മലയാളം/റോമൻ കത്തോലിക്കാ മതം/എപ്പിസ്കോപ്പസിയും ക്രിസ്തുമതവും/



എപ്പിസ്ക്കോപ്പസിയുടെ അപകടം

എപ്പിസ്ക്കോപ്പസിയിലൂടെ സഭകൾ ക്രിസ്തുവിലുള്ള ഏകാഗ്രത നഷ്ടപ്പെട്ട് കൾട്ടുകളായി രൂപാന്തരപ്പെടുന്നു

 

2കൊറി 11:3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട്വഷളായപ്പോകുമോഎന്ന് ഞാൻ ഭയപ്പെടുന്നു. യേശുവിന്റെ സഭ സാത്താന്റെ തന്ത്രത്തിനടിമപ്പെട്ട് കൾട്ടുകളായിരൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നു. യേശുവിനോടുള്ള ഏകാഗ്രത വിട്ടുമാറിയാൽ സഭ സഭയല്ലാതാകും. അതിനാൽ സഭയെ ക്രിസ്തുവിനോട്മാത്രമുള്ള ഭക്തിയിൽനിന്നും ആഗ്രഹത്തിൽ നിന്നും വ്യതിചലിപ്പിച്ചിട്ട് മറ്റു പലതിനോടും താൽപര്യം വളർത്താൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ക്രമേണ സഭയെ വഷളാക്കി സഭയല്ലാതാക്കുന്നു. ഉദാഹരണമായി പാലിൽ അധികമായി വെള്ളംചേർത്താൽ അത് വെള്ളമായിത്തീരും. തെരിൽവെള്ളവും മറ്റുംചേർത്താൽ അത്മോരായിത്തീരും. പാലിൽ വിഷം ചേർത്താൽ പാൽവിഷമാകും. സത്യഉപേദേശത്തിൽ നിലനിൽക്കാത്തവരുമായി കൂട്ടായ്മ ആചരിക്കുന്നവരും നാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കും.

 

എപ്പിസ്ക്കോപ്പസി അപകടം നിറഞ്ഞ ആത്മീയ അടിമത്വത്തിൻ ഭരണതന്ത്രം

 

ആരാണ് വലിയവൻ എന്ന ചിന്തയും, ഒന്നാമനാകാനുള്ള ആഗ്രഹവുമാണ് എപ്പിസ്ക്കോപ്പസയിലെ നയതന്ത്രം. അധികാരം അന്തിമമായി ദെവത്തിന് മാത്രമാണ്എന്ന്എല്ലാവരും സമ്മതിക്കും. എന്നാൽ ആരിൽ കൂടിയാണ് ദെവംഇപ്പോൾ അധികാരം ഭൂമിയിൽ നടപ്പിൽവരുത്തിക്കൊണ്ടിരിക്കുന്നത് എന്ന വിഷയത്തിൽ എെക്യമില്ല. സഭയുടെ അധികാരങ്ങൾഎല്ലാം ബിഷപ്പിൽ (എപ്പിസ്കോപ്പോസ്) കേന്ദ്രീകരിച്ചിരിക്കുന്ന സമ്പ്രദായമാണ് എപ്പിസ്കോപ്പസി. ഇൗ സംവിധാനത്തിൽ അധികാരത്തിനു വേണ്ടിയുള്ള അവകാശവാദം വളരെവ്യക്തവും പ്രകടവുമാണ്.

