കത്തോലിക്കമതം മറിയ മതമാണ്
കത്തോലിക്ക സഭയിൽ മറിയത്തിന് തുല്യമായ സ്വീകാര്യതയും ആവേശവും യേശുവിനില്ലാത്തതിനാൽ കത്തോലിക്ക മതം, മറിയ മതമാണ്. അമ്മ ദെവാരാധനക്കുള്ള മനുഷ്യമനസ്സിന്റെ പ്രവണതയുടെ പ്രകടനമാണ് കൊടുങ്ങല്ലൂരമ്മയും വല്ലാർപാടത്തമ്മയും. മറിയാരാധന വിവിധ സാംസ്കാരിക സാഹചര്യങ്ങളിൽ അതാതു നാടിന്റെ പേരും അനുഭവങ്ങളുമായി ചേരുംവിധം ലയിപ്പിച്ച് ആവിഷ്കരിക്കപ്പെടുന്നു. അങ്ങനെ ദെവം മാത്രമുണ്ടായിരുന്ന ക്രിസ്തുസഭയിൽ മറിയാരാധനയിലൂടെ ദേവതാ സങ്കൽപങ്ങൾ ആവിഷ്കരിക്കപ്പെട്ടു. അങ്ങനെ ഇസ്രായേലിലെ മറിയം കേരളക്കരകളിൽ കൊരട്ടിമുത്തിയായും വേളാങ്കണ്ണിമാതാവായും വല്ലാർപാടത്തമ്മയായും കുറവിലങ്ങാട് മുത്തിയമ്മയായും അമലോദ്ഭവമാതാവായും ഫാത്തിമാമാതാവായും, ഉത്തരീയമാതാവായും, വ്യാകുലമാതാവായും, ഒട്ടകമാതാവായും എല്ലാം പ്രചരിപ്പിക്കപ്പെടുകയും വിശ്വസിക്കപ്പെടുകയും ചെയ്യുന്നു. കാലക്രമേണ മറിയഭക്തി കൂടുതൽ തീവ്രമായി. അങ്ങനെ ഇന്ന് മറിയം ഭൂമിയിലെ രാജ്ഞി മാത്രമല്ല സ്വർഗ്ഗത്തിലെ രാജ്ഞിയുമായി. ഇത്തരം സ്വീകാര്യത കത്തോലിക്കസഭയിൽ യേശുവിനില്ല. യേശുവിനെതിരെ ആരെങ്കിലും പറഞ്ഞാൽ അനങ്ങാത്ത കത്തോലിക്കർ മറിയത്തിനെതിരെ ആരെങ്കിലും പറഞ്ഞാൽ വികാരപരവശരായി അക്രമാസക്തരാകുന്നു എന്നത് പലരും മനസിലാക്കിയ യാഥാർത്ഥ്യമാണ്. അതിനാൽ കത്തോലിക്കമതം മറിയ മതമാണ് എന്ന് പറയുന്നതിൽ തെറ്റില്ല.