പ്രാർത്ഥന സ്വീകരിക്കുന്ന മറിയം
മറിയം ദെവത്തിന്റെ അമ്മയും, നമ്മുടെ അമ്മയും ആണെന്നും, നമ്മുടെ സങ്കടങ്ങളും, അപേക്ഷകളും മറിയത്തിന് ഭരമേൽപ്പിക്കാമെന്നും, മറിയം നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും, നമ്മെത്തന്നെ മറിയത്തിന്റെ പ്രാർത്ഥനക്കായി ഭരമേൽപ്പിക്കുന്നതിലൂടെ നാം നമ്മെത്തന്നെ മറിയത്തോടൊപ്പം ദെവഹിതത്തിനായി ഏൽപ്പിച്ചു കൊടുക്കുന്നുവെന്നും, നാം മറിയത്തോട് നമുക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നതിലൂടെ കരുണയുടെ അമ്മയും, സർവ്വപരിശുദ്ധയുമായവൾക്ക് നാം വെറും പാവപ്പെട്ട പാപികളാണെന്ന്സ്വയം അഭിസംബോധന ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നും, നാം നമ്മുടെ ഇപ്പോഴത്തെ ജീവിതത്തിൽ നമ്മെത്തന്നെ അവൾക്ക് കെമാറ്റം ചെയ്യുന്നുവെന്നും, അങ്ങനെ നമ്മുടെ മരണസമയം പോലും അവളുടെ സംരക്ഷണത്തിന് പൂർണ്ണമായും അടിയറവയ്ക്കാൻ മാത്രം നമ്മുടെ ഉറപ്പ് വിശാലമാകുന്നു എന്നും, അവൾ നമ്മുടെ മരണസമയത്ത് നമ്മെ അമ്മയെപ്പോലെ സ്വീകരിച്ച് പറുദീസയിൽ യേശുവിന്റെ അടുത്തേക്ക് ആനയിക്കുമെന്നും റോമമതം പഠിപ്പിക്കുന്നു (കാറ്റക്കിസം 2677; 2619; 2679). പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോടപേക്ഷിക്കണമേ (റോമ കത്തോലിക്കർ ഏറ്റവും അധികം ഉരുവിടുന്ന പ്രാർത്ഥനയാണിത്).
ഇത്തരം ബെബിൾ വിരുദ്ധമായ തെറ്റായ ആശയക്കുടുക്കിൽ അകപ്പെടരുത്
എന്നാൽ ഇത്തരം ആശയങ്ങളൊന്നും ബെബിളിൽ നിന്നുള്ളതല്ല എന്ന യാഥാർത്ഥ്യം നാം മനസിലാക്കിയില്ലെങ്കിൽ അപകടമാണ്. ഇതെല്ലാം വെറും മനുഷ്യന്റെ ചിന്തകളും പാരമ്പര്യങ്ങളും മാത്രമാണ്. നാം ആശ്രയം വയ്ക്കേണ്ടതും, പ്രാർത്ഥിക്കേണ്ടതും ദെവത്തോടാണ്, മറിയത്തോടല്ല എന്ന് ബെബിൾ വ്യക്തമാക്കുന്നു (സങ്കീ 50:15; 55:16, 22; 86:6,7; 91:15; 37:39; 41:1). അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (മത്താ11:28) എന്ന് പറഞ്ഞ് നമ്മെ സഹായിക്കാനായി കാത്തിരിക്കുന്ന യേശുവിൽ നിന്ന് നമ്മെ അകറ്റിനിർത്തുന്ന ഒരു വലിയ ശക്തിയായി ഇന്നത്തെ റോമൻ കത്തോലിക്ക മറിയം വളർന്നു കഴിഞ്ഞിരിക്കുന്നു. ജാഗ്രത പുലർത്തുക. (ഈ കത്തോലിക്ക മറിയവും യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയവും ഒരാളല്ല എന്ന് അവരുടെ സ്വഭാവവിശേഷതകൾ തമ്മിൽ താരതമ്യം ചെയ്ത് മനസിലാക്കുക). തങ്ങളുടെ മരണ സമയം പോലും മറിയത്തിന്റെ സംരക്ഷണത്തിന് അടിയറ വയ്ക്കുന്നവർ (കാറ്റക്കിസം 2677) എന്നന്നേക്കും നിരാശരായിത്തീരും. ആരുടെയും പ്രാർത്ഥന സ്വീകരിക്കുകയോ അവയ്ക്കുത്തരമരുളുകയോ ചെയ്യാത്ത സാക്ഷാൽ മറിയത്തെ ഇന്ന് പലരും മറക്കുന്നു. ബെബിളിലെ യഥാർത്ഥ മറിയം ഒരിക്കലും ആരാലും ആരാധിക്കപ്പെട്ടിട്ടില്ല. ദൂതൻ മറിയത്തെ അഭിവാദനം ചെയ്തു, പക്ഷെ ആരാധിച്ചില്ല (ലൂക്ക 1:28-29). എലിസബത്ത് മറിയത്തെ അഭിവാദനം ചെയ്തു; പക്ഷെ ആരാധിച്ചില്ല (ലൂക്ക 1:42). ഇടയന്മാർ ശിശുവിനായി ദെവത്തെ സ്തുതിച്ചു, മറിയത്തെ ആരാധിച്ചില്ല (ലൂക്ക 2:17-20). കിഴക്കുനിന്ന് എത്തിയ ജ്ഞാനികൾ മറിയത്തെയല്ല, മറിച്ച് ശിശുവായ യേശുവിനെയത്ര ആരാധിച്ചത് (മത്താ. 2:11).
