവരുന്നത് തടയുന്നത് യേശുവിനിഷ്ടമില്ല എന്ന് ബെബിളിൽ നിന്ന് വ്യക്തമാണ്. അവൻ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ശിശുക്കളെ അവന്റെ അടുക്കൽ അവർ കൊണ്ടുവന്നു. ശിഷ്യൻമാരാകട്ടെ അവരെ ശകാരിച്ചു. ഇതു കണ്ടപ്പോൾ യേശു കോപിച്ച് അവരോടു പറഞ്ഞു: ശിശുക്കൾ എന്റെ അടുത്തു വരാൻ അനുവദിക്കുവിൻ. അവരെ തടയരുത്. എന്തെന്നാൽ ദെവരാജ്യം അവരെപ്പോലുള്ളവരുടേതാണ് (മർക്കോ 10:13-14). ശിഷ്യർ വിചാരിച്ചു, ശിശുക്കൾക്ക് യേശുവിന്റെ സന്ദേശം മനസിലാവുകയില്ല എന്ന്. എന്നാൽ ഒരു ശിശുവിന്റേതുപോലെയുള്ള നിസ്സഹായതാമനോഭാവത്തോടെ യേശുവിനെ സമീപിക്കുകയും ദെവരാജ്യത്തെ സ്വീകരിക്കുന്നവനേ അതിൽ പ്രവേശിക്കുകയുള്ളൂ എന്ന് യേശു പറഞ്ഞു. നമ്മെ ഏറ്റവുമധികം മനസിലാക്കുവാൻ കഴിയുന്നത് യേശുവിനാണ്. ശിഷ്യന്മാരായിരുന്നു ശിശുക്കളോട് കൂടുതൽ അടുത്തത് എന്ന് തോന്നിയേക്കാമെങ്കിലും, ശിശുക്കളെ ശരിയായി മനസിലാക്കിയത് യേശുവായിരുന്നു. അതുപോലെതന്നെ ചില വിശുദ്ധരാണ് നമ്മോട് യേശുവിനെക്കാൾ അടുത്തത് എന്ന് നമുക്ക് തോന്നിയേക്കാമെങ്കിലും, യഥാർത്ഥത്തിൽ യേശുവാണ് നമ്മോട് കൂടുതൽ അടുത്തായിരിക്കുന്നത്. നമ്മെ നന്നായി മനസിലാക്കാനും സഹായിക്കാനും കഴിയുന്നതും യേശുവിനാണ്.
10.യേശുവിനെക്കാൾ നല്ല മദ്ധ്യസ്ഥൻ ഉണ്ടാകുക സാദ്ധ്യമല്ല. യേശുവിനെക്കാൾ നല്ല ഒരു മദ്ധ്യസ്ഥനെപ്പറ്റി നമുക്ക് ഉൗഹിക്കാൻപോലും സാദ്ധ്യമല്ല. യാഥാർത്ഥ്യം അങ്ങനെയിരിക്കെ നാം മറ്റ് മദ്ധ്യസ്ഥരെ തേടിപ്പോകുന്നത് അവസരവാദപരവും, ബുദ്ധിഹീനവും, ദെവമല്ലാത്തവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതും, ന്യായീകരിക്കാനാവാത്തതും, ദെവകോപത്തിന് കാരണമാക്കുന്നതുമായ പ്രവണതയാണ്.
