മലയാളം/റോമൻ കത്തോലിക്കാ മതം/വിശുദ്ധരോടുള്ള പ്രാർത്ഥന/



വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന - ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധം അസാദ്ധ്യം അനാവശ്യം അപകടകരം സാത്താനീയം

മരിച്ചുപോയവർക്ക് ജീവിച്ചിരിക്കുന്നവരെ സഹായിക്കാൻ കഴിയുമോ? വിശുദ്ധരോട് മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിൽ വെരുദ്ധ്യങ്ങളുണ്ടോ?

 

വിശുദ്ധർ നല്ലവരായിരുന്നില്ലേ, അവരോടുംവല്ലപ്പോഴുംഒന്ന് പ്രാർത്ഥിച്ചുഎന്നുവച്ച്എന്താ ഇത്ര വലിയ കുഴപ്പം എന്ന് ചിലരെങ്കിലും വാദിച്ചേക്കാം. എന്നാൽ മാനുഷികമായഒട്ടേറെസാമൂഹികവും ധാർമ്മികവുമായ നിയമങ്ങൾ ലംഘിച്ചാൽ എന്താണ് കുഴപ്പം എന്ന് ഇത്തരക്കാർ ചോദിക്കാറില്ല. പക്ഷെ ദെവവുമായുളള ബന്ധം സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചാൽ എന്താണ് കുഴപ്പം എന്നാണ് ഇവരുടെ ചോദ്യം. വിശുദ്ധരോടുളള പ്രാർത്ഥന എങ്ങനെയാണ് ദെവീക നിയമങ്ങൾ ലംഘിക്കുന്നത് എന്നും അതിന്റെ ഗുരുതരമായ പരിണിതഫലങ്ങൾ എന്താണെന്നും പരിശോധിക്കാം.

 

എന്താണ് മരണം?

 

ആത്മാവ്ശരീരത്തിൽ നിന്ന്വേർപെടുന്നതാണ്ശാരീരിക മരണം. ഭൗതീകശരീരത്തിൽനിന്ന്വേർപെട്ടവർ ശാരീരികമായി മരിച്ചവരാണ്. ആത്മാവ്ദെവത്തിൽ നിന്ന്വേർപെടുന്നതാണ്ആത്മീയ മരണം. ആത്മീയമായി മരിച്ച അവസ്ഥയിൽശാരീരികമായിമരിക്കുകയും പിന്നീട്ആത്മാവുംശരീരവും ചേർന്ന് ഉയിർത്ത് ദെവത്തിൽ നിന്ന് എന്നേക്കും വേർപെട്ടിരിക്കുകയുംചെയ്യുന്ന ദുരന്ത അനുഭവമാണ് രണ്ടാം മരണം.

 

മരിച്ചുപോയവരുടെ പൊതുവായ അവസ്ഥ

 

ശാരീരികമായി ജീവിക്കുന്നവരും ശാരീരികമായി മരിച്ചവരും തമ്മിൽ യാതൊരു ബന്ധവും സാദ്ധ്യമല്ല. മരിച്ചവരും മരിച്ചവരും തമ്മിലും മരിച്ച വിശുദ്ധരും ദെവവും തമ്മിലും മാത്രമാണ് ആത്മാക്കളുടെ ലോകത്തിൽ ആശയവിനിമയം സഹായിക്കാൻ കഴിയും എന്ന വ്യാഖ്യാനം ബെബിൾ വിരുദ്ധമാണ്. മരിച്ചവർക്ക് ഒാർമ്മ ഉണ്ടായിരിക്കും. ശിക്ഷിക്കപ്പെടുന്നവർക്ക്തങ്ങളുടെ ഒാർമ്മ കൂടുതൽ പീഡനത്തിന് കാരണമാകും. എന്നാൽ നീതിമാൻമാർക്ക് അവരുടെ ഒാർമ്മകൾ സന്തോഷപ്രദവും അനുഗ്രഹകരവുമായിരിക്കും. നീതിമാൻമാരുടെ ഒാർമ്മ അനുഗ്രഹിക്കപ്പെടും എന്നതിന്റെ അർത്ഥം ഇതാണ്. അല്ലാതെ നീതിമാൻമാരെ ഒാർക്കുന്നവർക്കെല്ലാം ഉദ്ദിഷ്ടകാര്യസാദ്ധ്യം ഉണ്ടാകും എന്നല്ല. മരിച്ചവർക്ക് ഭൂമിയിൽ തങ്ങൾ ജീവിച്ചിരുന്ന കാലത്ത്സംഭവിച്ച കാര്യങ്ങളെക്കുറിച്ചുളള ഒാർമ്മയുണ്ടായിരിക്കും എന്നാൽ തങ്ങളുടെമരണശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് വ്യക്തമായി അറിയാൻ കഴിയുമെന്നോ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥന കേൾക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അവരെസഹായിക്കാനും കഴിയുംഎന്നോ ബെബിൾ സൂചിപ്പിക്കുക പോലും ചെയ്യുന്നില്ല. ഇത്തരം തത്ത്വങ്ങൾകൂടുതൽ ബന്ധപ്പെട്ടുനിൽക്കുന്നത് ബെബിളിലെ പ്രമാണങ്ങളോടല്ല സ്പിരിട്ടിസമെന്ന മന്ത്രവാദത്തിന്റെ പ്രമാണങ്ങളുമായാണ്.

 

മരിച്ചുപോയ വിശുദ്ധരുടെ അവസ്ഥ

 

ശരീരത്തിൽ ജീവിച്ചിരിക്കുമ്പോൾ ആത്മരക്ഷ പ്രാപിച്ചതിന് ശേഷംശാരീരികമായിമരിക്കുന്നവരുടെ ആത്മാക്കൾ എന്നേക്കും ദെവസാന്നിദ്ധ്യം അനുഭവിക്കും, രക്ഷിക്കപ്പെട്ടവർശാരീരികമരണത്തോടെ സുബോധത്തോടെ തന്നെ വിശ്രമത്തിൽ പ്രവേശിക്കുന്നു (അബ്രഹാം). മരിച്ചുപോയ വിശുദ്ധർക്ക് ദെവവുമായി ബന്ധപ്പെടാം. പക്ഷേ അവർക്ക്ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടാൻ കഴിയില്ല (വെളി 6:9-10) അബ്രഹാമിന് ധനവാന്റെ അപേക്ഷ പ്രകാരം പ്രവർത്തിക്കാനോ, ധനവാനെ സഹായിക്കാനോ, ധനവാന്റെ ഭൂമിയിൽജീവിച്ചിരിക്കുന്ന സഹോദരങ്ങളെസഹായിക്കാനോ ലാസറിനെ ഭൂമിയിലേക്ക് അയയ്ക്കാനോ കഴിഞ്ഞില്ല. ലാസറിന് ഭൂമിയിലേക്ക്തിരിച്ചുവരാനോ ജീവിച്ചിരിക്കുന്നവരെ ഏതെങ്കിലുംരീതിയിൽ സഹായിക്കാനോ കഴിഞ്ഞില്ല.

 

രക്ഷിക്കപ്പെടാതെ മരിച്ചുപോയവരുടെ അവസ്ഥ

 

ആത്മീയമായി മരിച്ച അവസ്ഥയിൽ ശാരീരികമായി മരിക്കുന്നവർ സുബോധത്തോടെ എന്നേക്കും നരകശിക്ഷ അനുഭവിക്കും. രക്ഷിക്കപ്പെടാത്തവർ ശാരീരികമരണത്തോടെ സുബോധത്തോടെതന്നെ യാതനസ്ഥലത്ത് പീഡിപ്പിക്കപ്പെടും (ധനവാൻ). മരിച്ച്ശിക്ഷാവിധി യിലായിരിക്കുന്ന ധനവാന്റെ ആത്മാവിന് ദെവത്തോടോ ഭൂമിയിൽ ജീവിച്ചിരിക്കുന്ന തന്റെസഹോദരങ്ങളോടോ ഒരുതരത്തിലും ബന്ധപ്പെടാൻ കഴിഞ്ഞില്ലമരിച്ചുപോയ അബ്രഹാമിനോട് മാത്രമാണ് അയാൾക്ക് ബന്ധപ്പെടാൻ കഴിഞ്ഞത്. ലൂക്ക16:19-31.

 

ആരാണ് വിശുദ്ധർ?

 

യേശുക്രിസ്തുവിലുളള വ്യക്തിപരമായവിശ്വാസത്താൽവീണ്ടും ജനനം പ്രാപിച്ച്രക്ഷിക്കപ്പെട്ടവരെല്ലാം വിശുദ്ധരാണ്. അവരാണ്യഥാർത്ഥ ക്രിസ്ത്യാനികൾ, ക്രിസ്തീയകുടുംബങ്ങളിൽ ജനിക്കുന്നതുകൊണ്ടു മാത്രം ആരുംക്രിസ്ത്യാനി ആകുന്നില്ല. ബെബിൾ പ്രകാരമുളളവീണ്ടും ജനനവുംരക്ഷയും വിശുദ്ധ പദവിയും എന്താണെന്ന് അറിയില്ലാത്തവരാണ്ചില സഭകൾ പ്രഖ്യാപിക്കുന്നവർ മാത്രമാണ് വിശുദ്ധർ എന്ന് തെറ്റിദ്ധരിക്കുന്നത്. അത്തരക്കാർ മനുഷ്യരാൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടവർക്ക് ദെവീക പരിവേഷം നൽകുകയും അവരോട് പ്രാർത്ഥിക്കുകയുംചെയ്യും.

 

മരിച്ചുപോയ വിശുദ്ധന്മാർ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിൽ അനേകം വെരുദ്ധ്യങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു

 

ഇന്ന് നാം സഭകളിൽകാണുന്ന രീതികളിലുളളമരിച്ച വിശുദ്ധരോടുളള മാദ്ധ്യസ്ഥത്തിന് എന്തെങ്കിലും ന്യായീകരണമോ ഉദാഹരണമോ ഉപദേശമോ സൂചനയോ ബെബിളിലില്ല. ബെബിളിന്റെ മൊത്തമായ ഉൗന്നൽ  വിശുദ്ധരോടുളള മാദ്ധ്യസ്ഥപ്രാർത്ഥനാ സമ്പ്രദായത്തിന് എതിരാണെന്ന് സൂക്ഷ്മപരിശോധനയിൽ വ്യക്തമാകും.