 

എപ്പിസ്ക്കോപ്പസി എന്നത് ഒരുതരം ഭരണതന്ത്രമാണ്. ഭരണപരമായ കാര്യക്ഷമതകൊണ്ടുമാത്രം ഒരു പ്രസ്ഥാനവും ദെവീകമായിത്തീരുന്നില്ല. എപ്പിസ്ക്കോപ്പസിക്ക് അതിന്റേതായ ആകർഷണങ്ങളുണ്ട്. അധികാരികൾക്കു നേരെ ഇത്രയേറെ വെല്ലുവിളികുറഞ്ഞ മറ്റൊരു ഭരണസംവിധാനവും ലോകത്തിലില്ല. കാരണം ഇതിൽ മനുഷ്യരെ ഭരിക്കാൻ അവരുടെദെവഭയം എന്ന ഘടകത്തെ ചൂഷണംചെയ്യുകയാണ് ചെയ്യുന്നത്. അതിനാൽ എപ്പിസ്ക്കോപ്പസിയിൽ നേതാക്കൾക്ക് അധികാരത്തിന്റെയും അംഗീകാരത്തിന്റെയും സുഖംകൂടും. പക്ഷെ സാധാരണവിശ്വാസികളാണ് അതിന്റെ ദുരന്തംകൂടുതലായി അനുഭവിക്കുന്നത്. എപ്പിസ്ക്കോപ്പസിയുടെ ഏറ്റവുംവളർച്ച പ്രാപിച്ച രൂപമാണ് റോമൻ കത്തോലിക്ക മതംബിഷപ്പുമാരെ അനുസരിക്കുന്നവർ യേശുവിനെ അനുസരിക്കുന്നു. ബിഷപ്പുമാരെ നിന്ദിക്കുന്നവർ യേശുവിനെയും യേശുവിനെ അയച്ചവനെയും നിന്ദിക്കുന്നു (കാറ്റക്കിസം 862) എന്ന് റോമൻ കത്തോലിക്ക മതം പഠിപ്പിക്കുന്നു.

 

എപ്പിസ്ക്കോപ്പസി പ്രകാരമുള്ള മതചട്ടക്കൂടിന്റെഅടിസ്ഥാനലക്ഷ്യം സൗകര്യപ്രദമായ അധികാര വിനിയോഗവും ആരാണ് വലിയവൻ എന്ന ചിന്തയും, ഒന്നാമനാകാനുള്ള ആഗ്രഹവുമാണ്. ഞാൻ നിന്നെക്കാൾ ഉയർന്നവനാണെന്നും നീ എന്റെ താഴെയാണെന്നുമുമ ചിന്താഗതിയാണ് എപ്പിസ്ക്കോപ്പൽ ചിന്താഗതിയുടെ കാതൽ.വലിയവരെ മാത്രം ബഹുമാനിക്കുക എന്ന ലോകത്തിന്റെ പ്രവണത ഇതിൽവളരെ പ്രബലമാണ്.

 

എപ്പിസ്കോപ്പസിയിൽ വചനവിരുദ്ധ പാരമ്പര്യവും സിംഹാസനാസക്തിയും സഭാവഴക്കും സമുദായക്കേസും

 

കീഴ്വഴക്കങ്ങളുടെയും മുൻകാലസംഭവങ്ങളുടെയും അടിസ്ഥാനത്തിൽ തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾക്ക് ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുക എന്നത് പാരമ്പര്യവാദികളുടെ അടിസ്ഥാന സ്വഭാവമാണ്. ദെവവചനത്തിന് അർഹിക്കുന്ന പ്രാധാന്യം അവർ കൊടുക്കുന്നില്ല. അവരിൽ പലർക്കും ഇന്ന് യേശുവിനെക്കാൾ വലുത് സിംഹാസനവും പാരമ്പര്യവുമാണ്പൗരോഹിത്യ-സിംഹാസന സ്നേഹം റോമൻ കത്തോലിക്ക സഭയിൽ മാത്രമല്ല. സിംഹാസനത്തോടും പാരമ്പര്യത്തോടുമുള്ള സ്നേഹം ക്രിസ്തുവിന് വിരുദ്ധമായ സാക്ഷ്യത്തിലേക്ക് നയിക്കുമെന്ന് കേരളത്തിലെ ചില സഭാ വഴക്കുകൾ തെളിയിക്കുന്നു.

