മലയാളം/റോമൻ കത്തോലിക്കാ മതം/എപ്പിസ്കോപ്പസിയും ക്രിസ്തുമതവും/ എപ്പിസ്കോപ്പസിയുടെ ചരിത്രപരമായ ഉത്ഭവം



എപ്പിസ്കോപ്പസിയുടെ ചരിത്രപരമായ ഉത്ഭവം

എപ്പിസ്കോപ്പസിയുടെ ഏറ്റവും വളർച്ച പ്രാപിച്ച രൂപമാണ് പേപ്പസി. പേപ്പസി റോമൻ കത്തോലിക്ക സഭയിലെ പാപ്പാധിപത്യ സംവിധാനമാണ്. ക്രിസ്തുവിന് ശേഷം ഏതാണ്ട് 600 വർഷങ്ങൾക്ക്ശേഷമാണ് പാപ്പാധിപത്യം നിലവിൽവന്നത്. പോപ്പ് ബിഷപ്പുമാരുടെ ബിഷപ്പാണ്. റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയുടെ അധികാരദാഹംരൂപം മാറി പ്രത്യക്ഷപ്പെട്ടിരിക്കുന്നതാണ് റോമൻ കത്തോലിക്ക സഭയിലെ പാപ്പാധിപത്യ എപ്പിസ്കോപ്പസിഎന്നു പറയാവുന്നതാണ്. ഇത്തരംആത്മീയ നിറമുള്ളജഡിക ചട്ടക്കൂടിന് ദെവവചനമായ ബെബിളിൽ യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം സംവിധാനം തികച്ചും വചനവിരുദ്ധമാണ്. സഭ പണിയപ്പെട്ടിരിക്കുന്നത് പത്രാസിന്റെമേലോ, പത്രാസിന്റെ പിൻഗാമികളുടെ മേലോ അല്ല എന്ന് പത്രാസ്തന്നെ വ്യക്തമാക്കുന്നുണ്ട് 1പത്രാ 2:4-9 മനുഷ്യര്‍ തള്ളിയതെങ്കിലും ദൈവസന്നിധിയില്‍ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കല്‍ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകള്‍ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിത വര്‍ഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു. ഞാന്‍ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനില്‍ ഇടുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തില്‍ കാണുന്നുവല്ലോ. വിശ്വസിക്കുന്ന നിങ്ങള്‍ക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവര്‍ക്കോ “വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടര്‍ച്ചക്കല്ലും തടങ്ങല്‍ പാറയുമായിത്തീര്‍ന്നു.” അവര്‍ വചനം അനുസരിക്കായ്കയാല്‍ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു. നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.

 

