മലയാളം/റോമൻ കത്തോലിക്കാ മതം/എപ്പിസ്കോപ്പസിയും ക്രിസ്തുമതവും/ എപ്പിസ്ക്കോപ്പൽ പൗരോഹിത്യം യഥാർത്ഥ പൗരോഹിത്യത്തെ അട്ടിമറിക്കുന്നു



എപ്പിസ്ക്കോപ്പൽ പൗരോഹിത്യം യഥാർത്ഥ പൗരോഹിത്യത്തെ അട്ടിമറിക്കുന്നു

എപ്പിസ്ക്കോപ്പസിയിൽ അപ്പോസ്തോലിക പിന്തുടർച്ചയും പൗരോഹിത്യവും കെവയ്പുവഴി കെമാറ്റം ചെയ്യപ്പെടുന്നു

 

കെവയ്പുദെവശാസ്ത്രം എപ്പിസ്കോപ്പസിയിൽ വളരെ ആഴമായി വേരോടിയിരിക്കുന്നു. ഇൗലോകത്തിൽ അംഗീകാരം ലഭിച്ച ഒരു മെത്രാന് മാത്രമേ കെവയ്പുവഴി മറ്റൊരു മെത്രാനെ വാഴിക്കാനാവൂ. ഒരു മെത്രാന്റെ കെവയ്പുവഴി പുതിയ മെത്രാൻ അപ്പോസ്തലരുടെ പിൻഗാമിയാണ് എന്ന് അവകാശവാദം ഉന്നയിച്ചുതുടങ്ങുകയും ലോകത്തിന്റെ അംഗീകാരം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ലോകത്തിന്റെയും മറ്റു സഭകളുടെയും അംഗീകാരത്തിനായുള്ള ഇൗ ആഗ്രഹം തന്നെ ഇന്നത്തെ എപ്പിസ്കോപ്പസി ദെവീകമല്ല എന്നതിന് തെളിവാണ്. സാത്താൻ ഇത്തരം  വികലമായ എപ്പിസ്കോപ്പസി ദെവശാസ്ത്രം പ്രചരിപ്പിച്ച് ജനങ്ങളുടെ ആത്മീയകണ്ണുകളെ അന്ധമാക്കി ആത്മീയ അട്ടിമറി നടത്തുന്നു.

 

അഭിഷേകവും പൗരോഹിത്യവും ദെവത്തിൽ നിന്ന് നേരിട്ട് മാത്രം

 

