യഥാർത്ഥ അപ്പോസ്തലിക പിന്തുടർച്ച
യഥാർത്ഥ അപ്പോസ്തലിക പിന്തുടർച്ച എന്നു പറയുന്നത് ക്രിസ്തുവിന്റെ സ്വഭാവത്തിൽ ജീവിച്ച് ക്രിസ്തുവിന്റെ കൽപന പ്രകാരം ശുശ്രൂഷ ചെയ്യുന്നതാണ്
പുതിയനിയമ ഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തിനു അനുസൃതമായി വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ കൂട്ടം അപ്പസ്തോലിക സഭയാണ്. ഇടമുറിയാതെയുള്ള കെവയ്പ്പുപാരമ്പര്യം അതിനാവശ്യമില്ല. അംഗീകാരം ദെവത്തിൽനിന്ന് ഇന്നും എന്നും നേരിട്ടുമാത്രം ലഭിക്കുന്നതാണ്. യേശു തന്റെ ശിഷ്യർക്ക് പൗരോഹിത്യം കൊടുത്തിട്ടില്ല, അവർ പുരോഹിതർ എന്ന് ഒരിക്കലും അറിയപ്പെട്ടിട്ടുമില്ല. അതുപോലെതന്നെ ശിഷ്യന്മാർ മറ്റുള്ളവർക്കും പൗരോഹിത്യം കൊടുത്തിട്ടില്ല. പുതിയനിയമ ശുശ്രൂഷകൾ കുടുംബങ്ങളിലൂടെയോ, സഭാപ്രസ്ഥാനങ്ങളിലൂടെയോ തലമുറതലമുറയായുള്ള കെമാറ്റത്തിലൂടെ ലഭിക്കുന്ന ഒന്നല്ല. യേശു അപ്പൊസ്തലന്മാർക്കും, അവർ തിമൊഥെയോസ്, തീത്തോസ് തുടങ്ങിയവർക്കും, അവർ മൂപ്പന്മാർക്കും അധികാരം കൊടുത്തു. പക്ഷെ ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് അപ്പൊസ്തലിക പിന്തുടർച്ചാവകാശം ഉണ്ടെന്ന് അവകാശപ്പെടുന്ന എപ്പിസ്കോപ്പസി വചനവിരുദ്ധമാണ്. തുടർച്ചയായി നിയമനശുശ്രൂഷ നടത്താനുള്ള അധികാരം പുതിയനിയമത്തിൽ ആരും ആർക്കും കൊടുത്തിട്ടില്ല. പഴയനിയമത്തിൽ പൗരോഹിത്യ പിൻതുടർച്ചയെപ്പറ്റി വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പുതിയനിയമത്തിൽ അത്തരം യാതൊരു നിർദ്ദേശങ്ങളും യേശു കൊടുക്കുന്നില്ല. അപ്പൊസ്തലിക പിന്തുടർച്ച പുതിയനിയമത്തിൽ ആരും അവകാശപ്പെട്ടിട്ടില്ല. എല്ലാ വിശ്വാസികളും രാജകീയ പുരോഹിതവർഗ്ഗമാണ് എന്ന ബെബിൾ ഉപദേശം അപ്പൊസ്തലിക പിന്തുടർച്ചാവകാശ വാദത്തെ പൂർണ്ണമായും അപ്രസക്തമാക്കുന്നു.
അപ്പൊസ്തലികത്വം ഒാരോ വ്യക്തിക്കും ദെവത്തിൽനിന്ന് നേരിട്ട് ലഭിക്കുന്നതാണ്. അല്ലാതെ പരമ്പരാഗതമായ സഭാപ്രസ്ഥാനങ്ങളുടെ നേതാക്കളുടെ കെവയ്പിലൂടെ കെമാറ്റം ചെയ്യപ്പെടുന്ന ഒന്നല്ല. കെവയ്പിലൂടെ ലഭിക്കുന്നത് ദെവത്തിന്റെ അംഗീകാരമല്ല. മറിച്ച് ദെവത്തിന്റെ അംഗീകാരം ലഭിച്ചവർക്ക് സഭ അംഗീകാരം കൊടുത്ത് അവരവർക്ക് ദെവത്തിൽനിന്ന് ലഭിച്ച ശുശ്രൂഷക്കായി അവരെ വേർതിരിക്കുക മാത്രമാണ് കെവയ്പിലൂടെ ദെവം അനുവദിക്കുന്നത് അപ്പൊ 13:1-3 അന്ത്യൊക്ക്യയിലെ സഭയില്‍ ബര്‍ന്നബാസ്, നീഗര്‍ എന്നു പേരുള്ള ശിമോന്‍, കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളര്‍ന്ന മനായേന്‍ , ശൌല്‍ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു. അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോള്‍: ഞാന്‍ ബര്‍ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്നു പരിശുദ്ധാത്മാവു പറഞ്ഞു. അങ്ങനെ അവര്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു അവരെ പറഞ്ഞയച്ചു.