11.യേശുക്രിസ്തു ഏറ്റവും നല്ല സ്നേഹിതനും, കരുണാസമ്പന്നനും സർവ്വശക്തനും, ഏകമദ്ധ്യസ്ഥനും - ഇന്നും എന്നും. യേശുക്രിസ്തുവിന് തന്റെ ജനങ്ങളോടു കരുണ കാണിക്കുന്നതിന് മറിയത്തിന്റെയും മറ്റ് വിശുദ്ധരുടെയും പ്രരണയും പ്രാത്സാഹനവും ആവശ്യമാണ് എന്ന് ഉൗഹിക്കുകയും, അതനുസരിച്ച് ക്രിസ്തുവിനെ സമീപിക്കുന്നതിന് മറിയത്തിന്റെയും വിശുദ്ധരുടെയും മാദ്ധ്യസ്ഥം തേടുകയും ചെയ്യുന്നത് യേശുവിനോട് കാണിക്കുന്ന നന്ദികേടും ദെവദൂഷണവുമാണ്. ഇൗ തെററിന് അടിസ്ഥാനം മറിയത്തിനും മറ്റ് വിശുദ്ധർക്കും നമ്മോട്, യേശുവിനുളളതിനേക്കാൾ കൂടുതൽ സ്നേഹവും കരുണയും ഉണ്ട് എന്നുളള തെറ്റായ ധാരണയാണ്. നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി സ്വയം മരിച്ചതിലൂടെ ഏറ്റവും അധികം സ്നേഹവും കരുണയും നമ്മോടു കാണിച്ചത് യേശുക്രിസ്തുവാണ്, മറിയമോ മറ്റു വിശുദ്ധരോ അല്ല എന്നുളളത് സംശയരഹിതമായ ഒരു വസ്തുതയാണ്. യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ മറ്റാരെക്കാളും സ്നേഹവും കരുണയുമുളളവനായിരുന്നു. ജനങ്ങളുടെമേൽ കരുണയുണ്ടാകാൻ അവന് മറ്റാരുടെയും പ്രരണ ആവശ്യമുണ്ടായിരുന്നില്ല. സഹായം ആവശ്യമുളളവരെ കണ്ടപ്പോൾ യേശു മറ്റുളളവരുടെ മാദ്ധ്യസ്ഥം കൂടാതെ തന്നെ അവരെ സഹായിച്ചു. യേശു എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. അവൻ അവരുടെ പളളികളിൽ പഠിപ്പിച്ചും, രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും എല്ലാവിധ രോഗങ്ങളും വ്യാധികളും സൗഖ്യമാക്കുകയും ചെയ്തു. ജനക്കൂട്ടത്തെ കണ്ടപ്പോൾ അവന് അവരോട് അനുകമ്പ തോന്നി. കാരണം അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവശരും ചിന്നിച്ചിതറിയവരുമായി കാണപ്പെട്ടു(മത്താ 9:35-36). ആ നല്ലവനായ യേശു ഇന്നലെയും ഇന്നും എന്നും മാറാത്തവനാണ്. അതിനാൽ നമുക്ക് യേശുവിനെ നേരിട്ട് സമീപിക്കാം. മറ്റാരുടെയും മാദ്ധ്യസ്ഥം നമുക്കാവശ്യമില്ല. യേശുവാണ് നമ്മുടെ ഏക മദ്ധ്യസ്ഥൻ. മറ്റാരെക്കാളും നമ്മെ സ്നേഹിക്കുകയും നമ്മോടു കരുണയുളളവനുമായ യേശുക്രിസ്തു സർവ്വശക്തിയോടും അധികാരത്തോടുംകൂടി നമുക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കാനും, നമ്മെ സഹായിക്കുവാനുമായി പിതാവായ ദെവത്തിന്റെ വലത്തു ഭാഗത്ത് എഴുന്നളളിയിരിക്കുമ്പോൾ, നാം എന്തിന് മറിയത്തിന്റെയും വിശുദ്ധരുടെയും സഹായം അപേക്ഷിക്കുന്നതിലൂടെ യേശുവിനെ ആക്ഷേപിക്കുകയും, യേശുവിന്റെ കോപത്തിനിരയാകുകയും ചെയ്യണം?
12.നമുക്ക് യേശുക്രിസ്തുവിലൂടെ പിതാവായ ദെവത്തെ നേരിട്ട് സമീപിക്കാം (എഫേ. 2:18). പിതാവായ ദെവം, തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം പ്രാർത്ഥിക്കുന്നതെന്തും കേൾക്കാൻ സന്നദ്ധനും അതിന് ഉത്തരമരുളാൻ ശക്തനുമാണ്. പാപികളായ നമുക്ക് യേശുക്രിസ്തുവിനെ നേരിട്ട് സമീപിക്കാനുളള സ്വാതന്ത്ര്യം യേശുക്രിസ്തു തന്നെ നമുക്ക് നൽകിയിരിക്കുന്നു. പാപികളെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് യേശുവാണല്ലോ. അല്ലാതെ മറിയവും വിശുദ്ധരുമല്ല. ഉദാഹരണമായി, വീട്ടധികാരി തന്റെ വീടിന്റെ പ്രധാന വാതിലിൽകൂടി കടന്നുവന്ന് തന്നെ കാണുവാൻ അനുവാദം നൽകിയിരിക്കെ, പിൻവാതില്ക്കൽ ചെന്ന് അദ്ദേഹത്തിന്റെ ഭൃത്യന്മാരോട് സഹായം അഭ്യർത്ഥിക്കുന്നത് തീർത്തും ബുദ്ധിശൂന്യവും, അല്പത്വവും, നമ്മോടു ദയ കാണിച്ച വീട്ടധികാരിയോട് കാണിക്കുന്ന നന്ദികേടുമാണ്.