 

മനുഷ്യരെ ദെവത്തെപ്പോലെയാക്കുന്നത് ദെവവിരുദ്ധം

 

ആരായിരുന്നാലും, ഏത്രീതിയിലായിരുന്നാലും ദെവതുല്യതയിലേക്ക് മനുഷ്യരെ ഉയർത്താനുളള മനോഭാവം ദെവത്തിനെതിരെയുളള മനുഷ്യന്റെ പരസ്യമായ യുദ്ധമാണ്. ചില മനുഷ്യർക്ക്ജീ വിച്ചിരിക്കുമ്പോഴും മറ്റ്ചിലർക്ക് മരണശേഷവും അതുല്യമായ ദിവ്യതയുടെയും പരിശുദ്ധിയുടെയും പരിവേഷം നൽകി വണങ്ങുന്നത് തികച്ചുംതെറ്റാണ്. ബെബിൾ വിരുദ്ധമായ പ്രാർത്ഥനയും പാരമ്പര്യങ്ങളും വിഗ്രാഹാരാധനയായി അധപതിക്കും. മാദ്ധ്യസ്ഥപ്രാർത്ഥനയുടെ പേരിൽ അനവധി ദെവവചന വിരുദ്ധങ്ങളായ പാരമ്പര്യങ്ങളും ആചാരങ്ങളുംഇന്ന് നിലവിലിരിക്കുന്നുഎന്നത് തർക്കമറ്റവസ്തുതയാണ്. ഇത്തരം അനാചാരങ്ങൾ ഇന്ന് പലരെയുംവിഗ്രഹാരാധന എന്ന മാരകമായ പാപത്തിന് അടിമകളാക്കിത്തീർത്തിരിക്കുന്നു. മരിച്ച ചിലവ്യക്തികളെ ജനങ്ങളുടെആരാധന പിടിച്ചു പറ്റുവാൻ ഉതകുമാറ് ഉയർത്തിക്കാണിക്കാനുളള ഒരു പ്രവണത ഇന്ന് സഭകളിൽപ്പോലും കാണാവുന്നതാണ്. അത്തരംവ്യക്തിത്വങ്ങളെ ചുറ്റിപ്പറ്റി തിരുശേഷിപ്പ്, തിരുസ്വരൂപവണക്കം, തീർത്ഥാടനം, നേർച്ച, പലവിധ ആഘോഷങ്ങൾ എന്നിവയും നടന്നുവരുന്നുഎന്നത്വാസ്തവമാണ്. ഇവയ്ക്ക് ക്രിസ്തീയ ആത്മീയതയുമായി യാതൊരു ബന്ധവുമില്ലെന്നു മാത്രമല്ല അവ ക്രിസ്തുവിരുദ്ധവുമാണ്. ക്രിസ്തുവിന്റെ പേരിൽ ക്രിസ്തുവിരുദ്ധമായ ആത്മീയതയെ ആഘോഷിക്കുന്നത് ഗുരുതരപാപമാണ്.

 

മരിച്ച വിശുദ്ധർ ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് മാദ്ധ്യസ്ഥരല്ല

 

ഇന്ന് നാം  സഭകളിൽകാണുന്ന രീതികളിലുള്ളമരിച്ച വിശുദ്ധരോടുള്ള മാദ്ധ്യസ്ഥത്തിന് യാതൊരു ന്യായീകരണവും ബെബിളിലില്ല. മരിച്ച വിശുദ്ധരോടുള്ള പ്രാർത്ഥനക്ക് യാതൊരു ഉദാഹരണവും ബെബിളിൽ നാം കാണുന്നില്ല. ബെബിളിൽആരുംമരിച്ച വിശുദ്ധരോട് പ്രാർത്ഥിച്ചിട്ടില്ല. മാത്രമല്ല അവരോട് പ്രാർത്ഥിക്കണമെന്ന ഉപദേശവും നാം കാണുന്നില്ല. അതേപ്പറ്റി അപ്പോസ്തോലൻമാർ സൂചിപ്പിക്കുക പോലും ചെയ്യുന്നില്ല. ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി മനുഷ്യൻ മനുഷ്യനോട് മദ്ധ്യസ്ഥത നടത്തുന്നത് അപകടമാണെന്ന വസ്തുത 1രാജാ 2:12-25 നന്നായി പഠിച്ചാൽ മനസിലാകും. സോളമന്റെ അമ്മയായ ബെത്ഷെബ അദോനിയായ്ക്ക്വേണ്ടി സോളമൻ രാജാവിന്റെ മുമ്പിൽ മാദ്ധ്യസ്ഥം പറഞ്ഞതിന്റെ ഫലമായിഅദോനിയകൊല്ലപ്പെട്ടു.

 

ബെബിളിലെ മാദ്ധ്യസ്ഥം മാദ്ധ്യസ്ഥന്റെ യോഗ്യതകളുടെയും, പ്രവൃത്തികളുടെയും അടിസ്ഥാനത്തിൽ ദെവത്തോടുള്ള അപേക്ഷയാണ്. യാചന എന്നത്യോഗ്യതയെഒന്നുംഅശേഷം പരിഗണിക്കാതെ ദെവത്തിന്റെ കരുണയ്ക്കായി അഭ്യർത്ഥിക്കുന്നതാണ്. നമ്മുടെ യാചനകൾ ദെവം കേൾക്കുന്നു എന്നതിന്റെഉറപ്പ് നമ്മുടെ മദ്ധ്യസ്ഥനായ യേശുഅവയെ ദെവസന്നിധിയിൽ വയ്ക്കുന്നു എന്നതാണ്. എന്നാൽ ശുപാർശാമാദ്ധ്യസ്ഥത്തിൽ ഇടനിലക്കാരൻ ആവശ്യക്കാരനിൽ നിന്ന് നിയമവിരുദ്ധമായി പണം (നേർച്ചയായി) വാങ്ങിയിട്ട്ആവശ്യക്കാരൻ യഥാർത്ഥത്തിൽ അർഹിക്കാത്തകാര്യം സാധിച്ചുകൊടുക്കുന്നു. ശുപാർശാ മാദ്ധ്യസ്ഥത്തിന്റെ നേരെവിപരീതമാണ്യേശു നമുക്ക് വേണ്ടിവഹിക്കുന്ന മാദ്ധ്യസ്ഥം. യേശുവിന്റെ മാദ്ധ്യസ്ഥത്തിലൂടെ നമുക്ക് അർഹതയില്ലാത്ത കാര്യങ്ങൾ യേശുവിന്റെ യോഗ്യതയുടെ മാത്രംഅടിസ്ഥാനത്തിൽദെവം നമുക്ക് നൽകുന്നു.

 

മരിച്ചുപോയ വിശുദ്ധരുടെ പുണ്യയോഗ്യതകൾ ദെവത്തിന്റെ മുമ്പിൽ മാദ്ധ്യസ്ഥതയ്ക്കായി സ്വീകാര്യമല്ല

 

നമ്മുടെ പ്രാർത്ഥന ദെവംസ്വീകരിക്കുന്നതിന്റെഅടിസ്ഥാനം ദെവത്തിന്റെ കരുണമാത്രമാണ്. നീതിമാൻ എന്ന്ബെബിൾഎടുത്തുപറയുന്ന ദാനിയേൽ (എസെ 14:14) പോലുംസ്വന്തം നീതിയുടെ അടിസ്ഥാനത്തിലായിരുന്നില്ല പ്രാർത്ഥിച്ചത്. ഞങ്ങളുടെയാചനകൾ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നത് ഞങ്ങളുടെ നീതിയിലല്ല, അങ്ങയുടെമഹത്തായകാരുണ്യത്തിൽമാത്രം ആശ്രയിച്ചുകൊണ്ടാണ് (ദാനി 9:18). പ്രാർത്ഥനകൾ മനുഷ്യന്റെ യോഗ്യതയുടെഅടിസ്ഥാനത്തിലല്ല, ദെവത്തിന്റെ കരുണയുടെ അടിസ്ഥാനത്തിൽ മാത്രമാണ്അർപ്പിക്കേണ്ടത്. സ്വർഗ്ഗത്തിലുള്ളമരിച്ച വിശുദ്ധരോട് യാചിക്കുന്നതി ലൂടെ നാം അവരോട് പ്രാർത്ഥിക്കുന്നുഎന്നാൽ ഇത്ദെവംബെബിളിലൂടെ അംഗീകരിച്ച രീതിക്ക് വിരുദ്ധമാണ്. ദാനിയേൽ പ്രർത്ഥിക്കു    ന്നത് ദാവീദിനോടൊ, മോശയോടൊ അല്ല, മറിച്ച്, ദെവത്തോട് മാത്രമാണ്. അതിനാൽ എല്ലാപ്രാർത്ഥനയും ദെവത്തോടു മാത്രമേ ആകാവൂഎന്ന്ബെബിളിൽ നിന്ന്വ്യക്തമാകുന്നു.

