മറ്റൊരു സുവിശേഷം
ക്രിസ്തുവിന്റെ സുവിശേഷത്തിന് വിരുദ്ധമായ വിചിത്രമായ മറ്റൊരു സുവിശേഷം ഇന്ന് പ്രചരിപ്പിക്കപ്പെടുന്നു - ചില കത്തോലിക്ക പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ
"പുത്രനെ വഹിച്ച് വളർത്തിയ അമ്മക്ക് മാത്രമേ നമ്മളെ മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുത്താൻ സാധിക്കുകയുള്ളൂ. പിതാവിന്റെ ഹിതം തിരിച്ചറിഞ്ഞ അമ്മക്ക് നമ്മളെക്കുറിച്ചുള്ള പിതാവിന്റെ ഹിതവും വെളിപ്പെടുത്തിത്തരാൻ സാധിക്കും. ക്രിസ്തുവിന്റെ വഴിയിലൂടെ പിതാവിന്റെ ഹിതത്തിനനുസൃതമായി വഴിനടത്താൻ നമുക്ക് ലഭിച്ചിരിക്കുന്ന സ്വർഗ്ഗീയ സമ്മാനമാണ് പ.അമ്മ. ആ വഴിമാത്രമേ പിതാവിന്റെ അടുക്കലേക്ക് എത്തിച്ചേരുകയുള്ളൂ. വിശുദ്ധരുടെ പുസ്തകങ്ങളിൽ അവരെയെല്ലാം ക്രിസ്തുവിന്റെ വഴിയിലൂടെ കെപിടിച്ച് നടത്തിയത് പ.അമ്മയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നു.. ത്രിത്വത്തിൽ ലയിച്ച്ചേർന്ന അമ്മ.. ത്രയേകദെവത്തിൽ അമ്മ ഒന്നായി ലയിച്ച്ചേർന്നതുപോലെ പിതാവിന്റെ മകനും, പുത്രന്റെ അമ്മയും പ.ആത്മാവിന്റെ മണവാട്ടിയും ആയിത്തീരുന്നു. ക്രിസ്തു പിതാവിന്റെ അടുക്കലേക്കുള്ള വഴിയാണ്. ഈ ക്രിസ്തുവിലേക്ക് എത്തിച്ചേരാൻ ക്രിസ്തുവുമായി ഒന്നായിത്തീരാൻ പിതാവ് നൽകിയ വാഗ്ദാനമായ അമ്മയോട് ഒന്നാകാം. ദെവിക രഹസ്യങ്ങളുടെ റോസാപുഷ്പമായ അമ്മ ദെവത്തിന്റെ ജ്ഞാനവും ദെവസ്നേഹവും ദെവത്തിന്റെ അനന്ത പരിശുദ്ധിയും കൊണ്ട് നമ്മെ നിറച്ചാൽ മാത്രമേ പുത്രൻ ആരെന്നും പിതാവിന്റെ ഹിതം എന്തെന്നും, ആത്മാവിന്റെ സ്ഥിരമായ ആവാസവും നമ്മളിലുണ്ടായ കാര്യങ്ങളും എന്നും നിറഞ്ഞ് നിൽക്കുകയും പ്രാർത്ഥനാവേളകളിലുണ്ടാകുന്ന ആത്മസംതൃപ്തിക്കപ്പുറം ജീവിതമേഖലകളിൽ ജ്ഞാനവും, ദെവസ്നേഹവും ദെവത്തിന്റെ പരിശുദ്ധിയുടെ പ്രതീകങ്ങളുമായിത്തീരാം.. ബോധജ്ഞാനത്തിന്റെ സിംഹാസനമായ പ.അമ്മയോട് പ്രാർത്ഥിച്ചില്ലെങ്കിൽ പിതാവിനെക്കുറിച്ച് എങ്ങനെ അറിയും.. ലോകജനതയുടെ അമ്മയുടെ വിമലഹൃദയത്തിൽ ഭൂവാസികളെ മുഴുവൻ ഉൾക്കൊണ്ടു കൊണ്ട് അവരുടെ ദുഃഖങ്ങളിലേക്ക്കടന്നു ചെല്ലുന്ന അമ്മക്കേ നമ്മളെ ജനതയുടെ അമ്മയാക്കി മാറ്റാൻ സാധിക്കയുള്ളൂ' (ലീൻ മാത്യൂ പടന്നക്കാട്, ഇതാ നിന്റെ അമ്മ, സ്പിരിറ്റ് ഇൻ ജീസസ്, സമാഗമകൂടാരം, ദേവികുളം പി.