13.നമുക്ക് ഏറ്റവും പ്രധാന വ്യക്തി യേശുക്രിസ്തു തന്നെ. യഥാർത്ഥ യേശുക്രിസ്തു മറ്റാരെക്കാൾ കൂടുതൽ കരുണയും സ്നേഹവും നമ്മോട് കാണിക്കുന്നു. മറ്റെല്ലാവരും നമുക്ക് ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ യേശു നമുക്കുവേണ്ടി ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇനിയും നമ്മുടെ ജീവിതത്തിൽ മറ്റാർക്കും ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ യേശുവിന് കഴിയും. വിധികർത്താവ് എന്ന നിലയിൽ അവസാന വിധിദിവസത്തിൽ നാം നിത്യജീവനിലേക്കോ നിത്യനാശത്തിലേക്കോ എന്നു തീരുമാനിക്കുന്നത് യേശുക്രിസ്തു മാത്രമാണ്. വിധിദിവസത്തിൽ, രക്ഷപ്രാപിച്ചു സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്നു വിചാരിച്ചിരുന്ന പലരും യേശുക്രിസ്തുവിന്റെ മാത്രം തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിത്യനരകത്തിലേക്ക് തളളപ്പെടും. കർത്താവേ, കർത്താവേ എന്ന് എന്നെ വിളക്കുന്നവരെല്ലാം സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ല. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കൂ. ആ ദിവസം പലരും എന്നോടു പറയും - കർത്താവേ കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും, നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും, നിന്റെ നാമത്തിൽ പല വലിയ കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലയോ? അപ്പോൾ അവരോട് ഞാൻ പ്രഖ്യാപിക്കും, നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല. അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെ വിട്ടകന്നു പോകുവിൻ(മത്താ 7:21-23).
14.യേശു നമ്മെ സ്നേഹപൂർവ്വം ക്ഷണിച്ചുകൊണ്ടിരിക്കുന്നു. മറ്റാരെക്കാളും എളുപ്പത്തിൽ നമുക്ക് സമീപിക്കാവുന്നത് യേശുവിനെയാണ്. യേശുതന്നെ പറഞ്ഞു: അദ്ധ്വാനിക്കുന്നവരേ, കനത്ത ഭാരം ചുമക്കുന്നവരേ, നിങ്ങൾ ഏവരും എന്റെ അടുക്കൽ വരുക. ഞാൻ നിങ്ങൾക്ക് വിശ്രമം തരും. നിങ്ങൾ എന്റെ നുകം വഹിക്കുക, എന്നിൽ നിന്നും പഠിക്കുക. ഞാൻ സൗമ്യശീലനും, വിനീത ഹൃദയനുമാണ്. അങ്ങനെ നിങ്ങളുടെ ആത്മാക്കൾ വിശ്രമം കണ്ടെത്തും. കാരണം എന്റെ നുകം ക്ലേശമില്ലാത്തതും, ചുമട് ലഘുവും ആകുന്നു(മത്താ 11:28-30).