മറിയത്തോട് പ്രാർത്ഥിക്കാനുള്ള പ്രേരകഘടകങ്ങൾ ആത്മീയമല്ല, മറിച്ച് ഭൗതികവും അവസരവാദപരവുമായ മറ്റൊരു സുവിശേഷമാണ്
പൊതുവേ മറിയത്തിന്റേതെന്ന് വിചാരിക്കപ്പെടുന്ന ദർശനങ്ങളിൽ യേശുവിന്റെ സന്നിധിയിൽ താൻ മദ്ധ്യസ്ഥം പറയാം എന്ന് പറഞ്ഞ്ചില ക്രിസ്തുവിരുദ്ധ ശക്തികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മറിയത്തോട് പ്രാർത്ഥിക്കുന്നവർക്ക് ശുദ്ധീകരണസ്ഥലത്തിൽ നിന്ന് രക്ഷപെടാൻ പ്രതേ്യക ഡിസ്കൗണ്ട് (ദണ്ഡവിമോചനം) റോമ മതം വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം വഞ്ചനാത്മകമായ കെട്ടുകഥകളാണ് എന്നും, ദെവവചനത്തിൽ അവയ്ക്ക് യാതൊരു ആധാരവും ഇല്ല എന്നും ബെബിളിന്റെ വെളിച്ചത്തിൽ ചിന്തിച്ചാൽ നമുക്ക് മനസിലാകും. തന്നെ ആരാധിക്കുന്നതിന് പ്രതിഫലമായി സാത്താൻ യേശുക്രിസ്തുവിന് ഈ ലോകത്തിലെ രാജ്യങ്ങളേയും അവയുടെ മഹത്വത്തേയും വാഗ്ദാനം ചെയ്തു (ലൂക്കോ 4) എന്ന കാര്യം ഈ സാഹചര്യത്തിൽ ഓർക്കുക. ഇത്തരക്കാർ ക്രിസ്ത്യാനികളല്ല മേരിയാനികളാണ്. ഇത്തരം ശുപാർശ മദ്ധ്യസ്ഥം വെറും ഭൗതിക നേട്ടങ്ങളെ ലാക്കാക്കിയും മനുഷ്യന്റെ ഊഹങ്ങളെ അടിസ്ഥാനമാക്കിയും മാത്രമുള്ളതാണ്. ഇത്തരം ശുപാർശ മദ്ധ്യസ്ഥത്തിൽ വിശ്വസിക്കുന്നവർ ഈശ്വര വിശ്വാസികളാണ് എന്ന് അവർക്കും മറ്റുള്ളവർക്കും തോന്നിയേക്കാമെങ്കിലും യഥാർത്ഥത്തിൽ അവർ വെറും ഭൗതിക മനുഷ്യരും, അവസരവാദികളും ദെവവിശ്വാസമില്ലാത്തവരുമാണ്. യഥാർത്ഥ ക്രിസ്തീയവിശ്വാസികൾ ഈലോകത്തിന്റെ നേട്ടങ്ങളിൽ ലക്ഷ്യം വയ്ക്കുന്നവരല്ല, മറിച്ച് യേശുക്രിസ്തുവിന്റെ രാജ്യത്തെ ലക്ഷ്യമാക്കി മുമ്പോട്ട് നീങ്ങുന്നവരാണ്.
