മലയാളം/റോമൻ കത്തോലിക്കാ മതം/എപ്പിസ്കോപ്പസിയും ക്രിസ്തുമതവും/



എപ്പസ്ക്കോപ്പസിയിൽ പോപ്പും മെത്രാൻമാരും ത്രീയേക ദെവത്തിന്റെ സ്ഥാനം അവകാശപ്പെടുന്നു: പിതാവ്, നേതാവ്, ആത്മീയഗുരു

റോമൻ കത്തോലിക്കസഭ പോപ്പിന് കൊടുക്കുന്ന സ്ഥാനം യഥാർത്ഥത്തിൽദെവത്തിന് മാത്രം കൊടുക്കേണ്ടതാണ്. ത്രീയേക ദെവത്തിലെ മൂന്ന് ആളുകളുടെയും സ്ഥാനം പോപ്പ് അവകാശപ്പെടുന്നു.

 

മറ്റുള്ളവർ കാണുന്നതിനുവേണ്ടിയാണ് അവർതങ്ങളുടെ പ്രവർത്തികളെല്ലാം ചെയ്യുന്നത്.. എന്നാൽ നിങ്ങൾ റബ്ബീ എന്ന് വിളിക്കപ്പെടരുത്. എന്തെന്നാൽ നിങ്ങൾക്ക്ഒരുഗുരുവേയുള്ളൂ.നിങ്ങളെല്ലാം സഹോദരന്മാരാണ്. ഭൂമിയിൽആരെയും നിങ്ങൾ പിതാവെന്ന് വിളിക്കരുത്. എന്തെന്നാൽ നിങ്ങൾക്ക് ഒരു പിതാവേയുള്ളൂ. സ്വർഗ്ഗസ്ഥനായ പിതാവ്. നിങ്ങൾ നേതാക്കന്മാർ എന്നുംവിളിക്കപ്പെടരുത്. എന്തെന്നാൽ ക്രിസ്തുവാണ് നിങ്ങളുടെഏകനേതാവ്. നിങ്ങളിൽഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.. നിങ്ങൾ മനുഷ്യരുടെ മുമ്പിൽ സ്വർഗ്ഗരാജ്യംഅടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ല; പ്രവേശിക്കാൻ വരുന്നവരെ അനുവദിക്കുന്നുമില്ല.. ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ നിങ്ങൾകടലുംകരയുംചുറ്റിസഞ്ചരിക്കുന്നു. ചേർന്നു കഴിയുമ്പോൾ നിങ്ങൾ അവനെ നിങ്ങളുടെഇരട്ടി നരക സന്തതിയാക്കിത്തീർക്കുന്നു.. നിങ്ങൾതുളസി, ചതകുപ്പ, ജീരകം എന്നിവക്ക് ദശാംശംകൊടുക്കുകയും നിയമത്തിലെഗൗരവമേറിയകാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തതഎന്നിവഅവഗണിക്കുകയുംചെയ്യുന്നു..കൊതുകിനെ അരിച്ചുനീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണ് നിങ്ങൾ.. നിങ്ങൾ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംവെടിപ്പാക്കുന്നു. എന്നാൽ അവയുടെ ഉള്ള്കവർച്ചയും ആർത്തിയും കൊണ്ടു നിറഞ്ഞിരിക്കുന്നു.. നിങ്ങൾവെള്ളയടിച്ച കുഴിമാടങ്ങൾക്ക്സദൃശരാണ്.. ബാഹ്യമായി മനുഷ്യർക്ക് നല്ലവരായികാണപ്പെടുന്ന നിങ്ങൾഉള്ളിൽകാപട്യവും അനീതിയും നിറഞ്ഞവരാണ് (മത്താ 23:5-28).