15.നമ്മെ സഹായിക്കേണ്ടത് മരിച്ച വിശുദ്ധരല്ല പരിശുദ്ധാത്മാവാണ്. നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ ആത്മാവ് ദെവഹിതമനുസരിച്ചാണ് വിശുദ്ധർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത് (റോമ 8:26-27). യേശു നമുക്ക് വേണ്ടി പിതാവിന്റെ സന്നിധിയിൽ മാദ്ധ്യസ്ഥം വഹിക്കുന്നു. യേശുവിന്റെ മാദ്ധ്യസ്ഥം മൂലം നമുക്ക് പിതാവിന്റെ സന്നിധിയിൽ ക്ഷമയും സ്വീകാര്യതയും ലഭിക്കുന്നു. പരിശുദ്ധാത്മാവ് നമ്മിൽ ദെവത്തോടുള്ള ആഗ്രഹം സൃഷ്ടിക്കുകയും, നമ്മിൽ, നമ്മിലൂടെ, നമുക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ മാദ്ധ്യസ്ഥം നമ്മുടെ ആത്മീയവളർച്ചക്ക് ആവശ്യമാണ്. ശരിയായി പ്രാർത്ഥിക്കാൻ നാം ആത്മാവിലായിരിക്കണം. പരിശുദ്ധാത്മാവും, യേശുവും നമുക്കായി മാദ്ധ്യസ്ഥം വഹിക്കുന്നതുകൊണ്ട് മറ്റാരുടെയും മാദ്ധ്യസ്ഥം നമുക്ക് ആവശ്യമില്ല.
16.മരണത്താൽ നീക്കപ്പെടാത്ത പൗരോഹിത്യവും മാദ്ധ്യസ്ഥവും യേശുവിന്റേത് മാത്രം. മനുഷ്യരുടെ മാദ്ധ്യസ്ഥം മരണത്തിന് മുമ്പ് മാത്രമാണ്. എന്നാൽ ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവുമുള്ളവനായിരിക്കുന്ന യേശുവിന്റെ മാദ്ധ്യസ്ഥം എന്നേക്കും നിലനിൽക്കുന്നു.
ഇൗ വലിയ തെറ്റിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരാൻ സഹായിക്കുന്ന ചില ചോദ്യങ്ങൾ നമുക്ക് നമ്മോടുതന്നെ ചോദിക്കാം
- എന്റെ സൃഷ്ടാവ്ആര്? യേശുക്രിസ്തു. സ്വർഗ്ഗത്തിലുളളതും ഭൂമിയിലുളളതും, ദൃശ്യമായതുംഅദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ, കർത്തൃത്വങ്ങൾ ആകട്ടെ, വാഴ്ചകൾ ആകെട്ട, അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരംസൃഷ്ടിക്കപ്പെട്ടു. അവൻ മുഖാന്തരവും അവനായിട്ടുംസകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുളളവൻ, അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു. അവൻ സഭ എന്ന ശരീരത്തിന്റെതലയുംആകുന്നു; സകലത്തിനും താൻ മുമ്പനാകേണ്ടതിന്ന് അവൻ ആരംഭവുംമരിച്ചവരുടെ ഇടയിൽനിന്ന്ആദ്യനായിഎഴുന്നേറ്റവനും ആകുന്നു. അവനിൽ സർവ്വസമ്പുർണ്ണതയുംവസിപ്പാനും, അവൻ ക്രൂശിൽചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരംസമാധാനം ഉണ്ടാക്കി, ഭൂമിയിലുളളതോസ്വർഗ്ഗത്തിലുളളതോസകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിക്കാനും പിതാവിന്നു പ്രസാദംതോന്നി (കൊലോ 1:16-20).
- എന്റെ പാപപരിഹാരാർത്ഥം മനുഷ്യനായി അവതരിച്ച ത്രീയേകദെവത്തിലെ രണ്ടാമത്തെ ആളുടെ പേര്? യേശുക്രിസ്തു.
- എന്റെ പാപപരിഹാരാർത്ഥംരക്തംചിന്തികുരിശിൽമരിച്ചത് ആര്? യേശുക്രിസ്തു മാത്രം.
- ഭൂമിയിലായിരുന്നപ്പോൾ മനുഷ്യരോടുഏററവുംകൂടുതൽ സ്നേഹം പ്രകടമാക്കിയത്ആര് - യേശുവോ, മറിയമോ, വിശുദ്ധരോ? യേശുക്രിസ്തുതന്നെ.
- ഏതെങ്കിലും ഒരു പാപി മറിയത്തിന്റെഅടുക്കൽ രക്ഷപ്രാപിക്കാൻ വന്നതായിബെബിളിൽ പറയുന്നുണ്ടോ? ഇല്ല.
