പത്രാസിൽ തുടങ്ങി യൂദാസിൽ അവസാനിക്കുന്നവർ
പത്രാസിന്റെ പേരിൽ അധികാര ദുർവിനിയോഗം നടത്തി ജനത്തെ വഴി തെറ്റിക്കുന്നവർ
ക്രിസ്തുവിന്റെ ശരീരമായ സഭയിലെ അധികാര വിനിയോഗത്തെപ്പറ്റിയുള്ള അന്തിമ തീരുമാനം ബെബിളിലൂടെ വ്യക്തമാകുന്ന ദെവീകതീരുമാനമാണ്. ആ ദെവീകതീരുമാനത്തെ വളച്ചൊടിക്കാനുള്ള ചില അധികാരികളുടെ പ്രവണത അന്ധകാരശക്തികളാൽ പ്രരിതമാണ്. ക്രിസ്തുവിന്റെ സഭയുടെ വിശ്വാസസംഹിത ക്രിസ്തുവിന്റെ അഭിപ്രായത്തിലധിഷ്ടിതമായിരിക്കണം. അല്ലാതെ അധികാരികളുടെ അഭിപ്രായമോ, മാനുഷിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള ഏതെങ്കിലും അധികാരവ്യവസ്ഥിതിയുടെ തീരുമാനമോ ആകാൻ പാടില്ല. ജനങ്ങളുടെ മേൽ യജമാനത്വം പുലർത്തുകയും, അധികാരം അടിച്ചേൽപ്പിക്കയും ചെയ്യുന്നതരത്തിലുള്ള അധികാരവിനിയോഗം ക്രിസ്തീയമല്ല. (മത്താ. 20: 2028). താക്കോൽക്കാരന്റെ ഉത്തരവാദിത്വം അധികാരത്തിമിർപ്പല്ല, മറിച്ച് സേവനമാണ്. മറ്റുള്ളവരെ മുറിക്കുള്ളിലേക്കു പ്രവേശിപ്പിക്കാനുള്ള അവസരമാണ്. നീ ജീവനുള്ള ദെവത്തിന്റെ പുത്രനാണ്എന്ന പത്രാസിന്റെ വിശ്വാസപ്രഖ്യാപനമാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള മാർഗ്ഗം (താക്കോൽ) എന്നുള്ള യാഥാർത്ഥ്യം പത്രാസുമായുള്ള സംഭാഷണത്തിലൂടെ വ്യക്തമാക്കുക മാത്രമാണ് യേശു ചെയ്തത്. മറ്റുള്ളവർക്ക് യേശുവിലുള്ള വിശ്വാസം വഴിയായി സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാനുള്ള അവസരം സുവിശേഷത്തിലൂടെ നല്കി, അവരെ സഹായിക്കാനുള്ള സേവനകർത്തവ്യത്തെ ഒരു ഭൗതീകവ്യവസ്ഥിതി കെട്ടിപ്പടുക്കാനും ജനങ്ങളുടെ മേൽ അധികാര ദുർവിനിയോഗം നടത്തുവാനുമുള്ള അവസരമായി ദുർവ്യാഖ്യാനം ചെയ്യുന്നത് ദെവവചന വിരുദ്ധമാണ്. യേശു നൽകിയ ആത്മീയ ശുശ്രൂഷയെ ഭൗതീകവാദികൾ ഭൗതീകവല്ക്കരിച്ചിരിക്കുന്നു. കുഞ്ഞാടിന്റെ വേഷത്തിൽ വരുന്ന ഇത്തരം ചെന്നായ്ക്കളെ സൂക്ഷിക്കുക. സാത്താൻ പ്രകാകദൂതന്റെ വേഷത്തിൽ പോലും വന്ന് അനേകരെ വഞ്ചിക്കും എന്ന് ദെവവചനം പറയുന്നു.
യേശുവിന്റെ ആടുകളെ, യേശുവിൽ വിശ്വസിക്കുന്ന ആളുകളെ, മേയ്ക്കുക (നയിക്കുക) എന്ന ആത്മീയ ശുശ്രൂഷയാണ് യേശു പത്രാസിനെ ഏല്പിച്ചത് (യോഹ. 21:1517; 1പത്രാ. 5:24). അങ്ങനെ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാൻ ആളുകളെ ഒരുക്കുക, സഹായിക്കുക എന്നുള്ള ഉത്തരവാദിത്വമാണ് വാസ്തവത്തിൽ യേശു പത്രാസിന് നല്കിയത്. എന്നാൽ ഇത് പത്രാസിന്റെ മാത്രം ഉത്തരവാദിത്വമല്ലന്ന് പത്രാസ് തന്നെ വ്യക്തമാക്കുന്നു. എന്നാൽ സ്വയം ഇടയന്മാരെന്നും, നേതാവെന്നും, പിതാവെന്നും ഒക്കെ സ്വയം പുകഴ്ത്തികാണിക്കുകയും, അതേ സമയം തന്നെ ആടുകളെ ചിതറിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന കൂലിക്കാരായ കള്ളഇടയരെ യേശു വളരെ ശക്തമായ ഭാഷയിൽ എതിർത്തു (മത്താ. 23: 412). ഭൂമിയിലുള്ള ആഡംബരങ്ങളും പ്രതാപവുമെല്ലാം സാത്താന്റെ നിയന്ത്രണത്തിലാണ്. അതിനാൽ സഭാധികാരികളെന്ന് അവകാശപ്പെടുകയും, ഇൗ ലോകത്തിന്റെ ആഡംബരങ്ങളിലും, പ്രതാപത്തിലും പങ്കുപറ്റുകയും ചെയ്യുന്നവർ ദെവത്തിന്റെയല്ല, മറിച്ച് സാത്താന്റെ ശുശ്രൂഷകരായിരിക്കാനാണ് സാധ്യത കൂടുതൽ. ദെവത്തിന് ശുശ്രൂഷചെയ്യുന്നവർ അതേ സമയംതന്നെ മനുഷ്യരുടെയും ശുശ്രൂഷകരായിരിക്കണം. ദെവത്തിന്റെ ശുശ്രൂഷകരെന്ന ലേബലിൽ മനുഷ്യരുടെ മേൽ അധികാരം അടിച്ചേല്പിക്കുകയും, മനുഷ്യരെ പലവിധത്തിലും ചൂഷണം ചെയ്യുകയും, അന്യായം പ്രവർത്തിക്കയും, സത്യവിരുദ്ധമായി പെരുമാറുകയും ചെയ്യുന്നവരെ ദെവത്തിന്റെ ശുശ്രൂഷകരോ, ദാസരോ ആയി കണക്കാക്കുന്നത് ദെവവചന വിരുദ്ധമാണ്.
സഭയെന്നാൽ ഒരു പുരോഹിതവർഗ്ഗാധിഷ്ടിതമായ അധികാര ശ്രണീ സംവിധാനവും പ്രസ്ഥാനങ്ങളുമാണെന്ന കാഴ്ചപ്പാടും ദെവവചന വിരുദ്ധമാണ്. ഒരു പ്രതേ്യക പുരോഹിതഗണം പഴയനിയമത്തിന്റെ പ്രതേ്യകതയാണ്. എന്നാൽ പുതിയനിയമ കാലഘട്ടത്തിൽ എല്ലാ വിശ്വാസികളും യേശുവിൽ രാജകീയ പുരോഹിത ഗണമാത്തീർന്നിരിക്കുന്നു (1 പത്രാ. 2: 910). കൂദാശകൾ മുടക്കുന്നതിലൂടെയും മരിച്ചടക്ക് നിഷേധിക്കുന്നതിലൂടെയും ജനങ്ങളെ ഭീഷണിപ്പെടുത്തി തങ്ങളുടെ അധികാരനുകത്തിൽ ജനങ്ങളെ അടിമകളാക്കികഴിയുന്നത് അധികാരികൾക്കും ജനങ്ങൾക്കും മോശമാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയിലെ അവയവങ്ങളെ കൂട്ടിയിണക്കുന്ന വികാരം സ്നേഹമാണ്. ഭയം ആ അവയവങ്ങളെ ശിഥിലമാക്കും. സ്നേഹത്തിൽ ഭയമില്ല. ഭയമുള്ളിടത്ത് സ്നേഹവുമില്ല. എന്നാൽ തങ്ങളിൽ എങ്ങനെയോ വന്നു കൂടിയിരിക്കുന്ന സമ്പത്തും അധികാരവും ഉപയോഗിച്ച് ജനങ്ങളുടെ മേൽ പ്രമാണിത്വം പുലർത്താമെന്ന് ചിന്തിക്കുന്നത് തീർച്ചയായും ദെവികമല്ല. സമ്പത്തിലും, പ്രതാപത്തിലും ആശ്രയിക്കുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക ഒട്ടും എളുപ്പമെല്ലന്ന് യേശു തന്നെ പറഞ്ഞിരിക്കുന്നു. സമ്പത്തും പ്രതാപവും കുന്നു കൂടുന്നിടത്ത് ആത്മീയ ജീർണ്ണതയുമുണ്ടാകും. ഒപ്പം അധികാരമോഹികളായ കഴുകന്മാരും.
അധികാരത്തെപ്പെറ്റിയുള്ള യേശുവിന്റെ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. യേശു പറഞ്ഞു: എന്റെ രാജ്യം എെഹീകമല്ല, ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനാകണം. നിങ്ങൾ വിജാതിയരെപ്പോലെ ജനങ്ങളുടെ മേൽ പ്രമാണിത്വം പുലർത്തരുത്. ഇന്നത്തെ സഭകളിലുള്ള ദെവവചന വിരുദ്ധമായ അധികാര ദുർവ്വിനിയോഗത്തിലുള്ള തിന്മ മനസ്സിലാക്കാൻ കഴിയാത്തവിധം സാത്താൻ അധികാരികളുടെ ആത്മീയ കണ്ണുകളെ അന്ധമാക്കിയിരിക്കുന്നു. ജനങ്ങളാകട്ടെ തങ്ങൾ അനുഭവിക്കുന്ന ആത്മീയ അടിമത്വം യഥാർത്ഥത്തിൽ അടിമത്വമാണ് എന്ന് മനസ്സിലാക്കാൻ പോലും കഴിയാതെ ആസ്വദിക്കുകയാണ്. അവർ യഥാർത്ഥ സ്വാതന്ത്ര്യം എന്താണെന്നറിയാതെ അന്ധകാരത്തിൽ തപ്പിത്തടുയന്നു. അന്ധൻ അന്ധനെ വഴി നടത്തി രണ്ടുകൂട്ടരും കുഴിയിൽ വീണ് കിടന്നു രസിക്കുകയാണ്. ഇതാണ് ഇന്നത്തെ സഭകളുടെ സ്ഥിതി. ഭൗതീകതക്ക് ആത്മീയതയുടെ പരിവേഷം. പച്ചയായ കപടത. ക്രിസ്തുവിന്റെ ശരീരമായ സഭയെ ഇന്നത്തെ അധികാരികൾ ഒരു സമ്പദ്ഘടനയായി തരം താഴ്ത്താൻ ശ്രമിക്കുന്നു. സത്യത്തെ കൊല്ലുക എന്നത് പുരോഗിതവർഗ്ഗത്തിന്റെ പാരമ്പര്യത്തിൽപ്പെടുന്ന കാര്യമാണ്. യേശുവിനെ കൊന്നത് അന്നത്തെ പുരോഹിതവർഗ്ഗത്തിന്റെ കുടിലതയും, അസൂയയും മൂലമായിരുന്നല്ലോ. യേശുവിന്റെ ശിഷ്യർ എന്ന് അവകാശപ്പെടുകയും ഇൗ ലോകത്തിന്റേതായ രാജകീയ പ്രൗഡിയും പ്രതാപവും അനുഭവിച്ചു വാഴുകയും ചെയ്യുന്നത് സത്യവിരുദ്ധവും, യേശുവിനോട് ചെയ്യുന്ന വലിയ അപരാധവുമാണ്. ഇത്തരം തെറ്റായ സാക്ഷ്യങ്ങൾ (കോമാളിത്വങ്ങൾ) അനേകർക്ക് യേശുവിന്റെ സത്യം സ്വീകരിക്കുന്നതിന് തടസ്സമായിത്തീരുന്നു. അധികാരമോഹികളെ സൂക്ഷിക്കുക.