ഇന്നത്തെ പുരോഹിതവർഗ്ഗം വിശ്വാസികളുടെ പൗരോഹിത്യത്തെ മോഷ്ടിക്കുന്നു. പുരോഹിതരും പുരോഹിതരല്ലാത്തവരും തമ്മിലുള്ള കൃത്രിമവിഭജനമാണ് എപ്പിസ്കോപ്പസി പൗരോഹിത്യത്തിന്റെ പ്രതേ്യകത. എല്ലായഥാർത്ഥ ക്രിസ്തീയവിശ്വാസികളുംദെവത്തിന്റെ മക്കളുംരാജകീയ പുരോഹിതവർഗ്ഗവുമാണ്. പദവിക്കുചേർന്ന ഉത്തരവാദിത്തവും അവകാശങ്ങളും എല്ലാ വിശ്വാസിക്കും ഉള്ളതാണ്. എന്നാൽചിലർ സാധാരണ വിശ്വാസികൾക്കുമീതേസ്വയംഉയർത്തി തങ്ങൾ മറ്റു പലരെയുംകാൾ മെച്ചപ്പെട്ടവരാണെന്ന ചിന്തയാൽ പുരോഹിതരെന്നും മഹാപുരോഹിതരെന്നും പദവി അവകാശപ്പെടുന്നതുകൊണ്ടു ബഹുഭൂരിപക്ഷം വിശ്വാസികളുടെയും യഥാർത്ഥ പദവിക്ക് കോട്ടംതട്ടുന്നു. ഇത്തരം പ്രാഫഷണൽ പുരോഹിതർ തങ്ങൾതന്നെ പുരോഹിതരുടെ ജോലി ചെയ്തുകൊള്ളാംഎന്നും, വിശ്വാസികൾ അതു ചെയ്യേണ്ടതില്ലെന്നുംഅർത്ഥമാക്കുന്നു. തന്മൂലം സാധാരണ വിശ്വാസികളിൽനിന്നുംദെവം പ്രതീക്ഷിക്കുന്ന പുരോഹിതശുശ്രൂഷ ചെയ്യാൻ അനേകർക്കും ഇന്നുംകഴിയുന്നില്ല. ചുരുക്കത്തിൽ ന്യൂനപക്ഷക്കാരായഇന്നത്തെ പുരോഹിതവർഗ്ഗം ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ പുരോഹിതദൗത്യത്തെ മോഷ്ടിക്കുന്നവരാണ്. അതിനാൽ പുരോഹിതരും പുരോഹിതരല്ലാത്തവരും എന്ന വിഭജനം വളരെതിന്മ നിറഞ്ഞതാകുന്നു. എപ്പിസ്കോപ്പസിക്കാർ പുരോഹിത വർഗ്ഗത്തിൽപ്പെടാത്തവരെ രണ്ടാംതരക്കാരായികാണുന്നു. ഇതിനു ഉദാഹരണമാണ് ഒരു അൽമായ പണ്ധിതനായജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ മലയാളംബെബിളിന് ഇംപ്രിമാത്തൂർ നൽകാൻ മെത്രാന്മാർഇതുവരെ സമ്മതിക്കാത്തത് (ഒാശാന 2003 ഏപ്രിൽ). ദെവവുമായുള്ള ബന്ധത്തിൽ പുരോഹിതവർഗ്ഗത്തെ ആശ്രയിക്കുന്നവർ അവരുടെ അടിമത്തത്തിൽ അകപ്പെട്ട് മുരടിച്ചു നശിക്കും. അതിനാൽ അവരിൽ നിന്നു വിട്ടുമാറിനിന്ന് ദെവവുമായി നേരിട്ടു ബന്ധപ്പെടുക.

 

എപ്പിസ്ക്കോപ്പസിയിൽ കാണുന്നത് കപട പുരോഹിതരും കൃത്രിമ വേഷങ്ങളുമാണ്

 