ഒ. മൂന്നാർ - 685 613, ചീഫ്എഡിറ്റർ ടോംസഖറിയ), ഫെബ്രുവരി 2002, പേജ് 12-13). "തന്റെ മക്കളുടെ ആവശ്യങ്ങൾ നേടുന്നതിന് വേണ്ടി പ.അമ്മ തിരക്കുമാരന്റെ മുമ്പിൽ നിരന്തരം മാദ്ധ്യസ്ഥം വഹിക്കുന്നു. ഇതിന്റെ ലക്ഷണമാണ് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും മരിയൻ ദർശനങ്ങൾ കാണുന്നത്. ഈ സഥലങ്ങളിലെല്ലാം "മാനസാന്തര'പ്പെടുവാൻ അമ്മ ആവശ്യപ്പെടുന്നു. അതുപോലെതന്നെ മാതാവിന്റെ സുഗന്ധം പലസ്ഥലങ്ങളിലും അനുഭവപ്പെടുന്നു്. മാതാവിന്റെ ഏഴ്ഗുണങ്ങളാണ് ഈ സുഗന്ധമായി അനുഭവപ്പെടുന്നത്.. ഈ ഏഴ്ഗുണങ്ങളും നമുക്ക്ലഭിക്കുന്നതിന് വേണ്ടി അമ്മയോടൊത്ത് നൂറ്റി അൻപത്തി മൂന്ന്മണി ജപം ചൊല്ലി പിശാചിന്റെ കുടിലതന്ത്രത്തിൽ നിന്നും നമുക്ക് രക്ഷ നേടാം' (വി.ജെ. ജോർജ്ജ്കൽപ്പറ്റ, ഇതാ നിന്റെ അമ്മ, സ്പിരിറ്റ് ഇൻ ജീസസ്, സമാഗമകൂടാരം, ദേവികുളം പി.ഒ. മൂന്നാർ - 685 613, ചീഫ് എഡിറ്റർ ടോംസഖറിയ), ഫെബ്രുവരി 2002, പേജ് 23).
"ഈ പ്രസ്ഥാനത്തിൽ (വെദികരുടെ മരിയൻ പ്രസ്ഥാനം) ചേരാൻ ആദ്യം അതിലധികമോ പേർ പ്രാർത്ഥനായോഗം കൂടിമാതാവിന്റെ സ്വരൂപത്തിനടുത്ത് നിന്ന് ആ വിമലഹൃദയത്തിന് ആത്മപ്രതിഷ്ട നടത്തുകയാണ്. ജപമാലമാതാവിന്റെ സന്ദേശങ്ങൾ വായിച്ച് ധ്യാനിക്കൽ - ഇതൊക്കെ പ്രാർത്ഥനാ യോഗത്തിൽ വേണം.. മാതാവിന് പൂർണ്ണമായും വിട്ടു കൊടുത്ത് വചനങ്ങളനുസരിച്ച് സഹനത്തിലും പ്രാർത്ഥനയിലും മൗനത്തിലും മാതാവിനോട് ഐക്യപ്പെട്ട് ജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.. മാതാവിന് എല്ലാം സമർപ്പിക്കുമ്പോൾ യേശുവിന് തന്നെയാണ് സമർപ്പിക്കുന്നത്. രണ്ട്ഹൃദയങ്ങൾ അടുത്തടുത്ത് വച്ച് മുള്ളുകൊണ്ട് വലയം ചെയ്യാൻ വസ്സൂലറിഡനോട് യേശു ആവശ്യപ്പെടുന്നു. വാസ്തവത്തിൽ അവരും ഒന്നാണ്.. എന്റെ മാതാവിന്റെ വിമലഹൃദയം എന്റെ ഹൃദയത്തോട്ചേർന്നിരിക്കുന്നു. നിങ്ങൾ ഓരോരുത്തരിൽ നിന്നും ഞാനാഗ്രഹിക്കുന്നത് എന്റെ അമ്മയുടെ വിമലഹൃദയത്തോടുള്ള ഭക്തിയാണ്. യേശുവിലേക്കുള്ള എളുപ്പവഴി മാതാവിലൂടെ യാണെന്ന് പല പുണ്യാത്മാക്കളും ചൂിക്കാണിച്ചിട്ടുണ്ട്. വിശ്വറാണിയിൽ മാതാവിന് സ്വയം അടിമയായി സമർപ്പിക്കാൻ വി. ഗ്രിഞ്ഞോൺ ഡി മോൺഫർട്ട് ആവശ്യപ്പെടുന്നു. യേശു ലോകത്തിലേക്ക് വന്നത് മാതാവിലൂടെയാണ്. യേശുവിലേക്കുള്ള വഴിയും അതുതന്നെ. എനിക്ക് പ്രതിഷ്ടിക്കപ്പെടുക എന്നതിന്റെ അർത്ഥം എന്നാൽ നയിക്കപ്പെടുന്നതിന് സമ്മതിക്കുക എന്നാണ്. സ്വമാതാവിനാൽ നയിക്കപ്പെടാൻ അനുവദിക്കുന്ന ശിശുവിനെപ്പോലെ നീ സ്വയം എനിക്ക് പ്രതിഷ്ടിക്കുക.. നിന്നിലൂടെ പ്രവർത്തിക്കുന്നത്ഞാനായിരിക്കട്ടെ.. ഇതിന് വേണ്ടി നീ സഹിക്കുന്നതിനും തെറ്റിദ്ധരിക്കപ്പെടുന്നതിനും അവഗണിക്കപ്പെടുന്നതിനും സന്നദ്ധനായിരിക്കണം.. നിരന്തരം എന്നിൽ വസിച്ചാൽ നീ പ്രാർത്ഥനാരൂപിയിലായിരിക്കും. പ്രാഫ. ജോർജ്ജ് ഇരുമ്പയം, ഫാ. സ്റ്റെഫാനോഗോബിയും മാതാവിന്റെ സന്ദേശങ്ങളും, ഡിവെൻ വോയ്സ്, ഏപ്രിൽ 2002, പേജ് 8). മാതാവിന്റെ വിമലഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണം കഴിഞ്ഞാൽ ഈ പ്രസ്ഥാനത്തിന്റെ വലിയ പ്രതേ്യകത ഭൂമിയിലെ യേശുവിന്റെ പ്രതിനിധിയായ മാർപാപ്പായോടുള്ള സ്നേഹാദരങ്ങളും വിധേയത്വവുമാണ്.. ഈ പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ സവിശേഷത വിശ്വാസികളെ പരി. അമ്മയോടുള്ള യഥാർത്ഥ ഭക്തിയിലേക്ക് നയിക്കുക എന്നതാണ്.. നീ എന്റെ വിമലഹൃദയത്തിന് സമർപ്പിച്ച പ്രതിഷ്ട പുതുക്കുക. നീ എന്റേതാണ്. എന്റെ സ്വന്തമാണ്. ഓരോ നിമിഷവും നീ എന്തായിരിക്കണമെന്ന് ഞാൻ ഇച്ഛിക്കന്നുവോ അതായിരിക്കണം.. ഭയപ്പെടേ ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്.. വർത്തമാനപ്പത്രങ്ങളിലോ ടെലിവിഷനിലോ നോക്കരുത്. എല്ലാസമയവും പ്രാർത്ഥനയിൽ എന്റെ ഹൃദയത്തിനടുത്ത് നിൽക്കുക. എന്നോടുകൂടെയും എനിക്കു വേണ്ടിയും ജീവിക്കുന്നതൊഴിച്ച് മറ്റൊന്നിലും നീ താൽപര്യമെടുക്കുകയോ മറ്റൊന്നും പ്രധാനമായി കരുതുകയോ ചെയ്യരുത്. പ്രാഫ. ജോർജ്ജ് ഇരുമ്പയം, ഫാ. സ്റ്റെഫാനോഗോബിയും മാതാവിന്റെ സന്ദേശങ്ങളും, ഡിവെൻ വോയ്സ്, മേയ് 2002, പേജ് 10-11).
