മരിച്ചവരോടുള്ള പ്രാർത്ഥനയും മൃതസന്ദേശവിദ്യയും പ്രതസമ്പർക്കവും സ്പിരിട്ടിസവും സാത്താനീയ ബന്ധങ്ങളും
ജീവിച്ചിരിക്കുന്നവർ മരിച്ചുപോയവരുമായും, മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവരുമായും ആശയവിനിമയം പരസ്പരസഹായം എന്നിവ സാദ്ധ്യമാണ് എന്ന വിശ്വാസമാണ് മൃതസന്ദേശവിദ്യയുടെ (പ്രതസമ്പർക്കം, സ്പിരിട്ടിസം) അടിസ്ഥാനതത്ത്വം. അതിനാൽ ഇൗ തത്ത്വത്തെ അംഗീകരിച്ചുകൊണ്ടുളള പ്രവൃത്തികൾ, പ്രതസമ്പർക്കം അഥവാ സ്പിരിട്ടിസമാണ്. സഭ - മത - പ്രത്യയശാസ്ത്ര ഭേദമെനേ്യ മരിച്ചുപോയ മനുഷ്യരോടുളള ബന്ധം ആത്മീയവഞ്ചനയ്ക്ക് കാരണമാകും.
ജീവിച്ചിരിക്കുന്നവർ മരിച്ചുപോയവരോട് ബന്ധപ്പെടുന്നത് സ്പിരിട്ടിസം എന്ന മന്ത്രവാദമാകുന്നു
മന്ത്രവാദത്തിന്റെ ചരിത്രപശ്ചാത്തലത്തെപ്പറ്റി ചുരുക്കമായി മനസിലാക്കേണ്ടത് ആവശ്യമാണ്. പുരാതന സംസ്കാരങ്ങളിൽ കാണുന്ന പൂർവ്വികന്മാരെ ആരാധിക്കുന്ന പതിവ് (ancestor worship), മരിച്ച വ്യക്തികളുടെ ആത്മാക്കളുമായി ബന്ധപ്പെടാം എന്ന വാദം (spiritsm), മരിച്ചവരോട് ബന്ധപ്പെടുന്ന വിദ്യ (necromancy), പ്രതങ്ങളോട് സംസാരിക്കാൻ സഹായിക്കുന്ന ആൾ (mediums), പ്രതങ്ങളോട് സംസാരിക്കാൻ സഹായിക്കുന്ന ദുരാത്മാക്കൾ (familiar spirits), മന്ത്രവാദം (sorcery), മരിച്ചരോട് പ്രാർത്ഥിക്കുന്നതും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും, ഡിവെനേഷൻ മുതലായവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. (ഭാവികാര്യങ്ങളെക്കറിച്ചും, മനുഷ്യന് സ്വാഭാവികമായി മനസിലാക്കാൻ സാധിക്കുകയില്ലാത്ത കാര്യങ്ങളെക്കുറിച്ചും മനുഷ്യാതീതശക്തികളുടെ സഹായത്തോടെ അറിയാനുള്ള ശ്രമമാണ് ഡിവെനേഷൻ -ഭാവിപ്രവചനം-ജേ്യാതിഷം എന്നിവകൊണ്ട് അർത്ഥമാക്കുന്നത്). ദെവമല്ലാത്ത ആത്മാക്കളോടുള്ള മനുഷ്യന്റെ ഇത്തരം ബന്ധങ്ങളെല്ലാം അതിപുരാതനകാലം മുതലേ നിലനിന്നിരുന്നു. അടിസ്ഥാനപരമായി അവയെല്ലാം ഒന്നാണെങ്കിലും ഒാരോ കാലഘട്ടത്തിലും അവ പല രൂപത്തിലും ഭാവത്തിലും നിലനിൽക്കുന്നതായി കാണുന്നു. ഇവയ്ക്കെല്ലാം പൊതുവായി കാണുന്ന സ്വഭാവവിശേഷം അവ സത്യദെവത്തിന്റെ കൽപനയ്ക്ക് വിരുദ്ധമായ ആത്മീയപ്രവർത്തനങ്ങളെ ഉൾക്കൊള്ളുന്നു എന്നുള്ളതാണ്. ഇവയിലെല്ലാം ദുരാത്മാക്കളുടെ പലതരത്തിലുള്ള പ്രവർത്തനങ്ങളാണ് ഉൾക്കൊണ്ടിരിക്കുന്നത് എന്ന കാരണത്താൽ ഇവയെ എല്ലാം പൊതുവിൽ മന്ത്രവാദം എന്ന് വിളിക്കാം.
മന്ത്രവാദത്തിൽ മരണത്തിന് പ്രതേ്യകമായ പ്രാധാന്യമുണ്ട്. മരിച്ചവരുടെ ആത്മാക്കളുമായി ബന്ധം പുലർത്തുന്ന വിദ്യയിൽ മരണം മനുഷ്യന്റെ മാന്ത്രികശക്തിയെ വളർത്തുന്നു എന്നതാണ് അനുമാനം. മരണത്തോടെ പ്രവചനപരവും മാദ്ധ്യസ്ഥപരവുമായ കഴിവുകൾ വർദ്ധിക്കുന്നു എന്ന ധാരണയിൽ നിന്ന് മരിച്ചവരോട് ബന്ധപ്പെടാനുള്ള താൽപര്യം കൂടുന്നു. അതുകൊണ്ടാണ് മരിച്ചവരോട് പൊതുവെയും മരിച്ച ചില പ്രതേ്യക വ്യക്തികളോടും, അവരുടെ മൃതശരീരത്തോടും മൃതശരീരഭാഗങ്ങളോടും ബന്ധപ്പെടുന്ന പതിവു കാണുന്നത്. അത്തരം അവസരങ്ങളിൽ അവർക്ക് പലതരം നേർച്ചകളും വഴിപാടുകളും അർപ്പിക്കുന്നതും സാധാരണമാണ്. ഇതൊക്കെ ചെയ്യുന്നതിന്റെ ഉദ്ദേശ്യം മരിച്ചവരെ പ്രീതിപ്പെടുത്തി ഉദ്ദിഷ്ടകാര്യങ്ങൾ സാധിച്ചെടുക്കുന്നതിനായി അവരെ പ്രരിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുക എന്നതാണ് (Encyclopedia of Religion and Ethics, vol. 4 pp. 775, 778). ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി മരിച്ചവരൊ, ജീവിച്ചിരിക്കുന്നവരൊ ആയ സൃഷ്ടികളെ സ്വാധീനിക്കുവാൻ ശ്രമിക്കുന്നത് മന്ത്രവാദമാണ്. അത്തരക്കാർ മന്ത്രവാദ ശക്തികൾക്ക് അടിമപ്പെടുന്നു. കാരണം അവർ ദെവത്തിൽ ആശ്രയിക്കുന്നതിന് പകരം ദെവമല്ലാത്തവരെ ആശ്രയിക്കുന്നു. ബെബിൾ പ്രകാരം മരിച്ചവരുടെ ആത്മാക്കളുമായി ബന്ധപ്പെടുവാൻ ജീവിച്ചിരിക്കുന്നവർക്ക് സാദ്ധ്യമല്ല (ലൂക്ക 16: 19-31) എന്നാൽ ദെവകൽപ്പനയ്ക്ക വിരുദ്ധമായി മരിച്ചുപോയവരോട് ബന്ധപ്പെടാൻ ശ്രമിക്കുന്നവരെ ദുരാത്മാക്കൾ മരിച്ചുപോയ അതേ വ്യക്തികളുടെ രൂപത്തിലും സാദൃശ്യത്തിലും ശബ്ദാനുകരണത്തിലും വന്ന് വഞ്ചിക്കും.
സ്പിരിട്ടിസം ഒരുതരം മന്ത്രവാദമാണ്
സ്പിരിട്ടിസത്തിലെ ചില അടിസ്ഥാന വിശ്വാസങ്ങൾ ഇപ്രകാരമാണ് : പ്രപഞ്ചത്തിൽ അനന്തമായ ബുദ്ധിയുണ്ട്. പ്രപഞ്ചത്തിൽ നാം കാണുന്ന ഭൗതീകവും ആത്മീകവുമായ പ്രതിഭാസങ്ങൾ ഇൗ ബുദ്ധിശക്തിയുടെ പ്രകടനങ്ങളാണ്. ഇത് ശരിയായി മനസിലാക്കുകയും ഇതനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നതാണ് ശരിയായ മതം.മനുഷ്യന്റെ അസ്ഥിത്വവും വ്യക്തിത്വവും മരണശേഷവും തുടരുന്നു. മനുഷ്യാത്മാവിന് സ്വയം നവീകരിക്കാനുള്ള അവസരം എന്നേക്കും ഉണ്ടാ യിരിക്കുമെന്ന് സ്പിരിട്ടിസക്കാർ വിശ്വസിക്കുന്നു (Larson’s New Book on Cults, p.391). മരിച്ചവരുമായി ആശയവിനിമയം നടത്താവുന്നതാണ് എന്ന് സ്പിരിട്ടിസക്കാർ വിശ്വസിക്കുന്നു. മരിച്ചവരോടുള്ള എല്ലാതരത്തിലുള്ള ബന്ധങ്ങളും സ്പിരിട്ടിസമായി കണക്കാക്കാം. ജീവനോടെയിരിക്കുന്നവരല്ലാത്ത വ്യക്തികളുമായി (ആത്മാക്കളുമായി) ഏതെങ്കിലും രീതിയിൽ ഏതെങ്കിലും ഉദ്ദേശത്തിനായി ബന്ധപ്പെടുന്നത് സ്പിരിട്ടിസമാണ്. സ്പിരിട്ടിസത്തിൽ ആത്മാക്കളെ ആരാധിക്കുന്നു. ആത്മലോകത്തിൽനിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കാൻ പരിചയവും കഴിവുമുള്ള മദ്ധ്യവർത്തികൾ (മദ്ധ്യസ്ഥർ, പുരോഹിതർ) മുഖേന മരിച്ചുപോയവരുടെ ആത്മാക്കൾക്ക് ഭൂമിയിൽ ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടാൻ കഴിയും എന്ന വിശ്വാസമാണ് സ്പിരിട്ടിസം. (See Larson’s New Book on Cults, p.388-9). മരിച്ചുപോയവരുടെ ആത്മാക്കൾക്ക് ഭൂമിയിൽ ജീവിച്ചിരിക്കുന്നവരുമായി ഒരു മദ്ധ്യവർത്തിയുടെ സഹായത്തോടെ ആശയവിനിമയം നടത്താൻ കഴിയും എന്നതാണ് സ്പിരിട്ടിസത്തിലെ വിശ്വാസം. സ്പിരിട്ടിസത്തിൽ മരിച്ച വ്യക്തികളുടെ ആത്മാക്കളുമായി ആശയവിനിമയം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി ഇക്കാര്യത്തിൽ വിദഗ്ദനായ ഒരു ഇടനിലക്കാരനെ - മദ്ധ്യസ്ഥനെ (mediums) ഉപയോഗിക്കുന്നു. ഭൗതികലോകവും ആത്മലോകവും തമ്മിൽ ബന്ധപ്പെടുത്തിക്കൊടുക്കുക എന്നതാണ് മദ്ധ്യവർത്തിയുടെ പ്രധാന പ്രവർത്തന ദൗത്യം.
വിശുദ്ധരോടുള്ള ഭക്തിയിലൂടെ പലരും സ്പിരിട്ടിസം എന്ന മന്ത്രവാദത്തിന് ഇരയാകുന്നു
വിശുദ്ധഭക്തർ അറിഞ്ഞോ അറിയാതെയോ സ്പിരിട്ടിസത്തിൽ അകപ്പെട്ടുപോകുന്നു എന്നതിന് തെളിവായി ഒരു മറിയഭക്തന്റെ അനുഭവത്തിൽ നിന്നുള്ള ഉദാഹരണം ഇവിടെ കൊടുക്കുന്നു.
എന്നാൽ 1988 മാർച്ച് മാസം നാലാം തിയതി ഞാൻ പങ്കെടുത്തിരുന്ന ഒരു കത്തോലിക്ക കരിസ്മാറ്റിക് ധ്യാനത്തിൽ വച്ച് രാത്രിയിൽ അവിടെയുള്ള ചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന എനിക്ക് യേശുക്രിസ്തു പ്രത്യക്ഷനായി, എന്റെ നയനങ്ങൾ എന്റെ കർത്താവിനെ കണ്ടു. തുടർന്ന് പരിശുദ്ധകന്യക മറിയവും, രണ്ട് ദെവദൂതന്മാരും എനിക്ക് പ്രത്യക്ഷപ്പെട്ടു. നീല വസ്ത്രങ്ങൾ ധരിച്ചിരുന്ന അവർ ഇരു കരങ്ങളും ഉയർത്തി എന്നെ അനുഗ്രഹിച്ച് മറഞ്ഞുപോയത് ഇന്നലെ എന്ന പോലെ ഞാൻ ഒാർക്കുന്നു (ടോം സക്കറിയ, ഇതാ നിന്റെ അമ്മ, ഡിസംബർ 2003, പേജ് 18). ഭക്ഷണത്തിന് മുമ്പ് മുറിയിൽ ഇരുന്ന് ഒരു ജപമാല ചൊല്ലുന്ന ശീലം എനിക്കുണ്ടായിരുന്നു. ധ്യാനത്തിലൂടെ കിട്ടിയ പരിശുദ്ധാത്മാഭിഷേകത്തിന് ശേഷമാണ് ആ പതിവ് ഞാൻ ആരംഭിച്ചത്. ഒരു ജപമാല ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ഒരു അത്ഭുതം സംഭവിച്ചു. ഒരു സിനിമ തിയറ്ററിലെ സ്ക്രീനിലെന്ന വണ്ണം എന്റെ മുമ്പിലായി അതിഭയങ്കരനായ ഒരു ഉഗ്രസർപ്പം പ്രത്യക്ഷപ്പെട്ടു. അതിന് മൂന്ന് തലയും ഒാരോ തലയ്ക്കും ഒരു പുരുഷന്റെ കാൽ തുടയുടെ വണ്ണവുമുണ്ടായിരുന്നു. അതിന്റെ മൂന്നു വായിൽ നിന്നും ഉഗ്രമായി തീ തുപ്പിക്കൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി. തുടർന്ന് വീണ്ടും മറ്റൊരു സർപ്പം ഒറ്റതലയുള്ളത് അതിഭയങ്കരമായി തീതുപ്പിക്കൊണ്ട് പ്രത്യക്ഷപ്പെട്ടു. അതും മറഞ്ഞുപോയി... സാത്താന്റെ സാമ്രാജ്യം തകർക്കാനുള്ള വലിയൊരു പോരാട്ടത്തിന്റെ തുടക്കം കുറിക്കുന്ന ദിവസമാണതെന്ന് എനിക്കറിയില്ലായിരുന്നു. സ്പിരിറ്റ് ഇൻ ജീസസ്സ് ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന ആത്മാക്കളുടെ ശുശ്രൂഷയുടെ ആരംഭം അന്നായിരുന്നു (ടോം സക്കറിയ, ഇതാ നിന്റെ അമ്മ, ഡിസംബർ 2003, പേജ് 21). 2001 നവംബർ മാസം മുതൽ ഒന്നര മാസത്തോളം ഞാൻ ഗൾഫിലായിരുന്നു. ദെവവചന ശുശ്രൂഷക്കായിട്ടാണ് ഞാൻ അവിടെ എത്തിയത്. ദുബായിയിലെത്തി രണ്ടാം ദിവസം എനിക്കൊരനുഭവമുണ്ടായി.രാത്രി ഉറക്കത്തിൽ കുറെ സ്ത്രീരൂപങ്ങൾ എന്റെ അടുത്ത് വരുന്നതായി ഞാൻ അറിഞ്ഞു. അവർ ഫിലിപ്പെൻസുകാരണെന്ന് ഒറ്റനോട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു. ഉദ്ദേശം 30 വയസ്സിൽ താഴെ പ്രായമുള്ള കുറെ യുവതികൾ. അവരെല്ലാം നഗ്നരായിരുന്നു. വളരെ അസ്വസ്ഥതയോടെ ഉറക്കത്തിൽ നിന്നും ഉണർന്ന് ഞാൻ ചാടി എഴുന്നേറ്റു. കഴിഞ്ഞ അനേകം വർഷങ്ങളായി കർത്താവിനുവേണ്ടി ജീവിക്കുന്ന എന്റെ അടുത്തുവരാൻ ഇൗ നഗ്നരൂപങ്ങൾ എങ്ങനെ ധെര്യപ്പെട്ടു. ഇതു വെറുമൊരു സ്വപ്നമല്ലെന്നും ഞാൻ കണ്ടത് ആത്മാക്കളെയാണെന്നും കഴിഞ്ഞകാല അനുഭവങ്ങളാൽ ഞാൻ മനസിലാക്കി. എന്തായാലും ആ രാത്രിതന്നെ ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിച്ചു. ജപമാലയുടെ ഒരു രഹസ്യം ചൊല്ലി യേശുനാമത്തിൽ ബന്ധിച്ച് പ്രാർത്ഥിച്ചു.. പാപത്തിൽ ജീവിച്ചുമരിച്ചുപോയ അവർ ശരീരത്തിൽ മരിച്ചെങ്കിലും ആത്മാവിൽ മരിച്ചിട്ടില്ലെന്നും അവർ സാത്താന്റെ അടിമത്തത്തിലാണെന്നും എനിക്കറിയാമായിരുന്നു. സാത്താന്റെ അടിമകളായി അവന്റെ സ്വാധീനത്തിൽ ജീവിച്ചിരിക്കുന്ന മനുഷ്യരെ ഇവർ സ്വാധീനിച്ച് അവരെക്കൊണ്ട് പാപം ചെയ്യിക്കുന്ന അനേകം സംഭവങ്ങൾ മറ്റ് പല ആത്മാക്കളിലൂടെ സംഭവിച്ചത് കർത്താവ് പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ജീവിച്ചിരുന്ന കാലത്ത് പ്രതേ്യകിച്ച് വ്യഭിചാരം, മദ്യപാനം മറ്റ് ലെംഗീകവെകൃതങ്ങൾ തുടങ്ങിയ പാപങ്ങൾക്കടിമപ്പെട്ട് ജീവിച്ച് പാപാവസ്ഥകളിൽ മരിക്കുന്ന ആത്മാക്കളെ സാത്താൻ ഉപയോഗിക്കുന്നു. ഇവരെക്കൊണ്ട് ജീവിക്കുന്നവരെ സ്വാധീനിക്കുന്നു.. ഇക്കാലയളവിൽ അനേകം സ്ത്രീകളും യുവതികളും ഭയത്തോടും നിരാശയോടും കൂടി പങ്കുവെച്ചിട്ടുള്ള ഒരു കാര്യമാണ് പല രാത്രികളിലും ആരോ കൂട്ടത്തിൽ ശയിക്കുന്നു. ശാരീരികബന്ധത്തിലേർപ്പെടുന്നു. അവിവാഹിതരായ അനേകം യുവതികൾ ഇൗ പ്രശ്നം പറഞ്ഞ് കരഞ്ഞിട്ടുണ്ട്.. 2001 ൽ ദുബായിൽ വെച്ചുണ്ടായ അനുഭവം ഞാൻ പറഞ്ഞുവല്ലോ. പിന്നീട് അക്കാര്യം ഞാൻ മറന്നു പോയിരുന്നു. എന്നാൽ 2003 ഫെബ്രുവരി മാസത്തിൽ ഒരു അത്ഭുതം സംഭവിച്ചു. അശുദ്ധാത്മാക്കളെ ഒരു വ്യക്തിയിൽനിന്നും ബഹിഷ്കരിക്കുവാനുള്ള പ്രാർത്ഥന നടന്നുകൊണ്ടിരിക്കുന്ന സമയം. ഇൗ അശുദ്ധാത്മാക്കളോട് നിങ്ങൾ ആരാണ് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു ഞങ്ങൾ ഫിലിപ്പെൻസുകാരായ യുവജനങ്ങൾ ആണ്. ഞങ്ങൾ കുറേപ്പേരുണ്ട്. അവരെ യേശുനാമത്തിൽ ബന്ധിച്ച് പ്രാർത്ഥിക്കുകയും യേശുവിനെപ്പറ്റി അവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അവർ യേശുവിനെ കർത്താവായി സ്വീകരിച്ചു. തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ചു. യേശുവിന്റെ നാമത്തിൽ സ്വർഗ്ഗത്തിലും ഭൂമി യിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദെവത്തിന്റെ മഹത്വത്തിനായി എല്ലാനാവുകളും ഏറ്റുപറയുകയും ചെയ്യും (ഫിലി 2:10-11) എന്ന വചനം ഇവിടെ മാംസം ധരിക്കുകയായിരുന്നു. ആവസിച്ച വ്യക്തിയിൽനിന്നും അവരെ മോചിപ്പിച്ച് കർത്താവിന്റെ പക്കലേക്ക് വിടാൻ തുടങ്ങുമ്പോൾ ഇവർ ഒരു കാര്യം പറഞ്ഞു : ഞങ്ങൾ താങ്കളെ കണ്ടിട്ടുണ്ട്. എനിക്ക് അത്ഭുതമായി.ഞാൻ ചോദിച്ചു എവിടെവച്ച് എന്നെ കണ്ടു.വേറൊരു രാജ്യത്ത്വച്ച്. എന്നിട്ടും എനിക്ക് മനസിലായില്ല.അപ്പോൾ പറയുന്നു പ്രാർത്ഥിക്കാനായി അറബിനാട്ടിൽ വന്നപ്പോൾ രാത്രിയിൽ നിങ്ങളുടെ അടുത്തുവന്നത് ഞാനും കൂട്ടുകാരുമായിരുന്നു. എനിക്കൊരു ഷോക്കായിരുന്നു അത്. അവർ തുടർന്നു. അന്നു നിങ്ങൾ ഞങ്ങളെ ബന്ധിച്ചില്ലേ. ഇപ്പോൾ സ്ത്രീയായ കന്യാമറിയം ഞങ്ങളെ ഇവിടെ പിടിച്ചുകൊണ്ടുവന്നതാണ്, നിങ്ങൾക്ക് രക്ഷ തരാമെന്ന് പറഞ്ഞ്. ഇപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ പതിനായിരങ്ങൾ ഉണ്ട്. എല്ലാം യുവജനങ്ങളാണ്. കത്തോലിക്കരും മറ്റു ജാതിക്കാരുമായ ഞങ്ങൾ വ്യഭിചാരവും മറ്റു പാപങ്ങളുമായി ജീവിച്ചവരാണ്. സത്യം പറയട്ടെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സന്തോഷംകൊണ്ട്, ദെവത്തിന്റെ കാരുണ്യമോർത്ത്. ദെവത്തിന് നന്ദിപറഞ്ഞുകൊണ്ട് ഇൗ ആത്മാക്കളെ മോചിപ്പിച്ച് യേശുവിന് സമർപ്പിച്ചു. അവർ വിട്ടുപോയി. ഇനിയൊരിക്കലും അവർക്ക് ഇൗ ഭൂമിയിലോ ജീവിച്ചിരിക്കുന്ന മനുഷ്യരിലോ സ്വാധീനം ചെലുത്താൻ സാദ്ധ്യമല്ല.. ഇൗ തരത്തിലുള്ള അനേകം സംഭവങ്ങൾ നടന്നു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്, വിവിധ ജാതിമതക്കാർ മാത്രമല്ല, ബെബിളിലെ പഴയനിയമ കാലത്ത് ജീവിച്ചിരുന്ന പല തലമുറകളും കടന്നു വന്ന് കർത്താവായ യേശുവിനെ സ്വീകരിച്ചു. ലോകത്തിന് മുമ്പിൽ ഇത് അസാദ്ധ്യമായ കാര്യമാകുമ്പോൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ആത്മാക്കളെ ഞങ്ങൾ മോചിപ്പിക്കുന്നതുകൊണ്ട് ഇത് സ്പിരിട്ടിസം ആണെന്ന് പുഛ്ചിക്കുന്നവർ അറിഞ്ഞിരിക്കട്ടെ, പരിശുദ്ധാത്മാഭിഷേകത്തിൽ പരിശുദ്ധിയിലും വിശുദ്ധിയിലും പരിശുദ്ധ അമ്മയോടുള്ള ജപമാല പ്രാർത്ഥനകളിലുമാണ് ഇൗ ശുശ്രൂഷ ഞങ്ങൾ ചെയ്യുന്നത്.. പരിശുദ്ധ കന്യാമറിയം വഴി ആത്മാക്കളുടെ മോചനം നടക്കുന്നു. രക്ഷക്കായി വരുന്ന എല്ലാ ആത്മാക്കളും പറയുന്നു ഒരു സ്ത്രീയാണ് ഞങ്ങളെ പിടിച്ചുകൊണ്ടുവന്നത്. തലയിൽ കിരീടം വെച്ച, വെള്ള വസ്ത്രമണിഞ്ഞ, കെയിൽ ഉരുട്ടുന്ന മാല പിടിച്ച സ്ത്രീ. അവളുടെ കൂട്ടത്തിൽ തിളങ്ങുന്ന വാളുമായി ഒരു മാലാഖയുമുണ്ട്. തങ്ങളെ അവർ പിടിച്ചുകൊണ്ട് വരികയാണ് (ടോം സഖറിയ, ഇതാ നിന്റെ അമ്മ, ഏപ്രിൽ 2003, പേജ് 26-29).