 

മനുഷ്യന് സ്വന്തം യോഗ്യതകൾ കൊണ്ട് രക്ഷപ്രാപിക്കാമായിരു ന്നു എങ്കിൽയേശുവിന്റെ കുരിശുമരണം ദെവത്തിന്റെ പാഴ്വേലയാകുമായിരുന്നു. മരിച്ചവിശുദ്ധരുടെ എന്നല്ല ആരുടെയും സ്വന്തനീതിയും യോഗ്യതയുംദെവത്തിന് സ്വീകാര്യമല്ല. ഞങ്ങൾ അശുദ്ധനെപ്പോലെയും ഞങ്ങളുടെ സൽപ്രവർത്തികൾ മലിനവസ്ത്രം പോലെയുംആണ് (ഏശ 64:6). വിശുദ്ധരുടെ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള പ്രാർത്ഥനയും മാദ്ധ്യസ്ഥവും നമ്മെ സ്വന്തം യോഗ്യതയാൽ നീതിയുള്ളവൻ എന്ന തെറ്റായ മനോഭാവത്തിലേക്ക് നയിക്കും. സ്വന്തം നീതിയുടെഅടിസ്ഥാനത്തിൽ മാദ്ധ്യസ്ഥം വഹിക്കാൻ കഴിയുന്നത്യേശുവിന് മാത്രമാണ്. മരിച്ചവിശുദ്ധരുടെ മാദ്ധ്യസ്ഥം ദെവം സ്വീകരിക്കും എന്നതിനോ, അതിന്റെആവശ്യം നമുക്കുണ്ട്എന്നതിനോ ഉള്ള യാതൊരു സൂചനയും ബെബിളിലില്ല. (എന്നാൽ അതിന്റെ അനാവശ്യത്തെപ്പറ്റിയും അപകടത്തെപ്പറ്റിയുമുള്ള സൂചനകൾ ബെബിളിൽ ധാരാളമുണ്ട്). അതിനാൽ യേശുവിനെ ക്കൂടാതെസ്വയം നീതീകരിക്കാൻ ശ്രമിക്കുന്നതും, യേശുവല്ലാത്തവരുടെ പുണ്യയോഗ്യതകളെ ആശ്രയിക്കുന്നതും വിഗ്രഹാരാധനയാണ് (ജെറ 17:5; മത്താ 9:13). എല്ലാ വിശുദ്ധരും മനുഷ്യരാണ്. അവർദെവത്തിന്റെസൃഷ്ടികളാണ്. മനുഷ്യനെ ആരാധിക്കുന്നത് വിഗ്രഹാരാധനയാണ്. വിശുദ്ധരോടുള്ള ഭക്തി യഥാർത്ഥമായി യേശുവിലേക്ക് വരാൻ തടസമാണ്. യേശുവിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ ആരും തടയരുതെന്ന് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവൻ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ശിശുക്കളെ അവന്റെ അടുക്കൽ അവർ കൊണ്ടുവന്നു. ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു. ഇതുകണ്ടപ്പോൾ യേശുകോപിച്ച് അവരോട് പറഞ്ഞു: ശിശുക്കൾ എന്റെയടുത്ത് വരാൻ അനുവദിക്കുവിൻ. അവരെ തടയരുത് (മർക്കോ 10:13-14).

 

മരിച്ചുപോയ വിശുദ്ധരുടെ പ്രാർത്ഥനയോ പുണ്യമോ യോഗ്യതയോ കൊണ്ട് ആരെയും രക്ഷിക്കാൻ കഴിയില്ല

 

മോശയും സാമുവലും എന്റെ മുമ്പിൽ നിന്ന്യാചിച്ചാൽപോലും ഇൗ ജനത്തിന്റെ നേർക്ക് ഞാൻ കരുണ കാണിക്കുകയില്ല (ജെറ 15:1). നോഹ, ദാനിയേൽ, ജോബ്എന്നീമൂന്ന് പേർ അവിടെയുണ്ടങ്കിൽ തന്നെയും അവരുടെ നീതിഹേതുവായിഅവർ മാത്രമേരക്ഷിക്കപ്പെടുകയുള്ളൂഎന്ന് ദെവമായ കർത്താവ് അരുളിച്ചെയ്യുന്നു (എസെ 14:14). അപ്പോൾ നോഹയും, ദാനിയേലും, ജോബും അവിടെയുണ്ടങ്കിൽ ത്തന്നെ ഞാനാണേ, അവർക്ക്തങ്ങളുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല. തങ്ങളുടെ നീതിഹേതുവായിഅവർമാത്രമേ രക്ഷപെടുകയുള്ളു - ദെവമായ കർത്താവ് അരുളിച്ചെയ്യുന്നു (എസെ 14:20). മോശ, സാമുവൽ, നോഹ, ദാനിയേൽ, ജോബ് എന്നിവരെക്കാളൊക്കെ വലിയവരാണോ ഇന്ന്സഭകൾ വാഴിച്ച്വിടുന്ന പുണ്യവാളന്മാർ?

 

മരിച്ചവരോട് പ്രാർത്ഥിക്കുന്നതുകൊണ്ട് പ്രയോജനമില്ല

 

കർത്താവിൽ നിദ്രപ്രാപിച്ചവർക്ക് നമുക്കുവേണ്ടി പ്രാർത്ഥിക്കാനാവില്ല. അതിനാൽ അങ്ങനെ നിദ്രയിലായിരിക്കുന്നവരോട് നാം പ്രാർത്ഥിക്കുന്നത് നിഷ്ഫലമാണ്. ജീവിച്ചിരിക്കുന്നവർക്ക്മരിച്ച വിശുദ്ധരിൽ നിന്ന്സഹായമൊന്നും ലഭ്യമല്ല (ലൂക്ക 16:26-31). മരിച്ചവരോട് പ്രാർത്ഥിക്കുന്നതിനോട് ബെബിൾഒരുതരത്തിലുംയോജിക്കുന്നില്ല. മരിച്ചവർക്ക് നമ്മുടെ പ്രാർത്ഥന കേൾക്കാൻ കഴിയും എന്നതിന് യാതൊരടിസ്ഥാനവും ബെബിൾ നൽകുന്നില്ല. അവർ നിങ്ങളോട്, വെളിച്ചപ്പാടൻമാരോടും, ചിലയ്ക്കുകയുംഒച്ചയുണ്ടാക്കുകയുംചെയ്യുന്ന മന്ത്രവാദികളോടും ആരായുവിൻ എന്നു പറയും. ജനം തങ്ങളുടെ ദേവൻമാരോട് ആരായുന്നില്ലേ, ജീവിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുകയില്ലേ എന്നുചോദിക്കും.അപ്പോൾ നിങ്ങൾ പ്രബോധനവും സാക്ഷ്യവും സ്വീകരിക്കുവിൻ. അവർ പറയുന്ന കാര്യങ്ങൾവെളിച്ചം കാണുകയില്ല (ഏശ 8:19-20).

 

മരിച്ച വ്യക്തികൾക്ക്ജീവിച്ചിരിക്കുന്നവർക്ക്വേണ്ടിയോ, ജീവിച്ചിരിക്കുന്നവർ മരിച്ചവർക്ക്വേണ്ടിയോ ഉപകാരം ചെയ്തതിന്റെ തെളിവോ, ഉപകാരം ചെയ്യാൻ കഴിയുംഎന്നതിന്റെ സൂചനയോ ബെബിളിലില്ല. മറിച്ച് മരിച്ചവരുമായുള്ളഎല്ലാവിധ ബന്ധങ്ങളും ദെവഹിതത്തിന് വിരുദ്ധമാണെന്ന് ബെബിൾ വ്യക്തമാക്കുന്നു. മരിച്ചവർക്ക് mmവവുമായി ബന്ധപ്പെടാം. ജീവിച്ചിരിക്കുന്നവർക്ക് ദെവവുമായി ബന്ധപ്പെടാം. ജീവിച്ചിരിക്കുന്നവർക്ക് ജീവിച്ചിരിക്കുന്ന വർക്കായി പ്രാർത്ഥിക്കാം. എന്നാൽ ജീവിച്ചിരിക്കുന്നവർക്ക് മരിച്ച വർക്കായോ, മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവർക്കായോ എന്തെങ്കിലും ഉപകാരം ചെയ്യാൻ കഴിയുംഎന്നതിന് യാതൊരുസൂചനയുംബെബിളിൽ ഇല്ല.

 

 

മരിച്ചുപോയ വിശുദ്ധരുടെ യഥാർത്ഥ അവസ്ഥ ജീവിച്ചിരിക്കുന്നവരെ സഹായിക്കാൻ കഴിയുന്ന ഒന്നല്ല

 

ക്രിസ്തുവിൽ മരിച്ചവരെപ്പറ്റി, ക്രിസ്തുവിൽ നിദ്രപ്രാപിച്ചവർ എന്നാണ്ബെബിൾ പറയുന്നത് (1കൊറി 15:18; 1തെസ 4:16). അവരെല്ലാംഇപ്പോൾഒരുസ്വർഗ്ഗീയസ്വസ്ഥത അനുഭവിക്കുന്നു (സങ്കീ 6:5; 30:9; 115:17; സഭാ 9:5-6; ജോബ് 14:12; ഏശ 38:18-19; ദാനീ 12:13; വെളി 14:13). മരിച്ചവർ ഇപ്പോൾ വിശ്രമിക്കുകയാണ്. മൃതരുടെ ലോകത്ത് ആരും അങ്ങയെ അനുസ്മരിക്കുന്നില്ല; പാതാളത്തിൽ ആർ അങ്ങയെ സ്തുതിക്കും? (സങ്കീ 6:5). പാതാളം അങ്ങേക്ക് നന്ദി പറയുകയില്ല. മരണം അങ്ങയെ സ്തുതിക്കുകയില്ല. പാതാളത്തിൽ പതിക്കുന്നവർ അങ്ങയുടെ വിശ്വസ്തതയിൽ പ്രത്യാശയർപ്പിക്കുകയില്ല. ജീവിച്ചിരിക്കുന്നവൻ - അവനാണ് അങ്ങേക്ക് നന്ദി പറയുന്നത്, ഞാൻ ഇപ്പോൾ ചെയ്യുന്നതുപോലെതന്നെ (ഏശ 38:18-19). ദെവംദാനിയേലിനോട് പറഞ്ഞു: എന്നാൽ നീ പോയി വിശ്രമിക്കുക. അവസാനദിവസം നീ നിന്റെ അവകാശം സ്വീകരിക്കാൻ എഴുന്നേൽക്കും (ദാനി 12:13). ക്രിസ്തുവിൽ നിദ്രപ്രാപിച്ചവരുടെഎല്ലാവരുടെയുംആദ്യഫലമായി ക്രിസ്തു ഉയിർപ്പിക്കപ്പെട്ടു. ക്രിസ്തുവിനുള്ളവർ ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തിൽ ഉയിർപ്പിക്കപ്പെടും (യോഹ 6:39-40; 1കൊറി 15:20-23). അതുവരെ മരിച്ചവർ നിദ്രയിൽതന്നെ ആയിരിക്കും.