അനേകർ യേശുവിനെ നേരിട്ട് സമീപിച്ചു - വിശുദ്ധരോടുള്ള മദ്ധ്യസ്ഥത അനാവശ്യം
ആർക്കും, എപ്പോഴും യേശുവിനെ നേരിട്ട്സമീപിക്കാൻ കഴിഞ്ഞിട്ടുണ്ട്. സക്കേവൂസും, ശമര്യാസ്ത്രീയും, അനേകം കുഷ്ഠരോഗികളും യേശുവിനെ നേരിട്ട്സമീപിച്ച് അനുഗ്രഹങ്ങൾ പ്രാപിച്ച സംഭവങ്ങൾ ഇതിന് തെളിവാണ്. എന്നാൽ മറിയത്തെ തന്നെ മദ്ധ്യസ്ഥയാക്കണം എന്ന്സ്വാർത്ഥലാഭേച്ഛയോടെ പിടിവാശി പിടിക്കുന്നവർക്ക് കാനായിലെ കല്യാണസംഭവത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതുതന്നെ അഭയം. ഇത്തരം മർക്കടമുഷ്ടി ആത്മാർത്ഥതക്കുറവുകൊണ്ടും അറിവില്ലായ്മകൊണ്ടും ഉണ്ടാകുന്നതാണ്. അഥവാ മറിയത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് യേശുവെള്ളം വീഞ്ഞാക്കിയതെന്നിരിക്കട്ടെ. പക്ഷെ അതിനെക്കാൾ ചെറിയതല്ലാത്ത അനേക അത്ഭുതങ്ങൾ യേശു മറ്റു പലരുടെയും അഭ്യർത്ഥനപ്രകാരം ചെയ്തതായി നാം ബെബിളിൽ കാണുന്നു. മർത്തയും മറിയയും കരഞ്ഞപ്പോൾ മരിച്ച ലാസറിനെ ജീവിപ്പിച്ചു (യോഹ 11:43). ചിലർ ആവശ്യപ്പെട്ടതനുസരിച്ച് ചെകിടന് കേഴ്വി നൽകി (മർക്കോ 7:31). കുരുടന് കാഴ്ച നൽകി (മർക്കോ 8:22). നയീനയിലെ വിധവയുടെ കരച്ചിൽ കണ്ട് മരിച്ച ഏകമകനെ ജീവിപ്പിച്ചു (ലൂക്ക 7:11). ഗലീലയിലെ കാനായിൽ വച്ച് ഭൃത്യന്റെ അപേക്ഷപ്രകാരം മരിക്കാറായ മകനെ സൗഖ്യമാക്കി (യോഹ 4:46). പള്ളിപ്രമാണി അപേക്ഷിച്ചപ്പോൾ മരിച്ച മകളെ ജീവിപ്പിച്ചു (ലൂക്ക 8:40). എന്തുകൊണ്ടാണ് ഈ സാഹചര്യങ്ങളിലെല്ലാം യേശുവിനോട് അപേക്ഷിച്ചവർക്കും മറിയത്തിന് കൊടുക്കുന്ന വണക്കം കൊടുക്കാത്തത്? ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് ആർക്കും ആരുടെയും മദ്ധ്യസ്ഥത കൂടാതെ യേശുവിൽ നിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാംഎന്നാണ്. (യേശുവിനെക്കാൾ കരുണയുണ്ടെന്ന് അഭിനയിക്കുന്ന മറിയവും പാപികൾക്ക് സാമീപ്യനല്ലാത്ത യേശുവും ബെബിളിലെ മറിയവും യേശുവും അല്ല എന്നു മനസിലാക്കുക. അവ മറിയത്തിന്റെയും യേശുവിന്റെയും ലേബലിൽ ആൾറാട്ടം നടത്തി ജനങ്ങളെ വഞ്ചിക്കുന്ന കപടാത്മാക്കളാണ്). എന്നാൽ ബെബിൾ പ്രകാരം നാം പിതാവായ ദെവത്തെ സമീപിക്കേണ്ടത് പരിശുദ്ധാത്മാവിൽ പുത്രനായ യേശുക്രിസ്തുവിൽ കൂടിയാണ് (എഫേ 2:18). സഭ ക്രിസ്തുവിന്റെ ശരീരമാണ്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരെല്ലാം യേശുക്രിസ്തുവിന്റെ സഭാശരീരത്തിലെ അംഗങ്ങളാണ്. അതുകൊണ്ട് യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കെല്ലാം യേശുക്രിസ്തുവുമായി ഐക്യമുണ്ട്. അതിനാൽ യേശുസ്തുവുമായി ബന്ധപ്പെടാൻ മറിയത്തിന്റെ മദ്ധ്യസ്ഥത തികച്ചും അനാവശ്യമാണ് എന്നുമാത്രമല്ല അപകടകരവുമാണ്. യേശു പലപ്പോഴും താൻ വെറും മാനുഷികമായ ബന്ധങ്ങൾക്ക് അതീതനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദെവത്തോടുള്ള വിധേയത്വത്തിൽ നിന്ന് ഉരുത്തിരിയുന്ന തന്നോടുള്ള വ്യക്തിപരമായ ആത്മീയ ബന്ധം മാനുഷികമായ ജഡിക ബന്ധങ്ങളെക്കാൾ വളരെയധികം പ്രധാനവും ഉന്നതവുമാണെന്ന് യേശു പഠിപ്പിച്ചു. മറിയത്തിന് ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ സാധിച്ചതൊക്കെയും മരണശേഷവും സാധിക്കുമെന്ന് അനുമാനിക്കുന്നത് ബെബിൾ പരമായി യാതൊരു അടിസ്ഥാനവുമില്ലാത്തതും ബുദ്ധിക്കു നിരക്കാത്തതുമായ കാര്യമാണ്.