എപ്പിസ്കോപ്പസിയിൽ ക്രിസ്ത്യാനിത്വത്തിന്റെ അടയാളമായിസ്നേഹത്തെയല്ല, വസ്ത്രധാരണ രീതിയെയും, കുരിശിനെയും ഒക്കെയാണ് കാണുന്നത്. ആത്മീയവും വിദ്യാഭ്യാസപരവുമായ പദവിസൂചകമായും പ്രതേ്യകഅങ്കികൾ ധരിക്കുന്ന പതിവു പൊതുവെകാണാവുന്നതാണ്. പല ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു പറ്റംആളുകളെമറ്റുള്ളവരിൽ നിന്ന്വേർതിരിച്ചു ഉയർത്തിക്കാണിക്കുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവ്വഹിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രതേ്യകവസ്ത്രം ഉപയോഗിക്കുന്നവർ അവ ഉപയോഗിക്കാത്തവരെക്കാൾ ഉയർന്നവരാണ് എന്ന ധാരണയുണ്ട് എന്നത് വളരെ വ്യക്തമാണ്. ഇൗ ചിന്താഗതി ഇൗ വസ്ത്രം ഉപയോഗിക്കുന്നവരിൽ അഹങ്കാരവും അതില്ലാത്തവരിൽ അപകർഷതാബോധവും ഉണ്ടാക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇൗ അപകർഷതാബോധം വളർന്ന്അടിമത്തമായിത്തീരും. അങ്ങനെ ഇത്തരം വസ്ത്രധാരണാരീതികളെല്ലാം ജനങ്ങളെ അടിമപ്പെടുത്താൻ സാത്താൻ ഉപയോഗിക്കുന്ന ചില ആധുനിക തന്ത്രങ്ങൾ മാത്രമാണ്. യേശുവിന്റെ വസ്ത്രധാരണരീതി സാധാരണ ജനങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. യേശുവിനെ തന്റെശിഷ്യന്മാരിൽനിന്നുയേശുവിന്റെ ശത്രുക്കൾക്ക് തിരിച്ചറിയാൻ കഴിയാതിരുന്നതുകൊണ്ടാണ് അവർക്ക്യൂദാസിന്റെ സഹായം ആവശ്യമായിവന്നത്. അതിനാൽ യേശുവിന്റെവസ്ത്രധാരണരീതി സാധാരണ ജനങ്ങൾ ധരിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക എന്നതാണ്. പ്രതേ്യകമായിഒന്നുമില്ല. വസ്ത്രധാരണരീതി പോലെതന്നെ യാന്ത്രികമായിത്തീരുന്ന മറ്റൊരുആചാരമാണ് കാലുകഴുകൽ. ഇന്ന്കാലുകഴുകൽ ഉന്നതർക്കുമാത്രംചെയ്യാവുന്ന ആചാരമായി ത്തീർന്നിരിക്കുന്നു. യേശുഅത്ആചാരമായോഫോർമാലിറ്റിയായോ അല്ല ചെയ്തത്. യേശു ഉദ്ദേശിച്ച രീതിയിൽ ആത്മർത്ഥതയോടെ പ്രായോഗിക ജീവിതത്തിൽ കാലുകഴുകൽ മനോഭാവം പുലർത്തുന്ന അധികാരികൾഎവിടെ?

