മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ ആധുനിക മറിയത്തിന്റെ പ്രത്യക്ഷങ്ങൾ - പെരുമാറ്റവും പ്രവർത്തനരീതികളും ദെവവചന വിരുദ്ധം



ആധുനിക മറിയത്തിന്റെ പ്രത്യക്ഷങ്ങൾ - പെരുമാറ്റവും പ്രവർത്തനരീതികളും ദെവവചന വിരുദ്ധം

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റിനടക്കുന്നു. ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു (മത്താ 23:14-15). ഏതെങ്കിലും ഒരു ജനതയെയോ ഒരു രാജ്യത്തെയോ ഉന്മൂലനം ചെയ്യുമെന്നും തകർത്തു നശിപ്പിക്കുമെന്നും എപ്പോഴെങ്കിലും ഞാൻ പ്രഖ്യാപിച്ചിരിക്കെ, ജനത തിന്മയിൽനിന്നു പിന്തിരിഞ്ഞാൽ അതിനോടു ചെയ്യാനുദ്ദേശിച്ചിരുന്ന വിനാശത്തെക്കുറിച്ച് ഞാൻ അനുതപിക്കും. ഏതെങ്കിലും ഒരു ജനതയെയോ ഒരു രാജ്യത്തെയോ പടുത്തുയർത്തുമെന്നും നട്ടുവളർത്തുമെന്നും എപ്പോഴെങ്കിലും ഞാൻ പ്രഖ്യാപിച്ചിരിക്കെ, ജനത എന്റെ വാക്കു ചെവിക്കൊള്ളാതെ എന്റെ മുമ്പിൽ തിന്മ പ്രവർത്തിക്കുകയാണെങ്കിൽ, അതിനോടു പ്രകടിപ്പിക്കാനുദ്ദേശിച്ചിരുന്ന നന്മയെക്കുറിച്ചും ഞാൻ അനുതപിക്കും (ജെറ 18:7-10). സാത്താന്റെ പ്രവർത്തനത്താൽ നിയമനിഷേധിയുടെ ആഗമനം എല്ലാശക്തികളോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാൽ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അങ്ങനെ വ്യാജമായതിനെ വിശ്വസിക്കാൻ പ്രരിപ്പിക്കുന്ന ഒരുമിഥ്യാബോധം ദെവം അവരിൽ ഉണർത്തും. തൽഫലമായി സത്യത്തിൽ വിശ്വസിക്കാതെ അനീതിയിൽ ആഹ്ലാദിച്ചവരെല്ലാം ശിക്ഷക്ക് വിധിക്കപ്പെടും (2തെസ 2:9-12). നീ ദെവത്തെ ആരാധിക്കുക. യേശുവിനുള്ള സാക്ഷ്യമാണ് പ്രവചനത്തിന്റെ ആത്മാവ്' (വെളി 19:10). അവർ സത്യത്തിന് നേരേ ചെവിയടച്ച് കെട്ടുകഥകളിലേക്ക് ശ്രദ്ധ തിരിക്കും (2തിമോ 4:4). സാത്താന്റെ പ്രവർത്തനത്താൽ നിയമനിഷേധിയുടെ ആഗമനം എല്ലാശക്തികളോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാൽ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടും കൂടെ ആയിരിക്കും. അതിനാൽ വ്യാജമായതിനെ വിശ്വസിക്കാൻ പ്രരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദെവം അവരിൽ ഉണർത്തും. തൽഫലമായി സത്യത്തിൽ വിശ്വസിക്കാതെ അനീതിയിൽ ആഹ്ലാദിച്ചവരെല്ലാം ശിക്ഷക്ക് വിധിക്കപ്പപ്പെടും (2തെസ 2:9-12). അത്ഭുതപ്പെടേണ്ട, പിശാചുപോലും പ്രഭാപൂർണ്ണനായ ദെവദൂതനായി വേഷംകെട്ടാറുണ്ടല്ലോ (2കോറി 11:14). പ്രീയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങൾ വിശ്വസിക്കരുത്. ആത്മാക്കളെ പരിശോധിച്ച് അവ ദെവത്തിൽ നിന്നാണോ എന്ന് വിവേചിക്കുവിൻ (1യോഹ 4:1). എല്ലാ അത്ഭുതങ്ങളും ദെവത്തിൽ നിന്നല്ല.

ആധുനിക മറിയത്തിന്റെ പ്രധാന പ്രത്യക്ഷതകൾ

1316 -22- പീയൂസ് പോപ്പിനോട് ബന്ദിങ്ങം ധരിച്ച് മരിക്കുന്നവർ അടുത്തുവരുന്ന ശനിയാഴ്ച ശുദ്ധീകരണസ്ഥലത്തിൽ നിന്ന് മോചിപ്പിക്കപ്പെടും എന്ന്  ഈ മറിയം പറഞ്ഞു.