സ്തുതിക്ക് യോഗ്യൻ യേശു മാത്രം
യേശു കുറെനാൾ മറിയത്തിന്റെ ഉദരത്തിൽവസിച്ചു. എന്നാൽ തന്നിൽ വിശ്വസിക്കുന്നവരുടെ ഹൃദയത്തിൽ യേശു എന്നേക്കും വസിക്കുന്നു. അങ്ങനെ നാം മറിയത്തെപ്പോലെയൊ, അതിനെക്കാളേറെയോ യേശുമുഖാന്തിരം അനുഗ്രഹീതരായിത്തീരാൻ ദെവം തിരുമനസായി. അതിന് നാം ദെവത്തെ സ്തുതിക്കണം. യേശുവിനെക്കാളേറെ മറിയത്തെ സ്തുതിക്കുന്നതിൽ യാതൊരു യുക്തിയുമില്ല. മറിയത്തിൽകൂടിയല്ലേ യേശു ജനിച്ചത്എന്ന്ചിന്തിച്ചു മറിയത്തെ സ്തുതിച്ചാൽ മറിയത്തിന്റെ മാതാപിതാക്കളെയെല്ലാം അതിനെക്കാലേറെ സ്തുതിക്കേണ്ടി വരും. അതെല്ലാം അനാവശ്യമാണ്എന്ന് മനസിലാക്കാൻ അസാധാരണ ബുദ്ധിയുടെ ആവശ്യമില്ല.
സ്തുതിക്കേണ്ടത് കൃപ ലഭിച്ചളെയല്ല, കൃപ നൽകിയ ദെവത്തെയാണ്
കൃപ ലഭിച്ചവരെല്ലാം ഭാഗ്യമുള്ളവരാണ്. കൃപ ലഭിക്കാനുള്ള യോഗ്യത അർഹതയില്ലായ്മയാണ്. എന്നാൽ നാം സ്തുതിക്കേണ്ടത്കൃപ ലഭിച്ചരെയല്ല, മറിച്ച്കൃപ നൽകിയ ദെവത്തെയാണ്. "എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദെവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ അശക്തമായവയെയും നിലവിലുള്ളവയെ നശിപ്പിക്കുവാൻവേണ്ടി ലോകദൃഷ്ട്യാ നിസാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദെവം തിരഞ്ഞെടുത്തു. ദെവസന്നിധിയിൽ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്. യേശുക്രിസ്തു വിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. ദെവം അവനെ നമുക്ക്ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു. അതുകൊണ്ട് എഴുതപ്പെട്ടിരിക്കുന്നതുപോലെ അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ' (1കോറി 1:27-31). നാം ദാഹിച്ച് വലഞ്ഞിരിക്കുമ്പോൾ ഒരു നല്ല മനുഷ്യൻ നമുക്ക് ഒരു ഗ്ലാസ് വെള്ളംതരുന്നുവെന്നിരിക്കട്ടെ. നാം നന്ദി പറയുന്നത് ആ നല്ല മനുഷ്യനോടോ, അതോ ഗ്ലാസിനോടോ? ഗ്ലാസിനോട് നന്ദി പറയണമെന്ന രീതിയിൽ ചിന്തിക്കുന്നവരാണ് മറിയാരാധകർ. യേശുവിനെ ഉദരത്തിൽ വഹിച്ചു എന്ന കാരണംകൊണ്ട് മറിയം പരിശുദ്ധയാണ് എന്ന് പറയുന്നത് ശരിയല്ല. യേശുവിനെ വഹിച്ച ഉദരത്തെക്കാൾ ഭാഗ്യം ദെവഹിതം നിറവേറ്റുന്നവർക്കാണെന്ന് യേശുതന്നെ വ്യക്തമാക്കി. യേശുവിനെ ഉദരത്തിൽ വഹിച്ചത് മറിയം പരിശുദ്ധയായതു കൊണ്ടായിരുന്നു എന്നും, യേശുവിനെ ഉദരത്തിൽ വഹിച്ചതുകൊണ്ട് മറിയം പരിശുദ്ധയായി എന്നും, അതിനാൽ നാം മറിയത്തെ സ്തുതിക്കുകയും വണങ്ങുകയും ചെയ്യണമെന്നും ഒക്കെ വാദിക്കുന്നത് ശരിയല്ല. യേശു കഴുതയിന്മേലും, ബോട്ടിലുമെല്ലാം സഞ്ചരിച്ചത് അവ പരിശുദ്ധമായിരുന്നതു കൊണ്ടായിരുന്നില്ല. മാത്രമല്ല, യേശു അവയെ ഉപയോഗിച്ചതുകൊണ്ടു അവ പരിശുദ്ധമായിത്തീർന്നുമില്ല. ആയതിനാൽ യേശുവിനെ ഉദരത്തിൽ വഹിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ മറിയത്തെ സ്തുതിക്കണമെന്നും വണങ്ങണമെന്നും ഒക്കെ പറയുന്നവർ യേശു ഉപയോഗിച്ച കഴുത ബോട്ടുകൾ മുതലായവയെ ഒക്കെയും നാം സ്തുതിക്കണമെന്നും വണങ്ങണമെന്നും പറയുന്ന കാലം അകലെയല്ല. കൃപ ലഭിച്ചു എന്നതിന്റെ പേരിൽ മറിയത്തിന് പ്രതേ്യകിച്ച് ഒന്നും അവകാശപ്പെടുവാനും അഹങ്കരിക്കാനുമില്ല. കൂടുതൽ കൃപലഭിക്കുന്നവർ അതനുസരിച്ച്കൂടുതൽ സ്വയം താഴ്ത്തുകയാണ് വേണ്ടത്. മാത്രമല്ല, ആദിമസഭയിൽ അപ്പോസ്തലൻമാർ മറിയത്തിന് പ്രതേ്യകമായ യാതൊരുസ്ഥാനവും കൊടുത്തിരുന്നില്ല. അപ്പോസ്തലൻമാർ മറിയത്തെ തങ്ങളുടെയോ, മാലാഖമാരുടെയോ രാജ്ഞിയായി കണക്കാക്കിയതായി ബെബിളിലില്ല.
