മലയാളം/റോമൻ കത്തോലിക്കാ മതം/എപ്പിസ്കോപ്പസിയും ക്രിസ്തുമതവും/



പുരോഹിതവർഗ്ഗവും പീലാത്തോസുമാരും സത്യത്തെ ക്രൂശിച്ച് ബറാബ്ബാസിനെ രക്ഷിച്ച് ജനത്തെ വഞ്ചിച്ച് സഭയെ കലക്കുന്നു

പുതിയനിയമ വിരുദ്ധമായ പുരോഹിതവർഗ്ഗത്തിന്റെ ആത്മീയ കൗശലവും, ദ്ര്യവ്യാഗ്രഹവും, അധികാരമോഹവും, സ്വജനപക്ഷപാതവും സൂക്ഷിക്കുക. മഹാപുരോഹിതനായ കയ്യാഫാസ് -അതിരുകവിഞ്ഞ കുടുംബസ്നേഹവും സ്വജനപക്ഷപാതവും സത്യത്തെ കൊല്ലും. യേശുവും പുരോഹിതവർഗ്ഗവും തമ്മിലുള്ള ഏറ്റുമുട്ടൽ. അധികാരികളുടെ സ്വജനപക്ഷപാതം നിയമത്തേയും നീതിയേയും വളച്ചൊടിക്കുന്നു. പുരോഹിതവർഗ്ഗത്തിന്റെ ക്രൂരത. പ്രധാന പുരോഹിതരുടെ വഞ്ചനയുംമനുഷ്യ ചരിത്രത്തിലെ ഏറ്റവും അനീതി നിറഞ്ഞ കൊലപാതകവും. മഹാപുരോഹിതരുടെ അസൂയ. അസൂയക്കാരുടെ പ്രവർത്തനരീതി. ഉയിർപ്പിനോടുള്ള ബന്ധം. ഉയർപ്പിനോട് ഭയം. നാം കയ്യാഫാസിനെപ്പോലെയാണോ? സ്വജന പക്ഷപാതത്തിന് മറ്റൊരുദാഹരണമാണ് സെബദീ പുത്രൻമാരായ യോക്കോബിന്റെയും യോഹന്നാന്റെയും അഭ്യർത്ഥന. ജനസമൂഹത്തിന് പ്രധാന പുരോഹിതരെക്കാൾ ധാർമ്മിക മനഃസാക്ഷിയുണ്ടായിരുന്നു. പീലാത്തോസ് നിഷ്കളങ്കനല്ലായിരുന്നു - എങ്കിലും പ്രധാനപുരോഹിതരെക്കാൾ മനഃസാക്ഷിയുള്ളവനായിരുന്നു. ബറാബ്ബാസിന്റെ പക്ഷം ചേർന്ന്ശപിക്കപ്പെട്ടവരാകരുത്. മഗ്ദലന മറിയത്തെപ്പോലെ യേശുവിനെ മാത്രം ലക്ഷ്യമാക്കി അനുഗ്രഹിക്കപ്പെടുക

പുതിയനിയമ വിരുദ്ധമായ പുരോഹിതവർഗ്ഗത്തിന്റെ ആത്മീയ കൗശലവും, ദ്ര്യവ്യാഗ്രഹവും, അധികാരമോഹവും, സ്വജനപക്ഷപാതവും സൂക്ഷിക്കുക

മറ്റുള്ളവർ കാണുന്നതിന് വേണ്ടിയാണ് അവർ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്... അന്ധരായ മാർഗ്ഗദർശികളേ, കൊതുകിനെ ഇമിച്ചുനീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണ് നിങ്ങൾ... നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സദൃശരാണ് (മത്താ 23:5-27). അവർക്കായി അന്ധകാരത്തിന്റെ അധോലോകം ഒരുക്കിവയ്ക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ തെറ്റിൽ ജീവിക്കുന്നവരിൽനിന്ന് കഷ്ടിച്ച് രക്ഷപ്രാപിച്ചവരെ വ്യർത്ഥമായ വാഗ്ധോരണികൊണ്ട് വിഷയാസക്തമായ ദുർവ്വിചാരങ്ങളിലേക്ക് അവർ പ്രലോഭിപ്പിക്കുന്നു. മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന അവർതന്നെ നാശത്തിന്റെ അടിമകളാണ്. കാരണം ഏതിനാൽ ഒരുവൻ തോൽപിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവൻ. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവുമൂലം അവർ ലോകത്തിന്റെ മാലിന്യങ്ങളിൽ നിന്ന് രക്ഷപ്രാപിച്ചതിന് ശേഷം വീണ്ടും അവയിൽ കുരുങ്ങുകയും അവയാൽ തോൽപിക്കപ്പെടുകയും ചെയ്യുന്നെങ്കിൽ അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാൾ മോശമായിരിക്കും. കാരണം തങ്ങൾക്ക് ലഭിച്ച വിശുദ്ധകൽപനയെക്കുറിച്ച് അറിഞ്ഞിട്ട് അതിൽനിന്ന് പിന്മാറുന്നതിനെക്കാൾ അവർക്ക് നല്ലത് നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു (2പത്രാ 2:17-21). മുൻവിധിയോടെയും പക്ഷപാതത്തോടെയും പെരുമാറുന്നത് ദെവകല്പനകൾക്കു വിരുദ്ധമാണ്. 1തിമോ.5:21 ഇപ്രകാരം പറയുന്നു: ഇൗ നിയമങ്ങൾ മുൻവിധിയോ പക്ഷപാതമോ കൂടാതെ പാലിക്കാൻ ദെവത്തിന്റെയും യേശുക്രിസ്തുവിന്റെയും തിരഞ്ഞെടുക്കപ്പെട്ട ദൂതൻമാരുടെയും മുമ്പാകെ ഞാൻ നിന്നെ ചുമതലപ്പെടുത്തുന്നു. വീണ്ടും യാക്കോബ് 3:17 നാം ഇപ്രകാരം കാണുന്നു: ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നമത് നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു (യാക്കോ 3:17).

മഹാപുരോഹിതനായ കയ്യാഫാസ് - അതിരുകവിഞ്ഞ കുടുംബസ്നേഹവും സ്വജനപക്ഷപാതവും സത്യത്തെ കൊല്ലും

തന്റെ കുടുംബത്തിലുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഒാരോരുത്തർക്കും കഷ്ടപ്പാടുണ്ട്. 1തിമോ 5:8 ഇപ്രകാരം പറയുന്നു: തനിക്കുള്ളവർക്കും പ്രതേ്യകം സ്വന്തം കുടുംബക്കാർക്കും വേണ്ടി കരുതാത്തവർ വിശ്വാസം തള്ളിക്കളഞ്ഞ അവിശ്വാസിയെ ക്കാൾ അധമനായിരിക്കുന്നു. എന്നാൽ സ്വജനപക്ഷപാതം ഇതിൽ നിന്ന് വിഭിന്നമാണ്. സമൂഹത്തോട് ബന്ധപ്പെട്ട പൊതുസ്വത്തു, അല്ലെങ്കിൽ ദെവവേലക്കായി നിയോഗിക്കപ്പെട്ട പണം സ്വന്തം ബന്ധുജനങ്ങളുടെ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത് സ്വജനപക്ഷപാതമാണ്അല്ലെങ്കിൽ അത്തരം സ്വത്തിൽ നിന്ന് പ്രത്യക പ്രയോജനം സ്വന്തക്കാർക്ക് ലഭിക്കത്തക്കവിധത്തിൽ അവരെ അതിനുതകുന്ന അധികാരസ്ഥാനങ്ങളിൽ നിയമിച്ചു, സമൂഹത്തിന്റെ അഥവാ പ്രസ്ഥാനത്തിന്റെ അധികാരവും, നിയന്ത്രണവും, സ്വാധീനവും മറ്റു സാമ്പത്തികവും ജീവിതസൗകര്യങ്ങളുമടങ്ങുന്ന അനേകം കാര്യങ്ങൾ തങ്ങളുടെ തന്നെ സുഖത്തിനായി അടക്കി ഒതുക്കി അനുഭവിക്കുന്ന പ്രവണത. ഇത്തരം ബന്ധുക്കൾ മറ്റുള്ളവരെക്കാൾ യോഗ്യതയും കഴിവും കുറഞ്ഞവരാണെങ്കിൽ അത് പ്രതേ്യകമായും അധികം തിന്മനിറഞ്ഞതാണ്. എന്നാൽ പലപ്പോഴും പ്രധാന അധികാരികൾ തങ്ങളുടെ സ്വാധീനവും പണക്കൊഴുപ്പും ഉപയോഗിച്ചു തന്റെ ബന്ധുക്കൾക്ക് മറ്റുള്ളവരെക്കാൾ കഴിവും യോഗ്യതയുമുള്ളവരാക്കീത്തീർക്കാൻ പക്ഷപാതപരമായി അവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്നുണ്ട്. അതും വല്ലാത്ത ഒരു തിന്മതന്നെ.

കയ്യാഫാസ് തന്റെ കുടുംബത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുവാനുള്ള ശ്രമത്തിൽ സത്യത്തെക്കുറിച്ചു അന്ധനായിത്തീർന്ന ഒരു പുരോഹിതന്റെ, ഒരു പ്രതീകമാണ്. യേശുവിനെ മരണ ശിക്ഷക്കു വിധിക്കുന്നതിന്റെ ഏറ്റവും പ്രധാന പങ്ക് വഹിച്ച ആളാണ് മഹാപുരോഹിതനായ കയ്യാഫാസ്. അയാളുടെ പാപം സ്വജനപക്ഷപാതമായിരുന്നു. പൊതു ജീവിതത്തിൽ തന്റെ ബന്ധുജനങ്ങളോടു കാണിക്കുന്ന പക്ഷപാതപരമായ സമീപനത്തെയാണ് സ്വജനപക്ഷപാതമെന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സ്വജനപക്ഷപാതം ഇന്ന് മനുഷ്യന്റെ സാമൂഹ്യജീവിതത്തിന്റെ എല്ലാതലങ്ങളിലും വ്യാപകമായി ആളിക്കത്തുന്ന ഒരു തിന്മയാണ്. ഇന്ന് സഭാ തലങ്ങളിലും ലജ്ജാകരമായ സ്വജനപക്ഷപാതത്തിന്റെ ഭീകരമുഖം വളരെ പ്രകടമാണ്. സ്വജനപക്ഷപാതം  ഇൗ ലോകത്തിന്റേതാണ്. യേശു സ്വജനപക്ഷപാതത്തിന് അതീതനായിരുന്നു. പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് യേശുവിന്റെ സഹോദരനും സഹോദരിയും അമ്മയും (മത്താ.12:15). യോഹ.18:12-14 ഇങ്ങനെ കാണുന്നു: പട്ടാളവും സഹസ്രാധിപൻമാരും യഹൂദൻമാരുടെ സേവകരും യേശുവിനെ പിടിച്ചുകൊട്ടി ഒന്നാമത് ഹന്നാസിന്റെ അടുക്കൽ കൊണ്ടുപോയി. അവൻ വർഷത്തെ മഹാപൂരോഹിതനായ കയ്യാഫാസിന്റെ അമ്മായിയപ്പൻ ആയിരുന്നു. കയ്യാഫാസോ ജനത്തിനു വേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് യുക്തമാണ് എന്ന് യഹൂദൻമാരോട് ആലോചന പറഞ്ഞവൻ തന്നെ. (മത്താ 26:57.., മർക്കോ 14:53.., ലൂക്ക 22:63.. കാണുക).

യഹൂദർ യേശുവിനെതിരെ രാജ്യദ്രാഹക്കുറ്റം ചുമത്തി റോമൻ ഭരണാധികാരികൾക്ക് പരാതികൊടുത്തിരുന്നു. അതിനാൽ റോമൻ ഭരണാധികാരികൾ യേശുവിനെ അറസ്റ്റു ചെയ്യുന്നതിന് വളരെ പ്രാധാന്യം കൊടുത്തു. അതുകൊണ്ടാണ് പട്ടാളവും 1000 പട്ടാളക്കാരുടെ അധിപനും യേശുവിനെ പിടിച്ചുകെട്ടാൻ പോയത്. അവർ യേശുവിനെ പിടിച്ചു കെട്ടി ഒന്നാമതായി ഹന്നാസിന്റെ അടുക്കൽ കൊണ്ടുപോയി. ഹന്നാസ്  ഒരുപക്ഷേ സൻഹദ്രീൻ സഭയുടെ അധികാരിയായിരുന്നിരിക്കാം (അയാൾ പല പ്രാവശ്യം മഹാപുരോഹിതനായിരുന്നു. അയാളുടെ ആൺമക്കളും, ഒരു മരുമകനും മഹാപുരോഹിതസ്ഥാനം വഹിച്ചിട്ടുണ്ട്). ഇൗ സമയത്ത് നിയമപുസ്തകത്തിലെ പോലെ മഹാപുരോഹിതന്റെ സ്ഥാനം ജീവിതകാലത്തേക്കായിരുന്നില്ല. അവരെ നിയമിക്കുന്നത് ജനകീയ അധികാരികളായിരുന്നു. റോമക്കാരും, ഹേറോദും അവർക്കിഷ്ടമുള്ളവരെ ഇൗ സ്ഥാനത്തേക്കു നിയമിച്ചിരുന്നു. ഇങ്ങനെയുള്ള സമുദായത്തിലെ ഏറ്റവും പ്രധാന പദവിയായ മഹാപുരോഹിതസ്ഥാനം തനിക്കും തന്റെ മക്കൾക്കുമായി അനേകവർഷം അനുഭവിക്കാൻ മാത്രം സ്വാധീനശക്തിയും സ്വജനപക്ഷപാതവും സ്വാർത്ഥതയും ഉള്ള ആളായിരുന്നു ഹന്നാസ് എന്ന് മനസിലാക്കാം. എന്തായാലും ഹന്നാസും അയാളുടെ കുടുംബവുമാണ് പ്രധാന ശ്രദ്ധാവിഷയവും ശക്തികേന്ദ്രവും. അയാൾ യഹൂദരുടെ രാഷ്ട്രീയ ജീവിതത്തെ അരനൂറ്റാണ്ടു കാലം അടക്കിവാണു. സൽഹദ്രീൻ യോഗസ്ഥലം അയാളുടെ വീട്ടിലേക്കു മാറ്റപ്പെട്ടു. അങ്ങനെ സൻഹദ്രീൻ തീരുമാനങ്ങളിൽ അയാൾക്ക് വൻ സ്വാധീനം ഉറപ്പായിരുന്നു. ഇസ്രയേൽ ചരിത്രത്തിലെ മഹാപുരോഹിതകുടുംബങ്ങൾക്കൊന്നുമില്ലാത്ത സ്വാധീനം സമൂഹത്തിൽ ചെലുത്താൻ ഹന്നാസിനും കുടുംബത്തിനും കഴിഞ്ഞു എന്ന്  യഹൂദ ചരിത്രകാരനായ ജോസഫൂസ് രേഖപ്പെടുത്തുന്നു. ഹന്നാസിന്റെ അധികാരശക്തിയുടെ രഹസ്യം സമ്പത്തായിരുന്നു. ദേവാലയത്തിൽ നിന്നും മഹാപുരോഹിത കുടുംബത്തിനു പല ഇനത്തിൽ വൻതുക വരുമാനമുണ്ടായിരുന്നു. അതിനു പുറമെ ആദായകരമായ  നാണയമാറ്റം, ബലിമൃഗവില്പന മുതലായ വ്യാപാരങ്ങളും ഹന്നാസിന്റെ പുത്രർ നടത്തിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതെല്ലാം അവർക്ക് വൻലാഭമുണ്ടാകത്തക്ക രീതിയിൽ ഏർപ്പാട് ചെയ്തിരുന്നു. യഹൂദഗ്രന്ഥമായ താൽമൂദ് ഹന്നാസ് കുടുംബത്തെ ശപിക്കുന്നതായി കാണുന്നുണ്ട്. ഇത്തരം നീതി ബോധമില്ലാത്ത ഒരു മഹാപുരോഹിത കുടുംബവും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന യഹൂദ പ്രമാണികളും യേശുവിനെ വധിക്കാൻ തീരുമാനിച്ചുകഴിഞ്ഞു.