 

റോമൻ കത്തോലിക്ക പൗരോഹിത്യം വചനവിരുദ്ധം

 

റോമൻ കത്തോലിക്ക തങ്ങളുടെ ശുശ്രൂഷകരെ പുരോഹിതരായി കണക്കാക്കുകയും അവരുടെ പൗരോഹിത്യം യിസ്രയേൽ പൗരോഹിത്യത്തിന്റെ പിന്തുടർച്ചയാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. പട്ടത്വത്തിന്റെ വിവിധ തലങ്ങൾ ശെമ്മാച്ചന്മാർ, പട്ടക്കാർ, മെത്രാൻ, മെത്രാപ്പോലീത്താ, പാത്രിയർക്കീസ്, കർദ്ദിനാൾ എന്നിവയും എല്ലാറ്റിനും മേലായി പോപ്പുമാണ്. അവരെ ശ്രഷ്ഠമഹാപുരോഹിതൻ മഹാപുരോഹിതന്മാർ പുരോഹിതന്മാർ എന്നിങ്ങനെയും തരം തിരിച്ചിരിക്കുന്നു.

 

പുതിയനിയമപ്രകാരം ആദിമസഭയിൽ അപ്പോസ്തലന്മാരെ കൂടാതെ സ്ഥലം സഭകളിൽ രണ്ടുവിധ ശുശ്രൂഷക്കാർ മാത്രമേയുണ്ടായിരുന്നുള്ളു. അവർ ബിഷപ്പും ശുശ്രൂഷകരുമാണ്. ബിഷപ്പ് അഥവാ എപ്പിസ്കോപ്പോസ് എന്ന ഗ്രീക്കു പദത്തിന് അദ്ധ്യക്ഷൻ, മേൽനോട്ടക്കാരൻ, മൂപ്പൻ, ഇടയൻ എന്നൊക്കെയാണ് അർത്ഥംബിഷപ്പ് എന്നതിന് സ്ഥലം സഭയുടെ ആത്മീയ മേൽനോട്ടക്കാരൻ എന്നും ഡീക്കൻ എന്നതിന് സ്ഥലം സഭയിലെ ശുശ്രൂഷകളിൽ സഹായിക്കുന്ന ആൾ എന്നുമാണ് അർത്ഥമുള്ളത്. അങ്ങനെ ആദിമസഭയിൽ അപ്പോസ്തലന്മാർക്ക് പുറമേ ബിഷപ്പ്, ഡീക്കൻ എന്നീ 2 ശുശ്രൂഷ സ്ഥാനങ്ങളാണുണ്ടായിരുന്നത്. എന്നാൽ ശുശ്രൂഷകർ ബാഹ്യമായ നിലയിൽ മറ്റു വിശ്വാസികളെക്കാൾ സ്ഥാനവലിപ്പവും പുജകനാമങ്ങളും പ്രതേ്യക വേഷങ്ങളും തട്ടിയെടുത്തപ്പോൾ പുരോഹിതവർഗ്ഗം നിലവിൽ വന്നു. ശുശ്രൂഷകന്മാർ പുരോഹിതന്മാരാണെന്നുള്ള ഉപദേശം സഭയിൽ വന്നതോടെ സഭാശുശ്രൂഷകരെ അവരവരുടെ വലിപ്പപ്രകാരമുള്ള ബഹുമാനപദം ചേർത്തു വിളിക്കാൻ തുടങ്ങി. അങ്ങനെ ദെവത്തിനുമാത്രം കൊടുക്കേണ്ട ദിവ്യത്വസൂചകമായ ബഹുമാനപദങ്ങൾ ചേർത്തു അഭിസംബോധന ചെയ്ത് പ്രസാധിപ്പിച്ചു പോരുകയാണിന്ന്. ആദിമസഭയിലെ ശുശ്രൂഷകർക്കു ഇന്നത്തേപോലുള്ള പ്രതേ്യക ഡ്രസ്കോഡ് ഉണ്ടായിരുന്നില്ല. ക്രിസ്തീയ പൗരോഹിത്യം അഹറോന്യ പൗരോഹിത്യത്തിന്റെ പിൻതുടർച്ചയാണെന്ന തെറ്റിദ്ധാരണയിലൂടെ സഭാദ്ധ്യക്ഷന്മാർ പുരോഹിതന്മാരായി അവതരിക്കപ്പിക്കപ്പെട്ടതുമുതലാണ് ഇതൊക്കെ നടപ്പാക്കപ്പെട്ടത്. വചനവിരുദ്ധമായ പൗരോഹിത്യമേധാവിത്വം നിർമ്മിക്കപ്പെട്ടു. ക്രിസ്തീയ സഭയിലെ ശുശ്രൂഷകന്മാർ ജനത്തിനും ദെവത്തിനും മദ്ധേ്യനിന്നു ജനത്തിനുവേണ്ടി ബലികഴിക്കുന്ന പുരോഹതിന്മാരാണെന്ന ഉപദേശം വചനവിരുദ്ധവും വിജാതീയവുമാണ്. സ്ഥാനവസ്ത്രങ്ങൾ ജാതികളുടെ ദുരാചാരമാണ്. ആത്മീയ അധികാരം നഷ്ടമായവർക്ക് ജനത്തെ അടക്കിഭരിക്കാൻ സ്ഥാനവസ്ത്രങ്ങൾ ആവശ്യമായിവന്നപ്പോൾ അവ ജാതികളിൽനിന്നു സഭയിലേക്കു സ്വീകരിച്ചു. യഥാർത്ഥ ദെവശുശ്രൂഷകർ പരിശുദ്ധത്മവരങ്ങളാലും ദെവികാധികാരത്താലും അലങ്കരിക്കപ്പെട്ടവരായിരിക്കണം.

