മലയാളം/റോമൻ കത്തോലിക്കാ മതം/എപ്പിസ്കോപ്പസിയും ക്രിസ്തുമതവും/



പോപ്പിന് തെറ്റ് പറ്റില്ലെന്ന വാദം തെറ്റ്

പോപ്പിന് ഒരു കാര്യത്തിലും തെറ്റ് പറ്റില്ലെന്ന് റോമൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നു (കാറ്റക്കിസം 890-891, 2051). എന്നാൽ എല്ലാ മനുഷ്യരും പാപികളാണെന്നും, കുറ്റമറ്റവരും, തെറ്റപറ്റാത്തവരുമായി യേശുവല്ലാതെ മറ്റാരുമില്ലെന്നും ബെബിൾ പഠിപ്പിക്കുന്നു. റോമ 3:10 റോമ 3:23 2കൊറി 5:21;അവർ തെറ്റ് പറ്റാത്തവരാണെന്ന വാദം ദെവത്താൽ പ്രഖ്യാപിതമായ ഒരു സത്യമല്ല, മറിച്ച് അത് പാപികളും, തെറ്റ് പറ്റിയിട്ടുള്ളവരുമായ ചിലരുടെ തെറ്റിദ്ധാരണ മാത്രമാണ്. ഇൗ അടുത്ത കാലത്ത് പോപ്പ് നടത്തിയ കുറ്റസമ്മത പ്രഖ്യാപനം പോപ്പുമാർക്ക് തെറ്റ് പറ്റാമെന്ന കാര്യത്തിന്റെ തെളിവാണ്. പോപ്പിന് തെറ്റ് പറ്റില്ലെന്ന് വാദിക്കുന്നവർ ഒരു കാര്യം അംഗീകരിക്കണം. അതായത് പോപ്പിന്റെ അഭിപ്രായങ്ങളും ബെബിളിലുള്ള ദെവത്തിന്റെ അഭിപ്രായവും തമ്മിലുള്ള വെരുദ്ധ്യങ്ങളിൽ ദെവത്തിനാണ് തെറ്റ് പറ്റുന്നതെന്നും, പോപ്പിന് തെറ്റ് പറ്റുന്നില്ലെന്നും, അങ്ങനെ പോപ്പ് ദെവത്തെക്കാൾ വലിയവനാണെന്നും പരസ്യമായി അംഗീകരിക്കണം. അപ്പോൾ അവരുടെ കാപട്യത്തിന്റെ തനിനിറം ജനങ്ങൾക്ക് വ്യക്തമായിക്കൊള്ളും.

 

റോമൻ കത്തോലിക്ക എപ്പിസ്ക്കോപ്പസി അധികാരികൾക്ക് തെറ്റ് പറ്റില്ലെന്ന് ജനങ്ങളെ പറഞ്ഞ് പഠിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം ജനങ്ങൾ അടിമതുല്യമായ അനുസരണം അധികാരികളോട് കാണിക്കേണ്ടതിന് വേണ്ടിയല്ലേ? പാപികളായ മനുഷ്യർ തങ്ങൾക്ക് തെറ്റ് പറ്റില്ലെന്ന് വിചാരിക്കുന്നതിന്റെ അടിസ്ഥാനം എന്ത്? എന്തുകൊണ്ടാണ് ബെബിൾ പഠിപ്പിക്കുന്നതുപോലെ യേശുക്രിസ്തു മാത്രമാണ് തെറ്റ് പറ്റാത്തവൻ എന്ന് പഠിപ്പിക്കുവാൻ റോമൻ കത്തോലിക്ക എപ്പിസ്ക്കോപ്പസി വിസമ്മതിക്കുന്നത്? പോപ്പുമാരുടെ തെറ്റാവര തീരുമാനങ്ങൾക്കും തെറ്റുപറ്റിയിട്ടുണ്ടു എന്നതു തെളിയിക്കുന്നതു കത്തോലിക്കരുടെ തെറ്റാവര പ്രമാണം തെറ്റാണന്നല്ലേ?

Ad Image
Ad Image
Ad Image
Ad Image