മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ മറിയഭക്തർ ദെവഭക്തരല്ല



മറിയഭക്തർ ദെവഭക്തരല്ല

ഇന്നത്തെ മറിയഭക്തർ ദെവത്തോടും, യേശുവിനോടും, യഥാർത്ഥ മറിയത്തോടും അനുസരണക്കേടു കാണിക്കുന്നതിനാൽ ഏതോ കപട മറിയത്തിന്റെ കപടഭക്തർ മാത്രമാണ്

മറിയഭക്തർ മറിയത്തിന്റെ ഏറ്റവും സുപ്രധാനമായ ഉപദേശം അനുസരിക്കുന്നില്ല. മറിയം ഇപ്രകാരം ഉപദേശിക്കുന്നു:  ""അവൻ (യേശു) നിങ്ങളോടു പറയുന്നത് ചെയ്യുവിൻ'' (യോഹ. 2:5). മറിയഭക്തർക്ക് യഥാർത്ഥത്തിൽ മറിയത്തോടു സ്നേഹവും ബഹുമാനവും ഉണ്ട് എങ്കിൽ അവർ മറിയം പറഞ്ഞത് അനുസരിക്കുകയും അങ്ങനെ യേശുപറയുന്നത് ചെയ്യുകയും ചെയ്യുമായിരുന്നു. ഇവർ മറിയത്തെ മാത്രമല്ല, പിതാവായ ദെവത്തെയും, പുത്രനായ ദെവത്തെയും അനുസരിക്കില്ല. പിതാവ് പറഞ്ഞു, ""ഇവൻ എന്റെ പ്രിയ പുത്രൻ, എന്റെതിരഞ്ഞെടുക്കപ്പെട്ടവൻ; അവന്റെ വാക്കു ശ്രദ്ധിക്കുവിൻ'' (ലൂക്കാ. 9:35). യേശു പറഞ്ഞു: ""അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം'' (മത്താ. 11:28). ""നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്ക് നൽകും'' (യോഹ. 6:23). എന്നാൽ പിതാവ് പറഞ്ഞതും, യേശു പറഞ്ഞതും, മറിയം പറഞ്ഞതും ഒന്നും കൂട്ടാക്കാതെ ഇക്കൂട്ടർ മറിയത്തോടും വിശുദ്ധരോടും പ്രാർത്ഥിക്കണം എന്ന് വാശിപിടിക്കുന്നു. അതുകൊണ്ട് പിതാവായ ദെവത്തെയും യേശുക്രിസ്തുവിനെയും യഥാർത്ഥ  മറിയത്തെയും അനുസരിക്കാത്ത  ഇവർ യഥാർത്ഥ മറിയത്തിന്റെ ഭക്തരല്ലെന്നും, മറിച്ച് ഏതോ കപട മറിയത്തിന്റെ ഭക്തരാണെന്നും വ്യക്തമാകുന്നു.

മറിയ ഭക്തർ ദെവവചനപ്രകാരം ശപിക്കപ്പെട്ടവരോ?

ബെബിളിൽ  പറഞ്ഞിരിക്കുന്ന സത്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ആരു പഠിപ്പിച്ചാലും അവർ ശപിക്കപ്പെട്ടവരാണ് എന്ന് ദൈവവചനം പറയുന്നു. ""ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽ നിന്ന്  വ്യത്യസ്ഥമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ, സ്വർഗ്ഗത്തിൽ നിന്ന്ഒരു ദൂതൻ തന്നെയോ, നിങ്ങളോട് പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ. ഞങ്ങൾ നേരത്തെ നിങ്ങളോട് പറഞ്ഞ പ്രകാരംതന്നെ ഇപ്പോഴും ഞാൻ പറയുന്നു. നിങ്ങൾ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോട്  പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ'' (ഗലാ. 1:8-9)

