മലയാളം/റോമൻ കത്തോലിക്കാ മതം/എപ്പിസ്കോപ്പസിയും ക്രിസ്തുമതവും/ പത്രാസിന്റെ മുഖ്യത്വം എന്ന വചനവിരുദ്ധമായ പ്രമാണത്തിൽ അധിഷ്ഠിതമാണ ്എപ്പിസ്കോപ്പസി



പത്രാസിന്റെ മുഖ്യത്വം എന്ന വചനവിരുദ്ധമായ പ്രമാണത്തിൽ അധിഷ്ഠിതമാണ ്എപ്പിസ്കോപ്പസി

റോമൻ കത്തോലിക്ക ചിന്തപ്രകാരം യേശു പത്രാസിനെ അപ്പൊസ്തലന്മാരുടെയും സാർവ്വത്രികസഭയുടെയുംതലവനായി നിയമിച്ചു; അപ്പൊസ്തലന്മാർതങ്ങളുടെ പിൻഗാമികളായി ബിഷപ്പുമാരെ നിയമിച്ചു; പത്രാസിന്റെ പിൻഗാമി റോമിലെ ബിഷപ്പായ പോപ്പാണ്. അപ്പൊസ്തലന്മാരിൽ പ്രമുഖൻ പത്രാസാണെന്നും, പോപ്പ് പത്രാസിന്റെ പിൻഗാമിയാണെന്നും റോമൻ കത്തോലിക്ക സഭ വാദിക്കുന്നു. എന്നാൽ ഇൗ അനുമാനങ്ങളെല്ലാംവാസ്തവത്തിൽ സത്യവിരുദ്ധമാണ്. പത്രാസിന്റെ പ്രാമുഖ്യം പുതിയനിയമ ഉപദേശത്തിലോ, അനുഭവത്തിലോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യേശു പത്രാസിനെ അപ്പൊസ്തലന്മാരുടെയും സാർവ്വത്രികസഭയുടെയും തലവനായി നിയമിച്ചിട്ടില്ല. പത്രാസ്അപ്പൊസ്തലന്മാരുടെയോ സഭയുടെയോതലയോതലവനോ ആയിരുന്നില്ല.

 

അപ്പൊസ്തലന്മാരിൽ പ്രമുഖൻതാനാണെന്ന് പത്രാസുഅവകാശപ്പെട്ടിട്ടില്ലെന്ന് വ്യക്തമാണ്. കൂട്ടുമൂപ്പൻ എന്ന രീതിയിലാണ് പത്രാസ്സ്വയംഅവതരിപ്പിക്കുന്നത്. 1പത്രാ 5:1-9 നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാന്‍ പ്രബോധിപ്പിക്കുന്നതു 2നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിന്‍ കൂട്ടത്തെ മേയിച്ചുകൊള്‍വിന്‍ . നിര്‍ബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മന:പൂര്‍വ്വമായും ദുരാഗ്രഹത്തോടെയല്ല3ഉന്മേഷത്തോടെയും ഇടവകകളുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിന്‍ കൂട്ടത്തിന്നു മാതൃകകളായിത്തീര്‍ന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിന്‍ . 4എന്നാല്‍ ഇടയശ്രേഷ്ഠന്‍ പ്രത്യക്ഷനാകുമ്പോള്‍ നിങ്ങള്‍ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും. 5അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്‍ക്കും കീഴടങ്ങുവിന്‍ . എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍ ദൈവം നിഗളികളോടു എതിര്‍ത്തുനിലക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നലകുന്നു6അതുകൊണ്ടു അവന്‍ തക്കസമയത്തു നിങ്ങളെ ഉയര്‍ത്തുവാന്‍ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിന്‍ . 7അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേല്‍ ഇട്ടുകൊള്‍വിന്‍ . 8നിര്‍മ്മദരായിരിപ്പിന്‍ ; ഉണര്‍ന്നിരിപ്പിന്‍ ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു. 9ലോകത്തില്‍ നിങ്ങള്‍ക്കുള്ള സഹോദരവര്‍ഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകള്‍ തന്നേ പൂര്‍ത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തില്‍ സ്ഥിരമുള്ളവരായി അവനോടു എതിര്‍ത്തു നില്പിന്‍. അതിനാൽ പത്രാസിന്റെ യഥാർത്ഥ അനുകാരികൾആരുംഅപ്പൊസ്തലിക പിന്തുർച്ച അവകാശപ്പെടില്ല. പത്രാസിന്റെ ലേഖനപ്രകാരം നീങ്ങിയാൽകത്തോലിക്ക സഭക്ക് നിലനിൽക്കുവാൻ സാധിക്കുമോ? പത്രാസിന്റെ ലേഖനങ്ങളെങ്കിലും കത്തോലിക്ക പണ്ധിതരുടെവ്യാഖ്യാന നിയന്ത്രണംകൂടാതെ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ മാത്രം മനസിലാക്കാൻ ജനങ്ങളെ അനുവദിക്കാമോ?