പത്രാസിനെ എങ്ങനെ അനുകരിക്കണം
ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ അനുകരിക്കാനാഗ്രഹിക്കുന്ന പുതിയനിയമ വ്യക്തി ഒരുപക്ഷേ പത്രാസായിരിക്കാം. എന്നാൽ പത്രാസിന്റെ സൽഗുണങ്ങളല്ല മറിച്ച് ബലഹീനതകളാണ് ഇന്നത്തെ ക്രിസ്ത്യാനികളുടെ ജീവിതത്തിലെ മുഖമുദ്രകൾ. യേശുവിനെ തള്ളിപ്പറയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ പത്രാസ് കയ്യാഫാസിന്റെ കൊട്ടാരത്തിന്റെ പ്രൗഡിയിൽ യേശുവിനെ തള്ളിപ്പറഞ്ഞു. രാജ്യത്തെ ഏറ്റവും അറിവുള്ളവരും, ധനികരും യേശുവിനെതിരെ തിരിഞ്ഞപ്പോൾ പത്രാസ് ഭയപ്പെട്ടു. അതുപോലെ ജീവിതത്തിൽ ചില സാഹചര്യങ്ങളിൽ ക്രിസ്തുവിന്റേതായ കാര്യങ്ങൾ ആകർഷണീയമായി തോന്നാതിരിക്കുമ്പോൾ ക്രിസ്തുവിനെ ഉപേക്ഷിക്കുന്ന പ്രവണത കാണാറുണ്ട്. യഥാർത്ഥത്തിൽ നമ്മുടെ ധെര്യവും വിശ്വാസവും നമ്മിൽതന്നെയല്ല ദെവത്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കേണ്ടത് (ഫിലി 4:13; ഗലാ 2:20; 6:14).
ദെവഭക്തിയിൽ നിന്ന് മത ഭക്തിയിലേക്ക് സഭകൾ അധഃപതിക്കുന്നു
സത്യദെവത്തെ അറിയുകയും, അനുസരിക്കുകുയും അനുഭവിക്കുകയും ചെയ്യുകയാണ് ദെവഭക്തിയുടെ സാരം. ദെവത്തെ തേടിയുള്ള മനുഷ്യന്റെ യാത്രയുടെ ഫലമായി അനേകം മതങ്ങൾ ഉടലെടുത്തു. ഒാരോ കൂട്ടത്തിന്റെയും പ്രതേ്യകമായ വിശ്വാസസംഹിതകളും, ആചാരരീതികളും, സ്ഥാപനങ്ങളും, പുണ്യസ്ഥലങ്ങളും എല്ലാം മതത്തിന്റെ ഭാഗമായിത്തീർന്നു. ക്രമേണ മനുഷ്യന്റെ ഭക്തി ദെവത്തിൽ നിന്ന് മതത്തിലേക്ക് തിരിഞ്ഞു. മതത്തോടുള്ള ഭക്തി മനുഷ്യന് യഥാർത്ഥ സമാധാനവും സന്തോഷവും നൽകുന്നില്ല. മറിച്ച് ദെവത്തോടുള്ള ഭക്തിയും ബന്ധവും മനുഷ്യന് ശാശ്വതമായ സമാധാനവും സന്തോഷവും ശക്തിയും പ്രധാനം ചെയ്യുന്നു. മനുഷ്യൻ തന്റെതന്നെ ആലസ്യം മൂലം ദെവത്തോടുള്ള ബന്ധം വിട്ട് മതത്തോടുള്ള ബന്ധത്തിലേക്ക് വഴിതെറ്റിവീണു. അങ്ങനെ ക്രമേണ മതഭക്തി വളർന്നു വന്നു. മതത്തിന്റെ പേരിൽ പല വിശ്വാസങ്ങളും, ആചാരാനുഷ്ടാനങ്ങളും, പാരമ്പര്യങ്ങളും, പ്രസ്ഥാനങ്ങളും വളർന്നുവന്നു. അവ മതഭക്തരുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. അവയുടെ ഒക്കെ പിന്നാലെ വഴിതെറ്റി ഒാടിയ മനുഷ്യൻ ദെവത്തെ മറന്നു. അങ്ങനെ മതഭക്തി ദെവവുമായുള്ള ബന്ധത്തിന് തടസമായിത്തീർന്നു.
ക്രിസ്തുസഭയും - പള്ളിപ്രസ്ഥാനങ്ങളും മതഭക്തിയും
ക്രിസ്തീയസഭ യേശുക്രിസിതുവിന്റെ ശരീരമായാണ് ബെബിൾ നിർവ്വചിക്കുന്നത്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരും അനുസരിക്കുന്നവരും എല്ലാം സഭയിലെ അംഗങ്ങളാണ്. സഭയെന്ന ശരീരത്തിലെ അവയവങ്ങളാണ്. സഭയിലെ അംഗങ്ങൾ വിശ്വസിക്കേണ്ടതും, അനുസരിക്കേണ്ടതും, ആരാധിക്കേണ്ടതും യേശുക്രിസ്തുവിനെ മാത്രമാണ്.
കാലത്തിന്റെ കുത്തെഴുക്കിൽ ലോകത്തിന്റെ ശക്തികൾ സഭയിലേയ്ക്ക് ഇരച്ചു കയറി. ആട്ടിൻവേഷമണിഞ്ഞ ചെന്നായ്ക്കൾ സഭാപ്രസ്ഥാനങ്ങളിൽ ധാരാളമായി. ഗോതമ്പു ചെടികൾക്കിടയിൽ കളകൾ ഇടതൂർന്നുവളർന്നു. യേശുവിന്റെ സത്യങ്ങളിൽ മായംചേർത്ത് മനുഷ്യാധികാരശ്രണിയിൽ അധിഷ്ടിതമായ ഒരു മതപ്രസ്ഥാനം വളർന്നുവന്നു. യേശുവിനോട് ഭക്തിയും കൂറും പുലർത്തുന്നതിന് പകരം, സഭാധികാരികളോടും, സഭാപ്രസ്ഥാനങ്ങളോടും ഭക്തിയും കൂറും പുലർത്തേണ്ട ഒരു മതസംവിധാനം രൂപം കൊണ്ടു. ഇൗ പുതിയ മതസംവിധാനം ജനങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ആവേശങ്ങളും ചടങ്ങുകളും നിർവ്വഹിച്ചുകൊടുത്തു. അതിനു പകരമായി ജനങ്ങൾ ഇൗ മതസംവിധാനത്തോട് ഭക്തി പുലർത്തി. അതിനിടയിൽ ജനങ്ങൾക്ക് ക്രിസ്തുവുമായുണ്ടായിരുന്ന വ്യക്തിപരമായ ആത്മീയബന്ധം നഷ്ടമായി. ജനങ്ങൾക്കും ദെവത്തിനും മദ്ധേ്യ മതമെന്ന പുതിയ വിഗ്രഹം ഉയർന്നുവന്നു. അങ്ങനെ ക്രിസ്തുവിന്റെ സഭയുടെ സ്ഥാനത്ത് ക്രിസ്തുമതം വളർന്നുവന്നു. ഇൗ പുതിയ ക്രിസ്തുമതത്തിൽ ക്രിസ്തീയത നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചവർക്കു ജീവൻ പോലും നഷ്ടമായി. അങ്ങനെ ക്രിസ്തീയത നഷ്ടപ്പെട്ട ക്രിസ്തുമതം ഇന്ന് സഭയെന്ന പേരിലും അറിയപ്പെടുന്നു. പലരെ സംബന്ധിച്ചിടത്തോളവും സഭയെന്നാൽ സഭാധികാരികളും സ്ഥാപനങ്ങളും പള്ളികളുമാണ്. പള്ളിയോടുള്ള ബന്ധമാണ് ക്രിസ്തുവിനോടുള്ള ബന്ധത്തെക്കാൾ പലർക്കും കൂടുതൽ യാഥാർത്ഥ്യമായിട്ടുള്ളത്. ഇതാണ് മതഭക്തിയുടെ പ്രതേ്യകത. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മതപ്രസ്ഥാനങ്ങൾ ആവശ്യമാണ് എന്ന സ്വാർത്ഥതാല്പര്യമാണ് ജനങ്ങളുടെ മതഭക്തിയുടെ അടിസ്ഥാനം. സ്വന്തം കാര്യം നേടാൻ വേണ്ടി അവർ പള്ളിയോടൊപ്പം ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ ഇൗ പള്ളിമതസംവിധാനത്തിൽ മുകൾ മുതൽ താഴെവരെ ആത്മീയത നഷ്ടപ്പെട്ട ഒരു ഭൗതീകസംവിധാനമാണ് നിലവിലിരിക്കുന്നത്. എന്നാൽ മുകൾ നിരയിലുള്ള അധികാരികളോ, താഴത്തെ നിരയിലുള്ള ജനങ്ങളോ ഇൗ യാഥാർത്ഥ്യം അംഗീകരിക്കില്ല. എന്നാൽ തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങൾ നേടാൻ കഴിയാതെ വരുമ്പോൾ ഇവരിൽ പലരും തങ്ങളുടെ മതപ്രസ്ഥാനങ്ങൾക്കെതിരെ തിരിയുന്നതു കാണാം. അവരുടെ താൽപര്യങ്ങൾ നേടിക്കൊടുത്താൽ അവരുടെ വിയോജിപ്പ് അതോടെ നിലക്കും.
എന്നാൽ ഇന്നത്തെ സഭാമത പ്രസ്ഥാനത്തിന്റെ വിശ്വാസസംഹിതയും ദെവവചനവും തമ്മിലുള്ള പ്രായോഗിക വെരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തിൽ സഭാപ്രസ്ഥാനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ മാത്രം ആശയശുദ്ധിയും, ആദർശധീരതയും ഉള്ളവർ ചുരുക്കം തന്നെ. നാം സത്യത്തിനുവേണ്ടി നിലകൊള്ളുന്നത് സത്യത്തിൽ അധിഷ്ടിതമായിട്ടായിരിക്കണം. അല്ലാതെ നമ്മുടെ സ്വാർത്ഥതാൽപര്യങ്ങളെ ലാക്കാക്കിയാകരുത്. പള്ളി മതത്തിന്റെ പ്രതേ്യകത അത് ഏതൊരു ആത്മീയ സംരംഭത്തെയും സ്ഥാപനവൽക്കരിക്കും എന്നതാണ്. യേശു തന്റെ ശുശ്രൂഷയെ ഒന്നും സ്ഥാപനവൽക്കരിച്ചില്ല. യേശുവിന്റെ സഭയും, മനുഷ്യനിർമ്മിതമായ ഇന്നത്തെ പള്ളിമതസഭയും തമ്മിലുള്ള വ്യത്യാസം ഇതുതന്നെയാണ്. സ്ഥാപനവത്ക്കരണത്തിന്റെ പ്രധാന പ്രരകഘടകം ബന്ധപ്പെട്ടവരുടെ സ്വാർത്ഥലാഭക്കൊതിയും അധികാരമോഹവുമാണ്. ചുരുക്കിപ്പറഞ്ഞാൽ ഇന്നത്തെ പള്ളിമതസഭാ പ്രസ്ഥാനങ്ങളുടെ എല്ലാത്തട്ടുകളിലും ആത്മീയതയുടെ വേഷംകെട്ടി, ഭൗതീകനേട്ടങ്ങളിലും അധികാരമോഹത്തിലും നോട്ടമിട്ടിരിക്കുന്ന ഒരുകൂട്ടം ആളുകളെ കാണാം. ഇത്തരക്കാരെ യേശു കപടനാട്യക്കാർ എന്നാണ് വിളിച്ചത്.
ഇത്തരം മതഭക്തർക്ക് ദെവീകകല്പനകളോടൊ, ദെവീകമൂല്യങ്ങളോടൊ യാതൊരു ബഹുമാനവും കൂറും ഇല്ല. അവർക്കു തങ്ങളുടെ ഭൗതീകമതസംവിധാനങ്ങളോടാണ് കൂറ്. അതുകൊണ്ട് മത അധകാരികൾക്ക് ഇത്തരം മതഭക്തരെ സാമൂഹ്യ സംഘർഷങ്ങൾ ഉണ്ടാക്കി തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പോലും പ്രരിപ്പിക്കാൻ കഴിയും. മനുഷ്യസ്ഥാപന കേന്ദ്രീകൃതമായ ആത്മീയ സംവിധാനത്തെയാണ് മതം എന്നുദ്ദേശിക്കുന്നത്. എന്നാൽ ശരിയായ ആത്മീയ സംവിധാനത്തിൽ നമ്മുടെ കേന്ദ്രബിന്ദു ദെവം മാത്രം ആയിരിക്കണം. കാരണം മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യമായ പാപമോചനവും രക്ഷയും പ്രദാനം ചെയ്യാൻ ഒരു മതത്തിനും കഴിയില്ല. ദെവത്തിന് മാത്രമെ കഴിയൂ. അതിനാൽ ദെവഭക്തിവിട്ട് മതഭക്തിയിലേക്കുള്ള മനുഷ്യന്റെ മാറ്റം അവന്റെ ആത്മീയ അധഃപതനത്തിന്റെ ആരംഭമാണ്. ഇത്തരക്കാർ യാഥാർത്ഥത്തിൽ ചെയ്യുന്നത് ജീവന്റെ ഉറവയായ ദെവത്തെ വിട്ടുപേക്ഷിച്ച് പൊട്ടക്കിണറുകൾ കുഴിക്കുകയാണ്.