ദെവകൽപന പ്രകാരമല്ലാത്തതും മലിനവുമായ ആരാധന സാത്താന് ലഭിക്കുന്നു

ദെവത്തിന് എന്ന് വിചാരിച്ചാണെങ്കിലും വ്യവസ്ഥ വിട്ട് ചെയ്യുന്ന ആരാധന ദൈവം സ്വീകരിക്കുന്നില്ല. വിഗ്രഹഭക്തി ദൈവം എതിർക്കുന്നതിൽ നിന്ന് അത്തരം ഭക്തിയും ആരാധനയും ദൈവം സ്വീകരിക്കുന്നില്ലെന്നും, അത് ദൈവത്തിന്റെയും എല്ലാ മനുഷ്യരുടെയും ശത്രുവായ സാത്താന്  ലഭിക്കുന്നു എന്നും വ്യക്തമാകുന്നു. വിഗ്രഹഭക്തി ദെവത്തോടല്ലാത്തതു കൊണ്ടും,  ദൈവം സ്വീകരിക്കുന്ന രീതിയിൽ അല്ലാത്തതു കൊണ്ടും  അവ ദെവംസ്വീകരിക്കുന്നില്ല. അതിനാൽ അവ ദെവത്തിന് ലഭിക്കുന്നില്ല. ദെവം വിഗ്രഹങ്ങളെ വെറുക്കുന്നതിന് കാരണം എല്ലാ വിഗ്രഹങ്ങളുടെയും പിന്നിൽ സാത്താന്റെ ശക്തിയുണ്ട് എന്നതും, വിഗ്രഹങ്ങളെ വന്ദിക്കുമ്പോൾ ആരാധന സാത്താൻ കെക്കലാക്കുന്നു എന്നതുമാണ് (1കൊറി 10:19,20; 5:11). ഇസ്രായേലിന്റെ ആരാധന ദെവകൽപന പ്രകാരമായിരുന്നു. എന്നാൽ ജാതികളുടെ ആരാധനയും ബലിയർപ്പണരീതികളും  മാനുഷിക പാരമ്പര്യങ്ങളെ അടിസ്ഥാന മാക്കിയുള്ളതാണ്. അത്തരം ബലികൾ സത്യദെവം സ്വീകരിക്കുന്നില്ല. വിഗ്രഹങ്ങൾക്ക് ബലിയർപ്പിക്കുന്നവർ യഥാർത്ഥത്തിൽ സാത്താനാണ് ബലിയർപ്പിക്കുന്നത്. ഇല്ല വിജാതീയർ ബലിയർപ്പിക്കുന്നത് പിശാചിനാണ് ദെവത്തിനല്ല എന്നാണ് ഞാൻ പറയുന്നത്. നിങ്ങൾ പിശാചുക്കളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരേ സമയം കർത്താവിന്റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല. കർത്താവിന്റെ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല (1കോറി 10:20-21). വിഗ്രഹങ്ങളെ (മൃഗങ്ങളുടെയോ, മനുഷ്യരുടെയോ, ദെവത്തിന്റെ പോലുമോ വിഗ്രഹങ്ങളെ) ആരാധിക്കുന്നവർ സാത്താനെ ആരാധിക്കുന്നു. വിഗ്രഹങ്ങളെ ബഹുമാനിക്കുന്നവർ സാത്താനെ ബഹുമാനിക്കുന്നു. വിഗ്രഹങ്ങളെ വണങ്ങുന്നവർ സാത്താനെ വണങ്ങുന്നു. ഫോട്ടോ, പെയിന്റിംഗ്സ് മുതലായ പ്രതിരൂപങ്ങളും വിഗ്രഹങ്ങളാകുന്നു.

