വ്യക്തിപൂജ വിഗ്രഹാരാധനയും സാത്തനീയവുമാണ് - പൗരോഹിത്യം, മനുഷ്യപൂജ, ആത്മീയ അഹങ്കാരം എന്നിവ വ്യാപകമാകുന്നു
സ്വയം ഉയർത്തുന്ന പ്രവണത, റവറണ്ട്, പരിശുദ്ധ പിതാവ്, തുടങ്ങി ദെവം മാത്രം അർഹിക്കുന്ന സ്ഥാനപ്പേരുകൾ സ്വീകരിക്കാനും അംഗീകരിക്കാനുമുള്ള പ്രവണത, അധികാരദാഹം, സ്വാർത്ഥലാഭം, അധികാരദാഹികളെ അംഗീകരിക്കുന്നതും പുകഴ്ത്തുന്നതും എല്ലാം മനുഷ്യപൂജയാണ്. എല്ലാ വിശുദ്ധർക്കുമുള്ള പുതിയനിയമ പൗരോഹിത്യ പദവിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ലൗകികവും രാജകീയവുമായ ഇന്നത്തെ സഭകളിൽ കാണുന്ന പൗരോഹിത്യ സമ്പ്രദായവും സിംഹാസന സ്നേഹവും ബെബിൾ വിരുദ്ധമാണ്. പുതിയനിയമ സഭയിൽ പുരോഹിതരും പുരോഹിതരല്ലാത്തവരും എന്ന വിഭജനം വചനവിരുദ്ധമാണ്. സ്ഥാനമാനങ്ങൾ കൊണ്ടും വേഷഭൂഷാധികൾ ഭൗതിക സംവിധാനങ്ങളുടെമേലുള്ള അധികാരം കൊണ്ടും ആത്മീയവും പാണ്ധിത്യപരവുമായ താൻപ്രാമാണിത്വം ഉറപ്പാക്കുന്നതും ജനങ്ങളുടെമേൽ ആജ്ഞാശക്തിയും സ്വാധീനവും ഉപയോഗിക്കുന്നതും വചനവിരുദ്ധമാണ്.
പൗരോഹിത്യവും, രാജകീയ മെത്രാൻ ഭരണവും, വ്യക്തിപൂജയും - ജീവിച്ചിരിക്കുന്നവരെ ദെവത്തെപ്പോലെയാക്കുന്നു
എന്റെ ജനമേ നിങ്ങളുടെ നേതാക്കന്മാർ നിങ്ങളെ വഴിതെറ്റിക്കുന്നു. എങ്ങോട്ട് തിരിയണമെന്ന് നിങ്ങൾ അറിയുന്നില്ല (ഏശ 3:12). ഇടയന്മാരെല്ലാം ഭോഷന്മാരാണ്. അവർ കർത്താവിനെ അനേ്വഷിക്കുന്നില്ല. അതിനാൽ അവർക്ക് എെശ്വര്യമില്ല (ജെറ 10:21). അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു (സങ്കീ 33:15). മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത് കർത്താവിൽനിന്ന് ഹൃദയം തിരിക്കുന്നവൻ ശപ്തൻ.. കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗ്രഹീതൻ; അവന്റെ പ്രത്യാശ അവിടുന്നുതന്നെ (ജറെ 17:5-7). ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്; ശോചനീയമാംവിധം ദുഷിച്ചതുമാണ് (ജറെ 17:9). എന്റെ മേച്ചിൽസ്ഥലത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്മാർക്ക് ശാപം-കർത്താവ് അരുളിച്ചെയ്യുന്നു (ജെറ 23:1). ഇൗ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ. എന്നിൽ വിശ്വസിക്കുന്ന ഇൗ ചെറിയവരിൽ ഒരുവനു ദുഷ്പ്രരണ നൽകുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത് കഴുത്തിൽ ഒരു വലിയ തരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ താഴ്ത്തപ്പെടുകയായിരിക്കും (മത്താ 18:4-6). ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. പലരും എന്റെ നാമത്തിൽ വന്ന് ഞാൻ ക്രിസ്തുവാണ് എന്ന് പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും (മത്താ 24:4-5). വിജാതിയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ നിങ്ങളുടെ ഇടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമതാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടേയും ദാസനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്ര (മർക്കോ.10:42-45). ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവർ ഭോഷന്മാരായിത്തീർന്നു (റോമ 1:22). നിങ്ങളെ ഏൽപിച്ചിരിക്കുന്ന ദെവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ. അതു നിർബന്ധംമൂലമായിരിക്കരുത്, ദെവത്തെപ്രതി സൻമനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീഷ്ണതയോടെ ആയിരിക്കണം; അജഗണത്തിന്റെമേൽ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നൽകിക്കൊണ്ടായിരിക്കണം (1പത്രാ 5:2-3). ഇസ്രായേൽ ജനങ്ങൾക്കിടയിൽ വ്യാജപ്രവാചകൻമാരുണ്ടായിരുന്നു. അതുപോലെ തങ്ങളുടെമേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്ക്ൾ നിങ്ങളുടെയിടയിലും ഉണ്ടാകും. അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാർഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവർമൂലം സത്യത്തിന്റെ മാർഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞ് അവർ നിങ്ങളെ ചൂഷണംചെയ്യും (2പത്രാ 2:1-3). ഇപ്പോൾതന്നെ അനേകം വ്യാജക്രിസ്തുമാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതു അവസാനമണിക്കൂറാണെന്ന് അതിൽനിന്ന് നമുക്കറിയാം. അവർ നമ്മുടെ കൂട്ടത്തിൽനിന്നാണ് പുറത്തുപോയത്; അവർ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കിൽ നമ്മോടുകൂടെ നിൽക്കുമായിരുന്നു. എന്നാൽ അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു (1യോഹ 2:18-19).
ആത്മാവിൽ ആരംഭിച്ചു ജഡത്തിൽ അവസാനിപ്പിക്കുന്നവർ
നല്ലവനായ ഒരു ഗുരുവിന്റെയും, ദർശനം നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ശിഷ്യന്റെയും കഥയുണ്ട്. അനേകം വർഷങ്ങൾ ഗുരു തന്റെ പ്രീയ ശിഷ്യന്റെ കൂടെ ജീവിച്ചു. തന്റെ ദർശനങ്ങൾ ശിഷ്യനെ പഠിപ്പിക്കുകയും അനേകം ഉപദേശങ്ങളും മുന്നറിയിപ്പുകളും നൽകുകയും ചെയ്തു. ഇനിയും ശിഷ്യൻ സ്വയം ജീവിതത്തിൽ മുന്നേറേണ്ടത് അയാളുടെ വളർച്ചയ്ക്കു ആവശ്യമെന്നു മനസ്സിലാക്കിയ ഗുരു തന്റെ ശിഷ്യനെ വിട്ടു ദൂരദേശത്തേക്കു യാത്ര പോയി. അപ്പോൾ ശിഷ്യൻ ഒറ്റയ്ക്കാകുകയും, ജീവിതത്തിലെ ഉത്തരവാദിത്വങ്ങളും ആവശ്യങ്ങളും സ്വയം നിറവേറ്റേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. ശിഷ്യൻ പതിവുപോലെ അന്നന്നത്തെ ആഹാരത്തിനായി വീടുകളിൽ കയറിയിറങ്ങി ഭിക്ഷയെടുക്കും. ഭിക്ഷയെടുത്തു കിട്ടുന്ന ആഹാരം തന്റെ കുടിലിൽ കൊണ്ടുവന്നു ഭക്ഷിക്കും. ഏറ്റവും ലളിതമായ ഒരു കഷണം ഉടുതുണി മാത്രമായിരുന്നു അയാളുടെ വസ്ത്രം. അങ്ങനെ ഒറ്റയ്ക്കു കഷ്ടപ്പെട്ടു ജീവിച്ചുകൊണ്ടിരുന്ന കാലത്ത് ഒരു ദിവസം അയാൾക്കുണ്ടായിരുന്ന ആ ഒരേ ഒരു ഉടുതുണി എലി കരണ്ടുതിന്നു നശിപ്പിച്ചു. തന്റെ ദയനീയമായ അവസ്ഥയെ ഒാർത്തു അയാൾ ദുഃഖിച്ചു. ഇനിയും എങ്ങനെയാണ് തനിക്കു വേണ്ട ഭക്ഷണത്തിനായി ഭിക്ഷാടനം നടത്തുക? അയാൾ ചിന്തിച്ചു: തനിക്ക് ഇനിയും ഇപ്രകാരം ജീവിക്കാൻ വയ്യ. ഭാവിയിൽ തന്റെ ഭക്ഷണത്തിനും തനിക്കാവശ്യമായ, പാലിനുമായി എന്തെങ്കിലും ഒരു പരിഹാരം കാണണം. അങ്ങനെ അയാൾ ക്രമേണ ഒരു പശുവിനെ വാങ്ങി. ആദ്യമെക്കെ പശുവിന് പുല്ലുവെട്ടാൻ മറ്റുള്ളവരുടെ പറമ്പുകളിൽ പോയി. എന്നാൽ ക്രമേണ അതിന്റെ ബദ്ധിമുട്ട് മനസിലാക്കിയ ശിഷ്യൻ കുറെ സ്ഥലം സ്വന്തമായി വാങ്ങി. അത് ഉഴുത് പുല്ലും മറ്റും നട്ടു. അങ്ങനെ പശുക്കൾക്കും തനിക്കും ആവശ്യമായതു പലതും നട്ടുണ്ടാക്കി. ക്രമേണ ശിഷ്യന് വളരെ പശുക്കളും ഭൂസ്വത്തും ഉണ്ടായി. ഭാര്യയും മക്കളും അനേകം ജോലിക്കാരുമുണ്ടായി. അയാൾ ആ പ്രദേശത്തെ ഏറ്റവും വലിയ ധനവാനായി മാറി. തനിക്കുണ്ടായ സമ്പത്തെല്ലാം ഭരിച്ച് കൂടുതൽ സ്വത്തുണ്ടാക്കാനായിരുന്നു അയാളുടെ ഇപ്പോഴത്തെ ശ്രമം. അങ്ങനെയിരിക്കെ ഒരുനാൾ അയാളുടെ ഗുരു ആ സ്ഥലത്തുവന്നു. തന്റെ ശിഷ്യൻ എങ്ങനെയായിത്തീർന്നു എന്നറിയാൻ പ്രീയഗുരുവിന് ആകാംക്ഷയായിരുന്നു. എന്നാൽ തന്റെ ശിഷ്യന്റെ വിവരങ്ങൾ എല്ലാം അറിഞ്ഞ ഗുരു ഞെട്ടിപ്പോയി. ഇൗ ലോകത്തെ ത്യജിച്ച തന്റെ പ്രീയ ശിഷ്യൻ എങ്ങനെ ഇൗ ലോകത്തെ സ്നേഹിക്കുന്ന, കൂടുതൽ സമ്പത്തിനായി ശ്രമിക്കുന്ന ഒരു വലിയ ധനവാനായി മാറി? എന്താണ് സംഭവിച്ചത്? ഗുരുവിന് വിശ്വസിക്കാനായില്ല. ഗുരു തന്റെ ശിഷ്യനോട് ചോദിച്ചു: മകനെ നിനക്കെന്തുപറ്റി? ശിഷ്യൻ തന്റെ ഗുരുവിനോട് പറഞ്ഞു: ഗുരോ, എലി എന്റെ ഉടുതുണി തിന്നു നശിപ്പിച്ചു. എനിക്ക് എന്റെ ഉടുതുണി ഉറപ്പു വരുത്താൻ ഇതല്ലാതെ വേറെ മാർഗ്ഗം ഒന്നും ഉണ്ടായിരുന്നില്ല! ആത്മീയ അധഃപതനത്തിന്റെ ഇത്തരം ശെലികൾ ഇന്ന് സഭകളിൽ ധാരാളമായി കാണാം. പല ദെവവേലക്കാരും ലോകമനുഷ്യരെക്കാൾ ദയനീയമായ രീതിയിൽ ലോകത്തിന്റേതായിത്തീരുന്ന അനുഭവങ്ങൾ ഇന്ന് ധാരാളമാണ്. പലരും ആത്മാവിൽ ആരംഭിച്ച് ജഡത്തിൽ അവസാനിക്കുന്നു. എങ്ങനെ ആരംഭിക്കുന്നു എന്നതിനെക്കാൾ പ്രധാനം എങ്ങനെ അവസാനിക്കുന്നു എന്നതാണെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു.
സ്വയം വലുതാകാൻ വേണ്ടി ദെവത്തെ ചെറുതാക്കുന്നവർ
എന്റെ വലുപ്പം എല്ലാവരും അറിയട്ടെ എന്ന മനോഭാവം സഭാനേതാക്കളിൽ വളരുന്നതായി കാണുന്നു. ദെവത്തിന്റെ വ്യവസ്ഥയിൽ എണ്ണവും, അളവും, വിദ്യാഭ്യാസയോഗ്യതകളും വിഷയങ്ങളല്ല. ഉദാഹരണമായി എണ്ണം തിട്ടപ്പെടുത്തി വലുപ്പം മനസിലാക്കി സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ദാവീദിന്റെ ഉദ്യമം ശിക്ഷയിൽ അവസാനിച്ചു. സാത്താന്റെ സ്വാധീനത്തിൽ ദാവീദ് തന്റെ കീഴിലുള്ളവരെ എണ്ണിയതിനാൽ ദെവം കോപിച്ചു (2ശാമു 24:1). ഇവയെല്ലാം ഞാൻ മൂലമാണ് സാദ്ധ്യമായത് എന്ന അഹങ്കാരവും സ്വാർത്ഥതയും നിറഞ്ഞ അവകാശവാദം വളരെ അപകടകരമാണ്. വിശ്വാസികളെ എണ്ണിനോക്കി എണ്ണത്തിൽ അഭിമാനിക്കുന്ന നേതാക്കളാണ് ഇന്ന് അധികവും. തങ്ങളുടെ കീഴിൽ എത്ര വിശ്വാസികളുണ്ട്, സഭകളുണ്ട്, ശുശ്രൂഷകരുണ്ട് എന്നതെല്ലാം നേതാവിന്റെ പേരും പെരുമയും കൂട്ടും. പേരിനും പെരുമയ്ക്കുംവേണ്ടി ആത്മാക്കളെ നേടാൻ ശ്രമിക്കുന്നവരുമുണ്ട്. ഇവിടെ മറ്റുള്ളവരെ തങ്ങളുടെയും തങ്ങളുടെ പ്രസ്ഥാനത്തിന്റെയും കീഴിലാക്കുക എന്ന സ്വാർത്ഥമനോഭാവം വ്യക്തമാകുന്നു. ദെവത്തിന്റെയും ദെവജനത്തിന്റെയും പേരിൽ മനുഷ്യൻ മഹത്വമെടുക്കുന്നത് ദെവത്തിനിഷ്ടമുള്ള കാര്യമല്ല.
