വിശുദ്ധരോടുള്ള ഭക്തിയും മദ്ധ്യസ്ഥപ്രാർത്ഥനയും - യാഥാർത്ഥ്യവും ചരിത്രപശ്ചാത്തലവും പ്രചാരവും
ചില ചരിത്രവ്യക്തികൾ, ഇതിഹാസ കഥാപാത്രങ്ങൾ തുടങ്ങിയവരെ ദിവ്യതയുടെ പരിവേഷം കലർത്തി ദെവത്വം കൊടുത്ത് ആരാധിക്കുന്ന പതിവ് എല്ലാ മതങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും കാണാവുന്നതാണ്. പാരമ്പര്യസഭകളിൽ ദെവത്തിന്റെയും, വിശുദ്ധരുടെയും മാതാപിതാക്കളുടെയും വിഗ്രഹങ്ങളും ഫോട്ടോകളും പള്ളികളിലും, കുരിശുപള്ളികളിലും, വീടുകളിലും കാണാം. വിശ്വാസികൾ അവയുടെ മുമ്പിൽ മുട്ടുകുത്തുന്നു, തൊട്ടുമുത്തുന്നു, മെഴുകുതിരികൾ കത്തിച്ചുവയ്ക്കുന്നു, പ്രാർത്ഥിക്കുന്നു, യേശുവിനോട് മദ്ധ്യസ്ഥം ചെയ്യാൻ അഭ്യർത്ഥിക്കുന്നു. പാരമ്പര്യപ്രകാരമുള്ള ക്രിസ്തുമത ആചാരങ്ങളിൽ പലതും ബെബിളിലില്ലാത്തതും, ബെബിൾ വിരുദ്ധവും, അതേസമയം മറ്റു മതങ്ങളിൽ നിന്ന് കടമെടുത്തിട്ടുള്ളതുമാണ്. എന്നാൽ വിജാതികളിൽനിന്ന് ആശയങ്ങളും ആചാരങ്ങളും കടമെടുക്കുന്നത് യേശുവിന്റെ സഭയിൽ അനാവശ്യവും അപകടകരവുമാണ്. അതിപുരാതന കാലം മുതലേ മനുഷ്യൻ പലതരം വസ്തുക്കൾ കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കുകയും അവയെ സ്വർണ്ണം, വെള്ളി എന്നിവകൊണ്ട് പൊതിയുകയും വസ്ത്രം കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു. ദെവങ്ങൾ എന്ന് കരുതി അവയെ ആരാധിച്ചു (പുറ 32:2-4; അപ്പ. പ്രവൃ.17:16; റോമ 1:22-25). അവയ്ക്ക് ഭക്ഷണവും മദ്യവും നൽകി. അവയെ പ്രീതിപ്പെടുത്താൻ അവയ്ക്ക് മുമ്പിൽ വേശ്യാവൃത്തി നടത്തുകയും സ്വന്തം മക്കളെപ്പോലും ബലിയർപ്പിക്കുകയും ചെയ്തു (എസെക്കിയേൽ 16:16-21; 2ദിന 28:2-3; 2രാജാ 17:17; ഹോസ 4:13-14). അവർ അവയെ ചുമന്നുകൊണ്ട് നടക്കുകയും വീടുകളിൽ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു (ഉൽപ 31:19; ന്യായാ 18:14).
മനുഷ്യനെ ഉയർത്താനും ദെവത്തെപ്പോലെയാകാനുമുള്ള സാത്താന്റെയും മനുഷ്യരുടെയും സംഘടിതമായ പദ്ധതി ബാബേൽ ഗോപുരത്തിന്റെ പണിയോടെ ആരംഭിച്ചു (ഉൽപത്തി 11). എന്നാൽ ദെവം അന്ന് അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചുകളഞ്ഞു. എങ്കിലും മനുഷ്യനെ ദെവത്തിനെതിരായി ഉയർത്തി ദെവത്തെ എതിർക്കാനുള്ള സാത്താന്റെ പദ്ധതി തുടർന്നുകൊണ്ടേയിരുന്നു. സാത്താന്റെ സംഘടിത പ്രവർത്തന പദ്ധതി ബാബിലോണിൽ ആരംഭിച്ച് ലോകത്തിൽ വ്യാപിച്ചു. ബാബിലോൺ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ ബാബിലോൺ മതത്തിലെ മഹാപുരോഹിതൻ പെർഗാമോസിലേക്ക് മാറി. അതോടെ പെർഗാമോസ് സാത്താന്റെ സിംഹാസനസ്ഥാനമായി മാറി (വെളി 2:12-13). ബി.സി 133 ൽ ബാബിലോൺ മത കേന്ദ്രം റോമിലേക്ക് മാറി. ബി.സി. 74 ൽ റോമ ചക്രവർത്തി റോമ മതത്തിന്റെ പ്രധാനപുരോഹിതസ്ഥാനവും സ്വന്തമാക്കി. തുടന്ന് അധികാരത്തിലേറിയ റോമ ചക്രവർത്തിമാർ പ്രധാന പുരോഹിതസ്ഥാനവും (Pontifex Maximus) വഹിച്ചിരുന്നു.
ഇൗ കാലഘട്ടത്തിൽ ക്രിസ്തീയസഭ റോമാസാമ്രാജ്യത്തിൽ അതിശക്തമായി പടർന്നു പന്തലിച്ചുകൊണ്ടിരുന്നു. പുറത്തുനിന്ന് സഭയെ നശിപ്പിക്കാൻ പരാജയപ്പെട്ടപ്പോൾ സഭയ്ക്കകത്ത് കയറി സഭയെ നശിപ്പിക്കാൻ സാത്താൻ തന്ത്രമൊരുക്കി. ഇൗ പശ്ചാത്തലത്തിലാണ് കോൺസ്റ്റന്റയിൻ (കുസ്തന്തീനോസ്) ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ച സംഭവത്തെ നാം മനസിലാക്കേണ്ടത്. എ.ഡി. 4-ാം നൂറ്റാണ്ടിൽ കോൺസ്റ്റന്റെയിൻ ചക്രവർത്തി ക്രിസ്തുമതത്തിൽ ചേർന്നതോടെ, ക്രിസ്തുമതം റോമാസാമ്രാജ്യത്തിലെ ഒൗദേ്യാഗിക മതമായിത്തീർന്നു. അതോടെ ചക്രവർത്തിയെ പ്രീതിപ്പെടുത്തി സ്വാർത്ഥതാൽപര്യങ്ങൾ നേടിയെടുക്കാൻ അന്യമതക്കാർ ദൃശ്യസഭയിലേക്ക് ഇരച്ചുകയറി. അങ്ങനെ അവരോടൊപ്പം അന്യമതദെവങ്ങളും ആചാരങ്ങളും സഭയ്ക്കുള്ളിൽ പ്രവേശിക്കുകയും സഭയുടെ ശുദ്ധി നശിപ്പിക്കുകയും ചെയ്തു. അത്തരക്കാർ മതനേതൃത്വത്തിൽ എത്തുകയും ചെയ്തു. എന്നാൽ യേശുക്രിസ്തുവിനോട് യഥാർത്ഥ സ്നേഹവും ഭക്തിയും അവർക്ക് ഉണ്ടായിരുന്നില്ല. അതിന്റെ ഫലമായി അപ്പോസ്തോലിക ഉപദേശങ്ങൾ അവഗണിക്കപ്പെടുകയും ദെവവചനവിരുദ്ധമായ ജാതീയ ആചാരങ്ങൾ സഭയിൽ വേരൂന്നുകയും ചെയ്തു. അപ്പോസ്തോലിക ഉപദേശങ്ങൾ കുഴിച്ചുമൂടിയവർ തങ്ങൾ തന്നെയാണ് അപ്പോസ്തോലരുടെ പിൻഗാമികൾ എന്ന് അവകാശപ്പെട്ടു. അങ്ങനെ സാത്താൻ കള്ളനേതാക്കളിലൂടെ ക്രിസ്തീയസഭയെ അട്ടിമറിക്കാൻ ശ്രമിച്ചു. തങ്ങളുടെ ആചാരങ്ങൾ ദെവവചനവിരുദ്ധമാണെന്ന് ജനങ്ങൾ മനസിലാക്കാതിരിക്കേണ്ടതിന് നേതാക്കൾ സാമാന്യജനങ്ങൾക്ക് ബെബിൾ നിരോധിച്ചു.
ക്രിസ്തുമതവും ക്രിസ്തുസഭയും രണ്ടും രണ്ട്
റോമിലെ ബിഷപ്പ് പ്രധാന പുരോഹിതനായി. ചക്രവർത്തിയിൽ നിന്ന് ആ സ്ഥാനം പോപ്പിന് ലഭിച്ചു. (കൂടുതൽ വിവരങ്ങൾക്ക് ചരിത്രം കാണുക). അങ്ങനെ ക്രിസ്തുവിന്റെ സഭയുടെ സ്ഥാനത്ത് ക്രിസ്തുമതം എന്നപേരിൽ ഒരു പുതിയ മതം രൂപപ്പെട്ടുവന്നു. യേശുക്രിസ്തുവിന്റെ സഭയും ക്രിസ്തുമതവും രണ്ടും ഒന്നല്ല. ബാബിലോൺ മതത്തിലെ ആചാരങ്ങളും ആശയങ്ങളും ക്രിസ്തീയസഭയിൽ നുഴഞ്ഞു കയറി ലയിച്ചുചേർന്നപ്പോൾ ക്രിസ്തുമതം ഉണ്ടായി. ജാതികളുടെ പാരമ്പര്യങ്ങളിൽ നിന്നും സ്വീകരിച്ചതും അത്തരക്കാരെ പ്രീതിപ്പെടുത്താനും വേണ്ടി ജാതീയ ആചാരങ്ങൾ ക്രിസ്തുമതത്തിൽ ശക്തിപ്പെട്ടു. അവക്ക് ക്രിസ്തീയം എന്ന പരിവേഷം കൊടുക്കാനും അവ ക്രിസ്തീയപാരമ്പര്യത്തിൽ അധിഷ്ടിതമാണ് എന്ന് വരുത്തിത്തീർക്കാനുള്ള കൃത്രമപ്പണികളും നടത്തി. ഉദാ. പൗരോഹിത്യം. പുരോഹിതർ അധികാരമോഹികളാവുകയോ, അധികാരമോഹികൾ പുരോഹിതരാവുകയോ ചെയ്തു. ആത്മാവിലും സത്യത്തിലുമുള്ള ആരാധനക്ക് പകരം ജഡത്തിലും പ്രൗഢിയിലുമുള്ള ആരാധനാക്രമങ്ങൾ രൂപപ്പെട്ടു. അങ്ങനെ ക്രിസ്തുവിനെയും ക്രിസ്തുവിശ്വാസികളെയും സഭയുടെ ദൃശ്യമായ ചട്ടക്കൂടിനുള്ളിൽനിന്ന് പുറത്താക്കുകയും ആ സ്ഥാനത്ത് അന്യദേവൻമാരും അവരുടെ ഭക്തരും സ്ഥാനമുറപ്പിക്കുകയും ചെയ്തു. സത്യത്തെ ചട്ടക്കൂട്ടിലാക്കാൻ കഴിയില്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ചട്ടക്കൂടിനോട് സ്നേഹമുള്ളവർ ആ ചട്ടക്കൂടിനുള്ളിൽ കഴിഞ്ഞുകൂടി യേശുവിനെ ആരാധിക്കുന്നു എന്ന ഭാവേന അന്യദേവൻമാരെ ആരാധിക്കുന്നു. യേശുവിനോട് യഥാർത്ഥമായി സ്നേഹമുള്ളവർ ഇത്തരം ചട്ടക്കൂടിനുള്ളിൽനിന്ന് പുറത്തുവന്ന് സാക്ഷാൽ യേശുവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു.
നിമ്രാദാണ് ദെവമെന്ന് ബാബിലോൺ മതക്കാർ വിശ്വസിച്ചിരുന്നു. ഇൗ നിമ്രാദ് പല സ്ഥലങ്ങളിലും ബാൽ, തമ്മൂസ്, ദാഗോൻ, ബാക്കസ്, ഒസ്സിറിസ്, ബാനൂസ്, മേലോക്ക് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു. നിമ്രാദിന്റെ ഭാര്യ സെമിറാമിസ്, അസ്ത്തോരോത്ത്, അർത്തെമീസ്, ഡയാന, വീനസ്, സിബിലി, സീറസ് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു (എെ.പി.സി. സണ്ടേസ്കൂൾ പാഠാവലി, ക്ലാസ് 11, എെ.പി.സി. സണ്ടേസ്കൂൾ പ്രസിദ്ധീകരണസമിതി, 1994. പേജ് 154). പുറജാതിമതക്കാർക്ക് സെമിറാമിസ് എന്ന ദേവിയെ ദെവമാതാവായി വണങ്ങുന്ന പതിവുണ്ടായിരുന്നു. ബി.സി. 3-ാം നൂറ്റാണ്ടിലെ കുഞ്ഞിനെ കയ്യിൽ വഹിച്ചുകൊണ്ട് നിൽക്കുന്ന ബാബിലോൺ ദേവതയുടെ വിഗ്രഹം ഇതിന് തെളിവാണ്. അവർ അതിനെ മഡോണയെന്നും, സ്വർഗ്ഗരാജ്ഞിയെന്നും ഒക്കെ വിളിച്ചിരുന്നു (ജെറ. 7:17-20; 44:17-20). ഇക്കൂട്ടർ ക്രിസ്തുമതത്തിലേക്ക് ഇരച്ചു കയറിയപ്പോൾ ദെവമാതാവിനെ വണങ്ങുന്ന അവരുടെ പതിവ് നിർത്തിയില്ല. ദെവമാതാവിന്റെയും സ്വർഗ്ഗരാജ്ഞിയുടെയും പേരു മാറ്റി എന്ന് മാത്രം. അവർ പുറജാതി ദേവതകൾക്ക് കൊടുത്തിരുന്ന അതേ ആദരവ് മറിയത്തിനും കൊടുത്തു തുടങ്ങി. പുറജാതി ദേവൻമാർക്കും, വീരൻമാർക്കും കൊടുത്തിരുന്ന അതേ ആദരവ് വിശുദ്ധന്മാർക്കും കൊടുത്തു. പുറജാതി ദേവന്മാരുടെ പ്രതിമകൾക്ക് പകരം വിശുദ്ധന്മാരുടെ പ്രതിമകൾ ഉയർന്നു തുടങ്ങി. ജനങ്ങൾ ഇൗ പുതിയ വിശുദ്ധൻമാരെന്ന ദേവൻമാരുടെ മുമ്പിൽ തലകുനിച്ച് വണങ്ങിയപ്പോൾ, അവർ യഥാർത്ഥത്തിൽ അവരുടെ പഴയ ദേവൻമാരെതന്നെയാണ് വണങ്ങിയത്. അങ്ങനെ വാസ്തവത്തിൽ അവർ യേശുക്രിസ്തുവിനെ മാത്രം ദെവമായി ആരാധിക്കുന്ന യഥാർത്ഥ ക്രിസ്ത്യാനികൾ ആയിരുന്നില്ല. പുറജാതീയ ശക്തികളുടെ പാരമ്പര്യത്തിന്റെ സ്വാധീനമാണ് വിശുദ്ധരുടെ മാദ്ധ്യസ്ഥത്തിന്റെ അടിസ്ഥാനം. ചില നവീകരണങ്ങളൊക്കെ വരുത്തിയെങ്കിലും ഇന്ന് പല സഭകളുടെയും നിലനിൽപ് പാരമ്പര്യാധിഷ്ഠിതമായ പെരുന്നാളാചരണം, പുണ്യവാളൻമാരോടുള്ള പ്രാർത്ഥന, വിഗ്രഹാരാധന എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കോൺസ്റ്റന്റെയിൻ മോഡലിലുള്ള വഞ്ചനയെയും തന്ത്രങ്ങളെയും സൂക്ഷിക്കുക. ക്രിസ്തുവിരുദ്ധശക്തികൾ ക്രിസ്തീയവിശ്വാസത്തെ പുറമെനിന്ന് നശിപ്പിക്കാൻ പരാജയപ്പെടുമ്പോൾ, സഭക്കുള്ളിലേക്ക് നുഴഞ്ഞ് കയറും. അവർ സഭയിൽ നേതൃത്വസ്ഥാനങ്ങൾ പിടിച്ചടക്കുകയും അങ്ങനെ തെറ്റായ വിശ്വാസപ്രമാണങ്ങൾ ജനങ്ങളെ പഠിപ്പിച്ച് വഴിതെറ്റിക്കുന്നതിൽ വിജയിക്കുകയും ചെയ്യും. ഇൗ തന്ത്രം ഇന്നും ശക്തമായിത്തന്നെ തുടരുന്നു.