- എതെങ്കിലും പാപികൾ യേശുവിന്റെ അടുക്കൽ പാപമോചനത്തിനും രക്ഷയ്ക്കുമായിവന്നിട്ടുളളതായി ബെബിളിൽ പറയുന്നുണ്ടോ? തീർച്ചയായുംഉണ്ട്.
- മറിയത്തിന്റെ അടുക്കൽ ആരെങ്കിലും രോഗസൗഖ്യത്തിനായി വന്നതായോ, മറിയംആരെയെങ്കിലും സൗഖ്യമാക്കിയതായോബെബിളിൽ പറയുന്നുണ്ടോ? ഇല്ല.
- ആരെങ്കിലും യേശുവിന്റെ അടുക്കൽ രോഗസൗഖ്യത്തിനായി വന്നതായിബെബിളിൽ പറയുന്നുണ്ടോ? ഉണ്ട്, അനേകർ.
- അങ്ങനെ സഹായത്തിനായി യേശുവിനെ സമീപിച്ചവരെയേശുശകാരിച്ചതായിബെബിളിൽഎന്തെങ്കിലുംതെളിവുണ്ടോ? ഒട്ടും ഇല്ല.
- യേശു എന്നെങ്കിലും, ആരോടെങ്കിലും, മറിയത്തിന്റെഅടുത്തേക്ക് പോകുക, അവൾ നിങ്ങളെ രക്ഷിക്കുംഎന്നു പറഞ്ഞിട്ടുണ്ടോ? ഒരിക്കലുമില്ല.
- യേശു എന്നെങ്കിലും, ആരോടെങ്കിലും, നിങ്ങൾ പോയിമറിയത്തിന്റെഒത്താശയുമായി മാത്രംഎന്റെഅടുക്കൽ വരുകഎന്നു പറഞ്ഞിട്ടുണ്ടോ? ഒരിക്കലുമില്ല. ഹയേശു പാപികളോട്, നിങ്ങൾഎന്റെഅടുക്കൽ വരൂഎന്നു പറഞ്ഞിട്ടുണ്ടോ? ഉണ്ട്.
- പാപികളെ രക്ഷിക്കാൻ കഴിവുളളത്ആർക്ക്-മറിയത്തിനോ, യേശുവിനോ? യേശുവിന്.
- യേശുവിന് പാപികളോടുളളതന്റെസ്നേഹവുംകരുണയും, അവരെരക്ഷിക്കാനുളളതന്റെകഴിവുംകുറഞ്ഞുപോയോ? ഒട്ടുംകുറഞ്ഞിട്ടില്ല.
- യേശു തന്റെ ശക്തിയും അധികാരവും മറിയത്തിന് കെമാറ്റംചെയ്തോ? ഇല്ല.
- ബെബിളിലെ യേശുവിന്റെ അമ്മയായ മറിയം, താൻ ഏതെങ്കിലുംകാലങ്ങളിൽ പ്രത്യക്ഷപ്പെടുമെന്ന് ബെബിളിൽ വാഗ്ദാനം ചെയ്തിട്ടുണ്ടോ? ഇല്ല.
- മറിയത്തിനോ വിശുദ്ധർക്കോ ഇങ്ങനെ കാലാകാലങ്ങളിൽ പ്രത്യക്ഷപ്പെടാനോ, മാദ്ധ്യസ്ഥം വഹിക്കാനോ, വാഗ്ദാനങ്ങൾ നൽകാനോ ഉളള അധികാരമോ, ശക്തിയോയേശുക്രിസതുഅവർക്ക്കൊടുത്തിട്ടുണ്ടോ? ഇല്ല.
- ദെവത്തിനും ജനങ്ങൾക്കും മദ്ധേ്യ നിന്നും ജനങ്ങൾക്കായി മാദ്ധ്യസ്ഥം വഹിക്കാൻ കഴിവുളള ഏക ആൾ എന്ന്ബെബിൾആരെക്കുറിച്ചുസാക്ഷ്യപ്പെടുത്തുന്നു? യേശുക്രിസ്തുവിനെക്കുറിച്ച്.