 

ക്രിസ്തീയ സഭയിലെ ഒരു ശുശ്രൂഷകനെ പുരോഹിതൻ എന്നു വിളിപ്പാൻ യാതൊരു അടിസ്ഥാനവും വചനത്തിലില്ല. പഴയനിയമകാലത്തു പുരോഹിതരായിരുന്നവർ  വരുവാനിരുന്ന പുതിയനിയമസത്യത്തിന്റെ നിഴലായിരുന്നു. എന്നാൽ പൊരുളായ പുതിയനിയമസത്യം വന്നപ്പോൾ നിഴലായ പഴയനിയമ പൗരോഹിത്യം നീക്കപ്പെട്ടു. അങ്ങനെ പുതിയനിയമത്തിൽ എല്ലാ വിശ്വാസികൾക്കും ദെവമക്കൾ പുരോഹിതർ എന്നീ സ്ഥാനങ്ങൾ ദെവത്താൽ ലഭിച്ചു. അങ്ങനെ  എല്ലാ വിശ്വാസികൾക്കുമുള്ള പൗരോഹിത്യപദവിയെക്കാൾ കൂടിയ പൗരോഹിത്യപദവി സഭയിലെ മറ്റ് ശുശ്രൂഷകർക്കില്ല. യേശു നമ്മെ പിതാവായ ദെവത്തിനു രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തു (വെളി. 1:6). എന്തുകൊണ്ടെന്നാൽ നീ അറുക്കപ്പെട്ട രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദെവത്തിനായി വിലയ്ക്കു വാങ്ങി. ഞങ്ങളുടെ ദെവത്തിനു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു (വെളി. 20:6). അങ്ങനെ എല്ലാ വിശ്വാസികളും ദെവത്തിനു പുരോഹിതന്മാരായിരിക്കയാൽ സഭയിൽ ചിലരെ മാത്രം പുരോഹിതന്മാരായി കണക്കാക്കുന്നത് വലിയ തെറ്റാണ്പുരോഹിതൻ എന്ന പദത്തിന് ഗ്രീക്കുഭാഷയിൽ ഒശലൃലശ െഎന്ന പദം ഉപയോഗിച്ചിരിക്കുന്നു. എന്നാൽ സഭയിലെ ശുശ്രൂഷകന്മാരെക്കുറിച്ചു പരാമർശിക്കുന്ന പുതിയനിയമ ഭാഗങ്ങളിലൊന്നും ഇൗ പദം ഉപയോഗിച്ചിട്ടില്ല. നേരേമറിച്ച് എല്ലാ വിശ്വാസികളും പുരോഹിതന്മാരാണെന്നു പറയുന്ന വാക്യങ്ങളിലെല്ലാം ഇൗ പദം ഉപയോഗിച്ചിരിക്കുന്നു.

 

യേശുവിന്റെ പൗരോഹിത്യത്താൽ എല്ലാ വിശ്വാസികളും  പുതിയനിയമത്തിൽ പുരോഹിതരാണ്

 

ക്രസ്തവപൗരോഹിത്യം മുഴുവനും  രക്ഷകനായ മിശിഹായുടെ  ബലിയർപ്പണത്തിന്റെ അടിസ്ഥാനത്തിലാണ് നിലക്കൊള്ളുക. പുതിയ ഇസ്രയേലാകുന്ന തിരുസ്സഭയിലെ യഥാർത്ഥ ബലിയർപ്പിക്കാൻ ഇൗശോമിശിഹാതന്നെഇൗ അടിസ്ഥാനത്തിലാണ് തിരുപ്പട്ടമെന്ന കൂദാശ സ്വീകരിച്ചവരും മൗതിക ശരീരത്തിന്റെ അംഗങ്ങളായ അൽമായരും പുരോഹിതരും ബലിവസ്തുമവുമായിത്തിരുന്നത്. ഇരു കൂട്ടരുടേയും  പൗരോഹിത്യത്തിന്റെ അടിസ്ഥാനം രക്ഷകനായ ഇൗശോമിശിഹായുടെ പൗരോഹിത്യം തന്നെ. (സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996. പേജ് 571). എന്നാൽ കൗദാശിക പൗരോഹിത്യത്തെപ്പറ്റിയുള്ള ഏക പക്ഷീയമായ പരിചിന്തനം മൂലം  രാജകീയ പൗരോഹിത്യത്തിന്റെ മാഹാത്മ്യം  മനസ്സിലാക്കുന്നതിൽ പൊതുവെ പരാജയം  സംഭവിച്ചതായി കാണാം. തിരുപ്പട്ടമെന്ന കൂദാശ സ്വീകരിക്കാതെ രക്ഷകനായ മിശിഹായുടെ യഥാർത്ഥ (real) പുരോഹിതരായിരിക്കാമെന്നുള്ള സത്യം ക്രിസ്ത്വനുയായികൾക്ക് ഇന്നും അവ്യക്തമായി അവശേക്ഷിക്കുന്നു. സന്യസ്തർക്കും അൽമായർക്കും ആത്മീയമായ ഉൾക്കരുത്തും ഉത്തേജനവും പകരേണ്ട ഇൗ പ്രബോധനം വ്യക്തമാക്കേണ്ടത് ഇന്നത്തെ അനുപേഷണീയമായ ആവശ്യമാണ്ബലിയർപ്പിക്കാനും ബലിവസ്തുവുമായ  ഇൗശോമിശിഹ കാണിച്ചുതന്ന രാജകീയ പൗരോഹിത്യമെന്ന സത്യത്തിൽ ഇന്നും അവ്യക്തത നിഴലിപ്പിക്കുന്നത് പരിതാപകരം തന്നെ. (സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996. പേജ് 586).