ഇൗ ഹന്നാസ് ഇസ്രായേലിന്റെ പ്രധാന കോടതിയായ സൻഹദ്രീനിന്റെ പ്രധാന അധികാരി ആയിരുന്നു എന്ന് ഉൗഹിക്കുന്നതിൽ തെറ്റില്ല. സൻഹദ്രീനിൽ എല്ലാ പുരോഹിതപ്രമുഖരും ജനങ്ങളുടെ മൂപ്പൻമാരും ഉൾപ്പെട്ടിരുന്നു. പ്രധാന പുരോഹിതർ പുരോഹിതവർഗ്ഗത്തിന്റെ പ്രതിനിധികളും, ഗോത്രത്തലവൻമാരായ മൂപ്പൻമാർ ജനങ്ങളുടെ പ്രതിനിധികളുമായിരുന്നു. രാജ്യത്തിന്റെ സുപ്രീം കോടതിയായ സാൻഹദ്രീനിൽ ഏറ്റവും പ്രധാനപ്പെട്ട കേസുകൾ മാത്രമേ വിചാരണ ചെയ്തിരുന്നുള്ളു. സൻഹദ്രീനിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. പ്രസിഡന്റായിരുന്നു റോമഭരണകൂടത്തിനു മുന്നിൽ ഇസ്രായേൽ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നത്.

യേശുവിനെ കൊല്ലണമെന്ന ആശയം കയ്യാഫാസ് ഇതിനു മുമ്പുതന്നെ പ്രകടിപ്പിച്ചിരുന്നു. അങ്ങനെ മുൻവിധിയുള്ളവനാകയാൽ യേശുവിനെ വിധിക്കാനുള്ള യോഗ്യത കയ്യാഫാസിനില്ലായിരുന്നു. മാത്രമല്ല നീതിപൂർവ്വമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിധിച്ചിരുന്നെങ്കിൽ യേശുവിനെ ക്രൂശിക്കാൻ യഹൂദപ്രമാണികൾക്ക് സാധിക്കുമായിരുന്നില്ല. യേശു ലാസറിനെ ഉയർപ്പിച്ച അത്ഭുതം കണ്ട് അസൂയയും ഭയവും നിറഞ്ഞ പുരോഹിത പ്രമുഖനും ഫരസേയരും എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു. അവർ പറഞ്ഞു: നാം എന്താണ് ചെയ്യേണ്ടത്? ഇൗ മനുഷ്യൻ വളരെയധികം അടയാളങ്ങൾ പ്രവർത്തിക്കുന്നുവല്ലോ. ഇവനെ നാം ഇങ്ങനെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും. (അവനെ രാജാവാക്കും). അപ്പോൾ റോമക്കാർ വന്ന് നമ്മുടെ വിശുദ്ധ സ്ഥലത്തെയും ജനത്തെയും നശിപ്പിക്കും. അവരിൽ ഒരുവനും വർഷത്തെ പ്രധാന പുരോഹിതനുമായ കയ്യാഫാസു പറഞ്ഞു: നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ. ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നത് യുക്തമാണന്ന് നിങ്ങൾ മനസ്സിലാക്കുന്നുമില്ല. അവൻ ഇത് സ്വമേധയാ പറഞ്ഞതല്ല. പ്രത്യുത വർഷത്തെ പ്രധാന പുരോഹിതൻ എന്ന നിലയിൽ ജനത്തിനു വേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നവെന്ന് പ്രവചിക്കുകയായിരുന്നു. ജനത്തിനു വേണ്ടി മാത്രമല്ല ചിതറിക്കിടക്കുന്ന ദെവമക്കളെ ഒരുമിച്ച് കൂട്ടുന്നതിന് വേണ്ടിയും. അന്നുമുതൽ അവനെ വധിക്കാൻ അവർ ആലോചിച്ചുകൊണ്ടിരുന്നു (യോഹ.11:47-53). സ്വജനപക്ഷപാതം ദീർഘവീക്ഷണമില്ലാത്തതും മറ്റുള്ളവർക്ക് പലരീതിയിലും ദോഷകരവുമാണ്. എന്നാൽ അധികാരമോഹികളായ സ്വജനപക്ഷപാതകർ ഇൗ യാഥാർത്ഥ്യത്തെപ്പറ്റി അന്ധരായിക്കഴിയുന്നു.

യേശുവും പുരോഹിതവർഗ്ഗവും തമ്മിലുള്ള ഏറ്റുമുട്ടൽ

കയ്യഫാസിന്റെ കുടുംബവുമായുള്ള യേശുവിന്റെ രണ്ടാമത്തെ ഏറ്റുമുട്ടൽ യേശു ദേവാലയത്തെ ശുദ്ധീകരിച്ചപ്പോഴായിരുന്നു. ഹന്നാസിന്റെ കുടുംബത്തിന്റെ സമ്മതത്തോടുകൂടി ദേവാലയത്തിൽ നടന്ന വ്യാപാരമെല്ലാം തെറ്റാണെന്ന് യേശു തെളിയിച്ചു കൊടുത്തു. യേശു ദേവാലയത്തിൽ പ്രവേശിച്ചു അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും, പ്രാവു വില്പനക്കാരുടെ ഇരിപ്പിടങ്ങളും അവൻ തട്ടിമറിച്ചിട്ടു. അവൻ അവരോട് പറഞ്ഞു: എന്റെ ഭവനം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അത് കവർച്ചക്കാരുടെ ഗുഹയാക്കുന്നു (മത്താ 21;12-13; 23,24; ഡേക്ക് നോക്കുക). പ്രാർത്ഥനാലയത്തെ കള്ളൻമാരുടെ ഗുഹയാക്കി എന്ന യേശുവിന്റെ പ്രസ്ഥാവന അന്നത്തെ പുരോഹിതവർഗ്ഗത്തിന്റെ അധഃപതിച്ച ധാർമ്മിക നിലവാരത്തെ എടുത്തുകാണിക്കുന്നു. പുരോഹിതവർഗ്ഗത്തിന്റെ സ്വർത്ഥതാൽപര്യങ്ങൾക്കെതിരെ ശബ്ദമുയർത്തിയ യേശുവിനോട് പ്രതികാരം ചെയ്യാൻ അവർ പണം തന്നെ ഉപയോഗിച്ചു. യൂദാസിന് 30 വെള്ളിക്കാശ് കൊടുത്ത് യേശുവിനെ പിടിപ്പിച്ചു.യേശുവിനെ അറസ്റ്റു ചെയ്യുന്നതിന് കൂട്ടുനിൽക്കാനും പിലാത്തോസിന്റെ മുമ്പിൽ ജനക്കൂട്ടത്തെ യേശുവിനെതിരായി തിരിക്കാൻ പ്രരിപ്പിക്കാനും പുരോഹിതവർഗ്ഗം ആളുകളെ കൂലിക്കെടുത്തു. കെക്കൂലി കൊടുത്തു യേശുവിനെതിരെ കള്ളസാക്ഷികളെ അണിനിരത്തി. യേശുവിനെ ശിഷ്യൻമാർ മോഷ്ടിച്ചു കൊണ്ടുപോയി എന്ന് ഭടൻമാർ നുണ പറയാൻ വേണ്ടി കെക്കൂലിയായി അവർക്ക് വൻതുക നൽകി. പ്രധാന പുരോഹിതരും പ്രമാണികളും കൂടിയാലോചിച്ചതിന് ശേഷം പടയാളികൾക്ക് വേണ്ടത്ര പണം കൊടുത്തിട്ട് പറഞ്ഞു: ഞങ്ങൾ ഉറങ്ങിയപ്പോൾ രാത്രിയിൽ അവന്റെ ശിഷ്യൻമാർ വന്നു അവനെ മോഷ്ടിച്ചു കൊണ്ടുപോയി എന്നു പറയുവിൻ. ദേശാധിപതി ഇതറിഞ്ഞാൽ ഞങ്ങൾ അവനെ സ്വാധീനിച്ച്  നിങ്ങൾക്ക് ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം. അവർ പണം വാങ്ങി. നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ചു (മത്താ.28:11-15).

അധികാരികളുടെ സ്വജനപക്ഷപാതം നിയമത്തേയും നീതിയേയും വളച്ചൊടിക്കുന്നു

കയ്യാഫാസിന്റെ നേതൃത്വത്തിൽ നടത്തിയ യേശുവിന്റെ ന്യായവിചാരണ തികച്ചും നിയമവിരുദ്ധവും, ന്യായവിരുദ്ധവുമായിരുന്നു. വധശിക്ഷക്കുള്ള വിചാരണയും വിധിയും നിയമപരമായി നോക്കുമ്പോൾ പകൽ സമയത്തുതന്നെ ആയിരിക്കേണ്ടതായിരുന്നു. എന്നാൽ യേശുവിന്റെ വിചാരണ രാത്രിയിൽ നടന്നു. തിരുനാളുകളിലോ സാബത്തിലോ വിചാരണ യോഗം കൂടുന്നത് നിയമാനുസൃതമായിരുന്നില്ലെങ്കിലും അവർ യേശുവിനെ വധിക്കാൻ അങ്ങനെ തന്നെചെയ്തു. സാക്ഷികൾ തമ്മിൽ ഒത്തുവരാതിരുന്നാൽ നടപടി എടുക്കുന്നത് നിയമവിരുദ്ധമാണെങ്കിലും അധികാരികൾ സാക്ഷികൾ ഇല്ലാതെ യേശുവിനെതിരെ നടപടി എടുത്തു. വീണ്ടും നിയമവിരുദ്ധമായിത്തന്നെ യേശുവിന്റെ തന്നെ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ യേശുവിനെ മരണശിക്ഷയ്ക്കു വിധിച്ചു. അതും ദെവദൂഷണക്കുറ്റം ചുമത്തിക്കൊണ്ടുതന്നെ. ദെവഹിതമനുസരിച്ച് ജനത്തെ നയിക്കാൻ ഉത്തരവാദിത്വമുള്ള മഹപുരോഹിതനായ കയ്യാഫാസു ദെവപുത്രനെ ദെവദൂഷണക്കുറ്റം ചുമത്തി കൊല്ലാൻ വിധിച്ചു. അതും സകലനിയമങ്ങളും കാറ്റിൽ പറപ്പിച്ചുകൊണ്ട്. ദെവത്തിന്റെ പേരു പറഞ്ഞു പ്രവർത്തിക്കുന്ന പലർക്കും എന്തളവുവരെ തെറ്റ്പറ്റാമെന്നു ഇവിടെ തെളിയുന്നു. നിയമവിരുദ്ധമായ രീതിയിൽ യേശുവിനെ വധശിക്ഷക്കു വിധിക്കുകുയും ഉടൻ തന്നെ വിധി നടപ്പാക്കുകയും ചെയ്തു. അധികാരികളുടെ താൽപര്യം നീതി നിർവ്വഹണമായിരുന്നില്ല. മറിച്ച് യേശുവിനെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. സത്യത്തിന്റെയും നീതിയുടെയും ഉറവിടമായ യേശുവിനെ അവർ സത്യവിരുദ്ധമായി, നീതിവിരുദ്ധമായി ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു. നീതിനിർവ്വഹണത്തിന് അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന എല്ലാ ചട്ടങ്ങളേയും അവഗണിച്ചു അവർ തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചു. ഇതാണ് സ്വജനപക്ഷപാതം ചെയ്യുന്നത്. അത് മനുഷ്യനെ സത്യത്തിനു നേരെ അന്ധനാക്കിത്തീർക്കുന്നു. അവസരോചിതമായ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിയമങ്ങൾ ഉണ്ടാക്കുകയും ഉള്ളവയെ അവഗണിക്കുകയും ചെയ്യുന്നു. അവരുടെ ഏക മാനദണ്ഡം സ്വാർത്ഥതാല്പര്യങ്ങൾമാത്രം. സ്വജനപക്ഷപാതക്കാർക്ക് തങ്ങളുടെ താൽപര്യ സംരക്ഷണത്തിനായുള്ള ഭ്രമത്തിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കും വികാരങ്ങൾക്കും യാതൊരു സ്ഥാനവും കൊടുക്കാൻ കഴിയുകയില്ല. ഇൗ പ്രവണത ഇന്നത്തെ ആത്മീയഗോളത്തിലും സമൂഹത്തിലും വളരെ പ്രകടമാണ്.

പുരോഹിതവർഗ്ഗത്തിന്റെ ക്രൂരത

യൂദാസ് മനസ്തപിച്ചു പുരോഹിത പ്രമാണികളുടെ അടുത്തു വന്നു കുറ്റസമ്മതം നടത്തി പണം തിരിച്ചു കൊടുക്കാമെന്നു പറഞ്ഞിട്ടും ആത്മഹത്യയുടെ വക്കോളമെത്താൻ മാത്രം മാനസികമായി തകർന്ന അവസ്ഥയിലായിരുന്നിട്ടും യൂദാസിന്റെ അവസ്ഥയിൽ അല്പമെങ്കിലും സഹതാപം കാണിക്കാൻ പുരോഹിതപ്രമാണികൾക്ക് കഴിഞ്ഞില്ല. അതിന് ഞങ്ങൾക്കെന്ത് അത് നിങ്ങളുടെ കാര്യം എന്നാണ് അവർ പ്രതികരിച്ചത് (മത്താ. 27:4). അതുമാത്രമല്ല കുരിശിൽ കിടന്ന യേശുവിനെ അവർ വന്നു പരിഹസിച്ചു. മരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ പരിഹസിക്കുന്ന പുരോഹിതരുടെ ആത്മീയ സ്ഥിതി എപ്രകാരമാണ് എന്ന് ഉൗഹിക്കാൻ കഴിയും. ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്തന്നെ രക്ഷിക്കാൻ ഇവനു സാധിക്കുന്നില്ല. ഇവൻ ഇസ്രയേലിന്റെ രാജാവാണല്ലോ. കുരിശിൽ നിന്നിറങ്ങിവരട്ടെ. ഞങ്ങൾ ഇവനിൽ വിശ്വസിക്കാം. ഇവൻ ദെവത്തിൽ ആശ്രയിച്ചു. വേണമെങ്കിൽ ദെവം ഇവനെ രക്ഷിക്കട്ടെ. ഞാൻ ദെവപുത്രനാണ് എന്നാണല്ലോ ഇവൻ പറഞ്ഞിരുന്നത് (മത്താ.27:42-44).