സത്യാവസ്ഥ ഇങ്ങനെയിരിക്കെ എന്തിനാണ്സഭാ നേതാക്കൾ മറിയത്തിന് ഇല്ലാത്ത ഗുണവിശേഷങ്ങളും പദവികളും കൊടുത്ത് അവളെ പ്രശംസാപാത്രവും ആരാധനക്ക് യോഗ്യയും ആരാധനാമൂർത്തിയും ഒക്കെ ആയി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്? എന്തുകൊണ്ടാണ് ഇത്തരം നുണകളിൽ വിശ്വസിക്കാനും മറിയത്തെ സ്തുതിക്കാനും അവർ ജനങ്ങളെ നിർബ്ബന്ധിക്കുന്നത്? തിൻമയുടെ ശക്തികൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണം. അതിനാൽ ദെവത്തോടുമാത്രം പ്രാർത്ഥിക്കുക. ദെവത്തെ മാത്രം സ്തുതിക്കുക. മരിച്ചവരോടുള്ള നമ്മുടെ പ്രാർത്ഥന ദെവിക പദ്ധതിയിലുള്ളതല്ല. അതിനാൽ വിശുദ്ധരോട് പ്രാർത്ഥിക്കാനുള്ള പ്രചോദനം ദെവീകമല്ല. വിശുദ്ധരോട് പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന പ്രതികരണങ്ങളും അത്ഭുതങ്ങളും സാത്താനിൽ നിന്നാണ്.
കാനായിലെ കല്യാണ സംഭവത്തിൽ യേശുവും മറിയവും - ഒരു പഠനം
റോമ മതക്കാർ കാനായിലെ കല്യാണസംഭവം ഉദ്ധരിച്ചാണ് മറിയത്തോടു പ്രാർത്ഥിക്കുന്നത് ന്യായീകരിക്കാൻ ശ്രമിക്കുന്നത്. ""മൂന്നാംദിവസം ഗലീലിയിലെ കാനായിൽ ഒരു വിവാഹവിരുന്ന് നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യൻമാരും വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോട് പറഞ്ഞു: അവർക്ക് വീഞ്ഞില്ല. യേശു അവളോട് പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മ പരിചാരകരോട് പറഞ്ഞു: അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ'' (യോഹ. 2:1-5). ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ചിലർ തെറ്റായ പല നിഗമനങ്ങളിലും എത്തിച്ചേരുന്നു. അവർ ഇപ്രകാരം തെറ്റായി വാദിക്കുന്നു: അമ്മയില്ലെങ്കിൽ മകനില്ല. മറിയമില്ലെങ്കിൽ യേശുവില്ല. അതിനാൽ മറിയത്തിന്റെ മദ്ധ്യസ്ഥം വഴിയായി മാത്രമേ യേശുവിനെ സമീപിക്കാൻ കഴിയൂ. "മറിയം മദ്ധ്യസ്ഥം പറഞ്ഞിട്ടല്ലേ യേശു കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയത്. മറിയമാണ് നമ്മുടെ മദ്ധ്യസ്ഥ. ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി നാം ആദ്യം സമീപിക്കേണ്ടത് മറിയത്തെയാണ്'.