 

ക്രിസ്തുവിന് ശേഷംമരിക്കുന്ന വിശ്വാസികളുടെശരീരം നിദ്ര പ്രാപിക്കുന്നു. അവരുടെ ആത്മാക്കൾ കർത്താവിനോടുകൂടെ വസിക്കുന്നു (2കൊറി 5:6, ഫിലി 1 : 23) ഉറങ്ങുന്നവർ വീണ്ടും ഉണരും എന്നതുപോലെ ക്രിസ്തുവിൽ മരിച്ചവർഇല്ലാതാകുന്നില്ല. അവർഇപ്പോൾ ആയിരിക്കുന്നതിനെക്കാൾ ഉന്നതമായ അവസ്ഥയിലേക്ക് ഉയിർത്തെഴുന്നേൽക്കും. നിദ്രയിലായിരിക്കുന്നവരോട് ആശയവിനിമയം നടത്താൻ കഴിയില്ല. മരിച്ച് നിദ്രയിലായിരിക്കുന്ന ആത്മാക്കൾ സുബോധത്തോടെആയിരിക്കുംഎന്ന് ധനവാന്റെയും ലാസറിന്റെയും ഉപമയിൽ നിന്ന്വ്യക്തമാകുന്നു. അബ്രഹാമും ധനവാനും സുബോധത്തോടെസംസാരിച്ചു. പുതിയനിയമ വിശുദ്ധരുടെ ആത്മാക്കൾ സുബോധത്തോടെ കർത്താവുമായുളള ബന്ധത്തിലാണ്. എന്നാൽഅവർക്ക് ഭൂമിയിൽജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടാനോ, ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക്മരിച്ചുപോയ വിശുദ്ധരുടെ ആത്മാക്കളുമായി ബന്ധപ്പെടാനോ കഴിയില്ല. മരിച്ചുപോയ വിശുദ്ധർ നമ്മോടുകൂടെ സജീവമായി ആരാധനയിലും മറ്റുദെവീക ശുശ്രൂഷകളിലും നമ്മുടെ ലൗകീകപ്രശ്നങ്ങളിലും പങ്കുകൊള്ളുന്നു എന്ന പഠിപ്പിക്കൽ ദെവവചന വിരുദ്ധമാകുന്നു. ഇത്തരം ചിന്തയ്ക്ക്ബെബിളിൽ യാതൊരു ആധാരവുമില്ല. ഇത് വിജാതീയചിന്ത ക്രിസ്തുമതത്തിൽ കടന്നുകൂടി പാരമ്പര്യത്തിന്റെ ഭാഗമായിത്തീർന്നതിന്റെ ഉത്തമ ഉദാഹരണമാണ്. എന്നാൽ ചിലർ ഇങ്ങനെ നിദ്രയിലായിരിക്കുന്നവരെ ഇപ്പോൾതന്നെ ഉയിർപ്പിച്ച് അവരെ മദ്ധ്യസ്ഥരാക്കാൻ ശ്രമിക്കുന്നു. ഇത്ദെവത്തോടുള്ള മല്ലടിക്കലാണ്.

 

വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന ദെവസന്നിധിയിൽ എത്തുന്നില്ല

 

വിശുദ്ധരോടുള്ള നമ്മുടെ പ്രാർത്ഥന അവർകേൾക്കുന്നുഎന്നും, അവർക്ക്അത്ദെവത്തിന്റെ മുമ്പിൽ അവതരിപ്പിക്കാൻ കഴിയുമെന്നും, അവർ നമുക്ക്വേണ്ടിദെവത്തോട് പ്രാർത്ഥിക്കുന്നുഎന്നും, അവരുടെ ഒത്താശകൾ ദെവംഅംഗീകരിക്കുംഎന്നും, അവർ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരമരുളുമെന്നുംഒക്കെയുള്ള സത്യവിരുദ്ധമായ ഉൗഹങ്ങൾ ശരിയാണ്എന്നതിന് എന്തെങ്കിലുംതെളിവോഅടിസ്ഥാനമോ ബെബിളിലില്ല. ഇതെല്ലാം വെറും അടിസ്ഥാനരഹിതങ്ങളായ ഉൗഹങ്ങൾമാത്രം. ആരെങ്കിലുംഏതെങ്കിലും വിശുദ്ധരോടോ, മറിയത്തോടു പോലുമോ അവർ ജീവിച്ചിരുന്നപ്പോഴോ മരിച്ച ശേഷമോ പ്രാർത്ഥിച്ചതായിഎന്തെങ്കിലും തെളിവോ സൂചനപോലുമോബെബിളിൽ ഇല്ല. അതുമാത്രമല്ല വിശുദ്ധർ തങ്ങൾ ജീവിച്ചിരുന്നപ്പോൾ, തങ്ങളുടെ ജീവിതകാലത്തോ മരണശേഷമോ തങ്ങളോട് പ്രാർത്ഥിക്കണമെന്നോ അങ്ങനെ ചെയ്താൽഉദ്ദിഷ്ടകാര്യം സാധിച്ചുതരാമെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല.

 

 

 

വിശുദ്ധരോട് പ്രാർത്ഥിക്കുന്നതിൽ അടങ്ങിയിരിക്കുന്ന അബദ്ധം

 

മറിയവും മറ്റ് വിശുദ്ധരും ദെവത്തിന്റെസൃഷ്ടികളാണ്. അവർ സാധാരണ മനുഷ്യരായിരുന്നുഅതിനാൽ അവർക്ക്എല്ലാവരുടെയും പ്രാർത്ഥന ഒരേസമയത്ത്് കേൾക്കാനോ, അതിന് ഉത്തരംകൊടുക്കാനോ ഉളള അധികാരമോശക്തിയോ ഇല്ല എന്ന കാര്യം മനസിലാക്കാൻ അസാധാരണമായ ബുദ്ധിശക്തിയുടെ ആവശ്യമുള്ളകാര്യമല്ല. അവർ ജീവിച്ചിരുന്നപ്പോൾ അവരോടുള്ള പ്രാർത്ഥനക്ക് ഉത്തരം നൽകാമെന്ന്അവരോ, ദെവമോഒരിക്കലുംവാഗ്ദാനം ചെയ്തിട്ടില്ല. വിശുദ്ധർ ദെവത്തെപ്പോലെ സർവ്വവ്യാപികളോ സർവ്വജ്ഞാനികളോ അല്ല. അതുകൊണ്ടുതന്നെ അവർക്ക് ഒാരോദിവസവും ലഭിക്കുന്ന അനേകരുടെ അപേക്ഷ ഒാരേസമയം കേൾക്കുവാനോ അവരുടെ പ്രതേ്യകആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനോ സാധിക്കുകയില്ല എന്നത് വ്യക്തമാണ്. ദെവീകമായ പ്രയോജനമില്ലാത്തതും അപകടകരവുമായ ഇത്തരം മദ്ധ്യസ്ഥ പ്രാർത്ഥനാ സമ്പ്രദായത്തിന് കാരണം മുഖ്യമായതിനെ അവഗണിക്കുകയും, അപ്രധാനമായ കാര്യങ്ങൾക്ക്സ്വാർത്ഥലാഭക്കൊതി മൂലം അമിതപ്രധാന്യം കൊടുക്കുന്നതുഭമാണ്. മരിച്ചവരിൽ ആരെല്ലാം സ്വർഗ്ഗത്തിലാണ് എന്നത്ദെവത്തിന് (യേശുക്രിസ്തുവിന്) മാത്രം അറിയാവുന്ന കാര്യമാണ്. കാരണം, അതുതീരുമാനിക്കുന്നത് യേശുക്രിസ്തു മാത്രമാണ്അതിനാൽ മനുഷ്യർ പ്രാർത്ഥിച്ച് മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന വിശുദ്ധരിൽ പലരും, മനുഷ്യരാൽ അംഗീകരിക്കപ്പെട്ടവരാണെങ്കിലും, ദെവസന്നിധിയിൽ യഥാർത്ഥ വിശുദ്ധരാണോ എന്നുളളത് ഒരു മനുഷ്യനും സംശയമെനേ്യ പറയാൻ സാദ്ധ്യമല്ല. അതിനാൽ ദെവത്തോട് പ്രാർത്ഥിക്കാൻ ഉപയോഗിക്കാവുന്ന നമ്മുടെ സമയംദെവത്തിന്റെസൃഷ്ടികളായ വിശുദ്ധരോട് പ്രാർത്ഥിച്ച് പാഴാക്കുന്നത് ബുദ്ധിശൂന്യമാണ്. മരിച്ചവർക്കോ ജീവിച്ചിരിക്കുന്നവർക്കോ ദെവികത്വം കൊടുത്ത് സത്യദെവത്തെ ഉപേക്ഷിക്കാനിടവരുന്നത്വലിയതിന്മയും പരാജയവും ആകുന്നു. ദെവം പറയുന്നു: എന്തെന്നാൽ എന്റെ ജനം രണ്ട് തിന്മകൾ പ്രവർത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു (ജെറ 2:13).

 

നമുക്ക് മരിച്ചവരോട് പ്രാർത്ഥിക്കേണ്ട ആവശ്യമില്ല

 

തന്നിലൂടെ ദെവത്തെ സമീപിക്കുന്നവരെ പൂർണ്ണമായിരക്ഷിക്കാൻ അവന് കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവൻ അവർക്കുവേണ്ടി മാധ്യസ്ഥ്യംവഹിക്കുന്നു (ഹെബ്രാ 7:25). ഒരു ക്രിസ്തുവിശ്വാസിയുടെ ഹൃദയത്തിൽ യേശുവസിക്കുന്നു (കൊളോ 1:27; വെളി 3:20).എന്നാൽ വിശുദ്ധർക്ക് നമ്മുടെ ഹൃദയത്തിൽ വസിക്കാൻ കഴിയില്ല. നമ്മുടെ ഹൃദയത്തിൽ പോലുംവസിക്കുന്ന ദെവത്തോടു പ്രാർത്ഥിക്കാൻ പുറത്തുള്ള മദ്ധ്യസ്ഥരെ നമുക്ക്ആവശ്യമില്ല. യേശുവിന്റെശക്തിയിൽ ആശ്രയിക്കാത്തവരും മാനസാന്തരപ്പെടാത്തവരുമാണ് വിശുദ്ധരോട് പ്രാർത്ഥിക്കുന്നത്. ബെബിളിൽ വിശുദ്ധന്മാരുടെ കൂട്ടായ്മഎന്നതുകൊണ്ട് അർത്ഥമാക്കുന്നത്ജീവിക്കുന്ന വിശുദ്ധന്മാരുടെ കൂട്ടായ്മഎന്നതാണ്.

