വിശുദ്ധരോടുള്ള ഭക്തിയും സ്പിരിട്ടിസം എന്ന മന്ത്രവാദവും മരിച്ച വിശുദ്ധരോടുള്ള ഭക്തിയിൽ ഒളിഞ്ഞിരിക്കുന്ന സാത്താന്റെ ആൾമാറാട്ടം
വിശുദ്ധഭക്തർ അറിഞ്ഞോ അറിയാതെയോ സ്പിരിട്ടിസത്തിൽ അകപ്പെട്ടുപോകുന്നു എന്നതിന് ഒരു മറിയ ഭക്തന്റെ അനുഭവത്തിൽ നിന്നുള്ള ഉദാഹരണം ഇവിടെ കൊടുക്കുന്നു. ""2001 നവംബർ മാസം മുതൽ ഒന്നരമാസത്തോളം ഞാൻ ഗൾഫിലായിരുന്നു. ദെവവചന ശുശ്രൂഷക്കായിട്ടാണ് ഞാൻ അവിടെ എത്തിയത്. ദുബായിയിലെത്തി രണ്ടാംദിവസം എനിക്കൊരനുഭവമുണ്ടായി. രാത്രി ഉറക്കത്തിൽ കുറെ സ്ത്രീരൂപങ്ങൾ എന്റെഅടുത്ത് വരുന്നതായി ഞാൻ അറിഞ്ഞു. അവർ ഫിലിപ്പെൻസുകാരണെന്ന് ഒറ്റനോട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു. ഉദ്ദേശം 30 വയസ്സിൽതാഴെ പ്രായമുള്ള കുറെ യുവതികൾ. അവരെല്ലാം നഗ്നരായിരുന്നു. വളരെ അസ്വസ്ഥതയോടെ ഉറക്കത്തിൽ നിന്നും ഉണർന്ന് ഞാൻ ചാടിഎഴുന്നേറ്റു. കഴിഞ്ഞ അനേകംവർഷങ്ങളായി കർത്താവിനു വേണ്ടി ജീവിക്കുന്ന എന്റെ അടുത്തുവരാൻ ഈ നഗ്നരൂപങ്ങൾ എങ്ങനെ ധെര്യപ്പെട്ടു. ഇതു വെറുമൊരു സ്വപ്നമല്ലെന്നും ഞാൻ കണ്ടത് ആത്മാക്കളെയാണെന്നും കഴിഞ്ഞകാല അനുഭവങ്ങളാൽ ഞാൻ മനസിലാക്കി. എന്തായാലും ആ രാത്രിതന്നെ ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിച്ചു. ജപമാലയുടെ ഒരു രഹസ്യം ചൊല്ലി യേശുനാമത്തിൽ ബന്ധിച്ച് പ്രാർത്ഥിച്ചു.. പാപത്തിൽ ജീവിച്ചു മരിച്ചു പോയ അവർ ശരീരത്തിൽ മരിച്ചെങ്കിലും ആത്മാവിൽ മരിച്ചിട്ടില്ലെന്നും അവർ സാത്താന്റെ അടിമത്തത്തിലാണെന്നും എനിക്കറിയാമായിരുന്നു. സാത്താന്റെ അടിമകളായി അവന്റെ സ്വാധീനത്തിൽ ജീവിച്ചിരിക്കുന്ന മനുഷ്യരെ ഇവർ സ്വാധീനിച്ച് അവരെക്കൊണ്ട് പാപം ചെയ്യിക്കുന്ന അനേകം സംഭവങ്ങൾ മറ്റ് പല ആത്മാക്കളിലൂടെ സംഭവിച്ചത് കർത്താവ് പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ജീവിച്ചിരുന്ന കാലത്ത് പ്രതേ്യകിച്ച് വ്യഭിചാരം, മദ്യപാനം മറ്റ് ലെംഗീകവെകൃതങ്ങൾ തുടങ്ങിയ പാപങ്ങൾക്കടിമപ്പെട്ട് ജീവിച്ച് പാപാവസ്ഥകളിൽ മരിക്കുന്ന ആത്മാക്കളെ സാത്താൻ ഉപയോഗിക്കുന്നു. ഇവരെക്കൊണ്ട് ജീവിച്ചിരിക്കുന്നവരെ സ്വാധീനിക്കുന്നു.. ഇക്കാലയളവിൽ അനേകം സ്ത്രീകളും യുവതികളും ഭയത്തോടും നിരാശയോടും കൂടി പങ്കുവെച്ചിട്ടുള്ള ഒരുകാര്യമാണ് പല രാത്രികളിലും ആരോ കൂട്ടത്തിൽ ശയിക്കുന്നു. ശാരീരിക ബന്ധത്തിലേർപ്പെടുന്നു. അവിവാഹിതരായ അനേകം യുവതികൾ ഈ പ്രശ്നം പറഞ്ഞ് കരഞ്ഞിട്ടുണ്ട്.. 