പ്രധാന പുരോഹിതരുടെ വഞ്ചനയും മനുഷ്യ ചരിത്രത്തിലെ ഏറ്റവും അനീതി നിറഞ്ഞ കൊലപാതകവും

പ്രധാന പുരോഹിതൻമാരും  ജനപ്രമാണികളും കയ്യാഫാസ് എന്ന പേരായ മഹാപുരോഹിതന്റെ കൊട്ടാരത്തിൽ സമ്മേളിച്ച് യേശുവിനെ ചതിവിൽ പിടികൂടി വധിക്കേണ്ടതെങ്ങനെയെന്ന് ആലോചിച്ചു. അവർ പറഞ്ഞു: തിരുനാൾ ദിവസം വേണ്ട; ജനങ്ങൾ ബഹളമുണ്ടാക്കും (മത്താ.26:3-5). പ്രധാന പുരോഹിതൻമാരും ന്യായാധിപ സംഘം മുഴുവനും യേശുവിനെ മരണത്തിനേൽപിച്ച് കൊടുക്കേണ്ടതിന് അവനെതിരെ കള്ളസാക്ഷ്യം അനേ്വഷിച്ചു (മത്താ.26:59). പ്രഭാതമായപ്പോൾ പ്രധാന പുരോഹിതൻമാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന് അവനെതിരെ ആലോചന നടത്തി. അവർ അവനെ ബന്ധിച്ചു കൊണ്ടുപോയി ദേശാധിപതിയായ പീലാത്തോസിനെ ഏല്പിച്ചു (മത്താ. 27:1-2). അവർ പറഞ്ഞു: ആരേയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല (യോഹ.18:31). എന്നാൽ അസൂയ നിമിത്തമാണ് യഹൂദപ്രമാണികൾ യേശുവിനെ ഏല്പിച്ചുകൊടുത്തതെന്ന് പീലാത്തോസ് അറിഞ്ഞിരുന്നു (മത്താ.27:18).  പ്രധാന പുരോഹിതൻമാരും പ്രമാണികളും ബറാബ്ബാസിനെ വിട്ടുതരാനും, യേശുവിനെ നശിപ്പിക്കാനും ആവശ്യപ്പെടാൻ ജനങ്ങളെ പ്രരിപ്പിച്ചു. ദേശാധിപതി വീണ്ടും അവരോട് ചോദിച്ചു: ഇവരിൽ ആരെ വിട്ടുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അവർ പറഞ്ഞു: ബറാബ്ബാസിനെ. പിലാത്തോസ്  അവരോട് ചോദിച്ചു. അപ്പോൾ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവനെ ക്രൂശിക്കുക. അവൻ അവരോട് ചോദിച്ചു: അവൻ എന്തു തിന്മയാണ് ചെയ്തത്അപ്പോൾ അവർ കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക. ബഹളം വർദ്ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലന്നു മനസ്സിലാക്കിയ പിലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പിൽ വച്ചു കെകഴുകിക്കൊണ്ടു പറഞ്ഞു: ഇൗ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല. അത് നിങ്ങളുടെ കാര്യമാണ്. അപ്പോൾ ജനം മുഴുവൻ മറുപടി പറഞ്ഞു: അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതികളുടെ മേലും ആയിക്കൊള്ളട്ടെ. അവൻ ബറാബ്ബാസിനെ അവർക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചു ക്രൂശിക്കാൻ ഏല്പിച്ചു കൊടുക്കുകയും ചെയ്തു (മത്താ.27:20-26).

പിലാത്തോസിന്റെ മുമ്പിൽ യഹൂദരുടെ കുറ്റാരോപണം: ഇൗ മനുഷ്യൻ ഞങ്ങളുടെ ജനത്തെ വഴിതെറ്റിക്കുകയും സീസറിന് നികുതി കൊടുക്കുന്നത് നിരോധിക്കുകയും, താൻ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു. പീലാത്തോസ് പുരോഹിത പ്രമുഖൻമാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാൻ ഇൗ മനുഷ്യനിൽ ഒരുകുറ്റവും കാണുന്നില്ല. അവരാകട്ടെ നിർബന്ധപൂർവ്വം പറഞ്ഞു: ഇവൻ ഗലീലി മുതൽ ഇവിടം വരെയും യൂദായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു (ലൂക്കോ.23:2-5).  യഹൂദർ പറഞ്ഞു: ഞങ്ങൾക്കൊരു നിയമമുണ്ട്. നിയമമനുസരിച്ചു ഇവൻ മരിക്കണം. കാരണം ഇവൻ തന്നെത്തന്നെ ദെവപുത്രനാക്കിയിരിക്കുന്നു (യോഹ. 19:7). പിലാത്തോസ് പുരോഹിത പ്രമുഖൻമാരെയും നേതാക്കൻമാരെയും ജനത്തെയും ഒന്നിച്ചുകൂട്ടി അവരോട് പറഞ്ഞു: നിങ്ങൾ ഇവനെ എന്റെ മുമ്പിൽ കൊണ്ടുവന്നു. ഇതാ നിങ്ങളുടെ മുമ്പിൽ വച്ചുതന്നെ ഇവനെ ഞാൻ വിസ്തരിച്ചു. നിങ്ങൾ ആരോപിക്കുന്ന കുറ്റങ്ങളിൽ ഒന്നുപോലും ഇവനിൽ ഞാൻ കണ്ടില്ല. ഹേരോദേസും കണ്ടില്ല. അവൻ ഇവനെ എന്റെ അടുത്തേക്കു തിരിച്ചയച്ചിരിക്കയാണല്ലോ. നോക്കൂ, മരണശിക്ഷ അർഹിക്കുന്ന ഒരു കുറ്റവും ഇവൻ ചെയ്തിട്ടില്ല.അതിനാൽ ഞാൻ ഇവനെ ചമ്മട്ടികൊണ്ട് അടിച്ചു വിട്ടയക്കും. അപ്പോൾ അവർ ഏക സ്വരത്തിൽ ആക്രാശിച്ചു: ഇവനെ കൊണ്ടുപോവുക. ബറാബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക (ലൂക്കോ.23:13-17).

യേശുവിനെ അറസ്റ്റ് ചെയ്ത ഉടനെ അവർ യേശുവിനെ സൻഹദ്രീൻ സഭയിൽ ഹാജരാക്കി. അവിടെ പുരോഹിത പ്രമുഖരും, ജനപ്രമാണികളും, വേദോപദേഷ്ടാക്കളും, നിയമപണ്ധിതരും യേശുവിനെതിരെ ഒരുമിച്ചു കൂടിയിരുന്നു. കയ്യാഫാസിന്റെ നേതൃത്വത്തിൽ അവരെല്ലാം കൂടി യേശുവിനെതിരെ തെളിവു കണ്ടെത്താൻ ശ്രമിച്ചു. അവർ വഞ്ചനാപൂർവ്വം കെട്ടിച്ചമച്ച കള്ളസാക്ഷികളെല്ലാം പരസ്പരവിരുദ്ധങ്ങളെന്നു തെളിഞ്ഞു. കാപട്യക്കാരുടെ മുൻപിൽ യേശു നിശബ്ദനും  അചഞ്ചലനുമായി നിന്നുസ്നേഹം ദീർഘക്ഷമയുള്ളതും ദയയുള്ളതുമാകുന്നു. അത് അസൂയപ്പെടുന്നില്ല. (1 കൊറി.13:4). യേശുവിനെതിരെ തെളിവൊന്നും കാണാൻ കഴിയാത്തതിൽ അസ്വസ്ഥരായ മഹാപുരോഹിതൻ കയ്യഫാസു പറഞ്ഞു: ജീവിക്കുന്ന ദെവത്തിന്റെ നാമത്തിൽ ആണയിട്ട് ഞാൻ നിന്നോട് ചോദിക്കുന്നു: നീ ദെവപുത്രനായ ക്രിസ്തുവാണോ എന്ന് ഞങ്ങളോട് പറയുക. യേശു അവനോട് പറഞ്ഞു: നീ പറഞ്ഞുവല്ലോ. എന്നാൽ ഞാൻ നിന്നോട് പറയുന്നു: ഇപ്പോൾ മുതൽ മനുഷ്യപുത്രൻ ശക്തിയുടെ വലത്തുഭാഗത്തു ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും. അപ്പോൾ പ്രധാന പുരോഹിതൻ മേലങ്കി കീറിക്കൊണ്ട്  ഇവൻ ദെവഭൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം. ഇതാ ദെവഭൂഷണം നിങ്ങൾ ഇപ്പോൾ കേട്ടുവല്ലോ. നിങ്ങൾക്കെന്തുതോന്നുന്നു. അവൻ മരണത്തിനർഹനാണ് എന്ന് അവർ ഉത്തരം പറഞ്ഞു (മത്താ. 26:63-66).

പിലാത്തോസ് അവരോട് പറഞ്ഞു: ഇതാ നിങ്ങളുട രാജാവ്. അവർ വിളിച്ചു പറഞ്ഞു: കൊണ്ടുപോകൂ, അവനെകൊണ്ടുപോയി കുരിശിൽ തറയ്ക്കൂ. പിലാത്തോസ് അവരോട് ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണമെന്നാ? പുരോഹിതൻമാർ പറഞ്ഞു: സീസറല്ലാതെ ഞങ്ങൾക്ക് വേറെ രാജാവില്ല. അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു (യോഹ.19:15-16). ഇത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും അനീതി നിറഞ്ഞ കൊലപാതകമായിരുന്നു. കുറ്റമില്ലെന്ന് കോടതി വിധിയെഴുതിയവനെ മഹാപുരോഹിതർ കൊന്നു. ഭരണകൂടം നീതിമാനെ കൊല്ലാനായി വിട്ടുകൊടുത്തു. എന്തുകൊണ്ടാണ് യഹൂദരുടെ പരമോന്നത കോടതി മനുഷ്യചരിത്രത്തിലെ ഏറ്റവും അനീതി നിറഞ്ഞ കുറ്റകൃത്യം നടത്തിയത്? അത് അസൂയ മൂലമായിരുന്നു എന്നു ദേശപതിയായ പിലാത്തോസ് വെളിപ്പെടുത്തി (മാർക്കോ.15:10) യേശുവിനെ കൊല്ലാൻ ഏല്പിച്ചു കൊടുത്തിതിന് പിന്നിലെ പ്രരണാശക്തി പുരോഹിതൻമാരുടെ അസൂയയായിരുന്നു.

മഹാപുരോഹിതരുടെ അസൂയ

ദേവാലയം ഒരു കച്ചവടസ്ഥലമാക്കിയതിനെതിരെ യേശു ശബ്ദമുയർത്തി. അതിന്റെ പേരിൽ ലാഭമുണ്ടാക്കുന്നതിനെ യേശു വിമർശിച്ചു. ഇത് പുരോഹിത വർഗ്ഗത്തിന് വമ്പിച്ച സാമ്പത്തിക നഷ്ടം വരുത്തി. യേശു ദേവാലയത്തെ എല്ലാവർക്കും ദെവത്തെ ആരാധിക്കാനുള്ള സ്ഥലമായി കണ്ടു. യേശുവിന്റെ സത്യത്തിലധിഷ്ടിതമായ നിലപാട് പുരോഹിതരുടെ അവസരവാദപരവും സ്വാർത്ഥവുമായ നിലപാടിനോട് ഒത്തുപോകാതെ വന്നു. യേശുവിന്റെ സത്യബോധവും നന്മയും സ്വാർത്ഥതികൾക്ക് ഒരു ഭീഷണിയായിത്തീർന്നു. അവർ ദേവാലയത്തെ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർത്തിരിക്കുന്നു എന്ന് യേശു തുറന്നടിച്ചപ്പോൾ അവർ യേശുവിനെ ഭയപ്പെട്ടുഅങ്ങനെ പ്രധാന പുരോഹതിൻമാരും നിയമജ്ഞരും അവനെ നശിപ്പിക്കാൻ മാർഗ്ഗം അനേ്വഷിച്ചു (മാർക്കോ 11:17-18). സത്യത്തോട് യാതൊരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത, ഒരു തരത്തിലും സ്വാധീനിക്കപ്പെടാത്ത, അധികാരികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വഴങ്ങാത്ത, അവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കാത്ത, അവർക്ക് മുഖസ്തുതി പറയാത്ത ഒരു വ്യക്തി തിന്മയിൽ ജീവിക്കുന്ന അധികാരികൾക്ക് ഒരു ഭീക്ഷണിയായിരിക്കും. അങ്ങനെയുള്ള ആളുകളെ അധികാരികൾ ഉന്മൂലനം ചെയ്യാൻ ശ്രമിക്കും എന്നത് തീർച്ചയാണ്. അതിന് അധികാരികൾ അനേകം ന്യായീകരണങ്ങൾ കൊണ്ടുവന്നേക്കാമെങ്കിലും അതിന്റെയെല്ലാം അടിസ്ഥാനം പലപ്പോഴും അവരുടെ സ്വാർത്ഥലാഭക്കൊതി തന്നെയാണ്.