 

ദെവം ഒരാൾ മാത്രമാണ് നമ്മുടെ പ്രാർത്ഥന കേൾക്കാനും, പ്രാർത്ഥനക്ക് ഉത്തരമരുളാനും യോഗ്യൻ

 

പല സ്ഥലത്തുനിന്നുള്ള അനേകരുടെഒരേ സമയത്തുള്ള പ്രാർത്ഥന കേൾക്കുകയും അവർക്ക് ഉത്തരം നൽകുകയും ചെയ്യാൻ കഴിവുള്ളത് സർവ്വവ്യാപിയും സർവ്വശക്തനും സർവ്വജ്ഞാനിയുമായ ദെവത്തിന് മാത്രമാണ്. ദെവത്തിന്റെ സൃഷ്ടികൾ മാത്രമായ വിശുദ്ധർക്ക് അതിനുള്ള യോഗ്യതയും കഴിവും ഇല്ല. പ്രാർത്ഥന കേൾക്കുകയും അവയ്ക്കുത്തരം നൽകുകയുംചെയ്യുന്ന ആൾ സർവ്വജ്ഞാനിയായിരിക്കണം. അല്ലെങ്കിൽ ആത്മാർത്ഥതയില്ലാത്ത അപേക്ഷകൾ ആത്മാർത്ഥതയുള്ളതാണ് എന്ന് തെറ്റിദ്ധരിക്കപ്പെടും; മാത്രമല്ല ചിലപ്പോൾ ചോദിക്കുന്നതെല്ലാം, അവയുടെ ആവശ്യകതയെ ശരിയായി വിലയിരുത്താതെ, കൊടുത്തെന്നുമിരിക്കും. എന്നാൽ സർവ്വജ്ഞാനിയായദെവം നാം ചോദിക്കുന്ന കാര്യങ്ങൾ നമ്മുടെ നന്മക്കായിത്തീരുമെങ്കിൽ മാത്രമേ അവ നമുക്ക് നല്കുകയുള്ളൂ.

 

ജീവിച്ചിരിക്കുന്നവർ ജീവിച്ചിരിക്കുന്നവർക്കായി മാദ്ധ്യസ്ഥം ചെയ്യണം

 

ജീവിച്ചിരിക്കുന്ന വിശുദ്ധരോടാണ് നാം പ്രാർത്ഥനക്കായി അഭ്യർത്ഥിക്കേണ്ടത്. നിങ്ങൾക്ക്ഒരു വിശുദ്ധന്റെ പ്രാർത്ഥന ആവശ്യമാണെങ്കിൽ മരിച്ച വിശുദ്ധരോടല്ല, ജീവിച്ചിരിക്കുന്ന വിശുദ്ധരോടാണ് (ശരിയായ ക്രിസ്തീയ വിശ്വാസികളോടാണ്) പ്രാർത്ഥന അഭ്യർത്ഥിക്കേണ്ടത് (യാക്കോ 5:13-15). ഠമാശയും അഹരോനും ജീവിച്ചിരിക്കുന്നവർക്കായി മാദ്ധ്യസ്ഥം വഹിച്ചു (സംഖ്യ 16:47-50). ഉൽപ 20:7, യാക്കോ 5:16, റോമ 15:30 എന്നിവ തെളിയിക്കുന്നത് ദെവമക്കൾമരിച്ച വിശുദ്ധരോട് പ്രാർത്ഥിക്കണമെന്നല്ല, മറിച്ച് ജീവിച്ചിരിക്കുന്നവർ പരസ്പരം പ്രാർത്ഥിക്കണമെന്നാണ്.

 

മരിച്ചവരോട് പ്രാർത്ഥിക്കുകയോ, മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുകയോ ചെയ്യുന്ന പതിവ് പഴയനിയമത്തിലും പുതിയനിയമത്തിലും കാണുന്നില്ല

 

നോഹ, ഇൗനോക്ക്, മെൽക്കിസദേക്ക്, അബ്രഹാം, ഇസഹാക്ക്, യാക്കോബ്, മോശ, ജോഷ്വ, സാമുവേൽ, ദാവീദ്, ഏലിയാ, ഏലീഷ, ദാനിയേൽ, ഏശയാ, ജെറമിയ, തുടങ്ങിയ നീതിമാന്മാരോട് ആരും പ്രാർത്ഥിച്ചിട്ടില്ല. ടബർനാക്കിൾ, പിത്തളസർപ്പം  തുടങ്ങിയവയോടും ആരും പ്രാർത്ഥിച്ചിട്ടില്ല. മറിയം, പത്രാസ്, പൗലോസ് എന്നിവരോടും ആരും പ്രാത്ഥിച്ചിട്ടില്ല എന്ന് നാം ബെബിളിൽനിന്ന് മനസിലാക്കുന്നു. സൃഷ്ടികളായ ആർക്കും യാതൊന്നിനും നമ്മുടെ വണക്കം സ്വീകരിക്കാൻ അർഹതയില്ല എന്നാണ് ബെബിൾ പഠിപ്പിക്കുന്നത്. പരിശുദ്ധന്മാർ ശരീരം വെടിഞ്ഞാലും ജീവിക്കും എന്ന പ്രസ്താവനയിൽ ഭാഷാപരമായ വെകല്യവും ആശയപരമായ വെരുദ്ധ്യവും ഉൾക്കൊള്ളുന്നു. (ദെവം മാത്രമാണ് പരിശുദ്ധൻ. യേശുവിൽ വിശ്വസിച്ച് വീണ്ടും ജനനം പ്രാപിക്കുന്നവരെല്ലാം വിശുദ്ധരാണ്). എന്നാൽ എല്ലാ മനുഷ്യരും മരണശേഷവും ജീവിക്കും. അതിനാൽ ജീവിക്കുക എന്നതാണ് പ്രാർത്ഥിക്കുന്നതിന് മാനദണ്ധമെങ്കിൽ എല്ലാ മനുഷ്യരോടും പ്രാർത്ഥിക്കാം എന്നും സമ്മതിക്കണം.

 

ബെബിളിലെ ധനവാന്റെ ഉപമയിൽ ധനവാൻ തന്റെ സഹോദരങ്ങൾക്കായി പ്രാർത്ഥിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ധനവാനും സഹോദരങ്ങളും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ല. എന്നാൽ ധനവാൻ പീഡനസ്ഥലത്തായിരുന്നതുകൊണ്ടാണ് ഭൂമിയിലെ കാര്യങ്ങൾ ഒാർമ്മവന്നത്. അത് അയാൾക്ക് കൂടുതൽ പീഡയ്ക്ക് കാരണമായി. മരിച്ച വിശുദ്ധർ ഭൂമിയിലെ കാര്യങ്ങൾ ഒാർക്കുന്നുവെന്നോ, അവർ മനുഷ്യരുടെ പ്രാർത്ഥന കേൾക്കുന്നുവെന്നോ, ദെവത്തോട് മനുഷ്യർക്കായി പ്രാർത്ഥിക്കുന്നുവെന്നോ ഉള്ളതിന് യാതൊരു അടിസ്ഥാനവും ബെബിളിലില്ല. ഏലീശയുടെ അസ്ഥിയിൽ തൊട്ടവൻ ജീവിച്ചു. അതുകൊണ്ട് വിശുദ്ധരുടെ തിരുശേഷിപ്പിൽ തൊടുന്നവരെല്ലാം ജീവിക്കുന്നുണ്ടോ? വേറാരും അപ്രകാരം ജീവിച്ചതായി തെളിവില്ല. ഏലിയാവിന്റെ പുതപ്പുകൊണ്ട് ഏലീശ യോർദ്ദാൻ വിഭജിച്ചെങ്കിലും അതിനെ ഒരു തിരുശേഷിപ്പായി ഏലീശ കരുതിയില്ല. പുതപ്പുകൊണ്ട് മറ്റ് അത്ഭുതങ്ങളൊന്നും നടന്നില്ല. പൗലോസിന്റെ വസ്ത്രങ്ങൾ രോഗസൗഖ്യത്തിന് കാരണമായി. എന്നാൽ  പൗലോസിന്റെ വസ്ത്രങ്ങൾ തുടർച്ചയായി രോഗസൗഖ്യത്തിന് കാരണമായിട്ടില്ല. പൗലോസിന്റെ ഭൗതികാവശിഷ്ടങ്ങളെ ആദിമസഭയിൽ ആരും തിരുശേഷിപ്പായോ, ആത്മീയവും സാമ്പത്തീകവുമായ പ്രയോജനത്തിനായോ ഉപയോഗിച്ചിട്ടില്ല. പത്രാസിന്റെ നിഴൽ തട്ടിയ ചിലർ സൗഖ്യമായി. എന്നാൽ പത്രാസിന്റെ നിഴൽ തട്ടിയ എല്ലാവരും സൗഖ്യമായില്ല. ഇവരൊന്നും മരണശേഷം അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടില്ല. ദെവം അത്ഭുതം പ്രവർത്തിക്കുന്നത് ജീവിച്ചിരിക്കുന്ന വിശ്വാസികളിലൂടെയാണ്.

 

മറിയമാകട്ടെ വിശുദ്ധരാകട്ടെ മരിച്ചശേഷം ജീവിച്ചിരിക്കുന്നവർക്കായി പ്രാർത്ഥിച്ചതായി ബെബിളിൽ തെളിവൊന്നുമില്ല. വിശുദ്ധരോടുള്ള പ്രാർത്ഥന ദെവവിരുദ്ധമായ പിതാമഹ ആരാധനയുടെ മറ്റൊരു പകർപ്പുമാത്രമാണ്. വിശുദ്ധരോട് പ്രാർത്ഥിക്കുന്നതിന് ആധാരമായി അത്തരക്കാർ നിരത്തുന്ന ആധാരങ്ങൾ അടിസ്ഥാനരഹിതങ്ങളാണ്.