2001 ൽ ദുബായിൽ വെച്ചുണ്ടായ അനുഭവംഞാൻ പറഞ്ഞുവല്ലോ. പിന്നീട് അക്കാര്യം ഞാൻ മറന്നു പോയിരുന്നു. എന്നാൽ 2003 ഫെബ്രുവരി മാസത്തിൽ ഒരു അത്ഭുതം സംഭവിച്ചു. അശുദ്ധാത്മാക്കളെ ഒരു വ്യക്തിയിൽ നിന്നും ബഹിഷ്കരിക്കുവാനുള്ള പ്രാർത്ഥന നടന്നു കൊണ്ടിരിക്കുന്ന സമയം. ഈ അശുദ്ധാത്മാക്കളോട് നിങ്ങൾ ആരാണ്എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു ഞങ്ങൾ ഫിലിപ്പെൻസുകാരായ യുവജനങ്ങൾ ആണ്. ഞങ്ങൾ കുറേപ്പേരുണ്ട്. അവരെ യേശുനാമത്തിൽ ബന്ധിച്ച് പ്രാർത്ഥിക്കുകയും യേശുവിനെപ്പറ്റി അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. അവർ യേശുവിനെ കർത്താവായി സ്വീകരിച്ചു. തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ചു. ""യേശുവിന്റെ നാമത്തിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദെവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏററു പറയുകയും ചെയ്യും'' (ഫിലി 2:10-11) എന്ന വചനം ഇവിടെ മാംസം ധരിക്കുകയായിരുന്നു. ആവസിച്ച വ്യക്തിയിൽ നിന്നും അവരെ മോചിപ്പിച്ച് കർത്താവിന്റെ പക്കലേക്ക് വിടാൻ തുടങ്ങുമ്പോൾ ഇവർ ഒരുകാര്യം പറഞ്ഞു: ""ഞങ്ങൾ താങ്കളെ കണ്ടിട്ടുണ്ട്''. എനിക്ക്അത്ഭുതമായി. ഞാൻ ചോദിച്ചു എവിടെ വച്ച് എന്നെ കണ്ടു. ""വേറൊരു രാജ്യത്ത് വച്ച് ''. എന്നിട്ടും എനിക്ക് മനസിലായില്ല. അപ്പോൾ പറയുന്നു ""പ്രാർത്ഥിക്കാനായി അറബിനാട്ടിൽ വന്നപ്പോൾ രാത്രിയിൽ നിങ്ങളുടെ അടുത്തുവന്നത് ഞാനും കൂട്ടുകാരുമായിരുന്നു. എനിക്കൊരു ഷോക്കായിരുന്നു അത്. അവർ തുടർന്നു. അന്നു നിങ്ങൾ ഞങ്ങളെ ബന്ധിച്ചില്ലേ. ഇപ്പോൾ സ്ത്രീയായ കന്യാമറിയം ഞങ്ങളെ ഇവിടെ പിടിച്ചു കൊണ്ടുവന്നതാണ്, നിങ്ങൾക്ക് രക്ഷ തരാമെന്ന് പറഞ്ഞ്. ഇപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ പതിനായിരങ്ങൾ ഉണ്ട്. എല്ലാം യുവജനങ്ങളാണ്. കത്തോലിക്കരും മറ്റുജാതിക്കാരുമായ ഞങ്ങൾ വ്യഭിചാരവും മറ്റു പാപങ്ങളുമായി ജീവിച്ചവരാണ്''. സത്യം പറയട്ടെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സന്തോഷം കൊണ്ട്, ദെവത്തിന്റെ കാരുണ്യമോർത്ത്. ദെവത്തിന് നന്ദിപറഞ്ഞു കൊണ്ട് ഇൗ ആത്മാക്കളെ മോചിപ്പിച്ച് യേശുവിന് സമർപ്പിച്ചു. അവർവിട്ടുപോയി. ഇനിയൊരിക്കലും അവർക്ക് ഈ ഭൂമിയിലോ ജീവിച്ചിരിക്കുന്ന മനുഷ്യരിലോ സ്വാധീനം ചെലുത്താൻ സാദ്ധ്യമല്ല.. ഈ തരത്തിലുള്ള അനേകം സംഭവങ്ങൾ നടന്നുകഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, വിവിധ ജാതിമതക്കാർ മാത്രമല്ല, ബെബിളിലെ പഴയനിയമ കാലത്ത് ജീവിച്ചിരുന്ന പല തലമുറകളും കടന്നുവന്ന് കർത്താവായ യേശുവിനെ സ്വീകരിച്ചു. ലോകത്തിന് മുമ്പിൽ ഇത് അസാദ്ധ്യമായ കാര്യമാകുമ്പോൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ആത്മാക്കളെ ഞങ്ങൾ മോചിപ്പിക്കുന്നതുകൊണ്ട് ഇത് സ്പിരിട്ടിസം ആണെന്ന് പുഛ്ചിക്കുന്നവർ അറിഞ്ഞിരിക്കട്ടെ, പരിശുദ്ധാത്മാഭിഷേകത്തിൽ പരിശുധ്ധിയിലും വിശുദ്ധിയിലും പരിശുദ്ധ അമ്മയോടുള്ള ജപമാല പ്രാർത്ഥനകളിലുമാണ് ഈ ശുശ്രൂഷ ഞങ്ങൾ ചെയ്യുന്നത്.. പരിശുദ്ധ കന്യാമറിയം വഴി ആത്മാക്കളുടെ മോചനം നടക്കുന്നു. രക്ഷക്കായി വരുന്ന എല്ലാ ആത്മാക്കളും പറയുന്നു ഒരു സ്ത്രീയാണ് ഞങ്ങളെ പിടിച്ചു കൊണ്ടുവന്നത്. (ബെബിൾ പ്രകാരം പരിശുദ്ധാത്മാവാണ് ഇത് ചെയ്യേണട്ത്) തലയിൽ കിരീടം വെച്ച, വെള്ള വസ്ത്രമണിഞ്ഞ, കെയിൽ ഉരുട്ടുന്ന മാല പിടിച്ച സ്ത്രീ. അവളുടെ കൂട്ടത്തിൽ തിളങ്ങുന്ന വാളുമായി ഒരു മാലാഖയുമുണ്ട്. തങ്ങളെ അവർ പിടിച്ചുകൊണ്ട് വരികയാണ്'' (ടോംസഖറിയ, ഇതാ നിന്റെ അമ്മ,ഏപ്രിൽ 2003, പേജ് 26-29). ഇത് തെറ്റായ വ്യാഖ്യാനമാണ്. നമ്മുടെ ഫോക്കസ് യേശുവിൽ നിന്ന് മാറിയാൽ ഇത്തരം തെറ്റുകൾ പറ്റും. ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ദെവമാതാവിനെ ആരാധിക്കണം എന്ന് സഭ പറഞ്ഞാൽ അനുസരിക്കുമോ?
ദെവത്തെക്കാൾ ആരാധ്യ ദെവമാതാവാണെന്ന് പുതിയ പാരമ്പര്യം വന്നാൽ സ്വീകരിക്കുമോ. മറിയത്തെ ദെവമാതാവ്, അമലോത്ഭവ, ഉടലോടെയുള്ള സ്വർഗ്ഗാരോഹണം, സഭാമാതാവ്, സഹരക്ഷക, പരിശുദ്ധാത്മാവിന്റെ മണവാട്ടി, നിത്യകന്യക, ഉടമ്പടിയുടെ പെട്ടകം എന്നിങ്ങനെയുള്ള വിശേഷണങ്ങൾ പാരമ്പര്യങ്ങളിലൂടെ കൊടുത്ത് ഉയർത്തുന്നതിന്റെ ലക്ഷ്യമെന്താണെന്ന് വിശ്വാസികൾ ചിന്തിക്കാറില്ല. ദെവമാതാവാണ് ദെവത്തെക്കാൾ ആരാധ്യ എന്നും, യേശുവിനോടല്ല യേശുവിന്റെ അമ്മയോടാണ് പ്രാർത്ഥിക്കേണട്ത് എന്നും പുതിയ പാരമ്പര്യം വന്നാൽ കത്തോലിക്കർ അതും അടിമയെപ്പോലെ സ്വീകരിക്കും. അപ്പോൾ ആരാധന ദെവത്തിനോ മറിയത്തിനോ ആയിരിക്കില്ല കിട്ടുന്നത്. ഈ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. വിശ്വാസികൾ സ്വീകരിക്കുകയും ചെയ്തു. അവസാന നീക്കം ഭയങ്കരമായിരിക്കും. അതും വിശ്വാസികൾ സ്വീകരിക്കും. ഇവിടെയാണ് സഭാപ്രസ്ഥാനത്തിനും പാരമ്പര്യത്തിനും ദെവവചനമായ ബെബിളിനെക്കാൾ പ്രാധാന്യം കൊടുക്കുന്നതിന്റെ അപകടം. അൽപാൽപമായി ദെവവചനത്തിൽ മായംചേർത്ത് ഭക്ഷിച്ച്ശീലിച്ച വിശ്വാസികളും കൗലേടയന്മാരും അവസാനം കിട്ടുന്ന മാരകവിഷവും സന്തോഷത്തോടെ സ്വീകരിക്കാനാണ് സാദ്ധ്യത. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആരാധ്യൻ ഏകദെവമായ യേശുമാത്രം. യേശു പറഞ്ഞു എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കും. ദെവശബ്ദം കേൾക്കാൻ ദെവം നിങ്ങളുടെ ഹൃദയം തുറക്കട്ടെ.