മരിച്ചവരോടുള്ള ബന്ധം കത്തോലിക്കർ ന്യായീകരിക്കുന്നു
വിശ്വാസജീവിതത്തിലൂടെ ലക്ഷ്യം നേടിയവർ വിശുദ്ധരുടെ ഗണത്തിലും ലക്ഷ്യത്തെ മുന്നിൽ കണ്ട് വിശുദ്ധീകരണത്തിന് വിധേയരാകുന്നവർ ശുദ്ധീകരണപ്രക്രിയയിലും കഴിയുന്നുവെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. ദെവത്തെ പൂർണ്ണമായി പ്രാപിച്ച വിശുദ്ധരും വിശുദ്ധീകരണപ്രക്രിയയിലൂടെ നീങ്ങുന്നവരും ദെവരാജ്യത്തെ ലക്ഷ്യമാക്കി ഇഹലോകതീർത്ഥാടത്തിലൂടെ നീങ്ങുന്നവരും ദെവതിരുമുമ്പിൽ സംസർഗ്ഗത്തിലാണ്. ദെവിക ബന്ധം മരണത്തിന് വേർപെടുത്തുവാൻ സാദ്ധ്യമല്ലല്ലോ. ബാഹ്യമായ നയനങ്ങൾക്കൊണ്ട് ദർശിക്കാനാവില്ലെങ്കിലും ദെവാത്മാവിൽ ഗാഢമായി ബന്ധപ്പെട്ടവരാണ് സഹന, സമര, വിജയസഭയിൽപ്പെട്ടവർ. സഭയുടെ ആരാധനാപാമ്പര്യത്തിൽ ഇൗ മൂന്നുതലങ്ങളിലുള്ളവരും അനുസ്മരിക്കപ്പെടുന്നു. ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലുകൾ വിശുദ്ധരുമായുള്ള സംസർഗ്ഗം ഒൗദേ്യാഗികമായി പഠിപ്പിക്കുന്നു. (സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996. പേജ് 57-58)
വിശുദ്ധരോടുള്ള വണക്കം പരാജയത്തിന്റെ തെളിവ് എന്ന് കത്തോലിക്ക പണ്ധിതർ സമ്മതിക്കുന്നു
വിശുദ്ധ ജീവിതത്തിന് ""വഴിയും ജീവനും സത്യവുമായ'' ഇൗശോ മിശിഹയാണ് യഥാർത്ഥ മാർഗ്ഗദർശിയും ചെതന്യസ്രാതസ്സും. മിശിഹായിൽ കേന്ദ്രീകൃതമായ ആരാധന കുറഞ്ഞതോടെ വിശുദ്ധരോടുള്ള വണക്കം കൂടിവന്നു. ദേവാലയങ്ങൾ തന്നെ വിശുദ്ധരുടെ പ്രതിമകൾ കൊണ്ട് നിറഞ്ഞു. ബലിപീഠത്തിനുള്ള പ്രാധാന്യത്തേക്കാൾ മറ്റു പലതിലുമായി ആരാധാനസമൂഹത്തിന്റെ ശ്രദ്ധ. പ്രതേ്യക കാര്യപ്രപ്തിക്കുവേണ്ടി വിശുദ്ധരുടെ മദ്ധ്യസ്ഥതയുടെ പ്രാധാന്യം കൂടികൂടി വന്നു. ദെവപുത്രനും രക്ഷകനുമായ ഇൗശോമിശിഹായാണ് ക്രസ്തവ ആദ്ധ്യാത്മികതയുടെ കേന്ദ്രബിന്ദു എന്ന ബോദ്ധ്യം കുറഞ്ഞു. ആരാധാനക്രമവത്സരം വിശുദ്ധരിൽ കേന്ദ്രീകൃതമായി. ഒരോ ദിവസവും സഭയുടെ വണക്കത്തിനായ് പ്രതേ്യകം വിശുദ്ധൻമാരുടെ നാമം നിശ്ചയിക്കപ്പെട്ടു. പാശ്ചാത്യസഭയിലാണ് ഇൗ രീതി പ്രചരിച്ചത്. പൗര്യസ്ത്യസഭകൾ പൊതുവെ, മിശിഹായിൽ കേന്ദ്രീകൃതമായ ആരാധനാവത്സരമാണ് ആചരിക്കുന്നത്. എന്നാൽ പാശ്ചാത്യസ്വധീനത്തിലൂടെ ചില പൗരസ്ത്യസഭകളും സ്വന്ത പാരമ്പര്യങ്ങൾ ഉപേക്ഷിച്ചു. വിശുദ്ധരോടുള്ള വണക്കം പ്രാത്സാഹജനകവും അഭിലഷണിയവുമാണെങ്കിലും ഇൗശോമിശിഹായിൽ കേന്ദ്രീകൃതമല്ലാത്ത സമീപങ്ങൾ തെറ്റുതന്നെ. പ്രതേ്യക കാര്യലബ്ദിക്കായി പ്രതേ്യകം പ്രതേ്യകം വിശുദ്ധരെ വണങ്ങുകയും നേർച്ച കാഴ്ച്ചാദികളിലൂടെ അവരെ പ്രസാദിപ്പിക്കാൻ സാധിക്കുമെന്ന് കരുതുകയും ചെയ്യുക മിശിഹായിൽ കേന്ദ്രീകൃതമായ ക്രസ്തവമായ ആദ്ധ്യത്മികതയുടെ അതിർത്തി വരമ്പുകൾക്കുള്ളിൽ പലപ്പോഴും ഉൾപ്പെടുത്താവുന്നതല്ല. (സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996. പേജ് 622-623)
മരിച്ചവരും ജീവിച്ചിരിക്കുന്നവും തമ്മിലുള്ള ബന്ധം (പുണ്യവാന്മാരുടെ എെക്യം) വിശുദ്ധരോടുള്ള വണക്കം - ഇവ സംബന്ധിച്ച കത്തോലിക്ക കാഴ്ച്ചപ്പാടുകൾ വചനവിരൂദ്ധം
മാമ്മോദീസാ സ്വീകരിച്ച എല്ലാവരെയും വിശുദ്ധർ എന്നാണ് പൗലോസ് ശ്ലീഹാ വിളിക്കുക. വിശുദ്ധിതന്നെയായ ഇൗശോമിശിഹായുടെ ജീവനിൽ അവർ പങ്കുപറ്റുന്നതുകൊണ്ട് ഇൗ സംബോധന വളരെ അർത്ഥവത്താണ്. ഇങ്ങനെയുള്ള ത്രിവിധ സഭകളിലെയും അംഗങ്ങൾ മിശിഹായിൽ പരസ്പരം ബന്ധിതരും ഒന്നിക്കപ്പെട്ടവരുമാകുന്നു. ഇൗ എെക്യത്തെയാണ് പുണ്യവാന്മാരുടെ എെക്യം (Communion of Saints) എന്നു വിളിക്കുന്നത്. സമരസഭയിലെ അംഗങ്ങൾക്ക് പ്രാർത്ഥനയും ക്രസ്തവസാക്ഷ്യവും വഴി സഹനസഭയിലെ അംഗങ്ങളെ സഹായിക്കാൻ സാധിക്കുമെന്ന് തിരുസ്സഭ പഠിപ്പിക്കുന്നു. വിജയസഭയ്ക്ക് ദെവത്തിൽനിന്നും അനുഗ്രഹങ്ങൾ മാദ്ധ്യസ്ഥ്യം വഴിനേടി, സഹനസഭാംഗങ്ങളെ സഹായിക്കാനും കഴിയും. ഇൗ പരസ്പരെക്യം നേടുന്നതാകട്ടെ എല്ലാവരേയും ഒന്നിപ്പിക്കുന്ന ഏക കർത്താവും ഏക രക്ഷകനുമായ ഇൗശോമിശിഹായിൽ നിന്നും. അങ്ങനെ സഭാംഗങ്ങളുടെ എെക്യം തികച്ചും ശ്രഷ്ടവും ആദർശയോഗ്യമായ ബന്ധങ്ങളിലൂടെ പരിപുഷ്ടവുമാകുന്നു. ജീവിക്കുന്നവരും മരിച്ചവരുമായ എല്ലാ വിശ്വാസികൾക്കും രക്ഷകനായ ഇൗശോമിശിഹായിലൂടെ ദെവവുമായുള്ള ബന്ധമാണ് ഇവിടെ വിവക്ഷ. ക്രസ്തതവീക്ഷണത്തിൽ മരണം ശാശ്വതമായ വേർപാടല്ല. ""എന്നാൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും''. ആറടിമണ്ണിനപ്പുറത്തും നിലനിൽക്കുന്ന സനാതനബന്ധമാണിത്. മരണം നഗ്ന്മായ നയങ്ങൾക്ക് വേർപാടാണ്. എന്നാൽ ജലത്തിലും പരിശുദ്ധാത്മാവിലും വീണ്ടുംജനിച്ച ക്രിസ്ത്യാനിക്ക് അതു ജീവന്റെ ഉറവിടമായ ദെവപിതാവിന്റെ സവിധത്തിലേക്കുള്ള പ്രവേശനമാകുന്നു. തന്മൂലം വിശ്വാസത്തിന്റെ വെളിച്ചത്തിൽ ജീവിക്കുന്നവരും ദിവംഗതരുമായ സാഭാംഗങ്ങൽ തമ്മിൽ അനശ്വരവും അഗാധവുമായ ബന്ധം നിലനിൽക്കുന്നു. ഇൗ ബന്ധം രക്ഷകനായ മിശിഹായിലാണ്. ഇൗ സ്നേഹബന്ധം മരണത്തിനപ്പുറത്തേക്കും വ്യാപിക്കുന്നു. ഇത് ഉപവിയുള്ള ബന്ധമാണ്. ""അവരുടെ പാപങ്ങളിൽ നിന്ന് വിമോചിതരാകുന്നതിന് മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുക പരിശുദ്ധവും രക്ഷകരവുമായ കാര്യമാണെന്ന്'' മക്കബായക്കാരുടെ ഗ്രന്ഥത്തിൽ കാണുന്നു. അപ്പോസ്തോലന്മാരും രക്തസാക്ഷികളുമെല്ലാം സമരസഭയിലുള്ളവരുമായി ഗാഢമായി ബന്ധിതരാണെന്ന് സഭ എന്നും വിശ്വസിച്ചിരുന്നു. നമ്മെപ്പോലെ മജ്ജയും മാംസവും ധരിച്ച് പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും മദ്ധേ്യ ജീവിതവിജയം നേടിയ മുൻഗാമികളായ പരേതരെ ഒാർക്കുകയും അവരുമായുള്ള ദെവികബന്ധം സജീവമാക്കുകയും ചെയ്യുക രക്ഷാകരം തന്നെ. ജീവിതവിജയം നേടിയ വിശുദ്ധർ നമ്മുക്ക് സജീവമാതൃകയായി നിലകൊള്ളുന്നു. അവരുമായുള്ള ആദ്ധ്യാത്മിക ബന്ധം ഉപവിയിലധിഷ്ഠിതമായ സാഹോദര്യം തന്നെയാണ്. ജീവന്റെ ഉറവിടമായ ദെവത്തിലുള്ള ബന്ധമാണ് ഇത്. നമ്മുടെ സഹോദരരും ഗുണകാംഷികളുമാണവർ. വിശുദ്ധരുമായുള്ള നമ്മുടെ ബന്ധം മിശിഹായുമായുള്ള ബന്ധത്തെ പൂവ്വോപരി സുദൃഢമാക്കുന്നു. വിശുദ്ധരിലൂടെ ദെവത്തിന്റെ മഹത്ത്വം നമ്മുക്ക് പ്രത്യക്ഷമാവുന്നു. വിശുദ്ധരുമായുള്ള നമ്മുടെ ബന്ധം ഏറ്റവും ആകർഷകവും പ്രത്യക്ഷവുമാവുന്നത് അവരൊടൊത്ത് ദെവത്തെ മഹത്ത്വപ്പെടുത്തുമ്പോഴാണ്. മിശിഹായുടെ രക്തത്താൽ രക്ഷിക്കപ്പെട്ട കോടാനുകോടി ദെവമക്കളുടെ ഒത്തൊരുമിച്ചുള്ള സ്തുതിഗീതമായിരിക്കും അത്. വർഗ്ഗവർണ്ണ വെപരീത്യമെനേ്യ മഹത്ത്വീകൃതരായ ദെവജനത്തിന്റെ അനശ്വരബന്ധത്തിൽ നിന്ന് ബഹിർഗമിക്കുന്ന ഇൗ കീർത്തനം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിതെ്വകദെവത്തെ വാഴ്ത്തിപ്പുകഴ്ത്തുന്നു. മിശിഹായുടെ തിരുശരീരരക്തങ്ങൾ പരികർമ്മം ചെയ്യുന്ന വി. കുർബാനയിൽ, നമ്മുക്ക് പരിശുദ്ധരോടും മാലാഖമാരോടുമൊത്ത് ദെവത്തെ പ്രകീർത്തിക്കുന്ന മഹോന്നതവേളയാണ് അൾത്താരയിലെ ബലിയർപ്പണം. പ. കന്യകാമറിയത്തെയും അപ്പോസ്തോലന്മാരെയും മാലാഖമാരെയും വിശുദ്ധരെയും പരേതരേയും എല്ലാവരെയും ഇവിടെ നാം ഒാർക്കുന്നു. ക്രസ്തവവിശ്വാസത്തിലാഴമായി അടിയുറച്ച ഇൗ കൂട്ടായ്മ സഭാജീവിത്തതിന്റെ ഒരു ചെതന്യ സ്രാതസ്സുതന്നെയാണ് (സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996. പേജ് 669-671).
ഇൗ ഭൂമിയിൽ ജീവിച്ചു മരിച്ചു സ്വർഗ്ഗത്തലെത്തിയവരാണ് വിശുദ്ധർ. വിജയസഭയിലെ അംഗങ്ങളായ അവർക്ക് ഭൂമിയിൽ സമരം ചെയ്യുന്ന സഭയെ സഹായിക്കാൻ സാധിക്കും. ദെവിക സംസർഗ്ഗത്തിൽ കഴിയുന്ന അവർ നമ്മുക്ക് പ്രത്യാശയും സന്തോഷവും പകർന്നുതരുന്നു. ഭൗതിക ജീവിതാനന്തരം നമ്മുക്കും ദെവദർശനഭാഗ്യമുണ്ടാകുമെന്നതിന്റെ അടയാളമാണ് വിശുദ്ധർ. ദെവത്തിന്റെ സഹവാസം അനുഭവിക്കുന്ന അവർ തങ്ങളുടെ മാധ്യസ്ഥ്യം വഴി സമരസഭാതനയരെ സഹായിക്കുന്നു. വിശുദ്ധർ നമ്മുടെ വണക്കം അർഹിക്കുന്നു. പക്ഷെ ആരാധന ദെവത്തിനു മാത്രമുള്ളതാണ്. കാരണം ദെവമാണു സമസ്ത വസ്തുകളുടെയും സ്രാഷ്ടാവ്. അസ്തിത്വത്തിന്റെ ഇരിപ്പിടമായ ദെവത്തിന് ആരാധന സമർപ്പിക്കേണ്ടത് സൃഷ്ടികളുടെ ചുമതലയാണ്. ആരാധനയും വണക്കവും തമ്മിൽ വ്യത്യാസമുണ്ട്. ആരാധന (adoration) ദെവത്തിനുമാത്രം അർപ്പിക്കുമ്പോൾ വണക്കം (veneration) വിശുദ്ധർക്കും വിശുദ്ധ വസ്തുകൾക്കും നാം നൽകുന്നു. ഇവ രണ്ടും തമ്മിലുള്ള വിഭജനം പ്രാധന്യമർഹിക്കുന്നതാണ്. ദെവം മാത്രമാണ് സർവ്വാധകാരി തിരുസഭയിൽ പുരാതനകാലംമുതൽ നിലനില്ക്കുന്ന പാരമ്പര്യമാണ് വിശുദ്ധരോടുള്ള വണക്കം. രണ്ടാം വത്തിക്കാൻ കൗൺസിലും ഇൗ പാരമ്പര്യം അംഗീകരിച്ചുറപ്പിക്കുന്നു. എന്നാൽ വിശുദ്ധരോടുള്ള വണക്കം ദെവത്തോടുള്ള ആരാധനയ്ക്ക് യാതൊരു കോട്ടവും വരുത്തരുത്. ദെവത്തിന്റെയും മനുഷ്യകുലത്തിന്റെയും ഇടയ്ക്കുളള ഏകമദ്ധ്യസ്ഥൻ രക്ഷകനായ ഇൗശോമിശിഹാ മാത്രമാണ്. ഇൗ ഏക മാദ്ധ്യസ്ഥ്യത്തിന് യാതൊരു മങ്ങലും ഏൽക്കുവാൻ പാടില്ല. മിശിഹായിൽ കേന്ദ്രീകൃതമായിരിക്കണം വിശുദ്ധരോടുള്ള വണക്കം. വഴിയും ജീവനും സത്യവുമായ ഇൗശോമിശിഹാ പിതാവായ ദെവത്തിന്റെ മുമ്പിൽ നമുക്കായി മദ്ധ്യസ്ഥത വഹിക്കുന്നു. അവിടുന്നു മാത്രമാണ് നമുക്ക് പിതാവിലേയ്ക്കുള്ള വഴി. മേല്പറഞ്ഞ വിശ്വാസസത്യത്തെപ്പറ്റി വേണ്ടത്ര അറിവില്ലാത്താവർക്ക് വിശുദ്ധരോടുള്ള വണക്കത്തിൽ മാർഗ്ഗഭ്രംശങ്ങളുണ്ടാകുന്നു. വ്യക്തിപരമായ അനുഭൂതികൾക്കും അതിരുകടന്ന ഭക്തിപ്രകടനങ്ങൾക്കും ഇതു വഴിതെളിക്കുന്നു. പ്രതിഫലേച്ഛയോടും, കച്ചവടമനസ്ഥിതിയോടുംകൂടി വിശുദ്ധർക്ക് നേർച്ച കാഴ്ചകളും മറ്റും സമർപ്പിക്കുകയും അവരോട് പ്രാർത്ഥിക്കുകയും ചെയ്യുന്നവരുണ്ട്. ഭക്തകൃത്യങ്ങളുടെ ബാഹുല്യവും വിശുദ്ധരോടുള്ള വണക്കത്തിലുണ്ടായിരിക്കേണ്ട സമനില തെറ്റിദ്ധരിക്കാറുണ്ട്. ഇതിനെതിരെ വത്തിക്കാൻ കൗൺസിൽ മുന്നറിയിപ്പുതരുന്നു. വിശുദ്ധരെ ബഹുമാനിക്കുന്നത് അവർ മിശിഹായെ വിശ്വസ്തതയോടെ അനുസരിച്ചതിനാലാണ്. വിശുദ്ധിയുടെ പൂർണ്ണത മിശിഹായിലല്ലാതെ മറ്റൊരിടത്തുമില്ല. അതിനാൽ വിശുദ്ധരെ പൂർണ്ണമാത്യകയാക്കുവാൻ സാദ്ധ്യമല്ല. മിശിഹായെ അനുസരിക്കാൻ അവർ ആത്മർത്ഥമായി പരിശ്രമിച്ചതിനാലാണ് വിശുദ്ധരായിത്തീർന്നത്. തന്മൂലം ഏകമദ്ധ്യസ്ഥനായ മിശിഹായിലുടെ മാത്രമെ ദെവവുമായുളള ബന്ധം സാധ്യമാകൂ. വിശുദ്ധിയുടെ പൂർണ്ണമാതൃക ഇൗശോമിശിഹാ മാത്രമേയുള്ളു. മിശിഹായെ വിശുദ്ധർ അനുകരിച്ച അളവിൽ മാത്രമെ അവരും അനുകരണാർഹരാകുന്നുള്ളു. സൃഷ്ടികളെന്നനിലയിൽ അവർ പരിപൂർണ്ണരല്ലല്ലോ. പൂർണ്ണത ദെവത്തിനു മാത്രമേയുളളു. (സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996. പേജ് : 672-674).
രക്ഷകനായെ മിശിഹായ്ക്കും അവിടുത്തെ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യപ്പെടുന്ന അൾത്താരയ്ക്കും നല്കേണ്ട പ്രാധാന്യത്തോടൊപ്പമോ, അതിനേക്കാൾ ഉപരിയോ പ്രാധാന്യം വിശുദ്ധരുടെ പ്രതിമകൾക്കോ, അവരോടുള്ള വണക്കത്തിനോ നല്കുന്നുണ്ടെങ്കിൽ അത് ശരിയായ വിശ്വാസപാരമ്പര്യത്തിൽനിന്നുള്ള വ്യതിചലനമാണെന്നതിൽ സംശയിക്കേണ്ടതില്ലല്ലോ. തന്മൂലം സഭ പഠിപ്പിക്കുന്നു. ""എന്നാൽ അവയുടെ എണ്ണം മിതപ്പെടുത്തുകയും അവയടെ ആനുപാതിക സ്ഥാനക്രമം ശരിയായി പാലിക്കുകയും ചെയ്യണം. അല്ലെങ്കിൽ, വിശ്വാസികൾ തെറ്റായ ഭക്തി പുലർത്തുന്നവരും സംശയാലുക്കളുമായിത്തീരാൻ ഇടയുണ്ട്. ദെവാലയത്തിൽ വിശുദ്ധ കുർബാനയേക്കാളോ, ഇൗശോയുടെ രൂപത്തേക്കാളോ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ വിശുദ്ധരുടെ പ്രതിമകളോ രൂപങ്ങളോ വച്ചിട്ടുണ്ടെങ്കിൽ അത് ആരാധനാലയത്തിൽ ദെവപുത്രനായ മിശിഹായ്ക്ക് നല്കേണ്ട പരമാദ്ധ്യക്ഷസ്ഥാനത്തിന് ചേർന്നതാണെന്ന് തോന്നുന്നില്ല. (സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996. പേജ് 677)
“We should also recall how in our churches certain images are venerated to the point that they seem to become idols and fetishes. There we see the devotee, hand outstretched and clutching the statue, staying sometimes for long moments in this position, as if in hope that some mysterious healing and life-giving fluid might flow from the image and pass through his hand and arm into his body and very soul” (B. Kloppenburg, Ecclesiology of Vatican II Chicago, 1974. p. 345) Quoted in p. 676.. സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996.