 

ബെബിളിൽ പലതരം പൗരോഹിത്യങ്ങളെ കാണാൻ കഴിയും

 

ഉൽപ 14:18-20 മൽക്കിസദേക്കിന്റെ ക്രമപ്രകാരമുള്ള പൗരോഹിത്യം. ഇൗ പൗരോഹിത്യം മൽക്കിസദേക്കിന് ശേഷംയേശുവിന് മാത്രമാണ്ലഭിച്ചത്. ഇത്കെവയ്പുവഴികെമാറപ്പെടുന്നതല്ല. എബ്ര 7:17 യേശുക്രിസ്തുമൽക്കിസദേക്കിന്റെ ക്രമപ്രകാരം എന്നേക്കുമുള്ള മഹാ പുരോഹിതനാണ്. ഇതിന് പ്രതേ്യക ഡ്രസ്കോഡില്ല.

 

ലേവ്യ പൗരോഹിത്യം. ലേവ്യ പൗരോഹിത്യംവരെആദ്യജാത പൗരോഹിത്യം നിലവിലിരുന്നു എന്ന് ചിന്തിക്കുന്നവരുമുണ്ട്. ലേവ്യാ പൗരോഹിത്യത്തെപ്പറ്റി പുറ 28:1-63; 29:1-46 എന്നീ ഭാഗങ്ങളിൽകാണുന്നു. ഇന്ന് പല സഭകളിലുംലേവ്യാ പൗരോഹിത്യത്തിന്റെ പിൻതുടർച്ച കാണുന്നു. അഹരോൻ സെഖറിയാവിനും, സെഖറിയാവ്യോഹന്നാനും, യോഹന്നാൻ യേശുക്രിസ്തുവിനും, യേശുക്രിസ്തു ശിഷ്യന്മാർക്കും, ശിഷ്യന്മാർ ഇന്നത്തെ സഭാധികാരികളിലേക്കുംലേവ്യാ പൗരോഹിത്യം കെമാറ്റംചെയ്യുന്നു എന്നാണ്എപ്പിസ്കോപ്പസിക്കാരുടെ അവകാശവാദം. എന്നാൽയോഹന്നാനും യേശുവുംലേവ്യാ പൗരോഹിത്യം പിൻതുടർച്ചയായി സ്വീകരിച്ചു എന്ന വാദംതെറ്റാണ്, നുണയാണ്. യേശുക്രിസ്തു മൽക്കിസദേക്കിന്റെ ക്രമപ്രകാരം എന്നേക്കുമുള്ളമഹാപുരോഹിതനാണ് (എബ്ര 7:17) എന്നും, പൗരോഹിത്യ പാരമ്പര്യമില്ലാത്ത യൂദാവംശത്തിലാണ്യേശു പിറന്നത് എന്നുംബെബിൾ എബ്ര 7:14വ്യക്തമാക്കുന്നു.

