മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ യേശുവിന്റെ അമ്മയായ മറിയം ദെവമാതാവുമല്ല ത്രീത്വമാതാവുമല്ല



യേശുവിന്റെ അമ്മയായ മറിയം ദെവമാതാവുമല്ല ത്രീത്വമാതാവുമല്ല

റോമൻ കത്തോലിക്ക മതക്കാർ മറിയത്തിന് ദെവത്തിന്റെ അമ്മ എന്ന സ്ഥാനമഹിമ കൊടുക്കുന്നു (കാറ്റക്കിസം 963, 971). "ഒരുകുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ കുഞ്ഞിന്റെ ശരീരത്തിന്റെ മാത്രം അമ്മയല്ല, ആത്മാവും ശരീരവുമുള്ള മനുഷ്യവ്യക്തിയുടെ അമ്മയാണ്. ഇതുപോലെ, ദെവവും മനുഷ്യനുമായ ക്രിസ്തു എന്ന പൂർണ്ണ വ്യക്തിയുടെ അമ്മയാണ് മറിയം. അതിനാൽ മറിയത്തെ നാം ദെവമാതാവ് എന്നു വിളിക്കുന്നു' (ക്രിസ്തുവിന്റെ സഭ, സ്റ്റാൻഡേർഡ് 9, കെ.സി.ബി.സി. മതബോധന കമ്മീഷൻ, പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ, കൊച്ചി, പേജ് 111). പരിശുദ്ധമറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോടപേക്ഷിക്കണമേ (റോമൻ കത്തോലിക്ക മതക്കാർ ഏറ്റവും അധികം ഉരുവിടുന്ന പ്രാർത്ഥനയാണിത്). .ഡി. 431 എഫേസോസിൽ വച്ച് നടന്ന സൂനഹദോസിൽ റോമമതക്കാർ മറിയത്തെ ദെവമാതാവാക്കുകയും അങ്ങനെ സ്രഷ്ടാവായ ദെവത്തെ മനുഷ്യന്റെ സൃഷ്ടിയാക്കി മാറ്റാനുള്ള ശ്രമം നടത്തുകയും ചെയ്തു. ദെവത്തിന് അമ്മയുണ്ട് എന്ന്അവർ വിശ്വസിക്കുന്നു. അവരുടെ വാദം ഇപ്രകാരമാണ് : യേശു ദെവമാണ്, മറിയം യേശുവിന്റെ അമ്മയാണ്, അതുകൊണ്ട് മറിയം ദെവത്തിന്റെ അമ്മയാണ്. അതുകൊണ്ട് മറിയം ദെവമാതാവാണ്. ഇത് തെറ്റായ നിഗമനമാണ്.

ദെവമാതാവ് - പൊള്ളയായ അവകാശവാദം

ദെവത്തിനും മീതെ തന്റെ സിംഹാസനം സ്ഥാപിക്കണം എന്നതായിരുന്നു സാത്താന്റെ ആദ്യ പദ്ധതി. അതിൽ പരാജയപ്പെട്ടുവെങ്കിലും സാത്താൻ അതേ പദ്ധതികളുമായി ഇന്നും മുന്നോട്ടുപോകുന്നു. അതിന്റെ ഭാഗമായി ദെവത്തിന്റെ മഹത്വം മറ്റ് പലർക്കും കൊടുക്കാനും അങ്ങനെ ദെവത്തിന്റെ മഹത്വം ചോർത്തിയെടുക്കാനും സാത്താൻ ശ്രമിക്കുന്നു. മറിയത്തെ ദെവമാതാവായി കരുതിയാൽ ആദാമിനെ ദെവത്തിന്റെ വലിയ മുത്തച്ഛനായി കരുതേണ്ടിവരും. സ്വയം ദെവത്തെക്കാൾ ഉയർത്താനുള്ള സാത്താന്റെ പദ്ധതിയുടെ ഭാഗമാണിതെന്ന് മനസിലാക്കാം. എലിസബത്ത് മറിയത്തെപ്പറ്റി എന്റെ കർത്താവിന്റെ മാതാവ്എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മറിയം ദെവമാതാവാണ് എന്ന് പറയുന്നത് വെറും പൊള്ളയായ അവകാശവാദമാണ്. ഇത് ഒരു കലാകാരൻ ഭൂമിയുടെ പടം വരച്ചിട്ട് താനാണ് ഭൂമിയുടെ സ്രഷ്ടാവ് എന്നും, ഭൂമി തന്റെ സ്വന്തം ആണ് എന്നും പറയുന്നതു പോലെയാണ്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി താനില്ലെങ്കിൽ രാജ്യമില്ലന്നും, തന്റെ സ്ഥാനത്തിന് മറ്റാർക്കും യോഗ്യതയില്ല എന്നും വീമ്പടിക്കുന്നതുപോലെയാണ്. അയാൾ ജനിക്കുന്നതിന് മുമ്പേ രാജ്യമുണ്ടായിരുന്നു. അയാളില്ലെങ്കിൽ സ്ഥാനത്തിന് മറ്റ് പലരും അർഹരാകുമായിരുന്നു.