 

സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ക്രിസ്തു എന്ന അടിസ്ഥാനത്തിന്മേലാണ്. അല്ലാതെ പത്രാസിന്മേലല്ല മത്താ 16:18-20 18നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു. 19സ്വര്‍ഗ്ഗ രാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു. 20പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു. 1കൊറി 3:11 യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാന്‍ ആര്‍ക്കും കഴികയില്ല. 12ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരുംഎഫേ 2:19-22 19ആകയാല്‍ നിങ്ങള്‍ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ. 20ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു. 21അവനില്‍ കെട്ടിടം മുഴുവനും യുക്തമായി ചേര്‍ന്നു കര്‍ത്താവില്‍ വിശുദ്ധമന്ദിരമായി വളരുന്നു. 22അവനില്‍ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാല്‍ ഒന്നിച്ചു പണിതുവരുന്നു. പത്രാസിനെപ്പോലെതന്നെ മറ്റ് അപ്പൊസ്തലന്മാരും സഭയുടെഅടിസ്ഥാന കല്ലുകളാകുന്നുഎന്ന്എഫേ 2:20വ്യക്തമാക്കുന്നു. വെളി 21:14 14നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതില്‍ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു. 

 

യേശുവിന്റെ സത്യസഭ ഏതാണ്? യേശുവിന്റെസത്യസഭയുടെ തലവൻ ആരാണ് - യേശുവോ, പത്രാസോ? യാക്കോബിന് പത്രാസിനെക്കൾ അധികാരംകുറവല്ലായിരുന്നുഎന്ന്ബെബിൾഅപ്പൊ. പ്രവൃ.15:13-19; ഗലാ 2:1-10 വ്യക്തമാക്കുന്നു. പത്രാസ്അപ്പൊസ്തലന്മാരുടെതലവനാണ് എന്ന വാദംശരിയല്ല. ജെറുസലേമിലെസഭയുടെതൂണുകളായിയാക്കോബിനെയും, പത്രാസിനെയും, യോഹന്നാനെയുമാണ് എടുത്തു പറഞ്ഞിരിക്കുന്നത്. ഗലാ 2:6-9 പത്രാസിന്റെ പേര് രണ്ടാമത് മാത്രമാണ് കൊടുത്തിരിക്കുന്നത്. ഇതിൽ നിന്നും പൗലോസ് പത്രാസിനെ സാർവ്വത്രിക സഭയുടെ തലവനായോ, ഇൗ നേതാക്കളെസാർവ്വത്രികസഭയുടെ അധികാരശ്രണിയിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ എന്നിങ്ങനെയോ പരിഗണിച്ചിട്ടില്ല എന്നും വ്യക്തമാകുന്നു. അപ്പൊ. പ്രവൃ 15:7-21 ജെറുസലേം കൗൺസിലിൽ തീരുമാന പ്രഖ്യാപനം നടത്തുന്നത്യാക്കോബാണ് എന്ന കാര്യവും ശ്രദ്ധിക്കുക.

 

ഗലാ 2:1-11 പത്രാസിന്റെ തെറ്റുകൾ പൗലോസ് ശകാരിക്കുകയും തിരുത്തുകയും ചെയ്തതിൽനിന്ന് പത്രാസിന് അപ്രമാദിത്വം ഇല്ലായിരുന്നു എന്ന് തെളിയുന്നു. കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം എല്ലാ അപ്പൊസ്തലന്മാർക്കു മാത്രമല്ല എല്ലാ വിശ്വാസികൾക്കും നൽകപ്പെട്ടിരിക്കുന്നു എന്ന് മർക്കോ 16:15-20; ലൂക്കാ 24:49; യോഹ 14:12; 20:22-23; അപ്പൊ. പ്രവൃ. 1:8; 2:43; ജെറ 1:10 നിന്ന് വ്യക്തമാകുന്നു. പാപംമോചിക്കാനുള്ള അധികാരംദെവത്തിന് മാത്രമുള്ളതാണ്. അത് ദെവം ഒരു മനുഷ്യനും കൊടുത്തിട്ടില്ല. തനിക്കും ലഭിച്ചിട്ടില്ലഎന്ന് പത്രാസ് പിന്നീട് അപ്പൊ. പ്രവൃ. 8:4-24വ്യക്തമാക്കുന്നു. പാപമോചനത്തിനായി അനുതപിച്ച് കർത്താവിനോട് പ്രാർത്ഥിക്കണമെന്നാണ് പത്രാസ്അപ്പൊ. പ്രവൃ. 8:22-23 പറഞ്ഞിരിക്കുന്നത്.