യൂദാസ് ഒരിക്കൽ ദെവദാസനായിരുന്നു
യൂദാസിനെക്കുറിച്ച് മറ്റ് ശിഷ്യന്മാർക്കുപോലും സംശയമില്ലായിരുന്നു. യൂദാസ് യേശുവിന്റെ നാമത്തിൽ അനേകം അത്ഭുതങ്ങൾ ചെയ്തു. കർത്താവായ യേശുക്രിസ്തുവിന്റെ 12 ശിഷ്യരിൽ ഒരുവനായ യൂദാസിനെക്കുറിച്ച് പുതിയനിയമത്തിൽ പരാമർശിക്കുന്ന പ്രധാന വേദഭാഗങ്ങൾ പരിശോധിച്ചാൽ ചില ആഴമായ സത്യങ്ങൾ നമ്മൾക്ക് മനസിലാക്കുവാൻ സാധിക്കും. യേശു 12 ശിഷ്യരെ വിളിച്ചു. ഒാരോരുത്തരും ഒാരോ രീതിയിൽ യേശുവിനെ സഹായിച്ചു. യൂദാസ് പണസഞ്ചി സൂക്ഷിപ്പ് നടത്തി. ദെവവേലയ്ക്കായി യേശുവിന്റെ സുഹൃത്തുക്കൾ കൊടുത്ത പണമായിരുന്നു അത്. എന്നാൽ യൂദാസിന് പണത്തിന്റെ ആവശ്യമുണ്ടായിരുന്നു. അയാൾക്ക് പലതും സ്വന്തമായി വാങ്ങണെമെന്ന ആഗ്രഹമുണ്ടായി. അതിനാൽ അയാൾ പണസഞ്ചിയൽ നിന്ന് അല് പാല്മായി എടുത്തുകൊണ്ടിരുന്നു. യൂദാസ് പണസഞ്ചിയിൽ കെയ്യിട്ട് ഒരു ചെറിയ നാണയം എടുത്തു. ആരും കാണാതിരുന്നതുകൊണ്ട് അയാൾ അത് തന്റെ പോക്കറ്റിലിട്ടു. ആദ്യമൊക്കെ യൂദാസിന് മനസാക്ഷിക്കുത്തുണ്ടായി. എന്നാൽ യൂദാസ് തന്റെ മനസ്സാക്ഷിയുടെ സ്വരം ശ്രദ്ധിച്ചില്ല.ക്രമേണ യൂദാസ് മനസാക്ഷിയുടെ സ്വരം കേൾക്കാതെയായി. മോഷ്ടിക്കുന്നത് മോശമാണെന്ന ധാരണ തന്നെ യൂദാസിന് ഇല്ലാതെയായി. മോഷണം യൂദാസിന് എളുപ്പമായി തീർന്നു. അങ്ങനെ പണസഞ്ചിയിൽ നിന്ന് മോഷ്ടിക്കുന്നത് യൂദാസിന്റെ സ്ഥിരം സ്വഭാവമായിത്തീർന്നു.
യൂദാസിനെപ്പറ്റി പരാമർശിക്കുന്ന വേദഭാഗങ്ങൾ
സങ്കീർത്തനം 55:12-14 വായിക്കുക. ഇവിടെ ദാവീദ് രാജാവ് തന്റെ സുഹൃത്തും ഉപദേശകനുമായിരുന്ന അഹിത്തോഫലിനാൽ ഒറ്റിക്കൊടുക്കപ്പെട്ടതിനെപ്പറ്റി പരാമർശിക്കുന്നു. അഹിത്തോഫലിന്റെ മകനായ ഏലിയാമിന്റെ മകളായ ബത്ഫീബായുമായി വ്യഭിചരിക്കുകയും ഭർത്താവായ ഉറിഹായെ കൊല്ലുകയും ചെയ്യതതിന് ദാവീദിനോട് പ്രതികാരം ചെയ്യാനായി, ദാവീദിന്റെ മകനായ അബ്സാലോമിനെത്തന്നെ അഹിത്തോഫൽ ഉപയോഗിക്കാൻ ശ്രമിച്ചു. അങ്ങനെ മകൻ പിതാവിന്റെ ഭാര്യമാരെ ദുരുപയോഗിച്ചു (2 സാമൂ. 16:22) അഹിത്തോഫൽ ദാവീദിന്റെയും അബ്സലോമിന്റെയും വിജ്ഞാനിയായ ഉപദേശകനായിരുന്നു. തന്റെ ഉപദേശങ്ങൾ എപ്പോഴും അവർക്ക് സ്വീകാര്യമായിരുന്നു. എന്നൽ ദാവീദിനെ ഒറ്റിക്കൊടുക്കുന്ന കാര്യത്തിൽ അയാളുടെ വഞ്ചനയെ ചെറുക്കാൻ ദെവം ഹുഷ്യായെ നിയമിച്ചു. അഹിത്തോഫൽ പഴയനിയമത്തിലെ യൂദാസാണ്. അയാൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ദാവീദിനെ വഞ്ചിച്ചു. ദാവീദിന്റെ ശത്രുക്കളുമായി ഒത്തു ചേർന്നു. ക്രമേണ തന്റെ ദുഷ്കൃത്യത്തിൽ നിരാശനായി അയാൾ സ്വയം തൂങ്ങിചത്തു (2 സാമൂ. 16:15-17:23).
രണ്ടാമതായി സങ്കീ. 69:22-28 വരെ വായിക്കാം. 25 ഉം 28 ഉം വാക്യങ്ങൾ പ്രതേ്യകം ശ്രദ്ധിക്കുക. 25-ാം വാക്യം അപ്പൊ. പ്രവൃ. 1:20 ൽ എടുത്തുപറയുന്നുണ്ട്. അങ്ങനെ ഇൗ വേദഭാഗങ്ങൾ യൂദാസിനെപ്പറ്റിയാണെന്ന് വ്യക്തമാകുന്നു. അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ.അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ (സങ്കീ. 69:25). ജീവന്റെ പുസ്തകത്തിൽ നിന്ന് അവരെ മായിച്ചുകളയണമേ (സങ്കീ. 69:28).
മർക്കോ 14:1.-11. 12 പേരിൽ ഒരുവനായ യൂദാസ് സ്കറിയോത്തോ പ്രധാന പുരോഹിതൻമാരുടെ അടുത്ത് ചെന്നു ചോദിച്ചു. ഞാൻ അവനെ നിങ്ങൾക്കു ഏല്പിച്ചു തന്നാൽ നിങ്ങൾ എനിക്കു എന്തു തരും? അവർ അവന് 30 വെള്ളിനാണയങ്ങൾ വാഗ്ദാനം ചെയ്തു. അപ്പോൾ മുതൽ അവൻ യേശുവിനെ ഒറ്റിക്കൊടുക്കാൻ അവസരം അനേ്വഷിച്ചുകൊണ്ടിരുന്നു (മത്ത. 26:14-16). 12 പേരിൽ ഒരുവന് സ്കറിയോത്ത എന്ന് വിളിക്കപ്പെടുന്നവനുമായ യൂദാസിൽ സാത്താൻ പ്രവേശിച്ചു. അവൻ പുരോഹിത പ്രമുഖർമാരെയും സേനാധിപൻമാരെയും സമീപിച്ചു എങ്ങനെയാണ് യേശുവിനെ അവർക്ക് ഒറ്റിക്കൊടുക്കേണ്ടത് എന്ന് ആലോചിച്ചു. അവർ സന്തോഷിച്ച് അവന് പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. അവൻ അവർക്കു വാക്കുകൊടുത്തു. ജനക്കൂട്ടമില്ലാത്തപ്പോൾ അവനെ ഒറ്റിക്കൊടുക്കാൻ അവൻ അവസരം പാർത്തുകൊണ്ടിരുന്നു (ലൂക്കോ. 22:3-6).
അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്കറിയോത്തായുടെ മനസിൽ യേശുവിനെ ഒറ്റിക്കൊടുക്കുവാൻ തോന്നിച്ചു (യോഹ 13:2). നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും. അപ്പക്കഷണം മുക്കി ഞാൻ ആർക്ക് കൊടുക്കുന്നുവോ അവൻ തന്നെ. അവൻ അപ്പക്കഷണം മുക്കി ശിമയോൻ സ്കറിയോത്തയുടെ മകൻ യൂദാസിന് കൊടുത്തു. അപ്പക്കഷണം സ്വീകരിച്ചതിനെ തുടർന്ന് സാത്താൻ അവനിൽ പ്രവേശിച്ചു. യേശു അവനോട് പറഞ്ഞു: നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക. ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവൻ പുറത്തു പോയി. അപ്പോൾ രാത്രിയായിരുന്നു. അവൻ പുറത്തുപോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു. അവനിൽ ദെവവും മഹത്വപ്പെട്ടിരിക്കുന്നു (യോഹ. 13:21-32)
മത്താ. 22:14-16 ൽ വെളിവായതുപോലെ ഇതിനോടകം തന്നെ യൂദാസ് പുരോഹിത പ്രമാണിമാരുമായി യേശുവിനെ ഒറ്റിക്കൊടുക്കുന്നത് സംബന്ധിച്ചു തീരുമാനിച്ചിരുന്നു. ഇപ്രകാരം വഞ്ചനാമനോഭാവത്തോടെ യോഗ്യതയില്ലാതെ അപ്പം സ്വീകരിച്ചതിനെ തുടർന്ന് യൂദാസിൽ സാത്താൻ പ്രവേശിച്ചു. എന്റെ അപ്പം സ്വകരിക്കുന്നവൻ എനിക്കെതിരെ കുതികാലുയർത്തി എന്ന തിരുവെഴുത്ത് പൂർത്തിയായി (യോഹ 13:18). യൂദാസ് ഒരു ഗണം പടയാളികളെയും പുരോഹിതപ്രമുഖൻമാരുടെയും പരിസേവകരുടെയും അടുക്കൽ നിന്ന് സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി. യേശു മുമ്പോട്ട് വന്ന് അവരോട് ചോദിച്ചു: നിങ്ങൾ ആരെയാണ് അനേ്വഷിക്കുന്നത്? അവർ പറഞ്ഞു: നസറായനായ യേശുവിനെ. യേശു പറഞ്ഞു: അത് ഞാനാണ്. അവരെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെ ഉണ്ടായിരുന്നു. ഞാനാണ് എന്ന് അവൻ പറഞ്ഞപ്പോൾ അവർ പിൻവലിയുകയും നിലം പതിക്കുകയും ചെയ്തു (യോഹ 18:3-6). ഇങ്ങനെ യേശു തന്റെ പൂർണ്ണ സമ്മതം കൂടാതെ അവർക്ക് തന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് തെളിയിച്ചതിനു ശേഷം സ്വമനസാ അവർക്ക് ഏല്പിച്ചു കൊടുത്തു.
ഒറ്റുകാരൻ അവർക്ക് ഇൗ അടയാളം നൽകിയിരുന്നു. ഞാൻ ആരെ ചുംബിക്കുന്നുവോ അവൻ തന്നെ. അവനെ പിടിച്ചു കൊള്ളുക. അവൻ പെട്ടെന്ന് യേശുവിന്റെ അടുത്ത് ചെന്ന് ഗുരോ സ്വസ്തി എന്നു പറഞ്ഞു ചുംബിച്ചു. യേശു അവനോട് ചോദിച്ചു. സ്നേഹിതാ നീ എന്തിനാണ് വന്നത്? അപ്പോൾ അവർ മുമ്പോട്ട് വന്ന് യേശുവിനെ പിടിച്ചു (മത്താ. 26:48-50). യൂദാസേ ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്? (ലൂക്കോ. 22:48). ഇന്ന് പലരും യേശുവിനെപ്പറ്റി പഠിക്കുന്നത്, യേശുവിനോടൊപ്പം നടക്കുന്നത്, യൂദാസിനെപ്പോലെതന്നെ, യേശുവിനെ ഒറ്റിക്കൊടുക്കാനാണ്. യേശുവിന്റെ ശിഷ്യർ യേശുവിനെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ യേശു പറഞ്ഞു: എനിക്കു എന്റെ പിതാവിനോട് അപേക്ഷിക്കുവാൻ കഴിയുകയില്ലന്നും ഉടൻതന്നെ അവിടുന്ന് എനിക്ക് തന്റെ ദൂതൻമാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലന്നും നീ വിചാരിക്കുന്നുവോ? അങ്ങനെയെങ്കിൽ ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്ധലിഖിതം എങ്ങനെ നിറവേറും? (മത്താ. 26:53-54). മനുഷ്യപുത്രൻ തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന് ദുരിതം. ജനിക്കാതിരുന്നെങ്കിൽ അവന് നന്നായിരുന്നു (മാർക്കോ. 14:21). വിശുദ്ധ ലിഖിതം പൂർത്തിയാകാൻ വേണ്ടി നാശത്തിന്റെ പുത്രനല്ലാതെ അവരിൽ ആരും നഷ്ടപ്പെട്ടിട്ടില്ല (യോഹ 17:12).
