അപ്പോക്രിഫ പുസ്തകങ്ങൾ ദെവവചനമല്ല - തെളിവുകൾ 1
ചിലർ മാത്രം അംഗീകരിക്കുന്ന പഴയനിയമ അപ്പോക്രിഫ പുസ്തകങ്ങൾ 12 - അവ 1546 -ലെ ട്രന്റ് കൗൺസിലിൽ വച്ചാണ് അവരുടെ ബെബിളിലേക്ക് ചേർക്കപ്പെട്ടത്. ക്രിസ്തീയർ പൊതുവെ അംഗീകരിക്കാത്ത ചില പുസ്തകങ്ങൾ സഭകളുടെ ബെബിളിലുണ്ട്. ആ പുസ്തകങ്ങൾ അപ്പോക്രിഫ (നിഗൂഡമായത്, അംഗീകരിക്കപ്പെടാത്തത് എന്നർത്ഥം) എന്ന പേരിൽ അറിയപ്പെടുന്നു. പഴയ ഉടമ്പടിക്കും പുതിയ ഉടമ്പടിക്കും ഇടയിലുള്ള ബി.സി. 300 മുതൽ ബി.സി. 30 വരെയുള്ള കാലഘട്ടത്തിൽ യഹൂദ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ചില പുസ്തകങ്ങളാണ് അപ്പോക്രിഫ.
അലക്സാഡ്രിയൻ ലിസ്റ്റ് പ്രകാരമുള്ള 15 പുസ്തകങ്ങൾ അപ്പോക്രിഫ എന്ന് പൊതുവേ അറിയപ്പെടുന്നു. അവയിൽ 12 എണ്ണത്തെ ചിലർ ദെവവചനത്തിന്റെ ആധികാരികത കൊടുത്ത് ഇന്നും അംഗീകരിക്കുന്നു. (മേൽപ്പറഞ്ഞ 15 പുസ്തകങ്ങളിൽ അവർ അംഗീകരിക്കാത്തത് 1, 2 എസ്ദ്രാസ്, മനാസയുടെ പ്രാർത്ഥന എന്നിവയാണ്). ശേഷിക്കുന്ന 12 പുസ്തകങ്ങൾ അവർ തങ്ങളുടെ ബെബിളിലെ പഴയഉടമ്പടി ഗ്രന്ഥഭാഗങ്ങളിൽ ഇടകലർത്തി വച്ചിരിക്കുന്നു. ഇൗ അപ്പോക്രിഫ പുസ്തകങ്ങൾ 1546-ലെ ട്രന്റ് കൗൺസിലിൽ വച്ചാണ് അവരുടെ ബെബിളിലേക്ക് ചേർക്കപ്പെട്ടത്. അതിനു മുമ്പും അവ അപ്പോക്രിഫ (നിഗൂഢമായ, അംഗീകരിക്കപ്പെടാത്ത) എന്ന പേരിൽ തന്നെയാണ് അറിയപ്പെട്ടിരുന്നത് എങ്കിലും അന്ന് അത് അവരുടെ ബെബിളിന്റെ ഭാഗമായിരുന്നില്ല. ഇൗ 12 എണ്ണം താഴെപ്പറയുന്നവയാണ്.
ഏഴ് പുസ്തകങ്ങൾ: 1. തോബിത് 2. യൂദിത്ത് 3.1 മക്കബായർ 4.2 മക്കബായർ 5.ജ്ഞാനം 6.പ്രഭാഷകൻ 7. ബാറൂക്ക്.
അഞ്ച് പുസ്തകഭാഗങ്ങൾ: 1. ബാറൂക്കിന്റെ ആറാം അദ്ധ്യായമായിത്തീർന്ന ജെറമിയയുടെ കത്ത്. 2. എസ്തറിനോടു ചേർക്കപ്പെട്ട 107 വാക്യങ്ങൾ (എസ്തേർ 10:4-16:24). 3. ഡാനിയേൽ 3:24-90 ആയിത്തീർന്ന അസറിയയുടെ പ്രാർത്ഥനയും, മൂന്നു ചെറുപ്പക്കാരുടെ പാട്ടും 4. ഡാനിയേൽ 13 ആയിത്തീർന്ന സൂസന്ന 5. ഡാനിയേൽ 14 ആയിത്തീർന്ന ബേലും വ്യാളവും (ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് A General Introduction to the Bible, Norman L. Geisler and Willaim E.Nix, Moody Press, Chicago, 1986 pp.264-275 കാണുക).
എ.ഡി. 1546 വരെ റോമൻ കത്തോലിക്ക സഭ തങ്ങളുടെ ബെബിളിന്റെ ഭാഗമായി അവയെ അംഗീകരിച്ചിരുന്നില്ല.