ഇത്തരം കാര്യങ്ങൾക്കൊന്നും വചനപരമായി യാതൊരു അടിസ്ഥാനവുമില്ലെന്ന് മാത്രവുമല്ല, വചനവിരുദ്ധവുമാണ്. 1തിമോ 4:1, വെളി 16, 18 പ്രകാരം അന്ത്യകാലത്ത് ലോകം മുഴുവൻ സാത്താന്റെ പ്രവർത്തനങ്ങൾ വ്യാപിക്കും. സാത്താന്റെ പ്രവർത്തനപദ്ധതികൾ ജനങ്ങളെയെല്ലാം വഴിതെറ്റിക്കത്തക്ക വിധം വഞ്ചനാപരമായിരിക്കും. അനേകർ അറിഞ്ഞും അറിയാതെയും സാത്താനെ ആരാധിക്കുന്നവരായി മാറും.
മരിച്ചവരുമായി ബന്ധപ്പെടുന്നവർ യഥാർത്ഥത്തിൽ പിശാചുക്കളുമായാണ് ബന്ധപ്പെടുന്നത്
മദ്ധ്യവർത്തികൾ മരിച്ചവരുടെ ആത്മാക്കളുമായി ബന്ധപ്പെടുന്നു എന്നാണ് വിചാരിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ അവർ ബന്ധപ്പെടുന്നത് ആത്മമണ്ധലങ്ങളിലുള്ള ദുഷ്ടാത്മസേനകളുമായാണ് (നിയമാവ. 18:11; ഏശ 8:19; 2കൊറി 11:1-15). കൂടുതൽ വിശദാംശങ്ങൾക്കായി, Josh McDowell & Don Stewart, Handbook of Today’s Religions, Thomas Nelson Publishers, Nashville, 1983.പേജ് 241 കാണുക. ബെബിൾ പ്രകാരം മരിച്ചവരുടെ ആത്മാക്കളുമായി ബന്ധപ്പെടുവാൻ ജീവിച്ചിരിക്കുന്നവർക്ക് സാദ്ധ്യമല്ല (ലൂക്ക 16:19-31). അതിനാൽ മരിച്ചവരുടെ ആത്മാക്കൾ തിരിച്ചുവരുന്ന രീതികളിലുള്ള എല്ലാ വിശ്വാസങ്ങളും, പുനർജനന തത്ത്വങ്ങളും, അനുഭവങ്ങളും (See for details, The Week, 1999, April 4, pp. 58-65) ബെബിൾ സത്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ളതാണ്. അതിനാൽ അത്തരം തത്ത്വങ്ങൾ സാത്താൻ തന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. പലപ്പോഴും ആത്മഹത്യപോലെയുള്ളദുർമരണം സംഭവിച്ചവരുടെ ആത്മാക്കളെ ജീവിച്ചിരിക്കുന്ന ചിലർ കാണുന്നതായും അവ ചിലരിലേക്ക് പ്രവേശിക്കുന്നതായും കേൾക്കാറുണ്ട്. എന്നാൽ വാസ്തവത്തിൽ മരിച്ചവരുടെആത്മാക്കൾക്ക് തിരിച്ചു വരാൻ കഴിയില്ല. ഇങ്ങനെ പ്രത്യക്ഷപ്പെടുന്നതായി പറയപ്പെടുന്ന ആത്മാവ്മരിച്ച വ്യക്തിയിൽആവസിച്ചിരുന്നതും, അയാളെ അപകടപ്പെടുത്തിയതുമായ ദുരാത്മാവാണ്. അയാളെ നശിപ്പിച്ച ആ ദുരാത്മാവ് ഇനി മറ്റാരിലെങ്കിലും പ്രവേശിക്കാനും നശിപ്പിക്കാനുമായി തക്കം നോക്കി നടക്കും. ചിലപ്പോൾ മരിച്ച ആളുടെ ആത്മാവാണ് എന്ന് ജനങ്ങളെക്കൊണ്ട് തെറ്റിദ്ധരിപ്പിക്കാൻ അയാളുടെ സ്വഭാവവും ശബ്ദവും രൂപവും ഒക്കെ അഭിനയിച്ചെന്നും വരും. അതിനാൽ ജാഗ്രതയോടിരിക്കുക. മരിച്ചവരുമായി ബന്ധപ്പെടുന്നവർ മനുഷ്യരോടല്ല സാത്താനീയ ശക്തികളോടാണ് ബന്ധപ്പെടുന്നത് എന്ന് മനസ്സിലാക്കിയാൽ നന്ന്.
ജീവിച്ചിരിക്കുന്നവർ മരിച്ചുപോയവരോട് ബന്ധപ്പെടുന്നതിനെ ബെബിൾ എതിർക്കുന്നു
മരിച്ചുപോയവരോട് ഏതെങ്കിലുംരീതിയിൽ ബന്ധപ്പെടാനുള്ളഎല്ലാ ശ്രമങ്ങളെയുംബെബിളിൽവളരെ നിശിതമായി അപലപിക്കുകയും കർശനമായി നിരോധിക്കുകയുംചെയ്യുന്നതായികാണുന്നു. മരിച്ചവരും, ജീവിച്ചിരിക്കുന്നവരും തമ്മിൽ യാതൊരു ബന്ധവും സാദ്ധ്യമല്ല എന്ന് ധനവാന്റെയുംലാസറിന്റെയും ഉപമയിൽ നിന്ന്വ്യക്തമാകുന്നു (ലൂക്ക 16:19-31). ആരെങ്കിലും മന്ത്രവാദികളുടെയും കൂടോത്രക്കാരുടെയും പുറകെപോയി അന്യദേവന്മാരെ ആരാധിച്ചാൽഅവനെതിരെ ഞാൻ മുഖംതിരിക്കുകയും അവനെ സ്വജനത്തിൽനിന്ന്വിച്ഛേദിച്ച് കളയുകയുംചെയ്യും (ലേവ്യ 20:6). നിന്റെ ദെവമായ കർത്താവ് തരുന്ന ദേശത്ത് നീ വരുമ്പോൾ ആ ദേശത്തെ ദുരാചാരങ്ങൾ അനുകരിക്കരുത്. മകനെയോമകളെയോ ഹോമിക്കുന്നവൻ, പ്രാശ്നികൻ, ലക്ഷണം പറയുന്നവൻ, ആഭിചാരക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരൻ, മൃതസന്ദേശവിദ്യക്കാരൻ, എന്നിവരാരും നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കരുത്. ഇത്തരക്കാർകർത്താവിന് നിന്ദ്യരാണ്.അവരുടെ ഇൗ മ്ലേച്ഛപ്രവൃത്തികൾ നിമിത്തമാണ് അവിടുന്ന്അവരെ നിങ്ങളടെ മുമ്പിൽ നിന്ന് നിഷ്കാസനം ചെയ്യുന്നത്. നിന്റെദെവമായ കർത്താവിന്റെ മുമ്പിൽ നീ കുറ്റമറ്റവനായിരിക്കണം (നിയമാവർത്തനം 18:9-13). അവർ നിങ്ങളോട്, വെളിച്ചപ്പാടൻമാരോടും, ചിലയ്ക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്യുന്ന മന്ത്രവാദികളോടും ആരായുവിൻ എന്നു പറയും. ജനം തങ്ങളുടെ ദേവൻമാരോട് ആരായുന്നില്ലേ, ജീവിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുകയില്ലേ എന്നു ചോദിക്കും. അപ്പോൾ നിങ്ങൾ പ്രബോധനവും സാക്ഷ്യവും സ്വീകരിക്കുവിൻ. അവർ പറയുന്ന കാര്യങ്ങൾ വെളിച്ചം കാണുകയില്ല (ഏശ 8:19-20).
മരിച്ചവരുമായി ആശയവിനിമയം നടത്തുന്നതിലുള്ള അപകടത്തിന് ഉദാഹരണം - ഒരു അനുഭവസാക്ഷ്യം
എന്റെ പിതാമഹൻ രജിസ്ട്രാർ ആയിരുന്നു. റിട്ടയർചെയ്ത പരേതനായകെ.എം. ജോർജ്ജ് തുമ്പമൺ തയ്യിൽ നിന്നും പേട്ടയിലേക്ക് താമസംമാറ്റിപ്രതാപത്തോടെകഴിഞ്ഞുവന്ന കാലം. അദ്ദേഹത്തിന് ആറ് ആൺമക്കളും, രണ്ട് പെൺ മക്കളുംഉണ്ടായിരുന്നു. മൂത്തമകനായജോർജ്ജ്മാത്യു (മാത്തുക്കുട്ടി) വിന്റെ മൂന്നാമത്തെ പുത്രനാണ് ഞാൻ. ഒരിക്കൽഎന്റെ പിതാവ്പ്ലഞ്ചെറ്റ്എന്നൊരു സാധനം വീട്ടിൽ കൊണ്ടുവന്നു. ഇൗ ഉപകരണം പുറകുവശത്ത് രണ്ട് വിരലുകൾഘടിപ്പിച്ചതും, മുൻവശത്ത് ഒരു പെൻസിൽ തിരുകിക്കയറ്റാൻ പറ്റുന്ന ഒരുദ്വാരംഉള്ളതുമായിരുന്നു. എന്റെ പിതാവും പിതൃസഹോദരങ്ങളും, മറ്റു കാണുന്നവരെല്ലാവരും ഇൗ ഉപകരണത്തിന്റെഅത്ഭുതപ്രവർത്തനം കണ്ട് വിസ്മയ ഭരിതരാകുമായിരുന്നു. അന്ന്വെറും 14 വയസ്സുള്ളഎന്റെ പിതൃസഹോദരനും 12 വയസ്സുള്ള ഞാനും കൂടി ഇൗ ഉപകരണത്തിന്റെ അടിയിൽ കടലാസും ഒന്നിന്റെ പുറത്ത് ഒന്നായി ഞങ്ങളുടെ വലത്തു കെപ്പത്തികളും വച്ച്വരട്ടെ എന്ന് പിതാവോ, പിതൃസഹോദരങ്ങലിലാരെങ്കിലുമോ പറഞ്ഞാൽ ഉടൻതന്നെ ഇൗ ഉപകരണംവന്നുഎന്നെഴുതും. മരിച്ചുപോയആരുടെയെങ്കിലും പേർ പറഞ്ഞാൽമതി ഉടൻതന്നെ ആളിന്റെ ആത്മാവ്വന്നുഎന്ന് എഴുതുവാൻ തുടങ്ങും. ഇങ്ങനെ എല്ലാദിവസവും ഏതെങ്കിലും മരിച്ചുപോയവരുടെ ആത്മാക്കളെവരുത്തിഎഴുതിച്ച്രസിച്ചുവന്നു. എല്ലാവിധ സുഖങ്ങളും സൗകര്യങ്ങളും പേട്ടയിൽ സുലഭമായിരുന്നതുകൊണ്ട് അതിനോടുകൂടി ഉണ്ടായിരുന്ന അഹങ്കാരം പള്ളിയിൽ ആരാധനയ്ക്ക് പോകാതിരിക്കുക, ദെവംഇല്ലായ്മ, പ്രാർത്ഥനയില്ലായ്മ, എന്നുവേണ്ട സർവ്വ ദുർഗുണങ്ങളുടെയും അഴിഞ്ഞാട്ടമായിരുന്നു ആ വീട്ടിൽ. ഒരുദിവസംഎന്റെ പിതാവും പിതൃസഹോദരങ്ങളും പരുമലതിരുമേനിയെ ഒന്നുവരുത്തിക്കളയാംഎന്നുതീരുമാനിച്ചു. തിരുമേനിയെ വരുത്തി തിരുമേനി വന്നുഎഴുതിയപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന്കൂപ്പുകെയ്യോടെസ്വീകരിച്ചു. തിരുമേനി ഇപ്പോൾ എവിടെയാണ് എന്ന്ചോദിച്ചു. തിരുമേനി മറുപടിഎഴുതിയത് മുള്ളിന്മേൽ ഉതയ്ക്കരുത് എന്നായിരുന്നു. അതോടുകൂടി തിരുമേനിക്ക്തിരികെയെഴുന്നള്ളാം എന്ന അഭ്യർത്ഥനയോടുകൂടി നിർത്തുകയുംചെയ്തു. എെശ്വര്യസമ്പന്നമായ ഞങ്ങളുടെകുടുംബത്തിൽ പിന്നീടുണ്ടായ കഷ്ടനഷ്ടങ്ങൾ ഭയങ്കരമായിരുന്നു. 1. സഹോദരങ്ങൾ തമ്മിൽ വളരെ ശത്രുതയിൽ ആകുകയും അവസാനം കത്തിക്കുത്തുവരെ വീട്ടിൽഉണ്ടാകുകയും ചെയ്തു. 2. പ്രമുഖനായ പിതൃസഹോദരൻ ട്രാവൻകൂർ ഗവൺമെന്റിൽഎന്റമോളജിസ്റ്റ്ആയിജോലിചെയ്തിരുന്ന ആളുംകോട്ടയം അഞ്ചേരിൽ നിന്ന ്വിവാഹം ചെയ്തിരുന്ന ആളുമായ ജി.റ്റി. ജോർജ്ജ്മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. 3. സഹോദരന്മാർ തമ്മിൽ പിണങ്ങിക്കഴിയുന്ന ആ കാലഘട്ടത്തിൽ വാസ്തവത്തിൽ ഉള്ളതും ഇല്ലാത്തതുമായചിട്ടി ഇടപാടുകളുടെകൂനാക്കുരുക്കിൽപ്പെട്ട് ഏകദേശംഎഴുപത് ഏക്കർ ഭൂസ്വത്തുക്കൾ നഷ്ടപ്പെട്ടു. 4. ഒരു പിതാമഹിക്ക്ഒഴികെമറ്റെല്ലാവർക്കും തുമ്പമൺ വിട്ട് പലനാടുകളിലും പോയിജീവിക്കേണ്ട ഗതികേടുംഉണ്ടായി. എന്തൊക്കെയായിട്ടും കഴിഞ്ഞകാല പ്രതാപം വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടുമില്ല. (ജോർജ്ജ്മാത്യു, തുമ്പമൺ, 28-8-1977, പരിശുദ്ധ പരുമലതിരുമേനി, ഒാർത്തഡോക്സ് സിറിയൻ സണ്ടേസ്കൂൾ അസോസിയേഷൻ, ദേവലോകം, കോട്ടയം, 2001. പേജ് 71-73). ബെബിൾ സത്യങ്ങളുടെ അടിസ്ഥാനത്തിൽ ഇൗ സാക്ഷ്യക്കാരൻ തന്റെ അനുഭവത്തെ വിലയിരുത്തിയിരുന്നെങ്കിൽ തങ്ങൾ പരുമലതിരുമേനിയെ വിളിച്ചപ്പോൾ വന്നത് യഥാർത്ഥ പരുമലതിരുമേനിയായിരുന്നില്ല എന്ന് മനസിലാക്കാൻ കഴിയുമായിരുന്നു.
മരിച്ചുപോയവർക്ക് ഭൂമിയിലേക്ക് തിരിച്ചുവരാൻ കഴിയില്ല - സാവൂളിനോട് മന്ത്രവാദിനിയിലൂടെ സംസാരിച്ചത് യഥാർത്ഥ സാമുവലോ വെളിച്ചപ്പാടാത്മാവോ?
ശാരീരികമായി ജീവിക്കുന്നവരും ശാരീരികമായിമരിച്ചവരും തമ്മിൽ യാതൊരു ബന്ധവും സാദ്ധ്യമല്ല. മൃതസന്ദേശവിദ്യക്കാരിലൂടെയും പ്രതസമ്പർക്ക മാദ്ധ്യസ്ഥരിലൂടെയും (mediums) സംസാരിക്കുന്നത്, ദുരാത്മാക്കളാണ് എന്ന് ബെബിളിൽ വിവരിച്ചിരിക്കുന്ന സാവൂളിന്റെയും മന്ത്രവാദിനിയുടെയും അനുഭവചരിത്രത്തിൽ നിന്ന്വ്യക്തമാകുന്നു. മരിച്ചവരുമായിസംഭാഷണം നടത്തുന്ന പതിവ്ആദിമകാലം മുതൽതന്നെ നിലവിലുണ്ടായിരുന്നു. എന്നാൽ ഇത്ദെവംആരംഭം മുതൽ വിലക്കിയിട്ടുള്ള ഒരുകാര്യമാണ്. ഇതിന് ഉദാഹരണമാണ് 1ശമുവേൽ 28:5-20 -ൽ നാം കാണുന്നത്. സാവൂൾ ഫിലിസ്ത്യരുടെ പട്ടാളത്തെ കണ്ട് ഭയപ്പെട്ടു. മനസ്സ് അത്യധികംഇളകിവശായി. അവൻ കർത്താവിനോട്ആരാഞ്ഞു. പക്ഷെ കർത്താവ് സ്വപ്നത്തിലൂടെ യോഉറീമിലൂടെയോ പ്രവാചകന്മാരിലൂടെയോ ഉത്തരം നൽകിയില്ല. അപ്പോൾ സാവൂൾ ഭൃത്യന്മാരോട് പറഞ്ഞു: ഒരു മന്ത്രവാദിനിയെ അനേ്വഷിക്കുക. ഞാൻ അവളുടെ ഉപദേശം തേടട്ടെ.. സാവൂൾവേഷപ്രച്ഛന്നനായിരണ്ടുപേരെകൂട്ടി രാത്രിയിൽ അവളുടെ അടുത്തെത്തി പറഞ്ഞു: നിന്റെ മന്ത്രശക്തികൊണ്ട് ഞാൻ ആവശ്യപ്പെടുന്നവനെ എന്റെയടുക്കൽകൊണ്ടുവരുക.. അവൾ ചോദിച്ചു: ഞാൻ ആരെയാണ്വരുത്തിത്തരേണ്ടത്? സാമുവലിനെ വരുത്താൻ അവൻ ആവശ്യപ്പെട്ടു. സാമുവലിനെ കണ്ടപ്പോൾ അവൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്സാവൂളിനോട്ചോദിച്ചു :എന്തിനാണ് എന്നെ കബളിപ്പിച്ചത്? അങ്ങുസാവൂളല്ലേ?രാജാവ്അവളോട് പറഞ്ഞു: ഭയപ്പെടേണ്ട. നീ എന്താണ്കാണുന്നത്? അവൾ പറഞ്ഞു:ഒരു ദേവൻ ഭൂമിയിൽ നിന്ന്കയറി വരുന്നതായി ഞാൻ കാണുന്നു. അവൻ വിണ്ടുംചോദിച്ചു: അവന്റെരൂപമെങ്ങനെ? അവൾ പറഞ്ഞു: ഒരു വൃദ്ധനാണ് കയറിവരുന്നത്; അങ്കി ധരിച്ചിരിക്കുന്നു. അത്സാമുവലാണെന്ന്സാവൂളിന് മനസിലായി. അവൻ സാഷ്ടാംഗം വീണ്വണങ്ങി. സാമുവൽ അവനോട്ചോദിച്ചു: നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്തിന്? അവൻ പറഞ്ഞു: ഞാൻ വലിയ പ്രതിസന്ധിയിലാണ്. ഫിലിസ്ത്യർ എനിക്കെതിരായി യുദ്ധം ചെയ്യുന്നു. ദെവമാകട്ടെ എന്നിൽനിന്നകന്നുമിരിക്കുന്നു. അവിടുന്ന് പ്രവാചകന്മാരിലൂടെയോ സ്വപ്നത്തിലൂടെയോ എനിക്കുത്തരം നൽകുന്നില്ല. അതുകൊണ്ട് ഞാൻ എന്തുചെയ്യണം എന്ന് പറഞ്ഞു തരേണ്ടതിനാണ് അങ്ങയെവിളിപ്പിച്ചത്. സാമുവൽ പറഞ്ഞു: കർത്താവ് നിന്നിൽ നിന്നകന്ന് നിനക്കെതിരായിരിക്കെ എന്തിനാണ് എന്നോട്ചോ ദിക്കുന്നത്? എന്നിലൂടെ അരുളിച്ചെയ്തതുപോലെ കർത്താവ് പ്രവർത്തിച്ചിരിക്കുന്നു. അവിടുന്ന്രാജ്യം നിന്നിൽ നിന്നെടുത്ത് നിന്റെ അയൽക്കാരനായ ദാവീദിന് കൊടുത്തിരിക്കുന്നു. കർത്താവിന്റെസ്വരം നീ ശ്രവിച്ചില്ല. അമലേക്കിന്റെമേൽ അവിടുത്തേക്കുള്ളഉഗ്രകോപം നീ നടപ്പാക്കിയില്ല. അതിനാലാണ്കർത്താവ് നിന്നോട് ഇങ്ങനെ പ്രവർത്തിക്കുന്നത്. കൂടാതെ നിന്നോടൊപ്പം ഇസ്രായേലിനെയുംകർത്താവ് ഫിലിസ്ത്യരുടെ കരങ്ങളിൽ ഏൽപിക്കും. നീയും നിന്റെ പുത്രന്മാരും നാളെ എന്നോട്ചേരും. ഇസ്രായേൽ സെന്യത്തെയും കർത്താവ് ഫിലിസ്ത്യരുടെ കരങ്ങളിലേൽപിക്കും (1സാമു 28:5-19).