ദെവത്തിനുവേണ്ടി വിശ്വാസവഞ്ചനയും അട്ടിമറിയും നടത്തുന്നത് തെറ്റാണ് എന്ന് പ്രതേ്യകം എടുത്തുപറയേണ്ട ആവശ്യം ഇല്ലാത്തതാണ്. ഞാൻ പൊളിച്ചത് ഞാൻ തന്നെ പണിതാൽ ഞാൻ ലംഘനക്കാരൻ എന്ന് എന്നെത്തന്നെ തെളിയിക്കുന്നു (ഗലാ 2:18). ചില നല്ല ആദർശങ്ങൾ പറഞ്ഞ് തന്റെ സമുദായത്തിൽ നിന്നു വിട്ടുപോന്ന് അനേകരെ തന്റെ അനുയായികളാക്കുന്നതിൽ പലരും വിജയിക്കുന്നു. എന്നാൽ സ്വയം വലുതാകാൻ വേണ്ടി തങ്ങൾ ഉപയോഗിച്ച ആദർശങ്ങളെ ബലികഴിച്ച് വിട്ടുപോന്ന സമുദായത്തിലെ തന്നെ സ്ഥാനമാനങ്ങളുടെ പിന്നാലെ പോകുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്താണ്? ഇത് ചർദ്ദിച്ചത് ഭക്ഷിക്കുന്നതിനോട് തുല്യമല്ലേ?.മാത്രമല്ല അവർ ചർദ്ദിക്കുന്നത് ഭക്ഷിക്കാൻ സഹപ്രവർത്തകരെയും വിശ്വാസികളെയും പ്രരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരക്കാർക്ക് വളർച്ചയും സ്വാധീനവുമുണ്ടായത് എപ്പിസ്ക്കോപ്പസിയിൽ വിശ്വസിക്കാത്തവരുടെ സാമ്പത്തികസഹകരണങ്ങൾ മൂലമാണ്. എന്നാൽ ഇവർ എപ്പിസ്ക്കോപ്പസിയിലേക്ക് കൂറുമാറ്റം നടത്തുന്നത് തങ്ങളോട് സഹകരിച്ചവരുടെ ഉദ്ദേശങ്ങൾക്ക് വിരുദ്ധമായിട്ടാണ്. അങ്ങനെ സഹായികൾ മാത്രമല്ല, വിശ്വാസികളും വഞ്ചിക്കപ്പെടുന്നു. അങ്ങനെ അവർ അധികാരികൾ വിശ്വാസികൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരാണ് എന്ന വിശുദ്ധതത്വം തലകീഴ് മറിക്കുകയും, വിശ്വാസികളെ തങ്ങളുടെ താൽപര്യങ്ങൾ നേടിയെടുക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്തു. വിശ്വാസത്യാഗം നടത്തുകയും അനേകം ശുശ്രൂഷകരോടും വിശ്വാസികളോടും വിശ്വാസവഞ്ചന കാണിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ഉദ്ദേശങ്ങൾ എന്തുതന്നെയാണെങ്കിലും ദെവവിരുദ്ധമാണ്. സ്വന്തം മഹത്വത്തിനായി ജനങ്ങളെ ഒറ്റുകൊടുത്തു പടുത്തുയർത്തുന്ന ബാബേലുകൾക്ക് ദെവത്തിന്റെ വിധിയുണ്ടാകും.
ക്രിസ്തുവിന്റെ പേരിൽ ക്രിസ്തുവിനെക്കാൾ വലുതാകുന്നവർ ഇന്ന് ധാരാളമുണ്ട്. തങ്ങളുടെ പേരിനും പെരുമക്കും വേണ്ടി സഭാപ്രസ്ഥാനങ്ങളെ ഉപയോഗിക്കാനുള്ള പ്രവണത ചില നേതാക്കളിലെങ്കിലും കാണാവുന്നതാണ്. പേരെടുക്കുന്നതിനുവേണ്ടിയാണു സുവിശേഷവേല ചെയ്യുന്നതെങ്കിൽ അതു വളരെ ഹീനമാണ്. സ്വന്തം സഭ എന്ന മനോഭാവം ശരിയല്ല. യേശുവിന്റെ രക്തത്താലുള്ള ബന്ധത്തിനു മനുഷ്യന്റെ രക്തബന്ധത്തെക്കാൾ പ്രാധാന്യം ശുശ്രൂഷയുടെ കാര്യത്തിലെങ്കിലും കൊടുക്കേണ്ടതാണ്. പക്ഷെ അനധികൃതമായ കുടുംബമേധാവിത്വം അനേകം സുവിശേഷപ്രസ്ഥാനങ്ങളിൽ ഇന്ന് കാണാവുതാണ്. ഇത് ക്രിസ്തീയചെതന്യത്തിനും ആത്മീയവളർച്ചക്കും ഉതകുന്നതല്ല. ഫുട്ബോൾ മത്സരത്തിൽ വിജയിച്ച ടീമിന്റെ ക്യാപ്റ്റൻ തന്നോടുകൂടെ പടക്കളത്തിൽ പൊരുതിയ തന്റെ ടീമംഗങ്ങളെ മാറ്റി നിർത്തിയിട്ട് തന്റെ ഭാര്യയും മക്കളുമായി ട്രാഫി പിടിച്ചുനിന്നാൽ എങ്ങനെയുണ്ട്? ഇത്തരം മനോഭാവം ക്രിസ്തീയ ശൂശ്രൂഷയിൽ ഒട്ടും നല്ലതല്ല. കാരണം ശൂശ്രൂഷയുടെ വിജയത്തിനാവശ്യമായ പ്രാർത്ഥന, സാമ്പത്തിക സഹായങ്ങൾ എന്നിവ നൽകിയവർ അനേകരുണ്ട്. യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പേരിൽ വൻതുക സമാഹരിക്കാനും അതു പല മാർഗ്ഗങ്ങളിലൂടെ ചില വ്യക്തികളുടെയും കുടുംബങ്ങളുടെയും പേരിനും പെരുമയ്ക്കും വേണ്ടി ആയിത്തീരുകയും ചെയ്താൽ എന്തു സംഭവിക്കും? ആത്മീയ വിഷയങ്ങളായതിനാൽ ഇവയ്ക്കെതിരെ പ്രതികരിക്കാൻ സാധാരണഗതിയിൽ ആരും ധെര്യപ്പെടാറില്ല. ദെവം തന്നെ വിധിക്കട്ടെ എന്നു വിചാരിച്ചു കണ്ണടയ്ക്കുകയാണ് പതിവ്.
അനുസരണക്കേടും അവിശ്വാസത്തിന്റെ ന്യായീകരണങ്ങളും ദെവവിരുദ്ധമാണ്. ലോകത്തിന്റെ അംഗീകാരത്തിനുവേണ്ടി സത്യത്തെക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ന്യായീകരണങ്ങൾ ആരിൽനിന്നുണ്ടായാലും അത് ആത്മീയമല്ല. മോശയുടെ പാപം അവിശ്വാസമായിരുന്നു. അഹരോന്റെ പാപം അവിശ്വാസത്തെ എതിർത്തില്ല എന്നതായിരുന്നു (സംഖ്യ 20:7-13). അവർ ദെവത്തോട് അനുസരണക്കേടും ബഹുമാനക്കുറവും കാണിച്ചു (നിയമാ 32:51). അവരുടെ പ്രവൃത്തിയുടെ ഫലം വ്യത്യസ്തമായിരുന്നില്ലെങ്കിലും മാർഗ്ഗം ദെവീകമായിരുന്നില്ല. അതിനാൽ ദെവം കോപിച്ചു.
മോശക്ക് തന്റെ തെറ്റുമൂലം കാനാൻ ദേശത്ത് കടക്കാനുള്ള യോഗ്യത നഷ്ടമായി. മോശ വാഗ്ദത്തദേശത്ത് പ്രവേശിച്ചില്ല. കാദേശ് ബാർണിയയിൽ ഇസ്രായേലിനുണ്ടായ പരാജയം അവർ പൂർണ്ണമായി യഹോവയോട് പറ്റിനിന്നില്ല എന്നതായിരുന്നു (സംഖ്യ 13-14; 32:9-13). ഉസ്സയുടെ പ്രവൃത്തി മാനുഷിക കാഴ്ച്ചപ്പാടനുസരിച്ച് നല്ലകാര്യമാണ് എന്ന് ന്യായീകരിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ദെവം അത് തിന്മയായി കണക്കാക്കി. കാരണം ഉസ്സയുടെ പ്രവൃത്തി ദെവത്തോടുള്ള അനുസരണക്കേടായിരുന്നു. ദെവത്തെ സഹായിക്കണമെന്ന് കരുതുന്ന ഇത്തരക്കാർ ഉസ്സയെപ്പോലെ നാശം ക്ഷണിച്ചുവരുത്തുകയാണ്. ദാവീദ് ദെവത്തിന്റെ ഹൃദയത്തിനൊത്തവനായിരുന്നെങ്കിലും തന്റെ ആലയം പണിയാൻ ദെവം ദാവീദിനെ യോഗ്യനായി പരിഗണിച്ചില്ല.
ദെവീകവ്യവസ്ഥയെ തുഛീകരിക്കുന്നത് അപകടമാണ്. ദെവീകവ്യസ്ഥയുടെ പൂർത്തീകരണമാണ് യേശു. യേശുവിന്റെ കൽപനകൾ അനുസരിക്കുകയും, യേശുവിന്റെ സ്വഭാവം ജീവിതത്തിൽ പകർത്തുകയും ചെയ്തുകൊണ്ടാണ് നാം ഇന്ന് ദെവീകവ്യവസ്ഥ പാലിക്കേണ്ടത്. സുവിശേഷ പ്രഘോഷണവും മറ്റു ശുശ്രൂഷകളും കൽപനകളുടെ ഭാഗം മാത്രം. അവയെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നവരും ഉണ്ട്. അതിനാൽ നമ്മുടെ പ്രവർത്തനമേഖലയുടെ വലുപ്പത്തെ സത്യത്തിന്റെ മാനദണ്ധമായി കരുതുന്നത് നാശത്തിലേക്ക് നയിച്ചേക്കാം. ദെവത്തിന്റെ വ്യവസ്ഥകൾ പാലിച്ച്, ദെവത്തെ അനുസരിച്ച്, ദെവസ്വഭാവം നിലനിർത്തി വിശുദ്ധിയിൽ ജീവിക്കുന്നവരുടെ മാത്രം സ്തുതിയും ആരാധനയുമേ ദെവം സ്വീകരിക്കൂ.
ജനങ്ങളെ ബന്ധനത്തിലാക്കുന്ന ആത്മീയനേതൃത്വങ്ങൾ
ശരീരത്തിന്റെ മൊത്തമായ ആരോഗ്യം ഇഷ്ടപ്പെടുന്ന അവയവം തന്നെപ്പോലെതന്നെ മറ്റ് എല്ലാ അവയവങ്ങളെയും സഹായിക്കും. ഒരു അവയവം മാത്രം വളരുകയും മറ്റു അവയവങ്ങൾ ആനുപാതികമായി വളരാതിരിക്കുകയും ചെയ്യുന്നത് ശരീരത്തിന് നല്ലതല്ല. ഒരവയവം മറ്റൊന്നിന്റെമേൽ ആധിപത്യം പുലർത്തുന്നതും ശരീരത്തിന് നല്ലതല്ല. ശരിയായ ആത്മീയനേതൃത്വത്തിൻ കീഴിലായിരിക്കുന്നത് ദുഷ്ടാത്മശക്തികളിൽനിന്ന് നമുക്ക് സംരക്ഷണം നൽകുന്നു. എന്നാൽ മാനുഷിക നേതൃത്വത്തോടുള്ള സമ്പൂർണ്ണമായ കീഴ്വഴക്കം ആവശ്യപ്പെടുന്നത് ഒരുതരം തിന്മനിറഞ്ഞ മനസുവളയ്ക്കലും കൗശലപ്രയോഗവുമാണ്. പ്രസ്ഥാനത്തോട് സമ്പൂർണ്ണമായ ദൃഢഭക്തിയും കൂറും ആവശ്യപ്പെടുന്നത് കൾട്ടുകളുടെ സ്വഭാവമാണ്. അവർ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും അങ്ങനെ വ്യക്തികളെ തങ്ങൾക്ക് അടിമകളാക്കുകയും ചെയ്യുന്നു. ഭയമുള്ളിടത്ത് സ്നേഹമില്ല. സ്നേഹമുള്ളിടത്ത് ഭയമില്ല എന്നു ബെബിൾ പറയുന്നു. ആത്യന്തികമായി മനുഷ്യന് രണ്ട് യജമാനന്മാർ മാത്രം ഉണ്ടാകാനുള്ള സാദ്ധ്യതയേയുള്ളൂ. ഒന്നുകിൽ ദെവം അല്ലെങ്കിൽ സാത്താൻ (1കൊറി 2:11-12). അവയിൽ ഏതെങ്കിലും ഒന്നിന് എല്ലാ മനുഷ്യരും ദാസരാണ്. നാം ഒന്നുകിൽ ദെവത്തോട് അല്ലെങ്കിൽ സാത്താനോട് കൂട്ടായ്മയിൽ ആയിരിക്കും. നാം കൂട്ടായ്മയിലായിരിക്കുന്നതിനോട് നമ്മുടെ ആത്മാവ് കീഴ്പ്പെട്ടിരിക്കും. നമുക്ക് രണ്ട് യജമാനന്മാരെ ഒരുമിച്ച് സേവിക്കാൻ പറ്റില്ലെന്ന് മാത്രമല്ല, ഏതെങ്കിലും ഒരു യജമാനനെ സേവിക്കുകയും ചെയ്യും. നാം പ്രഥമമായി ആരെ അനുസരിക്കുന്നുവോ അവരുടെ അടിമയാണ് നാം. നാം യേശുവിനായി യേശുവിന്റെ അടിമകളായി ജീവിക്കേണ്ടവരാണ്. അപ്പോൾ നമുക്കു ഏറ്റവും ഉത്തമമായ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയുന്നു. എന്നാൽ നാം യേശുവിനായി ജീവിക്കുന്നതിന്റെ പേരിൽ മനുഷ്യനു അടിമയായി ജീവിച്ചാൽ നാം യഥാർത്ഥത്തിൽ മനുഷ്യന്റെ അടിമയാണ്. ഇൗ അവസ്ഥ അവിശ്വാസികളുടേതിനെക്കാൾ മോശമണ്. എന്നാൽ ഇന്ന് തങ്ങൾക്കു ലഭിക്കുന്ന ചില ആനുകൂല്യങ്ങൾ കാരണം പലരും ഇൗ അടിമത്തം ആസ്വദിക്കുകയാണ്.