ക്രസ്തവ സഭ ആരംഭം മുതൽ മരിച്ചവരെ ഒാർക്കുകയും അവർക്കുവേണ്ടി കുർബാന അർപ്പിക്കുകയും ദാനധർമ്മങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു. എല്ലാ അപ്പോസ്തോലിക സഭകളിലെയും കുർബാന ക്രമങ്ങൾ, ശവസംസ്ക്കാര ക്രമങ്ങൾ മറ്റ് കൂദാശക്രമങ്ങൾ എന്നിവയിൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളുണ്ട്. പൗരസ്ത്യസുറിയാനി അഥവാ അസ്സീറിയൻ, ഒാറിയന്റൽ ഒാർത്തഡോക്സ് (യാക്കോബായ), ബിസന്റയിൽ ഒാർത്തഡോക്സ് ലത്തീൻ സഭകളെല്ലാം തന്നെ ഇന്നും മരിച്ചവരെ ഒാർക്കുന്നു. സി.എം. എസ്. മിഷനറിമാരുടെ സ്വാധീനത്തിൽപ്പെട്ട് മലങ്കരയിലെ പൂരാതന തക്സായിൽ നിന്നും കൂദാശ ക്രമങ്ങളിൽ നിന്നും നവീകരണക്കാർ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ നീക്കിക്കളഞ്ഞു. അങ്ങനെയാണ് മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാത്ത കുർബാനാക്രമവും ശവസംസ്ക്കാരക്രമവും മറ്റ് ക്രമങ്ങളും മലങ്കരസഭയിലുണ്ടായത്. അത് പ്രാചീന പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാണ്. (203)സഭ വിശുദ്ധരുടെ കൂട്ടായ്മയത്ര. ഇൗ ലോകത്തു നിന്നു വേർപിരിഞ്ഞതുകൊണ്ട് ഒരു വ്യക്തിയും കൂട്ടായ്മയിൽ നിന്നും ബഹിഷ്കൃതനാകുന്നില്ലല്ലോ. ഭുമിയിൽ ജീവിക്കുന്നവരും മരിച്ച് കടന്നുപോയവരും ഒരേ സഭയുടെ അംഗങ്ങളായി ദെവസന്നിധിയിൽ ജീവിക്കുന്നു. പ്രർത്ഥനവഴി പരസ്പരം സഹായിക്കാൻ സഭാംഗങ്ങൾ ബാദ്ധ്യസ്ഥരാണ്. ശ്ലെഹികമായ നിർദ്ദേശവും ഇക്കാര്യത്തിനുണ്ട്. ഇൗ ഭൂമിയിൽ ജീവിക്കുന്നവരും ഇവിടെനിന്നും കടന്നുപോയവരും തമ്മിലുള്ള എെക്യത്തെ സംബന്ധിച്ച അവബോധം സഭയിൽ എന്നുമുണ്ടായിരുന്നു. അതുകൊണ്ടാണ് എല്ലാ സഭകളുടെയും ആരധാനക്രമത്തിലും മറ്റു ശുശ്രൂഷകളിലും മരിച്ചവർക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും ശ്രഷ്ഠമായ കാര്യമാണ് ക്രിസ്തുവിന്റെ ബലിയുടെ പുനരാവിഷ്കരണമായ വിശുദ്ധ കുർബാനയുടെ അർപ്പണം. (204).. ഇൗ ഭൂമിയിൽ വിപ്രവാസത്തിൽ കഴിയുന്നവരും ക്രിസ്തുവിലുള്ള പ്രത്യാശയിൽ നിദ്രപ്രാപിച്ച് ഇൗ ലോകത്തിൽ നിന്ന് കടന്നുപോയി ദെവസമക്ഷം ജീവിക്കുന്നവരും എല്ലാം ഇൗ ഏകശരീരത്തിലെ അംഗങ്ങൾ തന്നെ. യൂദനായാലും വിജാതീയനായാലും യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുയും അവനിൽ വിശ്വസിച്ച് സ്നാനം സ്വീകരിക്കയും ചെയ്താൽ ഇൗ ഏക ശരീരത്തിലെ അംഗമാകും. ശിരസ്സും അവയവങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാണ്, മുന്തിരിവള്ളിയും ശാഖകളും തമ്മിലുള്ള ബന്ധത്തോടാണല്ലോ കർത്താവ് ഇൗ ബന്ധത്തെ ഉപമിക്കുക. ഇൗ ഏകശരീരത്തിലെ അംഗങ്ങൾ യേശുക്രിസ്തുവും തന്റെ പരിശുദ്ധാത്മാവും വഴി പരസ്പരം ബന്ധിതരായിരിക്കുന്നു. പരസ്പരം പ്രാർത്ഥിക്കുവാൻ കർത്താവു കല്പിച്ചിരിക്കുന്നു. കർത്താവുതന്നെ പത്രാസിനുവേണ്ടിയും (ലൂക്കാ. 22:31-32) ശിഷ്യൻമാർക്കെല്ലാവർക്കുവേണ്ടിയും (യോഹ 17:6-) തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. അവിടുന്നു നിത്യമായ ആരാധന സ്വർഗ്ഗത്തിൽ മനുഷ്യകാലത്തിനുവേണ്ടി അർപ്പിക്കുന്നു. വിശുദ്ധ പൗലോസ്ശ്ലീഹായും പരസ്പരമുള്ള പ്രർത്ഥനയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു (എഫേ.6:18-19). ഇതുതന്നെ വി. യാക്കോബും പഠിപ്പിക്കുന്നു (5:16). പാപികളായ മനുഷ്യരുടെ പ്രാർത്ഥനയ്ക്കു ഫലമുണ്ടാകുമെങ്കിൽ മരിച്ച് ദെവസമക്ഷം ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥന തികച്ചും ഫലദായകമാണ്. (കേരളത്തിലെ ക്രസ്തവസഭകൾ, ജി.ചേടിയത്ത്, Oriental Institute of Religious Studies, Kottayam, 1998. പേജ് 203-205).
വിശുദ്ധരോടുള്ള വണക്കത്തിൽ മാർഗ്ഗഭ്രംശങ്ങളുണ്ടാകുന്നു എന്നും വിശുദ്ധരെ പൂർണ്ണമാത്യകയാക്കുവാൻ സാദ്ധ്യമല്ല എന്നും അവർ തന്നെ സമ്മതിക്കുന്ന സ്ഥിതിക്ക് ഇവയെല്ലാം ഒഴിവാക്കാൻ അവർ സമ്മതിക്കുന്നുമില്ല എന്നതാണ് സങ്കടകരം.
ക്രിസ്തുവിനെ ഒതുക്കുന്ന കത്തോലിക്കാസഭയിലെ വിശുദ്ധരുടെ ഭക്തിപ്രസ്ഥാനങ്ങളും അത്ഭുതങ്ങളും മാന്ത്രികതയും
പുരാതന ബാബിലോണിയ മതത്തിന്റെ ഭാഗമായി നിലവിലിരുന്ന മാന്ത്രികതവിശ്വാസം പിന്നീട് ക്രിസ്തുമതത്തിലേക്ക് കെമാറ്റപ്പെട്ടു. അങ്ങനെ ജനങ്ങളുടെ ജീവിതത്തിലെ ഒാരോ ആവശ്യത്തിനുമുള്ള ചുമതല ഒാരോ വിശുദ്ധനുമുള്ള അവകാശ-അധികാരപരിധിയായി വിഭാഗിക്കപ്പെട്ടു. അങ്ങനെ ഒാരോ രോഗത്തിനും ആവശ്യങ്ങൾക്കും വേറെ വേറെ വിശുദ്ധരെ ആവശ്യമായിവരുകയും വിശുദ്ധരുടെ എണ്ണം കൂടുകയും ചെയ്തു. അങ്ങനെ വിശുദ്ധരെ ചുറ്റിപ്പറ്റിയുള്ള വിശ്വാസപാരമ്പര്യങ്ങളും ആരാധനയും റോമൻ കത്തോലിക്കാസഭയുടെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാനയാഥാർത്ഥ്യമായി രൂപപ്പെട്ടു. അങ്ങനെ യേശുവിന്റെ സ്ഥാനം കുറയുകയും യേശുവിനെ ഒതുക്കുകയും ചെയ്തു. വിശുദ്ധരുടെ പ്രവർത്തനകേന്ദ്രങ്ങളിൽ അത്ഭുതങ്ങളും തീർത്ഥാടനങ്ങളുമുണ്ടായതായി പ്രചരിപ്പിക്കപ്പെട്ടു. ക്രമേണ വിശുദ്ധഭക്തിയുടെ പ്രചാരകർ വിശുദ്ധരോടുള്ള ഭയം പ്രചരിപ്പിക്കുകയും ജനങ്ങളിൽ നിന്നും ഭക്തി ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ തീർത്ഥാടനങ്ങളും വരുമാനവും പുഷ്ടിപ്പെട്ടു. അങ്ങനെ വളർന്ന സഭാപ്രസ്ഥാനത്തിൽ നിന്ന് ക്രിസ്തു പുറത്താക്കപ്പെട്ടു. വിശുദ്ധരുടേതെന്ന പേരിൽ അവതരിപ്പിക്കപ്പെട്ട അനേകം ശരീരഅവശിഷ്ടങ്ങൾ കൊണ്ട് "തിരുശേഷിപ്പുകൾ' എന്ന പേരിൽ നിർമ്മിച്ചെടുത്ത വചനവിരുദ്ധമായ പാഗൺ കത്തോലിക്ക കൂട്ടുകെട്ട് സഭയിലുണ്ടാക്കിയ ദുർഗന്ധത്തെ കുറെയൊക്കെ ശുദ്ധീകരിക്കാൻ പ്രാട്ടസ്റ്റന്റ് വിപ്ലവത്തിന് കഴിഞ്ഞു.
മനുഷ്യസൃഷ്ടികളായ വിശുദ്ധസങ്കൽപങ്ങളെ വണങ്ങുന്നവർ
മലയാളി കത്തോലിക്കർ പോപ്പിനെയും പരാജയപ്പെടുത്തിയത് ഗീവർഗീസ് പുണ്യവാളന്റെ കാര്യത്തിലാണ്. ഗീവർഗീസ് ജീവിച്ചിരുന്നു എന്നതിന് യാതൊരു തെളിവുമില്ലാത്തതിനാൽ വിശുദ്ധരുടെ പട്ടികയിൽ നിന്ന് സെന്റ് ജോർജിനെ വത്തിക്കാനും പോപ്പും നീക്കം ചെയ്തു. എന്നാൽ, മലയാളി കത്തോലിക്കരിൽ രൂഢമൂലമായിരുന്ന ഗീവർഗീസ് ഭക്തിയെ സ്പർശിക്കാൻപോലും പോപ്പിനായില്ല. മലയാളി വിശ്വാസികളുടെ മനസ്സിൽ ഗീവർഗീസ് പുണ്യവാളൻ ഒരു പോപ്പിനും തൊടാനാവാത്തത്ര ഉയരത്തിലാണ്. 1962 മുതൽ 1965 വരെ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കാലത്താണ് കത്തോലിക്കാസഭ സെന്റ് ജോർജ്ജിനെയും മറ്റ് നിരവധി പേരെയും വേണ്ടത്ര തെളിവില്ലാത്തതിന്റെ പേരിൽ വിശുദ്ധരുടെ പട്ടികയിൽനിന്നും ഒഴിവാക്കിയത്. പല കാലങ്ങളിലായും പല ദേശങ്ങളിലായും രൂപംകൊണ്ട സെന്റ് ജോർജ്ജ മിത്ത് പല കെവഴികളിലൂടെയാണ് കേരളത്തിലെത്തിയത് റോമൻ സാമ്രാജ്യത്തിലെ ക്രിസ്തുമതപൂർവ്വ പേഗൻ ലോകത്തെ വിശ്വാസഭാവനകളിൽനിന്ന് ചില ചീന്തുകൾ അടർത്തിയെടുത്ത് ക്രിസ്ത്യൻ പരിവേഷം നൽകി വിശുദ്ധരുടെ പ്രതിച്ഛായ നിർമ്മിച്ചെടുക്കുന്ന പതിവ് മധ്യകാലത്തുണ്ടായിരുന്നു. ഇതിന്റെ മികച്ച ഉദാഹരണമാണ് സെന്റ് ജോർജ് എന്ന് മിർച്ചാ എലിയാദെ അഭിപ്രായപ്പെടുന്നു. ഗ്രീസ് മുതൽ അയർലന്റുവരെയും പോർച്ചുഗൽ മുതൽ യൂറാൽസ് വരെയും ഉള്ള നാടുകളിലെ വ്യാളിയെ വധിക്കുന്ന നിരവധി നായകരിലും ദെവങ്ങളിലുംനിന്ന് സെന്റ് ജോര്ജ് എന്നൊരു വിശുദ്ധരൂപത്തെ സ്യഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. (ക്രിസ്ത്യാനികൾ, ബോബി തോമസ്, ഡി സി ബുക്സ്, കോട്ടയം 2016. പേജ് 364-365; Reference - A History of Religious Ideas – Volume 2, Mircea Eliade).
സഭകൾ പ്രഖ്യാപിക്കുന്ന വിശുദ്ധരും ദെവത്തിന്റെ വിശുദ്ധരും തമ്മിൽ വ്യത്യാസമുണ്ട്
ഒരാളെ വിശുദ്ധനാണെന്നോ, അല്ലെന്നോ വിധിക്കാനുള്ള അധികാരം യേശുവിന് മാത്രമേയുള്ളു. സഭാസംഘടനകൾക്ക് ആരെയും വിശുദ്ധനാക്കാൻ കഴിയില്ല. മരിച്ചവരെ പ്രാർത്ഥിച്ച് വിശുദ്ധരാക്കാനാവില്ല. യഥാർത്ഥത്തിൽ വിശുദ്ധനാകുന്നത് ജീവിച്ചിരിക്കുമ്പോഴാണ്. മരിച്ചതിന് ശേഷമല്ല. എന്നാൽ ചില സഭകൾ മരിച്ചുപോയ ചിലരെ സഭയുടെ വിശുദ്ധരായി പ്രഖ്യാപിക്കുന്നു. എന്നാൽ അവർ ദെവത്തിന്റെ വിശുദ്ധരാകണമെന്നില്ല. ചില സഭാസംഘടനകൾ ചിലരെ മാത്രം വിശുദ്ധരായി പ്രഖ്യാപിക്കുന്നതിലൂടെ ലളിതമായ ബെബിൾസത്യത്തെ കോട്ടിക്കളയുകയും വികലമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അതായത് യേശുവിൽ വിശ്വസിച്ചതുകൊണ്ട് മാത്രം പോരെന്നും, സഭാപ്രസ്ഥാനത്തിന്റെ അംഗീകാരം കൂടിയുണ്ടെങ്കിലേ വിശുദ്ധപദവിയിലേക്ക് ഉയരാൻ കഴിയൂ എന്നുമുള്ള സത്യവിരുദ്ധമായ മറ്റൊരു സുവിശേഷം പ്രചരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. അതിന്റെ ഫലമായി അത്തരം അംഗീകാരം ലഭിക്കാത്തവർ താൻ വിശുദ്ധനല്ലല്ലോ എന്ന വിചാരത്താൽ അടിച്ചമർത്തപ്പെടുകയും സഭാപ്രസ്ഥാനത്തിന്റെ സർവ്വാധിപത്യത്തിന് മുന്നിൽ സ്വയം അടിയറവയ്ക്കുകയും ചെയ്യുന്നു. സഭയിൽ വിശുദ്ധരും വിശുദ്ധരല്ലാത്തവരും, പുരോഹിതരും പുരോഹിതരല്ലാത്തവരും എന്നൊക്കെയുള്ള വേർതിരിവ് നിലനിർത്തുന്നത് തികച്ചും ദെവവചനവിരുദ്ധമാണ്. അത് സഭാശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഇതെല്ലാം ആത്മീയ അടിമത്തത്തിൽ ജനങ്ങളെ തളച്ചിടാൻവേണ്ടി സാത്താൻ ഉപയോഗിക്കുന്ന ആയുധങ്ങളും തന്ത്രങ്ങളും മാത്രമാണ്.
മരിച്ച ചില മനുഷ്യരെ ദെവത്തെപ്പോലെയാക്കുന്നു
വീണ്ടുംജനന അനുഭവമില്ലാത്ത പള്ളി മതക്കാർ വിശുദ്ധരെ കെട്ടിച്ചമച്ചെടുക്കാൻ ശ്രമിക്കുന്നു. ഇന്ന് ചില സഭകളിൽ ഒരാളെ വിശുദ്ധനാക്കാൻ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ നടക്കുന്നു. എന്നാൽ വിശുദ്ധനാകാൻ ദെവം നിശ്ചയിച്ചിരിക്കുന്ന കാര്യങ്ങളെപ്പറ്റി ഇത്തരക്കാർ ഒന്നും പറയുന്നില്ല. കാരണം ജനങ്ങൾ സത്യം മനസിലാക്കിയാൽ ഇന്നത്തെ പുരോഹിതവർഗ്ഗത്തിനും അവർ കെട്ടിച്ചമച്ചെടുക്കുന്ന വിശുദ്ധർക്കും പണിയില്ലാതാകും. സ്വാർത്ഥതയും അഹങ്കാരവും, അത്യാഗ്രവും, നുണയും വഞ്ചനയും സാത്താന്റെ തത്വചിന്തയുടെ മൂലക്കല്ലുകളാണ്. ചില മനുഷ്യരെ വിശുദ്ധരും പരിശുദ്ധരുമെന്ന പ്രതേ്യക പദവിയിലേക്കുയർത്തുന്ന രീതി മനുഷ്യനെ ദെവത്തെപ്പോലെയാക്കുക എന്ന സാത്താന്റെ പദ്ധതിയുടെ ഭാഗമാണ്. ആരായിരുന്നാലും, ഏത് രീതിയിലായിരുന്നാലും ദെവതുല്യതയിലേക്ക് മനുഷ്യരെ ഉയർത്താനുള്ള മനോഭാവം ദെവത്തിനെതിരെയുള്ള മനുഷ്യന്റെ പരസ്യമായ യുദ്ധമാണ്. ചില മനുഷ്യർക്ക് ജീവിച്ചിരിക്കുമ്പോഴും, മറ്റ് ചിലർക്ക് മരണശേഷവും അതുല്യമായ ദിവ്യതയുടെയും പരിശുദ്ധിയുടെയും പരിവേഷം നൽകി വണങ്ങുന്നത് തികച്ചും തെറ്റാണ്. മനുഷ്യനെ ദെവത്തെപ്പോലെയാക്കി ചിത്രീകരിച്ച് ദെവത്തെ തുഛ്ചീകരിച്ച് ദെവത്തിന്റെ മഹത്വം കുറച്ച് കാണിക്കാനായി സാത്താൻ ക്രമീകരിച്ച് വച്ചിരിക്കുന്ന അനേകം തന്ത്രങ്ങളിൽ ഏറ്റവും അപകടം നിറഞ്ഞ ആത്മീയ മേഖലയാണ് വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന.