മന്ത്രവാദിനിയിൽനിന്ന് സാവൂളിന് ലഭിച്ച സന്ദേശംദെവത്തിന്റേയോ, സാമുവലിന്റേയോ സന്ദേശമായിരുന്നില്ല. സാവൂൾ വെളിച്ചപ്പാടിന്റെ ആത്മാവിന്റെ സഹായമാണ്തേടിയത്. സാവൂളിന് സഹായം ലഭിച്ചതും വെളിച്ചപ്പാടിന്റെ ആത്മാവിൽ നിന്ന്തന്നെയായിരുന്നു. മനുഷ്യൻ ബോധപൂർവ്വം പെശാചികശക്തികളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുമ്പോൾ അതിന് മദ്ധേ്യ ദെവം ഇടപെടില്ല. ഇതിന് വ്യക്തമായ തെളിവാണ്സാത്താനും ഹവ്വയും തമ്മിൽ സംസാരിച്ചപ്പോഴും ദെവംഅതിൽ ഇടപെട്ടില്ല എന്നുള്ളത്. (ബാലാമിന്റെജീവിതത്തിൽദെവം ഇടപെട്ടതും, മോശയും ഏലിയാവും യേശുവിനോടൊപ്പം പ്രത്യക്ഷപ്പെട്ടതും എല്ലാംഇതുമായി ബന്ധപ്പെടുത്താവുന്ന വിഷയങ്ങളല്ല). ഇൗ സംഭവത്തിൽ സാവൂൾ സാമുവേലിനെ കണ്ടില്ല. മന്ത്രവാദിനി പറഞ്ഞ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ അത്സാമുവേലാണ്എന്ന് സാവൂൾ തെറ്റിദ്ധരിക്കുകയായിരുന്നു. സാവൂളിനോട് സംസാരിച്ചത് സാമുവേലാണ്എന്ന് നടിച്ചുകൊണ്ടിരുന്നത്വെളിച്ചപ്പാടിന്റെ ദുരാത്മാവായിരുന്നു. നാളെ നീ എന്നോടു കൂടിയായിരിക്കും എന്ന് പറഞ്ഞതിൽ നിന്ന് അത് വെളിച്ചപ്പാടിന്റെ ദുരാത്മാവായിരുന്നു എന്ന് വ്യക്തമാകുന്നു. കാരണം മരണശേഷം സാവൂൾസാമുവേലിനോടുകൂടെ സ്വർഗ്ഗത്തിലായിരിക്കുക എന്നത് വളരെ സാദ്ധ്യത കുറഞ്ഞ കാര്യമാണ്. ഇൗ വസ്തുത ജീവിതകാലത്ത് അവർ ചെയ്തകാര്യങ്ങളും, ദെവവുമായുള്ള അവരുടെ ബന്ധവും വിലയിരുത്തുമ്പോൾ മനസിലാക്കാവുന്നതാണ്.
സാവൂളിന്റെ അനുഭവവുംജീവിതവുംമാതൃകായോഗ്യമായിരുന്നില്ല. കാരണം സാവൂൾ പിന്മാറ്റക്കാരനായിരുന്നു. മാത്രവുമല്ല, സാവൂൾ ജീവിതത്തിൽ പരാജയപ്പെട്ട് ആത്മഹത്യ ചെയ്യുകയും ചെയ്തു. ദെവത്തിന് സാവൂളിനോടുള്ള മനോഭാവവും പ്രതേ്യകം ശ്രദ്ധാവിഷയമാണ്. ദെവത്തിന്റെ പരിശുദ്ധാത്മാവ് സാവൂളിനെ വിട്ടുപോയി. ദെവം സാവൂളിനോടുള്ള എല്ലാത്തരത്തിലുമുള്ള സംസാരവും നിർത്തി. ദെവംതന്റെ പരിശുദ്ധാത്മാവ് കൊണ്ട്സാവൂളിനോട്സംസാരിക്കാതെ വെളിച്ചപ്പാടാത്മാവ് കൊണ്ട് സംസാരിച്ചുഎന്ന് പറയുന്നതിൽ സത്യമില്ല. അവിശ്വസ്തതയാണ് സാവൂളിന്റെ മരണത്തിന് കാരണം. അവൻ കർത്താവിന്റെ കൽപന ലംഘിക്കുകയും ആഭിചാരകൻമാരുടെ ഉപദേശം തേടുകയുംചെയ്തു. സാവൂൾകർത്താവിന്റെഹിതം അനേ്വഷിച്ചില്ല. അവിടുന്ന് അവനെ വധിച്ചു; രാജ്യംജസ്സെയുടെ മകൻ ദാവീദിനെ ഏൽപിച്ചു (1ദിനവൃത്താ 10:13-14) എന്നാണ് ദെവവചനം സാക്ഷ്യപ്പെടുത്തുന്നത്. സാവൂളിന് ദെവത്തോടുള്ള മനോഭാവം നല്ലതായിരുന്നില്ല. സാവൂൾ ദെവത്തോട് തുടർച്ചയായി അനുസരണക്കേട്കാണിച്ചു. ദെവത്തോട് ചോദിക്കുന്നതിന് പകരം മന്ത്രവാദിനിയുടെ സഹായത്തോടെ വെളിച്ചപ്പാടിന്റെആത്മാവിലൂടെ പ്രശ്നം നോക്കി. മന്ത്രവാദിനിയിൽ നിന്ന്സാവൂളിന് കിട്ടിയസന്ദേശം ദെവീകമായിരുന്നില്ല എന്ന് ഇവിടെവ്യക്തമാകുന്നു.
1സാമുവേൽ 28:7-20-ലെ സാമുവേൽ യഥാർത്ഥ സാമുവേലാണെങ്കിൽ ബെബിൾ മന്ത്രവാദത്തെ ന്യായീകരിക്കുന്നു എന്നുവരും. മന്ത്രവാദികളും മന്ത്രവാദത്തെ ന്യായീകരിക്കാൻ ആഗ്രഹിക്കുന്നവരും അത്യഥാർത്ഥ സാമുവേൽ തന്നെ തിരിച്ചുവന്നതാണ്എന്ന്വാദിക്കും. അങ്ങനെ അത്തരക്കാർ മന്ത്രവാദത്തിന് ബെബിളിൽ നിന്നുതന്നെ അടിസ്ഥാനം കണ്ടെത്താൻ ശ്രമിക്കും. മന്ത്രവാദത്തിന്റെ സാധുതയെ ഉറപ്പിക്കാൻ അത്തരക്കാർ ഇൗ ബെബിൾഭാഗത്തെ ഉദ്ധരിക്കുകയും ചെയ്യും. എന്നാൽ സത്യസന്ധമായി മേൽ പറഞ്ഞ ബെിൾഭാഗം പഠിച്ചാൽഅത്യഥാർത്ഥ സാമുവേൽ ആയിരുന്നില്ല എന്ന് വ്യക്തമാകും. ബെബിളിൽ ആരംഭംമുതൽ അവസാനം വരെദെവം മന്ത്രവാദത്തെ എതിർക്കുന്നു. ദെവം അംഗീകരിക്കാത്ത ഒരുമാർഗ്ഗംതന്റെസന്ദേശം നൽകാനായിദെവം ഉപയോഗിക്കും എന്ന് അനുമാനിക്കുന്നത് ദെവത്തിന്റെസ്വഭാവത്തിൽ വെരുദ്ധ്യം ആരോപിക്കുന്നതിന് തുല്യമാണ്. ദെവം പൂർണ്ണമായി എതിർക്കുന്ന ഒരുതിന്മക്ക് നിയമസാധുതയും അംഗീകാരവും ലഭിക്കത്തക്ക രീതിയിൽ ദെവംഒരിക്കലും പ്രവർത്തിക്കുകയില്ലഎന്ന് നാം മനസിലാക്കണം. മരിച്ചവരുമായി ആശയവിനിമയം നടത്തരുതെന്ന് ദെവം കൽപിക്കുന്നു. അതിനാൽ മന്ത്രവാദിനിയിലൂടെ ആശയവിനിമയം നടത്താൻ സാമുവേലിനെ ദെവം അനുവദിക്കില്ല. കാരണം ദെവത്തിന് തന്റെ തന്നെ വാക്കിനെ ലംഘിക്കാൻ കഴിയുന്നതല്ല. ദെവംസാമുവലിനെ മന്ത്രവാദിനിയുടെ ഇടപെടലിലൂടെ തിരിച്ചുകൊണ്ടുവന്നതാണെങ്കിൽ ദെവം മന്ത്രവാദത്തിന് സാധുത കൊടുക്കുകയാകുംചെയ്യുന്നത്. ദെവം അങ്ങനെ ചെയ്യുകയില്ല എന്ന്ബെബിളിൽനിന്ന് വ്യക്തമാകുന്നതുകൊണ്ട് അത്യഥാർത്ഥ സാമുവേൽ ആയിരുന്നില്ലഎന്ന് അനുമാനിക്കാം. പെശാചിക ശക്തികൾക്ക് മരിച്ചവരെ തിരിച്ചുകൊണ്ടുവരാനുള്ള കഴിവില്ല. അവയുടെ പ്രവർത്തനമേഖലക്ക് ചില പരിധികളും പരമിതികളും ദെവം കൽപിച്ചിരിക്കുന്നു (ജോബ് 1:10-12). അതായത് ദെവം ആ പ്രതേ്യക സാഹചര്യത്തിൽ സാമുവലിനെ വരാൻ അനുവദിക്കില്ല. സാത്താന് സാമുവലിനെ കൊണ്ടുവരാൻ കഴിയുകയുമില്ല. അപ്പോൾ പിന്നെ അത്പെശാചികശക്തികളുടെസ്വയം പ്രവർത്തനഫലമായിരുന്നു എന്ന് വ്യക്തമാകുന്നു. ദെവംസാവൂളിന് വേണ്ടിചെയ്യാനിഷ്ടപ്പെടാത്ത കാര്യം ദെവദാസനായ സാമുവേൽ സാവൂളിന് വേണ്ടിചെയ്യുമോ? ദെവംകൊടുക്കാനിഷ്ടപ്പെടാതിരുന്നത് സാമുവേൽകൊടുക്കുമോ? നീതിമാനായി ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരുവ്യക്തിക്ക് ദെവം മരിച്ചുപോയ ഒരുവ്യക്തിയിലൂടെ സന്ദേശം നൽകിയതായി ബെബിളിൽകാണുന്നുണ്ടോ?
ദെവത്തിൽ ആശ്രയിക്കാതെസാത്താന്റെ പ്രവചനങ്ങളിൽ വിശ്വസിക്കുന്നവർ സാവൂളിനെപ്പോലെ നാശത്തിലേക്ക് നീങ്ങുന്നു. സാത്താൻ പറയുന്ന സത്യങ്ങളെഅംഗീകരിച്ച്ആദരിക്കുന്നവർ ഭയത്തിലും തെറ്റിലും ജീവിക്കുകയും നാശത്തിലേക്ക് നീങ്ങുകയുംചെയ്യുന്നു എന്ന്സാവൂളിന്റെ ജീവിതത്തിൽ നിന്ന് വ്യക്തമാകുന്നു. പിശാചുക്ക ൾക്ക് ഭാവികാര്യങ്ങളെപ്പറ്റി കുറെയൊക്കെ അറിയാം (നിയമാ 13:1-3; ദാനി 10:13). സാത്താൻ ഭോഷ്കിന്റെ അപ്പനാണ്. മനുഷ്യനെ വഞ്ചിക്കാൻ ഉതകുന്ന രീതിയിൽ സത്യമെന്ന് തോന്നുന്നതും യാഥാർത്ഥ്യങ്ങളിൽ അധിഷ്ഠിതവുമായ നുണകളാണ് സാത്താൻ പറയാറുള്ളത്. അതായത് സാത്താൻ കൂടുതലും വിശ്വസനീയമായ നുണകളേ പറയൂ. സാത്താൻസത്യം പറഞ്ഞ് നമ്മെ ശല്യപ്പെടുത്തുമ്പോൾ, സാത്താൻ പറയുന്നത് അംഗീകരിക്കാതെ നാം സാത്താനെതിരെ നിൽക്കണം. ഇതിന് ഒരുഉദാഹരണം നാം ബെബിളിൽകാണുന്നു. ഞങ്ങൾ പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് പോകുമ്പോൾ ഭാവിഫലം പ്രചിക്കുന്ന ആത്മാവ് ബാധിച്ച ഒരു അടിമപ്പെൺകുട്ടിയെ കണ്ടു. ഭാവിപ്രവചനം വഴിഅവൾതന്റെ യജമാനന്മാർക്ക്വളരെ ആദായമുണ്ടാക്കിയിരുന്നു. അവൾ പൗലോസിന്റെയും ഞങ്ങളുടെയും പിറകെവന്ന്വിളിച്ചുപറഞ്ഞു : ഇൗ മനുഷ്യർ അത്യുന്നതനായ ദെവത്തിന്റെദാസരാണ്. അവർ നിങ്ങളോ ട്രക്ഷയുടെമാർഗ്ഗം പ്രഘോഷിക്കുന്നു. പലദിവസങ്ങൾ അവൾ ഇപ്രകാരംചെയ്തു. പൗലോസിനെ ഇത്അസഹ്യപ്പെടുത്തി. അവൻ തിരിഞ്ഞ് അവളിലെ ആത്മാവിനോട് പറഞ്ഞു: അവളിൽനിന്ന് പുറത്ത് പോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോട് ഞാൻ ആജ്ഞാപിക്കുന്നു. തൽക്ഷണംഅത് പുറത്തുപോയി (അപ്പൊ 16:16-18).
ദെവം ആ പ്രതേ്യകസാഹചര്യത്തിൽസമുവേലിനെ വരാൻ അനുവദിക്കില്ല. സാത്താന് സമുവേലിനെ കൊണ്ടുവരാൻ കഴിയുകയുമില്ല. അപ്പോൾ പിന്നെ അത്പെശാചികശക്തികളുടെസ്വയം പ്രവർത്തന ഫലമായിരുന്നു എന്ന്വ്യക്തമാകുന്നു. ദെവംസാവൂളിന് വേണ്ടി ചെയ്യാനിഷ്ടപ്പെടാത്ത കാര്യം ദെവദാസനായ സാമുവേൽസാവൂളിന് വേണ്ടിചെയ്യുമോ ? ദെവം കൊടുക്കാനിഷ്ടപ്പെടാതിരുന്നത് സമുവേൽ കൊടുക്കുമോ? നീതിമാനായിജീവിച്ചിരിക്കുന്ന ഏതെങ്കിലുംഒരുവ്യക്തിക്ക് ദെവം മരിച്ചുപോയ ഒരുവ്യക്തിയുടെസന്ദേശം നൽകിയതായി ബെബിളിൽകാണുന്നുണ്ടോ? മോശയും ഏലിയാവും യേശുവുമായി സംസാരിച്ച സംഭവവുംമരിച്ചവരുമായി ബന്ധപ്പെടുന്നതിന് ന്യായീകരണമല്ല. മോശയുടെമരണവും അടക്കവും ഏലിയാവിന്റെ എടുക്കപ്പെടലും എല്ലാം അസാധാരണമാണ് (ആവ 34:1-7; യുദാ 9; 2 രാജാ2:1-12). അത്തരം അനുഭവങ്ങൾ എല്ലാവർക്കും വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ല.
മരിച്ചവരെ ഉയിർപ്പിക്കുന്നതും, മരിച്ചവരുമായി ആശയവിനിമയം നടത്തുന്നതും രണ്ടും രണ്ടാണ്
മരിച്ചുപോയ വിശുദ്ധൻമാരോടുള്ള പ്രാർത്ഥന ജീവിച്ചിരിക്കുന്ന സുഹൃത്തുക്കളോട് പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നതുപോലെ തന്നെയാണ് എന്നാണ് വിശുദ്ധരോട് പ്രാർത്ഥിക്കുന്നതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നവരുടെ വാദം. ജീവിച്ചിരിക്കുന്നവർക്ക് മരിച്ചവരെ സ്വാധീനിക്കാമെന്ന് അവർ വാദിക്കുന്നു. അവരുടെ യുക്തിയില്ലാത്ത ന്യായീകരണങ്ങൾ ഇപ്രകാരമാണ്: യേശു ലാസറിനെ ഉയിർപ്പിച്ചു (യോഹ 12). അപ്പോസ്തലർ പലരെയും ഉയിർപ്പിച്ചു. ഇന്നും അത്തരം അത്ഭുതങ്ങൾ നടക്കുന്നു. എന്നാൽ മരിച്ചവരെ ഉയിർപ്പിക്കുക എന്നത് യേശു അനുവദിച്ച ഒരു കാര്യമാണ്. വിശ്വസിക്കുന്നവർ മുഖേന ഇത്തരം അത്ഭുതങ്ങൾ നടക്കും എന്ന് യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്.
രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും, പിശാചുക്കളെ ബഹിഷ്ക്കരിക്കുകയും ചെയ്യുവിൻ. ദാനമായി നിങ്ങൾക്ക് കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിൻ (മത്താ 10:8). അന്ധന്മാർ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ (മത്താ 11:5, ലൂക്കാ 7:22).
മരിച്ചവരെ ഉയിർപ്പിച്ച് ഇൗ ഭൂമിയിൽ കുറെ നാൾകൂടി മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അനുവദിക്കുക എന്നതുമാത്രമാണ് യേശു അർത്ഥമാക്കിയത്. യേശുവിന് മരണത്തിന്റെമേൽ അധികാരമുണ്ട് എന്നും, മരണശേഷവും ഒരു ജീവിതം നൽകാൻ യേശുവിന് സാധിക്കുമെന്നും വ്യക്തമാക്കാനായിരുന്നു യേശു ഇത്തരം അത്ഭുതങ്ങൾ പ്രവർത്തിച്ചതും, അതിന് മറ്റുള്ളവർക്ക് അധികാരം നൽകിയതും. യേശുവിന്റെ നാമത്തിൽ മരിച്ചവരെ ഉയിർപ്പിക്കാനാണ് യേശു പറഞ്ഞത്. അല്ലാതെ, മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കാനോ, കൂടിയാചോചന നടത്താനോ, അവരോട് പ്രാർത്ഥിക്കാനോ, അവർക്ക് വേണ്ടി പ്രാർത്ഥിക്കാനോ അല്ല. മാത്രമല്ല മരിച്ചവരെ ഉയിർപ്പിക്കുന്നതിൽ മരിച്ചവരുടെ ആത്മാക്കളുമായി യാതൊരുതരത്തിലുമുള്ള ആശയവിനിമയവും ഉൾക്കൊള്ളുന്നില്ല. മരണശേഷം അവർ ആയിരിക്കുന്ന ഇടത്തിൽ നമുക്ക് അവരുമായി ബന്ധപ്പെട്ട് നമ്മുടെയോ അവരുടെയോ പ്രയോജനത്തിനായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന യാതൊരു സൂചനയും ബെബിളിൽ നിന്ന് ലഭിക്കുന്നില്ല. മരിച്ചവരെ ഉയിർപ്പിക്കുക എന്ന യേശു പറഞ്ഞ കാര്യം ചെയ്യാതെ, അതിന്റെ അടിസ്ഥാനത്തിൽ എന്ന വ്യാജേന യേശു അനുവദിച്ചിട്ടില്ലാത്തതും ബെബിൾ വ്യക്തമായി നിരോധിച്ചിരിക്കുന്നതുമായ മരിച്ചവരോടുള്ള ബന്ധപ്പെടലിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന സർപ്പബുദ്ധിക്കാർക്ക് ഹാ കഷ്ടം.