ദെവവേലയുടെ പേരിൽ കൂട്ടുവേലക്കാരെ അടിമകളാക്കുന്നതും വലിയ തെറ്റുതന്നെ. തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്നവരെ ചിലനേതാക്കൾ ഒരുതരം വ്യക്തിപൂജക്ക് അടിമകളാക്കി വിഗ്രഹാരാധകരാക്കി മാറ്റുന്നു. തങ്ങളോടൊപ്പം പ്രവർത്തിക്കുന്നവരുടെ മനസ്സിനെ വളയ്ക്കുക എന്നത് എല്ലാ കൾട്ടുകൾക്കും, തെറ്റായ മതപ്രസ്ഥാനങ്ങൾക്കും പൊതുവായ ഒരു പ്രവണതയാണ്. അധികാരികളിൽനിന്ന് സ്വീകരിക്കുന്ന പണവും ജീവിതസൗകര്യങ്ങളും അധികാരികളുടെ താളത്തിനൊത്തു തുള്ളാനും, തങ്ങളുടെ ചിന്താശക്തിയെ അധികാരികൾക്ക് അടിയറവയ്ക്കാനും തക്കവിധത്തിൽ പലരെയും സ്വാധീനിക്കുന്നു. അതിൽ സംതൃപ്തിയില്ലെന്നു പറഞ്ഞാൽ പ്രസ്ഥാനത്തിൽ തുടരാൻ കഴിയില്ല. കർത്താവിൽ ആശ്രയിച്ച് പ്രസ്ഥാനത്തിൽനിന്ന് പുറത്തുപോകാൻമാത്രമുള്ള ദെവവിശ്വാസവും പലർക്കുമില്ല. അതിനാൽ സംതൃപ്തരല്ലെങ്കിലും സംതൃപ്തരാണ് എന്ന് അഭിനയിച്ച് പലരും പിടിച്ചുതൂങ്ങിക്കിടക്കുന്നു. ഇക്കാരണത്താൽ ശരിയായ ലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമ്പോഴും അവർ തെറ്റിൽ ജീവിക്കുന്നു. തെറ്റിൽ ജീവിക്കുന്നവരുടെ നേതാവ് തെറ്റുകാരുടെയും തെറ്റിന്റെയും നേതാവായിത്തീരുന്നു. കാരണം അവരുടെ ലക്ഷ്യം ശരിയാണെങ്കിലും പ്രവർത്തനരീതികൾ ശരിയല്ല. ഇത് കൾട്ടുകളുടെ ഒരു പ്രതേ്യകതയാണ്. നമ്മുടെ ജീവിതം ശരിയായിരിക്കണമെങ്കിൽ നമ്മുടെ ലക്ഷ്യവും പ്രവർത്തനരീതികളും ഒരുപോലെ ശരിയായിരിക്കണം.
ഒരു കൂട്ടായ്മയുടെ പ്രബോധനങ്ങളെക്കാൾ അവിടെയുള്ളവരുടെ മനോഭാവമാണ് പ്രധാനമായും നമ്മെ സ്വാധീനിക്കുന്നത്. ഉപദേശങ്ങൾ പൂർണ്ണതയുള്ളതാണെങ്കിലും മനോഭാവം ക്രിസ്തീയമല്ലെങ്കിൽ ആത്മീയസന്തോഷം ലഭിക്കുകയോ, ആത്മീയമായി വളരുകയോ ചെയ്യുകയില്ല. തെറ്റായ മനോഭാവമുള്ളരോട് സഹകരിക്കുമ്പോൾ അതേ തെറ്റിന്റെ ആത്മാവ് നമ്മിലേക്കും പകരാനുള്ള സാദ്ധ്യതയുണ്ട് (1കൊറി 15:33). തിന്മനിറഞ്ഞ വ്യക്തികളുമായുള്ള കൂട്ടായ്മകളിലൂടെ അശുദ്ധാത്മാക്കൾ പകരും (നിയമാ 20:16-18). സോളമന്റെ ഭാര്യമാർ സോളമനെ സ്വാധീനിച്ചു (1രാജാ 1:1-3). ലിബറൽസിനോടും, എക്യുമനിക്കൽസിനോടും, രാഷ്ട്രീയക്കാരോടും ബിസിനസുകാരോടും ഒക്കെ സഹകരിക്കുന്നവർ അവരെപ്പോലെതന്നെ ആയിത്തീരും. ദെവത്തോടൊപ്പം സമയം ചിലവഴിച്ചാൽ ദെവസ്വഭാവം ഉണ്ടാകും. സാത്താനോടൊപ്പം സമയം ചിലവഴിച്ചാൽ സാത്താന്റെ സ്വഭാവവും ഉണ്ടാകും.
ആത്മീയമേഖലയിലെ പല നേതാക്കളും ഇന്ന് അവരുടെ പെരുമാറ്റരീതികളിൽ ലോകത്തിന്റേതിൽനിന്ന് വ്യത്യസ്തമല്ല. എങ്കിലും ഇത്തരം നേതാക്കൾ ഇൗ വസ്തുത അംഗീകരിക്കുകയില്ല എന്നു മാത്രമല്ല അവർ ആരുടെയെങ്കിലും കാലുകഴുകി തങ്ങൾ യഥാർത്ഥത്തിൽ ആത്മീയരും ദെവദാസന്മാരുമാണെണ് സമർത്ഥിക്കാൻ ശ്രമിക്കുകയും ചെയ്യും. ഒരു ചെന്നായ് താൻ ഒരു ചെന്നായ് ആണ് എന്ന യാഥാർത്ഥ്യബോധം ഇല്ലാതെയും, ആടുകളെ കൊന്നുതിന്നുക എന്ന തന്റെ സ്വഭാവം ക്രൂരമായ ഒന്നാണ് എന്ന ചിന്ത ഇല്ലാതെയും ആടുകളുടെ ഇടയിലേക്ക് കടന്നുവരുന്നത് സാധാരണമാണ്. ക്രിസ്തീയ ശുശ്രൂഷയിൽ നിലവിലുള്ള പ്രാഫഷനലിസം മൂലം പ്രായോഗിക ജീവിതത്തിൽ ധാർമ്മികമായി തകർന്നവരും തങ്ങളുടെ പ്രസംഗ പ്രകടനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. തനിക്കു തന്നിൽതന്നെ ആത്മീയശക്തിയുണ്ട് എന്ന് കരുതുന്ന ആൾ യഥാർത്ഥത്തിൽ മന്ത്രവാദത്തിലും സാത്താന്റെ നിയന്ത്രണത്തിലുമാണ്. സാത്താൻ നൽകുന്ന വരങ്ങളെല്ലാം ദെവം നൽകുന്ന വരങ്ങളുടെ അനുകരണങ്ങളും ഡ്യൂപ്ലിക്കേറ്റുകളുമാണ്.
ആത്മീയസ്വാതന്ത്ര്യവും ആത്മീയഅടിമത്തവും തമ്മിൽ നാം വേർതിരിച്ചറിയണം. പാൽ എന്ന് ലേബലുള്ള ടിന്നിൽ വിഷമാണ് ഉള്ളതെങ്കിൽ അത് യഥാർത്ഥത്തിൽ വിഷടിന്നാണ്. മാത്രമല്ല ഇവിടെ പാൽ എന്ന ലേബൽ വഞ്ചനാപരവും അപകടകരവുമാണ്. പുളിക്കുന്നതെല്ലാം പുളിയല്ല. ചൂടുള്ളതെല്ലാം തീയല്ല എന്ന് നാം മനസിലാക്കണം. ചതഞ്ഞകൊമ്പു ഒടിക്കുകയില്ല എന്നു പ്രസംഗിക്കുകയും മരത്തെ വേരോടെ പറിച്ചുകളയുകയും ചെയ്യുന്നവരെ സൂക്ഷിക്കുകയും അവരിൽനിന്ന് അകന്നുനിൽക്കുകയും വേണം.
നേതാക്കളെ പ്രരിപ്പിക്കുന്ന ഘടകം സ്വന്തം മഹത്വമോ ദെവമഹത്വമോ?
ശരിയായ ലക്ഷ്യവും തെറ്റായ മാർഗ്ഗവും അനേകരെ ബന്ധനത്തിലാക്കുന്നു. ലക്ഷ്യം നല്ലതാണെങ്കിലും അതു നേടിയെടുക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ദെവീകമല്ലെങ്കിൽ അപകടമാണ്. ദെവീകലക്ഷ്യങ്ങൾ നേടിയെടുക്കാനായി ജഡത്തിന്റെ മാർഗ്ഗം ഉപയോഗിക്കുന്നത് വലിയ അപകടമാണ്. ദെവഹിതത്തിനു വിരുദ്ധമായ രീതിയിൽ നമുക്ക് ആകർഷകമായ കാര്യങ്ങൾ നമ്മെക്കൊണ്ട് പ്രലോഭിപ്പിച്ചു ചെയ്യിക്കാൻ സാത്താൻ ശ്രമിക്കും. അപ്പോൾ ആ പാപത്തിന്റെ കൊളുത്തിൽ പിടിച്ചു നമ്മോട് ചേർന്നു പ്രവർത്തിക്കാൻ സാത്താന് സാധിക്കും. ഇൗലോകത്തിന്റെ ആകർഷണങ്ങളിലൂടെ സാത്താൻ നമ്മെ വീഴിക്കും. അങ്ങനെ നാം പാപത്തിനു അടിമകളായി സാത്താന്റെ സ്വാധീനവലയത്തിൽ അകപ്പെട്ടുപോകാനുള്ള വഴിതെളിയും. അങ്ങനെ വിശ്വാസത്തിലേക്കു കടന്നുവരുന്നതിനു മുമ്പു ഒരു വ്യക്തിയിലുണ്ടായിരുന്ന സ്വാധീനം സാത്താൻ വീണ്ടും പുനഃസ്ഥാപിക്കും.
ലോകത്തിന്റെ രീതികളും മാർഗ്ഗങ്ങളും നേതാക്കൾ ഉപയോഗിക്കുമ്പോൾ ലോകത്തിന്റെ ആത്മാവ് ആ വ്യക്തികളുടെ മനോഭാവത്തെ സ്വാധീനിക്കുന്നു. അത് അവരുടെ നേതൃത്വത്തിൻ കീഴിൽ ജീവിക്കുന്ന നിഷ്കളങ്കരായ വിശ്വാസികളെ പല രീതിയിലും ബാധിക്കുന്നു. നേതാക്കൾ അവരെ പലതരം കൗശലപ്രയോഗങ്ങളിലൂടെ ആത്മീയവും മാനസികവുമായ ബന്ധനത്തിലാക്കുകയും ചെയ്യുന്നു. അത്തരം വ്യക്തിളോടും സഭകളോടും സഹകരിക്കുകയും അവരുടെ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുകയും ചെയ്യുന്നവരിലേക്ക് ആ തെറ്റുകൾ വ്യാപിക്കും. നേതാവിലുള്ള ദുഷ്ടാത്മശക്തികളുടെ സ്വാധീനം അയാളുടെ കീഴിലുള്ള മുഴുവൻ ജനങ്ങളിലേക്കും വ്യാപിക്കുന്നതായി കാണുന്നു (ഉദാ. ഹിറ്റ്ലർ). അവരുടെ ആത്മീയ വളർച്ച മുരടിക്കുകയും ക്രമേണ അന്ധകാരശക്തിൾക്ക് അടിമയാകുകയും ചെയ്യും. നേതാക്കളുടെ സ്വാധീനത്തിന് വഴങ്ങാത്തവരെ അവർ പുറത്താക്കും. സ്വമേധയാ പുറത്തുപോകുന്നവരോട് നന്ദിപറയും, കഴിഞ്ഞകാല സേവനത്തിനല്ല, മറിച്ച് പുറത്തുപോകുന്നതിന്. അവർക്ക് അതൊരു ക്രൂരവിനോദമാണ്. സ്ഥാപിത താൽപര്യങ്ങൾ നേടിയെടുക്കാനായി തരംപോലെ അകത്താക്കലും പുറത്താക്കലും നടത്തുന്ന സഭാപ്രസ്ഥാനങ്ങൾ യേശുവിന്റെ സഭയുടെ ഭാഗമോ?
ശുശ്രൂഷയിൽ ഉണ്ടാകുന്ന വിജയം പല നേതാക്കളെയും ചില തെറ്റിദ്ധാരണകളിലേക്ക് നയിക്കുന്നതായി കാണുന്നു. തങ്ങളുടെ ലക്ഷ്യം നല്ലതായതുകൊണ്ട് തങ്ങൾ ദെവീകവ്യവസ്ഥക്ക് അതീതരാണ് എന്ന ചിന്ത അവരിലേക്ക് കടന്നുവരുന്നു. തങ്ങളുടെ ചില പ്രവൃത്തികളെ ദെവം അനുഗ്രഹിച്ചതിനാൽ തങ്ങൾ ചെയ്യുന്നതെന്തും ദെവം അംഗീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും എന്ന് അവർ തെറ്റിദ്ധരിക്കുന്നു. അതിനാൽ ദെവീകവ്യവസ്ഥകളെ വളച്ചൊടിക്കാനും തെറ്റായ വ്യാഖ്യാനങ്ങളെ ന്യായീകരിക്കാനും അവർ തുനിയുന്നു.