വിശുദ്ധരെ ആശ്രയിക്കുന്നത് രക്ഷാനിർണ്ണയം ഇല്ലാത്തതുകൊണ്ട്
ക്രിസ്തുവില്ലാത്ത നാമമാത്ര ക്രിസ്ത്യാനികൾ വിശുദ്ധരെ നിർമ്മിച്ചെടുക്കുകയും അവരോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പാരമ്പര്യസഭകളിൽ അനേകർ ഇന്ന് ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുന്നുവെ ങ്കിലും യഥാർത്ഥ ക്രിസ്തു ഇല്ലാത്തവരാണ്. അത്തരക്കാർക്ക് യേശുവുമായി വ്യക്തിപരമായ ബന്ധമില്ല. മാനസാന്തരത്തിലൂടെ യേശുവിൽനിന്ന് പാപക്ഷമ ലഭിക്കുമെന്ന കാര്യം അവർക്ക് മനസിലാകുന്നില്ല. വീണ്ടുംജനന അനുഭവമില്ലാത്തതുകൊണ്ട് തങ്ങൾ രക്ഷിക്കപ്പെട്ടതാണോ എന്ന ഉറപ്പ് ഇത്തരക്കാർക്ക് ഇല്ലാതായി. അതിനാൽ ഞങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോടപേക്ഷിക്കണമേ എന്ന് ചില മരിച്ച മനുഷ്യരോട് യാചിച്ചുകൊണ്ടിരിക്കേണ്ട ഗതികേടുമുണ്ടാകുന്നു. രക്ഷ ഒാരോരുത്തരും വ്യക്തിപരമായി സ്വീകരിക്കേണ്ട ഒന്നാണ്. അല്ലാതെ മറ്റുള്ളവർ പ്രാർത്ഥിച്ച് നേടി കൊടുക്കേണ്ട ഒന്നല്ല. ആത്മരക്ഷപ്രാപിക്കാതെ മരിക്കുന്നതുകൊണ്ട് മരണശേഷം ജീവിച്ചിരിക്കുന്നവർ മരിച്ചുപോയവരുടെ ആത്മരക്ഷക്കായി പ്രാർത്ഥനയും കർമ്മങ്ങളും നടത്തുന്നു. മരണശേഷവും രക്ഷപ്രാപിക്കാൻ സാദ്ധ്യതയുണ്ട് എന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ രക്ഷപ്രാപിക്കാനുള്ള ശ്രമം കുറവാണ്. മരണശേഷവും രക്ഷ ലഭിക്കാനും വിശുദ്ധനാകാനും സാദ്ധ്യതയുണ്ട് എന്ന തെറ്റിദ്ധാരണ പല തിന്മകൾക്കും കാരണമാണ്.
ചില പാരമ്പര്യസഭകൾ വിശുദ്ധരോടുള്ള ഭക്തിയിലൂടെ വിഗ്രഹാരാധനയെ പ്രാത്സാഹിപ്പിക്കുന്നു
ചില പാരമ്പര്യ സഭകൾ വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയെയും തിരുസ്വരൂപവണക്കത്തെയും ന്യായീകരിക്കുന്നു. ഇന്ന് പാരമ്പര്യസഭകളിൽ ദെവത്തെക്കാൾ മഹത്വം വിശുദ്ധർക്കല്ലേ കൊടുക്കുന്നത് എന്നതിനെപ്പറ്റി ചിന്തിക്കണം. നമ്മുടെ പള്ളികളിലും വീടുകളിലുമുള്ള തിരുസ്വരൂപങ്ങൾ ക്രിസ്തു രഹസ്യത്തിലുള്ള നമ്മുടെ വിശ്വാസത്തെ ഉണർത്തുന്നതിനും പോഷിപ്പിക്കുന്നതിനും വേണ്ടിയാണ്. ക്രിസ്തുവിന്റെയും, ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനങ്ങളുടെയും പ്രതിമകളിലൂടെ നാം ക്രിസ്തുവിനെയാണ് ആരാധിക്കുന്നത്. പരിശുദ്ധ ദെവമാതാവിന്റെയും, ദൂതൻമാരുടെയും, വിശുദ്ധരുടെയും തിരുസ്വരൂപങ്ങളിലൂടെ നാം ആരാധിക്കുന്നത് അവയിലൂടെ പ്രതിനിധീകരിക്കപ്പെടുന്ന വ്യക്തികളെയാണ് എന്നും, അവ പള്ളികളിലും, വീടുകളിലും, തെരുവുകളിലും ഒക്കെ പ്രദർശിപ്പിക്കണമെന്നും ഒക്കെ റോമ മതം പഠിപ്പിക്കുന്നു (കാറ്റക്കിസം 1192). കാറ്റക്കിസം 2130, 2131, 2132, 2141 എന്നിവയും തിരുസ്വരൂപ വണക്കത്തെ ദെവവചന വിരുദ്ധമായ രീതിയിൽ ന്യായീകരിക്കുന്നു.
ചില പാരമ്പര്യ സഭകൾ രണ്ടാം കൽപന ഒളിച്ചുവച്ച് തിരുസ്വരൂപ വണക്കത്തിലൂടെ വിഗ്രഹാരാധന നടത്തുന്നു. റോമ മത അധികാരികൾ വിഗ്രഹാരാധനയെ വിലക്കുന്നതായ രണ്ടാം കൽപനയെ ഒന്നാം കൽപനയുടെ ഭാഗമാക്കി അതിന്റെ തനി അർത്ഥം മറച്ചുവയ്ക്കുന്നതുകൊണ്ട് വിഗ്രഹാരാധന എന്താണ് എന്നുള്ള വസത്ുതയും, അതിനെതിരായ ദെവകൽപനയും ജനങ്ങൾ മനസിലാക്കാതെ പോകുന്നു. അങ്ങനെ തന്ത്രപരമായി ജനങ്ങൾക്ക് വിഗ്രഹങ്ങൾ നൽകുകയും അവയെ ആരാധിക്കാൻ അവരെ പ്രരിപ്പിക്കുകയും ചെയ്യുന്നു. പത്താം കൽപന രണ്ടായി വിഭജിക്കുകയും, അതിനെ ഒമ്പതും പത്തും ആക്കിത്തീർക്കുകയും ചെയ്തു. അങ്ങനെ ദെവകൽപനകളുടെ എണ്ണം മൊത്തം പത്തായിട്ടുതന്നെ വരുത്തിത്തീർത്തു. ചില പാരമ്പര്യ സഭകൾ പ്രതിമകൾ നിർമ്മിക്കുകയും അവയ്ക്ക് മുമ്പിൽ പ്രണമിക്കുകയും ചെയ്യുന്നു. ഒന്നാം ദെവകല്പന ലംഘിച്ച് പുഷ്പാർച്ചന നടത്താനും, മെഴുകുതിരി കത്തിക്കാനും, പ്രദക്ഷിണം നടത്താനും, വിശുദ്ധരുടെ പ്രതിമകൾ ചുമക്കാനും, അവയെ വണങ്ങാനും, അവരോട് പ്രാർത്ഥിക്കാനും അവർക്കു മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന നേർച്ചപ്പെട്ടിയിലേക്ക് ഉദാരമായി നേർച്ചയിടാനും ജനങ്ങളെ പ്രാത്സാഹിപ്പിക്കുന്നു. പല സഭകളും വിശുദ്ധരുടെ രൂപങ്ങളും പടങ്ങളും നിർമ്മിക്കുകയും അവയെ പള്ളികളിലും പൊതുസ്ഥലങ്ങളിലും പ്രതിഷ്ഠിക്കുകയും, അവയ്ക്ക് മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കാനും നേർച്ചയർപ്പിക്കാനും ജനങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം ഭക്താഭ്യാസങ്ങൾ വിഗ്രഹാരാധനയാണെന്നും, അങ്ങനെ ചെയ്യുന്നവർക്കെതിരായി ദെവകോപമുണ്ടാകുമെന്നും ദെവവചനം വ്യക്തമാക്കുന്നു (പുറ 20:5; 34:14; നിയമാ 5:8-10; 1യോഹ 5:21; ഗലാ 5:19).
ഇന്ന് ചില സഭകൾ മരിച്ചുപോയ വിശുദ്ധരോടു പ്രാർത്ഥിക്കണമെന്നും, അവരുടെ ആസ്ഥാനങ്ങളിലേക്ക് തീർത്ഥാടനം നടത്തണമെന്നും, അവർക്ക് നേർച്ചകാഴ്ച്ചകൾ അർപ്പിക്കണമെന്നും വിശ്വാസികളെ ഉപദേശിക്കുന്നു. അവരുടെ മദ്ധ്യസ്ഥത വിശ്വാസികൾക്ക് പ്രയോജനം ചെയ്യുമെന്ന് പഠിപ്പിക്കുന്നു. മറിയത്തോടും വിശുദ്ധരോടും പ്രാർത്ഥിക്കുക മാത്രമല്ല, അവരെ സ്തുതിക്കുകയും അവരുടെ അനുഗ്രഹങ്ങൾ തേടുകയും ചെയ്യുന്നത് സർവ്വസാധാരണമായി തീർന്നിരിക്കുന്നു. ദെവം മാത്രം അർഹിക്കുന്ന സ്തുതികൾ മറിയത്തിന് കൊടുക്കുന്നത് പ്രതേ്യകിച്ചും ലിഗോറിയുടെ മറിയത്തിനുള്ള കീർത്തനങ്ങളിൽ കാണാവുന്നതാണ്. എന്നാൽ ഇതെല്ലാം ദെവവചനവിരുദ്ധമായ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയ ഉപദേശമാണ്. കെക്കൂലിയും ശുപാർശയും വഴിയായി സ്വാധീനിക്കാവുന്ന ഭരണാധികാരികളെപ്പോലെയുള്ള ആളാണ് ദെവം എന്ന തെറ്റിദ്ധാരണയാണ് ഇത്തരം ഉപദേശങ്ങൾക്ക് കാരണം. മരിച്ച ചില വ്യക്തികളുടെ ശരീരഭാഗങ്ങളോടും (തിരുശേഷിപ്പ്), പ്രതിമകളോടുമുള്ള (തിരുസ്വരൂപം) ഭക്തി വളർത്തുന്നു. വിശുദ്ധരുടെ ഭൗതിക ശരീരത്തോടും ശരീരഭാഗങ്ങളോടുമുള്ള ഭക്തിയും പ്രാത്സാഹിപ്പിച്ചു വരുന്നു എന്നത് വളരെ ഹീനവും ലജ്ഞാകരവുമായ ഒരു യാഥാർത്ഥ്യമാണ്. യേശുവിന്റെയും മറിയത്തിന്റെയും തിരുഹൃദയത്തോടുള്ള ഭക്തി പ്രാൽസാഹിപ്പിക്കപ്പെടുന്നു. മരിച്ചുപോയ സഭാപ്രമുഖരുടെ ശരീരഭാഗങ്ങളോട് ഭക്തി കാണിക്കുവാൻ അധികാരികൾ ജനങ്ങളെ പ്രരിപ്പിക്കുന്നു. അങ്ങനെ പലരുടേയും അസ്ഥികളും, തലമുടിയും, തുണികളും എല്ലാം ജനങ്ങൾ വണങ്ങി ആരാധിക്കുന്നു. ഇവയ്ക്കെല്ലാം ജനങ്ങളെ എല്ലാവിധ ആത്മീയവും ശാരീരികവുമായ തിന്മകളിൽ നിന്ന് രക്ഷിക്കാനുള്ള പ്രതേ്യക ശക്തിയുണ്ടെന്ന മിഥ്യാധാരണ ജനങ്ങളുടെ ഇടയിൽ പരത്തുന്നു. പലപ്പോഴും ഇത്തരം തിരുശേഷിപ്പ് ഏത് വ്യക്തിയുടെതാണെന്ന് സംശയാതീതമായി നിർണ്ണയിക്കാൻ പോലും കഴിയാതെ വരുന്നു. പലപ്പോഴും ഇത്തരം പ്രവണതകൾ വളരെ അപഹാസ്യമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നു. ഉദാഹരണമായി ലോകത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ സ്നാപക യോഹന്നാന്റേതെന്ന് അവകാശപ്പെടുന്ന ഒന്നിലധികം തലകൾ തിരുശേഷിപ്പായി വണങ്ങപ്പെടുന്നു എന്ന് കേട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളെപ്പറ്റി വായനക്കാർ ഒരു സത്യാനേ്വഷണം നടത്തുന്നത് രസകരമായ പല കാര്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരാൻ സഹായിക്കും.
ഏതെങ്കിലും വിശുദ്ധന്റെ ശരീരഭാഗങ്ങളോ, വസ്ത്രങ്ങളോ പൊതുവണക്കത്തിന് വയ്ക്കുകയോ അവയോട് പ്രാർത്ഥിക്കുകയോ ചെയ്തതായി യാതൊരു തെളിവും ബെബിളിലില്ല. എന്നാൽ യേശുവിന്റെയും വിശുദ്ധരുടെയും ഒക്കെ ഏതെല്ലാം തരത്തിലുള്ള വിഗ്രഹങ്ങളും ഫോട്ടോകളുമാണ് മാർക്കറ്റിൽ ലഭിക്കുന്നത് എന്ന് ചിന്തിച്ചുനോക്കൂ. എത്രയോ ഹീനവും ലജ്ഞാകരവുമായ കാര്യങ്ങളെയാണ് ഇപ്രകാരം പരിഷ്കൃത പദവിയിലേക്കുയർത്തിയിരിക്കുന്നത്. ഇത്തരം അന്ധവിശ്വാസങ്ങളെ ഉപേക്ഷിച്ചു സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരങ്ങളും ഉള്ള യേശുവിനെ മാത്രം ആശ്രയിക്കാൻ എന്തുകൊണ്ടാണ് അധികാരികൾ ജനങ്ങളെ ശീലിപ്പിക്കാത്തത്? ഇത്തരം ബാഹ്യമായ ആചാരനടപടികൾക്കൊന്നും മനുഷ്യന്റെ ആത്മദാഹത്തെ ശമിപ്പിക്കാൻ കഴിയില്ല എന്ന സത്യം ഉൾക്കൊള്ളാൻ നമുക്ക് കഴിയണം. ഇതിനെല്ലാം ന്യായീകരണം നിർവ്വചന തന്ത്രത്തിലൂടെ നൽകുന്നു. ദെവത്തിന് മാത്രം കൊടുക്കുന്ന ഏറ്റവും ഉന്നതമായ ആരാധന (ലാട്രിയ) എന്നും, ദെവദൂതർക്കും വിശുദ്ധർക്കു കൊടുക്കുന്ന വണക്കം (ഡൂളിയ) എന്നും, മറിയത്തിന് കൊടുക്കുന്ന കൂടിയ തരത്തിലുള്ള വണക്കം (ഹെപ്പർ ഡൂളിയ) എന്നും നിർവ്വചനം ചെയ്തിരിക്കുന്നു. ഇത്തരം വിശദീകരണം വെറും തന്ത്രപരം മാത്രമാകുന്നു. ഒരു സാധാരണ വിശ്വാസിയെ (ആരാധകനെ) സംബന്ധിച്ചിടത്തോളം ഇത്തരം നിർവ്വചനങ്ങൾ കൊണ്ട് പ്രയോജനമില്ല. അധികാരികൾ നിർണ്ണയിച്ച് വെച്ചിരിക്കുന്ന പ്രതേ്യക അളവ് ഭക്തിയും, ബഹുമാനവും, വിശുദ്ധർക്കും, മറിയത്തിനുമെക്കെ പ്രതേ്യകം പ്രതേ്യകം കൊടുക്കണമെന്ന് പറയുന്നത് അനാവശ്യവും അപ്രായോഗികവുമാണ്. ഉദാഹരണമായി വിശന്നു വലഞ്ഞുവരുന്ന, വായിക്കാനറിയില്ലാത്ത ആളുകൾക്കടുത്ത് ഭക്ഷണരൂപത്തിൽ വിഷവും മറ്റും വച്ചാൽ അവർ വിഷം കഴിച്ചെന്ന് വരും. എല്ലാം കൃത്യമായി എഴുതിവച്ചിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. അത് ദുരുദ്ദേശ്യത്തോടുകൂടിയ തെറ്റായ ന്യായീകരണം മാത്രമാണ്.
പാപിയെ സ്വീകരിക്കുന്ന ദെവത്തിനും അനുതപിക്കുന്ന പാപിക്കും ഇടയിൽ മദ്ധ്യസ്ഥന്റെ ആവശ്യമില്ല എന്ന് മുടിയനായ പുത്രന്റെ ഉപമയിൽ നിന്ന് വ്യക്തമാകുന്നു. മുടിയനായ പുത്രൻ തന്റെ പിതാവിന്റെ പക്കലേക്ക് തിരിച്ചുവന്നപ്പോൾ മദ്ധ്യസ്ഥരുടെ സഹായം തേടിയില്ല. അവധി വച്ചില്ല. പിതാവിന്റെ സന്നിധിയിലേക്ക് നേരിട്ട വന്നതുകൊണ്ട് പിതാവ് അവനെ മാനിച്ചു. തന്നെ ഒരു ജോലിക്കാരനായി മാത്രം സ്വീകരിക്കാൻ അപേക്ഷിച്ചെങ്കിലും പുത്രനായി സ്വീകരിച്ചു. ആഭരണങ്ങളും വസ്ത്രങ്ങളും അണിയിക്കാൻ ഭൃത്യന്മാരോട് ആജ്ഞാപിച്ചു. കൊഴുപ്പിച്ച കാളയെ കൊന്ന് അവരുടെ സന്തോഷം പൂർത്തിയാക്കി. മഹാപുരോഹിതനായ അഹരോൻ ദെവകല്പനയ്ക്ക് വിരുദ്ധമായി വിഗ്രഹത്തെ നിർമ്മിച്ച് ജനങ്ങളെ വിഗ്രഹാരാധകരാക്കിയതുപോലെ, ഇന്നത്തെ മഹാപുരോഹിതർ അറിഞ്ഞോ, അറിയാതെയോ വിശുദ്ധരുടെ രൂപത്തിൽ പുതിയ പുതിയ വിഗ്രഹങ്ങളെ ജനങ്ങൾക്ക് നൽകി അവരെ വിഗ്രഹാരാധനയ്ക്ക് പ്രരിപ്പിക്കുന്നു. യേശുക്രിസ്തുവിനെ ഏതൊരു ആദരവോടെയാണോ ആരാധിക്കുന്നത് അതേ ആദരവോടെ യേശുവിന്റെ രൂപങ്ങളേയും കുരിശുരൂപങ്ങളേയും വണങ്ങുന്നു, ആരാധിക്കുന്നു. മരിച്ച വിശുദ്ധരുടെ രൂപങ്ങളെ അവർ യഥാർത്ഥ വ്യക്തികളെന്നപോലെ വണങ്ങുന്നു. അങ്ങനെ സ്രഷ്ടാവിന് കൊടുക്കേണ്ട ആരാധന മനുഷ്യന്റെ സൃഷ്ടികൾക്ക് കൊടുക്കുന്നു. ഇത് വളരെ ഹീനമായ വിഗ്രഹാരാധനയാകുന്നു.
