മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ ബെബിളിലില്ലാത്ത ദെവമാതാവായ കത്തോലിക്കമറിയം പാഗൺ ദേവതാസങ്കല്പത്തിന്റെ സമ്പൂർണത



ബെബിളിലില്ലാത്ത ദെവമാതാവായ കത്തോലിക്കമറിയം പാഗൺ ദേവതാസങ്കല്പത്തിന്റെ സമ്പൂർണത

സ്ത്രീദെവങ്ങളുടെ സാന്നിധ്യം പേഗൻ വിശ്വാസലോകത്ത് വളരെ ശക്തമായിരുന്നു. അങ്ങനെ ആർത്തെമിസ് ദേവിയുടെ അനുയായികൾ എഫേസോസിൽ വച്ച് പൗലോസിനെ എതിർക്കുന്നതായി നാം കാണുന്നുണ്ട്. ക്രിസ്തുവിശ്വാസത്തിന്റെ വളർച്ചയുടെ ഫലമായി ദേവതകളെല്ലാം പുറത്താക്കപ്പെട്ടു. എന്നാൽ യഥാർത്ഥ ക്രിസ്ത്യാനികളായി രൂപാന്തരം പ്രാപിക്കാതെ ക്രിസ്തുമതത്തിൽ അകപ്പെട്ടവർ പുറത്താക്കപ്പെട്ട ദേവതകളുടെ അഭാവത്തിൽ ഒരു സ്ത്രീദെവത്തിനായി ദാഹിച്ചുകൊണ്ടിരുന്നു. ക്രിസ്തുമതത്തിലെ സാത്താനീയ ജാതീയ മനസിന്റെ ദാഹവും ശൂന്യതയും നികത്താൻ അവതരിക്കപ്പെട്ട പുത്തൻ ദേവതയായിരുന്നു മറിയസങ്കൽപ്പങ്ങൾ. അങ്ങനെ ക്രിസ്തുമതം പുറത്താക്കിയ ദേവതകളുടെ സ്ഥാനത്തേക്ക് അവയെക്കാളും ശക്തമായ സ്ത്രീദെവമായി മറിയം ഉയർന്നുവന്നു. പുരുഷദെവം മാത്രമുണ്ടായിരുന്ന ക്രിസ്തുമതത്തിൽ സ്ത്രീദെവമായി വിശ്വാസികൾ മറിയത്തെ സ്വീകരിച്ചു. അങ്ങനെ കത്തോലിക്കാ- ഓർത്തഡോക്സ് സഭകളിൽ മറിയാരാധന സജീവമായി. ക്രിസ്തുശാസ്ത്രത്തെ കടത്തിവെട്ടി മറിയശാസ്ത്രം അഥവാ മറിയവിജ്ഞാനീയം വികസിച്ചു. ബെബിളിൽ ഇല്ലാത്ത മറിയത്തെപ്പറ്റിയുള്ള കഥകൾ വികസിപ്പിച്ചെടുത്തു. ബെബിളിൽ പറയപ്പെടാത്ത മറിയത്തിന്റെ ജനനം, മാതാപിതാക്കൾ, മരണം എന്നിവയെപ്പറ്റി ആകർഷകമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കപ്പെട്ടു. അങ്ങനെ അന്നയും ജോവാക്കിമുമാണ് മറിയയുടെ അമ്മയും അച്ഛനും എന്ന വിശ്വാസപാരമ്പര്യമുണ്ടായി. വാർദ്ധക്യത്തിലാണ് അന്ന പ്രസവിച്ചതെന്നും മറിയത്തിന്റെ ജനനത്തെപ്പറ്റി അന്നക്ക് ദെവികദർനമുണ്ടായെന്നും പ്രചരിപ്പിക്കപ്പെട്ടു. ക്രമേണ അന്നയെയും ജോവാക്കിമിനെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ക്രമേണ മറിയകഥകൾ ജനകീയ വിശ്വാസമായി വളരുകയും സഭകളുടെ വിശ്വാസത്തിന്റെ ഭാഗമാകുകയും ചെയ്തു.

അർത്തെമിസ് ദേവിയുടെ നാടായ എഫേസൂസിൽ വച്ചുതന്നെ മറിയത്തെ ദെവമാതാവാക്കി

കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്തോറിയൂസും അല്ക്സാണ്ട്രിയയിലെ ബിഷപ്പായിരുന്ന സിറിലും തമ്മിലുണ്ടായ ദെവശാസ്ത്രയുദ്ധത്തിൽ സിറിൽ തട്ടിയെടുത്ത അന്യായവിജയത്തിന്റെ ഫലമായി അഞ്ചാംനൂറ്റാണ്ടിൽ ക്രിസ്തീയ-പാഗൺ സങ്കരസങ്കൽപ്പങ്ങളുടെ മൂർത്തീഭാവമായി മറിയത്തെ ദെവമാതാവായി സഭയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ദെവമാതാവ് എന്നർത്ഥമുള്ള "തെയോതോക്കോസ്' എന്ന ഗ്രീക്ക് വാക്കിന്റെ പേരിൽ തർക്കം നടന്നു. മറിയം മനുഷ്യനായ യേശുവിന്റെ അമ്മ മാത്രമായതിനാൽ മറിയത്തെ ദെവമാതാവ് എന്ന് വിളിക്കാനാവില്ലെന്നു നെസ്തോറിയൂസ് വാദിച്ചു. യേശുവിന്റെ ദെവസ്വഭാവവും മനുഷ്യസ്വഭാവവും വേർതിരിക്കാനാവില്ലെന്നതിനാൽ മറിയം ദെവത്തിന്റെ അമ്മയാണെന്നു സിറിലും വാദിച്ചു. കത്തോലിക്ക സഭ സിറിലിന്റെ പക്ഷം ചേർന്ന് മറിയത്തെ ദെവമാതാവാക്കുകയും പാത്രയർക്കീസായ നെസ്തോറിയൂസിനെ സഭാഭ്രഷ്ടനാക്കി പീഡിപ്പിക്കുകയും ചെയ്തു. അങ്ങനെ സഭയിൽ പാഗനിസം വിജയിച്ചു. തുടർന്ന് അർത്തെമിസ് ദേവിയുടെ സ്വദേശമായ എഫേസൂസിൽ വച്ച് അന്നത്തെ സഭക്കാർ 431 മറിയത്തെ ദെവമാതാവായി പ്രഖ്യാപിച്ചു. അങ്ങനെ ആദിമസഭയുടെ സുവിശേഷമുന്നേറ്റത്തിൽ തകർന്നടിഞ്ഞ് നഷ്ടമായ എഫെസൂസിലെ ഡയാനയുടെയും  റോമിലെ ജൂണോ ദേവിയുടെയും ദേവതാഭാവത്തെ മറിയത്തിലൂടെ ജനഹൃദയങ്ങളിൽ പുനസ്ഥാപിക്കാൻ കത്തോലിക്കസഭക്ക് കഴിഞ്ഞു. അക്കാലത്തെ സകല ദേവികളുടെയും ദേവതാസങ്കല്പങ്ങളെ ആവാഹിച്ചുൾക്കൊള്ളുവാൻ മറിയത്തിന് നൽകപ്പെട്ട ദേവതാസങ്കൽപത്തിന് കഴിഞ്ഞു. തുടർന്ന് കത്തോലിക്കാസഭ ഔദ്യോഗികമായി സംവിധാനം ചെയ്ത മറിയാരാധനയിലൂടെയും മറിയത്തിന്റെ തിരുസ്വരൂപങ്ങളിലൂടെയും പുറജാതി ദേവതാരാധകരും ദേവതാത്മാക്കളും സഭയിലേക്ക് ആകർഷിക്കപ്പെട്ടു. അങ്ങനെ വിജാതീയ വിഗ്രഹാരാധനയും ദേവതാരാധനയും കത്തോലിക്കാസഭയിലൂടെ ദെവമാതാവായ മറിയത്തിലൂടെ ആധുനീകവൽക്കരിക്കപ്പെട്ടു. അങ്ങനെ ദെവമാതാവായിത്തീർന്ന മറിയത്തിന് സഭക്ക് പുറത്തും സ്വീകാര്യതയുണ്ടായി. മറിയത്തിന്റെ മഹത്വം വർദ്ധിപ്പിക്കാൻ കത്തോലിക്ക മതം മറിയത്തെ സ്വർഗ്ഗരാജ്ഞിപദവിയിലേക്കുയർത്തി. മറിയം ജന്മപാപം ഇല്ലാത്തവളാണെന്നും ഉടലോടെ സ്വർഗ്ഗത്തിലേക്ക് പോയെന്നും വത്തിക്കാൻ പ്രഖ്യാപിച്ചു. മറിയം എക്കാലത്തും കന്യകയായിരുന്നു എന്ന ബെബിളിലില്ലാത്ത തത്വം കത്തോലിക്ക സഭ വികസിപ്പിച്ചെടുത്ത് ജനത്തെക്കൊണ്ട് വിശ്വസിപ്പിച്ചു. അങ്ങനെ ദെവപുത്രനെക്കാൾ ഉന്നതമായ സ്ഥാനം ദെവമാതാവിന് നൽകിക്കൊണ്ട് ക്രൈസ്തവ ദെവത്തെയും ദെവപുത്രനെയും അട്ടിമറിക്കാൻ സാത്താന് കഴിഞ്ഞു. പക്ഷെ ദെവപുത്രൻ മഹതിയാം ബാബിലോണിനെ ന്യായം വിധിക്കുന്ന കാര്യം വെളിപ്പാടുപുസ്തകത്തിൽ വായിക്കുക. സ്തോത്രം.

Ad Image
Ad Image
Ad Image
Ad Image