എന്നാൽ മുകളിൽ പറഞ്ഞ ബെബിൾ ഭാഗം ശ്രദ്ധയോടെ പരിശോധിച്ചാൽ മനസിലാക്കാവുന്ന ചില സുപ്രധാന വസ്തുതകൾ ഉണ്ട്. "സ്ത്രീയേ എനിക്കും നിനക്കും എന്ത്? (' ഈ കാര്യത്തിൽ നിനക്ക് ഒന്നും ചെയ്യാനില്ല'). എന്റെ സമയം ഇനിയും ആയിട്ടില്ല'. എന്ന യേശുവിന്റെ മറുപടി പ്രതേ്യകം ശ്രദ്ധിക്കണം. അതുവരെ യേശു അത്ഭുതങ്ങൾ ഒന്നും ചെയ്തിട്ടില്ലായിരുന്നതിനാൽ യേശുവിന്റെ സർവ്വശക്തിയെക്കുറിച്ച് അവിടെ ആരും അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ അവർ തീർച്ചയായും യേശുവിനോട് ആവശ്യം ഉന്നയിക്കുമായിരുന്നു. യേശുവിനോട് നേരിട്ട് തങ്ങളുടെ ആവശ്യം പറയാൻ കഴിയില്ല എന്നോ, അമ്മയിലൂടെ മാത്രമേ യേശുവിനെ സമീപിക്കാൻ കഴിയൂ എന്നോ അവർ ധരിച്ചിരുന്നില്ല. അനേകം രോഗികൾ യേശുവിന്റെ അടുക്കൽ നേരിട്ട് പോയി സൗഖ്യം പ്രാപിച്ചു. രക്തസ്രാവക്കാരി സ്ത്രീപോലും മറിയത്തിന്റെ മദ്ധ്യസ്ഥം സ്വീകരിച്ചില്ല. ഇവിടെ മറിയത്തോട് ആരും മദ്ധ്യസ്ഥം അപേക്ഷിക്കുന്നതായി കാണുന്നില്ല. മാത്രമല്ല മറിയം യേശുവിനോട് പ്രതേ്യകമായി മദ്ധ്യസ്ഥം അപേക്ഷിക്കുന്നതായി നാം കാണുന്നില്ല. മറിയത്തിന്റെ മരണശേഷവും മറിയത്തോട് ആരും മദ്ധ്യസ്ഥം അപേക്ഷിക്കുന്നതായി ബെബിളിൽ കാണുന്നില്ല. യേശു അവരോട് നേരിട്ട് ഇടപെടണമെന്നാണ് മറിയവും ആഗ്രഹിച്ചത്. അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ (യോഹ 2:5). മറിയം ഭൂമിയിൽ ജീവിച്ചിരുന്നപ്പോഴായിരുന്നു ഈ സംഭവം. മറിയം യേശുവിനോട് കല്യാണ വീട്ടുകാരുടെ അവസ്ഥ അറിയിക്കുക മാത്രമാണ് ചെയ്തത്. യേശു എന്തെങ്കിലും ചെയ്യണമെന്ന് മറിയം ആവശ്യപ്പെട്ടതായി ബെബിളിൽ കാണുന്നില്ല. മാത്രമല്ല കല്യാണ വീട്ടുകാർക്ക് വീഞ്ഞില്ല എന്ന കാര്യം മറിയം യേശുവിനെ അറിയിക്കാതെ യേശു ആ വിവരം അറിയുമായിരുന്നില്ല എന്ന് കരുതന്നത് ശരിയല്ല. ഈ അവസരത്തിൽ കാര്യസാദ്ധ്യത്തിനായി ആരും മറിയത്തെ സമീപിച്ചുമില്ല. കാനായിലെ കല്യാണവിരുന്നിൽ മറിയത്തോട് ആരും മദ്ധ്യസ്ഥം അപേക്ഷിച്ചതായി കാണുന്നില്ല.
മറിയം തന്റെ മരണശേഷം ആർക്കു വേണ്ടിയെങ്കിലും എന്തെങ്കിലും കാര്യസാദ്ധ്യത്തിനായി മദ്ധ്യസ്ഥത നടത്തിയതായി ബെബിളിൽ രേഖപ്പെടുത്തിയിട്ടില്ല. പത്രാസ് പൗലോസ് തുടങ്ങിയവർ മറിയത്തിന്റെ മദ്ധ്യസ്ഥത കൂടാതെ മരിച്ചവരെ ജീവിപ്പിക്കുക വരെ ചെയ്തില്ലേ? ഇന്നും മറിയത്തിന്റെ മദ്ധ്യസ്ഥത കൂടാതെ ദെവം അനേകരിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നില്ലേ? പിന്നെ എന്തിന് ദെവവചനവിരുദ്ധമായി മറിയത്തോട് പ്രാർത്ഥിക്കണം? കാനായിലെ അത്ഭുത സംഭവം യോഹന്നാൻ മാത്രമാണ് രേഖപ്പെടുത്തുന്നത്. യോഹന്നാൻ അവ എഴുതിയതിന്റെ ഉദ്ദേശം 'യേശുദെവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങൾക്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്' (യോഹ 20:31), അല്ലാതെ മറിയത്തെ മദ്ധ്യസ്ഥയാക്കുന്നതിന് വേണ്ടിയല്ല. കാനായിലെ സംഭവത്തിലൂടെ തെളിയുന്നത് യേശു മറിയത്തെ കൂടാതെ ആർക്കുവേണ്ടിയും ഒന്നും ചെയ്യുകയില്ല എന്നല്ല. മറിച്ച് യേശുവിനും, യേശുവിന്റെ സഹായം ആവശ്യമുള്ളവർക്കുമിടക്ക് മറിയം ഇടപെടുന്നത് ശരിയല്ല എന്നുള്ള കാര്യമാണ് ഇവിടെ യേശുവിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. അതിനാൽ ആവശ്യക്കാരോട് യേശുവിന്റെ ഹിതപ്രകാരം ചെയ്യുക എന്ന് ഉപദേശിച്ചിട്ട് മറിയം പിൻവാങ്ങി. ആവശ്യക്കാർ യേശുവിനോട് ഒന്നും പറയാതെ തന്നെ യേശു അവരോട് കുടങ്ങളിൽ വെള്ളം നിറക്കാൻ ആവശ്യപ്പെട്ടു. കാരണം അവർക്ക് വീഞ്ഞില്ല എന്ന് മനസിലാക്കാൻ യേശുവിന് മറിയത്തിന്റെ സഹായം ആവശ്യമുണ്ടായിരുന്നില്ല. ഇതേപ്പറ്റി മറ്റേതെങ്കിലും രീതിയിൽ ചിന്തിക്കുന്നതിലൂടെ പലരും യേശുവിന്റെ ദെവീകതയെയാണ് ചോദ്യം ചെയ്യുന്നത്.