ഇൗ അപ്പോക്രിഫ പുസ്തകങ്ങൾ 1546 -ലെ ട്രന്റ് കൗൺസിലിൽ വച്ചാണ് അവരുടെ ബെബിളിലേക്ക് ചേർക്കപ്പെട്ടത്. എ.ഡി. 1546 വരെ അപ്പോക്രിഫ പുസ്തകങ്ങളെ റോമൻ കത്തോലിക്ക സഭ തങ്ങളുടെ ബെബിളിന്റെ ഭാഗമായി അംഗീകരിച്ചിരുന്നില്ല. 1546 വരെയുള്ള 18 നൂറ്റാണ്ടുകാലം ഇൗ അപ്പോക്രിഫ അവരുടെ ബെബിളിന്റെ ഭാഗമാകണം എന്നു തോന്നിയില്ല. നവീകരണ കാലഘട്ടത്തിൽ മരിച്ചവരോടുള്ള പ്രാർത്ഥനയെ ലൂഥർ എതിർത്തപ്പോൾ ആശയപരമായ എതിർപ്പുകളെ വിദഗ്ദമായി നേരിടുന്നതിന്റെ ഭാഗമായിട്ടാണ് ട്രന്റ് കൗൺസിൽ 1546-ൽ അപ്പോക്രിഫ പുസ്തകങ്ങളെ ബെബിളിന്റെ ഭാഗമാക്കിത്തീർത്തത്. മരിച്ചർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ബെബിൾ വിരുദ്ധമാണ് എന്ന വാദത്തെ എതിരിടാൻ വേണ്ടി മരിച്ചർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനെ അനുകൂലിക്കുന്ന പുസ്തകങ്ങളെ ബെബിളിന്റെ ഭാഗമാക്കിത്തീർത്തു (2മക്ക 12:45-46). എന്നാൽ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനെ എതിക്കുന്ന എസ്ദ്രാസ് പുസ്തകങ്ങൾ അവർ ഒഴിവാക്കി (2എസ്ദ്രാസ് 7:105). ഇതിൽനിന്നും അപ്പോക്രിഫയെ അംഗീകരിക്കാൻ റോമൻ കത്തോലിക്ക മതത്തെ പ്രരിപ്പിക്കുന്ന ഘടകം സത്യത്തോടുള്ള ആദരവല്ല മറിച്ച് സ്ഥാപിതതാൽപര്യങ്ങളാണ് എന്ന് വ്യക്തമാകുന്നു. അപ്പോക്രിഫയെ അംഗീകരിക്കാത്തവരെ റോമൻ കത്തോലിക്ക മതം അംഗീകരിക്കുന്നില്ല എന്ന് ട്രന്റ് കൗൺസിൽ, ഒന്നാം വത്തിക്കാൻ കൗൺസിൽ, രണ്ടാം വത്തിക്കാൻ കൗൺസിൽ എന്നിവ വ്യക്തമാക്കുന്നു. ഇതിൽനിന്നും അപ്പോക്രിഫയെ അംഗീകരിക്കുന്നത് സത്യത്തെ എതിർക്കുന്നതിന് തുല്യമാണ് എന്ന് വ്യക്തമാകുന്നു. ഇക്കാരണങ്ങളാൽ യേശുവിന്റെ കാലത്ത് ഹീബ്രു പഴയ ഉടമ്പടിയിൽ ഉണ്ടായിരുന്ന 39 പുസ്തകങ്ങളെയും പുതിയനിയമത്തിലെ 27 പുസ്ത കങ്ങളെയും മാത്രമാണ് ഇന്നു ക്രിസ്ത്യാനികൾ ദെവവചനമായി അംഗീകരിക്കുന്നത്.
പുതിയനിയമ അപ്പോക്രിഫ പുസ്തകങ്ങൾ
അവയിൽ മുഖ്യമായവ ബർണബാസിന്റെ ലേഖനം, കൊറിന്ത്യർക്കുള്ള ലേഖനം, ക്ലെമന്റിന്റെ രണ്ടാം ലേഖനം, ഷെപ്പേർഡ് ഒാഫ് ഹെർമാസ്, പന്ത്രണ്ട് പേരുടെ പ്രബോധനങ്ങൾ, പത്രാസിന്റെ വെളിപ്പാട്, പൗലോസിന്റെയും തെക്ലായുടെയും പ്രവർത്തനങ്ങൾ, ലാവോദീക്യർക്കുള്ള ലേഖനം, എബ്രായരുടെ സുവിശേഷം, പോളിക്കാർപ്പിന്റെ ഫിലിപ്പിയർക്കുള്ള ലേഖനം, ഇഗ്നേഷ്യസിന്റെ ഏഴ് ലേഖനങ്ങൾ എന്നിവയാണ്. ഇവയിൽ പലതും ചില പ്രമുഖരുടെ പേരു വച്ച് മറ്റാരോ എഴുതിയതാണ് എന്നും, ആധികാരികല്ലാത്ത ചില കാര്യങ്ങൾ അവയിൽ ഉണ്ടെന്നും പൊതുവെ കരുതപ്പെടുന്നു.
ഒരു സഭക്കാരും അംഗീകരിക്കാത്ത പുസ്തകങ്ങൾ (pseudepigrapha - സ്യൂഡെപ്പിഗ്രാഫാ)
പഴയനിയമ pseudepigrapha ആദാമിന്റെയും ഹവ്വയുടെയും പുസ്തകങ്ങൾ, ഇൗനോക്ക് 1, ഇൗനോക്ക് 2, ബാറൂക്ക് 2, ബാറൂക്ക് 3, മക്കബായർ 3, മക്കബായർ 4 എന്നിവ അവയിൽ ചിലതാണ്. ഇവയിൽ പലതും ചില പ്രമുഖരുടെ പേരു വച്ച് മറ്റാരോ എഴുതിയതാണ് എന്നും, ആധികാരികല്ലാത്ത ചില കാര്യങ്ങൾ അവയിൽ ഉണ്ടെന്നും പൊതുവെ കരുതപ്പെടുന്നു.