സാധാരണഗതിയിൽ ആളുകൾക്ക് അസൂയ ഉണ്ടാകുന്നത് അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവർക്കില്ലാതിരിക്കയും അത് മറ്റുള്ളവരിൽ കാണുകയും ചെയ്യുമ്പോഴാണ്. മഹാപുരോഹിതർ യഹൂദ സമുദായത്തിലെ ആത്മീയ നേതാക്കളായിരുന്നു. എന്നാൽ അവർ ആഗ്രഹിച്ചതും അവർക്കില്ലാത്തതുമായ ദെവീകശക്തിയും ജനപ്രീതിയും യേശുവിനുണ്ടായിരുന്നു. അങ്ങനെ അവർക്ക് യേശുവിനോട് അസൂയ തോന്നുകയും യേശുവിനെ നശിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. അതുമാത്രമല്ല പുരോഹിതരുടേയും  നിയമജ്ഞരുടേയും ശുശ്രൂഷതലങ്ങളിൽ തന്നെ യേശു അവരെക്കാൾ മികവു കാണിച്ചു. അതും ശുശ്രൂഷ പാരമ്പര്യമോ, മുൻപരിചയമോ, ദെവശാസ്ത്രപഠനമോ ഒന്നുമില്ലാതെ തന്നെ യേശു അവരെക്കാൾ മികവു കാണിച്ചുഅത് അവർക്ക് സഹിക്കാനായില്ല.അവർ പറഞ്ഞു: ഇവൻ തച്ചന്റെ മകനല്ലേ? അവർ യേശുവിനെ തർക്കിച്ച് തോല്പിക്കാൻ ശ്രമിച്ചിട്ടും യേശുവിന്റെ മറുപടിയിൽ അവർക്കുതന്നെ  ആശ്ചര്യം തോന്നി. ജനങ്ങൾ യേശുവിനെ ശ്രദ്ധയോടെ  കേട്ടു. ഇതുവരെ ആരും ഇങ്ങനെ സംസാരിച്ചിട്ടില്ല എന്ന് അവർ അഭിപ്രായപ്പെട്ടു. യേശുവിനെ ഒരുതരത്തിലും ഒതുക്കുവാൻ ആർക്കും കഴിഞ്ഞില്ല. യേശുമൂലം സമുദായത്തിൽ അവർക്കുള്ള സ്ഥാനവും മാനവും നേട്ടങ്ങളും എല്ലാം അപകടത്തിലാകും എന്നു ഭയപ്പെട്ട അവർ യേശുവിനെ നശിപ്പിക്കാൻ തീരുമാനിച്ചു. കാരണം മഹാപുരോഹിതരും നിയമജ്ഞരും ജനങ്ങൾക്കുവേണ്ടി ചെയ്യേണ്ട കാര്യങ്ങൾ അവർ ചെയതതിനേക്കാൾ നന്നായി യേശു ചെയ്തുഅവർ യേശുവിന്റെ നിലവാരം പുലർത്തേണ്ടവരായിരുന്നു. എന്നാൽ അവർക്ക് യേശുവിന്റെ നിലവാരം ഇല്ലാതെപോയി. അവരുടെ നിലവാരക്കുറവിനെ യേശു നിശിതമായി വിമർശിച്ചു. യേശുപറഞ്ഞു: നിങ്ങൾ നിയമജ്ഞരെ സൂക്ഷിച്ചു കൊള്ളുവിൻ. നീണ്ട മേലങ്കികൾ ധരിച്ചു നടക്കാനും പൊതു സ്ഥലങ്ങളിൽ അഭിവാദനം സ്വീകരിക്കുവാനും, സിനഗോഗുകളിൽ മുഖ്യസ്ഥാനങ്ങളും വിരുന്നുകളിൽ അഗ്രാസനങ്ങളും ലഭിക്കുവാനും അവർ ആഗ്രഹിക്കുന്നു. എന്നാൽ അവർ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും, ദീർഘമായി പ്രാർത്ഥിക്കുന്നുവെന്നു നടിക്കുകയും ചെയ്യുന്നു. ഇവർക്ക് കൂടുതൽ കഠിനമായി ശിക്ഷാവിധി ലഭിക്കും (മർക്കോ.12:38-40; മത്താ 23 കാണുക).

അസൂയക്കാരുടെ പ്രവർത്തനരീതി

ഇത്തരം അസൂയക്കാർ അവർ ഇഷ്ടപ്പെടാത്ത വ്യക്തിയെപ്പറ്റി അയാൾക്ക് എതിരായി പല വിധത്തിലുള്ള കഥകൾ പറഞ്ഞുപരത്തിക്കൊണ്ടിരിക്കും. അയാളെ മറ്റുള്ളവരുടെ മുമ്പിൽ തരംതാഴ്ത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഇത്തരക്കാർ പ്രതേ്യകം താല്പര്യം കാണിക്കും. അത്യാഗ്രഹവും ക്രൂരതയുമൊക്കെ അസൂയക്കാരനിൽ നിന്നുണ്ടാകും. അസൂയ രണ്ടു കക്ഷികൾക്കും ഉപദ്രവം ഉണ്ടാക്കും. പകലിന്റെ വെളിച്ചത്തിൽ തങ്ങളുടെ ബുദ്ധി കൊണ്ട് യേശുവിനെ കുടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട യഹൂദശ്രഷ്ഠർ രാത്രിയുടെ മറവിൽ യേശുവിനെ ബലം പ്രയോഗിച്ച് പിടിച്ചു കെട്ടി. അതിനായി അവർ യൂദാസിന് കോഴകൊടുത്തു. അസൂയ അവരെ കോഴ കൊടുക്കാനും കള്ളം പറയാനും, ക്രൂരതയും അക്രമവും കാട്ടാനും പ്രരിപ്പിച്ചു. അസൂയ അത്യാഗ്രഹത്തേക്കാൾ അപകടകരമാണ്. അത്യാഗ്രഹിയായ യൂദാസ് 30 വെള്ളിക്കാശ് തിരിച്ചു കൊടുത്തു. എന്നാൽ അസൂയക്കാരായ മഹാപുരോഹിതർ യേശുവിനെ കൊന്നേ അടങ്ങു എന്നു ശാഠ്യം പിടിച്ചു. കുറ്റമില്ലാത്തവനായ യേശുവിനെ മരണത്തിന് ഏല്പിച്ചു കൊടുക്കാൻ അവർ തങ്ങളുടെ എല്ലാ നടപടിക്രമങ്ങളേയും അവഗണിച്ചു കാറ്റിൽ പറത്തി. രണ്ടു സാക്ഷികളുടെയെങ്കിലും സാക്ഷ്യം ഒത്തു വന്നിരുന്നെങ്കിൽ മാത്രമേ യേശുവിനെതിരെ കേസ് ഫയൽ ചെയ്യാൻ കഴിയുമായിരുന്നുള്ളു. എന്നാൽ സാക്ഷികൾ തമ്മിൽ ഒത്തുവന്നില്ല (മർക്കോ. 14:56). തെളിവൊന്നുമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ മഹാപുരോഹിതനായ കയ്യാഫാസ് തന്റെ  കുടിലതയുമായി മുന്നോട്ട് വന്ന് യേശുവിനെ നേരിട്ട് ചോദ്യം ചെയ്തു. യേശു ദെവപുത്രനാണെന്ന സത്യം തുറന്നു പറഞ്ഞപ്പോൾ യേശുവിനെ ദെവദൂഷണക്കുറ്റം ചുമത്തി. എന്നാൽ ദെവദൂഷണക്കുറ്റത്തിനുള്ള പ്രതേ്യക വിചാരണക്കുള്ള അവസരം യേശുവിന് നിഷേധിക്കുകയും പെട്ടെന്ന് തന്നെ യേശുവിനെ മരണശിക്ഷയ്ക്കു  ഏല്പിച്ചു കൊടുക്കുകയും ചെയ്തു. എങ്ങനെയെങ്കിലും യേശുവിനെ കൊല്ലണം എന്നതായിരുന്നു അയാളുടെ ലക്ഷ്യം.

അസൂയക്കാരന്റെ ആരോപണങ്ങൾ വസ്തുനിഷ്ഠമായ യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കി ആയിരിക്കില്ല. പലപ്പോഴും ഉൗഹങ്ങളും കേട്ടുകേഴ്വിയും, ദൂഷണവും എല്ലാം ആരോപണങ്ങൾക്ക് അടിസ്ഥാനമായിത്തീരും. ഉദാഹരണമായി യേശുവിനെ വധശിക്ഷയ്ക്കു വിധിക്കണമെന്ന് പറഞ്ഞു ചെന്നവരുടെ ഒരു ആരോപണം അവൻ ദേവാലയം നശിപ്പിച്ചിട്ട് 3 ദിവസം കൊണ്ട് വീണ്ടും പണിയും എന്ന് ആരോ പറഞ്ഞു കേട്ടു എന്നതായിരുന്നു. അസൂയക്കാർ ഇത്തരം നിലവാരമില്ലാത്ത ആരോപണങ്ങൾ തങ്ങളുടെ ലക്ഷ്യം നേടുന്നതിനായി ഉപയോഗിക്കും. അസൂയക്കാർ നന്മയും തിന്മയും തമ്മിൽ തിരിച്ചറിയാൻ കഴിയാതെ തിന്മ തിരഞ്ഞെടുക്കും. അവർ യേശുവിനെ മനപൂർവ്വം ഒഴിവാക്കി ഒരു കൊലയാളിയായ ബറാബ്ബാസിനെ തിരഞ്ഞെടുത്തു. അസൂയക്കാർ തങ്ങളുടെ ശത്രുവിന്റെ തകർച്ചയിൽ ആനന്ദിക്കുന്നു. യേശു  കുരിശിൽ കിടന്നപ്പോൾ പുരോഹിത പ്രമുഖരും നിയമജ്ഞരും യേശുവിനെ പരിഹസിച്ചു (മർക്കോ.15:31). യേശു മറ്റുള്ളവരെ രക്ഷിച്ചെന്നും സ്വയം രക്ഷിക്കാൻ കഴിയുന്നില്ലന്നും അവർ സ്വയം പ്രസ്താവിച്ചു. ശരിയാണ്. യേശു മറ്റുള്ളവരെ രക്ഷിച്ചു. നഷ്ടപ്പെട്ടുപോയതിനെ അനേ്വഷിച്ചു രക്ഷിക്കുന്നതിനാണ് യേശു വന്നത്. എന്നാൽ അതിനായി യേശുവിന് സ്വന്തം ജീവൻ നഷ്ടപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. യേശുവിനെ സംബന്ധിച്ചുടത്തോളം സ്വന്തം ജീവൻ കൊടുത്തു മറ്റുള്ളവരെ രക്ഷിക്കുക എന്നതായിരുന്നു പ്രധാനംഎന്നാൽ മഹാപുരോഹിതർക്കാകട്ടെ സ്വയം രക്ഷിക്കുക, സ്വാർത്ഥലാഭം ആയിരുന്നു പ്രധാനം. ഇൗ യാഥാർത്ഥ്യം അവരുടെ പരിഹാസ പ്രസ്താവനയിൽ നിന്ന് വളരെ വ്യക്തമാണ്. യേശുവിന്റെ മനോഭാവം അവർക്ക് മനസിലായിരുന്നില്ല. അവരുടെ 'സ്വയം രക്ഷിക്കുക', 'ഞാൻ ഒന്നാമത്' എന്ന മനോഭാവമാണ് യേശുവിന്റേതും എന്ന് തെറ്റിദ്ധരിച്ചുതുകൊണ്ടാണ് യേശുവിനെ പരഹസിച്ച് അവർ സ്വയം വിഢികളായത്. തങ്ങൾ ചിന്തിക്കുന്നതുപോലെയാണ് മറ്റുള്ളവരും ചിന്തിക്കുന്നത് എന്ന് ഇത്തരം വക്രബുദ്ധിക്കാർ ചിന്തിക്കുന്നു. വിഡ്ഢികളാണെങ്കിലും അതിബുദ്ധിക്കാരാണെന്നേ ഇവർക്ക് സ്വയം ചിന്തിക്കാൻ കഴിയൂ. യേശു പഠിപ്പിച്ച തത്വം അവർക്ക് മനസിലായില്ല. സ്വന്തം ജീവനെ രക്ഷിക്കാൻ ശ്രമിക്കുന്നവന് അത് നഷ്ടപ്പെടും (മർക്കോ 8:35). യേശു മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിച്ചതു കൊണ്ടുമാത്രമാണ് യേശുവിന് മരിക്കേണ്ടിവന്നത്. യേശുവിന്റെ മരണത്തിലൂടെ  യേശു നമുക്ക് നിത്യജീവന്റെ വാതിൽ തുറന്നു തന്നു. എന്നാൽ മഹാപുരോഹിതരാകട്ടെ സ്വയം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത്യന്തികമായി നിത്യനാശത്തിലേക്കായിരുന്നു അവരുടെ നീക്കം. മനുഷ്യന്റെ പാപം യേശുവിനെ കുരിശിലെത്തിച്ചു. എന്നാൽ മനുഷ്യന്റെ പാപത്തിനെല്ലാം പരിഹാരവും കുരിശിൽ തന്നെയാണ്. സ്നേഹം അസൂയപ്പെടുന്നില്ല എന്ന് യേശു കുരിശിൽ തെളിയിച്ചു.

ഉയിർപ്പിനോടുള്ള ബന്ധം

യേശുവിനെ വധിക്കണമെന്നു തീരുമാനം പുരോഹിതപ്രമുഖർക്കുണ്ടായത് ഉയർപ്പിനോടുള്ള ബന്ധത്തിലായിരുന്നു (യോഹ.11:49-53). കയ്യാഫാസ് ഒരു സദ്ദൂസിയായിരുന്നു. സദ്ദൂശിക്കാർ ഉയർപ്പിൽ വിശ്വസിച്ചിരുന്നില്ല. എന്നാൽ ലാസറെ യേശു ഉയർപ്പിച്ചപ്പോൾ ഉയിർപ്പ് ഒരു യാഥാർത്ഥ്യമായി അംഗീകരിക്കാതിരിക്കാൻ സാദ്ധ്യമല്ലാതെ വന്നു. അതിനാൽ യേശുവിനെ വധിച്ചു ഉയിർപ്പിനെ ഒതുക്കാൻ അവർ തീരുമാനിച്ചു. യോഹ 12:10..11. യേശുവിന്റെ പീഡാനുഭവവാരത്തിൽ സദ്ദുശിക്കാരുടെ ഒരേ ഒരു ചോദ്യവിഷയം ഉയിർപ്പായിരുന്നു. ഏഴു ഭർത്താക്കൻമാരും മരിച്ച സ്ത്രീ ഉയിർപ്പിൽ ആരുടെ ഭാര്യയായിരിക്കും? അവർ മരണാനന്തര ജീവിതത്തിന് പ്രധാന്യം കൊടുത്തിരുന്നില്ല. യഹൂദനേതാക്കൾക്ക്  യേശുവിനെ കല്ലറയിൽ തന്നെ ഒതുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. യേശുവിനെ കുരിശിൽ തറച്ചതിനു ശേഷവും പുരോഹിതശ്രഷ്ഠർ യേശുവിന്റെ ഉയർപ്പിനെക്കറിച്ചു ഉൽക്കണ്ഠാകുലരായിരുന്നു. അവർ പിലാത്തോസിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: യജമാനനെ മൂന്നു ദിവസം കഴിഞ്ഞു ഞാൻ ഉയർന്നഴുന്നേല്ക്കുമെന്ന് വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ പറഞ്ഞതു ഞങ്ങൾ ഇപ്പോൾ ഒാർമ്മിക്കുന്നു. അതിനാൽ മൂന്നാം ദിവസം വരെ ശവകുടീരത്തിന് കാവൽ ഏർപ്പെടുത്താൻ ആജ്ഞാപിക്കുക. അല്ലെങ്കിൽ അവന്റെ ശിഷ്യൻമാർ വന്ന് അവനെ മോഷ്ടിക്കുകയും അവൻ മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്തുവെന്ന് ജനങ്ങളോട് പറയുകയും ചെയ്തെന്നു വരും. അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തതിനേക്കാൾ ഗുരുതരമായിത്തീരുകയും ചെയ്യും.പീലാത്തോസ് അവരോട് പറഞ്ഞു: നിങ്ങൾക്ക് ഒരു കാവൽ സേനയുണ്ടല്ലോ. പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളുവിൻ. അവർ പോയി കല്ലിന് മുദ്രവച്ച് കാവൽക്കാരെ നിർത്തി കല്ലറ ഭദ്രമാക്കി (മത്താ.27:63-66). യേശുവിന്റെ ഉയിർപ്പിനെ അവർ അവസാനത്തെ വഞ്ചനയെന്നുകരുതി സ്വയം വിഢികളായി. ദെവത്തിന്റെ സത്യത്തെ നുണയെന്നു കരുതി അവർ സ്വയം വഞ്ചിക്കപ്പെട്ടു.