കത്തോലിക്കസഭയുടെ അനേകം മറിയ പാരമ്പര്യങ്ങൾ വചനവിരുദ്ധം
ദെവശാസ്ത്രവ്യാഖ്യാനത്തിൽ വക്രബുദ്ധി പ്രയോഗത്താൽ സുബോധവും സാമാന്യബുദ്ധിയും മനഃസാക്ഷിയും ബെബിളും തുഛീകരിക്കപ്പെടരുത്. തിരുസ്വരൂപവണക്കം, ബെബിൾസത്യം, LAW OF IDENTITY, CATECHISM OF THE CATHOLIC CHURCH PARAGRAPH 2132 എന്നിവ തമ്മിൽ വലിയ വെരുദ്ധ്യമുണ്ട്. ഫാത്തിമമാതാവ് ലൂർദ്മാതാവ്, വല്ലാർപാടത്തമ്മ, കൊരട്ടിമുത്തി എന്നിവർ യേശുവിന്റെ അമ്മയായ മറിയമാണോ? മറിയഭക്തി എന്ന കത്തോലിക്ക പാരമ്പര്യത്തെ ബെബിളിലെ അപ്പസ്തോലിക പാരമ്പര്യം അംഗീകരിക്കുന്നില്ല. കത്തോലിക്കസഭയുടെ അനേകം പാരമ്പര്യങ്ങൾ ബെബിൾ വിരുദ്ധമാണ്. ബെബിളിലെ അപ്പസ്തോലിക പാരമ്പര്യം കത്തോലിക്ക പാരമ്പര്യങ്ങളെ പുറത്താക്കുന്നു. ബെബിളിന് പാരമ്പര്യങ്ങളെക്കാൾ ആധികാരകതയുണ്ട്. പാരമ്പര്യങ്ങൾക്ക് ബെബിളിനെക്കാൾ പ്രാധാന്യം കൊടുക്കുന്നതിലെ ഗൂഡാലോചനയും ദുരുദ്ദേശ്യവും നാം മനസിലാക്കണം. മനുഷ്യനിർമിത പാരമ്പര്യങ്ങൾക്ക് ദെദവവചനതുല്യ സ്ഥാനം കൊടുക്കുന്നതിൽ കടുത്ത അപകടവും സാത്താന്റെ വഞ്ചനയുമുണ്ട്. മറിയത്തെ അനുകരിക്കാം - പക്ഷെ വന്ദിച്ച് നമസ്കരിക്കരുത്. യേശുവിന്റെ അമ്മയായ മറിയം കർത്താവിന്റെ ദാസിയാണ്, ദെവമാതാവല്ല.
കത്തോലിക്ക സഭയിലെ ഭയാനകമായ അടിയൊഴുക്കുകൾ
ബെബിളിനെ ദെവവചനമായും യേശുവിനെ ദെവമായും അംഗീകരിക്കുന്ന പെന്തെക്കോസ്തുകാരെ കാണുന്നതുപോലും അമർഷമാണെന്ന് പറയുന്ന പുരോഹിതവർഗ്ഗം, അതേ സമയം തന്നെ ബെബിളിനെ ദെവവചനമായും യേശുവിനെ ദെവമായും അംഗീകരിക്കാത്തവരെ സ്വീകരിച്ച് ഒരുമിച്ച് പ്രാർത്ഥിക്കുന്ന പ്രവണതയുമായി മുന്നോട്ട് പോകുന്നു. മഹതിയാം ബാബിലോൺ തീത്തടാകത്തിലേക്ക് തന്നെ. സംശയമില്ല.