യേശുവിന്റെ മരണത്തോടും ഉയിർപ്പിനോടും ബന്ധപ്പെട്ട് മാത്രമാണ് മരിച്ചവർ പ്രത്യക്ഷപ്പെട്ടതായി ബെബിൾ രേഖപ്പെടുത്തുന്നത്. ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർവരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂർ ആയപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു: ഏലി, ഏലി, ല്മാ സഭക്ഥാനി ! അതായത്, എന്റെ ദെവമേ എന്റെ ദെവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു.. .. യേശു ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ജീവൻവെടിഞ്ഞു. അപ്പോൾ ദേവാലയത്തിലെ തിരശ്ശീല മുകൾമുതൽ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകൾ പിളർന്നു; ശവകുടീരങ്ങൾ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങൾ ഉയിർപ്പിക്കപ്പെട്ടു. അവന്റെ പുനരുദ്ധാനത്തിന് ശേഷം അവർ ശവകൂടീരങ്ങളിൽനിന്ന് പുറത്ത് വന്ന് വിശുദ്ധനഗരത്തിൽ പ്രവേശിച്ച് പലർക്കും പ്രത്യക്ഷപ്പെട്ടു. യേശുവിന് കാവൽ നിന്നിരുന്ന ശതാധിപനും അവന്റെകൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റ് സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ട്, സത്യമായും ഇവൻ ദെവപുത്രനായിരുന്നു എന്ന് പറഞ്ഞു (മത്താ 27:45-55). ഇൗ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മരിച്ചവരുമായി ബന്ധപ്പെടുന്നതിന് യാതൊരു ന്യായീകരണവുമില്ല. (മോശയും ഏലിയാവും യേശുവുമായി സംസാരിച്ച സംഭവവും മരിച്ചവരുമായി ബന്ധപ്പെടുന്നതിന് ന്യായീകരണമല്ല. മോശയുടെ മരണവും അടക്കവും, ഏലിയാവിന്റെ എടുക്കപ്പെടലും എല്ലാം അസാധാരണമാണ് (ആവ 34:1-7; യൂദാ 9; 2 രാജാ 2:1-12). അത്തരം അനുഭവങ്ങൾ എല്ലാവർക്കും വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ല).
മരിച്ചുപോയവരോടുള്ള സുവിശേഷ പ്രസംഗം - സ്പിരിട്ടിസത്തിന്റെ മറ്റൊരു മുഖം
മരിച്ചവരോട് സുവിശേഷം പ്രസംഗിക്കുക എന്നത് തികച്ചും ബെബിൾ വിരുദ്ധമായതും, ദെവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഉൾപ്പെടാത്തതുമായ കാര്യമാണ്. എങ്കിലും ചിലർ ഇത്തരം ചില പുതിയ ആത്മീയ തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു എന്ന വസ്തുത താഴെപ്പറയുന്ന കാര്യങ്ങളിൽ നിന്ന് വ്യക്തമാകും. എന്നാൽ 1997 ലെ ഒരു ധ്യാന സന്ദർഭത്തിൽ ധ്യാനത്തിൽ പങ്കെടുത്തിരുന്ന ഒരു യുവാവ് വയലന്റാവുകയും പ്രഷിതർ അയാളെ ചാപ്പലിൽ ആക്കുകയും ചെയ്തു. വചന ശുശ്രൂഷ കഴിഞ്ഞ് ഞാൻ ചാപ്പലിൽ എത്തുമ്പോൾ ടീം അംഗങ്ങൾ ഫാ. പീറ്റർ മാതിരപ്പള്ളിയോടും കന്യാസ്ത്രീകളോടുമൊപ്പം ഇൗ യുവാവിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണരീതിയിൽ ഇൗ യുവാവിലുള്ള അശുദ്ധാത്മാവിനോട് അവനെ വിട്ടുപോകാൻ ആവശ്യപ്പെട്ടു. അവൻ പൊയ്ക്കൊള്ളാമെന്നു പറഞ്ഞു. എന്നാൽ അടുത്ത നിമിഷം ഒരത്ഭുതം സംഭവിച്ചു. എന്റെ ചെവിയിൽ ഞാനൊരു സ്വരം കേട്ടു അവനോട് കീഴടങ്ങാൻ പറയുക. കർത്താവിന്റെ സ്വരമാണതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇന്നുവരെ നടക്കാത്ത, ഞങ്ങൾ അനുഭവിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് അന്നുകേട്ടത്. കീഴടക്കുക.ഇത്രയും നാൾ എല്ലാവരെയും ബഹിഷ്കരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് കീഴ്പ്പെടുത്തുക എന്നാണ്. ഞാൻ അച്ചനോട് പറഞ്ഞു അവനെ കീഴ്പ്പെടുത്തുക എന്നാണ് പരിശുദ്ധാത്മാവ് പറയുന്നത്. ഞാൻ ആ അശുദ്ധാത്മാവിനോട് പറഞ്ഞു നീ യേശു നാമത്തിൽ കീഴടങ്ങണം. ഉടനെ അവന്റെ ചോദ്യം ആരാണീ യേശു? ഞാനെന്തിന് അവന്റെ നാമത്തിൽ കീഴടങ്ങണം? ഞാൻ ഉത്തരം പറഞ്ഞു. അതു നീ അറിയേണ്ട ആവശ്യമില്ല. നിന്നോട് സംസാരിക്കേണ്ട ആവശ്യം എനിക്കില്ല. നീ അനുസരിച്ചാൽ മാത്രം മതി. എന്നാൽ അടുത്ത നിമിഷം എന്റെ കാതിൽ ഞാൻ കേട്ടു. യേശു ആരാണെന്ന് പറഞ്ഞു കൊടുക്കുക. അവിടെ കൂടിയിരുന്നവരോട് ഞാൻ പറഞ്ഞു യേശു ആരാണെന്ന് അവന് പറഞ്ഞ് കൊടുക്കാൻ പരിശുദ്ധാത്മാവ് ആവശ്യപ്പെടുന്നു. തുടർന്ന് യേശുവിനെക്കുറിച്ച് പറഞ്ഞുകൊടുത്തു. യേശു ലോകം മുഴുവന്റെയും പാപത്തിന് പരിഹാരബലിയാണെന്ന് പറഞ്ഞപ്പോൾ അടുത്ത ചോദ്യം വന്നു. പാപം എന്നാൽ എന്താണ്? മൂന്നര മണിക്കൂർ സമയം കൊണ്ട് ദെവസ്നേഹത്തക്കുറിച്ചും, പാപം ക്ഷമ ഇവയെക്കുറിച്ചെല്ലാം അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. ഞാൻ അവനോട് ചോദിച്ചു. നീ ഒരു പിശാചല്ലേ നി എന്തിനാണ് ഇതെല്ലാം അറിയുന്നത്? അശുദ്ധാത്മാവ് പറഞ്ഞു ഞാൻ പിശാചല്ല. ഞാൻ ഒരു മനുഷ്യാത്മാവാണ്.അനേകം വർഷങ്ങൾക്ക് മുമ്പ് ഇൗ ഭൂമിയിൽ ജീവിച്ച് മരിച്ചവൻ.ഞാൻ യേശുവിനെക്കുറിച്ച് കേട്ടിട്ടേയില്ല. ആരും എനിക്ക് രക്ഷയെക്കുറിച്ച് പറഞ്ഞുതന്നിട്ടില്ല. അവൻ തന്റെ പേരും നാടും മാതാപിതാക്കളുടെ വിവരവുമെല്ലാം പറഞ്ഞു. തനിക്ക് രക്ഷ വേണമെന്നും യേശുവിനെ വേണമെന്നും പറഞ്ഞ് കരയാൻ തുടങ്ങി. അവന്റെ പാപങ്ങൾ മോചിച്ച് പ്രാർത്ഥിച്ചു. യേശുവിന്റെ രക്തത്താൽ കഴുകപ്പെടാൻവേണ്ടി പ്രാർത്ഥിച്ചു. യേശുവിനെ കർത്താവായി അവൻ സ്വീകരിച്ചു. അൽപം കഴിഞ്ഞപ്പോൾ സന്തോഷത്തോടെ അവൻ പറയാൻ തുടങ്ങി ഒരു പ്രകാശം എന്റെ അടുത്തേക്ക് വരുന്നു. അത് യേശുവായിരുന്നു. യേശുവേ എന്ന് വിളിച്ച് അവൻ ഉറക്കെ കരയാൻ തുടങ്ങി. അവൻ യേശുവിനെ മുഖത്തോട് മുഖം കണ്ട് സംസാരിക്കാൻ തുടങ്ങി. അവിടെ കൂടിയിരുന്നവരുടെയെല്ലാം കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണീരൊഴുകി വരുന്നത് ഞാൻ കണ്ടു. ഏതാനം സമയം കഴിഞ്ഞ് ആത്മാവ് ബാധിച്ചിരുന്ന ആത്മാവിനെ മുട്ടിന്മേൽ നിർത്തി. അവന്റെ കയ്യിൽ ഒരു ജപമാല കൊടുത്തു. മറ്റേ കയ്യിൽ കത്തിച്ച ഒരു മെഴുകുതിരിയും. വെദികൻ അവന് പ്രാർത്ഥന ചൊല്ലിക്കൊടുത്തു. എഴുന്നള്ളിച്ചുവച്ചിരിക്കുന്ന വിശുദ്ധകുർബ്ബാനയുടെ മുമ്പിലാണ് ഇതെല്ലാം സംഭവിച്ചത്. ആ ആത്മവിനോട് താൻ ആവസിച്ചിരുന്ന യുവാവിനെ വിട്ടുപൊയ്ക്കൊള്ളാൻ ആവശ്യപ്പെട്ടു. തികച്ചും ശാന്തനായി എല്ലാവർക്കും നന്ദി പറഞ്ഞ് ആ ആത്മാവ് യേശുവിന്റെ രക്ഷയുടെ അനുഭവത്തിലേക്ക് കടന്നുപോയതും ആ യുവാവ് നിലം പതിച്ചു. അര മണിക്കൂറോളം അവൻ കിടന്നു. പിന്നീട് എഴുന്നേറ്റ് വന്നപ്പോൾ അവൻ തികച്ചും ശാന്തനാണ്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവൻ ചോദിച്ചു. കഴിഞ്ഞ മണിക്കൂറുകളിൽ നടന്നതൊന്നും അവൻ അറിഞ്ഞിട്ടേയില്ല. 1997 ലെ ഇൗ സംഭത്തിന് ശേഷം ഇന്നേവരെ ഞങ്ങളുടെ എല്ലാ ശുശ്രൂഷകളിലും ഇൗ ബന്ധനസ്ഥരായ ആത്മാക്കൾ കീഴടങ്ങാൻ വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. അതൊരു വൻ വിജയമായിരുന്നു. യേശുക്രിസ്തുവിന്റെ നാമത്തിനുമുമ്പിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദെവത്തിന്റെ മഹത്വത്തിനായി എല്ലാനാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ് (ഫിലി 2:10-11) എന്ന ദെവവചനം മാംസം ധരിക്കുന്നത് ഞങ്ങൾ കണ്ടു. ഒരു അശുദ്ധാത്മാവിനെ ബഹിഷ്കരിക്കുക എന്നത് എളുപ്പമായ കാര്യമാണ്. എന്നാൽ കീഴടക്കുക അല്ലെങ്കിൽ മുട്ടുകുത്തിക്കുക എന്നത് കഠിനപ്രയത്നം ആവശ്യമുള്ള കാര്യമാണ്. ഒരു ധ്യാനസന്ദർഭത്തിൽ ധ്യാനിക്കാൻ വന്ന ഒരു യുവാവിലെ അശുദ്ധാത്മാവിനെ കീഴടക്കാൻ തുടർച്ചയായി മൂന്നു രാവും മൂന്നു പകലും ടീം അംഗങ്ങളും വെദികനും കന്യാസ്ത്രീകളും മാറിമാറി പ്രാർത്ഥിച്ച് ആത്മാവിനെ കീഴടക്കിയ സംഭവം ഒാർക്കുന്നു. ഇൗ ശുശ്രൂഷകളെല്ലാം നടക്കുന്നത് പരിശുദ്ധ കുർബ്ബാനയുടെ മുമ്പിൽ സ്തുതിപ്പും ജപമാലപ്രാർത്ഥനയും നടത്തിക്കൊണ്ടാണ് (ടോം സഖറിയ, ഇതാ നിന്റെ അമ്മ, മെയ് 2003, പേജ് 25-26).
ജപമാലയും കുർബ്ബാനയും സ്പിരിട്ടിസവും തമ്മിൽ എന്തോ നിഗൂഢമായ ബന്ധം സാദ്ധ്യമാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ദെവവചനത്തിൽ അടിസ്ഥാനമില്ലാത്ത ആത്മീയ അനുഭവങ്ങളിൽ അഭിമാനം കൊള്ളുന്നത് അപകടകരമാണ്. എല്ലാ ആത്മീയ അനുഭവങ്ങളും അത്ഭുതങ്ങളും ദെവത്തിൽ നിന്നായിരിക്കണമെന്നില്ല എന്ന കാര്യം മറക്കാൻ പാടില്ലാത്തതാണ്.
രക്ഷിക്കപ്പെടാതെ മരിച്ചുപോയവരെ സഹായിക്കാൻ ജീവിച്ചിരിക്കുന്നവർക്ക് കഴിയുമെന്ന വാദം ബെബിൾ വിരുദ്ധവും സുവിശേഷ വിരുദ്ധവുമാണ്
മരിച്ചുപോയവരുടെ ആത്മാക്കൾക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ എന്തുചെയ്താലും മരിച്ചവർക്ക് യാതൊരു പ്രയോജനവുമില്ലെന്ന് ബെബിൾ വ്യക്തമാക്കുന്നു. അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന് മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു (2 കൊറി 5: 10) ഒരിക്കൽ മരണവും പിന്നീട് ന്യായവിധിയും മനുഷ്യർക്ക് നിശ്ചയിച്ചിരിക്കുന്നു എന്നാണ് ബെബിൾ പഠിപ്പിക്കുന്നത് (എബ്രാ 9: 27) ഇതിൽ നിന്നും ആർക്കും മരണത്തിനുശേഷം സ്വന്തം പരിശ്രമം കൊണ്ടോ തങ്ങളുടെ അവസ്ഥയ്ക്ക് യാതൊരു മാറ്റവും വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. രക്ഷപ്രാപിക്കാതെ മരിച്ചുപോയ ധനവാന് ഇനിയും രക്ഷ പ്രാപിക്കാൻ യാതൊരു സാദ്ധ്യതയുമില്ല അയാൾ ശുദ്ധീകരണ സ്ഥലത്തായിരുന്നു എന്നുമുളള കാര്യം ഏവർക്കും വ്യക്തമായിരുന്നു. മരിച്ചുപോയവരുടെ ആത്മരക്ഷയ്ക്കായി അവരോട് സുവിശേഷം പ്രസംഗിക്കുന്നതോ അവരുടെ ആത്മശാന്തിക്കായി മറ്റെന്തെങ്കിലും ചെയ്യുന്നതോ ആയ യാതൊരു സംഭവവും ഉപദേശവും ബെബിളിൽ കാണുന്നില്ല. അതിനാൽ മരണശേഷം സുവിശേഷം പ്രസംഗിക്കാനോ രക്ഷിക്കപ്പെടാനോ ബെബിൾ പ്രകാരം ന്യായീകരണമില്ല. ഇക്കാരണത്താൽ നോഹയുടെ കാലഘട്ടത്തിലോ അതുപോലെ മറ്റേതെങ്കിലും കാലഘട്ടത്തിലോ ഉളളവരോട് മരണശേഷം രക്ഷിക്കപ്പെടാനായി സുവിശേഷം പ്രസംഗിച്ചു എന്ന് സ്ഥാപിക്കാൻ ബെബിളിൽ ആധാരമില്ല. അതിനാൽ മരിച്ചുപോയവരുടെ ആത്മാക്കളെ സുവിശേഷം പ്രസംഗിച്ചോ പ്രാർത്ഥിച്ചോ രക്ഷപെടുത്താമെന്ന് ചിന്തിച്ച് അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ സാത്താന്റെ വഞ്ചനയിൽ അകപ്പെടുകയാണ് ചെയ്യുന്നത്.
മരിച്ചുപോയവർക്ക് വേണ്ടി സ്നാനമേൽക്കാമെന്നത് തെറ്റിദ്ധാരണ മാത്രം
1 കൊറി 15: 29 ൽ മരിച്ചവരുടെ സ്നാനത്തെപ്പറ്റിയുളള പരാമർശം മരിച്ചവരോട് പ്രാർത്ഥിക്കാനും മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമുളള ന്യായീകരണമായി ചിലർ തെറ്റിദ്ധരിക്കാറുണ്ട്. മരിച്ചവരുടെ ഉയിർപ്പ് എന്ന വിഷയം വ്യക്തമാക്കുന്നതിനിടയിൽ മരിച്ചവരുടെ ഉയിർപ്പിൽ വിശ്വസിക്കാതിരുന്നവരോട് മറുപടി പറയുന്നഭാഗത്താണ് മരിച്ചവരുടെ സ്നാനം എന്ന ആശയത്തെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. സ്നാനം ഏൽക്കുന്നതുകൊണ്ട് മാത്രം രക്ഷിക്കപ്പെടും എന്ന് തെറ്റിദ്ധരിച്ചിരുന്ന ചിലർ അന്നുണ്ടായിരുന്നു. അവർ സ്നാനമേൽക്കാതെ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കുന്നതിനായി അവർക്ക് വേണ്ടി സ്നാനമേൽക്കുന്ന ദുരാചാരം നടത്തിയിരുന്നു. മരിച്ചവർക്ക് വേണ്ടിയുളള സ്നാനത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ അനുമാനം മരിച്ചവർക്ക് ഉയിർത്തെഴുന്നേൽക്കും എന്ന് വിശ്വസിക്കാതിരുന്നവരിൽ ചിലർ മരിച്ചവർക്ക് വേണ്ടിയുളള സ്നാനം നടത്തിയിരുന്നു. അവർ തങ്ങളുടെ ആചാരത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ അനുമാനത്തെ അവിശ്വസിച്ചു. മരിച്ചവർ ഉയിർത്തെഴുന്നേൽക്കുകയില്ലെങ്കിൽ മരിച്ചവർക്ക് വേണ്ടിയുളള സ്നാനം നടത്തുന്നതിൽ യുക്തിപരമായ വെരുദ്ധ്യം ഉണ്ടെന്ന് വാദിക്കുകയാണ് പൗലോസ് ചെയ്യുന്നത്. പൗലോസ് മരിച്ചവർക്ക് വേണ്ടിയുളള സ്നാനത്തെയോ മരിച്ചവരോട് പ്രാർത്ഥിക്കുന്നതിനെയോ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനെയോ ഏതെങ്കിലും തരത്തിൽ ന്യായീകരിക്കുകയല്ല ചെയ്യുന്നത്. മരിച്ചവർക്ക് ഉയിർപ്പുണ്ടെന്ന് സ്ഥാപിക്കുക മാത്രമാണ് പൗലോസ് ചെയ്യുന്നത്.
രക്ഷിക്കപ്പെടാതെ മരിച്ചപോയവരെ രക്ഷിക്കാൻ വേണ്ടി യേശു അവരുടെ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചില്ല
ദെവത്തിന്റെ സുവിശേഷം അനുസരിക്കാതെ മരിച്ചുപോയവർക്ക് രക്ഷിക്കപ്പെടാൻ വീണ്ടും അവസരം കൊടുക്കും എന്ന് വാദിക്കാൻ എന്തെങ്കിലും സംഭവമോ ഉപദേശമോ ബെബിളില്ല. മനുഷ്യർക്ക് യേശുവിലുളള രക്ഷ ഭൂമിയിൽ ശരീരത്തോടെ ജീവിച്ചിരിക്കുന്ന കാലത്ത് രക്ഷ പ്രാപിക്കേണ്ടതുമാണ്. യേശുക്രിസ്തു തന്റെ മരണശേഷം ഉയിർപ്പിനുമുമ്പ് ആത്മാവിൽ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി അന്നുവരെ രക്ഷിക്കപ്പെട്ട് പാതാള പറുദീസയിൽ മരണത്തിനും സാത്താനും അടിമകളായിരുന്നവരെ സ്വതന്ത്രമാക്കി സ്വർഗ്ഗീയ പറുദീസയിലേക്ക് കയറ്റിക്കൊണ്ടുപോയി. യേശു ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയപ്പോൾ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കെവശമാക്കി (വെളി 1 : 8). യേശു മരണത്തെയും സാത്താനെയും നരകത്തെയും തോൽപ്പിച്ചപ്പോൾ രക്ഷിക്കപ്പെട്ട ആത്മാക്കളുടെ മേൽ അവയ്ക്ക് അധികാരമില്ലാതെയായി (മത്താ 12 : 40: ലൂക്കാ 23 ; 43, അപ്പൊ, പ്രവൃ 2 : 27, റോമ 10 : 7; എഫേ 4 : 9 - 10 : എബ്രാ 2 :14 - 15). യേശുവിന്റെ ഉയിർപ്പിന് ശേഷം മരിക്കുന്ന നീതിമാന്മാരുടെ ആത്മാക്കൾ നേരെ സ്വർഗ്ഗത്തിലേക്ക് പോകുന്നു. ദുഷ്ടർ ഇന്നും എന്നും അധമപാതാളത്തിലേക്ക് പോകുന്നു. നോഹയുടെ കാലത്തുളള ദുഷ്ടമനുഷർക്ക് മാത്രമായി പ്രതേ്യക പീഡനസ്ഥലമില്ല. അന്ത്യന്യായവിധി വരെ എല്ലാ ദുഷ്ടരും അധമപാതാളത്തിലേക്ക് പോകുന്നു (ലൂക്കാ 16:19-31; 2 കൊറി 5: 8, ഫിലി 1: 21-24; വെളി 6:9-11; 20:11-15). തടവിലാക്കപ്പെട്ടിരിക്കുന്ന ദുരാത്മാക്കൾ അന്ത്യന്യായവിധിവരെ ടാർട്ടാറൂസ് എന്ന പാതാളത്തിലായിരിക്കും (2 പത്രാ 2:4, യുദാ 6-7).