ദെവകൽപന പ്രകാരമല്ലാത്ത ആത്മീയത സാത്താന്റെ കുടുക്കാണ്

ദെവത്തിൽ നിന്ന് യേശുവിലൂടെ ചോദിച്ച് ലഭിക്കുന്ന അത്ഭുതങ്ങൾ മാത്രമാണ് ദൈവീകം. ദെവത്തിൽ നിന്നുള്ള എല്ലാ അത്ഭുതങ്ങൾക്കും നന്ദി അർഹിക്കുന്നത് ദെവം മാത്രമാണ്. അതിനാൽ വിശുദ്ധരെ അത്ഭുത പ്രവർത്തകരായി കണക്കാക്കി, അവരിൽനിന്ന് ഉപകാരങ്ങൾ സ്വീകരിച്ച്, അവർക്ക് ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി ഉപകാരസ്മരണ നൽകുന്നത് വളരെ സത്യവിരുദ്ധവും അപകടകരവുമാണ്. കാരണം ഇത്തരം പ്രക്രിയകളിലൂടെ സാത്താനുമായി ആത്മീയ ബന്ധം സ്ഥാപിക്കാനും, സാത്താന്റെ  നിയന്ത്രണത്തിൽ അകപ്പെട്ടുപോകുവാനും അത്തരക്കാർക്ക് ഇടയാകുന്നു. പുണ്യമാർഗ്ഗങ്ങളെന്നു തെറ്റിദ്ധരിപ്പിച്ച് അനേകം തെറ്റായ ആരാധനാരീതികളിൽ ആളുകളെ ബന്ധിച്ച് കുടുക്കുക എന്ന തന്ത്രം സാത്താൻ പ്രയോഗിച്ചു കൊണ്ടിരിക്കുന്നു. തെറ്റായ ആത്മീയതയിൽ ആനന്ദിക്കുന്നവരെല്ലാം സാത്താന്റെ ചൂണ്ടയിൽ കുരുങ്ങുന്നവരാണ്. ചൂണ്ടകാണാതിരിക്കാനും, ചൂണ്ടയിലേക്ക് ആളുകളെ ആകർഷിക്കാനും ചൂണ്ടയിൽ ആകർഷകമായ ഇരകളെ കൊളുത്തുന്നു. ചൂണ്ടയിൽ കുരുങ്ങുന്ന മത്സ്യങ്ങൾ തുള്ളിച്ചാടി മുകളിലേക്ക് പോകുന്നതാണ് മറ്റ് മത്സ്യങ്ങൾ കാണുന്നത്. അതുകൊണ്ട് അവരും ചൂണ്ട യിൽ കൊത്തുകയും കുടുങ്ങുകയും ചെയ്യും. എല്ലാവരും കൂടി കൂടക്കകത്ത് എത്തുമ്പോഴും തുള്ളിച്ചാടും. കാണുന്നവർ വിചാരിക്കും അവർക്ക് വലിയ സന്തോഷമാണ് എന്ന്. എന്നാൽ യഥാർത്ഥത്തിൽ അവർ ജീവൻമരണ പോരാട്ടത്തിലാണ്. അവസാനം തുള്ളിച്ചാടിയവരെല്ലാം വറചട്ടിയിൽ എത്തിച്ചേരും. ഇതുപോലെതന്നെ  ഇന്ന്  തെറ്റായ ആത്മീയതയിൽ പെട്ടുപോകുന്നവരിൽ സന്തോഷത്തിന്റേതായ ചില ബാഹ്യപ്രകടനങ്ങൾ കണ്ടേക്കോമെങ്കിലും അന്ത്യം നരകത്തിലായിരിക്കും.

ദെവമാതാവിനോടുള്ള ഭക്തി ആർക്ക് ലഭിക്കുന്നു?

മറിയത്തിന്റെ പ്രത്യക്ഷങ്ങൾ യഥാർത്ഥ മറിയത്തിന്റേതോ? അവയ്ക്ക് സ്‌പിരിട്ടിസവുമായി ബന്ധമുണ്ടോ? ദെവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയിലെ പ്രശ്നങ്ങളും പരിഹാരവും വേർതിരിച്ചറിയണം. അറിയം യഥാർത്ഥത്തിൽ കർത്താവിന്റെ ദാസിയാണോ, അതോ ദെവത്തിന്റെ മാതാവാണോ? യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തെ അനുകരിക്കേണ്ടതിന് പകരം, യഥാർത്ഥ മറിയമല്ലാത്ത മറ്റു മറിയങ്ങളെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലുള്ള ദെവവചനപരമായ തെറ്റുകളെയും അപകടങ്ങളെയും നാം മനസിലാക്കണം. മേഖലയിൽ സാത്താന്റെ തന്ത്രങ്ങളെ തിരിച്ചറിയാൻ യേശുവിന്റെ അമ്മയെ യഥാർത്ഥത്തിൽ ആദരിക്കുന്ന ഓരോ വ്യക്തിയും അത്യാവശ്യമായി ശ്രമിക്കണം. ഏറ്റവും പ്രധാനമായ വിഷയം, മറിയത്തെ പല ദിവ്യമായ പേരുകൾ കൊടുത്തും മറ്റു പല രീതികളിലും സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നതിൽ മറിയത്തിന് താൽപര്യമുണ്ടോ എന്നതാണ്. ഒരാളെ താൻ അല്ലാത്ത അവസ്ഥ ആണെന്ന് പറഞ്ഞ് പുകഴ്ത്തുന്നത് ആളെ അപമാനിക്കുകയാണ് എന്ന്  വ്യക്തമാണ്. ഉദാഹരണമായി പ്രധാനമന്ത്രി അല്ലാത്ത ആളെ പ്രധാനമന്ത്രിയായി പ്രദക്ഷിണം ചെയ്യിക്കുന്നത് ആളെയും  പ്രധാന മന്ത്രിയെയും അപമാനിക്കുന്നതിന് തുല്യമാണ്.

