ചില വിശുദ്ധരും വിജാതീയദേവന്മാരും തമ്മിലുള്ള ബന്ധം
സഭകളുടെ വിശുദ്ധരും വിജാതീയദേവന്മാരും തമ്മിൽ ആത്മീയ ബന്ധമുണ്ടോ? വിശുദ്ധരോടുള്ള ഭക്തി, നേർച്ച, വിഗ്രഹങ്ങൾക്കർപ്പിച്ച ഭക്ഷണം, മന്ത്രവാദം എന്നിവ തമ്മിൽ ബന്ധമുണ്ടോ? കോഴിവെട്ടും ചാരായനേർച്ചയും മന്ത്രവാദവും സഭകളിൽ - ന്യീകരിക്കാൻ കഴിയുമോ?
വിജാതീയ ദേവന്മാരും കത്തോലിക്കാ പുണ്യവാളന്മാരും തമ്മിലുള്ള ബന്ധവും എക്യുമനിസവും - വിജാതീയതയും മാന്ത്രികതയും കലർന്ന സഭാചാരങ്ങൾ
പുതുപ്പള്ളി സെന്റ് ജോർജ്ജ് പുണ്യവാളനും സമീപത്തുള്ള ഭദ്രാകാളിദേവിയും സഹോദരിയും സഹോദരനുമാണെന്ന വിശ്വാസം പഴമക്കാരുടെ ഒാർമ്മകളിലുണ്ട്. ക്ഷേത്രത്തിലെ കാളി തനിക്കു കിട്ടുന്ന ബലിയിൽനിന്ന് രക്തം മാത്രം പാനം ചെയ്ത് മാംസം ജോർജ്ജ് പുണ്യവാളനായി മാറ്റിവയ്ക്കാറുണ്ടയിരുന്നു. മണർകാട് ക്ഷേത്രത്തിലെ കണ്ണകിദേവിയും സമിപത്തുള്ള ദേവാലയത്തിലെ വിശുദ്ധമറിയവും സഹോദരിമാരായാണ് കഴിഞ്ഞത്. ഒരാളുടെ പേരിലുള്ള വിശ്വാസഘോഷയാത്രയിൽ പങ്കെടുക്കുന്ന വിശ്വാസികൾ മറ്റൊരാൾക്ക് ആദരവ് പ്രകടമാക്കിയിരുന്നു. സെന്റ് ജോർജ്ജും വിഷ്ണുവും സഹോദഹരന്മാരാണെന്ന വിശ്വാസമുണ്ടായിരുന്നതായി ബിഷപ്പ് പൗലോസ് മാർ ഗ്രീഗോറിയോസാണ് പറഞ്ഞത്. രണ്ടു വിഭാഗങ്ങളിലുമുള്ളവുരുടെയും പ്രദക്ഷിണങ്ങൾ മറ്റേ സഹോദരന്റെ അടുത്തെത്തുമ്പോൾ വണങ്ങലുണ്ടായിരുന്നുവെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചിരുന്നു. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വിശ്വാസവും ആചാരവും ഇങ്ങനെ പരസ്പരം ഇടകലർന്നാണ് കിടന്നിരുന്നത്. സെന്റ് തോമസും കുരിശുമെല്ലാം മാന്ത്രികമായ ശക്തിയുടെ പ്രതീകങ്ങളായി ഹിന്ദുമനസ്സുകളിലും നിലനിന്നു. കോഴിബലികൾ ഹിന്ദു ആരാധനയിലും ക്രസ്തവചടങ്ങുകളിലും ഒരേപോലെ വ്യാപകമായി നിലനിന്നു. അമ്പലപ്പുഴയിൽ ശിവഘോഷയാത്രയ്ക്ക് ക്രിസ്ത്യാനികളുടെ സഹായം ഉണ്ടായിരുന്നു. ശിവനോടൊപ്പം സെന്റ് തോമസിന്റെ പ്രതിമയും ഇൗ ഘോഷയാത്രയിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നതായി പറയുന്നു. കൊടുങ്ങല്ലൂർ ഭഗവതിയും സെന്റ് തോമസും തങ്ങളുടെ മതങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി പരസ്പരം തർക്കിക്കുന്നതിന്റെ ഒരു കഥയുണ്ട്. തർക്കം രൂക്ഷമായപ്പോൾ സംസാരം നിർത്തുന്നതാണ് നല്ലതെന്നു തോന്നിയ ഭഗവതി നദിയിൽ ചാടി നീന്തി ക്ഷേത്രത്തിലേക്കുപോയി. സെന്റ് തോമസും പുറകെ പിന്തുടർന്നു. ഭഗവതി ക്ഷേത്രത്തിലേക്ക് കടന്നു. ക്ഷേത്രവാതിൽ അടയ്ക്കാതിരിക്കാനായി സെന്റ് തോമസ് അവിടെ കാലുവച്ചു. അങ്ങനെ രണ്ടുപേരും ക്ഷേത്രവാതിൽ കല്ലായിമാറും വരെ അങ്ങനെ നിന്നു. കൊടുങ്ങല്ലൂർ പ്രചാരത്തിനുണ്ടായിരുന്ന കഥ അനന്തകൃഷ്ണയ്യർ Cochin Tribes and Castes എന്ന കൃതിയിൽ 1920-ൽ രേഖപ്പെടുത്തി. രണ്ട് മതങ്ങളുടെയും വിശ്വാസ ആചാരങ്ങൾ കേറിയും ഇറങ്ങിയും ഇടകലർന്നു കിടന്നു. (ക്രിസ്ത്യാനികൾ, ബോബി തോമസ്, ഡി സി ബുക്സ്, കോട്ടയം 2016. പേജ് 235-236).
സഭയുടെ വിശുദ്ധരും വിജാതീയദേവന്മാരും തമ്മിൽ ആത്മീയ ബന്ധമുണ്ടോ?
അർത്തുങ്കലും ശബരിമലയും തമ്മിൽ ബന്ധമുള്ളതായ സൂചനകളാണ് ലഭിക്കുന്നത്. ശബരിമല അയ്യപ്പനും അർത്തങ്കൽ സെബസ്ത്യാനോസും തമ്മിൽ ആത്മീയബന്ധമുണ്ടെന്ന് താഴെപ്പറയുന്ന വസ്തുതകൾ വ്യക്തമാക്കുന്നു. സൃഷ്ടികളെ ആരാധിക്കുന്നതാണ് ലോകമതങ്ങളെ തമ്മിൽ ഒന്നിപ്പിക്കാൻ കാരണമാകുന്ന പ്രധാന ഘടകം. എക്യുമനിസത്തിന്റെ തനിനിറം ഇവിടെ കാണാവുന്നതാണ്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പള്ളിയുടെ നാലുകെട്ടിൽനിന്ന് പുത്തെടുക്കുന്ന നടതുറക്കൽ നാളെ ഭക്തിനിർഭരമായ ചടങ്ങുകളോടെ രാവിലെ അഞ്ചുമണിക്കു നടത്തുന്ന ചടങ്ങിൽ പങ്കെടുത്ത് ദർശനപുണ്യം നേടാൻ വിദൂരദേശങ്ങളിൽ നിന്നുവരെ ഭക്തർ എത്തിച്ചേരുന്നു. ദർശനപുണ്യം നേടാൻ തലേദിവസംതന്നെ വിശ്വാസികൾ പള്ളിയിലെത്തി പുലരുവോളം കാത്തിരിക്കും. വിശുദ്ധന്റെ ദർശനം രോഗസൗഖ്യദായകമെന്നാണ് വിശ്വാസം. പള്ളിവാതിൽ തുറക്കുമ്പോൾ മുതൽ ആഹാരപാനീയങ്ങൾ വെടിഞ്ഞ് പള്ളിവാതിൽ അടയ്ക്കുന്നതുവരെ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന ഭജനമിരിക്കൽ അർത്തുങ്കലിലെ പ്രധാന ചടങ്ങാണ്. കുറുന്തോട്ടിമരത്തിൽ കയർകൊണ്ട് ബന്ധിച്ച് ശരീരത്തിൽ അമ്പുകൾ തറഞ്ഞുകയറിയ വിശുദ്ധന്റെ രൂപം വർഷത്തിൽ ഒരിക്കൽ മാത്രമാണ് പുറത്തെടുക്കുന്നത്. നാളെ രാവിലെ അഞ്ചിന് പള്ളിയുടെ നാലുകെട്ടിൽനിന്ന് പുറത്തെടുത്ത് ഭക്തജനങ്ങളുടെ ദർശനത്തിനായി പ്രതിഷ്ഠിക്കുന്ന വിശുദ്ധന്റെ രൂപം ആദ്യം കാണുന്നതിനുള്ള തിരക്ക് നിയന്ത്രണാതീതമാണ്. 20-ന് പ്രധാന തിരുനാൾ. ഉച്ചയ്ക്ക് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവുമായി കടലോരത്തുള്ള കുരിശടിവരെ നടത്തുന്ന പ്രദക്ഷിണത്തിൽ ഭക്തലക്ഷങ്ങളാണ് പങ്കെടുക്കുക. വാദ്യമേളങ്ങളുടെയും പൊൻ-വെള്ളിക്കുരിശുകളുടെയും അകമ്പടിയോടെ വിശുദ്ധന്റെ രൂപം എഴുന്നള്ളിക്കുമ്പോൾ നെല്ല്, പുഷ്പങ്ങൾ, കുന്തിരിക്കം, വെറ്റില എന്നിവ വിശ്വാസികൾ തേരിന്റെ ആകൃതിയിലുള്ള രൂപക്കൂട്ടിലേക്ക് വാരിവിതറും (അർത്തുങ്കൽ തിരുനാൾ: നടതുറക്കൽ നാളെ, മലയാള മനോരമ, 2002 ജനുവരി 17, വ്യാഴം).