ടാർട്ടാറൂസിലെ പിശാചുക്കളോട് യേശു തന്റെ വിജയം പ്രഖ്യാപിച്ചത് അവരെ രക്ഷിക്കാനായിരുന്നില്ല
ആത്മാവിൽ അവൻ ചെന്ന് പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദെവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുളള ആത്മാക്കളോട് പ്രസംഗിച്ചം (1 പത്രാ 3:19). 1പത്രാ 3:19 ൽ യേശു ചില കാര്യങ്ങൾ പ്രഖ്യാപിച്ചത് മനുഷ്യാത്മാക്കളോടായിരുന്നില്ല, സുവിശേഷമായിരുന്നില്ല. മറിച്ച് ലൂസിഫറിനോടുകൂടെ പാപം ചെയ്ത് വീണുപോയതും യേശുവിന്റെ രക്ഷാകരപദ്ധതിയെ എതിർക്കാൻ വേണ്ടി പ്രതേ്യക ശ്രമം നടത്തുകയും ചെയ്ത് ദെവത്തിനെതിരെ രണ്ടാമതും വിപ്ലവം നടത്തിയ ഒരു കൂട്ടം ദുരാത്മക്കളോടായിരുന്നു. ദെവദൂതരായിരുന്ന ലൂസിഫറും കൂട്ടരും ഭൂമിയിൽ ഭരണം നടത്തി ദെവത്തിന്റെ തോട്ടമായ ഏദനിൽ ദെവത്തെ സേവിച്ചുപോന്നു. ആ കാലത്ത് അവർ ലൂസിഫറിന്റെ നേതൃത്വത്തിൽ മുകളിലേക്ക് കയറി ദെവത്തെ അട്ടിമറിക്കാൻ ശ്രമം നടത്തി. എന്നാൽ ദെവം അവരെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കി ഭൂമിയിലേക്ക് വീഴ്ത്തിക്കളഞ്ഞു. അങ്ങനെ സാത്താൻ വസിച്ചിരുന്ന ഭൂമി പാഴും ശൂന്യവുമായി സാത്താന് ഭൂമിയിലുളള ആധിപത്യം നഷ്ടമായി.
ദെവം ഭൂമിയെ പുന:സൃഷ്ടി നടത്തി. ദെവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച് ഏദനിലാക്കുകയും ഭൂമിയുടെ ഭരണാധികാരം മുഴുവൻ മനുഷ്യന് നൽകുകയും ചെയ്തു. അങ്ങനെ ലൂസിഫറിന് നഷ്ടമായ സ്ഥാനം മുഴുവൻ മനുഷ്യന് ലഭിച്ചു. അതിനാൽ മനുഷ്യനെ നശിപ്പിക്കാൻ സാത്താൻ ശ്രമിച്ചു. സാത്താൻ ദെവകൽപ്പന ലംഘിക്കാൻ മനുഷ്യനെ പ്രരിപ്പിച്ച് മനുഷ്യനെക്കൊണ്ട് പാപം ചെയ്യിപ്പിച്ച് മനുഷ്യനിൽ നിന്ന് ഭൂമിയുടെ ഭരണാധികാരം തട്ടിയെടുത്തു. അങ്ങനെ സാത്താൻ വീണ്ടും ഭൂമിയുടെ ഭരണാധികാരിയായി. എന്നാൽ മനുഷ്യനെ രക്ഷിക്കാൻ വേണ്ടി കാലത്തിന്റെ പൂർത്തീകരണത്തിൽ സ്വയം മനുഷ്യനായി അവതരിക്കാൻ ദെവം പദ്ധതി തയ്യാറാക്കി. അതിനായി മനുഷ്യനിൽ ദെവത്തിന്റെ ഛായയും സാദൃശ്യവും കാലത്തിന്റെ പൂർത്തീകരണം വരെ നിലനിർത്തേണ്ടത് ആവശ്യമായിരുന്നു. എന്നാൽ മനുഷ്യനെ രക്ഷിക്കാനുളള ദെവീകപദ്ധതിയെ അട്ടിമറിക്കാൻ സാത്താൻ പദ്ധതി തയ്യാറാക്കി. അങ്ങനെ സാത്താൻ തന്റെ ദൂതന്മാരെ അയച്ച് മനുഷ്യസ്ത്രീകളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ട് സന്താനങ്ങളെ ജനിപ്പിച്ചു. അങ്ങനെ മനുഷ്യന്റെ ജനിതക നിയമത്തെ അട്ടിമറിച്ച് മനുഷ്യരിലുളള ദെവത്തിന്റെ ഛായയെയും മാറ്റിക്കളഞ്ഞ് സാത്താന്റെ ഛായയും സാദൃശ്യവും നൽകാൻ സാത്താൻ ശ്രമിച്ചു. (ഉൽപ 6: 2-4; ജോബ് 1: 6; 2:1) അങ്ങനെ ഭൂമിയിൽ തിന്മ പെരുകി. എന്നാൽ സാത്താനീയമായിത്തീർന്ന സകല മനുഷ്യരെയും ജീവികളെയും ദെവം ജലപ്രളയത്തിലൂടെ നശിപ്പിച്ച് സാത്താന്റെ പദ്ധതിയെ പരാജയപ്പെടുത്തി. മനഷ്യരായി നോഹയും കുടുംബവും മാത്രം അവശേഷിച്ചു. (ഉൽപ 1-3; 6: 8 യുദാ 6-7; എസെ 28)
മനുഷ്യന്റെ ദെവീകമായ ഛായയും സാദൃശ്യവും നശിപ്പിക്കാനും യേശുവിന്റെ രക്ഷാകര ദൗത്യത്തെ അട്ടിമറിക്കാനും ശ്രമിച്ച ദുരാത്മാക്കളെ ദെവം ടാർട്ടാറൂസ് എന്ന പ്രതേ്യക ബന്ധനസ്ഥലത്ത് ബന്ധിച്ചിട്ടു. ( 2 പത്രാ 2: 4, യുദാ 6-7). യേശുക്രിസ്തു തന്റെ മരണശേഷം ഉയിർപ്പിനുമുമ്പ് തന്റെ ശരീരം കല്ലറയിലായിരുന്നപ്പോൾ ആത്മാവിൽ ചെന്ന് നോഹയുടെ കാലത്തെ പ്രളയത്തിന് മുമ്പുവരെയുളള കാലത്ത് ദെവത്തെ അനസരിക്കാത്തതിനാൽ തടവിലാക്കപ്പെട്ടിരുന്ന, മനുഷ്യരക്ഷയ്ക്കായുളള തന്റെ മനുഷ്യാവതാരത്തെ തടയാൻ ശ്രമിച്ച് പാപം ചെയ്ത ദെവദൂതന്മാരായിരുന്ന ഇൗ ദുരാത്മാക്കളോട് തന്റെ രക്ഷാകരദൗത്യത്തിന്റെ വിജയം പ്രഖ്യാപിച്ചു, പ്രസംഗിച്ചു.പ്രസംഗിച്ചു എന്നതിന് Kerusso എന്ന ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇൗ വാക്കിന് പ്രസ്താവിക്കുക എന്നാണ് അർത്ഥം. പ്രസ്താവിക്കുന്ന വിഷയം അനുകൂലമോ പ്രതികൂലമോ ആയിരിക്കാവുന്നതാണ്. എന്നാൽ Evangelizo എന്ന ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇൗ വാക്കിന് പ്രസ്താവിക്കുക എന്നാണ് അർത്ഥം. പ്രസ്താവിക്കുന്ന വിഷയം അനുകൂലമോ പ്രതികൂലമോ ആയിരിക്കാവുന്നതാണ്. എന്നാൽ Evangelizo എന്ന ഗ്രീക്ക് വാക്കിന് സുവിശേഷം പ്രസംഗിക്കുക എന്ന് അർത്ഥമുണ്ട്. പക്ഷേ ഇവിടെ പ്രയോഗിച്ചിരിക്കുന്ന വാക്ക് Kerusso ആയതിനാൽ യേശുവിന്റെ പ്രസംഗം തന്റെ ദൗത്യത്തെ തടയാൻ ശ്രമിച്ച ദുരാത്മക്കളോടുളള വിജയപ്രഖ്യാപനം മാത്രമായിരുന്നു അത് എന്ന് മനസിലാക്കാം. ദുരാത്മാക്കളോടുളള ഇൗ പ്രസംഗം വളരെ കാര്യമാത്രപ്രസക്തമായ ഒരു പ്രഖ്യാപനമായിരുന്നു എന്ന് മേൽപറഞ്ഞ കാരണങ്ങളാൽ വ്യക്തമാകുന്നു.
മരിച്ചുപോയവരോട് സുവിശേഷം അറിയിച്ചത് അവർ ജീവിച്ചിരുന്നപ്പോഴാണ്
ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന് അവർ കണക്കുബോധിപ്പിക്കേണ്ടതിവരും. ഇതിനായിട്ടാണല്ലോ മരിച്ചുപോയവരോടും സുവിശേഷം അറിയിച്ചത്. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവ് സംബന്ധമായി ദെവത്തിനൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിനു തന്നെ (1 പത്രാ 4: 5-6). ഇവിടെ മരിച്ചുപോയവർ എന്ന് വിവക്ഷിക്കുന്നത് യേശുവിന്റെ ജനനത്തിന് മുമ്പ് പഴയ ഉടമ്പടി കാലഘട്ടത്തിൽ മരിച്ചുപോയവരെപ്പറ്റിയാണ്. അവർ ജീവിച്ചിരുന്നപ്പോൾ ദെവം അവരോട് തന്റെ പ്രവാചകരിലൂടെ കാലാകാലങ്ങളിൽ താൻ മനുഷ്യർക്കായി ഒരുക്കുന്ന രക്ഷയുടെ സുവിശേഷം അറിയിച്ചുകൊണ്ടിരുന്നു.
രക്ഷിക്കപ്പെടാതെ മരിച്ചുപോയവരോട് സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് അവരെ രക്ഷിക്കുന്നതിനല്ല. മറിച്ച് അവർക്കുളള ന്യായവിധിയുടെ ഭാഗമായി അവരുടെ തെറ്റിനെപ്പറ്റിയും പരാജയത്തെപ്പറ്റിയും യേശുവിന്റെ വിജയത്തെപ്പറ്റിയും അവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ്. മരിച്ചുപോയവരോട് ഏതെങ്കിലും രീതിയിൽ ബന്ധപ്പെടുന്നവരോട് ദുരാത്മാക്കളാൽ വഞ്ചിക്കപ്പെടുന്നു. രക്ഷിക്കപ്പെടാതെ മരിച്ചുപോയവരെന്ന വ്യാജേന വരുന്ന ദുരാത്മക്കളോട് സുവിശേഷം പ്രസംഗിച്ച് വഞ്ചിക്കപ്പെടുന്നവർ ഉപയോഗിക്കുന്ന മറ്റൊരു വാക്യമാണ് ഫിലി 2: 10-11. യേശുവിന്റെ നാമത്തിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുളള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദെവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുകയും ചെയ്യും (ഫിലി 2: 10-11), രക്ഷിക്കപ്പെടാതെ മരിച്ചുപോയ ആത്മാക്കൾ പിന്നീട് യേശുവിനെ വിശ്വസിച്ച് രക്ഷിക്കപ്പെടാൻ അവസരമുണ്ട് എന്ന് യാതൊരു സൂചനയും ഇവിടെയില്ല. രക്ഷിക്കപ്പെട്ടവരും രക്ഷിക്കപ്പെടാത്തവരും പിശാചുക്കളും എല്ലാം യേശു കർത്താവാണെന്ന് നിത്യതയിൽ അംഗീകരിക്കേണ്ടി വരും എന്ന വസ്തുത മാത്രമാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാരണങ്ങളാൽ ആത്മീയമായി മരിച്ച അവസ്ഥയിൽ തുടരുന്നവർക്കു മാത്രമെ മരിച്ചുപോയവരോട് ബന്ധപ്പെടുന്നത് ആസ്വദിക്കാൻ കഴിയൂ എന്ന് വ്യക്തമാകുന്നു.
സാത്താന് പിശാചുക്കളെ പുറത്താക്കാനും സൗഖ്യം നൽകാനും കഴിയും - ജാഗ്രതയോടിരിക്കുക
യേശു ദെവാത്മാവിനെക്കൊണ്ട് പിശാചുക്കളെ ബഹിഷ്കരിച്ചപ്പോൾ ഫരിസേയർ ഇപ്രകാരം പറഞ്ഞു: ഇവൻ പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ട് തന്നെയാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്. അവരുടെ വിചാരങ്ങൾ മനസിലാക്കിയ യേശു അവരോട് പറഞ്ഞു: അന്തഃച്ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തഃച്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനിൽക്കുകയില്ല. സാത്താൻ സാത്താനെ ബഹിഷ്കരിക്കുന്നെങ്കിൽ അവൻ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; ആ സ്ഥിതിക്ക് അവന്റെ രാജ്യം എങ്ങനെ നിലനിൽക്കും? ബേൽസെബൂലിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ് അവയെ ബഹിഷ്കരിക്കുന്നത്?.. അതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദെവദൂഷണവും ക്ഷമിക്കപ്പെടും; എന്നാൽ ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല (മത്താ 12:24-31).
സാത്താന്റെ ലക്ഷ്യം ആരാധന തട്ടിയെടുക്കുക എന്നതാണ്
പാപം സാത്താന് നമ്മിലേക്ക് കടക്കാനുള്ള പാലമാണ്. സ്വാർത്ഥതയും അഹങ്കാരവും അടിസ്ഥാന പാപങ്ങളാണ്. അടുത്ത പടി തെറ്റായ ആഗ്രഹങ്ങളാണ്. സാത്താൻ മനുഷ്യന്റ ആഗ്രഹങ്ങളിൽ നിയന്ത്രണം നേടിയെടുത്ത് കൂടുതൽ പാപം ചെയ്യിക്കാൻ പ്രരിപ്പിച്ച് പലതരം വിഗ്രഹാരാധനകളിലൂടെ അവരെ കീഴടക്കുന്നു. അങ്ങനെ കീഴടങ്ങുന്നവർ സാത്താനെ ആരാധിക്കുന്നവരായിത്തീരുന്നു. അങ്ങനെ സാത്താൻ തന്റെ ലക്ഷ്യം നേടുന്നു. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനകളിലൂടെ പുറജാതി മതത്തിലുണ്ടായിരുന്ന ദേവീ ദേവന്മാർ പലരും വിശുദ്ധർ എന്ന ലേബലിൽ ഒാരോ ക്രിസ്തീയ ചരിത്രവ്യക്തികളുടെ പേരിൽ സഭക്കുള്ളിൽ ആൾമാറാട്ടം നടത്തുന്നു. പഴയ വീഞ്ഞ് പുതിയ പാത്രങ്ങളിൽ വിളമ്പുന്നതു പോലെതന്നെ. സാത്താൻ ജനങ്ങളെയും അധികാരികളെയും അവരുടെതന്നെ വക്രതയിൽ കുടുക്കി വിഗ്രഹാരാധനയിലേക്ക് വലിച്ചിഴച്ച് നരകത്തിൽ എത്തിക്കാൻ ശ്രമിക്കുന്നു.
മരിച്ചവരെ ദെവത്തെപ്പോലെയാക്കുന്ന വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന സാത്താനീയ ആരാധനയോ?
മരിച്ചവരോടുള്ള ബന്ധങ്ങളും ജീവിച്ചിരിക്കുന്നവരോടുള്ള വ്യക്തിപൂജയും പ്രസ്ഥാനഭക്തിയും വിഗ്രഹാരാധനയും മന്ത്രവാദവും സാത്താനും നരകവും തമ്മിൽ ബന്ധമുണ്ട്. (മന്ത്രവാദത്തിന്റെ അടിസ്ഥാനതത്വങ്ങളെപ്പറ്റി രണ്ടാം അദ്ധ്യായത്തിൽ വ്യക്തമാക്കിയിരിക്കുന്നത് കാണുക). സാത്താന്റെ നിരന്തരശ്രമം ദെവവും മനുഷ്യരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നത് തടയുക എന്നതാണ്. ദെവത്തെ പിതാവ് എന്ന് വിളിക്കാൻ കഴിയുന്നത് ഒരു മനുഷ്യന് ലഭിക്കാവുന്ന വലിയ അനുഗ്രഹമാണ്. എന്നാൽ ഇൗ മഹത്തായ ആത്മീയ അനുഭവത്തെ തടയുന്നതിന് മനുഷ്യന്റെ ശത്രുവായ സാത്താൻ നിരന്തരശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി സാത്താൻ മനുഷ്യനെ ചതിക്കാൻവേണ്ടി ആകർഷകമായ പല തെറ്റായ ആത്മീയ അഭ്യാസങ്ങളും ഉപദേശിച്ചു കൊടുക്കുന്നു. അവയൊക്കെ യഥാർത്ഥത്തിൽ പിതാവായ ദെവവുമായി മനുഷ്യർക്കുള്ള ശരിയായ ബന്ധത്തിന് വലിയ തടസമായി നിൽക്കുന്നവയായിരിക്കും. അവയിൽ ചിലതാണ് വിഗ്രഹാരാധന, വിശുദ്ധരോടുള്ള പ്രാർത്ഥന, കൃത്രിമ അന്യഭാഷ തുടങ്ങിയവ. അറിഞ്ഞോ അറിയാതെയോ സാത്താന്റെ ഇഷ്ടം ചെയ്യാൻ മറ്റുള്ളവരെ പ്രരിപ്പിക്കുന്നവർ സാത്താന്റെ ഏജന്റുമാരാണ്. വരങ്ങൾ കൊണ്ടല്ല, ഫലങ്ങൾ കൊണ്ട് നാം അവരെ തിരിച്ചറിയണം. ഇത്തരക്കാർ ഇന്ന് പല സഭകളിലുമുണ്ട്.
സാത്താൻ മനുഷ്യന്റെ ദെവഭക്തിയെ അട്ടിമറിച്ച് ആരാധനയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു
ദെവത്തിന് ലഭിക്കുന്നതുപോലെ തനിക്കും ആരാധന ലഭിക്കണം എന്ന് സാത്താൻ ആഗ്രഹിക്കുന്നു. എല്ലാവരും തന്നെ ആരാധിക്കണം എന്നതാണ് സാത്താന്റെ പ്രഥമമായ ആഗ്രഹം (മത്താ 4:9). അതിന്റെ ഭാഗമായി ദെവത്തെ കണ്ടെത്തുന്നതിൽ നിന്നും, സത്യദെവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നതിൽ നിന്നും സാത്താൻ പല കൗശലതന്ത്രങ്ങളും ഉപയോഗിച്ച് മനുഷ്യരെ പിൻതിരിപ്പിക്കുകയും, തെറ്റായ ആരാധനാരീതികളിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു. അതിനായി സാത്താൻ പല ലൗകിക തന്ത്രങ്ങളും ഉപയോഗിക്കുന്നു. സാത്താൻ മനുഷ്യരെ വഞ്ചിക്കാൻ കരുതിക്കൂട്ടി ചരിത്ര സാഹചര്യങ്ങളെ ഉപയോഗിച്ച് പല തന്ത്രങ്ങളും മെനഞ്ഞ് വച്ചിരിക്കുന്നു. എന്നാൽ അത്തരം ലൗകിക കുടുക്കിൽ വീഴാത്തവരെ സാത്താൻ ആത്മീയ കുടുക്കിൽ വീഴിക്കാൻ നോക്കും. ഇവിടെ മനുഷ്യൻ ദെവത്തിനെന്ന് വിചാരിച്ച് കൊടുക്കുന്ന ആരാധനയെ തട്ടിയെടുക്കുക എന്നതാണ് സാത്താന്റെ തന്ത്രം. ഇൗ പദ്ധതിയുടെ ഭാഗമായാണ് ആൾമാറാട്ടത്തിലൂടെയുള്ള ആത്മീയ അട്ടിമറിയിലൂടെ സാത്താൻ വിശുദ്ധഭക്തരെ മന്ത്രവാദികളാക്കുകയും അവരുടെ ഭക്തിയെയും ആരാധനയെയും തട്ടിയെടുക്കുകയും ചെയ്യുന്നത്.
ദെവീകമായ ആരാധനയിൽ ദെവം നിശ്ചയിച്ചിരിക്കുന്ന യോഗ്യതയും നിയമങ്ങളും നാം പാലിക്കണം. അല്ലെങ്കിൽ നമ്മുടെ ആരാധന സാത്താൻ തട്ടിയെടുക്കുകയും നാം സാത്താനെ ആരാധിക്കുന്നവരായിത്തീരുകയും ചെയ്യും. അങ്ങനെ സാത്താനെ ആരാധിക്കുന്നവരിൽ വലിയൊരുഭാഗവും തങ്ങൾ ദെവത്തെത്തന്നെയാണ് ആരാധിക്കുന്നത് എന്ന് കരുതുന്നവരാണ്. സാത്താൻ തെറ്റായ ആചാരങ്ങളും ഉപദേശങ്ങളും തന്ത്രപരമായി ജനങ്ങൾക്ക് നൽകി, അവരറിയാതെതന്നെ അവരെ ദെവത്തെ ആരാധിക്കുന്ന അവസ്ഥയിൽനിന്ന് സാത്താനെ ആരാധിക്കുന്ന അവസ്ഥയിലേക്ക് മാറ്റി നശിപ്പിക്കുന്നു. ഇതാണ് മനുഷ്യചരിത്രത്തിൽ നടക്കുന്ന ഏറ്റവും വലിയ അട്ടിമറി. അതിനാൽ സത്യദെവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നത് നമുക്കു സാത്താനു കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ്. ദെവവചനവിരുദ്ധമായ മാനുഷിക ചിന്തകളുടെയും, ആശയങ്ങളുടേയും, പാരമ്പര്യങ്ങളുടേയും അടിസ്ഥാനത്തിൽ മനുഷ്യൻ നിർമ്മിക്കുന്ന ആത്മീയ സമ്പ്രദായങ്ങളെല്ലാം മഹാവേശ്യയായ ബാബിലോണിന്റെ ഭാഗമായിത്തീരും. നമ്മുടെ ഭക്തിപ്രകടനങ്ങൾ സാത്താൻ കൊണ്ടുപോകാതിരിക്കാനും, സാത്താനിൽ നിന്ന് ഉപകാരങ്ങൾ സ്വീകരിച്ച് വഞ്ചിക്കപ്പെടാതിരിക്കാനും സൂക്ഷിക്കുക. എഴുതപ്പെട്ട ദെവവചനമായ ബെബിളിന് വിരുദ്ധമായി വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ ശപിക്കപ്പെട്ടവരാകുന്നു. ഗലാ 1: 8-9; യോഹ 14:23-24; റോമ 3:4 എന്നീ ബെബിൾ ഭാഗങ്ങൾ വായിക്കുക.
വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ മരിച്ചവരോട് ബന്ധപ്പെടുന്നു
വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ മരിച്ചുപായ ചല വ്യക്തികളുമായി ആത്മീയ ബന്ധത്തിലേർപ്പെടാൻ ശ്രമിക്കുന്നു. മരിച്ച വിശുദ്ധരോടോ (മരിച്ചവരോടോ) മരിച്ചവർക്കുവേണ്ടിയോ ഉള്ള ഏതൊരു ഭക്താഭ്യാസങ്ങളും പരിപൂർണ്ണമായും പ്രയോജന രഹിതമാണെന്നു മാത്രമല്ല അങ്ങനെ ചെയ്യുന്നവരുടെ ആത്മീയജീവിതത്തെ അത് വളരെ അപകടകരമായ രീതിയിൽ ബാധിക്കുകയും ചെയ്യുന്നു. കാരണം ബെബിൾ വിരുദ്ധമായ ഇത്തരം ഭക്താഭ്യാസങ്ങൾ ഒരേസമയംതന്നെ ദെവത്തോട് ബന്ധപ്പെടുന്നതിൽ നിന്ന് നമ്മെ തടയുകയും, വിഗ്രഹാരാധനയിലേക്ക് നയിക്കുകയും ചെയ്യും. മരിച്ചവരോടുള്ള സംഭാഷണവും ബന്ധവും ദെവം അനുവദിക്കാത്തതും അംഗീകരിക്കാത്തതുമായ കാര്യമാണ്. ദെവം അനുവദിക്കാത്തതും അംഗീകരിക്കാത്തതുമായ മേഖലകൾ സാത്താന്റെ പ്രവർത്തനമേഖലയിൽപ്പെടുന്നു. മരിച്ചവരുടെ ആത്മാക്കളുമായി ആശയവിനിമയം നടത്തുന്ന അവസരങ്ങളിൽ യഥാർത്ഥത്തിൽ വരുന്നത് മരിച്ചവരുടെ ആത്മാക്കളല്ല. മറിച്ച്, മരിച്ചവരുടെ ആത്മാക്കളുടെ വേഷത്തിൽ വരുന്നത് ദുരാത്മാക്കളാണ് എന്ന് ബെബിൾ വ്യക്തമാക്കുന്നു.
വിശുദ്ധരോട് പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം ലഭിക്കുന്നത് ദെവത്തിൽ നിന്നോ വിശുദ്ധരിൽ നിന്നോ അല്ല
വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന യേശുവിന്റെ നാമത്തിലല്ല, വിശുദ്ധരുടെ നാമത്തിലാണ് നടക്കുന്നത്. യേശുവിന്റെ നാമത്തിലല്ലാത്ത പ്രാർത്ഥനകൾ സ്വീകരിക്കുന്നതും ഉത്തരം നൽകുന്നതും ദെവത്തിന്റെയും മനുഷ്യരുടെയും ശത്രുവായ സാത്താനാണ്. മനുഷ്യരുടെ പ്രാർത്ഥന രണ്ടിടത്തേക്ക് പോകാം. അവ ദെവത്തിലേക്കോ സാത്താനിലേക്കോ എത്തിച്ചേരാം. വലിയ ശതമാനം ആളുകളും ദെവത്തോടു എന്നു ഉദ്ദേശിച്ച് പ്രാർത്ഥിക്കുന്നവരാണ്. വളരെ ചുരുക്കം ആളുകൾ മാത്രമേ മനഃപൂർവ്വമായി സാത്താനോടു പ്രാർത്ഥിക്കാറുള്ളൂ. എന്നാൽ നമ്മുടെ പ്രാർത്ഥന നാം ഉദ്ദേശിക്കുന്നിടമായ ദെവസന്നിധിയിൽ തന്നെ എത്തുന്നു എന്നും, അവ സാത്താൻ പിടിച്ചെടുക്കുന്നില്ല എന്നും എങ്ങനെ അറിയാം? നമ്മുടെ പ്രാർത്ഥനകൾ ദെവസന്നിധിയിൽ എത്തുന്നു എന്ന് നാം ചിന്തിച്ചതുകൊണ്ട് മാത്രം കാര്യമായില്ല. അതിനാൽ നാം നമ്മുടെ പ്രാർത്ഥന വ്യവസ്ഥപ്രകാരം തന്നെയാണ് ചെയ്യുന്നത് എന്ന് ഉറപ്പു വരുത്തണം. ദെവത്തിന്റെ വ്യവസ്ഥപ്രകാരം ദെവത്തിന് കൊടുക്കുന്ന പ്രാർത്ഥനയും ആരാധനയും മാത്രമേ ദെവം സ്വീകരിക്കുകയുള്ളൂ. ദെവം സ്വീകരിക്കുകയില്ലാത്തതും വ്യവസ്ഥ തെറ്റിച്ചുള്ളതുമായ പ്രാർത്ഥനയും ആരാധനയും സ്വീകരിക്കുന്നത് സാത്താനാണ്. അതിനാൽ ദെവത്തിന് എന്ന് വിചാരിച്ച് മനുഷ്യർ കൊടുക്കുന്ന പ്രാർത്ഥനയുടെയും ആരാധനയുടെയും വ്യവസ്ഥ തെറ്റിക്കാൻ സാത്താൻ വളരെ തന്ത്രപൂർവ്വം ശ്രമിക്കും.
ഒരേ സമയം ആർക്കും പരസ്പരവിരുദ്ധമായ രണ്ടിടത്തേക്കു പ്രാർത്ഥന കൊടുക്കാൻ കഴിയില്ല. ഒരു ഉറവ രണ്ട് തരം വെള്ളം കൊടുക്കില്ല. അരുവി ഒരേ ഉറവയിൽനിന്ന് മധുരവും കയ്പും പുറപ്പെടുവിക്കുമോ? എന്റെ സഹോദരരേ അത്തിവൃക്ഷത്തിന് ഒലിവുഫലങ്ങളോ, മുന്തിരിവള്ളിക്ക് അത്തിപ്പഴങ്ങളോ പുറപ്പെടുവിക്കാൻ കഴിയുമോ? ഉപ്പിന് വെള്ളത്തെ മധുരീകരിക്കാനാവുമോ (യാക്കോ 3:11-12). ഒരേ സമയം ആർക്കും പരസ്പരവിരുദ്ധമായ രണ്ടിടത്ത് നിന്ന് സ്വീകരിക്കാനും കഴിയില്ല. ഒരേ സമയം ആർക്കും രണ്ട് യജമാനൻമാരെ സേവിക്കാനും കഴിയില്ല. നാം യേശുവിന്റെ നാമത്തിൽ പ്രാർത്ഥിച്ചാൽ അതിന് ഉത്തരം നൽകാമെന്ന് യേശു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്റെ നാമത്തിൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ക്രിസ്തുവിന്റെ ആഗ്രഹത്തിനും സ്വഭാവത്തിനും വ്യക്തിത്വത്തിനും പ്രവർത്തനങ്ങൾക്കും അനുസൃതമായി എന്നാണ്. നാം യേശുവിന്റെ നാമത്തിൽ ചോദിക്കുമ്പോൾ നമ്മുടെ ഹിതവും യേശുവിന്റെ ഹിതവും ഒന്നാകുന്നു. അപ്പോൾ ദെവം അത് നമുക്ക് ചെയ്തു തരുന്നു. പ്രാർത്ഥനക്ക് ഉത്തരം നൽകുക എന്നത് ദെവത്തിന് മാത്രം അവകാശമുള്ള കാര്യമാണ്. കാരണം നമുക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളവ എന്തെന്ന് മനസിലാക്കി നൽകാനുള്ള അറിവും ശക്തിയും ദെവത്തിന് മാത്രമേയുള്ളൂ. ഇങ്ങനെ ദെവത്തിൽനിന്നും ഉത്തരം ലഭിക്കേണ്ട പ്രാർത്ഥനകൾ യേശുവിന്റെ നാമത്തിലായിരിക്കണം. എന്നാൽ യേശുവിന്റെ നാമത്തിലല്ലാത്ത പ്രാർത്ഥനകൾക്ക് ഉത്തരം നൽകാമെന്ന് യേശു വാഗ്ദാനം ചെയ്തിട്ടില്ല. നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവൻ നിങ്ങൾക്ക് നൽകും (യോഹ 16:23) എന്ന് യേശു പറഞ്ഞതിൽനിന്ന് നാം പ്രാർത്ഥിക്കേണ്ടത് യേശുവിന്റെ നാമത്തിൽ പിതാവായ ദെവത്തോടാണ് എന്ന് വ്യക്തമാകുന്നു. മാത്രമല്ല, എന്നിൽ കൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ വരുന്നില്ല എന്നും യേശു വ്യക്തമാക്കുന്നുണ്ട്. അതിനാൽ യേശുവിൽകൂടെയല്ലാത്ത പ്രാർത്ഥനയൊന്നും പിതാവിന്റെ അടുത്ത് എത്തുന്നില്ല എന്നും വ്യക്തമാകുന്നു. പിതാവായ ദെവത്തിന്റെ അടുത്ത് എത്താത്ത പ്രാർത്ഥനക്ക് ഒന്നും പിതാവായ ദെവം ഉത്തരം നൽകുന്നില്ല. അതിനാൽ വിശുദ്ധരോടുള്ള പ്രാർത്ഥന പിതാവിന്റെ പക്കൽ എത്തുന്നില്ലെന്നും അത്തരം പ്രാർത്ഥനയുടെ ഫലമായി ഉദ്ദിഷ്ടകാര്യസാദ്ധ്യം നടന്നാൽ അത് ദെവത്തിൽ നിന്നല്ല എന്നും നാം മനസിലാക്കണം. നാം യേശുവിന്റെ നാമത്തിലല്ലാതെ, മറ്റ് പലരുടെയും നാമത്തിൽ പ്രാർത്ഥിക്കുകയും അവക്ക് ഉത്തരം ലഭിക്കുകയും ചെയ്താൽ അത് യേശുവിന്റെ വാഗ്ദാനത്തിന്റെ അതിർത്തികൾക്ക് പുറമെയാണെന്നും, അവ ദെവത്തിൽനിന്നല്ല എന്നും ഇതിനാൽ വ്യക്തമാകുന്നു. അവ യേശുവിന് പോലും ഇൗലോകത്തിലെ രാജ്യങ്ങളും അവയുടെ മഹത്വങ്ങളും വാഗ്ദാനം ചെയ്ത സാത്താനിൽ നിന്നാണ് എന്ന് നാം മനസിലാക്കണം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ മനുഷ്യരോട് പ്രാർത്ഥിച്ച് ലഭിക്കുന്ന അത്ഭുതങ്ങൾ ദെവീകമല്ല, സാത്താനിൽ നിന്നാണ്. ദെവത്തിന്റെ പേരിലല്ലാതെ മറ്റാരുടെ പേരിലും നടക്കുന്ന അത്ഭുതങ്ങൾ പെശാചികമാണ്. വിശുദ്ധരുടെ പേരിൽ രോഗശാന്തിയും ഭൂതശാന്തിയും ഒക്കെ നടക്കുമ്പോൾ അത്തരം വിശുദ്ധരോടുള്ള ഭക്തി കൂടും, വിഗ്രഹാരാധന ശക്തിപ്പെടും, സാത്താന് ആരാധന ലഭിക്കും. അതിനാൽ അത്തരം അത്ഭുതങ്ങൾ നടക്കുന്നതിൽ സാത്താന് വലിയ താൽപര്യമുണ്ട്. കാരണം അതിന്റെ പ്രയോജനം ലഭിക്കുന്നതും സാത്താനാണ്.
അതിനാൽ വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനക്ക് പിന്നിലുള്ള പ്രരകശക്തി സാത്താനാണ് എന്ന് മനസിലാക്കാം. നാം വിശുദ്ധരോട് പ്രാർത്ഥിക്കുമ്പോൾ ദെവനാമം അപമാനിക്കപ്പെടുന്നു. കാരണം നമ്മുടെ പ്രാർത്ഥനക്ക് ഉത്തരമരുളുക എന്ന് മഹത്വമാർന്ന സ്ഥാനം ദെവത്തിൽനിന്ന് ചോർത്തിയെടുക്കുകയും, ആ മഹത്വം മനുഷ്യരായ വിശുദ്ധർക്ക് നൽകുകയും ചെയ്യുന്നു. ദെവമഹത്വം ചോർത്തപ്പെടുന്ന എല്ലാ സാഹചര്യങ്ങളിൽനിന്നും സാത്താൻ മുതലെടുക്കുന്നു. വിശുദ്ധർക്ക് എന്ന് ഉദ്ദേശിച്ച് വിശുദ്ധർക്ക് കൊടുക്കുന്ന ഭക്തി വിശുദ്ധർക്ക് ലഭിക്കുന്നില്ല. കാരണം വിശുദ്ധർക്ക് ആരുടെയെങ്കിലും പ്രാർത്ഥന സ്വീകരിക്കാനോ, ഉത്തരമരുളാനോ വ്യവസ്ഥയില്ല. വിശുദ്ധർക്ക് കൊടുക്കുന്ന ഭക്തി ദെവത്തിനല്ലാത്തതുകൊണ്ട് ദെവത്തിന് ലഭിക്കുന്നില്ല. അതിനാൽ അവ സാത്താന് ലഭിക്കുന്നു. അതിനാൽ വിശുദ്ധരോടുള്ള പ്രാർത്ഥനയുടെ ഫലമായി ഉദ്ദിഷ്ടകാര്യസാദ്ധ്യങ്ങളും അത്ഭുതങ്ങളും നടന്നാൽ അത് ദെവത്തിൽ നിന്നോ വിശുദ്ധരിൽ നിന്നോ അല്ല എന്നും സാത്താനിൽ നിന്നാണ് എന്നും നാം മനസിലാക്കണം. ഇത്തരം അത്ഭുതങ്ങൾ നൽകുന്നതിലൂടെ ദെവവിരുദ്ധമായ ആരാധനാസമ്പ്രദായങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിന് സാത്താൻ ശ്രമിക്കുന്നു. അതിനാൽ സാത്താന്റെ തന്ത്രങ്ങളെക്കുറിച്ച് നാം അറിവില്ലാത്തവരായിരിക്കരുത്.
അത്ഭുതങ്ങളും ആത്മീയ അനുഭവങ്ങളും സാത്താനിൽ നിന്നും ലഭിക്കും
അവർ കഴിയുമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെറ്റിക്കത്തക്ക വിധത്തിൽ വലിയഅത്ഭുതങ്ങളും അടയാളങ്ങളുംകാണിക്കും (മത്താ. 24:24). അത്ഭുതങ്ങളുംആത്മീയ അനുഭവങ്ങളുമാണ് സത്യത്തിന്റെ അടിസ്ഥാനമെന്ന്ഇന്ന് അനേകർ തെറ്റിദ്ധരിക്കുന്നു. എല്ലാഅത്ഭുതങ്ങളും ആത്മീയ അനുഭവങ്ങളുംദെവത്തിൽ നിന്നാണ്എന്നുംഇക്കൂട്ടർ തെറ്റിദ്ധരിച്ചിരിക്കുന്നു. അതിന്റെ ഫലമായി അവർ സാത്താന്റെ വഞ്ചനയിൽപ്പെട്ടുപോകുന്നു. എല്ലാസത്യമായഅത്ഭുതങ്ങളുടേയും ശ്രാതസ്ദെവമാണ്. അത്ഭുതങ്ങളുംആത്മീയ അനുഭവങ്ങളും നൽകുവാൻ സാത്താനും കഴിയും. എന്നാൽദെവത്തിന് മാത്രമേഅത്ഭുതങ്ങൾ നടത്താൻ കഴിയൂ എന്ന ചിന്ത തെറ്റാണെന്ന് മാത്രമല്ലവളരെ അപകടം നിറഞ്ഞതുമാണ്. സാത്താനും അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. മോശയിലൂടെയും അഹറോനിലൂടെയുംദെവംചെയ്ത പല അത്ഭുതങ്ങളും മന്ത്രവാദികളിലൂടെ ചെയ്യാൻ സാത്താന് കഴിഞ്ഞു (പുറ 7-10). ആകാശത്തുനിന്നും തീ ഇറക്കുക എന്ന അത്ഭുതം പോലും ചെയ്യാൻ സാത്താന് കഴിയുംഎന്ന്ബെബിൾവ്യക്തമാക്കുന്നു (വെളി 13:13). സാത്താൻ പലവിധ രോഗങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും ബന്ധനത്തിലാക്കിയിട്ടിരിക്കുന്നവർക്ക് സാത്താൻതന്നെ ബന്ധനത്തിൽ അയവുവരുത്തി സൗഖ്യവുംവിജയവും സമൃദ്ധിയും ഒക്കെ നൽകാറുണ്ട്. അങ്ങനെ അനേകരെ ദുരുപദേശങ്ങളിൽതളച്ചിടുകയും അവരുടെആരാധന പിടിച്ചെടുക്കുകയും ചെയ്യുക എന്നതാണ്സാത്താന്റെലക്ഷ്യം. ഇൗ വസ്തുത മനസിലാക്കാതെയും, ദെവവചനസത്യത്തെ ഏകാഗ്രതയോടെ സ്നേഹിക്കാതെയും, ദുരുപദേശങ്ങളെകണ്ടില്ലെന്ന് നടിച്ച് ഉദ്ദിഷ്ടകാര്യസാദ്ധ്യങ്ങൾക്കായി പരക്കം പായുന്നവർ സാത്താന്റെ ആരാധകരായിത്തീരും. ദെവീകവ്യവസ്ഥപ്രകാരമല്ലാത്ത ആത്മീയ പ്രവർത്തനങ്ങൾ നടത്തുന്നവർ സാത്താന്റെ നിയന്ത്രണത്തിൽ അകപ്പെട്ടുപോകുന്നു. എല്ലാ ആത്മാക്കളെയുംവിശ്വസിക്കരുതെന്നും, അവയെ പരിശോധിക്കണമെന്നുംബെബിളിൾ നിഷ്കർഷിക്കുന്നു. അതിനാൽ ഉപദേശശുദ്ധിയും ജീവിതവിശുദ്ധിയും നിലനിർത്തുന്നതിൽ നാം അതീവ ജാഗ്രതയുള്ളവരായിരിക്കണം.
വിഗ്രഹാരാധനയും മന്ത്രവാദവും സാത്താനും തമ്മിൽ ബന്ധമുണ്ട്
എല്ലാത്തരം വിഗ്രഹാരാധനയുടെയും പിന്നിലുള്ള പ്രരകശക്തി സാത്താനാണ്. വിഗ്രഹാരാധയിൽ സാത്താൻ ദെവത്തിന്റെ മഹത്വം ചോർത്തിയെടുക്കുകയും തന്നെത്തന്നെ മഹത്വപ്പെടുത്തുകയുംചെയ്യുന്നു (1കൊറി 10:19-21). വിഗ്രഹാരാധനയിലൂടെ സാത്താൻ തനിക്കായി മനുഷ്യരുടെ ആരാധന പിടിച്ചടക്കുന്നു. വിഗ്രഹാരാധന എന്നത്ഒരുസൃഷ്ടി മറ്റൊരു സൃഷ്ടിയെആരാധിക്കുന്നതാണ്. അങ്ങനെ മനുഷ്യൻ ചിലപ്പോൾ ദെവത്തിന്റെ മറ്റ്സൃഷ്ടികളെ ആരാധിക്കുന്നു; അല്ലെങ്കിൽ മനുഷ്യന്റെതന്നെ സൃഷ്ടികളെ ആരാധിക്കുന്നു. ദെവമല്ലാത്തതിൽ ദെവീകസന്തോഷം കണ്ടെത്തുന്നത് വിഗ്രഹാരാധനയാണ്. ചുരുക്കത്തിൽ വിഗ്രഹാരാധനയിൽ മനുഷ്യൻ യഥാർത്ഥ ദെവത്തിന് പകരമായി മറ്റ് പലതിനെയും ആരാധിക്കാനായി സാത്താൻ അവരുടെ മനസുകളെ അന്ധമാക്കിക്കളയുന്നു. യഥാർത്ഥ ദെവത്തെയല്ല അവർ ആരാധിക്കുന്നതെങ്കിലും, യഥാർത്ഥ ദെവത്തെത്തന്നെയാണ് ആരാധിക്കുന്നത് എന്നാണ് അവർകരുതുന്നത്. ദെവത്തെപ്പറ്റിയുള്ളതെറ്റായ ചിന്താഗതികളാണ് ഇത്തരംതെറ്റായ ആരാധനാരീതികളുടെ അടിസ്ഥാനം. വിഗ്രഹാരാധനയിൽ ദെവത്തെ തെറ്റായരീതിയിൽ പ്രതിനിധീകരിക്കുന്നു. പരിഷ്കൃതരീതിയിലുള്ള ആധുനിക മന്ത്രവാദം (നിഗൂഢആത്മീയത - മിസ്റ്റിസിസം) വഴിയായി സാത്താൻ ഇന്ന് അനേകരുമായിവ്യക്തിപരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രകൃത്യതീതവും, ദെവമല്ലാത്തതുമായ ആത്മീയശക്തികളോടുള്ള ബന്ധം പ്രഥമദൃഷ്ട്യാ കുഴപ്പമൊന്നുമില്ല എന്ന്തോന്നിയേക്കാം. എങ്കിലും, അവ അടിസ്ഥാനപരമായിബെബിൾ വിരുദ്ധമാണ്. മരിച്ചവരുമായുള്ള ബന്ധപ്പെടൽ, ചില പ്രതേ്യക തരത്തിലുള്ള ആത്മീയ അനുഭവങ്ങൾ മുതലായവഇതിന് ഉദാഹരണങ്ങളാണ്. അതിലൂടെസാത്താനീയശക്തികളുടെമേഖലകളിലേക്ക് അൽപമായി എത്തിനോക്കാൻ അവർക്ക്കഴിയുന്നു. അങ്ങനെ ദെവഹിതം ലംഘിക്കുന്നതിനുള്ള സാത്താന്റെ പ്രതിഫലമായ ഒരുചെറിയ സംതൃപ്തിയും അവർക്ക്ലഭിക്കുന്നു. തങ്ങൾ യഥാർത്ഥത്തിൽ വഞ്ചിക്കപ്പെടുകയാണ് എന്ന് ഇക്കൂട്ടർ മനസിലാക്കുന്നില്ല.