യൂദാസ് യേശുവിന്റെ സ്നേഹിതനായിരുന്നു
അവൻ തന്റെ 12 ശിഷ്യൻമാരെ വിളിച്ചു അശുദ്ധാത്മക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും അവർക്ക് അധികാരം നൽകി....രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയർപ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്ക്കരിക്കുകയും ചെയ്യുവിൻ. ദാനമായി നിങ്ങൾക്കു കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിൻ..അവർ നിങ്ങളെ ഏൽപ്പിച്ചു കൊടുക്കുമ്പോൾ, എങ്ങനെപറയണമെന്നോ എന്തുപറയണമെന്നോ വ്യാകുലപ്പെടേണ്ട. നിങ്ങൾ പറയേണ്ടത് ആ സമയത്തു നിങ്ങൾക്കു നൽകപ്പെടും. എന്തെന്നാൽ നിങ്ങളല്ല നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണ് സംസാരിക്കുന്നത് (മത്താ. 10:1-20). അവർ പുറപ്പെട്ടു ഗ്രാമങ്ങൾ തോറും ചുറ്റി സഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നൽകുകയും ചെയ്തു (ലൂക്കോ. 9:6). അങ്ങനെ യൂദാസ് പലർക്കും പ്രയോജനപ്പെട്ട ഒരു ശുശ്രൂഷകനായിരുന്നു. അവൻ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഇൗ ശുശ്രൂഷയിൽ അവന് ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അവൻ തന്റെ ദുഷ്കർമ്മത്തിന്റെ പ്രതിഫലംകൊണ്ട് ഒരു പറമ്പുവാങ്ങി. അവൻ തലകുത്തി വീണു. ഉദരം പിളർന്ന് അവന്റെ കുടലെല്ലാം പുറത്തുചാടി (അപ്പൊ. 1:17-18). എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല. അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു. എന്റെ നേരെ വമ്പു പറഞ്ഞത് എന്നെ പകക്കുന്നവനല്ല, അങ്ങനെയെങ്കിൽ ഞാൻ മറന്നുകൊള്ളുമായിരുന്നു. നീയോ എന്നോട് സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണ സ്നേഹിതനുമായിരുന്നു. നാം തമ്മിൽ മധുര സമ്പർക്കം ചെയ്തു പുരുഷാരവുമായി ദേവാലയത്തിലേക്ക് പോയല്ലോ (സങ്കീ. 55:12-14).
കർത്താവേ നിന്നെ ഒറ്റിക്കൊടുക്കുന്നവൻ ഞാനാണോ? (മത്താ.26:22)
യേശു യൂദാസിനെ അഭിസംബോധന ചെയ്തത് സ്നേഹിതാ എന്നു വിളിച്ചുകൊണ്ടാണ് (മത്താ. 26:50). യേശു തന്റെ ശിഷ്യൻമാരെ (താൻ കല്പിച്ചതു ചെയ്യുന്നവരെ) സ്നേഹിതൻമാരായാണ് കരുതിയതും വിളിച്ചതും. കാരണം പിതാവിൽ നിന്നും കേട്ടതെല്ലാം യേശു അവരോട് പറഞ്ഞു. യേശു അവരിൽ നിന്നു ഒന്നും രഹസ്യമായി ഒളിച്ചു വെച്ചില്ല. യജമാനൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ദാസൻ അറിയുന്നില്ല. എന്നാൽ യേശു പിതാവിൽ നിന്നും കേട്ടതെല്ലാം നമ്മോട് അറിയിച്ചിരിക്കയാൽ യേശു നമ്മെ ദാസരായിട്ടല്ല സ്നേഹിതരായിട്ടത്ര കാണുന്നത് (യോഹ 15:13-15). യേശുവിന്റെ യഥാർത്ഥ ശിഷ്യർ യേശുവിനോട് കൂടെ എല്ലാകാര്യത്തിലും പൂർണ്ണ പങ്കാളികളാണ്. നാം യേശുവിന്റെ സഹനത്തിലും പ്രവർത്തിയിലും പങ്കാളികളായാൽ ദെവത്തിന്റെ അവകാശത്തിൽ യേശുവിനോട്കൂടി കൂട്ടവകാശികളുമായിത്തീരും. യേശു ഇൗ ഭൂമിയിൽ ദെവത്തേയും ദെവത്തിന്റെ പ്രവർത്തികളേയും പ്രതിനിധീകരിച്ചതുപോലെ, നാം യേശുവിനേയും യേശുവിന്റെ പ്രവർത്തികളേയും പ്രതിനിധീകരിക്കേണ്ടവരാണ് (യഹോ. 14:12). യേശു യൂദാസിനേയും, യേശുവിന്റെ കല്പനകളനുസരിക്കുന്നവരായ തന്റെ ശിഷ്യരെയും സ്നേഹിതരെന്നു വിളിച്ചെങ്കിൽ അതിനർത്ഥം, ഇൗ രണ്ടുകൂട്ടർക്കും പൊതുവായ ചില ഘടകങ്ങൾ, സ്വഭാവസവിശേഷതകൾ ഉണ്ട് എന്നതാണ്. യൂദാസിന്റേതായ ചില സ്വഭാവങ്ങൾ നമുക്കമുണ്ട്. നമ്മുടേതായ ചില സവിശേഷതകൾ യൂദാസിനുമുണ്ട്. അതുകൊണ്ടാണ് ഇൗ രണ്ടു കൂട്ടരേയും യേശു സ്നേഹിതരെന്നു വിളിച്ചത്.
ഭൗതിക നന്മയെ നോക്കി ശുശ്രൂഷയിൽ അധഃപതിക്കുന്നവർ യൂദാസിന്റെ അനുയായികൾ
ആത്മീയതയെ ഭൗതീക അടിസ്ഥാനത്തിൽ അളക്കുന്നു. ദെവത്തിന്റെയും സുവിശേഷത്തിന്റെയും പേരിൽ പണവും പേരും സ്വന്തമാക്കുകയും ബാബേൽ പ്രസ്ഥാനങ്ങളെ നിർമ്മിക്കുകയും ചെയ്യുന്നു. ആടുകളെ പോറ്റാതെ തങ്ങളെതന്നെ പോറ്റുന്ന ഇടയന്മാരെ സൂക്ഷിക്കുക (എസെ 34:1-10). മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും സാത്താൻ വരുന്നു (യോഹ 10:10). ദ്രവ്യാസക്തി വിഗ്രഹാരാധന തന്നെയാകുന്നു (കൊലൊ: 3:5). ധനമോഹം എല്ലാ തിന്മകളുടേയും അടിസ്ഥാന കാരണം (1തിമോ 6:10). ഭൗതികനന്മക്കായി യൂദാസ് യേശുവിനെതിരെ രഹസ്യനീക്കങ്ങൾ നടത്തി. അനീതിയുടെ കൂലി സമ്പാദിച്ചു സ്വയം നശിച്ചു. ഇന്ന് പലരും ഇങ്ങനെയാണ്.
യൂദാസിന്റെ പ്രശ്നം: ദ്രവ്യാഗ്രഹം
പ്രവചനം അയാളുടെ നാശത്തിനായുള്ള സ്വന്തം തീരുമാനത്തെപ്പറ്റി മുൻകൂട്ടിപ്പറഞ്ഞു. അയാൾ തന്റെ ദ്രവ്യാഗ്രഹം മൂലം രക്ഷയെ സ്വമനസാ നിരസിച്ചതുകൊണ്ടാണ് നശിച്ചുപോയത്. ദെവവചനം യൂദാസിന്റെ സ്വഭാവത്തിലെ പ്രധാന ഘടകമായി വെളിപ്പെടുത്തുന്നത് ദ്രവ്യാഗ്രഹമാണ്. യൂദാസ് പണസഞ്ചി സൂക്ഷിപ്പുകാരനായിരുന്നു (യോഹ. 13:29). അതുമാത്രമല്ല അയാൾ അതിൽനിന്ന് മോഷ്ടിക്കുകയും ചെയ്തിരുന്നു (യോഹ 12:6). മറിയം വിലയേറിയ സുഗന്ധദ്രവ്യം കൊണ്ട് യേശുവിന്റെ പാദങ്ങൾ പൂശിയപ്പോൾ യൂദാസ് അതിനെതിരായി പിറുപിറുത്തു (യോഹ 12:4-6). യേശുവിനെ ഒറ്റിക്കൊടുത്തതിന് കെക്കൂലിയായി യൂദാസ് 30 വെള്ളിക്കാശുകൾ വാങ്ങി (യഹോ. 16:15). യേശുവിനെ ഒറ്റിക്കൊടുത്തത് തെറ്റായിപ്പോയി എന്നു ബോധ്യം വന്നപ്പോൾ അയാൾ കെക്കൂലി വാങ്ങിയ പണം തിരികെ കൊടുക്കാൻ തയ്യാറായി (മത്താ. 27:3-4).
ഇങ്ങനെ യൂദാസിന്റെ ജീവിതത്തിൽ കേന്ദ്രബിന്ദു പണമായിരുന്നു. പണത്തോടുള്ള ആഗ്രഹം എന്ന അച്ചുതണ്ടിലായിരുന്നു യൂദാസിന്റെ ജീവിതം കറങ്ങിത്തിരിഞ്ഞുകൊണ്ടിരുന്നത്. യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിനെ പ്രരിപ്പിച്ച ഏറ്റവും പ്രധാന ഘടകം, ഒരു പക്ഷേ ഏക ഘടകം പണത്തിനോടുള്ള ആഗ്രഹമായിരുന്നു. യൂദാസിനെ സംബന്ധിച്ചിടത്തോളം പണവും ഭൗതികവസ്തുക്കളും വലിയ കാര്യങ്ങൾ തന്നെയായിരുന്നു. അവയ്ക്ക് യൂദാസ് തന്റെ ജീവിതത്തിൽ അമിതമായ സ്ഥാനം കൊടുത്തു. അവസാനം ഇൗ പ്രവണത യൂദാസിനെ കൊണ്ടെത്തിച്ചത് വളരെ ദയനീയമായ ഒരു സ്ഥിതിയിലാണ്. യൂദാസ് പണത്തിന് യേശുവിനേക്കാൾ സ്ഥാനം കൊടുത്തു. 30 വെള്ളിക്കാശിന് യേശുവിനെ വിറ്റു. യൂദാസിന് യേശുവിനേക്കാൾ വലുത് 30 വെള്ളിക്കാശായിരുന്നു. അതെ ഭൗതികവസ്തുക്കളോടുള്ള, പണത്തോടുള്ള യൂദാസിന്റെ അമിതസ്നേഹമാണ് യേശുവിനെ ക്രൂശിച്ചത്. പണത്തോടുള്ള അമിതസ്നേഹം നമ്മെ എവിടെ എത്തിക്കുമെന്ന് കുരിശ് നമുക്ക് വെളിവാക്കി തരുന്നുണ്ട്.
യൂദാസിനോട് സഹതാപം കാണിക്കുന്നവർ
യൂദാസിനോട് സഹതാപം കാണിക്കുന്ന അനേകരുണ്ട്. (സാത്താനോട് പോലും സഹതാപം കാണിക്കുന്നവരും ഉണ്ടാകാം). യൂദാസ് ചെയ്തത് തെറ്റാണെങ്കിലും അതല്ലാതെ വേറൊരു തീരുമാനം എടുക്കാൻ യൂദാസിന് കഴിയുമായിരുന്നില്ല എന്നാണ് ഇത്തരക്കാരുടെ വാദം. വിധി യൂദാസിനെ ഉപയോഗിക്കുകയായിരുന്നു; യൂദാസ് വിധിയുടെ കയ്യിൽ വെറുമൊരു കളിപ്പാട്ടമായിരുന്നു; തന്റെ ജീവിതത്തിലെ നിർണ്ണയക വിഷയങ്ങളിൽ സ്വന്തമായി തീരുമാനം എടുക്കാൻ അവകാശം നിഷേധിക്കപ്പെട്ട നിർഭാഗ്യവാനായ വ്യക്തി, എന്നൊക്കെയാണ് അവരുടെ വാദം.