അർത്തുങ്കൽ പള്ളിയുടെ മഹിമ ഉയർത്തുന്ന ഘടകങ്ങളിൽ ഒന്ന് മതമെത്രി ഉൗട്ടിവളർത്തുന്ന ആചാരങ്ങളാണ്. ശബരമില ദർശനത്തിന് പോകുന്ന അയ്യപ്പന്മാർ അർത്തുങ്കലെത്തി വെളുത്തച്ചനെ വണങ്ങി മാലയൂരുന്ന പതിവ് നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ്. എന്നെ കാണാൻ വരുന്നവർ എന്റെ അനുജൻ വെളുത്തച്ചനെക്കൂടി കാണണമെന്ന അയ്യപ്പന്റെ അരുളപ്പാടാണത്ര ഇൗ ആചാരത്തിന് പിന്നിൽ. ശബരിമല ദർശനം കഴിഞ്ഞ് അർത്തുങ്കൽ എത്തുന്ന അയ്യപ്പൻമാർ വിശുദ്ധ സെബസ്ത്യാനോസിനെ വണങ്ങി മാലയൂരി വ്രതാനുഷ്ടാനങ്ങൾ അവസാനിപ്പിക്കുന്നത് ശബരിമല സീസണിൽ കൗതുകമുണർത്തുന്ന കാഴ്ചയാണ്. അയ്യപ്പൻമാർക്ക് കുളിക്കുന്നതിനുള്ള കുളം ഇന്നും സംരക്ഷിക്കുന്നുണ്ട്. വിശുദ്ധ സെബസ്ത്യാനോസിനെ വണങ്ങി മാലയൂരാൻ എത്തുന്നവരെ സ്വീകരിച്ച് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതിൽ പള്ളി ഭാരവാഹികൾ പ്രതേ്യക ശ്രദ്ധവയ്ക്കുന്നു. ജാതിമതഭേതമെനേ്യ വിശ്വാസികളെ ഇരുകെകളും നീട്ടി സ്വീകരിക്കുന്ന അർത്തുങ്കൽ പള്ളിയിൽ നിന്ന് ഉയരുന്നത് മതമെത്രിയുടെ മണിനാദമാണ് (ശബരമിലയുമായി കെട്ടുപിണഞ്ഞ എെതിഹ്യമഹിമ, മലയാള മനോരമ, 2002 ജനുവരി 18, വെള്ളി). മതമെത്രിയുടെ പുണ്യസങ്കേതമാണ് അർത്തുങ്കൽ വെളുത്തച്ചന്റെ തിരുസന്നിധി. ക്രസ്തവ വിശ്വാസികളോളം ഇതരമതവിഭാഗങ്ങളും വെളുത്തച്ചന്റെ അനുഗ്രഹം തേടി എത്തുന്നു. ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് പോകുന്ന അയ്യപ്പന്മാർ അർത്തുങ്കലെത്തി വെളുത്തച്ചനെ വണങ്ങി നേർച്ചകാഴ്ച്ചകൾ അർപ്പിച്ച് മാലയൂരുന്ന കാഴ്ച്ച മതമെത്രിയുടെ സ്നേഹസന്ദേശമാണ് നൽകുന്നത്. വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ച് കടപ്പുറത്തെ കുരിശടിവരെ നടത്തുന്ന പ്രദക്ഷിണം ദർശിച്ച് സായൂജ്യം നേടാനെത്തുന്ന ഭക്തലക്ഷങ്ങളിൽ നല്ലൊരു പങ്ക് അയ്യപ്പഭക്തന്മാരാണ്. പ്രദക്ഷിണം കടന്നുപോകുമ്പോൾ ഭക്തിപ്രകർഷത്തിൽ ഇളകിമറിയുന്ന അയ്യപ്പന്മാർ ഉൾപ്പെടെയുള്ള ജനസഹസ്രങ്ങൾ ആരെയും ആനന്ദിപ്പിക്കുന്ന കാഴ്ചയാണ്. ശബരിമലദർശനം കഴിഞ്ഞ് എത്തുന്ന അയ്യപ്പന്മാർ അർത്തുങ്കൽ പള്ളിയിലെത്തി വിശുദ്ധ സെബസ്ത്യാനോസിനെ വണങ്ങി മാലയൂരുന്ന പതിവ് നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ്. അയ്യപ്പന്മാർക്ക് കുളിക്കുന്നതിനുള്ള കുളം ഇപ്പോഴും പള്ളിയങ്കണത്തിൽ പ്രതേ്യകം സംരക്ഷിക്കുന്നുണ്ട്. ശബരമില ശാസ്താവും അർത്തുങ്കൽ വെളുത്തച്ചനും സഹോദരന്മാരാണെന്ന വിശ്വാസമാണത്ര അയ്യപ്പഭക്തരെ വിശുദ്ധന്റെ സന്നിധിയിലേക്ക് ആകർഷിക്കുന്നത്. ദർശനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് വിശുദ്ധനെ ദർശിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിൽ പള്ളി അധികാരികൾ പ്രതേ്യക ശ്രദ്ധവയ്ക്കുന്നു (മതമെത്രിയുടെ സ്നേഹസന്ദേശം പകർന്ന് അർത്തുങ്കൽ പള്ളി, മലയാള മനോരമ, 2003 ജനുവരി 14, ചൊവ്വ).
തേരിന്റെ മാതൃകയിൽ പണിതീർത്ത രൂപക്കൂട്ടിൽ വിശുദ്ധന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണം ആരംഭിക്കുമ്പോൾ ആകാശത്ത് ചെമ്പരുന്ത് പറക്കുമെന്നത്ര വിശ്വാസം.... 1647-ൽ ആണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അർത്തുങ്കൽ പള്ളിയിൽ പ്രതിഷ്ഠിക്കുന്നത്. വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപവും വഹിച്ച് പാരീസിൽനിന്ന് ദക്ഷിണപൂർവേഷ്യ ലക്ഷ്യമാക്കി ലിയനാർഡ് ഗോൺസാൽവസ് ഡിക്രൂസ് എന്ന നാവികന്റെ നേതൃത്വത്തിൽ നീങ്ങിയ കപ്പൽ അർത്തുങ്കൽ മേഖലയിൽ എത്തിയപ്പോൾ കടൽക്ഷോഭത്തിൽ പെട്ടുവെന്നും കപ്പൽ മുങ്ങുമെന്നായപ്പോൾ വിശുദ്ധന്റെ രൂപം കപ്പൽ അടുക്കുന്ന കരയിൽ പ്രതിഷ്ഠിക്കാമെന്ന് മനമുരുകി പ്രാർത്ഥിച്ചുവെന്നും തുടർന്ന് കപ്പൽ അർത്തുങ്കൽ തീരത്ത് അടുത്തുവെന്നുമാണ് എെതീഹ്യം. വിശുദ്ധന്റെ തിരുസ്വരൂപദർശനം രോഗസൗഖ്യദായകമാണെന്നാണ് വിശ്വാസം (മലയാള മനോരമ, 2003 ജനുവരി 1, ബുധൻ). വൃശ്ചികം പുലരുന്നതോടെ ശബരിമലയിലെ ശരണംവിളിയുടെ അലകൾ അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും അലയടിക്കും. പള്ളിയും അപ്പോൾ അയ്യപ്പഭക്തന്മാർക്ക് തീർത്ഥാടനകേന്ദ്രമായി മാറും. മതമെത്രിയുടെയും സാഹോദര്യത്തിന്റെയും ഉൗഷ്മളത പകർന്നുകൊണ്ട് അയ്യപ്പഭക്തന്മാർ അർത്തുങ്കൽ പള്ളിയിലെത്തി മാലയൂരുന്നു. വ്രതം നോറ്റ് കരിമല താണ്ടി അയ്യപ്പനെ വണങ്ങി തീർത്ഥാടനയാത്രയ്ക്ക് സമാപ്തി കുറിക്കുവാൻ. അർത്തുങ്കൽ പള്ളിയിയിലെ സെബാസ്റ്റ്യാനോസ് പുണ്യവാളൻ എെതീഹ്യങ്ങളിലെ വെളുത്തച്ചനാണ്. അയ്യപ്പനും വെളുത്തച്ചനും സഹോദരന്മാരാണെന്നാണ് വിശ്വാസം. എന്നെ കാണാൻ വരുന്നവർ എന്റെ സഹോദരൻ വെളുത്തച്ചനെ കണ്ട് മടങ്ങണമെന്ന് അയ്യപ്പൻ നിർദ്ദേശിച്ചിരുന്നുവെന്ന് കഥ. ആ വിശ്വാസത്തിൽ നിന്നാണ് ആചാരം രൂപം കൊണ്ടെതെന്ന് കരുതപ്പെടുന്നു. പോർട്ടുഗീസുകാർ സ്ഥാപിച്ച സെബാസ്റ്റ്യാനോസ് പുണ്യവാളന്റെ വെള്ളക്കൽ രൂപത്തിൽനിന്നാണ് വെളുത്തച്ചൻ എന്ന പേർ വന്നതെന്ന് വിശ്വസിക്കുന്നു. ശബരമില യാത്ര ഏറെ ദുർഘടമായിരുന്ന സമയത്ത് സ്ഥല വിശ്വാസികൾ മലയ്ക്ക് പുറപ്പെടുമ്പോൾ സുഖയാത്രയ്ക്ക് അർത്തുങ്കൽ പള്ളിയിൽ നേർച്ച ഇട്ടിരുന്നുവത്ര. സുരക്ഷിതമായി തിരിച്ചെത്തി പള്ളിയിൽ വന്ന് മാല ഉൗരുന്നതിൽ നിന്നാണ് ചടങ്ങ് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്.... യാദൃശ്ചികമാകാം പള്ളിപ്പെരുന്നാളും മകരവിളക്കും ഏറെക്കുറെ ഒരേ കാലത്താണ്. വാവരെക്കണ്ട് അയ്യപ്പനെ വണങ്ങി വെളത്തച്ചനുമുന്നിൽ മാലയൂരുമ്പോൾ ഹിന്ദു മുസ്ലീം ക്രസ്തവ മെത്രിയുടെ മഹാപ്രതിഫലനമായി മാറുന്നു ഇത് (റവ. ജോർജ്ജ് മാത്യു പുതുപ്പള്ളി, അനുഭവങ്ങൾ അനുസ്മരണങ്ങൾ, ഇടപ്പള്ളി, 2002, പേജ് 15-16).
വിശുദ്ധരോടുള്ള ഭക്തി, നേർച്ച, വിഗ്രഹങ്ങൾക്കർപ്പിച്ച ഭക്ഷണം, മന്ത്രവാദം
വിഗ്രഹങ്ങൾക്കർപ്പിച്ച വസ്തുക്കൾ, രക്തം, കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയിൽനിന്ന് നിങ്ങൾ അകന്നിരിക്കണം (അപ്പൊ 15:29) എന്ന് ബെബിൾ നമ്മോട് ആവശ്യപ്പെടുന്നു. എന്നാൽ ഇന്ന് അനേകർ വിഗ്രഹങ്ങൾക്കർപ്പിച്ച ഭക്ഷണം നേർച്ചയെന്ന പരിഷ്കരിച്ച പേര് കൊടുത്ത് ആത്മീയതയുടെ പരിവേഷം ചാർത്തി വെള്ളയടിച്ച് ന്യായീകരിച്ച് ഭക്ഷിച്ചും ആചരിച്ചും പോരുന്നു. ഇത് ഒരു വലിയ തിന്മ തന്നെ. പുതുപ്പള്ളി പെരുന്നാൾ എന്ന തലക്കെട്ടിൽ മലയാള മനോരമയിൽ വന്നതിൽ പ്രസക്തമായ ചില ഭാഗങ്ങൾ താഴെക്കൊടുക്കുന്നു.