വിഗ്രഹങ്ങളെ അടിസ്ഥാനമാക്കിയാണ് പെരുന്നാളുകളും പ്രധാന ആഘോഷങ്ങളും നടക്കുന്നത്. സ്വരൂപങ്ങളെ അലങ്കരിക്കുകയും അവയ്ക്ക് മുമ്പിൽ നേർച്ചപ്പെട്ടി വയ്ക്കുകയും ചെയ്യുന്നു. ആരാധനയും പ്രാർത്ഥനയും അവയ്ക്ക് മുമ്പിൽനിന്നാണ്. മനസിനെ ദെവത്തിലേക്ക് തിരിക്കാൻ അത് ഉപകരിക്കും എന്നാണ് അവരുടെ ചിന്ത. ഇത്തരം ചിന്ത സത്യദെവത്തിലേക്ക് തിരിയാത്ത, രക്ഷിക്കപ്പെടാത്ത മനുഷ്യഹൃദയത്തിന്റെ ആത്മദാഹത്തിന്റെ പ്രകടനമാണ്. സത്യദെവത്തെ യഥാർത്ഥമായി കണ്ടുമുട്ടിയ മനുഷ്യന് വിഗ്രഹങ്ങളുടെ ആവശ്യമില്ല. ഇടവകകളിൽ തിരുനാളുകളുടെ കാലം അടുത്തിരിക്കുന്നു. അനേകലക്ഷം രൂപ ചെലവാക്കി മനുഷ്യനാൽ സാദ്ധ്യമായ എല്ലാവിധ ആഘോഷാഡംബരംങ്ങളോടെ വിശുദ്ധരുടെ തിരുനാളുകൾ മത്സരിച്ച് കൊണ്ടാടുന്നു. ഭപടി കെട്ടിവച്ചാൽ മെത്രാൻ വന്ന് പൊന്തിഫിക്കൽ കുർബ്ബാനയും ചൊല്ലിത്തരും. മെത്രാനുള്ള സ്വീകരണംതന്നെ യേശുവിന്റെ തിരുനാളിനെക്കാൾ കേമം. വിശുദ്ധരുടെ മഹത്വത്തിനായി ചെലവിടുന്നതിന്റെ ഒരു ശതമാനമെങ്കിലും യേശുവിന്റേതായി അവശേഷിക്കുന്ന തിരുനാളുകൾക്ക് ചെലവിടാറില്ലതന്നെ. യേശുവിന്റെ ഒാർമ്മയ്ക്കായി ആചരിക്കാൻ നിർദ്ദേശിക്കപ്പെട്ട വി.കുർബ്ബാനപോലും ഇക്കാലത്ത് വിശുദ്ധരുടെ മഹത്വീകരണത്തിനാണ് ആചരിക്കുന്നത്. വിശുദ്ധരാക്കപ്പെടാനുള്ളവരുടെ ചരമദിനങ്ങളിൽ അവരുടെ ശവകുടീരങ്ങളിൽ നാനാവിധ കുർബ്ബാനകളുടെ മത്സരവേളതന്നെ നടത്തപ്പെടുന്നു. അതുവഴി മഹത്വീകരിക്കപ്പെടുന്നത് യേശുവോ, ശവകുടീരത്തിന്റെ ഉടമസ്ഥനോ? വി.കുർബ്ബാനയുടെ വാഴ്വ് പോലെതന്നെ, വിശുദ്ധരുടെ തിരുശേഷിപ്പ് എഴുന്നെള്ളിച്ച് ലദീഞ്ഞ് നടത്തുന്നു. ആ തിരുശേഷിപ്പുകൾ എന്താണ്? എല്ലിന്റെ തരി, ഉടുതുണിയുടെ കഷണം, ഒരു രോമം, അല്ലെങ്കിൽ ശവക്കുഴിയിൽ അവശേഷിച്ച എന്തെങ്കിലും (കെ. എം. ജോസഫ്, ചേന്നാട്, ഒാശാന, നവംബർ 2002, പേജ് 10).
ആഘോഷമായ തിരുനാൾ കുർബ്ബാന മറ്റൊരു ഗാനമേളയായി ചിലടത്തെങ്കിലും തരംതാഴ്ന്നു പോകുന്നുണ്ട്. വിശുദ്ധരുടെ രൂപങ്ങളും വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണങ്ങളുടെ ആത്മീയതയെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. വിശുദ്ധനെക്കുറിച്ചോ ആത്മീയകാര്യങ്ങളെക്കുറിച്ചോ ചിന്തിക്കുന്നവർ തന്നെ വിരളം.. പ്രദക്ഷിണത്തിന്റെകൂടെ നീങ്ങുന്നവർതന്നെ നിവൃത്തിയുണ്ടെങ്കിൽ ചെണ്ടമേളക്കാരുടെയും ബാന്റുസെറ്റുകാരുടെയും ചുറ്റും ഇടിച്ചുനിൽക്കാനാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. വിശുദ്ധന്റെ ബഹുമാനാർത്ഥം ബാന്റുസെറ്റുകാർ ആലപിക്കുന്നതാകട്ടെ, ചിങ്ങമാസം വന്നുചേർന്നാൽ..കരിമിഴിക്കുരുവിയെ കണ്ടില്ല.., കൊമ്പെട് കുഴലെട് മാളോരെ.. തുടങ്ങിയ ഗാനങ്ങളാണ്. പള്ളിയുടെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള കോളാമ്പിയിൽകൂടിപ്പോലും ഇത്തരം പാട്ടുകൾ തിരുനാൾ ദിനങ്ങളിൽ മുഴങ്ങിക്കേൾക്കാറുണ്ട് എന്നതാണ് കഷ്ടം. തിരുനാളുകളോടനുബന്ധിച്ച് ഇന്ന് നടത്തുന്ന കലാപരിപാടികളും ആ ചെതന്യത്തിന് ചേരുന്നതല്ലെന്ന് പറയേണ്ടിയിരിക്കുന്നു. ഗാനമേളയാണ് പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നത്.. ഗാനത്തിന്റെ ലഹരി ഏറ്റുവാങ്ങാൻ പറ്റിയ ലഹരി മുമ്പേതന്നെ ഉള്ളിലാക്കിയാണ് ഇൗ ആട്ടക്കാർ എത്തിച്ചേരുന്നത്.. (ദീപനാളം 2002 ഡിസംബർ 5, പേജ് 3).
റോമ 1:18-32 വരെയുള്ള ഭാഗം ചുരുക്കിപ്പറഞ്ഞാൽ: വിഗ്രഹവണക്കക്കാർ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു. അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. അവർ മൂഢരായിത്തീർന്നു. അവർ അനശ്വരനായ ദെവത്തിന്റെ തേജസിനെ നശ്വരനായ മനുഷ്യന്റെയോ (പുണ്യവാളന്മാർ, തിരുസ്വരൂപങ്ങൾ), മൃഗങ്ങളുടെയോ,.. സാദൃശ്യമായി മാറ്റിക്കളഞ്ഞു. ദെവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു. സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു. അതുകൊണ്ട് ദെവം അവരെ നികൃഷടബുദ്ധിയിൽ ഏല്പിച്ചു. അവർ മരണയോഗ്യമായ പ്രവൃത്തികൾ ചെയ്യുക മാത്രമല്ല, പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കുകയും ചെയ്യുന്നു. ബെബിൾ വിരുദ്ധമായ പ്രാർത്ഥനയും പാരമ്പര്യങ്ങളും വിഗ്രഹാരാധനയായി അധഃപതിക്കും. മദ്ധ്യസ്ഥപ്രാർത്ഥനയുടെ പേരിൽ അനവധി ദെവവചന വിരുദ്ധങ്ങളായ പാരമ്പര്യങ്ങളും ആചാരങ്ങളും ഇന്ന് നിലവിലിരിക്കുന്നു എന്നത് തർക്കമററ വസ്തുതയാണ്. ഇത്തരം അനാചാരങ്ങൾ ഇന്ന് പലരെയും വിഗ്രഹാരാധന എന്ന മാരകമായ പാപത്തിന് അടിമകളാക്കിത്തീർത്തിരിക്കുന്നു. അതിനാൽ ഇത്തരം യാഥാർത്ഥ്യങ്ങളുടെ വിവിധ വശങ്ങളെപ്പററി ക്രിസ്തീയ വിശ്വാസികൾ എന്ന് അഭിമാനിക്കുന്നവർ ഗൗരവപൂർവ്വം വിശകലനം ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നു.
വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ ഉൾക്കൊണ്ടിരിക്കുന്ന ദെവവിരുദ്ധമായ ലക്ഷ്യങ്ങൾ
യേശുവിനും വിശ്വാസികൾക്കും മദ്ധേ്യയാണ് മദ്ധ്യസ്ഥർ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഇന്ന് പുണ്യവാളരുടെഎണ്ണംകൂടിവരുന്നതായികാണുന്നു. ജനങ്ങളുടെ പ്രതേ്യകആവശ്യങ്ങൾ നേടിക്കൊടുക്കുന്നതിൽഅവർ പ്രഗത്ഭരാണ് എന്ന പരസ്യപ്രചാരണവും നടക്കുന്നുണ്ട്. ഉദ്ദിഷ്ടകാര്യസാദ്ധ്യസംബന്ധമായി ഒാരോ വിശുദ്ധർക്കും പ്രതേ്യകംവകുപ്പുകളുണ്ട്. അവരെ പ്രീണിപ്പിക്കാനായി നടത്തുന്ന വഴിപാടിലും നേർച്ചയിലുംവ്യത്യാസങ്ങളുമുണ്ട്. ചിലർക്ക്മാലനേർച്ച, ചിലർക്ക് എണ്ണനേർച്ച, ചിലർക്ക്കോഴിനേർച്ച എന്നിങ്ങനെ. സാത്താൻ, സ്വാർത്ഥതയും ആത്മീയ അന്ധതയും ബാധിച്ച സഭാധികാരികൾ, വിശുദ്ധഭക്തർ എന്നീമൂന്ന്കൂട്ടർ തമ്മിലുള്ള അവിഹിതബന്ധത്തിൽകൂടിയാണ് വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന എന്ന ദുരാചാരംഇന്ന് നിലനിൽക്കുന്നത്. സാത്താൻ, സ്വാർത്ഥതയുംആത്മീയഅന്ധതയും ബാധിച്ച സഭാധാരികൾ, ഉദ്ദിഷ്ടകാര്യസാധ്യത്തിനായി പരക്കം പായുന്ന വിശുദ്ധഭക്തർ എന്നീമൂന്ന് ഗ്രൂപ്പുകൾ തമ്മിൽ നിലനിൽക്കുന്ന അവിഹിതബന്ധത്തിൽകൂടിയാണ് വിശുദ്ധരോടുളള മദ്ധ്യസ്ഥ പ്രാർത്ഥന എന്ന ദുരാചാരംഇന്ന്തുടർന്ന് പോരുന്നത്. വിശുദ്ധരോടുളള മദ്ധ്യസ്ഥപ്രാർത്ഥനയിൽ ജനങ്ങളുടെലക്ഷ്യം ഉദ്ദിഷ്ടകാര്യസാദ്ധ്യവും ഭൗതീകനന്മയുമാണ്. അധികാരികളുടെലക്ഷ്യം പണവും പദവിയും അധികാരവുമാണ്. സാത്താന്റെലക്ഷ്യം ജനങ്ങളുടെആരാധന തട്ടിയെടുക്കുകഎന്നതാണ്.
ജനങ്ങളുടെ ലക്ഷ്യം ഉദ്ദിഷ്ടകാര്യസാദ്ധ്യവും ഭൗതികനന്മയും - സമൃദ്ധിയുടെ സുവിശേഷം
ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിന് ഉപകാരസ്മരണ, താമസിച്ചതിന് ക്ഷമാപണംഎന്നത്ഇന്ന് ദിനപ്പത്രങ്ങളിൽകാണുന്ന ഒരു സാധാരണ പരസ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയുടെലക്ഷ്യംചിലകുറുക്കുവഴിയിലൂടെഉദ്ദിഷ്ടകാര്യം സാധിച്ചെടുക്കുകഎന്നതാണ്. ദെവഹിതം പോലെ എനിക്ക്സംഭവിക്കട്ടെ, ദെവഹിതംഎന്നിലൂടെ നിറവേറട്ടെ എന്ന ആഗ്രഹമല്ലഇവിടെ പ്രവർത്തിക്കുന്നത്. മറിച്ച് താൻ ഉദ്ദേശിക്കുന്ന കാര്യം എങ്ങനെയെങ്കിലും നേടിയെടുക്കണം, നേടിയെടുത്തേ അടങ്ങൂ എന്ന അഹങ്കാരവും അത്യാഗ്രഹവുമാണ്. ഇൗ അത്യാഗ്രഹമാണ്കുറുക്കുവഴികളെ ആശ്രയിക്കാൻ അനേകരെ പ്രരിപ്പിക്കുന്നത്. നമ്മുടെ ആവശ്യങ്ങൾ ദെവീകവ്യവസ്ഥപ്രകാരം സ്തോത്രത്തോടുകൂടെദെവത്തെ അറിയിക്കുകയാണ്വേണ്ടത് (ഫിലി 4:6). എന്നാൽ ഇൗ ദെവീകവ്യവസ്ഥയ്ക്ക് വിരുദ്ധമായി നടത്തുന്ന വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ ഉദ്ദിഷ്ടകാര്യസാദ്ധ്യം, നിയമവിരുദ്ധമായ കുറുക്കുവഴി, അത്യാഗ്രഹം, ഭൗതികനേട്ടങ്ങളോടുള്ള (ലോകത്തോടുള്ള) സ്നേഹം, ദെവവിരോധം, സാത്താനിലുള്ള ആശ്രയംഎന്നിവ നിരീക്ഷിക്കാവുന്നതാണ്. ഇന്ന് അനേകർ ചില ഭൗതികനേട്ടങ്ങൾക്കായിയേശുക്രിസ്തുവിനെ അവഗണിക്കുകയും, മറിയത്തിനും മറ്റ് വിശുദ്ധർക്കും കൂടുതൽ പ്രസക്തി നൽകുകയുംചെയ്യുന്നു. അങ്ങനെ യേശുക്രിസ്തു നൽകിയ പ്രാർത്ഥനയുടെ നിബന്ധനകളെഅവർലംഘിക്കുകയുംദെവവചന സത്യത്തെ വളച്ചൊടിക്കുകയുംചെയ്യുന്നു.
ലോകപ്രകാരമുള്ളശുപാർശയും വിശുദ്ധരുടെ മദ്ധ്യസ്ഥവും തമ്മിൽ സാമ്യമുണ്ട്. ഇന്നത്തെ ലോകത്തിൽകാണുന്ന കെക്കൂലി സമ്പ്രദായവും വിശുദ്ധരുടെ മാദ്ധ്യസ്ഥ സമ്പ്രദായവും തമ്മിൽ സാമ്യമുള്ളതായികാണുന്നു. കെക്കൂലി സമ്പ്രദായപ്രകാരം കഴിവുകേടുള്ളവൻ സ്വാധീനമുള്ളവന് കോഴകൊടുത്ത്ശുപാർശചെയ്യിപ്പിച്ച്തന്റെഅയോഗ്യതയ്ക്ക്അംഗീകാരം നേടിയെടുക്കുന്നു. ഇത്തരം അധാർമ്മികവും അന്തസില്ലാത്തതുമായ ശുപാർശ സമ്പ്രദായത്തിന് സമാന്തരവുംതാരതമേ്യന അതിനെക്കാൾ അപകടം നിറഞ്ഞതുമായഒന്നാണ് ഇന്നത്തെ വിശുദ്ധരോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന. പല രീതികളിലുള്ള പണപ്രയോഗം (നേർച്ചകൾ) കൊണ്ടും, പലതരംആത്മീയഅഭ്യാസങ്ങൾ (പെരുന്നാൾ, വെടിക്കെട്ട്, പ്രദക്ഷിണം, നൊവേന..) കൊണ്ടും വിശുദ്ധരെ ഉദ്ദിഷ്ടകാര്യസാദ്ധ്യങ്ങൾക്കായിശുപാർശ ചെയ്യാൻ പ്രരിപ്പിക്കുന്നു. ഇത്തരം സമ്പ്രദായത്തിലൂടെദെവത്തെ പക്ഷപാതക്കാരനായ ഒരുരാഷ്ട്രീയക്കാരനെപ്പോലെയും, വിശുദ്ധരെ ലാഭക്കൊതിയരും മൂല്യബോധമില്ലാത്തവരുമായ ഇടനിലക്കാരെ പ്പോലെയും അറിഞ്ഞോ അറിയാതെയോ ചിത്രീകരിക്കുന്നു. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയുടെ എഴുതാപ്പുറം പക്ഷപാത പരമായ രീതിയിൽ വിശുദ്ധർ തന്റെകാര്യം സാധിച്ചുതരണം എന്ന സ്വാർത്ഥപരമായ ആഗ്രഹമാണ്. ഇത്സ്വന്തംകാര്യം നേടിയെടുക്കാനുള്ള ഒരുകുറുക്കുവഴിയാണ്. അതിനാൽ ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന നടത്തുന്നവർസ്വാർത്ഥമതികളും പക്ഷപാതപരമായി പെരുമാറുന്നവരുംആയിരിക്കും.
എപ്പോഴും ഉദ്ദിഷ്ടകാര്യസാദ്ധ്യങ്ങൾക്കായി മാത്രംദെവത്തെ സമീപിക്കുന്നത് തരംതാഴ്ന്ന ആത്മീയസ്വഭാവമാണ്. നാം പ്രാർത്ഥനയിൽ ചോദിക്കുന്നതൊക്കെയും നൽകുമെന്ന്ദെവംവാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ പലരുംചോദിക്കാൻ വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. നദിക്കരയിലിരുന്ന്ചൂണ്ടയിട്ടുകെണ്ടിരിക്കുന്ന ആൾ നദിയിലേക്ക് നോക്കിയിരിക്കുന്നത് നദിയുടെസൗന്ദര്യവും ശക്തിയും ആസ്വദിക്കാനല്ല. മറിച്ച്, ഒരുമീനിനെ പിടിക്കാനുള്ള ആഗ്രഹംകെണ്ട് മാത്രമാണ്. പലരുംദെവസന്നിധിയിൽ പ്രാർത്ഥിക്കുന്നതും, ദെവവേല ചെയ്യുന്നതുമൊക്കെ ഇപ്രകാരമാണ്. ദെവത്തിന്റെശക്തിയെപ്പറ്റിയോ, സ്നേഹത്തെപ്പറ്റിയോ, നമ്മുടെ ആത്മാവിന്റെദാഹംശമിപ്പിക്കാനും പാപങ്ങൾ ക്ഷമിച്ച് നമ്മെ ശുദ്ധീകരിക്കാനുമുള്ള ദെവത്തിന്റെ കഴിവിനെപ്പറ്റിയോ, നിത്യജീവനെപ്പറ്റിയോഒന്നും അല്ല പലരുടെയുംചിന്ത. മറിച്ച് ഇൗ ലോകത്തിലുള്ള അവരുടെസന്തോഷം വർദ്ധിപ്പിക്കാനുതകുന്ന ചിലകാര്യങ്ങൾ ദെവത്തിൽ നിന്ന് നേടിയെടുക്കാനാണ് അവരുടെ ശ്രമം. അവരുടെ നോട്ടം മുഴുവൻ ഇൗ ലോകത്തിൽതന്നെയാണ്. ഇത്വളരെ അപകടകരമായ ഒരുതരം ഭൗതികവാദമാണ്. ഇൗ ലോകത്തോടൊപ്പം ഇത്തരക്കാരും നശിക്കും.ഇൗലോക നന്മകൾക്കും ഭൗതിക വസ്തുക്കൾക്കുമായുള്ള ആഗ്രഹംദെവീകമല്ല.
ക്രിസ്തുവിനോടൊപ്പം നിങ്ങൾ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ദെവത്തിന്റെ വലത്തുഭാഗത്തു ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തുവസിക്കുന്ന ഉന്നതത്തിലുള്ളവയെ അനേ്വഷിക്കുവിൻ. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത ഉന്നതത്തിലുള്ളവയിൽ ശ്രദ്ധിക്കുവിൻ (കൊലോ 3:1-2). ലോകത്തെയും, ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നു എങ്കിൽ അവനിൽ പിതാവിന്റെസ്നേഹം ഇല്ല. ജഡമോഹം, കൺമോഹം, ജീവിതത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത്എല്ലാം പിതാവിൽ നിന്നല്ല, ലോകത്തിൽ നിന്നാകുന്നു. ലോകവും അതിന്റെ മോഹവുംഒഴിഞ്ഞുപോകുന്നു; ദെവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു (1യോഹ. 2:15-17). ലോകസ്നേഹം ദെവത്തോടുള്ള ശത്രുത്വം ആകുന്നുഎന്ന് നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദെവത്തിന്റെ ശത്രുവായിത്തീരുന്നു(യാക്കോ. 4:4).
ഭൗതീകനന്മയെക്കാൾ ഉത്തമം ദെവീകസമാധാനവും ക്രിസ്തീയ സഹനവുമാണ്. നാം യഥാർത്ഥത്തിൽ ദെവത്തെ സ്നേഹിക്കുന്നുവെങ്കിൽ നമ്മുടെ ഉദ്ദിഷ്ടകാര്യസാദ്ധ്യങ്ങളെക്കാൾ നാം ഇഷ്ടപ്പെടുന്നത് ദെവത്തോടുകൂടെഇരിക്കാനായിരിക്കും. പ്രാർത്ഥനയിലൂടെ ദെവഹിതമറിയാൻ നമുക്ക് സാധിക്കുന്നു. ദെവമഹത്വത്തിനായിസഹിക്കുകഎന്നത്ദെവഹിതമാണ്. കുരുശിന്റെ രഹസ്യങ്ങൾ കുരിശുവഹിക്കുന്നവർക്കേ വെളിപ്പെടുത്തപ്പെടുകയുള്ളൂ. ദെവം നമുക്ക് അനുവദിക്കുന്നതെല്ലാം ദെവത്തിന്റെസർവ്വജ്ഞാനത്തിൽ നമുക്ക്ഏറ്റവും നല്ലതാണ്എന്ന് നാം മനസിലാക്കണം. ക്രിസ്തുവിനായുള്ള നമ്മുടെ സഹനവുംകഷ്ടങ്ങളും നമ്മുടെ ആത്മീയവളർച്ചയ്ക്ക്സഹായകരമാണ്. പട്ടുനൂൽ പുഴുവിനെ അതിന്റെകൂട്ടിൽ നിന്ന് വലിച്ചെടുത്ത്സഹായിച്ച് പുറത്തുവിട്ടാൽഅതുചത്തുപോകും. എന്നാൽആ പുഴുകഷ്ടപ്പെട്ട് ആ കൂട്ടിൽ നിന്ന്സ്വയം പുറത്തുവന്നാൽഅത്ആരോഗ്യത്തോട്ജീവിക്കും. ക്രിസ്തുവിനെ മനസ്സിലാക്കുവാൻ, ആരോഗ്യകരമായ ക്രിസ്തീയജീവിതം നയിക്കാൻ, കഷ്ടംസഹിച്ചുതന്നെ ക്രിസ്തുവിനെ അനുകരിക്കണം. നാം കൂടുതൽ കൂടുതൽ ക്രിസ്തുവിനെപ്പോലെ ആകുംതോറും ക്രിസ്തുവിനെ കൂടുതൽ കൂടുതലായി മനസ്സിലാകും. പ്രാർത്ഥനയിലൂടെ നമുക്കുണ്ടാകുന്ന ഹൃദയസമാധാനം ദെവസാന്നിദ്ധ്യത്തിന്റെ ലക്ഷണമാണ്. ഭൗതികവസ്തുക്കളോടുള്ള ആഗ്രഹം ദെവീകസമാധാനം ലഭിച്ചിട്ടില്ല എന്നതിന്റെസ്പഷ്ടമായതെളിവാണ്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഏറ്റവുംവലിയഅത്ഭുതം നമ്മുടെ ഹൃദയ പരിവർത്തനവുംഹൃദയസമാധാനവുമാണ്.
ഉദ്ദിഷ്ടകാര്യം സാധിച്ചാൽമതി; എങ്ങനെ, എവിടെ നിന്ന്എന്നത് പ്രശ്നമല്ലവളരെ ദെവവിരുദ്ധമായ മനോഭാവമാണ്. ലോകംസാത്താന്റെ അധീനതയിലാണ്. ഇൗലോകത്തെ സ്നേഹിക്കുന്നവർ ഭൗതികനേട്ടങ്ങൾ ആഗ്രഹിക്കുന്നു. ഇൗലോകസുഖങ്ങൾയേശു നൽകുന്നതിനെക്കാൾ ആകർഷകമായരീതിയിൽ സാത്താൻ നൽകുന്നു. യേശുതന്റെ ശിഷ്യരെവിളിച്ചപ്പോൾ ഭൗതികവാഗ്ദാനങ്ങൾ ഒന്നുംകൊടുത്തില്ല. എന്നാൽ സാത്താൻ യേശുവിന് പോലും ഭൗതികവാഗ്ദാനങ്ങൾ കൊടുത്തു. എന്നാൽ യേശു അവയൊന്നുംഅംഗീകരിച്ചില്ല. അതുകൊണ്ടായിരിക്കും ഭൗതീകന്മയെലക്ഷ്യം വച്ച് നീങ്ങുന്നവർതങ്ങളുടെ ഉദ്ദിഷ്ടകാര്യ സാദ്ധ്യങ്ങൾക്കായി യേശുവിനെ സമീപിക്കാറില്ല. പകരംഅവർ തങ്ങൾക്ക്ഇഷ്ടപ്പെട്ട വിശുദ്ധരെ സമീപിക്കുന്നു. അല്ലെങ്കിൽചില നേതാക്കളെസമീപിക്കുന്നു. പെന്തെക്കോസ്ത്-കാരിസ്മാറ്റിക്മേഖലയിലുള്ളചില സമൃദ്ധി സുവിശേഷക്കാരുടെ ചിന്ത ഇത്തരമാണ്. എന്നാൽഇത്തരം പ്രവൃത്തികൾ ദെവവിരുദ്ധമായതിനാൽ അവ സാത്താന് ലഭിക്കുന്നു. സാത്താൻ പലപ്പോഴുംഅവരുടെ പ്രാർത്ഥനകൾക്ക് ഉത്തരമരുളുകയും അവരെ തന്റെസ്വാധീനവലയത്തിലാക്കുകയുംചെയ്യുന്നു. കാര്യസാദ്ധ്യം ലഭിച്ചവർ അത്ദെവത്തിൽ നിന്നാണ് കിട്ടിയത്എന്ന് തെറ്റിദ്ധരിക്കയും വെള്ളയടിച്ച്കാണിക്കുകയുംചെയ്യുന്നു. ഉദ്ദിഷ്ടകാര്യസാദ്ധ്യങ്ങൾക്ക് അമിതപ്രാധാന്യംകൊടുക്കുന്നതുകൊണ്ട്അവയെക്കാൾകൂടുതൽ പ്രാധാന്യമുള്ളതായയേശുവിലുള്ള വലിയ രക്ഷയെപ്പറ്റി ജനങ്ങൾക്ക്വേണ്ടത്ര മനസിലാക്കാൻ കഴിയാതെ പോകുന്നു. ആരിലൂടെയെങ്കിലും എങ്ങനെയെങ്കിലും ഉദ്ദിഷ്ടകാര്യം നേടിയെടുക്കണം എന്ന മനോഭാവം വെറും ജഡികവും ഭൗതികവാദപരവുമാണ്.
അധികാരികളുടെ ലക്ഷ്യം: പണവും പദവിയും അധികാരവും
കള്ളഇടയൻമാരായ നേതാക്കൾ സ്വാർത്ഥലാഭങ്ങളെ ലക്ഷ്യമിട്ട് പലതരം ആരാധനാക്രമങ്ങൾ രൂപകൽപനചെയ്യുന്നു. ഇന്നത്തെ പല ഇടയൻമാർക്കും ആടുകളെ രക്ഷിച്ചെടുക്കുക എന്നതിനെക്കാൾ അവയെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടാനും, സ്വന്തമാക്കാനും, അവ തങ്ങളുടെ കൂട്ടം വിട്ടുപോകുന്നില്ല എന്ന് ഉറപ്പുവരുത്താനുമാണ് താൽപര്യം. തങ്ങളുടെ ആടുകൾക്ക് ആവശ്യമായ ആരോഗ്യകരമായ നല്ല ആത്മീയഭക്ഷണം ഉറപ്പുവരുത്തുന്നതിൽ ഇടയൻമാർക്ക് താൽപര്യം കുറവാണ്. ജനങ്ങളുടെ ആത്മീയദാഹത്തെ ഇവർ ആഘോഷങ്ങളും പടക്കങ്ങളും കൊണ്ട് തൃപ്തിപ്പെടുത്തുന്നു. പട്ടിണി കിടന്ന് മരിച്ചാലും തങ്ങളുടെ കൂട്ടത്തിൽതന്നെ കിടന്ന് മരിച്ചോണം എന്നാണ് അവരുടെ ചിന്ത. നല്ല ഭക്ഷണം തേടി കൂട്ടം വിട്ടുപോകുന്നത് അനുവദിക്കാൻ അവർ തയ്യാറല്ല. തങ്ങളുടെ നേതൃത്വം വഴിയായി ജനങ്ങൾക്കുണ്ടാകുന്ന നിത്യദുരന്തത്തെപ്പറ്റി അവർ ചിന്തിക്കുന്നില്ല. വിശുദ്ധരുടെയും, സഭാധികാരികളുടെയും അഭിപ്രായങ്ങൾക്ക് ദെവത്തിന്റ വാക്കുകളുടെ സ്ഥാനം കൊടുക്കുന്ന വളരെ അപകടകരമായ സാഹചര്യം ഇന്നും നിലനിൽക്കുന്നു. അതിന്റെ ഫലമായി സ്വാർത്ഥതാൽപര്യങ്ങളുള്ള അധികാരികൾ, ജനങ്ങളെ തങ്ങളുടെ സ്വാധീനവലയത്തിനുള്ളിൽ നിർത്താൻ വേണ്ടി അവരെ ആത്മീയ അന്ധതയിൽ നിലനിർത്തുന്നു. പല നേതാക്കളും സ്വന്തം നിലനിൽപിനും നേട്ടങ്ങൾക്കുമായി ജനങ്ങളെ ഉപയോഗിക്കുന്നു. ജനങ്ങളെ ദെവവചനം പഠിപ്പിക്കുകയും യേശുവിന്റെ ശിഷ്യരാക്കുകയും ചെയ്യുന്നതിന് പകരം ദെവവചനവിരുദ്ധങ്ങളായ കാര്യങ്ങൾ വിശ്വസിക്കാനും ചെയ്യാനും പ്രരിപ്പിച്ച് ജനങ്ങളെ തങ്ങളുടെതന്നെ നിയന്ത്രണത്തിലാക്കുകയും അടിമകളായി ഉപയോഗിക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി ഇത്തരം അധികാരികൾ അവരുടെതന്നെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള വിശ്വാസങ്ങളും, ആരാധനാരീതികളും ജനങ്ങൾക്ക് നൽകുന്നു.
സഭാധികാരികൾ തെറ്റായ ആചാരനുഷ്ഠാനങ്ങൾ സഭയിൽ അനുവദിച്ചത് സ്വാർത്ഥലാഭങ്ങളെ ലാക്കാക്കിയായിരുന്നു. അവർ പുറജാതികളുടെ മതാനുഷ്ഠാനങ്ങൾക്ക് സമാനമായ ആചാരനുഷ്ഠാനങ്ങളും ആഘോഷങ്ങളും സഭക്കുള്ളിൽ ക്രമീകരിക്കുകയും, അങ്ങനെ പുറജാതികളെ സഭയിലേക്ക് ആകർഷിക്കുകയും ചെയ്തു. ജനങ്ങളെ ഇത്തരം തെറ്റിലൂടെ നയിക്കുന്നവരുടെ ദുരുദ്ദേശ്യങ്ങളെപ്പറ്റി ദെവവചനം ഇപ്രകാരം സാക്ഷിക്കുന്നു. അർത്തെമിസ് എന്ന മഹാദേവിയുടെ വെള്ളിബിംബങ്ങൾ നിർമ്മിച്ചിരുന്ന ദെമേത്രിയോസ് എന്ന വെള്ളിപ്പണിക്കാരൻ ശില്പവേലക്കാർക്ക് വളരെയേറെ തൊഴിൽ കൊടുത്തിരുന്നു. ഇവരെയും, ഇതേ തൊഴിൽ ചെയ്തിരുന്ന മറ്റു പണിക്കാരെയും അയാൾ വിളിച്ചുകൂട്ടി പറഞ്ഞു. കൂട്ടരെ നമ്മുടെ സമ്പത്ത് ഇൗ തൊഴിലിൽ നിന്ന് ഉള്ളതാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ ഇൗ പൗലോസ് മനുഷ്യകരങ്ങളാൽ നിർമ്മിക്കപ്പെട്ട ദേവൻമാർ ദേവൻമാരേയല്ലെന്ന് പറഞ്ഞ്, എഫേസോസിൽ മാത്രമല്ല, ഏഷ്യയിൽ ഉടനീളം ഗണ്യമായ ഒരു ജനവിഭാഗത്തെ ദുഷ്പ്രരണയാൽ വഴിതെറ്റിക്കുന്നത് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇതു നിമിത്തം നമ്മുടെ ഇൗ തൊഴിൽ ലജ്ജാകരമാകും എന്നു മാത്രമല്ല, അർത്തെമിസ് എന്ന മഹാദേവിയുടെ ക്ഷേത്രം തന്നെ തീർത്തും അവഗണിക്കപ്പെട്ടുപോകും. അങ്ങനെ ഏഷ്യാമുഴുവനും, ലോകവും ആരാധിക്കുന്ന അവളുടെ പ്രതാപം നശിക്കുകയും ചെയ്യും. ഇതു കേട്ടപ്പോൾ അവർ രോഷാകുലരായി വിളിച്ചു പറഞ്ഞു. എഫേസോസുകാരുടെ അർത്തെമിസ് ദേവി വലിയവൾ തന്നെ (അപ്പൊ. 19:24-29).
ഇന്നത്തെ അധികാരികൾ വക്രതയിൽ ആർക്കും പിന്നിലല്ല. പലരും ആദ്യമൊക്കെ അധികാരമോഹമില്ലാതെ തുടങ്ങുന്നു. എന്നാൽ ജീവിതയാത്രയുടെ ചില ഘട്ടങ്ങളിൽ അവർ അധികാരമോഹത്തിന് ഇരയായിത്തീരുന്നു. ജനങ്ങളെയെല്ലാം തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരികയും അവരുടെ ഭക്തി പിടിച്ചെടുക്കുകയും ചെയ്യുക എന്നത് ജഡികരായ നേതാക്കളുടെയും സാത്താന്റെയും ആത്യന്തിക ലക്ഷ്യമാണ്. അധികാരത്തോടുള്ള ആഗ്രഹം പണത്തോടുള്ള ആഗ്രഹത്തെക്കാൾ ആഴമാണ്. വിശ്വാസസംഹിതകളും നല്ലപെരുമാറ്റരീതികളുമെല്ലാം അധികാരം നേടാനുള്ള ഉപാധികളായി ഉപയോഗിക്കപ്പെടുന്നു. ഇന്ന് യേശുക്രിസ്തുവിന്റെ തത്ത്വങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ക്രിസ്തീയ നേതാക്കൾ ചുരുക്കമാണ്. പൊതുവെ നോക്കിയാൽ യോഗ്യതയുള്ളവരാലല്ല, മറിച്ച് വക്രബുദ്ധിക്കാരാൽ നിയന്ത്രിക്കപ്പെടുന്ന ആത്മീയ സംവിധാനങ്ങൾക്കുള്ളിലാണ് ഇന്ന് അനേകർ. കൗശലപ്രയോഗങ്ങളിൽ അവർ രാഷ്ട്രീയ പാർട്ടികൾക്ക് പിന്നിലല്ല. അവരിൽ ചുരുക്കം ചിലർ മാത്രമേ യഥാർത്ഥ യേശുവിനെ അറിഞ്ഞിട്ടുള്ളൂ എന്ന് അവരുടെ പെരുമാറ്റങ്ങൾ വ്യക്തമാക്കുന്നു. യേശുവിന്റെ മനോഭാവം നിലനിർത്താൻ അവരൊക്കെ പരാജയപ്പെടുന്നു. ഇത്തരം അധികാരികൾക്ക് ക്രിസ്തു അവരുടെ സഭാകാര്യങ്ങളിൽ ഇടപെടുന്നതിൽ താൽപര്യമില്ല.
ദെവത്തിന്റെ മക്കളെന്ന് സ്വയം അഭിനയിക്കുകയും ദെവവചനത്തിനു വിരുദ്ധമായി കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നവരെ നാം സൂക്ഷിക്കണം. അന്ധരായ ഇത്തരം വഴികാട്ടികൾ അധികാരമോഹത്താലും പണമോഹത്താലും ഉന്മത്തരായി, ഹൃദയത്തെ കഠിനപ്പെടുത്തി സത്യത്തെ മറന്ന് ദെവവചനത്തെ ധിക്കരിച്ച് തങ്ങളെയും ജനങ്ങളെയും നാശത്തിലേക്ക് നയിക്കുന്നു. പരിഷ്കാരികളെന്നു അഭിമാനിക്കുന്ന ജനങ്ങളെ ഇന്നത്തെ ആചാര്യസമൂഹം വിഗ്രാഹാരാധനയുടെ അന്ധകാരത്തിൽ നിർത്തി ചൂഷണം ചെയ്യുന്നു. വിവേകം നഷ്ടപ്പെട്ട ജനങ്ങൾ നേതാക്കൾ പറയുന്നതെല്ലാം ചിന്തിക്കാതെ അനുസരിക്കുന്നു (ജെറ 17:5). കർത്താവ് തന്നെ വിട്ടു പോയി എന്നറിയാതെ മുമ്പിലത്തെപ്പോലെ ചെയ്യാമെന്ന് ചിന്തിച്ച് സാംസൺ പരാജയപ്പെട്ടു (ന്യായാ 16:20). ഇന്ന് പല നേതാക്കളും സ്വാർത്ഥതാൽപര്യങ്ങളുള്ള ചില പ്രസ്ഥാനങ്ങളുടെ സൂക്ഷിപ്പുകാർ മാത്രമാണ്. തങ്ങൾ വെറും ചില ഗ്രൂപ്പുകളിലെ അംഗങ്ങൾ മാത്രമാണെന്നും, യേശുവിന്റെ യഥാർത്ഥ സഭയിൽ ഉൾപ്പെടുന്നുപോലുമില്ലെന്നും പലരും മനസിലാക്കുന്നില്ല. ഇത്തരം ആത്മീയ അന്ധത ബാധിച്ച സഭാനേതാക്കളെയും ജനങ്ങളെയും യേശു ശകാരിച്ചു. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം. നിങ്ങൾ മനുഷ്യരുടെ മുമ്പിൽ സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ല; പ്രവേശിക്കാൻ വരുന്നവരെ അനുവദിക്കുന്നുമില്ല..നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സദൃശ്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും സർവ്വവിധമാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ ബാഹ്യമായി മനുഷ്യർക്ക് നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ് (മത്താ 23:13-14, 27-28) .
വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ ഉൾക്കൊണ്ടിരിക്കുന്ന വിപുലമായ സാമ്പത്തിക സംവിധാനം മാമോന്റെ ആത്മീയ സാമ്രാജ്യത്തിന്റെ ഭാഗമാണ്. മരിച്ച ചിലർക്ക് വിശുദ്ധരായി നിയമനം നൽകി, മദ്ധ്യസ്ഥരായി കണക്കാക്കി, ചില പ്രതേ്യക ഉദ്ദിഷ്ടകാര്യസാദ്ധ്യങ്ങളിൽ പ്രഗത്ഭരാണെന്ന് പരസ്യപ്പെടുത്തി അവരോടുള്ള ഭക്താഭ്യാസങ്ങൾ ആരംഭിക്കുന്നു. ഇത് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് വലിയ സാമ്പത്തികനേട്ടമുണ്ടാക്കാനുള്ള ഒരു തന്ത്രമാണ്. ക്രിസ്തുവിന്റെ മാതൃകക്ക് വിരുദ്ധമായി ചിലർ ചിലരെ അവരുടെ മരണശേഷം അത്ഭുതപ്രവർത്തകരായി ചിത്രീകരിച്ച് അവരുടെ പ്രവർത്തനങ്ങളെ അതിസ്വാഭാവിക രീതിയിൽ പെരുപ്പിച്ച് പരസ്യപ്പെടുത്തി അവരുടെ കൃത്രിമരൂപങ്ങൾ പ്രതിഷ്ഠിച്ച് അവരുടെ മുമ്പിൽ നേർച്ചപ്പെട്ടികൾ സ്ഥാപിക്കുന്നു. ഇത് ക്രിസ്തുവിന്റെ മാതൃകക്ക് കടകവിരുദ്ധമായ നടപടിയാണ്. ക്രിസ്തു താൻ ചെയ്ത അത്ഭുതങ്ങൾക്ക് യാതൊരു പരസ്യവും കൊടുത്തില്ല. മാത്രമല്ല പരസ്യപ്പെടുത്തരുതെന്ന് ചിലർക്ക് താക്കീത് കൊടുക്കുകയും ചെയ്തു. ഇത് ആ വിശുദ്ധന്റെ മരണശേഷം മാത്രമേ ചെയ്യാറുള്ളു. കാരണം മരിച്ചയാളെ എങ്ങനെവേണമെങ്കിലും ഉപയോഗിക്കാമല്ലോ. അത്ഭുതം ചെയ്യാമെന്ന വാഗ്ദാനമൊന്നും വിശുദ്ധപ്രതിമ നൽകുന്നില്ല. ഇൗ പ്രക്രിയയിൽ ആർക്കും പ്രതേ്യക കടപ്പാടും ഉത്തരവാദിത്വങ്ങളുമില്ല. എന്നാൽ നേട്ടങ്ങളുണ്ടാക്കുന്ന ഒരുപറ്റം ആൾക്കാരുണ്ടെന്ന് മറക്കരുത്.
റോമ മതം വിശുദ്ധരെന്ന് പ്രഖ്യാപിച്ചിട്ടുള്ളവരോട് നമുക്ക് വേണ്ടിയും ലോകത്തിന് മുഴുവൻ വേണ്ടിയും മദ്ധ്യസ്ഥം വഹിക്കാൻ അപേക്ഷിക്കണമെന്നും, അവരോടുള്ള കൂട്ടായ്മ യേശുവിനോട് നമ്മെ കൂടുതൽ അടുപ്പിക്കുമെന്നും റോമ മതം തെറ്റായി പഠിപ്പിക്കുന്നു (കാറ്റക്കിസം 2683, 828, 956, 957). റോമ മതത്തെ സംബന്ധിച്ചിടത്തോളം റോമ മതം വിശുദ്ധരെന്ന് പ്രഖ്യാപിച്ചിട്ടുള്ളവർ മാത്രമാണ് വിശുദ്ധർ. ഇത് ബെബിൾ വിരുദ്ധമായ ഒരു ചിന്തയാണ്. ചിലരെ തിരഞ്ഞെടുത്ത് വിശുദ്ധരാക്കുന്നത് പോപ്പാണ്. എന്നാൽ ഇത്തരം സമ്പ്രദായങ്ങൾ ദെവഹിതമല്ലെന്നും താൻ ഇവയോടൊന്നും യോജിക്കുന്നില്ലെന്നും പത്രാസ് തന്റെ ലേഖനത്തിൽ വ്യക്തമാക്കുന്നു (1പത്രാ 5:1.4). അതിനാൽ ഇത്തരം നടപടികളിൽ ദെവമല്ലാത്ത ശക്തികളുടെ പ്രവർത്തനവും ദെവവിരുദ്ധമായ ഉദ്ദേശവും ഉൾക്കൊള്ളുന്നു. ദെവവിരുദ്ധമായ ഉദ്ദേശം ഉൾക്കൊള്ളുന്നതും സാത്താന് പ്രയോജനം ചെയ്യുന്നതുമായ കാര്യങ്ങൾ സാത്താനാൽ പ്രരിതമാണ് എന്ന് മനസിലാക്കാം.
ഇന്ന് അത്ഭുതപ്രവർത്തകരായ വിശുദ്ധർ എന്ന് പരസ്യം ലഭിച്ചുകൊണ്ടിരിക്കുന്ന പലരും തങ്ങളുടെ ജീവിതകാലത്ത് അത്ഭുതങ്ങൾ പ്രവർത്തിച്ചതായി കാര്യമായ തെളിവുകൾ ഒന്നും ഇല്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അതിനുള്ള മഹത്വം ദെവത്തിനല്ലേ കൊടുക്കേണ്ടത്? എങ്കിലും അവരുടെ മരണശേഷം അവരുടെ അത്ഭുതങ്ങളെപ്പറ്റി ആദരപൂർവ്വം പല വീരഗാഥകളും കാട്ടുതീപോലെ അതിശയോക്തി കലർത്തി പരസ്യപ്പെടുത്തുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിൽ ആ വ്യക്തിയോട് ഭക്തി കാണിക്കാൻ ജനങ്ങളെ പ്രാത്സാഹിപ്പിക്കുന്നു. ക്രമേണ ജനങ്ങൾ ഉദ്ദിഷ്ടകാര്യസാധ്യങ്ങൾക്കായി ഇൗ പുതിയ വിശുദ്ധനോട് പ്രാർത്ഥിക്കുന്നു. വിശുദ്ധനെ പ്രീതിപ്പെടുത്തി കാര്യം നേടാൻ പണം കൊടുത്ത് നേർച്ചയിടാനും തുടങ്ങുന്നു. പല വിശുദ്ധരും നേർച്ചപ്പെട്ടിയിൽ പണം കൊടുത്താൽ ഉദ്ദിഷ്ടകാര്യം സാധിച്ചു തരുമെന്നാണ് പൊതുജനാഭിപ്രായം. അതിനാൽ വിശുദ്ധരുടെ മനുഷ്യനിർമ്മിതമായ രൂപങ്ങളുടെ മുമ്പിലും, കബറിടങ്ങളുടെ മുമ്പിലും സ്ഥാപിച്ചിരിക്കുന്ന നേർച്ചപ്പെട്ടികളിൽ വൻതുകകൾ നേർച്ചയായി ലഭിക്കുന്നു. കാശുരൂപങ്ങൾ, ബന്ദിങ്ങാ, പടങ്ങൾ, തിരികൾ, ലഘുലേഖകൾ എന്നിവയുടെ വില്പന വൻ ധനാഗമന മാർഗ്ഗങ്ങളാണ്. ഇപ്രകാരം പലരിൽ നിന്നും പണം പിരിച്ച് അത് ഉപയോഗിച്ച് വലിയ പ്രസ്ഥാനങ്ങൾ കെട്ടിപ്പെടുക്കുകയും. അതുവഴി ജനങ്ങളുടെമേൽ അധികാരം പ്രയോഗിക്കുകയും ചെയ്യുന്നു. ഇത്തരം സാമ്പത്തിക പ്രയോജനം ലഭിക്കുന്നവർ വിശുദ്ധരുടെ പെരുനാളുകൾ പോലുള്ള ഭക്താഭ്യാസങ്ങൾ സംഘടിപ്പിക്കുന്നതിൽ, കൂടുതൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുകയും, അതിന് എല്ലാവിധ പ്രാത്സാഹനവും, സഹായസഹകരണങ്ങളും നൽകുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളൊക്കെ സത്യവിരുദ്ധമാണെന്ന് ആരെങ്കിലും വെളിപ്പെടുത്തിയാൽ അവർക്കെതിരെ സാദ്ധ്യമായ എല്ലാ നടപടികൾക്കും ഇത്തരക്കാർ മുതിരുകയും ചെയ്യും.
എല്ലാ വിശുദ്ധർക്കും ശക്തി ഒരുപോലെയല്ല. മാത്രമല്ല, ഒരേ വിശുദ്ധന്റെതന്നെ പല പള്ളികളിലുള്ള വിഗ്രഹങ്ങൾക്ക് പല ശക്തിയാണ് എന്നാണ് വിശ്വാസം. വിഗ്രഹങ്ങളുടെ അടുത്തുപോയി വണങ്ങി വഴിപാടു കഴിച്ചാൽ കൂടുതൽ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. കൂടതൽ ശക്തിയുള്ള വിശുദ്ധവിഗ്രഹങ്ങളുള്ള പള്ളികൾക്ക് കൂടുതൽ സാമ്പത്തിക വളർച്ച ഉണ്ടാകുമെന്ന് വ്യക്തം. ആത്മീയശക്തിയിലുണ്ടായിരിക്കുന്ന ചോർച്ചയെ സാമ്പത്തികശക്തികൊണ്ട് നികത്താനുള്ള ശ്രമമാണ് ഇവിടെയെല്ലാം കാണുന്നത്. യഥാർത്ഥത്തിൽ ഇതിലൂടെയെല്ലാം ജനങ്ങളുടെ ഭക്തിയെ പുരോഹിതവർഗ്ഗം ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. ജനങ്ങളെ അന്ധമായ ഭക്തിയുടെ ഇരുട്ടിൽ തളച്ചിട്ട് ആത്മീയവും സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ അധികാരവർഗ്ഗം ജനങ്ങളെ ചൂഷണം ചെയ്യുന്നു. ഇതിൽ ജനങ്ങൾക്കും, അധികാരികൾക്കും സാത്താനും പങ്കുണ്ട്.
സഭാപ്രസ്ഥാനങ്ങളുടെ വിശുദ്ധർ ദെവത്തിന്റെ വിശുദ്ധരോ?
മരിച്ചവരെ ദെവത്തെപ്പോലെയാക്കുന്ന രീതി ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ഇന്ന് പലതരം ആരാധനാമൂർത്തികൾ വളർന്നുവന്നുകൊണ്ടിരിക്കുന്നു. ആദ്യമൊക്കെ ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് യേശു മാത്രമായിരുന്നു ആരാധനാമൂർത്തി. പിന്നീട് റോമ മതത്തിന്റെ സ്വാധീനം മൂലം വിദേശ വിശുദ്ധരെ ഇറക്കുമതി ചെയ്തു. കുറെക്കാലമായി ഇപ്പോൾ സ്വദേശീയ വിശുദ്ധരും ഉയർന്നു വരുന്നുണ്ട്. എങ്കിലും അവരൊക്കെത്തന്നെ പുരോഹിതവർഗ്ഗത്തിൽപ്പെടുന്നവരാണ്. ഇനിയും കുറെക്കാലംകൂടി കഴിയുമ്പോൾ ചില അൽമായരെയും വിശുദ്ധരുടെ പട്ടികയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ അധികാരവൃന്ദം നിർബ്ബന്ധിതരായേക്കും. ഒരാളെ വിശുദ്ധ പദവിയിലേക്കു ഉയർത്തുന്നതിൽ സഭകൾ പരിഗണിക്കുന്ന യോഗ്യതകൾ ദെവവചനാനുസൃതമോ അതോ സഭാപാരമ്പര്യത്തിന് അനുസൃതമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. സഭാപാരമ്പര്യപ്രകാരം സഭ ഒരാളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുമ്പോൾ അയാൾ സഭയുടെ വിശുദ്ധനാകുന്നു. ദെവം അയാളെ വിശുദ്ധനായി അംഗീകരിച്ചാലും ഇല്ലെങ്കിലും സഭ അയാളെ വിശുദ്ധനായി അംഗീകരിക്കുന്നു. ഒരാളെ വിശുദ്ധ പദവിയിലേക്കു ഉയർത്തുന്നതുകൊണ്ടു സഭാപ്രസ്ഥാനത്തിനു ചില പ്രയോജനങ്ങൾ ഉണ്ടായേക്കാം. ദെവവചനപ്രകാരം ജീവിക്കുന്ന ആൾ ദെവത്തിനു വിശുദ്ധനാണ്. സഭാലോകം അയാളെ വിശുദ്ധനായി അംഗീകരിച്ചാലും ഇല്ലെങ്കിലും ദെവം അയാളെ വിശുദ്ധനായി അംഗീകരിക്കുന്നു. ചിലരെ സഭയും ദെവവും വിശുദ്ധരായി അംഗീകരിക്കുന്നു. ചിലരെ ദെവം വിശുദ്ധരായി അംഗീകരിക്കുന്നു, എന്നാൽ സഭ അംഗീകരിക്കുന്നില്ല. ചിലരെ സഭ വിശുദ്ധരായി അംഗീകരിക്കുന്നു, പക്ഷെ ദെവം അംഗീകരിക്കുന്നില്ല എന്നും വരാം. മരിച്ച ചില വ്യക്തികളെ ജനങ്ങളുടെ ആരാധന പിടിച്ചുപറ്റുവാൻ ഉതകുമാറ് ഉയർത്തിക്കാണിക്കാനുള്ള ഒരു പ്രവണത ഇന്ന് പൊതുവെ കാണാവുന്നതാണ്. അത്തരം വ്യക്തിത്വങ്ങളെ ചുറ്റിപ്പറ്റി തിരുശേഷിപ്പ്, തിരുസ്വരൂപവണക്കം, തീർത്ഥാടനം, നേർച്ച, പലവിധ ആഘോഷങ്ങൾ എന്നിവയും നടന്നുവരുന്നു എന്നത് ഒരു വാസ്തവമാണ്. ഇൗ പശ്ചാത്തലത്തിൽ ചില ആനുകാലിക സംഭവങ്ങളെപ്പറ്റി വാർത്താമാദ്ധ്യമങ്ങളിൽ വന്ന ചില കാര്യങ്ങളെ മാത്രം താഴെ കൊടുക്കുന്നു.
പരുമല തിരുമേനി
പരുമല കൊച്ചുതിരുമേനി എന്ന് ജനങ്ങൾ വാത്സല്യപൂർവ്വം വിളിച്ചിരുന്ന പരുമല മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ ജീവിച്ചിരുന്ന കാലത്തുതന്നെ ഭവിശുദ്ധൻ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. 1902 ൽ കാലം ചെയ്ത പരുമല തിരുമേനിയെ മലങ്കര സഭ വിശുദ്ധനായി നാമകരണം ചെയ്യുന്നത് 1947 ലാണ്. മലങ്കര സഭയിൽ അപൂർവ്വമാണ് ഇത്തരം ഒൗദേ്യാഗിക നടപടി. പൗരസ്ത്യ ക്രിസ്തീയ പാരമ്പര്യത്തിൽ ജനങ്ങളുടെ അംഗീകാരവും സ്വീകരണവുമാണ് പ്രധാനം. എങ്കിലും ഒൗദേ്യാഗിക സ്ഥിരീകരണമി ല്ലാതെ വിശുദ്ധന്മാരുടെ പേരിൽ പള്ളികളും മറ്റും പണിയാറില്ല (റവ.ഡോ. കെ.എം. ജോർജ്ജ്, മലയാള മനോരമ, പേജ് 20, 2002, നവംബർ 1, വെള്ളി). എറണാകുളം ജില്ലയിലെ മനോഹരവും പ്രശാന്തവുമായ ഒരു ഭൂപ്രദേശമാണ് മുളന്തുരുത്തി. ഇവിടത്തെ പ്രശസ്തമായ പള്ളത്തട്ട കുടുംബത്തിലെ ചാത്തുരുത്തി തറവാട്ടിലാണ് അനശ്വരനായ ഇൗ പിതാവ് ഭൂജാതനായത്. കോച്ചയിപ്പോര എന്ന ഗീവറുഗീസ് 1023 മിഥുനം 3ന് (എ.ഡി. 1848 ജൂൺ 15) കൊച്ചു മത്തായിയുടെയും മറിയാമിന്റെയും മകനായി ജനിച്ചു.... വെട്ടിക്കൽ ദയറാവാസം ചാത്തുരുത്തി തിരുമേനിയെ യോഹന്നാനെപ്പോലെയുള്ള യോഗീശ്വരൻ - ഏലീശായെപ്പോലെ ദെവപുരുഷൻ - അന്തോണിയോസിനെപ്പോലെ ദയറാക്കാരനുമായി വിശുദ്ധിയുടെ പരിമളമാക്കി മാറ്റുകയായിരുന്നു. ഇൗ പിതാവ് അതിഭക്ഷണവും സുഖഭക്ഷണവും വെടിഞ്ഞ് വൃഥാസംസാരങ്ങൾ ഉപേക്ഷിച്ച് നോമ്പിലും നമസ്കാരങ്ങളിലും കുമ്പിടീലിലും സാഷാടാംഗപ്രണാമങ്ങളിലും വ്യാപൃതനായി വിലാപസങ്കീർത്തനങ്ങൾ ചൊല്ലിയും വേദപുസ്തകവും തൽസംബന്ധങ്ങളായ മഹൽ ഗ്രന്ഥങ്ങളും പാരായണം നടത്തിയും ധ്യാനത്തിലം ഏകാഗ്രതയിലും നിരന്തരമായി ഏർപ്പെട്ടും ദെവസംസർഗ്ഗത്തിൽ ഉറ്റിരുന്ന് ആത്മവിശുദ്ധിയുടെ പരമിളവാഹിയായി മാറ്റപ്പെട്ടു. ആ പരിമളമാണ് ഇന്ന് മലങ്കര സഭ മുഴുവനും നിറഞ്ഞിരിക്കുന്നത്. ഇൗ പരിമളമാണ് ലക്ഷോപലക്ഷം ജീവിതങ്ങളെ ആശ്വസിപ്പിക്കുന്നത്... പരുമല തിരുമേനിയുടെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ (മലയാള മനോരമ, അഡ്വർടെസ്മെന്റ് ഫീച്ചർ, പേജ് 1, 2002, നവംബർ 1, വെള്ളി).
മലങ്കരസഭയുടെ ഏകപ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസിന്റെ ചരമശതാബ്ദി വർഷത്തിൽ യുവതലമുറയ്ക്ക് പരിശുദ്ധന്റെ പരിമളവാഹിയും പരിശുദ്ധവുമായ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുവാനും മലങ്കരസഭയുടെ പെതൃകവും പാരമ്പര്യവും അടുത്തറിയുവാനും ഒരു സംഗമവേദി രൂപപ്പെടുന്നു (മലയാള മനോരമ, അഡ്വർടെസ്മെന്റ് ഫീച്ചർ, പേജ് 2, 2002, നവംബർ 1, വെള്ളി). ധ്യാനത്തിലും ഉപവാസത്തിലും മുഴുകിയാണ് ഇവിടേക്ക് വിശ്വാസികൾ എത്തുന്നത്. രോഗശാന്തി, മനശ്ശാന്തി, വിവാഹഭാഗ്യം, ജോലി, വിദ്യാഭ്യാസ ഉയർച്ച, സന്താനഭാഗ്യം, തുടങ്ങിയവയ്ക്കായി കബറിങ്കലെത്തി വിശ്വാസികൾ പ്രാർത്ഥിക്കുന്നു. പ്രതിസന്ധി കളെ നിർഭയം നേരിടാനും മദ്ധ്യസ്ഥതകൊണ്ട് കഴിഞ്ഞതായി പരിശുദ്ധന്റെ കബറിലെത്തുന്ന പല പ്രമുഖരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പരുമലയിലേക്കുള്ള തീർത്ഥയാത്ര വിശ്വാസികൾക്ക് ശാന്തിയുടെ വഴിയാണ്. പദയാത്രയിലൂടെ കബറിടത്തിൽ ദർശനം നടത്തി പ്രാർത്ഥനാനിരതരാകുന്നവർക്ക് ലഭിക്കുന്നത് കൃപാകടാക്ഷവും മനശ്ശാന്തിയുമാണ്. പരിശുദ്ധന്മാർക്ക് മരണമില്ല. പരിശുദ്ധദർശനം തേടിയുള്ള തീർത്ഥാടനവും നിലയ്ക്കുന്നില്ല (മലയാള മനോരമ, പേജ് 19, 2002, നവംബർ 1, വെള്ളി). വിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥതയും ബഹുമാനവും ഒാർത്തഡോക്സ് ഭക്തിയിൽ വളരെ നിർണ്ണായകമായ സ്ഥാനം വഹിക്കുന്നു. പരിശുദ്ധന്മാർ നമ്മുടെ മദ്ധ്യസ്ഥരും സ്വർഗ്ഗത്തിൽ നമ്മുടെ കാവൽക്കാരുമാണ്. അദൃശ്യസഭയുടെ സജീവ അംഗങ്ങളാണ്. സഭയിലുള്ള അവരുടെ സജീവസാന്നിദ്ധ്യം തിരുശേഷിപ്പുകളിലും പ്രതിഛായകളിലും പ്രകടമാണ്. പ്രാർത്ഥനയുടെ മേഘത്താൽ അവർ നമ്മെ ചുറ്റിയിരിക്കുന്നു (തിയോറ്റോക്കോസ് അഥവാ ദെവമാതാവ്, ഫാ. ജി.ജോൺ, സെന്റ് പോൾസ് ആശ്രമം പബ്ലിക്കേഷൻസ്, പുതുപ്പാടി കോഴിക്കോട്, 1997. പേജ് 48).