പുതിയനിയമ pseudepigrapha തോമസിന്റെ സുവിശേഷം, എബിയോണിന്റെ സുവിശേഷം, പത്രാസിന്റെ സുവിശേഷം, യാക്കോബിന്റെ സുവിശേഷം, എബ്രായരുടെ സുവിശേഷം, ഇൗജിപ്തുകാരുടെ സുവിശേഷം, നസ്രായരുടെ സുവിശേഷം, ഫിലിപ്പോസിന്റെ സുവിശേഷം, മത്തിയാസിന്റെ സുവിശേഷം, യൂദായുടെ സുവിശേഷം എന്നിവ അവയിൽ ചിലതാണ്. ഇവയിൽ പലതും ചില പ്രമുഖരുടെ പേരു വച്ച് മറ്റാരോ എഴുതിയതാണ് എന്നും, ആധികാരികല്ലാത്ത ചില കാര്യങ്ങൾ അവയിൽ ഉണ്ടെന്നും പൊതുവെ കരുതപ്പെടുന്നു.
അപ്പോക്രിഫ പുസ്തകങ്ങൾ ദെവവചനമല്ല - തെളിവുകൾ 2
ദെവത്തിന്റെ അരുളപ്പാടുകൾ നൽകപ്പെട്ടിരിക്കുന്ന യഹൂദർ അവയെ അംഗീകരിക്കുന്നില്ല. ദെവത്തിന്റെ അരുളപ്പാടുകൾ നൽകപ്പെട്ടിരിക്കുന്നത് യഹൂദർക്കാണ്. ദെവവചനം സംബന്ധിച്ച് ഇസ്രായേലിനാണ് മുഖ്യസ്ഥാനം. ദെവം തന്റെ ചിന്തകളും നിയമങ്ങളും ഇസ്രായേലിന് വെളിപ്പെടുത്തിയതുപോലെ മറ്റൊരു ജനസമൂഹത്തിനും ജാതിക്കും വെളിപ്പെടുത്തിയിട്ടില്ല. അവിടുന്ന് യാക്കോബിന് തന്റെ കൽപനയും ഇസ്രായേലിന് തന്റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതക്കുവേണ്ടിയും അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല; അവിടുത്തെ പ്രമാണങ്ങൾ അവർക്ക് അജ്ഞാതമാണ്; കർത്താവിനെ സ്തുതിക്കുവിൻ (സങ്കീ 147:19-20). അങ്ങനെയെങ്കിൽ യഹൂദന് കൂടുതലായി എന്ത് മേന്മയാണുള്ളത്?..പലവിധത്തിലും വളരെ പ്രയോജനമുണ്ട്. ഒന്നാമത് ദെവത്തിന്റെ അരുളപ്പാടുകൾ ഭരമേ ൽപിച്ചത് യഹൂദരെയാണ്(റോമ 3:1-2). വിശുദ്ധലിഖിതങ്ങൾ നിങ്ങൾ പഠിക്കുന്നു. എന്തെന്നാൽ അവയിൽ നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ച് സാക്ഷ്യം നൽകുന്നത്. എന്നിട്ടും നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിന് എന്റെ അടുത്തേക്ക് വരാൻ നിങ്ങൾ വിസമ്മതിക്കുന്നു (യോഹ 5:39-40). ബെബിൾ യേശുവിലേക്കുള്ള ചൂണ്ടുപലകയാണെന്ന് യേശു തന്നെ ഇവിടെ വ്യക്തമാക്കുന്നു. വിശുദ്ധലിഖിതങ്ങൾ എന്നതുകൊണ്ട് യേശു അർത്ഥമാക്കിയത് ദെവത്തിന്റെ വെളിപ്പാട് അടങ്ങിയ യഹൂദഗ്രന്ഥങ്ങളാണ്. പഴയഉടമ്പടി ഗ്രന്ഥങ്ങളെയാണ് യേശു ഇവിടെ പരാമർശിക്കുന്നത്. അതിനാൽ പഴയഉടമ്പടി ഗ്രന്ഥങ്ങൾ യേശു എന്ന വ്യക്തിക്കും, യേശുവിന്റെ പ്രവർത്തനങ്ങൾക്കുമുള്ള മുന്നോടിയാണ്. പഴയ ഉടമ്പടി ഗ്രന്ഥങ്ങൾ യേശു എന്ന വ്യക്തിയുടെ പ്രവാചകൻ, പുരോഹിതൻ, രാജാവ് എന്നീ ദൗത്യവശങ്ങളെ മുന്നേകൂട്ടി വെളിവാക്കുന്നു. പഴയഉടമ്പടി ഗ്രന്ഥങ്ങൾ യേശുവിന്റെ പ്രവർത്തനങ്ങളെ പ്രവചനങ്ങളിലൂടെയും, പ്രതിരൂപങ്ങളിലൂടെയും (നിഴൽ) മുന്നേകൂട്ടി വെളിവാക്കുന്നു.