വിശുദ്ധ ഗീവർഗീസ് സഹദായുടെ മദ്ധ്യസ്ഥതയാൽ അനേകായിരങ്ങൾ അനുഗ്രഹവും ആശ്വാസവും ലഭിക്കുന്നതിനുവേണ്ടി അനുദിനം സഹദായുടെ സന്നിധിയിലേക്ക് ആത്മപ്രചോദനത്താൽ ആനയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പെരുന്നാൾ ദിവസങ്ങളിൽ സഹസ്രക്കണക്കിന് ഭക്തജനങ്ങൾ നേർച്ചകാഴ്ച്ചകളോടുകൂടി സഹദായുടെ സന്നിധിയിൽ എത്തി അനുഗ്രഹം പ്രാപിച്ചുപോകുന്നു. സഹദായുടെ മദ്ധ്യസ്ഥത അഭ്യർത്ഥിക്കുന്നവർക്ക് സർപ്പകോപത്തിൽനിന്ന് രക്ഷകിട്ടാനും സന്താനസൗഭാഗ്യം ഉണ്ടാകാനും മാറാരോഗങ്ങളിൽനിന്ന് മോചനം ലഭിക്കാനും ഇടവരുന്നു എന്നുള്ളത് അനുഭവമാണ്. ഇൗ അനുഭവമാണ് ജാതിമതഭേദമെനേ്യ ഒട്ടധികം ഭക്തജനങ്ങൾ നേർച്ചകാഴ്ച്ചകളുമായി അനുദിനം പുതുപ്പള്ളി പള്ളിയിലെത്തി ഉപവസിച്ചും ധ്യാനിച്ചും പ്രാർത്ഥിച്ചും അനുഗ്രഹങ്ങൾ പ്രാപിച്ച് മടങ്ങാൻ കാരണം. മാർ ബഹനാൻ സഹദായുടെ നാമത്തിൽ പുതുപ്പള്ളിയിലെ ആദ്യത്തെ പള്ളി 1558-ൽ സ്ഥാപിച്ചു. പിന്നീട് ഇന്ന് കാണുന്ന പള്ളി വിപുലപ്പെടുത്തി പണിതപ്പോൾ അത്ഭുതപ്രവർത്തകനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ചു.... പുതുപ്പള്ളിപ്പള്ളിയിലെ പെരുന്നാൾ ദിവസം നടത്തുന്ന വെച്ചൂട്ടു നേർച്ച വളരെ പ്രസിദ്ധമാണ്. പെരുന്നാൾ ദിവസം വിശുദ്ധ കുർബ്ബാനക്ക് ശേഷം 11 മണിക്ക് 301 പറ അരി വേവിച്ച ചോറും ആവശ്യമായ വിഭവങ്ങളോടുകൂടി പള്ളി അങ്കണത്തിൽ വച്ചുതന്നെ ഭക്തജനങ്ങൾക്ക് നൽകുന്നു. അതോടൊപ്പംതന്നെ ശിശുക്കൾക്കുള്ള ആദ്യചോറൂട്ട് ബഹു. പുരോഹിതന്മാർതന്നെ നടത്തുന്നു.. .. പുതുപ്പള്ളിപ്പള്ളിയിലെ പൊന്നിൻ കുരിശ് നൂറ്റാണ്ടുകൾ പ്രസിദ്ധവും പഴക്കവും ഉള്ളതാണ്. ഭക്തജനങ്ങൾക്ക് ദർശിക്കുന്നതിന് വേണ്ടി 6-ാം തിയതി 10 മണിക്ക് ത്രാണാസിൽ സ്ഥാപിക്കുന്നതാണ്. ഇടവക്കാരും സമീപ പള്ളിക്കാരും നാനാജാതി മതസ്ഥരും പുതുപ്പള്ളി, എറികാട് ഭാഗങ്ങളിൽ സമ്മേളിച്ച് വിറകുമായി വിവിധ വാദ്യമേളങ്ങളോടുകൂടി എത്തുന്ന ആഘോഷപൂർവ്വമായ ഘോഷയാത്ര ദർശിക്കുവാൻ ആയിരക്കണക്കിനാളുകൾ പള്ളിയിലെത്തുന്നു.... തുടർന്ന് 10 മുതൽ 12 വരെ പ്രസിദ്ധരായ രണ്ട് സെറ്റുകാരുടെ കരിമരുന്ന് കലാപ്രകടനം നടത്തുന്നു. തുടർന്ന് രാത്രി ഒരുമണിക്ക് നടത്തുന്ന വെച്ചൂട്ടു നേർച്ചക്കുള്ള അരിയിടീൽ ചടങ്ങ് ആഘോഷപൂർവ്വം നടത്തുന്നു. 7-ാം തിയതി വിശുദ്ധ മൂന്നിന്മേൽ കുർബ്ബനക്ക്ശേഷം വെച്ചൂട്ട് നേർച്ച നടത്തുന്നു. മൂന്നു മണിക്ക് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം ആരംഭിക്കുന്നു. പ്രദക്ഷിണത്തെത്തുടർന്ന് അപ്പവും കോഴിയിറച്ചിയും നേർച്ചയായി വിളമ്പുന്നു. ആയിരക്കണക്കിന് കോഴികളെ പാകം ചെയ്ത് നേർച്ചയായി ഭക്തജങ്ങൾക്ക് വിളമ്പുന്നത് പുതുപ്പള്ളി പെരുന്നാളിന്റെ മാത്രം പ്രതേ്യകതയാണ്.... എട്ടുനാടും കീർത്തികേട്ട പുതുപ്പള്ളിയിൽ ആണ്ടുതോറും മേയ് 5, 6, 7 തിയതികളിൽ നടത്തുന്ന പ്രസിദ്ധമായ പെരുന്നാളിൽ നാടിന്റെ വിവധഭാഗങ്ങളിൽനിന്ന് നാനജാതിമതവിഭാഗങ്ങളിൽപ്പെട്ട പതിനായിരക്കണക്കിന് ഭക്തജനങ്ങൾ സംബന്ധിക്കുന്നതിനാൽ ഇൗ പെരുന്നാൾ മഹാമഹത്തെ ഒരു വലിയ മതസൗഹാർദ്ദ സംഗമവേദിയെന്ന് സംശയലേശമെനേ്യ വിശേഷിപ്പിക്കാനാകും (മലയാള മനോരമ 2002, മേയ് 5, പേജ് 13-14).
മലങ്കര സഭയിൽ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന പുണ്യവാന്മാരിൽ ഒരാളാണ് പ. ഗീവർഗീസ് സഹദാ. കഴിഞ്ഞ നൂറ്റാണ്ടുവരെ പ. ദെവമാതാവ്, പ. മാർത്തോമ്മാ ശ്ലീഹാ എന്നീ പരിശുദ്ധർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പള്ളികൾ പ. ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്നുവെന്ന വസ്തുതതന്നെ ആ പരിശുദ്ധനോടുള്ള ഭക്തി നമ്മുടെ സഭയിൽ എത്ര വിപുലമായിരിക്കുന്നുവെന്നതിവന്റെ തെളിവാണ്.. ..ജീവിതകാലത്ത് ദെവവുമായി നിരന്തര സമ്പർക്കത്തിലിരുന്ന പരിശുദ്ധന്മാർ ഇഹലോകവാസം വെടിഞ്ഞശേഷവും ദെവവുമായി പറ്റിച്ചേർന്നിരിക്കുന്നുവെന്നു നാം വിശ്വസിക്കുന്നു. ആയതിനാൽ വിശ്വാസികൾ അവരെ കർത്താവിന്റെ സന്നിധിയിൽ മദ്ധ്യസ്ഥരായി കണ്ടുകൊണ്ട് പ്രാർത്ഥിക്കുകയത്ര ചെയ്യുന്നത്. അത് അനുഭവബോദ്ധ്യമുള്ളതാണ്. ക്ഷുദ്രജീവികളിൽനിന്നും ഇഴജന്തുക്കളിൽ നിന്നും സംരക്ഷണം നൽകുന്നതിനും അപകടങ്ങളിൽ നിന്നും പെശാചിക പ്രവർത്തനങ്ങളിൽനിന്നും കാത്തുകൊള്ളുന്നതിനുമുള്ള പ്രതേ്യക മദ്ധ്യസ്ഥനായിട്ടാണ് പ. ഗീവർഗീസ് സഹദായെ മലയാളികൾ കരുതുന്നത്. പ. സഹദായുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ട് എത്തുന്ന ഭക്തജനങ്ങളുടെ സംഖ്യ ഒാരോ വർഷവും വർദ്ധിച്ചുവരുകയാണ്. ഭാരതത്തിൽ പ. ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പള്ളികളിൽ ഏറ്റവും പുരാതനമായ ഒന്നാണ് പുതുപ്പള്ളി പള്ളി... ചുരുക്കത്തിൽ ലോകത്തിലുള്ള അപ്പസ്തോലിക ക്രസ്തവ സഭകൾ പ. ഗീവർഗീസ് സഹദായുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ച് പ്രാർത്ഥിക്കുന്നു. ആ പ. ഗീവർഗീസ് സഹദായുടെ പ്രാർത്ഥന നമുക്കേവർക്കും കാവലും കോട്ടയുമായിരിക്കട്ടെ (ബസേലിയസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ, മലയാള മനോരമ 2002, മേയ് 5, പേജ് 13-14).