 

പന്ത്രണ്ട് അപ്പോസ്തലൻമാരിൽ പത്രാസിന് മാത്രമേ സിംഹാസനം ഉള്ളൂ എന്നും അതുകൊണ്ട് ക്രസ്തവസഭയുടെ തലവൻ പത്രാസാണെന്നും റോമൻകത്തോലിക്ക സഭയെപ്പോല യാക്കോബായ സഭയും വിശ്വസിക്കുന്നു. എന്നാൽ പന്ത്രണ്ട് അപ്പോസ്തലൻമാർക്കും സിംഹാസനം ഉണ്ടെന്നും അതുകൊണ്ട് പന്ത്രണ്ട് അപ്പോസ്തലൻമാരും തുല്യരാണെന്നും ഒാർത്തഡോക്സ് വിഭാഗം വാദിക്കുന്നു. ഇൗ തർക്കമാണ് സമുദായക്കേസിന്റെ അടിത്തറ. പാത്രിയാർക്കീസ് ബാവാ എന്ന പദത്തിന് പ്രധാന പിതാവ് എന്നും കാതോലിക്ക ബാവാ എന്ന പദത്തിന്  സാർവ്വത്രിക പിതാവ് എന്നുമാണ് അർത്ഥം (നവീകരണം, മാർച്ച് 2003, പേജ് 8).

 

ശ്ലെഹീക സിംഹാസനം എന്നതിന്റെ അർത്ഥം എന്താണ്? അപ്പോസ്തോലിക കാലത്ത് ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും, അന്നറിയപ്പെട്ട പ്രധാന കേന്ദ്രങ്ങളിലെല്ലാം സുവിശേഷം അറിയിക്കപ്പെട്ടു. ഏഷ്യയിൽ അന്തേ്യാഖ്യാ, യൂറോപ്പിൽ റോം, ആഫ്രിക്കയിൽ അലക്സന്ത്രിയ എന്നിവയ്ക്ക് പ്രതേ്യക പ്രാധാന്യം ആരംഭം മുതൽതന്നെ ഉണ്ടായിരുന്നു. ഏതു കീപ്പാമേൽ സഭ പണിയപ്പെട്ടുവോ, അതിന്റെ ഭരണച്ചുമതല ആർക്കു ഭരമേൽപ്പിക്കപ്പെട്ടുവോ, അതു വി. പത്രാസിനോടു ബന്ധപ്പെട്ടവയാണ്; മുമ്പു പറഞ്ഞ വിശ്വാസകേന്ദ്രങ്ങളും. .ഡി. 37- അന്തേ്യാഖ്യായിലും തുടർന്ന് റോമിലും വി. പത്രാസ് സിംഹാസനം സ്ഥാപിച്ചതുമൂലം സഭക്ക് വി. പത്രാസിന്റെ സിംഹാസനം എന്ന മറ്റാർക്കുമില്ലാത്ത മാഹാത്മ്യം കെവന്നു. വി. പത്രാസിന്റെ ശിഷ്യനായിരുന്ന മാർ മർക്കോസിന്റെ പ്രവർത്തനം മൂലം അലക്സാന്ത്ര്യായ്ക്കും ഇൗ മഹത്തായ സ്ഥാനം സിദ്ധമായി. ആദ്ധ്യാത്മികമായും സഭാചരിത്രത്തിലും ശ്ലെഹീക സിംഹാസനം എന്ന പദത്തിന് ഇരിപ്പിടം എന്നല്ല അർത്ഥം.. വി. പത്രാസിന്റെ സിംഹാസനം എന്നു പറഞ്ഞാൽ വി. പത്രാസ് മുതൽ ഇന്നു വരെ ഇടമുറിയാതെയുള്ള പിൻഗാമിത്തം എന്നാണർത്ഥം. ഇന്നു ഭാഗ്യമോടെ വാഴുന്ന മാർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ വി. പത്രാസിന്റെ 143-ാം പിൻഗാമി എന്നു രേഖാമൂലം കാണിക്കുവാൻ യാക്കോബായ സുറിയാനി സഭയ്ക്കു കഴിയും. അങ്ങനെ വി. യോഹന്നാനിൽ നിന്നോ, വി. തോമ്മാശ്ലീഹായിൽനിന്നോ ഇടമുറിയാതെ പിൻഗാമികളുടെ നാമങ്ങൾ കാണിക്കുവാൻ സാദ്ധ്യമല്ലെങ്കിൽ അവരുടെ പേരു ചേർത്ത് സിംഹാസനം എന്നു വയ്ക്കുന്നത് അർത്ഥവത്താണോ എന്നു ചിന്തിക്കേണ്ടതല്ലേ?.. വി. സിംഹാസന ബന്ധത്തിന്റെ ആരംഭം നമ്മുടെ പൂർവ്വീകർ കാണുന്നത് .ഡി. 345- അത്ര (മലയാള മനോരമ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പാത്രിയർക്കാദിനാഘോഷം, ഫെബ്രുവരി 22, 2003. പേജ് 7).