ഇൗലോകത്തിന്റെ ആത്മാവിന്റെ ചട്ടക്കൂട്ടിനുള്ളിൽ ശുശ്രൂഷ നടത്തുന്നവർ ലക്ഷ്യം നേടാൻവേണ്ടി എന്തും ചെയ്യാം എന്ന നിലപാട് എടുത്തുതുടങ്ങും. വിജയം വരിക്കാൻ വേണ്ടി എന്തും ചെയ്യുക എന്നത് ലോകത്തിന്റെ സ്വഭാവമാണ്. ഇന്ന് പല ക്രിസ്തീയ നേതാക്കളും സുവിശേഷപ്രവർത്തനത്തിൽ ലൗകീകത കൂട്ടിക്കുഴയ്ക്കുന്നു. അവർക്ക് ലഭിക്കുന്ന സ്വത്തും, സ്വാധീനവും പ്രശസ്തിയും തങ്ങളുടെ വിജയത്തിന്റെ അളവുകോലായി അവർ കണക്കാക്കുന്നു. ലോകത്തിന്റെ അളവുകോൽ വച്ചാണ് അവർ വിജയത്തെ അളക്കുന്നത്. വിജയി എന്ന് ലോകത്തിന്റെ മുമ്പിൽ അംഗീകരിക്കപ്പെടാനുള്ള എല്ലാക്കാര്യങ്ങളും അവർക്കുണ്ട്. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി പരസ്യക്കമ്പനികളിലൂടെ അവർ വാർത്താവിനിമയ സങ്കേതങ്ങളെ എല്ലാം വിദഗ്ദ്ധമായി ഉപയോഗിക്കും. നേതാവിന്റെ സൂപ്പർസ്റ്റാർ ഇമേജ് വളർത്തിയെടുക്കുന്നതിനായി വലിയ ചിലവുതന്നെ ഉണ്ടാകുന്നു. എങ്കിലും തന്റെ വളരുന്ന സാമ്രാജ്യത്തിന് ആവശ്യമാകുന്ന പണം സമാഹരിക്കുന്നതിന് പ്രതേ്യകം ടീമുകൾ തന്നെ പ്രവർത്തിക്കുന്നു. അവർ തങ്ങളുടെ പ്രത്യയശാസ്ത്ര ന്യായീകരണങ്ങളായി യേശുവിന്റെ സുവിശേഷം, നാശത്തിലേക്കുനീങ്ങുന്ന ജനകോടികൾ, നരകം എന്നിവയെ ഉപയോഗിക്കും. പലപ്പോഴും അവർ പണത്തിനായി ദെവാത്മാവ് ജനഹൃദയങ്ങളിൽ പ്രവർത്തിക്കാനായി കാത്തിരിക്കുന്നതിന് പകരം ജനങ്ങളുടെ വികാരങ്ങളെയും കുറ്റബോധത്തെയും കൗശലപൂവ്വം സ്വാധീനിക്കാൻ ശ്രമിക്കും.
ദെവവേലയ്ക്കായി സമാഹരിക്കുന്ന പണവും, കൃഷി ചെയ്തോ ബിസിനസ് ചെയ്തോ സമ്പാദിക്കുന്ന പണവും തമ്മിൽ വ്യത്യാസമുണ്ട് എന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നത് നല്ലതാണ്. തങ്ങളുടെ സാമ്പത്തിക ശക്തിയിൽ ഏതെങ്കിലും ദെവവേലക്കാർ അഹങ്കരിക്കുന്നുണ്ടെങ്കിൽ ഒാർക്കുക: ദെവനാമത്തിൽ അവർ സമാഹരിച്ചതിനേക്കാൾ കൂടുതൽ തുക സമാഹരിച്ച കമ്പ്യൂട്ടർ ബിസിനസ്സുകാർ ഇന്ന് അനേകരുണ്ട്! സുവിശേഷത്തിനായി സമാഹരിച്ച പണം അതിനായി ചിലവഴിച്ചതുകൊണ്ടു മാത്രമായില്ല. അതിനായി പ്രരിപ്പിക്കുന്ന ഘടകം എന്തായിരുന്നു എന്നത് പ്രധാനമാണ്. സ്നേഹമോ അതോ മനുഷ്യരുടെ മുമ്പിൽ വിജയവും അംഗീകാരവുമോ? നാം ചെയ്യുന്നത് നമ്മുടെ മഹത്വത്തിനായോ അതോ ദെവ മഹത്വത്തിനായോ? (1കൊറി 3:13-15). അങ്ങനെ ആരംഭത്തിൽ എളിയവനായിരുന്ന കർത്തൃദാസൻ ഇന്ന് തന്നെയും തന്റെ ആത്മീയസാമ്രാജ്യത്തെയും വളർത്തുന്നതിനായി പ്രവർത്തിക്കുന്നു. താൻ വളരുകയും യേശു കുറയുകയും ചെയ്യുന്നു. ഇത് വളരെ അപകടകരമായ ഒരു പ്രവണതയാണ്. നേതാവിലൂടെ ഒരിക്കൽ ദെവകൃപ പ്രവർത്തിച്ചിരിക്കാം. ഇന്ന് കൃപയില്ലെങ്കിലും ജനങ്ങളെ സ്വാധീനിക്കാനുള്ള കൗശലപ്രയോഗങ്ങൾ സമർത്ഥമായി നടത്തും. നാം നമ്മെത്തന്നെ വിധിച്ചാൽ ദെവത്താൽ വിധിക്കപ്പെടുകയില്ല.
ഇൗലോകത്തിന്റെ ഭൗതികവാദപരമായ ചിന്തകൾ പല സഭാ നേതാക്കളെയും വളരെയേറെ സ്വാധീനിച്ചിരിക്കുന്നു. ദെവത്തെക്കാളേറെ അവരുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നത് സമ്പത്തും ശാസ്ത്ര-സാങ്കേതിക വിദ്യകളുമാണ് എന്നു തോന്നിപ്പോകുന്നു. എന്നാൽ സമ്പത്തിന്റെയും ശാസ്ത്ര-സാങ്കേതിക വിദ്യകളുടെയും ലൗകീകവും ദെവവിരുദ്ധവുമായ അടിസ്ഥാനങ്ങളെപ്പറ്റി ചിന്തിക്കാനറിയാവുന്ന നേതാക്കൾ ചുരുക്കമാണ്. ലോകത്തിന്റെ മുമ്പിൽ വലുതും നല്ലതുമായി അംഗീരിക്കപ്പെടുന്ന കാര്യങ്ങൾ ചെയ്യാനുള്ള വ്യഗ്രത അവരിൽ വളരെ ശക്തമാണ്. എണ്ണാവുന്നതും, അളക്കാവുന്നതും, കാണാവുന്നതുമായ കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കപ്പെടുന്നു. ലോകത്തിന്റേതായ തത്വങ്ങളും അറിവുകളും ഉപയോഗിച്ച് കാര്യങ്ങൾ നീക്കുന്നു. ലോകത്തിന്റേതായ ഇത്തരം ചട്ടക്കൂട്ടിൽ തങ്ങളുടെ പ്രസ്ഥാനത്തിന്റെ ആത്മീയതയെ ഒതുക്കാൻ ശ്രമിക്കുന്നു. പക്ഷെ ക്രിസ്തീയ ആത്മീയതയെ ലോകത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കാവുന്നതല്ല. അതിനാൽ ഇവരുടെ ചട്ടക്കൂട്ടിൽ മറ്റൊരുതരം ആത്മീയത കയറിപ്പറ്റുന്നു. അതിന് ക്രിസ്തീയതയുടെ പരിവേഷമുണ്ടെങ്കിലും ക്രിസ്തീയമായിരിക്കില്ല. സുവിശേഷപ്രവർത്തനം നടക്കുന്നുവെങ്കിലും പലപ്പോഴും അത് ദെവസ്നേഹത്തിലും മനുഷ്യസ്നേഹത്തിലും അധിഷ്ഠിതമല്ലാതായിത്തീരുന്നു. പലരും തങ്ങളുടെ പ്രസ്ഥാനത്തെ വളർത്തി തങ്ങൾ വലുതാണെന്ന് തെളിയിക്കാൻവേണ്ടിയും ആത്മീയപ്രവർത്തനങ്ങളിൽ ഉത്സാഹം കാണിക്കുന്നു. ഇവയിലെല്ലാം ഉൾക്കൊണ്ടിരിക്കുന്ന സാത്താന്റെ ചതി നാം അടിയന്തിരമായി മനസിലാക്കേണ്ടതാകുന്നു.
തങ്ങളിലൂടെ ആത്മാക്കൾ രക്ഷിക്കപ്പെടുന്നതും, അതിനായി ദെവം തങ്ങളെ ഉപയോഗിക്കുന്നു എന്ന വസ്തുതയും പലപ്പോഴും പലരെയും അഹങ്കാരത്തിലേക്ക് നയിക്കുന്നു. ശുശ്രൂഷയിൽ എല്ലാ റിക്കാർഡുകളും തകർക്കണമെന്ന ആഗ്രഹം പലപ്പോഴും സ്വാർത്ഥതയും അത്യാഗ്രഹവും, അഹങ്കാരവും മൂലമാണ്. അങ്ങനെ ദെവസ്നേഹവും മനുഷ്യസ്നേഹവും എന്ന യഥാർത്ഥ അടിസ്ഥാനം വിട്ട് തന്നോടുതന്നെയുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ ശുശ്രൂഷ ചെയ്യുന്നു. ഇൗലോകത്തിന്റെ ആത്മീയതയുമായി ദെവവചനത്തെ കൂട്ടിക്കുഴയ്ക്കാൻ ദെവം അനുവദിക്കില്ല.
മാമോൻ പലരെയും കൗശലത്തിൽ കീഴടക്കുന്നു. യേശുവിന്റെ പേരിൽ പണം പിരിച്ച് വലിയവരാകുന്നവരെക്കാൾ എത്രയോ ശ്രഷ്ടരാണ് കമ്പ്യൂട്ടർ വിറ്റ് സമ്പന്നരായവർ. ബാലാം എന്ന ദെവത്തിന്റെ പ്രവാചകൻ പിന്മാറി നശിച്ചു (സംഖ്യ 22-24). ബാലാക്ക് സാത്താനെന്ന പ്രലോഭിപ്പിക്കുന്ന ഇൗലോകത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. അയാൾ ദെവീകകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിന് പ്രതിഫലമായി പണവും, പ്രശസ്തിയും അംഗീകാരവുമെല്ലാം പ്രവാചകനായ ബാലാമിന് വാഗ്ദാനം ചെയ്തു (സംഖ്യ 22:7, 17). ബാലാം ഇൗ ലോകത്തെയും ദെവത്തെയും ഒരേസമയം സേവിക്കാൻ ശ്രമിച്ചു. അങ്ങനെ അയാൾ ദെവത്താലും മനുഷ്യരാലും ഉപേക്ഷിക്കപ്പെട്ടു. ഇസ്രായേൽക്കാർ അയാളെ കൊന്നു. ബാലാം ദെവം പറഞ്ഞ കാര്യം അനുസരിച്ചു. എന്നാൽ ബാലാമിന്റെ ഹൃദയം ദെവത്തിൽനിന്ന് വളരെ അകലെയായിരുന്നു. കാരണം ദെവം പറഞ്ഞത് അനുസരിച്ചതോടൊപ്പംതന്നെ ഇസ്രായേലിനെ നശിപ്പിക്കാനുള്ള ബാലാക്കിന്റെ പദ്ധതിയുമായി ബാലാം പങ്കുചേർന്നു. എന്നാൽ അതിനുള്ള ഉത്തരവാദിത്വം തനിക്കാണ് എന്ന് ആരും മനസിലാക്കില്ലാത്ത രീതിയിലുള്ള തന്ത്രമാണ് ബാലാം ആവിഷ്കരിച്ചത്. മൊവാബുമായി വ്യഭിചാരവും വിഗ്രഹാരാധനയും നടത്താൻ ഇസ്രായേലിനെ പ്രാത്സാഹിപ്പിക്കുകയും അങ്ങനെ ദെവംതന്നെ ഇസ്രായേലിനെ നശിപ്പിക്കാൻ കാരണമാക്കുകയും ചെയ്യുക എന്നതായിരുന്ന ബാലാം ആവിഷ്കരിച്ച തന്ത്രം (വെളി 2:14; 2പത്രാ 2:15-16).
ദെവീകപ്രവർത്തികളെ എതിർക്കാൻ സാത്താൻ ബാലാമിനെ മാത്രമല്ല, യേശുവിനെയും മലമുകളിലേക്ക് കൊണ്ടുപോയി എന്നും നാം കാണുന്നു. വിജയം, വളർച്ച, സൽപേര്, നല്ല കെട്ടിടങ്ങൾ, പ്രസ്ഥാനങ്ങൾ എന്നീ നല്ല കാര്യങ്ങളിലൂടെ സാത്താൻ ചിലപ്പോൾ നമ്മെ വഴിതെറ്റിക്കും. ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാൽ നിനക്കെന്ത് പ്രയോജനം എന്ന വചനം പലരും മറന്നുപോകുന്നു. എങ്ങനെ ആരംഭിച്ചു എന്നതിനെക്കാൾ പ്രധാനം എങ്ങനെ അവസാനിക്കുന്നു എന്നതാണ്.
വ്യാജപ്രവാചകരുടെ വഞ്ചനയെ സൂക്ഷിക്കുക
യാന്നസ്സും യാബ്രസ്സും മോശയെ എതിർത്തതുപോലെ ഇൗ മനുഷ്യർ സത്യത്തെ എതിർക്കുന്നു (2തിമോ 3:8). ഇൗ മന്ത്രവാദികൾ ഫറവോയുടെ കൊട്ടാരത്തിൽ ദെവം മോശയിലൂടെ ചെയ്ത അത്ഭുതങ്ങളെ അനുകരിച്ച് മോശയുടെ അധികാരത്തെ ചോദ്യം ചെയ്തു (പുറ 7). അതുപോലെതന്നെ വഞ്ചനാപരമായ രീതിയിൽ ക്രിസ്തീയതയെ അനുകരിച്ചുകൊണ്ട് ദുരുപദേഷ്ടാക്കൾ ജനങ്ങളെ വഴിതെറ്റിക്കുന്നു.
സഹോദരരെ നിങ്ങൾ പഠിച്ച തത്വങ്ങൾക്ക് വിരുദ്ധമായി പിളർപ്പുകളും ദുർമ്മാതൃകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചുകൊള്ളണം എന്നു ഞാൻ നിങ്ങളോടപേക്ഷിക്കുന്നു. അവരെ നിരാകരിക്കുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെതന്നെ ഉദരങ്ങളെയാണ് ശുശ്രൂഷിക്കുന്നത്. ആകർഷകമായ മുഖസ്തുതി പറഞ്ഞ് അവർ സരളചിത്തരെ വഴിപിഴപ്പിക്കുന്നു (റോമ 16:17-18).