കോഴിവെട്ടും ചാരായനേർച്ചയും മന്ത്രവാദവും സഭകളിൽ
കോഴിവെട്ടു പോലെയുള്ള അനാചാരങ്ങൾ പ്രാകൃത മന്ത്രവാദ രീതികളുമായി ബന്ധപ്പെട്ടതാണ്. എന്നാൽ അവപോലും സഭകളിൽ ആചരിച്ചു പോരുന്നു എന്നത് അവിശ്വസനീയമായി തോന്നിയേക്കാം. ഇൗ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന ചില അനുഭവസാക്ഷ്യങ്ങൾ താഴെ കൊടുക്കുന്നു: വീട്ടിൽനിന്നും ഏറെ ദൂരെയല്ല ചരിത്രപ്രസിദ്ധമായ പുതുപ്പള്ളി വലിയപള്ളി. ഭീകരസർപ്പത്തെ കുത്തി മലർത്തിയ ഗീവർഗീസ് പുണ്യവാളന്റെ നാമത്തിലുള്ള ദേവാലയം. പാമ്പിനെ നേരിട്ടോ സ്വപ്നത്തിലോ കണ്ടാൽ പത്ത് പെസ നേർച്ചയിട്ടാൽ മതി പിന്നീടൊരിക്കലും അത് പ്രത്യക്ഷപ്പെടുകയില്ല എന്നായിരുന്നു പ്രായമുള്ളവരിൽനിന്നും പാരമ്പര്യമായി ലഭിച്ച കേട്ടറിവ്. നാട്ടിൽ മാത്രമല്ല ദേശമെങ്ങും പുകൾപെറ്റ സെന്റ് ജോർജ്ജിന്റെ വീരകൃത്യങ്ങളെക്കുറിച്ചുള്ള ഒരുപാട് കഥകൾ കേട്ടാണ് ഞാൻ ബാല്യം പിന്നിട്ടത്... സഹദാ ഏതവസ്ഥയിലും സഹായിക്കുവാൻ പ്രത്യക്ഷനാകുമെന്നായിരുന്നു പൂർവ്വികരിൽനിന്നും പകർന്ന് കിട്ടിയ വിശ്വാസം. എല്ലാ വെള്ളിയാഴ്ചയും സഹദായുടെ നാമത്തിലുള്ള പള്ളിയിൽ അദ്ദേഹത്തിന്റെ ചിത്രത്തിന്റെ താഴെ മെഴുകുതിരി കത്തിച്ച് കെകൾകൂപ്പി ദീർഘനേരം പ്രാർത്ഥിക്കുക എന്റെ പതിവായിരുന്നു. പിത്തളകൊണ്ട് പണിതുവച്ചിരുന്ന സർപ്പത്തിന്റെ രൂപത്തിൽ ആദരവോടെ ഞാൻ ചുംബിക്കുകയും ചെയ്യുമായിരുന്നു. ആയിടയ്ക്ക് പുണ്യവാളന്റെ ആരാധികയും അന്ധയുമായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ നാമത്തിൽ അത്ഭുത്ങ്ങളും അടയാളങ്ങളും കാണിച്ച് ജനങ്ങളെ ആകർഷിക്കുന്നതായി അറിഞ്ഞു. വിവധവിഷയങ്ങൾക്കുള്ള മാർഗ്ഗദർശനത്തിനായി അനേകർ അവരുടെ ഭവനത്തിലെത്തി. വരുന്നവരുടെ സകല വിഷയവും ഗീവർഗ്ഗീസ് സഹദായുടെ ശക്തിയിൽ അവർ മുൻകൂട്ടി പ്രവചിക്കുകയും ചെയ്യും. ഇതു നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടതോടെ ഞാനും സഹദായുടെ അടുത്ത ആരാധകനായി മാറി. പന്ത്രണ്ട് വയസ്സുകാരിയിലൂടെ സംസാരിക്കുന്ന സഹദാ മറ്റൊരു ഗ്രാമത്തിൽ ആരാധകരെ അനുഗ്രഹിക്കുന്നത് കാണാനും എനിക്ക് ഭാഗ്യം ലഭിച്ചു... ഗീവർഗ്ഗീസ് പുണ്യവാളന്റെ ചരിത്രപ്രസിദ്ധമായ പെരുന്നാളിൽ സംബന്ധിക്കുവാൻ ദേശത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ആരാധകർ കടന്നുവരുമായിരുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ ചടങ്ങ് അക്ഷരാർത്ഥത്തിൽ ഒരു മഹോത്സവം തന്നെയായിരുന്നു... പെരുന്നാൾ നേർച്ചകളിലെ ഏറ്റവും പ്രധാന ഇനം കോഴിനേർച്ചയും കോഴിവെട്ടുമായിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കടന്നുവരുന്ന തീർത്ഥാടകരുടെ കയ്യിൽ ഒാരോ വലിയ പൂവൻ കോഴി ഉണ്ടായിരിക്കും.... പതിനായിരക്കണക്കന് പൂവന്മാർ പരസ്പരം പോർവിളിച്ചുകൊണ്ട് അനേ്യാന്യം കൊത്തിമലർത്തുന്ന കാഴ്ചകളും അവിടെ അരങ്ങേറും. കുട്ടികൾക്കും പ്രായമായവർക്കുമൊക്കെ കണ്ണിനിമ്പം പകരുന്ന ഒരു ദൃശ്യമായിരിക്കും അത്. വെളുപ്പിനെ അഞ്ചുമണിക്കായിരിക്കും കോഴിയെ വെട്ടുക. വെട്ടുമ്പോൾ നിലത്ത് വീഴുന്ന ചോര നിമിഷനേരങ്ങൾകൊണ്ട് അപ്രത്യക്ഷമാകുമെന്നാണ് വിശ്വാസികളുടെ അഭിമതം. ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളിൽ കോഴിയെ വെട്ടുന്നതിന് നിയുക്തനായ വ്യക്തി അന്നേദിവസം അതിരാവിലെ കുളിച്ച് ഇൗറൻ മാറ്റി ഒരു കോഴിയെയും ഏന്തി ദേവാലയത്തിന് തൊട്ട് എതിർവശത്തുള്ള അമ്പലത്തിൽപോയി കോഴിയെ വെട്ടും. അതിനുശേഷമേ ദേവാലയ പരിസരത്ത് കോഴിവെട്ട് ആരംഭിച്ചിരുന്നുള്ളൂ. അതും മതസൗഹാർദ്ദത്തിന്റെയും സഹോദരസ്നേഹത്തിന്റെയും ശുഭകരമായ അടയാളമായേ എനിക്ക് തോന്നിയിട്ടുള്ളൂ. ഭൂമിയിൽ പതിക്കുന്ന കോഴിച്ചോര മുഴുവൻ നിമിഷനേരങ്ങൾ കൊണ്ട് വറ്റുമെന്നാണ് പൂർവ്വികന്മാർ എന്നെ പറഞ്ഞ് മനസിലാക്കിയിരിക്കുന്നത്. ഇതൊക്കെയും എന്റെ ഭക്തി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദിനപ്പത്രത്തിൽ വന്ന ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടത്. ശബരമില ശാസ്താവും വാവരു സ്വാമിയും ഗീവർഗ്ഗീസ് പുണ്യവാളനും വകയിൽ സഹോദരന്മാരാണ് (വാർത്ത മലയാള മനോരമ, ദീപിക). ഇതിനെക്കാൾ സന്തോഷപ്രദമായ വേറെന്ത് വാർത്തയുണ്ട്? നാമെല്ലാം ദെവത്തിന്റെ മക്കൾ. യേശുവും നമ്പിയും, കൃഷ്ണനും, ഭദ്രകാളിയും, പാർവ്വതിയുമൊക്കെ സഹോദരീസഹോദരപുത്രന്മാർ. എക്യുമിനിസത്തിന്റെ ശക്തി എത്ര വലിയതെന്ന് ബോദ്ധ്യമാകാൻ ഇതൊക്കെത്തന്നെ ധാരാളമായിരുന്നു... അമേരിക്കൻ സഭ എന്ന പേരിൽ അർമ്മീനിയായിൽ ഒരു ഒാർത്തഡോക്സ് സഭയുണ്ട്. വെചിത്ര്യമാർന്ന പല നടപടിക്രമങ്ങളും അവർ നടപ്പിലാക്കി വരുന്നു. അവയിൽ ഒന്നാണ് മൃഗബലി. അവരുടെ അനുവാദം കൂടാതെ ഇതരസഭക്കാർക്ക് അവിടെ സുവിശേഷം അറിയിക്കാൻ സാദ്ധ്യമല്ലഭ. കോഴിവെട്ട് എന്ന പെശാചിക നടപടിയെ ശക്തിയുക്തം എതിർക്കാൻ സഭയിലെ വിദ്യാസമ്പന്നരായ യുവാക്കൾ തീരുമാനമെടുത്തു. യുവജനപ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന എനിക്കും ആ ധാർമ്മികവിപ്ലവത്തിൽ പങ്കാളിയാകാൻ അവസരം ലഭിച്ചു. ദെവകൃപയെന്ന് പറയട്ടെ ആളിക്കത്തിയ യുവജനരോഷത്തിന് മുന്നിൽ കോഴിവെട്ട് എന്ന ദുരാചാരവും എന്നന്നേക്കുമായി ദേവാലയത്തിൽനിന്നും അപ്രത്യക്ഷമായി. പകരം നേർച്ചയായി ലഭിക്കുന്ന കോഴികളെ ലേലം ചെയ്യുന്നു (റവ. ജോർജ്ജ് മാത്യു പുതുപ്പള്ളി, അനുഭവങ്ങൾ അനുസ്മരണങ്ങൾ, ഇടപ്പള്ളി, 2002, പേജ് 84-87).