യഥാർത്ഥ മറിയത്തിന് ഇപ്പോൾ മനുഷ്യരോട് ബന്ധപ്പെടാൻ കഴിയില്ല

കർത്താവിൽ നിദ്രപ്രാപിച്ച എല്ലാവരും, മറിയവും അപ്പോസ്തലന്മാരും ഉൾപ്പെടെയുള്ള എല്ലാ വിശുദ്ധരും ഇപ്പോൾ വിശ്രമിക്കുകയാണ്. അവർക്കുള്ള പ്രതിഫലം യേശു ഇനിയും കൊടുക്കാനിരിക്കുന്നതേയുള്ളൂ. അതുമാത്രമല്ല ധനവാന്റെയും ലാസറിന്റെയും ഉപമയിൽ നിന്നും വ്യക്തമാകുന്നതുപോല മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരുമായി ഒരുതരത്തിലും ബന്ധപ്പെടാൻ കഴിയില്ല (ലൂക്ക. 16:19-31). ബെബിളിലെ യേശുവിന്റെ അമ്മയായ മറിയം സ്വയം ദെവമാതാവ്സ്രഷ്ടാവിന്റെ മാതാവ് എന്നിങ്ങനെ വിശേഷിപ്പിക്കുന്നതിനോട് യോജിക്കില്ല എന്നു മാത്രമല്ല തന്റെ വിയോജിപ്പ്  പ്രകടിപ്പിക്കുകയും ചെയ്യും. കാരണം മറിയം സ്വയം വിശേഷിപ്പിച്ചത് കർത്താവിന്റെ ദാസി എന്നാണ്. എന്നാൽ ദെവമാതാവ് എന്നും സ്രഷ്ടാവിന്റെ മാതാവ് എന്നുമൊക്കെ അറിയപ്പെടുന്ന ആധുനിക മറിയത്തിൽ നിന്ന് ഇത്തരം വിയോജന സന്ദേശങ്ങളൊന്നും ലഭിക്കുന്നില്ല എന്നത് രണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്നു. 1: ബെബിളിലെ യഥാർത്ഥ മറിയത്തിന് ഇപ്പോൾ മനുഷ്യരോട് ആശയവിനിമയം ചെയ്യാൻ കഴിവില്ല. 2: ബെബിളിലെ മറിയവും, ദെവമാതാവ് എന്ന പേരിൽ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്ന ആധുനിക മറിയവും വ്യത്യസ്ത വ്യക്തികളാണ്. മറിയത്തിന് യേശുവിൽ നിന്ന് എന്തും നേടിയെടുക്കാൻ കഴിയും എന്ന് പറയുന്നത്  ബൈബിളിനും, യേശുവിനും എതിരെ പ്രസംഗിക്കുന്നതു തന്നെയാണ്. ദെവവചന വിരുദ്ധമായത് ദെവീകമല്ല. അങ്ങനെ ഇവ ദെവീകമല്ല, മാനുഷികവുമല്ല. എങ്കിൽ പിന്നെ സാത്താന്റേതല്ലാതെ പിന്നെന്താണ്?

യേശുവിന്റെ അമ്മയോട് അനുസരണക്കേട് കാണിക്കുന്നതും മറിയത്തെ കച്ചവടച്ചരക്കാക്കി അപമാനിക്കുന്നതും ആരാണ് - ഇന്നത്തെ മറിയ ഭക്തരാണ്.

യേശുവിന്റെ അമ്മ ഒരുസഭാ പ്രസ്ഥാനത്തിന്റെയും സ്വകാര്യ സ്വത്തല്ല. പെന്തെക്കോസ്തുകാർ യേശുവിന്റെ അമ്മക്ക് ബെബിൾ കൊടുക്കുന്ന അതേ പ്രാധാന്യം കൊടുക്കുന്നവരാണ്. വചനത്തോട് കൂട്ടാനോ കുറക്കാനോ പെന്തെക്കോസ്തുകാർ തയ്യാറല്ല. യേശുവിന്റെ അമ്മക്ക് ബെബിൾ കൊടുക്കുന്നതിനെക്കാൾ കൂടുതൽ പ്രധാന്യം കൊടുത്ത് വണങ്ങി ദെവതുല്യമാക്കി, ദെവത്തെ ഒതുക്കിക്കളയുന്ന സാത്താനീയ തന്ത്രം കത്തോലിക്കർ എന്തുകൊണ്ട് മനസിലാക്കാൻ വിസമ്മതിക്കുന്നു. സകലത്തിലും മുൻതൂക്കം യേശുവിനാണെന്ന് വചനം പറയുന്നു. യേശുവിനെ അനുസരിക്കാൻ പറയുന്ന യേശുവിന്റെ അമ്മയോടും യേശുവിനോടും ഏറ്റവും കൂടുതൽ അനുസരണക്കേട് കാണിക്കുന്നത് ഇന്നത്തെ മറിയഭക്തരാണ്. കാരണം യേശുവിന്റെ അമ്മ പറയുന്നു യേശുവിനെ അനുസരിക്ക.  ഇന്നത്തെ മറിയഭക്തർ ഇന്നത്തെ മറിയത്തെ അനുസരിക്കുന്നു. ദെവമാതാവിനോടുള്ള ഭക്തിയിലൂടെ യേശുവിന്റെ അമ്മയെ പ്രതിഷ്ഠയാക്കി പ്രതിമയാക്കി ഉപകരണമാക്കി ദെവത്തെയും യേശുവിന്റെ അമ്മയെയും അപമാനിക്കുന്നുവോ എന്ന്ചിന്തിക്കണം.