വിഗ്രഹാരാധന സാത്താനെ ആരാധിക്കുന്നതിന് തുല്യമാണോ?
അവർആരുടെ പിറകേ വേശ്യാവൃത്തിക്കായി നടന്നിരുന്നോ ആ പിശാചുക്കൾക്ക് ഇനി ബലിയർപ്പിക്കരുത്. ഇത് അവർക്ക്തലമുറതോറും എന്നേക്കുമുള്ള നിയമമാണ് (ലേവ്യ 17:7). അന്യദേവന്മാരെക്കൊണ്ട് അവർഅവിടുത്തെ അസൂയപിടിപ്പിച്ചു; ദെവമല്ലാത്ത ദുർദേവതകൾക്ക് അവർ ബലിയർപ്പിച്ചു; അവർ അറിയുകയോ നിങ്ങളുടെ പിതാക്കന്മാർ ഭയപ്പെടുകയോ ചെയ്തിട്ടില്ലാത്തവരും പുതുതായി പ്രത്യക്ഷപ്പെട്ടവരുമാണ് ഇൗ ദേവന്മാർ. നിനക്ക് ജന്മം നൽകിയശിലയെ നീ അവഗണിച്ചു; നിനക്ക് രൂപമേകിയദെവത്തെ നീ വിസ്മരിച്ചു (നിയമാ 32:16-18). താനുണ്ടാക്കിയ പൂജാഗിരികളിൽആരാധന നടത്താനും ദുർഭൂതങ്ങൾക്കും കാളക്കുട്ടികൾക്കും ശുശ്രൂഷ ചെയ്യാനും ജറോബോവാം പുരോഹിതന്മാരെ നിയമിച്ചു (2ദിന 11:15). അവരുടെവിഗ്രഹങ്ങളെ അവർ സേവിച്ചു; അത് അവർക്ക്കെണിയായിത്തീർന്നു. അവർതങ്ങളുടെ പുത്രീപുത്രന്മാരെ പിശാചുക്കൾക്ക് ബലിയർപ്പിച്ചു (സങ്കീ 106:36-37). ഇൗ മഹാമാരികൾ നിമിത്തം മൃതരാകാതെ അവശേഷിച്ചവർ തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ പിശാചുക്കളെയുംകാണാനോ, കേൾക്കാനോ, നടക്കാനോ കഴിവില്ലാത്തതുംസ്വർണ്ണം, വെള്ളി, പിച്ചള, കല്ല്, തടി എന്നിവയാൽ നിർമ്മിക്കപ്പെട്ടതുമായ വിഗ്രഹങ്ങളെയും ആരാധിക്കുന്നതിൽനിന്ന് പിന്തിരിയുകയോ ചെയ്തില്ല (വെളി 9:20).
വിഗ്രഹാരാധകർ തങ്ങൾ അറിയാതെതന്നെ സാത്താന്റെ നിയന്ത്രണത്തിൽ അകപ്പെട്ടുപോകുന്നു
വിഗ്രഹാരാധന സാത്താനുമായിആത്മീയ ബന്ധംസ്ഥാപിക്കുന്നതിന് കാരണമാകുന്നു. അങ്ങനെ വിഗ്രഹഭക്തർസാത്താന്റെ നിയന്ത്രണത്തിലാകുന്നു. സാത്താനുമായിഅറിഞ്ഞോഅറിയാതെയോ ബന്ധമുള്ളവർ സാത്താന്റെ നിയന്ത്രണത്തിൽപ്പെട്ടുപോകുന്നു. വിഗ്രഹാരാധനയിലൂടെവിഗ്രഹഭക്തർ സാത്താനുമായി ഒരുകൊടുക്കൽ വാങ്ങൽ ബന്ധത്തിലേർപ്പെടുന്നു. എന്നാൽ പലതരംവിഗ്രഹാധകരോ വിശുദ്ധഭക്തരോ തങ്ങൾക്ക്സാത്താനുമായി ബന്ധമുണ്ട് എന്ന കാര്യം അംഗീകരിക്കുകയില്ലഎന്ന് മാത്രമല്ല, അതേപ്പറ്റി അവർ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല.
വിഗ്രഹാരാധകർ വിഗ്രഹങ്ങളെപ്പോലെ ആയിത്തീരും
വിഗ്രഹങ്ങളെ ഉണ്ടാക്കുകയും അവയിൽ ആശ്രയിക്കുകയും ചെയ്യുന്നവർ അവയെപ്പോലെ ആയിത്തീരും (സങ്കീ 115:4-8). എന്തിനെ ആരാധിക്കുന്നുവോ, അതിനെപ്പോലെതന്നെ മനുഷ്യൻ ആയിത്തീരുന്നു. മനുഷ്യന്റെ സ്വഭാവരൂപീകരണം ആരാധനയിലൂടെസംഭവിക്കുന്നു. മനുഷ്യൻ തന്നെക്കാൾതാഴ്ന്നവയെ ആരാധിക്കുമ്പോൾ മനുഷ്യത്വം ഇല്ലാത്തവനായിത്തീരുന്നു. മനുഷ്യനെക്കാൾവലിയവനായിദെവം മാത്രമേയുള്ളൂ. അതിനാൽ മനുഷ്യന്റെആരാധനക്ക് യോഗ്യൻ സത്യദെവമായ യേശുക്രിസ്തു മാത്രമാണ്. യേശുക്രിസ്തുവിനെ ആരാധിക്കുന്നവർ യേശുക്രിസ്തുവിനെപ്പോലെആയിത്തീരുന്നു, യേശുക്രിസ്തുവായിതീരുന്നില്ല.
ആൾമാറാട്ടത്തിലൂടെയുള്ള ആത്മീയ അട്ടിമറിയിലൂടെ സാത്താൻ വിശുദ്ധഭക്തരെ സാത്താനെ ആരാധിക്കുന്നവരാക്കുന്നു?
ക്രിസ്തുമതത്തിനു അകത്തും പുറത്തും ആൾമാറാട്ടത്തിനും അസത്യവാദികളുടെ കപടനാട്യങ്ങൾക്കുമുള്ള സാദ്ധ്യത ബെബിൾ വ്യക്തമാക്കുന്നു. സാത്താന്റെ പ്രവർത്തനരീതി വഞ്ചനയും, നുണയും ആൾമാറാട്ടവും ആത്മീയഅട്ടിമറിയും നിറഞ്ഞതാണ്. അതിന്റെ ഭാഗമായി സാത്താൻ യഥാർത്ഥമല്ലാത്ത ദെവങ്ങളെയും ആരാധനാരീതികളെയും, ആത്മീയ അനുഭവങ്ങളെയും മനുഷ്യർക്ക് നൽകുന്നു. സുവിശേഷത്തിന്റെ വെളിച്ചം അവരിൽ പ്രകാശിക്കാതിരിക്കാൻ സാത്താൻ മനുഷ്യരുടെ ആത്മീയകണ്ണുകളെ കുരുടാക്കുന്നു. യഥാർത്ഥമല്ലാത്ത ദെവങ്ങളും ആരാധനാരീതികളും ജഡികമനുഷ്യന് കൂടുതൽ ആകർഷണീയമായി തോന്നും. ഉൽപത്തി മൂന്നാം അദ്ധ്യായത്തിൽ സാത്താൻ ആൾമാറാട്ടത്തിലൂടെ മനുഷ്യനെ വഞ്ചിച്ച ചരിത്രം നാം കാണുന്നു. സാത്താൻ വെളിച്ചത്തിന്റെ ദൂതനെപ്പോലെ വന്ന് നമ്മെ വഞ്ചിക്കാൻ ശ്രമിക്കും. അപ്പോസ്തലന്മാരുടെ വേഷം കെട്ടിവരുന്ന കപടഅപ്പോസ്തലന്മാരെപ്പറ്റി ദെവവചനം ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു:
ഇതിൽ അത്ഭുതമില്ല. സാത്താൻപോലും പ്രകാശത്തിന്റെ ദൂതന്റെ വേഷം കെട്ടാറുണ്ട്. അതുകൊണ്ട് സാത്താന്റെ ദാസർ നീതിയുടെ ദാസരായി വേഷം കെട്ടുന്നതിലും അത്ഭുതമില്ല (2കൊരി. 11: 13-15). ഇപ്രകാരം ക്രിസ്തുവിരുദ്ധ ആത്മീയശക്തികൾ ക്രിസ്തീയതയുടെ വേഷംകെട്ടി ജനങ്ങളെ വഞ്ചിക്കും. സാത്താൻ നമ്മുടെ വിശ്വാസ സംഹിതകളിൽ തെറ്റായ പ്രബോധനങ്ങളുടെ കള വിതക്കും. അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിന്റെ ചെതന്യത്തെ നിഷേധിക്കും. അവരിൽനിന്ന് അകന്നു നിൽക്കുക (2 തിമോ 3:5). വരും കാലത്ത് ചില ആളുകൾ കപടാത്മാക്കളെയും, പിശാചുക്കളുടെ സിദ്ധാന്തങ്ങളെയും ചെവിക്കൊണ്ട് വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോകും എന്ന് ആത്മാവ് സ്പഷ്ടമായി പറയുന്നു. മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ അസത്യവാദികളുടെ കപടനാട്യങ്ങളിലൂടെയാണ് ഇതു സംഭവിക്കുക (1 തിമൊ.4:1-2). യേശുവിന്റെ വരവിനെപ്പോലും സാത്താൻ വ്യാജമായി ക്രമീകരിച്ച് ആൾമാറാട്ടം നടത്തി ജനങ്ങളെ വഞ്ചിക്കാൻ ശ്രമിക്കും എന്ന് ദെവവചനം സാക്ഷ്യപ്പെടുത്തുന്നു. ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.പലരും എന്റെ നാമത്തിൽ വന്ന് ഞാൻ ക്രിസ്തുവാണ് എന്ന് പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും.. ഇതാ ക്രിസ്തു ഇവിടെ അല്ലെങ്കിൽ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കരുത്. കാരണം കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും ചെയ്യും (മത്താ. 24:4-5; 23-24).
വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയും തിരുസ്വരൂപവണക്കവും സാത്താന് കൊടുക്കുന്ന ആരാധനയോ?
സൃഷ്ടികളിൽ നിന്ന് ആരാധന സ്വീകരിക്കാൻ യോഗ്യത സ്രഷ്ടാവായ ദെവത്തിന് മാത്രമേയുള്ളൂ. സ്രഷ്ടാവായ ദെവം താൻ നിശ്ചയിച്ചിരിക്കുന്ന രീതിയിൽ തനിക്ക് ലഭിക്കുന്ന ആരാധന മാത്രമേ സ്വീകരിക്കുകയുള്ളൂ. സൃഷ്ടികളായവർ സൃഷ്ടികളോടു കാണിക്കുന്ന ഭക്തിയും വണക്കവും സാത്താന് ലഭിക്കുന്നു. സാത്താനുമായുള്ള എല്ലാത്തരത്തിലുമുള്ള ആത്മീയ ബന്ധവും മന്ത്രവാദമാണ്. മനുഷ്യന് ഏതെങ്കിലും രീതിയിൽ ദെവത്തിന്റെ സ്ഥാനം കൊടുക്കുന്നത് മന്ത്രവാദമാണ്. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ അത്തരത്തിലുള്ള ഒരു പ്രവണത കാണുന്നു. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന വിശുദ്ധമല്ല. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന ദെവസന്നിധിയിൽ എത്തുന്നില്ല, ദെവത്തിന് സ്വീകാര്യമല്ല. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന ബെബിൾപ്രകാരം വിഗ്രഹാരാധനയും മന്ത്രവാദവുമാകുന്നു. സൃഷ്ടികളും മനുഷ്യരുമായിരുന്ന ചില വ്യക്തികളുടെ പുണ്യയോഗ്യതകളെ ദെവീകതയുടെ പരിവേഷം കൊടുത്ത് അവതരിപ്പിക്കുന്നത് സ്വയം നീതീകരണമെന്ന വിഗ്രഹാരാധനയാകുന്നു. അത് യേശുവിന്റെ രക്ഷാകരപ്രവൃത്തിയെ തള്ളിക്കളയുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരുതരം മന്ത്രവാദമാകുന്നു. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ മരിച്ചവരോട് ബന്ധപ്പെടാൻ ശ്രമിക്കുന്നു. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ ഭക്തർ മരിച്ച വ്യക്തികൾ എന്ന് തെറ്റിദ്ധരിച്ച് മറ്റുചില ആത്മാക്കളുമായി ആഴമായ ആത്മീയ ബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ട് ബെബിൾപ്രകാരം അത്തരം ഭക്തർ വിഗ്രഹാരാധനയിലും മന്ത്രവാദത്തിലും ഏർപ്പെടുന്നു. അത്തരക്കാർ അത് സമ്മതിച്ചാലും ഇല്ലെങ്കിലും യാഥാർത്ഥ്യം അതാകുന്നു. കാൻസർ രോഗം ഉള്ള ആൾ തനിക്ക് രോഗം ഉണ്ട് എന്ന് അറിഞ്ഞാലും ഇല്ലെങ്കിലും, സമ്മതിച്ചാലും ഇല്ലെങ്കിലും കാൻസർരോഗി തന്നെയാണ്. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ സാത്താനുമായി കൊടുക്കൽ - വാങ്ങൽ നടക്കുന്നു. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ നിന്ന് ലഭിക്കുന്ന അത്ഭുതങ്ങൾ ദെവത്തിൽ നിന്നല്ല. വിഗ്രഹാരാധനയും മന്ത്രവാദവും സാത്താന് കൊടുക്കുന്ന ആരാധനയാകുന്നു. തിരുസ്വരൂപവണക്കവും വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയും വിഗ്രഹാരാധനയും മന്ത്രവാദവും ആകുന്നു. അത്തരക്കാർ സാത്താന് സ്വയം കീഴടങ്ങുന്നു. അതിനാൽ വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയും തിരുസ്വരൂപവണക്കവും സാത്താന് കൊടുക്കുന്ന ആരാധനയാകുന്നു. സാത്താനെ ആരാധിക്കുന്നവർക്കു സ്വർഗ്ഗത്തിൽ പ്രവേശനമില്ല. അവരുടെ നിത്യവാസസ്ഥലം നരകമാണ് എന്നു ബെബിൾ വ്യക്തമാക്കുന്നു.
സാത്താന്റെ ലക്ഷ്യം
ഒരു മനുഷ്യനെ ദെവത്തിന്റെ അമ്മയാക്കി ഉയർത്തുന്നതിലൂടെ, "ഞാൻ സ്വർഗ്ഗത്തിലേക്കു കയറും.ഉന്നതത്തിൽദെവത്തിന്റെ നക്ഷത്രങ്ങൾക്കുപരി എന്റെ സിംഹാസനം ഞാൻ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിർത്തിയിലെ സമാഗമപർവ്വതത്തിന്റെമുകളിൽഞാനിരിക്കും; ഉന്നതമായ മേഘങ്ങൾക്ക്മീതേ ഞാൻ കയറും. ഞാൻ അത്യുന്നതനെപ്പോലെ ആകും (ഏശ 14:12-14) എന്ന സാത്തന്റെ ആഗ്രഹംസഫലമാക്കപ്പെടുന്നു. ഒരു മനുഷ്യനെ ദെവത്തിന്റെ അമ്മയാക്കുക എന്ന ആശയപദ്ധതിയിൽ വിശ്വസിക്കുന്നവരെല്ലാംസാത്താന്റെ ഇൗ ദെവവിരുദ്ധപദ്ധതിക്ക് കൂട്ടുനിൽക്കുന്നു. അത്തരക്കാർ ശപിക്കപ്പെട്ടവരാണ്. എന്നാൽഅവർ തങ്ങളുടെ തെറ്റ് മനസിലാക്കിയേശുവിനെ സമീപിച്ചാൽ പൂണ്ണമായ രക്ഷ അവകാശമാക്കാവുന്നതാണ്. വാസ്തവത്തിൽ നാം ഇവിടെ കാണുന്നത് യഥാർത്ഥ മറിയത്തെയല്ല, മറിച്ച് ദെവത്തെപ്പോലെയാകാൻ ശ്രമിക്കുന്ന ദെവവിരുദ്ധമായ ഒരുആത്മാവിനെയാണ്. ആ ആത്മാവ്മറിയം എന്ന ചരിത്രവ്യക്തിയുടെ പേരും സ്ഥാനവും കവർന്നെടുക്കുകയാണ്ചെയ്യുന്നത്. അങ്ങനെ സാത്താൻ മറിയമെന്ന ലേബൽ ഉപയോഗിച്ച് മനുഷ്യനെ ദെവത്തെപ്പോലെയാക്കുക എന്ന ദെവവിരുദ്ധമായ പദ്ധതിയുമായി മുമ്പോട്ടുപോകുന്നു. മറിയഭകക്തി എന്ന ചൂയിലൂടെ സാത്താൻ ഇൗ ദെവവിരുദ്ധ പദ്ധതിക്ക് ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നു. അങ്ങനെ മറിയഭക്തിയിലൂടെ സാത്താൻ ദെവത്തെ അവഹേളിക്കുകയും ജനങ്ങളെ വഞ്ചിക്കുകയുംചെയ്യുന്നു. ഇത് മനുഷ്യവർഗ്ഗത്തിന് പറ്റിയതെറ്റുകളുടെ ഒരുതുടർക്കഥ മാത്രമാണ്. പ്രപഞ്ചസ്രഷ്ടാവായദെവം മനുഷ്യനെ സൃഷ്ടിച്ച്അതിമനോഹരമായ ഏദൻ തോട്ടത്തിലാക്കി. എന്നാൽ മനുഷ്യൻ ദെവം പറഞ്ഞ സത്യത്തെ അവിശ്വസിക്കുകയും, പിശാചു പറഞ്ഞ നുണവിശ്വസിക്കുകയും ചെയ്തു. മനുഷ്യന് ഇന്ന് പറ്റിക്കൊിരിക്കുന്ന തെറ്റ്ഇതുതന്നെയാണ്: ദെവികസത്യങ്ങളിൽ വിശ്വസിക്കാനുള്ളമടിയും, പിശാചിന്റെ കാലത്തിനൊത്ത്മാറിക്കൊിരിക്കുന്ന നുണകളിൽ വിശ്വസിക്കാനുള്ള ഉത്സാഹവും.
ദെവത്തിന്റെയും മനുഷ്യരുടെയും ശത്രുവായ സാത്താൻ മനുഷ്യന്റെ ദെവഭക്തിയെ അട്ടിമറിച്ച് ആരാധനയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു
ഏക സത്യദെവത്തെ എങ്ങനെ ആരാധിക്കണമെന്നും ആ ദെവത്തോട് എങ്ങനെ പ്രാർത്ഥിക്കണമെന്നുംദെവംതന്നെ ബെബിളിലൂടെ മനുഷ്യർക്ക്വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽഅതിന് വിരുദ്ധമായ ആരാധനാരീതികൾ പ്രാത്സാഹിപ്പിച്ചുകൊണ്ട് സാത്താൻ തന്റെആത്മീയ സാമ്രാജ്യം പണിതുയർത്തിക്കൊണ്ടിരിക്കുന്നു. ദെവത്തിന് ലഭിക്കുന്നതുപോലെ തനിക്കുംആരാധന ലഭിക്കണംഎന്ന് സാത്താൻ ആഗ്രഹിക്കുന്നു (മത്താ 4.9) അതിന്റെ ഭാഗമായിദെവത്തെ കണ്ടെത്തുന്നതിൽ നിന്നുംസത്യദെവത്തെ ആത്മാവിലുംസത്യത്തിലും ആരാധിക്കുന്നതിൽ നിന്നും സാത്താൻ പല കൗശലതന്ത്രങ്ങളും ഉപയോഗിച്ച് മനുഷ്യരെ പിൻതിരിപ്പിക്കുകയും തെറ്റായആരാധനാ രീതികളിലേക്ക്തിരിച്ചുവിടുകയുംചെയ്യുന്നു. ദെവീകമായ ആരാധനയിൽദെവം നിശ്ചയിച്ചിരിക്കുന്ന യോഗ്യതയും നിയമങ്ങളും നാം പാലിക്കണം. അല്ലെങ്കിൽ നമ്മുടെ ആരാധന സാത്താൻ തട്ടിയെടുക്കുകയും നാം സാത്താനെ ആരാധിക്കുന്നവരായിത്തീരുകയുംചെയ്യും. അങ്ങനെ സാത്താനെ ആരാധിക്കുന്നവരിൽ വലിയൊരു ഭാഗവും തങ്ങൾ ദെവത്തെത്തന്നെയാണ്ആരാധിക്കുന്നത് എന്ന്കരുതുന്നവരാണ്. സാത്താൻ തെറ്റായആചാരങ്ങളും ഉപദേശങ്ങളുംതന്ത്രപരമായി ജനങ്ങൾക്ക് നൽകി. അവരറിയാതെതന്നെ അവരെദെവത്തെ ആരാധിക്കുന്ന അവസ്ഥയിൽ നിന്ന്സാത്താനെ ആരാധിക്കുന്ന അവസ്ഥയിലേക്ക്മാറ്റി നശിപ്പിക്കുന്നു. ഇതാണ് മനുഷ്യചരിത്രത്തിൽ നടക്കുന്ന ഏറ്റവുംവലിയഅട്ടിമറി.