മനുഷ്യവർഗ്ഗത്തെ രക്ഷിക്കാനുള്ളതന്റെ ശ്രമത്തിലും, അത്ഭുതങ്ങളുടെ പ്രവർത്തനത്തിലും തനിക്ക്മറ്റാരുടെയും നിർദ്ദേശങ്ങളും പ്രാത്സാഹനവും ആവശ്യമില്ല എന്ന് യേശു ഇവിടെ മറിയത്തോടും വ്യക്തമാക്കുന്നു. മറിയത്തിന് യേശുവിന്റെസൂചന ഉടൻതന്നെ മനസിലാകുകയും, തനിക്ക് മനുഷ്യരോട് പറയാനുള്ള സന്ദേശം വളരെ കൃത്യമായി പറയുകയും ചെയ്തു: ""അവൻ നിങ്ങളോടു പറയുന്നത് ചെയ്യുവിൻ''. ഇത് ബെബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന മറിയത്തിന്റെ അവസാന വാക്കുകളാണ്. ഇതെല്ലാം വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നത് ഇതാണ്: യേശു പറയുന്നതുപോലെ ചെയ്യുന്നതിനേക്കാൾ നല്ലതൊന്നും മനുഷ്യർക്കുണ്ടാവില്ല. യേശുവിന്റെ അമ്മയായ ബെബിളിലെ യഥാർത്ഥ മറിയം യേശു പറയുന്നതുപോലെ ചെയ്യുവാനാണ് നമ്മെ പഠിപ്പിക്കുന്നത്. അല്ലാതെ താൻ (മറിയം) തന്നെ പറയുന്നതു പോലെ ചെയ്യുവാനല്ല. യേശുക്രിസ്തുവിന്റെ പിതാവായ ദെവം നമ്മോടു പറയുന്നതും യേശുവിനെ ശ്രവിക്കുക എന്നാണ്. ""ഇവൻ എന്റെ പ്രീയപുത്രൻ, എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ, അവന്റെ വാക്ക് ശ്രവിക്കുവിൻ'' (ലൂക്കാ. 9:35). അല്ലാതെ യേശുവിന്റെ അമ്മയായ മറിയത്തെ ശ്രവിക്കുക എന്നല്ലല്ലോ? അങ്ങനെ പല കാരണങ്ങൾ കൊണ്ടും കാനായിലെ കല്യാണ വിരുന്നിലെ സംഭവത്തെ മറിയത്തോട് പ്രാർത്ഥിക്കാനുള്ള ഒരു ന്യായീകരണമായി കണക്കാക്കുന്നത് വെറും അബദ്ധസിദ്ധാന്തമാണ്. ജനശ്രദ്ധ യേശുവിലേക്ക് തിരിക്കുകയാണ് യഥാർത്ഥ മറിയം ചെയ്തത്. എന്നാൽ, ജനശ്രദ്ധ പല രീതിയിലും തന്നിലേക്ക് (മറിയത്തിലേക്ക്) തന്നെ തിരിക്കുകയും, യേശുവിനെ ജനഹൃദയങ്ങളിൽ ചെറുതാക്കുകയും ചെയ്യുന്ന ഇന്നത്തെ പുതിയ മറിയങ്ങളെ സൂക്ഷിക്കുക. കാരണം അവ യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തിന്റെ പേര് പറഞ്ഞ് വിവേകമില്ലാത്ത വിശ്വാസികളെ വഞ്ചിക്കാൻ ആൾമാറാട്ടം നടത്തുന്ന കപടാത്മാക്കളായിരിക്കാൻ സാദ്ധ്യതയുണ്ട്.