യഹൂദർ വിശുദ്ധലിഖിതങ്ങൾ എന്ന ആധികാരികത കൊടുത്തിരു ന്നത് മോശ മുതൽ മലാക്കി വരെയുള്ള ഹീബ്രു പ്രവാചകഗ്രന്ഥങ്ങ ൾക്ക് മാത്രമാണ്. പഴയനിയമത്തിലെ അവസാനത്തെ ഗ്രന്ഥത്തിൽ യേശുവിന് മുന്നോടിയായി വരാൻപോകുന്ന സ്നാപക യോഹന്നാനെപ്പറ്റി പറഞ്ഞിരിക്കുന്നു (മലാ 3:1). അപ്പോക്രിഫ എഴുതപ്പെട്ട ബി.സി. 300 മുതൽ ബി.സി. 30 വരെയുള്ള കാലഘട്ടത്തിൽ ഒരു യഹൂദ പ്രവാ ചകനും ജീവിച്ചിരുന്നിട്ടില്ല. അങ്ങനെ ദെവത്താൽ അയക്കപ്പെട്ട പ്രവാചകരില്ലാതിരുന്ന യഹൂദചരിത്രത്തിലെ ഒരു പ്രതേ്യക കാലഘട്ട ത്തിലാണ് അപ്പോക്രിഫ പുസ്തകങ്ങൾ എഴുതപ്പെട്ടത്. ഹഗ്ഗായി, സഖറിയാ, മലാക്കി എന്നീ പ്രവാചകർക്ക് (ബി.സി. 400) ശേഷം പരിശുദ്ധാത്മാവ് ഇസ്രായേലിൽ നിന്ന് വിട്ടുപോയി എന്ന് താൽമൂദ് സാക്ഷ്യപ്പെടുത്തുന്നു. അപ്പോക്രിഫ എഴുതപ്പെട്ടത് ബി.സി. 200 ന് ശേഷമാണ്. (See A General Introduction to the Bible, Norman L. Geisler and Willaim E.Nix, Moody Press, Chicago, 1986.pp.206-207). യഹൂദർ അപ്പോക്രിഫ പുസ്തകങ്ങളെ അംഗീകരിക്കുന്നില്ല. പഴയ ഉടമ്പടി പുസ്തകങ്ങളുടെ ആധികാരികത നിർണ്ണയിക്കാൻ ഏറ്റവും നന്നായി സാധിക്കുന്നതു യഹൂദർക്കു തന്നെയാണ്. യഹൂദർ ഒരിക്കലും അപ്പോക്രിഫയെ അവരുടെ വിശുദ്ധ ഗ്രന്ഥത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. യഹൂദരുടെ വിശുദ്ധഗ്രന്ഥത്തിലെ (ഹീബ്രു പഴയ ഉടമ്പടിയിലെ) പുസ്തകങ്ങൾ ഏതൊക്കയാണ് എന്നതിന്റെ അന്തിമമായ തീരുമാനം ക്രിസ്തുവിനു 400 വർഷങ്ങൾക്കു മുമ്പുതന്നെ പൂർത്തിയായതാണ്. അവ യഹൂദരുടെ വിശുദ്ധ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതുതന്നെ അവയ്ക്ക് വേണ്ടത്ര ആധികാരികത ഇല്ല എന്നതിന്റെ വ്യക്തമായ തെളിവാണ്.
ദെവം തന്റെ വചനം ഒളിച്ചുവയ്ക്കില്ല. ദെവം ദെവനിവേശിതമായി പല പുസ്തകങ്ങളും നൽകുകയും അതിനുശേഷം അനേകനൂറ്റാണ്ടുകാലത്തേക്ക് അവ ദെവനിവേശിതമല്ല എന്ന ധാരണ ദെവജനത്തിന് നൽകുകയും ചെയ്യുകയില്ല. പഴയനിയമ ഗ്രന്ഥങ്ങൾ എഴുതിയ യഹൂദരും, പഴയനിയമ ഗ്രന്ഥങ്ങളുടെ പൊരുളായ യേശുവും അപ്പോക്രിഫ ഗ്രന്ഥങ്ങൾ ദെവവചനമാണെന്ന് അംഗീകരിക്കുന്നില്ല. യേശുവിന്റെ ഇൗ സാക്ഷ്യം മനഃപൂർവ്വം അംഗീകരിക്കാത്തവർക്ക് യേശുവിൽ വിശ്വസിക്കാനാവില്ല.
യേശുവും അപ്പോസ്തലൻമാരും അപ്പോക്രിഫ പുസ്തകങ്ങളെ അംഗീകരിക്കുന്നില്ല.