ഗ്വാഡാലൂപ്പ്, മെക്സിക്കോ - 1531

പാരീസ്, ഫ്രാൻസ് - 1830

ലാസലേറ്റ്, ഫ്രൻസ് - 1846

ലൂർദ്ദ്, ഫ്രാൻസ് - 1858

ക്നോക്ക്, അയർലണ്ട് - 1879

ഫാത്തിമ, പോർട്ടുഗൽ - 1917

ബ്യൂറായിങ്ങ്, ബൽജിയം - 1932

ബാന്യൂക്സ്, ബൽജിയം - 1933

മെഡ്ജുഗോറെ, ബോസ്നിയ-ഹെർസെഗോവിന - 1981

ആധുനിക മറിയത്തിന്റെ ഈ പ്രത്യക്ഷതകൾ ദെവവചന വിരുദ്ധമാണ് - കാരണങ്ങൾ

മരിച്ചു സ്വർഗ്ഗത്തിലേക്കു പോയ ഒരാൾക്ക് ജീവിച്ചിരിക്കുന്നവരുടെ വിശ്വാസത്തെ ശക്തീകരിക്കുന്നതിനായി തിരിച്ചുവരാൻ കഴിയില്ല. ഈ  സത്യം ധനവാന്റെയും ലാസറിന്റെയും അനുഭവചരിത്രത്തിൽ നിന്ന് യേശു വ്യക്തമാക്കുന്നു. "അപ്പോൾ അവൻ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കിൽ ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരൻമാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്ത്  വരാതിരിക്കേണ്ടതിന് അവൻ അവർക്ക്സാക്ഷ്യം നൽകട്ടെ. അബ്രഹാം പറഞ്ഞു: അവർക്ക്മോശയും പ്രാചകൻമാരും ഉണ്ടല്ലോ. അവരുടെ വാക്കു കേൾക്കട്ടെ. ധനവാൻ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല. മരിച്ചവരിൽ ഒരുവൻ ചെന്നു പറഞ്ഞാൽ അവർ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകൻമാരും പറയുന്നത് അവർ കേൾക്കുന്നില്ലെങ്കിൽ മരിച്ചവരിൽനിന്ന് ഒരുവൻ ഉയിർത്താലും അവർക്ക് ബോദ്ധ്യമാവുകയില്ല' (ലൂക്ക 16:31). ഇതിലൂടെ മരിച്ചവർ പ്രത്യക്ഷപ്പെട്ടു വന്ന് മനുഷ്യർക്ക് സന്ദേശം കൊടുക്കുന്നതിന് ദെവം എതിരാണെന്ന്  ബൈബിൾ വ്യക്തമാക്കുന്നു. അത് അനാവശ്യവുമാകുന്നു. കാരണം അവർക്ക്മോശയും പ്രവാചകൻമാരും ഉണ്ടല്ലോ. അവരിൽ വിശ്വസിക്കാത്തവർ മരിച്ചവർ ഉയിർത്തെഴുന്നേറ്റ്ചെന്ന് പറഞ്ഞാലും വിശ്വസിക്കില്ല എന്നാണ് ദെവത്തിന്റെ ചിന്ത. അതിനാൽ മറിയത്തിന്റെ പ്രത്യക്ഷങ്ങൾ ദെവഹിത പ്രകാരമുള്ളതല്ല എന്ന് മനസിലാക്കാം. മരിച്ചു നരകത്തിൽ പോയവർക്ക് തിരിച്ചുവരാൻ കഴിയില്ല. "കൂടാതെ ഞങ്ങൾക്കും നിങ്ങൾക്കും മദ്ധേ്യ ഒരു വലിയ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കോ, അവിടെനിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കയില്ല (ലൂക്ക 16:26). അങ്ങനെ മരിച്ചവർക്ക് ആർക്കും അവരുടെ ഇഷ്ടാനുസരണം തിരിച്ചുവരാൻ കഴിയില്ല എന്നു ബെബിൾ വ്യക്തമാക്കുന്നു. "പ്രീയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങൾ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച് അവ ദെവത്തിൽ നിന്നാണോഎന്ന് വിവേചിക്കുവിൻ. പല വ്യാജപ്രവാചകൻമാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദെവത്തിന്റെ ആത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന്ഏറ്റുപറയുന്ന ആത്മാവ്  ദൈവത്തിൽ നിന്നാണ്. യേശുവിനെ ഏറ്റുപറയാത്ത ആത്മാവ്ദെവത്തിൽ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങൾ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോൾതന്നെ അതു ലോകത്തിലുണ്ട്' (1യോഹ 4:1-3).  ദെവവചനപ്രകാരമുള്ള ഈ പരിശോധനയിൽ വിജയിക്കാൻ മറിയത്തിന്റെ പ്രത്യക്ഷങ്ങൾക്ക്കഴിയില്ല. മറിയത്തിന്റെ പ്രത്യക്ഷങ്ങൾ ബെബിളിലെ നിബന്ധനകൾ പാലിക്കാൻ പരാജയപ്പെടുന്നതു കൊണ്ട് നാം അവയെപ്പറ്റി ജാഗ്രത പുലർത്തണം.

 ആധുനിക മറിയത്തിന്റെ പ്രത്യക്ഷതകളുടെ ഉത്ഭവസ്ഥാനം ദെവത്തിലല്ല

ഇക്കാലത്ത് മറിയത്തിന്റേത് എന്ന് പറയപ്പെടുന്ന പ്രത്യക്ഷങ്ങൾ ദെവികമാണെന്ന് ദെവവചനത്തിൽ യാതൊരു സൂചനയുമില്ല. നേരെമറിച്ച് പിശാച് ജനങ്ങളെ വഞ്ചിക്കാൻ ഇത്തരം പ്രത്യക്ഷങ്ങൾ ക്രമീകരിക്കുമെന്ന്ദെവവചനം പഠിപ്പിക്കുന്നു. അതിനാൽ ഏതെങ്കിലും ആത്മീയശക്തികൾ മറിയത്തിന്റെ പേരിലോ, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും പേരിലോ പ്രത്യക്ഷപ്പെട്ടാൽ, അവരുടെ പിന്നാലെ പോകുന്നവർ എന്നെന്നേക്കും വഞ്ചിക്കപ്പെടും.  പ്രത്യക്ഷങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചിട്ടുള്ളതായിരിക്കാം. എന്നാൽ അവയുടെ ഫലങ്ങൾ നാം ദെവവചനാടിസ്ഥാനത്തിൽ വിലയിരുത്തി പരിശോധിച്ചാൽ അവ ദെവത്തിൽ നിന്നുള്ളവയല്ല എന്നു മനസിലാക്കാം. കാരണം ഈ  പ്രത്യക്ഷങ്ങൾ ജനങ്ങളുടെ ശ്രദ്ധ യേശുവിൽ നിന്ന് വ്യതിചലിപ്പിച്ചിട്ട്, മറിയം എന്ന പേരിൽസ്വയം പരിചയപ്പെടുത്തുന്ന ഈ പുതിയ ആത്മാവിലേക്കു തിരിച്ചുവിടുന്നു. അതിനാൽ ഈ  പുതിയ മറിയത്തിന് യഥാർത്ഥ മറിയത്തിന്റേതിൽ നിന്നും വ്യത്യസ്തവും വിരുദ്ധവുമായ ഒരു വ്യക്തിത്വമുണ്ട് എന്ന് വ്യക്തമാകുന്നു.

ആധുനിക മറിയത്തിന്റെ പ്രത്യക്ഷതകളുടെ ഉദ്ദേശ്യവും ഫലവും ദെവഹിതപ്രകാരമല്ല

പ്രതിയോഗി മറിയത്തിന്റെ പ്രത്യക്ഷങ്ങൾ - എവിടെ നിന്ന്, ആരിൽ നിന്ന്എന്നെല്ലാം നാം ജാഗ്രത പുലർത്തേണ്ടിത്തിയിരിക്കുന്നു. കാരണം: അവയുടെ സ്വഭാവങ്ങളും പ്രത്യക്ഷരീതികളും, സന്ദേശങ്ങളും വ്യത്യസ്തങ്ങളാണ്. അവയുടെ ഫലമായിലോകത്താകമാനം യേശുവിനോടുള്ള ഭക്തിക്ക് പകരം മറിയത്തോടുള്ള ഭക്തി വളർന്നു കൊണ്ടിരിക്കുന്നു. മറിയം എന്ന പേരിൽസ്വയം പരിചയപ്പെടുത്തുകയും, സ്വയം ഉന്നത പദവിയിലേക്കുയരുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഈ ആത്മാവിന്റെ പ്രത്യക്ഷങ്ങളിൽ ജനങ്ങളെ പുതിയ മറിയത്തോടുള്ള ഭക്തിയിലേക്ക് വഴിതെറ്റിക്കുന്നു. അതിന്റെ ഫലമായി ജനങ്ങൾക്ക്തങ്ങളുടെ രക്ഷക്കായി യേശുവിൽ മാത്രമുണ്ടായിരിക്കേ ശരിയായ ആശ്രയബോധം പുതിയ മറിയത്തോടുള്ള ഭക്തിയിലേക്ക് അട്ടിമറിക്കപ്പെടുന്നു. അങ്ങനെ അവരുടെ ശ്രദ്ധ ക്രമേണ യേശുവിൽ നിന്ന്മാറ്റി പുതിയ മറിയത്തിലേക്ക്തിരിച്ചു വിടുന്നു. മറിയത്തെ ലോകത്തിന്റെ ഏകപ്രതീക്ഷയായി കണക്കാക്കുകയും, മറിയത്തിന്റെ വിമലഹൃദയത്തിനു തങ്ങളെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കാൻ ജനങ്ങളെ പ്രാൽസാഹിപ്പിക്കുകയും ചെയ്യുന്നു. അതിന്റെയൊക്കെ ഫലമായി ഉയർന്നുവന്നിട്ടുള്ള പുതിയ മറിയത്തിന്റെ യഥാർത്ഥ സ്വഭാവം നാം ദെവാത്മാവിലാശ്രയിച്ചു പ്രാർത്ഥിച്ചു മനസിലാക്കേണ്ട കാര്യമാണ്.

ആധുനിക മറിയത്തിന്റെ പ്രവർത്തനരീതികൾ ദെവവചനവിരുദ്ധം

പുതിയ മറിയം ജഡികരും ലൗകികരുമായ മനുഷ്യർക്ക് ആകർഷകമായി അനുഭവപ്പെടുവാൻ സഹായകമായ സവിശേഷതകൾ, മനുഷ്യനിർമ്മിതമായ പല പാരമ്പര്യങ്ങളിലൂടെയും നേടിയെടുത്തു കഴിഞ്ഞിരിക്കുന്നു. എന്നാൽ പുതിയ മറിയത്തിന്റെ വ്യക്തിത്വസവിശേഷതകളെല്ലാം പൂർണ്ണമായും ദെവവചന വിരുദ്ധമാണെന്ന് സൂക്ഷിച്ച് നിരീക്ഷിക്കുന്നവർക്ക് എളുപ്പത്തിൽ മനസിലാകും.

ആധുനിക മറിയത്തിന്റെ ഞാനെന്ന ഭാവം

യേശുവിന്റെ അമ്മയായ മറിയം യേശുവിനെപ്പറ്റി ജനങ്ങളോടു പറഞ്ഞു: ""അവൻ പറയുന്നതുപോലെ ചെയ്യുവിൻ''. എന്നാൽ ഇന്നത്തെ പുതിയമറിയം പറയുന്നത്: ""ഞാൻ പറയുന്നതുപോലെ ചെയ്യുവിൻ'' എന്നാണ്. അതിനാൽ പുതിയ മറിയത്തിന്റെ ആത്മീയ പ്രവണത, യഥാർത്ഥ മറിയത്തിന്റെ മനോഭാവത്തിൽ നിന്നും തികച്ചും വ്യത്യസ്ഥവും, ക്രിസ്തുവിരുദ്ധവും, ദെവവചനവിരുദ്ധവും ആകുന്നു. ലോകമാസകലം പെരുകിക്കൊണ്ടിരിക്കുന്ന മരിയൻ ദർശനങ്ങൾ പരിശോധിച്ചാൽ ബെബിളിലെ മറിയത്തിൽനിന്നും വ്യത്യസ്തമായ സ്വഭാവം അവയിലെ മറിയത്തിനുണ്ടെന്ന്കാണാം.