മറിയത്തിന്റെ ശുപാർശ യേശു പ്രാത്സാഹിപ്പിക്കുന്നില്ലെന്ന വസ്തുത മറിയം മനസിലാക്കി. അതിനാൽ മറിയം അതിനുശേഷം ഒരിക്കലും യേശുവിന്റെ അടുത്ത് യാതൊരു ശുപാർശയുമായി വന്നിട്ടില്ല എന്ന് ബെബിളിൽ നിന്ന് വ്യക്തമാകുന്നു. കാനായിലെ കല്യാണ സംഭവത്തിൽ നിന്ന് നാം മനസിലാക്കേണ്ടത്, നാം മദ്ധ്യസ്ഥപ്രാർത്ഥന നടത്തുമ്പോൾ മറിയം ചെയ്തതുപോലെ നമ്മുടെ ആവശ്യങ്ങൾ നേരിട്ട് യേശുവിനെ അറിയിക്കണം എന്നാണ്. യേശു ഭൂമിയിൽ വന്നത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റാനാണ്; അല്ലാതെ ഭൂമിയിലെ തന്റെ അമ്മയുടെ ഇഷ്ടം നിറവേറ്റാനല്ല. ഈ വസ്തുത പലരും മനസിലാക്കുന്നില്ല. ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഉപദേശം രൂപപ്പെടുത്തരുത്. കാനായിലെ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മറിയത്തെ മദ്ധ്യസ്ഥയാക്കുന്നത്, യേശുവിനെ കാണാൻ സക്കായി അത്തിമരത്തിൽ കയറിയ സംഭവത്തിൽ നിന്ന് യേശുവിനെ കാണാൻ അത്തിമരത്തിൽ കയറിയാൽ മതി എന്ന് പറയുന്നതു പോലെയാണ്.
യേശുവിന്റെ മഹത്വം പ്രഥമമായി ലക്ഷ്യമാക്കാത്ത യാതൊരു ആത്മീയശക്തിയും ദെവീകമല്ല, മറിച്ച് പെശാചികമാണ്
കാരണം യേശുവിന്റെ മഹത്വത്തിലാണ് ദൈവം മഹത്വപ്പെടുന്നത് (യോഹ. 13:31-32). പരിശുദ്ധാത്മാവ് യേശുവിനെ മാത്രമേ മഹത്വപ്പെടുത്തൂ (യോഹ. 16:14). യേശു പറഞ്ഞു; ഞാൻ എന്റെ അടുക്കലേക്ക്എല്ലാ മനുഷ്യരെയും ആകർഷിക്കും (യോഹ. 12:32). ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നത് യേശുവിലേക്ക് മനുഷ്യരെ നയിക്കാതെ തന്നിലേക്ക്തന്നെയോ, മറ്റുള്ളവരിലേക്കോ മനുഷ്യരെ ആകർഷിക്കുന്നവരാരും ദെവാത്മാവിനാൽ നയിക്കപ്പെടുന്നവരല്ല എന്നാണ്. മറിച്ച് അവയെല്ലാം ദെവത്തിനെതിരായി പ്രവർത്തിക്കുന്ന ദുഷ്ടാത്മശക്തികളുടെ കൗശലപൂർവ്വമായ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ്. അതുകൊണ്ട് ബൈബിളിലെ യേശുവിന്റെ അമ്മയായ, കർത്താവിന്റെ ദാസിയായ മറിയവും, സ്വയം പുകഴ്ത്തുകയും, തന്നിലേക്ക് ആരാധകരെ ആകർഷിച്ചു കൊണ്ട് ദൈവമാതാവായി ചമയുന്ന ഇന്നത്തെ പുതിയ മറിയവും ഒരേവ്യ ക്തിയാണെന്ന വാദം സത്യസന്ധമായി ചിന്തിക്കുന്നവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്നത്തെ ഈ ദെവമാതാവ് യഥാർത്ഥത്തിൽ ആരാണ് എന്ന് തിരിച്ചറിയാനുള്ള ആത്മീയശക്തിക്കായി പിതാവായ ദെവത്തോട് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കൂ.
ചോദ്യങ്ങൾ
ബെബിൾ സത്യങ്ങളെ മറച്ചുവയ്ക്കുകയും, സത്യവിരുദ്ധമായി ഇല്ലാത്ത കാര്യങ്ങളെ വിശ്വാസസത്യങ്ങളായി ഉയർത്തിക്കാണിക്കുകയും ചെയ്യാനുള്ള പ്രേരകശക്തി ദെവീകമാണോ? മറിയത്തിന്റെ ഭാഗ്യം യേശുവിന്റെ അമ്മയാകാൻ കഴിഞ്ഞതിലാണോ, അതോ യേശുവിലൂടെ രക്ഷപ്രാപിക്കാൻ കഴിഞ്ഞു എന്നതിലാണോ എന്നു ചിന്തിക്കുക. ദെവമാതാവായ മറിയം ബെബിളിലെ മറിയമാണോ എന്ന്ചിന്തിക്കുക.