യേശുവിന്റെ സഭയിൽ അഞ്ചുതരത്തിലുള്ള ശുശ്രൂഷകളാണുള്ളത്. എഫേ 4:11അപ്പോസ്തലന്മാർ, പ്രവാചകന്മാർ, സുവിശേഷകന്മാർ, ഇടയന്മാർ, ഉപദേഷ്ടാക്കന്മാർ എന്നിവരാണവർ. ഇവരെ അവരുടെ ശുശ്രൂഷകളിലൂടെ മാത്രമേ തിരിച്ചറിയാൻ കഴിയൂ. ഇത്തരം ശുശ്രൂഷകൾ കെട്ടിച്ചമച്ചെടുക്കുന്നവരെ - ആകാത്ത വേലക്കാരെ - സൂക്ഷിക്കണം. യേശു തന്റെ ശിഷ്യർക്ക് സിംഹാസനമോ, കിരീടമോ, അംശവടിയോ, മാലയോ, മോതിരമോ, പ്രതേ്യക വസ്ത്രങ്ങളോ ഒന്നും കൊടുത്തില്ല. അതിനാൽ അവയിലൂടെ യേശുവിന്റെ ശിഷ്യരെ തിരിച്ചറിയാൻ കഴിയില്ല. നേരെ മറിച്ച് അത്തരം ഉപാധികൾ ഉപയോഗിക്കുന്നവർ തങ്ങൾ യേശുവിന്റെ ശിഷ്യരാണെന്ന് ലോകത്തെ അറിയിക്കാൻ വേണ്ടി ചില സൂത്രപ്പണികൾ ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നവരാണ്. അനുനിമിഷം ശിഷ്യത്വത്തിന്റെ വില കൊടുക്കാൻ തയ്യാറുള്ളവർ ഇത്തരം മതപരമായ അംഗീകാരത്തിന് എന്തെങ്കിലും സ്ഥാനം കൊടുക്കുമെന്ന് വിശ്വസിക്കാൻ സാദ്ധ്യമല്ല.
യേശുവും അപ്പൊസ്തലന്മാരും സാദൃശ്യമില്ലാത്തും തനിമയുള്ളതുമായ ശുശ്രൂഷയാണ് ചെയ്തത്. അതിനാൽ അവരുടെ ശുശ്രൂഷയെ അതേപടി ആവർത്തിക്കാൻ സാദ്ധ്യമല്ല. അതിന്റെ ആവശ്യവുമില്ല. അവരുടെ സ്വഭാവത്തെ അനുകരിക്കുക മാത്രമാണ് നാം ചെയ്യേണ്ടത്. അപ്പോൾ ദെവം തന്റെ ഹിതമനുസരിച്ച് ഒാരോരുത്തർക്കും വരങ്ങൾ നൽകുന്നു. എന്നാൽ ഇന്ന് പലരും യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും സ്വഭാവത്തെയും ജീവിതശെലിയെയും അനുകരിക്കുന്നതിന് പകരം അവരുടെ സ്ഥാനമഹിമ തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. ഇൗ പ്രവണതയാണ് എപ്പിസ്കോപ്പസിയിൽ കാണുന്നത്. അധികാരം സ്വീകരിക്കുന്നതും അധികാരം അവകാശപ്പെടുന്നതും തമ്മിൽ വളരെ വ്യത്യാസം ഉണ്ട്. ശരിയായ ഉപദേശം ഉള്ളവർക്കുമാത്രമേ ബിഷപ്പ് സ്ഥാനത്തിന് അർഹതയുള്ളൂ. അധികാരമോഹം മൂലം വചനവിരുദ്ധമായ അപ്പൊസ്തലിക പിന്തുടർച്ചാവകാശം അവകാശപ്പെടുന്നവർ തെറ്റായ ഉപദേശത്തിലാണ്. അതിനാൽ അത്തരക്കാർ ബിഷപ്പ് സ്ഥാനത്തിന് യഥാർത്ഥത്തിൽ അർഹരല്ല. അവർ ശപിക്കപ്പെട്ട കള്ള അപ്പൊസ്തലന്മാരാകുന്നു. 