യേശുവിന്റെ അമ്മയായ മറിയത്തിന്റെ ബെബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഒടുവിലത്തെ വാക്കുകൾ, അവൻ നിങ്ങളോട് പറയുന്നത് നിങ്ങൾ ചെയ്യുവിൻ (യോഹ 2:5) എന്നാണ്. യേശുവിന്റെ അമ്മയായ മറിയംയേശു പറയുന്നതു പോലെ ചെയ്യുവാൻ മാത്രമേ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളുആവശ്യപ്പെടുകയുള്ളു. എന്നാൽ ഈ പുതിയമറിയം താൻ പറയുന്നതുപോലെ ചെയ്യാനാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. (അങ്ങനെ യേശുവിനെ തന്ത്രപൂർവം അവഗണിക്കാനുള്ള പ്രവണത മറിയത്തിനുണ്ട്). പ്രത്യക്ഷങ്ങളിൽ മറിയംതന്നെപ്പറ്റിത്തന്നെ കൂടുതൽ പ്രശംസനീയമായ രീതിയിൽ സംസാരിക്കുന്നു. മറിയത്തിന്റെ നിർമ്മല ഹൃദയം, മറിയത്തിന്റെ അമലോത്ഭവം എന്നീസ്ഥാനങ്ങൾ കൊടുത്ത് തന്നോടുള്ള ഭക്തി വളർത്തണമെന്നും, കൊന്ത ചൊല്ലണമെന്നും മറിയം ആവശ്യപ്പെടുന്നു. ഇന്ന് പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്ന, മറിയം എന്ന പേരിലും, ദെവമാതാവ് എന്ന സ്ഥാനപ്പേരിലും വിലസുന്ന ആത്മാവ്  തന്നിലേക്കുതന്നെ ജനശ്രദ്ധ ആകർഷിക്കുകയും, തന്നോട് പ്രാർത്ഥിക്കാൻ ജനങ്ങളെ പ്രാത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്ദെവികമല്ല. കാരണം ബെബിൾ പറയുന്നു സ്വമേധയ സംസാരിക്കുന്നവൻ തന്റെ മഹത്വം അനേ്വഷിക്കുന്നു. തന്നെ അയച്ചവന്റെ മഹത്വം അനേ്വഷിക്കുന്നവൻ സത്യവാനാണ്, അവനിൽ നീതികേടില്ല (യോഹ. 7:18).  എന്നാൽ ബെബിളിലെ യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയമാകട്ടെ സ്വയം കർത്താവിന്റെ ദാസി എന്ന്  വിശേഷിപ്പിക്കുകയും ജനശ്രദ്ധ യേശുവിലേക്ക്  തിരിക്കുകയും, യേശു പറയുന്നത് അനുസരിക്കാൻ ജനങ്ങളെ ഉപദേശിക്കുകയും ചെയ്തു (ലൂക്ക. 1:46-49; യോഹ. 2:5).

ഭീഷണിയും, പ്രതികാരേച്ഛയും, വെരാഗ്യബുദ്ധിയുമുള്ള മറ്റൊരു മറിയം

ദെവം ആരേയും ഭീഷണിപ്പെടുത്തുന്നവനല്ല. ദെവം ദുഷ്ടന്റെയും ശിഷ്ടന്റെയും മേൽ ഒരുപോലെ മഴ പെയ്യിക്കുന്നവനാണ്. എന്നാൽ ഇന്നത്തെ ഈ പുതിയമറിയം സത്യദെവത്തിന്റെ സ്നേഹത്തിൽനിന്നും കരുണയിൽനിന്നും വിഭിന്നമായഒരു മനോഭാവം പുലർത്തുന്നതായി കാണാം. വസ്തുത പലരും മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു. തോമസ് പാറയ്ക്കൽ, മരിയഭകക്തിയുംദുർഗ്ഗാദേവിയും, ഓശാന, ജൂൺ 2002,  20-21 പേജുകളിൽ നിന്ന് പ്രസക്തമായചില ഭാഗങ്ങൾതാഴെ ചേർക്കുന്നു. "പ്രസംഗത്തിനൊടുവിൽ ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ഫാ. കമീൽ ഒരുബോംബു പൊട്ടിച്ചു: "മരിയഭക്തി പ്രചരിപ്പിക്കുവാനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന തനിക്കുലഭിച്ച സ്വർഗ്ഗീയ സർട്ടിഫിക്കറ്റ്'. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ വെച്ചു മാനസാന്തരപ്പെട്ട യുവാവിന് താബോർമലയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ (യുവാവിന് പശ്ചിമേഷ്യൻ ബന്ധങ്ങളുണ്ട്) അരുളപ്പാടുണ്ടായി - "കമീലച്ചനിൽ നിന്ന് മരിയഭക്തി അഭ്യസിക്കൂ'. മരിയഭക്തിയുടെ ദെവശാസ്ത്രമൊന്നും ഈയുള്ളവന് അറിഞ്ഞുകൂടാ. എന്നാൽ മതബോധനക്ലാസ്സുകളിലൂടെയും സുവിശേഷ പ്രസംഗങ്ങളിലൂടെയും അറിഞ്ഞ ഒരു കന്യാമറിയമുണ്ട്. പക്ഷെ അത്കമീലച്ചനെ പ്പോലുള്ളവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന മാതാവല്ല. മാതാവിന് പ്രതികാരേച്ഛയില്ല, വെരാഗ്യബുദ്ധിയില്ല. (സ്നേഹ സമ്പന്നനായ യേശുവിനു പകരം കോപിഷ്ടനും പ്രതികാരം ചെയ്യുന്നവനുമായ ദെവത്തെ പ്രതിഷ്ഠിക്കുവാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. കാനോൻ നിയമത്തിലൂടെ വിശ്വാസികളുടെ അവകാശങ്ങൾക്ക് കൂച്ചുവിലങ്ങിടുക, ഭീഷണിയിലൂടെയും പ്രതികാരദാഹിയായ ദെവത്തെപ്പറ്റി പഠിപ്പിച്ചും അവരെ ആധ്യാത്മിക അടിമകളാക്കുക - ഇതൊരു ട്രൻഡായി കഴിഞ്ഞു). കമീലച്ചൻ പ്രസംഗിച്ചത് ദുർഗ്ഗാദേവിയെപ്പറ്റിയാണെങ്കിൽ സാരമില്ലെന്നുവയ്ക്കാമായിരുന്നു. എന്നാൽ ദുർഗ്ഗാദേവി പോലും തന്നോടു ഭക്തി പ്രകടപ്പിച്ചില്ല എന്ന കാരണത്താൽ കോപിഷ്ടയായി സർവ്വവും നശിപ്പിക്കും എന്നു കരുതുക വയ്യ. കമീലച്ചൻ നിങ്ങളുടെയും ദേവാലയങ്ങളിൽ നാളെ എത്തിയേക്കാം' (പേജ് 20-21). ശത്രുക്കളെ സ്നേഹിക്കുന്ന, ദുഷ്ടന്റെമേലും ശിഷ്ടന്റെമേലും ഒരുപോലെ മഴപെയ്യിക്കുന്ന ദെവത്തിന്റെസ്വഭാവം മറിയത്തിനുണ്ടോ എന്ന് പരിശോധിക്കുക?

