മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ ദൈവജനനി: കത്തോലിക്ക പണ്ധിതർ പോലും മുന്നറിയിപ്പു നൽകുന്നു - പക്ഷെ എന്തിനീ ട്രാപ്പ്?



ദൈവജനനി: കത്തോലിക്ക പണ്ധിതർ പോലും മുന്നറിയിപ്പു നൽകുന്നു - പക്ഷെ എന്തിനീ ട്രാപ്പ്?

മറിയത്തെ വേർതിരിച്ച് വാഴ്ത്തിപ്പുകഴ്ത്തുന്നത് ഉപരിപ്ലവമായൊരു ചിന്താഗതിയാണ്. ഉദാഹരണമായി, പുരാതന സഭാപാരമ്പര്യത്തിലും, ഇപ്പോഴും അതു തുടരുന്ന പൗരസ്ത്യപാരമ്പര്യത്തിലും ദെവജനനിയായ കന്യകാമറിയത്തെ ഒറ്റയ്ക്ക് ചിത്രീകരിക്കുന്നില്ല. മാതാവിന്റെ കയ്യിൽ ദിവ്യഉണ്ണിയെ ചിത്രീകരിക്കുന്നു. രക്ഷകനായ മിശിഹായിലൂടെയാണ് മറിയത്തിന് അവളുടെ മഹിമ ലഭിക്കുക. (സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996 പേജ് 683)

ദെവത്തിന്റെയും മനുഷ്യകുലത്തിന്റെയുമിടയ്ക്കുള്ള ഏകമദ്ധ്യസ്ഥൻ ദെവപുത്രനായ ഈശോമിശിഹായാണ്. മറിയം സൃഷ്ടി ആയതിനാൽ പൂർണ്ണദെവവും പുർണ്ണമനുഷ്യനുമായ ഈശോമിശിഹായാൽ രക്ഷിക്കപ്പെട്ടവളാണ്.'' ""സഹരക്ഷക'' (Co-redemptrix)  എന്നുള്ള പദപ്രയോഗം ഈശോമിശിഹായാൽ രക്ഷിക്കപ്പെട്ടവളാണെന്ന സത്യത്തിന് യാതൊരുവിധ മങ്ങലും ഏല്പിക്കുന്നതിന് ഇടയാക്കുന്നതാവരുത്. എല്ലാ വിശ്വാസികളും രക്ഷാകരകർമ്മത്തിൽ സഹകരിക്കുന്നവരാകുന്നു.  മറിയം സഭയ്ക്കുപരിയല്ല. സഭയ്ക്കുള്ളിലാണ്. തന്മൂലം "സഭയുടെ മാതാവ്' എന്നതുപോലുള്ള സംജ്ഞകൾ മറിയത്തെ രക്ഷിക്കപ്പെട്ടവരുടെ സമൂഹമായ സഭയുടെ അംഗമാണെന്ന സത്യത്തിന് യാതൊരു കോട്ടവും വരുത്തരുത്.  പ്രതേ്യക പദവികളും സംജ്ഞകളും നൽകി മറിയത്തിന്റെ സ്തുതിഗീതങ്ങൾ ആലപിക്കുന്നതിനേക്കാൾ ഉചിതം മറിയത്തിനുള്ള യഥാർത്ഥസ്ഥാനം കണ്ടെത്തുകയും അവളെ അനുകരിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിക്കുകയുമാണ്. അപദാനങ്ങൾ പ്രകീർത്തിക്കുക പലപ്പോഴും അധരവ്യായാമമായി അധഃപതിച്ചേക്കാം. അർത്ഥവത്തായ അനുധാവനമാണല്ലൊ യഥാർത്ഥ ക്രിസ്ത്വനുകരണം  മനുഷ്യാവതാരംചെയ്ത ദെവപുത്രനായ ഈശോമിശിഹായാണ് യഥാർത്ഥ രക്ഷകൻ. അവിടുന്നു മാത്രമാണ് ഉദ്ധാരകൻ. ദെവപുത്രനിൽക്കൂടി മാത്രമാണ് മനുഷ്യരക്ഷ സാധിക്കാൻ പിതാവായ ദെവം തിരുമനസ്സായത്. മിശിഹായുടെ പീഡാനുഭവത്തിലും മരണത്തിലും ഉത്ഥാനത്തിലും കൂടിയായിരുന്നു മനുഷ്യരക്ഷ സാധിച്ചത്. തന്മൂലം മനുഷ്യകുലത്തിന്റെ പരിത്രാണകൻ പൂർണ്ണമായും ഈശോമിശിഹാതന്നെ. മർത്ത്യകുലത്തിലെ യാതൊരു വ്യക്തിയും ദെവപുത്രനും രക്ഷകനായ ഈശോമിശിഹായിൽ ക്കൂടിയല്ലാതെ രക്ഷപെട്ടിട്ടില്ല. രക്ഷപെടുകയുമില്ല. മറിയവും ഇതിനൊരു അപവാദമല്ല. മിശിഹായാണ് . കന്യകാമറിയത്തിന്റെയും ഏക രക്ഷകൻ. (സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996. t]Pv 684þ688)