 

കർത്താവ് സ്ഥാപിച്ച്, ശ്ലീഹന്മാരിൽ തലവനായ . പത്രാസിൽ അധിഷ്ഠിതമായ സഭയാണ് യാക്കോബായ സുറിയാനി ഒാർത്തഡോക്സ് സഭ. . പത്രാസ് ശ്ലീഹാ .. 37 അന്തോക്യ സിംഹാസനം സ്ഥാപിച്ചു. അന്നുമുതൽ ഇന്നോളം ഇൗ . ശ്ലെഹിക സിംഹാസനത്തിൻ കീഴിൽ സഭാമക്കൾ അതിതീഷ്ണമായ വിശ്വാസത്തോടെ സഭയിൽ നിലനിൽക്കുന്നു. .. 52 വി. തോമാശ്ലീഹാ ക്രിസ്തീയവിശ്വാസം ഇന്ത്യയിൽ പ്രചരിപ്പിക്കുകയും സഭയെ ഭാരതത്തിലേക്ക് വിപുലീകരിക്കുകയും ചെയ്തു. A.D. 325 കൂടിയ നിഖ്യാ സൂന്നഹദോസ് അന്തേ്യാഖ്യായെ പാത്രിയർക്ക ആസ്ഥാനമായി അംഗീകരിക്കുകയും . അന്തേ്യാഖ്യാ പാത്രിയർക്കീസിനെ കിഴക്കൊക്കെയുടെയും സഭകളുടെ കൂടി പാത്രിയർക്കീസായി ഉയർത്തുകയും ചെയ്തു.. പ്രതിസന്ധിയുടെ നടുവിൽ യാക്കോബ് ബുർദാന സഭയെ ഏകോപിപ്പിച്ച്, നയിച്ച് ശക്തീകരിച്ചു. അന്നു മുതലാണ് സുറിയാനി ഒാർത്തഡോക്സ് സഭ യാക്കോബായ സഭ എന്ന വിളിക്കപ്പെടുവാൻ തുടങ്ങിയത്.. അതാതു കാലങ്ങളിൽ ആവശ്യമനുസരിച്ച് മദ്ധ്യപൂർവ്വ ദേശത്തുനിന്നും പിതാക്കന്മാർ ത്യാഗം സഹിച്ച് മലങ്കരയിൽ വന്ന് സഭയെ മേയിച്ച് ഭരിച്ചിരുന്നു.. 1909 അബ്ദുള്ള പാത്രിയർക്കീസ് ബാവാ കേരളത്തിൽ വന്ന സമയത്ത് അന്ന് മെത്രാപ്പോലീത്ത ആയിരുന്ന മോർ ഗീവർഗീസ് ദിവന്ന്യാസിയോസ് ആറാമൻ പാത്രിയർക്കീസുമായി പിണങ്ങുകയും സുറിയാനി ഒാർത്തഡോക്സ് സഭയിൽ ഒരു പിളർപ്പിന് കാരണമാകുകയും ചെയ്തു. എങ്കിലും ഭൂരിപക്ഷം വിശ്വാസികളും അന്തേ്യാഖ്യാ സിംഹാസനത്തിൻ കീഴിൽ ഉറച്ചുനിന്നു. 1958 വിഘടിച്ചു നിന്നവർ . പാത്രിയർക്കീസ് ബാവായുമായി യോജിപ്പിൽ എത്തിയെങ്കിലും പിന്നീടും അവർ മറുതലിച്ച് സിംഹാസനത്തിൽ നിന്നും വിട്ട് . തോമാശ്ലീഹായുടെ സിംഹാസനമെന്ന പൊള്ളയായ വാദമുഖവുമായി മുന്നോട്ടുപോയി. ഇൗ വിഘടിതവിഭാഗമാണ് ഇന്ന് ഇന്ത്യൻ ഒാർത്തഡോക്സ് എന്ന പേരിൽ സ്വയം ശീർഷകത്തിന് ശ്രമിക്കുന്നത് (ഇന്ത്യയിലെ സുപ്രീം കോടതി തള്ളിയ വാദം). സഭ സ്ഥാപിതമായ കാലം മുതൽക്ക് മലങ്കര സഭക്ക് വേണ്ടി . അന്തേ്യാഖ്യ സിംഹാസനത്തിലെ പിതാക്കന്മാർ നൽകിയ സ്നേഹവും ത്യാഗവും വിലയിരുത്തുമ്പോൾ ഇൗ വിഭാഗത്തിന്റെ മറുതലിപ്പ് സ്വഭാവം അത്യന്തം വേദനാജനകവും ദെവനിഷേധവുമാണ്.. . പരുമല തിരുമേനി.. മാർ ഗ്രിഗോറിയോസ്  1848 ജൂൺ 15 ന് ജനിച്ചു.. 1857 സെപ്തംബർ 26 ന്  കരിങ്ങാച്ചിറ യാക്കോബായ സുറിയാനി ഒാർത്തഡോക്സ് പള്ളിയിൽ വച്ച് പാലക്കുന്നത്ത് മാത്യൂസ് മാർ അത്തനാസേ്യാസ് തിരുമേനിയിൽനിന്നും കോറൂയോ പട്ടവും, 1864 യുയാക്കീം മാർ കൂറിലോസിൽ നിന്നും മ്ശംശോനോ പട്ടവും, തുടർന്ന് കോർ എപ്പിസ്കോപ്പാ പട്ടവും, 1872 ഏപ്രിൽ 7 ന് റമ്പാൻ പട്ടവും സ്വീകരിച്ചു.. 1875-1877 കാലഘട്ടങ്ങളിൽ . പാത്രിയർക്കീസ് ബാവാ കേരളം സന്ദർശിച്ചപ്പോൾ.. 1876 ഡിസംബർ 10 ന് വടക്കൻ പറവൂർ മർത്തോമൻ പള്ളിയിൽ വച്ച്  ഗീവർഗീസ് മാർ ഗ്രഗോറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിക്കുകയും ചെയ്തു. . പത്രാസിന്റെ ശ്ലെഹിക സിംഹാസനത്തിൻ കീഴിൽ  വാണരുളുന്ന . പാത്രിയർക്കീസ് ബാവായോടുള്ള വിധേയത്വവും അനുസരണവും ഭക്തിബഹുമാനാദരവുകളും പ്രഖ്യാപിക്കുകയും ചെയ്തു.. . പത്രാസിന്റെ ശ്ലെഹിക സിംഹാസനത്തോടും അതിൽ ആരൂഢനായിരിക്കുന്ന . പാത്രിയർക്കീസ് ബാവായോടും പരുമല തിരുമേനി കാണിച്ചതായ വിധേയത്വവും ആദരവും അനുസരണവും ഇന്നും വി. സഭ അചഞ്ചലം നിലനിർത്തിപോരുന്നു (മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഒാർത്തഡോക്സ് പള്ളി - ദബായ് രജതജൂബിലി ആഘോഷം, മലയാള മനോരമ 2003 മെയ് 4, പേജ് 11).

Ad Image
Ad Image
Ad Image
Ad Image