നുണ പറയുന്ന മറിയം - ആധുനിക മറിയത്തിന്റെ സന്ദേശങ്ങൾ ദെവവചനവിരുദ്ധം

താൻ സഹരക്ഷകയാണെന്നും, യേശു ഉയർത്തിട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് തനിക്കാണെന്നും യേശുവിന്റെ രണ്ടാംവരവ് അത്യാസന്നമാണെന്നും അത്  തന്റെ വിമലഹൃദയത്തിലൂടെയാണെന്നും, അതിൽ വസിക്കുന്നവർ രക്ഷിക്കപ്പെടുമെന്നും, വിമലഹൃദയം പുതിയവാഗ്ദാന പേടകമാണെന്നും മാതാവ് സന്ദേശങ്ങളിലൂടെ അറിയിക്കുന്നു' (പ്രാഫ. ജോർജ്ജ് ഇരുമ്പയം, ഡിവെൻ വോയ്സ് ഡിവെൻ ധ്യാനകേന്ദ്രം, മുരിങ്ങൂർ മേയ് 2002 പേജ് 12). എന്നാൽ ഇത്തരം സന്ദേശങ്ങൾ ദെവവചനവിരുദ്ധമാണ് എന്നും യഥാർത്ഥ മറിയത്തിൽ നിന്നല്ല എന്നും വ്യക്തമാണ്. ഉദാഹരണമായി യേശു ഉയർത്തിട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് തനിക്കാണെന്ന് മറിയം സത്യവിരുദ്ധമായി അവകാശപ്പെടുന്നു. വാസ്തവത്തിൽ യേശു ഉയർത്തിട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് മഗ്ദലേന മറിയത്തിനായിരുന്നു. "ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയർത്തെഴുന്നേറ്റതിനു ശേഷം യേശു ആദ്യം മഗ്ദലേന മറിയത്തിന് പ്രത്യക്ഷപ്പെട്ടു' (മർക്കോ 16:9). ഇതിൽനിന്നും ആധുനികമറിയത്തിന്റെ പ്രത്യക്ഷങ്ങളിലെ സന്ദേശങ്ങൾ യഥാർത്ഥ മറിയത്തെയും ദെവവചനത്തെയും അപമാനിക്കുന്നവയാണ് എന്ന്  വ്യക്തമാകുന്നു.

മനുഷ്യർക്ക് മദ്ധ്യസ്ഥയായി സ്വയം അവരോധിക്കുന്ന മറിയം ബെബിളിലെ മറിയമാണോ എന്ന് ചിന്തിക്കണം