 

പരിശുദ്ധ പിതാവ് എന്ന സ്ഥാനം അവകാശപ്പെടുന്നതിലൂടെ പിതാവായ ദെവത്തിന്റെ സ്ഥാനവും, സർവ്വസഭയുടെയും നേതാവ് എന്ന സ്ഥാനം അവകാശപ്പെടുന്നതിലൂടെ യേശുവിന്റെസ്ഥാനവും അപഹരിക്കാൻ പോപ്പ് ശ്രമിക്കുന്നു. പോപ്പ് ക്രിസ്തുവിന്റെവികാരിയും, സർവ്വസഭയുടെയുംമേൽ ആർക്കും തടയാനാവാത്ത വിധം ശക്തിയുള്ള പരമാധികാരിയുമാകുന്നു. സകലകത്തോലിക്കരെയും നയിക്കുകയും, പഠിപ്പിക്കുകയുംചെയ്യുന്ന പരമോന്നത ആത്മീയഗുരു പോപ്പാകുന്നു (കാറ്റക്കിസം 882, 891). എന്നാൽ റോമൻ കത്തോലിക്ക മതത്തിന്റെ ഇൗ ചിന്താഗതിബെബിൾ വിരുദ്ധമാണ്. ഇത്തരം വ്യാജമായ അവകാശവാദങ്ങളിലൂടെ പോപ്പ്വാസ്തവത്തിൽ പരിശുദ്ധാത്മാവിന്റെ സ്ഥാനം കെയടക്കാൻ ശ്രമിക്കുകയാണ്. കാരണംഎല്ലാവിശ്വാസികളെയുംസത്യത്തിലേക്ക് നയിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് പരിശുദ്ധാത്മാവാണെന്ന് ബെബിൾവ്യക്തമാക്കുന്നു. യോഹ 14:26 1കൊറി 2:1214. യേശുവാണ് യഥാർത്ഥ സഭയുടെ തലവൻ. കൊളോ 2:10. എപ്പിസ്കോപ്പസിയിൽ പോപ്പ്, മെത്രാന്മാർ എന്നിവരാണ് തലവന്മാർ. സഭയുടെതലയുംതലവനും എപ്പോഴുംയേശു മാത്രമാണ്. സാർവ്വത്രിക സഭയുടെ കാണപ്പെടുന്ന തലവൻ പോപ്പാണെന്ന് റോമൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നു (കാറ്റക്കിസം 669, 882, 936). കാണപ്പെടുന്ന തലവനും കാണപ്പെടാത്ത തലവനും എന്ന വിഭജനം തന്നെ അനാവശ്യവും അപകടകരവുമാണ്. ഇത്തരംവിഭജനത്തിന്റെ ഫലമായികാണപ്പെടുന്ന തലവൻ കാണപ്പെടാത്ത തലവനെക്കാൾകൂടുതൽ യഥാർത്ഥമായും പ്രസക്തമായും സാധാരണക്കാർക്ക് അനുഭവപ്പെടുന്നു. അങ്ങനെ ഒരു മനുഷ്യൻ ദെവത്തിന്റെസ്ഥാനം അപഹരിക്കുവാൻ ഇടയാകുന്നു.

 

ജീവിച്ചിരിക്കുന്ന ചിലരെ ദെവത്തെപ്പോലെയാക്കുന്ന എപ്പിസ്കോപ്പസി പുതിയ നിയമവിരുദ്ധമാണ് ക്രിസ്തീയമല്ല. സഭകളിലുള്ള രാജകീയ മെത്രാൻ-പൗരോഹിത്യ സ്ഥാനാരോഹണ പ്രവണത വ്യക്തിപൂജയും സാത്താനീയ ആരാധനയുമാണ്

 