- താനോ, മറ്റാരുമോ പറയുന്നതല്ല, മറിച്ച്യേശു പറയുന്നത് മാത്രമാണ് അനുസരിക്കേണ്ടതെന്ന് മറിയം ആവശ്യപ്പെട്ടിട്ടുണ്ടോ? ഉണ്ട്യോഹ 2:5.
- ദെവത്തെ നേരിട്ടു സമീപിക്കാനും, ദെവത്തോട് നേരിട്ട്യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കാനുമുളള അവകാശവും സ്വാതന്ത്ര്യവും യേശു തന്റെ കുരിശു മരണത്തിലൂടെ നമുക്ക് നേടിത്തന്നു. എങ്കിൽ പിന്നെ എന്തുകൊണ്ട ്യേശുവിനെ നേരിട്ട് സമീപിച്ചുകൂടാ?
യഥാർത്ഥ യേശുവിനെ നേരിട്ടുമാത്രമേ സമീപിക്കാൻ കഴിയൂ; മദ്ധ്യസ്ഥരിലൂടെ ചിലർ സമീപിക്കുന്ന യേശു യഥാർത്ഥ യേശുവല്ല
യേശു നമ്മുടെ പ്രാർത്ഥന കേട്ട്ഉത്തരം നൽകാമെന്ന വാഗ്ദാനം നൽകി. ഠയശു തന്റെ വാഗ്ദാന പ്രകാരം ഇപ്പോഴും നമ്മുടെ പ്രാർത്ഥന കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽമറിയം ഇത്തരം വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ല. മറിയത്തെ യേശുവോ അപ്പോസ്തലൻമാരോ മദ്ധ്യസ്ഥയാക്കിയിട്ടുമില്ല. യേശുവാണ് നമ്മെ ഏറ്റവുമധികംസ്നേഹിക്കുന്നത്. യേശു ഇൗ ഭൂമിയിലായിരുന്നപ്പോൾ മറ്റെല്ലാവരെക്കാളുംകരുണയുംസ്നേഹവും ഉള്ളവനായിരുന്നു. കരുണകാണിക്കാൻ യേശുവിന് മറ്റാരുടെയും പ്രരണ ആവശ്യമുണ്ടായിരുന്നില്ല. മറിയത്തിന്റെ മാദ്ധ്യസ്ഥം ഇല്ലാതെതന്നെ യേശു രോഗികളെയും, അന്ധരെയും, വിശക്കുന്നവരെയുംകണ്ടപ്പോൾ അവരോട്കരുണകാണിക്കുകയും അവരെ സഹായിക്കുകയുംചെയ്തു. കുരിശിൽകിടന്നു മന:സ്തപിച്ച കള്ളനോട് ക്ഷമിച്ചു. ആ യേശു ഇന്നലെയും, ഇന്നുംഎന്നുംമാറാത്തവനാണ്. അതിനാൽയേശുവിനെ നമുക്ക് നേരിട്ടുസമീപിക്കാം. മാത്രമല്ല നേരിട്ടു മാത്രമേ യേശുവിനെ സമീപിക്കാൻ കഴിയൂ. മറ്റു മദ്ധ്യസ്ഥരുടെ സഹായത്തോടെ യേശുവിനെ സമീപിച്ച് ഉദ്ദിഷ്ടകാര്യങ്ങൾ സാധിച്ചെടുക്കാം എന്ന്ചിന്തിക്കുന്നവർക്ക്യേശുവിനെ സമീപിക്കാൻ കഴിയുകയില്ല. കാരണംഅവർയഥാർത്ഥ യേശുവിനെ ഇനിയുംഅറിഞ്ഞിട്ടില്ല. നിനക്ക് യേശു യഥാർത്ഥത്തിൽ ഏകമണവാളനല്ലെങ്കിൽ, നിനക്ക് യേശുവിന്റെമണവാട്ടിസ്ഥാനമില്ല.