രണ്ടുംമൂന്നും നൂറ്റാണ്ടുകളിൽ ചില സമൂഹങ്ങളിൽ പ്രധാന നേതാവായി ബിഷപ്പ്വളർന്നുവന്നു. ക്രമേണ പട്ടണ പ്രദേശങ്ങളിലെ ബിഷപ്പുമാർക്ക്കൂടുതൽ ബഹുമാനവുംഅംഗീകാരവുംലഭിച്ചു. കിഴക്കൻ രാജ്യങ്ങളിൽ അവർക്ക് മെട്രാപ്പോളിറ്റൻ എന്നും പടിഞ്ഞാറൻ രാജ്യങ്ങളിൽ അവർക്ക് ആർച്ച്ബിഷപ്പ് എന്നും പേർ ലഭിച്ചു. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റെൻ ചക്രവർത്തി ബിഷപ്പുമാർക്ക് സർക്കാർ ജോലിക്കാരുടെ പദവി നൽകി. പിന്നീട് ചക്രവർത്തിമാർ ബിഷപ്പുമാരെ സാമ്രാജ്യത്തിലെ രാജകുമാരന്മാരുടെ പദവിയിലേക്കുയർത്തി. റോമാ സാമ്രാജ്യത്തിലെ നാല് തലസ്ഥാനങ്ങളിലെ (കോൺസ്റ്റാന്റിനോപ്പിൾ, അലക്സാണ്ട്രിയ, അന്തിയോക്യ, ജെറുസലേം എന്നിവിടങ്ങളിലെ) ബിഷപ്പുമാർക്ക്ഏറ്റവുംകൂടുതൽ ബഹുമാനം ലഭിച്ചു. അവർ പാത്രിയർക്കീസുമാർ എന്ന്വിളിക്കപ്പെട്ടു. അഞ്ചാം നൂറ്റാണ്ട്ആയപ്പോഴേക്കും ബിഷപ്പുമാർ സഭയിലെഎതിരില്ലാത്ത നേതാക്കളായിസ്ഥാനം നേടിക്കഴിഞ്ഞിരുന്നു. മാത്രമല്ലറോമിലെ ബിഷപ്പ്ആഗോളസഭയുടെമേൽ പരമാധികാരം അവകാശപ്പെടാനും തുടങ്ങി. ഇതെല്ലാംചരിത്രപരമായ പരിണാമത്തിന്റെ ഫലമായിരുന്നു. ബിഷപ്പുമാരെഅവരുടെആത്മീയ പിതൃത്വംകണക്കിലെടുത്ത് പാപ്പാഅഥവാ പിതാവ്എന്ന് വിളിക്കാൻ തുടങ്ങി. ഇതെല്ലാംയഥാർത്ഥ ക്രിസ്തീയവിശ്വാസത്തിൽ നിന്നുള്ള വേർപാടിന്റെ ഫലമായിരുന്നു. പാപ്പാധിപത്യം പൂർണ്ണമായും സത്യവിരുദ്ധമായിരുന്നു എന്ന് കുരിശുയുദ്ധങ്ങളും മതദ്രാഹ വിചാരണകളുംതെളിയിച്ചു. ഒന്നാം നൂറ്റാണ്ടിൽ ഇന്നത്തെ രീതിയിലുള്ള ബിഷപ്പുമാരോ, പോപ്പോ, പാത്രിയാർക്കീസ് ബാവായോ, കാതോലിക്ക ബാവായോ ഒന്നുമുണ്ടായിരുന്നില്ല.

 

പ്രധാന പട്ടണങ്ങളിലെ ബിഷപ്പുമാർ ചുറ്റുമുള്ള പ്രാദേശീയ സഭകളുടെ ബിഷപ്പുമാരുടെമേൽ അധികാരം ഉള്ളവരെപ്പോലെ പെരുമാറാൻ തുടങ്ങി. കാലക്രമത്തിൽയെരുശലേം, റോം, അന്തേ്യാക്യ, കോൺസ്റ്റാന്റിനോപ്പിൾ, അലക്സാന്ത്രിയ എന്നീ പ്രാദേശീയ സഭകളിലെ ബിഷപ്പുമാർഏറ്റവും അധികാരമുള്ളവരായി മാറി. ഈ അഞ്ചുപേരാണ് പിൽക്കാലത്ത് പാത്രിയാർക്കീസുമാർ ആയത്.. ഈ അഞ്ച് പാത്രിയാർക്കീസുമാരുംതുല്യരായി പരിഗണിക്കപ്പെട്ടിരുന്നു.. പക്ഷെ കാലക്രമത്തിൽ ഈ സ്ഥിതിമാറി. റോമിലെ ബിഷപ്പ് അഥവാ പാത്രിയാർക്കീസ് പത്രാസിന്റെ പിൻഗാമിയാണെന്നും സഭയുടെകേന്ദ്രം റോംആണെന്നും ഉള്ള വിശ്വാസം നിലവിൽവന്നു. റോമിലെ പാത്രിയാർക്കീസ് പിതാക്കന്മാരുടെ പിതാവ് അഥവാ പോപ്പ്ആയിമാറിയത് അങ്ങനെയാണ്. അന്ത്രയോസിന്റെ പിൻഗാമിയായി കരുതപ്പെടുന്ന കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസായിരുന്നു രണ്ടാമൻ. മൂന്നുമുതൽഅഞ്ചുവരെയുള്ളസ്ഥാനങ്ങൾ യഥാക്രമംഅലക്സാന്ത്രിയ (മർക്കോസിന്റെ പിൻഗാമി), അന്തേ്യാക്യ (പത്രാസിന്റെ പിൻഗാമി), യെരുശലേം (യാക്കോബിന്റെ പിൻഗാമി) എന്നീ പാത്രിയാർക്കീസുമാർക്കും ലഭിച്ചു. പോപ്പിന്റെ അധികാരങ്ങൾ അനുദിനം വർദ്ധിച്ചുവന്നു. അത്മറ്റു പാത്രിയാർക്കീസുമാർക്ക് രസിച്ചില്ല. കാലക്രമത്തിൽഅവർ തമ്മിൽ അകന്നു. ഒാർത്തഡോക്സ് സഭകളുടെ ഉത്ഭവത്തിന് വഴിവച്ചത് ഇൗ അധികാരവടംവലിയാണ് (നവീകരണം, മാർച്ച് 2003, പേജ് 8).