യഥാർത്ഥ മറിയം കർത്താവിന്റെ ദാസിയാണ്

മറിയം യേശുവിന്റെ അമ്മയാണ് എന്നാൽ ദെവത്തിന്റെ അമ്മയല്ല. സ്രഷ്ടാവായ ദെവത്തിന് മാതാവില്ല എന്നതാണ് വാസ്തവം. യേശുവിന്റെ മനുഷ്യത്വത്തിന് പിതാവോ, ദെവത്വത്തിന് മാതാവോ ഇല്ല. ബെബിൾ ഒരിടത്തും മറിയത്തെ ദെവത്തിന്റെ അമ്മ എന്ന് വിളിക്കുന്നില്ല. കാരണം ദെവത്തിന് അമ്മയില്ല.അതുകൊണ്ട് ബൈബിൾ മറിയത്തെ യേശുവിന്റെ അമ്മ എന്ന് ശരിയായിവിളിക്കുന്നു. യേശു ദെവമാണ്. യേശുവിന്റെ ദെവത്വത്തിന് ആരംഭവുമില്ല, അമ്മയുമില്ല. എന്നാൽ യേശുവിന്റെ മനുഷ്യജഡത്തിന് ആരംഭമുണ്ട്. യേശു മറിയത്തിൽ നിന്ന് മനുഷ്യ ജഡമെടുത്തു. എന്നാൽ അവിടുന്ന് എനിക്കായി ഒരുശരീരം സജ്ജമാക്കിയിരിക്കുന്നു (എബ്ര 10:5). യേശവിന്റെ മനുഷ്യ ശരീരം സജ്ജമാക്കിക്കൊടുത്തത് പിതാവായ ദെവമായിരുന്നു. മറിയം സ്വയം ദാസിയെന്നും, അനുഗ്രഹീത എന്നുമാണ്  വിശേഷിപ്പിച്ചത് - ദെവമാതാവ് എന്നല്ല. ദെവം മനുഷ്യശരീരം സ്വീകരിക്കാൻ ഉപയോഗിച്ച ഒരു ഉപാധിയായിരുന്നു മറിയം. ദെവത്തിന്റെ പദ്ധതിക്ക് മറിയം ഒരുദാസിയെപ്പോലെ കീഴ്വഴങ്ങി (ലൂക്ക. 1: 38). അല്ലാതെ താൻ ദെവത്തിന്റെ അമ്മയാണെന്നോ, അങ്ങനെ തനിക്ക്എല്ലാവരുടെയും മേൽ അധികാരവും, സ്വാധീനവും, ശക്തിയും ഉണ്ട് എന്നോമറിയം വിചാരിച്ചിട്ടില്ല. മറിയം ദെവത്തിന്റെ മാതാവല്ല, മറിച്ച് ദെവത്തിന്റെ ദാസിയാണ്. ബെബിളിലെ യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയം ദെവമോ, ദെവത്തിന്റെ അമ്മയോ അല്ല. മറിച്ച് ദെവത്തിന്റെ സൃഷ്ടിയാണ്. മറിയം തന്നെപ്പറ്റിതന്നെ പറയുന്നത്: "കർത്താവിന്റെ ദാസി' (ലൂക്ക 1:38) "ഭാഗ്യവതി'  (ലൂക്കാ. 1:48) എന്നിങ്ങനെയാണ്. മറിയം മാത്രമല്ല യേശുവിൽ വിശ്വസിക്കുന്ന ദെവമക്കളെല്ലാം ഭാഗ്യമുള്ളവരാണ് (സങ്കീ. 1:1;32:1).

