മറിയമല്ലാത്ത മറിയങ്ങൾ
മറിയത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തുന്ന വചനവിരുദ്ധ മറിയങ്ങളെ സൂക്ഷിക്കുക
ആധുനിക മറിയത്തിന്റെ പ്രത്യക്ഷങ്ങളിലെ പെരുമാറ്റവും പ്രവർത്തനരീതികളും ദെവവചനവിരുദ്ധമാണ് എന്ന് സൂക്ഷിച്ച് നിരീക്ഷിച്ചാൽ മനസിലാകും. ആധുനിക മറിയപ്രത്യക്ഷതകൾ യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തെയും യേശുവിനെയും മറിച്ചുകളയുന്ന വചനവിരുദ്ധ മറിയങ്ങളാണെന്ന് അവരുടെ സ്വഭാവങ്ങളുടെ താരതമ്യപഠനത്തിൽ നിന്ന് മാത്രമേ വ്യക്തമാകുകയുള്ളൂ. യേശുവിന്റെ അമ്മയായ മറിയത്തിന്റെയും മറിയ പ്രത്യക്ഷങ്ങളുടെയും വേർതിരിച്ചുള്ള സ്വഭാവവിശകലനം നടത്തണം. ബെബിളിലെ മറിയവും ഇന്ന് അനേകരുടെ പ്രാർത്ഥന സ്വീകരിക്കുന്ന മറിയവും രണ്ടും വേറെ വേറെ ആളുകളാണ് എന്ന് താരതമ്യപഠനത്തിലൂടെ വ്യക്തമാകുന്ന കാര്യമാണ്. യേശുവിനെയും ദെവത്തെയും പുറത്താക്കാൻ മറിയമല്ല, മറിയത്തിന്റെ വേഷംകെട്ടുന്ന, വെളിച്ചദൂതന്റെ വേഷംകെട്ടുന്ന, ദെവികമല്ലാത്ത ഒരു ശക്തി, സഭയിൽ പാരമ്പര്യത്തിൽകൂടി അതിവേഗം മുന്നേറുകയാണ്. ഇത്തരം ആത്മീയ അട്ടിമറികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ബെബിൾ മുന്നറിയിപ്പു തരുന്ന കാര്യമാണ്.
ബെബിളിലെ മറിയവും ഇന്നത്തെ മറിയങ്ങളും - താരതമ്യപഠനം
ആധുനിക മറിയപ്രത്യക്ഷതകൾ യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തെയും യേശുവിനെയും മറിച്ചുകളയുന്ന വചനവിരുദ്ധ മറിയങ്ങളാണെന്ന് അവരുടെ സ്വഭാവങ്ങളുടെ താരതമ്യപഠനത്തിൽ നിന്ന് മാത്രമേ വ്യക്തമാകുകയുള്ളൂ. യേശുവിന്റെ അമ്മയായ മറിയത്തിന്റെയും മറിയ പ്രത്യക്ഷങ്ങളുടെയും വേർതിരിച്ചുള്ള സ്വഭാവവിശകലനം നടത്തണം. അതുകൊണ്ട് ബെബിളിലെ മറിയവും ഇന്ന് അനേകരുടെ പ്രാർത്ഥന സ്വീകരിക്കുന്ന മറിയവും രണ്ടും വേറെ വേറെ ആളുകളാണ് എന്ന് താരതമ്യപഠനത്തിലൂടെ വ്യക്തമാകുന്ന കാര്യമാണ്. ഈ പുതിയ മറിയം പുതിയനിയമത്തിലെ യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയം അല്ല എന്ന് ഇവരുടെ രണ്ടുപേരുടെയും സ്വഭാവസവിശേഷതകൾ തമ്മിൽ താരതമ്യം ചെയ്തുനോക്കിയാൽ വ്യക്തമാകുന്നതാണ്.
1. റോമ മതം: അമലോത്ഭവ (കാറ്റക്കിസം 490-492)
ബെബിൾ : ആദത്തിന്റെ സന്തതി എന്ന നിലയിൽ എല്ലാവരെയും പോലെ മറിയവും പാപത്തിൽ ജനിച്ചു (സങ്കീ 51:5; റോമ 5:12).
2. റോമ മതം: പരിപൂർണ്ണ പരിശുദ്ധ (കാറ്റക്കിസം 411, 493)
ബെബിൾ : മറിയം എല്ലാ മനുഷ്യരെയും പോലെ പാപിയായിരുന്നു (ലൂക്ക 18:19; റോമ 3:23; വെളി 15:4).