ക്രിസ്തുവിന്റെ പഠനങ്ങൾക്കു വിരുദ്ധമായ അനേകം അനാചാരങ്ങൾ ക്രസ്തവമതത്തിൽ നിലനിൽക്കുന്നു. ഇൗ അനാചാരങ്ങൾ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് സാധാരണ ജനങ്ങൾ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അതിൽ അതിപ്രധാനമായ ഒരു ദുരാചാരമാണ് ഇടപ്പള്ളി പള്ളിയിലെ കോഴിനേർച്ചയും കോഴിവെട്ടും. ഇടപ്പള്ളി പള്ളിയിലെ വിശുദ്ധൻ ഗീവർഗീസ് പുണ്യവാളനാണ്. ഇടപ്പള്ളി പള്ളിയിലെ പെരുന്നാളിന് അതിപ്രധാനമായ നേർച്ച കോഴികളാണ്. ഇൗ നേർച്ചക്കോഴികളെ ഇടപ്പള്ളിയിലെ റോഡുകളിലും ഇടവഴികളിലുംവെച്ച് പരസ്യമായി തലയറുത്തു കൊന്ന്, വേവിച്ച് മദ്യവും കൂട്ടി തിന്നുന്നത് പുണ്യവാന് പ്രീതികരമായ ഒരു നേർച്ചയായി പലപ്പോഴും കരുതപ്പെടുന്നു. അതുകൊണ്ട് ഇടപ്പള്ളി പെരുന്നാൾ വരുമ്പോൾ സമീപവാസികളായ ജനങ്ങൾക്ക് ഭീതിയാണ്. ഇടപ്പള്ളി മുഴുവൻ പരിസര മലിനീകരണം നടത്തുന്ന ഇൗ കോഴിവെട്ട് എങ്ങനെ ഇവിടെ ഒരു ആചാരമായി എന്നതിന് തെളിവുകൾ ഒന്നുമില്ല. കൊടുങ്ങല്ലൂരായിരുന്നു ആദ്യ നൂറ്റാണ്ടുകളിൽ ക്രസ്തവരുടെ കേന്ദ്രമെന്ന് വിശ്വസിക്കപ്പെടുന്നു. അവിടെനിന്നാണ് ഉൾപ്രദേശങ്ങളിലേക്ക് ക്രസ്തവർ കുടിയേറിപ്പാർത്തത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിലൊന്ന് കോഴിവെട്ടായിരുന്നു. എന്നാൽ പിന്നീട് 1954-ൽ പരസ്യമായുള്ള കോഴിക്കുരുതി സർക്കാർ നിരോധിച്ചു. കോഴിവെട്ടിന് പകരം ശ്രീകോവിലിന് മുന്നിൽ ഒരു കോഴിയെ പറപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത് (ആധാരം: അഖിലവിജ്ഞാനകോശം). ഇൗ കോഴിവെട്ട് പാരമ്പര്യമായിരിക്കാം ഇടപ്പള്ളി പള്ളിയിൽ പിന്നീട് പുനർജനിച്ചത്. ധജോസഫ് പുലിക്കുന്നേൽ എറണാകുളം ആർച്ച് ബിഷപ്പ മാർ വർക്കി വിതയത്തിലിന് അയച്ച കത്തിൽ നിന്നുള്ള പ്രസക്ത ഭാഗം താഴെ കൊടുക്കുന്നു. ഇന്നലെ ഇടപ്പള്ളി വഴി യാത്ര ചെയ്തപ്പോൾ ഇടപ്പള്ളി പള്ളിയിൽ കോഴിനേർച്ച നടത്തി പരസ്യമായി കോഴികളെ കൊന്ന് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ടുള്ള ബാനറുകൾ കാണാനിടയായി. ഇടപ്പള്ളി പള്ളിയിൽ ഗീവർഗീസ് പുണ്യവാളന് നേർച്ചയായി നൽകുന്ന കോഴികളെയാണ് പരസ്യമായി കുരുതി ചെയ്ത്, പാകം ചെയ്ത് കഴിക്കുന്നത്. കത്തോലിക്കാ വിശ്വാസത്തിൽ ഇത് തികച്ചുമൊരു അനാചാരമാണെന്ന് പറയേണ്ടതില്ലല്ലോ. കേരളത്തിലെ ക്രസ്തവർ കൊടുങ്ങല്ലൂരിൽനിന്നും ഇതരപ്രദേശങ്ങളിലേക്ക് വ്യാപിച്ചവരാണെന്നാണ് ചരിത്രം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഒരുകാലത്ത് കോഴിവെട്ട് ഒരു ആചാരമായിരുന്നു. ഇന്ന് ഇൗ ആചാരം നിയമപ്രകാരം നിർത്തലാക്കപ്പെട്ടിരിക്കുകയാണ്. ഇൗ ആചാരത്തിൽനിന്നാവാം സമീപസ്ഥലമായ ഇടപ്പള്ളി പള്ളിയിലും ഇൗ കോഴിനേർച്ച ആരംഭിച്ചത്. ക്രസ്തവവിശ്വാസത്തിൽ ഒരിടത്തും പള്ളിക്കു സമീപം കോഴിയെ കൊന്ന് പാകം ചെയ്ത് കഴിക്കുന്നത് ഒരു പുണ്യപ്രവൃത്തിയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇത് തികച്ചും അനാചാരമാണ്.ഇതിനു പുറമേ കോർപറേഷൻ അതിർത്തിയിൽ ആളുകൾ കൂട്ടമായി വന്ന് കോഴിവെട്ടി പരിസരമലിനീകരണം നടത്തുന്നതും അനാവശ്യവും നിയമവിരുദ്ധവുമാണ് (ജോസഫ് പുലിക്കുന്നേൽ, ഇടപ്പള്ളിയിലെ കോഴിവെട്ട്, മരുപ്പച്ച സമകാലിക പത്രിക, തിരുവല്ല, 2002 മെയ് 20, പേജ് 6).
കടമറ്റം പള്ളിയിൽ നിലനിന്നിരുന്ന ചാരായ നേർച്ച എന്ന പെശാചിക ആചാരം അവസാനിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ (പത്രാസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത) ഏറ്റവും തിളക്കമാർന്ന സംഭാവന. പത്രാസ്-പൗലോസ് ശ്ലീഹന്മാരുടെ ഒാർമ്മപ്പെരുന്നാൾ ദിവസം കൊച്ചുകുട്ടികൾ മുതൽ വയോവൃദ്ധർ വരെ - സ്ത്രീപുരുഷഭേദമെനേ്യ - ചാരായം കുടിച്ചുകൊണ്ടുനടത്തുന്ന ആഘോഷം നിലനിന്നിരുന്നു. മദ്യം സേവിക്കാൻ വിസമ്മതിക്കുന്ന പെൺകുട്ടികളോട്, ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന ചിത്രത്തിലെ പന്ത്രണ്ട് ശിഷ്യന്മാരുടെ കണ്ണുകൾ ശ്രദ്ധിച്ചേ, ചുവന്ന് കലങ്ങിയിരിക്കുന്നത് കണ്ടോ. നിങ്ങളും ചാരായനേർച്ചയിൽ പങ്കുകൊണ്ട് കണ്ണുചുവപ്പിച്ചില്ലെങ്കിൽ ശ്ലീഹന്മാർ കോപിക്കും എന്ന് മുതിർന്നവർ പറയും. ഇത്കേട്ട് പരിഭ്രമിക്കുന്ന പെൺകിടാങ്ങൾ ദെവശാപം കിട്ടാതിരിക്കാൻ ചാരായം കുടിക്കും. ഇൗ കടുത്ത ദുരാചാരത്തിനെതിരെ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ഘോരയുദ്ധം തന്നെ നടത്തി. വിദ്യാസമ്പന്നരായ യുവാക്കളെ സംഘടിപ്പിച്ച് ബോധവൽക്കരണം നടത്തി. ചാരായം കുടിച്ചാലാണ് പിതാക്കന്മാർ കോപിക്കുന്നതെന്ന് ബെബിളിന്റെ അടിസ്ഥാനത്തിൽ പഠിപ്പിച്ചു. ആർത്തിരമ്പിയ യുവശബ്ദത്തിന്റെ ശക്തിയാൽ ആ ദുരാചാരം എന്നന്നേക്കുമായി അവസാനിച്ചു (റവ. ജോർജ്ജ് മാത്യു പുതുപ്പള്ളി, അനുഭവങ്ങൾ അനുസ്മരണങ്ങൾ, ഇടപ്പള്ളി, 2002, പേജ് 14-15). തിന്മയെന്നു കണ്ടു അമ്പലത്തിൽ പണ്ടേ നിർത്തിയത് പള്ളികളിൽ പുണ്യമായി കരുതി ആഘോഷിക്കുന്നത് എന്തുകൊണ്ട്? യേശുവിന്റെ പേരിൽ അനേകം ദുരാചാരങ്ങൾ പാരമ്പര്യങ്ങളിലൂടെ നിലനിർത്തി മന്ത്രവാദം നടത്തുന്നതിന്റെ പിന്നിലുള്ള ശക്തികൾ ആരൊക്കെ? ഇൗ വഞ്ചനയുടെ പിന്നിൽ ആർ? ഇത്തരം സംഭവങ്ങൾ ഇടപ്പള്ളിയിൽ മാത്രമാണോ സംഭവിക്കുന്നത് എന്ന് പരിശോധിക്കുക.
വിശുദ്ധരോടുള്ള ഭക്തിയും, വിഗ്രഹാരാധനയും, മന്ത്രവാദവും, സാത്താനും, നരകവും തമ്മിലുള്ള ബന്ധം
മനുഷ്യൻ ദെവവുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാനും, യഥാർത്ഥ ദെവത്തെ മനുഷ്യർ അറിയാതിരിക്കാനും വേണ്ടി സാത്താൻ തന്ത്രപൂർവ്വം വികസിപ്പിച്ചെടുത്ത കപടോപദേശമാണ് മരിച്ചവരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന. വിശുദ്ധരോടുള്ള നമ്മുടെ ഭക്തി എത്രയധികമാണോ, അത്രയധികം നാം യേശുവിൽ നിന്ന് അകന്ന് നിൽക്കുന്നു എന്ന് മനസിലാക്കാം. ആർക്കും രണ്ട് യജമാനൻമാരെ ഒരുപോലെ സേവിക്കാൻ കഴിയില്ല. മദ്ധ്യസ്ഥപ്രാർത്ഥനയിലൂടെ നാം മദ്ധ്യസ്ഥരെപ്പോലെയാണ് ആയിത്തീരുക; അല്ലാതെ ക്രിസ്തുവിനെപ്പോലെയല്ല. ക്രിസ്തുവിനെപ്പോലെയല്ലാതെ മറ്റ് ആരെപ്പോലെ ആയിത്തീർന്നാലും സാത്താന് വിരോധമില്ല. മനുഷ്യർ ക്രിസ്തുവിനെ അറിയരുത്, അറിഞ്ഞാലും സമീപിക്കരുത്, സമീപിച്ചാലും ക്രിസ്തുവിനെപ്പോലെ ആയിത്തീരരുത് - ഇതാണ് സാത്താന്റെ ലക്ഷ്യം. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ സാത്താന്റെ ലക്ഷ്യം വഞ്ചനയും, അതിന്റെ ഫലം നരകവും ആകുന്നു. ഇൗ രീതിയിൽ സാത്താന്റെ വഞ്ചനക്ക് ഇരയാകുന്നവർക്ക് നരകശിക്ഷ ലഭിക്കാൻ പോകുന്നത് ദെവം വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ അവർ മനഃപൂർവ്വം അവഗണിക്കുന്നതുകൊണ്ടാണ്. മരിച്ചവരിൽനിന്ന് സഹായം സ്വീകരിക്കാൻ ശ്രമിക്കുന്നതും മരിച്ചവരെ സഹായിക്കാൻ ശ്രമിക്കുന്നതും രണ്ടും ഒരുപോലെ അപകടമാണ്. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിലൂടെയും, മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയിലൂടെയും ഉളവാകുന്ന മരിച്ചവരോടുള്ള ബന്ധത്തിലൂടെയും, ജീവിച്ചിരിക്കുന്നവരോടുള്ള വ്യക്തിപൂജയിലൂടെയും സാത്താൻ അനേകരെ വിഗ്രഹാരാധകരാക്കി മന്ത്രവാദം ചെയ്യിച്ച് നരകത്തിലെത്തിക്കും (എഫേ 6:12).