മറിയമോ വിശുദ്ധരോ ആരുംഅവർജീവിച്ചിരുന്നപ്പോൾ അവരോട് പ്രാർത്ഥിക്കണമെന്നോ, ആദരവ് കാണിക്കണമെന്നോ ആഗ്രഹിക്കുകയോ, പറയുകയോചെയ്തിട്ടില്ല. അവരൊന്നും ആഗ്രഹിക്കാത്തതും, ദെവവചന വിരുദ്ധവുമായ അവരോടുള്ള ഭക്തി ഭക്തരുടെയേശുവുമായുള്ള ബന്ധത്തിന് വലിയ തടസമായി നിൽക്കുന്നു. കാരണംദെവത്തിനും മനുഷ്യർക്കും മദ്ധേ്യയുള്ള ഏക മദ്ധ്യസ്ഥൻ എന്ന സ്ഥാനം യേശുക്രിസ്തുവിന് മാത്രമായികൊടുക്കാതിരിക്കുകയും, ആ സ്ഥാനം മറിയത്തിനും മറ്റു വിശുദ്ധർക്കുമായി വീതിച്ചുകൊടുക്കുകയുംചെയ്യുന്നു. അതിന്റെ ഫലമായി അനേകർക്ക് യേശുവിനെ നേരിട്ട്സമീപിക്കാനുള്ളദെവികസ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. യേശുവിനെ സമീപിക്കുവാൻ ആഗ്രഹിച്ച പലർക്കും വിശുദ്ധരുടെ തിരക്കുമൂലംഅതിന് സാധിക്കാതെ പോകുന്നു. മനുഷ്യരുടെ ഭക്തിയും, പ്രാർത്ഥനകളും, ആരാധനയുംസ്വീകരിക്കാൻ യോഗ്യൻ യേശുമാത്രമായതുകൊണ്ട് മറിയത്തോടും വിശുദ്ധരോടുമുള്ള ഭക്തിയും പ്രാർത്ഥനകളുംയേശുവിനോടുകാണിക്കുന്ന അങ്ങയറ്റത്തെ നന്ദികേടുംദെവദൂഷണവുമാണ്. ""നിന്റെദെവമായകർത്താവിനെ നീ ആരാധിക്കണം. അവനെ മാത്രമേ പൂജിക്കാവൂഎന്നെഴുതപ്പെട്ടിരിക്കുന്നു'' (ലൂക്കാ. 4:8). അതിനാൽയേശുവിന്റെസ്ഥാനം മറിയത്തിനോ വിശുദ്ധർക്കോ കൊടുക്കുന്നത് വിഗ്രഹാരാധന എന്ന നിത്യനാശംവരുത്തുന്ന പാപമാണ്. ദെവവചനവിരുദ്ധവും മനുഷ്യനിർമ്മിതവും, സത്യത്തെ വളച്ചൊടിക്കുന്നതുമായ പാരമ്പര്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഇന്നത്തെ പല ആരാധനാസമ്പ്രദായങ്ങളും മനുഷ്യരെ നിത്യനാശത്തിലേക്ക് നയിക്കും.
യേശു ക്രിസ്തുവെന്ന അടിസ്ഥാനം
"യേശുക്രിസ്തുവെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു; അതിന്പുറമേമറ്റൊന്ന്സ്ഥാപിക്കാൻ ആർക്കും സാധിക്കുകയില്ല. ഇൗ അടിസ്ഥാനത്തിൻമേൽ ആരെങ്കിലും സ്വർണ്ണമോ വെള്ളിയോ രത്നങ്ങളോ തടിയോ പുല്ലോവയ്ക്കോലോ ഉപയോഗിച്ചു പണിതാലും ഒാരോരുത്തരുടെയും പണി പരസ്യമാകും. കർത്താവിന്റെ ദിനത്തിൽ അത് വിളംബരംചെയ്യും.അഗ്നിയാൽഅതുവെളിവാക്കപ്പെടും. ഒാരോരുത്തരുടെയും പണി ഏതുതരത്തിലുള്ളതെന്ന് അഗ്നിതെളിയിക്കുകയുംചെയ്യും. ആരുടെ പണി നിലനിൽക്കുന്നുവോ അവൻ സമ്മാനിതനാകും' (1കൊറി 3:11-15). (ഇവിടെഅഗ്നിയിൽശോധന ചെയ്യപ്പെടുന്നത് ഒാരോരുത്തരുടെയും പണിയാണ്. അല്ലാതെ ആ വ്യക്തികളല്ല. അതിനാൽ ഇൗ വാക്യ ഭാഗത്തിന്റെ അടിസ്ഥാനത്തിൽ ശുദ്ധീകരണസ്ഥലത്തിന് ന്യായീകരണംകണ്ടെത്തുന്നത് സത്യവിരുദ്ധമാണ്).