2കൊറി 11:13-15 ഇങ്ങനെയുള്ളവര്‍ കള്ളയപ്പൊസ്തലന്മാര്‍, കപടവേലക്കാര്‍, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്‍യ്യവുമല്ല; 14സാത്താന്‍ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. 15ആകയാല്‍ അവന്റെ ശുശ്രൂഷക്കാര്‍ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാല്‍ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികള്‍ക്കു ഒത്തതായിരിക്കും.ഗലാ 1:8-10 എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍ . 9ഞങ്ങള്‍ മുമ്പറഞ്ഞതു പോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നുനിങ്ങള്‍ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍ . 10ഇപ്പോള്‍ ഞാന്‍ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാന്‍ മനുഷ്യരെ പ്രസാദിപ്പിപ്പാന്‍ നോക്കുന്നുവോ? ഇന്നും ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.
യഥാർത്ഥ അപ്പൊസ്തലികത്വം നേരിട്ട് യേശുവിൽ നിന്ന് ലഭിക്കുന്നതാണ്. ഇതിന് ഉത്തമ ഉദാഹരണം പൗലോസാണ്
മറ്റ് അപ്പൊസ്തലന്മാരുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലല്ല പൗലോസിന്റെ അപ്പൊസ്തലികത്വം ന്യായീകരിക്കപ്പെടുന്നത് (ഗലാ 1). പൗലോസിന്റെ അപ്പൊസ്തലികത്വം പിന്തുടർച്ചയായി ലഭിച്ചതല്ല, മറിച്ച് യേശുവിൽ നിന്ന് നേരിട്ട് ലഭിച്ചതാണ്. യേശുവിന്റെ മരണത്തോടെ ആരംഭിച്ച പുതിയനിയമ കാലഘട്ടത്തിലെ അപ്പൊസ്തലികത്വത്തിന്റെ യഥാർത്ഥ മാതൃക മറ്റ് അപ്പൊസ്തലരുടെ കെവയ്പ് കൂടാതെ, മറ്റ് അപ്പൊസ്തലരെപ്പോലെതന്നെ യേശുവിൽനിന്ന് നേരിട്ടു ലഭിച്ച പൗലോസിന്റെ അപ്പൊസ്തലികത്വമാണ്. അതായത് യഥാർത്ഥ അപ്പൊസ്തലികത്വം യേശുവിൽനിന്ന് നേരിട്ടു ലഭിക്കുന്ന അപ്പൊസ്തലികത്വമാണ്. അത് ദെവീകനിയോഗമില്ലാതെ ആർക്കും ലഭിക്കുകയില്ല. അതുകൊണ്ടാണ് അധികാരമോഹികൾ അപ്പൊസ്തലിക പിന്തുടർച്ചാവകാശം, കെവയ്പ് മുതലായ തന്ത്രങ്ങളിലൂടെ അപ്പൊസ്തലികത്വം കെട്ടിച്ചമച്ചെടുക്കാൻ ശ്രമിക്കുന്നത്. ഇത്തരക്കാർ കള്ള അപ്പൊസ്തലന്മാരാകുന്നു.