ക്രിസ്തുവിന്റെ കൃപയിൽ നിങ്ങളെ വിളിച്ചവനെ നിങ്ങൾ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്ക് തിരിയുകയും ചെയ്യുന്നതിൽ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തിൽ മറ്റൊരു സുവിശേഷമില്ല. എന്നാൽ നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങൾ നിങ്ങളോട് പ്രസംഗിച്ചതിൽ നിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോട് പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ. ഞങ്ങൾ നേരത്തേ നിങ്ങളോട് പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാൻ പറയുന്നു. നിങ്ങൾ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോട് പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ. ഞാൻ ഇപ്പോൾ മനുഷ്യരുടെ പ്രീതിയാണോ അനേ്വഷിക്കുന്നത്? അതോ ദെവത്തിന്റേതാണോ? അഥവാ മനുഷ്യരെ പ്രസാദിപ്പിക്കാൻ ഞാൻ യത്നിക്കുകയാണോ? ഞാൻ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്ന വനായിരുന്നെങ്കിൽ ക്രിസ്തുവിന്റെ ദാസനാവുകയില്ലായിരുന്നു (ഗലാ 1:6-10).
വരും കാലത്ത് ചില ആളുകൾ കപടാത്മാക്കളെയും, പിശാചുക്കളുടെ സിദ്ധാന്തങ്ങളെയും ചെവിക്കൊണ്ട് വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോകും എന്ന് ആത്മാവ് സ്പഷ്ടമായി പറയുന്നു. മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ അസത്യവാദികളുടെ കപടനാട്യങ്ങളിലൂടെയാണ് ഇതു സംഭവിക്കുക (1തിമൊ. 4: 1-2).
അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിന്റെ ചെതന്യത്തെ നിഷേധിക്കും. അവരിൽനിന്ന് അകന്നു നിൽക്കുക (2തിമോ 3:5).
ഇസ്രായേൽ ജനങ്ങൾക്കിടയിൽ വ്യാജപ്രവാചകൻമാരുണ്ടായിരുന്നു. അതുപോലെ തങ്ങളുടെമേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്ക്ൾ നിങ്ങളുടെയിടയിലും ഉണ്ടാകും. അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാർഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവർമൂലം സത്യത്തിന്റെ മാർഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞ് അവർ നിങ്ങളെ ചൂഷണംചെയ്യും (2പത്രാ 2:1-3).
മനസിലാക്കാൻ വിഷമമുള്ള ചില കാര്യങ്ങൾ അവയിലുണ്ട്. അറിവില്ലാത്തവരും, ചഞ്ചലമനസ്കരുമായ ചിലർ മറ്റുവിശുദ്ധലിഖിതങ്ങളെപ്പോലെ തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു (2പത്രാ 3:16).
സഭയിൽ നേതാക്കളുടെ മേധാവിത്വം ക്രിസ്തുവിരുദ്ധം
സഭകളിൽ അധികാരികളുടെ ദുഷ്പ്രഭുത്വം വചനവിരുദ്ധമാണ്. സഭാ ഭരണകൂടത്തിന്റെ ദുഷ്പ്രഭുത്വത്തിനും, വിശ്വാസികളുടെ മേൽ അധികാരം അടിച്ചേൽപ്പിക്കുന്ന മോശമായ പ്രവണതയ്ക്കും എതിരെ പത്രാസ് മുന്നറിയിപ്പ് നൽകി.
നിങ്ങളെ ഏൽപിച്ചിരിക്കുന്ന ദെവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ. അതു നിർബന്ധംമൂലമായിരിക്കരുത്, ദെവത്തെപ്രതി സൻമനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം; അജഗണത്തിന്റെമേൽ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നൽകിക്കൊണ്ടായിരിക്കണം (1പത്രാ 5:2-3).
സഭാനേതാക്കൾ എങ്ങനെയാണ് അധികാരം വിനിയോഗിക്കേണ്ടതെന്ന് യേശു പറഞ്ഞു:
വിജാതിയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ നിങ്ങളുടെ ഇടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടേയും ദാസനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്ര (മർക്കോ.10:42-45).
നാം നമ്മെത്തന്നെയും അധികാരികളെയും പരിശോധിക്കണം. അഹങ്കാരം എന്ന ശത്രുവിനെ നേതാക്കൾ സ്വയം സൂക്ഷിക്കണം
നമ്മുടെ ഏറ്റവും വലിയ ശത്രു നമ്മിൽതന്നെയുള്ള അഹങ്കാരമാണ്. നമുക്ക് കീഴടക്കാൻ ഏറ്റവും പ്രയാസമുള്ള ശത്രുവും അഹങ്കാരം തന്നെ. അഹങ്കാരമാണ് സകല പാപങ്ങളുടെയും ആരംഭ കാരണം. ലൂസിഫർ സാത്താനായിത്തീർന്നത് അഹങ്കാരം മൂലമാണ്. സ്രഷ്ടാവായ ദെവത്തിന് വേണ്ടത്ര അംഗീകാരവും ആരാധനയും കൊടുക്കാതെ, സൃഷ്ടികളായ നാം നമ്മെത്തന്നെ ഉയർത്തുകയും അംഗീകരിക്കുകയും, ആരാധിക്കുകയും ചെയ്യുന്നത് അഹങ്കാരം കൊണ്ടാണ്. ദെവം അഹങ്കാരികളെ ചെറുക്കുന്നു (സദൃശ്യവാക്യ. 16:15). അപ്പസ്തോലരെന്നും, ദെവവേലക്കാരെന്നും സ്വയം അവകാശപ്പെടുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നവരെ സൂക്ഷ്മമായി പരിശോധിക്കുവാനുള്ള കടപ്പാട് നമുക്കുണ്ട്. അപ്പസ്തോലൻമാരെന്ന് നടിക്കുകയും, എന്നാൽ അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച് അവർ വ്യാജം പറയുന്നവരാണെന്ന് നീ കണ്ടുപിടിച്ചു (വെളി 2:2). നാം നമ്മെയും, നമ്മുടെ ചുറ്റുപാടുകളെയും വിലയിരുത്തുക എന്നത് ആവശ്യം തന്നെ. യോജിപ്പോ വിയോജിപ്പോ അല്ല വിഷയം. തെറ്റും ശരിയുമാണ് വിഷയം. നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിൻ; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിൻ (2കോറി 13:5). എന്നാൽ ഒാരോ വ്യക്തിയും സ്വന്തം ചെയ്തികൾ വിലയിരുത്തട്ടെ (ഗലാ 6:4). എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദെവം സത്യവാനാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയുടെ വാക്കുകളിൽ അങ്ങ് നീതിമാനെന്ന് തെളിയും. വിചാരണ ചെയ്യപ്പെടുമ്പോൾ അങ്ങ് വിജയിക്കും. എന്നാൽ നമ്മുടെ അനീതി ദെവനീതിയെ വെളിപ്പെടുത്തുന്നെങ്കിൽ നാം എന്ത് പറയും? (റോമ 3:4-5).
സഭയിൽ ദെവശാസ്ത്ര പണ്ധിതരുടെ മേധാവിത്വം ക്രിസ്തുവിരുദ്ധം
പ്രധാനമായത് സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനമാണ്; ഒൗപചാരികമായ ദെവശാസ്ത്ര വിദ്യാഭ്യാസമല്ല. ഒൗപചാരിക വിദ്യാഭ്യാസമുള്ളവർക്കെല്ലാം സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനമുണ്ടാകണമെന്നില്ല. ഒൗപചാരിക വിദ്യാഭ്യാസം സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടാനുള്ള ഏക മാർഗ്ഗമല്ല. ഒൗപചാരിക വിദ്യാഭ്യാസമില്ലാതെ സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടിയവർ ധാരാളമുണ്ട്. അതേസമയം ഒൗപചാരിക വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും സത്യത്തെക്കുറിച്ചുള്ള യഥാർത്ഥ പരിജ്ഞാനം ഇല്ലാത്തവർ ധാരാളമാണ്.
തങ്ങൾക്ക് ദെവത്തിന്റെ മനസിനെപ്പറ്റി മറ്റാർക്കുമില്ലാത്ത രഹസ്യജ്ഞാനമുണ്ടെന്ന ചിലരുടെ ചിന്ത ഫലശൂന്യമാണ്. ദെവശാസ്ത്രപണ്ധിതരെന്ന് അഭിമാനിക്കുന്നവർ തങ്ങൾക്ക് മറ്റാർക്കുമില്ലാത്ത വിധം ആഴമായ രഹസ്യജ്ഞാനമുണ്ടെന്ന മനോഭാവം പുലർത്തുന്നു. ഇൗ മനോഭാവം ജനങ്ങളുടെമേൽ അടിച്ചേൽപിച്ച് ജനങ്ങളെ അടിമകളാക്കുന്നു. തങ്ങൾ സാധാരണക്കാരെക്കാൾ ഉന്നതരാണ് എന്ന മനോഭാവം ഇന്ന് പുരോഹിതവർഗ്ഗത്തിലുള്ള ചിലർ വച്ചുപുലർത്തുന്ന ദെവവചനവിരുദ്ധവും, അഹങ്കാരം നിറഞ്ഞതും, ലജ്ജാകരവുമായ ഒരു സ്വഭാവമാണ്. അവർ തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ദെവവചനത്തെ ദുർവ്യാഖ്യാനം ചെയ്ത് സത്യത്തെ കോട്ടിക്കളയുന്നു. ദെവവചനം വ്യക്തമായി പറയുന്ന കാര്യം അംഗീകരിക്കാതെ അവർ തങ്ങളുടെ ചിന്തകൾ ദെവവചനത്തിൽ ആരോപിച്ച് ദെവവചനത്തോട് കൂട്ടിച്ചേർക്കുന്നു. ഇത്തരക്കാരുടെ ചിന്ത തങ്ങൾ ചിന്തിക്കുന്നതാണ് ശരി എന്നും അതിനപ്പുറത്ത് ജനങ്ങൾ ചിന്തിക്കേണ്ടതില്ലെന്നുമാണ്. ജനങ്ങൾ തങ്ങളോടൊത്ത് ചിന്തിക്കണം എന്ന് അവർ പ്രബോധിപ്പിക്കുന്നു. എന്തിനേറെ, ദെവം പോലും അവർ ചിന്തിക്കുന്നതുപോലെ ചിന്തിക്കണം എന്ന് അവർ ആഗ്രഹിക്കുന്നു. തങ്ങൾ ചിന്തിക്കുന്നതുപോലെ ജനങ്ങളും ചിന്തിക്കണം എന്ന അധികാരികളുടെയും, പണ്ധിതരുടെയും മനോഭാവം ഇന്ന് പല സഭകളിലും കാണാം.
തങ്ങൾക്ക് മറ്റുള്ളവരെക്കാൾ അറിവും വിശുദ്ധിയുമുണ്ട് എന്ന അഹങ്കാരം നിറഞ്ഞ ചിന്ത അവരുടെ ശോചനീയമായ ആത്മീയ അവസ്ഥയുടെ തെളിവാണ്. ഇത്തരം അഹങ്കാരം അവരെ ദെവത്തിൽനിന്ന് അകറ്റുകയും, മനുഷ്യരുടെ മുമ്പിൽ തങ്ങളെത്തന്നെ അധമൻമാരാക്കുകയും ചെയ്യുന്നു. പൗലോസിന്റെ മനോഭാവം താൻ പാപികളിൽ ഒന്നാമനാകുന്നു എന്ന രീതിയിൽ എളിമ നിറഞ്ഞതായിരുന്നു.
വ്യക്തിപൂജ വിഗ്രഹാരാധനയാണ്
സ്വയം ഉയർത്തുന്നത് സ്നേഹത്തിന്റെ ലംഘനവും, ദെവവിരുദ്ധവുമാണ്. മനുഷ്യനെയും സാത്താനെയും ഉയർത്തുക, ക്രിസ്തുവിനെയും ദെവത്തെയും താഴ്ത്തുക എന്നതാണ് മന്ത്രവാദത്തിന്റെ പ്രധാന തന്ത്രം. ചില മനുഷ്യരെ വിശുദ്ധരും പരിശുദ്ധരുമെന്ന പ്രതേ്യക പദവിയിലേക്കുയർത്തി അവർക്ക് ദെവീകതയുടെ പരിവേഷം നല്കുന്ന രീതി മനുഷ്യനെ ദെവത്തെപ്പോലെയാക്കുക എന്ന സാത്താന്റെ പദ്ധതിയുടെ ഭാഗമാണ്. അതുപോലെതന്നെ മറ്റുചിലർ സ്വയം ഉയർത്തി ദെവത്തെപ്പോലെയാകാൻ ശ്രമിക്കുന്നു. മറ്റുള്ളവരിൽനിന്ന് അംഗീകാരവും ബഹുമാനവും ഭക്തിയും അവർ ആഗ്രഹിക്കുന്നു. ലഭിക്കുമ്പോൾ അത് ആസ്വദിക്കുന്നു. മറ്റുള്ളവർ തങ്ങളെ ആശ്രയിക്കുന്നതും ഭയപ്പെടുന്നതും അവർ ഇഷ്ടപ്പെടുന്നു. ഇത് സാക്ഷാൽ വ്യക്തിപൂജയാണ്. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയും വ്യക്തിപൂജയും ഇന്നത്തെ സഭയിലെ മാരകമായ മാംസാർബുദ മുഴകളാണ്. ഇവയിലെല്ലാം മന്ത്രവാദത്തിന്റെയും വിഗ്രഹാരാധനയുടെയും എല്ലാ അടിസ്ഥാന സവിശേഷതകളും കാണാവുന്നതാണ്.
ബാബിലോണിന്റെ ആത്മാവ് സ്വയം ഉയർത്തുന്ന ആത്മാവാണ്. ജസബേലിന്റെ ആത്മാവ് മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കുന്ന ആത്മാവാണ്. അധികാരത്തോടും പ്രശസ്തിയോടും ആഗ്രഹമുള്ള മനുഷ്യന്റെ എല്ലാ പ്രവർത്തികളും ആ ലക്ഷ്യത്തെ ഉന്നം വച്ചായിരിക്കും. വൃക്ഷത്തെ അതിന്റെ ഫലത്തിൽനിന്ന് തിരിച്ചറിയണം. ഫലം എന്നത് ആത്മാവിന്റെ ഫലമാണ് (ഗലാ 5), അല്ലാതെ നാം പടുത്തുയർത്തുന്ന പ്രസ്ഥാനങ്ങളോ എഴുതുന്ന പുസ്തകങ്ങളോ ഒന്നുമല്ല. ഒരു വലിയ മനുഷ്യനായി ജീവിക്കുന്നതിനെക്കാൾ പ്രധാനവും വിഷമവും ഒരു നല്ല മനുഷ്യനായി ജീവിക്കാനാണ്. ഒരു മനുഷ്യൻ ദെവീകപദ്ധതി നിവർത്തിയാക്കാൻ എത്രമാത്രം പ്രയോജനപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലല്ല സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ എന്നു തീരുമാനിക്കപ്പെടുന്നത്. മറിച്ച് ദെവഹിതം നിറവേറ്റുന്നതിലൂടെയാണ്. വ്യക്തി പൂജയെ ബെബിൾ എതിർക്കുന്നു എന്നതിനും, ജീവിച്ചിരിക്കുന്നവർ തങ്ങളെത്തന്നെ ദെവത്തെപ്പോലെയാക്കരുത് എന്നും ഉള്ളതിന് ബെബിളിൽ ധാരാളം ഉദാഹരണങ്ങളുണ്ട്.