ഉയിർപ്പ് നമ്മുടെ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. യേശു തന്റെ  മരണം കൊണ്ട് മരത്തിണന്റെ ആധിപത്യം അവസാനിപ്പിച്ചു. ഉയിർപ്പിനെ ശാസ്ത്രത്തിന് വിശദീകരിക്കാനാവില്ല. കാലത്തിന് മായിക്കാനാവില്ല. എന്നാൽ നിനക്കതു വിശ്വസിച്ചു രക്ഷപ്രാപിക്കാം. യേശുവിനെ സ്നേഹിക്കാൻ സമയമില്ലാത്തവിധം  നീ തിരക്കിലാണെങ്കിൽ എത്ര കഷ്ടം.

ഉയർപ്പിനോട് ഭയം

യേശു ഉയിർത്തെഴുന്നേൽക്കുമോ എന്ന ഭയം അധികാരികളെ വല്ലാതെ അലട്ടി. കാരണം യേശുവിന്റെ ഉയിർപ്പും തിരിച്ചുവരവും അവരുടെ അധികാരത്തെയും സ്ഥാനത്തെയും മാത്രമല്ല, ഉയിർപ്പില്ല എന്ന അവരിൽ ചിലരുടെ വിശ്വാസത്തെയും തകർക്കും. അതിനാൽ യേശു ഉയിർക്കില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അവരുടെ ആവശ്യമായിരുന്നു. അസൂയയും വിദേ്വഷം നിറഞ്ഞ് യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയവർ നുണയിൽ തന്നെ ആശ്രയിച്ചു. അവർ പ്രധാന പുരോഹിതരും ഫരിസേയരും യേശുവിന്റെ മരണശേഷവും പീലാത്തോസിന്റെ അടുത്ത് ചെന്ന് ഇപ്രകാരം പറഞ്ഞു: യജമാനനെ മൂന്നു ദിവസം കഴിഞ്ഞ് ഞാൻ ഉയിർത്തെഴുന്നേൽക്കുമെന്ന് വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ പറഞ്ഞത് ഞങ്ങൾ ഇപ്പോൾ ഒാർമ്മിക്കുന്നു. അതിനാൽ മൂന്നാം ദിവസം വരെ ശവകുടീരത്തിൽ കാവൽ ഏർപ്പെടുത്താൻ ആജ്ഞാപിക്കുക. അല്ലെങ്കിൽ അവന്റെ ശിഷ്യൻമാർ വന്നു അവനെ മോഷ്ടിക്കുകയും  അവൻ മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്തു എന്ന് ജനങ്ങളോട് പറയുകയും ചെയ്തെന്ന് വരും. അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തേതിനേക്കാൾ ഗുരുതരമായിത്തീരുകയും ചെയ്യും (മത്താ 27:63-64).

അവർ യേശുവിനെ വഞ്ചകനെന്നും ശിഷ്യരെ മോഷ്ടാക്കളും നുണയരുമായി ചിത്രീകരിക്കുന്നു. ഇതിനൊക്കെ അടിസ്ഥാന കാരണം ഭയവും ഉൽക്കണ്ഠയും സ്വാർത്ഥതയുമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ആദ്യത്തെ വഞ്ചന യേശു താൻ ദെവപുത്രനെന്ന് അവകാശപ്പെട്ടതായിരുന്നു (മത്താ 26:63-66). എന്നാൽ യേശുവിന്റെ വാദം ശരിയാണോ എന്ന് പരിശോധിക്കാതെ ദെവദൂഷണക്കുറ്റം ചുമത്തുകയും, കുറ്റത്തിന് നിയമാനുസൃതമായ വിചാരണ  നടത്താതെയും യേശുവിനെ കൊല്ലാനുള്ള തിരക്കിലായിരുന്നു അവർ. സത്യത്തെ നേരിട്ട് അഭിമുഖീകരിച്ചിട്ടും സത്യം സത്യമാണോ എന്നു നോക്കാനോ കൂട്ടാക്കാതെ യേശു പറഞ്ഞത് നുണയെന്നും യേശുവിനെ നുണയനെന്നും താറടിച്ചു കാണിക്കാനായിരുന്നു മഹാപുരോഹിതന്റെ ശ്രമം. യേശു ദെവപുത്രനാണ് എന്ന് അവകാശപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ് അവർ യേശുവിനെ കൊന്നത്. എന്നാൽ യേശു ഇപ്പോൾ ഉയിർത്തെഴുന്നേറ്റാൽ അത് യേശു ദെവപുത്രനാണ് എന്നതിന് ശക്തമായ ഒരു തെളിവായിത്തീരും. അങ്ങനെ തങ്ങൾ ചെയ്തത് ഒരു മഹാപാതകമായി എല്ലാവരും മനസിലാക്കും. യേശു ഉയിർത്തെഴുന്നേറ്റാൽ മഹാപുരോഹിതർ തെറ്റിപ്പോയന്നും യേശു ദെവപുത്രനാണെന്നും, യേശു ഉയിർത്തില്ലങ്കിൽ മഹാപുരോഹതർ ചെയ്തതെല്ലാം ശരിയായിരുന്നെന്നും യേശു വഞ്ചകനെന്നും തെളിയും. അതിനാൽ യേശുവിന്റെ ഉയിർപ്പ് അവർക്കും ദെവത്തിനും ലോകത്തിനും ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമായിരുന്നു.

അങ്ങനെ യേശുവിന്റെ എതിരാളികൾ ഭയത്തോടെയും യേശുവിന്റെ അനുയായികൾ പ്രതീക്ഷയോടെയും കാത്തിരുന്ന സംഭവമായിരുന്നു യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്. യേശു ഉയിർത്തെഴുന്നേറ്റാൽ മഹാപുരോഹിതർ ചെയതതെല്ലാം തെറ്റാണെന്നു തെളിയും. അധികാരികളുടെയും ജനങ്ങളുടെയും മുൻപിൽ അവർക്കു പ്രശ്നങ്ങളുണ്ടാകും. മാത്രമല്ല ഉയിർപ്പുണ്ടെന്നു വന്നാൽ മരണശേഷം തങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം കണക്ക് കൊടുക്കേണ്ടിവരും എന്നു ഇപ്പോൾ സമ്മതിക്കേണ്ടിവരും. അതിനാൽ യേശു  ഉയിർക്കില്ല എന്നും, അഥവ യേശു ഉയിർത്താൽ വാർത്ത ഒരുതരത്തിലും പരക്കാതിരിക്കുവാനും വേണ്ടി അവർ പോയി കല്ലിന് മുദ്രവച്ചു, കാവൽക്കാരെ നിർത്തി കല്ലറ ഭദ്രമാക്കി (മത്താ 27:66). ഉയിർപ്പിനെതിരെ അവർക്കു ചെയ്യാൻ കഴിയുന്നതെക്കെ അവർ ചെയ്തു. വാസ്തവത്തിൽ അവർ ദെവത്തെ അറിയാതെ, ദെവശക്തിയെ മനസ്സിലാക്കാതെ അതിനെതിരായി മനുഷ്യശക്തിയെ അണിനിരത്തുകയായിരുന്നു. അവർ ആഗ്രഹിച്ചതുപോലെ നടത്താൻ അവർ ശ്രമിച്ചു. അവർ ശ്രമിച്ചതുപോലെ നടക്കുമെന്ന് അവർ കരുതി. (നാം പലപ്പോഴും ഇങ്ങനെയാണ്). എന്നാൽ അധികം താമസിയാതെ സത്യത്തിന്റെ മുന്നിൽ അസത്യത്തിന്റെ മുദ്രകൾ പൊട്ടിത്തകർന്നു. യേശുവിന് ഉയിർത്തെഴുന്നേൽക്കുവാൻ അവരുടെ മുദ്രയോ കല്ലോ കാവൽക്കാരോ തടസമായിരുന്നില്ല. സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരമുള്ള യേശുവിന് ഉയിർത്തെഴുന്നേൽക്കാൻ മുദ്ര തകർക്കുകയോ കല്ലു മാറ്റുകയോ പോലും ചെയ്യേണ്ടിയിരുന്നില്ല. കല്ലുരുട്ടി മാറ്റിയത് യേശു ഉയിർത്തു എന്നും യേശുവിന്റെ ശരീരം കല്ലറയിൽ ഇല്ല എന്നും എല്ലാവരും കണ്ടറിയാൻ വേണ്ടിയായിരുന്നു.

എന്നാൽ യേശു ഉയിർപ്പിക്കപ്പെട്ടു എന്ന സത്യം ദൃക്സാക്ഷികളായ കല്ലറകാവൽക്കാർ മഹാപുരോഹിതരോട് പറഞ്ഞു. എന്നാൽ ഇപ്പോഴെങ്കിലും സത്യം വിശ്വസിക്കാനല്ല അവർ തുനിഞ്ഞത്. അവർ കാവൽക്കാർക്ക് പണം കൊടുത്ത് സത്യത്തെ ഒതുക്കാൻ ശ്രമിച്ചു. ആദ്യം അവർ സത്യത്തെ കൊന്നു. സത്യം ഉയിർത്തെഴുന്നേറ്റപ്പോൾ വീണ്ടും അതിനെ പരമാവധി ഒതുക്കാൻ അവർ ശ്രമിച്ചു. അതിനായി അവർ ഒരു നുണകൂടി കെട്ടിച്ചമച്ചു. കാവൽക്കാർ ഉറങ്ങിയപ്പോൾ ശിഷ്യൻമാർ വന്നു യേശുവിനെ മോഷ്ടിച്ചു എന്നു പറയണം. അങ്ങനെ നുണ പറയുന്നതിന് പ്രതിഫലമായി അവർ കാവൽകാർക്ക് വൻതുക കെക്കൂലിയായി നൽകി. നുണയൻമാരായ മഹാപുരോഹിതർ യേശുവിനെ വഞ്ചകനെന്നും ശിഷ്യരെ നുണയരും മോഷ്ടാക്കളും എന്നും ചിത്രീകരിച്ചു. നുണ എപ്പോഴും വെരുദ്ധ്യം ഉൾക്കൊള്ളുന്നു. മഹാപുരോഹിതരുടെ നുണയിലെ വെരുദ്ധ്യം നോക്കുക. കാവൽക്കാർ യാഥാർത്ഥത്തിൽ ഉറങ്ങുകയായിരുന്നു എങ്കിൽ ശിഷ്യൻമാർ യേശുവിനെ മോഷ്ടിച്ചു എന്നോ, യേശുവിന് എന്തു സംഭവിച്ചു എന്നോ എങ്ങനെ പറയാൻ കഴിയും? തടിതപ്പാനുള്ള ഇത്തരം മുടന്തൻ ന്യായങ്ങൾ ഇന്നും പലപ്പോഴും നമുക്ക് കേൾക്കാവുന്നതാണ്.

എന്നാൽ ഒരു കാര്യം വ്യക്തമായിരുന്നു. യേശുവിന്റെ ശരീരം കാണാതെയായി. മാത്രമല്ല ശക്തരായ റോമാസാമ്രാജ്യത്തിന്റെ അധികാരികൾക്കു പോലും അത് വീണ്ടെടുക്കാൻ സാധിക്കുമെന്ന് മഹാപുരോഹിതർ കരുതിയുമില്ല. അധികാരികൾ തന്നെ യേശുവിന്റെ ശരീരം മാറ്റിയിരുന്നുവെങ്കിൽ അവർ അത് ഉയിർപ്പില്ല എന്ന് തെളിയിക്കാൻ വീണ്ടും കൊണ്ടുവരുമായിരുന്നു. ശിഷ്യൻമാർ യേശുവിന്റെ ശരീരം മാറ്റിയിരുന്നെങ്കിൽ ഉയിർന്നെഴുന്നേറ്റ യേശുവിനെ പ്രസംഗിച്ച് മരിക്കാനുള്ള ധെര്യം അവർക്കുണ്ടാകുമായിരുന്നില്ലശിഷ്യൻമാർ യേശുവിനെ കൊന്ന, യേശു ഉയിർക്കരുതെന്ന് ആഗ്രഹിച്ച പുരോഹിതരുടേയും പ്രമാണികളുടേയും മദ്ധേ്യ പ്രസംഗിച്ചപ്പോൾ യേശുവിന്റെ ശരീരം കണ്ടെത്താൻ മനുഷ്യന് സാദ്ധ്യമായിരുന്നെങ്കിൽ യഹൂദർ അത് ചെയ്യുമായിരുന്നു. എന്നാൽ അവർക്കതു സാധിച്ചില്ല. കാരണം യേശു സത്യമായും  ഉയിർത്തെഴുന്നേറ്റിരുന്നു. അവൻ പറഞ്ഞിരുന്നതുപോലെ തന്നെ (മത്താ 28:6). മഹാപുരോഹിതരുടെ നുണ കാവൽക്കാരെ അപകടത്തിലാക്കാൻ സാദ്ധ്യതയുള്ളതായിരുന്നു. പീലാത്തോസ് അവരെ ശിക്ഷിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. അതു മുൻകൂട്ടി കണ്ട അവർ  പിലാത്തോസിനെ സ്വാധീനിച്ചു കാവൽക്കാരെ സംരക്ഷിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്തു. അങ്ങനെ മതനേതാക്കളാൽ സ്വാധീനിക്കപ്പെടുന്ന നട്ടെല്ലില്ലാത്ത രാഷ്ട്രീയ അധികാരികളും, രാഷ്ട്രീയ അധികാരികളെ സ്വാർത്ഥനേട്ടങ്ങൾക്കായി സ്വാധീനിക്കുന്ന ധാർമ്മിക ബോധമില്ലാത്ത മതനേതാക്കളും  ഇന്നത്തെപ്പോലെ അന്നുമുണ്ടായിരുന്നു. യേശു കുറ്റമില്ലാത്തവനെന്ന് സ്വയം ബോധ്യമായിട്ടും അധികാരമുണ്ടായിരുന്നിട്ടും തന്റെ സ്വന്തം അധികാരസ്ഥാനവും പദവിയും ഉറപ്പുവരുത്താൻ വേണ്ടി യഹൂദരെ പ്രീതിപ്പെടുത്താൻ വേണ്ടി യേശുവിനെ ക്രൂശിക്കാനേൽപിച്ചുകൊടുത്ത നീതിബോധമില്ലാത്തവനായിരുന്നു പിലാത്തോസ്. പിലാത്തോസിനെ ഇനിയും സ്വാധിനിക്കാമെന്ന് വക്രബുദ്ധിക്കാരായ മതപുരോഹിതർക്ക് ഉറപ്പായിരുന്നു. അവരുടെ സ്വാധീനത്തിന് ഇനി വഴങ്ങിയില്ലെങ്കിൽ പിലാത്തോസിന്റെ തെറ്റും അവർ വെളിച്ചത്തു കൊണ്ടുവരും. അങ്ങനെ പിലാത്തോസിന്റെ അധികാരസ്ഥാനം നഷ്ടമാകും. കാരണം കുറ്റമില്ലന്ന് താൻ തന്നെ സമ്മതിച്ച യേശുവിനെ മരണത്തിന് ഏൽപിച്ചു കൊടുത്തത് നിയമവിരുദ്ധമായിരുന്നു. സ്ഥിതിക്ക് ഇനി തന്റെ അധികാരം നിലനിർത്താൻ വേണ്ടി യഹൂദരുടെ എന്തു സ്വാധീനത്തിനും വഴങ്ങിയെ ഒക്കൂ എന്ന ഒരു ദയനീയ സാഹചര്യത്തിലായിരുന്നു പീലാത്തോസ്.