 

രാജകീയ പൗരോഹിത്യം. യേശുക്രിസ്തുവിലുള്ള വിശ്വാസം വഴിയായി തിരുസഭയിൽ അംഗമായിത്തീരുന്നവരെല്ലാം രാജകീയപുരോഹിതരാണ്. 1 പത്രാ 2:9 നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. 10മുമ്പെ നിങ്ങള്‍ ജനമല്ലാത്തവര്‍; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവര്‍; ഇപ്പോഴോ കരുണ ലഭിച്ചവര്‍ തന്നേ.ഇതിന് പ്രതേ്യക ഡ്രസ്കോഡില്ല.

 

യേശുക്രിസ്തു പൗരോഹിത്യ പാരമ്പര്യത്തെ ഉടച്ചുവാർത്തു. എബ്ര 7:17 യേശുക്രിസ്തു മൽക്കിസദേക്കിന്റെ ക്രമപ്രകാരം എന്നേക്കുമുള്ള മഹാപുരോഹിതനാണ്എന്നും, എബ്ര 7:14 പൗരോഹിത്യ പാരമ്പര്യമില്ലാത്ത യൂദാവംശത്തിലാണ്യേശു പിറന്നത്എന്നുംബെബിൾവ്യക്തമാക്കുന്നു. യേശുതന്റെ ശിഷ്യർക്ക് പൗരോഹിത്യംകൊടുത്തിട്ടില്ല, അവർ പുരോഹിതർ എന്ന് ഒരിക്കലും അറിയപ്പെട്ടിട്ടുമില്ല. അതുപോലെതന്നെ ശിഷ്യന്മാർമറ്റുള്ളവർക്കും പൗരോഹിത്യം കൊടുത്തിട്ടില്ല. പുതിയനിയമശുശ്രൂഷകൾ കുടുംബങ്ങളിലൂടെയോ, സഭാപ്രസ്ഥാനങ്ങളിലൂടെ യോ തലമുറതലമുറയായുള്ള കെമാറ്റത്തിലൂടെ ലഭിക്കുന്ന ഒന്നല്ല. അവ ഒാരോവ്യക്തിക്കും ദെവത്തിൽനിന്ന് നേരിട്ട്ലഭിക്കുന്നതാണ്.

 

ഇന്നത്തെ പുരോഹിതവർഗ്ഗം സഭകളിൽ അനേകംതിന്മകളെവളർത്തുന്നതായികാണാം. ഇന്നത്തെ സഭകളിലെ ദെവവചനവിരുദ്ധമായ പൗരോഹിത്യസമ്പ്രദായം പല തിന്മകൾക്കും കാരണമാകുന്നു. ക്രിസ്തുവിലുള്ള പുതിയനിയമശുശ്രൂഷ പഴയനിയമ ശുശ്രൂഷയുടെമൂടുപടം നീക്കിക്കളയുന്നു. 2കൊറി 3:14-17 എന്നാല്‍ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവില്‍ നീങ്ങിപ്പോകുന്നു. മോശെയുടെ പുസ്തകം വായിക്കുമ്പോള്‍ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേല്‍ കിടക്കുന്നു. കര്‍ത്താവിങ്കലേക്കു തിരിയുമ്പോള്‍ മൂടുപടം നീങ്ങിപ്പോകും. കര്‍ത്താവു ആത്മാവാകുന്നു; കര്‍ത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.