യേശുവിന്റെ അമ്മയായ മറിയം കർത്താവിന്റെ ദാസിയാണ്, ദെവമാതാവല്ല

യേശുവിന്റെ അമ്മയായ മറിയത്തിന്, ദെവവചനമായ ബെബിൾ   നൽകുന്ന സ്ഥാനപ്പേര്, കർത്താവിന്റെ ദാസിഎന്നാണ്. അല്ലാതെ ദെവമാതാവ് എന്നോ, പരിശുദ്ധ അമ്മ എന്നോ, നിത്യകന്യക എന്നോ, ഒന്നുമല്ല. ഇതെല്ലാം മനുഷ്യൻ കൊടുത്ത ചിലസ്ഥാന പേരുകളാണ്. മറിയം, യേശുവിന്റെ മാനുഷികതയുടെ അമ്മയാണെങ്കിലും, ദെവികതയുടെ അമ്മയല്ല. യേശുവിന്റെ മാനുഷികതക്ക് പിതാവില്ല. യേശുവിന്റെ ദെവികതക്ക് മാതാവില്ല. അതിനാൽ ദെവമാതാവ് എന്ന സങ്കൽപം തികച്ചും തെറ്റാണ്, വചനവിരുദ്ധമാണ്, അപകടമാണ്. ബെബിളിലെ യഥാർത്ഥ മറിയം സ്തുതികൾ ആഗ്രഹിച്ച് സ്വീകരിക്കുകയോ, തനിക്ക്  ലഭിച്ച ഭാഗ്യത്തിൽ അഹങ്കരിക്കുകയോ ചെയ്ത വ്യക്തിയല്ലകർത്താവിന്റെ ദാസിയാകാനുള്ള, വിളിയും ദൗത്യവുമായിരുന്നു മറിയത്തിന് ലഭിച്ചത്. അതിൽ മറിയം സംതൃപ്തയായിരുന്നു. കർത്താവിന്റെ ദാസി എന്നതിനെക്കാൾ, ഉയർന്ന സ്ഥാനമൊന്നും മറിയം ആഗ്രഹിച്ചിട്ടില്ല. അതിനാൽ, അത്തരം സ്ഥാനങ്ങൾ മറിയത്തിന് കൊടുക്കാതിരിക്കുന്നതാണ്, സത്യസന്ധതയും മാന്യതയും സുരക്ഷിതവും. അതുപോലെതന്നെ, കർത്താവിന് ശുശ്രൂഷചെയ്യുന്ന എല്ലാവരും, ദെവവചനപ്രകാരം, കർത്താവിന്റെ ദാസർ എന്നാണ് അറിയപ്പെടേണടതും വിളിക്കപ്പെടേണടതും. വചനവിരുദ്ധമായ സ്ഥാനപ്പേരുകൾ, സ്വീകരിക്കുന്നതും കൊടുക്കുന്നതും വിളിക്കുന്നതും, എല്ലാം തിന്മയാണ്. അത്, സ്വയം ഉയർത്തുന്നതിനും അഹങ്കാരത്തിനും, സാത്താനീയ സ്വാധീനം വളരുന്നതിനും മാത്രമേ ഉപകരിക്കൂ.