യേശുവും അപ്പോസ്തലൻമാരും അപ്പോക്രിഫ പുസ്തകങ്ങളെ അംഗീകരിക്കുന്നില്ല. യേശുവും പുതിയനിയമ ഗ്രന്ഥകാരൻമാരും പഴയനിയമഗ്രന്ഥങ്ങളിൽനിന്ന് ഉദ്ധരിക്കുകയും അവയെപ്പറ്റി പരാമർശിക്കുകയും ചെയ്യുന്നു. എന്നാൽ അപ്പോക്രിഫ പുസ്തകങ്ങൾക്ക് അത്തരം യാതൊരു പ്രാധാന്യവും അവർ കൊടുക്കുന്നില്ല. ആധികാരികമായത് ഏത് എന്ന് തീരുമാനിക്കുന്നതിൽ കേന്ദ്രസ്ഥാനം യേശുവിനാണ്. നിയമവും പ്രവാചകന്മാരുംഎന്ന് യേശു പറഞ്ഞത് മോശ മുതൽ യേശു വരെ എഴുതപ്പെട്ട ദെവിക വെളിപ്പാടിനെയാണ്. അവയിൽ അപ്പോക്രിഫ പുസ്തകങ്ങൾ ഉൾപ്പെടുന്നില്ല. ക്രിസ്തു ഉപയോഗിച്ചത് യഹൂദരുടെ ബെബിൾ ആയിരുന്നു. ഇന്നും യഹൂദർ ഉപയോഗിക്കുന്നതു അതേ ബെബിൾ തന്നെ. അതിൽ അപ്പോക്രിഫ പുസ്തകങ്ങൾ ഇല്ല. യേശു ആ യഹൂദ ബെബിളിനെ മാത്രമാണ് വിശുദ്ധലിഖിതങ്ങളെന്ന് വിളിച്ചത്. അതിനാൽ അപ്പൊക്രിഫ പുസ്തകങ്ങൾ വിശുദ്ധലിഖിതമോ, ദെവവചനമോ അല്ല എന്നു അവയെ സംബന്ധിച്ച യേശുവിന്റെ സമീപനത്തിൽനിന്നു മനസിലാക്കാം. അപ്പോക്രിഫ ദെവവചനമായി ബെബിളിൽ ഉൾപ്പെടുത്തേണ്ടതായിരുന്നുവെങ്കിൽ യേശു അതു പറയുമായിരുന്നു. അപ്പോക്രിഫയെപ്പറ്റി യേശുവും അപ്പസ്തോലൻമാരും നന്നായി അറിഞ്ഞിരുന്നു എങ്കിലും അവർ അതിന്റെ ആവശ്യകതയെപ്പറ്റി പുതിയനിയമത്തിൽ സൂചിപ്പിക്കുകയോ, അവയിൽനിന്ന് ഉദ്ധരിക്കുകയോ ചെയ്തിട്ടില്ല. അതിന്റെ അർത്ഥം അവർ അവയെ ദെവവചനമായി അംഗീകരിച്ചില്ല എന്നതാണ്. അങ്ങനെ അപ്പോക്രിഫ ബെബിളിന്റെ ഭാഗമല്ല എന്ന് ക്രിസ്തുവും അപ്പസ്തോലൻമാരും നമുക്കു വ്യക്തമാക്കി തന്നിട്ടുണ്ട്. അതിനാൽ അപ്പോക്രിഫയെ ദെവവചനമെന്ന രൂപേണ ബെബിളിൽ ഉൾപ്പെടു ത്തുന്നത് ക്രിസ്തുവിരുദ്ധമായ കാര്യമാണ്.
യേശുവിന്റെ കാലത്ത് ഹീബ്രു പഴയഉടമ്പടിയിൽ ഉണ്ടായിരുന്ന 39 പുസ്തകങ്ങളെയും പുതിയനിയമത്തിലെ 27 പുസ്തകങ്ങളെയും മാത്രമാണ് ഇന്നു ക്രിസ്ത്യാനികൾ ദെവവചനമായി അംഗീകരിക്കുന്നത്.
നമുക്കു അപ്പോക്രിഫയുടെ ആവശ്യമില്ല. അപ്പോക്രിഫ ഇല്ലാതെതന്നെ ബെബിളിൽ ദെവവചനവും ദെവീകവെളിപ്പാടും പൂർണ്ണമാകുന്നു. ദെവവചനമായ ബെബിൾ എന്നന്നേക്കും പരിപൂർണ്ണമാണ്. അത് മനുഷ്യൻ മെച്ചപ്പെടുത്തേണ്ട ആവശ്യമില്ല.മെച്ചപ്പെടുത്താൻ സാദ്ധ്യവുമല്ല. ക്രിസ്തു അപ്പസ്തോലൻമാർക്ക് മുഴുവൻ സത്യവും വാഗ്ദാനം ചെയ്തു. യോഹ 16:13; യോഹ 14:26. അതിൽനിന്നും ക്രിസ്തു തന്റെ സഭക്ക് നൽകുവാൻ തീരുമാനിച്ച അടിസ്ഥാനപരമായ സത്യം അപ്പസ്തോലൻമാർക്ക് പൂർണ്ണമായും ലഭിച്ചിരുന്നു എന്ന് നമുക്ക് മനസിലാക്കാം. ബെബിളിലെ പുതിയനിയമത്തിൽ അപ്പോസ്തലൻമാർക്ക് ലഭിച്ചതായി നാം കാണുന്ന വെളിപ്പാടും സത്യവും എന്താണോ അത് അതിൽതന്നെ പൂർണ്ണമാണ്. ബെബിളിലെ വെളിപ്പാട് പൂർണ്ണമാകുന്നത് യേശുക്രിസ്തു എന്ന വ്യക്തിയിലാണ്, അല്ലാതെ ദെവശാസ്ത്ര തത്വസംഹിതകളിലോ പുസ്തകങ്ങളിലോ അല്ല.