വിഷയാധിഷ്ടിത ചില ചോദ്യങ്ങൾ - മറുപടി പറയാൻ കഴിയുമോ?
1.ദെവമല്ലാത്തവരുടെ മുമ്പിൽ, ദെവമല്ലാത്തവരുടെ പ്രതിമകൾക്ക് മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നവരെ പത്രാസിന്റെ മനോഭാവത്തോടെ അവർ ചെയ്യുന്നത് തെറ്റാണ് എന്ന് പറഞ്ഞ് അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഏതെങ്കിലും പാരമ്പര്യ സഭാ അധികാരികളെ താങ്കൾ കണ്ടിട്ടുണ്ടോ? അങ്ങനെയുള്ളവരെപ്പറ്റി കേട്ടിട്ടുണ്ടോ? എന്തുകൊണ്ട്?
2.മറിയമാകട്ടെ വിശുദ്ധരാകട്ടെ മരിച്ചശേഷം ജീവിച്ചിരിക്കുന്നവർക്കായി പ്രാർത്ഥിച്ചതായി ബെബിളിൽ എന്തെങ്കിലും തെളിവുണ്ടോ?
3.മരിച്ചവരോടുള്ള പ്രാർത്ഥനയിലും അതിനോട് ബന്ധപ്പെട്ട ആചാരങ്ങൾ, തിരുശേഷിപ്പ്, വിഗ്രഹം എന്നിവയെ വണങ്ങുന്നതിലും സാത്താന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് പരിശോധിക്കുക.
4.യേശുവിന് തന്റെ മദ്ധ്യസ്ഥ ജോലി തനിയെ ഫലപ്രദമായി ചെയ്യാൻ ബുദ്ധിമുട്ടാണെന്നും, അതിനാൽ സഭകൾ വിശുദ്ധരെന്ന പ്രഖ്യാപിച്ച ചിലരുടെ കൂടി സഹായം ആവശ്യമാണെന്നും വരുത്തിത്തീർക്കുകയും ചെയ്യുന്നു. അങ്ങനെ സഭകൾ യഥാർത്ഥ യേശുവിനെ വെട്ടിച്ചുരുക്കി കൊച്ചാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ യഥാർത്ഥ യേശു സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ഉള്ളവനാണ് (മത്താ 28:18; എഫേ 1:20..22; എബ്ര 7:25). ഇത്തരത്തിൽ സർവ്വാധികാരമുള്ള യേശുവിനെ ചില സഭകൾ തങ്ങളുടെ തന്നെ സൃഷ്ടികളായ ചില മനുഷ്യ മദ്ധ്യസ്ഥൻമാരുടെ തട്ടിലേക്ക് തരം താഴ്ത്തുന്നു. എന്തിനാണ് യേശുക്രിസ്തുവിനെ ഇങ്ങനെ തന്ത്രപരമായി തരം താഴ്ത്തുന്നത്?
5.മാത്രമല്ല, സ്വന്തം പാപങ്ങളിൽ നിന്നുള്ള വിടുതലിന് നമ്മുടെ സഹായം ആവശ്യമുള്ളവർക്ക് എങ്ങനെ നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കാൻ കഴിയും? സർവ്വശക്തനായ യേശുക്രിസ്തുവെന്ന മദ്ധ്യസ്ഥൻ പിതാവായ ദെവത്തിന്റെ സന്നിധിയിൽ നമുക്കായി സദാ വാദിക്കാനുള്ളപ്പോൾ നാം എന്തിന് ഇത്തരക്കാരുടെ മാദ്ധ്യസ്ഥത്തിനായി ചിന്തിക്കണം?
6.ഇത്തരക്കാരോട് മാദ്ധ്യസ്ഥം അപേക്ഷിക്കുന്നത് യേശുക്രിസ്തുവിന്റെ അതുല്യമായ ഏക മദ്ധ്യസ്ഥൻ എന്ന സ്ഥാനത്തെ വെല്ലുവിളിക്കുകയും, അങ്ങനെ യേശുക്രിസ്തുവിനെ തന്ത്രപരമായി തരം താഴ്ത്തുകയും ചെയ്യുവാനുള്ള ശ്രമത്തിന്റെ ഭാഗമല്ലേ?
7.ഏതെങ്കിലും ദെവീക മനുഷ്യൻ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചതായി ബെബിളിൽ കാണുന്നുണ്ടോ? പാപങ്ങളിൽ നിന്നുള്ള വിടുതൽ മരണത്തിന് മുമ്പ് പ്രാപിക്കേണ്ടതാണ് എന്ന് ബെബിൾ പഠിപ്പിക്കുമ്പോൾ മരിച്ചവർക്ക് വേണ്ടി എന്തിന് പ്രാർത്ഥിക്കുന്നു?
8.ജീവിച്ചിരിക്കുന്നവർക്ക് മരിച്ചവരെ പ്രാർത്ഥിച്ച് സഹായിക്കാം എന്ന ചിന്ത അനേകരെ തങ്ങളുടെ ജീവിതകാലത്ത് ആത്മീയകാര്യങ്ങളിൽ അലസരായിത്തീർക്കുന്നു എന്നത് ശരിയല്ലേ? അതിനാൽ ജീവിച്ചിരിക്കുന്നവർക്ക് മരിച്ചവരെ പ്രാർത്ഥിച്ച് സഹായിക്കാം എന്ന ആശയം ഒരു വഞ്ചനാപരമായ ആത്മീയ വ്യാപാരമല്ലേ?
9.പ്രാർത്ഥനയിലൂടെ സർവ്വശക്തനായ ദെവത്തെ ദെവവചനപ്രകാരം സ്വാധീനിക്കാമെന്നിരിക്കെ, എന്തിനാണ് ദെവവചനവിരുദ്ധമായി മരിച്ചവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്?
10.യേശുവിന്റെ കൽപനയനുസരിച്ച് അത്ഭുതങ്ങൾ ചെയ്യാൻ കഴിയാത്തവർ എന്തുകൊണ്ടാണ് യേശു പറയാത്ത കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്? അവ ദെവവചനവിരുദ്ധമാണെന്നും, ദെവകോപത്തിന് കാരണമാകുമെന്നും, അത്തരം സാഹചര്യങ്ങൾ പെശാചികശക്തികൾ നിയന്ത്രണത്തിലാക്കുമെന്നും വ്യക്തമായിരിക്കെ എന്തിന് നാം അവ ചെയ്യണം?
11.മരിച്ചവരെ അത്ഭുതപ്രവർത്തകരാക്കി ചിത്രീകരിക്കുന്നതിന്റെ ലാഭവും ലക്ഷ്യവും എന്ത്? ആത്മീയവ്യാപാരം ഭംഗിയായി നടത്തി ലാഭം പ്രസ്ഥാന നേതാക്കളുടെ പക്കൽ എത്തും. എളുപ്പത്തിൽ തടിതപ്പുകയും ചെയ്യാം. കാരണം തങ്ങൾ അത്ഭുതങ്ങൾ പ്രവർത്തിക്കാമെന്നോ ഉദ്ദിഷ്ടകാര്യങ്ങൾ സാധിച്ചുതരാമെന്നോ ഇൗ നേതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല. മരിച്ചുപോയ വിശുദ്ധരും അപ്രകാരമുള്ള വാഗ്ദാനങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷെ മരിച്ചവരുടെ പേരിൽ ജീവിച്ചിരിക്കുന്ന നേതാക്കൾ അത്തരം വാഗ്ദാനങ്ങൾ കൊടുത്ത് ലാഭമുണ്ടാക്കുന്നു. മരിച്ചവർക്കെതിരെ ആർക്കും പരാതി കൊടുക്കാനാവില്ലല്ലോ? നേതാക്കളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് സാമ്യം യേശുവിന്റെ സ്വഭാവത്തോടോ, സാത്താന്റെ സ്വഭാവത്തോടോ?
12.ശാന്തനും വിനീതഹൃദയനുമായ യേശുവിന്റെ പേരിൽ നടക്കുന്ന ആഡംബരങ്ങളോടുകൂടിയ ഭക്തിപ്രകടനങ്ങളിൽ എന്തെങ്കിലും വെരുദ്ധ്യം കാണുന്നുണ്ടോ?
13.വിശുദ്ധരോടുള്ള ഭക്തിക്ക് സാമ്പത്തികവരുമാനവുമായി ബന്ധമുണ്ടോ? ഇന്നത്തെ നിലയിൽ മരിച്ചുപോയ ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കാൻ ഉണ്ടാകുന്ന ചിലവ് എത്ര? വിശുദ്ധരോടുള്ള ഭക്താഭ്യാസങ്ങളിൽ നിന്നും ഉണ്ടാകുന്ന വരുമാനം എത്ര?
14.സ്വാർത്ഥലാഭത്തിനും, പുരോഹിതവർഗ്ഗത്തിന്റെ അധികാരത്തിനും, സ്ഥാപിതതാൽപര്യങ്ങൾക്കുമായി മനുഷ്യർ ഉണ്ടാക്കിയെടുക്കുന്ന വിശുദ്ധപദവികൾ - ചിലർക്ക് വിശുദ്ധരെന്ന പ്രതിഛായ കൊടുക്കുന്ന ഒരു വ്യവസായമായിത്തീർന്നിരിക്കുന്നുവോ?
15.വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയുടെ അടിസ്ഥാനകാരണങ്ങൾ ദെവത്തിലുള്ള അവിശ്വാസം, സ്വാർത്ഥത, ഭയം, ദ്രവ്യാസക്തി, അധികാരമോഹം എന്നിവയല്ലേ?
16.നിങ്ങൾ ക്രിസ്തുവിന്റെ നിബന്ധനകൾ അനുസരിച്ച് ജീവിക്കുന്ന ക്രിസ്ത്യാനിയാണോ, അതോ നാമമാത്ര ക്രിസ്ത്യാനിയാണോ?
17.എന്തുകൊണ്ടാണ് ആളുകൾ പാരമ്പര്യസഭകൾ വിട്ടുപോകുന്നത്?