നമ്മെ യേശുവുമായി മാത്രമേ താരതമ്യപ്പെടുത്താവൂ
അറ്റു മനുഷ്യരുമായി താരതമ്യപ്പെടുത്തിയാൽ നാം വളരുകയില്ല. തളരുകയേഉള്ളൂ. കാരണം നമ്മെക്കാൾ മോശക്കാരായവർ ധാരാളം.അതിനാൽ നമ്മുടെ സ്ഥിതിമെച്ചംതന്നെ എന്ന ധാരണ നമുക്കുണ്ടാവും. അതിന്റെ ഫലമായി നാം ഒരിക്കലും ആത്മീയമായിവളരുകയില്ല. യേശുവിനെപ്പോലെ ആകുകയുമില്ല. പൗലോസ്യേശുവിന്റെ വെളിച്ചത്തിൽസ്വയം പരിശോധിച്ചപ്പോൾ താൻ പാപികളിൽ ഒന്നാമനാണ് എന്ന ബോദ്ധ്യമാണ് ഉണ്ടായത്. അകം പുറത്തെകക്കാളും, സ്വഭാവം പെരുമയെക്കാളും പ്രധാനമാകുന്നു. നമ്മുടെ അകത്തെ ലോകം പുറത്തുള്ളതിനെക്കാൾവലുതാണ്. ഇൗ ലോകത്തെ അതിജീവിക്കുന്നവൻ തന്റെ ഉള്ളിലുള്ളലോകം പുറത്തുള്ള ഭൗതികലോകത്തെക്കാൾവലുതാണ് എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ യേശുവിൽ ജീവിക്കുന്ന ആളാണ്. അകംമാറിയാൽ പുറവുംമാറും. പുറം അകത്തിന്റെ പ്രതിഫലനമാണ്. അകം വൃത്തിയാണെങ്കിൽ പുറവും വൃത്തിയായിരിക്കും.
മദ്ധ്യസ്ഥനാകാൻ യോഗ്യതയുള്ളത് ആർക്കാണ് എന്ന് തീരുമാനിക്കുന്നത് ദെവമാണ്, സഭാധികാരികളല്ല
അടിസ്ഥാനപരമായി തെറ്റേത് ശരിയേത്എന്ന്തീരുമാനിക്കുന്നത്ദെവമാണ്. മനുഷ്യർക്കുവേണ്ടിദെവത്തോടു മദ്ധ്യസ്ഥം വഹിക്കാൻ യോഗ്യൻ ആര്എന്നുതീരുമാനിക്കേണ്ടത് ദെവം മാത്രമാണ്. അല്ലാതെ സൃഷ്ടികളായ മനുഷ്യരല്ല. അവർ എത്ര വലിയ നേതാക്കൻമാരായിരുന്നാലും ദെവീകതീരുമാനങ്ങളെ തിരുത്തിയെഴുതാൻ അവർക്ക് സാദ്ധ്യമല്ല. മനുഷ്യർക്കുവേണ്ടി ദെവത്തോട് മദ്ധ്യസ്ഥം വഹിക്കാൻ ദെവംതീരുമാനിച്ച വ്യക്തിയേശു മാത്രമാണെന്ന് ദെവവചനം സാക്ഷ്യപ്പെടുത്തുന്നു. ബാഹ്യമായചില ഭക്തിപ്രകടനങ്ങൾ വിഗ്രഹാരാധനയായിത്തീരുന്നു. ഭക്തിദെവമല്ലാത്തവർക്ക് കൊടുക്കുമ്പോൾ അത് വിഗ്രഹാരാധനയായിത്തീരുന്നു. അതിനാൽഎല്ലാത്തരത്തിലുമുളള ആന്തരീകവും ബാഹ്യവുമായ ആത്മീയ ബഹുമാന പ്രകടനങ്ങൾ ദെവത്തിന് മാത്രമെകൊടുക്കാവൂ.