3. റോമ മതം: യേശുവിന്റെ ജനനത്തിന് മുമ്പും, ജനന കാലത്തും, ജനനത്തിന് ശേഷവും കന്യക (കാറ്റക്കിസം 496-511)
ബെബിൾ : യേശുവിന്റെ ജനനം വരെ മറിയം കന്യകയായിരുന്നു. എന്നാൽ അതിന് ശേഷം മറിയത്തിന് മക്കളുണ്ടായിരുന്നു (മത്താ 1:25; 13:55, 56; സങ്കീ 69:8)
4. റോമ മതം: ദെവത്തിന്റെ അമ്മ (കാറ്റക്കിസം 963, 971, 2677)
ബെബിൾ : ദെവപുത്രനായ യേശുക്രിസതുവിന്റെ മാനുഷികത്വത്തിന്റെ അമ്മ (യോഹ 2:1)
5. റോമ മതം: സഭയുടെ അമ്മ (കാറ്റക്കിസം 963, 975)
ബെബിൾ : സഭയിലെ ഒരംഗം (അപ്പൊ 1:14; 1കൊറി 12:13, 27).
6. റോമ മതം: സഹരക്ഷക (കാറ്റക്കിസം 618, 964, 968)
ബെബിൾ : ക്രിസ്തു മാത്രമാണ് രക്ഷകൻ. കാരണം ക്രിസ്തു മാത്രമാണ് പാപ പരിഹാരത്തിനായി സഹിക്കുകയും മരിക്കുകയും ചെയ്തത് (1പത്രാ 1:18, 19).
7. റോമ മതം: തന്റെ ജീവിതത്തിന്റെ അവസാനത്തിൽ ശരീരത്തോടും ആത്മാവോടും കൂടി സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടവൾ (കാറ്റക്കിസം 966, 974)
ബെബിൾ : ഉൽപത്തി 3:19 പ്രകാരം മരണശേഷം മറിയത്തിന്റെ ഭൗതികശരീരം മണ്ണിലേക്ക് മടങ്ങി എന്ന് നമുക്ക് ന്യായമായി ചിന്തിക്കാം.
8. റോമ മതം: നമ്മുടെ സങ്കടങ്ങളും, പരാതികളും നമുക്ക് ഭരമേൽപിക്കാവുന്ന നമ്മുടെ സഹമദ്ധ്യസ്ഥയായ മറിയം (കാറ്റക്കിസം 968-970, 2677)
ബെബിൾ : നമ്മുടെ സങ്കടങ്ങളും, പരാതികളും നമുക്ക് ഭരമേൽപിക്കാവുന്ന നമ്മുടെ ഏകമദ്ധ്യസ്ഥൻ യേശുക്രിസ്തു മാത്രമാണ് (1തിമോ 2:5; യോഹ 14:13,14; 1പത്രാ 5:7)
9. റോമ മതം: നമ്മുടെ മരണ സമയം മറിയത്തിന്റെ സംരക്ഷണത്തിന് അടിയറവച്ച്, നാം നമ്മെത്തന്നെ അവൾക്ക് പൂർണ്ണമായും ഭരമേൽപിക്കണം (കാറ്റക്കിസം 2677)
ബെബിൾ : നമ്മുടെ മരണ സമയം യേശുക്രിസ്തുവിന്റെ സംരക്ഷണത്തിന് അടിയറവച്ച്, നാം നമ്മെത്തന്നെ യേശുവിന് പൂർണ്ണമായും ഭരമേൽപിക്കണം. കാരണം, കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവൻ രക്ഷിക്കപ്പെടും (റോമ 10:13); മറ്റൊരുത്തനിലും രക്ഷ ഇല്ല; രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല (അപ്പൊ 4:12).
10. റോമ മതം: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി ദെവം മറിയത്തെ ഉയർത്തി (കാറ്റക്കിസം 966). അതിനാൽ പ്രതേ്യക ഭക്തിയോടെ ഈ മറിയത്തെ സ്തുതിക്കേണ്ടതുണ്ട് (കാറ്റക്കിസം 971, 2675).
ബെബിൾ : സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും മുകളിൽ ഉയർത്തപ്പെട്ട നാമം യേശുവിന്റേതുമാത്രമാണ്. അതിനാൽ നാം സ്തുതിക്കേണ്ടതു യേശുവിന്റെ നാമം മാത്രമാണ് (സങ്കീ 148:13). ഞാനല്ലാതെ മറ്റൊരു ദെവം നിനക്കുണ്ടാകരുത് (പുറ 20:3).
സാത്താനെ പരാജയപ്പെടുത്തിയത് യേശുവാണ്, മറിയമല്ല. മക്കൾ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയിൽ ഭാഗഭാക്കായി. അത് മരണത്തിൻമേൽ അധികാരമുള്ള പിശാചിനെ തന്റെ മരണത്താൽ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിയുന്നവരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് (ഹെബ്ര 2:14-15). പാപമില്ലാതെ ഉത്ഭവിക്കുകയും, പാപമില്ലാതെ ജീവിക്കുകയും, നിത്യകന്യകയും, സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുകയും ചെയ്ത ഒരു സ്തീയെക്കുറിച്ച് ബെബിൾ പറയുന്നുമില്ല, പഠിപ്പിക്കുന്നുമില്ല, അംഗീകരിക്കുന്നുമില്ല.