മണർകാട് പള്ളിയിലെ ആചാരങ്ങൾ ക്രിസ്തീയമാണോ എന്ന് പരിശോധിക്കണം.  "മണർകാട് വിശുദ്ധ മർത്തമറിയം പള്ളിയിൽ വർഷത്തിലൊരിക്കൽ എട്ടുനോമ്പിന്റെ സമാപനദിനങ്ങളിൽ മാത്രം ദർശനത്തിന് തുറക്കാറുള്ള വിശുദ്ധ ദെവമാതാവിന്റെ ചിത്രം ഇന്നലെ തുറന്നു. പ്രാർത്ഥനാ നിരതരായി പള്ളിയിൽ കാത്തുനിന്ന വമ്പിച്ച ഭക്തജനസമൂഹത്തിന് അത് നിർവൃതിയുടെ ധന്യനിമിഷമായി. പ്രധാന മദ്ബഹായിലെ ത്രാണാസിന് മുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള പ്രസിദ്ധമായ ചിത്രം തോമസ്മാർ തിമോത്തിയോസിന്റെ കാർമികത്വത്തിൽ നടന്ന കുർബ്ബാനയ്ക്ക്ശേഷം മധ്യാ പ്രാർത്ഥനയോടെയാണ്തുറന്നത്. പള്ളിയും പരിസരവും ഭക്ത ജനങ്ങളെക്കൊണ്ട്  നിറഞ്ഞിരുന്നു. ഇടവകവികാരി മാത്യു പി. ഏലിയാസ്കോർ എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന നട തുറക്കൽ ചടങ്ങിൽ ഒട്ടേറെ വെദികരും പങ്കെടുത്തു. വ്രതശുദ്ധിയോടെ മാതാവിന്റെ മദ്ധ്യസ്ഥത തേടി ആയിരക്കണക്കന് ഭക്തജനങ്ങൾ പള്ളിയിൽ എത്തിക്കൊണ്ടിരിക്കുന്നു. പള്ളിയുടെ ഇരുവശങ്ങളിലുമുള്ള കുളങ്ങളിൽ സ്നാനം ചെയ്ത് പടിഞ്ഞാറുവശത്തുള്ള കൽക്കുരിശിന്റെചുവട്ടിൽ എണ്ണയും മെഴുകുതിരിയും കത്തിച്ച് വിശ്വാസികൾ മനമുരുകി പ്രാർത്ഥിക്കുന്നു. കൽക്കുരിശിന്റെചുവട്ടിൽ മുട്ടിന്മേൽ നീന്തൽ, ശയന പ്രദക്ഷിണം തുടങ്ങിയ നേർച്ചകൾ അർപ്പിക്കുന്നവരും ഒട്ടേറെ (മണർകാട്ട് ഭക്തർക്ക് പുണ്യദർശനം, മലയാള മനോരമ, 2002, സെപ്തംബർ 8). "ദക്ഷിണ ഭാരതത്തിലെ പുരാതനവും പ്രസിദ്ധവുമായ പുണ്യതീർത്ഥാടന കേന്ദ്രമാണ്കോട്ടയം പട്ടണത്തിൽനിന്നും ഒൻപത് കിലോമീറ്റർ കിഴക്ക്മാറി സ്ഥിതിചെയ്യുന്ന മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളി. ആയിരത്തിൽപരം വർഷങ്ങൾ പഴക്കമുള്ള  ദേവാലയം നാനാജാതി മതസ്ഥരായ ലക്ഷകണക്കിന് ഭക്തജനങ്ങളുടെ ആശാകേന്ദ്രവും അഭയസ്ഥാനവുമാണ്.. . എട്ടുനോമ്പിന്റെ ഉത്ഭവ സ്ഥാനമാണ്മണർകാട് വിശുദ്ധ മർത്ത മറിയം ദേവാലയം. പരിശുദ്ധിയുടെ പര്യായമായ മാതാവിന്റെ അനുഗ്രഹംതേടി നൂറ്റാുകൾക്ക് മുമ്പ് മുതൽക്കേ ഭക്തജനങ്ങൾ  ദേവാലയത്തിൽ എട്ടുനോമ്പിനെത്തിയിരുന്നു. വിശുദ്ധ ദെവമാതാവിന്റെ മദ്ധ്യസ്ഥതയിലൂടെ രോഗശാന്തി, ഉദ്ദിഷ്ടകാര്യപ്രാപ്തി, സന്താനലബ്ധി, പെകാചിക ബന്ധങ്ങലിൽനിന്നുള്ള മോചനം എന്നിവയ്ക്കായി എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് ആഗ്രഹ സിദ്ധി ലഭിക്കുന്നു. 1982 ഫെബ്രുവരി 26-ാം തിയതി ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറോൻ മാർഇഗ്നാത്തിയോസ്സാഖാ പ്രഥമൻ തിരുമനസ്സുകൊണ്ട് ഈ പള്ളിയിൽ വിശുദ്ധ ദെവമാതാവിന്റെ സൂനോറാ (തിരുവസ്ത്രത്തിന്റെഅംശം) സ്ഥാപിച്ചു. സൂനോറാ പള്ളി എന്ന പവിത്രമായ പദവിയും നൽകി. വർഷംമുതൽ ഫെബ്രുവരി 26 മണർകാട് പള്ളിയിൽ സൂനോറാ പെരുന്നാൾ ആഘോഷിക്കുന്നു. കൂടാതെ മെയ് 5, 6 തിയതികളിൽ വി. ഗീവർഗീസ്സഹദായുടെ പെരുന്നാളും ആഘോഷിക്കുന്നു.. .. സീനായ് പർവ്വതത്തെപ്പറ്റി വി. വേദപുസ്തകത്തിൽ കാണുന്നത് ദെവത്തിൻ പർവ്വതം എന്നാണ്.  ഈ പർവ്വതത്തിൽവച്ച്  ദൈവം മോശയ്ക്ക് പ്രത്യക്ഷനായത് കത്തിയെരിയുന്ന ഒരു മുൾപ്പടർപ്പിലായിരുന്നു. ഇതുപോലൊരു മുൾപ്പടർപ്പിൽ ആയിരത്തിൽപ്പരം വർഷങ്ങൽക്ക് മുമ്പ് പ്രസവിച്ചു കിടക്കുന്ന ഒരു പശുവിനെയും കുട്ടിയെയും ദർശനത്തിൽ കണ്ട സ്ഥലത്ത്, ദർശനത്തിലെ അരുളപ്പാടനുസരിച്ച് പണിത ദെവാലയത്തിന്റെ ആധുനിക മുഖഭാവമാണ് ഇന്നത്തെ മണർകാട്  വിമർത്തമറിയം പള്ളി. ഒരു ആരാധനാ സ്ഥലം ഉണ്ടാകുവാൻ ഉപവസിച്ച് പ്രാർത്ഥിച്ച കുറെ ആളുകൾക്ക് എട്ടാം ദിവസം ഉണ്ടായദർശനമാണിത്. അന്നുമുതൽ ഇന്ന്  വരെയും എട്ടുദിവസം നീണ്ടുനിൽക്കുന്ന നോമ്പോടുകൂടി വി. ദെവമാതാവിന്റെ ജനനപ്പെരുന്നാൾ ഇവിടെ ആഘോഷിക്കപ്പെടുന്നു. പ്രധാന നേർച്ച വഴിപാടുകൾ: വിശുദ്ധ കുർബ്ബാന, വി. ദെവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, കുട്ടികളെ അടിമവയ്ക്കൽ, പിടിപ്പണം, ഉരുളുനേർച്ച (ശയനപ്രദക്ഷിണം), കൽക്കുരിശിന് ചുറ്റും മുട്ടിന്മേൽ നീന്തൽ, മുത്തുക്കുട നേർച്ച, സ്വർണ്ണം, വെള്ളിക്കുരിശുകൾ നേർച്ച, എണ്ണ, മെഴുകുതിരി നേർച്ച, ചുറ്റുവിളക്ക്കത്തിക്കൽ, ആൾരൂപം നേർച്ച, കറി നേർച്ച (2002, ഓഗസ്റ്റ് 31, മലയാള മനോരമ, പേജ് 11 "മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ' എന്ന തലക്കെട്ടിൽ വന്ന ഫുൾ പേജ് പരസ്യത്തിൽ നിന്ന്). നാല് ടൺ മെഴുക് - മണർകാട് പള്ളിക്കാര്യത്തിൽ സൂക്ഷിച്ചിരിക്കുന്ന ഉദ്ദേശം 4 ടൺ മെഴുക് 6-10-2002 ഞായറാഴ്ച രാവിലെ 11.30 ന് ലേലം ചെയ്ത്കൊടുക്കുന്നതാണ് (പരസ്യം, മണർകാട് പള്ളി മെഴുക് ലേലം, മലയാള മനോരമ, 2002, ഒക്ടോബർ 2).