ഇന്ന് യഥാർത്ഥ മറിയത്തെ കാണാനില്ല. ഇന്ന് പല തരം മറിയങ്ങൾ സഭയിൽ അരങ്ങു തകർക്കുന്നു.

അവക്ക് പ്രതേ്യകം പ്രതേ്യകം ആകർഷകമായ വിഗ്രഹങ്ങൾ നൽകി പ്രതിഷ്ഠിച്ച്, പ്രതേ്യക ഉട്ടിഷടകാര്യ സാദ്ധ്യങ്ങൾക്കായുള്ള അത്ഭുതസിദ്ധികൾ ഉണ്ടെന്ന് പരസ്യപ്പെടുത്തി ജനങ്ങളെ ആകർഷിച്ച് അവരുടെ ഭക്തിയും ആരാധനയും പണവും സ്വീകരിക്കുന്നു. ഇതിന് നേതൃത്വം കൊടുക്കന്നവർക്ക് ജനങ്ങളുടെ ആത്മീയതയെ നിയന്ത്രിക്കാനും പണം സ്വീകരിക്കാനുമുള്ള ദുരാഗ്രഹമുണ്ട് എന്ന വസ്തുത നിഷേധിക്കാനാവില്ല. ഭക്തിയുടെ പരിവേഷത്തിൽ, മൂടുപടത്തിനുള്ളിൽ വച്ച്അവർ ജനങ്ങളുടെ ആത്മാക്കളെ അടിമകളാക്കി നശിപ്പിക്കുകയും, ഭൗതികനന്മകളെ കെക്കലാക്കുകയും ചെയ്യുന്നു. യേശുവിന്റെ അമ്മയെ അവർ വിഗ്രഹങ്ങളാക്കി സ്വാർത്ഥ ലാഭങ്ങൾക്കായി ഉപയോഗിക്കുന്നു. അങ്ങനെ അവർ യേശുവിന്റെ അമ്മയുടെ പേരിൽ സഭക്കകത്ത് അന്യദെവാരാധന പ്രാത്സാഹിപ്പിക്കുന്നു. ഇത് ദൈവത്തിന്റെ മുമ്പിൽ അത്യന്തം കുറ്റകരമാണ്; യഥാർ ത്ഥ   മറിയത്തെ അപമാനിക്കലാണ്, മറിയത്തിന്റെ സൽപ്പേരിനെ ചൂഷണം ചെയ്യലാണ്അങ്ങനെ മറിയത്തിന്റെ ഭക്തരെന്ന് സ്വയം നടിക്കുന്നവർ തന്നെയാണ് മറിയത്തിന്റെ യഥാർത്ഥ ശത്രുക്കളായിത്തീരുന്നത് എന്നത് വിരോധാഭാസമായി തോന്നാമെങ്കിലും വാസ്തവമാണ്. തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി അവർ മറിയത്തെ വിൽപനച്ചരക്കാക്കുകയും ജനങ്ങളെ ചൂഷണം ചെയ്യുകയുമല്ലേ ചെയ്യുന്നത്? തങ്ങളുടെ അധികാരം നിലനിർത്താൻ പുരോഹിതവർഗ്ഗം വളരെ അധമമായ രീതിയിൽ കാര്യങ്ങൾ  നീക്കുന്നു. അവർ ജനങ്ങളിൽനിന്ന് സത്യം മറച്ചുവയ്ക്കുന്നു; തെറ്റിലൂടെ നടത്തുന്നു; ശരിയായത് തിരഞ്ഞെടുക്കാൻ ജനങ്ങളെ അനുവദിക്കുന്നുമില്ല.

Ad Image
Ad Image
Ad Image
Ad Image