 

പത്രാസ് റോം സന്ദർശിച്ചതായി ബെബിൾപരമായോ, ചരിത്രപരമായോയാ തൊരുതെളിവുമില്ല. പത്രാസ് യഹൂദരുടെഇടയിലും പൗലോസ്വിജാതീയരുടെ ഇടയിലും പ്രവർത്തിച്ചുഎന്നു ന്യായമായും അനുമാനിക്കാം. അങ്ങനെയെങ്കിൽ വിജാതീയസഭയായ റോമിൽ പത്രാസല്ല പൗലോസാണ് പ്രവർത്തിച്ചിട്ടുള്ളത്. പൗലോസിന്റെ റോമാലേഖനത്തിൽ നിന്നും പൗലോസിന് മുമ്പ് മറ്റൊരു അപ്പൊസ്തലൻ റോംസന്ദർശിച്ചിട്ടില്ല എന്നും, റോമിലെസഭക്ക് പൗലോസി നോടാണ് പരിചയമുണ്ടായിരുന്നത് എന്നും, പത്രാസ് കാലഘട്ടത്തിൽ റോമിലുണ്ടായിരിക്കുകയോ അവിടെ സഭ സ്ഥാപിക്കുകയോ ചെയ്തിരുന്നെങ്കിൽ പൗലോസ്തന്റെ ലേഖനത്തിൽതീർച്ചയായും പത്രാസിനെ വന്ദനം ചെയ്യുമായിരുന്നു എന്നും റോമ 15:23; 1:9-15; 15:18-32; 16:1-23വ്യക്തമാകുന്നു. പത്രാസ് റോമിലായിരുന്നു എന്ന് ചിലർഅവകാശപ്പെടുന്ന കാലഘട്ടത്തിൽ പത്രാസ് ഇസ്രായേലിൽ ആയിരുന്നു എന്നതിന് ബെബിളിൽഅപ്പൊ 2; 3-6; 9-12; ഗലാ 1-2തന്നെ സൂചനകളുണ്ട്.

 

ഇതിൽനിന്നെല്ലാം പത്രാസ്അപ്പൊസ്തലന്മാരുടെ പരമോന്നത നേതാവായിരുന്നില്ല എന്നും യേശു മാത്രമായിരുന്നു അപ്പൊസ്തലന്മാരുടെ തലവൻ എന്നും വ്യക്തമാകുന്നു. യോഹ 13:13 നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു; ഞാന്‍ അങ്ങനെ ആകകൊണ്ടു നിങ്ങള്‍ പറയുന്നതു ശരി. 14കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാല്‍ കഴുകി എങ്കില്‍ നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാകുന്നു. മുഖ്യത്വം യേശു മാത്രംഅർഹിക്കുന്നതാണ്.

 

എപ്പിസ്ക്കോപ്പസിയുടെ മാതാവും മാതൃകയുമായ പേപ്പസിയുടെഅടിസ്ഥാന അനുമാനങ്ങൾ സത്യവിരുദ്ധമാണ്. ദെവമല്ലാത്ത പലതിന്റെയും അടിസ്ഥാനത്തിൽ സ്ഥാപിതമായിരിക്കുന്ന പ്രസ്ഥാനമാണ് പേപ്പൽ എപ്പിസ്കോപ്പസി. മാനുഷിക പാരമ്പര്യങ്ങളുടെയും, ചിന്തകളുടെയും ഭാവനകളുടെയും, പുണ്യവാളന്മാരുടെ ശാരീരിക അവശിഷ്ടങ്ങളുടെയും, പെരുന്നാളുകളുടെയും അടിസ്ഥാനത്തിൽ ഉയർന്നുവരുന്ന ഒരു പ്രത്യയശാസ്ത്രമാണ് പേപ്പൽ എപ്പിസ്കോപ്പസി. യഥാർത്ഥ ക്രിസ്തീയതയെ ദുരുപയോഗിച്ച് അധഃപതിപ്പിച്ചാണ് ഇത്തരം സ്ഥിതിവിശേഷങ്ങൾ  സംജാതമാക്കുന്നത്ഇന്നത്തെ എല്ലാഎപ്പിസ്കോപ്പസികളും ക്രിസ്തുവല്ലാത്ത അടിസ്ഥാനങ്ങളിന്മേൽ പണിയപ്പെട്ടിരിക്കുന്നു. ക്രമേണഅത്തരം ക്രിസ്തുവല്ലാത്ത അടിസ്ഥാനങ്ങൾ അവർക്ക് ക്രിസ്തുവിനെക്കാൾ കൂടുതൽ യഥാർത്ഥ്യമായിത്തീരുന്നു.

 

പോപ്പിന്റെ സർവ്വാധികാരത്തിന് അടിസ്ഥാനം

 