 

 

ജീവിച്ചിരിക്കുന്ന മനുഷ്യർ മരിച്ചവർക്ക് മദ്ധ്യസ്ഥരല്ല

 

മരിച്ചവർക്കായുള്ള പ്രാർത്ഥന ഇന്ന് പല സഭകളിലും നടക്കുന്നു. ഇതിൽ അധികാരമോഹത്തിന്റെയും സാമ്പത്തിക ലാഭത്തിന്റെയും ലക്ഷ്യങ്ങൾ ഗുപ്തമായി അടങ്ങിയിരിക്കുന്നു. അധികാരത്തിനും സമ്പത്തിനും വേണ്ടി മരിച്ചവരെപ്പോലും ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് മരിച്ചവർക്കായുള്ള പ്രാർത്ഥന. മരിച്ചവർക്ക് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥന അവരെഅവരുടെ പാപങ്ങളിൽ നിന്ന് വിടുവിക്കുവാൻ സഹായിക്കുമെന്ന് മാത്രമല്ല, നമുക്ക് വേണ്ടിയുള്ളഅവരുടെ മാദ്ധ്യസ്ഥം കൂടുതൽ ഫലപ്രദമാകുകയും ചെയ്യുംഎന്ന് റോമൻ കത്തോലിക്ക മതം പഠിപ്പിക്കുന്നു (കാറ്റക്കിസം 958). ദെവത്തോടുള്ള സൗഹൃദത്തിലും, കൃപയിലും മരിക്കുന്നവർക്ക് നിത്യരക്ഷ ഉറപ്പുണ്ടെങ്കിലും, അവർ പൂർണ്ണമായി ശുദ്ധീകരക്കപ്പെട്ടവരല്ലെങ്കിൽ അവർ സ്വർഗ്ഗീയ സൗഭാഗ്യത്തിലേക്ക് പ്രവേശിക്കുന്നതിന് വേണ്ട പരിശുദ്ധി നേടേണ്ടതിന് മരണശേഷംഅവർ ശുദ്ധീകരണത്തിന് വിധേയരാകണം. നശിച്ചുപോകുന്നവർക്കുള്ള ശിക്ഷയിൽനിന്നുംതികച്ചും വ്യത്യസ്തമായ, തിരഞ്ഞെടുക്കപ്പെട്ടവരുടെ ഇൗ അന്തിമ ശുദ്ധീകരണത്തിന് സഭ ശുദ്ധീകരണസ്ഥലം എന്ന് പേർകൊടുത്തിരിക്കുന്നു. ഫ്ളോറൻസ്, ട്രന്റ് എന്നീ കൗൺസിലുകളിലാണ് സഭ ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള ഇൗ വിശ്വാസപ്രമാണം വാർത്തെടുത്തത് (കാറ്റക്കിസം 1030, 1031).

 

ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള ഇൗ വിശ്വാസപ്രമാണം, റോമൻ കത്തോലിക്ക മതത്തിന്റെ സൃഷ്ടി മാത്രമാണെന്ന് സൂക്ഷിച്ചുചിന്തിച്ചാൽവ്യക്തമാകും. ശുദ്ധീകരണസ്ഥലം എന്ന ഒരുസ്ഥലംഉണ്ട് എന്ന് ബെബിൾ ഒരിടത്തും പറയുന്നില്ല. അതുമാത്രമല്ല രക്ഷപ്രാപിച്ചവർ മരണശേഷംസ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനായി വീണ്ടും ശുദ്ധീകരണം പ്രാപിക്കേണ്ടതുണ്ടെന്ന്ബെബിൾഒരിടത്തും പഠിപ്പിക്കുന്നില്ല. രക്ഷ ദെവത്തിന്റെസൗജന്യദാനമാണെന്ന്ബെബിൾ  പഠിപ്പിക്കുന്നു. (റോമ 5:18; 6:23). ദെവം സൗജന്യമായി നൽകിയ നിത്യജീവനും, നിത്യരക്ഷയും നേടിയെടുക്കാൻ വേണ്ടി നാം ജീവിച്ചിരിക്കുമ്പോഴോ, മരണശേഷമോസഹിക്കണമെന്ന് പറയുന്നത്ബെബിൾ വിരുദ്ധവും യുക്തിക്ക് ചേരാത്തതുമാകുന്നു. കാരണം ദെവമക്കൾ യേശുവിന്റെരക്തത്തിന്റെവിലകൊണ്ട്വാങ്ങപ്പെട്ടവരാണ്. (അപ്പൊ20:28; 1കൊറി 6:20).രക്ഷ നമ്മുടെ പ്രവർത്തികൾകൊണ്ടല്ല, മറിച്ച്ദെവത്തിന്റെ ദാനമാണെന്ന് ബെബിൾ പഠിപ്പിക്കുന്നു. (എഫേ 2:8). യേശുവിൽ വിശ്വസിച്ച് മരിക്കുന്നവർ യേശുവന്റെരക്തത്താൽ ശുദ്ധീകരിക്കപ്പെടുകയും ന്യായീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നതിനാൽ വീണ്ടുംശിക്ഷാവിധിക്ക് വിധേയരാകുന്നില്ല (റോമ 5:9; 3:24; 8:1; 1കൊറി 6:11; എബ്ര 9:26). അധികംചിന്തിക്കേണ്ട ആവശ്യമൊന്നും ഇല്ല എന്ന് പറഞ്ഞ് നിങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുന്നവരെസൂക്ഷിക്കുക. ബെബിളിൽ വസ്തുനിഷ്ഠമായ യാതൊരു അടിസ്ഥാനവുമില്ലാത്തതും, മനുഷ്യരുടെ തീരുമാനങ്ങളിൽനിന്ന് മാത്രം ഉടലെടുത്തതുമായ ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള ഇൗ വിശ്വാസപ്രമാണത്തിന്റെ പേരിൽ റോമൻ കത്തോലിക്ക മതംവിശ്വാസികളിൽ നിന്ന്അവരുടെ പ്രീയപ്പട്ടവരുടെ ആത്മശാന്തിക്കായി കുർബ്ബാനക്കും ഒപ്പീസിനുമെന്നും പറഞ്ഞ് പണംവാങ്ങുന്നത് ശരിയാണോ എന്നും, ഇതിന്റെയെല്ലാംയഥാർത്ഥ ഉദ്ദേശ്യമെന്തെന്നും ഒാരോരുത്തരും ചിന്തിച്ചുനോക്കട്ടെ.

 

പാപത്തെ പാപദോഷവും, ചാവുദോഷവും (കാറ്റക്കിസം 1854, 1862, 1861, 1014, 1033, 1035, 1037) എന്നിങ്ങനെ റോമൻ കത്തോലിക്ക മതംതരംതിരിക്കുന്നു. എന്നാൽ പാപം ഏതുമാകട്ടെ, അതിന്റെ കൂലി മരണമാണെന്ന്ബെബിൾ വ്യക്തമാക്കുന്നു (റോമ 6:23). യേശു നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി സ്വയം ബലിയർപ്പച്ചു. യേശുവിൽ വിശ്വസിക്കുന്നതിലൂടെ നമുക്ക് പാപമോചനമുണ്ട് (എബ്ര 10:12; കൊളോ 1:14). പാപങ്ങൾ ഏറ്റുപറഞ്ഞ്യേശുവിൽവിശ്വസിക്കുന്നവർക്ക്ദെവം പൂർണ്ണമായ പാപമോചനം നൽകുകയും, അവരുടെ പാപങ്ങൾ ഇനിമേൽ ഒാർക്കുക പോലുമില്ല എന്ന അത്ഭുതകരമായ വാഗ്ദാനം നൽകുകയും ചെയ്യുന്നു (എബ്ര 10:17). എന്നാൽചിലതരം പാപങ്ങൾക്ക് സൽപ്രവർത്തികളിലൂടെ സ്വയം പരിഹാരംകാണാം എന്ന്വാദിക്കുന്നതിലൂടെ, യേശു മാത്രം അർഹിക്കുന്ന മഹത്വവും ബഹുമാനവും യേശുവിൽ നിന്ന്തട്ടിയെടുക്കാനും, യേശുവിനെ തരംതാഴ്ത്താനും ശ്രമിക്കുന്നു. ഇത്തരംതെറ്റായആത്മീയ പ്രവണതകൾ ജനങ്ങളെ സാമ്പത്തികവും ആത്മീയവും വെകാരികവുമായ ചൂഷണത്തിനും ബന്ധനത്തിനും ഇരയാക്കുന്നു.

 

 

മരിച്ചുപോയവരെ സഹായിക്കുന്ന സംവിധാനം വെരുദ്ധ്യാത്മകമാണ്.

 

ജന്മപാപം നീക്കാൻ മാമ്മോദീസ, കർമ്മപാപം നീക്കാൻ കുമ്പസാരം, പരിശുദ്ധാത്മാവിനെ നൽകാൻ തെലം പൂശൽ, നിത്യജീവൻ നൽകാൻ കുർബ്ബാന, മറ്റ്എന്തെങ്കിലും പാപം ഒാർക്കാതെ കിടപ്പുണ്ടെങ്കിൽ അവയ്ക്കെല്ലാം മോചനം നൽകുന്ന അന്ത്യകൂദാശ, ഇപ്പോഴും എപ്പോഴും മരണസമയത്തും പ്രാർത്ഥിക്കുന്ന അനേകം വിശുദ്ധർ ഇതെല്ലാമുണ്ടായിട്ടും ശുദ്ധീകരണസ്ഥലത്ത് പോകേണ്ടിവരുന്നു എന്നതിൽ നിന്ന് ഇത്ര വിപുലമായ ആത്മീയ സംവിധാനത്തിൽ ഉൾക്കൊണ്ടിരിക്കുന്ന വെരുദ്ധ്യമാണ് തെളിവാകുന്നത്. ശുദ്ധീകരണസ്ഥലത്തിൽ നിന്ന് രക്ഷപെടാൻ ഒാരോരുത്തർക്കും എത്ര കുർബ്ബാനയും ഒപ്പീസും വേണം എന്നതിനെപ്പറ്റി കൃത്യമായി പറയാൻ അതിന്റെ പ്രണേതാക്കൾക്ക് പോലുംകഴിയില്ല. രക്ഷയ്ക്കായി ദെവത്തിൽ മാത്രം ആശ്രയിക്കാതെ മാനുഷികപ്രസ്ഥാനങ്ങളിൽ ആശ്രയിക്കുന്നതു കൊണ്ടുണ്ടാകുന്ന അപകടങ്ങളാണിവ. രക്ഷ ഒാരോരുത്തരും വ്യക്തിപരമായ സ്വീകരിക്കേണ്ട ഒന്നാണ്. അല്ലാതെ മറ്റുളളവർ പ്രാർത്ഥിച്ച് നേടികൊടുക്കേണ്ട ഒന്നല്ല. ആത്മരക്ഷ പ്രാപിക്കാതെ മരിക്കുന്നതുകൊണ്ട് മരണശേഷം ജീവിച്ചിരിക്കുന്നവർ മരിച്ചുപോയവരുടെ ആത്മരക്ഷയ്ക്കായി പ്രാർത്ഥനയും കർമ്മങ്ങളും നടത്തുന്നു. മരണശേഷവും രക്ഷപ്രാപിക്കാൻ സാദ്ധ്യതയുണ്ട് എന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ രക്ഷപ്രാപിക്കാനുളള ശ്രമംകുറവാണ്. മരണശേഷവും രക്ഷ ലഭിക്കാനും വിശുദ്ധനാകാനും സാദ്ധ്യതയുണ്ട് എന്ന തെറ്റിദ്ധാരണ പല തിന്മകൾക്കും ആത്മവഞ്ചനയ്ക്കും കാരണമാകുന്നു.