യേശുവിനെ ക്രൂശിച്ചവർക്ക് യേശു ഉയിർത്തു എന്നു ബോധ്യമായിട്ടും യാതൊരു മാനസാന്തരവും ഉണ്ടായില്ല. അവർ ഏതു നിയമത്തിന്റെ അടിസ്ഥാനത്തിൽ യേശുവിനെ കൊന്നുവോ മനോഭാവവും നയവും തുടർന്നു. യേശുവിനെയും, ശിഷ്യരെയും അവരുടെ സന്ദേശത്തെയും എതിർത്തു. തങ്ങളുടെ അധികാരവും പ്രസ്ഥാനവും സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നുണയും കോഴയും, രാഷ്ട്രീയ വക്രതകളും യേശുവിനെതിരെ അവർ ആത്യന്തം ഉപയോഗിച്ചു. തങ്ങൾക്ക് ലഭ്യമായ സത്യമനുസരിച്ചു ജീവിക്കാത്തവർക്ക് കൂടുതൽ സത്യങ്ങൾ നൽകപ്പെടില്ല. കാരണം അതുകൊണ്ട് അവർക്ക് പ്രയോജനമുണ്ടാവില്ലമോശയിലും പ്രവാചകരിലും വിശ്വസിക്കാത്തവർക്ക്, മരിച്ചവരിൽ നിന്നും ഒരാൾ ഉയിർത്തു ചെന്നു പറഞ്ഞാലും വിശ്വസിക്കാനാവില്ല. ഉയിർത്തെഴുന്നേറ്റ യേശു ഇൗലോകത്തിന്റെ രാഷ്ട്രീയ മത അധികാരികൾക്ക് ഒരു ഭീഷണയാണ്. അതിന് കാരണം അവർക്ക് നിയന്ത്രിക്കാനാവാത്ത ശക്തിയും പ്രതേ്യകതകളും ഇൗ യേശുവിലുണ്ട് എന്നതാണ്. മഹാപുരോഹിതർ യേശുവിന്റെ കല്ലറ അവർക്കു കഴിയുന്നതുപോലെ സുരക്ഷിതമാക്കിയിരുന്നു. എന്നാൽ യേശുവിനെ കല്ലറയിൽ ഒതുക്കാൻ അവർക്കു കഴിഞ്ഞില്ല. ഇന്നും യേശുവിനെ പലരീതിയിലും ഒതുക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. യേശു ജീവിച്ചിരിക്കുന്നു എന്ന് കൂടുതൽ ആളുകൾ അറിഞ്ഞുകൊണ്ടിരുന്നു. അത് എതിരാളികൾക്ക് കൂടുതൽ അസ്വസ്ഥതയ്ക്കു കാരണമായി. യേശു ഉയിർത്തു എന്നു മാത്രമല്ല സകല അധികാരവും അവനിൽ നിക്ഷിപ്തമായിരിക്കുന്നു. അതു മാത്രമല്ല തന്നിൽ വിശ്വസിക്കുന്നവരുടെ കൂടെ  യേശു എന്നും ഉണ്ടായിരിക്കുകയും ചെയ്യും. സത്യവും നീതിയും സ്നേഹവും അന്തിമ വിജയം നേടുമെന്ന് യേശുവിന്റെ ഉയിർപ്പ് വ്യക്തമാക്കുന്നു. നാം യേശുവിനെ ക്രൂശിച്ചവരുടെ സ്വഭാവം കാണിക്കുന്നുണ്ടോ? അല്ലെങ്കിൽ അത്തരക്കാരോട് നാം സഹകരിക്കാറുണ്ടോ? അതോ നാം യേശുവിനെ അനേ്വഷിച്ചു അനുകരിച്ചവരുടെ കൂട്ടത്തിൽ പെടുമോ? ഉയിർത്തെഴുന്നേറ്റ യേശുവിനെ ദെവപുത്രനായി സ്വീകരിച്ചാൽ നമുക്കും വലിയ പ്രയോജനമായിത്തീരാൻ കഴിയും. അപ്പോൾ നാം പുനരുദ്ധാനത്തിന്റെ ശക്തി മനസ്സിലാക്കും.

നാം കയ്യാഫാസിനെപ്പോലെയാണോ?

തന്റെ കുടുംബത്തിൽപ്പെട്ടവനല്ലാത്തതുകൊണ്ട് പാപമില്ലാത്ത യേശുവിനെ പരിഹസിക്കുന്ന, കൊല്ലുന്ന കയ്യാഫാസിനെപ്പോലെയാണോ നംഅതോ നാം ദെവസ്നേഹത്തിലധിഷ്ഠിതമായ പുതിയ ബന്ധങ്ങൾ സ്ഥാപിച്ച്, ദെവഹിതം നിറവേറ്റുന്ന, യേശുവിന്റെ രക്തത്തിൽ പരസ്പരം ബന്ധിക്കപ്പെടുന്ന ദെവകുടുംബത്തിലെ അംഗങ്ങളാണോ? നാം നമ്മുടെ കുടുംബ താൽപര്യങ്ങളെ ദെവീക താൽപര്യങ്ങൾക്ക് വിരുദ്ധമായോ അതീതമായോ കാണാറുണ്ടോ? പ്രതേ്യകിച്ച് ദെവീക ശുശ്രൂഷയിലിരിക്കുന്ന ചില കുടുംബശ്രഷ്ഠൻമാർ നന്നായി ചന്തിക്കേണ്ട ഒരു കാര്യമാണിത്. ദെവത്തിന് നിങ്ങളുടെ സഹായമോ നിങ്ങളുടെ ബന്ധുക്കളുടെ സഹായമോ ആവശ്യമില്ല. ദെവത്തിന്റെ ശുശ്രൂഷ ദെവീക നിയമങ്ങൾക്ക് കീഴ്പ്പെട്ടുതന്നെ ചെയ്യണം. ദെവഹിതത്തിനു വിരുദ്ധമായി ചെയ്യുന്ന ശുശ്രൂഷകളൊന്നും ദെവത്തിന് സ്വീകാര്യമല്ല. ഇന്ന് പലരും ദെവശുശ്രൂഷ ചെയ്യുന്നത് തങ്ങളുടെ താൽപര്യങ്ങൾക്കു വേണ്ടിയാണ്. തങ്ങളുടെ സ്വധീനവും, സമ്പത്തും, പ്രശസ്തിയും, ഒക്കെ വളർത്താനാണ്. അവർ ദെവത്തിനല്ല മറിച്ചു തങ്ങൾക്ക് തന്നെയാണ് ശുശ്രൂഷ ചെയ്യുന്നത്. ദെവത്തിന്റെ പേരു പറഞ്ഞു സ്വയം വലുതാകാൻ ശ്രമിക്കുന്നവർ. ഇത്തരക്കാരുടെ എണ്ണം വളരുകയാണ്.

സ്വജന പക്ഷപാതത്തിന് മറ്റൊരുദാഹരണമാണ് സെബദീ പുത്രൻമാരായ യോക്കോബിന്റെയും യോഹന്നാന്റെയും അഭ്യർത്ഥന

അങ്ങയുടെ മഹത്വത്തിൽ ഞങ്ങളിൽ ഒരാൾ അങ്ങയുടെ വലത്തു വശത്തും മറ്റൊരാൾ അങ്ങയുടെ ഇടതുവശത്തും ഉപവിഷ്ടരാകാൻ അനുവദിക്കേണമേ (മാർക്കോ.10:37). മറ്റുശിഷ്യൻമാരുടെ താൽപര്യത്തെപ്പറ്റി അവർക്കു ചിന്തയില്ലായിരുന്നു. ഇൗ അവസരത്തിൽ യേശു ശിഷ്യരോട് പറഞ്ഞു: വിജാതിയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ നിങ്ങളുടെ ഇടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമതാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടേയും ദാസനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്ര (മർക്കോ.10:42-45). സ്വജന പക്ഷപാതിയായ യോഹന്നാൻ കുരിശിന്റെ ചുവട്ടിൽ വച്ചു യേശുവിന്റെ അമ്മയായ മറിയത്തെ സ്വന്തം അമ്മയായി സ്വീകരിച്ചു, തന്റെ ഭവനത്തിൽ സ്വീകരിച്ചു (യോഹ.19:26-27). അങ്ങനെ യോഹന്നാൻ കുരിശിൻ ചുവട്ടിൽ വെച്ച് യേശുവിലുള്ള സ്വന്തം കുടുംബം എന്തെന്നു മനസ്സിലാക്കി. ഇൗ യാഥാർത്ഥ്യം വ്യക്തമാകുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ്. യേശുവിന്റെ രക്തത്താൽ ബന്ധിക്കപ്പെടുന്ന കുടുംബമാണ് ക്രിസ്തീയ കുടുംബം. ഇത് മാനുഷീക ബന്ധത്തിലധിഷ്ടിതമായ കുടുംബത്തേക്കാൾ ഉത്തമമാണ്. ക്രിസ്തുവിന്റെ രക്തത്തിലധിഷ്ടിതമായ ക്രിസ്തീയ കുടുംബ ബന്ധത്തിൽ സ്വജനപക്ഷപാതങ്ങൾ ഉണ്ടാവുകയില്ല.

യേശുവിലൂടെ നാം ദെവത്തിന്റെ കുടൂംബത്തിലെ അംഗങ്ങളാകുന്നു. ദെവാത്മാവിനാൽ നയിക്കപ്പെടുന്ന ഏവരും ദെവമക്കളാകുന്നു. ഭയത്തിലേക്ക് വീണ്ടും നിങ്ങളെ വീഴ്ത്തുന്ന അടിമത്വത്തിന്റെ ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്. മറിച്ച് നിങ്ങളെ മക്കളാക്കുന്ന ആത്മാവിനെയാണ് നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ നാം അബ്ബാ, പിതാവേ എന്നു വിളിക്കുമ്പോൾ ആത്മാവ് തന്നെ നാം ദെവത്തിന്റെ മക്കളാണ് എന്ന് നമ്മുടെ ആത്മവിനോട് ചേർന്ന് സാക്ഷ്യം നൽകുന്നു. നാം മക്കളെങ്കിൽ അവകാശികളും ആകുന്നു. ക്രിസ്തുവിനോടൊപ്പം മഹത്വം നേടേണ്ടതിന് അവനോടുകൂടി പീഢ സഹിക്കുന്നെങ്കിൽ നാം ദെവത്തിന്റെ അവകാശികൾ, ക്രിസ്തുവിനോടൊപ്പമുള്ള അവകാശികൾ ആകുന്നു (റോമ 8:14-17).

ജനസമൂഹത്തിന് പ്രധാന പുരോഹിതരെക്കാൾ ധാർമ്മിക മനഃസാക്ഷിയുണ്ടായിരുന്നു

ജനങ്ങൾ പലപ്പോഴും രണ്ടു വഞ്ചിയിൽ കാൽവച്ചു യാത്രചെയ്യുന്നവരാണ് (1രാജാ 18:21). സംശയിക്കുന്നവൻ കാറ്റിൽ ഇളകി മറിയുന്ന കടൽത്തിരക്ക് തുല്യനാണ്. (യാക്കോ 1:7). പ്രധാനപുരോഹിതർ യേശുവിനെ തിരിച്ചറിഞ്ഞില്ല. എന്നാൽ കിഴക്കുനിന്ന് വന്ന ജ്ഞാനികൾ യേശുവിനെ തിരിച്ചറിയുകയും ആരാധിക്കുകയും ചെയ്തുയേശു കഴുതപ്പുറത്ത് കയറി ജറുസലേം നഗര വീഥികളിലൂടെ പോയപ്പോൾ ജനക്കൂട്ടം അവന് ഒാശാന പാടി. അത് "ജറുസലേം പുത്രി ആർപ്പുവിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവൻ വിനയാന്വിതനായി  കഴുതപ്പുറത്ത്, കഴതക്കുട്ടിയുടെ പുറത്തുകയറി വരുന്നു (സഖറിയ 9:9). എന്ന പ്രവചനത്തിന്റെ യാഥാർത്ഥീകരണമായിരുന്നു, പ്രകടനമായിരുന്നു യേശുവിന്റെ ജറുസലേം പ്രവേശനം. രാജാവായ യേശു ജനങ്ങൾക്ക് സ്വയം അവതരിപ്പിക്കയായിരുന്നു. വളരെ സ്വാഭാവികവും ഗംഭീരവുമായ സ്വീകരണമായിരുന്നു യേശുവിന് ലഭിച്ചത്. നഗരം ഉണർന്നു. ഇവൻ ആര് എന്ന് ഏവരും ചോദിച്ചു. യേശു ദേവാലയത്തിൽ പ്രവേശിച്ചു അവിടം കച്ചവടസ്ഥലമാക്കിയവരെ  പുറത്താക്കി. അധികാരികൾ കോപിഷ്ടരായി. എന്നാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജനം യേശുവിനോടൊപ്പമായിരുന്നു. ക്രമേണ അധികാരികൾ ജനങ്ങളെ വശീകരിച്ച് തങ്ങളുടെ പക്ഷത്താക്കി യേശുവിനെ ക്രൂശിക്കാനും ബറാബ്ബാസിനെ വിട്ടുകൊടുക്കാനും പിലാത്തോസിനെ നിർബന്ധിക്കാൻ പ്രരിപ്പിച്ചു.

അഹറോനെ തെറ്റായ തീരുമാനത്തിലേക്ക് നയിക്കാൻ ജനങ്ങൾക്കു കഴിഞ്ഞു. അവർ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. സ്വാർത്ഥലാഭങ്ങൾക്കായി പലരും ഇന്ന് ജനങ്ങളെ, അവരുടെ തീരുമാനങ്ങളെ, ചിന്താഗതികളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. സാമ്പത്തിക രാഷ്ട്രീയ ലാഭങ്ങൾക്കായി പരസ്യങ്ങളുടേയും പ്രചാരണങ്ങളിലൂടെയും ജനങ്ങളെ നിയന്ത്രിക്കുന്നു. മതനേതാക്കൾ ജനങ്ങളെ പലരീതിയിലും നിയന്ത്രിക്കുന്നു. ജനങ്ങൾ തങ്ങളുടെ നേതാക്കൾ കൊള്ളരുതാത്തവരാണെന്നറിഞ്ഞിട്ടും അവരുടെ പ്രരണയനുസരിച്ച് യേശുവിനെതിരായി തിരിഞ്ഞു. തങ്ങൾക്കെതിരെ ബഹളമുണ്ടാക്കുമായിരുന്ന ജനങ്ങളുടെ വികാരത്തെ എതിർ ദിശയിൽ തിരിക്കാൻ അധികാരികൾക്ക കഴിഞ്ഞു (മത്താ 26:5). ജനങ്ങളുടെ പ്രശ്നം അവർക്ക് ശരിയായ ഇടയൻ - നേതാവ് ഇല്ല എന്നതായിരുന്നു. അവരുടെ നേതാക്കൾ ജനങ്ങളെ ശരിയായ രീതിയിൽ നയിക്കുന്നവരല്ലായിരുന്നു. മറിച്ചു ജനങ്ങളെ സ്വാർത്ഥലാഭങ്ങൾക്കായി ഉപയോഗിക്കുന്നവരായിരുന്നു.