റോമാസഭയുടെ ഉപദേശപ്രകാരം സഭയുടെ ശ്രഷ്ഠ മഹാപുരോഹിതൻ പാപ്പായാണ്. പാപ്പാ എന്ന പദത്തിന്റെ അർത്ഥം പിതാവെന്നോ പിതാക്കന്മാരുടെ പിതാവ് എന്നൊ ആണ്. ഭൂമിയിൽ ആരേയും പിതാവ് എന്നു വിളിക്കരുത്. ഒരുത്തൻ അത്ര നിങ്ങളുടെ പിതാവ്. സ്വർഗ്ഗസ്ഥൻ തന്നെ (മത്താ. 3:9) എന്ന വചനത്തെ അവർ ഗൗനിക്കുന്നില്ലഇൗ വാക്യത്തിന്റെ അർത്ഥം വിശ്വാസത്തിൽ കൂട്ടുസഹോദരരായവരിൽ ആരേയും പിതാവ് എന്ന് സ്ഥാനത്തേക്കുയർത്തി പിതാവ് എന്ന് വിളിക്കരുത് എന്നാണ്. എന്നാൽ റോമാ സഭ ഇൗ ദെവിക ഉപദേശത്തിനു കടകവിരുദ്ധമായി വചനവിരുദ്ധമായി ചിലരെ ഫാദർ, പിതാവ്, പാപ്പാ എന്ന് വിളിക്കുന്നു. പിൽക്കാലത്ത് പോപ്പിന്റെ അധികാരം വർദ്ധിച്ചപ്പോൾ വചനത്തിൽ ദെവത്തിന് മാത്രം നൽകിയിരിക്കുന്ന പല ശ്രഷ്ഠനാമവിശേഷണങ്ങളും പോപ്പിന് നൽകപ്പെട്ടു. മനുഷ്യനെ ദെവത്തെപ്പോലെയാക്കി ദെവമാക്കുന്ന ഇത്തരം പ്രവണത ദെവദൂഷണപരമാണ്.

 

പോപ്പിന്റെ സർവ്വാധിപത്യം സ്ഥാപിക്ക പ്പെട്ടിരിക്കുന്നതു തെറ്റായ ഉപദേശങ്ങളിലാണ്

 

പോപ്പിന്റെ സർവ്വാധിപത്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നതു: യേശുക്രിസ്തു തന്റെ സഭയെ പത്രാസെന്ന അടിസ്ഥാനത്തിന്മേൽ പണിയുന്നു എന്നും, പത്രാസ് പൗലോസ് സ്ഥാപിച്ച റോമാസഭയിലെ ബിഷപ്പായിരുന്നു എന്നും, മാർപാപ്പാമാർ പത്രാസിന്റെ പിൻഗാമികളാണെന്നുമുള്ള ബെബിളിൽ അടിസ്ഥാനമില്ലാത്ത 3 തെറ്റായ ഉപദേശങ്ങളിലാണ്. എന്നാൽ യേശുക്രിസ്തു തന്റെ സഭയെ പണിയുന്നത് പത്രാസിന്റെമേലല്ല. മാത്രവുമല്ല പത്രാസ് അപ്പോസ്തലന്മാരുടെ നിത്യനേതാവുമല്ല. നീ പത്രാസ് ആകുന്നു: ഇൗ പാറമേൽ ഞാൻ എന്റെ സഭയെ പണിയും (മത്താ. 16:18) എന്ന ബെബിൾ വാക്യത്തിൽ പത്രാസ് എന്ന പദത്തിനു പാറ എന്നാണർത്ഥമെന്നും ഇൗ പാറ പത്രാസാണെന്നും, അതിനാൽ ക്രിസ്തു തന്റെ സഭയെ പത്രാസിൻമേൽ പണിയുന്നു എന്നുമുള്ള കത്തോലിക്ക വാദം തെറ്റാണ്. വാസ്തവത്തിൽ വചനപ്രകാരം നോക്കിയാൽ കർത്താവിന്റെ സഭ പണിയപ്പെടുന്നത് പത്രാസെന്ന പാറക്കഷണത്തിന്മേലല്ല, പ്രത്യുത യേശുക്രിസ്തുവെന്ന പാറ മേലാണെന്നാണ് ബെബിൾ പഠിപ്പിക്കുന്നത്. ഗ്രീക്കിൽ നീ പെട്രാസു ആകുന്നു: ഇൗ പെട്രാമേൽ ഞാൻ എന്റെ സഭയെ പണിയും എന്നാണ്. പെട്രാ എന്ന പദത്തിന്റെ അർത്ഥം പാറ എന്നാണ്. ഇൗ പെട്രാ ക്രിസ്തുവാകുന്നു എന്നു 1 കൊരി 10:4- വ്യക്തമാക്കുന്നു. പട്രാസു എന്ന വാക്കിന് പാറക്കഷണം എന്നാണർത്ഥം. നീ പെട്രാസ് ആകുന്നു, ഇൗ പെട്രാ മേൽ ഞാൻ എന്റെ സഭയെ പണിയും എന്നാണ് യേശു പറഞ്ഞത്. എന്നാൽ ഇൗ പാറ എന്നതു പത്രാസിനെക്കുറിച്ചാണ് യേശു പറഞ്ഞത് എന്ന് റോമാക്കാർ തെറ്റിദ്ധരിപ്പിച്ച് പഠിപ്പിക്കുന്നു. സത്യത്തിൽ പത്രാസിന്റെമേൽ ക്രിസ്തു തന്റെ സഭയെ പണിയുന്നതായി പത്രാസോ അപ്പസ്തോലന്മാരാരെങ്കിലുമോ ഒരിക്കലും ചിന്തിച്ചിട്ടില്ല പഠിപ്പിച്ചിട്ടില്ല എന്നു പത്രാസിന്റെ പ്രസ്താവനയിൽ നിന്നും വ്യക്തമാണ് (1 പത്രാ. 2:4-5).