കൊരട്ടിമുത്തി - യേശുവിന്റെ അമ്മയോ?!

"കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ്കൊരട്ടിപ്പള്ളി.. .. വലതുവശത്തെ രൂപക്കൂടിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കൊരട്ടിമുത്തിയുടെ രൂപമാണ് "അത്ഭുതരൂപം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ദെവദൂതവൃന്ദങ്ങളാലാവൃതമായ ചന്ദ്രക്കലയിൽ പൊൻനക്ഷത്രങ്ങൽ മിന്നിത്തിളങ്ങുന്ന ചേലയണിഞ്ഞ് ഉണ്ണിയേശുവിനെ കെകളിലേന്തി നിൽക്കുന്ന കൊരട്ടിമുത്തിയുടെ രൂപം എന്നാണ് നിർമ്മിച്ചതെന്നതിന് തെളിവുകളില്ല. മരത്തിൽ കൊത്തിയെടുത്തിട്ടുള്ള രൂപത്തിന്റെ പല ഭാഗങ്ങളും ആനക്കൊമ്പു കൊുള്ളതാണ്. രൂപത്തെക്കുറിച്ച് ഒരു ഐതീഹ്യമുണ്ട്. പ്രസിദ്ധനായ ഒരു ശിൽപിയോട് നിർമ്മിക്കാനാവശ്യപ്പെട്ടു. തിരുനാളിന് മുമ്പായി രൂപം പള്ളിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. രണ്ടടിയോളം മാത്രം ഉയരമുള്ള രൂപത്തിന്റെ പണികൾ സമയത്ത്തീർന്നില്ല. കരാർ നൽകിയിരുന്നവർ പണിതീരാത്ത രൂപം തുണിയിൽ പൊതിഞ്ഞ് പള്ളിയിലെത്തിച്ചു. തുണിക്കെട്ടഴിച്ചപ്പോൾ മനോഹരമായരൂപമാണ് ക ണ്ടത്. അതുകൊണ്ട് ഇതിനെ അത്ഭുതരൂപമെന്ന് വിളിക്കാൻ തുടങ്ങി. പുതിയ ദേവാലത്തിന്റെ പിന്നിൽ ഗ്രാട്ടോയും മുൻവശത്ത് പുരാതന ക്ഷേത്രമാതൃകയിൽ നിർമ്മിച്ച രൂപപ്പുരയുമുണ്ട്. തിരുനാളിൽ കൊരട്ടിമുത്തിയുടെ അത്ഭുതരൂപം വണങ്ങി പ്രാർത്ഥിക്കുന്നതിനും പൂവൻകുല നേർച്ചയും പൂവൻകായതുലാബാരവും നടത്തുന്നതിനും രൂപപ്പുരയിൽ സൗകര്യമൊരുക്കിയിരിക്കുന്നു. .. നേർച്ചകളിൽ പ്രധാനപ്പെട്ടത് പൂവൻകുലയാണ്. അടിമയും, മുട്ടുകുത്തിനീന്തലും, തമുക്ക് നേർച്ചയും, ആൾരൂപം സമർപ്പിക്കൽ ഭജനമിരിക്കൽ എന്നിവയും വഴിപാടുകളിൽപ്പെടും' (നാടിന്റെ മഹിമയായി മാറിയ കൊരട്ടിപ്പള്ളി, ഫാ. ഇഗ്നേഷ്യസ് പയ്യപ്പള്ളി, ഡിവെൻ വോയ്സ്, മുരിങ്ങൂർ, ഒക്ടോബർ 2002, പേജ് 28-30).