എന്നാൽ ഇത്തരം വാദങ്ങൾ ശരിയല്ല. യൂദാസിന്റെ തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ ദുരുദ്ദേശ്യം യൂദാസിന്റേതുപോലുള്ള നമ്മുടെ തെറ്റുകൾക്ക് നമ്മുടെ ഉത്തരവാദിത്വം നിഷേധിച്ച്, സ്വയം ന്യായീകരണം കണ്ടെത്തി, സ്വയം നീതിമാനായി ചമഞ്ഞ്, സ്വന്തം തെറ്റുകൾ മറച്ചുവെച്ച് ആ തെറ്റുകൾക്ക് ദെവത്തെ ഉത്തരവാദിയാക്കി, ദെവത്തെ കുറ്റപ്പെടുത്തുവാനുള്ള ശ്രമമാണ്. പലപ്പോഴും ഇത്തരം മനോഭാവം പലരുടെയും ജീവിതത്തിൽ കാണാവുന്നതാണ്. യൂദാസിനെ നാം കുറ്റക്കാരനായി അംഗീകരിക്കുന്നില്ലെങ്കിൽ നാം മനുഷ്യചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയെ നിർദ്ദോഷിയെന്നു കരുതി കുറ്റവിമുക്തമാക്കുകയാണ്. യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തില്ലായിരുന്നുവെങ്കിൽ യഹൂദർ യേശുവിനെ കൊല്ലുകയില്ലായിരുന്നു എന്ന വാദത്തിൽ യാതൊരു ബുദ്ധിയുമില്ല. അതുമാത്രമല്ല മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ പാപപരിഹാരത്തിനായുള്ള യേശുവിന്റെ ബലിമരണം യൂദാസ് എന്ന വ്യക്തിയെ ആശ്രയിച്ചാണിരുന്നതെന്നും, യൂദാസിനെ ഒരു ബലിയാടായി ദെവം ഉപയോഗിച്ചു എന്നുമൊക്കെ വാദിക്കുന്നത് തികച്ചും ദെവദൂഷണപരമാണ്. യൂദാസ് തികച്ചും നിർദ്ദോഷി ആയിരുന്നു എങ്കിൽ യേശു യൂദാസിനെപ്പറ്റി ഇൗ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവന് നന്നായിരുന്നു എന്നു പറയുമായിരുന്നില്ല. ആരെങ്കിലും യേശുവിനെ ഒറ്റിക്കൊടുക്കണം എന്നത് അനിവാര്യമായിരുന്നു. എന്നാൽ അത് യൂദാസായിരിക്കണമെന്നത് ദെവീകതീരുമാനമല്ല, മറിച്ച് യൂദാസിന്റെ തീരമാനമായിരുന്നു. യൂദാസ് ചെയ്ത തെറ്റ് ഏറ്റവും വലിയ പാപമായി ബെബിൾ എടുത്ത് കാണിക്കുന്നില്ല. എന്നാൽ യേശുവിന്റെ കുരിശിന്റെ പശ്ചാത്തലത്തിൽ യൂദാസിന്റെ തെറ്റ് വലുതായും ക്രൂരമായും നമുക്ക് കാണപ്പെടുന്നു (ഭൂതക്കണ്ണാടിയിലൂടെ ചെറിയ അക്ഷരങ്ങൾ വലുതായി കാണുന്നതുപോലെ തന്നെ).
നിന്നിലുള്ള യൂദാസിനെ കണ്ടുപിടിക്കണം - സത്യത്തെ വിറ്റ് കാശാക്കരുത്
നാം പലപ്പോഴും കുരിശിന്റെ പശ്ചാത്തലത്തിൽ യൂദാസിന്റെ തെറ്റ് നോക്കികണ്ട് യൂദാസിനെ കുറ്റപ്പെടുത്തി, യേശുവിന്റെ പീഢാസഹനങ്ങളിൽ ദയതോന്നി മുതലക്കണ്ണീർ ഒഴുക്കി ആത്മസംതൃപ്തിയടയുന്നവരാണ്. നമ്മുടെ അനുദിനജീവിതത്തിൽ യൂദാസ് ചെയ്തതുപോലുള്ള തെറ്റുകൾ ചെയ്യുന്നുണ്ട് എന്നും, അതായത് നാമൊക്കെ യേശുവിന്റെ കല്പനകൾ അനുസരിക്കാതെ യേശുവിനോട് അവിശ്വസ്തത കാണിച്ചു യേശുവിനെ ഒറ്റിക്കൊടുക്കുന്നവരാണ് എന്നുമുള്ള യാഥാർത്ഥ്യങ്ങൾ നാം സൗകര്യപൂർവ്വം ഒളിച്ചു വയ്ക്കുന്നു. യൂദാസിന്റെ മറവിൽ നാം സ്വയം നീതീകരിക്കാൻ ശ്രമിക്കുന്നു. യൂദാസ് അടിസ്ഥാനപരമായും സ്വാഭാവികമായും അനിതരസാധാരണമായി പെശാചികമായ ഒരു വ്യക്തിയായിരുന്നില്ല. അതായത് ക്രിസ്തുവിനോട് അവിശ്വസ്ഥത കാണിക്കുന്നവരൊക്കെ, കുരിശിന്റെ പശ്ചാത്തലത്തിൽ യേശുവിന്റെ വെളിച്ചത്തിൽ നോക്കിയാൽ യൂദാസിനെപ്പോലെതന്നെ പെശാചികമായിരിക്കും. നാം നമ്മെതന്നെ വേണ്ടവിധത്തിൽ പരിശോധിക്കാത്തതുകൊണ്ട് നാം വലിയ നീതിമാന്മാരാണ് എന്ന തെറ്റിദ്ധാരണയിൽ മുങ്ങിമുഴുകി പലപ്പോഴും സ്വയം വഞ്ചിക്കപ്പെട്ടു ജീവിക്കുന്നു. സാത്താൻ യൂദാസിന്റെ മാത്രമല്ല, പത്രാസിന്റെയും ഉള്ളിൽ കയറിയതായി ബെബിൾ സാക്ഷിക്കുന്നു. അതായത് സാത്താൻ തന്റെ പദ്ധതികളുടെ നടത്തിപ്പിനായി ഏത് വ്യക്തിയെയും ഉപയോഗിച്ചെന്നിരിക്കും.
യേശുവിന്റെ ശിഷ്യവൃന്ദത്തിന്റെ 1/12ദ്രവ്യാഗ്രഹത്താൽ ഗ്രസ്ഥമായിരുന്നു. ആ ദ്രവ്യാഗ്രഹമാണ് യേശുവിനെ ഒറ്റിക്കൊടുത്തത്. ഇൗ ദ്രവ്യാഗ്രഹം ഇന്ന് നമ്മുടെ വ്യക്തിജീവിതത്തിലും സഭാജീവിതത്തിലും വളരെ പ്രകടമായിക്കാണാം. ഭൗതിക വസ്തുക്കൾക്കും ഉദ്ദിഷ്ടകാര്യസാദ്ധ്യങ്ങൾക്കുമായി മാത്രം ദെവത്തെ സമീപിക്കുന്നത്; ദെവത്തിൽ നിന്നും കൂടുതൽ കിട്ടുമെന്നുപ്രതീക്ഷിച്ചു ദെവത്തിനു കൂടുതൽ പണം കൊടുക്കുന്നത്; പണവും മറ്റു ജീവിത സൗകര്യങ്ങളും ഇല്ലാത്തതുമൂലമുള്ള ഉൽക്കണ്ഠ; പണവും മറ്റ് ഭൗതിക വസ്തുക്കളും സംമ്പാദിക്കുന്നതിനുള്ള വ്യഗ്രത; ഭൗതികവസ്തുക്കളോടുള്ള നമ്മുടെ സ്നേഹവും ആഗ്രഹവും, എന്നിവ മൂലം നാം യേശുവിനെ ഒറ്റിക്കൊടുക്കുന്നുണ്ടോ?
യഹൂദനേതാക്കൾക്കും പുരോഹിതർക്കും യേശുവിന്റെ മേൽ അസൂയയുണ്ടായിരുന്നു. എങ്ങനേയും യേശുവിനെ കൊല്ലാൻ അവർ അവസരം നോക്കിയിരിക്കുകയായിരുന്നു. അവർ തന്നെ കൊല്ലുമെന്ന് യേശുവിന് അറിയാമായിരുന്നു. യേശു ജനിച്ചതുതന്നെ മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനായി മരിക്കാൻ വേണ്ടിയായിരുന്നു. കാരണം പാപത്തിന്റെ കൂലി മരണമാകുന്നു. എല്ലാ മനുഷ്യരും പാപം ചെയ്തു. അതിനാൽ എല്ലാവരും മരിക്കേണ്ടിയിരുന്നു. യേശുവിന് പാപമില്ലായിരുന്നു. എന്നാൽ എല്ലാമനുഷ്യർക്കും പകരമായി മരിക്കാൻ യേശു തയ്യാറായി. യഹൂദനേതാക്കൾ തന്നെ കൊല്ലുമെന്ന് യേശു പറഞ്ഞിരുന്നു. അവർ യേശുവിനെ കണ്ടാൽ കൊല്ലുമെന്ന് യൂദാസ് അറിഞ്ഞിരുന്നു. അതിനാൽ യഹൂദനേതാക്കൾക്ക് യേശുവിനെ കാണിച്ചുകൊടുത്ത് പണം വാങ്ങാമെന്ന് യൂദാസ് കരുതി. എങ്ങനെയും പണം സമ്പാദിക്കണം. യൂദാസിന്റെ മനസ്സു നിറയെ പണത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു. പലപ്പോഴും നാമും യൂദാസിനെപ്പോലെയാണ്. നമുക്ക് പലസാധനങ്ങളും കിട്ടണമെന്ന് ആഗ്രഹമാണ്. അവ നേടിയെടുക്കാൻ നാം എന്തും ചെയ്യും. വഞ്ചന, മോഷണം, കൊലപാതകം എല്ലാം ചെയ്യും.
യേശു ശിഷ്യരോടൊത്ത് തന്റെ അവസാന അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ തന്നോട് കൂടെ ഭക്ഷിച്ചു കൊണ്ടിരുന്ന ശിഷ്യരിലൊരുവൻ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പ്രസ്താവിച്ചു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുമെന്ന് യേശു അറിഞ്ഞിരുന്നു. എന്നാൽ മറ്റ് ശിഷ്യൻമാർ അതേപ്പറ്റി പൂർണ്ണമായും അജ്ഞരായിരുന്നു. അവരിൽ ഒരുവൻതന്നെ യേശുവിനെ ഒറ്റിക്കൊടുക്കുമെന്ന് യേശു പറഞ്ഞപ്പോൾ ആരെപ്പറ്റിയാണ് യേശു അങ്ങനെ പറഞ്ഞതെന്ന് കൃത്യമായി ഉൗഹിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല. അവരുടെ മുമ്പിൽ യൂദാസ് നല്ലവനായിരുന്നു. (നാമും മനുഷ്യരുടെ മുമ്പിൽ നല്ലവരായി കാണപ്പെട്ടേക്കാം.അതുമാത്രം പോര). പക്ഷേ യൂദാസ് ഇതിനോടകം യേശുവിനെ ഒറ്റിക്കൊടുക്കുവാൻ യഹൂദ അധികാരികളുമായി ആലോചന നടത്തിക്കഴിഞ്ഞിരുന്നു. താൻ ഒരു മോഷ്ടാവാണെന്നും വഞ്ചകനാണെന്നുമുള്ള യാഥാർത്ഥ്യങ്ങളെല്ലാം മറ്റുള്ളവരിൽ നിന്ന് വളരെ വിദഗ്ദമായി മറച്ചുവെച്ച് അവരിൽ ഒരുവാനായി ചമഞ്ഞിരിക്കുകയാണ് യൂദാസ്. അപ്പോഴെല്ലാം യൂദാസിനെ ഭരിച്ചുകൊണ്ടിരുന്നത് സ്വാർത്ഥലാഭമായിരുന്നു. താൻ യഥാർത്ഥത്തിൽ ഒരു വഞ്ചകനായിരുന്നപ്പോഴും ഒരു ശിഷ്യനും സഹൃത്തുമായി അഭിനായിക്കാൻ യൂദാസിന് കഴിഞ്ഞു. യഹൂദ അധികാരികളുമായി 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുക്കാൻ ഉടമ്പടി ഉണ്ടാക്കിക്കഴിഞ്ഞിട്ടും അതേപ്പറ്റി അറിയില്ല എന്ന് നടിച്ച് കർത്താവേ അങ്ങയെ ഒറ്റിക്കൊടുക്കുന്നത് ഞാൻ തന്നയോ എന്ന് ചോദിക്കാനുള്ള കുടിലത യൂദാസിനുണ്ടായിരുന്നു. യേശുവിനെ വഞ്ചിക്കണമെന്ന വ്യക്തമായ തീരമാനം എടുത്തിട്ടും യൂദാസ് യേശുവിന്റെ സുഹൃത്തെന്ന് നടിച്ചുപോന്നു. കൗശലക്കാരുനും കള്ളനും, വക്രബുദ്ധിക്കാരനും, വഞ്ചകനുമൊക്കെയാണെങ്കിലും നിഷ്ക്കളങ്കനും, വിശുദ്ധനുമായി അഭിനയിക്കുവാൻ കഴിഞ്ഞ കപടനാട്യക്കാരനായിരുന്നു യൂദാസ്. (ദ്രവ്യാഗ്രഹവും, സ്വാർത്ഥലാഭവും ലക്ഷ്യമാക്കിയുള്ള സൗഹൃദമെല്ലാം തെറ്റായ സൗഹൃതദമാണ)്. ഇൗ യൂദാസിന്റെ ശിഷ്യരായിട്ടുള്ളവർ ഇന്നത്തെ സഭകളിൽ ഒരുപക്ഷേ കാണുമായിരിക്കാം എന്ന് ഉൗഹിക്കുന്നതിൽ അതിശയമില്ല. ഇത്തരം ഉൗഹത്തിൽ അതിശയോക്തി കണ്ടെത്തിയാൽ അത് കാപട്യം കൊണ്ടല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മനുഷ്യൻ പല പാപങ്ങളും ഏറ്റുപറഞ്ഞേക്കാം. എന്നാൽ താൻ അത്യാഗ്രഹിയാണെന്നു സമ്മതിക്കാൻ കഴിയുന്നവർ ചുരുക്കമാണ്. നമുക്ക് ദ്രവ്യാഗ്രഹമുണ്ടെങ്കിൽ ഒരു പക്ഷേ അത് നാമും ദെവവും മാത്രമേ അിറയൂ. മറ്റുള്ളവർ നമ്മുടെ ദ്രവ്യാഗ്രഹത്തെപ്പറ്റിയോ, അത്യാഗ്രഹത്തെപ്പറ്റിയോ അറിയുന്നില്ല എന്ന് വച്ച് അത് നമുക്ക് വരുത്തുന്ന ആപത്ത് കുറയുന്നില്ല. അതിനാൽ നാം ആത്മാർത്ഥമായി നമ്മോട് തന്നെ വിശ്വസ്തരായി സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. സ്വാർത്ഥതയും ദ്രവ്യാഗ്രഹവും നമ്മുടെ അടിസ്ഥാനസ്വഭാവമായിട്ടിരിക്കുകയാണെങ്കിൽ അവ പലരീതികളിൽ നമ്മുടെ ജീവിതത്തിൽ പ്രകടമായി വെളിപ്പെടുന്നു. എന്നാൽ അതിനെയൊക്കെ വെള്ളയടിച്ചു കാണിക്കാൻ വേണ്ടി, നാം അവയെ എത്രമാത്രം യുക്തിചിന്താപരമായി വ്യാഖ്യാനിക്കാനിക്കാൻ ശ്രമിച്ചാലും കാര്യമില്ല. ദെവത്തെ കബളിപ്പിക്കാൻ പറ്റില്ല.