 

ഇൗ പാറമേൽ - ഏത് പാറമേൽ? സഭയുടെഅടിസ്ഥാനം - യേശുവോ, പത്രാസോ?

 

മത്താ 16:18നീ പത്രാസാണ്ഇൗ പാറമേൽഎന്റെ സഭ ഞാൻ സ്ഥാപിക്കും. ഇവിടെയേശു പരാമർശിക്കുന്ന ഇൗ പാറ പത്രാസാണെന്നും, പത്രാസിന്റെ പിൻഗാമികളാണ് മാർപ്പാപ്പമാരെന്നും, ഇൗ  മാർപ്പാപ്പമാരാണ്സഭയുടെ തലവൻമാരും ഭരണാധികാരികളുംഎന്നും, യേശുവിന്റെ സഭ കത്തോലിക്കസഭ മാത്രമാണെന്നും (കാറ്റക്കിസം 816) ഒക്കെയുള്ള അനേകം തെറ്റായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് റോമൻ കത്തോലിക്കസഭ എന്ന മതം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. പത്രാസാകുന്ന പാറമേലാണ് സഭ പണിയപ്പെടുന്നത് എന്ന് റോമൻ കത്തോലിക്ക എപ്പിസ്ക്കോപ്പസി അവകാശപ്പെടുന്നു (കാറ്റക്കിസം 552, 586, 881).

 

നീ പത്രാസാണ് എന്ന് പറയുന്നിടത്ത് പെത്രാസ് (Petros) എന്ന ഗ്രീക്ക്വാക്കും, ഇൗ പാറമേൽഎന്ന് പറയുന്നിടത്ത് പെട്രാ (Petra) എന്ന ഗ്രീക്ക്വാക്കും ഉപയോഗിച്ചിരിക്കുന്നു. Petros പുല്ലിംഗ പ്രയോഗത്തിൽ പാറക്കഷണം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നു. എന്നാൽ Petra സ്ത്രീലിംഗ പ്രയോഗത്തിൽ പാറ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നു. പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യനെപ്പറ്റി പറയുന്ന മത്തായി 7:24 Petra എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു. അപ്പോൾയേശു പറഞ്ഞതിന്റെഅർത്ഥംനീ പാറക്കഷണംആകുന്നു: ഇൗ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കുംഎന്നാണ്. വാസ്തവത്തിൽഇൗ പാറയേശുവിലുള്ളവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത് എന്ന്ബെബിൾ വ്യക്തമാക്കുന്നു. 1കൊറി 10:4 ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയില്‍നിന്നല്ലോ അവര്‍ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു ആവ 32:3..4 ഞാന്‍ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിന്‍ . 4അവന്‍ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള്‍ ഒക്കെയും ന്യായം; അവന്‍ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന്‍ ; നീതിയും നേരുമുള്ളവന്‍ തന്നേ. സങ്കീ 18:31 യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? സങ്കീ 62:1..2  എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കല്‍നിന്നു വരുന്നു. 2അവന്‍ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവന്‍ തന്നേ; ഞാന്‍ ഏറെ കുലുങ്ങുകയില്ല. 

 

സഭ എന്ന ശരീരത്തിന്റെ തലയേശു മാത്രമാകുന്നു. അല്ലാതെ പത്രാസോ, പത്രാസിന്റെ പിൻഗാമികളെന്ന് പറയപ്പെടുന്ന മാർപാപ്പമാരോ, മെത്രാൻമാരോ അല്ല എന്നും ബെബിൾ വ്യക്തമാക്കുന്നു. എഫേ 1:22 സര്‍വ്വവും അവന്റെ കാല്‍ക്കീഴാക്കിവെച്ചു അവനെ സര്‍വ്വത്തിന്നും മീതെ തലയാക്കി 23എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു. 4:15 സ്നേഹത്തില്‍ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാന്‍ ഇടയാകും.