18.നിങ്ങളുടെ ആത്മീയത ദെവവചനപ്രകാരമാണോ?
19.ക്രിസ്തുവല്ലാത്തവരെ വണങ്ങാനും ആരാധിക്കാനും ജനങ്ങളെ പരിശീലിപ്പിക്കുന്നതിന്റെ അന്തിമമായ ഫലം എന്തായിരിക്കും? ക്രിസ്തുവല്ലാത്തവരെ ആരാധിച്ച് പരിചയപ്പെട്ടവർക്ക് വെളിച്ചത്തിന്റെ ദൂതനെപ്പോലെ വരുന്ന എതിർക്രിസ്തുവിനെ എളുപ്പത്തിൽ അംഗീകരിക്കാനും ആരാധിക്കാനും സാധിക്കുകയില്ലേ?
20.വിശ്വാസങ്ങളെ നിങ്ങൾക്ക് നിർമ്മിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യാം. എന്നാൽ അവ സൂചിപ്പിക്കുന്ന നിർദ്ദിഷ്ട യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയുമോ?. ഉദാ. ശുദ്ധീകരണസ്ഥലം ഉണ്ടെന്ന ഉപദേശം നിങ്ങൾക്ക് പഠിപ്പിക്കാം. പക്ഷെ ഇല്ലാത്ത ശുദ്ധീകരണസ്ഥലം സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയുമോ? യഥാർത്ഥമല്ലാത്തതിൽ വിശ്വസിക്കാൻ പ്രരിപ്പിക്കുന്നത് നുണയും വഞ്ചനയുമല്ലേ?
21.വിജാതീയരുടെ സകല ദേവൻമാർക്കുമായി സമർപ്പിക്കപ്പെട്ടിരുന്ന സാഹചര്യങ്ങളെ 6-ാം നൂറ്റാണ്ടിൽ സകലവിശുദ്ധർക്കുമായി സമർപ്പിക്കപ്പെടുകയും, സകലവിശുദ്ധരുടെയും തിരുനാൾ ആചരണം ആരംഭിക്കുകയും ചെയ്തപ്പോൾ വാസ്തവത്തിൽ ഒരു തെറ്റിനെ മാറ്റിയിട്ട് മറ്റൊരു തെറ്റിനെ സ്ഥാപിക്കുകയാണോ ചെയ്തത്?
22.സ്വർഗ്ഗത്തിൽ യേശുവല്ലാതെ മറ്റാരും മദ്ധ്യസ്ഥം വഹിക്കുന്നില്ലെന്ന് 1തിമോ 2:5 തെളിയിക്കുന്നില്ലേ?
23.താങ്കൾക്ക് നേരിട്ട് യേശുവിനെ സമീപിക്കാൻ കഴിയില്ല എന്ന് താങ്കളെക്കൊണ്ട് ചിന്തിപ്പിക്കുന്ന ആത്മീയ ശക്തി ദെവീകമാണോ എന്ന്് താങ്കൾ ചിന്തിച്ചുനോക്കുമോ?
24.റോമ മതക്കാർ യേശുവിനും സുവിശേഷത്തിനും വേണ്ടി വാദിക്കുന്നതിനെക്കാൾ അവരുടെ സഭക്ക് വേണ്ടി വാദിക്കുന്നുണ്ടോ? അവരുടെ പ്രായോഗിക ജീവിതത്തിൽ യേശുവിനെക്കാളേറെ നിറഞ്ഞുനിൽക്കുന്നത് വിശുദ്ധരും മറിയവുമാണോ?
25.റോമ മതക്കാരുടെ യേശു പലപ്പോഴും ശിശുവാണ് (ഉണ്ണിയേശു). അല്ലെങ്കിൽ കുരിശിലാണ്. ഇപ്പോൾ സ്വർഗ്ഗത്തിലിരിക്കുന്ന, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവുമുള്ള സർവ്വശക്തനായ യഥാർത്ഥ യേശുക്രിസ്തുവിനെയാണോ അവർ ചിത്രീകരിക്കുന്നത്?
26.ദുരാചാരങ്ങളിലൂടെ ദുഷ്ടാത്മാക്കൾ പകരുമോ?
27.സെമിറാമീസ് തന്നെയായിരുന്നോ മഡോണ എന്നു വിളിക്കപ്പെട്ടിരുന്നത്? ഇന്ന് പലരും മറിയത്തെ മഡോണ എന്ന് വിളിക്കുന്നതിന്റെ കാരണമെന്ത്? അവരുടെ ഇന്നത്തെ മറിയമെന്ന മഡോണ യഥാർത്ഥത്തിൽ സെമിറാമിസ് തന്നെയല്ലേ? മറിയത്തെ മഡോണയെന്ന് വിളിച്ച് ആദരിച്ച് മഡോണയുടെ പ്രതിമകളെ വണങ്ങി ആരാധിക്കുന്ന വചനവിരുദ്ധമായ ആചാരങ്ങളിലൂടെ യഥാർത്ഥത്തിൽ വിഗ്രഹാരാധന തന്നെയല്ലേ നടക്കുന്നത്?
28.ഇത്തരം വിഗ്രഹാരാധനയിലൂടെ അവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ദുഷ്ടാത്മശക്തികൾക്ക് തങ്ങളുടെ ജീവിതത്തിലേക്ക് വാതിൽ തുറന്നുകൊടുക്കുകയല്ലേ യഥാർത്ഥത്തിൽ ചെയ്യുന്നത്?
29.കാവിയുടുത്തും, മരക്കുരിശ് ഏന്തിയും, മുട്ടിന്മേൽ ഇഴഞ്ഞും, ദീക്ഷവളർത്തിയും, പാപഭാരത്തിന്റെ പ്രതീകമായി പാറക്കഷണം തലയിൽ ചുമന്നും മലകയറുക തുടങ്ങിയ ആചാരങ്ങൾ ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാണോ?
30.പതിനായിരം മുതൽ അമ്പതിനായിരംവരെ ലീറ കൊടുത്താൽ മാർപാപ്പായുടെ അപ്പൊസ്തോലിക ആശീർവ്വാദവും പൂർണ്ണമായ വിമോചനവും നിങ്ങളുടെ പേരും രേഖപ്പെടുത്തിയ മനോഹരമായ ചില്ലിട്ട് വക്കാവുന്ന സാക്ഷിപത്രവും കിട്ടും എന്ന പ്രസ്താവന ശരിയാണോ?
31.പത്രാസിന് ദെവനിയോഗിതമായ പിൻഗാമിയുണ്ട് എന്ന പ്രസ്താവനക്ക് ബെബിളിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
32.പോപ്പ് പത്രാസിന്റെ പിൻഗാമിയോ ബാബിലോൺ മതത്തിലെ മഹാപുരോഹിതന്റെ പിൻഗാമിയോ?
33.റോമ മതത്തിൽ അധികാരികൾക്ക് അധികാരദാഹമുണ്ടോ? മൂന്ന് ലോകത്തിലും അധികാരമുണ്ടെന്നു സൂചിപ്പിക്കുന്ന മൂന്ന് തട്ടുള്ള കിരീടത്തിൽ VICARIVS FILII DEI (ദെവപുത്രന്റെ വികാരി) എന്ന് എഴുതിയിരിക്കുന്നു. ഇത് ന്യായമാണോ?
34. VICARIVS FILII DEI എന്നതിലെ ലാറ്റിൻ അക്ഷരങ്ങളുടെ ആകെത്തുക 666 എന്ന് കിട്ടുന്നു. എതിർക്രിസ്തുവിന്റെ നമ്പർ 666 ആയിരിക്കും എന്നും ബെബിൾ പറയുന്നു (വെളി 13:16-18). ഇതെല്ലാം എന്ത് സൂചനകളാണ് നൽകുന്നത്?
35.പോപ്പ് തന്റെ പ്രസ്ഥാനത്തിലൂടെ ജനങ്ങളെ ഒരുക്കുന്നത് ക്രിസ്തുവിന്റെ വരവിനായോ അതോ എതിർക്രിസ്തവിന്റെ വരവിനായോ?
36.തിരുസ്വരൂപങ്ങളുടെയും, കുരിശുരൂപത്തിന്റെയും മുമ്പിൽ വണങ്ങുന്നത് ദെവവഹിതപ്രകാരമാണോ? എന്തുകൊണ്ട്?
37.യേശുവും അപ്പസ്തോലൻമാരും ആരുടെയെങ്കിലും തിരുശേഷിപ്പ് വിതരണം ചെയ്യണമെന്നോ, പ്രതിമകളെ വണങ്ങണമെന്നോ പറഞ്ഞിട്ടുണ്ടോ?
38.ആത്മീയമായി വീണ്ടും ജനിക്കാത്ത, ദെവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ കഴിയാത്ത ജഡിക മനുഷ്യരല്ലേ ദെവത്തെ പ്രതിമകളിലൂടെ കാണാൻ ശ്രമിക്കുന്നത്?
39.തിരുശേഷിപ്പിന്റെ വിതരണത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടോ? സത്യവിരുദ്ധമായി സംഭവിക്കുന്ന കാര്യങ്ങൾ ഏവ? അവയിൽ നിന്ന് ആരെങ്കിലും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുണ്ടോ?
40.സാത്താൻ മനുഷ്യരെ വഴിതെറ്റിക്കാൻ വേണ്ടി ചില മൃതദേഹങ്ങളെ ഉപയോഗിക്കില്ല എന്ന് പറയാൻ കഴിയുമോ? മോശയുടെ മൃതദേഹത്തിനായി സാത്താൻ പൊരുതിയില്ലേ? പല മതവിഭാഗങ്ങളിലും തിരുശേഷിപ്പായി വച്ചിരിക്കുന്ന മൃതദേഹങ്ങളുടെ മുടി, നഖം എന്നിവ വളരുന്നതായി കാണുന്നു. ഇതിന്റെ രഹസ്യം എന്തായിരിക്കാം?
41.തിരുശേഷിപ്പ് എന്ന സുന്ദരവാക്കിന്റെ മറവിൽ മരിച്ച മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളെ വണങ്ങുന്നത് മനുഷ്യന്റെ അന്തസിന് ചേർന്ന കാര്യമാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ? മനുഷ്യാന്തസിന് ചേരാത്ത ഇത്തരം ആചാരങ്ങൾക്ക് അടിസ്ഥാനമായി ഏതെങ്കിലും സത്യസന്ധമായ ഉദാഹരണം ബെബിളിൽ കണ്ടെത്താൻ ആർക്ക് സാധിക്കും?