ലോകത്തിൽ ജീവിക്കുന്നവർ മരിച്ചവരെ ഓർത്തു പ്രാർത്ഥിക്കുന്നു. ജീവിതവിജയം വരിച്ച വിശുദ്ധരെ മാത്യകയായി സ്വീകരിക്കുന്നു. അവരോടൊത്ത് ദെവത്തെ പുകഴ്ത്തുന്നു. ഉപവിയിലുള്ള ബന്ധം മരണ കവാടത്തിനപ്പുറത്തും തുടരുന്നു. വിശുദ്ധരോടുള്ള ഭക്തി അവരുടെ ജീവിത മാതൃക കണ്ടുപഠിച്ച് ജീവിതത്തിൽ പകർത്തുവാനാണുതകേണ്ടത്. രക്ഷകനായ ഈശോമിശിഹായിൽനിന്ന് ലഭിക്കാത്തതായി അവർക്കൊന്നും സ്വന്തമായില്ല. ദെവമഹത്ത്വമാണ് അവരിൽ പ്രകടമാവുക. വിശുദ്ധരുമായുള്ള   സംസർഗ്ഗത്തിൽ പ്രഥമസ്ഥാനം . കന്യകാ മറിയത്തിനാണ്.  മിശിഹായോടും ദെവജനത്തോടും  മറിയത്തിനുള്ള സ്നേഹം വർണ്ണനാതീതമാകുന്നു. മറ്റെല്ലാ വിശുദ്ധരേയുംകാളുപരി മറിയമാണ് മിശിഹാനുകരണത്തിന് വീരമാതൃക. അവളുടെ വിശ്വസ്തമായ അനുകരണം ഇന്നും എന്നും മാതൃകയായി നിലകൊള്ളുന്നു. മറിയത്തെ ജീവിത മാതൃകയാക്കുവാനുള്ള ആഹ്വാനമാണ് ദെവജനത്തിന് സഭയുടെ സന്ദേശംമറിയത്തോട് ശരിയായവിധം ബഹൂമാനാദരങ്ങൾ പ്രകടിപ്പിക്കുന്നവർ ദെവത്തെയാണ് വാഴ്ത്തിപ്പുകഴ്ത്തുക. മറിയത്തിൽ തന്റെ മഹത്ത്വം പ്രകടിപ്പിച്ച ദെവമത്ര  മരിയഭക്തിയിലെ കേന്ദ്രബിന്ദു. (സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathuoor, Kottayam, 1996. t]Pv 697)

ഈശോമിശിഹായുടെ കേന്ദ്രസ്ഥാനത്തിന് മങ്ങലേൽപ്പിക്കുന്ന ഭക്തിയൊന്നും മരിയഭക്തിയെന്ന പേരിനർഹമല്ല. സഭയുടെ ക്യത്തിനുതന്നെ അത് വിഘാതമാകുംഈശോമിശിഹായിൽ കേന്ദ്രീകൃതമായ ആരാധനക്രമപെതൃകം കൈ മുതലായുള്ള അകത്തോലിക്കാസഭകൾ, കത്തോലിക്കാസഭയിൽ ചിലയിടങ്ങളിൽ നടക്കുന്ന രീതിയിലുള്ള മരിയഭക്തിയും വിശുദ്ധരോടുള്ള വണക്കവും സഭെക്യത്തിന് വിഘാതമാണെന്ന് കരുതുന്നതിന് കുറെയെങ്കിലും കാരണമില്ലാതില്ല. തന്മൂലം കൗൺസിൽ ഇക്കാര്യത്തിൽ ഒരു മുന്നറിയിപ്പുതന്നെ നൽകുന്നു. താല്ക്കാലികവും വെറും വെകാരികവുമായ സമീപനങ്ങൾ മരിയഭക്തിയുടെ പേരിൽ അങ്ങിങ്ങായി ഇല്ലാതില്ല. ശരിയായ ദെവശാസ്ത്ര വീക്ഷണമില്ലാത്തതിന്റെ ദുരന്തഫലമാണിത്. ബെബിളിലും വെവിധ്യമാർന്ന സഭാപാരമ്പര്യങ്ങളിലും ഔദ്യോഗിക ആരാധനക്രമങ്ങളിലും ശരിയായ മരിയഭക്തിയ്ക്കുള്ള മാതൃകകൾ ലഭ്യമാണ്.

Ad Image
Ad Image
Ad Image
Ad Image