ദെവകൽപ്പനപ്രകാരമല്ലാത്ത ആത്മീയത സാത്താന്റെ കുടുക്കാണ്
ദെവത്തിൽ നിന്ന്യേശുവിലൂടെ ചോദിച്ച്ലഭിക്കുന്ന അത്ഭുതങ്ങൾ മാത്രമാണ്ദെവീകം. ദെവത്തിൽ നിന്നുളളഎല്ലാഅത്ഭുതങ്ങൾക്കും നന്ദി അർഹിക്കുന്നത്ദെവം മാത്രമാണ്. അതിനാൽ വിശുദ്ധരെ അത്ഭുതപ്രവർത്തകനായി കണക്കാക്കിഅവരിൽ നിന്ന് ഉപകാരങ്ങൾ സ്വീകരിച്ച്അവർക്ക്ഉദ്ദിഷ്ടകാര്യ സാധ്യത്തിനായി ഉപകാരസ്മരണ നൽകുന്നത്വളരെ സത്യവിരുദ്ധവും അപകടകരവുമാണ്. കാരണംഇത്തരം പ്രക്രിയകളിലൂടെസാത്താനുമായിആത്മീയ ബന്ധംസ്ഥാപിക്കാനും സാത്താന്റെ നിയന്ത്രണത്തിൽ അകപ്പെട്ടുപോകുവാനും അത്തരക്കാർക്ക് ഇടയാകുന്നു. മരിച്ചവരിൽ നിന്ന്സഹായം സ്വീകരിക്കാൻ ശ്രമിക്കുന്നതും മരിച്ചവരെ സഹായിക്കാൻ ശ്രമിക്കുന്നതുംരണ്ടുംഒരു പോലെ അപകടമാണ്, വിശുദ്ധരോടുളള മദ്ധ്യസ്ഥപ്രാർത്ഥനയിലൂടെയും മരിച്ചവർക്കുവേണ്ടിയുളള പ്രാർത്ഥനയിലൂടെയും ഉളവാകുന്ന മരിച്ചവരോടുളള ബന്ധത്തിലൂടെയും ജീവിച്ചിരിക്കുന്നവരോടുളള വ്യക്തി പൂജയിലൂടെയും സാത്താൻ അനേകരെവിഗ്രഹാരാധകരാക്കി മന്ത്രവാദം ചെയ്യിച്ച് നരകത്തിലെത്തിക്കും(എഫേ6: 12).
വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന തെറ്റാണെന്ന് തെളിയിക്കുന്ന ബെബിൾ വാക്യങ്ങൾ
ദെവമേവിജാതീയർ അങ്ങയുടെഅവകാശത്തിൽകടന്നിരിക്കുന്നു (സങ്കീ 79:1). എന്റെ വിശുദ്ധസ്ഥലത്തുനിന്ന്എന്നെ തുരുത്താൻവേണ്ടി... അവിടെ ചെയ്തുകൂട്ടുന്ന കടുത്ത മ്ളേച്ഛതകൾ നീ കാണുന്നുണ്ടോ? (എസെ 8:6) അവർ അറിയുന്നില്ല, ഗ്രഹിക്കുന്നില്ല. കാണാൻ കഴിയാത്തവിധം അവരുടെ കണ്ണുകളും ഗ്രഹിക്കാനാവാത്തവിധം മനസ്സുംഅടച്ചിരിക്കുന്നു... ചിന്തിക്കാനോ മനസിലാക്കാനോ ആരുംവിവേചനം കാണിക്കുന്നില്ല... അവന്റെ വഞ്ചിക്കപ്പെട്ട ഹൃദയംഅവനെ വഴിതെറ്റിക്കുന്നു. തന്നെത്തന്നെ സ്വതന്ത്രനാക്കാനോ തന്റെ വലത്തുകയ്യിൽ കാപട്യമല്ലേ കുടികൊള്ളുന്നതെന്നു ചിന്തിക്കാനോ അവനു കഴിയുന്നില്ല (ഏശ 44:9-20). ഇവർ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അവരുടെ പാപഹേതുക്കൾ അവരുടെ കൺമുമ്പിൽതന്നെയുണ്ട്. അവരുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം പറയണമോ? (എസെ 14:1-3). ദുഷ്ടരുടെ ബലി കർത്താവിന് വെറുപ്പാണ് (സുഭാ 15:8). യേശുക്രിസ്തുഇന്നലെയും, ഇന്നും, എന്നുംഒരേ ആൾ തന്നെയാണ്. വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങൾ നിങ്ങളെവഴിതെറ്റിക്കരുത് (ഹെബ്ര 13:8-9). അതുകൊണ്ട് അവൻ മുഖാന്തരം നാം ദെവത്തിന് അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. നന്മചെയ്വാനും കൂട്ടായ്മകാണിപ്പാനും മറക്കരുത്. ഇൗവക യാഗങ്ങളിലല്ലോ ദെവം പ്രസാദിക്കുന്നത് (എബ്രാ 13:15-16). ആരെങ്കിലും മന്ത്രവാദികളുടെയും കൂടോത്രക്കാരുടെയും പുറകെപോയി അന്യദേവന്മാരെ ആരാധിച്ചാൽഅവനെതിരെ ഞാൻ മുഖംതിരിക്കുകയും അവനെ സ്വജനത്തിൽനിന്ന് വിച്ഛേദിച്ച്കളയുകയുംചെയ്യും (ലേവ്യ 20:6). നിങ്ങളുടെ ഇടയിൽഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ്: നീ അറിഞ്ഞിട്ടില്ലാത്ത അന്യദെവങ്ങളെ നാം ചെന്ന്സേവിക്ക എന്ന് പറഞ്ഞുകൊണ്ട് ഒരു അടയാളമോഅത്ഭുതമോമുന്നറിയിക്കുകയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോസംഭവിക്കുകയോചെയ്താൽ ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെ യോവാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദെവമായയഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്ന് അറിയേണ്ടതിന് നിങ്ങളുടെ ദെവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു (ആവർത്തന 13:2-4). അവിടുന്നാണ് എന്റെകർത്താവ്, അങ്ങിൽനിന്നല്ലാതെ എനിക്ക് നന്മയില്ലഎന്ന് ഞാൻ കർത്താവിനോട് പറയും. ലോകം വിശുദ്ധരെന്ന് കരുതുന്ന ദേവൻമാർ നിസ്സാരരാണ്; അവരിൽ ആനന്ദം കൊള്ളുന്നവർഅഭിശപ്തരാണ് (സങ്കീ 16:2-3). ജാതികളുടെദേവന്മാർ വിഗ്രഹങ്ങൾ മാത്രം (സങ്കീ 96:5). വ്യർത്ഥബിംബങ്ങളിൽ അഭിമാനം കൊള്ളുന്ന വിഗ്രഹാരാധകർ ലജ്ജിതരായിത്തീരുന്നു (സങ്കീ 97:7). അവരുടെ വിഗ്രഹങ്ങളെ അവർസേവിച്ചു; അതുഅവർക്ക് കെണിയായിത്തീർന്നു (സങ്കീ 106:36). കർത്താവിന്റെ ഭക്തരെ കർത്താവിൽ ആശ്രയിക്കുവിൻ; അവിടുന്നാണ് നിങ്ങളുടെസഹായവും പരിചയും (സങ്കീ 115:11). എന്തെന്നാൽഎന്റെ ജനം രണ്ട് തിന്മകൾ പ്രവർത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവർഉപേക്ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയുംചെയ്തു (ജെറ 2:13). ഇരുപത്തിയഞ്ചോളം പേർ ദേവാലയത്തിനു പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നിൽക്കുന്നു. അവർകിഴക്കോട്ടു നോക്കിസൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെകാട്ടുന്ന മ്ളേച്ഛതകൾ നിസ്സാരങ്ങളോ? (എസെ 8:3-18). ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്.വ്യർത്ഥമായ ഇൗ രീതികളിൽനിന്ന്ജീവിക്കുന്ന ദെവത്തിലേക്ക് നിങ്ങൾതിരിയണംഎന്ന് ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു (അപ്പൊ 14:11). അവർതങ്ങളുടെ അനീതിയിൽസത്യത്തെ തളച്ചിടുന്നു. ദെവത്തെക്കറിച്ച് അറിയാൻ കഴിയുന്നതൊക്കെ അവർക്ക് വ്യക്തമായിഅറിയാം. ദെവംഅവയെല്ലാം അവർക്ക് വെളിപ്പെടുത്തിയിട്ടുണ്ട്.. ..അവർദെവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദെവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല. മറിച്ച്അവരുടെ യുക്തിവിചാരങ്ങൾ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടു പോവുകയുംചെയ്തു. ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവർ ഭോഷന്മാരായിത്തീർന്നു. അവർ അനശ്വരനായ ദെവത്തിന്റെമഹത്വം നശ്വരനായ മനുഷ്യന്റെയോ, പക്ഷികളുടെയോ, മൃഗങ്ങളുടെയോ ഇഴജന്തക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങൽക്ക് കെമാറി. .. അവർ ദെവത്തിന്റെ സത്യംഉപേക്ഷിച്ച്വ്യാജം സ്വീകരിച്ചു. അവർ സ്രഷ്ടാവിലുമുപരി സൃഷ്ടിയെആരാധിക്കുകയും സേവിക്കുകയുംചെയ്തു (റോമ 1:18-25). എല്ലാ മനുഷ്യരുംവ്യാജം പറയുന്നവരായാലും ദെവംസത്യവാനാണ് (റോമ 3:4). അവർക്ക് ദെവത്തെക്കുറിച്ച് തീക്ഷ്ണതയുണ്ടെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. ആ തീഷ്ണത ശരിയായ അറിവിന്റെ അടിസ്ഥാനത്തിലല്ലെന്നേയുള്ളൂ. എന്നാൽ ദെവത്തിന്റെ നീതിയെക്കുറിച്ച് അവർ അജ്ഞരാകകൊണ്ടും തങ്ങളുടെതന്നെ നീതിസ്ഥാപിക്കാൻ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദെവനീതിക്ക് അവർ കീഴ്വഴങ്ങിയില്ല (റോമ 10:2-3). നാം ദെവത്തിന്റെ സന്താനങ്ങളാകയാൽ മനുഷ്യന്റെ ഭാവനയും ശിൽപവിദ്യയും ചേർന്ന്സ്വർണ്ണത്തിലുംവെള്ളിയിലുംകല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദെവരൂപമെന്ന്വിചാരിക്കരുത്. അജ്ഞതയുടെ കാലഘട്ടങ്ങളെ ദെവംകണക്കിലെടുത്തില്ല. എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു (അപ്പൊ 17:29-30). ഇല്ല വിജാതീയർ ബലിയർപ്പിക്കുന്നത് പിശാചിനാണ്ദെവത്തിനല്ല എന്നാണ് ഞാൻ പറയുന്നത് (1കൊറി 10:20). ദെവത്തിന്റെ ആലയത്തിന് വിഗ്രഹങ്ങളുമായിഎന്ത് പൊരുത്തമാണുള്ളത്? (2കൊറി 6:16). ഇതിൽ അത്ഭുതമില്ല. സാത്താൻപോലും പ്രകാശത്തിന്റെദൂതന്റെവേഷംകെട്ടാറുണ്ട്. അതുകൊണ്ട് സാത്താന്റെ ദാസർ നീതിയുടെദാസരായി വേഷം കെട്ടുന്നതിലും അത്ഭുതമില്ല (2കൊറി. 11: 13-15). ഞങ്ങൾ നിങ്ങളോട് പ്രസംഗിച്ചതിൽ നിന്ന്വ്യത്യസ്തമായ ഒരുസുവിശേഷം ഞങ്ങൾ തന്നെയോ സ്വർഗ്ഗത്തിൽ നിന്ന്ഒരു ദൂതൻ തന്നെയോ നിങ്ങളോട് പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ (ഗലാ 1:8). ദെവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളൂ-മനുഷ്യനായയേശുക്രിസ്തു (1തിമോ. 2:5). എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, ദുർമ്മാർഗ്ഗികൾ, കൊലപാതകികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ, കാപട്യക്കാർ, എന്നിവരുടെ ഒാഹരിതീയും ഗന്ധകവുംഎരിയുന്ന തടാകമായിരിക്കും. ഇതാണ് രണ്ടാമത്തെ മരണം (വെളി 21:8).
ഇതിൽ നിന്നെല്ലാം നമുക്ക് ചില കാര്യങ്ങൾ മനസിലാക്കാവുന്നതാണ്
1.യേശു ദെവാത്മാവിനെക്കൊണ്ട് ദെവത്തിന്റെ ശത്രുക്കളായ പിശാചുക്കളെ ബഹിഷ്കരിച്ചു. 2.ഫരിസേയർ അത് അംഗീകരിച്ചില്ല. തങ്ങളാണ് ദെവത്തിന്റെ ഭാഗത്തെന്നും, യേശു ദെവത്തിന്റെ ഭാഗത്തല്ലെന്നും, യേശു പാപിയാണെന്നും, യേശു പിശാചുക്കളെ പുറത്താക്കിയെങ്കിലും അത് ബേൽസെബൂലിനെക്കൊണ്ടാണെന്നും, അത് യഥാർത്ഥ പുറത്താക്കലല്ലെന്നും, അത് പിശാചുക്കൾ തമ്മിലുണ്ടാക്കിയ ഒരു തന്ത്രപരമായ ധാരണയാണെന്നും അവർ ചിന്തിച്ചു. 3. അന്തഃച്ഛിദ്രമള്ള രാജ്യത്തിന് നിലനിൽക്കാൻ കഴിയില്ല. സാത്താന് ഒരു രാജ്യമുണ്ട്. അത് എന്നേക്കും നിലനിൽക്കുകയില്ലെങ്കിലും പരമാവധി നിലനിർത്താൻ വേണ്ടി സാത്താൻ തന്ത്രപരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നും, അതിന്റെ ഭാഗമായി സാത്താൻ തന്റെ സ്വാധീനവലയത്തിലുള്ള ചില മനുഷ്യരെ പിശാചുക്കളെ പുറത്താക്കാൻ വേണ്ടി ഉപയോഗിക്കും എന്നും, അത് യഥാർത്ഥത്തിൽ സാത്താന്റെ രാജ്യത്തിൽ അന്തഃച്ഛിദ്രം ഉണ്ടാക്കുന്നില്ലെന്നും, മറിച്ച് അത് പിശാചുക്കൾ തങ്ങളുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും വേണ്ടി അവർ തമ്മിൽ ഉണ്ടാക്കുന്ന തന്ത്രപര മായ ഒരു ധാരണയുടെ ഫലമാണെന്നും വ്യക്തമാകുന്നു. സാത്താന്റെ ഇത്തരം പ്രവർത്തനങ്ങൾ ചില രോഗസൗഖ്യങ്ങൾ, ചില പിശാചുക്കളെ പുറത്താക്കൽ സംഭവങ്ങൾ എന്നിവയിൽ ദർശിക്കാവുന്നതാണ്. സാത്താനുണ്ടാക്കുന്ന രോഗങ്ങളും പിശാചുബാധയും സാത്താന് തന്നെത്തന്നെ എതിർക്കാതെയും തന്റെ രാജ്യത്തിൽ അന്തഃച്ഛിദ്രം സൃഷ്ടിക്കാതെയും സൗഖ്യമാക്കുവാൻ കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ സാത്താൻ അനേകരെ സത്യത്തിൽ നിന്ന് വ്യതിചലിപ്പിക്കുകയും യേശുവിൽ വിശ്വസിക്കുന്നതിന്റെ ആവശ്യകതയെ തുച്ഛീകരിക്കുകയും ചെയ്യുന്നു. 4.തങ്ങളുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും വേണ്ടി പിശാചുക്കൾ ഒരു മനുഷ്യനിൽ നിന്ന് സ്വയമേ പുറത്തുപോകാൻ തയ്യാറാകുന്നു (മത്താ 12:43-45). 5. ദെവാത്മാവിന്റെ പ്രവർത്തനത്തെ തുച്ഛീകരിക്കുന്ന പ്രവൃത്തികളെല്ലാം പരിശുദ്ധാവിനെതിരായ ദൂഷണമാണ്. അവ പല രീതികളിൽ പ്രകടമാകുന്നതാണ്. ഉദാഹരണമായി ഒരു ക്രിസ്തീയ വിശ്വാസിക്ക് പരിശുദ്ധാത്മാവില്ലെന്ന് പറയുന്നത് പരിശുദ്ധാവിനെതിരായ ദൂഷണമാണ്; പരിശുദ്ധാവിന്റെ പേരിൽ അശുദ്ധാത്മാക്കൾക്ക് പ്രവർത്തനവേദി ഒരുക്കിക്കൊടുക്കുന്നത് പരിശുദ്ധാത്മാവിനെതിരായ ദൂഷണമാണ്. ഇത്തരം സംഭവങ്ങൾ ഇന്ന് സഭകളിൽ സാധാരണമാണ് എന്നത് വളരെ ഗൗരവമേറിയ സംഗതിയാണ്.
സാത്താന്റെ ശക്തി ഉപയോഗിച്ച് പിശാചുക്കളെ പുറത്താക്കൽ നടക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഒന്ന് നല്ല ആത്മാവും മറ്റേത് ദുരാത്മാവുമായി അഭിനയിച്ചാൽ മാത്രം മതിയാകും. സാത്താന് പിശാചുക്കളെ പുറത്താക്കാനാവില്ലെന്ന് അനേകർ തെറ്റായി വിശ്വസിക്കുന്നു. അതുകൊണ്ട് ആ മേഖലയിൽ സാത്താൻ ശക്തമായി പ്രവർത്തിക്കുകയും ദെവത്തിന് ലഭിക്കേണ്ട അംഗീകാരം സാത്താൻ തന്നെ തട്ടിയെടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. സാത്താന് ആ പ്രവർത്തി ചെയ്യാൻ കഴിയില്ല എന്ന് ജനങ്ങൾ തെറ്റിദ്ധരിക്കുന്നതുകൊണ്ട്, സാത്താൻ ആ പ്രവർത്തി ചെയ്യുമ്പോൾ അത് ദെവത്തിൽ നിന്നാണ് എന്ന് ജനങ്ങൾ ചിന്തിക്കുന്നു. അവർ അത്തരം അത്ഭുതപ്രവൃത്തികൾ ചെയ്ത ദെവത്തിന് സ്തുതിയും ആരാധനയും കൊടുക്കുന്നു. യഥാർത്ഥത്തിൽ ആ അത്ഭുതപ്രവർത്തി സാത്താനിൽ നിന്നായിരുന്നതുകൊണ്ട് ജനങ്ങളുടെ ആരാധന സാത്താൻ കെയടക്കുന്നു. അങ്ങനെ ഇന്ന് സാത്താന് ദെവത്തിന്റെ സ്ഥാനം കൊടുക്കുക, ദെവത്തിനുള്ള ആരാധന സാത്താന് കൊടുക്കുക തുടങ്ങിയ മാരകമായ തെറ്റുകൾക്ക് പലരും അടിമകളായിത്തീരുന്നു. പ്രഥമദൃഷ്ട്യാ പെശാചികമല്ലാത്ത തന്ത്രങ്ങളിലൂടെയാണ് സാത്താൻ ആരാധന സ്വീകരിക്കുന്നത്. കാരണം പെശാചികമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെങ്കിൽ ആരുംതന്നെ അതിന് തുനിയില്ല. ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധനക്ക് അടിമപ്പെട്ടിരിക്കുന്നവർക്കാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കൂടുതൽ.
സ്പിരിട്ടിസത്തിൽ മരിച്ചവരോട് ബന്ധപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. പക്ഷെ യഥാർത്ഥത്തിൽ ബന്ധപ്പെടുന്നത് മരിച്ചുപോയ പ്രീയപ്പെട്ടവരും വിശുദ്ധരും എന്ന് നടിച്ചുവരുന്ന പിശാചുക്കളാണ്. അതിനാൽ ഇത് ദെവം നിരോധിച്ചിരിക്കുന്നു (ലേവി 20:27). എന്നാൽ ദെവം മരണശിക്ഷ വിധിക്കാൻ മാത്രം ഗൗരവമായി കാണുന്ന ഇത്തരം പ്രവൃത്തികളെ ഇന്ന് സഭാനേതാക്കൾ തമാശയായി കാണുന്നു. ദെവം പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാനും അനുസരിക്കാനും നാം പരാജയപ്പെടുന്നതുകൊണ്ട് അതേ കാര്യങ്ങൾ ഉപയോഗിച്ച് സാത്താൻ അനേകരെ തന്റെ പക്ഷത്ത് ചേർത്തുകൊണ്ടിരിക്കുന്നു. അതിനാൽ അത്ഭുതങ്ങളും ആത്മാക്കളും പ്രവർത്തിക്കുന്നത് കാണുമ്പോൾ അവ ദെവത്തിൽ നിന്നാണോ എന്ന് പരിശോധിക്കുക. തിരുസ്വരൂപങ്ങളുടെ അപകടം നാം പലപ്പോഴും വേണ്ടതുപോലെ മനസിലാക്കുന്നില്ല. അവ നമ്മുടെ ഭക്തിയെ നമ്മുടെതന്നെ സൃഷ്ടികളിലേക്കും, അങ്ങനെ നാം യഥാർത്ഥത്തിൽ ആഗ്രഹിക്കാത്തതും ഉദ്ദേശിക്കാത്തതുമായ ദുഷ്ടാത്മശക്തികളിലേക്കും തിരിക്കുന്നു. സഭ പഠിപ്പിക്കുന്നതിനപ്പുറം മറ്റ് ആര് എന്തു പറഞ്ഞാലും അത് വ്യാജമാണ് എന്ന് ചിന്തിക്കുന്നത് തെറ്റിന് അകത്തുതന്നെ കിടന്ന് നശിക്കാനേ ഉപകരിക്കൂ. ദെവവചനത്തെക്കാൾ പാരമ്പര്യത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് അനേകം ദുരുപദേശങ്ങളും അനാചാരങ്ങളും പാരമ്പര്യസഭകളിൽ കടന്നുകൂടി. ദെവവചനത്തിന് പ്രഥമ സ്ഥാനം കൊടുത്ത് അതിൽ പറയുന്ന സത്യം മനസിലാക്കിയെങ്കിലേ പല സഭകളും പഠിപ്പിക്കുന്ന തെറ്റുകൾ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയൂ.