റോമൻ കത്തോലിക്ക മത പാരമ്പര്യവും ബെബിളും തമ്മിലുള്ള ചില വെരുദ്ധ്യങ്ങൾ
ഏറെക്കുറെതാഴെപ്പറയുന്ന കാര്യങ്ങൾക്ക് സമാനമായിഒാർത്തഡോക്സ്, യാക്കോബായ സഭകളും പഠിപ്പിക്കുന്നു.
ബെബിൾ : യേശുവായിരുന്നു അപ്പൊസ്തലൻമാരുടെ തലവൻ (യോഹ 13:13). റോമാമതം : പത്രാസ് അപ്പൊസ്തലൻമാരുടെ തലവനായിരുന്നു (കാറ്റക്കിസം 552, 765, 880).
ബെബിൾ: അപ്പൊസ്തലൻമാർക്ക് പിൻഗാമികളുണ്ടായിരുന്നില്ല. പിൻഗാമിയാകേണ്ടവർ അപ്പൊസ്തലൻമാരോടൊപ്പം യേശുവിന്റെ പുനരുത്ഥാനത്തിന് സാക്ഷിയായിരിക്കേണ്ടതുണ്ട് (അപ്പൊ 1:21-22). പത്രാസിന് പിൻഗാമിയുണ്ടായിരുന്നില്ല.ശിഷ്യന്മാർയേശുവിന്റെ പിൻഗാമികളായിരിക്കണം. റോമാമതം :മെത്രാൻമാർ അപ്പൊസ്തലൻമാരുടെ പിൻഗാമികളാണ് (861, 862, 938). ദെവംതന്റെവെളിപ്പാട് മുഴുവൻ റോമാമെത്രാൻമാർക്ക് ഭരമേൽപിച്ചിരിക്കുന്നു (കാറ്റക്കിസം 81, 86). ഠറാമിലെമെത്രാനായ പോപ്പ് പത്രാസിന്റെ പിൻഗാമിയാണ് (കാറ്റക്കിസം 882, 936) (പത്രാസിന് പിൻഗാമിയുണ്ടായിരുന്നെങ്കിൽ പൗലോസിനും പിൻഗാമിയുണ്ടായിരുന്നോ? ആരാണവർ?).
ബെബിൾ : സഭാശരീരത്തിന്റെതലയായയേശുസാർവ്വ്രതികസഭയെ ഭരിക്കുന്നു (കൊളോ 1:18). റോമാമതം : മെത്രാൻമാർ തങ്ങളുടെതലവനായ പോപ്പുമായിഒത്തുകൂടിസാർവ്വത്രികസഭയെ ഭരിക്കുന്നു (കാറ്റക്കിസം 883, 894-896).
ബെബിൾ : സഭയുടെഒൗദേ്യാഗിക ഉപദേഷ്ടാവ് പരിശുദ്ധാത്മാവാണ് (യോഹ 14:26; 16:13; 1യോഹ 2:27). റോമാമതം :സഭയുടെഒൗദേ്യാഗിക ഉപദേഷ്ടാവ്മജിസ്റ്റീരിയമാണ് (കാറ്റക്കിസം 85-87).
ബെബിൾ : ബെബിളിനെ പരിശുദ്ധാത്മാവിന്റെ സഹായത്തോട െതെറ്റില്ലാതെ വ്യാഖ്യാനിക്കാനുള്ളകഴിവുംഅവകാശവുംദെവം വിശുദ്ധരായ വിശ്വാസികൾക്ക് കൊടുത്തിരിക്കുന്നു (1കൊറി 2:12-16; യൂദാ 3). റോമാമതം :ബെബിളിനെ തെറ്റില്ലാതെവ്യാഖ്യാനിക്കാനുള്ളകഴിവുംഅവകാശവുംഉള്ളത്മജിസ്റ്റീരിയത്തിന് മാത്രമാണ് (കാറ്റക്കിസം 85, 100, 939, 890-891, 2034-2035).
ബെബിൾ : ബെബിൾബെബിളിനെ തെറ്റില്ലാതെവ്യാഖ്യാനിക്കുന്നു (അപ്പൊ 17:11). റോമാമതം : മജിസ്റ്റീരിയം ബെബിളിനെ മനസിലാക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്നതുപോലെ മാത്രമേമറ്റുള്ളവരുംബെബിളിനെ വ്യാഖ്യാനിക്കാവൂ (കാറ്റക്കിസം 113, 119).
ബെബിൾ : തെറ്റുപറ്റാത്തവൻ ദെവം മാത്രം (സംഖ്യാ 23:19). റോമാമതം തന്റെ ഒൗദേ്യാധിക പ്രബോധനങ്ങളിൽ പോപ്പിന് തെറ്റുപറ്റില്ല (കാറ്റക്കിസം 891). (13-2-2000 വാർത്താമാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയതുപ്രകാരംമാർപാപ്പ അനേകം നൂറ്റാണ്ടകളിലൂടെ അനേകംമാർപാപ്പമാരും അധികാരികളുംചെയ്തതെറ്റുകൾക്ക് മാപ്പുപറഞ്ഞു. മാർപാപ്പമാർക്ക്തെറ്റുപറ്റാമെന്ന്മാർപാപ്പതന്നെ സമ്മതിച്ചു. ഇത്എന്ത്തെളിയിക്കുന്നു?)
ബെബിൾ: പരിശുദ്ധാത്മാവ് ഉദ്ദേശിച്ച അതേ അർത്ഥത്തിൽതന്നെ വേണംബെബിളിനെ വ്യാഖ്യാനിക്കാൻ (2പത്രാ 3:14-16). റോമാമതം: ദെവീകവെളിപ്പാടിൽ നിഗൂഢമായിരിക്കുന്ന കാര്യങ്ങളെ നിർവ്വചിച്ച് വെളിപ്പെടുത്താൻ മജിസ്റ്റീരിയത്തിന് അധികാരമുണ്ട് (കാറ്റക്കിസം 66, 88, 2035, 2051).
ബെബിൾ: പാരമ്പര്യം മനുഷ്യന്റെവാക്കുകളാണ് (മർക്കോ 7:1-13). ബെബിളാകുന്നുദെവവചനം (യോഹ 10:35; 2തിമോ 3:16-17; 2പത്രാ 1:20-21). ബെബിളിൽരേഖപ്പെടുത്തിയിട്ടില്ലാത്ത മേഖലകളിലേക്ക് കടക്കാൻ ആർക്കുംഅവകാശമില്ല (1കൊറി 4:6; സുഭാ 30:6). സഭയുടെവിശ്വാസത്തിനു അടിസ്ഥാനം ബെബിൾ മാത്രമാണ് (മർക്കോ 7:1-13). റോമാമതം: ബെബിളും പാരമ്പര്യവും രണ്ടുംകൂടിച്ചേർന്നാണ്ദെവവചനമാകുന്നത് (കാറ്റക്കിസം 81, 85, 97, 182); അങ്ങനെയാണ്സഭയുടെവിശ്വാസപ്രമാണവുംഉണ്ടാകുന്നത് (കാറ്റക്കിസം 80-82).
ബെബിൾ : രക്ഷ യേശുവിലൂടെ മാത്രം : വഴിയുംസത്യവുംജീവനും ഞാനാണ്. എന്നിലൂടെയല്ലാതെആരും പിതാവിന്റെഅടുക്കലേക്ക്വരുന്നില്ല (യോഹ 14:6). നമ്മുടെ ജീവൻ ക്രിസ്തുവാണ്മറിയമല്ല, വിശുദ്ധരല്ല, മറ്റാരുമല്ല. ഒരു മനുഷ്യവ്യക്തിയെ (മറിയത്തെ) നമ്മുടെ ജീവൻ എന്ന് നാം വിളിക്കുമ്പോൾ, നാം മനുഷ്യനെ ദെവമാക്കുന്ന രീതിയിലുള്ള പാപം ചെയ്യുന്നു. രക്ഷയ്ക്കായി യേശുവിലൂടെ മാത്രം പിതാവിലേക്ക്വരണമെന്നാണ്ബെബിൾ പഠിപ്പിക്കുന്നത്. റോമാമതം: രക്ഷ പ്രാപിക്കാൻ പോപ്പിന്റെ അധികാരത്തിന് കീഴ്പ്പെടണമെന്ന്റോമമതം പറയുന്നു. അങ്ങനെ റോമമതം രക്ഷയുടെഅടിസ്ഥാനമായിയേശുവെന്ന വ്യക്തിക്ക് പകരംറോമമതമെന്ന പ്രസ്ഥാനത്തെ സ്ഥാപിച്ചിരിക്കുന്നു. റോമമതത്തിന് പുറത്ത് രക്ഷയില്ല എന്ന രീതിയിലുള്ളചിന്ത തെറ്റാണെന്ന്യേശുതന്നെ വ്യക്തമാക്കുന്നു (മർക്കോ 9:38-40).
കത്തോലിക്ക പാരമ്പര്യങ്ങൾ സഭാധികാരത്തിന്റെ സൃഷ്ടി - അവ ക്രിസ്തീയമോ അപ്പോസ്തോലികമോ ബെബിളികമോ അല്ല
ഒരു കാര്യം മാത്രം ഞാന്‍ കണ്ടിരിക്കുന്നുദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു. സഭാപ്രസംഗി 7.29. കത്തോലിക്കസഭയുടെ പല പാരമ്പര്യങ്ങളും അപ്പോസ്തോലികമല്ല. കത്തോലിക്ക മോഡൽ അപ്പോസ്തോലികപാരമ്പര്യവും ബെബിൾ മോഡൽ അപ്പോസ്തോലിക പാരമ്പര്യവും തമ്മിൽ വെരുദ്ധ്യമുണ്ട്.
എന്താണ് അപ്പൊസ്തോലിക പാരമ്പര്യങ്ങൾ? ദെവജനം സഭയായോ വ്യക്തിപരമായോ ചെയ്യേണ്ടതിനായി യേശുവോ അപ്പൊസ്തലന്മാരോ പുതിയ നിയമ പുസ്തകങ്ങളിൽ ചെയ്തു കാണിച്ചതോ, ഉപദേശിച്ചതോ ആയ കാര്യങ്ങളെ മാത്രമേ അപ്പൊസ്തോലിക ഉപദേശമായും അപ്പൊസ്തോലിക പാരമ്പര്യമായും പുതിയനിയമ സഭയിൽ കണക്കാക്കാവൂ. അല്ലാത്ത പക്ഷം അത്തരം സഭകൾ പുതിയ നിയമസഭയല്ലാതായിത്തീരും. ക്രിസ്തീയ പാരമ്പര്യവും യഥാർത്ഥ അപ്പോസ്തോലിക പാരമ്പര്യവും വചനപ്രകാരം മാത്രമായിരിക്കണം. കത്തോലിക്ക മോഡൽ അപ്പോസ്തോലിക പാരമ്പര്യം സത്യത്തിൽ ബെബിൾപരമായ അപ്പൊസ്തോലിക പാരമ്പര്യമല്ല. ബെബിൾ നമുക്ക് ബോദ്ധ്യം നൽകുന്നു. അല്ലയോ ശ്രഷ്ഠനായ തെയോഫിലോസ്, എല്ലാക്കാര്യങ്ങളും പ്രരംഭം മുതൽക്കേ സൂഷ്മമായി പരിശോധിച്ചതിന് ശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി. അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചന ങ്ങളുടെ വിശ്സതതയെക്കുറിച്ച് നിനക്ക് ബോദ്ധ്യം വരാനാണ് (ലൂക്ക 1:3-4). അതിനാൽ ഇൗ സുവിശേഷം വായിക്കുന്ന നമുക്കും ദെവിക സത്യങ്ങളെക്കറിച്ച് ബോദ്ധ്യം ലഭിക്കും എന്നതാണ് ദെവഹിതം എന്ന് ഇവിടെ വ്യക്തമാകുന്നു. എന്നാൽ അതിനുവിരുദ്ധമായി ചിലസഭാപ്രസ്ഥാനങ്ങൾ മാനുഷികമായി നിർമ്മിച്ചിട്ട് ദെവീകമാണെന്ന ലേബലിൽ വിശ്വാസികളുടെമേൽ അടിച്ചേൽപിക്കുന്ന ആചാരങ്ങളും നിയമങ്ങളുമാണ് പല സഭാപാരമ്പര്യങ്ങളും. അവ പലപ്പോഴും ബെബിളിലെ വ്യക്തമായ ദെവികവെളിപ്പാടിന് കടകവിരുദ്ധമാണണ്. ഇൗ വസ്തുക അടുത്ത ചില പ്രഭാഷണങ്ങളിലൂടെ വ്യക്തമാക്കുന്നതാണ്. സത്യത്തോട് വെകാരികമായി എതിർക്കുകയല്ല സുബോധത്തോടെ പ്രതികരിച്ച് മനസിലാക്കുകയാണ് വേണട്ത്.
ദെവീകമായത് പുതിയനിയമ പുസ്തകങ്ങളിലെ പാരമ്പര്യങ്ങൾ അഥവാ ആത്മീയ ജീവിത മാതൃക മാത്രമാണ്. അതിനോട് കൂട്ടിച്ചേർത്ത മനുഷ്യനിർമ്മിത പാരമ്പര്യങ്ങൾ നിലവാരമില്ലാത്തതും വെരുദ്ധ്യങ്ങൾ നിറഞ്ഞതുമായ മാനദണ്ധങ്ങളാണ്. പുതിയനിയമകാലത്തെ വിശ്വാസികൾ തലമുറതലമുറയായി ആചരിച്ച് അനുസരിക്കാൻ ദെവം നൽകിയ നിയമമാണ,് ദെവികമായ പാരമ്പര്യമാണ് പുതിയനിയമ ബെബിൾ ഗ്രന്ഥങ്ങൾ.
ബെബിൾ കാഴ്ചപ്പാടിൽ പിൻതുടർച്ചാവകാശ പാരമ്പര്യങ്ങൾ അവ വെറും ജഢസംബന്ധമാണ്. ബെബിൾ കാഴ്ചപ്പാടിൽ ജഢസംബന്ധമായി ആരേയും അറിയുന്നില്ല എന്നാണ് പൗലോസ് പഠിപ്പിക്കുന്നത്. പലപ്പോഴും പാരമ്പര്യങ്ങളും ബെബിളും പരസ്പരവിരുദ്ധങ്ങളാണ്. ഉദാഹരണമായി പാരമ്പര്യങ്ങളിൽ വിശുദ്ധരോട് പ്രാർത്ഥിക്കുകയോ പ്രാർത്ഥന അപേക്ഷിക്കുകയോ ചെയ്യുന്നു. എന്നാൽ ഇതിന് യാതൊരു വിധ ന്യായികരണവും ബെബിളിൽ കാണുന്നില്ല. എന്നു മാത്രമല്ല ബെബിളിലുള്ള ശരിയായആരാധനാ-പ്രാർത്ഥന രീതികൾക്ക് വിരുദ്ധവുമാണത്. യോഹ 21:25, 2 തെസ 2:15, 3 യോഹ 13-14 എന്നിവ റോമൻ കത്തോലിക്ക മതത്തിലെ പാരമ്പര്യത്തെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല എന്നു വ്യക്തമാകുന്നു.
കത്തോലിക്കസഭ തങ്ങൾക്ക് അപ്പോസ്തോലിക പാരമ്പര്യമുണ്ട് എന്ന് അവകാശപ്പെടുന്നു. പക്ഷെ അവ ഏതൊക്കെ എന്ന് പരിശോധിക്കുമ്പോൾ അവ അപ്പോസ്തോലന്മാരുടെ പാരമ്പര്യമല്ല, കത്തോലിക്കസഭയുടെ മാത്രം പാരമ്പര്യമാണ് എന്ന് വ്യക്തമാകുന്നു. ഇന്ന് നാം കാണുന്ന റോമൻകത്തോലിക്ക മതവും അതിന്റെ പാരമ്പര്യവും അനേക നൂറ്റാണ്ടുകളിലൂടെ പടിപടിയായി വചനവിരുദ്ധമായ പുതിയ പുതിയ വിശ്വാസങ്ങളും ആചാരങ്ങളും കൂട്ടിച്ചേർത്തതിന്റെ ഫലമാണ്. ഇൗ പുതിയ വിശ്വാസങ്ങളും ആചാരങ്ങളും ആദിമ അപ്പോസ്തോലിക സഭയിൽകാണുന്നില്ല. നേരെമറിച്ച് ഇന്ന് നാം കാണുന്ന റോമൻ കത്തോലിക്കമതത്തിലും മറ്റു പല സഭകളിലും ആദിമ അപ്പോസ്തോലിക സഭയിലുണ്ടായിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും കാണാനുമില്ല. ഇത്തരം സഭകളിൽ ദെവത്തിന്റെ ചിന്തയ്ക്ക് പകരം മനുഷ്യന്റെ ചിന്തകൾക്കും സഭാപ്രസ്ഥാനങ്ങളുടെ തീരുമാനങ്ങൾക്കും സ്ഥാനം കൊടുത്തു. ക്രിസ്തീയ സ്നേഹത്തിന്റെയും കരുണയുടെയും സ്ഥാനത്ത് അസഹിഷ്ണതയും അധികാരമനോഭാവവും ഉണ്ടായി. അങ്ങനെ മനുഷ്യനിർമ്മിതവും ദെവവചനവിരുദ്ധങ്ങളുമായ പല പാരമ്പര്യവിശ്വാസങ്ങളും ജനങ്ങളുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. ഇന്നത്തെ റോമൻ കത്തോലിക്കമതം ക്രിസ്തു വിരുദ്ധപാരമ്പര്യങ്ങളുടെ ഒരുവലിയ സുപ്പർമാർക്കറ്റാണ്.
ഇത്തരം മനുഷ്യനിർമ്മിതമായ വിശ്വാസങ്ങളും ആചാരങ്ങളും ആത്മീയത്തിൽ അപകടകരമാണ്. ഇതിലൂടെയെല്ലാം മനുഷ്യനിർമ്മിതമായ പാരമ്പര്യങ്ങൾ അഥവാ മനുഷ്യന്റെ കല്പനകൾ ദെവീകകല്പനകൾ എന്നപോലെ പഠിപ്പിക്കുകയും പ്രസ്ഥാനവൽക്കരിക്കുകയും ചെയ്തു. ഇൗ പാരമ്പര്യങ്ങളിൽ വിശ്വസിക്കാതിരിക്കുന്നത് മാരക പാപമാണെന്നും, അത്തരക്കാർ മതനിന്ദകരും, വിഘടനവാദികളും ആണെന്നും ഒക്കെ പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുകയും വഴി തെറ്റിക്കുകയും ചെയ്യുന്നു. ഇവയിലൊന്നുപോലും ഒരിക്കലും അപ്പോസ്തോലിക ആത്മീയ രീതിയുടെയോ പാരമ്പര്യത്തിന്റെയോ ഭാഗമായിരുന്നില്ല. ഇവയിലൊന്നുപോലും യേശുവും അപ്പോസ്തോലന്മാരും പഠിപ്പിച്ചതോ ബെബിളിലുള്ളതോ അല്ല എന്നു മനസിലാക്കുന്നവർക്കേ ഇതിലൊക്കെ ഉൾക്കൊണ്ടിരിക്കുന്ന വെരുദ്ധ്യം മനസിലാകുകയുള്ളൂ. അപ്പോൾ ഇത്തരം പാരമ്പര്യങ്ങളുടെ പ്രണേതാക്കൾ തന്നെയാണ് വാസ്തവത്തിൽ യേശുവിന്റെ പ്രബോധനങ്ങളെ നിന്ദിക്കുന്നതെന്നും തെളിയും. അതിനാൽ കത്തോലിക്ക മോഡൽ അപ്പോസ്തോലിക പാരമ്പര്യവും ജഡപ്രകാരമുള്ളതും തെറ്റുമാണ്.
കത്തോലിക്ക സഭയുടെ പാരമ്പര്യനിർമ്മാണ ചരിത്രം പരിശോധിക്കുമ്പോൾ അവ കത്തോലിക്ക സഭയുടെ മാത്രം പാരമ്പര്യമാണ് എന്നും, അവ അപ്പോസ്തോലികമോ ക്രിസ്തീയമോ ആയ പാരമ്പര്യമല്ല എന്നും വ്യക്തമാകുന്നു. ഇന്ന് നാം കാണുന്ന റോമൻ കത്തോലിക്ക മതവും അതിന്റെ പാരമ്പര്യവും അനേക നൂറ്റാണ്ടുകളിലൂടെ പടിപടിയായി വചനവിരുദ്ധമായ പുതിയ പുതിയ വിശ്വാസങ്ങളും ആചാരങ്ങളും കൂട്ടിച്ചേർത്തതിന്റെ ഫലമാണ്. കത്തോലിക്ക സഭയുടെ പാരമ്പര്യനിർമ്മാണ ചരിത്രത്തിൽ കാണുന്ന വിശ്വാസങ്ങളും ആചാരങ്ങളും ബെബിളിലോ, ആദിമ അപ്പോസ്തോലിക സഭയിലോ കാണുന്നില്ല. നേരെമറിച്ച് ഇന്ന് നാം കാണുന്ന റോമൻ കത്തോലിക്ക മതത്തിലും മറ്റു പല പാരമ്പര്യ സഭകളിലും ആദിമ അപ്പോസ്തോലിക സഭയിലുണ്ടായിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും കാണാനുമില്ല. ഇത്തരം സഭകളിൽ ദെവത്തിന്റെ ചിന്തയ്ക്ക് പകരം മനുഷ്യന്റെ ചിന്തകൾക്കും സഭാപ്രസ്ഥാനങ്ങളുടെ തീരുമാനങ്ങൾക്കും സ്ഥാനം കൊടുത്തു. ക്രിസ്തീയ സ്നേഹത്തിന്റെയും കരുണയുടെയും സ്ഥാനത്ത് അസഹിഷ്ണതയും അധികാരമനോഭാവവും ഉണ്ടായി. അങ്ങനെ മനുഷ്യനിർമ്മിതവും ദെവവചനവിരുദ്ധങ്ങളുമായ പല പാരമ്പര്യവിശ്വാസങ്ങളും ജനങ്ങളുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. ഇന്നത്തെ റോമൻ കത്തോലിക്കമതം ക്രിസ്തു വിരുദ്ധപാരമ്പര്യങ്ങളുടെ ഒരുവലിയ സുപ്പർമാർക്കറ്റു തന്നെ നിർമ്മിക്കുന്ന, സഭയെ സഭയല്ലാതാക്കുന്ന ഒരു പ്രതേ്യക വ്യാപാരം കാണാവുന്നതാണ്. അതിൽ ചിലത് താഴെ പറയുന്നു.
1. എ ഡി 2-ാം നൂറ്റാണ്ട് :സഭാദ്ധ്യക്ഷർ ആദ്യമായി പുരോഹിതർ എന്ന് വിളിക്കപ്പെട്ടു
2. എ ഡി 3-ാം നൂറ്റാണ്ട് :സിപ്രിയൻ, പുരോഹിതൻമാരാൽ ഉള്ള ബലിയർപ്പണംആരംഭിച്ചു.
3. എ ഡി 300:മരിച്ചവർക്കായുള്ള പ്രാർത്ഥന ആരംഭിച്ചു. സഭയിൽകുരിശു രൂപം സ്ഥാപിച്ചുതുടങ്ങി.
6. എ ഡി 375:മാലാഖമാർ, മരിച്ച വിശുദ്ധന്മാർ, തിരുസ്വരൂപങ്ങൾ എന്നിവയെവണങ്ങാൻ ആരംഭിച്ചു.
7. എ ഡി 394:കുർബ്ബാന എന്ന ബലിയർപ്പണം ഒരു നിത്യആചാരമായി
8. എ ഡി 431:എഫേസോസിൽ നടന്ന സൂന്നഹദോസിൽവെച്ച് മറിയത്തെ ദെവമാതാവ് എന്ന്വിളിച്ചു മഹത്വപ്പെടുത്താൻ ആരംഭിച്ചു.
11. എ ഡി 593:ഗ്രിഗറി ഒന്നാമൻ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച് പഠിപ്പിക്കുവാൻ ആരംഭിച്ചു.
12. എ ഡി 600:മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോടു പ്രാർത്ഥിക്കുവാൻ ആരംഭിച്ചു.
15. എ ഡി 786:കുരിശ്, തിരുസ്വരൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെ ആരാധിക്കുന്നത് ഒൗദേ്യാഗികമായി സഭയിൽ അംഗീകരിച്ചു,
19. എ ഡി 995 : മരിച്ച വിശുദ്ധരെ പുണ്യവാളരായി പ്രഖ്യാപിക്കുന്ന സമ്പ്രദായം ആരംഭിച്ചു.
23. എ ഡി 1090: ജപമാല ഭക്തിപ്രചരണം, ജപമാലക്കരു ഉപയോഗിച്ചുള്ള പ്രാർത്ഥന ആരംഭിച്ചു.
27. എ ഡി 1215: അപ്പ വീഞ്ഞുകളുടെ പദാർത്ഥ മാറ്റ സിദ്ധാന്തം ഇന്നസെന്റ് 3-ാമൻ പ്രഖ്യാപിച്ചു.
28. എ ഡി 1215:കുമ്പസാരം എന്ന കൂദാശ ആരംഭിച്ചു.
29. എ ഡി 1220:ഒാസ്തി വണങ്ങണമെന്ന് ഹൊനോറിയസ് മൂന്നാമൻ കല്പന പുറപ്പെടുവിച്ചു.
30. എ ഡി 1229:വാലൻഷ്യ സൂനഹദോസിൽവച്ച് സാധാരണ ജനങ്ങൾ (അൽമായർ) ബെബിൾ വായിക്കുന്നതു നിരോധിക്കുകയും ബെബിൾ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽപ്പെടുത്തുകയും ചെയ്തു.
32. എ ഡി 1300:മരിയൻ ദെവശാസ്ത്രം വികസിപ്പിച്ചെടുത്തു.
34. എ ഡി 1439:ഫ്ളോറൻസിലെ സൂനഹദോസിൽവച്ച് ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ വിശ്വാസസത്യമായി പ്രഖ്യാപിച്ചു.
38. എ ഡി 1545:ട്രന്റ്സൂനഹദോസിൽവച്ച് പാരമ്പര്യത്തിന് ബെബിളിന് തുല്യമായ ആധികാരികത ഉണ്ടെന്ന് പ്രഖ്യാപിക്കപ്പെട്ടു.
39. എ ഡി 1546:ട്രന്റ് സൂനഹദോസിൽവച്ച് അപ്പോക്രിഫാ (തള്ളപ്പെട്ട) പുസ്തകങ്ങൾ ബെബിളിനോട് കൂട്ടിച്ചേർത്തു.
40. എ ഡി 1854:മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പിയൂസ് 9-ാമൻ പ്രഖ്യാപിച്ചു. (Inefabilis Deus).
41. എ ഡി 1870:ധാർമ്മികവും വിശ്വാസപരവുമായ കാര്യങ്ങളിൽ മാർപാപ്പയ്ക്കുള്ള തെറ്റാവരം 1-ാം വത്തിക്കാൻ സൂനഹദോസ് പ്രഖ്യാപിച്ചു.
42. എ ഡി 1950:മാതാവിന്റെ ഉടലോടെയുള്ള സ്വർഗ്ഗാരോഹണം വിശ്വാസസത്യമായി പീയൂസ് 12-ാമൻ പ്രഖ്യാപിച്ചു. (Munificentissimus Deus).
43. എ ഡി 1965:മറിയത്തെ സഭാമാതാവായി പോൾ 6-ാമൻ പ്രഖ്യാപിച്ചു.
44. എ ഡി 1996:പരിണാമ സിദ്ധാന്തം തെറ്റല്ലെന്ന് ജോൺപോൾ 2-ാമൻ മാർപാപ്പ പ്രഖ്യാപിക്കുന്നു.
45. എ ഡി 2000:മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു.
ഇത്തരം മനുഷ്യനിർമ്മിതമായ വിശ്വാസങ്ങളും ആചാരങ്ങളും അപകടകരമാണ്. ഇവയെല്ലാം ക്രിസ്തുവിനു ശേഷം അപ്പോസ്തോലന്മാർക്ക് ശേഷം അനേകം നൂറ്റണ്ടുകൾ കഴിഞ്ഞ് നിലവിൽ വന്നതാണെന്ന് ഒാർക്കുക. ഇതിലൂടെയെല്ലാം മനുഷ്യനിർമ്മിതമായ പാരമ്പര്യങ്ങൾ അഥവാ മനുഷ്യന്റെ കല്പനകൾ ദെവീകകല്പനകൾ എന്നപോലെ പഠിപ്പിക്കുകയും പ്രസ്ഥാനവൽക്കരിക്കുകയും ചെയ്തു. ഇൗ പാരമ്പര്യങ്ങളിൽ വിശ്വസിക്കാതിരിക്കുന്നത് മാരക പാപമാണെന്നും, അത്തരക്കാർ മതനിന്ദകരും, വിഘടനവാദികളും ആണെന്നും ഒക്കെ പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുകയും വഴി തെറ്റിക്കുകയും ചെയ്യുന്നു. ഇവയിലൊന്നുപോലും ഒരിക്കലും അപ്പോസ്തോലിക ആത്മീയ രീതിയുടെയോ പാരമ്പര്യത്തിന്റെയോ ഭാഗമായിരുന്നില്ല. ഇവയിലൊന്നുപോലും യേശുവും അപ്പോസ്തോലന്മാരും പഠിപ്പിച്ചതോ ബെബിളിലുള്ളതോ അല്ല എന്നു മനസിലാക്കുന്നവർക്കേ ഇതിലൊക്കെ ഉൾക്കൊണ്ടിരിക്കുന്ന വെരുദ്ധ്യം മനസിലാകുകയുള്ളൂ. അപ്പോൾ ഇത്തരം പാരമ്പര്യങ്ങളുടെ പ്രണേതാക്കൾ തന്നെയാണ് വാസ്തവത്തിൽ യേശുവിന്റെ പ്രബോധനങ്ങളെ നിന്ദിക്കുന്നതെന്നും തെളിയും. അതിനാൽ കത്തോലിക്ക സഭയുടെയും മറ്റ് പാരമ്പര്യ സഭകളുടെയും പാരമ്പര്യം സത്യത്തിൽ അവരുടെ മാത്രം പാരമ്പര്യമാണ് എന്നും, അവ അപ്പോസ്തോലികമോ ക്രിസ്തീയമോ ആയ പാരമ്പര്യമല്ല എന്നും വ്യക്തമാകുന്നു.
ഇങ്ങനെ റോമൻകത്തോലിക്ക മജിസ്റ്റീരിയം ബെബിളിനെ ദുർവ്യാഖ്യാനം ചെയ്തു ജനങ്ങളെ അടിമകളാക്കുന്നു. ആത്മീയ അടിമത്തം ആസ്വദിക്കാൻ അധികാരികൾ ജനങ്ങളെ പ്രരിപ്പിക്കുന്നു. റോമൻ കത്തോലിക്ക മതപ്രസ്ഥാനത്തിന് അനേകനൂറ്റാണ്ടുകളിലൂടെ പടർന്ന് പന്തലിച്ച് കിടക്കുന്ന അതുല്യമായ സ്വാധീനശക്തിയും പ്രതേ്യക ഉദ്ദേശ്യങ്ങളുമുണ്ട്. റോമൻ കത്തോലിക്ക മതത്തിന് ജനങ്ങളെ അതിന്റെ ചിന്താവലയത്തിനുള്ളിൽ തളച്ചിടാനും, അങ്ങനെ മത അധികാരികൾ ചിന്തിക്കുന്നതിനപ്പുറം ചിന്തിക്കാതിരിക്കാൻ പ്രരിപ്പിക്കാനുള്ള പ്രവണതയുണ്ട്. അങ്ങനെ മത അധികാരികൾ സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്ത, അധികാരികൾ പറയുന്നതെന്തും അതേപടി വിശ്വസിക്കുവാൻ തയ്യാറാകുന്ന ഒരു ജനസമൂഹത്തെ വളരെ തന്ത്രപരമായി, ഘട്ടംഘട്ടമായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആലോചനയൊന്നും കൂടാതെ അധികാരികൾ പറയുന്നതെന്തും സ്വീകരിക്കാനും, എല്ലാവിധ നിയന്ത്രണങ്ങളും സന്തോഷത്തോടെ സഹിക്കാനും, സ്വന്തം ചിന്താശക്തിപോലും അധികാരികളുടെ മുമ്പിൽ അടിയറവയ്ക്കാനും പുരോഹിത സേ്വച്ഛാധിപത്യം ജനങ്ങളെ സാവധാനത്തിൽ രൂപപ്പെടുത്തിയെടുക്കുന്നു.
ദെവവചനം അനുസരിക്കാൻ അധികാരികൾ ജനങ്ങളെ അനുവദിക്കുന്നില്ല. റോമൻ കത്തോലിക്ക മതം താത്ത്വികമായി ബെബിളിനെ അംഗീകരിക്കുന്നുണ്ടെങ്കിലും, പ്രായോഗിക ജീവിതത്തിൽ അവ അനുസരിച്ച് ജീവിക്കാൻ ജനങ്ങളെ അനുവദിക്കുന്നില്ല. ഉദാഹരണമായി 1തിമോ 2:5 പ്രകാരം യേശു ദെവത്തിനും മനുഷ്യർക്കും ഇടയിലുള്ള ഏക മദ്ധ്യസ്ഥനാണ്. എന്നാൽ റോമൻ കത്തോലിക്ക മതക്കാർ അനേകം മറ്റു മദ്ധ്യസ്ഥരെ നൽകി ജനങ്ങളെ വഴിതെറ്റിക്കുന്നു. അങ്ങനെ ക്രിസ്തീയസന്ദേശം സഭാധികാരത്തിന്റെയും, പാരമ്പര്യത്തിന്റെയും ബന്ധനത്തിലായിരിക്കുന്നു. മജിസ്റ്റീരിയം അടിച്ചേൽപിക്കുന്ന ഇൗ ആത്മീയ അടിമത്വം ആസ്വദിക്കാൻ ജനങ്ങൾ ബാദ്ധ്യസ്തരാകുന്നു. **** ബെബിൾ വാക്യങ്ങളുടെ അർത്ഥം എന്താണ് എന്ന് തീരുമാനിക്കുവാനുള്ള പ്രതേ്യക അവകാശം സഭാധികാരത്തിന് മാത്രമാണ് എന്ന് റോമൻ കത്തോലിക്ക മതം പഠിപ്പിക്കുന്നു. സഭാധികാരം നൽകുന്ന വ്യാഖ്യാനവും അർത്ഥവുമാണ് ബെബിൾ വാക്യങ്ങളുടെ യഥാർത്ഥവും, ആധികാരികവുമായ അർത്ഥം എന്ന് റോമൻ കത്തോലിക്ക മതം പഠിപ്പിക്കുന്നു (കാറ്റക്കിസം 85, 100, 890, 108). ബെബിൾ വാക്യങ്ങളുടെ അർത്ഥം ഇന്നതെന്ന് മനസിലാക്കുവാനും, തീരുമാനിക്കുവാനുമുള്ള അവകാശം ജനങ്ങൾക്കില്ല എന്നും റോമൻ കത്തോലിക്ക മതം പഠിപ്പിക്കുന്നു (കാറ്റക്കിസം 113, 119).
റോമൻ കത്തോലിക്ക മത അധികാരികൾ എങ്ങനെയൊക്കെ ബെബിൾ വ്യാഖ്യാനിച്ചാലും അതുതന്നെയാണ് ശരി എന്ന് സംശയം കൂടാതെ വിശ്വസിക്കാനുള്ള ബാദ്ധ്യത റോമൻ കത്തോലിക്ക മത വിശ്വാസികൾക്കുണ്ട്. റോമൻ കത്തോലിക്ക മത അധികാരികളെ സംബന്ധിച്ചിടത്തോളം ജനങ്ങൾ ബെബിൾ പഠിക്കുന്നതിന്റെ ഉദ്ദേശം മജിസ്റ്റീരിയം ബെബിൾ ഏത് അർത്ഥത്തിൽ മനസിലാക്കുന്നുവോ, അതേ അർത്ഥത്തിൽ ജനങ്ങളും മനസിലാക്കുക എന്നതാണ്. ദെവം ആഗ്രഹിക്കുന്നതുപോലെ ജനങ്ങൾ ബെബിൾ മനസിലാക്കണമെന്നല്ല, മറിച്ച് മജിസ്റ്റീരിയം ആഗ്രഹിക്കുന്നതുപോലെ ജനങ്ങൾ ബെബിൾ മനസിലാക്കണമെന്നതാണ് റോമൻ കത്തോലിക്ക മതക്കാരുടെ അഭിപ്രായം. അങ്ങനെ സത്യം മനസിലാക്കുവാനും, തെറ്റുതിരുത്തുവാനുമുള്ള ദെവീക ഉപാധിയായിട്ടല്ല, മറിച്ച് തങ്ങളുടെ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ന്യായീകരിക്കാനും തങ്ങളുടെ മതത്തെ നിയമസാധുത്വമുള്ളതാക്കാനുമുള്ള ഒരു ഉപകരണമായി ബെബിളിനെ ഉപയോഗിക്കുന്നു. എന്നാൽ ബെബിൾ വ്യാഖ്യാനം സ്വകാര്യവൽക്കരിക്കുന്നത് ദെവവചന വിരുദ്ധമാണ് എന്നു ബെബിൾ പഠിപ്പിക്കുന്നു (2പത്രാ 1:20-21).
അധികാരികളുടെ ക്രിസ്തുവിരുദ്ധമായ ഇടപെടലുകൾ വഴിയായി ജനങ്ങൾക്കു വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. ജനങ്ങൾ ആത്മീയകാര്യങ്ങളിൽ തങ്ങളുടെതന്നെ നിഗമനങ്ങളിൽ എത്തിച്ചേരാതിരിക്കാൻ വേണ്ടത്ര ഉപദേശതടസങ്ങൾ നേതൃത്വത്തിലുള്ളവർ നൽകുന്നു. ബെബിൾഭാഗങ്ങളുടെ പ്രഥമവും, വ്യക്തമായി തെളിവാകുന്നതുമായ സാധാരണ അർത്ഥമല്ല അവർ പലപ്പോഴും സത്യത്തിന്റെ സൂചികയായി കണക്കാക്കുന്നത്. മറിച്ച് റോമൻ കത്തോലിക്ക മതത്തിന്റെ പാരമ്പര്യവിശ്വാസങ്ങളെയും, ആചാരങ്ങളെയും ഉറപ്പിച്ചുകൊണ്ടുള്ള അധികാരവൃന്ദങ്ങളുടെ പ്രബോധനങ്ങളെയാണ് അവർ സത്യത്തിന്റെ സൂചികയായി, മാനദണ്ധമായി കണക്കാക്കുന്നത്. റോമൻ കത്തോലിക്ക മതവിശ്വാസികൾ ബെബിളിനെ റോമൻ കത്തോലിക്ക മതത്തിന്റെ പാരമ്പര്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ വ്യാഖ്യാനിക്കുകയും മനസിലാക്കുകയും ചെയ്യാൻ ബാദ്ധ്യസ്ഥരാണ് (കാറ്റക്കിസം 113). റോമൻ കത്തോലിക്ക മതം പരിഭാഷപ്പെടുത്തിയതും, അവരുടെ പ്രതേ്യക അടിക്കുറിപ്പുകൾ അടങ്ങിയിരിക്കുന്നതുമായ ബെബിൾ മാത്രമേ വായിക്കാവൂ എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ജനങ്ങൾക്ക് നൽകുന്നു. മജിസ്റ്റീരിയത്തിന്റെ ആധിപത്യവും, മജിസ്റ്റീരിയത്തോടുള്ള ജനങ്ങളുടെ കൂറും, പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കുന്നതിനും സ്വയം തിരുത്തുന്നതിനും വലിയ തടസമായി നിൽക്കുന്നു.
യേശുവിനോടുള്ള വ്യക്തിപരമായ ബന്ധത്തിന് തടസമുണ്ടാക്കുന്ന മതവും അധികാരികളും ജനങ്ങളെ ബന്ധനത്തിലാക്കുന്നു. രക്ഷ യേശുവിലൂടെ മാത്രമാണ് എന്നും, ഏതെങ്കിലും സഭകളിലൂടെയോ, മതത്തിലൂടെയോ അല്ല എന്നും വ്യക്തമായി പഠിപ്പിക്കാത്ത മതസംവിധാനം മനുഷ്യനെ അടിമയാക്കും. ശുദ്ധമായ ദെവികസ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ ബന്ധങ്ങൾ ദെവത്തോടും മനുഷ്യരോടും വളർത്തിയെടുക്കാൻ മനുഷ്യരെ സഹായിക്കാത്ത മതം, മനുഷ്യരെ അടിമകളാക്കും. അത്തരം മതങ്ങളിലെ അധികാരികൾ സേഛാധിപത്യ പ്രവണതകളിലുടെ വിശ്വാസികളെ ചൊൽപ്പടിയിൽ നിർത്താൻ വ്യഗ്രത കാണിക്കും. അത്തരക്കാർ പലരും തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾ സംരക്ഷിക്കാൻ തക്ക ന്യായീകരണങ്ങൾ കണ്ടെത്താൻ വേണ്ടി ബെബിൾ ദുർവ്യാഖ്യാനം ചെയ്യും. ജനങ്ങൾക്ക് തങ്ങളുടെ അധികാരികളെ സുഹൃത്തുക്കളെപ്പോലെ സമീപിക്കാൻ കഴിയുന്നില്ലെങ്കിൽ അത്തരം അധികാരികൾക്ക് ക്രിസ്തീയ അധികാരികളായിരിക്കാനുള്ള അർഹതയില്ല.
ക്രിസ്തുവിരുദ്ധരായ അധികാരികൾക്കും പാരമ്പര്യങ്ങൾക്കും കീഴടങ്ങുന്നത് ആത്മഹത്യാപരമാണ്. സഭ മനസിലാക്കുന്ന അർത്ഥത്തിലേ ബെബിളിനെ മനസിലാക്കൂ എന്ന് തീരുമാനിച്ചിരിക്കുന്ന ആൾ യഥാർത്ഥത്തിൽ മാനദണ്ധമായി സ്വീകരിക്കുന്നത് ബെബിളിനെയല്ല, ബെബിളും പാരമ്പര്യവുമല്ല, മറിച്ച് അയാൾ സഭ എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന അധികാരത്തിലിരിക്കുന്ന ചില വ്യക്തികളുടെ തീരുമാനങ്ങളെ മാത്രമാണ്. അങ്ങനെ അയാൾ സ്വന്തം ചിന്താശക്തിയെ തനിക്ക് യാതൊരു പരിചയവുമില്ലാത്ത വ്യക്തികൾക്കും, ശക്തികൾക്കും അടിയറവയ്ക്കുന്നു. പഠിപ്പിക്കുവാനുള്ള അധികാരം ഒരുകൂട്ടം ആളുകൾക്ക് അടിയറ വയ്ക്കുകയും, അവരുടെ വ്യാഖ്യാനങ്ങളെ തെറ്റുപറ്റാത്തതും, ആധികാരികവും ആണെന്ന് അനുമാനിക്കുകയും ചെയ്യുന്നത് ഏറ്റവും അപകടമാണ്. ഉദാഹരണത്തിന് പുറ 20:4,5-ഉം കാറ്റക്കിസം 2129-2132-ഉം താരതമ്യപ്പെടുത്തുക. അങ്ങനെ തെറ്റായ വ്യാഖ്യാനം വഴിയായി ജനങ്ങളെ അവരറിയാതെ തന്നെ വിഗ്രഹാരാധികളാക്കി മാറ്റുന്നു. എങ്കിലും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ജനങ്ങൾക്കു കഴിയില്ല.
നാം ആശ്രയിക്കേണ്ടത് സഭാധികാരികളെയല്ല യേശുവിനെയാണ്. കർത്താവിൽ എന്നേക്കും ആശ്രയിക്കുവിൻ; ദെവമായ കർത്താവ് ശാശ്വതമായ അഭയശിലയാണ് എന്നാണ് ബെബിൾ (ഏശ 26:4) ൽ പഠിപ്പിക്കുന്നത്. എന്നാൽ പ്രഥമമായി സഭാധികാരത്തെ ആശ്രയിക്കുന്നവർക്ക് സഭയുടെ അംഗീകാരമില്ലാതെ ദെവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ കഴിയില്ല. അവർക്ക് ദെവത്തെ അനുസരിക്കുന്നതിനേക്കാൾ സഭയെ അനുസരിക്കാനായിരിക്കും കൂടുതൽ വ്യഗ്രത. (ഇൗ പറയുന്നതിന്റെ താൽപര്യം പ്രബോധകരുടെ പ്രാധാന്യം വെട്ടിച്ചുരുക്കാനല്ല, മറിച്ച് കള്ളപ്രബോധകരെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഉൗന്നിപ്പറയാനാണ്)
റോമൻ കത്തോലിക്ക പാരമ്പര്യങ്ങൾ മജിസ്റ്റീരിയം എന്ന സഭാധികാരവൃന്ദത്തിന്റെ സൃഷ്ടിയാണ്. റോമൻ കത്തോലിക്ക മെത്രാൻമാരിൽ നിക്ഷിപ്തമായിരിക്കുന്ന റോമൻ കത്തോലിക്ക മതത്തിന്റെ പ്രബോധനാധികാര സംവിധാനത്തിന് മജിസ്റ്റീരിയം എന്നാണ് പേര്. മജിസ്റ്റീരിയം ദെവത്തിനുവേണ്ടി മനുഷ്യരോട് സംസാരിക്കുന്ന അധികാരകേന്ദ്രമായി സ്വയം അവരോധിച്ചിരിക്കുന്നു. മജിസ്റ്റീരിയം ദെവവചനത്തിനും ജനങ്ങൾക്കുമിടയിൽ സ്വയം പ്രതിഷ്ടിച്ചിരിക്കുകയാണ്. ദെവവചനവും ജനങ്ങളും തമ്മിൽ ശരിയായ ബന്ധം ഉണ്ടാകുന്നതിനുള്ള പ്രധാന തടസമായി മജിസ്റ്റീരിയം ഇന്നു വളർന്നിരിക്കുന്നു. മജിസ്റ്റീരിയത്തിന്റെ ആശയങ്ങളെയും പ്രബോധനങ്ങളെയും വിലക്കാൻ വേറൊരു മാനുഷികശക്തിയും ലോകത്തിലില്ല. ബെബിളിലെ ഏറ്റവും വ്യക്തമായ പ്രബോധനങ്ങളെ പോലും അവഗണിക്കാനുള്ള അധികാരഭാവവും, അഹങ്കാരവുംഅതിനുണ്ട്.
റോമൻ കത്തോലിക്ക മതത്തിൽ ആധികാരികതയിൽ മുഖ്യസ്ഥാനം സഭാധികാരത്തിനാണ്. റോമൻ കത്തോലിക്ക മതത്തിൽ ആധികാരികതയുടെഅടിസ്ഥാനമായിഅംഗീകരിക്കപ്പെടുന്ന മൂന്ന് ഘടകങ്ങൾ സഭാധികാരം, പാരമ്പര്യം, ബെബിൾഎന്നിവയാണ്. എന്നാൽ അവ തമ്മിൽ വെരുദ്ധ്യങ്ങൾ ഉണ്ടാകുന്ന അവസരങ്ങളിൽസഭാധികാരത്തിന്റെതീരുമാനം അന്തിമമായിരിക്കും. ഒാരോഅവസരങ്ങളിലും ബെബിളും, പാരമ്പര്യങ്ങളും എന്ത്അർത്ഥമാക്കുന്നു എന്ന് തീരുമാനിക്കുന്നത് സഭാധികാരമാണ്. അങ്ങനെ പ്രായോഗികജീവിതത്തിൽ റോമൻ കത്തോലിക്ക മതത്തിൽ മജിസ്റ്റീരിയത്തിന് ബെബിളിനെക്കാളും, പാരമ്പര്യത്തെക്കാളുംകൂടുതൽ അധികാരശക്തിയുണ്ട്. റോമൻ കത്തോലിക്ക മതക്കാരായ ജനങ്ങളുടെ പ്രായോഗികജീവിതത്തിൽ ആധികാരികതയുടെ അന്തിമമായ അടിസ്ഥാനം സഭാധികാരത്തിന്റെതീരുമാനമാണ് (കാറ്റക്കിസം 95, 85). റോമൻ കത്തോലിക്ക മതവിശ്വാസികൾയേശുവിനെ അനുസരിക്കുന്നതുപോലെതന്നെ തങ്ങളുടെ മെത്രാൻമാരെയും അനുസരിക്കാൻ ബാധ്യസ്തരാണ്. വിശ്വാസസത്യങ്ങൾ പഠിപ്പിക്കുമ്പോൾ മെത്രാൻമാർക്ക് തെറ്റുപറ്റില്ലെന്ന് ചിന്തിക്കാനും, വിശ്വസിക്കാനും റോമൻ കത്തോലിക്ക മതം ജനങ്ങളെ പ്രരിപ്പിക്കുന്നു (കാറ്റക്കിസം 87, 862).
അങ്ങനെ സഭാധികാരം പാരമ്പര്യത്തെയും ബെബിളിനെയും ജനങ്ങളെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളാക്കിത്തീർത്തിരിക്കുന്നു. ബെബിളിനെ വ്യാഖ്യാനിക്കാനുള്ള അധികാരവും, പാരമ്പര്യത്തെ നിയന്ത്രിക്കാനുള്ള അധികാരവും സഭാധികാരത്തിലുള്ള വ്യക്തികളുടെ കീഴിൽ വരുന്നതുകൊണ്ട് വാസ്തവത്തിൽ റോമൻ കത്തോലിക്ക മതത്തിൽസഭാധികാരം തന്നെയാകുന്നു പ്രഥമശക്തി. അതിനാൽ ജനങ്ങൾ ജാഗ്രതയോടിരിക്കണം.
മജിസ്റ്റീരിയത്തിന് ദെവീകാധികാരത്തിന്റെ പിൻബലമുണ്ടെന്ന ചിന്തക്ക് ദെവവചനത്തിൽ അടിസ്ഥാനമില്ല. അപ്പോസ്തലൻമാർ ദെവനിവേശിതമായി തങ്ങൾ എഴുതിയവയിൽ മാത്രമേ തെറ്റു പറ്റാത്തവരായിരുന്നുള്ളൂ. അതായത് അവർ ചെയ്യുകയും പറയുകയും ചെയ്ത മറ്റുകാര്യങ്ങളിലൊന്നും അവർ ഒരിക്കലും തെറ്റു പറ്റാത്തവരായിരുന്നില്ല. ഉദാ. പത്രാസിന് പലപ്പോഴും തെറ്റുപറ്റിയിരുന്നു. അപ്പോസ്തലിക പിൻതുടർച്ച ബെബിളിൽ നിന്നും സ്ഥാപിക്കാൻ കഴിയില്ല. തെറ്റുപറ്റുകയില്ലാത്ത ഒരു മജിസ്റ്റീരിയം ദെവം സ്ഥാപിച്ചിട്ടുണ്ട് എന്ന് ബെബിളിൽ നിന്ന് സ്ഥാപിക്കാൻ കഴിയില്ല. അതുകൊണ്ട് മതതാൽപര്യങ്ങൾ കണക്കിലെടുത്ത് അവസരവാദപരമായി ഇത്തരംഒരു പ്രബോധനാധികാര കേന്ദ്രത്തെ സൃഷ്ടിച്ചെടുക്കുന്നത് ആത്മഹത്യാപരമായ തെറ്റുകളിലേക്ക് ജനങ്ങളെ നയിച്ചു കൊണ്ടിരിക്കുന്നു.
മനുഷ്യനിർമ്മിത പാരമ്പര്യങ്ങളെ ബെബിളിനെക്കാൾ ഉയർത്തി ക്രിസ്തുവിനെ ഒതുക്കുന്ന തന്ത്രശാസ്ത്രം - ദെവമാതാവ് ദെവത്തിനും മുമ്പുണ്ടായിരുന്നു എന്നുകൂടി പഠിപ്പിച്ചാൽ എല്ലാം പൂർത്തിയായി
സത്യത്തിൽ ദെവവചനമായ ബെബിളിനാണ് ആധികാരികത - മനുഷ്യനിർമ്മിത സഭാപാരമ്പര്യങ്ങൾക്കല്ല. ദെവീകമായത് പുതിയനിയമ പുസ്തകങ്ങളിലെ പാരമ്പര്യങ്ങൾ മാത്രമാണ്. അതിനോട് കൂട്ടിച്ചേർത്ത മനുഷ്യനിർമ്മിതമായ പാരമ്പര്യങ്ങൾ നിലവാരമില്ലാത്തതും വെരുദ്ധ്യങ്ങൾ നിറഞ്ഞതും അപകടകരവുമായ മാനദണ്ധങ്ങളാണ്. പുതിയനിയമകാലത്തെ വിശ്വാസികൾ തലമുറതലമുറയായി ആചരിച്ച് അനുസരിക്കാൻ വേണടി ദെവം നൽകിയ നിയമമാണ് ദെവിക പാരമ്പര്യമാണ് പുതിയ നിയമ ബെബിൾ ഗ്രന്ഥങ്ങൾ. എന്നാൽ അതിനു വിരുദ്ധമായി സഭാപ്രസ്ഥാനങ്ങൾ ചില വിശ്വാസങ്ങളും ആചാരങ്ങളും മാനുഷികമായി നിർമ്മിച്ചിട്ട് ദെവീകമാണെന്ന ലേബലിൽ വിശ്വാസികളുടെമേൽ അടിച്ചേൽപിക്കുന്ന നിയമങ്ങളാണ് പല സഭാപാരമ്പര്യങ്ങളും. അവ പലപ്പോഴും ബെബിളിലെ വ്യക്തമായ ദെവികവെളിപ്പാടിന് കടകവിരുദ്ധമാണണ്.
റോമൻ കത്തോലിക്ക മതത്തിൽ ആധികാരികതയിൽ മുഖ്യസ്ഥാനം സഭാധികാരത്തിനാണ്, സഭാധികാരം സൃഷ്ടിക്കുന്ന പാരമ്പര്യങ്ങൾക്കാണ്.
റോമൻ കത്തോലിക്ക മതത്തിൽ ആധികാരികതയുടെ അടിസ്ഥാനമായി അംഗീകരിക്കപ്പെടുന്ന മൂന്ന് ഘടകങ്ങൾ സഭാധികാരം, പാരമ്പര്യം, ബെബിൾ എന്നിവയാണ്. എന്നാൽ അവ തമ്മിൽ വെരുദ്ധ്യങ്ങൾ ഉണ്ടാകുന്ന അവസരങ്ങളിൽ സഭാധികാരത്തിന്റെ തീരുമാനം അന്തിമമായിരിക്കും. ദെവവചനവിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളുമാണ് പാരമ്പര്യസംഹിതയുടെ ആകെത്തുക. പാരമ്പര്യംകൊണട്ബെബിളിനെ അട്ടിമറിക്കുന്നത് ദെവവിരുദ്ധവും ദെവവചന വിരുദ്ധവും സത്യവിരുദ്ധവും മനസാക്ഷിവിരുദ്ധവുമാണ്. വലിയ അപകടമാണ്. അതിന്റെ ഫലം, ദെവത്തെക്കാൾ വലിയ ദെവമാതാവും, ദെവവചനത്തെക്കാൾ വലിയ പാരമ്പര്യങ്ങളും സഭാധികാരികളുമാണ്.
ദെവവചനമാകുന്ന ബെബിൾഒന്നാം നൂറ്റാണ്ടിൽതന്നെ പൂർണ്ണമായിലഭിച്ചു.
പഴയനിയമ ഗ്രന്ഥങ്ങൾ ഏതാണ്ട് ബി.സി. 400 ൽ പൂർത്തിയാക്കപ്പെട്ടു. യേശുവിന്റെകാലത്ത് അവ ഇന്നത്തെപ്പോലെതന്നെ പൂർണ്ണമായുംലഭ്യമായിരുന്നു. പുതിയനിയമ ഗ്രന്ഥരചന എ.ഡി. 90 ൽ പൂർത്തിയായി. 66 പുസ്തകങ്ങളെദെവവചനമെന്ന് പൊതുവായിഅംഗീകരിച്ചത് എ.ഡി. 397 ലെ കാർത്തേജ് കൗൺസിലിൽവച്ചാണ്. അദ്ധ്യായങ്ങൾക്ക് നമ്പർ കൊടുത്തത് എ.ഡി.1228 ലും, വാക്യങ്ങൾക്ക് നമ്പർ കൊടുത്തത് എ.ഡി.1551 ലുമാണ്. യേശുവും അപ്പോസ്തലൻമാരും ആദിമനൂറ്റാണ്ടിലെമറ്റു പ്രമുഖരും അപ്പോക്രിഫയെഅംഗീകരിക്കാതിരുന്നിട്ടും, അപ്പോക്രിഫ പുസ്തകങ്ങൾ 1546-ലെ ട്രന്റ്കൗൺസിലിൽവച്ചാണ് റോമൻ കത്തോലിക്ക മതക്കാരുടെ ബെബിളിലേക്ക്ചേർക്കപ്പെട്ടത്. എ.ഡി. 1546 വരെഅപ്പോക്രിഫ പുസ്തകങ്ങളെ റോമൻ കത്തോലിക്ക സഭ തങ്ങളുടെബെബിളിന്റെ ഭാഗമായി അംഗീകരിച്ചിരുന്നില്ല. പഴയനിയമ ഗ്രന്ഥങ്ങൾ എഴുതിയ യഹൂദരും, പഴയനിയമ ഗ്രന്ഥങ്ങളുടെ പൊരുളായയേശുവുംഅപ്പോക്രിഫ ഗ്രന്ഥങ്ങൾ ദെവവചനമാണെന്ന് അംഗീകരിക്കുന്നില്ല. യേശുവിന്റെ ഇൗ സാക്ഷ്യം മനഃപൂർവ്വം അംഗീകരിക്കാത്തവർക്ക് യേശുവിൽ വിശ്വസിക്കാനാവില്ല. യേശുവും അപ്പോസ്തലൻമാരും അപ്പോക്രിഫ പുസ്തകങ്ങളെ അംഗീകരിക്കുന്നില്ല. ആദിമസഭ അപ്പോക്രിഫ പുസ്തകങ്ങളെ ദെവനിവേശിതമായി അംഗീകരിച്ചിട്ടില്ല. യേശുവിന്റെ കാലത്ത് ഹീബ്രു പഴയഉടമ്പടിയിൽ ഉണ്ടായിരുന്ന 39 പുസ്തകങ്ങളെയും പുതിയനിയമത്തിലെ 27 പുസ്തകങ്ങളെയും മാത്രമാണ് ഇന്നു ക്രിസ്ത്യാനികൾ ദെവവചനമായിഅംഗീകരിക്കുന്നത്.
യേശുവും, പ്രവാചകരും, അപ്പോസ്തലരും പാരമ്പര്യം ദെവവചനമാണെന്ന് പഠിപ്പിക്കുന്നില്ല.
അതുമാത്രമല്ല, യേശുക്രിസ്തുവിന്റെ സഭയിൽ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണംബെബിളും പാരമ്പര്യവും രണ്ടും കൂടിച്ചേർന്നതാണെന്ന്ബെബിൾ പഠിപ്പിക്കുന്നില്ല. പാരമ്പര്യങ്ങൾ ദെവവചനമല്ലെന്നും, ദെവവിരുദ്ധമായിത്തീരുമെന്നും യേശുക്രിസ്തുസാക്ഷ്യപ്പെടുത്തുന്നു. അപ്പോസ്തോലൻമാർ പാരമ്പര്യങ്ങളെ വിമർശിക്കുകയും അവയ്ക്കെതിരെ വിശ്വാസികൾക്കു മുന്നറിയിപ്പു നൽകുകയുംചെയ്തു. പ്രസ്ഥാനഭക്തിയും പാരമ്പര്യഭക്തിയും സഭകളെ വചനത്തിൽ നിന്നകറ്റി ക്രിസ്തുവിനെതിരെ തിരിക്കുന്നു. ദെവത്തിന്റെസ്ഥാനം മോഷ്ടിക്കുന്ന പ്രസ്ഥാനങ്ങളും പാരമ്പര്യങ്ങളും അധികാരികളും. വചനവിരുദ്ധമായ പാരമ്പര്യങ്ങൾ ദെവജനത്തെ അടിമയാക്കുന്നു. പാരമ്പര്യങ്ങളോടുള്ള ഭക്തി ദെവവചനത്തിൽ മായംചേർത്ത് ജനങ്ങളെ വഞ്ചിക്കാനുള്ള തന്ത്രം. കത്തോലിക്കർമുതൽ പെന്തെക്കോസ്തർവരെ-അപ്പൊസ്തോലികമല്ലാത്ത സഭാപാരമ്പര്യങ്ങൾ ദെവജനത്തെ ഭിന്നിപ്പിക്കുന്നു, ക്രിസ്തുവിൽ നിന്നകറ്റുന്നു സഭയെവികലമാക്കുന്നു. ജീവിച്ചിരിക്കുന്ന ചിലരെ ദെവത്തെപ്പോലെയാക്കുന്ന എപ്പിസ്കോപ്പസി പുതിയനിയമവിരുദ്ധമാണ്. സഭകളിലുള്ള രാജകീയമെത്രാൻ-പൗരോഹിത്യസ്ഥാനാരോഹണ പ്രവണത വ്യക്തിപൂജയുംസാത്താനീയആരാധനയുമാണ്. യേശുവിന്റെയും പത്രാസിന്റെയും മനോഭാവത്തിന് പോപ്പിന്റെയും മെത്രാന്മാരുടെയും മനോഭാവങ്ങളുമായി വെരുദ്ധ്യമുണ്ട്. പോപ്പിന് തെറ്റ് പറ്റില്ലെന്ന വാദംതെറ്റാണ്.
പാരമ്പര്യങ്ങളെ ബെബിളിനൊപ്പം ഉയർത്തിദെവവചനത്തിൽ മായം ചേർക്കുന്ന ഗൂഡാലോചന സംബന്ധിച്ചു ദെവം മുന്നറിയിപ്പ് നൽകുന്നു.
പാരമ്പര്യങ്ങൾ - മനുഷ്യചിന്തകളെ ദെവത്തിന്റേതായി അവതരിപ്പിക്കുന്ന ചതിക്കുഴികളാണ്.നിങ്ങളുടെ പാരമ്പര്യം പാലിക്കാൻവേണ്ടി നിങ്ങൾകൗശലപൂർവ്വംദെവകൽപന അവഗണിക്കുന്നു (മർക്കോ 7:9). ഇപ്രകാരം പാരമ്പര്യത്തോട് തുല്യമാക്കിബെബിളിനെ തരംതാഴ്ത്തുന്നതിലൂടെആത്മീയ വഞ്ചന എളുപ്പമാകുന്നു. ബെബിളിനെ വെറുംഎഴുതപ്പെട്ട പാരമ്പര്യം എന്ന്തരംതാഴ്ത്തി നിർവ്വചിക്കുന്നതിലൂടെഅവർ നേടിയെടുക്കുന്ന കാര്യങ്ങൾ പലതാണ്. ഒന്നാമതായി പാരമ്പര്യത്തിന്റെ പ്രാധാന്യംഅതിരുകവിഞ്ഞ രീതിയിൽഉയർത്തിക്കാണിക്കുന്നു. രണ്ടാമതായിബെബിളിന് മാത്രമുള്ള പ്രതേ്യകമായദെവനിവേശികത്വത്തെ അവഗണിക്കുന്നു. അങ്ങനെ ബെബിളിന്റെ പ്രാധാന്യത്തെ തുഛീകരിക്കുന്നു. അങ്ങനെ ബെബിളും പാരമ്പര്യങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായവ്യത്യാസത്തെ ചുരുക്കിഇല്ലായ്മചെയ്ത്്സത്യത്തെ വളച്ചൊടിക്കുകയും, അമർത്തിക്കളയുകയുംചെയ്യുന്നു.
പാരമ്പര്യങ്ങളെ ബെബിളിനൊപ്പം ഉയർത്തിക്കാണിക്കുന്നതിലുള്ള തന്ത്രപരമായ കാരണംകൃത്രിമപ്പണിയും നിലനിൽപ്പും സാധിച്ചെടുക്കുക എന്നതാണ്. റോമൻ കത്തോലിക്ക മതത്തിലെയുംമറ്റ് പല സഭകളിലെയും പ്രധാന പ്രബോധനങ്ങളും അനുഷ്ടാനങ്ങളും പാരമ്പര്യങ്ങളെ മാത്രംഅടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടു പാരമ്പര്യങ്ങളെ ഉപേക്ഷിച്ചാൽ, അത്തരംസഭകളുടെ ആധികാരികത നഷ്ടമാകും. അങ്ങനെ അവയുടെആധികാരികത നഷ്ടമായാൽ ആ സഭാപ്രസ്ഥാനങ്ങൾക്ക് നിലനിൽപില്ല. അതുകൊണ്ടാണ്അവർ പാരമ്പര്യങ്ങൾക്ക് ഇത്രയേറെ പ്രാധാന്യംകൊടുക്കുന്നത്. പാരമ്പര്യസംഹിതകൾ ബെബിളിനെപ്പോലെ എല്ലാവർക്കുംവായിച്ചുതീർക്കാവുന്നതോ മനസിലാക്കാവുന്നതോ അല്ല. കാരണം അവ അത്രക്ക് ബൃഹത്താണ്. അതിനാൽബെബിളിലൂടെ നടക്കുന്നതിനെക്കാൾഎളുപ്പത്തിൽകൃത്രിമപ്പണികളും, കെട്ടിച്ചമക്കലും പാരമ്പര്യങ്ങളിലൂടെ സാധിക്കും.
ദെവവചനത്തോട് കൂട്ടിച്ചേർക്കുക എന്ന ദെവവചന വിരുദ്ധമായ പ്രവൃർത്തിയെപ്പറ്റിബെബിളിൽമുന്നറിയിപ്പു നൽകിയിരിക്കുന്നു (1കൊറി 4:6; സദൃശ 30:6; വെളി 22:18-19) ബെബിളിൽ ഇനിയുംകൂടുതലായികൃത്രിമം കാണിക്കാതെതന്നെ പാരമ്പര്യങ്ങളെ ഉപയോഗിച്ചു ദെവവചനത്തോടു കൂട്ടിച്ചേർക്കാനും ദെവവചനത്തിൽനിന്ന്എടുത്തുകളയാനും സാധിക്കും. അതുകൊണ്ടാണ് പാരമ്പര്യങ്ങളെദെവവചന രൂപത്തിൽ പെയിന്റടിച്ച് പരസ്യപ്പെടുത്തി ജനങ്ങളുടെ ബൗദ്ധിക ഭ്രമണപഥത്തിലേക്ക് അധികാരികൾവിക്ഷേപിക്കുന്നത്. അധികാരികളുടെഇഷ്ടമനുസരിച്ച് പാരമ്പര്യങ്ങൾ നിർമ്മിച്ച് വ്യാഖ്യാനിച്ച് ജനങ്ങൾക്ക് നൽകുന്നു. ജനങ്ങൾ അത്ദെവവചനമായി സ്വീകരിക്കുന്നു. അങ്ങനെ പാരമ്പര്യങ്ങളിലൂടെ അധികാരികൾ ജനങ്ങളെതങ്ങൾക്കിഷ്ടമുള്ളതുപോലെ നിയന്ത്രിക്കുകയും തെറ്റായ പ്രബോധനങ്ങൾ പഠിപ്പിക്കുന്നത് എളുപ്പമാക്കിത്തീർക്കുകയും ചെയ്യുന്നു.
പാരമ്പര്യങ്ങൾ അടിച്ചേൽപിക്കുന്നതിന് നൽകുന്ന ന്യായീകരണങ്ങൾ അടിസ്ഥാനരഹിതമാണ്.
പാരമ്പര്യങ്ങളെബെബിളിനോടൊപ്പംഉയർത്തിക്കാണിക്കാൻ ചിലർ ഉപയോഗിക്കുന്ന വാക്യമാണ്യോഹ 20:30-31. ഇൗ ഗ്രന്ഥത്തിൽ എഴുതപ്പെടാത്ത മറ്റനേകംഅടയാളങ്ങളുംയേശുശിഷ്യരുടെസാന്നിധ്യത്തിൽ പ്രവർത്തിച്ചു. എന്നാൽ ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്യേശുദെവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും, അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങൾക്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ് (യോഹ 20:30-31). ഇതിൽ നിന്നും ചില കാര്യങ്ങൾ വ്യക്തമാകുന്നു. 1. വായനക്കാരന് യേശുവിൽ വിശ്വസിക്കാനും, നിത്യജീവൻ പ്രാപിക്കാനും അത്യാവശ്യമുള്ളത്ര കാര്യങ്ങളുംഅടയാളങ്ങളും യോഹന്നാന്റെ സുവിശേഷത്തിൽത്തന്നെ അടങ്ങിയിട്ടുണ്ട്. 2. അതിനാൽ ചിലർ ചില വാക്യങ്ങളുടെമറവിൽ പാരമ്പര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനുള്ള ന്യായീകരണം കണ്ടെത്തുകയും, ജനജീവിതത്തിൽ പാരമ്പര്യങ്ങൾ തിരുകിക്കയറ്റുകയും ചെയ്യുന്നത് ജനങ്ങളോടുള്ളസ്നേഹംകൊണ്ടോ, ജനങ്ങൾക്ക് പ്രയോജനം ചെയ്യുംഎന്നുള്ളതുകൊണ്ടോ അല്ല. മറിച്ച്, തങ്ങളുടെകീഴിൽ ജനങ്ങളെ നിയന്ത്രിച്ച് നിർത്താൻ വേണ്ടിമാത്രമാണ്. 3. ആദിമക്രിസ്ത്യാനികൾഇത്തരം അനാവശ്യമായ പാരമ്പര്യങ്ങളിൽ ആശ്രയിച്ചിരുന്നില്ല.
ദെവവചനത്തിൽ മായം ചേർക്കുന്നത്സംബന്ധിച്ചു ദെവംമുന്നറിയിപ്പ് നൽകുന്നു.
ദെവവചനത്തോടും, ബെബിൾ സത്യങ്ങളോടുംവെറും മനുഷ്യചിന്തകൾ കൂട്ടിച്ചേർക്കുകയോ, അവയിൽനിന്ന് എടുത്തുകളയുകയോചെയ്യുന്നവർ ശിക്ഷിക്കപ്പെടും എന്ന്ദെവം വ്യക്തമാക്കുന്നു (വെളി 22:18,19; സദൃശ 30.5-6). ഞാൻ നൽകുന്ന കൽപനകളോട് ഒന്നുംകൂട്ടിച്ചേർക്കുകയോ അതിൽനിന്ന് എന്തെങ്കിലുംഎടുത്തുകളയുകയോഅരുത്.ഞാൻ നിങ്ങളെ അറിയിക്കുന്ന നിങ്ങളുടെ ദെവമായ കർത്താവിന്റെ കൽപനകൾ അനുസരിക്കുവിൻ. അവയനുസരിച്ച് പ്രവർത്തിക്കുവിൻ. എന്തെന്നാൽ അതുമറ്റ് ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളെജ്ഞാനികളും വിവേകികളുമാക്കും. അവർ ഇൗ കൽപനകളെപ്പറ്റികേൾക്കുമ്പോൾ മഹത്തായ ഇൗ ജനത ജ്ഞാനവും വിവേകവുമുള്ളവർ തന്നെ എന്ന് പറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദെവമായകർത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെദെവം ഇത്രയും അടുത്തുള്ളവേറെ ഏത് ശ്രഷ്ടജനതയാണുള്ളത്? ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളുംമറ്റേത് ശ്രഷ്ടജനതക്കാണുള്ളത്? (നിയമാ 4:2-8). അവന്റെവചനങ്ങളോട്ഒന്നുംകൂട്ടിച്ചേർക്കരുത്, ചേർത്താൽ അവൻ നിന്നെ ശാസിക്കും, നീ കള്ളനാകും (സുഭാഷി 30:6).ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ! അവർ ഇൗ വാക്കുപോലെ പറയുന്നില്ലെങ്കിൽ അവരിൽവെളിച്ചമില്ലാതാകും (ഏശ 8:20). എന്റെ വചനത്തിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾയഥാർത്ഥത്തിൽഎന്റെശിഷ്യരാണ്. നിങ്ങൾസത്യംഅറിയുകയുംസത്യം നിങ്ങളെസ്വതന്ത്രരാക്കുകയുംചെയ്യും (യോഹ 8:31-32).
ശുദ്ധമായ പാലിൽ വെള്ളം ചേർത്ത്വിൽക്കുന്നത്ശ രിയോ തെറ്റോ? ബെബിൾ ദെവവചനത്തെ ശുദ്ധമായ പാലിനോട് ഉപമിക്കുന്നു. രക്ഷയിലേക്ക്വളർന്നുവരേണ്ടതിനു നിങ്ങൾ പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടിഇളംപെതങ്ങളെപ്പോലെ ദാഹിക്കുവിൻ (1പത്രാ 2:2). എന്നാൽചിലർ തന്ത്രപരമായിദെവവചനത്തോടുകൂട്ടിച്ചേർക്കുന്നു. മറ്റുചിലർ തന്ത്രപരമായിദെവവചനത്തിൽ നിന്ന്എടുത്തുകളയുന്നു. വേറെചിലർ ഇൗ രണ്ട് തന്ത്രങ്ങളും അവസരം പോലെ ഉപയോഗിച്ചുതങ്ങളെത്തന്നെയുംമറ്റുള്ളവരെയും വഞ്ചിക്കുന്നു. ഇപ്രകാരം ബെബിളിന്റെ പ്രാധാന്യംവെട്ടിച്ചുരുക്കിക്കാണിക്കുന്നതിന്റെ ഉദ്ദേശം അതോടുകൂടെ തങ്ങളുടെ താൽപര്യ സംരക്ഷണത്തിനായിമറ്റുപലതുംകൂട്ടിച്ചേർത്തു ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ്. അതുകൊണ്ട്ബെബിളിന്റെ വലുപ്പം അഥവ ഉള്ളടക്കം, യഥാർത്ഥ ദെവവചനത്തിന്റെശരിയായവ്യാഖ്യാനം എന്നിവവളരെ പ്രധാന്യമർഹിക്കുന്ന വിഷയങ്ങളാണ്. ഇത്തരംകാര്യങ്ങളിൽവേണ്ടത്ര സൂക്ഷ്മതയും പ്രാധാന്യവും കൊടുക്കാത്ത അധികാരികളെയും പ്രബോധകരെയും നാം സൂക്ഷിക്കണം.
ഇപ്രകാരം ദെവവചനത്തിൽ മായംചേർക്കുന്നവർ കള്ളൻമാരാകുന്നു എന്നുദെവവചനം സാക്ഷ്യപ്പെടുത്തുന്നു.
അവന്റെവചനങ്ങളോട്ഒന്നുംകൂട്ടിച്ചേർക്കരുത്, ചേർത്താൽ അവൻ നിന്നെ ശാസിക്കും, നീ കള്ളനാകും (സുഭാഷി 30:6). ദെവവചനമല്ലാത്ത പുസ്തകങ്ങളെ ദെവവചനമാണെന്നു തെറ്റിദ്ധരിച്ച് സ്വയം വഞ്ചിതരാകാതിരിക്കാൻ നാം സൂക്ഷിക്കണം. യഥാർത്ഥത്തിൽ ദെവവചനമല്ലാത്ത പുസ്തകങ്ങളും, പാരമ്പര്യങ്ങളും ദെവവചനമെന്ന് കണക്കാക്കി ബെബിളിന്റെ ഭാഗമാക്കുന്നത് ദെവവചനത്തോട്കൂട്ടിച്ചേർക്കലാണ്. ബെബിളിൽ നിർദ്ദേശിച്ചിരിക്കുന്നതിന് വിരുദ്ധമായ ആരാധനാസമ്പ്രദായങ്ങൾ അനുസരിക്കുന്നത് ദെവകൽപനയോടുള്ളകൂട്ടിച്ചർക്കലിന്റെ ഭാഗമാണ്. ഇങ്ങനെയൊക്കെ ചെയ്യുന്നത്ആരായാലും അവർ കള്ളന്മാരാണ് എന്ന്ബെബിൾ പറയുന്നു.
അന്നത്തെ സഭാനേതാക്കളായിരുന്ന ഫരിസേയരെ യേശുശക്തമായി ശാസിച്ചതിന്റെകാരണം നാം മനസിലാക്കണം. ഫരിസേയർ അവരുടെ പാരമ്പര്യങ്ങളെദെവവചനത്തെക്കാൾ പ്രാധാന്യംകൊടുത്ത് ഉയർത്തിപ്പിടിച്ചു (മർക്കോ 7:7-8). നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരിൽ നിങ്ങൾദെവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്? എന്നതായിരുന്നുയേശുവിന് അവരോടുണ്ടായിരുന്ന പ്രധാന ചോദ്യവുംവിയോജിപ്പും (മത്താ 15:3). മാനുഷികചിന്തകളായ പാരമ്പര്യങ്ങളെ ദെവീകചിന്തയോടുതുല്യമാക്കുക എന്ന ഇന്നത്തെ ചിലരുടെതെറ്റ്അന്ന് ഫരിസേയർചെയ്തപ്പോൾയേശു അവരെകഠിനമായിശാസിച്ചു. ഇൗ മതനേതാക്കൾ അവരുടെ നിയമങ്ങൾ എല്ലാംകൃത്യമായി അനുസരിക്കുന്നവരായിരുന്നിട്ടും, അവർ നരകശിക്ഷയിൽ നിന്ന് രക്ഷപെടുകയില്ല എന്ന്യേശു അവരെപ്പറ്റി പറഞ്ഞു (മത്താ 23:33). അവരുടെ പരാജയത്തിന്റെയുംതെറ്റുകളുടെയും എല്ലാം അടിസ്ഥാനകാരണം അവർക്ക്ദെവവചനത്തെയും, ദെവത്തിന്റെ ശക്തിയെയും ശരിയായി മനസിലാക്കാൻ കഴിഞ്ഞില്ല എന്നതായിരുന്നുഎന്ന്യേശുവ്യക്തമാക്കി (മത്താ 22:29). മനുഷ്യചിന്തകളെ ദെവീകചിന്തയോടുതുല്യമാക്കുക എന്ന തെറ്റുവഴിയായി മനുഷ്യൻ ദെവപുത്രനെ കൊല്ലുക എന്ന അളവുവരെതെറ്റുചെയ്തു. ഫരിസേയരുടെഅതേസ്വഭാവവുംതെറ്റുകളുംഇന്നും അനേകർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.അത്തരംതെറ്റുകൾആവർത്തിക്കുന്നതു വഴിയായിഇന്നും ചിലർ സത്യത്തെ കൊന്നുകൊണ്ടിരിക്കുന്നു. എങ്കിലുംതങ്ങളുടെതെറ്റു മനസിലാക്കാൻ മാത്രമുള്ള സത്യസന്ധതയും പ്രകാശവും അവരുടെ ഹൃദയദൃഷ്ടികൾക്കില്ല.
തന്ത്രപരമായ എടുത്തുകളയലും കൂട്ടിച്ചേർക്കലും ഇന്ന്സ ർവ്വസാധാരണമായിത്തീരുന്നു. ദെവകൽപനകൾ അനുസരിക്കാതിരിക്കുന്നതും, അതിന് ഉതകുന്ന രീതിയിലുള്ള വ്യവസ്ഥിതികൾ സംവിധാനം ചെയ്യുന്നതും ദെവകൽപനയോടു കൂട്ടിച്ചേർക്കുന്നതിന്റെ ഭാഗമാണ്. ഉദാ: തിരുസ്വരൂപവണക്കം, മരിച്ചവരോടുള്ള പ്രാർത്ഥന, മരിച്ചവർക്ക്വേണ്ടിയുള്ള പ്രാർത്ഥന തുടങ്ങിയവ. തെറ്റായവ്യാഖ്യാനങ്ങൾ വഴിയായിദെവവചനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്ന അടിസ്ഥാനസത്യങ്ങളെതള്ളിക്കളയുന്നത് ദെവവചനത്തിൽ നിന്നുള്ളഎടുത്തുകളയലാണ്. ദെവകൽപനയിൽനിന്ന് എടുത്തുകളയുന്നതിന്റെ ഫലമായിദെവം മനുഷ്യനിൽനിന്ന് ആവശ്യപ്പെടുന്ന ഏറ്റവുംഅടിസ്ഥാനപരമായകാര്യങ്ങൾ മനസിലാക്കുന്നതിനും അനുസരിക്കുന്നതിനും നമുക്ക്കഴിയാതെപോകുന്നു.
മാനുഷിക പാരമ്പര്യങ്ങൾ ദെവവിരുദ്ധമാണെന്ന് യേശുവും അപ്പോസ്തലന്മാരും പഠിപ്പിക്കുന്നു.
യേശുവും, പ്രവാചകരും, അപ്പോസ്തലരും പാരമ്പര്യം ദെവവചനമാണെന്ന് പഠിപ്പിക്കുന്നില്ല. അതുമാത്രമല്ല, യേശുക്രിസ്തുവിന്റെ സഭയിൽവിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണം ബെബിളും പാരമ്പര്യവും രണ്ടും കൂടിച്ചേർന്നതാണെന്ന്ബെബിൾ പഠിപ്പിക്കുന്നില്ല. പാരമ്പര്യങ്ങൾ ദെവവചനമല്ലെന്നും, ദെവവിരുദ്ധമായിത്തീരുമെന്നും യേശുക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു. ആധികാരികമായത് ഏത്എന്ന് തീരുമാനിക്കുന്നതിൽ കേന്ദ്രസ്ഥാനം യേശുവിനാണ്. യഹൂദ പാരമ്പര്യങ്ങളെക്കാൾ ആധികാരികത പഴയഉടമ്പടി വിശുദ്ധലിഖിതങ്ങൾക്കാണെന്ന് യേശുവ്യക്തമാക്കി. പഴയ ഉടമ്പടി വിശുദ്ധ ലിഖിതങ്ങളിലെഏറ്റവും പ്രമുഖ പ്രവചനങ്ങളായ രക്ഷകനെപ്പറ്റിയുള്ളവാഗ്ദാനങ്ങൾ തന്നിൽത്തന്നെ പൂർത്തീകരിക്കപ്പെടുന്നു എന്നുംയേശുവ്യക്തമാക്കി. തന്റെ ആധികാരികത പഴയ ഉടമ്പടി വിശുദ്ധലിഖിതങ്ങളെക്കാൾ കുറവല്ലെന്നും, താനും പഴയഉടമ്പടി വിശുദ്ധലിഖിതങ്ങളും തമ്മിൽ വെരുദ്ധ്യങ്ങളില്ലെന്നും യേശുവ്യക്തമാക്കി. നമ്മുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ പാരമ്പര്യത്തിന്റെശക്തിയല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ ആന്തരീകശക്തിവ്യാപരിക്കുന്ന പുതിയഉടമ്പടി കാലഘട്ടത്തിന് യേശുതുടക്കമിട്ടു (മത്താ 7:15-28; മത്താ 15:3,6,9; മർക്കോ 7:1-13). യേശു പറഞ്ഞു:ഇൗ ജനം അധരങ്ങൾകൊണ്ട്എന്നെ ബഹുമാനിക്കുന്നു. എന്നാൽഇവരുടെഹൃദയമോ, എന്നിൽനിന്ന് എത്രയോ അകലെയാണ്. മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങൾ എന്ന നിലയിൽഇവർ പഠിപ്പിക്കുന്നു. അതുകൊണ്ട്ഇവർഎന്നെ ആരാധിക്കുന്നത് നിഷ്ഫലമാണ്. നിങ്ങൾദെവകല്പന ഉപേക്ഷിച്ചു മനുഷ്യരുടെ പാരമ്പര്യം മുറുകെപ്പിടിക്കുന്നു. നിങ്ങളുടെ പാരമ്പര്യം പാലിക്കാൻ വേണ്ടിദെവകല്പന അവഗണിക്കുന്നതിൽ നിങ്ങൾക്ക് പ്രതേ്യകസാമർത്ഥ്യമുണ്ട്. നിങ്ങൾ കെമാറുന്ന പാരമ്പര്യത്തിലൂടെ നിങ്ങൾദെവവചനം നിഷ്ഫലമാക്കുന്നു. ഇതുപോലെ അനേകംകാര്യങ്ങൾ നിങ്ങൾചെയ്യുന്നുണ്ട് (മർക്കോ 7:6-13).
അപ്പോസ്തോലൻമാർ പാരമ്പര്യങ്ങളെ വിമർശിക്കുകയുംഅവയ്ക്കെതിരെവിശ്വാസികൾക്കുമുന്നറിയിപ്പു നൽകുകയുംചെയ്തു. എങ്കിൽ നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദെവത്തിനു തന്നെത്തന്നെ സമർപ്പിച്ച ക്രിസ്തുവിന്റെരക്തംജീവിക്കുന്ന ദെവത്തെ ശുശ്രൂഷിക്കാൻ നമ്മുടെ അന്തഃകരണത്തെ നിർജ്ജീവ പ്രവർത്തികളിൽനിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല (ഹെബ്ര 9:14). പിതാക്കൻമാരിൽ നിന്ന് നിങ്ങൾക്ക്ലഭിച്ച വ്യർത്ഥമായ ജീവിതരീതിയിൽ നിന്നു നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വർണ്ണമോകൊണ്ടല്ലഎന്നു നിങ്ങൾ അറിയുന്നുവല്ലോ. കറയോകളങ്കമോഇല്ലാത്ത കുഞ്ഞാടിന്റേതു പോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്ര (1 പത്രാ 1:18-19). ക്രിസ്തുവിന് യോജിക്കാത്തതും പ്രപഞ്ചത്തിന്റെമൂലഭൂതങ്ങൾക്കും മാനുഷികപാരമ്പര്യത്തിനും മാത്രംചേർന്നതുമായ വ്യർത്ഥപ്രലോഭനത്തിനും തത്വചിന്തക്കും ആരും നിങ്ങളെഇരയാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദെവത്വത്തിന്റെ പൂർണ്ണതമുഴുവൻ അവനിൽ മൂർത്തീഭവിച്ചിരിക്കുന്നു (കൊളോ 2:8-9). ഇവവെറും മാനുഷികമായ ഉപദേശങ്ങളും സിദ്ധാന്തങ്ങളും അനുസരിച്ചുള്ളവയാണ്. തീവ്രമായ ഭക്തിയുംആത്മനിന്ദയും ആത്മപീഡനവും പ്രാത്സാഹിപ്പിക്കുന്നതിനാൽ വിജ്ഞാനത്തിന്റെ പ്രതീതിഇവയിൽ അനുഭവപ്പെടും (കൊളോ 2:22-23)
ദെവത്തിന്റെസ്ഥാനം മോഷ്ടിക്കുന്ന പ്രസ്ഥാനങ്ങളും പാരമ്പര്യങ്ങളുംഅധികാരികളും.
പ്രസ്ഥാനഭക്തിയും പാരമ്പര്യഭക്തിയും സഭകളെവചനത്തിൽനിന്നകറ്റി ക്രിസ്തുവിനെതിരെതിരിക്കുന്നു. ചില ക്രിസ്തുവിരുദ്ധപ്രവണതകൾ എല്ലാ സഭകളെയുംമലിനമാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രക്ഷക്ക് ആവശ്യമായതെല്ലാംബെബിൾഉൾക്കൊള്ളുന്നു. അതിനാൽ പാരമ്പര്യങ്ങൾ നമ്മുടെ ആത്മീയജീവിതത്തിന് ആവശ്യമല്ലെന്ന് മാത്രമല്ല, അപകടവുമാണ് എന്ന്തെളിയുന്നു. പാരമ്പര്യങ്ങളിലൂടെ തെറ്റായ ഉപദേശങ്ങൾ നുഴഞ്ഞുകയറാനുള്ള സാദ്ധ്യത വളരെയാണ്. രണ്ട് കപട ഉപദേശകരെവ്യക്തിപരമായിചൂണ്ടിക്കാണിക്കുന്ന പശ്ചാത്തലത്തിലാണ് പൗലോസ്ദെവവചനത്തിന്റെ പര്യാപ്തതയെഉൗന്നിപ്പറഞ്ഞിരിക്കുന്നത് (2തിമോ 3:7-9) എന്ന കാര്യം പ്രതേ്യകം ശ്രദ്ധിക്കണം. ബെബിൾ ആരുടെയുംസ്വകാര്യമായവ്യഖ്യാനത്തിനുള്ളതല്ല (2പത്രാ 1:20). പരസ്പരം മഹത്വംസ്വീകരിക്കുകയും ഏകദെവത്തിൽ നിന്ന്വരുന്ന മഹത്വം അനേ്വഷിക്കാതിരിക്കുകയുംചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും (യോഹ 5:44).
വചനവിരുദ്ധമായ പാരമ്പര്യങ്ങൾ ദെവജനത്തെ അടിമയാക്കുന്നു. കത്തോലിക്കർമുതൽ പെന്തെക്കോസ്തർവരെ-
അപ്പൊസ്തോലികമല്ലാത്ത സഭാപാരമ്പര്യങ്ങൾ ദെവജനത്തെ ഭിന്നിപ്പിക്കുന്നു, ക്രിസ്തുവിൽ നിന്നകറ്റുന്നുസഭയെവികലമാക്കുന്നു. ലോകത്തിന്റെ മഹത്വം, ഉദ്ദിഷ്ടകാര്യസാദ്ധ്യം (കല്ലിനെ അപ്പമാക്കുക), വ്യക്തി പൂജ (ചാടുക-വീര്യപ്രവൃത്തി) എന്നിവ സംബന്ധമായിയേശുവിനെ പ്രലോഭിപ്പിച്ച സാത്താൻ ഇന്ന്സഭയെ ഇത്തരത്തിലെല്ലാം പ്രലോഭിപ്പിക്കുന്നുണ്ട്. നേതാക്കൾ പ്രതേ്യകിച്ചും മനസിലാക്കേണ്ട കാര്യമാണിത്. എല്ലാ മനുഷ്യരും ഏതെങ്കിലുംതരത്തിലുള്ള പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരായിരിക്കും. എന്നാൽ ആ ബന്ധത്തിന്റെഅളവ് പലർക്കുംവ്യത്യസ്തമായിരിക്കും. അവയോട്അമിതമായ ഭക്തികാണിക്കുന്നത് വിഗ്രഹാരാധനയായി ത്തീരും.
ഇന്ന് പ്രസ്ഥാനഭക്തിയും പാരമ്പര്യസ്നേഹവും റോമൻ കത്തോലിക്ക സമുദായ സഭകളിൽ മാത്രമല്ലാ പെന്തെക്കോസ്ത്സഭകളിൽ പോലുംവളരെവ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ സഭകൾ ആദിമനൂറ്റാണ്ടിലെ അപ്പസ്തോലിക ക്രിസ്തീയസഭയിൽനിന്ന് പലരീതിയിലുംവ്യത്യസ്തമാണ്. അതിനുകാരണം അനേകനൂറ്റാണ്ടുകളിലെ ദെവവചനവിരുദ്ധമായ ശക്തികളുടെ തന്ത്രപരമായ പരിശ്രമത്തിന്റെ ഫലമായി മനുഷ്യനിർമ്മിതങ്ങളായ അനേകം പാരമ്പര്യങ്ങളെ ജനജീവിതത്തിലേക്ക് തിരുകിക്കയറ്റിയതാണ്. അങ്ങനെ ബെബിളിലുള്ള ദെവവചനത്തെ സഭയിൽനിന്ന് പുറത്താക്കിയിരിക്കുന്നു.
പലപ്പോഴുംബെബിൾ ഉപയോഗിക്കുന്നതുതന്നെ മാനുഷികചിന്തകളായ പാരമ്പര്യങ്ങളെ ന്യായീകരിക്കാൻവേണ്ടി മാത്രമായിത്തീർന്നിരിക്കുന്നു. ചിലർ പാരമ്പര്യങ്ങളെ സ്ഥാപിക്കാൻ ദെവവചനത്തെ വളച്ചൊടിക്കുന്നു. മറ്റുചിലർ പാരമ്പര്യങ്ങളെ സ്ഥാപിക്കാൻ പ്രസക്തമായ ദെവവചനവാക്യങ്ങളെബോധപൂർവ്വംഅവഗണിക്കുന്നു. ജനങ്ങളെയും അധികാരികളെയും എല്ലാംസത്യത്തിൽ നിന്നുവ്യതിചലിപ്പിച്ച് നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ദുഷ്ടാത്മശക്തികൾഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നുഎന്ന് നാം മനസിലാക്കണം. **** ഉപദേശവിഷയങ്ങൾക്ക്ബെബിളിൽഅടിസ്ഥാനമുണ്ടോ എന്നത് ഇന്ന് പലരെ സംബന്ധിച്ചിടത്തോളം അപ്രധാനമാണ്. കാരണം സഭപഠിപ്പിക്കുന്നതെന്തും വിശ്വസിക്കാൻ തയ്യാർ എന്ന അപകടകരമായ മാനസികാവസ്ഥയിലാണ് ജനങ്ങൾ. അധികാരസ്ഥാനത്തിരിക്കുന്നവർഎന്തു പറഞ്ഞാലുംവിശ്വസിക്കണം എന്ന സങ്കടകരമായസാഹചര്യത്തിലാണ് ജനങ്ങൾ ആയിരിക്കുന്നത്. ഇത്തരം വഞ്ചനകളെ മുൻകൂട്ടി മനസിലാക്കിയ പരിശുദ്ധാത്മാവ് പൗലോസിലൂടെ നമുക്ക് ഇപ്രകാരംമുന്നറിയിപ്പു നൽകുന്നു: എന്റെവേർപാടിന്ശേഷം ക്രൂരരായചെന്നായ്ക്കൾ നിങ്ങളുടെ മദ്ധേ്യ വരുമെന്നും അവ അജഗണത്തെ വെറുതെവിടുകയില്ലെന്നും എനിക്കറിയാം. കിഷ്യരെആകർഷിച്ച്തങ്ങളുടെ പിന്നാലെ കൊണ്ടുപോകാൻ വേണ്ടിസത്യത്തെ വളച്ചൊടിച്ച് പ്രസംഗിക്കുന്നവർ നിങ്ങളുടെയിടയിൽത്തന്നെ ഉണ്ടാകും. അതിനാൽ നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കുവിൻ (അപ്പൊ 20:29-30).
സഭാപാരമ്പര്യങ്ങളിലൂടെ പള്ളിഭക്തിയും പ്രസ്ഥാനഭക്തിയും വളരുന്നു, ദെവഭക്തി കുറയുന്നു. ഭക്തരുടെ മനസിൽ ദെവത്തെക്കാൾ വലുത് സഭാപ്രസ്ഥാനമായിത്തീരുന്നു. ഇന്ന് ജനങ്ങളുടെ ഭക്തി എന്ന ആത്മീയ പ്രവണതയെ അന്ധകാരശക്തികളും അവയുടെ ഏജന്റുമാരും കൂടിച്ചേർന്ന് ചൂഷണം ചെയ്യാനും അട്ടിമറിച്ച് നശിപ്പിക്കാനും ശ്രമിക്കുന്നു. ക്രിസ്തുവിനെ ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് പുറത്താക്കാൻ വേതെല്ലാം അവരെക്കൊ് ചെയ്യിക്കുന്നു. ഉദാഹരണമായി വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിലൂടെ അവരുടെ ഹൃദയങ്ങളിൽ ക്രിസ്തുവിന് പകരം അനേകം വിശുദ്ധരെ പ്രതിഷ്ഠിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ വിശുദ്ധർ വളരുന്നു, യേശു കുറയുന്നു. യേശുവിനെക്കാൾ വലിയ ദെവമാതാവിനെയാണ് ചില സഭകളിൽ നാം കാണുന്നത്. ഇൗ പ്രസ്താവന യാഥാർത്ഥ്യമാണെങ്കിലും അത് അംഗീകരിക്കാനുള്ള സത്യസന്ധത കാണിക്കുന്നവർ ചുരുക്കമാണ്). ഇതിന്റെയെല്ലാം ഫലമായി ജനഹൃദയങ്ങളിൽ ക്രിസ്തു ചെറുതാകുകയോ, ക്രിസ്തുവിനെ ജനങ്ങൾ മറക്കുകയോ ചെയ്യുന്നു. ക്രിസ്തുവിനെ വിശുദ്ധരിൽകൂടി മാത്രമേ സമീപിക്കാൻ കഴിയൂ എന്ന് തെറ്റായി പഠിപ്പിക്കുന്നതു വഴിയായി ജനങ്ങൾക്ക് ക്രിസ്തുവിനെ സമീപിക്കാൻ കഴിയാതെ വരുന്നു. അവർ പുരോഹിതരേയും വിശുദ്ധരേയും മറിയത്തെയുമെല്ലാം സമീപിക്കുന്നു. അങ്ങനെ അവസാനം യേശുവിനെ സമീപിക്കാൻ കഴിയാതെ സ്വയം നശിക്കുന്നു. കാരണം ക്രിസ്ത്യാനിയുടെ ഹൃദയം യേശുക്രിസ്തുവിന് വേണ്ടി മാത്രമുള്ളതായിരിക്കേതാണ്. പണവും, വിശുദ്ധൻമാരുമൊക്കെ ഹൃദയത്തിൽ സ്ഥാനം പിടിച്ചാൽ അവിടെ യേശു വസിക്കില്ല. ഒരു മനുഷ്യനും രണ്ട്് യജമാനൻമാരെ സേവിക്കാൻ കഴിയില്ല.
ക്രിസ്തുവിനോടുള്ള ഏകാഗ്രതയെ നശിപ്പിക്കുന്ന സഭാപാരമ്പര്യങ്ങളെ സൂക്ഷിക്കുക. കാലത്തിന്റെ പ്രയാണത്തിൽ വിശ്വാസികളായ "ഗോതമ്പു'ചെടികൾക്കിടയിൽ അവസരവാദികളും, സ്വാർത്ഥമതികളുമായ കപട വിശ്വാസികൾ എന്ന കളകൾ തഴച്ചു വളർന്നു. ക്രിസ്തു മതമല്ല, മാർഗ്ഗമാണ് എന്ന വസ്തുത പലരും മറന്നു. ഇൗ പ്രവണത ഇന്നും അതിശക്തമായി തുടർന്നു കൊിരിക്കുന്നു. വിധിദിവസത്തിൽ ഇങ്ങനെയുള്ള കളകളെയെല്ലാം യേശുകർത്താവ് കത്തിച്ചു കളയും. ഇപ്പോൾ കളകളെ പറിച്ചുകളയാത്തത്, നല്ല ഗോതമ്പു ചെടികൾ നശിച്ചുപോകാതിരിക്കാൻ വേിയാണ് (മത്താ. 13:24-30). *** ക്രിസ്തുവിനെതിരെ നീങ്ങുന്ന ക്രിസ്തുമതത്തിലെ ക്രിസ്തീയമല്ലാത്ത ചില ദുരാത്മീയ, മന്ത്രവാദ പ്രവണതകളെ വെളിച്ചത്തുകൊുവരേത് ഇൗ കാലഘട്ടത്തിന്റെ ഒരു ആത്മീയ ആവശ്യമാണ്. പാരമ്പര്യ സഭകളും ബെബിളും തമ്മിൽ അടിസ്ഥാനപരമായി പല വെരുദ്ധ്യങ്ങളുമു്. സത്യത്തിന്റെ ഏക അടിസ്ഥാനമെന്നും യഥാർത്ഥ ദെവവചനമെന്നുമുള്ള സ്ഥാനം ബെബിളിന് കൊടുക്കാതെ വന്നപ്പോൾ സത്യമല്ലാത്ത പലതും സഭകളുടെ അടിസ്ഥാനമായിത്തീർന്നു. അതിന്റെ ഫലമായി അടിസ്ഥാനം തകർന്ന പാരമ്പര്യ പൗരോഹിത്യ സഭകൾ മന്ത്രവാദത്തിലേക്ക് വഴുതിവീണുകൊിരിക്കുന്നു. പാമ്പര്യസഭകളിൽ ദെവത്തെക്കാൾ വലിയ മനുഷ്യൻ വാഴുന്നു. ദെവത്തിന്റെ സ്ഥാനം മനുഷ്യനും, പരിശുദ്ധാത്മാവിന്റെ സ്ഥാനം സഭയുടെ ചട്ടക്കൂടുകളും കീഴടക്കിയിരിക്കുന്നു.
ഒാരോ സഭക്കാർക്കും തങ്ങളുടേതായ പ്രബോധന സംഹിതകൾ ഉണ്ടായിരിക്കും. അവയിൽ പറയുന്ന കാര്യങ്ങൾ ബെബിളിൽ പറയുന്ന കാര്യങ്ങളുമായി താരതമ്യപ്പെടുത്തിനോക്കിയാൽ നമുക്ക് ഇന്നത്തെ വിശ്വാസസംഹിതകളിലുള്ള പിശകു മനസിലാക്കാവുന്നതാണ്. സത്യം മനസിലാക്കുമ്പോൾ തെറ്റായ പ്രബോധനങ്ങളെ തിരിച്ചറിയാനുള്ള ശേഷി നാം കെവരിക്കുകയും അങ്ങനെ അനേകം ആത്മീയ ബന്ധനങ്ങളിൽ നിന്ന് നാം സ്വതന്ത്രരാകുകയും ചെയ്യും. എന്നാൽ ചിലർ ദെവവചനത്തിന്റെ വെളിച്ചത്തിൽ തങ്ങളെത്തന്നെ തിരുത്തുന്നതിന് പകരം, തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾക്ക് ഉതകത്തക്ക രീതിയിൽ ദെവവചനത്തെ തിരുത്താനും വളച്ചൊടിക്കാനും ശ്രമിക്കുന്നു. ഇത്തരക്കാരുടെ ദുരുദ്ദേശങ്ങൾ ബെബിൾ സത്യങ്ങളുടെ വെളിച്ചത്തിൽ പുറത്തുകൊുവരുമ്പോൾ ഇവർ കോപിക്കുന്നു. സത്യം വെളിച്ചത്തുകൊുവരുന്നവരെ എതിർക്കാതെ, ഇത്തരം കാപട്യക്കാർ തങ്ങളുടെ കപടതയെ അംഗീകരിക്കുകയാണ് വേത്. നാം എല്ലാം തികഞ്ഞവരാണെന്ന് ഭാവിച്ചിരിക്കാതെ ന്യൂനതകളെ കത്തെി, തിരുത്തി യേശുവിൽ കൂടുതൽ പരിപൂർണ്ണരായിത്തീരാനാണ് ശ്രമിക്കേണ്ടത്. മനുഷ്യസഭകളിൽ മനുഷ്യരോടുള്ള ഭക്തിയാണ് ദെവത്തോടുള്ള ഭക്തിയെക്കാൾ പ്രധാനം. ദെവത്തിന് പ്രഥമ സ്ഥാനം നഷ്ടപ്പെടുമ്പോൾ തിന്മ പ്രവേശിക്കുന്നു. യേശുവിനെപ്പറ്റി അന്നത്തെ റോമ ഭരണാധികാരികൾ പറഞ്ഞു: ഇവനിൽ ഒരു കുറ്റവും കാണുന്നില്ല. എന്നാൽ യേശുവിന്റേത് എന്ന് അവകാശപ്പെടുന്ന ഇന്നത്തെ സഭകളെപ്പറ്റി ഇന്നത്തെ ഭരണകൂടങ്ങൾക്ക് ഇപ്രകാരം പറയാൻ കഴിയുമോ? വാസ്തവത്തിൽ ബെബിളിന്റെ കണ്ണുകളിൽകൂടി ഇന്നത്തെ സഭകളെ നോക്കിക്കാണാനുള്ള ശ്രമമാണിത്.സത്യത്തോട് വെകാരികമായി എതിർക്കുകയല്ല സുബോധത്തോടെ മനസിലാക്കി പ്രതികരിക്കുകയാണ് വേണട്ത്.
ബെബിൾവിരുദ്ധവുമായ മനുഷ്യനിർമ്മിതപാരമ്പര്യങ്ങൾ
ഏറ്റവും അപകടകരമായ അടിമത്ത-അട്ടിമറിതന്ത്രം
പാരമ്പര്യങ്ങളിലൂടെ സാത്താൻ തന്ത്രപരമായി ദെവീക കൽപനകളെ ലംഘിപ്പിച്ച് മനുഷ്യനെ വഞ്ചിച്ച് അടിമയാക്കുന്നു. ലഭിച്ച കാര്യങ്ങൾ കെമാറുന്ന പ്രക്രിയക്കാണ് പൊതുവെ പാരമ്പര്യം എന്നു പറയുന്നത്. അങ്ങനെ കെമാറ്റം വഴിയായി ലഭിച്ച കാര്യങ്ങൾക്കും പാരമ്പര്യംഎന്ന് പറയുന്നു. ഉൽകൃഷ്ടമാണ്എന്ന്ഒരു പ്രതേ്യകകൂട്ടം ആളുകളാൽ അംഗീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജീവിതരീതികളാണ്, കെമാറ്റംവഴി പിന്തുടർന്നുവരുന്ന ആചാരങ്ങളാണ് പാരമ്പര്യത്തിന്റെ ഉള്ളടക്കം. ബെബിളിനെ രണടാം സ്ഥാനത്താക്കുന്ന പാരമ്പര്യസമ്പ്രദായം ബെബിൾവിരുദ്ധവും ക്രിസ്തുവിരുദ്ധവുമായ ആചാരങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളുന്നതിനാൽ സാത്താനീയമാണ്. വിശ്വാസികളുടെ ക്രിസ്തുവുമായുള്ള ബന്ധത്തിന് തടസമായി നിൽക്കുന്നതോ ക്ഷീണിപ്പിക്കുന്നതോ ആയ എല്ലാആചാരങ്ങളും തിന്മനിറഞ്ഞ പാരമ്പര്യങ്ങളാകുന്നു. മനുഷ്യർ മനുഷ്യർക്കുവേണ്ടി രൂപപ്പെടുത്തിയ ജീവിതരീതികൾ മാനുഷിക പാരമ്പര്യങ്ങളാകുന്നു. മാനുഷികപാരമ്പര്യങ്ങളുടെ അടിസ്ഥാനം മനുഷ്യന്റെ ചിന്തകളും ആശയങ്ങളുമാണ്.
ദെവം മനുഷ്യർക്കുവേണ്ടി രൂപപ്പെടുത്തിയ ജീവിതരീതികൾ ദെവീകകല്പനകളാകുന്നു. ദെവീകകല്പനകൾ ബെബിളിലെ 66 പുസ്തകങ്ങളിൽ മാത്രമാണുള്ളത്. മാനുഷികപാരമ്പര്യങ്ങളും ദെവീകകല്പനകളും പലപ്പോഴും പരസ്പരവിരുദ്ധങ്ങളാകുന്നു. അവ തമ്മിൽ വെരുദ്ധ്യം ഉണ്ടാകുമ്പോൾ നാം ദെവീകകല്പനകൾക്കാണ്കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. ദെവകല്പനകളുടെ അടിസ്ഥാനം ദെവത്തിന്റെ ചിന്തകളാണ്. അല്പബുദ്ധിയായ മനുഷ്യന്റെ ചിന്തകളെക്കാൾ ശരിയും ആശ്രയിക്കാവുന്നതും ദെവത്തിന്റെ ചിന്തകളാണ്. ഏശ 55:8-9 അതിനാൽ നാം മനുഷ്യന്റെ പാരമ്പര്യങ്ങളെയല്ല, ദെവത്തിന്റെ കല്പനകളെയാണ് അനുസരിക്കേണ്ടത്. മനുഷ്യന്റെ അഭിപ്രായങ്ങളെക്കാൾ, മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളെക്കാൾ (പാരമ്പര്യങ്ങളെക്കാൾ) ദെവത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെയാണ് നാം അനുസരിക്കേണ്ടത്. ദെവവചനമാകുന്ന ബെബിളിൽ ദെവത്തിന്റെ ചിന്തകളാണുള്ളത്. ദെവീകചിന്തകൾ മനുഷ്യന്റെ ചിന്തകളെക്കാൾ ഉന്നതമായതുകൊണ്ട് നാം പാരമ്പര്യങ്ങളെയല്ല ബെബിളിനെയാണ് ആശ്രയിക്കേണ്ടത്.
പാരമ്പര്യങ്ങളോടുള്ള ഭക്തി ദെവവചനത്തിൽ മായംചേർത്ത് ജനങ്ങളെ വഞ്ചിക്കാനുള്ള തന്ത്രമാണ്. എഴുതപ്പെട്ട ദെവവചനമായ ബെബിളിൽ പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ മുഖേന മായം ചേർക്കാൻ കഴിയുമെങ്കിൽ പാരമ്പര്യങ്ങളിലൂടെ എത്രയോ അധികമായിമായം ചേർക്കാൻ സാധിക്കും? വാക്കാലുള്ള പാരമ്പര്യങ്ങൾ എളുപ്പത്തിൽ അശുദ്ധമാകും എന്നതിന് തെളിവായ സംഭവം നാം അപ്പസ്തോലിക കാലഘട്ടത്തിൽ ബെബിളിൽതന്നെ കാണുന്നു. യേശു പറഞ്ഞു: ഞാൻ വരുന്നതുവരെ ഇവൻ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക. ആ ശിഷ്യൻ മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയിൽ പരന്നു. എന്നാൽ അവൻ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്; പ്രത്യുത ഞാൻ വരുന്നതുവരെ അവൻ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത് എന്നാണ് (യോഹ 21:22-23). ഇതിൽ നിന്നും പാരമ്പര്യത്തിലൂടെ തെറ്റായകാര്യങ്ങൾ ആദിമസഭയിൽ പ്രചാരത്തിലിരുന്നു എന്നു വ്യക്തമാകുന്നു. ഇങ്ങനെ പാരമ്പര്യങ്ങൾ അസത്യത്തിലേക്കും തെറ്റിദ്ധാരണയിലേക്കും നയിക്കും എന്ന യാഥാർത്ഥ്യം ബെബിളിൽ നിന്നുതന്നെ വ്യക്തമാകുന്നു. അതിനാൽ നാം നമ്മുടെ രക്ഷക്കുവേണ്ടിതെറ്റിന് ഇരയാകാൻ സ്വാഭാവികപ്രവണതയുള്ള മാനുഷിക പാരമ്പര്യങ്ങളിൽ ആശ്രയിക്കുന്നത്വളരെ അപകടമാണെന്ന് വ്യക്തമാകുന്നു. നേരെമറിച്ചു പാരമ്പര്യങ്ങൾ ഒട്ടും അശുദ്ധമാകാതെ നൂറ്റാണ്ടുകളിലൂടെ കെമാറ്റംചെയ്യപ്പെട്ടു എന്നതിനു യാതൊരു തെളിവുമില്ല.
പാരമ്പര്യവാദികൾ സത്യത്തെ വധിക്കുന്നവരാണ്. ഇന്നത്തെ സാൻഹദ്രീനുകളായ സഭാധികാര വൃന്ദങ്ങളെ ദെവം എങ്ങനെ കാണുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. റോമൻ കത്തോലിക്ക മതത്തിലെ മജിസ്റ്റീരിയവും, അതിനോട് സദൃശ്യമായ മറ്റുസഭകളിലെ അധികാരവൃന്ദങ്ങളെയും യഹൂദമതത്തിലെ സാൻഹദ്രീനോട് തുല്യമായികരുതാം. സാൻഹദ്രീൻ ജനപ്രമാണികളുടെ ആലോചന സമിതിയും (ലൂക്ക 22:66), ഇസ്രായേൽ മക്കളുടെ ന്യായാധിപസംഘവും (അപ്പൊ 5:21) ആയിരുന്നു. സാൻഹദ്രീൻ യൂദയായിലെ യഹൂദരുടെ പരമോന്നതമത, രാഷ്ട്രീയ, നീതിന്യായ സംഘമായിരുന്നു. സാൻഹദ്രീനിൽ പ്രധാനമായും രണ്ട് ചിന്താഗതിക്കാരുണ്ടായിരുന്നു: ഫരിസേയരും, സദ്ദൂസിയരും. അവർ സിനഗോഗുകളിൽ പ്രമുഖസ്ഥാനവും, പൊതുസ്ഥലങ്ങളിൽ അഭിവാദനവും ആഗ്രഹിച്ചു (ലൂക്ക 11:43). നിയമത്തിന്റെ ആധികാരിക പ്രബോധകരായി അവർ തങ്ങളെത്തന്നെ കരുതി. യഹൂദജനതയുടെ ജീവിതത്തിന്റെ എല്ലാ അംശങ്ങളുംഅവർ നിയന്ത്രിച്ചു (മത്താ 9:11; 12:2; 23:2-36). വിശുദ്ധഗ്രന്ഥത്തിന്റെയും, പാരമ്പര്യത്തിന്റെയും പരമാധികാരംഅവർ തങ്ങളിൽതന്നെ ഒതുക്കിവച്ചു (മത്താ 15:2; മർക്കോ 7:3-13). എഴുതപ്പെട്ട നിയമവും, എഴുതപ്പെടാത്ത നിയമവും, രണ്ടും കൂടുമ്പോൾ ലഭിക്കുന്നതാണ് ദെവവചനം എന്ന്അവർഅവകാശപ്പെട്ടു. ദെവവചനത്തിന്റെ അതേഅധികാര നിലവാരത്തിലേക്ക് അവർ മനുഷ്യന്റെ പ്രബോധനങ്ങളെയും ഉയർത്തി. അതിന്റെഫലമായി മനുഷ്യന്റെ പ്രബോധനങ്ങളും പാരമ്പര്യങ്ങളും അനുസരിക്കാൻവേണ്ടി അവർ ദെവകൽപനകളെ മാറ്റിനിർത്തുകയും ലംഘിക്കുകയും ചെയ്തു. അങ്ങനെ അവർതങ്ങളുടെ പാരമ്പര്യങ്ങളിലൂടെ ദെവകൽപനകളെ അസാധുവാക്കി. വാസ്തവത്തിൽ അവരുടെ അധികാരപ്രയോഗം ദെവീകമായിരുന്നില്ല. അവർ തങ്ങളെത്തന്നെ പരിശുദ്ധരും ഭക്തരുമായി അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം കപടതയും വഞ്ചനയുമാണെന്ന് യേശു മനസിലാക്കി. അതുകൊണ്ട് സാൻഹദ്രീനിന്റെ പാരമ്പര്യവാദങ്ങൾക്ക് കീഴടങ്ങാൻ യേശു വിസമ്മതിച്ചു. അതുകൊണ്ട് അവർ യേശുവിനെ കൊന്നു. സത്യം അസത്യത്തെ എതിർക്കുന്നതിനാൽ സത്യത്തെ കൊല്ലാൻ അസത്യവാദികൾ ശ്രമിക്കുന്നു. ഇന്നത്തെ പാരമ്പര്യവാദികൾ പലരീതികളിലും സത്യത്തെ കൊന്നു കൊണ്ടിരിക്കുന്നു.
പാരമ്പര്യങ്ങൾ ജനങ്ങളെ ബന്ധനത്തിലാക്കാനുള്ള ആത്മീയചങ്ങല, ബന്ധിക്കുന്നത് ചില സഭാ നേതാക്കളാണ്. നിയമംവഴി ദുരിതമുണ്ടാക്കുന്ന ദുഷ്ടരായ ഭരണകർത്താക്കൾക്ക് അങ്ങയോട്സഖ്യം ചെയ്യാൻ കഴിയുമോ? (സങ്കീ 94:20). മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നത്് നല്ലത് (സങ്കീ 118:8). നിങ്ങൾ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആർക്കെങ്കിലും സമർപ്പിക്കുമ്പോൾ നിങ്ങൾഅവന്റെഅടിമകളാണെന്ന് അറിയുന്നില്ലേ? ഒന്നുകിൽ മരണത്തിലേക്ക് നയിക്കുന്ന പാപത്തിന്റെ അടിമകൾ; അല്ലെങ്കിൽ നീതിയിലേക്ക് നയിക്കുന്ന അനുസരണത്തിന്റെ അടിമകൾ (റോമ 6:16)*** എല്ലാ സഭാവിഭാഗങ്ങളിലും പാരമ്പര്യങ്ങളുണ്ട്. എന്നാൽ ചില സഭകളിൽ പാരമ്പര്യത്തിന്റെ പുറംതോട് വളർന്ന് സുവിശേഷ സത്യത്തെ പൂണ്ണമായി അമർത്തിക്കളയുന്നു. മതപാരമ്പര്യങ്ങളുടെ ചുക്കാൻ പിടിക്കുന്നത് മതനേതാക്കളാണ്. പാരമ്പര്യത്തിനു മുൻഗണന കൊടുക്കുന്ന ജനങ്ങൾ തങ്ങളെത്തന്നെ പുരോഹിത വർഗ്ഗത്തിന്റെ സർവ്വാധിപത്യത്തിന് അടിമകളാക്കുന്നു. പാരമ്പര്യം എന്ന ചരട് ഉപയോഗിച്ച് മതനേതാക്കൾ സൗകര്യപൂർവ്വം തങ്ങളുടെ വിശ്വാസികളെ നിയന്ത്രിക്കുന്നു. ജനങ്ങൾ ആത്മീയ അന്ധതയിൽപ്പെട്ട് നശിക്കുന്നു.
തങ്ങളുടെ സ്ഥാപിതതാൽപര്യങ്ങൾ സംരക്ഷിക്കാൻവേണ്ടി ചിലർ പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും പ്രചരിപ്പിക്കുകയുംചെയ്യുന്നു. അവർ പാരമ്പര്യങ്ങൾക്ക് ദെവീക പരിവേഷംകൊടുക്കുന്നു. അതിനാൽ പാരമ്പര്യമെന്ന പേരിൽലഭിക്കുന്നത്എന്തുംചിന്താശക്തിയില്ലാത്ത ജനം സത്യമാണ്എന്ന്വിചാരിച്ച്അംഗീകരിക്കുന്നു. അതിനാൽ പുരോഹിതവർഗ്ഗ മേധാവിത്വത്തിനും താൽപര്യത്തിനും ഉതകുന്ന ആശയങ്ങൾ അവർ കഥകളാക്കി, പതിവുകളാക്കി പാരമ്പര്യങ്ങളാക്കുന്നു. പാരമ്പര്യത്തിന്റെഇത്തരംഉറച്ച ചട്ടക്കൂടിന് പുറത്തിറങ്ങി സ്വതന്ത്രമായി ചിന്തിക്കാൻ ചുരുക്കം വ്യക്തികൾക്കേ കഴിയുന്നുള്ളൂ.
ആചാരങ്ങളിലൂടെ പ്രബോധനങ്ങളെയും, പ്രബോധനങ്ങളിലൂടെ ആചാരങ്ങളെയും ശക്തിപ്പെടുത്തുന്നു. റോമൻ കത്തോലിക്ക മതംബെബിളിന് കൊടുക്കുന്ന വ്യാഖ്യാനങ്ങളെഅവർതന്നെ തങ്ങളുടെമതത്തിന്റെ ആചാരങ്ങളിലൂടെഅരക്കിട്ടുറപ്പിക്കുന്നു. റോമൻ കത്തോലിക്ക മതംവിശ്വസിക്കുകയും ആചരിക്കുകയുംചെയ്യുന്ന കാര്യങ്ങൾബെബിളിന്റെ ഉള്ളടക്കത്തിന്റെയും, യഥാർത്ഥ പ്രബോധനങ്ങളുടെയും ശരിയായ പ്രതിഫലനമാണെന്ന് അവർതെറ്റായി പഠിപ്പിക്കുന്നു.
പാരമ്പര്യങ്ങൾ അനേകർക്ക് അടിമത്ത കാരണമായിത്തീരുന്നു. അങ്ങനെ അവർബെബിളിനു കൊടുക്കുന്ന അതേ ആധികാരികത ബെബിളിനെക്കാൾ കൂടുതൽവലുപ്പമുള്ള അനേകം പുസ്തകങ്ങളിലൂടെവ്യാപിച്ചുകിടക്കുന്ന, ഒരു സാധാരണ മനുഷ്യനു ഒരിക്കലുംവായിച്ചു തീർക്കാൻ കഴിയാത്തവിധം ബൃഹത്തായ പാരമ്പര്യങ്ങൾക്കും കൊടുക്കുന്നു. അതുകൊണ്ട് റോമൻ കത്തോലിക്ക മതവിശ്വാസികളെല്ലാം തങ്ങൾക്ക് നേരിട്ടറിയില്ലാത്തതും, ബോദ്ധ്യമില്ലാത്തതുമായകാര്യങ്ങൾ വിശ്വസിക്കേണ്ട സാഹചര്യത്തിലാണ്. അവർ അധികാരികൾ പറയുന്ന എന്തും കുഞ്ഞാടിനെപ്പോലെകേട്ടു വിശ്വാസിക്കാൻ മാത്രംകഴിയുന്ന നിസ്സഹായരാത്തീർന്നിരിക്കുന്നു. അധികാരികൾ പോലും ഇൗ പാരമ്പര്യ പുസ്തകങ്ങളെല്ലാം വായിച്ചുമൂല്യനിർണ്ണയം നടത്തിയിട്ടുള്ളവരാണോ എന്ന്സംശയിക്കണം. എങ്കിലും അവർക്കിഷ്ടമുള്ളഏത് പ്രബോധനവും ജനങ്ങളുടെമേൽ അടിച്ചേൽപിക്കാൻ കഴിയുന്നു. അതിനുകാരണം അവയ്ക്കെല്ലാംതങ്ങളുടെ പാരമ്പര്യത്തിൽ അടിസ്ഥാനമുണ്ട്എന്നു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അധികാരികൾക്ക് കഴിയുന്നതുകൊണ്ടാണ്. ഇപ്രകാരം ജനങ്ങളെ വഞ്ചിക്കാൻ അധികാരികൾക്ക്കഴിയുന്നതിന് കാരണംതങ്ങളെ ആത്മീയ അന്ധതയിൽ ബന്ധിച്ചിടാൻ ജനങ്ങളും അധികാരികളും ഒരുപോലെ സാത്താന് ഇടം കൊടുക്കുന്നതുകൊണ്ടാണ്. *** ജനങ്ങൾ ഇൗ അടിമനുകത്തിന് കീഴ്പ്പെടുന്നതിന് കാരണം അറിവില്ലായ്മയാണ് (ഗലാ 5:1). ജനങ്ങൾ റോമൻ കത്തോലിക്ക മതത്തിന് കീഴ്പ്പെടുന്നതിന് കാരണം റോമൻ കത്തോലിക്ക മതത്തിനും അതിന്റെ അധികാരശ്രണിക്കും ബെബിളിൽഅടിസ്ഥാനമുണ്ട്എന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ്. അധികാരികളെ ഒരുസാഹചര്യത്തിലും സംശയിക്കരുതെന്നും സംശയിക്കുന്നത് ദെവത്തോടുള്ള അവിശ്വസ്തയാണെന്നും ജനങ്ങൾ തെറ്റിദ്ധരിക്കുന്നു. ഇപ്രകാരം നേതാക്കളുടെ പിന്നാലെ ജനങ്ങൾ അണിനിരക്കുന്നതിന്റെകാരണം ജനങ്ങൾ ബെബിളിലുള്ളദെവവചനം ശരിയായി ഗ്രഹിക്കാത്തതാണ്.
അധികാരികൾ പാരമ്പര്യങ്ങളെ ഒരു അട്ടിമറിതന്ത്രമായി ഉപയോഗിക്കുന്നു. ഞങ്ങൾ നിങ്ങളോട് പ്രസംഗിച്ചതിൽനിന്ന്വ്യത്യസ്തമായഒരുസുവിശേഷം ഞങ്ങൾ തന്നെയോസ്വർഗ്ഗത്തിൽനിന്ന്ഒരു ദൂതൻ തന്നെയോ നിങ്ങളോട് പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ (ഗലാ 1:8). അധികാരികൾതങ്ങളുടെസ്ഥാപിതതാൽപര്യങ്ങൾ നേടിയെടുക്കാനായി പാരമ്പര്യങ്ങളെ ദെവത്തിനും മനുഷ്യർക്കുംഎതിരായിഒരുഅട്ടിമറി തന്ത്രമായി ഉപയോഗിക്കുന്നു. ഇത്അവർ പല രീതികളിലൂടെയാണ് നടപ്പാക്കുന്നത്.
ബെബിൾ അപൂർണ്ണമാണെന്നും, പാരമ്പര്യങ്ങളും ദെവവചനമാണെന്നും ചിലർവാദിക്കുന്നു. ബെബിളും പാരമ്പര്യങ്ങളും രണ്ടുംകൂടിഒന്നിച്ചു ചേരുമ്പോൾ ഉണ്ടാകുന്നതാണ് ദെവവചനം എന്ന് റോമൻകത്തോലിക്ക മതംതെറ്റായി പഠിപ്പിക്കുന്നു. അതുകൊണ്ട് ബെബിൾ തനിയെദെവവചനം എന്ന നിലയിൽ അപൂർണ്ണമാണെന്ന് റോമൻകത്തോലിക്ക മതക്കാർചിന്തിക്കുന്നു. എഴുതപ്പെട്ട ദെവവചനമായ ബെബിളിനു പുറമെഎഴുതപ്പെടാത്ത ദെവവചനം (പാരമ്പര്യം) തങ്ങളുടെതന്നെ നിയന്ത്രണത്തിൽ ഉണ്ടെന്നും, അവ സഭാധികാരത്തിന്റെതീരുമാനങ്ങളിലൂടെ പ്രകാശിതമാകുന്നു എന്നും അവർചിന്തിക്കുന്നു.
അങ്ങനെ പാരമ്പര്യങ്ങൾ റോമൻകത്തോലിക്ക മതത്തിൽ എഴുതപ്പെടാത്ത ദെവവചനമായി കണക്കാക്കപ്പെടുന്നു. എഴുതപ്പെടാത്ത രൂപത്തിൽ അപ്പോസ്തലൻമാരിൽ നിന്നും വാക്കുകളായി വെളിപ്പാട്ലഭിച്ചുഎന്നും, അവയുംദെവവചനമാണെന്നും, അവ പാരമ്പര്യങ്ങൾ എന്ന്അറിയപ്പെടുന്നുഎന്നും റോമൻ കത്തോലിക്ക മതക്കാർകരുതുന്നു. പാരമ്പര്യങ്ങൾ റോമൻ കത്തോലിക്ക മതവിശ്വാസികളുടെ ജീവിതത്തിലാണ്, ജീവിത അനുഭവങ്ങളിലാണ്അല്ലാതെ പുസ്തകങ്ങളിലല്ല അടങ്ങിയിരിക്കുന്നത്എന്നും അവർ അവകാശപ്പെടുന്നു (കാറ്റക്കിസം 78, 98). ഇത്വളരെ അപകടകരമായ നിലപാടാണ്. അപ്പോസ്തലൻമാർ പറഞ്ഞതും എഴുതിയതും എല്ലാംദെവവചനമാണ് എന്ന വാദംഒരിക്കലുംശരിയല്ല. ദെവനിവേശിതമായി അപ്പോസ്തലൻമാർ എഴുതിയവമാത്രണ് ദെവവചനമായത്. എഴുതപ്പെട്ട ദെവവചനത്തെ മാത്രമാണ്യേശുഅംഗീകരിച്ചത് എന്ന് മനസിലാക്കുമ്പോൾ പാരമ്പര്യവാദങ്ങൾ പൊള്ളയാണെന്ന്തെളിയും (മത്താ 4:4, 7, 10; കൊളോ 2:8).
അധികാരികളാലും പ്രസ്ഥാനങ്ങളാലും പാരമ്പര്യങ്ങളാലും വഞ്ചിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക.
സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ടു നിങ്ങൾസ്ഥിരതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ നുകത്തിനു ഇനിയും നിങ്ങൾവിധേയരാകരുത് (ഗലാ 5:1). അപ്പോസ്തലൻമാരെന്ന് നടിക്കുകയും, എന്നാൽ അങ്ങനയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച്അവർവ്യാജം പറയുന്നവരാണെന്ന് നീ കണ്ടുപിടിച്ചു (വെളി 2:2).
എഴുതപ്പെട്ട ദെവവചനമായബെബിളിനെക്കാൾകൂടുതൽ ആധികാരികത മത അധികാരികളുടെ തീരുമാനങ്ങൾക്ക്കൊടുക്കുന്നത്തെറ്റായ പ്രവണതയാണ്. സത്യവിരുദ്ധമായ ഇൗ നിലപാടിന് കാരണംസഭാധികാരത്തിന് മാത്രമേബെബിൾ മനസിലാക്കുവാനും, വ്യാഖ്യാനിക്കുവാനും അവകാശമുള്ളൂ (കാറ്റക്കിസം 100) എന്ന വചനവിരുദ്ധവും വഞ്ചനാപരവുമായ നിലപാടാണ്. എന്നാൽബെബിളിനെ വ്യാഖ്യാനിക്കാനുള്ള അധികാരംദെവം അപ്രകാരംഏതെങ്കിലുംഒരു പ്രതേ്യകകൂട്ടംആളുകൾക്ക് നൽകാൻ ഉദ്ദേശിച്ചുഎന്നുള്ളതിനു യാതൊരുതെളിവുംബെബിളിലില്ല.
ആരും നമ്മെ തങ്ങളുടെ സ്വത്താക്കി അടിമകളാക്കാൻ അനുവദിക്കരുത്. ബെബിൾവ്യാഖ്യാനിക്കാൻ തങ്ങൾക്ക്മാത്രമേ അധികാരമുള്ളൂഎന്നും, തങ്ങൾ പറയുന്നതെന്തും ജനങ്ങൾ വിശ്വസിക്കണമെന്നും ചിലർ ആവശ്യപ്പെടുന്നതിന്റെ പിന്നിൽ സ്വാർത്ഥതാൽപര്യങ്ങളുണ്ട്. അവരുടെ നിയന്ത്രണത്തിന്റെഅടിമത്വത്തിൽ നിന്ന് ജനങ്ങൾ ഒരുതരത്തിലും രക്ഷപെടരുത്എന്ന്അവർ ആഗ്രഹിക്കുന്നു. ജനങ്ങൾ സ്വയംബെബിൾ മനസിലാക്കാൻ തുടങ്ങിയാൽ അവരുടെ നിയന്ത്രണത്തിൽ നിന്ന് ജനങ്ങൾ രക്ഷപെടും. ഇത്തരം കരുനീക്കങ്ങളിലൂടെഅവർ മനുഷ്യന്റെ ഏറ്റവും മൗലികമായഅവകാശങ്ങളെ ലംഘിക്കുകയാണ്ചെയ്യുന്നത്. സാധാരണജനങ്ങൾ ബെബിൾ പഠിച്ചാൽ ഗുണത്തെക്കാളേറെ ദോഷമുണ്ടാകുമെന്നും, പുരോഹിതവർഗ്ഗത്തിനും ബുദ്ധിജീവികൾക്കും മാത്രമേ ബെബിൾ പഠിക്കാനും വ്യാഖ്യാനിക്കാനും അവകാശമുള്ളു എന്നുമുള്ളവാദങ്ങൾ ദെവഹിതപ്രകാരമുള്ളവയല്ലഎന്ന്വ്യക്തമാകുന്നു. ഉൗതിക്കൊണ്ട്കഴുത്തറക്കുന്ന ഇത്തരക്കാരെ സൂക്ഷിക്കുക. ബെബിൾവ്യാഖ്യാനിക്കാനുള്ള അധികാരം തങ്ങളുടെകുത്തുകയാണെന്നു അവകാശപ്പെടുന്നവർക്ക് എത്രമാത്രംഅഹങ്കാരവും, ദുരുദ്ദേശവും ഉണ്ട്എന്ന് നമുക്ക് ഉൗഹിക്കാൻ പോലുംവിഷമമാണ്. ചിലർക്ക് പണവും, ഭൂമിയുമൊക്കെയാണ് സ്വത്ത്. എന്നാൽമറ്റുചിലർ മനുഷ്യരെ തങ്ങളുടെ സ്വത്താക്കുകയും, മനുഷ്യരുടെആത്മാക്കളെയും മനസുകളെയും അവരുടെ സ്വാധീനവലയിൽപ്പെടുത്തി അടിമകളാക്കുകയും ചെയ്യുന്നു. ഇതാണ്ഏറ്റവും നീചമായഅടിമത്വം.
പുരോഹിതവർഗ്ഗത്തിന്റെ വച്ഛാധിപത്യംസൂക്ഷിക്കുക.
അടിസ്ഥാനപരമായി എല്ലാ സേ്വച്ഛാധിപത്യങ്ങളും ഒന്നുതന്നെയാണെങ്കിലും മതപരമായ സേ്വച്ഛാധിപത്യംമറ്റ് സേ്വച്ഛാധിപത്യങ്ങളെക്കാൾ അപകടകരമാണ്. കാരണം മതപരമായ സേ്വച്ഛാധിപത്യം സേ്വച്ഛാധിപത്യത്തിന്റെ തനിസ്വഭാവം ആത്മീയതയുടെ മൂടുപടത്തിനുള്ളിൽ ഒളിച്ചുവച്ച് ജനങ്ങളെവഞ്ചിക്കുന്നു. ഇത്തരം ആത്മീയഅടിമത്വത്തിൽ പെട്ടുപോകുന്നവർക്ക് നിത്യനാശംതന്നെ സംഭവിച്ചേക്കാം. എതിർക്രിസ്തുവിന്റെ ഒടുവിലത്തെ സേ്വച്ഛാധിപത്യം അംഗീകരിക്കാനും സ്വീകരിക്കാനും മതപരമായ സേ്വച്ഛാധിപത്യത്തിലൂടെ ജനങ്ങളെമെരുക്കിയെടുക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ പുറജാതികളുടെ അധികാരരീതികൾ സ്വീകരിക്കരുതെന്ന്യേശു ശിഷ്യൻമാരോട് പറഞ്ഞത്. യേശുവിന്റെ കുരിശുമരണത്തോടെ ലോകത്തിലെല്ലായിടത്തുമുള്ള എല്ലാത്തരത്തിലുമുള്ള പുരോഹിതവർഗ്ഗങ്ങളുടെ പ്രസക്തി പൂർണ്ണമായും ഇല്ലാതായി. പാരമ്പര്യങ്ങൾ പെന്തക്കോസ്തു പ്രസ്ഥാനങ്ങളെയും കീഴടക്കുന്നു. പലരീതിയിലും പാരമ്പര്യങ്ങൾ പെന്തെക്കോസ്തു സമുദായങ്ങളെയും കീഴടക്കിത്തുടങ്ങിയിരിക്കുന്നുഎന്ന് മനസിലാക്കാം. അൽമായ-പുരോഹിതവ്യത്യാസം പെന്തെക്കോസത്സഭകളിൽവളരെ പ്രബലമാണ്. വിശ്വാസിയുംറവറണ്ടും തമ്മിലുള്ള വ്യത്യാസം വളരെ പ്രകടമാണ്. ആത്മീയതയുടെ പരിവേഷമായ അന്യഭാഷ, പ്രതേ്യക ഡ്രസ്കോഡ്, അതായത്, ഫുൾ കെയ്യൻ വെള്ളയുടുപ്പ്, നീളൻ ജൂബ്ബ, ക്ലീൻ ഷേവ്. ഇതെല്ലാമില്ലെങ്കിൽആത്മീയതകുറവാണെന്ന ചിന്ത പൊതുവെയുണ്ട്. മാത്രമല്ല പള്ളിപോലെയുള്ള ആരാധനാ ഹാളുകളും കുരിശും പരക്കെ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.
ക്രിസ്തുവിലുള്ളരക്ഷയുടെ നിർമ്മല സത്യത്തെ സത്യവിരുദ്ധമായ പാരമ്പര്യങ്ങളിലൂടെ അവിശുദ്ധമാക്കി, വ്യഭിചരിച്ച്, പരിഹാസവിഷയമാക്കുന്ന പ്രസ്ഥാനങ്ങൾ ക്രിസ്തുവിന്റെ വധു എന്നും, സഭ എന്നുമൊക്കെ അവകാശപ്പെടുന്നുവെങ്കിലും അവ യഥാർത്ഥത്തിൽ കള്ളസഭയും വേശ്യയുംആകുന്നു. പാരമ്പര്യവാദികൾതങ്ങളുടെ വ്യർത്ഥമായ ജീവിതരീതികളിൽ നിന്നു ക്രിസ്തുവിന്റെ അമൂല്യരക്തത്താൽ വീണ്ടടുക്കപ്പെടേണ്ടിയിരിക്കുന്നു (1പത്രാ 1:18-19). **** സത്യമൂല്യം വളരെ കുറഞ്ഞ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി പണിയപ്പെട്ടിരിക്കുന്ന സഭയെ നാം നമ്മുടെ രക്ഷയ്ക്കായി ആശ്രയിക്കുന്നതു എത്രയോ അപകടകരമാകുന്നുഎന്നു നാം മനസിലാക്കണം. കാരണംഅതു ക്രിസതുവിന്റെസഭയല്ല മനുഷ്യന്റെസഭയാകുന്നു. മനുഷ്യന്റെ സഭ മാനുഷികപാരമ്പര്യങ്ങൾ അനുസരിക്കാത്തതിന് ജനങ്ങളെ കുറ്റപ്പെടുത്തുന്നു. ദെവീകനിയമങ്ങൾ അനുസരിച്ചില്ലെങ്കിലുംഅത്തരം സഭക്കാർക്ക് പരാതിയില്ല. മനുഷ്യന്റെകൃത്രിമ സഭാപ്രസ്ഥാനങ്ങൾ മനുഷ്യനിർമ്മിതമായ പാരമ്പര്യങ്ങളിലും ക്രിസ്തുവിന്റെ സഭ ദെവവചനമായ ബെബിളിലുംഅടിസ്ഥാനപ്പെട്ടിരിക്കുന്നു.
നമ്മുടെ നിത്യരക്ഷയുടെയും, ആത്മീയജീവിതത്തിന്റെയും അടിസ്ഥാനം മനുഷ്യനിർമ്മിതമായ പാരമ്പര്യങ്ങളാകരുത്. അബദ്ധസിദ്ധാന്തങ്ങളെയും പാരമ്പര്യങ്ങളെയും ബെബിളിനോട് താരതമ്യപ്പെടുത്തി നോക്കിസത്യം മനസിലാക്കുക. നമ്മുടെ വിശ്വാസങ്ങളും, പാരമ്പര്യാധിഷ്ഠിതമായ പ്രവർത്തനങ്ങളുംദെവികമാണോഎന്നു പരിശോധിക്കേണ്ടത് ബെബിൾ സത്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. യേശുക്രിസ്തുവെന്ന സത്യമായഅടിസ്ഥാനത്തെ പാരമ്പര്യങ്ങളുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും മാറ്റിമറിക്കുകയുമല്ല ചെയ്യേണ്ടത്. മറിച്ച് പാരമ്പര്യങ്ങളെ ക്രിസ്തുവെന്ന അടിസ്ഥാനത്തിന്റെവെളിച്ചത്തിൽ പരിശോധിക്കുകയാണ്വേണ്ടത്. ക്രിസ്തുവിരുദ്ധമായ പാരമ്പര്യങ്ങളെ നാം ഉപേക്ഷിക്കണം.
ആത്മാവിന്റെ ശക്തിയാലുള്ളതിനെ ജഡത്തിന്റെശക്തിയാലുള്ളത് പീഡിപ്പിക്കും. വിശ്വാസത്തിന്റെ അനുസരണത്തിലൂടെയല്ലാതെ, നിയമത്തിന്റെ അനുഷ്ഠാനത്തിലൂടെയുള്ളതെല്ലാം നമ്മെ ബന്ധനത്തിലാക്കും (ഗലാ 3:1-3). ജഡീകബന്ധനത്തിന്റെ പ്രതീകമായ ദാസീപുത്രൻ പുറത്താക്കപ്പെട്ടു. അതിനാൽ ക്രിസ്തുവിന്റെ സുവിശേഷത്തിന് വിരുദ്ധമായതും ജഡികബന്ധനവുമായ മതപാരമ്പര്യബന്ധനങ്ങളിൽനിന്ന് നാം സ്വതന്ത്രരാകണം (ഗലാ 4:28-31). നമ്മെ പൂർണ്ണമായി കീഴ്പപ്പെടുത്തേണ്ടത് ദെവത്തിനുമാത്രമാണ്.
പാരമ്പര്യങ്ങളെയല്ല ദെവവചനത്തെയാണ് നാം ആശ്രയിക്കേണ്ടത്. പാരമ്പര്യസഭകളിൽ പലപ്പോഴുംദെവം പറഞ്ഞത്ചെയ്യാതെയും, ദെവം പറഞ്ഞതിനെ ലംഘിക്കത്തക്ക രീതിയിൽ മനുഷ്യൻ പറഞ്ഞതിനെ ചെയ്യാൻ ശ്രമിച്ചും ജനങ്ങൾ തങ്ങളുടെ അനുസരണഉൗർജ്ജം പാഴാക്കുന്നു. ദെവവചനത്തോടുള്ളഇത്തരംസംശയം, അനുസരണക്കേട്, അവിശ്വാസംഎന്നിവസകല പാപത്തിന്റേയുംകാരണമാണെന്ന് മനുഷ്യചരിത്രം ബെബിളിലൂടെ പരിശോധിച്ചാൽവ്യക്തമാകും. *** നാം വചനം അനുസരിച്ച് ക്രിസ്തുവിന് അനുരൂപരായിത്തീരുമ്പോൾ ലോകത്തിന് ക്രിസ്തുവിനെ മനസിലാകും. അതിനാൽ നാം യേശുവിന് അനുരൂപരായിത്തീരുന്നത്തടയുകഎന്നതാണ് സാത്താന്റെമുഖ്യപരിപാടി. അതിന്റെ ഭാഗമായി സാത്താൻ നമ്മുടെ ശ്രദ്ധ ദെവവചനത്തിൽ നിന്ന് പാരമ്പര്യങ്ങളിലേക്കും, യേശുവിൽനിന്ന് വിശുദ്ധരിലേക്കും തിരിക്കുന്നു. അതിനാൽ നാം എപ്പോഴും ക്രിസ്തുവിൽഏകാഗ്രചിത്തരായിരിക്കണം.
പാരമ്പര്യവാദികളുടെ ജീവിതവും വെരുദ്ധ്യങ്ങൾ നിറഞ്ഞതാണ്
പാരമ്പര്യവാദികളുടെ ജീവിതവും വെരുദ്ധ്യങ്ങൾ നിറഞ്ഞതാണ്എന്ന്അവരുടെജീവിതം പരിശോധിച്ചാൽ മനസിലാകും. പൂർവ്വപിതാക്കന്മാരുടെവിശ്വാസം അനുകരിക്കേണ്ടേ?, പട്ടത്വസഭക്കാർ സാധാരണചോദിക്കുന്ന ഒരുചോദ്യമാണിത്. വാസ്തവത്തിൽ നമ്മുടെ പൂർവ്വപിതാക്കന്മാർമറ്റുമതവിശ്വാസങ്ങൾഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വീകരിക്കാൻ മാത്രം ധീരതകാണിച്ചവരാണ്. എന്നാൽഅവരെ അനുകരിക്കുന്നുഎന്ന് വീമ്പിളക്കുന്ന ഇന്നത്തെ പട്ടത്വസഭക്കാർക്ക്തങ്ങളുടെ ക്രിസ്തീയമല്ലാത്ത വിശ്വാസങ്ങൾഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വീകരിക്കാനുള്ള ധീരതയില്ല. അവരുടെജീവിതത്തിലെ ഭൗതീകകാര്യങ്ങൾ-ഭക്ഷണരീതി, സ്കൂൾ-കോളേജ്വിദ്യാഭ്യാസം, ആരോഗ്യരക്ഷയുംആശുപത്രികളും-ഇവയെ സംബന്ധിച്ചിടത്തോളംഅവർ തങ്ങളുടെ പിതാമഹൻമാർ ചെയ്തരീതിയിൽതന്നെ ചെയ്യാൻ തയ്യാറല്ല. ഉദാഹരണത്തിന് തന്റെ പിതാക്കൻമാർക്ക് ലഭിച്ച ചികിത്സയെക്കാൾ നല്ല ആധുനികചികിത്സ തങ്ങൾക്കും തങ്ങളുടെ മക്കൾക്കും ലഭിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ട്. എന്നാൽ തങ്ങളുടെആത്മീയജീവിതം, വിശ്വാസം, നിത്യരക്ഷ തുടങ്ങിയകാര്യങ്ങൾ വരുമ്പോൾ തങ്ങളുടെ ചിന്താശക്തിക്കും സത്യത്തിനും യാതൊരു പ്രാധാന്യവുംകൊടുക്കാതെ തങ്ങളുടെ പിതാമഹൻമാരെ പൂർണ്ണമായും അന്ധമായിഅംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യുന്നത് ആത്മാർത്ഥതയും സത്യസന്ധതയും ഇല്ലാത്തതുകൊണ്ടാണ് എന്നതിന് സംശയമില്ല. അവരെ സംബന്ധിച്ചിടത്തോളം ആത്മീയകാര്യങ്ങൾക്ക് ഭൗതീകജീവിത കാര്യങ്ങളുടെയത്ര പ്രാധാന്യം ഇല്ല എന്നതാണ്യാഥാർത്ഥ്യം. ഭൗതീകമായ കാര്യങ്ങളിൽ ഏറ്റവും നല്ലതുവേണമെന്ന്അവർക്കു നിർബന്ധമുണ്ട.് എന്നാൽ ആത്മീയ കാര്യങ്ങളിൽഎന്താണ്ശരി, എന്താണ്സ ത്യംഎന്നൊക്കെ അറിയാനുള്ള ആഗ്രഹം പോലും ഇവർ കാണിക്കുന്നില്ല എന്നത്കഷ്ടംതന്നെ. ഇതിൽ നിന്നും പാരമ്പര്യവാദികൾഒരുതരം ഭൗതികവാദികളാണെന്ന്വ്യക്തമാകുന്നു. നമ്മുടെ മാതാപിതാക്കളുടെ വിശ്വാസത്തിന്റെഅടിസ്ഥാനത്തിൽ മാത്രം നാം നമ്മുടെ വിധി നിർണ്ണയിക്കരുത്. മാനുഷികദൃഷ്ടിയിൽ ശ്രഷ്ഠരെന്ന്കണക്കാക്കപ്പെടുന്ന പല പൂർവ്വപിതാക്കൻമാരും സ്വർഗ്ഗത്തിലോ നരകത്തിലോഎന്ന് ദെവത്തിന് മാത്രമേ അറിയു. അതിനാൽ നിത്യരക്ഷയെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളുടെ വിശ്വാസമല്ല, മറിച്ച് ദെവവചനമായിരിക്കണം നമ്മുടെ വിശ്വാസത്തിന്റെ അളവുകോൽഅഥവാ മാനദണ്ധം.
പാരമ്പര്യത്തോടുള്ള സ്നേഹംസഭകൾ തമ്മിൽ വിഭാഗീയ മനോഭാവം വളരാൻ കാരണമാകുന്നു
പാരമ്പര്യങ്ങൾ പലതരം വെരുദ്ധ്യങ്ങൾ സൃഷ്ടിച്ചുആശയക്കുഴപ്പം ഉണ്ടാക്കുകയും ജനങ്ങൾക്കിടയിൽ വിഭാഗീയചിന്താഗതി വളർത്തുകയും ചെയ്യും. പാരമ്പര്യങ്ങൾ നിലനിർത്തുന്ന സഭകൾതങ്ങളുടെ പാരമ്പര്യങ്ങൾ മറ്റുള്ളവരുടേതിനെക്കൾ മെച്ചമാണ്എന്നുവിശ്വസിക്കും. അവർതങ്ങളുടെ പാരമ്പര്യങ്ങളിൽ അഭിമാനിക്കും. ആ അഭിമാനത്തിന്റെഅടിസഥാനം മറ്റുള്ളവരുടെ പാരമ്പര്യങ്ങൾക്ക് തങ്ങളുടെ പാരമ്പര്യങ്ങൾക്കുള്ള അത്രയും മേന്മയില്ല എന്ന വിശ്വാസമായിരിക്കും. ഇത്തരം മനോഭാവങ്ങളുടെ ഫലമായിവിശ്വാസികൾ ക്രിസ്തുവിന്റെ ചെതന്യത്തിൽ ജീവിക്കുന്നതിന് പകരം പാരമ്പര്യത്തിന്റെ ചെതന്യത്തിൽ ജീവിക്കാൻ കാരണമായിത്തീരും. ഇതിന് അനേകംഉദാഹരണങ്ങൾ കാണാൻ കഴിയും. കീഴ്വഴക്കങ്ങളുടെയും മുൻകാലസംഭവങ്ങളുടെയും അടിസ്ഥാനത്തിൽ തങ്ങളുടെസ്ഥാപിതതാൽപര്യങ്ങൾക്ക് ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുക എന്നത് പാരമ്പര്യവാദികളുടെ അടിസ്ഥാന സ്വഭാവമാണ്. ദെവവചനത്തിന് അർഹിക്കുന്ന പ്രാധാന്യം അവർ കൊടുക്കുന്നില്ല. അവരിൽ പലർക്കും ഇന്ന്യേശുവിനെക്കാൾ വലുത്സിംഹാസനവും പാരമ്പര്യവുമാണ്. പൗരോഹിത്യ-സിംഹാസന സ്നേഹം റോമൻ കത്തോലിക്ക സഭയിൽ മാത്രമല്ല. സിംഹാസനത്തോടും പാരമ്പര്യത്തോടുമുള്ള സ്നേഹം ക്രിസ്തുവിന് വിരുദ്ധമായ സാക്ഷ്യത്തിലേക്ക് നയിക്കുമെന്ന്കേ രളത്തിലെ ചിലസഭാവഴക്കുകൾ തെളിയിക്കുന്നു.
പന്ത്രണ്ട് അപ്പോസ്തലൻമാരിൽ പത്രാസിന് മാത്രമേസിംഹാസനം ഉള്ളൂഎന്നുംഅതുകൊണ്ട്ക്രസ്തവസഭയുടെ തലവൻ പത്രാസാണെന്നും റോമൻകത്തോലിക്ക സഭയെപ്പോലയാക്കോബായ സഭയുംവിശ്വസിക്കുന്നു. എന്നാൽ പന്ത്രണ്ട് അപ്പോസ്തലൻമാർക്കും സിംഹാസനം ഉണ്ടെന്നുംഅതുകൊണ്ട് പന്ത്രണ്ട് അപ്പോസ്തലൻമാരും തുല്യരാണെന്നുംഒാർത്തഡോക്സ്വിഭാഗംവാദിക്കുന്നു. ഇൗ തർക്കമാണ്സമുദായക്കേസിന്റെഅടിത്തറ. പാത്രിയാർക്കീസ് ബാവാ എന്ന പദത്തിന് പ്രധാന പിതാവ്എന്നുംകാതോലിക്ക ബാവാ എന്ന പദത്തിന് സാർവ്വത്രിക പിതാവ്എന്നുമാണ്അർത്ഥം (നവീകരണം, മാർച്ച് 2003, പേജ് 8). മലങ്കരയുടെ പരിശുദ്ധമഹാപുരോഹിതന്റെ പുണ്യസന്ദർശനത്തിൽ ആനന്ദപുളകിതമായമണലാരുണ്യ നഗരങ്ങൾ. വലിയ ഇടയനെ വരവേൽക്കാൻ യു.എ.ഇ. യിൽവിശ്വാസികളുടെ വമ്പിച്ച ഒരുക്കവുംസംഗമവും. കർത്തൃശിഷ്യനായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ 52-ൽ സ്ഥാപിതമായ പുരാതന സഭയെന്ന നിലയിൽമലങ്കര ഒാർത്തഡോക്സ് സഭ മറ്റ്ശ്ലെഹികസഭകൾക്കിടയിൽ ശ്രഷ്ഠസ്ഥാനത്തിന് അർഹയായിരിക്കുന്ന പ്രകാരം പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെപെതൃകത്തിൽമലങ്കരസഭാമക്കൾഎല്ലാവരുംഎക്കാലവുംഅടിയുറച്ച്വിശ്വസിക്കുകയുംഅഭിമാനിക്കുകയുംചെയ്തുവരുന്നു.
പരിശുദ്ധശ്ലീഹാകേരളത്തിൽആദ്യമായി സ്ഥാപിച്ച പള്ളിമാല്യങ്കരയായിരുന്നതിനാൽ പ്രസ്തുതസ്ഥലനാമത്തിൽ നിന്നുമാണ്മലങ്കര എന്ന നാമം സഭയ്ക്കുണ്ടായത്. മലയാളക്കര ലോപിച്ചുണ്ടായതാണ് ഇതെന്നും അല്ല മലകളുടെകരയെന്നതു കൊണ്ടാണെന്നും അഭിപ്രായമുണ്ട്. പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ 89-ാമത് പിൻഗാമിയായി ഇന്നത്തെ സഭാതലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവാതിരുമേനി പരിശുദ്ധ സിംഹാസനത്തിൽ 1991 മുതൽവാണരുളുന്നു. പാമ്പര്യവിശ്വാസപ്രകാരം ഭാരതമണ്ണിൽ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാസ്ഥാപിച്ച സഭയിൽആദ്യമേതന്നെ പരിശുദ്ധ ശ്ലീഹായിൽനിന്ന് നേരിട്ട് പട്ടത്വംസ്വീകരിച്ച ആചാര്യന്മാരും പ്രധാനാചാര്യന്മാരും പ്രവർത്തിച്ചുപോന്നു. മലങ്കരസഭാംഗങ്ങൾ നസ്രാണികൾ, മാർത്തോമ്മാ ക്രിസ്ത്യാനികൾ, മാപ്പിളമാർ, സുറിയാനി ക്രിസ്ത്യാനികൾഎന്നിങ്ങനെ വിവിധ പേരുകളിൽവിവിധ കാലഘട്ടങ്ങളിൽഅറിയപ്പെട്ടിരുന്നു. നസ്രായനായയേശുവിന്റെ പിൻഗാമികൾ എന്ന നിലയിലാണ് നസ്രാണികൾഎന്നറിയപ്പെടുന്നത്. ഒരുപക്ഷേ ഇന്ന്ലോകത്ത് ഇപ്രകാരംഅറിയപ്പെടുന്ന ഒരേഒരുവിഭാഗംമലങ്കര സഭാംഗങ്ങൾ മാത്രമാകും. മലങ്കരസഭയിൽ ഭരണം നടത്തിപ്പോന്ന നാട്ടുമെത്രാന്മാർ പിൻഗാമിയെവാഴിക്കുന്നതിനുമുമ്പായി ഇഹലോകവാസം വെടിയേണ്ടിവന്ന അവസരങ്ങളിൽ അപ്പോസ്തോലിക പിന്തുടർച്ച അഭംഗുരം നിലനിർത്താൻ വേണ്ടി പല വിദേശ സഭകളെയും ആശ്രയിക്കേണ്ടിവന്നിട്ടുണ്ട്. ആദ്യംമുതലേമലങ്കരസഭ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽതന്നെ സ്ഥാപിതമായ ബാബിലോണിലെ പേർഷ്യൻ സഭയുമായിവളരെയേറെസൗഹൃദത്തിൽ നിലനിന്നുപോന്നു. മലങ്കരസഭ ഏറ്റവുമൊടുവിൽമേൽപ്പട്ടസ്ഥാനത്തിന്റെ പിൻതുടർച്ചക്കായി ആശ്രയിച്ചത്സിറിയയിലെഒാർത്തഡോക്സ്സഭയെയാണ്. ഇത് 1673-ൽ മാത്രമായിരുന്നു.. 1876-ൽ സിറിയൻ സഭയിലെ പരിശുദ്ധ പത്രാസ് പാത്രിയർക്കീസ്കേരളത്തിലെത്തുകയുംസഭാനേതൃത്വം ബലമായി പിടിച്ചെടുക്കാനും മലങ്കരസഭയെസിറിയൻസഭയുടെ നുകത്തിൻ കീഴിലാക്കുവാനും തത്രപ്പെടുകയുംചെയ്തസംഭവങ്ങൾ ആർക്കും നിഷേധിക്കാനാവാത്ത സത്യമാണ്. 1876-ൽ ചേർന്ന മുളന്തുരുത്തി സൂനഹദോസ്മുതൽക്കാണ്മലങ്കരയിൽകക്ഷിവഴക്കുകളും തർക്കങ്ങളും തുടങ്ങുന്നത്. പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെപെതൃകമുള്ള പേർഷ്യൻ സഭയിൽസ്ഥാപിതമായിരുന്നതും സ്വയശീർഷകത്വവും ഉൾഭരണ സ്വാതന്ത്യവുമുള്ളതുമായിരുന്ന മലങ്കരസഭ ഉൽപ്പെട്ടിരുന്നതുമായ കാതോലിക്കേറ്റാണ് 1912-ൽ പരിശുദ്ധ അബ്ദൽമശിഹാ പാത്രിയർക്കീസ് ബാവാമലങ്കരയിൽ സ്ഥാപിച്ചത്. അങ്ങനെ പുനഃസ്ഥാപിക്കപ്പെട്ട പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യസിംഹാസനത്തിലെ ആറാമത് അവകാശിയാണ് ഇന്നത്തെ സഭാതലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവാ. സഭയിലെ വ്യവഹാരങ്ങൾക്ക് പൂർണ്ണവിരാമമിടുവാൻ ഉതകുന്നവിധം മലങ്കരയിലെ എല്ലാ പള്ളികളുടെയും സഭാസ്വത്തുക്കളുടെയും ഭൗതികാധികാരമുള്ളമലങ്കര മെത്രാപ്പോലീത്തയായി ഒരുകോടതിയിലും ചോദ്യം ചെയ്യാനാവാത്തവിധം അദ്ദേഹത്തെ അടുത്തസമയത്ത് സുപ്രീംകോടതി സ്ഥിരീകരിച്ചിരുന്നു (അഡ്വർടെസിംഗ് ഫീച്ചർ, മലയാള മനോരമ, 2002 ഡിസംബർ 5, വ്യാഴം, പേജ് 11).
പാരമ്പര്യങ്ങൾ പരസ്പരവിരുദ്ധങ്ങളാണ്
പാരമ്പര്യങ്ങൾക്ക് ദെവികമായ ആധികാരികത ഇല്ല എന്നുള്ളതിന്റെമറ്റൊരു തെളിവുഅവയിൽ പലതും പരസ്പരവിരുദ്ധങ്ങളാണ്എന്നതാണ്. പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങൾക്ക്ഒരേസമയം ശരിയായിരിക്കാൻ സാദ്ധ്യമല്ല. ഒരേസമയം രണ്ട് യജമാനൻമാരെ സേവിക്കുക സാദ്ധ്യമല്ല. സഭാപിതാക്കൻമാരും, സഭാകൗൺസിലുകളും എല്ലാവിഷയങ്ങളിലും ഒരേഅഭിപ്രായക്കാരായിരുന്നു എന്ന്വിചാരിക്കുന്നതു ശരിയല്ല. മാത്രമല്ല എല്ലാസഭാപിതാക്കൻമാരും, സഭാകൗൺസിലുകളും റോമൻ കത്തോലിക്ക മതത്തിന്റെ ഇന്നത്തെ എല്ലാതീരുമാനങ്ങളും അംഗീകരിക്കും എന്ന് വിശ്വസിക്കുന്നതിലുംസത്യമില്ല. ഇതിൽനിന്നുംസഭാനേതാക്കൾക്കും, സഭായോഗങ്ങൾക്കും (കൗൺസിലുകൾക്കും) പോലും ഗൗരവമായതെറ്റുകൾ പറ്റുമെന്നു തെളിയുന്നു. അതുകൊണ്ടു ബെബിളിനോടു ഒത്തുപോകാത്ത അവരുടെതീരുമാനങ്ങളും പ്രബോധനങ്ങളും സത്യവിരുദ്ധവും അപകടകരവുമാണ്എന്ന് മനസിലാക്കുക.
കന്യകമറിയാമിനെ സംബന്ധിച്ച റോമൻകത്തോലിക്ക, ഒാർത്തഡോക്സ് പാരമ്പര്യങ്ങൾ പരസ്പര വിരുദ്ധവും തെറ്റുംആകുന്നു
കത്തോലിക്ക സഭയുംഒാർത്തഡോക്സുസഭയും കന്യകമറിയാമിനെ ദെവമാതാവ് എന്ന്വിശേഷിപ്പിക്കുമെങ്കിലും, ദെവമാതാവിനെ സംബന്ധിച്ച്കത്തോലിക്ക സഭ അമലോത്ഭവഎന്നു പഠിപ്പിക്കുന്നതിനെ ഒാർത്തഡോക്സു സഭ സ്വീകരിക്കുന്നില്ല. കന്യകമറിയാം ജനനത്തിലെ നിഷ്പാപപൂർണ്ണത പ്രാപിച്ചഒറ്റഎന്ന് പറയുന്നതാണ് അമലോത്ഭവ സിദ്ധാന്തം. 1854-ൽ പീയൂസ് ഒമ്പതാമൻ മാർപ്പാപ്പ പ്രഖ്യാപിച്ച ഇൗ സിദ്ധാന്തപ്രകാരം കന്യകമറിയാംവീണ്ടെടുപ്പ്അഥവാ രക്ഷ ആവശ്യമില്ലാത്തവൾആണെന്ന് പറയേണ്ടിവരും. കാരണം പാപാവസ്ഥയിൽ ആയിരിക്കുന്ന സൃഷ്ടിക്കാണല്ലോ വീണ്ടെടുപ്പ്വേണ്ടത്. കന്യകമറിയാം ജനനത്തിൽതന്നെ പൂർണ്ണയാണെങ്കിൽ യേശുക്രിസ്തു മൂലമള്ള രക്ഷ ആവശ്യമില്ലാത്തവളായിത്തീരും. ഒാർത്തഡോക്സുസഭകൾ പഠിപ്പിക്കുന്നത്വി. മറിയാമിനും രക്ഷ ആവശ്യമായിരുന്നുവെന്നാണ്. (പൗരസ്ത്യഒാർത്തഡോക്സ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ, പാഠാവലി പത്ത്, ദേവലോകം, കോട്ടയം, 2001, പേജ് 81-82). അമലോത്ഭവ സിദ്ധാന്തം ഒാർത്തഡോക്സ്സഭകൾ അംഗീകരിക്കാത്തതിനുള്ളകാരണങ്ങൾ തിയോറ്റോക്കോസ് അഥവാ ദെവമാതാവ്, ഫാ. ജി.ജോൺ, സെന്റ് പോൾസ് ആശ്രമം പബ്ലിക്കേഷൻസ്, പുതുപ്പാടികോഴിക്കോട്, 1997. പേജ് 23-24 ൽ താഴെപ്പറയും പ്രകാരം കൊടുത്തിരിക്കുന്നു.
മാതാവ് ജന്മപാപവും കർമ്മപാപവുംഇല്ലാത്ത നിഷ്പാപപൂർണ്ണയായിരുന്നെങ്കിൽ നമ്മുടെ പതിതമായസ്വഭാവം പുത്രൻ തമ്പുരാൻ സ്വീകരിച്ചില്ലെന്നുവരും. അങ്ങിനെയെങ്കിൽ നമ്മുടെ വീണ്ടെടുപ്പ്സാധിച്ചിട്ടില്ലെന്നുവരും. കന്യകമറിയംഒന്നാംഹവ്വയുടെമകൾ ആയിരുന്നെങ്കിൽ ശുദ്ധീകരണം ആവശ്യമായിരുന്നു. മാതാവ് നിഷ്പാപപൂർണ്ണയായിരുന്നെങ്കിൽ, അക്വിനാസ് പറയുന്നതുപോലെ ക്രിസ്തുവിന്റെ മനുഷ്യാവതാരത്താലും മരണത്താലും മാതാവൊഴികെയുള്ളവർക്ക് മാത്രമേ രക്ഷ ഉണ്ടാകൂ. അപ്പോൾ യേശുക്രിസ്തു എല്ലാവുടെയുംരക്ഷകനല്ലെന്നുവരും. അതിനാൽ ഉരുവായതിന് ശേഷമാണ്മാതാവിനെ വിശുദ്ധീകരിച്ചത്. ദെവമാതാവിനെ മാതാവിന്റെ ഉദരത്തിൽഉരുവാകുന്നതിന് മുമ്പുതന്നെ ജന്മപാപത്തിൽ നിന്ന്രക്ഷിക്കാമായിരുന്നെങ്കിൽ മറ്റ്ഏവരെയും അങ്ങനെ രക്ഷിക്കാമായിരുന്നു. അപ്പോൾകർത്താവിന്റെ മനുഷ്യാവതാരം വേണ്ടിവരുകയില്ലായിരുന്നു എന്നുവരും.മാതാവിന് ജന്മപാപം ഇല്ലെങ്കിൽ മാതാവിന്റെ മാതാപിതാക്കൾക്കുംഅതില്ലാതിരിക്കണം. അവരും വിശുദ്ധരായി ജനിക്കണമെങ്കിൽഅവരുടെമാതാപിതാക്കൻമാരും അങ്ങനെ ആയിരിക്കണം. അങ്ങിനെ പുറകോട്ടുപോയാൽആദാമ്യവീഴ്ചതന്നെ ഇല്ലാതാകും. അതിനാൽഅമലോത്ഭവ സിദ്ധാന്തം സ്വീകാര്യമല്ല.മാതാവിൽ പ്രതേ്യകജീവിത വിശുദ്ധി ഉണ്ടായിരുന്നതിനാൽഅവൾ മനുഷ്യാവതാര പാത്രമാകുവാൻ അർഹയായിഎന്നു പറയണമെങ്കിൽമാതാവിന് ജന്മപാപം ഉണ്ടായിരിക്കണം. പാപത്തിലേക്കുള്ള ചായ്വ്ഇല്ലായിരുന്നെങ്കിൽ പാപം ചെയ്യാതിരുന്നത് പ്രതേ്യക അർഹതക്ക്കാരണമാകുന്നില്ല. കൃപനിറഞ്ഞവളേ നിനക്ക് സമാധാനം എന്നാണ് ഗബ്രിയേൽമാലാഖാ പറഞ്ഞത്. കൃപ അനർഹരായവർക്ക് നൽകുന്നതാണ്. അർഹിക്കുന്നവർക്ക് നൽകുന്നത്കൂലിയാണ്. മാതാവ് പതിതവർഗ്ഗത്തിൽപ്പെട്ടവളായിരുന്നതിനാൽകൃപ ആവശ്യമായിരുന്നു. പതിതരിൽപ്പെട്ടവളല്ലെങ്കിൽ കൃപ ആവശ്യമില്ല.
ഇങ്ങനെ കത്തോലിക്ക പാമ്പര്യവുംഒാർത്തഡോക്സ് പാരമ്പര്യവും പരസ്പരംഒത്തുപോകുന്നില്ല. അതുമാത്രമല്ല അവ രണ്ടുംബെബിളിന് വിരുദ്ധവുമാണ്. ഇതിൽനിന്നുംകത്തോലിക്ക പാമ്പര്യവും ഒാർത്തഡോക്സ് പാരമ്പര്യവും രണ്ടുംതെറ്റാണ്എന്ന്വ്യക്തമാകുന്നു. ഇക്കാര്യങ്ങളിൽ പാരമ്പര്യസഭകൾക്ക് യോജിക്കാൻ കഴിയാത്തതിൽ നിന്ന് പാരമ്പര്യങ്ങൾ വിശ്വാസ്യവും ആധികാരികവുമാണ് എന്ന പാരമ്പര്യസഭകളുടെ അവകാശവാദംവെറും പൊള്ളയാണ് എന്ന്വ്യക്തമാകുന്നു. ഒരേവ്യക്തിയെക്കുറിച്ചുതന്നെ കത്തോലിക്ക പാരമ്പര്യവും ഒാർത്തഡോക്സ് പാരമ്പര്യവും പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങൾ പഠിപ്പിക്കുന്ന എന്നതിൽ നിന്ന്സത്യത്തിന് അടിസ്ഥാനമായി പാരമ്പര്യത്തെ കണക്കാക്കാൻ കഴിയില്ല എന്ന് മനസിലാക്കാം. മറിയത്തെപ്പോലെഒരു പ്രമുഖ വ്യക്തിയെക്കുറിച്ചുള്ള പാരമ്പര്യം പോലുംസഭകൾക്ക് അനേ്യാന്യം സ്വീകരിക്കാൻ കഴിയുന്നില്ല. ഇതിൽനിന്ന്വ്യക്തമാകുന്ന കാര്യം സത്യത്തിന്റെ മാനദണ്ധമായി കണക്കാക്കാനുള്ളഅർഹത പാരമ്പര്യത്തിനില്ല എന്നതാണ്.
മാത്രമല്ല ഒരു സഭക്കുള്ളിൽതന്നെ മറിയത്തെക്കുറിച്ച് പല പാരമ്പര്യങ്ങൾ കാണുന്നു. കത്തോലിക്ക സഭയിൽ പലതരംമറിയങ്ങൾകാണപ്പെടുന്നു. ഉദാ. വേളാങ്കണ്ണി മാതാവ്, ലൂർദ്ദ്മാതാവ്തുടങ്ങിയവ. ഇവയൊന്നും യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയമല്ലെന്ന്കുറെയൊക്കെ ആത്മീയ സൂക്ഷ്മതയുള്ളവർക്ക്എളുപ്പത്തിൽ മനസിലാക്കാവുന്നതേയുള്ളൂ. ഇത്തരം ഭിന്നതകൾ വ്യക്തമാക്കുന്നത്ബെബിൾ വിരുദ്ധമായ എല്ലാ പാരമ്പര്യങ്ങളും തെറ്റാണ്എന്നാണ്.
വചനവിരുദ്ധമായ സഭാപാരമ്പര്യങ്ങൾ വെറും മാനുഷികപാരമ്പര്യങ്ങളാണ് - അവക്ക് ദെവിക മൂല്യമില്ല
കത്തോലിക്ക മതത്തിൽ അനേകംദുരുപദേശങ്ങളും അനാചാരങ്ങളും നിലനിൽക്കുന്നു
ക്രിസ്തുമതത്തിൽമറ്റ്മതങ്ങളിലെയുംസംസ്കാരങ്ങളിലെയുംആചാരങ്ങൾകടന്നുകൂടിയിട്ടുണ്ട്. ഇന്നും ഇൗ പ്രക്രിയ പലതരത്തിലും തുടർന്നു കൊണ്ടിരിക്കുന്നു. ആരാധനാരീതികളുടെ പശ്ചാത്തലവൽക്കരണം (contextualization) ഇതിന്റെ ഭാഗമാണ്. യഥാർത്ഥ ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമല്ലാത്തതും, എന്നാൽഇന്ന് ക്രിസ്തുമതത്തിന്റെ ഭാഗമായി ജനജീവിതത്തെ സ്വാധീനിക്കുന്നതുമായ ആചാരരീതികളിൽ ചിലത്താഴെപ്പറയുന്നവയാണ്. ദേവാലയങ്ങൾഅലങ്കരിക്കുന്നത്, അൾത്താരകൾ, കുരിശ്, വിഗ്രഹവണക്കം, ധൂപം അർപ്പിക്കുന്നത്, മെഴുകുതിരികത്തിക്കുന്നത്, വീടുകളും സ്ഥലങ്ങളും ആശീർവ്വദിച്ച്വെഞ്ചരിക്കുന്നത്, വിശുദ്ധദിനം ആചരിക്കുന്നത്, അവകാശപ്പേരിടുന്നത്, മന്ത്രകോടിവെഞ്ചരിക്കുന്നത്, താലികെട്ടുന്നത്, ശവമഞ്ചത്തിൽ കച്ചയിടുന്നത്, പൗരോഹിത്യം, കുർബ്ബാന, കുമ്പസാരം, കൊന്ത, ജപമാല, ദണ്ധവിമോചനം. വിവാഹത്തിന് മോതിരം നൽകുന്നത്, ആലങ്കാരികമായ വെദികവസ്ത്രങ്ങൾ ഉപയോഗിക്കുന്നത്, കിഴക്ക് നോക്കി പ്രാർത്ഥിക്കുന്നത്, പെരുന്നാളുകൾ, വെടിക്കെട്ട്, കരിമരുന്ന്കലാപ്രകടനം, ചെണ്ട, ആന, മുത്തുക്കുട എന്നിവയോടുകൂടിയ എഴുന്നള്ളത്ത്, അനേകതരങ്ങളിലുള്ള നേർച്ചകൾ, കൊടിയേറ്റ്, കാണിക്ക, രൂപമെഴുന്നള്ളിപ്പ്, അടിയന്തിരം, മരിച്ചവർക്ക്വേണ്ടിയുള്ള പ്രാർത്ഥന, മരിച്ചവരോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, കോഴിവെട്ടുംകോഴിനേർച്ചയും, വിശുദ്ധരുടെ വിഗ്രഹങ്ങളുംഫോട്ടോകളുംദർശനത്തിന് വയ്ക്കൽ, കപ്യാർ, അച്ചൻ, ക്രിസ്മസ്, ഇൗസ്റ്റർ, പെരുന്നാൾ, കൊന്ത, ജപമാല, ശുദ്ധീകരണസ്ഥലം. തലക്കുചുറ്റും പ്രഭാവലയം, ജോസഫിന് മറിയത്തെക്കാൾ വളരെയധികം പ്രായക്കൂടുതൽതോന്നിക്കുന്ന പടങ്ങൾ, കുരിശിനെ ദിവ്യവസ്തുവായികരുതുന്നത്, ശിശുവിനെ കെയിൽ വഹിക്കുന്ന മാതാവ്.. മുതലായവ.
ഇതിനുപുറമെതെറ്റായചിലചിന്തകളും ജനജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. വിശുദ്ധർ പലതരം കഴിവുകളുള്ള ചെറുദെവങ്ങളാണ്, വഴിപാടുകൾ അർപ്പിച്ചില്ലെങ്കിൽഅവർ പ്രതിഷേധിക്കുകയും പ്രതികാരംചെയ്യുകയുംചെയ്യും, പഴയ പള്ളികൾക്ക് പുതിയ പള്ളികളെക്കാൾശക്തിയുണ്ട്, തുടങ്ങിയവ. ഇവയൊന്നും ബെബിളിൽ നിന്ന്കിട്ടിയതല്ല, ജാതികളിൽ നിന്ന്കിട്ടിയതാണ്. പലപ്പോഴും മാനുഷികനേതാക്കൾ തങ്ങളുടെഅധികാരംഉറപ്പിക്കാനായി മാനുഷികനിയമങ്ങളെ ദെവകൽപനകൾ എന്ന വ്യാജേന പ്രചരിപ്പിക്കുന്നു. അവയെ ജനജീവിതത്തിൽ ഉറപ്പിക്കാൻ സങ്കൽപകഥകളും, ആഘോഷങ്ങളും, ആചാരങ്ങളും ഉപയോഗിക്കുന്നു. നേതാക്കൾതന്നെയാണ് ഇന്നത്തെ ധാർമ്മിക അധഃപതനത്തിന് ഉത്തരവാദികൾ. ചില പെരുന്നാളോഘോഷങ്ങൾ അതിരുകവിഞ്ഞ മദ്യപാനത്തിനും മറ്റും ഇടയാക്കുന്നു. പുരവെഞ്ചിരിപ്പ്, ഹന്നാൻവെള്ളം എന്നിവ പാശ്ചാത്യസഭയിൽനിന്നും അധികാരസഭ കടംവാങ്ങിവികസിപ്പിച്ചെടുത്ത ഒരു പണസമ്പാദനമാർഗ്ഗമാണ്. വെള്ളത്തിൽ കുറച്ച് ഉപ്പിട്ട്വെഞ്ചരിച്ച്തളിച്ചാൽ നമ്മുടെ പുരയിൽനിന്നും പിശാചുക്കളെല്ലാം ഒാടും എന്നാണെങ്കിൽകാര്യം എന്തെളുപ്പമായിരുന്നു! അർത്ഥശൂന്യമായ ഇൗ ആചാരംഒരു പണസമ്പാദനമാർഗ്ഗം മാത്രമാണ് (ജോസഫ് പുലിക്കുന്നേൽ, ഒാശാന നവംബർ 2002, പേജ് 21). കൊന്തനമസ്കാരം എന്ന ഭക്തിപ്രസ്ഥാനം പാശ്ചാത്യസഭയിൽ വിശുദ്ധ ഡൊമിനിക്കിന്റെ (13-ാം നൂറ്റാണ്ട്) കാലത്ത്ആരംഭിച്ചതാണെന്ന് പറയപ്പെടുന്നു. ഇതിന് അംഗീകാരംകൊടുത്തത് ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പായാണ്. യൂറോപ്പിലെ സഭയിൽ അതിന്റെ അധഃപതനകാലത്ത് അനേകം ഭക്തിപ്രസ്ഥാനങ്ങൾ രൂപം കൊള്ളുകയുണ്ടായി. ക്രിസ്തുവിന്റെ പഠനങ്ങളിൽനിന്നും അകന്ന സഭയ്ക്ക്വിശ്വാസികളെവെകാരികമായി പിടിച്ചു നിറുത്തുന്നതിന് ഭക്തിപ്രസ്ഥാനങ്ങളും കുരിശുയുദ്ധങ്ങളുമെല്ലാം ആരംഭിക്കേണ്ടിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ്കൊന്ത നസ്രാണിസഭയിൽ പ്രചാരത്തിൽവന്നത്. ചാവറകുര്യാക്കോസ് ഏലിയാസച്ചനും കർമലീത്താസഭയുമായിരുന്നു അത് നസ്രാണിസഭയിൽ പ്രചരിപ്പിച്ചത്. കൊന്ത നിർമ്മാണത്തിന്റെ കുത്തുക കർമലീത്താസഭക്കായിരുന്നു; കൊന്തയുടെയും, വെന്തിങ്ങായുടെയും വില്പന ഇൗ സന്യാസസഭകൾക്ക്ഒരുവലിയവരുമാനമാർഗ്ഗമായിരുന്നു. ചിരട്ടക്കൊന്ത, പളുങ്കുകൊന്ത, വെള്ളിക്കൊന്ത, പൊന്നിൻകൊന്ത എന്നിങ്ങനെ എത്രയോതരം കൊന്തകൾ! വത്തിക്കാൻസൂനഹദോസിന് ശേഷം സീറോ-മലബാർസഭയിൽകൊന്തയുടെ പ്രാധാന്യംകുറഞ്ഞു. പക്ഷേ, ഇപ്പോൾ അത്വീണ്ടും പ്രചാരത്തിലായിരിക്കുന്നു (ജോസഫ് പുലിക്കുന്നേൽ, ഒാശാന നവംബർ 2002, പേജ് 24). ഇത്തരം അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഫലമായിദെവഭക്തിമതഭക്തിയായും, ക്രിസ്തീയവിശ്വാസം ക്രിസ്തുമതമായും അധഃപതിക്കുന്നു. തെറ്റായ ആചാരങ്ങൾ യഥാർത്ഥ ദെവഭക്തിയുടെചെതന്യം നശിപ്പിക്കുന്നു. യേശുവിന്റെ സഭയിൽ ശരിയായആചാരങ്ങൾക്കുള്ള മാനദണ്ധങ്ങൾ - യേശു കൽപിച്ചത്, അപ്പോസ്തലൻമാർ ചെയ്തത്, ലേഖനങ്ങളിൽ ഉപദേശിക്കുന്നത് എന്നിവ മാത്രമാണ്.
ദെവവചനത്തിൽ മായം ചേർക്കുന്നത് സംബന്ധിച്ചു ദെവം മുന്നറിയിപ്പ് നൽകുന്നു
ദെവവചനത്തോടും, ബെബിൾ സത്യങ്ങളോടും വെറും മനുഷ്യചിന്തകൾ കൂട്ടിച്ചേർക്കുകയോ, അവയിൽനിന്ന് എടുത്തുകളയുകയോ ചെയ്യുന്നവർ ശിക്ഷിക്കപ്പെടും എന്ന് ദെവം വ്യക്തമാക്കുന്നു (വെളി 22:18,19; സദൃശ 30.5-6).
ഞാൻ നൽകുന്ന കൽപനകളോട് ഒന്നും കൂട്ടിച്ചേർക്കുകയോ അതിൽനിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാൻ നിങ്ങളെ അറിയിക്കുന്ന നിങ്ങളുടെ ദെവമായ കർത്താവിന്റെ കൽപനകൾ അനുസരിക്കുവിൻ. അവയനുസരിച്ച് പ്രവർത്തിക്കുവിൻ. എന്തെന്നാൽ അതു മറ്റ് ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവർ ഇൗ കൽപനകളെപ്പറ്റി കേൾക്കുമ്പോൾ മഹത്തായ ഇൗ ജനത ജ്ഞാനവും വിവേകവുമുള്ളവർ തന്നെ എന്ന് പറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദെവമായ കർത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദെവം ഇത്രയും അടുത്തുള്ള വേറെ ഏത് ശ്രഷ്ടജനതയാണുള്ളത്? ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേത് ശ്രഷ്ടജനതക്കാണുള്ളത്? (നിയമാ 4:2-8).
ശുദ്ധമായ പാലിൽ വെള്ളം ചേർത്ത് വിൽക്കുന്നത് ശരിയോ തെറ്റോ? ബെബിൾ ദെവവചനത്തെ ശുദ്ധമായ പാലിനോട് ഉപമിക്കുന്നു. രക്ഷയിലേക്ക് വളർന്നുവരേണ്ടതിനു നിങ്ങൾ പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ഇളം പെതങ്ങളെപ്പോലെ ദാഹിക്കുവിൻ (1പത്രാ 2:2). എന്നാൽ ചിലർ തന്ത്രപരമായി ദെവവചനത്തോടു കൂട്ടിച്ചേർക്കുന്നു. മറ്റുചിലർ തന്ത്രപരമായി ദെവവചനത്തിൽ നിന്ന് എടുത്തുകളയുന്നു. വേറെചിലർ ഇൗ രണ്ട് തന്ത്രങ്ങളും അവസരംപോലെ ഉപയോഗിച്ചു തങ്ങളെത്തന്നെയും മറ്റുള്ളവരെയും വഞ്ചിക്കുന്നു. ഇപ്രകാരം ബെബിളിന്റെ പ്രാധാന്യം വെട്ടിച്ചുരുക്കിക്കാണിക്കുന്നതിന്റെ ഉദ്ദേശം അതോടുകൂടെ തങ്ങളുടെ താൽപര്യസംരക്ഷണത്തിനായി മറ്റുപലതും കൂട്ടിച്ചേർത്തു ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ്. അതുകൊണ്ട് ബെബിളിന്റെ വലുപ്പം അഥവ ഉള്ളടക്കം, യഥാർത്ഥ ദെവവചനത്തിന്റെ ശരിയായ വ്യാഖ്യാനം എന്നിവ വളരെ പ്രധാന്യമർഹിക്കുന്ന വിഷയങ്ങളാണ്. ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര സൂക്ഷ്മതയും പ്രാധാന്യവും കൊടുക്കാത്ത അധികാരികളെയും പ്രബോധകരെയും നാം സൂക്ഷിക്കണം.
ഇപ്രകാരം ദെവവചനത്തിൽ മായം ചേർക്കുന്നവർ കള്ളൻമാരാകുന്നു എന്നു ദെവവചനം സാക്ഷ്യപ്പെടുത്തുന്നു. അവന്റെ വചനങ്ങളോട് ഒന്നും കൂട്ടിച്ചേർക്കരുത്, ചേർത്താൽ അവൻ നിന്നെ ശാസിക്കും, നീ കള്ളനാകും (സുഭാഷി 30:6). ദെവവചനമല്ലാത്ത പുസ്തകങ്ങളെ ദെവവചനമാണെന്നു തെറ്റിദ്ധരിച്ച് സ്വയം വഞ്ചിതരാകാതിരിക്കാൻ നാം സൂക്ഷിക്കണം. യഥാർത്ഥത്തിൽ ദെവവചനമല്ലാത്ത പുസ്തകങ്ങളും, പാരമ്പര്യങ്ങളും ദെവവചനമെന്ന് കണക്കാക്കി ബെബിളിന്റെ ഭാഗമാക്കുന്നത് ദെവവചനത്തോട് കൂട്ടിച്ചേർക്കലാണ്. ബെബിളിൽ നിർദ്ദേശിച്ചിരിക്കുന്നതിന് വിരുദ്ധമായ ആരാധനാസമ്പ്രദായങ്ങൾ അനുസരിക്കുന്നത് ദെവകൽപനയോടുള്ള കൂട്ടിച്ചർക്കലിന്റെ ഭാഗമാണ്. ഇങ്ങനെയൊക്കെ ചെയ്യുന്നത് ആരായാലും അവർ കള്ളന്മാരാണ് എന്ന് ബെബിൾ പറയുന്നു.
അന്നത്തെ സഭാനേതാക്കളായിരുന്ന ഫരിസേയരെ യേശു ശക്തമായി ശാസിച്ചതിന്റെ കാരണം നാം മനസിലാക്കണം. ഫരിസേയർ അവരുടെ പാരമ്പര്യങ്ങളെ ദെവവചനത്തെക്കാൾ പ്രാധാന്യം കൊടുത്ത് ഉയർത്തിപ്പിടിച്ചു (മർക്കോ 7:7-8). നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരിൽ നിങ്ങൾ ദെവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്? എന്നതായിരുന്നു യേശുവിന് അവരോടുണ്ടായിരുന്ന പ്രധാന ചോദ്യവും വിയോജിപ്പും (മത്താ 15:3). മാനുഷിക ചിന്തകളായ പാരമ്പര്യങ്ങളെ ദെവീകചിന്തയോടു തുല്യമാക്കുക എന്ന ഇന്നത്തെ ചിലരുടെ തെറ്റ് അന്ന് ഫരിസേയർ ചെയ്തപ്പോൾ യേശു അവരെ കഠിനമായി ശാസിച്ചു. ഇൗ മതനേതാക്കൾ അവരുടെ നിയമങ്ങൾ എല്ലാം കൃത്യമായി അനുസരിക്കുന്നവരായിരുന്നിട്ടും, അവർ നരകശിക്ഷയിൽ നിന്ന് രക്ഷപെടുകയില്ല എന്ന് യേശു അവരെപ്പറ്റി പറഞ്ഞു (മത്താ 23:33). അവരുടെ പരാജയത്തിന്റെയും തെറ്റുകളുടെയും എല്ലാം അടിസ്ഥാനകാരണം അവർക്ക് ദെവവചനത്തെയും, ദെവത്തിന്റെ ശക്തിയെയും ശരിയായി മനസിലാക്കാൻ കഴിഞ്ഞില്ല എന്നതായിരുന്നു എന്ന് യേശു വ്യക്തമാക്കി (മത്താ 22:29). മനുഷ്യചിന്തകളെ ദെവീകചിന്തയോടു തുല്യമാക്കുക എന്ന തെറ്റു വഴിയായി മനുഷ്യൻ ദെവപുത്രനെ കൊല്ലുക എന്ന അളവുവരെ തെറ്റുചെയ്തു. ഫരിസേയരുടെ അതേ സ്വഭാവവും തെറ്റുകളും ഇന്നും അനേകർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അത്തരം തെറ്റുകൾ ആവർത്തിക്കുന്നതു വഴിയായി ഇന്നും ചിലർ സത്യത്തെ കൊന്നുകൊണ്ടിരിക്കുന്നു. എങ്കിലും തങ്ങളുടെ തെറ്റു മനസിലാക്കാൻമാത്രമുള്ള സത്യസന്ധതയും പ്രകാശവും അവരുടെ ഹൃദയദൃഷ്ടികൾക്കില്ല.
തന്ത്രപരമായ എടുത്തുകളയലും കൂട്ടിച്ചേർക്കലും ഇന്ന് സർവ്വസാധാരണമായിത്തീരുന്നു. ദെവകൽപനകൾ അനുസരിക്കാതിരിക്കുന്നതും, അതിന് ഉതകുന്ന രീതിയിലുള്ള വ്യവസ്ഥിതികൾ സംവിധാനം ചെയ്യുന്നതും ദെവകൽപനയോടു കൂട്ടിച്ചേർക്കുന്നതിന്റെ ഭാഗമാണ്. ഉദാ: തിരുസ്വരൂപവണക്കം, മരിച്ചവരോടുള്ള പ്രാർത്ഥന, മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന തുടങ്ങിയവ. തെറ്റായ വ്യാഖ്യാനങ്ങൾ വഴിയായി ദെവവചനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്ന അടിസ്ഥാനസത്യങ്ങളെ തള്ളിക്കളയുന്നത് ദെവവചനത്തിൽനിന്നുള്ള എടുത്തുകളയലാണ്. ദെവകൽപനയിൽനിന്ന് എടുത്തുകളയുന്നതിന്റെ ഫലമായി ദെവം മനുഷ്യനിൽനിന്ന് ആവശ്യപ്പെടുന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ മനസിലാക്കുന്നതിനും അനുസരിക്കുന്നതിനും നമുക്ക് കഴിയാതെപോകുന്നു.
റോമൻ കത്തോലിക്കമതം ബെബിളിനെ ദുർവ്യാഖ്യാനം ചെയ്തു ജനങ്ങളെ അടിമകളാക്കുന്നു. ആത്മീയ അടിമത്തം ആസ്വദിക്കാൻ അധികാരികൾ ജനങ്ങളെ പ്രരിപ്പിക്കുന്നു. റോമൻ കത്തോലിക്ക മതപ്രസ്ഥാനത്തിന് അനേകനൂറ്റാണ്ടുകളിലൂടെ പടർന്ന് പന്തലിച്ച് കിടക്കുന്ന അതുല്യമായ സ്വാധീനശക്തിയും പ്രതേ്യക ഉദ്ദേശ്യങ്ങളുമുണ്ട്. റോമൻ കത്തോലിക്ക മതത്തിന് ജനങ്ങളെ അതിന്റെ ചിന്താവലയത്തിനുള്ളിൽ തളച്ചിടാനും, അങ്ങനെ മത അധികാരികൾ ചിന്തിക്കുന്നതിനപ്പുറം ചിന്തിക്കാതിരിക്കാൻ പ്രരിപ്പിക്കാനുള്ള പ്രവണതയുണ്ട്. അങ്ങനെ മത അധികാരികൾ സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്ത, അധികാരികൾ പറയുന്നതെന്തും അതേപടി വിശ്വസിക്കുവാൻ തയ്യാറാകുന്ന ഒരു ജനസമൂഹത്തെ വളരെ തന്ത്രപരമായി, ഘട്ടംഘട്ടമായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആലോചനയൊന്നും കൂടാതെ അധികാരികൾ പറയുന്നതെന്തും സ്വീകരിക്കാനും, എല്ലാവിധ നിയന്ത്രണങ്ങളും സന്തോഷത്തോടെ സഹിക്കാനും, സ്വന്തം ചിന്താശക്തിപോലും അധികാരികളുടെ മുമ്പിൽ അടിയറവയ്ക്കാനും പുരോഹിത സേ്വച്ഛാധിപത്യം ജനങ്ങളെ സാവധാനത്തിൽ രൂപപ്പെടുത്തിയെടുക്കുന്നു.
ദെവവചനം അനുസരിക്കാൻ അധികാരികൾ ജനങ്ങളെ അനുവദിക്കുന്നില്ല. റോമൻ കത്തോലിക്ക മതം താത്ത്വികമായി ബെബിളിനെ അംഗീകരിക്കുന്നുണ്ടെങ്കിലും, പ്രായോഗിക ജീവിതത്തിൽ അവ അനുസരിച്ച് ജീവിക്കാൻ ജനങ്ങളെ അനുവദിക്കുന്നില്ല. ഉദാഹരണമായി 1തിമോ 2:5 പ്രകാരം യേശു ദെവത്തിനും മനുഷ്യർക്കും ഇടയിലുള്ള ഏക മദ്ധ്യസ്ഥനാണ്. എന്നാൽ റോമൻ കത്തോലിക്ക മതക്കാർ അനേകം മറ്റു മദ്ധ്യസ്ഥരെ നൽകി ജനങ്ങളെ വഴിതെറ്റിക്കുന്നു. അങ്ങനെ ക്രിസ്തീയസന്ദേശം സഭാധികാരത്തിന്റെയും, പാരമ്പര്യത്തിന്റെയും ബന്ധനത്തിലായിരിക്കുന്നു. മജിസ്റ്റീരിയം അടിച്ചേൽപിക്കുന്ന ഇൗ ആത്മീയ അടിമത്വം ആസ്വദിക്കാൻ ജനങ്ങൾ ബാദ്ധ്യസ്തരാകുന്നു.
ബെബിൾ വാക്യങ്ങളുടെ അർത്ഥം എന്താണ് എന്ന് തീരുമാനിക്കുവാനുള്ള പ്രതേ്യക അവകാശം സഭാധികാരത്തിന് മാത്രമാണ് എന്ന് റോമൻ കത്തോലിക്ക മതം പഠിപ്പിക്കുന്നു. സഭാധികാരം നൽകുന്ന വ്യാഖ്യാനവും അർത്ഥവുമാണ് ബെബിൾ വാക്യങ്ങളുടെ യഥാർത്ഥവും, ആധികാരികവുമായ അർത്ഥം എന്ന് റോമൻ കത്തോലിക്ക മതം പഠിപ്പിക്കുന്നു (കാറ്റക്കിസം 85, 100, 890, 108). ബെബിൾ വാക്യങ്ങളുടെ അർത്ഥം ഇന്നതെന്ന് മനസിലാക്കുവാനും, തീരുമാനിക്കുവാനുമുള്ള അവകാശം ജനങ്ങൾക്കില്ല എന്നും റോമൻ കത്തോലിക്ക മതം പഠിപ്പിക്കുന്നു (കാറ്റക്കിസം 113, 119).
റോമൻ കത്തോലിക്ക മത അധികാരികൾ എങ്ങനെയൊക്കെ ബെബിൾ വ്യാഖ്യാനിച്ചാലും അതുതന്നെയാണ് ശരി എന്ന് സംശയം കൂടാതെ വിശ്വസിക്കാനുള്ള ബാദ്ധ്യത റോമൻ കത്തോലിക്ക മത വിശ്വാസികൾക്കുണ്ട്. റോമൻ കത്തോലിക്ക മത അധികാരികളെ സംബന്ധിച്ചിടത്തോളം ജനങ്ങൾ ബെബിൾ പഠിക്കുന്നതിന്റെ ഉദ്ദേശം മജിസ്റ്റീരിയം ബെബിൾ ഏത് അർത്ഥത്തിൽ മനസിലാക്കുന്നുവോ, അതേ അർത്ഥത്തിൽ ജനങ്ങളും മനസിലാക്കുക എന്നതാണ്. ദെവം ആഗ്രഹിക്കുന്നതുപോലെ ജനങ്ങൾ ബെബിൾ മനസിലാക്കണമെന്നല്ല, മറിച്ച് മജിസ്റ്റീരിയം ആഗ്രഹിക്കുന്നതുപോലെ ജനങ്ങൾ ബെബിൾ മനസിലാക്കണമെന്നതാണ് റോമൻ കത്തോലിക്ക മതക്കാരുടെ അഭിപ്രായം. അങ്ങനെ സത്യം മനസിലാക്കുവാനും, തെറ്റുതിരുത്തുവാനുമുള്ള ദെവീക ഉപാധിയായിട്ടല്ല, മറിച്ച് തങ്ങളുടെ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ന്യായീകരിക്കാനും തങ്ങളുടെ മതത്തെ നിയമസാധുത്വമുള്ളതാക്കാനുമുള്ള ഒരു ഉപകരണമായി ബെബിളിനെ ഉപയോഗിക്കുന്നു. എന്നാൽ ബെബിൾ വ്യാഖ്യാനം സ്വകാര്യവൽക്കരിക്കുന്നത് ദെവവചന വിരുദ്ധമാണ് എന്നു ബെബിൾ പഠിപ്പിക്കുന്നു (2പത്രാ 1:20-21).
അധികാരികളുടെ ക്രിസ്തുവിരുദ്ധമായ ഇടപെടലുകൾ വഴിയായി ജനങ്ങൾക്കു വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. ജനങ്ങൾ ആത്മീയകാര്യങ്ങളിൽ തങ്ങളുടെതന്നെ നിഗമനങ്ങളിൽ എത്തിച്ചേരാതിരിക്കാൻ വേണ്ടത്ര ഉപദേശതടസങ്ങൾ നേതൃത്വത്തിലുള്ളവർ നൽകുന്നു. ബെബിൾഭാഗങ്ങളുടെ പ്രഥമവും, വ്യക്തമായി തെളിവാകുന്നതുമായ സാധാരണ അർത്ഥമല്ല അവർ പലപ്പോഴും സത്യത്തിന്റെ സൂചികയായി കണക്കാക്കുന്നത്. മറിച്ച് റോമൻ കത്തോലിക്ക മതത്തിന്റെ പാരമ്പര്യവിശ്വാസങ്ങളെയും, ആചാരങ്ങളെയും ഉറപ്പിച്ചുകൊണ്ടുള്ള അധികാരവൃന്ദങ്ങളുടെ പ്രബോധനങ്ങളെയാണ് അവർ സത്യത്തിന്റെ സൂചികയായി, മാനദണ്ധമായി കണക്കാക്കുന്നത്. റോമൻ കത്തോലിക്ക മതവിശ്വാസികൾ ബെബിളിനെ റോമൻ കത്തോലിക്ക മതത്തിന്റെ പാരമ്പര്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ വ്യാഖ്യാനിക്കുകയും മനസിലാക്കുകയും ചെയ്യാൻ ബാദ്ധ്യസ്ഥരാണ് (കാറ്റക്കിസം 113). റോമൻ കത്തോലിക്ക മതം പരിഭാഷപ്പെടുത്തിയതും, അവരുടെ പ്രതേ്യക അടിക്കുറിപ്പുകൾ അടങ്ങിയിരിക്കുന്നതുമായ ബെബിൾ മാത്രമേ വായിക്കാവൂ എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ജനങ്ങൾക്ക് നൽകുന്നു. മജിസ്റ്റീരിയത്തിന്റെ ആധിപത്യവും, മജിസ്റ്റീരിയത്തോടുള്ള ജനങ്ങളുടെ കൂറും, പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കുന്നതിനും സ്വയം തിരുത്തുന്നതിനും വലിയ തടസമായി നിൽക്കുന്നു.
യേശുവിനോടുള്ള വ്യക്തിപരമായ ബന്ധത്തിന് തടസമുണ്ടാക്കുന്ന മതവും അധികാരികളും ജനങ്ങളെ ബന്ധനത്തിലാക്കുന്നു. രക്ഷ യേശുവിലൂടെ മാത്രമാണ് എന്നും, ഏതെങ്കിലും സഭകളിലൂടെയോ, മതത്തിലൂടെയോ അല്ല എന്നും വ്യക്തമായി പഠിപ്പിക്കാത്ത മതസംവിധാനം മനുഷ്യനെ അടിമയാക്കും. ശുദ്ധമായ ദെവികസ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ ബന്ധങ്ങൾ ദെവത്തോടും മനുഷ്യരോടും വളർത്തിയെടുക്കാൻ മനുഷ്യരെ സഹായിക്കാത്ത മതം, മനുഷ്യരെ അടിമകളാക്കും. അത്തരം മതങ്ങളിലെ അധികാരികൾ സേഛാധിപത്യ പ്രവണതകളിലുടെ വിശ്വാസികളെ ചൊൽപ്പടിയിൽ നിർത്താൻ വ്യഗ്രത കാണിക്കും. അത്തരക്കാർ പലരും തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾ സംരക്ഷിക്കാൻ തക്ക ന്യായീകരണങ്ങൾ കണ്ടെത്താൻ വേണ്ടി ബെബിൾ ദുർവ്യാഖ്യാനം ചെയ്യും. ജനങ്ങൾക്ക് തങ്ങളുടെ അധികാരികളെ സുഹൃത്തുക്കളെപ്പോലെ സമീപിക്കാൻ കഴിയുന്നില്ലെങ്കിൽ അത്തരം അധികാരികൾക്ക് ക്രിസ്തീയ അധികാരികളായിരിക്കാനുള്ള അർഹതയില്ല.
ക്രിസ്തുവിരുദ്ധരായ അധികാരികൾക്കും പാരമ്പര്യങ്ങൾക്കും കീഴടങ്ങുന്നത് ആത്മഹത്യാപരമാണ്. സഭ മനസിലാക്കുന്ന അർത്ഥത്തിലേ ബെബിളിനെ മനസിലാക്കൂ എന്ന് തീരുമാനിച്ചിരിക്കുന്ന ആൾ യഥാർത്ഥത്തിൽ മാനദണ്ധമായി സ്വീകരിക്കുന്നത് ബെബിളിനെയല്ല, ബെബിളും പാരമ്പര്യവുമല്ല, മറിച്ച് അയാൾ സഭ എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന അധികാരത്തിലിരിക്കുന്ന ചില വ്യക്തികളുടെ തീരുമാനങ്ങളെ മാത്രമാണ്. അങ്ങനെ അയാൾ സ്വന്തം ചിന്താശക്തിയെ തനിക്ക് യാതൊരു പരിചയവുമില്ലാത്ത വ്യക്തികൾക്കും, ശക്തികൾക്കും അടിയറവയ്ക്കുന്നു. പഠിപ്പിക്കുവാനുള്ള അധികാരം ഒരുകൂട്ടം ആളുകൾക്ക് അടിയറ വയ്ക്കുകയും, അവരുടെ വ്യാഖ്യാനങ്ങളെ തെറ്റുപറ്റാത്തതും, ആധികാരികവും ആണെന്ന് അനുമാനിക്കുകയും ചെയ്യുന്നത് ഏറ്റവും അപകടമാണ്. ഉദാഹരണത്തിന് പുറ 20:4,5-ഉം കാറ്റക്കിസം 2129-2132-ഉം താരതമ്യപ്പെടുത്തുക. അങ്ങനെ തെറ്റായ വ്യാഖ്യാനം വഴിയായി ജനങ്ങളെ അവരറിയാതെ തന്നെ വിഗ്രഹാരാധികളാക്കി മാറ്റുന്നു. എങ്കിലും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ജനങ്ങൾക്കു കഴിയില്ല.
നാം ആശ്രയിക്കേണ്ടത് സഭാധികാരികളെയല്ല യേശുവിനെയാണ്. കർത്താവിൽ എന്നേക്കും ആശ്രയിക്കുവിൻ; ദെവമായ കർത്താവ് ശാശ്വതമായ അഭയശിലയാണ് (ഏശ 26:4), എന്നാണ് ബെബിൾ പഠിപ്പിക്കുന്നത്. എന്നാൽ പ്രഥമമായി സഭാധികാരത്തെ ആശ്രയിക്കുന്നവർക്ക് സഭയുടെ അംഗീകാരമില്ലാതെ ദെവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ കഴിയില്ല. അവർക്ക് ദെവത്തെ അനുസരിക്കുന്നതിനേക്കാൾ സഭയെ അനുസരിക്കാനായിരിക്കും കൂടുതൽ വ്യഗ്രത. (ഇൗ പറയുന്നതിന്റെ താൽപര്യം പ്രബോധകരുടെ പ്രാധാന്യം വെട്ടിച്ചുരുക്കാനല്ല, മറിച്ച് കള്ളപ്രബോധകരെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഉൗന്നിപ്പറയാനാണ്)
ബെബിളിൽ കൃത്രിമംചെയ്യുന്ന ലിബറലിസ തന്ത്രം സഭകളിൽവ്യാപിക്കുന്നു
ഇതിന് പ്രകടമായഒരുഉദാഹരണമാണ് റോമൻ കത്തോലിക്ക മതത്തിലെചില പ്രവണതകൾ. റോമൻ കത്തോലിക്ക മതത്തിലെ പൊള്ളയായ ചില അവകാശവാദങ്ങളെപ്പറ്റി നാം അവബോധമുള്ളവരായിരിക്കണം. റോമമതക്കാർക്കും ദെവവചനം തന്നെ ആധികാരികതയുടെ അടിസ്ഥാനം. പക്ഷെ ദെവവചനം എന്നതുകൊണ്ട് അവർ എന്ത് അർത്ഥമാക്കുന്നുഎന്നത്വളരെസൂക്ഷ്മതയോടെ പരിശോധിക്കേണ്ട വിഷയമാണ്. ബെബിൾഅതിൽതന്നെ അപൂർണ്ണമാണെന്നും, അതിനാൽബെബിളിനോടുകൂടെ പാരമ്പര്യങ്ങളും അപ്പോക്രിഫയും കൂട്ടിച്ചേർത്താൽ മാത്രമേദെവവചനം പൂർണ്ണമാകുകയുള്ളൂ എന്നുമുള്ള അപകടകരമായ നിലപാടാണ്റോമമതത്തിനുള്ളത്. തങ്ങളുടെബെബിളിന് മറ്റുള്ളവരുടെ ബെബിളിനെക്കാൾ വലുപ്പംകൂടുതലുണ്ട്എന്ന്ചിലർവ്യർത്ഥാഭിമാനം കൊള്ളുന്നു. എന്നാൽ 66 പുസ്തകങ്ങൾക്ക് പകരം 73 പുസ്തകങ്ങൾ ഉള്ളത് പൂർണ്ണതയല്ല, വികലതയാണ്. വലുത്ചെറുതിനെക്കാൾ നല്ലതാകണമെന്നോ, ശരിയാകണമെന്നോ ഇല്ല. നമ്മുടെ കയ്യിൽ 10 വിരലിന് പകരംഅതിൽകൂടുതൽ വിരലുള്ളത് നല്ലതോ, വികലതയോ?
അവർ പാരമ്പര്യത്തിനും സഭയുടെ ബെബിൾ വ്യാഖ്യാനത്തിനും ബെബിളിന് തുല്യമായ സ്ഥാനം കൊടുക്കുന്നു. അങ്ങനെ ദെവവചനത്തെക്കാൾ സ്ഥാനം മനുഷ്യചിന്തകൾക്ക് കൊടുക്കുന്നു. സഭയാണ്ലോകത്തിന് ബെബിൾ നൽകിയതെന്നും, അതിനാൽ തങ്ങളുടെ മജിസ്റ്റീരിയത്തിന് മാത്രമേബെബിൾശരിയായിവ്യാഖ്യാനിക്കാൻ കഴിയൂ എന്നുമുള്ള അപകടകരമായഅവകാശവാദം റോമൻകത്തോലിക്ക മതക്കാർ തെറ്റായിഉന്നയിക്കുന്നു. പഴയനിയമവും റോമൻ കത്തോലിക്ക മതമാണ്ലോകത്തിന് നൽകിയത്എന്ന്ചിന്തിക്കുന്നവർ ക്രിസ്തുവിന് മുമ്പും റോമൻ കത്തോലിക്ക മതംഉണ്ടായിരുന്നോഎന്നും പത്രാസിനും മുമ്പ് മാർപ്പാപ്പ ഉണ്ടായിരുന്നോഎന്നുംകൂടിചിന്തിക്കണം. അതുപോലെതന്നെ പുതിയനിയമവും റോമൻ കത്തോലിക്ക മതമാണ്ലോകത്തിന് നൽകിയത് എന്ന് തെറ്റിദ്ധരിക്കുന്നവർ ചിന്തിക്കേണ്ട ഒരുകാര്യമുണ്ട്. അതായത് അവയുടെ എഴുത്തുകാരായ പൗലോസ്, പത്രാസ്, യോഹന്നാൻ തുടങ്ങിയവർ റോമൻ കത്തോലിക്കരായിരുന്നോ? അവരുടെ ജീവിതലക്ഷ്യം യേശുവിനെ പ്രസംഗിക്കുകയും സാക്ഷിക്കുകയും ചെയ്യുകയായിരുന്നോ അതോ റോമമതം സ്ഥാപിച്ച് അതിലൂടെ ബെബിൾ രചന നടത്തുകയായിരുന്നോ?
ബെബിൾ തനിയെ അപൂർണ്ണമാണെന്നും അതുകൊണ്ട് അപ്പോക്രിഫയും കൂടി ബെബിളിനോട്കൂട്ടിച്ചേർക്കണം എന്നുമുള്ള സത്യസന്ധതയില്ലാത്ത നിലപാടാണ് റോമൻ കത്തോലിക്ക മതത്തിനുള്ളത്. റോമൻ കത്തോലിക്കരല്ലാത്ത ക്രിസ്തുമതക്കാർ പൊതുവെഅംഗീകരിക്കാത്ത ചില പുസ്തകങ്ങൾ റോമൻ കത്തോലിക്കരുടെബെബിളിലുണ്ട്. ആ പുസ്തകങ്ങൾ അപ്പോക്രിഫ (നിഗൂഡമായത്, അംഗീകരിക്കപ്പെടാത്തത് എന്നർത്ഥം) എന്ന പേരിൽഅറിയപ്പെടുന്നു. പഴയ ഉടമ്പടിക്കും പുതിയ ഉടമ്പടിക്കും ഇടയിലുള്ള കാലഘട്ടത്തിൽ യഹൂദ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ചില പുസ്തകങ്ങളാണ് അപ്പോക്രിഫ. അവ യഹൂദരുടെ വിശുദ്ധ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതുതന്നെ അവയ്ക്ക്വേണ്ടത്ര ആധികാരികത ഇല്ല എന്നതിന്റെ തെളിവാണ്. ഇൗ അപ്പോക്രിഫ പുസ്തകങ്ങൾ 1546-ലെ ട്രന്റ്കൗൺസിലിൽ വച്ചാണ് റോമൻ കത്തോലിക്ക മതക്കാരുടെ ബെബിളിലേക്ക്ചേർക്കപ്പെട്ടത്. ഇത്ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത ഒരു നടപടിയാണ്. കാരണംദെവംതന്റെവചനം ഒളിച്ചുവക്കില്ല. ദെവം ദെവനിവേശിതമായി പല പുസ്തകങ്ങളും നൽകുകയും അതിനുശേഷം അനേക നൂറ്റാണ്ടുകാലത്തേക്ക് അവ ദെവനിവേശിതമല്ല എന്ന ധാരണദെവജനത്തിന് നല്കുകയുംചെയ്യുകയില്ല. എന്നാൽ ഇൗ രീതിയിലുള്ള ദെവവിരുദ്ധമായ ചിന്താഗതിയാണ് റോമൻ കത്തോലിക്ക മതംഅപ്പോക്രിഫ പുസ്തകങ്ങളെ സംബന്ധിച്ച്സ്വീകരിച്ചിരിക്കുന്നത്.
ചിന്താവിഷയങ്ങളുംചോദ്യങ്ങളും
സഭാധികാരത്തിന്റെ വ്യാഖ്യാനം സ്വീകരിക്കുന്നതിലൂടെ മാത്രമേ ദെവീകസത്യങ്ങളെക്കുറിച്ച് ബോദ്ധ്യം ലഭിക്കൂ എന്ന വാദം ജനങ്ങളെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താനുള്ള അധികാരികളുടെ തന്ത്രമല്ലേ? നമ്മെ എല്ലാസത്യവും പഠിപ്പിക്കാൻ ആരെഅയയ്ക്കാമെന്നാണ്യേശു പറഞ്ഞത്-മെത്രാനെയോ, സഭാപ്രസ്ഥാനങ്ങളെയോ, പരിശുദ്ധാത്മാവിനെയോ? അധികാരികൾവിശ്വാസികളുടേതാണ്. അല്ലാതെ വിശ്വാസികൾ അധികാരികളുടേതല്ല. അധികാരികൾ വിശ്വാസികൾക്ക്വേണ്ടിയുള്ളതാണ്. അല്ലാതെ വിശ്വാസികൾ അധികാരികൾക്ക്വേണ്ടിയുള്ളതല്ല. നിങ്ങളുടെഅധികാരികളിൽ നിന്നു നിങ്ങൾക്ക്ലഭിക്കുന്നത് ബന്ധനമോ സ്വാതന്ത്ര്യമോ? ബെബിൾപ്രകാരം നമ്മുടെ ജീവിതത്തെ മാറ്റണം. അല്ലാതെ നമ്മുടെ ജീവിതപ്രകാരം ബെബിളിനെ മാറ്റിവ്യാഖ്യാനിക്കാൻ ശ്രമിക്കരുത്. ബെബിൾ മനസിലാക്കാത്തതുകൊണ്ടു നമുക്ക്തെറ്റുപറ്റുമെന്ന് യേശു പഠിപ്പിക്കുന്നു. എന്നാൽ നാം ബെബിൾ മനസിലാക്കാൻ ശ്രമിച്ചാൽ നമുക്ക്തെറ്റുപറ്റുമെന്ന്ചിലർ പഠിപ്പിക്കുന്നു. അങ്ങനെ യേശു പഠിപ്പിച്ചതിന് നേരെവിപരീതമായി പഠിപ്പിച്ച്ചിലർ ജനങ്ങളെ ഭയപ്പെടുത്തുകയും അങ്ങനെ സ്വയമേബെബിൾ പഠിച്ച്സത്യം മനസിലാക്കുന്നതിൽ നിന്ന്അവരെ പിന്തിരിപ്പിക്കുകയുംചെയ്യുന്നു. ഇത്തരം ക്രിസ്തുവിരുദ്ധശക്തികൾ ഏതൊക്കെയാണെന്ന്തിരിച്ചറിയുക. ബെബിൾവായിക്കുന്നത്മാരക പാപമായിറോമമതം കരുതിയ ഒരുകാലമുണ്ടായിരുന്നോ? ബെബിൾ വായിക്കുന്നതിൽ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത് എന്തുകൊണ്ട്? ഇത് പത്രാസിന്റെ അഭിപ്രായത്തിനു പോലും വിരുദ്ധമല്ലേ? (2പത്രാ 1:19-21) സാധാരണക്കാർ ബെബിൾ വായിച്ചാൽ തെറ്റുപറ്റും എന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ റോമമതംഎന്നെങ്കിലും ജനങ്ങൾക്ക്ബെബിൾ നിരോധിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത്ദെവീകമാണോഎന്ന്ചിന്തിക്കുക. 1229 ലെ ടൗലോസ്കൗൺസിൽ (Council of Toulouse) സാധാരണജനങ്ങൾക്കുള്ള ബെബിൾവിതരണം നിരോധിച്ചോ? മദ്ധ്യകാലഘട്ടം അന്ധകാരയുഗമായിത്തീർന്നതിന്റെ പ്രധാനകാരണം സാധാരണജനങ്ങൾക്കു ദെവവചനത്തിന്റെ പ്രകാശംലഭിക്കാതെ പോയതല്ലേ? ബെബിൾവിതരണംചെയ്യുന്ന ബെബിൾസൊസെറ്റികൾ ക്കെതിരെറോമമത നേതൃത്വംസംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ? റോമമത നേതൃത്വംഎന്നെങ്കിലും ബെബിൾകത്തിച്ചു നശിപ്പിച്ചിട്ടുണ്ടോ? ദെവത്തിന്റെ പ്രതിനിധികൾ എന്ന്സ്വയം അവകാശപ്പെടുന്നവർ ഇത്തരം ദെവവിരോധം കാണിക്കുന്നതിൽ നിന്ന് നിങ്ങൾഎന്ത് മനസിലാക്കുന്നു? അവർ യഥാർത്ഥത്തിൽ ദെവത്തിന്റെ പ്രതിനിധികളാണോ? റോമമതം ആധിപത്യം പുലർത്തിയഏതാണ്ട് 1000-ൽ അധികംവർഷങ്ങളിൽ ജനങ്ങൾക്ക്ബെബിൾവായിക്കാനും ദെവഹിതം അറിയാനുമുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നോ? അതോ ജനങ്ങൾ അജ്ഞതയിലും അന്ധവിശ്വാസത്തിലും തളക്കപ്പെട്ടിരുന്നോ? തങ്ങളുടെ സഭയുടെ ചരിത്രവും പ്രബോധനങ്ങളും കുറെയെങ്കിലും അറിയാവുന്ന എത്ര റോമമതക്കാരുണ്ട്? അവരെ റോമമതക്കാരാക്കുന്നത് അധികാരികളോടുള്ള വിധേയത്വം മാത്രമല്ലെങ്കിൽ പിന്നെന്താണ്? റോമമതം ബെബിളിനെതിരെ നിലകൊണ്ടതിനു കാരണം റോമമതം ബെബിളിനെ ഭയപ്പെട്ടതുകൊണ്ടല്ലേ? റോമമതംബെബിളിനെ ഭയപ്പെട്ടതിനു കാരണം ബെബിൾ റോമമതത്തിന് എതിരായതുകൊണ്ടല്ലേ? ജനങ്ങൾ ബെബിൾ വായിച്ചാൽ അവർസത്യം മനസിലാക്കുകയും, സഭയുടെ സത്യവിരുദ്ധവും, മനുഷ്യവിരുദ്ധവുമായ നയങ്ങൾതെറ്റാണെന്ന് അവർ തിരിച്ചറിയുമോ എന്നും ഭയന്നിട്ടല്ലേ? ബെബിളുംകത്തോലിക്കസഭയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടോ? ഉണ്ടെങ്കിൽഏതിനെ അംഗീകരിക്കാനാണ്താങ്കൾഇഷ്ടപ്പെടുക? അറിഞ്ഞോ, അറിയാതെയോ ബെബിളിനെതിരെ നീങ്ങുന്നവർആണിയിൽതൊഴിക്കുന്നവരും, കാറ്റിനെതിരെ തുപ്പുന്നവരുമല്ലേ? ബെബിൾ സാധാരണക്കാർക്കുവേണ്ടി എഴുതപ്പെട്ടതാണെങ്കിലും, അതുവായിച്ചുമനസിലാക്കാൻ ജനങ്ങൾക്കു കഴിവില്ല എന്നു പറഞ്ഞ്അവരെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ദുരുദ്ദേശം സാധാരണ ജനങ്ങൾ ബെബിൾ വായിക്കാൻ ശ്രമിക്കുക പോലുംചെയ്യരുത് എന്നതല്ലേ? കത്തോലിക്ക സഭയുടെഒൗദേ്യാഗികവും, ഏകചിത്തവുമായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽമാത്രമേ ജനങ്ങൾ ബെബിൾ മനസിലാക്കാവൂ എന്ന ചിന്താഗതിയുടെ ഫലമായി ജനങ്ങൾക്കുബെബിൾ വായിക്കാൻ താൽപര്യമില്ലാതായിഎന്നത്ശരിയാണോ? അതിന്റെ ഫലമായിവെദികർ പോലുംതങ്ങളുടെആത്മീയജീവിതത്തിൽ ബെബിളിനെക്കാൾ കൂടുതലായിമറ്റ് പല പ്രാർത്ഥന പുസ്തകങ്ങളെയും ആശ്രയിക്കുന്നു എന്നതുശരിയല്ലേ? കത്തോലിക്ക സഭയുടെ ഒൗദേ്യാഗികവ്യാഖ്യാനത്തെക്കാൾ പ്രധാനം ബെബിൾതന്നെയല്ലേ? ബെബിളിനെ ചിലരുടെവ്യാഖ്യാനത്തിലൂടെ ഒതുക്കിക്കളയാൻ ശ്രമിക്കുന്നത്ശരിയാണോ?. അങ്ങനെ ബെബിൾമാത്രമല്ല മറ്റ് പല ആചാരാനുഷ്ഠാനങ്ങളും നിഗൂഢത നിറഞ്ഞതായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന്റെ ഉദ്ദേശം ജനങ്ങൾസ്വന്തമായി ദെവവചനസത്യങ്ങൾ മനസിലാക്കുകയും അങ്ങനെ സഭാധികാരികളുടെ നിയന്ത്രണത്തിൽനിന്ന് രക്ഷപെടുകയും ചെയ്യരുത് എന്നതല്ലേ? സഭാധികാരികളുടെ തീരുമാനങ്ങളം, സഭയുടെ പാരമ്പര്യങ്ങളും ദെവീകസത്യങ്ങളെ ജനങ്ങളിൽ നിന്നുംമറച്ചുവയ്ക്കുന്നതിനല്ലേ?
നാം സ്വീകരിക്കേണ്ട ചില പ്രായോഗിക നടപടികൾ
രക്ഷക്ക് ആവശ്യമാണെന്ന്ബെബിളിൽ പറയുന്ന കാര്യങ്ങൾഏതൊക്കെ എന്ന് കണ്ടുപിടിക്കുക. അവയിൽഏതൊക്കെ കാര്യങ്ങൾതാങ്കൾഇതുവരെ ചെയ്തിട്ടില്ല എന്ന് കണ്ടുപിടിക്കുക. രക്ഷക്കുവേണ്ടി നിങ്ങൾ അനുസരിക്കുന്നതും, ബെബിളിൽ പറഞ്ഞിട്ടില്ലാത്തതുമായ പാരമ്പര്യവിശ്വാസങ്ങൾ ഏതൊക്കെ എന്ന്കണ്ടുപിടിക്കുക. താങ്കളുടെ സഭയുടെ പാരമ്പര്യങ്ങൾ അനുസരിക്കുന്നതിലൂടെ ബെബിളിലെ ഏതൊക്കെ കൽപനകളാണ് താങ്കൾലംഘിക്കുന്നതെന്ന്കണ്ടുപിടിക്കുക. യേശു സഭ സ്ഥാപിച്ചു. അതിനെതിരെ സാത്താന്റെ ശക്തികൾ ജയിക്കുകയില്ല. പക്ഷെ ആ സഭ റോമമതമാണ്എന്നതിന് ശരിയായ എന്തെങ്കിലും തെളിവുണ്ടോഎന്ന്ചിന്തിച്ച് നോക്കുക. മരിച്ച ആത്മാക്കളോടുള്ള കൂട്ടായ്മയും സഹായഅഭ്യർത്ഥനകളും, മറ്റ്മതങ്ങളിൽ കാണുന്ന പലതരത്തിലുള്ള മാന്ത്രികവിദ്യകളും തമ്മിൽ അടിസ്ഥാനപരമായി എന്തെങ്കിലും ബന്ധമുണ്ടോഎന്ന് പരിശോധിക്കുക. സാത്താന് ചെയ്യാൻ കഴിയാത്ത എന്തെങ്കിലുംകാര്യങ്ങൾ താങ്കളുടെ വിശ്വാസ കൂട്ടായ്മയിൽചെയ്യുന്നുണ്ടോ? സാത്താന് ദെവവചനത്തിൽ വിശ്വസിക്കാനോ, അത് അനുസരിക്കുവാനോ കഴിയില്ല.ദെവവചനത്തിൽ വിശ്വസിക്കാനും അത് അനുസരിക്കാനും താങ്കൾക്ക് കഴിയുന്നുഎന്ന് ആത്മാർത്ഥമായി പറയുവാൻ താങ്കൾക്ക് സാധിക്കുമോ? നിങ്ങൾ സാത്താന്റെ വശത്താണെങ്കിൽ യേശുവിന്റെ വശത്തേക്ക് മാറാൻ നിങ്ങൾക്ക്ഇപ്പോൾ അവസരമുണ്ട്എന്ന് മനസിലാക്കുക.