മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ ബെബിളിലെ സ്വർഗ്ഗവും കത്തോലിക്ക-ഇസ്ലാമിക സ്വർഗ്ഗസങ്കൽപ്പങ്ങളും പരസ്പരവിരുദ്ധമാണ്



ബെബിളിലെ സ്വർഗ്ഗവും കത്തോലിക്ക-ഇസ്ലാമിക സ്വർഗ്ഗസങ്കൽപ്പങ്ങളും പരസ്പരവിരുദ്ധമാണ്

ഇന്ന് മറിയം ഭൂമിയിലെ രാജ്ഞി മാത്രമല്ല കത്തോലിക്ക സ്വർഗ്ഗത്തിലെ രാജ്ഞിയും ദെവമാതാവുമാണ്. ഇത് ബെബിൾ വിരുദ്ധമായ കത്തോലിക്ക പാരമ്പര്യങ്ങളിലൂടെ ദെവവിരുദ്ധമായി നിർമ്മിച്ചെടുത്ത സ്വർഗ്ഗസങ്കൽപ്പമാണ്. ഇതുപോലെ തന്നെ ദെവവിരുദ്ധവും ബെബിൾ വിരുദ്ധവുമാണ് ഇസ്ലാമിക സ്വർഗ്ഗസങ്കൽപ്പങ്ങളും. ഇസ്ലാമിക സ്വർഗ്ഗസങ്കൽപ്പത്തിൽ സ്ത്രീകളുടെ സജീവസാന്നിദ്ധ്യമുള്ളതായി കാണുന്നു. എന്നാൽ സ്വർഗ്ഗത്തിൽ എല്ലാവരും ദൂതന്മാരെപ്പോലെയാണെന്നും ദൂതന്മാർ പുരുഷന്മാരോട് സാമ്യമുള്ളവും പുരുഷനാമമുള്ളവരുമാമെന്ന് ബെബിളിൽ നിന്ന് വ്യക്തമാണ്. സ്ത്രീകളായ ദൂതന്മാർ ബെബിളിലില്ല. മർക്കോസ് 12:25 മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുമ്പോള്‍ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.  2 കൊറി 3:18 എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. റോമ 8:19 സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അങ്ങനെ സ്വർഗ്ഗത്തിൽ എല്ലാവരും യേശുവിനെപ്പോലെയാകും ദെവപുത്രന്മാരെപ്പോലെയാകും എന്നാണ് ബെബിൾ പഠിപ്പിക്കുന്നത്. മാത്രമല്ല 1 കൊറി 15:50 പറയുന്നു സഹോദരന്മാരേ, മാംസരക്തങ്ങള്‍ക്കു ദൈവരാജ്യത്തെ അവകാശമാക്കുവാന്‍ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാന്‍ പറയുന്നു. വെളി 5:10 ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു എന്നൊരു പുതിയ പാട്ടു അവര്‍ പാടുന്നു. സ്വർഗ്ഗത്തിൽ എല്ലാവർക്കും പുതിയ ശരീരവും പുതിയ പേരും ലഭിക്കും. വെളി 2:17 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും. അതിനാൽ തെറ്റായ സ്വർഗ്ഗസങ്കൽപ്പങ്ങളെയും വ്യാമോഹങ്ങളെയും ഉപേക്ഷിച്ച് സ്വർഗ്ഗത്തിൽ ദെവസാന്നദ്ധ്യത്തിനായി മാത്രം ആഗ്രഹിച്ച് സുബോധമുള്ളവരായി ജീവിക്കുക.

Ad Image
Ad Image
Ad Image
Ad Image