പത്രാസ് തനിക്ക് ലഭിച്ച വണക്കം സ്വീകരിച്ചില്ല
പത്രാസ് അകത്ത് പ്രവേശിച്ചപ്പോൾ കൊർണേലിയസ് അവനെ സ്വീകരിച്ച് കാൽക്കൽ വീണ് നമസ്കരിച്ചു. എഴുന്നൽക്കുക, ഞാനും ഒരു മനുഷ്യനാണ് എന്ന് പറഞ്ഞുകൊണ്ട് പത്രാസ് അവനെ എഴുന്നേൽപിച്ചു (അപ്പൊ 10:25-27). ഇതിലൂടെ പത്രാസ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നു. 1.വെറും മനുഷ്യനായ തന്നെ കാൽക്കൽവീണ് നമസ്കരിക്കുന്നത് തെറ്റാണ്. 2.അത്തരം ബഹുമാനം സ്വീകരിക്കാൻ ദെവം മാത്രമാണ് അർഹൻ. 3.അത്തരം ബഹുമാനസൂചകമായ പ്രവർത്തനങ്ങൾ മനുഷ്യന് സ്വീകരിക്കാവുന്നതും, കൊടുക്കാവുന്നതുമായ ആദരവിന്റെ അതിർവരമ്പുകളെ ലംഘിച്ച് ദെവം മാത്രം അർഹിക്കുന്ന ആദരവിന്റെ മേഖലയിലേക്ക് അതിക്രമിച്ചുകടക്കുന്നു. 4.ദെവം മാത്രം അർഹിക്കുന്ന ബഹുമാനം ദെവമല്ലാത്തവർക്ക് കൊടുക്കുമ്പോൾ കൊടുക്കുന്ന ആളും, ദെവമല്ലാത്ത ആൾ സ്വീകരിക്കുമ്പോൾ സ്വീകരിക്കുന്ന ആളും തെറ്റുചെയ്യുന്നു. 5. തിരുസ്വരൂപങ്ങളെ വണങ്ങുന്നവരും വിശുദ്ധരോട് മദ്ധ്യസ്ഥപ്രാർത്ഥന നടത്തുന്നവരും പത്രാസിന്റെ പിന്തുടർച്ചക്കാരല്ല. 6. പത്രാസിന്റെ പ്രതിമകൾക്ക് മുമ്പിലും, പത്രാസിന്റെ അനുയായികൾ എന്ന് അവകാശപ്പെടുന്നവരുടെ മുമ്പിലും, മറ്റ് അനേകരുടെയും പ്രതിമകൾക്ക് മുമ്പിലും ജനങ്ങൾ ഇത്തരം ബഹുമാനപ്രകടനങ്ങൾ നടത്തുന്നത് സത്യവിരുദ്ധമാണ് എന്ന് പത്രാസ് തന്നെ വ്യക്തമാക്കുന്നു. 7. ഇൗ പ്രബോധനത്തെ പത്രാസ് ഭൂമിയിൽ കെട്ടിയപ്പോൾ അത് സ്വർഗ്ഗത്തിലും കെട്ടപ്പെട്ടു. ചിലരെയൊക്കെ സാഷ്ടാംഗം വീണ് നമസ്ക്കരിക്കണം എന്ന തെറ്റായ മനോഭാവത്തിന്റെ ബന്ധനത്തിൽനിന്ന് പത്രാസ് മനുഷ്യരെ അഴിച്ചപ്പോൾ, അത് സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടു (മത്താ 16:18-19; ലൂക്ക 10:16).
പൗലോസ് തനിക്ക് ലഭിച്ച വണക്കം സ്വീകരിച്ചില്ല
അപ്പസ്തോലൻമാരായ ബാർണബാസും പൗലോസും തങ്ങളെ വണങ്ങുന്നതിൽ നിന്നും ജനങ്ങളെ വിലക്കി. ആ സംഭവത്തെപ്പറ്റി ബെബിളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: പൗലോസ് ചെയ്ത ഇൗ പ്രവൃത്തി കണ്ട ജനക്കൂട്ടം ലിക്കവോനിയൻ ഭാഷയിൽ ഉച്ചത്തിൽ പറഞ്ഞു: ദേവൻമാർ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു. അവർ ബർണബാസിനെ സേവൂസെന്നും, പൗലോസ് പ്രധാന പ്രസംഗകനായിരുന്നതിനാൽ അവനെ ഹെർമസ് എന്നും വിളിച്ചു. നഗരത്തിന്റെ മുമ്പിലുള്ള സേവൂസിന്റെ ക്ഷേത്രത്തിലെ പുരോഹിതൻ കാളകളും പൂമാലകളുമായി കവാടത്തിങ്കൽ വന്ന് ജനങ്ങളോട് ചേർന്ന് ബലിയർപ്പിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇതറിഞ്ഞ് അപ്പസ്തോലൻമാരായ ബാർണബാസും പൗലോസും വസ്ത്രം കീറി ജനക്കൂട്ടത്തിലേക്ക് ഒാടിച്ചെന്ന് വിളിച്ചുപറഞ്ഞു: ഹേ, മനുഷ്യരേ, നിങ്ങൾ ഇൗ ചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യർത്ഥമായ ഇൗ രീതികളിൽനിന്ന് ജീവിക്കുന്ന ദെവത്തിലേക്ക് നിങ്ങൾ തിരിയണം എന്ന് ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. അവിടുന്നാണ് ആകാശവും, ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്. കഴിഞ്ഞ തലമുറകളിൽ എല്ലാ ജനതകളെയും സ്വന്തം മാർഗ്ഗങ്ങളിൽ സഞ്ചരിക്കാൻ അവിടുന്ന് അനുവദിച്ചു. എങ്കിലും നന്മ പ്രവർത്തിക്കുകയും ആകാശത്തുനിന്ന് മഴയും ഫലപുഷ്ടമായ കാലാവസ്ഥയും നിങ്ങൾക്ക് പ്രദാനം ചെയ്യുകയും ആഹാരവും ആനന്ദവും നൽകി നിങ്ങളുടെ ഹൃദയങ്ങളെ നിറക്കുകയും ചെയ്തുകൊണ്ട് അവിടുന്ന് തനിക്ക് സാക്ഷ്യം നൽകിക്കൊണ്ടിരുന്നു. അവർ ഇപ്രകാരം പറഞ്ഞ് തങ്ങൾക്ക് ബലിയർപ്പിക്കുന്നതിൽനിന്ന് ജനങ്ങളെ കഷ്ടിച്ച് പിൻതിരിപ്പിച്ചു (അപ്പൊ 14:11-18).
ദെവദൂതൻ തനിക്ക് ലഭിച്ച വണക്കം സ്വീകരിച്ചില്ല
ദെവദൂതൻ തന്നെ വണങ്ങുന്നതിൽ നിന്നും യോഹന്നാനെ വിലക്കി. അപ്പോൾ ഞാൻ അവനെ ആരാധിക്കാനായി കാൽക്കൽ വീണു. എന്നാൽ അവൻ എന്നോട് പറഞ്ഞു: അരുത്. ഞാൻ നിന്റെ ഒരു സഹദാസനാണ്-യേശുവിന് സാക്ഷ്യം നൽകുന്ന നിന്റെ സഹോദരരിൽ ഒരുവൻ. നീ ദെവത്തെ ആരാധിക്കുക. യേശുവിനുള്ള സാക്ഷ്യമാണ് പ്രവചനത്തിന്റെ ആത്മാവ് (വെളി.19:10). യോഹന്നാനായ ഞാൻ ഇത് കേൾക്കുകയും കാണുകയും ചെയ്തു. ഇവ കേൾക്കുകയും കാണുകയും ചെയ്തപ്പോൾ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാൻ ഞാൻ അവന്റെ കാൽക്കൽ വീണു. അപ്പോൾ അവൻ എന്നോടു പറഞ്ഞു: അരുത്. ഞാൻ നിന്റെയും നിന്റെ സഹോദരൻമാരായ പ്രവാചകൻമാരുടെയും ഇൗ ഗ്രന്ഥത്തിലെ വചനങ്ങൾ കാക്കുന്നവരുടെയും സഹദാസനാണ്. ദെവത്തെ ആരാധിക്കുക (വെളി 22:8-9). യോഹന്നാൻ ദെവദൂതനെ ആരാധിക്കാനായി കാൽക്കൽവീഴുന്ന പ്രവൃത്തിയെയാണ് ദെവദൂതൻ തടഞ്ഞത് എന്ന് വ്യക്തമായി മനസിലാക്കാവുന്നതാണ്. സ്വയം ഒരു സഹദാസനായി പരിചയപ്പെടുത്തിക്കൊണ്ട് ആരാധനയുടെ ഭാഗമായ ബാഹ്യമായ എല്ലാ ബഹുമാനപ്രകടനങ്ങളെയും ദെവദൂതൻ വിലക്കി.
പുകഴ്ചക്ക് യോഗ്യൻ യേശുക്രിസ്തു മാത്രം
യേശുക്രിസ്തു മാത്രമാണ് പുകഴ്ചക്ക് യോഗ്യൻ. വിശുദ്ധർ പുകഴ്ത്തുന്നത് രക്തം കൊണ്ട് തങ്ങളെ വീണ്ടെടുത്ത യേശുവിനെമാത്രമാണ് (വെളി. 5:6-14). നാം ക്രിസ്തുവിൽ കൂടുതലായി വളരുന്നതനുസരിച്ച് നമ്മെത്തന്നെ പുകഴ്ത്തുന്നതും വലുതാക്കിക്കാണിക്കുന്നതും അവസാനിപ്പിക്കുകയും, എല്ലാറ്റിനും ക്രിസ്തുവിന് മാത്രം മഹിമ കൊടുക്കുകയും ചെയ്യുന്നു. ദെവസന്നിധിയിൽ ഒരു ജഡവും പുകഴ്ച അർഹിക്കുന്നില്ല (1 കൊറി. 1:29). യേശുവല്ലാത്തവർക്ക് കൊടുക്കുന്ന വണക്കവും പ്രാർത്ഥനയും വിഗ്രഹാരാധനയാണ്.
സ്വയം ഉയർത്തുന്നവർ ദെവദാസരോ ദെവത്തിന്റെ ശത്രുക്കളോ?
ലോകത്തിന്റെസ്നേഹിതൻ ദെവത്തിന്റെ ശത്രുവാണ് (യാക്കോ 4:4). ഒരാൾദെവവേലയിൽ നേതൃസ്ഥാനത്തേക്ക് ഉയരുന്നതിൽഅനേകരുടെ പരിശ്രമവും, പ്രാർത്ഥനയും സാമ്പത്തികസഹായവും ഉൾക്കൊണ്ടിരിക്കുന്നു. അനേകരുടെ പണവും അദ്ധ്വാനവുംസ്വന്തം പേരിനും മഹിമയ്ക്കുമായി തിരിച്ചുവിടുന്നതിൽ ലോകപരമായി നോക്കിയാൽ പോലുംതെറ്റുണ്ട്. സുവിശേഷത്തിനായി അനേകർ കൊടുക്കുന്ന പണവും അദ്ധ്വാനവുംസ്വന്തം പേരിനും മഹിമക്കുമായി ഉപയോഗിക്കുന്നത് ദെവത്തെയും മനുഷ്യരെയുംചൂഷണംചെയ്യുന്ന പ്രവർത്തിയാണ്. എന്നാൽഅവർക്കു പിന്നിൽ പ്രസ്ഥാനത്തിന്റെ അധികാരവും ശക്തിയുമുള്ളതുകൊണ്ട് അവർ ഒരുതരം അസാധാരണത്വം ഉള്ളവരായിത്തീരുന്നു. അസാധാരണത്വംകലർന്ന കഥകൾ അവരെപ്പറ്റികേട്ടുതുടങ്ങും. ക്രമേണഅവർക്ക് ജനങ്ങളുടെ മുമ്പിൽ ഒരുതരം ദെവീകപരിവേഷംലഭിക്കുന്നു. അനേകർ ഇത്തരം കുട്ടിദെവങ്ങളിൽ ദെവതുല്യമായ ആശ്രയംവയ്ക്കുന്നു. ദെവത്തിന്റെസ്ഥാനത്ത് ഇത്തരം മനുഷ്യർക്ക്സ്ഥാനം കൊടുക്കുന്നു. ക്രമേണഅവരുടെ പ്രതിമകളുംഫോട്ടോകളും പലയിടങ്ങളിലുംസ്ഥാനം പിടിക്കുകയും പൂജിക്കപ്പെടുകയും ചെയ്യുന്നു. ഇത് വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനക്ക് തുല്യമായ വിഗ്രഹാരാധനയാണ്. നേതാക്കളുടെരൂപങ്ങളുംഫോട്ടോകളും സ്രഷ്ടാവിന്റെയല്ല, സൃഷ്ടികളുടെ പ്രതിരൂപമാണ്. അവയോടുള്ള ബഹുമാനവുംഭക്തിയുംമാത്രമല്ല, അവയുടെ സാന്നിദ്ധ്യം പോലും അപകടകരമാണ് (ജോഷ്വ 6:18; 7:11-12). അവക്ക്കൊടുക്കുന്ന വണക്കം സാത്താന് ലഭിക്കുന്നു.
ബഹുമാനം കൊടുക്കുകയുംസ്വീകരിക്കുകയുംചെയ്യുന്ന രീതിശരിയായിരിക്കണം. മനുഷ്യനെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നവന് ക്രിസ്തുവിന്റെദാസനായിരിക്കാൻ കഴിയില്ല (ഗലാ 1:10). ക്രിസ്തുവിന്റെ ക്രൂശിൽമാത്രമാണ്ഒരു ക്രിസ്തീയവിശ്വാസി പ്രശംസിക്കേണ്ടത് (ഗലാ 6:14). സ്വന്തം നേട്ടങ്ങളിൽ പ്രശംസിക്കുന്നവൻ ക്രിസ്തുവിൽവിശ്വസിക്കുന്നതിനെക്കാൾ തന്നിൽതന്നെ വിശ്വസിക്കുന്നു. അത്വിഗ്രഹാരാധനയുടെ മറ്റൊരുരൂപം മാത്രമാണ്.