 

എങ്കിലും പൗരോഹിത്യസഭകൾ പഴയനിയമശുശ്രൂഷ അനുകരിക്കുന്നു. അപ്പോസ്തലന്മാർ ആത്മാവിലും സത്യത്തിലുമുള്ള പുതിയനിയമശുശ്രൂഷ ചെയ്തപ്പോൾ, അക്ഷരത്തിന്റെ പഴക്കത്തിലുള്ളശുശ്രൂഷ ചെയ്യുവാൻ ഇൗലോകത്തിന്റെ ദെവം പൗരോഹിത്യസഭാനേതാക്കളുടെ ആത്മീയകണ്ണുകളെ കുരുടാക്കുകയും അങ്ങനെ ആരാധനയെ വഴിതെറ്റിക്കുകയുംചെയ്തു. 2കൊറി 3:6-11 ഞങ്ങളുടെ ശുശ്രൂഷയാല്‍ ഉണ്ടായ ക്രിസ്തുവിന്‍ പത്രമായി നിങ്ങള്‍ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാല്‍ അത്രേ. കല്പലകയില്‍ അല്ല, ഹൃദയമെന്ന മാംസപ്പലകയില്‍ തന്നേ എഴുതിയിരിക്കുന്നതു. 4ഈ വിധം ഉറപ്പു ഞങ്ങള്‍ക്കു ദൈവത്തോടു ക്രിസ്തുവിനാല്‍ ഉണ്ടു. 5ഞങ്ങളില്‍നിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാന്‍ ഞങ്ങള്‍ പ്രാപ്തര്‍ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ. 6അവന്‍ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാര്‍ ആകുവാന്‍ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. 7എന്നാല്‍ കല്ലില്‍ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേല്‍മക്കള്‍ക്കു അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം 8തേജസ്സുള്ളതായെങ്കില്‍ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ9ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കില്‍ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും. 10അതേ, തേജസ്സോടുകൂടിയതു ഈ കാര്‍യ്യത്തില്‍ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി. 11നീക്കം വരുന്നതു തേജസ്സുള്ളതായിരുന്നെങ്കില്‍ നിലനിലക്കുന്നതു എത്ര അധികം തേജസ്സുള്ളതായിരിക്കും!

 

അതിവിശുദ്ധസ്ഥലം, വിശുദ്ധസ്ഥലം, പ്രാകാരംഎന്നീതട്ടുകളിലുള്ള പഴയനിയമദേവാലയം അവർ ഇപ്പോഴും അനുകരിക്കുന്നു. ദെവം മനുഷ്യനിർമ്മിതങ്ങളായ ആലയങ്ങളിൽവസിക്കുന്നില്ലഎന്നും, എന്തെങ്കിലും ആവശ്യമുള്ളവനെപ്പോലെ മനുഷ്യരിൽനിന്ന്സ്വീ കരിക്കുന്നില്ലഎന്നും അപ്പോ.പ്രവൃ. 17:24-25 വ്യക്തമാക്കുന്നു. ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു 25കൈപ്പണിയായ ക്ഷേത്രങ്ങളില്‍ വാസം ചെയ്യുന്നില്ല. താന്‍ എല്ലാവര്‍ക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവന്‍ ആകയാല്‍ വല്ലതിന്നും മുട്ടുള്ളവന്‍ എന്നപോലെ മാനുഷ്യകൈകളാല്‍ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. എന്നാൽഇന്ന് പല സഭക്കാരും അംബരചുംബികളായ പള്ളികൾ പണിയുകയുംഅതിന്റെചിലഭാഗങ്ങളിൽ ദെവസാന്നിദ്ധ്യം കൂടുതലുണ്ട് എന്ന് പഠിപ്പിച്ച് ജനത്തെ അകറ്റി നിർത്തി, തെറ്റായരീതികളിലുള്ള ഭക്തി അവരിൽ വളർത്തിയെടുക്കുന്നു. പലവിധം നേർച്ചകൾ കൊടുക്കാൻ അവരെ പ്രരിപ്പിക്കുകയും അതിൽനിന്നുള്ള ആദായം കെവശപ്പെടുത്തുകയുംചെയ്യുന്നു. ഇത്തരം മനോഭാവവും സമ്പ്രദായങ്ങളും കത്തോലിക്ക, ഒാർത്തഡോക്സ്വിഭാഗങ്ങളിലുംചില പ്രാട്ടസ്റ്റന്റ്വിഭാഗങ്ങളിലും വളർന്നുവരുന്നതായിക്കാണുന്നു.

Ad Image
Ad Image
Ad Image
Ad Image