ഒരിക്കൽ ഒരു സ്ത്രീ യേശുവിന്റെ പാദങ്ങൾ സുഗന്ധദ്രവ്യത്താൽ പൂശി. യേശു ആ പ്രവർത്തിയെ അഭിനന്ദിച്ചു. എന്നാൽ യൂദാസ് കോപിതനായി. കാരണം സുഗന്ധദ്രവ്യം വിലയേറിയതായിരുന്നു. അത് യേശുവിന്റെ പാദം കഴുകി പാഴാക്കുന്നു അത് വിറ്റിരുന്നെങ്കിൽ തന്റെ പണസഞ്ചിനിറയെ പണം ലഭിക്കുമായിരുന്നു. അതിനാൽ യൂദാസ് ദരിദ്രരോടുള്ള കരുണയാൽ ആവേശം കൊണ്ടു. എങ്ങനെയെങ്കിലും കുറെപണം തന്റെ സഞ്ചിയിലെത്തണം. യൂദാസിന്റെ അഭിപ്രായം യേശു കേട്ടു. യൂദാസ് പണസഞ്ചയിൽ നിന്ന് മോഷ്ടിക്കുന്നുണ്ടെന്ന് യേശു അറിഞ്ഞിരുന്നു. എന്നാൽ എടുക്കരുതെന്നോ തന്റെ ശിഷ്യഗണത്തിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നോ യേശു പറഞ്ഞില്ല. എന്നാൽ ആ സത്രീ സുഗന്ധദ്രവ്യം തന്റെ പാദം കഴുകി പാഴാക്കുകയാണെന്ന യൂദാസിന്റെ അഭിപ്രായത്തോട് യേശു യോജിച്ചില്ല. അതിൽ യൂദാസ് കോപിതനായിരുന്നു. മേരി യേശുവിന്റെ പാദങ്ങൾ വിലയേറിയ സുഗന്ധദ്രവ്യംകൊണ്ട് പൂശിയപ്പോൾ യൂദാസിന് അത് തീരെ രസിച്ചില്ല. ഇൗ തെലം 300 വെള്ളിക്കാശിന് വിറ്റു ദരിദ്രരർക്കു കൊടുക്കാഞ്ഞത് എന്ത്, എന്ന് ചോദിച്ചു അയാൾ പ്രതിഷേധിച്ചു. യൂദാസിന്റെ യഥാർത്ഥ മനസ്സിലിരിപ്പിനെപ്പറ്റി ദെവവചനം സാക്ഷിക്കുന്നത് ഇപ്രകാരമാണ്: ഇത് ദരിദ്രൻമാരെക്കുറിച്ച് വിചാരമുണ്ടായിട്ടല്ല; അവൻ കള്ളനായതുകൊണ്ടും പണസഞ്ചി അവന്റെ കയ്യിലായിരുന്നതുകൊണ്ടും, അതിൽ വീഴുന്നതിൽ നിന്ന് അവൻ എടുത്തിരുന്നതുകൊണ്ടുമാണ് (യോഹ. 12:5-7). യൂദാസ് വിചാരിച്ചു, ആ തെലം 300 വെള്ളിക്കാശിനു വിറ്റാൽ ദരിദ്രനെ സഹായിക്കാനും മറ്റുമായുള്ള സാമൂഹ്യപ്രവർത്തനത്തിനുമായി ആ തുക ഉപയോഗിക്കാം. അതിനിടയിൽ ആ തുക തന്റെ പണസഞ്ചിയിലെത്തും. ഇടക്കിടെ അതിൽ നിന്ന് അൽപ്പാല്പ്പമായി മോഷ്ടിക്കുകയും ചെയ്യാം.യൂദാസിനെ ഇപ്രകാരം സാമൂഹ്യപ്രവർത്തനങ്ങൾക്കായി ഫണ്ട് രൂപീകരിക്കുന്നതിലും അതിന്റെ നിയന്ത്രണം കെയ്യടക്കിവെയ്ക്കുന്നതിലും പ്രതേ്യക താല്പര്യമുണ്ടായിരുന്നു. പക്ഷേ ആ താല്പര്യം ദരിദ്രരോടുള്ള ശുദ്ധമായ കരുണയോ സ്നേഹമോ കൊണ്ടായിരുന്നില്ല. മറിച്ച് സ്വാർത്ഥലാഭമോഹം കൊണ്ടായിരുന്നു. പക്ഷേ ഇൗ ദുരുദ്ദേശം അപ്പാടെ മറച്ചു വെച്ചുകൊണ്ട്, ദരിദ്രരോട് പക്ഷം ചേർന്നു, അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി അവരെ സഹായിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ദരിദ്രരുടെ രക്ഷകനായി സ്വയം ചിത്രീകരിച്ച്, ദരിദ്രർക്കു വേണ്ടി വാദിക്കുകയാണ്, നമ്മുടെ യൂദാസ്.
അതുമാത്രമല്ല യഥാർത്ഥവും ശരിയും ആവശ്യവുമായതിനെ പാഴ്ചിലാവായി ചിത്രീകരിക്കുക കൂടി ചെയ്തു യൂദാസ്. ഒന്നും പാഴാക്കിക്കളയരുത് എന്നത് യേശു തന്നെ ശിഷ്യരെ പഠിപ്പിച്ച ഒരു നല്ല മൂല്യമാണ്. അഞ്ചപ്പം കൊണ്ട് 5000 ൽ അധികം ആളുകൾ ഭക്ഷിച്ചു മിച്ചം വന്ന അപ്പക്കഷണങ്ങൾ ശേഖരിക്കുവാൻ യേശു തന്നെയാണെല്ലോ പറഞ്ഞത്. അതുകൊണ്ട് എല്ലാ പാഴ്ചിലവുകളും ഒഴിവാക്കണം എന്നത് ശരിതന്നെ. എന്നാൽ യേശുവിന്റെ പാദങ്ങൾ പൂശിയത് പാഴ്ച്ചിലവാണെന്നും അതിനേക്കാൾ ഉത്തമം അത് വിറ്റ് ദരിദ്രർക്ക് കൊടുക്കുന്നതുമാണ് എന്ന അഭിപ്രായത്തോട് യേശു യോജിച്ചില്ല. ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. ഞാൻ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കില്ല എന്ന് യേശു പറഞ്ഞു (യോഹ.12:8).
നമ്മുടെ ഭൗതിക ലാഭങ്ങളോടുള്ള ആസക്തിമൂലം നാം ചെയ്യുന്ന കാര്യങ്ങളെ ന്യായീകരിക്കാനായി യുക്തിയുക്തവും വിശ്വസനീയവുമായ പല കാരണങ്ങളും നിരത്താൻ കഴിയും. (ദ്രവ്യാഗ്രഹവും യേശുവിനോടുള്ള ആഗ്രഹവും ഒത്തുപോകില്ല). ഒരുപക്ഷേ യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് യൂദാസിന് പല ന്യായികരണങ്ങളും കൊടുക്കാനുണ്ടാകും. ഒരുപക്ഷേ, താൻ ചെയ്യാൻ പോകുന്നത് ഒരു വഞ്ചനയാണെന്ന് ആത്മാർത്ഥമായി മനസ്സിലാക്കാൻ ദ്രവ്യാഗ്രഹത്താൽ അന്ധനായിത്തീർന്ന യൂദാസിന് കഴിഞ്ഞിരിക്കില്ല. (അതിനാലായിരിക്കാം നിങ്ങളിലൊരാൾ എന്നെ ഒറ്റിക്കൊടുക്കും എന്ന് യേശു പറഞ്ഞപ്പോൾ അത് ഞാനാണോ എന്ന് യൂദാസ് ചോദിച്ചത്). ദ്രവ്യാഗ്രഹത്തിന് നമ്മെ യാഥാർത്ഥ്യത്തോട് അജ്ഞരാക്കിത്തീർക്കാൻ കഴിയും.
ഇൗ സാഹചര്യത്തിൽ നാം നമ്മെ തന്നെ പരിശോധിക്കണം. നമ്മുടെ പ്രകടമായ അത്യാഗ്രഹത്തെ മാത്രമല്ല, നാം പറയുകയും, ചെയ്യുകയും, ചിന്തിക്കുകയും ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഒക്കെ ഉള്ളിന്റെ ഉള്ളിൽ, അടിത്തട്ടിൽ ദ്രവ്യാഗ്രഹം (പണവും പ്രശസ്തിയും ഭൗതികവസ്തുക്കളും കൂടുതലായി നേടിയെടുക്കാനുള്ള ആഗ്രഹം) ഇല്ലേ എന്ന് പരിശോധിക്കണം. നാം പണം എങ്ങനെ കെകാര്യം ചെയ്യുന്നു എന്നത് നമ്മുടെ വ്യക്തിത്വത്തെ ബാധിക്കുന്നു. നാം എങ്ങനെ എത്രമാത്രം സമ്പാദിക്കുന്നു, എങ്ങനെ എത്രമാത്രം ചിലവഴിക്കുന്നു, എങ്ങനെ എത്രമാത്രം സ്വന്തമാക്കി വച്ചിരിക്കുന്നു എന്നതെല്ലാം നമ്മുടെ വ്യക്തിത്വത്തെ പലരീതികളിൽ ബാധിക്കുന്നു.
കർത്താവായ യേശു താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ അപ്പമെടുത്ത് കൃതജ്ഞതയർപ്പിച്ചതിന് ശേഷം അത് മുറിച്ചുകൊണ്ട് അരുളിചെയ്തു. ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഒാർമ്മയ്ക്കായി നിങ്ങൾ ഇത് ചെയ്യുവിൻ.അപ്രകാരം തന്നെ അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു. ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. നിങ്ങൾ ഇത് ചെയ്യുമ്പോഴെല്ലാം എന്റെ ഒാർമ്മക്കായി ചെയ്യുവിൻ. നിങ്ങൾ ഇൗ അപ്പം ഭക്ഷിക്കുകയും ഇൗ പാനപാത്രത്തിൽ നിന്ന് പാനം ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. തൻമൂലം ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റ് ചെയ്യുന്നു. അതിനാൽ ഒാരോരുത്തരും ആത്മശോധന ചെയ്തതിന് ശേഷം ഇൗ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നും പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാൽ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവൻ തന്റെ തന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. നിങ്ങളിൽ പലരും രോഗികളും ദുർബ്ബലരും ആയിരിക്കുന്നതിനും, ചിലർ മരിച്ചു പോയതിനും കാരണം ഇതാണ്. നാം നമ്മെത്തന്നെ ശരിയായി വിധിച്ചിരുന്നെങ്കിൽ നാം വിധിക്കപ്പെടുകയില്ലായിരുന്നു (1 കൊറി. 11:23-31).