ഇന്ന് പല നേതാക്കളുംസ്വയംഉയർത്താനായിഎടുത്തുകാണിക്കുന്ന ന്യായീകരണം അവരുടെ കഴിഞ്ഞകാല അനുഭവങ്ങളും പ്രവർത്തനങ്ങളുമാണ്. ഒരുവ്യക്തിയുടെ ദെവവുമായുള്ള കഴിഞ്ഞകാല അനുഭവങ്ങൾ അയാൾക്ക്ദെവവുമായുള്ള ഇപ്പോഴത്തെ ബന്ധത്തിന്റെ മാനദണ്ധമല്ല. ദെവം ഒരുകാലത്ത് തങ്ങളോടുകാണിച്ച കൃപയുടെഅടിസ്ഥാനത്തിൽ ആത്മീയമുതലെടുപ്പു നടത്തുന്നവർ അപകടത്തിലാണ്. സ്നേഹം എന്നത്ഏറ്റവും ഉന്നതമായ വ്യക്തിബന്ധത്തിന്റെ സവിശേഷതയാണ് (1കൊറി 13). സ്നേഹത്തിൽ അടിസ്ഥാനമില്ലാത്ത പ്രവർത്തികൾക്ക്ദെവത്തിന്റെ മുമ്പിൽ മൂല്യമില്ല. ശുദ്ധമായ ദെവീക സ്നേഹത്തിൽനിന്നും മനുഷ്യസ്നേഹത്തിൽനിന്നും ഉളവാകാത്തതെല്ലാം പ്രയോജന രഹിതമാണ്. ദെവത്തോടും മനുഷ്യരോടും സ്നേഹമുള്ളവർ തങ്ങളെത്തന്നെ മറ്റുള്ളവരുടെ മുമ്പിൽ ഉയർത്താൻ ശ്രമിക്കുകയില്ല.
ആകാശത്തോളം ഉയർത്തുന്നവർ പാതാളത്തോളം താഴ്ത്തപ്പെടും
മനുഷ്യമനസുകളെ അടിമയാക്കുന്നത് പ്രത്യയശാസ്ത്രങ്ങളെക്കാൾ കൂടുതലായിതെറ്റായ ചില മനോഭാവങ്ങളാണ്. ജനങ്ങളെ നശിപ്പിക്കാൻ സാത്താനും ഗൂഢാലോചനക്കാരും ജനങ്ങളുടെ അടിസ്ഥാനപരമായ മനോഭാവംമുതലെടുക്കുന്നു. ഉദാ. അഹങ്കാരം, അധികാരമോഹം, ഭയം, കോപം, അംഗീകാരത്തോടും പ്രശസ്തിയോടുമുള്ള ആഗ്രഹം, അസൂയസ്വാർത്ഥതഎന്നിവ. ഇത്തരം വെകാരിക ബന്ധനങ്ങളിൽനിന്ന് നാം മോചനം പ്രാപിക്കണം. അഹങ്കാരം, സ്വയംഉയർത്തൽ എന്നിവ വീഴ്ചക്ക്മുന്നോടിയാണ്. സാത്താനും ആദത്തിനും, സോളമനും ഒക്കെ അതുതന്നെയാണ്സംഭവിച്ചത്. ദെവം അഹങ്കാരികളെ എതിർക്കുകയും എളിമയുള്ളവർക്ക്കൃപകൊടുക്കുകയുംചെയ്യുന്നു എന്നതിന് അടിസ്ഥാനമായി അനേകംവാക്യങ്ങൾ നാം ബെബിളിൽകാണുന്നു.
സ്വയം ദെവമാക്കുന്നവർ നശിച്ചുപോകുമെന്ന്ബെബിൾ പഠിപ്പിക്കുന്നു. തങ്ങൾ ദെവമാണ് എന്ന സങ്കൽപത്തിൽ ജീവിക്കുന്ന അനേകരെഇന്ന്ക്രി സ്തീയസഭകളിൽപോലും കാണാവുന്നതാണ്. തങ്ങളുടെ ഇൗ വിശ്വാസത്തിന് ആധാരമായി അവർ ചൂണ്ടിക്കാണിക്കുന്നത് യോഹ 10:34; സങ്കീ 82:6 എന്നിവയാണ്. യോഹ 10:24-36 ൽ യേശുവ്യക്തമാക്കുന്ന ചിലകാര്യങ്ങളുണ്ട്. നിങ്ങൾദെവമായിത്തീരും എന്നല്ല, ദേവന്മാർ ആകുന്നും എന്ന്ദെവം പറഞ്ഞു എന്നാണ്വചനത്തിൽ കാണുന്നത്. സത്യദെവം ഒന്നു മാത്രമേയുള്ളു എന്നും അനേകം കപട ദെവങ്ങൾഉണ്ട്എന്നുംവചനം വ്യക്തമാക്കുന്നു. തങ്ങൾ ദെവമെന്ന ്ചിന്തിക്കുകയും പ്രവർത്തിക്കുകയുംചെയ്തിരുന്നവർ മനുഷ്യരെപ്പോലെ മരിക്കാൻ ദെവം ന്യായംവിധിച്ചുഎന്ന് സങ്കീ 82:6-7 ൽ നാം കാണുന്നു. തങ്ങളെത്തന്നെ ദെവമാക്കുന്നവർ നശിച്ചുപോകുമെന്ന് ജെറ 10:10-11 ൽ വ്യക്തമാക്കിയിരിക്കുന്നു. സ്ഥാനാരോഹണവും സാത്താനും തമ്മിൽ ബന്ധമുണ്ടെന്ന് മനസിലാക്കാവുന്നതാണ്. താൻ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് ഉയരണമെന്നും, സ്വയം ഉയർത്തണമെന്നുമുള്ള ചിന്ത സാത്താന്റേതാണ് (ഏശ 14:13-14). ഠയശു സ്വയം താഴ്ത്തുകയാണ് ചെയ്തത് (എഫേ 4:9; ഫിലി 2:7-8).
സ്വയം ഉയർത്താൻവേണ്ടി സ്ഥാനപ്പേരുകൾ സ്വീകരിക്കുന്നവരുടെ എണ്ണം സഭകളിൽ പെരുകുന്നു
പാസ്റ്റർ, ഡീക്കൻ, മെത്രാൻ മുതലായ സ്ഥാനപ്പേരുകൾ അതിൽത്തന്നെ ബെബിൾ വിരുദ്ധമല്ല. എന്നാൽ അത്തരം സ്ഥാനപ്പേരുകളിലൂടെ ചിലർ സ്വീകരിക്കുന്ന പദവികളും, അധികാരവും, ബഹുമാനവും പലപ്പോഴും ബെബിൾ വിരുദ്ധമായ ബന്ധങ്ങളിലേക്കും മനോഭാവങ്ങളിലേക്കും നയിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതിനാൽ ഇത്തരം പദവികളോടുള്ള ആഭിമുഖ്യം ക്രിസ്തീയതയുടെ അന്തഃസത്ത മനസിലാക്കാൻ അവർ പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. തങ്ങളുടെ പദവിക്ക് തുല്യ പദവിയില്ലാത്തവരോട് അവർ യേശു പെരുമാറിയതുപോലെയാണോ പെരുമാറുന്നത് എന്നതാണ് വിഷയം. ഇന്നത്തെ പല ബിഷപ്പുമാരുടെയും സ്വഭാവം യേശു ഉദ്ദേശിച്ചതിന്റെ നേരെ വിപരീതമാണ്. യേശുവിനെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുകയും യേശുവിന്റെ സ്വഭാവത്തിന് വിരുദ്ധമായ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ എതിർക്രിസ്തുക്കളാണ്.
ബെബിൾ വിരുദ്ധമായ ഇന്നത്തെ ചില സ്ഥാനപ്പേരുകൾ
അച്ചന്മാർ, വന്ദ്യർ, പിതാക്കൾ, പരിശുദ്ധ പിതാവ് എന്നിവ ബെബിൾ വിരുദ്ധമായ സ്ഥാനപ്പേരുകളാണ്. യേശുവിന്റെ സ്ഥാനക്കാരാണ് അച്ചൻമാർ എന്നത് മിക്കവരുടെയും ചിന്തയാണ്. എന്നാൽ യേശു പറഞ്ഞത് സ്വർഗ്ഗത്തിലുള്ള പിതാവല്ലാതെ നിങ്ങൾക്ക് മറ്റൊരു പിതാവില്ല എന്നാണ്. എന്നാൽ ഇന്ന് അനേകം പിതാക്കളും അച്ചൻമാരും പരിശുദ്ധന്മാരും മരിച്ച വിശുദ്ധരും സഭകളിൽ അരങ്ങുതകർക്കുന്നു. ഇത് ക്രിസ്തീയമല്ല, ദെവദൂഷണപരമാണ്. ഇത്തരം പ്രവണതകൾ സഭയിലെ ക്രിസ്തീയ സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനും തുരങ്കം വയ്ക്കുന്ന രോഗാണുക്കളാണ്. റവറണ്ടു എന്നതിന് ഭീതിജനകനായ, ഭയങ്കരനായ എന്നൊക്കെയാണ് അർത്ഥം. ഇന്ന് റവറണ്ടു വെറസ് അനേകരെ ബാധിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കം ചിലർ റെറ്റ് റവറണ്ടുമാരാണ്. അതായത് സാക്ഷാൽ ഭയങ്കരൻമാർ. അവരുടെ സാന്നിദ്ധ്യവും വാസ്തവത്തിൽ സാധാരണക്കാർക്ക് ഭയജനകമാണ്. ഭയമുള്ളിടത്ത് സ്നേഹമില്ല. സ്നേഹത്തിൽ നിന്നല്ലാത്തത് പാപമാണ്. ദെവത്തിൽ നിന്നല്ല. ബെബിളിൽ റവറണ്ടു എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ദെവത്തിനുവേണ്ടിമാത്രമാണ്. പരിശുദ്ധവും ഭീതിജനകവുമാണ് (റവറണ്ട്) അവന്റെ തിരുനാമം (സങ്കീ 111:9-10). (വിവിധ ബെബിൾ പരിഭാഷകളിൽ റവറണ്ട് എന്ന വാക്ക് എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്ന് മനസിലാക്കുന്നത് പ്രയോജനകരമാണ്. RSV – terrible; NIV – owesome; KJV – reverend; NASB – owesome; BSI ഭയങ്കരം; POC - ഭീതിദായകം). അങ്ങനെ ദെവത്തിനു മാത്രമുള്ള സ്ഥാനവും പദവിയും വിശേഷണങ്ങളും മനുഷ്യർ ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം ലഭിക്കുന്നത് സാത്താനാണ്. ഇത്തരം പ്രയോഗങ്ങൾ കൊണ്ട് മനുഷ്യർ ദെവത്തിന്റെ മഹത്വം ചോർത്തുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. അതുകൊണ്ടുള്ള പ്രയോജനം സാത്താനാണ് ലഭിക്കുന്നത്. ഇന്ന് പലരും പാസ്റ്ററല്ലാതിരുന്നിട്ടും പാസ്റ്റർ പദവി ആഗ്രഹിക്കുന്നു. പ്രവാചകൻ അല്ലാതിരുന്നിട്ടും അങ്ങനെ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു. റവറണ്ട്, പാസ്റ്റർ, പ്രവാചകൻ എന്നിവ ആഭരണങ്ങളായി അണിയുന്ന ആഭരണ വിരോധികളും ഇന്ന് ധാരാളമുണ്ട്.
പരിശുദ്ധൻ, വിശുദ്ധൻ എന്നീ വാക്കുകൾ പ്രതേ്യകം പഠിക്കേണ്ടതാണ്. ദെവം മാത്രമാണ് പരിശുദ്ധൻ. എന്നാൽ യേശുവിൽ വിശ്വസിച്ച് വീണ്ടും ജനനം പ്രാപിക്കുന്നവരെല്ലാം വിശുദ്ധരാണ്. ബെബിൾ പ്രകാരം, യേശുവിലുള്ള വിശ്വാസത്താൽ വീണ്ടും ജനിച്ചവരെല്ലാം ദെവത്തിന്റെ വിശുദ്ധരാണ്. എല്ലാ യഥാർത്ഥ ക്രിസ്തീയ വിശ്വാസികളും വിശുദ്ധരാണ് (എഫേ 1:1; ഫിലി 1:1; റോമ 1:7; 16:15; 1കൊറി 1:2; 2കൊറി 1:1.). വിശുദ്ധരല്ലാത്തവർ യഥാർത്ഥ ക്രിസ്ത്യാനികളല്ല; പള്ളിമതത്തിലെ അംഗങ്ങളെല്ലാം ക്രിസ്ത്യാനികളല്ല. ക്രിസ്ത്യാനി വിശുദ്ധനാണ്, എന്നാൽ പരിശുദ്ധനല്ല. വിശുദ്ധൻ എന്നത് സാധാരണ ക്രിസ്ത്യാനിയാണ്. സാധാരണ ക്രിസ്ത്യാനി വിശുദ്ധനാണ്. വിശുദ്ധരാകാൻ മനുഷ്യർക്ക് ഒരു മാർഗ്ഗം മാത്രമേയുള്ളൂ: എന്റെ പാപങ്ങൾക്ക് വേണ്ടി ഞാൻ മരിക്കേണ്ട സ്ഥാനത്ത് യേശു എനിക്ക് വേണ്ടി മരിച്ചു എന്നും പിതാവായ ദെവം യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയർപ്പിച്ചെന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും, യേശു കർത്താവാണ് എന്ന് നാം അധരം കൊണ്ട് ഏറ്റുപറയുകയും ചെയ്യുക. ക്രിസ്തു വിനാൽ വിളിച്ച് വേർതിരിക്കപ്പെട്ട്, ക്രിസ്തുവിന്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെട്ട വ്യക്തിയാണ് ക്രിസ്ത്യാനി, അഥവാ വിശുദ്ധൻ. ഒരു ക്രിസ്ത്യാനിയുടെ വിശ്വാസപ്രമാണങ്ങൾ പാരമ്പര്യങ്ങളെയും, മാനുഷികനേതാക്കളുടെ ആശയങ്ങളെയും സാങ്കൽപിക കഥകളെയും അടിസ്ഥാനമാക്കിയുള്ളതല്ല. ഒരു ക്രിസ്ത്യാനിയുടെ വീണ്ടെടുപ്പ് പിതാക്കന്മാരിൽ നിന്ന് ലഭിക്കുന്ന വ്യർത്ഥമായ ജീവിതരീതിയിൽ നിന്നല്ല (1പത്രാ 1:18). മറിച്ച് മാറ്റമില്ലാത്ത ദെവവചനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ക്രിസ്ത്യാനിയുടെ സമ്പത്ത് പണമല്ല, മറിച്ച് നീതി, വിശുദ്ധി, സ്നേഹം, സമാധാനം, വിശ്വാസം, പ്രതീക്ഷ എന്നിവയാണ്. യേശുക്രിസ്തുവിന്റെ നിർമ്മല സുവിശേഷം നിർമ്മിത കഥകളെ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് അവ യഥാർത്ഥ ചരിത്രസംഭവങ്ങളായ ക്രിസ്തുവിന്റെ ജീവിതത്തിന് സാക്ഷികളായിരുന്നവർ നമ്മെ അറിയിച്ചതാണ്.