 

തെറ്റിൽ തുടർന്നും ജീവിക്കാനും തെറ്റിനെ ന്യായീകരിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമം - നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും

 

ഇത്തരം തെറ്റുകളെല്ലാം തുടർന്നും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർഇതിനെല്ലാം ന്യായീകരണമായി നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും എന്ന യേശുവിന്റെവാക്യത്തെയും, മോശയുടെ പിത്തളസർപ്പത്തെയും  അവസരവിരുദ്ധമായി ഉപയോഗിക്കുന്നുമോശമരുഭൂമിയിൽഉയർത്തിയ പിത്തളസർപ്പവും ഇന്നത്തെ പാരമ്പര്യസഭകളിലെ വിഗ്രഹനിർമ്മാണവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇൗ വസ്തുത ഇൗ ഗ്രന്ഥത്തിൽ മറ്റൊരിടത്ത് വ്യക്തമാക്കിയിരിക്കുന്നതുകാണുക. നിന്റെവിശ്വാസം നിന്നെ രക്ഷിക്കും എന്നല്ല, രക്ഷിച്ചിരിക്കുന്നു എന്നാണ് യേശു പറഞ്ഞിട്ടുള്ളത്. മനുഷ്യൻ ഏത്വിശ്വാസം സ്വീകരിച്ചാലും അത്അവനെ രക്ഷിക്കും എന്ന രീതിയിലുള്ളയാതൊരു ധ്വനിയുംയേശുവിന്റെ പ്രസ്താവനയിൽ സത്യസന്ധമായി നോക്കിയാൽ കാണാൻ കഴിയില്ല. ഒ്യക്തവും ശക്തവുമായ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളാണ്. നിന്റെവിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്ന് യേശു പലരോടും പറഞ്ഞു (മർക്കോ 5:25-34; ലൂക്ക 17:11-19; 18:35-43). അവർക്കെല്ലാം വിശ്വാസമുണ്ടായിരുന്നത് യേശുവിലായിരുന്നു. അതിനാൽയേശുവിൽ അവർക്കുണ്ടായിരുന്ന വിശ്വാസം അവരെരക്ഷിച്ചുഎന്നാണ് ഇൗ പ്രസ്താവനയിൽ നിന്ന് നാം മനസിലാക്കേണ്ടത്. അവർക്കുള്ള എന്തു വിശ്വാസവും അവരെ രക്ഷിക്കുമായിരുന്നുവെങ്കിൽ അവർ യേശുവിനെ സമീപിക്കേണ്ട ആവശ്യമില്ലായിരുന്നു. അത്തരം വിശ്വാസത്തിൽ അവർ സ്വയം സൗഖ്യമായാൽ മതിയായിരുന്നല്ലോ. എന്നാൽഅത് സാദ്ധ്യമായിരുന്നില്ല.അതുകൊണ്ട്അവർയേശുവിനെ സമീപിച്ചു. യേശു ദെവത്തോട്ചോദിക്കുന്നതെന്തുംലഭിക്കുമെന്ന്അവർവിശ്വസിച്ചിരുന്നു (യോഹ 11:22). ഇത്തരം ശരിയായ വിശ്വാസമാണ് അവരെ രക്ഷിച്ചത്. രക്തസ്രാവമുണ്ടായിരുന്ന സ്ത്രീക്ക് വെദ്യന്മാരിൽ വിശ്വാസമുണ്ടായിരുന്നു എങ്കിലും വിശ്വാസം അവളെ രക്ഷിച്ചില്ല. കാരണം അത് തെറ്റായ വിശ്വാസമായിരുന്നു. എന്നാൽ  അവൾയേശുവിൽ വിശ്വസിച്ചപ്പോൾ അവൾസുഖമായി. കാരണം യേശുവിലുള്ള വിശ്വാസമാണ് ശരിയായ വിശ്വാസം. ഒിശ്വാസം ശരിയായിരിക്കണമെങ്കിൽ വിശ്വാസം എന്തിലാണോ അർപ്പിക്കുന്നത് അത് സത്യവും യഥാർത്ഥവുമായിരിക്കണം. ഇത്തരം വിശ്വാസം മാത്രമേ നമ്മെ രക്ഷിക്കൂ.

 

വിശുദ്ധഭക്തരുടെ തനിനിറം

 

വിശുദ്ധഭക്തർ ശപിക്കപപ്പെട്ടവരാണോ എന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്. ഞങ്ങൾ നിങ്ങളോട് പ്രസംഗിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോട് പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ (ഗലാ 1:8). വിശുദ്ധരോടുള്ള പ്രാർത്ഥന ബെബിളിലൂടെ ദെവം വെളിപ്പെടുത്തിയിരിക്കുന്ന സുവിശേഷത്തിന് വിരുദ്ധമാണ്. അത്തരം സുവിശേഷവുമായി വരുന്നവർ വിശുദ്ധരുടെ രൂപത്തിലായാലും മാതാവിന്റെ രൂപത്തിലായാലും അവരെല്ലാം ശപിക്കപ്പെട്ടവരാണ് എന്നും, ദെവത്തിൽനിന്നല്ല എന്നും ദെവവചനം വ്യക്തമാക്കുന്നു. അതിനാൽ ഇൗ വാക്യപ്രകാരം വിശുദ്ധഭക്തരും ശപിക്കപ്പെട്ടവരാണ്. വിശുദ്ധഭക്തർ നാശത്തിലേക്കാണോ നീങ്ങുന്നത് എന്ന് അവർതന്നെ പരിശോധിക്കട്ടെ. അവർ ദെവത്തിന്റെ അനുഗ്രഹം പണം കൊടുത്ത് നേർച്ചയിട്ട് നേടാമെന്ന് കരുതുന്നു. നിന്റെ വെള്ളിത്തുട്ടുകൾ നിന്നോടുകൂടെ നശിക്കട്ടെ. എന്തെന്നാൽ ദെവത്തിന്റെ ദാനം പണം കൊടുത്തുവാങ്ങാമെന്നു നീ വ്യാമോഹിച്ചു (അപ്പൊ.പ്രവൃ. 8:20). വിശുദ്ധഭക്തർ കള്ളൻമാരും കവർച്ചക്കാരുമാണോ?: ആട്ടിൻ തൊഴുത്തിലേക്ക് വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവൻ കള്ളനും കവർച്ചക്കാരനുമാണ്. എന്നാൽ വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാണ്.. ഞാനാണ് ആടുകളുടെ വാതിൽ. എനിക്കു മുമ്പേ വന്നവരെല്ലാം കള്ളൻമാരും കവർച്ചക്കാരുമായിരുന്നു.. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ് (യോഹ 10:1-10). യേശുവിലൂടെയല്ലാതെ മറ്റു മാർഗ്ഗങ്ങളിലൂടെ (വിശുദ്ധരിലൂടെ, വിഗ്രഹങ്ങളിലൂടെ) ദെവത്തെ സമീപിക്കുന്നവർ കള്ളന്മാരും കവർച്ചക്കാരുമാണെന്നും, അവരുടെ ലക്ഷ്യം മോഷണവും, കൊലപാതകവും, നശീകരണവും ആണെന്നും യേശു വ്യക്തമാക്കിയിരിക്കുന്നു. മരിച്ച മനുഷ്യരുടെ മദ്ധ്യസ്ഥത  അംഗീകരിക്കുന്നത് സത്യസന്ധതയില്ലാത്തതുകൊണ്ടാണ്. നമുക്ക് യേശുക്രിസ്തുവിനോട് എന്ത് കാര്യം വേണമെങ്കിലും തുറന്നു പറയാവുന്ന സാഹചര്യം ഉള്ളപ്പോൾ, നേരിട്ട് യേശുവിനോട് പറയാതെ മദ്ധ്യസ്ഥരുടെ സഹായം തേടുന്നത് സത്യസന്ധതയില്ലാത്തതുകൊണ്ടാണ്. കള്ളത്തരം ഉള്ളതുകൊണ്ടാണ്. നിയമസാധുതയുള്ള നേർവഴിയിലൂടെ പോകാതെ നിയമവിരുദ്ധമായ വളഞ്ഞവഴിയിലൂടെ പോകുന്നത് എന്തോ ദുരുദ്ദേശം ഉള്ളതുകൊണ്ടാണ് എന്ന് വ്യക്തമാകുന്നു.

 

ആട്ടിൻ തോലണിഞ്ഞുവരുന്ന ചെന്നായ്ക്കളെ തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടമാണ്. യേശുവിലുള്ള ഏകാഗ്രത നഷ്ടപ്പെട്ട് നരകത്തിലെത്താം

 