യൂദാസ് യോഗ്യതയില്ലാതെ കർത്താവിന്റെ അപ്പം ഭക്ഷിച്ചു. കർത്താവിനെ ഒറ്റിക്കൊടുക്കാൻ തീരുമാനിച്ചിരുന്നിട്ടും കർത്താവിന്റെ സ്നേഹിതനെന്നും സത്യസന്ധതയുള്ളവനെന്നും നടിച്ച് കർത്താവിന്റെ മേശയിൽ നിന്ന് കർത്താവിന്റെ അപ്പം ഭക്ഷിച്ചു. അങ്ങനെ യോഗ്യതയില്ലാതെ കർത്താവിന്റെ അപ്പം ഭക്ഷിച്ചതിനാൽ അയാൾ വിധിക്കപ്പെട്ടു. അയാൾ സാത്താന്റെ പൂർണ്ണ നിയന്ത്രണത്തിലായി. അയാൾ തന്നെയും തന്റെ ഗുരുവിനേയും 30 വെള്ളിക്കാശിന് വിറ്റു. യേശു അപ്പമെടുത്ത് യൂദാസിന് കൊടുത്തത് യൂദാസിനോടുള്ള സ്നേഹാദരവിന്റെ പ്രകടനവും, യൂദാസ് ചെയ്യാൻ പോകുന്ന പാപത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമവുമായിരുന്നു. എന്നാൽ തന്റെ വഞ്ചനാ തീരുമാനത്തിൽ ഉറച്ചു നിന്നുകൊണ്ട്, പാപത്തിൽ തന്നെ നിന്നുകൊണ്ട്, യോഗ്യതയില്ലാതെ യൂദാസ് അപ്പം ഭക്ഷിച്ചു(യോഹ.13:26-27). അതുകൊണ്ട് സാത്താൻ അവനിൽ കടന്ന് അവനെ അടിമയാക്കി. പണത്തെ സേവിക്കുന്നവന് ദെവത്തെ സേവിക്കാൻ കഴിയുകയില്ല.ദെവത്തേയും മാമോനെയും ഒരേസമയം സേവിക്കുവാൻ സാദ്ധ്യമല്ല. അതിനു കാരണം അവ രണ്ടും അവയെ സ്നേഹിക്കുന്നവരിൽ ചെല്ത്തുന്ന പരസ്പരവിരുദ്ധങ്ങളായ സ്വാധീനശക്തിയാണ്. മനുഷ്യനെ ഏറ്റവുമധികം മയക്കിക്കളയുന്ന ശക്തി മയക്കമരുന്നോ, ചാരായമോ അല്ല. മറിച്ച് പണമാണ്. പണം നാമറിയാതെ തന്നെ നമ്മെ അടിമകളാക്കുന്നു. ഇനിയും പണം വേണ്ട, ഇത്രയും മതി എന്ന ഒരു സ്ഥിതി ഒരിക്കലും വരുന്നില്ല. ഇൗ ലോകത്തിലെ സമ്പത്തെല്ലാം സാത്തന്റെ അധീനതയിലായതുകൊണ്ട്, ഇൗലോകവസ്തുക്കളോട് നമുക്ക് മോഹമുണ്ടെങ്കിൽ അത് സാത്താൻ നമ്മെ കീഴടക്കാൻ, നമ്മിൽ പ്രവേശിക്കുവാനുള്ള ഏറ്റവും വലിയ മാർഗ്ഗമാണ്. സാത്താൻ യൂദാസിൽ പ്രവേശിച്ചിത് യൂദാസിന്റെ ദ്രാവ്യാഗ്രഹം വഴിയായിരുന്നു.
പണത്തോടുള്ള സ്നേഹം മനുഷ്യനോടുള്ള സ്നേഹത്തെ തകർക്കുന്നു. യൂദാസിന് പണവും വിജയവും മനുഷ്യരെക്കാൾ വലുതായിരുന്നു. മേരി 300 വെള്ളിക്കാശ് വിലയുള്ള സുഗന്ധതെലം കൊണ്ട് യേശുവിന്റെ പാദം പൂശി. എന്നാൽ യൂദാസ് 30 വെള്ളിക്കാശിന് യേശുവിനെ വിറ്റു. നോക്കുക, പണത്തോടുള്ള സ്നേഹം യേശുവുമായുള്ള ബന്ധം എപ്രകാരമാക്കിത്തീർക്കുന്നു!തനിക്ക് നേടേണ്ടത് നേടാൻ വേണ്ടി എന്തും ചെയ്യാൻ യൂദാസ് തയ്യാറായിരുന്നു.
നമ്മുടെ നിലാപാട് എങ്ങനെയാണ്? ഒരു പക്ഷേ 30 വെള്ളിക്കാശിന് നാം യേശുവിനെ ഒറ്റുക്കൊടുക്കില്ലായിരിക്കാം. എന്നാൽ തുക അല്പം കൂടുതലാണങ്കിലോ? എന്തായിരിക്കും നമ്മുടെ നിലപാട്? നാം നമ്മുടെ അനുദിന ജീവതത്തിൽ യേശുവിനെ ഒറ്റിക്കൊടുത്തുകൊണ്ടിരിക്കയാണോ? പണത്തോടും, വിജയത്തോടും, അധികാരത്തോടുമുള്ള നമ്മുടെ സ്നേഹം നാം അറിയാതെ തന്നെ നമ്മെ വിഴുങ്ങിക്കഴിയുമ്പോൾ നമ്മുടെ മൂല്യങ്ങൾ തകർന്നു വീഴുന്നത് നാം അറിയുന്നില്ല. (തവളയെ വെള്ളത്തിലിട്ട് വെള്ളം സാവധാനം ചൂടാക്കിയാൽ ആ തവള ആ വെള്ളത്തിൽനിന്ന് ചാടിപ്പോകുകയില്ല. അത് ആ വെള്ളത്തിലിരുന്ന് വെന്ത് മരിക്കും.അപകടം അൽപാൽപമായി വന്നപ്പോൾ അതിനെ അത് അർഹിക്കുന്ന ഗൗരവത്തിൽ എടുക്കാൻ പരാജയപ്പെട്ടാൽ അപകടം നിശ്ചയമാണ്). പ്രശസ്ത കലാകാരനായ ലിയാണാർഡോ ഡാവിഞ്ചി തന്റെ പ്രസിദ്ധമായ അന്ത്യ അത്താഴത്തിന്റെ ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. യൂദാസ് ഒഴികെ മറ്റെല്ലാവരുടെയും ചിത്രരചന കഴിഞ്ഞു. ഇനി യൂദാസിന്റെ ചിത്രം വരയ്ക്കാൻ പറ്റിയ ഒരു മോഡലിനെ കിട്ടണം. അതിനായി അദ്ദേഹം പട്ടണത്തിന്റെ ഏറ്റവും മോശമായ പ്രദേശങ്ങളിൽ അനേകം വർഷങ്ങൾ തിരഞ്ഞതിന്റെ ഫലമായി ഒരു മനുഷ്യനെ കണ്ടെത്തി. അയാളുടെ മുഖത്ത് നിരാശയും വഞ്ചനയും ക്രൂരതയും, വക്രതയും എല്ലാം വളരെ പ്രകടമായിരുന്നു. അയാളെ ചിത്രകാരൻ തന്റെ സ്റ്റുഡിയോയിലേക്ക് വിളിച്ചു വരുത്തി. അവിടെയെത്തിയപ്പോൾ അയാൾ പരിസരങ്ങളൊക്കെ നോക്കി. അതെ. താൻ ഇതിനുമുമ്പ് ഇവിടെ വന്നിട്ടുണ്ട്.അതെ.യേശുവിന്റെ ചിത്രം വരയ്ക്കുവാൻ ചിത്രകാരൻ ഉപയോഗിച്ചത് എന്നെത്തന്നെയാണ്. ഇപ്പോൾ യൂദാസിനെ വരക്കുവാൻ എന്നെത്തന്നെ ഉപയോഗിക്കുന്നുവോ. ഞാൻ അത്രമാത്രം അധ:പതിച്ചുകഴിഞ്ഞോ. അയാൾ നെടുവീർപ്പിട്ടു. അതെ, കാലക്രമത്തിൽ പാപജീവതം മനുഷ്യനെ അധ:പതിപ്പിക്കുന്നു.
പലപ്പോഴും പണത്തോടും വിജയത്തോടും അധികാരത്തോടുമുള്ള മനുഷ്യന്റെ ആഗ്രഹം അവരുടെ ഉള്ളിന്റെ ഉള്ളിലുള്ള കുറവിനെ, അപകർഷതാബോധത്തെ പരിഹരിക്കുന്നതിനുള്ള ശ്രമമാണ്. ഒരു യഥാർത്ഥ ക്രിസ്തുവിശ്വാസിക്ക് ഒരിക്കലും അപകർഷതാബോധമുണ്ടാകില്ല. കാരണം ദെവമക്കൾ എന്ന ഉന്നതമായ സ്ഥാനം അവർക്കുണ്ടെന്ന ബോധ്യം തന്നെ. പണത്തിന്റെയും, അധികാരത്തിന്റെയും, ആർഭാടത്തിന്റെയും ഒക്കെ പിന്നാലെ പരക്കം പായുന്നവർ തങ്ങളുടെ തന്നെ അപര്യാപ്തതയെയും, ദയനീയതയെയും വിളിച്ചറിയിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.
നാം യൂദാസിനെപ്പോലെ പരാജയപ്പെടരുത് - യേശുവിനെ വിറ്റ് കാശാക്കരുത്
പത്രാസിനെപ്പോലെ യൂദാസും തന്റെ തെറ്റിനെക്കുറിച്ച് ബോധവാനായി. എന്നാൽ യൂദാസ് ദെവത്തിന്റെ മുൻപിലല്ല, മിറച്ച് വഞ്ചനയ്ക്ക് കൂട്ടു നിന്ന മനുഷ്യന്റെ മുമ്പിൽ മാത്രമെ അനുതപിച്ചുള്ളു.മറ്റ് ശിഷ്യരുടെ അടുത്ത്പോയി തന്റെ തെറ്റ് സമ്മതിക്കുവാൻ അയാൾ തയ്യാറായില്ല. അയാൾ സാത്താന്റെ ഇരയായിത്തീർന്നു. ദെവത്തിലേക്ക് തിരിയുന്നതിൽ നിന്ന് സാത്താൻ അയാളെ പിൻതിരിപ്പിച്ചു. തന്റെ ഹീനമായ പ്രവർത്തിയിൽ ലജ്ജിതനാകാനും സ്വയം നശിപ്പിക്കുവാനും സാത്താൻ അയാളെ പ്രരിപ്പിച്ചു. പാപം മനുഷ്യാത്മാവിനെ നാശത്തിലേക്കും, നരകത്തിലേക്കും വലിച്ചിഴക്കുന്നു. പീലാത്തോസോ, മഹാപുരോഹിതരോ, യേശുവോ അല്ല, മറിച്ച് യൂദാസ് തന്നെയാണ് അയാളെ നശിപ്പിച്ചത്. യൂദാസ് പാപപരിഹാരത്തിനായി ദെവത്തെ സമീപിച്ചില്ല. മറിച്ച് പുരോഹിതരെ സമീപിച്ചു. അവർ അവനെ നിന്ദിച്ചുവിട്ടു. പിന്നെ അവൻ തന്നെതന്നെ ആശ്രയിച്ചു. അയാൾക്ക് ദെവത്തിൽ ആശ്രയിച്ചെങ്കിൽ അവസാന നിമിഷംപോലും രക്ഷപ്പെടാമായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. യൂദാസിന്റേത് ശരിയായ അനുതാപമല്ലായിരുന്നു. തന്റെ പാപം താൻ പ്രതീക്ഷിച്ചതിന് വിപരീതമായ ഫലം പുറപ്പെടുവിച്ചു എന്നറിഞ്ഞതിനെ തുടർന്നുണ്ടായ പശ്ചാത്താപമായിരുന്നു അത്. അല്ലാതെ തന്റെ പാപത്തിന്റെ കാരണത്തെപ്പറ്റിയുള്ള, തന്റെ തെറ്റിനെപ്പറ്റിയുള്ള ദെവത്തോടുള്ള അനുതാപമല്ലായിരുന്നു അത്. പലരുടേയും പശ്ചത്താപം യൂദാസിന്റേതുപോലെയാണ്. അവർ അവരുടെ പാപം മനസ്സിലാക്കുന്നു. എന്നാൽ വേണ്ടവിധം ദെവത്തിൽ നിന്ന് പാപമോചനം നേടുകയോ പാപം ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല.