 

ബെബിളിൽകാണുന്ന മെത്രാൻ പദവിയും ഇന്നത്തെ സമൂഹത്തിൽകാണുന്ന മെത്രാൻ പദവിയും വ്യത്യസ്തമാണെന്നു മാത്രമല്ല പരസ്പരവിരുദ്ധവുമാണ്. ബെബിളിലെമെത്രാൻ പദവിദാസ്യത്തിന്റേതാണ്. ഇന്നത്തെ മെത്രാൻ പദവിരാജകീയമാണ്. രാജകീയ പദവിയിലിരിക്കുന്ന മെത്രാന്മാർ തങ്ങൾ ദാസരാണെന്ന് അവകാശപ്പെട്ട് ജനങ്ങളെകബളിപ്പിക്കാറുണ്ട്. യേശുവിന്റെശിഷ്യർ പദവി സ്വീകരിക്കുന്നവരല്ല, ശുശ്രൂഷക്കായി പദവികളെ ഉപേക്ഷിക്കുന്നവരാണ് എന്ന്കാലുകഴുകിക്കൊണ്ട് യേശുവ്യക്തമാക്കി. ലൂക്കാ 22:24-30 നിങ്ങളിൽ ചെറിയവനും സേവകനും ആണ് നിങ്ങളിൽ വലിയവൻ എന്ന് യേശുവ്യക്തമാക്കി. അതിനാൽതങ്ങളുംദാസരാണ്എന്ന്വരുത്തിത്തീർക്കാൻ ഇൗ രാജകീയ മെത്രാന്മാർചിലപ്പോഴൊക്കെ പരിവാരസമേതംകാലുകഴുക്കൽ നടത്താറുണ്ട് എന്ന കാര്യം മറക്കാവുന്നതല്ല. ഇൗലോകത്തിലെ പ്രതാപം സാത്താന്റേതാണ് എന്ന് ബെബിൾ വ്യക്തമാക്കുന്നു. യേശുവിന് ഭൗതികമായി യാതൊരു പദവിയുംഇല്ലാതിരുന്നതുകൊണ്ട്യേശുവിന്റെശിഷ്യർക്ക് ഭൗതികപദവികളും സിംഹാസനങ്ങളും ആഗ്രഹിക്കാനോ അവകാശപ്പെടുത്താനോ വ്യവസ്ഥയില്ല. യേശുവിന്റെ പേരിൽ അത്തരം ഭൗതികപദവികളും സിംഹാസനങ്ങളും കെയടക്കുന്നവർ കള്ളന്മാരുംകവർച്ചക്കാരുമാണ്.

 