ബെബിളിൽ പാറ എന്നത്ദെവത്തിനുവേണ്ടി മാത്രം ഉപയോഗിച്ചിരിക്കുന്ന ഭാഷാപ്രയോഗമാണ്. മത്താ 16:13-18 ന്റെ പശ്ചാത്തലംതന്നെ പത്രാസിനെപ്പറ്റിയല്ല, യേശുവിനെക്കുറിച്ചാണ്. യേശുവിന്റെ സ്വഭാവത്തെയും തനിമയെയും കുറിച്ചാണ്ഇവിടെ പ്രതിപാദിക്കുന്നത്. ഭാഗം പൂർത്തിയാകുന്നത് യേശുജീവനുള്ള ദെവത്തിന്റെ പുത്രനായ ക്രിസ്തുവാണ് എന്ന പത്രാസിന്റെ പ്രസ്താവനയോടെയാണ്. ഠയശു യഥാർത്ഥത്തിൽ ദെവപുത്രനാണ്എന്നുള്ള മനുഷ്യരുടെഉൾക്കാഴ്ചയും വിശ്വാസവുംആകുന്ന പാറമേലാണ് ക്രിസ്തുതന്റെ സഭ പണിയുന്നത്. ഇത്തരം ഉൾക്കാഴ്ചയും വിശ്വാസവും മനുഷ്യർക്ക് ലഭിക്കുന്നത് പിതാവായ ദെവത്തിൽനിന്നാണ്. ഇൗ പാറ ക്രിസ്തുവാണെന്ന് പത്രാസ്തന്നെ 1പത്രാ 2:6-8 പറഞ്ഞിട്ടുണ്ട്. ഇൗ പാറ ക്രിസ്തുവാണെന്ന് പൗലോസുംഎഴുതിയിരിക്കുന്നു. റോമ 9:33 1കൊറി 10:4 ക്രിസ്തു എന്ന അടിസ്ഥാനത്തിന്മേലാണ്യഥാർത്ഥ സഭ പണിയപ്പെട്ടിരിക്കുന്നത്. 1കൊറി 3:11; എഫേ 2:20-22.

 

 

പത്രാസ് സ്വർഗരാജ്യത്തിന്റെ താക്കോൽ വാഹകൻ

 

യേശു പത്രാസിനോട്, സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു, നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും: നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും (മത്താ. 16:19) എന്ന് പറഞ്ഞു. എന്നാൽ സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ലഭിച്ചതു പത്രാസിനു മാത്രമാണ് എന്നല്ല വചനം പറയുന്നത് എന്ന് വ്യക്തം. ഇൗ താക്കോൽ ലഭിക്കുന്നവർക്ക് സ്വർഗ്ഗരാജ്യസംബന്ധമായി കെട്ടുവാനും അഴിപ്പാനും അധികാരം ലഭിക്കുന്നു എന്നാണർത്ഥം. ഇൗ അധികാരം യേശു മറ്റു അപ്പോസ്തലന്മാർക്കും നൽകി എന്ന് മത്തായി 18:18- വ്യക്തം. നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും: നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും, എന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു. അതിനാൽ ഇൗ അധികാരം പത്രാസിനുമാത്രമല്ല എന്നും എല്ലാ സത്യവിശ്വാസികൾക്കുമുള്ളതാണെന്നും വ്യക്തം. സ്വർഗ്ഗവും സ്വർഗ്ഗരാജ്യവും ഒന്നല്ല എന്ന കാര്യവും ഒാർക്കണം. സ്വർഗ്ഗരാജ്യം വളരുകയും പുളിക്കുകയും ചെയ്യും. എന്നാൽ സ്വർഗ്ഗം വളരുകയും പുളിക്കുകയുമില്ല. അതുകൊണ്ട് യേശു പറഞ്ഞ സ്വർഗ്ഗരാജ്യഉപമകൾ സ്വർഗ്ഗത്തെയല്ല സ്വർഗ്ഗരാജ്യമായ സഭയെ സംബന്ധിക്കുന്നതാണ്. സ്വർഗ്ഗരാജ്യമായ സഭയിലേക്കു ആളുകളെ പ്രവേശിപ്പിക്കുന്ന സുവിശേഷം എന്ന താക്കോലാണ് പ്രമേയം. ഇൗ സുവിശേഷ താക്കോൽ ഉപയോഗിച്ച് പത്രാസ് പെന്തക്കോസ്തുനാളിൽ 3000 പേരെ പൂട്ട് തുറന്ന് സ്വതന്ത്രമാക്കി സഭയിലേക്ക് ചേർത്തു. ഇത്തരം അധികാരം സുവിശേഷം വിശ്വസിക്കുന്ന എല്ലാ വിശ്വാസിക്കും ലഭ്യമാണ്്. അതിനാൽ സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷതാക്കോൽ സ്വർഗ്ഗത്തിന്റെ താക്കോലാണെന്നും അതു പത്രാസിനും പത്രാസിന്റെ പിൻഗാമികൾക്കും മാത്രമാണെന്നും വാദിച്ചുകൊണ്ട് പോപ്പ് ചില താക്കോലുകൾ പിടിച്ചുകാണിച്ച് ജനത്തെ ഒതുക്കാറുണ്ട്ഇൗ താക്കോലുകൾ പത്രാസിൽ നിന്ന് ലഭിച്ചതല്ല എന്നു വ്യക്തം

 

സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ എന്ന സുവിശേഷം പത്രാസിന്റെ കെവശം മാത്രമോ?

 

മത്താ 16:19 സ്വര്‍ഗ്ഗ രാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു. 20പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു.; താക്കോൽ പരമോന്നത അധികാരത്തെ പ്രതിനിധീകരിക്കുന്നു എന്നും പത്രാസ് അപ്പൊസ്തലന്മാരുടെയും സഭയുടെയുംതലവനാണ്എന്നും റോമൻ കത്തോലിക്ക എപ്പിസ്ക്കോപ്പസി പഠിപ്പിക്കുന്നു (കാറ്റക്കിസം 552-553,  1444-1445). എന്നാൽ അവർക്ക് ഇതിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കാൻ മറ്റ് ബെബിൾഭഭാഗങ്ങൾ ഒന്നുമില്ല. വാസ്തവത്തിൽ പത്രാസ്മ റ്റ് അപ്പൊസ്തലന്മാരുമൊത്ത്രക്ഷയുടെ വാതിൽ യഹൂദർക്കും (അപ്പൊ. പ്രവൃ. 2:14-36), സമറിയക്കാർക്കും (അപ്പൊ. പ്രവൃ. 8:4-25), വിജാതീയർക്കുമായിതുറന്നു (അപ്പൊ. പ്രവൃ. 9:32-10:48). ഇവിടം കൊണ്ട് മേൽപ്പറഞ്ഞ വചനഭാഗത്തിന്റെ (മത്താ 16:19) അർത്ഥം പൂർത്തീകരിക്കപ്പെടുന്നു. നേരെമറിച്ച് മത്താ 16:19 വചനത്തിന്റെ അടിസ്ഥാനത്തിൽ യേശു പത്രാസിനെ പോപ്പാക്കി നിയമനം നൽകി എന്ന് വാദിക്കുന്നവർക്ക് മറുപടിയായി യേശു പത്രാസിനോട് പറഞ്ഞു: സാത്താനേ എന്റെ മുമ്പിൽനിന്ന് പോകൂ. നീ എനിക്ക് പ്രതിബന്ധമാണ്. നിന്റെചിന്ത ദെവീകമല്ല, മാനുഷികമാണ്(മത്താ 16:23).

 

അപ്പോസ്തലന്മാരിൽ പത്രാസിനാണ് പ്രാമുഖ്യമെന്ന ചിന്തയും ബെബിളിന്റെ ഉപദേശമല്ല

 

ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പോസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു (എഫേ. 2:20) എന്നാണ് വചനം. ഇവിടെ പത്രാസിന് മാത്രമായി പ്രതേ്യകസ്ഥാനമില്ല. ക്രിസ്തു കഴിഞ്ഞാൽ പിന്നെ അപ്പോസ്തലന്മാരെല്ലാവരും ഒരുപോലെ പ്രധാനികളാണ്. യോഹന്നാന്റെ ദർശനത്തിൽ നഗരത്തിന്റെ മതിലിനു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പോസ്തോലന്മാരുടെ പേരും ഉണ്ട് (വെളി. 21:14).  അവിടെ പത്രാസിന്റെ അടിസ്ഥാനത്തിന് ഒരു പ്രതേ്യകതയുമള്ലതായി കാണുന്നില്ല. യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നിടുവാൻ ആർക്കും കഴിയില്ല എന്ന് വചനം വ്യക്തമാക്കുന്നു (കൊരി. 3:11). അതു മാത്രമല്ല ബെബിളിൽ ഒരിടത്തും പത്രാസിനു അപ്പോസ്തലന്മാരുടെ ഇടയിൽ പ്രതേ്യകസ്ഥാനം നൽൽകുന്ന വചനങ്ങളില്ല. അപ്രകാരം ആരും മനസിലാക്കിയിട്ടുമില്ല. അതിനാൽ പത്രാസ് അപ്പോസ്തലപ്രമുഖനു സഭയുടെ അടിസ്ഥാനവും ക്രിസ്തുവിന്റെ വികാരിയും ദെവത്തിന്റെ പ്രതിനിധിയുമാണെന്ന റോമാസഭയുടെ ഉപദേശങ്ങൾ പൂർണ്ണമായും വചനവിരുദ്ധമാണെന്ന് വ്യക്തമാകുന്നു. പൗലോസ് സ്ഥാപിച്ച റോമാസഭയിലെ ആദ്യബിഷപ്പായിരുന്നു പത്രാസ് എന്ന വാദത്തിന് യാതൊരു തെളിവുമില്ല. അതിനാൽ അതും വെറും ഉൗഹത്തിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ഉപദേശം മാത്രമാണ് എന്ന് തെളിയുന്നു. യേശുകർത്താവിന്റെ ശിഷ്യന്മാർ പലവിധ കഷ്ടങ്ങൾ സഹിച്ചു സ്ഥിരവാസമില്ലാതെ അലഞ്ഞുനടന്നപ്പോൾ അവരുടെ പിൻഗാമികളായവർ തങ്ങളുടെ ആംഡബരത്തിന് പാവപ്പെട്ട ശിഷ്യരുടെ പിൻഗാമിത്വത്തെ ആശ്രയിക്കുന്നത് വെരുദ്ധ്യമായി നിലനിൽക്കുന്നു.