പട്ടാളക്കാർ യേശുവിനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അവഹേളിക്കുകയും ചെയ്തു. യൂദാസ് തനിക്കു കിട്ടിയ പണവുമായി പോയി. മറ്റ് ശിഷ്യൻമാർ ഒാടിയൊളിച്ചു. അധികാരികൾ യേശുവിനെ കുരിശിൽ തൂക്കിക്കൊല്ലാൻ തീരുമാനിച്ചു. റോമക്കാർ കുരിശു മരണം ഏറ്റവും വലിയ കുറ്റവാളികൾക്ക് മാത്രമാണ് കൊടുത്തിരുന്നത്. പാപരഹിതനായ യേശു ഒരു കുറ്റവാളിയെപ്പോലെ കൊല്ലപ്പെടാൻ പോകുന്നു.യൂദാസ് അത് അറിഞ്ഞു. അയാൾക്ക് സഹിക്കാനായില്ല. തന്റെ പ്രിയ ഗുരു. പാപമില്ലാത്തവൻ. തന്നെ സ്നേഹിച്ചവനെ താൻ 30 വെള്ളിക്കാശിന് ഒറ്റുക്കൊടുത്തു. അയാൾക്ക് ലജ്ജ തോന്നി. അയാൾ തന്റെ പണത്തോടുള്ള ആഗ്രഹത്തിന് കടിഞ്ഞാണിട്ടു. വേണ്ട എനിക്ക് ആ പണം വേണ്ട. അത് തിരിച്ചുകൊടുത്ത് യേശുവിനെ രക്ഷിക്കണം. അയാൾ യഹൂദനേതാക്കളുടെ അടുത്തേക്ക് ഒാടി. അയാൾ പറഞ്ഞു. കുറ്റമില്ലാത്ത രക്തം ഒറ്റിക്കൊടുത്ത് ഞാൻ പാപം ചെയ്തു. എന്നാൽ യൂദാസ് ഒത്തിരി താമസിച്ചു. യഹൂദനേതാക്കളുടെ തീരുമാനം മാറ്റാൻ യൂദാസിന് കഴിഞ്ഞില്ല. (കോഴവാങ്ങിയാൽ അതിൽ നിന്നും രക്ഷപെടുവാൻ ബുദ്ധിമുട്ടാണ്. കാരണം 2 കക്ഷികൾ അതിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരാൾ തെറ്റ് സമ്മതിച്ചാൽ മറ്റേയാളും കുടുങ്ങും). അയാൾ ഒരു ഭ്രാന്തനെപ്പോലെ തനിക്ക് ലഭിച്ച പണം വലിച്ചെറിഞ്ഞു. അയാൾ ആ പണത്തെ വെറുത്തു. അയാൾ തന്നെതന്നെയും വെറുത്തു. അയാൾ പോയി ആത്മഹത്യ ചെയ്തു. അവനെ ഒറ്റിക്കൊടുത്ത യൂദാസ്, അവൻ ശിക്ഷക്ക് വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്നോട് തന്നെ അനുതപിച്ച്, ആ 30 വെള്ളിനാണയങ്ങൾ പ്രധാന പുരോഹിതൻമാരേയും പ്രമാണിമാരേയും ഏൽപിച്ചുകൊണ്ട് പറഞ്ഞു: നിഷ്ക്കളങ്ക രക്തത്തെ ഒറ്റിക്കൊടുത്ത് ഞാൻ പാപം ചെയ്തിരിക്കുന്നു. അവർ അവനോട് പറഞ്ഞു: അതിന് ഞങ്ങൾക്കെന്ത്? അത് നിന്റെ കാര്യമാണ്. വെള്ളിനാണയങ്ങൾ ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് അവൻ പോയി കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തു (മത്തായി.27:35). യൂദാസ് സാത്താനൊന്നുമല്ലായിരുന്നു. യൂദാസിന് തന്റെ തെറ്റ് മനസ്സിലായി. മനസാക്ഷിക്കുത്തുണ്ടായി. പാപം ചെയ്തുവെന്നു സമ്മതിച്ചു. യൂദാസ് തന്റെ തെറ്റിൽ നിന്ന് രക്ഷപ്പെടുവാൻ ശ്രമിച്ചങ്കിലും സാധിച്ചില്ല. നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാൽ നിനക്ക് എന്തു ഫലം.
പട്ടക്കാരോടുള്ള കുമ്പസാരത്തിന്റെ ആരംഭകനും അപ്പസ്തോലനും യൂദാസാണ്
പണം യേശുവിനെക്കാൾ വലുതല്ലന്ന് യൂദാസിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. യേശുവിനെ ഒറ്റിക്കൊടുത്തത്, യേശുവിനോട് അവിശ്വസ്തത കാണിച്ചത് തെറ്റായിപ്പോയി എന്ന് മനസിലാക്കിയ യൂദാസ്, യേശുവിന് പകരമായി തനിക്ക് കിട്ടിയ പണത്തിന് യേശുവിന്റെ വലുപ്പമില്ലന്നു മനസിലാക്കിയ യൂദാസ് തനിക്കു കിട്ടിയ പണം മുഴുവൻ വലിച്ചെറിഞ്ഞിട്ട് പോയി തൂങ്ങിച്ചത്തു. സ്വയം നശിച്ചു. യൂദാസ് സ്വന്തം ജീവിതത്തിലൂടെ ഒരുതരത്തിൽപ്പറഞ്ഞാൽ എക്കാലത്തെയും എല്ലാ ദിവ്യാഗ്രഹികളെയും വെല്ലുവിളിക്കുകയായിരുന്നു. യൂദാസിന്റെ പ്രവർത്തി ഒരു കാര്യം തെളിയിക്കുന്നു. പണം യേശുവിനെക്കാൾ വലുതല്ല.പണം മനുഷ്യന് സമാധാനം നൽകുന്നില്ല. പണത്തിൽ ആശ്രയിക്കുന്നവൻ സ്വയം വഞ്ചിക്കുന്നു. സ്വയം നശിപ്പിക്കുന്നു. ആത്മഹത്യ ചെയ്യുന്നു.
യൂദാസിന് ഇങ്ങനെയെല്ലാം സംഭവിക്കണമെന്ന് നിർബന്ധമൊന്നും ഉണ്ടായിരുന്നില്ല. യേശു യൂദാസിനുവേണ്ടി പലതും ചെയ്തു. അയാളെ തെരഞ്ഞെടുക്കപ്പെട്ടവൻ എന്നും സ്നേഹിതാ എന്നും വിളിച്ചു. അയാളെ സഭയുടെ ആദ്യത്തെ ട്രഷററാക്കി. മോഷ്ടാവാണെന്നറിഞ്ഞിട്ടും അയാളെ വിശ്വസിച്ചു. അയാളുടെ കാലു കഴുകി. അന്ത്യഅത്താഴസമയത്ത് ആദരവിന്റെയും സൗഹൃദത്തിന്റെയും അടയാളമായി അപ്പമെടുത്ത് കൊടുത്തു. യേശു യൂദാസിനെ തന്നിലേക്ക് കൂടുതൽ അടുപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. യൂദാസ് കുരിശിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ അത് ഒരു നല്ല ആശയമായി അയാൾക്ക് തോന്നിയില്ല. അയാൾക്ക് കുരിശിന്റെ അർത്ഥം മനസ്സിലായില്ല. അതിനു മുമ്പ് അയാൾ സ്വന്തം ജീവനൊടുക്കി. കുരിശിന്റെ പ്രയോജനം അയാൾ നിരസിച്ചു. ദ്രവ്യാഗ്രഹം യൂദാസിനെ അന്ധനാക്കി. ഇതുതന്നെയാണ് ഇന്ന് നമുക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാം ദ്രവ്യാഗ്രഹികളാണെങ്കിൽ സഭയിലൂടെയുള്ള ദെവത്തിന്റെ ഉദ്ദേശ്യങ്ങൾക്ക് നാം തടസ്സമാകുന്നു. യൂദാസിനെപ്പോലെ നാമും ചോദിക്കണം - കർത്താവേ അത് ഞാനാണോ? ദ്രവ്യാഗ്രഹം യേശുവിനെ ഒറ്റിക്കൊടുക്കാൻ നമ്മെ പ്രരിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
യൂദാസ് രണ്ടു നല്ലകാര്യങ്ങൾ ചെയ്തു. അയാൾ തന്റെ കുറ്റം സമ്മതിച്ചു. ഒറ്റുപണം തിരിച്ചുകൊടുത്തു.അധികാരികൾ അത് സ്വീകരിച്ചില്ലെങ്കിലും, അത് വെച്ചുകൊണ്ടിരിയ്ക്കാൻ യൂദാസ് തയ്യാറായില്ല. എന്നാൽ വിശ്വസിക്കുകയോ, പാപമോചനം സ്വീകരിക്കുകയോ, അങ്ങനെ ദെവവുമായി ഒത്തുതീർപ്പിലെത്തുകയോ ചെയ്തില്ല. അയാൾ കുരിശിൽ നിന്നുള്ള പുതുജീവനെ കണ്ടില്ല. അയാൾ തനിക്ക് ലഭിച്ച പണം വലിച്ചെറിഞ്ഞിട്ട് സ്വയം കൊന്നു. നാം പലപ്പോഴും യൂദാസിനെപ്പോലെയാണ്. യേശു യൂദാസിനെ സ്നേഹിച്ചു. യേശു നമ്മെ സ്നേഹിക്കുന്നു. എന്നാൽ യൂദാസിനെപ്പോലെതന്നെ നാം യേശുവിനെ സ്നേഹിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ല. യേശു നമ്മെ വിളിച്ചത് യേശുവിനെ മാത്രം ആഗ്രഹിക്കാനും, യേശുവിനെ ഒന്നാമനാക്കി ജീവിക്കാനുമാണ്. എന്നാൽ ഇൗ ലോകം നൽകുന്ന പലതും തേടി നാം പോകുന്നു. യേശുവിന്റെ നിയന്ത്രണത്തിലിരുന്ന് യേശുവിന്റെ പിന്നാലെ പോകുന്നതിന് പകരം നാം സാത്താന്റെ നിയന്ത്രണത്തിലിരുന്ന് പാപത്തിന്റെ വഴിയിലൂടെ നടക്കുകയാണ്. എങ്കിലും യേശു നമ്മെ സ്നേഹിക്കുന്നു. നാം യേശുവിലേക്ക് തിരിച്ചുവരാൻ യേശു ആഗ്രഹിക്കുന്നു. നാം നമ്മുടെ പൂർണ്ണ ഹൃദയത്തോടെ ദെവത്തെ അനേ്വഷിച്ചാൽ ദെവത്തെ കണ്ടെത്തും. നാം നമ്മുടെ തെറ്റ് മനസ്സിലാക്കുമ്പോൾ നമ്മെപ്പറ്റി തന്നെ ലജ്ജ തോന്നി, യൂദാസിനെപ്പോലെ തന്നെ ജീവിതം അവസാനിപ്പിക്കുകയല്ല ചെയ്യേണ്ടത്. മറിച്ച് തെറ്റിൽ നിന്ന് പിൻതിരിഞ്ഞു ദെവത്തെ അന്വഷിക്കണം. ദെവം നമ്മോട് ക്ഷമിക്കും. യൂദാസിന് തെറ്റ് മനസ്സിലായങ്കിലും ദെവത്തിലേക്ക് തിരിച്ചു വരാൻ തോന്നിയില്ല. അതയാളുടെ നാശത്തിൽ കലാശിച്ചു.
ഇന്ന് പലരും യൂദാസിനെപ്പോലെ പണത്തിന് യേശുവിനേക്കാൾ വിലകല്പിക്കുന്നു. അവർ തങ്ങളുടെ തെറ്റ് മനസ്സിലാക്കുന്നതും യൂദാസിനെപ്പോലെ വെകി തന്നെ. അവർ യൂദാസിനെപ്പോലെ തന്നെ നാശത്തിലെത്തിച്ചേരും. അവർ വിധികർത്താവിനെ അഭിമുഖീകരിക്കേണ്ടിവരും. ദെവം അവരെ വിധിക്കും. യേശു എല്ലാവർക്കുമായി മരിച്ചു. എന്നാൽ പലരും യേശുവിനെ ഗൗനിക്കുന്നില്ല. യേശുവിനോടുള്ള മനോഭാവം എന്തായിരുന്നുവെന്ന് ദെവം ചോദിക്കും. "കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾതന്നെ അവിടുത്തെ അനേ്വഷിക്കുവിൻ.അവിടുന്ന് അരികെയുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ. ദുഷടൻ തന്റെ മാർഗ്ഗവും അധർമ്മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ. അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവൻ കർത്താവിങ്കലേക്ക് തിരിയട്ടെ.നമ്മുടെ ദെവത്തിങ്കലേക്ക് തിരിയട്ടെ.അവിടുന്ന് ഉദാരമായി ക്ഷമിക്കും. കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയേക്കാൾ ഉയർന്ന് നില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനേക്കാൾ ഉന്നതമത്ര' (ഏശയ്യ. 55:6-9).