42.ഒരു പേനയും പേപ്പറും ഉണ്ടെങ്കിൽ നിങ്ങൾക്ക് മറിയത്തിന്റെ രൂപം ഉണ്ടാക്കാം. എന്നാൽ അതിന് യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തോട് എന്തു ബന്ധമാണുള്ളത്?
43.ബെബിൾ എല്ലാ വിശ്വാസികളെയും വിശുദ്ധരായിട്ടാണ് കണക്കാക്കുന്നത്. എങ്കിൽ പിന്നെ എന്തുകൊണ്ടാണ് ചില സഭകൾ ചില മരിച്ച വിശ്വാസികളെമാത്രം വിശുദ്ധരായി കണക്കാക്കുന്നത്?
44.എന്തുകൊണ്ടാണ് ചില സഭകൾ ബെബിൾ വിരുദ്ധമായ രീതിയിൽ ചിലരെ വിശുദ്ധരെന്ന് പ്രഖ്യാപിക്കുകയും അവരോട് പ്രാർത്ഥിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നത്?
45.അൽമായർക്ക് ഇതുവരെ ഇപ്രകാരം വിശുദ്ധരാകാൻ വളരെ കുറച്ചുമാത്രം ചാൻസുകളെ ലഭിച്ചിട്ടുള്ളൂ. കാരണമെന്ത്?പുരോഹിതവർഗ്ഗത്തിൽനിന്നു തരംതാഴ്ന്ന ഒരു വർഗ്ഗമാണോ അൽമായർ?
46.ആനക്ക് കുർബ്ബാന കൊടുക്കുക, വളർത്തുമൃഗങ്ങളെ സ്നാനപ്പെടുത്തുക മുതലായ ദുരാചാരങ്ങൾ ചില പാരമ്പര്യസഭകളിൽ നടക്കുന്നതായി കേൾക്കുന്നു. ഇതിനോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?
47.എന്തുകൊണ്ടാണ് ചില സഭകൾ ജീവിക്കുന്നവനും, പ്രാർത്ഥനക്കുത്തരമരുളുന്നവനും, സർവ്വശക്തനുമായ ദെവത്തോട് പ്രാർത്ഥിക്കുന്നതിന് പകരം മരിച്ച മനുഷ്യരോട് പ്രാർത്ഥിക്കുവാൻ പ്രരിപ്പിക്കുന്നത്?
48.പിതാവായ ദെവത്തെ യേശുക്രിസ്തുവിലുടെ നേരിട്ട് സമീപിക്കാനും ദെവത്തോട് പ്രാർത്ഥിക്കാനുമുളള എല്ലാവിധ സഹായങ്ങളും അവസരങ്ങളും നമുക്ക് ലഭ്യമാണെന്ന് ബെബിളിൽ നിന്ന് തെളിവായിരിക്കെ, പിന്നെ നാം എന്തിനാണ് മറിയത്തോടും മറ്റു വിശുദ്ധരോടും പ്രാർത്ഥിക്കുന്നത്?
49.യേശുവിനെ നേരിട്ട് സമീപിക്കാനുളള എല്ലാ സ്വാതന്ത്ര്യവും നമുക്കുളളപ്പോൾ മറിയത്തെയും വിശുദ്ധരെയും സമീപിച്ച് എന്തിന് നമ്മുടെ സ്വാതന്ത്ര്യവും അവകാശവും നഷ്ടമാക്കി, നമ്മുടെ തന്നെ തെറ്റായ ആലോചനകൾക്കും ഭാവനകൾക്കും നാം അടിമകളാകണം?
50.യേശുവും അപ്പോസ്തലന്മാരും മറിയത്തോടൊ, വിശുദ്ധരോടൊ പ്രാർത്ഥിക്കണമെന്ന് പറഞ്ഞിട്ടുണ്ടോ?
51.അപ്പോസ്തലന്മാർ ഏതെങ്കിലും വിശുദ്ധരോട് പ്രാർത്ഥിച്ചിട്ടുണ്ടോ?
52.ലൂക്ക 16:27 നമുക്ക് മരിച്ച വിശുദ്ധരോട് പ്രാർത്ഥിക്കാമെന്ന് തെളിയിക്കുന്നില്ല. മാത്രമല്ല അയാളുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചതുമില്ല. ശിക്ഷിക്കപ്പെട്ടതും, മരിച്ചതുമായ ഒരാളുടെ (ധനവാൻ) പെരുമാറ്റം ജീവിച്ചിരിക്കുന്ന വിശ്വാസികൾക്ക് മാതൃകയല്ല എന്ന് വ്യക്തമാകുന്നില്ലേ?
53.തങ്ങൾ വിശുദ്ധരെന്ന് വിളിക്കുന്നവരൊക്കെ സ്വർഗ്ഗത്തിലുണ്ടെന്ന് വിശുദ്ധഭക്തർ എങ്ങനെ അറിയും? ജനങ്ങൾക്ക് മാതൃകയായിത്തീരുന്ന ഇത്തരം വിശുദ്ധർ യഥാർത്ഥത്തിൽ രക്ഷയുടെ അനുഭവമുള്ളവരായിരുന്നോ?സ്വർഗ്ഗത്തിലുള്ള വിശുദ്ധർ ആരൊക്കെ എന്ന് യേശുവിന് മാത്രമല്ലേ അറിയൂ?
54.യേശു പഠിപ്പിച്ച പ്രാർത്ഥനയിൽ എന്തുകൊണ്ടാണ് വിശുദ്ധരോടുള്ള പ്രാർത്ഥനയെപ്പറ്റി സൂചിപ്പിക്കാത്തത് എന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ?
55.യേശുവിനെ നിരസിച്ചാൽ ദെവത്തിനുപോലും നിന്നെ രക്ഷിക്കാൻ കഴിയില്ല. കാരണം ദെവത്തിന് യേശുവിനെക്കാളുപരിയായി മറ്റൊന്നുമില്ല. പിതാവായ ദെവത്തിലേക്കുള്ള ഏകവഴി യേശുവാണ്. എന്തുകൊണ്ടാണ് ഇൗ അടിസ്ഥാന യാഥാർത്ഥ്യം പൂർണ്ണമായി അംഗീകരിക്കാൻ പലർക്കം കഴിയാത്തത്?
56.ഇന്ന് ജനങ്ങളുടെ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന സ്ഥാനാർത്ഥികളുടെയും യേശുവിന്റെയും പ്രതേ്യകതകളും സ്വഭാവവും താരതമ്യം ചെയ്ത് വ്യത്യാസങ്ങൾ തിരിച്ചറിയുക.
57.സ്പിരിട്ടിസത്തിലെ മീഡിയം അഥവാ മദ്ധ്യവർത്തിയും, പാരമ്പര്യസഭകളിലെ മദ്ധ്യസ്ഥരും തമ്മിൽ സാമ്യം കാണുന്നുണ്ടോ? വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന ലഭിക്കുന്നത് ദെവത്തിനോ, വിശുദ്ധർക്കോ, സാത്താനോ? ഉത്തരം ലഭിക്കുന്നത് സാത്താനിൽ നിന്നോ? വിശുദ്ധരോടുള്ള ഭക്തി സാത്താന് കൊടുക്കുന്ന ആരാധനയോ? വിശുദ്ധഭക്തർ നരകത്തിലേക്കോ?
സ്വർഗ്ഗത്തിൽ പോകും എന്ന് ഉറപ്പുള്ള, രക്ഷിക്കപ്പെട്ടു എന്ന് കരുതുന്ന, വ്യക്തികളോടുള്ള ചില ചോദ്യങ്ങൾ
1.വീണ്ടും ജനിക്കാത്തവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ല എന്ന് യേശു പറയുന്നു (ലൂക്ക 13:3; അപ്പൊ 2:38; യോഹ 3:3). താങ്കളുടെ ജീവിതത്തിൽ പശ്ചാത്താപത്തിന്റെയും, മനസുതിരിവിന്റെയും, വീണ്ടുംജനനത്തിന്റെയും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
2.ഉണ്ട് എന്നാണ് താങ്കൾ വിചാരിക്കുന്നത് എങ്കിൽ എപ്പോൾ, എങ്ങനെ, എന്തിൽ നിന്ന് എന്തിലേക്ക് മനസുതിരിഞ്ഞു? മനസുതിരിവിനു മുമ്പും, അതിനുശേഷവുമുള്ള താങ്കളുടെ ജീവിതങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? മനസുതിരിവിനു മുമ്പുള്ളതിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ താങ്കൾ എന്തെങ്കിലും വിശ്വസിക്കുന്നുണ്ടോ?
3.രക്ഷപ്രാപിക്കുക എന്നതുകൊണ്ട് താങ്കൾ എന്താണ് അർത്ഥമാക്കുന്നത്? വീണ്ടും ജനിക്കുക എന്നതുകൊണ്ട് താങ്കൾ എന്താണ് അർത്ഥമാക്കുന്നത്? വീണ്ടും ജനിക്കേണ്ടതിന്റെ ആവശ്യം എന്ത്?
4.ദെവവചനത്തിലെ ഏതെല്ലാം വാഗ്ദാനങ്ങളിലാണ് താങ്കൾ താങ്കളുടെ രക്ഷയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?
5.താങ്കൾ ഇന്ന് മരിച്ചാൽ ഉടൻതന്നെ സ്വർഗ്ഗത്തിലായിരിക്കും എന്ന് താങ്കൾക്ക് ഉറപ്പുണ്ടോ? (1യോഹ 5:10-13).
6.തന്റെ പാപങ്ങളുടെ മോചനത്തിനും ആത്മാവിന്റെ രക്ഷയ്ക്കും വേണ്ടി യേശുക്രിസ്തുവിൽ മാത്രം ആശ്രയിക്കാത്ത വ്യക്തി രക്ഷപ്രാപിക്കും എന്ന് താങ്കൾ കരുതുന്നുണ്ടോ?
7.താങ്കളുടെ സഭയ്ക്കും, മറിയത്തിനും വിശുദ്ധർക്കും താങ്കളെ സ്വർഗ്ഗത്തിൽ കൊണ്ടുപോകുവാൻ കഴിയും എന്ന് താങ്കൾ കരുതുന്നുണ്ടോ?
8.യേശുക്രിസ്തുവിന്റെ രക്തബലിയുടെ ഫലം താങ്കളുടെ ആത്മാവിന് എങ്ങനെ ലഭിക്കും എന്നാണ് താങ്കൾ കരുതുന്നത്?