ആദിമസഭ പീഡിതസഭയായിരുന്നു. അപ്പോൾ പദവികൾ അപകടകരമായിരുന്നു. എന്നാൽ കോൺസ്റ്റന്റെൻ ചക്രവർത്തി തന്ത്രപരമായിസഭയെസ്വാധീനിച്ചതിന്റെ ഫലമായി ദെവസഭയുടെ ഭരണം സാമ്രാജ്യഭരണത്തിന്റ അടിസ്ഥാനത്തിലാക്കി ത്തീർത്ത് അട്ടിമറിച്ചു. പോപ്പിന് രാജ്യാധികാരവും ലഭിച്ചു. രാജാക്കന്മാരാണ്മെത്രാന്മാരെ നിയമിച്ചിരുന്നത്. അങ്ങനെ രാജകീയ പദവിയും മെത്രാൻ പദവിയും പരസ്പരം ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ്മെത്രാൻ പദവി രാജകീയമായത്. ലോകത്തിലെ ഏറ്റവും വലിയഎപ്പിസ്കോപ്പസിയായ റോമൻ കത്തോലിക്ക സഭയിൽമെത്രാന്റെ അധികാരങ്ങൾ മധ്യകാലഘട്ടത്തിലെ രാജാക്കന്മാർക്കുണ്ടായിരുന്ന അധികാരങ്ങൾതന്നെയാണ്. നിയമനിർമാണത്തിനും, നിയമനിർവ്വഹണത്തിനും, നിയമവ്യാഖ്യാനത്തിനുമുള്ള അധികാരങ്ങൾ ഒരുവ്യക്തിയിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള മറ്റൊരുസാമൂഹ്യവ്യവസ്ഥിതിയും ലോകത്തിലില്ല. (ഓശാന, ഏപ്രിൽ 2003 പേജ് 18). വിശ്വാസികൾ മെത്രാന്റെ പ്രജകൾ മാത്രമാണ്. സഭാംഗങ്ങൾ മെത്രാനെ തിരഞ്ഞെടുക്കുന്ന ബെബിളിലെ വ്യവസ്ഥഉപേക്ഷിക്കപ്പെട്ടു. ഇന്ന്ചിലർസഭയെ ഉപയോഗിച്ച്സ്വയംമെത്രാനായി ആരോഹണം ചെയ്യുന്ന പ്രവണതയുംകണ്ടുതുടങ്ങിയിരിക്കുന്നു.

 

എപ്പിസ്കോപ്പസി സഭയുടെവളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് പഠനവിധേയമാക്കേണ്ട വിഷയമാണ്. സഭാചരിത്രത്തിൽ സഭയ്ക്ക്വളർച്ചയുണ്ടായത് എപ്പിസ്കോപ്പസിയുടെഅഭാവത്തിലാണ്. മെത്രാന്മാരുടെ കെവയ്പിന്റെയും മെത്രാൻപദവിയുടെയും, കുരിശിന്റെയും അംശവടിയുടെയും സിംഹാസനത്തിന്റെയും സഹായമില്ലാതെയാണ് ചരിത്രത്തചന്റ ദെവം സഭയുടെ വളർച്ച സാദ്ധ്യമാക്കിയിട്ടുള്ളത്. വളർച്ച മുരടിക്കാൻ തുടങ്ങിയപ്പോൾ എപ്പിസ്കോപ്പസിയിലേക്ക് അധഃപതിക്കുകയോ, എപ്പിസ്കോപ്പസിയിലേക്കു അധഃപതിച്ചതുകൊണ്ട്വളർച്ച മുരടിക്കുകയോ ചെയ്തു. ഇൗ വസ്തുത ഇന്നുംശരിതന്നെ. എപ്പിസ്കോപ്പസിയിൽ സഭ പ്രസ്ഥാനവൽക്കരിക്കപ്പെടുകയും സഭാപ്രസ്ഥാനത്തിന്റെ തണലിൽ നേതാക്കളും വിശ്വാസികളും തടിതപ്പിജീവിച്ചു പോകുകയുംചെയ്യും. ഇന്നത്തെ എപ്പിസ്ക്കോപ്പസി ഒരു കുടുക്കാണ്. അതിൽ അകപ്പെട്ടുപോയാൽ അടിമത്തവും നാശവും ഉറപ്പാണ്. ഇന്നത്തെ രീതിയിലുള്ളഎപ്പിസ്ക്കോപ്പൽ ചട്ടക്കൂട്സഭയുടെ നിലനിൽപ്പിന് ആവശ്യമോ? ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തോലിക സഭ വളർന്നു പന്തലിച്ചത് എപ്പിസ്ക്കോപ്പൽ ചട്ടക്കൂടിന്റെ സഹായത്തോടെയായിരുന്നോ? അവർ ഏതെങ്കിലും രീതിയിൽ ഭരണാധികാരികളെ പ്രീതിപ്പെടുത്താൻ ശ്രമിച്ചിരുന്നോ?