അനേകം മോസ്റ്റ് റവറണ്ടുമാർ - വെരുദ്ധ്യം നിറഞ്ഞ സ്ഥാനപ്പേരും സ്ഥാനപ്പോരും
ചില വാക്കുകളുടെ തെറ്റായ ഉപയോഗം സഭകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സഭയുടെ താളം തെറ്റിക്കുകയും ചെയ്യുന്നു. ചിലർ തങ്ങളെത്തന്ന എളിയവൻ, സേവകൻ എന്നൊക്കെ അർത്ഥമുള്ള മിനിസ്റ്റർ എന്ന പദവി വളരെ അഹങ്കാരത്തോടെ ഉപയോഗിച്ച് തങ്ങളെത്തന്നെ അലങ്കരിക്കുന്നു. പുരോഹിതരല്ലാത്തവരെയെല്ലാം അൽമായൻ അഥവാ ലൗകികൻ എന്ന് വിളിച്ച് ആക്ഷേപിക്കുന്നു. എന്നാൽ അൽമായൻ എന്ന വാക്കിന്റെ അർത്ഥം ജനങ്ങൾ മനസിലാക്കാത്തതുകൊണ്ട് പുരോഹിതവർഗ്ഗം തങ്ങളെ ദുഷിക്കുമ്പോഴും അവർ പ്രതികരിക്കുന്നില്ല. പുരോഹിതരല്ലാത്തവരെ അയ്മേനി അഥവാ വിശ്വാസി എന്ന് വിളിച്ചാലും വെരുദ്ധ്യം നിഴലിക്കുന്നതായി കാണുന്നു. അതായത് പുരോഹിതരല്ലാത്തവരാണ് വിശ്വാസികൾ എങ്കിൽ പുരോഹിതർ വിശ്വാസികളല്ല എന്ന് തെളിയുന്നു. അത് വാസ്തവവുമാണ്. അപ്പൊ. പ്രവൃ 6:7 ൽ പുരോഹിതർ വിശ്വാസികളായി എന്നു കാണുന്നു. അതിനാൽ വിശ്വാസിയായിരിക്കുക എന്നതാണ് പുരോഹിതനായിരിക്കുക എന്നതിനെക്കാൾ വലുത്. പുതിയ നിയമ പൗരോഹിത്യപ്രകാരം എല്ലാ വിശ്വാസികളും പുരോഹിതരാണ്. പുതിയനിയമത്തിൽ ആർക്കും പ്രതേ്യക പുരോഹിത ശുശ്രൂഷയില്ല; ആരേയും പ്രതേ്യകിച്ച് പുരോഹിതനെന്ന് വിളിക്കുന്നില്ല. പുതിയനിയമ ശുശ്രൂഷ ആത്മാവിന്റെ ശുശ്രൂഷയാണ്.
ഏറ്റവും ബഹുമാന്യൻ ഏറ്റവും ഭയങ്കരൻ എന്നിങ്ങനെ അവകാശപ്പെടുന്നവരും വിളിക്കപ്പെടുന്നവരും അനേകമുള്ളത് ഭാഷാപരമായിപോലും വെരുദ്ധ്യമാകുന്നു. ഇത്തരക്കാരുടെ എണ്ണം ഇന്ന് സഭകളിൽ പെരുകിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ബഹുമാന്യർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ യഥാർത്ഥത്തിൽ യേശുവിൽ വിശ്വസിക്കുന്നില്ലെന്ന് യേശുതന്നെ വെളിപ്പെടുത്തുന്നു. പരസ്പരം മഹത്വം സ്വീകരിക്കുകയും ഏകദെവത്തിൽനിന്ന് വരുന്ന മഹത്വം അനേ്വഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും (യോഹ 5:44). ഇത്തരക്കാർ യേശുവിന് ലഭിച്ച സ്തുതികൾ തനിക്കാണെന്നു കരുതി അഹങ്കരിച്ച കഴുതയെപ്പോലെയാണ്. കഴുതപ്പുറത്തിരുന്ന് ജെറുസലേം നഗരത്തിലേക്ക് പ്രവേശിച്ച യേശുവിന് ജനങ്ങൾ ഒാശാന പാടി. ആ ഒാശാനകളെല്ലാം തനിക്കാണെന്ന് ഒരുപക്ഷെ ആ കഴുത ചിന്തിച്ചുകാണും. അവർ യേശുവിനെപ്പോലെയുള്ളവരല്ല. അവരിൽ ചിലരെങ്കിലും യേശുവിനെ അധരംകൊണ്ടു സ്തുതിക്കുന്നു. എന്നാൽ ഹൃദയംകൊണ്ടു യേശുവിൽ നിന്ന് അകന്നിരിക്കുന്നു. വിവിധസഭകളിലെ ഏറ്റവും ബഹുമാന്യരുടെ പദവിപ്പേരുകൾ ശ്രദ്ധേയമാണ്. പരിശുദ്ധ പിതാവ്, റവറണ്ട് ഫാദർ റെറ്റ് റവറണ്ട്.. (അതിഭയങ്കരനായ ഭയങ്കര പിതാവ്), മോസ്റ്റ് ഒാണേർഡ് ഫാദർ ഇൻ ഗോഡ് (ദെവത്തിൽ ഏറ്റവും ബഹുമാന്യനായ പിതാവ്), മോസ്റ്റ് റവറണ്ട് ഡോക്ടർ.. (ഏറ്റവും ഭയങ്കരനായ ഡോക്ടർ), നിതാന്ത വന്ദ്യ ദിവ്യ മഹിമ ശ്രീ (എന്നേക്കും വന്ദിക്കപ്പെടുന്ന ദിവ്യനും മഹിമയുള്ളവനുമായ ശ്രീമാൻ). ഇതെല്ലാം ദെവദൂഷണപരവും ധിക്കാരപരവുമാണ്. അഹങ്കാരം കൊണ്ട് അഴുകിയ മനുഷ്യഹൃദയത്തിന്റെ പ്രകടനങ്ങളാണ് ഇവ.
ബെബിൾ കോളജുകളിലെ കറുത്ത കുപ്പായം
ഇന്ന് പെന്തെക്കോസ്ത് ബെബിൾ കോളജുകൾ ഉൾപ്പെടെ ഏതാണ്ട് എല്ലാ ബെബിൾ കോളജുകളിലും തന്നെ ഗ്രാഡേ്വഷന്റെ അവസരത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും കറുത്ത കുപ്പായം അണിയുന്നതായി കാണുന്നു. കുപ്പായത്തോടും പ്രതേ്യകിച്ച് കറുത്ത കുപ്പായത്തോട് ഇന്നത്തെ ദെവശാസ്ത്ര മേഖലകളിൽ വളർന്നുകൊണ്ടിരിക്കുന്ന ഇൗ ആഭിമുഖ്യത്തിന്റെ ഒൗചിത്യത്തെപ്പറ്റി വചനത്തിന്റെ വെളിച്ചത്തിൽ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. ഇന്നത്തെ ദെവശാസ്ത്രക്കാർക്ക് കറുത്ത കുപ്പായത്തോടുള്ള ഇൗ ഭ്രമത്തെ വിശ്വാസികൾ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതാണ്. കറുത്ത കുപ്പായം ധരിക്കുന്നതിന് പുതിയനിയമത്തിൽ യാതൊരു ആധാരവും ഇല്ല. മാത്രമല്ല കറുത്ത കുപ്പായം ധരിക്കേണ്ട ദെവികമായ യാതൊരു ആവശ്യവും ഇന്നില്ല. ഇത് തികച്ചും ലോകപരമായ ഒരു സമ്പ്രദായമാണ്. കറുത്ത കുപ്പായം സാധാരണയായി ഉപയോഗിക്കുന്നത് സെക്കുലർ യൂണിവേഴ്സിറ്റികളിൽ ഗ്രാഡേ്വഷനോട് അനുബന്ധിച്ചും, കോടതിയിൽ ജഡ്ജിയും വക്കീലൻമാരും ഒക്കെയാണ്. മാത്രമല്ല പരമ്പരാഗതമായി സാത്താനീക ആരാധകർ കറുത്ത കുപ്പായം ഉപയോഗിച്ചു പോരുന്നതായും കാണുന്നു.
കറുപ്പിനെ നന്മയുടെ പ്രതീകമായി ബെബിൾ സൂചിപ്പിക്കുന്നുപോലുമില്ല. മാത്രമല്ല പൊതുജനങ്ങളുടേതിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു വസ്ത്രധാരണ രീതിയെ പുതിയനിയമം അംഗീകരിക്കുന്നില്ല. സാധാരണ ജനങ്ങൾ ധരിച്ചിരുന്ന രീതിയിലുള്ള വസ്ത്രം തന്നെയായിരുന്നു യേശുവും ധരിച്ചത്. പൊതുജനങ്ങളുടേതിൽ നിന്നും ഏറെ വ്യത്യസ്തമായ വസ്ത്രധാരണ രീതി പൗരോഹിത്യ സമ്പ്രദായത്തിന്റെ പ്രതിഫലനമാണ്. അതിനാൽ കറുത്ത കുപ്പായം അണിയുന്നവർക്കും കൂട്ടർക്കും വെളുത്ത കുപ്പായം അണിയുന്നവരെ കുറ്റപ്പെടുത്താനോ, പാരമ്പര്യസഭകളുടെ പൗരോഹിത്യ സമ്പ്രദായത്തോട് വിയോജിക്കാനോ യോഗ്യതയില്ല.
ഗ്രാഡേ്വഷൻ അവസരങ്ങളിൽ പലതരം കറുത്ത കുപ്പായങ്ങൾ രംഗത്തുവരും. അമേരിക്കൻ ഡിഗ്രിയുള്ളവർക്ക് പതിനായിരക്കണക്കിന് രൂപ വിലവരുന്ന കൂടിയ തരം കുപ്പായമുണ്ട്. അതുപോലെതന്നെ ജവ.ഉ., ങ.ഠവ., ആ.ഉ., ആ.ഠവ., എന്നീ ഡിഗ്രികളുടെ ഏറ്റക്കുറവനുസരിച്ച് അതതു ഡിഗ്രക്കാരെ വ്യക്തമായി വേർതിരിച്ചറിയാവുന്ന രീതിയിൽ ഏറ്റക്കുറവുള്ള കറുത്ത കുപ്പായവും ലഭിക്കും. എല്ലാവരെയും ക്രിസ്തുവിൽ ഒന്നാക്കുകയല്ല; മറിച്ച് അവരെ പല തട്ടുകളായി വിഭാഗിക്കുന്ന ഒരു പ്രതിഭാസമാണ് ഇവിടെ കാണുന്നത്. സദസിന്റെ മുമ്പിലൂടെ കുപ്പായമണിഞ്ഞ് മാർച്ച് ചെയ്യുന്നവരുടെ ഉള്ളിൽ സ്വാഭിമാനത്തിന്റെ വികാരങ്ങളാണ് ഉണ്ടാകാറ്. മറ്റുള്ള അനേകർക്ക് ഇല്ലാത്തത് തനിക്കുണ്ട് എന്ന അഹങ്കാരവും അതിന്റെ പ്രകടനവും അവിടെ വളരെ വ്യക്തമാണ്. കറുത്ത കുപ്പായം അണിഞ്ഞ് മറ്റുള്ളവരുടെ മുമ്പിൽ തങ്ങളുടെ വലുപ്പം നടിക്കാൻ ആണ്ടുതോറും അവസരം നോക്കിയിരിക്കുന്നവരാണ് അനേകരും. എന്നാൽ ചുരുക്കം ചിലരെങ്കിലും കറുത്ത കുപ്പായം അണിയേണ്ട അവസ്ഥയുണ്ടായല്ലോ എന്ന ജാള്യതയോടെ അത് ഉപയോഗിക്കുന്നവരാണ്. എല്ലാവരും ഉപയോഗിക്കുമ്പോൾ ഒറ്റയ്ക്ക് ഉപയോഗിക്കാതിരിക്കാനുള്ള ധെര്യം പലർക്കുമില്ല. ഏതായാലും മാനസികമായും സാമൂഹികമായും വ്യക്തികളെ തമ്മിൽ അകറ്റുകയും സഭയെ ദുർബ്ബലമാക്കുകയും ചെയ്യുന്ന ഒരു പ്രകടനമായി ഇത്തരം സംഭവങ്ങൾ അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഇൗ കറുത്ത കുപ്പായ ചടങ്ങ് പൗരോഹിത്യ സമ്പ്രദായം അക്കാഡമിക്ക് വാതിലിൽ കൂടി സഭകളിലേക്ക് വീണ്ടും നുഴഞ്ഞകയറി സഭകളെ അട്ടിമറിക്കാനുള്ള മറ്റൊരു സാത്താനീയ തന്ത്രം മാത്രമാണ്. വചനവിരുദ്ധവും അനാവശ്യവുമായ ചടങ്ങുകളും ആചാരങ്ങളും സഭയ്ക്കുള്ളിലേക്ക് നുഴഞ്ഞുകയറി സഭയെ അട്ടിമറിക്കുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണിത്. അതിനാൽ ഇത്തരം പ്രവണതകളുടെ അപകടം മനസിലാക്കി ബന്ധപ്പെട്ട അധികാരികൾ ഉടനടി വേണ്ട നടപടികൾ സ്വീകരിക്കണം. ബെബിൾ കോളജുകളിലെ കറുത്ത കുപ്പായ ചടങ്ങ് അവസാനിപ്പിക്കണം.