അപ്പോക്രിഫയിൽ ദെവവചനവിരുദ്ധമായ പ്രബോധനങ്ങൾ ഉൾക്കൊള്ളുന്നു. അത്തരം ദെവവചന വിരുദ്ധങ്ങളായ പ്രബോധനങ്ങളിൽ ചിലത് ഇവയാണ് : മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന (2 മക്ക 12:45-46), സൽപ്രവർത്തികൾ വഴിയുള്ള രക്ഷ (തോബിത്ത് 12:9). എന്നാൽ ദെവവചനത്തിന്റെ ആധികാരികതയുണ്ട് എന്ന് എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ബെബിളിലെ പുസ്തകങ്ങൾ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന് എതിരാണ് (എബ്ര 9:27; ലൂക്ക 16:25-26; 2സാമു 12:19). അവ സൽപ്രവർത്തികൾ വഴി രക്ഷ ലഭിക്കും എന്ന ഉപദേശത്തിനും എതിരാണ് (ഉൽപ 15:6; റോമ 4:5; ഗലാ 3:11). അതിനാൽ ബെബിളും അപ്പോക്രിഫയും പരസ്പരവിരുദ്ധങ്ങളാണ് എന്ന് വ്യക്തമാകുന്നു. പരസ്പരവിരുദ്ധങ്ങളായ രണ്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് തീർച്ചയായും തെറ്റാണ്. അതിനാൽ അപ്പോക്രിഫ ദെവവചനമല്ലെന്ന് തെളിയുന്നു.
അപ്പോക്രിഫയിൽ സാങ്കൽപികവും വിചിത്രവുമായ കഥകൾ ഉൾക്കൊള്ളുന്നു. അപ്പോക്രിഫയിൽ വിചിത്രമായ എെതിഹ്യങ്ങളും ബെബിളുമായി വെരുദ്ധ്യങ്ങളുള്ള പ്രബോധനങ്ങളും കാണുന്നു. ഉദാ. ശുദ്ധീകരണസ്ഥലം (തോബിത് 4:10; 12:9). ഉദാ. ബേലും വ്യാളവും (ഡാനി. 14). അപ്പോക്രിഫയിലെ പ്രബോധനങ്ങൾ പലതും ബെബിളിന്റെ ഉന്നത ധാർമ്മികനിലവാരം പുലർത്തുന്നവയല്ല. ഉദാഹരണമായി കാപട്യം കാണിക്കാൻ ദെവം യൂദിത്തിനെ സഹായിക്കുന്നതായി യൂദിത്ത് 9-11 അദ്ധ്യായങ്ങളിൽ കാണുന്നു. 2 മക്ക 14:41-42 ൽ ആത്മഹത്യ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
പ്രവാചക കാലഘട്ടത്തിൽ എഴുതപ്പെട്ടതല്ലെന്ന് സ്വയം സമ്മതിക്കുന്നു (1മക്ക 9:27). തന്റെ പുസ്തകം കാര്യമാത്രപ്രസക്തമാണോ, അവിദഗ്ദമാണോ, ഇടത്തരമാണോ എന്നീ സംശയങ്ങൾ ഗ്രന്ഥകാരൻ പോലും അംഗീകരിക്കുന്നതിൽ നിന്നും ഗ്രന്ഥത്തിന്റെ ആധികാരികത യുടെ കുറവ് വ്യക്തമാകുന്നു (2മക്ക 2:23; 15:37-39). ജ്ഞാനവും പ്രഭാഷകനും സന്ദർഭോചിതമായി കാര്യം നേടാൻ യോജിക്കുന്ന തരത്തിലുള്ള ധാർമ്മികതയെ പ്രരിപ്പിക്കുന്നു.
10. ആധികാരികമായ ദെവവചനം നിറവേറ്റേണ്ട ചില മാനദണ്ധങ്ങൾ നിറവേറ്റാൻ അപ്പോക്രിഫ പുസ്തകങ്ങൾക്ക് കഴിയുന്നില്ല. ഒരു പുസ്തകത്തെ ദെവവചനമെന്ന സ്ഥാനം കൊടുത്തു അംഗീകരിക്കുന്നതിനു മുമ്പു അതിനെ ചില മാനദണ്ധങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനവിധേയമാക്കേണ്ടതുണ്ട്. അവയിൽ ചില മാനദണ്ധങ്ങൾ ഇവയാണ്: ദെവത്തിന്റെ പ്രവാചകനാൽ എഴുതപ്പെട്ടതാണോ? ദെവത്തിന്റെ അതിസ്വാഭാവികമായ അത്ഭുത പ്രവർത്തികൊണ്ട് ഗ്രന്ഥകാരനെ ദെവം അംഗീകരിച്ചതായി കാണുന്നുണ്ടോ? ദെവത്തെയും മനുഷ്യനെയുംപറ്റി അവയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ബെബിളിൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ? ദെവജനത്തിന്റെ തുടർച്ചയായതും, സാർവ്വത്രികവുമായ സ്വീകാര്യത അവക്കുണ്ടായിരുന്നോ? എന്നാൽ ഇൗ മാനദണ്ധങ്ങൾ നിറവേറ്റാൻ അപ്പോക്രിഫക്ക് കഴിയുന്നില്ല. അതിനാൽ അപ്പോക്രിഫ ദെവവചനമല്ല.
11. ബി.സി 20 - എ.ഡി. 40 കാലത്ത് ജീവിച്ചിരുന്ന യഹൂദ തത്വചിന്തകനായ ഫീലോ തന്റെ എഴുത്തുകളിൽ പഴയനിയമ ഗ്രന്ഥങ്ങളിൽനിന്ന് ധാരാളം ഉദ്ധരിക്കുന്നുണ്ടെങ്കിലും, ആ രീതിയിൽ അപ്പോക്രിഫ പുസ്തകങ്ങളിൽനിന്ന് ഉദ്ധരിക്കുന്നില്ല.
12. യേശുവിന്റെ സമകാലികനും, സുപ്രസിദ്ധ പണ്ധിതനും, യഹൂദ ചരിത്രകാരനുമായ ജോസിഫസ് അപ്പോക്രിഫ പുസ്തകങ്ങളെ അംഗീകരിക്കുകയോ, അവയിൽനിന്ന് ഉദ്ധരിക്കുകയോ ചെയ്യുന്നില്ല.
13. എ.ഡി. 90 ലെ ജാമ്മിയാ കൗൺസിലിലെ യഹൂദ പണ്ധിതർ അപ്പോക്രിഫ പുസ്തകങ്ങളെ ദെവനിവേശിതമാണെന്ന് അംഗീകരിച്ചില്ല. അവർ ദെവനിവേശിതമെന്ന് അംഗീകരിച്ച പുസ്തകങ്ങൾ പാലസ്തീനിയൻ കാനൻ എന്ന് അറിയപ്പെടുന്നു.
14. ഒറിജൻ, തെർത്തുല്യൻ, അത്തനാസ്യൂസ്, ജെറോം എന്നീ ആദിമനൂറ്റാണ്ടിലെ പ്രമുഖരും അപ്പോക്രിഫയെ പഴയ ഉടമ്പടി ഗ്രന്ഥത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല.
15. ആദിമസഭ അപ്പോക്രിഫ പുസ്തകങ്ങളെ ദെവനിവേശിതമായി അംഗീകരിച്ചിട്ടില്ല.
ഇക്കാരണങ്ങളാൽ യേശുവിന്റെ കാലത്ത് ഹീബ്രു പഴയ ഉടമ്പടിയിൽ ഉണ്ടായിരുന്ന 39 പുസ്തകങ്ങളെയും പുതിയനിയമത്തിലെ 27 പുസ്തകങ്ങളെയും മാത്രമാണ് ഇന്നു ക്രിസ്ത്യാനികൾ ദെവവചനമായി അംഗീകരിക്കുന്നത്.
അപ്പോക്രിഫ - ബെബിളിനോട്കൂട്ടിച്ചേർക്കുന്നതിൽഉൾക്കൊണ്ടിരിക്കുന്ന ഗൂഡാലോചനയും അപകടവും
ദെവവചനമല്ലാത്ത അപ്പോക്രിഫയെ ദെവവചനമായ ബെബിളിനോട്കൂ ട്ടിച്ചേർക്കുന്നതിൽ റോമൻ കത്തോലിക്ക മതത്തിനു ചിലദുരുദ്ദേശങ്ങളുണ്ട് എന്നതുവ്യക്തമാണ്. യേശുവും അപ്പോസ്തലൻമാരും ആദിമനൂറ്റാണ്ടിലെമറ്റു പ്രമുഖരും അപ്പോക്രിഫയെ അംഗീകരിക്കാതിരുന്നിട്ടും, 1546-ൽ റോമൻ കത്തോലിക്ക മതം അവയെ തങ്ങളുടെ ബെബിളിന്റെ ഭാഗമാക്കിയതിൽ സ്വാർത്ഥതാൽപര്യങ്ങളുണ്ട്. അവർ അങ്ങനെ ചെയ്യുന്നത്തങ്ങളുടെസ്വാർത്ഥതാൽപര്യങ്ങൾ സംരക്ഷിക്കാനും, തങ്ങളുടെതെറ്റായ പ്രബോധനങ്ങൾക്കുഅടിസ്ഥാനങ്ങൾ കണ്ടെത്താനും വേണ്ടിയാണ്. ഉദാഹരണമായി ശുദ്ധീകരണസ്ഥലത്തിനുള്ള ന്യായീകരണം 2മക്ക 12:40-45 ൽ കൂടി അൽപമായിട്ടാണെങ്കിലും, കണ്ടെത്താമല്ലോ. ഇത്തരക്കാർക്കുള്ളദെവീകശിക്ഷ വെളിപ്പാടു 22:18 ൽ കാണുന്നു.