വിശുദ്ധരുടെ പേരിൽ വലിയ അട്ടിമറിയും ആൾമാറാട്ടവും ഇന്ന് നടക്കുന്നുണ്ട്. നാം വചനം അനുസരിച്ച് ക്രിസ്തുവിന് അനുരൂപരായിത്തീരുമ്പോൾ ലോകത്തിന് ക്രിസ്തുവിനെ മനസിലാകും. അതിനാൽ നാം യേശുവിന് അനുരൂപരായിത്തീരുന്നത്തടയുക എന്നതാണ്സാത്താന്റെ ഒരു പരിപാടി. അതിന്റെ ഭാഗമായി സാത്താൻ നമ്മുടെ ശ്രദ്ധ ദെവവചനത്തിൽ നിന്ന് പാരമ്പര്യങ്ങളിലേക്കും, യേശുവിൽനിന്ന് വിശുദ്ധരിലേക്കും തിരിക്കുന്നു. ചരിത്രത്തിലെയഥാർത്ഥ വ്യക്തികളായ ചില വിശുദ്ധരുംഅവരുടെ പേരിൽ ജനങ്ങളുടെ ഭക്തിസ്വീകരിച്ച് അവർക്ക്ഉത്തരം നൽകുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളുംവ്യത്യസ്തമാണ്എന്ന് ബെബിളിൽ നിന്ന്വ്യക്തമാകുന്നു. ഒരാൾ മരിച്ച വിശുദ്ധരോട് പ്രാർത്ഥിക്കുമ്പോൾ അയാൾ യഥാർത്ഥത്തിൽ ബന്ധപ്പെടുന്നത് പ്രസ്തുത വിശുദ്ധരോടല്ല. അയാൾക്ക് ഉത്തരം ലഭിക്കുന്നത് അയാൾഉദ്ദേശിച്ച വിശുദ്ധരിൽനിന്നോ, ദെവത്തിൽ നിന്നോ അല്ല എന്ന സൂചനയാണ് ബെബിളിൽനിന്ന്ലഭിക്കുന്നത്. ആൾമാറാട്ടമാണ് സാത്താന്റെ ആദ്യാവസാന തന്ത്രം എന്ന് നാം നന്നായി മനസിലാക്കണം. ഇന്ന് വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ ജീവിച്ചിരുന്ന ഒരു നല്ല വ്യക്തിയുടെ പേരിൽ വണങ്ങപ്പെടുന്നത്ജീവിച്ചിരുന്ന വ്യക്തിയല്ല. മറിച്ച്അതേ പേരിൽ ആൾമാറാട്ടം നടത്തുന്ന ദുരാത്മാവാണ്. ഒരുവ്യക്തിക്കില്ലാത്ത ഗുണവിശേഷങ്ങൾ വ്യക്തിയിൽകെട്ടിവച്ച് വ്യക്തിയുടെ മറവിൽ യഥാർത്ഥ വ്യക്തിയെക്കാൾ കൂടുതൽ ആകർഷകമായിതോന്നിക്കുന്ന മറ്റൊരു വ്യക്തിയെ കെട്ടിച്ചമച്ച് അതിലൂടെ ജനങ്ങളെ വഞ്ചിക്കുക. ഇൗ സുപ്രധാന വസ്തുത വ്യക്തമാക്കാൻ ബെബിളിലെ യേശുവിന്റെ അമ്മയായ മറിയം എന്ന ചരിത്രവ്യക്തിയെക്കുറിച്ചും, ഇന്ന് മറിയഭക്തർ വണങ്ങുന്ന മറിയത്തെക്കുറിച്ചും ഉള്ള താരതമ്യ പഠനമാണ് ഇവിടെഉദ്ദേശിക്കുന്നത്.

 

അവസാനകാലങ്ങളിൽ കള്ളക്രിസ്തുമാരും കള്ളപ്രവാചകന്മാരും വെളിച്ച ദൂതരായി പ്രത്യക്ഷപ്പെടും - ആൾമാറാട്ടം

 

അങ്ങനെ സാത്താന് ക്രിസ്തുവിന്റെയും, പ്രവാചകന്മാരുടെയും, അപ്പോസ്തലന്മാരുടെയും വേഷം കെട്ടാമെങ്കിൽ, പിന്നെ മറിയത്തിന്റെയല്ല ഏത് പുണ്യവാളന്റെവേഷംകെട്ടിയും മനുഷ്യരെവഞ്ചിക്കാൻ സാത്താന് കഴിയുംഎന്ന് നാം മനസ്സിലാക്കണം. തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഞ്ചിച്ചു നശിപ്പിക്കണമെന്നാണ് സാത്താന്റെ ആഗ്രഹം. കാളപെറ്റെന്ന്കേട്ട്കയറെടുക്കാൻ പരക്കം പായുന്ന സ്വഭാവക്കാരാണ് ഇത്തരം പെശാചിക വഞ്ചനകൾക്കിരയാകുന്നത്. അതിനാൽ നമ്മുടെ ആത്മരക്ഷയുടെ അടിസ്ഥാനം കേട്ടുകേഴ്വികളോ, കെട്ടുകഥകളോ, എെതീഹ്യങ്ങളോഒന്നും ആകരുത്; മറിച്ച്മാറ്റമില്ലാത്ത ദെവവചനമായിരിക്കണം. സാത്താന് വെളിച്ചത്തിന്റെദൂതനായി വന്ന്വിശ്വാസികളെ വഞ്ചിക്കാൻ സാധിക്കും. അതിനാൽ നാം യേശുവിനെയും ദെവവചനത്തെയും അനുസരിക്കാതെ, അവയ്ക്ക് വിരുദ്ധമായ പുതിയ ആത്മീയതകളെ ആശ്രയിച്ചാൽതീർച്ചയായും കപടാത്മാക്കളുടെ വഞ്ചനയിൽ അകപ്പെട്ടുപോകും.

 

വിശുദ്ധരോടുള്ള ഭക്തിയുടെ പേരിൽ നടക്കുന്ന ആൾമാറാട്ടം സൂക്ഷിക്കുക. മറിയമല്ലാത്ത മറിയങ്ങളുടെ ആൾമാറാട്ടവും ആത്മീയ അട്ടിമറിയും സൂക്ഷിക്കുക. പ്രശ്നം യേശുവിലുള്ള ഏകാഗ്രതയും ഫോക്കസും നഷ്ടപ്പെടുന്നതാണ്.

 

യേശുവിന്റെ നാമത്തിലുള്ള (യേശുവിന്റെ സ്വഭാവത്തിന് അനുസൃതമായ) പ്രാർത്ഥനക്ക് മാത്രമേ ദെവത്തിൽ നിന്ന് ഉത്തരം ലഭിക്കുന്നുള്ളൂ. അല്ലാത്തവയ്ക്ക് ഉത്തരം ലഭിക്കുന്നു എങ്കിൽ അത് ദെവത്തിൽ നിന്നല്ല എന്ന് നാം മനസിലാക്കണം. ഇത്എല്ലാ സഭക്കാരും ശ്രദ്ധിച്ച് മനസിലാക്കേണ്ട ഒരു കാര്യമാണ്. യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തോട് നമുക്ക്ആദരവുണ്ട്. മറിയഭക്തിയെന്ന പേരിൽ യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തെ അപമാനിക്കുന്നവരെ സൂക്ഷിക്കുക. യേശുവിന്റെ അമ്മയെന്ന് നടിച്ച്ആൾമാറാട്ടം നടത്തുന്ന കള്ളമറിയങ്ങളെ സൂക്ഷിക്കുക. ദുരാത്മാക്കളുടെ ആത്മീയ അട്ടിമറിയിൽപ്പെട്ട് വഞ്ചിക്കപ്പെടാതിരിക്കുക. തന്നെത്താൻ ഉയർത്തുന്നവൻ താഴത്തപ്പെടും. തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും. ദെവം സ്വയംതാഴ്ത്തി മനുഷ്യനായി വന്നു. എന്നാൽ മനുഷ്യൻ സ്വയം ഉയർത്തി ദെവത്തെപ്പോലെയാകാൻ ശ്രമിക്കുന്നു. ദെവം മനുഷ്യനായതിന് പ്രതികാരമെന്നോണം, അതിനായിദെവം ഉപയോഗിച്ച വ്യക്തിയെ (മറിയത്തെ) ദെവതുല്യതയിലേക്ക് ഉയർത്തുകയും അത്അംഗീകരികക്കുന്നവരെയെല്ലാം ദെവ കോപത്തിനിരയാക്കുകയും ചെയ്യുന്നു. മനുഷ്യനെ ദെവത്തെപ്പോലെ ഉയർത്താനുള്ള ശ്രമങ്ങളെ സൂക്ഷിക്കുക.

 

മറിയത്തെ അനുകരിക്കാം - പക്ഷെ വന്ദിച്ച് പുകഴ്ത്തി പ്രാർത്ഥിച്ചാരാധിക്കരുത്

 

ഇങ്ങനെ വിശ്വാസികൾക്ക് മാതൃകയായ യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തെ അനുകരിക്കുന്നത് നല്ലതാണ്. എന്നാൽ പുകഴത്താനും വന്ദിക്കാനും ദെവപ്രമാണമില്ല. നാം മറിയത്തെ അനുസ്മരിക്കുന്നത് മറിയത്തിന്റെ ഇത്തരം നല്ല ഗുണങ്ങൾ അനുകരിക്കുന്നതിനായിരിക്കണം, അല്ലാതെമറിയത്തെ പുകഴ്ത്തുന്നതിനോ, ആരാധിക്കുന്നതിനോ ആയിരിക്കരുത്. കാരണം വിശുദ്ധരുടെ പേരിലുള്ള മനുഷ്യാരാധനയുംസത്യംഅട്ടിമറിക്കുന്നു

 

യേശുവിന്റെ അമ്മയായ മറിയവും യേശുവിന്റെ അമ്മയല്ലാത്ത മറിയങ്ങളും

 

യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തെ അനുകരിക്കുക, യേശുവിന്റെ അമ്മയല്ലാത്ത, യഥാർത്ഥ മറിയമല്ലാത്ത  കള്ള മറിയങ്ങളെ അംഗീകരിക്കാതിരിക്കുക, അനുകരിക്കാതിരിക്കുക, പുറത്താക്കുക എന്ന അടിസ്ഥാന തത്വത്തോട്ആരെങ്കിലും വിയോജിക്കുമെന്ന് തോന്നുന്നില്ല. ഇൗ യഥാർത്ഥ മറിയത്തെ തിരിച്ചറിയുകയും, അനുകരിക്കുകയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും ചെയ്യണം. അതോടൊപ്പം തന്നെ യഥാർത്ഥ മറിയത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന കള്ളമറിയങ്ങളെ തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയും ചെയ്യണം. യേശുവിന്റെ അമ്മയായ ബെബിളിലെ യഥാർത്ഥ മറിയവും മറിയത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തുന്ന മറ്റ് അനേകം മറിയങ്ങളും എല്ലാം ഒരാളാണെന്ന് വിചാരിക്കുന്നവർ വഞ്ചിക്കപ്പെടുന്നു. മറിയമല്ലാത്ത മറിയങ്ങൾ എതിർക്രിസ്തുക്കളാണ്. പോലീസിന്റെ കുപ്പായമിട്ട് വരുന്നയാൾ യഥാർത്ഥത്തിൽ പോലീസാണോ എന്ന് തിരിച്ചറിയാൻ നമുക്ക്കഴിയണം. മറിയത്തിന്റെ പേരിൽ വെളിച്ച ദൂതനെപ്പോലെ ആൾമാറാട്ടങ്ങൾ നടത്തുന്ന ആത്മീയത്തിലെ അപരൻമാരെ പുറത്താക്കാതിരുന്നാൽ നാം വഞ്ചിക്കപ്പെടും. നരകമായിരിക്കും ഫലം. സൂക്ഷിക്ക.

Ad Image
Ad Image
Ad Image
Ad Image