ഏബ്രഹാം മാർ ക്ലീമ്മീസ്
കോട്ടയം രൂപതാ ബിഷപ്പ് മാർ കുര്യക്കോസ് കുന്നശേരി ക്നാനായ സഭാധ്യക്ഷനും കിഴക്കിന്റെ വലിയ മെത്രാപ്പോലിത്തയും ആയ മാർ ക്ലീമ്മീസിനെപ്പറ്റി ഇപ്രകാരം എഴുതി: തിരുമേനിയും ഞാനും തമ്മിലുള്ള ഹൃദയ ബന്ധത്തിന് പിന്നിൽ ഗോത്രബന്ധത്തിന്റെ സുദൃഡമായ ചങ്ങലക്കണ്ണികളുണ്ട്. ഞങ്ങളുടെ സിരകളിലൂടെ ഒഴുകുന്നത് ഒരേ രക്തമാണ്. പതിനാറ് നൂറ്റാണ്ടുകൾക്കപ്പുറത്ത് പ്രഷിതദൗത്യവുമായി കേരളത്തിൽ കുടിയേറിയ 72 കുടുംബങ്ങളിൽപ്പെട്ടവരുടെ പിന്തുടർച്ചക്കാരാണ് ക്നാനായ സമുദായാംഗങ്ങൾ. രക്തം രക്തത്തോട് ചേരുന്ന സ്നേഹബന്ധത്തിന്റെ ഒരു ഇഴയടുപ്പം ഇൗ സമുദായങ്ങൾ തമ്മിലുണ്ട്. അതുതന്നെയാണ് തനിമയിൽ പുലരുന്ന ക്നാനായ ജനതയുടെ അനന്യതയും ശക്തിസൗന്ദര്യവും. ഇൗ അദൃശ്യബന്ധത്തോടൊപ്പം കുന്നശേരിൽ കുടുംബവും വയലാ കുടുംബവും തമ്മിൽ ചാർച്ചാബന്ധവും ഉണ്ട്. ഒരേ തായ്വഴിയിൽപ്പെട്ട രണ്ട് കുടുംബങ്ങളാണിവ. ചരിത്രപരമായ കാരണങ്ങളാൽ സമുദായത്തിലുണ്ടായ വിഭജനം വംശവൃക്ഷത്തിന്റെ രണ്ട് ശാഖകളെ തമ്മിൽ അകറ്റിയത് സ്വാഭാവികമായിരുന്നു. എങ്കിലും രക്തബന്ധത്തെ ആർക്കും തുടച്ചുനീക്കാൻ കഴിയില്ലല്ലോ. ഇതുതന്നെയാണ് ക്ലീമ്മീസ് പിതാവിനോടുള്ള എന്റെ ആത്മബന്ധത്തിന്റെ യഥാർത്ഥ ചെതന്യമായി പരിലസിക്കുന്നത്. ആലങ്കാരികഭാഷയിൽ പറഞ്ഞാൽ ഞാനും ക്ലീമ്മീസ് പിതാവും ഒരു ഞെട്ടിൽ വിരിഞ്ഞ രണ്ട് പൂക്കളാണ്. ഷർദാന്റെ സിദ്ധാന്തമനുസരിച്ച് പരിണാമത്തിന്റെ അന്ത്യത്തിൽ മനുഷ്യൻ അതിമാനുഷൻ (ൗെുലൃാമി) എന്ന പദവിയിലെത്തും. മാനുഷികമായ പരമിതികളെല്ലാം അതിജീവിക്കാൻ കഴിയുന്ന പൂർണ്ണതയുള്ള മനുഷ്യന്റെ അവസ്ഥയാണിത്. ഇൗ ചിന്തയുടെ പശ്ചാത്തലത്തിൽ ക്ലീമ്മീസ് തിരുമേനിയെ സൂപ്പർബിഷപ്പ് എന്ന് വിളിക്കുന്നതിൽ അതിശയോക്തിയില്ലെന്ന് എനിക്ക് തോന്നുന്നു (മലയാള മനോരമ, ഒക്ടോബർ 1, 2002). ഇത്ര ബൃഹത്തും സുശക്തവുമായ ഒരു സമുദായത്തിന്റെ മേലദ്ധ്യക്ഷനായി കഴിഞ്ഞ 52 വർഷം ഇതിനെ നയിച്ച മാർ ക്ലീമ്മീസ് മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റി അഗാധമായി ദുഃഖം രേഖപ്പെടുത്തുകയും തിരുമേനിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു (മാർ ക്ലീമ്മീസിനോട് നിസ്സീമമായ കടപ്പാടും ഭക്തിയും, റവ.ഫാ.സി.എ.തോമസ് ചിറത്തലയ്ക്കൽ, അഡ്മിനിട്രറ്റർ, നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റി, മലയാള മനോരമ, നവംബർ 8, 2002)
എവുപ്രാസിയ
ഇതോടെ കേരള കത്തോലിക്ക സഭയിൽ നിന്ന് വാഴ്ത്തപ്പെട്ടവരായ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ, സിസ്റ്റർ അൽഫോൻസ, മദർ മറിയം ത്രസ്യ എന്നിവർക്കൊപ്പം അൾത്താരയിലേക്കുള്ള പാതയിൽ ഒരു വനിത കൂടിയായി.... എവുപ്രാസിയയെ ഇനി കത്തോലിക്ക ലോകം മുഴുവൻ ധന്യയെന്ന് അഭിവാദ്യം ചെയ്യും. ഭൂമിയുടെ അതിർത്തികൾവരെ സർവ്വരാജ്യങ്ങളിലെയും വിശ്വാസിസമൂഹങ്ങൾ ആ നാമധേയത്തിന് മുമ്പിൽ കൂപ്പിയ കെകളോടെ അനുഗ്രഹം പ്രാർത്ഥിക്കും (മലയാള മനോരമ 2002, ജൂലെ 5, പേജ് 8). സ്തോത്രഗീതവും നാമകരണപ്രാർത്ഥനയും ഒപ്പീസും കഴിഞ്ഞതോടെ ധന്യയായ എവുപ്രാസ്യമ്മയുടെ നാമകരണത്തിനുള്ള ജപം ഉൾക്കൊള്ളുന്ന ചിത്രം സ്വന്തമാക്കാനും കബറിടത്തിൽ ചുംബിക്കാനും വിശ്വാസികളുടെ ഒഴുക്കായിരുന്നു (മലയാള മനോരമ 2002, ജൂലെ 6, പേജ് 9).
മദർ തെരേസ
മദർ തെരേസയെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മദർ തെരേസയുടെ ആത്മശാന്തിക്കായി ശവസംസ്കാരചടങ്ങിൽ പ്രാർത്ഥിച്ചതിന്റെ പൊരുൾ മരണം വരെ മദറിനു ആത്മശാന്തി ലഭിച്ചിരുന്നില്ല എന്നതിന്റെ തെളിവാണോ? മദർ തെരേസയുടെ അനുഭവത്തിൽ നിന്ന് ഇപ്രകാരം കാണുന്നു : പല വർഷങ്ങളായി അവരുടെ ആത്മീയപാലകർക്കുള്ള അവരുടെ കത്തുകൾ തന്റെ ഉള്ളിലുള്ള അന്ധകാരം, ദെവത്താൽ സ്നേഹിക്കപ്പെടുന്നില്ല എന്ന ചിന്ത, ദെവം ഉണ്ടോ എന്നുപോലും സംശയിക്കാനുള്ള പ്രലോഭനം എന്നിവ സംബന്ധമായ വിഷയങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ഞാൻ നഷ്ടപ്പെട്ടുപോയിരിക്കുന്നു, ദെവത്തിന് എന്നെ വേണ്ട, ദെവം യഥാർത്ഥത്തിൽ ദെവമല്ലാതിരിക്കുന്നു, ദെവം യഥാർത്ഥത്തിൽ ഇല്ല എന്നീ ചിന്തകളാലുള്ള ഭയാനകവേദന ഞാൻ എന്റെ ആത്മാവിൽ അനുഭവിക്കുന്നു, എന്ന് അവർ 1959-1960 -ൽ തന്റെ ഒരു ആത്മീയ ഡയറിയിൽ തന്റെ ആത്മീയപാലകന് എഴുതുകയുണ്ടായി. ദെവം ഇതുവരെ സ്നേഹിക്കപ്പെടാത്ത രീതിയിൽ ദെവത്തെ സ്നേഹിക്കാൻ തനിക്ക് ആഗ്രഹമുണ്ട് എന്നും, എന്നാൽ തന്റെ സ്നേഹത്തിന് തക്കതായ പ്രതികരണം ലഭിച്ചില്ല എന്നും അവർ മറ്റൊരു കത്തിൽ എഴുതി. (“Her letters to her spiritual directors over the years are filled with references to “interior darkness”, to feeling unloved by God and even to the temptaion to doubt that God exists. She wrote her spiritual director in a 1959-1960 spiritual diary, “in my soul, I feel just the terrible pain of loss, of God not wanting me, of God not being God, of God not really existing”. In another letter she wrote that she wanted to love God “like he has not been loved”, and yet she felt her love was not reciprocated.... At one point a former Archbishop of Calcutta wanted to share some of her letters with a struggling founder of another religious congregation, Fr. Kolodiejchuk said. Mother Teresa begged him not to and asked that all her letters be destroyed” (Even the Mother Could feel Abandoned – Mother Teresa’s letters reveal Isolation, doubts, The New Leader, Chennai, April 1-15, 2002, pp.34).
മദർ തെരേസയെപ്പറ്റി ഡോ. പുഷ്പരാജ് ജാമക്കാരനിൽ ഇങ്ങനെ എഴുതി: അവർ ജീവനോടിരുന്നപ്പോൾ രക്ഷയെക്കുറിച്ചും മാനസാന്തരത്തെപ്പറ്റിയും എന്റെ ഒരു സ്നേഹിതൻ മുഖാന്തിരം മദർ തെരേസക്ക് കത്തെഴുതി. അതിനുള്ള മറുപടി താൻ ചെയ്യുന്ന നല്ല പ്രവൃത്തികൾ മാത്രം മതി എന്നു പറഞ്ഞു രക്ഷയെ അലക്ഷ്യമാക്കിക്കൊണ്ടുള്ളതായിരുന്നു. ഇന്നു അവർ മരിച്ചു കഴിഞ്ഞശേഷം ഏതെല്ലാം ബിഷപ്പുമാരും പോപ്പും ചേർന്നാലും മദർ തെരേസയെ രക്ഷയി ലേക്കു നടത്താൻ സാദ്ധ്യമല്ല (ജാമക്കാരൻ, മാർച്ച് 2003, പേജ് 20). മോനിക്ക ബസ്രയുടെ രോഗശമനം മദർ തെരേസയുടെ അത്ഭുതമാണ് എന്ന് വരുത്തിത്തീർക്കുവാൻ ചിലർ ശ്രമിക്കുന്നതായും മോനിക്കയെ ചികിത്സിച്ച ഡോക്ടർമാർ അത്ഭുതത്തെ അംഗീകരിക്കുന്നില്ലെന്നും വാർത്തയിൽ കാണുന്നു (ഡിഫൻഡർ ജനുവരി 2003, ജാമക്കാരൻ മാർച്ച് 2003). മദർ തെരേസയുടെ ഭൗതികശരീരം മറവുചെയ്യുന്നതിനു മുമ്പുതന്നെ രക്തം തിരുശേഷിപ്പായി എടുത്തുവച്ചിരുന്നു. അത് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഇതെല്ലാം വളരെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് നടക്കുന്നത് എന്ന് വ്യക്തമാണ്.
വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് വിശുദ്ധ പദവിയിലേക്ക്
പൂർവ്വവിശുദ്ധസ്മരണകളുടെ പുണ്യത്തിലേക്ക് മലങ്കരസഭയുടെ സ്വാതന്ത്ര്യപ്പോരാളിയുടെ പേരും എഴുതിച്ചേർക്കപ്പെടുന്നു. പ്രതിസന്ധികളും പരീക്ഷണങ്ങളും നിറഞ്ഞ നാളുകളിൽ സ്വന്തം ജീവൻ പണയപ്പെടുത്തിപ്പോലും സഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നത് സഭയും വിശ്വാസികളും അദ്ദേഹത്തിന്റെ ത്യാഗത്തിന് നൽകുന്ന എളിയ സ്നേഹോപഹാരം. ..സഭയുടെ സ്വാതന്ത്ര്യമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി ഗണിക്കപ്പെടുന്നത്... ഗാന്ധിജിയുടെ സന്ദേശമാണ് മാർ ദിവന്നാസിയോസ് ജീവിതത്തിൽ പ്രാവർത്തികമാക്കിയത് (മലയാള മനോരമ, പേജ് 18, ഫെബ്രുവരി 24, 2003). പരുമല തിരുമേനിയിൽ നിന്ന് വട്ടശേരിൽ പിതാവിലേക്കും അവിടെനിന്ന് പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായിലേക്കും പകരുന്ന തീനാളം വിശുദ്ധിയുടേതാണ്. ഇൗ മഹാപുരുഷന്മാരുടെ അപൂർവ്വസംഗമത്തിന്റെ ആ കാലഘട്ടം മലങ്കരസഭയുടെ ഭാഗ്യപർവ്വം തന്നെയായിരുന്നു (മലയാള മനോരമ, പേജ് 18, ഫെബ്രുവരി 24, 2003). മലങ്കര സഭക്ക് ഒരു വിശുദ്ധൻ കൂടി. മലങ്കര സഭാഭാസുരൻ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിനെ ഭക്തിനിർഭരവും ആഹ്ലാദഭരിതവുമായ ചടങ്ങിൽ സുന്നഹദോസ് അധ്യക്ഷൻകൂടിയായ പരിശുദ്ധ ബസേലിയസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവാ പരിശുദ്ധനായി പ്രഖ്യാപിച്ചു. സഭാഭാസുരന്റെ 69-ാം ഒാർമ്മപ്പെരുന്നാളിൽ നടന്ന ചടങ്ങിന് മെത്രാപ്പോലീത്താമാരും വെദികരും വിശ്വാസി സഹസ്രങ്ങളും സാക്ഷ്യം വഹിച്ചു. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ നിശ്ചയപ്രകാരം സഭാഭാസുരൻ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രപ്പോലീത്തയെ സഭയിലെ പരിശുദ്ധനായി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ നാം പ്രഖ്യാപിക്കുന്നു എന്നു കാതോലിക്കാ ബാവാ പറഞ്ഞപ്പോൾ, അപ്രകാരം ഞങ്ങൾ സ്വീകരിക്കുന്നു എന്നു വിശ്വാസികൾ ഏറ്റുപറഞ്ഞു... തുടർന്നു പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കബറിങ്കൽ ധൂപപ്രാർത്ഥന നടന്നു. വട്ടശേരിൽ തിരുമേനിയുടെ ഛായാചിത്രം കാതോലിക്കാ ബാവാ അനാവരണം ചെയ്തു. പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ പേരിലുള്ള ആദ്യത്തെ പള്ളി യു. എ. ഇയിലെ അൽ-എെനിലായിരിക്കുമെന്നു കാതോലിക്കാ ബാവാ പറഞ്ഞു (മലയാള മനോരമ, പേജ് 1, ഫെബ്രുവരി 25, 2003). ഒാർത്തഡോക്സ് സഭയിൽ പെട്ടവർക്കു മാത്രമല്ല മറ്റു വിഭാഗക്കാർക്കും പ്രാർത്ഥനകളുടെ മദ്ധ്യസ്ഥനാകാൻ ഒരു വിശുദ്ധനെക്കൂടി ലഭിച്ചിരിക്കുകയാണെന്നു എം.ജി. സർവകലാശാലാ വെസ് ചാൻസലർ ഡോ. സിറിയക് തോമസ് പറഞ്ഞു (മലയാള മനോരമ, പേജ് 2, ഫെബ്രുവരി 25, 2003).
പരിശുദ്ധ പാമ്പാടി തിരുമേനി
പാമ്പാടി തിരുമേനിയോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന ഞങ്ങളുടെ കുടുംബപ്രാർത്ഥനയുടെ ഭാഗമായത് എന്നുമുതൽക്കാണെന്ന് കൃത്യമായി പറഞ്ഞുകൂട. എങ്കിലും അമ്മയുടെ കോട്ടയം പാരമ്പര്യത്തിന്റെ സ്വാധീനത്തിലാവണം അങ്ങനെ വന്നത്. പാമ്പാടി തിരുമേനിയുടെ ചിത്രവും വീട്ടിലുണ്ടായിരുന്നു. തിരുമേനി സർവ്വർക്കും സ്വന്തമായിരുന്നുവെന്നതു സത്യം.. .. ഇപ്പോൾ സ്വർഗ്ഗത്തിലായിരിക്കുമ്പോഴും തിരുമേനി നമുക്ക് മദ്ധ്യസ്ഥൻതന്നെ (ഡോ. സിറിയക് തോമസ്, ആത്മവിശുദ്ധിയുടെ ആർജവം, മലയാള മനോരമ, ഏപ്രിൽ 3, 2003. പേജ് 8).
വല്ലാർപാടത്തമ്മ
ആരാണ് ഇൗ വല്ലാർപാടത്തമ്മ. ചരിത്രം ഒരു ഫോട്ടോ മാത്രമല്ലേ? വല്ലാർപാടത്തമ്മയാണോ യേശുവിന്റെ അമ്മ. യേശു വല്ലാർപാടത്തമ്മയുടെ മകനാണെന്ന് സഭക്ക് പ്രസ്താവന നടത്താൻ കഴിയുമോ. അത്തരം അമ്മമാരോടുള്ള ആരാധന മറ്റ്മതങ്ങളിൽ കാണുന്നില്ലേ. അപ്പോൾ ക്രിസ്ത്യാനിക്ക് എന്ത് മേന്മ. ഇത് യോഗ്യമായ ആത്മീയ ആരാധന രീതിയാണെന്ന് ന്യായീകരിക്കാമോ. യേശുവിന്റെ സ്ഥാനത്തേക്ക് മറിയത്തേയും വിശുദ്ധരെയും സ്ഥാനാരോഹണം നടത്തി, ദെവാരാധനയെ അട്ടിമറിച്ച് മനുഷ്യാരാധന നടത്തുന്നു. ഇത്തരം കുഴച്ചിലിനെല്ലാം അടിസ്ഥാന കാരണം യേശുവിലുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടുവഷളായിപ്പോയതാണ്.