അപ്പോക്രിഫ പുസ്തകങ്ങളിൽ ധാരാളംതെറ്റായ പ്രബോധനങ്ങൾ ഉൾക്കൊണ്ടിരിക്കുന്നതുകൊണ്ട്, തെറ്റായ പ്രബോധനങ്ങൾ ജനങ്ങളെ പഠിപ്പിച്ചു വഴിതെറ്റിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവ പ്രയോജനപ്പെടുന്നു. യഥാർത്ഥ ദെവവചനത്തോട്മറ്റ് പുസ്തകങ്ങളും വാക്യങ്ങളുംദെവവചനമെന്ന വ്യാജേന കൂട്ടിച്ചേർത്താൽ ജനങ്ങളുടെ മുമ്പിൽ ദെവവചനത്തിന് ലഭിക്കുന്ന അതേ ആധികാരികത അവയ്ക്കുംലഭിക്കും. അതിന്റെ ഫലമായിഅവയിലുള്ളതെറ്റായ പ്രബോധനങ്ങൾ ശരിയാണെന്ന്കരുതി അനുസരിക്കാൻ ജനങ്ങൾ ബാദ്ധ്യസ്ഥരായിത്തീരുന്നു. ഉദാ. ശുദ്ധീകരണസ്ഥലം, മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന. അങ്ങനെ ദെവവചനത്തോട്കൂ ട്ടിച്ചേർക്കുന്നതു വഴിയായി, ദെവകൽപനയല്ലാത്തതും, തെറ്റായതുമായ മാനുഷിക കൽപനകൾക്ക്ദെവകൽപനകളുടെആധികാരികത നൽകി ദെവീകമെന്ന വ്യജേന പഠിപ്പിച്ച്ദെവനാമത്തിൽ ജനങ്ങളെവഞ്ചിച്ച് ജനങ്ങളെ ചിലസ്ഥാപന താൽപര്യങ്ങളുടെഅടിമകളാക്കുന്നു.
സഭാപിതാക്കൻമാരുടെ രചനകൾക്കുംദെവീകമായ ആധികാരികതയുണ്ട് എന്നൊക്കെ അവകാശപ്പെടുന്നതിന്റെ ഫലമായി റോമൻ കത്തോലിക്ക മതത്തിന്റെ ആധികാരികതയുടെഅടിസ്ഥാനം വളരെവിശാലമാക്കി. അതുകൊണ്ട്യഥാർത്ഥ ദെവവചനത്തിൽഇല്ലാത്ത അനേക കാര്യങ്ങൾ ദെവവചനത്തിന്റെ ആധികാരികതയോടെ പഠിപ്പിച്ച് ജനങ്ങളെവഴി തെറ്റിക്കാൻ റോമൻ കത്തോലിക്ക മതാധികാരികൾക്ക്കഴിയുന്നു. യേശുവിന്റെ കാലത്ത് പൂർണ്ണമായുംലഭ്യമായിരുന്നതും, ദെവവചനമായി യേശു അംഗീകരിക്കാത്തതുമായ പുസ്തകങ്ങളെ ഏകദേശം ആയിരത്തിഅഞ്ഞൂറ്വർഷങ്ങൾക്ക് ശേഷംഒരുകൂട്ടം ആളുകൾ ദെവവചനമായി അംഗീകരിക്കുന്നതിന്റെഉദ്ദേശംദെവീകമാണോ? ഇത്തരം കൂട്ടിച്ചേർക്കൽ വഴിയായി നുണയെദെവീകസത്യമായിചിത്രീകരിച്ച് ജനങ്ങളെ വഞ്ചിക്കുകയല്ലേ യഥാർത്ഥത്തിൽ ചെയ്യുന്നത്?
ദൈവിക വെളിപ്പാടിന്റെ വിശുദ്ധഗ്രന്ഥം ബൈബിളാണ്
ബൈബിളിലെ പഴയ ഉടമ്പടി (39) പുതിയ ഉടമ്പടി (27) ഭാഗങ്ങളിലെ 66 പുസ്തകങ്ങളാണ് വിശുദ്ധ ഗ്രന്ഥം. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവികനിയോഗം ലഭിച്ച ചില മനുഷ്യർ എഴുതിയതാണ് ബൈബിളിലെ ഓരോ വാക്കും. അവയിൽ തെറ്റില്ല. അവ മുഴുവനും ദൈവവചനമാണ്. മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ ദൈവത്തിൽ നിന്ന് ലഭിച്ച വെളിപ്പാടാണ് ബൈബിൾ. സത്യവിശ്വാസത്തിന്റെയും വിശുദ്ധ ജീവിതത്തിന്റെയും തെറ്റുപറ്റാത്തതും സ്ഥിരമായതുമായ അടിസ്ഥാനവും മാനദണ്ഡവും ബൈബിളാണ്. പ്രബോധനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിലൂടെ ആത്മീയ പൂർണ്ണതയിലേക്ക് വളരുന്നതിനും ഉപയോഗിക്കേണ്ടത് ബൈബിൾ മാത്രമാണ് (സങ്കീ 119:89; ഏശ 40:8; മത്താ 5:17-18; 24:35; ലൂക്ക 24:44; യോഹ 14:26; 2തിമോ 3:16-17; യാക്കോ 1:21; 2പത്രോ 1:20-21; 3:15-16; വെളി 22:6, 18-19).