അനേകർ എപ്പിസ്ക്കോപ്പസി സ്വീകരിച്ചുകൊണ്ട്വളരെ സങ്കീർണ്ണമായരീതിയിൽ ലോകത്തിന് കീഴടങ്ങി. ലോകത്തിന്റെ മുമ്പിൽ കൂടുതൽഅംഗീകാരം ലഭിച്ചാൽകാര്യങ്ങൾ എളുപ്പത്തിൽ നേടിയെടുത്ത് ദെവത്തെ സഹായിക്കാം എന്നതായിരിക്കാം പലരുടെയുംചിന്ത. പലരുംസ്വീകരിച്ചിരിക്കുന്ന സ്ഥാനപ്പേരുകൾ ദെവദൂഷണപരമാണ്. റവറണ്ട് ഫാദർറെറ്റ് റവറണ്ട്, മോസ്റ്റ്ഒാണേർഡ് ഫാദർ ഇൻ ഗോഡ്, മോസ്റ്റ്റവറണ്ട്ഡോക്ടർ.. ഇത്തരംസ്ഥാനപ്പേരുകൾ യേശുക്രിസ്തുവിന്റെ ദാസരായ ആർക്കും ചേരുന്നതല്ല, സ്വീകരിക്കുകയുമില്ല. സഭയുടെ നിലനിൽപിനും സുവിശേഷീകരണത്തിനും എന്ന ന്യായീകരണത്തിന്റെ മറവിൽദെവദൂഷണപരമായ സ്ഥാനപ്പേരുകൾ സ്വീകരിക്കുന്നത്തികച്ചും തെറ്റാണ്. ബെബിളിൽ ഇത്തരം പദവികൾ നൽകിയിരിക്കുന്നത് ഉത്തരവാദിത്വനിർവ്വഹണത്തിന് വേണ്ടിയാണ്. അല്ലാതെ മനുഷ്യരെ തമ്മിൽ ആരാണ് ഉയർന്നവൻ ആരാണ്താണവൻ എന്ന രീതിയിൽ ചിന്തിപ്പിക്കാനല്ല. കണ്ണാണോ ചെവിയാണോ കൂടിയത് എന്ന രീതിയിലുള്ള ചിന്താഗതി സഭാശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് നല്ലതല്ല എന്നുമാത്രമല്ല, ബെബിൾ വിരുദ്ധവുമാണ്.

 

ക്രിസ്തുവിന്റെ സഭയിൽ ചിലകാര്യങ്ങളെങ്കിലുംരഹസ്യമായി, ഏകാധിപത്യപരമായി ചെയ്യാൻ പാടില്ല. യേശുവിന് രഹസ്യങ്ങളൊന്നുമില്ലായിരുന്നു. യോഹ 18:19-21 അതിനാൽ നിഗൂഢമായ രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കുന്ന രീതി ക്രിസ്തീയമല്ലെന്ന് മനസിലാക്കാം. സുവിശേഷത്തിന്റെ പ്രവർത്തനങ്ങൾ എല്ലാം പരസ്യമാണ്. എന്നാൽ അസത്യത്തിന്റെ പ്രവർത്തനമെല്ലാം നിഗൂഢവും രഹസ്യവുമാണ്.

 

എന്താണ് സഭ, സഭയുടെ അംഗീകാരമെന്നത് ആരുടെ അംഗീകാരമാണ്, എന്നീകാര്യങ്ങൾ നാം ചിന്തിക്കേണ്ടതുണ്ട്. സഭ എന്നത് വിശ്വാസികളുടെ കൂട്ടമാണ്. അല്ലാതെ നേതാക്കളുടെ കൂട്ടമല്ല. എന്നാൽ പലപ്പോഴും തന്ത്രശാലികളായ നേതാക്കൾ മനഃപൂർവ്വം ജനങ്ങളെ അറിയിക്കാതെ എടുക്കുന്ന തങ്ങളുടെ തീരുമാനങ്ങൾ സഭയുടെ തീരുമാനങ്ങളാണ്എന്ന് പറഞ്ഞ് വെള്ളയടിച്ചു കാണിക്കാറുണ്ട്. എല്ലാ തീരുമാനങ്ങളും എല്ലാ വിശ്വാസികളെയും അറിയിച്ചിട്ടു എടുക്കുക സാദ്ധ്യവുമല്ല.

Ad Image
Ad Image
Ad Image
Ad Image