എപ്പിസ്കോപ്പസിയിൽ വ്യക്തിയെക്കാൾ പ്രാധാന്യം സ്ഥാനത്തിന് കൊടുക്കുന്നു. വ്യക്തി എത്തരക്കാരനാണെങ്കിലും എങ്ങനെയെങ്കിലും സ്ഥാനം ലഭിച്ചാൽ ആ സ്ഥാനത്തിനുള്ള എല്ലാ അധികാരവും ലഭിക്കുന്നു. അതുകൊണ്ടാണ് കസേരക്കായുളള്ള വടംവലി നടക്കുന്നത്. ഇത് ലോകപരമായ അധികാരത്തിന്റെ അടയാളമാണ്. ഇത് യേശുവിന്റെ സഭയിലുള്ള അധികാര സംവിധാനശെലിക്ക് നേരെ വിപരീതമാണ്. സഭയിൽ യഥാർത്ഥ അധികാരം ലഭിക്കുന്നത് യേശുവുമായുള്ള നേരിട്ടുള്ള ബന്ധത്തിൽ നിന്നാണ്. യേശുവിൽ നിന്ന് അധികാരം ലഭിക്കുന്ന ആളിന്റെ അധികാരശക്തി തന്റെതന്നെ ശക്തിയല്ല. മറിച്ച് തന്റെ ബലഹീനതയെ ദെവത്തിന്റെ മുമ്പിൽ സമ്മതിക്കുമ്പോൾ അയാളിലൂടെ വ്യാപരിക്കുന്ന ദെവത്തിന്റെ ശക്തിയാണ് അയാളുടെ ശക്തി. തനിക്ക് തന്നിൽത്തന്നെ ശക്തിയുണ്ട് എന്ന് അവകാശപ്പെടുന്നവരിൽ വ്യാപരിക്കുന്നത് ദെവത്തിന്റെ ശക്തിയല്ല. മറിച്ച് ജഡത്തിന്റെയോ, സാത്താന്റേയോ ശക്തിയാണ്. എപ്പിസ്കോപ്പസിയിൽ യേശുക്രിസ്തുവിന് സഭയുടെമേൽ യഥാർത്ഥമായ അധികാരമൊന്നും കൊടുക്കുന്നില്ല. യേശുവിനെക്കാൾ വലിയതായി അഭിനയിക്കുന്ന സഭയും സഭാധികാരികളുമാണ് ഇതിലുള്ളത്. അപ്പൊസ്തലിക അധികാരം കെമാറ്റം ചെയ്യുന്നത് ഒാർഡിനേഷൻ കർമ്മത്തിലൂടെയാണ് എന്നും അപ്പൊസ്തലർക്കുണ്ടായിരുന്ന എല്ലാ അധികാരങ്ങളും തങ്ങൾക്കും ഉണ്ട് എന്നും എപ്പിസ്കോപ്പസിക്കാർ വാദിക്കുന്നു. എന്നാൽ അപ്പൊസ്തലർക്കുണ്ടായിരുന്ന ദെവീകവരങ്ങൾ തങ്ങൾക്കുമുണ്ട് എന്ന് ഇവർ അവകാശപ്പെടാറില്ല. അധികാരത്തെപ്പറ്റി മാത്രമാണ് അവകാശവാദം എന്നതിൽ നിന്ന് ഇൗ സംവിധാനം സത്യവിരുദ്ധമാണ് എന്ന് വ്യക്തമാകുന്നു. ഇതിൽ സാധാരണവിശ്വാസികൾ ഭരിക്കപ്പെടുന്ന വെറും പ്രജകൾ മാത്രമാണ്.
പാരമ്പര്യ ബിഷപ്പുമാർ യഥാർത്ഥത്തിൽ അപ്പൊസ്തലന്മാരുടെ പിൻഗാമികളല്ല
കാരണം യേശു ലോകാവസാനം വരെ തന്റെ ശിഷ്യരോടൊപ്പം വ്യക്തിപരമായി സന്നിഹിതനായിരിക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നു. യേശു തങ്ങളോടൊപ്പമുണ്ടെന്ന വസ്തുത യഥാർത്ഥ അനുഭവമായിരിക്കുന്നവർക്ക് തങ്ങൾ അപ്പൊസ്തലന്മാരുടെ പിൻഗാമികളെന്ന് അവകാശപ്പെടുകയോ, അങ്ങനെ അവകാശപ്പെടുന്നവരെയെല്ലാം അംഗീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.