 

പോപ്പിന്റെ അപ്രമാദിത്വം സിംഹാസനം തൊപ്പി, അംശവടി, പട്ടം വെട്ട്

 

പോപ്പ് സർവ്വാധികാരം അവകാശപ്പെട്ടപ്പോൾ അപ്രമാദിത്വം അഥവാ തെറ്റാവരം കൂടി ഉണ്ടെന്ന് പഠിപ്പിക്കേണ്ടതായി വന്നു. അങ്ങനെ പോപ്പിനും റോമാസഭക്കും ഒരിക്കലും തെറ്റു പറ്റില്ലെന്ന തെറ്റായ പ്രചരണം തുടങ്ങി. ഇവയുടെയെല്ലാം ഉത്ഭവവും ബാബിലോന്യമതത്തിൽ തന്നെയാണ്. തല മൂടിക്കൊണ്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയായ ക്രിസ്തുവിനെ അപമാനിക്കുന്നു എന്നാണ് വചനം (1 കൊരി. 11:14). അപ്പോൾ തൊപ്പിധരിച്ചു തലമൂടി ശുശ്രൂഷിക്കുന്നവർ ക്രിസ്തുവിനെ അപമാനിക്കുകയാണ് ചെയ്യുന്നത്. സഭാ മേലദ്ധ്യക്ഷന്മാർക്ക് തങ്ങളുടെ അധികാര സൂചകമായി അംശവടിയുണ്ട്. അപ്പോസ്തലന്മാരക്കോ ആദിമസഭാമൂപ്പന്മാർക്കോ അധികാരസൂചകമായി ഇത്തരം സർപ്പത്തലയുള്ള അംശവടി ഉണ്ടായിരുന്നില്ല. അവരുടെ അധികാരം യേശുവിന്റെ നാമത്തിലായിരുന്നു. യേശുവിന്റെ നാമത്തിൽ അവർ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. എന്നാൽ ഇപ്പോഴത്തെ പുരോഹിതവർഗ്ഗത്തിന് യേശുവിന്റെ നാമത്തിൽ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിപ്പാൻ കഴിയാതെ വന്നപ്പോൾ തങ്ങളുടെ കുഞ്ഞാടുകളെ ഒതുക്കി വരുതിക്ക് നിർത്തി നിയന്ത്രിക്കാൻ മുതലവായൻ തൊപ്പിയും സർപ്പത്തലയുള്ള വടിയും പിടിക്കുന്നു. അങ്ങനെ അവ ജനത്തിന്റെമേൽ അധികാരസംബന്ധമായ ചില മാന്ത്രികധർമ്മങ്ങൾ നിർവ്വഹിക്കുന്നു. റോമാ പുരോഹിതന്മാരുടെ തലയിൽ വൃത്താകൃതിയിൽ മുടിക്ഷൗരം ചെയ്യുന്ന രീതിക്ക് സൂര്യദേവാരാധകന്മാരായിരുന്ന ബാബിലോന്യ പുരോഹിതന്മാരുടെ തത്തുല്യ ആചാരങ്ങളുമായി സാമ്യമുണ്ട്.

 

 

പ്രധാന ഇടയൻ പോപ്പോ, പത്രാസോ, യേശുവോ?

 

യോഹ 21:16 എന്റെ ആടുകളെ മേയ്ക്കുക എന്ന് യേശു പത്രാസിനോട് പറഞ്ഞതുകൊണ്ട് പത്രാസ് സാർവ്വത്രികസഭയുടെ പരമോന്നത ഇടയനാണ്എന്ന് റോമൻ കത്തോലിക്ക എപ്പിസ്ക്കോപ്പസി പഠിപ്പിക്കുന്നു (കാറ്റക്കിസം 553, 816, 937). എന്നാൽഇത്വെറും പൊള്ളയായ അവകാശവാദമാണ്എന്ന് പത്രാസ് പറഞ്ഞ കാര്യം ശ്രദ്ധിച്ചാൽ മനസിലാകും. പത്രാസ്സ്വയംഒരു കൂട്ടുമൂപ്പൻ എന്ന രീതിയിൽ മാത്രമാണ് പരിചയപ്പെടുത്തുന്നത്. മാത്രമല്ലവിശ്വാസികളുടെമേൽആരെങ്കിലും അധികാരപ്രയോഗം നടത്തുന്നത് വിലക്കുകയും പ്രധാന ഇടയനായിയേശുവിനെ മാത്രംഅംഗീകരിച്ചിരിക്കുകയുംചെയ്തിരിക്കുന്നു. 1പത്രാ 5:1-4 1നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാന്‍ പ്രബോധിപ്പിക്കുന്നതു 2നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിന്‍ കൂട്ടത്തെ മേയിച്ചുകൊള്‍വിന്‍ . നിര്‍ബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മന:പൂര്‍വ്വമായും ദുരാഗ്രഹത്തോടെയല്ല3ഉന്മേഷത്തോടെയും ഇടവകകളുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിന്‍ കൂട്ടത്തിന്നു മാതൃകകളായിത്തീര്‍ന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിന്‍ . 4എന്നാല്‍ ഇടയശ്രേഷ്ഠന്‍ പ്രത്യക്ഷനാകുമ്പോള്‍ നിങ്ങള്‍ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.

Ad Image
Ad Image
Ad Image
Ad Image