 

ആത്മീയ പരിവേഷമുള്ള മനുഷ്യനിർമിത പാരമ്പര്യഅധിഷ്ടിത അധികാര സംവിധാനത്തിന്റെ പ്രസ്ഥാനവൽക്കരണം

 

ദെവഭക്തിയിൽ നിന്ന് മതഭക്തിയിലേക്കുള്ള അധഃപതനത്തിന്റെ രഹസ്യശെലിയാണ് എപ്പിസ്കോപ്പസിയിൽ കാണുന്നത്. ആത്മീയതയെയും സുവിശേഷത്തെയും പ്രസ്ഥാനവൽക്കരിച്ചാൽ ജീവനില്ലാത്ത ആചാരങ്ങളും ചിഹ്നങ്ങളും മാത്രംഅവശേഷിക്കും. ജീവൻ നഷ്ടപ്പെട്ടുതുടങ്ങുമ്പോൾ സ്വാഭാവികമായും നിലനിൽപ്പിനായി ആചാരങ്ങളെയും ചിഹ്നങ്ങളെയും ആശ്രയിച്ചുതുടങ്ങും. ആദ്യമൊക്കെ ആത്മാർത്ഥമായിസുവിശേഷത്തിനായി പ്രവർത്തിക്കും. ക്രമേണ ലോകത്തിന്റെ സ്വാധീനത്തിന് അടിമപ്പെട്ട് അധികാരവും പ്രശസ്തിയുംആസ്വദിച്ചുതുടങ്ങും. അതിന്റെ ഫലമായിതങ്ങളുടെ പ്രസ്ഥാനം വളർന്നു വലുതാകണമെന്ന സാമ്രാജ്യത്വ ലക്ഷ്യവുമായി അവർ മുന്നോട്ടു പോകും. വളർച്ചയില്ലാതെ പ്രസ്ഥാനത്തിനു നിലനിൽക്കാനാവില്ല. അങ്ങനെ വളരാനും നിലനിൽക്കാനും വേണ്ടിസുവിശേഷമൂല്യങ്ങളെ മറികടക്കുന്ന ഒരു സാഹചര്യമുണ്ടായേക്കാം. സുവിശേഷം പ്രസ്ഥാനത്തിനു വളരാനും നിലനിൽക്കാനും വേണ്ടിയുള്ളഒരു പ്രത്യയശാസ്ത്ര ന്യായീകരണമായി ഉപയോഗിക്കപ്പെടും. നശിച്ചു പോകുന്നവരോട് ആദ്യമുണ്ടായിരുന്ന സ്നേഹം തണുത്തുപോകുകയോഇല്ലാതാകുകയോ ചെയ്യും. ആത്മീയത ഒരു ചടങ്ങോ ഒൗപചാരികമായ ആചാരമോആയി അധഃപതിച്ചുമതമോ പ്രസ്ഥാനങ്ങളോ ആയിത്തീരും. ആത്മീയനേതാക്കൾ മതനേതാക്കളായി അധഃപതിക്കും. ലക്ഷ്യം മാർഗ്ഗത്തെക്കാൾ പ്രധാനമാകും. സ്വയം നീതീകരണം ആരംഭിക്കും. പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരുടെ ആത്മാർത്ഥത കുറയുകയും യാന്ത്രികമായിത്തീരുകയും ചെയ്യും. ക്രമേണ നേതാക്കൾ ലക്ഷ്യം നേടാൻ എന്തുമാർഗ്ഗവും ഉപയോഗിക്കും. പ്രവർത്തനഫലത്തിൽ ആനന്ദിക്കുകയും അഹങ്കരിക്കുകയുംചെയ്യും. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലുള്ള പ്രവർത്തനം കുറയും. എല്ലാ പ്രവർത്തനങ്ങളുടെയുംഅടിസ്ഥാനം സ്നേഹത്തിൽനിന്നും ഭയത്തിലേക്കുമാറും. എങ്കിലും ഇൗ യാഥാർത്ഥ്യം അവരാരും അംഗീകരിക്കുകയില്ല. സുവിശേഷമൂല്യങ്ങളോട് വിട്ടുവിഴ്ച ചെയ്യുന്നവർക്കേ പ്രസ്ഥാനത്തിൽ തുടരാൻ കഴിയൂ എന്ന അവസ്ഥയുണ്ടാകും. അവസാനം നേതാവ്തന്റെ കീഴിലുള്ള പ്രസ്ഥാനത്തെ മുഴുവൻ തന്റെ മഹത്വത്തിനുവേണ്ടിതിരിച്ചുവിടും. ആദ്യമൊക്കെ ദെവനാമത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്നവർ ക്രമേണതങ്ങളുടെതന്നെ നാമത്തിൽ പ്രവർത്തിച്ചുതുടങ്ങുന്നു. അവരുടെവാക്കുകൊണ്ടും പ്രവർത്തി കൊണ്ടും അവർ ജനങ്ങളെ തങ്ങളിലേക്കുതന്നെ ആകർഷിച്ചുതുടങ്ങുന്നു. ചിലർ യേശു ക്രിസ്തുവിന്റെ സുവിശേഷവും നശിച്ചുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു ആത്മാക്കളും തങ്ങൾക്കും പ്രസ്ഥാനത്തിനും വളരാനുള്ള പ്രചാരണ ഉപകരണങ്ങളാക്കിമാറ്റും. നേതാവിന്റെ സാന്നിദ്ധ്യത്തിൽ ആദ്യമൊക്കെ ആളുകൾ അനുഭവിച്ച ദെവീകസാന്നിദ്ധ്യം തീരെഇല്ലതാകും. ഇൗ അട്ടിമറിയായിരിക്കും ഒരു പ്രസ്ഥാനത്തിന്റെ അധഃപതനത്തിന്റെ അവസാന കണ്ണി. സുവിശേഷത്തിനായി അനേകർ ഉദാരമായിസംഭാവന ചെയ്യും. സുവിശേഷ പ്രസ്ഥാനത്തിലെ ചക്രവർത്തിമാർ ഏതെങ്കിലും രീതിയിൽഅതുതങ്ങളുടെ പേരിനും പെരുമക്കുമായി ഉപയോഗിച്ചാൽ അത് അവർക്ക് അപകടംതന്നെ. ദെവത്തെയും ദെവീകമാർഗ്ഗങ്ങളെയും തെറ്റായി പ്രതിനിധീകരിക്കുന്നവരെ ദെവം ശിക്ഷിക്കും.