മഹാപുരഹിതർ ജനങ്ങളെ യേശുവിനെതിരെ തന്ത്രപരമായി തിരിച്ചു. കാരണം അവർ ജനങ്ങളെ ഭയപ്പെട്ടിരുന്നു (മത്താ 21:26; ലൂക്ക 20:6). തങ്ങൾ പ്രവാചകരുടെ രക്തം ചിന്തിയിട്ടില്ല എന്ന് യഹൂദപ്രമാണികൾ അവകാശപ്പെട്ടു (മത്താ 23:30). എങ്കിലും അവർ യേശുവിന്റെ രക്തം ചീന്തി. അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതികളുടെ മേലും ആയിക്കൊള്ളെട്ടെ എന്ന് അവൻ പറഞ്ഞു (മത്താ 27:25). നാം ഒരു പക്ഷേ ചരിത്രത്തെ ശരിയായി  മനസിലാക്കുന്നവരായിരിക്കാം എന്നാൽ അതു കൊണ്ടുമാത്രം നമ്മുടെ പ്രവർത്തികൾ ശരിയായിരിക്കണമെന്നില്ല. ചരിത്രത്തിലുണ്ടായ തെറ്റുകളും നാമും ആവർത്തിച്ചേക്കാം. നാം തെറ്റെന്താണെന്നും തെറ്റു ചെയ്യുന്നവരുടെ അന്ത്യമെന്തായിരിക്കുമെന്നും അറിഞ്ഞതുകൊണ്ട് മാത്രം പോരാ. മറിച്ച് തെറ്റ് നാം ചെയ്യാതിരിക്കണം. ദെവം ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വം സ്വാർത്ഥ ലാഭങ്ങൾക്കായി ഉപയോഗിക്കാനുള്ള പ്രവണത മനുഷ്യന് ഉണ്ട്. ദുഷ്ടരായ കൃഷിക്കാരുടെ ഉപമ ഇത് വ്യക്തമാക്കുന്നു (ലൂക്ക 20:19). ജനങ്ങൾ യേശുവിന്റെ പ്രവർത്തനങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. യേശുവിൽ ആകൃഷ്ടരായി ആവേശംകൊണ്ടിരുന്നു. യേശുവിനോട് അവർക്കുണ്ടായിരുന്ന അടുപ്പം ഉപരിപ്ലവമായിരുന്നു. അവർക്ക് യേശുവിനോട് ആഴമായ ഒരു സമർപ്പണ ബോധമില്ലായിരുന്നു. കുരിശിൽ 2 കാര്യങ്ങൾ ഒരേസമയം നടന്നു. മനുഷ്യൻ തിന്മകൊണ്ട് നന്മയെ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ദെവം നന്മകൊണ്ട് സകല തിന്മകളെയും അതിജീവിച്ചു.

പീലാത്തോസ് നിഷ്കളങ്കനല്ലായിരുന്നു - എങ്കിലും പ്രധാന പുരോഹിതരെക്കാൾ മനഃസാക്ഷിയുള്ളവനായിരുന്നു

മഹാപുരോഹിതരെക്കാൾ മനസാക്ഷി പീലാത്തോസിനുണ്ടായിരുന്നു. പീലാത്തോസ് സത്യത്തോട് വിമുഖത കാണിച്ചു.അപ്പോൾ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം (മത്താ 27:22).തന്റെ അധികാരസ്ഥാനം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി ജനങ്ങളുടെ മുന്നിൽ സൽപ്പേര് സമ്പാദിക്കാൻ വേണ്ടി തന്റെ പ്രസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പിലാത്തോസ് കുറ്റമില്ലാത്തവനായ യേശുവിനെ തന്റെ തന്നെ മനഃസാക്ഷിക്കു വിരുദ്ധമായി മരണത്തിന് ഏൽപിച്ചു കൊടുത്തു.അങ്ങനെ പീലാത്തോസ് ലോകചരിത്രത്തിലെ ഏറ്റവും അധികം അറിയപ്പെടുന്ന വ്യക്തികളിൽ ഒരാളായിത്തീർന്നു. യേശുവിനെപ്പറ്റി എന്തുചെയ്യണം എന്ന് പീലാത്തോസിന്റെ ചോദ്യം  ഇന്നും പലരേയും അലട്ടുന്നു. പീലാത്തോസിന്റെ ഭാര്യ പറഞ്ഞു: നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് (മത്താ 27:19). ആർക്കെങ്കിലും ക്രിസ്തുവിനോട് നിഷ്പക്ഷത കാണിക്കാൻ സാധിക്കുമോ?, യേശുക്രിസ്തു എന്ന വ്യക്തിയെ അവഗണിക്കാൻ സാധിക്കുമോ എന്നുള്ള കാര്യങ്ങൾ പീലാത്തോസിന്റെ അനുഭവത്തിലൂടെ വ്യക്തമാകും. ക്രിസ്തുവിന്റെ കാര്യത്തിൽ പക്ഷം ചേരാതിരിക്കാൻ ആർക്കും സാദ്ധ്യമല്ല എന്നു വ്യക്തമാകും. പീലാത്തോസിന്റെ ഭാര്യ അഗ്സറ്റസ് സീസറിനോട് അടുത്ത ബന്ധമുള്ള ആളായിരുന്നു. അങ്ങനെ പിലാത്തോസ് യൂദായുടെ ഗവർണ്ണറായി നിയമിക്കപ്പെട്ടത് സ്വജനപക്ഷപാതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പീലാത്തോസിന് ക്രമസമാധാനം, നീതി നിർവ്വഹണം, നികുതി പിരിക്കൽ എന്നിവയുടെ ഉത്തരാവാദിത്വം ഉണ്ടായിരുന്നു. പീലാത്തോസ് കുടുംബ ബന്ധങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ദേശാധിപതി ആയ ആളാണ്; തനിക്കുള്ള അധികാരത്തിൽ അഭിമാനം കൊണ്ട ആളാണ്. പീലാത്തോസ് യേശുവിനോട് പറഞ്ഞു: നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടേ? യേശു പ്രതിവചിച്ചു, ഉന്നതത്തിൽ നിന്നും നൽകപ്പെട്ടില്ലായിരുന്നെങ്കിൽ എന്റെ മേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാൽ എന്നെ നിനക്കേൽപിച്ചു തന്നവന്റെ പാപം കൂടുതൽ ഗൗരവമുള്ളതാണ് (യോഹ 19:10-11).

എന്നാൽ യേശുവാകട്ടെ പീലാത്തോസിനെപ്പലെയായിരുന്നില്ല. ദെവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദെവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെതന്നെ ശൂന്യനാക്കികൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണം വരെ അതേ കുരിശുമരണംവരെ അനുസരണമുള്ളവരായി തന്നെത്തന്നെ താഴ്ത്തി (ഫിലി 2:6-8). പീലാത്തോസ് - തനിക്ക് അർഹതയില്ലാത്ത അധികാരസ്ഥാനം പിടിച്ചു പറ്റി ആസ്വദിക്കുന്നയാൾ. യേശു - ദെവമായിരുന്നിട്ടും മനുഷ്യരക്ഷക്കായി മനുഷ്യനായി ദാസനായിത്തീർന്നവൻ. തന്റെ മഹത്വവും അധികാരവുമെല്ലാം മറ്റുള്ളവരുടെ നന്മക്കായി ഉപേക്ഷിച്ചവൻ. തങ്ങളുടെ തീരുമാനത്തിന്, യേശുവിനെ കൊല്ലാനുള്ള തങ്ങളുടെ നീക്കത്തിന് അംഗീകാരം കൊടുക്കാൻ കയ്യാഫാസ് പീലാത്തോസിനെ സ്വാധീനിച്ചിരിക്കും. യേശുവിനെ സംബന്ധിച്ച് എന്താണ് ചെയ്യേണ്ടത്. യേശുവിൽ കുറ്റമൊന്നുമില്ലന്നും അസൂയ നിമിത്തമാണ് മഹാപുരോഹിതർ യേശുവിനെ കൊല്ലാൻ ശ്രമിക്കുന്നതെന്നും അയാൾ അറിഞ്ഞിരുന്നു. യേശുവിന്റെ കാര്യത്തിൽ ഇടപെടരുതെന്ന് ഭാര്യഭാര്യ ചക്രവർത്തിയുടെ ബന്ധുവാണ്. ഭാര്യയുടെ പരാതി ചക്രവർത്തി അറിഞ്ഞാൽ പീലാത്തോസിന്റെ ജോലി പോകും. യഹൂദർ പരാതിപ്പെട്ടാലും അയാളുടെ ജോലി പോകും. പരസ്പരവിരുദ്ധങ്ങളായ ഇൗ രണ്ടു ശക്തികളേയും പ്രീതിപ്പെടുത്തി എങ്ങനെ തടിതപ്പാം എന്നതായിരുന്നു പീലാത്തോസിന്റെ പ്രശ്നം. സ്വന്തം മനഃസാക്ഷിയേയും ഭാര്യയേയും പ്രീതിപ്പെടുത്താൻ അയാൾ ജനങ്ങളുടെ മുമ്പിൽ വച്ച് കെകഴുകി കൊണ്ടു പറഞ്ഞു: ഇൗ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല; അത് നിങ്ങളുടെകാര്യമാണ് (മത്താ 27:24). എന്നാൽ അത് അവരുടെ കാര്യം മാത്രമായിരുന്നില്ല. ജനങ്ങളേയും യഹൂദ അധികാരികളേയും പ്രീതിപ്പെടുത്താൻ അയാൾ യേശുവിനെ ചമ്മട്ടികൊണ്ടടിക്കുകയും ക്രൂശിക്കാൻ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.

സത്യത്തിന് വേണ്ടി നിലകൊള്ളാൻ പീലാത്തോസ് പരാജയപ്പെട്ടു. യേശുവാകട്ടെ മനുഷ്യരെ പ്രീതിപ്പെടുത്താതെ, മനുഷ്യരെ ഭയപ്പെടാതെ, ആരുടേയും മുഖം നോക്കാതെ സത്യത്തിനു സാക്ഷ്യം വഹിച്ചു. പിലാത്തോസ് സ്വാർത്ഥലാഭങ്ങൾക്കായി മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു. യേശുവാകട്ടെ സ്വന്തം താൽപര്യങ്ങൾ കൂട്ടാക്കാതെ മറ്റുള്ളവരെപ്പറ്റി ചിന്തിച്ചു. തന്നെ ഒാർത്ത് കരഞ്ഞ സ്ത്രീകളോട് നിങ്ങളെയും നിങ്ങളുടെ മക്കളേയും ഒാർത്തു കരയാൻ യേശു പറഞ്ഞു. തന്നെ ഉപദ്രവിച്ച പടയാളികൾക്കായി യേശു പ്രാർത്ഥിച്ചു. തന്നോട് അപേക്ഷിച്ചു കള്ളന് യേശു രക്ഷ  വാഗ്ദാനം ചെയ്തു. യേശു അവരുടെ പരിഹാസങ്ങൾക്ക് എതിരു പറയുകയോ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്തില്ല. യേശുവിനെ വിട്ടയക്കാൻ പീലാത്തോസ് ശ്രമിച്ചു. തിരുനാൾ ദിവസം ഒരു തടവുപുള്ളിയെ വിട്ടയക്കാറുള്ള പതിവിനെപ്പറ്റി അയാൾ യഹൂദരെ ഒാർമ്മിപ്പിച്ചു. എന്നാൽ അവർ ബറാബ്ബാസിനെ ചോദിച്ചു. വീണ്ടും അയാൾ ഒരു ശ്രമം കൂടി നടത്തി. യേശുവിനെ ചമ്മട്ടിക്കടിപ്പിച്ച് യേശുവിന്റെ ദയനീയത കാണിച്ച്, യഹൂദരെ പ്രീതിപ്പെടുത്തി, യേശുവിനെ വിട്ടയക്കാമെന്ന് അയാൾ കരുതി. എന്നാൽ അവർ വഴങ്ങിയില്ല. ഞങ്ങൾക്ക് സീസറല്ലാതെ വേറെ രാജാവില്ല, യേശുവിനെ വിട്ടയച്ചാൽ താങ്കൾ സീസറിന്റെ സുഹൃത്തല്ല എന്നുപറഞ്ഞ് അവർ പീലാത്തോസിനെ ഭീഷണിപ്പെടുത്തി. അങ്ങനെ സ്വന്തം തടിതപ്പാൻ അയാൾ സത്യത്തെ ബലികഴിച്ചു. യേശുവിനെ കുരിശിൽ തറച്ചു കൊല്ലാൻ വിട്ടുകൊടുത്തു. കെകളിലും കാലുകളിലും ആണികളടിക്കാൻ, മർദ്ദിക്കുവാൻ, കുന്തത്താൽ കുത്തപ്പെടാൻ, ആകാശത്തിനും ഭൂമിക്കും മദ്ധേ്യ തൂക്കി നിർത്താൻ, എല്ലാവരും കാൺകെ മരിക്കാൻ യേശുവിനെ ഏല്പിച്ചു കൊടുത്തു. ഇൗ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല എന്നു പറഞ്ഞ് മറ്റുള്ളവരുടെ മുമ്പിൽ സ്വയം നല്ലതാകാൻ ശ്രമിച്ചു. മത്രമല്ല മറ്റുള്ളവരെ പ്രീതിപ്പെടുത്തുവാൻ യേശുവിനെ മരണത്തിന് ഏൽപിച്ചുകൊടുക്കുകയും ചെയ്ത ആളാണ് പീലാത്തോസ്.