ആധുനിക മറിയത്തിന്റെ പ്രത്യക്ഷതകൾ സംബന്ധിച്ച ചോദ്യങ്ങൾ

  1. സഭ മറിയത്തിന്റെ ഏതെങ്കിലും പ്രത്യക്ഷങ്ങളെ സംശയിക്കുന്നു ണ്ടോ? എന്തുകൊണ്ട്?
  2. പ്രത്യക്ഷങ്ങൾ ലഭിച്ചവർക്ക് ആദ്യം അവ ദെവീകമാണോ എന്ന് സംശയം ഉണ്ടായിരുന്നോ?
  3. എന്തടിസ്ഥാനത്തിലാണ് അവ ദെവീകമാണ് എന്ന്തീരുമാനിച്ചത്?
  4. ദർശനങ്ങളിൽ ലഭിച്ച പ്രവചനങ്ങളെല്ലാം നിവൃത്തിയായോ?
  5. ഗുവാഡാലുപ്പിൽ (മെക്സിക്കോ - 1531) മറിയം താൻ ജീവന്റെ ഉറവിടമാണെന്ന് പറഞ്ഞിട്ടുണ്ടോ?
  6. ഫാത്തിമായിലെ വെളിപാടിൽ യേശുവിന്റെ കുരിശിലെ ബലിയുടെ പര്യാപ്തതയെ ഏതെങ്കിലും രീതിയിൽ ചോദ്യം ചെയ്തിട്ടുണ്ടോ?
  7. ഏതെങ്കിലും ദർശനം കൊളോ 2:13-14 ലെ സത്യം എടുത്തു പറയുന്നുണ്ടോ?
  8. മറിയത്തിൽ നിന്നുള്ള കൃപകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നവർ തള്ളപ്പെടുമെന്നും, ശിക്ഷിക്കപ്പെടുമെന്ന് ഗരബന്ദാൾ ദർശനത്തിൽ പറഞ്ഞിട്ടില്ലേ? ഇത് സത്യവിരുദ്ധമല്ലേ?
  9. അവയുടെയൊക്കെ ഫലമായി ജനങ്ങൾക്ക്  യേശുവിനോടുള്ള ബന്ധം കുറയുന്നു എന്നത്  വാസ്തവമല്ലേ?
  10. പുതുയുഗവാദികളുടെ നിഗൂഡആത്മീയ അനുഭവങ്ങളും, റോമമതത്തിലെ മറിയത്തിന്റെ പ്രത്യക്ഷീകരണങ്ങൾ സംബന്ധിച്ച  നിഗൂഡആത്മീയ അനുഭവങ്ങളും തമ്മിൽ സാമ്യങ്ങളുണ്ടോ. അവയെല്ലാം ജനങ്ങളെ ഒരു മറിയത്തിലൂടെ ഒരു യേശുവിലേക്ക് നയിക്കാൻ ലക്ഷ്യമിടുന്നില്ലേ? എന്നാൽ യേശു ബെബിളിലെ യേശുവല്ല എന്നും മറിയം ബെബിളിലെ മറിയമല്ല എന്നും താങ്കൾക്ക് മനസിലാകുന്നുണ്ടോ?
  11. സാത്താന് വെളിച്ചത്തിന്റെ ദൂതനെപ്പോലെ വരാൻ കഴിയും എന്ന് വ്യക്തമാക്കുന്ന വചനഭാഗം പഠിച്ചിട്ടുണ്ടോ? (2 കോറി 11:14; എഫേ 6:12; 2:2).
  12. ക്രിസ്തുവിന്റെ ശരീരമായ സഭയെ ക്രിസ്തുവാകുന്ന തലയോടു ബന്ധിപ്പിക്കുന്ന കഴുത്താണ് മറിയം എന്നൊക്കെയുള്ള വാദങ്ങൾക്ക് ബൈബിളിൽ എന്തെങ്കിലും പ്രസക്തിയും അടിസ്ഥാനവുണ്ടോ?
  13. ദെവത്തിന്റെ ഹൃദയത്തിലേക്കുള്ള താക്കോൽ മറിയത്തിന്റെ കെവശമാണെന്നും, മറിയം യേശുവിനെക്കാൾ കൂടുതൽ സാമീപ്യനാണെന്നും ഒക്കെയുള്ള ഇല്ലാത്ത കാര്യങ്ങൾ മറിയത്തെപ്പറ്റി ഉണ്ടാക്കി പറയുന്നില്ലേ? അങ്ങനെ കൃപയുടെഏറ്റവും ഉന്നത ദാതാവ് യേശുവിനു പകരം മറിയമായിത്തീരുന്നില്ലേ? മറിയമാണ് (അതായത് യേശുവല്ല) സകല സ്വർഗ്ഗീയ അനുഗ്രഹങ്ങളുടെയും സംരക്ഷകൻ എന്ന് റോമൻ കത്തോലിക്ക മതം ജനങ്ങളെ പഠിപ്പിക്കുന്നില്ലേ? അങ്ങനെ നേരിട്ട് യേശുവിനെ സമീപിക്കുന്നതിൽ നിന്ന് റോമമതം ജനങ്ങളെ മനഃപൂർവ്വം പിന്തിരിപ്പിക്കുന്നുഎന്നത് ശരിയല്ലേ?
  14. പിതാവായ ദെവത്തേക്കാൾ കൂടുതൽ എളുപ്പത്തിൽ നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കുന്നത് മറിയമാണെന്നും, മറിയത്തിന് യേശുവിന്റെമേൽ അധികാരമുന്നെും ഒക്കെ ഊഹിക്കുന്നത് യേശുവിന്റെ ഉന്നതമായ സ്വഭാവത്തിന് നേരെ ചെളിവാരിയെറിഞ്ഞ് മോശമാക്കാൻ ശ്രമിക്കുന്നതിന് തുല്യമല്ലേ?
  15. മറിയത്തെ യേശുവിനും ജനങ്ങൾക്കും മദ്ധേ്യയുള്ള മദ്ധ്യസ്ഥയാക്കിത്തീർത്തിരിക്കുന്നു. അങ്ങനെ ദെവത്തിൽ നിന്ന്  യേശുവിൽകൂടി വരുന്ന കൃപ മറിയത്തിൽകൂടി മാത്രമേ നമുക്ക് ലഭിക്കൂ എന്നുള്ള പ്രബോധനം ശരിയാണെന്ന താങ്കൾക്ക് തോന്നുന്നുണേ്ടാ?
  16. യേശുമറിയത്തെ മനുഷ്യവർഗ്ഗത്തിന്റെയോ, സഭയുടെയോ അമ്മയാക്കിയിട്ടുണേ്ടാ?
  17. എന്തുകൊണ്ടാണ് ബെബിൾ യേശുക്രിസ്തുവിന് മാത്രം നൽകുന്ന ഗുണവിശേഷങ്ങൾ മറ്റൊരുവ്യക്തിക്ക് കൊടുക്കാൻ റോമൻ കത്തോലിക്ക മതം തയ്യാറാകുന്നത്?
  18. ക്രൂശിതനായ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്ന് തീരുമാനിച്ച പൗലോസിന്റെ ചിന്താഗതി എന്തുകൊണ്ടാണ് ഇപ്രകാരം റോമൻ കത്തോലിക്ക  മതം അംഗീകരിക്കാത്തതും, എതിർക്കുന്നതും?
  19. പരസ്പരവിരുദ്ധങ്ങളായ രണ്ട് ചിന്താഗതികൾ രണ്ടും ഒരേസമയം ശരിയായിരിക്കുകയില്ല. അതിനാൽ ഒന്നുകിൽ റോമൻ കത്തോലിക്ക മതംതെറ്റ്, അല്ലെങ്കിൽ ബെബിൾ തെറ്റ്. ബെബിൾ തെറ്റാകാൻ സാദ്ധ്യമല്ലാത്തതുകൊണ്ട് റോമൻ കത്തോലിക്ക മതത്തിന്റെ ചിന്താഗതി തെറ്റാണെന്ന് വ്യക്തമാകുന്നില്ലേ?

 

 

Ad Image
Ad Image
Ad Image
Ad Image