 

എപ്പിസ്കോപ്പസിയിലെ കെവയ്പുദെവശാസ്ത്രവും അപ്പൊസ്തലിക പിന്തുടർച്ചാവകാശ സിദ്ധാന്തവും വചനവിരുദ്ധവും തലതിരിഞ്ഞതും

 

പട്ടത്വസഭകൾ വിശ്വസിക്കുന്നതുപോലെ കെവയ്ക്കുന്ന ആളിൽകൂടെ അദ്ധ്യക്ഷത കെവയ്ക്കപ്പെടുന്ന ആളിലേക്ക് വ്യാപരിക്കുകയല്ല, പിന്നെയോ ദെവം ഒരാളെ അദ്ധ്യക്ഷനായി എഴുന്നേൽപിക്കുമ്പോൾ ആളിനെ പ്രസ്തുത ശുശ്രൂഷക്കായി വേർതിരിക്കുക - Set apart-  ചെയ്യുകയാണെന്ന് തിരുവചനത്തിൽനിന്ന് ഗ്രഹിച്ചു.. ആകയാൽ ദെവം ഒരാളെ ശുശ്രൂഷകനായി വിളിച്ചെഴുന്നേൽപിക്കുമ്പോൾ അയാളെ പ്രസ്തുത ശുശ്രൂഷക്കായി മറ്റ് ശുശ്രൂഷകന്മാർ കെവച്ച് വേർതിരിച്ച് സഭ അംഗീകരിക്കുന്നതാണ് കെവപ്പ് ശുശ്രൂഷ. കെവയ്പ്പുവഴിയുള്ള ആത്മീയപിന്തുടർച്ചാവകാശം ഒരുതരം ആത്മീയ അടിമത്തമാണ്. കൊളോണിയലിസമാണ്.എല്ലാവിധ അധികാരങ്ങളും ദെവത്തിനാണെന്നും, ദെവത്തിന്റെ അധികാരമെല്ലാം കെവയ്പ്പുവഴി മെത്രാനു ലഭിക്കുന്നു എന്നും, അതിനാൽ മെത്രാന്റെ കീഴിലുള്ളവരുടെമേൽ ആത്മീയവും ഭൗതികവുമായ അധികാരം മെത്രാനുണ്ട് എന്നും  എപ്പിസ്കോപ്പസിയിൽ വിശ്വസിക്കുന്നു. റോമാസാമ്രാജ്യം സൃഷ്ടിച്ചതും ഇന്നു കാണുന്നതുമായ മെത്രാൻ പദവിയിൽ ഉൾക്കൊണ്ടിരിക്കുന്നത് ദെവത്തിന്റെ ആത്മാവല്ല, ഇൗലോകത്തിന്റെ ആത്മാവാണ്ഇൗലോകത്തിന്റെ ആത്മാവിന്റെ സ്വാധീനത്താൽ ഇന്ന് അനേകം സഭാനേതാക്കൾ എപ്പിസ്കോപ്പസിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ജഡത്തിന്റെ അഭിലാഷങ്ങൾ ആത്മാവിനും ആത്മാവിന്റെ അഭിലാഷങ്ങൾ ജഡത്തിനും എതിരാണ് എന്ന് ബെബിൾ ഗലാ 5:16 വ്യക്തമാക്കുന്നു. ആത്മാവിന്റെ അഭിലാഷമനുസരിച്ച് ശൂശ്രൂഷ ചെയ്യുന്നവരാണ് അപ്പോസ്തലരും അവരുടെ പിൻഗാമികളുംപ്രാർത്ഥനയിലും വചനശൂശ്രൂഷയിലും ഏകാഗ്ര ചിത്തരായിരിക്കുന്നവരാണ് യഥാർത്ഥ അപ്പോസ്തലരുടെ യഥാർത്ഥ പിൻഗാമികൾ (അപ്പോ 6:4). ഇൗലോകത്തിൽ പദവികളില്ലാത്ത ദെവരാജ്യത്തിന്റെ ശുശ്രൂഷകർ അത്തരക്കാരാണ്. അല്ലാതെ രാജകീയ ഭരണം നടത്തുകയും അപ്പോസ്തലരുടെ യഥാർത്ഥ പിൻഗാമികളാണ് എന്ന് അവകാശവാദം നടത്തുകയും ചെയ്യുന്നവരല്ല

 

എപ്പിസ്കോപ്പസിക്കാരുടെ അധികാരം യേശുവിലല്ല മറിച്ച് അപ്പോസ്തോലിക പിന്തുടർച്ച എന്ന സിദ്ധാന്തത്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. അതിനാൽ എപ്പിസ്കോപ്പസി സമ്പ്രദായം സ്വീകരിക്കുന്നവർ തെറ്റായ അടിസ്ഥാനത്തിലേക്ക് വഴുതി വീഴുന്നു. അപ്പസ്തോലികം എന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ഒരു സഭയുടെ ബിഷപ്പിൽ നിന്ന് കെവയ്പ്പ് ലഭിച്ചാൽ തങ്ങളുടെ സഭ അപ്പസ്തോലികമാകും എന്ന് അവർ ചിന്തിക്കുന്നു. എന്നാൽ പാരമ്പര്യമായ കെവയ്പ്പിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ സഭ അപ്പസ്തോലികമാണ് എന്നു വാദിക്കുന്നത് പലരെയും കബളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മനുഷ്യരുടെ മുമ്പിൽ നിയമപരം എന്നു അംഗീകരിക്കപ്പെട്ടതുകൊണ്ടുമാത്രം അത്തരം കെവയ്പ്പു ശുശ്രൂഷകൾക്ക് ദെവത്തിന്റെ അംഗീകാരം ലഭിക്കണമെന്നില്ല. നേരെമറിച്ച് കെവയ്പ്പു വഴിയായി അപ്പൊസ്തലികത്വം പകരപ്പെടുന്നു എന്ന ദെവവചനവിരുദ്ധമായ ഉൗന്നൽ തന്നെ അവയ്ക്ക് ദെവത്തിന്റെ അംഗീകാരം ഇല്ല എന്നതിന്റെ തെളിവാണ്.

Ad Image
Ad Image
Ad Image
Ad Image