നരകത്തിൽ നശിച്ചു പോകണമെങ്കിൽ നാം ഒന്നും ചെയ്യാതിരുന്നാൽ മതിഇൗ മഹത്തായ രക്ഷയെ അവഗണിച്ചാൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടില്ല (എബ്ര 2:3). സ്വന്തം സ്ഥാനവും പദവിയും രക്ഷിക്കാൻ വേണ്ടി സ്വന്തം മനസാക്ഷിക്കു വിരുദ്ധമായി യേശുവിനെ മരണത്തിന് ഏൽപിച്ചു കൊടുത്ത പിലാത്തോസിന് എന്തു സംഭവിച്ചു? റോം അയാളെ തിരിച്ചുവിളിച്ചു. അയാളുടെ പദവി നഷ്ടമായി; വിയന്നയിലേക്കു നാടുകടത്തപ്പെടുകയും അവിടെ അയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. യേശുവിന്റെ ധെര്യവും ആത്മനിയന്ത്രണവും അധികാരികളെ അതിശയിപ്പിച്ചു. യേശു പറഞ്ഞു: എന്റെ ജീവനെ ആരും എന്നിൽ നിന്ന് എടുക്കുന്നില്ല. ഞാൻ അത് സ്വമേധയാ കൊടുക്കുന്നു. നമ്മുടെ രക്ഷയ്ക്ക് വേണ്ടി യേശു സ്വമേധയാ മരണം സ്വീകരിച്ചു. യേശു മരണത്തെ പൂർണ്ണമായി സ്വീകരിച്ചു. വേദന കുറയ്ക്കാൻ കൊടുത്ത വിനഗർ യേശു നിരസിച്ചു. വേദന മുഴുവൻ സഹിക്കാൻ യേശു തയ്യാറായിരുന്നു. താൻ തന്നെയാണ് യഥാർത്ഥവിധികർത്താവ് എന്ന് തെളിയിക്കുന്ന പെരുമാറ്റവും മനോഭാവവുമായിരുന്നു യേശുവിന്റേത്. പടയാളികൾ യേശുവിന്റെ കഷ്ടങ്ങളിൽ ഒട്ടും ശ്രദ്ധകൊടുക്കാതെ യേശുവിന്റെ വസ്ത്രം പങ്കിട്ടു എങ്ങനെ തങ്ങൾക്ക് നേട്ടമുണ്ടാക്കാമെന്ന് നോക്കി.

ബറാബ്ബാസിന്റെ പക്ഷം ചേർന്ന് ശപിക്കപ്പെട്ടവരാകരുത്

അത്യുന്നതങ്ങളിൽ ഹോസാന എന്നത് അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക എന്നായി മാറി. ദാവീദിന്റെ പുത്രന് ഹോസാന പാടിയവർ ഞങ്ങൾക്ക് സീസറല്ലാതെ വേറെ രാജാവില്ല എന്നു പറഞ്ഞു. അങ്ങനെ ഹോസാന ഞായർ മുതൽ ദുഃഖവെള്ളി വരെയുള്ള ദിവസങ്ങളിൽ ജനങ്ങൾ യേശുവിനെ വിട്ടു കൊലയാളിയായ ബറാബ്ബാസിനോട് ചേർന്നു. തിരുനാളിന് ഒരു തടവുപുള്ളിയെ വിട്ടയ്ക്കുക പതിവായിരുന്നുയേശു ജനങ്ങൾക്ക് ഇഷ്ടമുള്ളവനെന്നും, മഹാപുരോഹിതരാണ് യേശുവിനെ അസൂയനിമത്തം വധിക്കാൻ ശ്രമിക്കുന്നതെന്നും കരുതിയ പിലാത്തോസ് യേശുവിനെ വിട്ടയക്കാണമെന്ന് ജനങ്ങൾക്ക് വാഗ്ദാനം കൊടുത്തു. എന്നാൽ ഇതിനകം തന്നെ മഹാപുരോഹിതർ ബറാബ്ബാസിനെ ചോദിക്കാൻ മാത്രമല്ല യേശുവിനെ ക്രൂശിക്കാനും ആവശ്യപ്പെടാൻ ജനങ്ങളെ പ്രരിപ്പിച്ചു കഴിഞ്ഞിരുന്നു. യേശുവിനെ എന്തുകൊണ്ടു ക്രൂശിക്കണം എന്ന ചോദ്യത്തിന് അവർക്ക് കാരണം ഒന്നും പറയാനില്ലായിരുന്നു. അവരുടെ അധികാരികൾ അവരെ പഠിപ്പിച്ചത് അവർ പാടുകയായിരുന്നു. സത്യത്തിന് വേണ്ടിനിലകൊള്ളുക എന്നതിനേക്കാൾ ജനങ്ങളെ പ്രീതപ്പെടുത്തുക എന്നതായിരുന്നു പീലാത്തോസിന് മുൻതൂക്കം. (അങ്ങനെ പിലാത്തോസ് ഗൗരവമായ പാപം ചെയ്തു. എങ്കിലും പീലാത്തോസിന്റെ പാപം യേശുവിനെ ഏൽപിച്ചു കൊടുത്തവരുടെ പാപത്തെക്കാൾ ലഘുവായിരുന്നു). ജനങ്ങളെ പ്രീതിപ്പെടുത്താൻ പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചിട്ട് ക്രൂശിക്കാൻ ഏൽപിച്ചുകൊടുത്തു.

യഹൂദരിൽ പലരും യേശുവിനെ രാജാവാക്കാൻ ആഗ്രഹിക്കയും (യോഹ 6:15), യേശു എന്ന രാജാവിന് കീർത്തനങ്ങൾ പാടുകയും ചെയ്തിരുന്നു (യോഹ 12:13). എന്നാൽ ഇപ്പോൾ പരിഹാസിതനായി ബന്ധിക്കപ്പെട്ട നിൽക്കുന്ന യേശുവിനെ തങ്ങളുടെ രാജാവായി അംഗീകരിക്കാൻ അവർ തയ്യാറായില്ല. എന്നാൽ റോമാ ഭരണകൂടത്തിനെതിരെ വിപ്ലവം നയിച്ച ദേശീയവാദിയായ ബറാബ്ബാസിനോടാണ് ജനങ്ങൾക്കു കൂടുതൽ ആവേശം തോന്നിയത്. അയാൾ അവരുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി. ഞങ്ങൾക്ക് സീസറല്ലാതെ വേറെ രാജാവില്ലെന്നു പറയുകയും, സീസറിന്റെ അധികാരത്തിനെതിരെ വിപ്ലവം നയിച്ച ബറാബ്ബാസിനെ വിട്ടയക്കുമെന്നു പറയുന്നതും തമ്മിൽ വെരുദ്ധ്യമുണ്ട്. അവരുടെ നടപടി വാസ്തവത്തിൽ സീസറിനെതിരായിരുന്നു. അവരുടെ തീരുമാനം ബുദ്ധിഹീനവും നിരുത്തരവാദപരവും ആയിരുന്നു. അവരുടെ തീരുമാനം എത്രമാത്രം സത്യത്തിനും നീതിക്കും നിരക്കാത്തതാകുമെന്ന്  അവർ ഗ്രഹിച്ചില്ലസാധാരണ മനുഷ്യരുടെ സാധാരണ ജീവിതത്തിലെ സാധാരണ പെരുമാറ്റവും പ്രവൃത്തികളും നിത്യതയിലേക്ക് പരിണിത ഫലങ്ങളുണ്ടാക്കി. (നമ്മുടെ സാധാരണ ജീവിതത്തിലെ സാധാരണ പെരുമാറ്റങ്ങളും പ്രവൃത്തികളും നമ്മുടെ ജീവിത്തിന്റെ ഗതി നിർണ്ണയിക്കുന്നു.

ജനക്കൂട്ടം സ്വയം ചിന്തിക്കാതെ മഹാപുരോഹിതരുടെ താല്പര്യങ്ങളെ ഉത്തരവാദിത്വമില്ലാതെ നിർവ്വഹിക്കുക മാത്രമാണ് ചെയ്തത്. കൗശലക്കാരായവർ ജനങ്ങളുടെ മനസിൽ വിതക്കുന്ന ആശയം അതേപടി ഉൾക്കൊള്ളുകയും അതുതന്നെ ആവർത്തിക്കുകയും ചെയ്യുന്ന പ്രവണത സാധാരണ ജനങ്ങൾക്കുണ്ട്. അത് മനസിലാക്കിയ തന്ത്രശാലികളായ മഹാപുരോഹിതർ ജനക്കൂട്ടത്തെ തങ്ങളുടെ താൽപര്യം നേടിയെടുക്കാനായി ഉപയോഗിച്ചു. അങ്ങനെ ജനക്കൂട്ടം യേശുവിനെ ക്രൂശിക്കുന്നതിനായി പിലാത്തോസിനെ നിർബന്ധിച്ചു. എന്തുകുറ്റമാണ് യേശു ചെയ്തതെന്ന് ചോദിച്ച് അവരെ ചിന്തിപ്പിക്കാൻ പിലാത്തോസ് ശ്രമിച്ചെങ്കിലും ജനങ്ങൾ ചിന്തിക്കാൻ തയ്യാറായില്ല. നമ്മുടെ ചിന്തയില്ലാത്ത പ്രവർത്തനങ്ങൾ പലപ്പോഴും മറ്റുള്ളവരെ മോശമായി ബാധിക്കുന്നു. ബുദ്ധിഹീനമായ ജനങ്ങളുടെ പെരുമാറ്റമാണ് യേശുവിന്റെ കുരിശുമരണത്തിന്റെ ഏറ്റവും അടുത്ത കാരണം. ജനങ്ങളുടെ സാധാരണ സ്വഭാവം മോശമായാൽ അത് യേശുവിന് പകരം ബറാബ്ബാസിനെ തിരഞ്ഞെടുക്കുന്ന രീതിയിലുള്ള തെറ്റുകളിൽ നമ്മെ എത്തിക്കും. നമ്മുടെ അനുദിന ജീവിതത്തിലെ പലതീരുമാനങ്ങളും പ്രവർത്തികളും യേശുവിനെ മരണത്തിന് ഏല്പിച്ചുകൊടുത്ത ജനക്കൂട്ടത്തിന്റെതിനെക്കാൾ മെച്ചമൊന്നുമല്ല. പലപ്പോഴും നാം ചെയ്യുന്നതെന്തെന്ന് നാം അറിയുന്നില്ല. റോമിനെതിരെ സമരം ചെയ്ത ബറാബ്ബാസിനെ യേശുവിന് പകരം വിട്ടയ്ക്കണമെന്ന്  പറയുകയും യേശുവിന്റെ രക്തം ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടേയും മേൽ ആയിക്കൊള്ളെട്ടെ എന്ന് പറഞ്ഞ ആളുകൾക്ക് അതിന്റെ വിധിയുണ്ടായി. നാം യേശുവിനെ അംഗീകരിക്കാതിരിക്കുമ്പോഴൊക്കെ നാം ബറാബ്ബാസിന്റെ പക്ഷം ചേരുന്നു. പീലാത്തോസ്, ഞാൻ ഇൗ മനുഷ്യനെ എന്തുചെയ്യണമെന്ന് ചോദിച്ചപ്പോൾ അവനം ക്രൂശിക്കുക എന്നു അവർ മറുപടി പറഞ്ഞു(മത്താ.27:22). എന്നാൽ കുറെ ദിവസങ്ങൾക്ക് ശേഷം പത്രാസ് യേശുവിനെ പ്രസംഗിച്ചപ്പോൾ ഞങ്ങൾ എന്തു ചെയ്യേണ്ടൂ എന്ന് അവർ പത്രാസിനോട് ചോദിച്ചു. പശ്ചാത്തപിച്ചു യേശുവിൽ വിശ്വസിച്ചു ജ്ഞാനസ്നാനം കഴിപ്പാൻ പത്രാസ് അവരെ ഉപദേശിച്ചു(അപ്പ.2:37-39).

മഗ്ദലന മറിയത്തെപ്പോലെ യേശുവിനെ മാത്രം ലക്ഷ്യമാക്കി അനുഗ്രഹിക്കപ്പെടുക

ഉയിർത്തെഴുന്നേറ്റ യേശുവിനെ ആദ്യം കാണുന്നത് മഗ്ദലന മറിയമാണ്. മഗ്ദലന മറിയം ഉൾപ്പെടെ 3 സ്ത്രീകൾ യേശുവിന്റെ കല്ലറ ശൂന്യമാണെന്ന് ശിഷ്യരോട് പോയി പറഞ്ഞു. എങ്കിലും ശിഷ്യർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് ശരിയാണോ എന്ന് പരിശോധിക്കാൻയോഹന്നാനും കല്ലറയിലേക്ക് ഒാടി. മറ്റ് ശിഷ്യർ മഹാപുരോഹിരെ ഭയന്ന് ഒളിവിലായിരുന്നു. എന്നാൽ മഗ്ദലനമറിയം കല്ലറയുടെ സമീപത്ത് തന്നെ നിന്ന് യേശുവിനെ അനേ്വഷിച്ചു. അവൾ യേശുവിനെ കുരിശിൽ തറയ്ക്കുന്നതും മരിക്കുന്നതും, അടക്കപ്പെടുന്നതുമൊക്കെ കണ്ടിരുന്നു (മർക്കോ 15:34, 40, 45). അവളിൽ നിന്ന് യേശു ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്നു. അവൾ യേശുവിനെ അനുഗമിച്ചിരുന്നു (ലൂക്ക 8:1-3). യേശു അവൾക്ക് ബന്ധനത്തിൽ നിന്ന് സ്വാതന്ത്ര്യം കൊടുത്തു. അവൾ അതിന് നന്ദിയുള്ളവളായി  യേശുവിനെ അനുഗമിച്ചു. അവളുടെ ജീവിതം യേശുവിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. യേശുവിനെ അനുഗമിക്കുന്നതിനും യേശുവിന്റെ ആവശ്യങ്ങൾ നിറവേറ്റാനും അവൾ തന്റെ സമ്പാദ്യങ്ങൾ ഉപയോഗിച്ചിരുന്നു (ലൂക്ക 8:3; മർക്കോ 15:41). അവൾ എപ്പോഴും യേശുവിനോട് കൂടെയായിരുന്നു. യേശു ശിഷ്യരെ വിളിച്ചത് തന്നോട് കൂടെ ഇരിക്കാനായിരുന്നു. അവൾ യേശുവിനെ നിർഭയം അനേ്വഷിച്ചു (യോഹ 20:2, 13, 15).യേശുവിനെ അനേ്വഷിക്കുന്നതിൽ യേശുവിനോടൊപ്പം ആയിരിക്കാനുള്ള ആഗ്രഹത്തിൽ അവൾ മറ്റാരെക്കാളും മുമ്പിലായിരുന്നു. അവൾ പൂർണ്ണമായും യേശുവിനെ സമീപിച്ചിരുന്നു. മേരിയല്ല യേശുവിനെ കണ്ടത്, മറിച്ചു യേശു മേരിയെ കണ്ടു. മേരി യേശുവിനെ തിരിച്ചറിഞ്ഞില്ല. കാരണം മേരി യേശുവിന്റെ മൃതശരീരമാണ് അനേ്വഷിച്ചത്. യേശു ഇതുവരെ ദെവത്തെ എന്റെ പിതാവ് എന്നാണ് വിളിച്ചിരുന്നത്. എന്നാൽ യേശുവിന്റെ കുരിശുമരണവും ഉയിർപ്പും ദെവത്തോടുള്ള നമ്മുടെ ബന്ധത്തിന് ഒരു പുതിയ രൂപമുണ്ടായി. യേശുവിൽ വിശ്വസിക്കുന്നവരെല്ലാം ഇപ്പോൾ ദെവത്തിന്റെ മക്കളാണ്. എന്നാൽ നീ എന്റെ സഹോദരങ്ങളുടെ അടുക്കൽ പോയി അവരോട് എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദെവത്തിന്റെയും നിങ്ങളുടെ ദെവത്തിന്റെയും അടുക്കലേക്ക് ഞാൻ ആരോഹണം ചെയ്യുന്നു എന്നു പറയുക (യോഹ 20:17).

Ad Image
Ad Image
Ad Image
Ad Image