മറിയത്തെ അനുകരിക്കാം, പക്ഷെ വന്ദിച്ച് പുകഴ്ത്തി പ്രാർത്ഥിച്ചാരാധിക്കരുത്

ക്രിസ്തീയ വിശ്വാസികൾ, അനുകരിക്കണം എന്ന് പുതിയനിയമം വ്യക്തമാക്കിത്തരുന്ന രണട് വ്യക്തിത്വങ്ങൾ, യേശുവും പൗലോസും മാത്രമാണ്യേശുവിനെയാണ് പ്രഥമമായും ക്രിസ്ത്യാനികൾ വിശ്വസിക്കേണടതും അനുകരിക്കേണടതും. മറിയത്തെയല്ല. എന്നാൽ, യേശുവിന്റെ അമ്മയായ, യഥാർത്ഥ മറിയവും നമുക്ക് തൃകയാണ്. മറിയത്തിന്റെ വ്യക്തിത്വവും, മറിയത്തിന് വിശ്വസികളുടെ സമൂഹത്തോടുണടായിരുന്ന വിധേയത്വവും, അനുകരണീയമാണ്. മറിയത്തിന്റെ ജീവിതത്തിൽ നിന്ന് വിശ്വാസികളായ നമുക്ക് അനുകരിക്കാവുന്ന ചിലകാര്യങ്ങളുണ്ട്.   അതായത്, ദെവത്തിന് ഉപയോഗിക്കാൻ തക്കവിധത്തിൽ, മറിയം സ്വയം ഒരുക്കിക്കൊണടിരുന്നു. മറിയം ദെവഹിതത്തോടു വിധേയത്വമുള്ള ആളായിരുന്നു. മറിയം പ്രതികൂല സാഹചര്യങ്ങളെപ്പോലും, ദെവമഹത്വത്തിനായുള്ള അവസരമാക്കിത്തീർത്തു. മറിയം, ദെവഹിതത്തിന് സ്വയം, പൂർണ്ണമായി ഏൽപിച്ചുകൊടുത്തു. നാമും നമ്മുടെ ജീവിതത്തിൽ, ഇപ്രകാരം ദെവത്തിന്റെ ഹിതത്തിനായി, നമ്മെത്തന്നെ ഏല്പിച്ചു കൊടുക്കണം. മറിയത്തിന്, ആഴമായ വിശ്വാസവും പ്രതീക്ഷയുമുണടായിരുന്നു. അതിനാൽ, മറിയം വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിനായി, പ്രത്യാശയോടെ കാത്തിരുന്നു. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കുംഎന്ന്, ഉറച്ച്  വിശ്വസിച്ച് അവൾ ഭാഗ്യവതിയായി (ലൂക്ക 1:45). സ്ത്രീകളിൽ അനുഗ്രഹീത എന്ന് ദൂതൻ പറഞ്ഞപ്പോഴും മറിയം എളിമയോടെ സ്വയം ദാസിയായി അംഗീകരിക്കുകയും യേശുവിന്റെ കർത്തൃത്വം സ്വീകരിക്കുകയും ചെയ്തു. - ലൂക്ക 1:38-49.

മറിയം ദെവവചനം അനുസരിച്ചു. യേശുവിനെ സ്വീകരിക്കുകയും, ലോകത്തിന് നൽകുകയും ചെയ്തു. യേശുവിനെപ്രതി അപമാനവും കഷ്ടങ്ങളും സഹിച്ചു. എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച്, ഒതുങ്ങി ജീവിച്ചു. മറിയം വളരെയധികം സേവന സന്നദ്ധതയുള്ള ആളായിരുന്നു. എലിസബത്തിനെ ശുശ്രൂഷിക്കാൻ, മൂന്ന് മാസത്തോളം അവളോടുകൂടെ താമസിച്ചു. മറിയം യേശുവിന് വേണടി അനേ്വഷണം നടത്തി. വെകിയാണെങ്കിലും, യേശു കൂടെയില്ലെന്ന് മനസിലാക്കിയപ്പോൾ, യേശുവിനായി അനേ്വഷിച്ചു, യേശുവിലേക്ക് തിരിച്ച് പോയി, പരാജയത്തിന്റെ കാരണങ്ങൾ കണടുപിടിക്കാൻ ശ്രമിച്ചു. പ്രതിസന്ധികളിൽ, എല്ലാം സമചിത്തതയോടെ ക്ഷമിച്ചു, സഹിച്ചു. തന്റെ പുത്രനെ കൊന്നവർക്കെതിരെ, ഒരു വാക്കുപോലും ഉരിയാടിയില്ല. ശിക്ഷ്യരുമൊത്ത് പ്രാർത്ഥിച്ചു, പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. ഇങ്ങനെ, വിശ്വാസികൾക്ക് മാതൃകയായ, യേശുവിന്റെ അമ്മയായ, യഥാർത്ഥ മറിയത്തെ അനുകരിക്കുന്നത് നല്ലതാണ്. എന്നാൽ, പുകഴ്ത്താനും വന്ദിക്കാനും പ്രാർത്ഥിക്കാനും ആരാധിക്കാനും ദെവപ്രമാണമില്ല. നാം മറിയത്തെ അനുസ്മരിക്കുന്നത്, മറിയത്തിന്റെ ഇത്തരം നല്ല ഗുണങ്ങൾ അനുകരിക്കുന്നതിനായിരിക്കണം, അല്ലാതെ, മറിയത്തെ പുകഴ്ത്തുന്നതിനോ, ആരാധിക്കുന്നതിനോ ആയിരിക്കരുത്.

ദെവമാതാവ് എന്ന വിശേഷണത്തിന്റെ അപകടങ്ങൾ - യുക്തി വെരുദ്ധ്യങ്ങൾ

ദെവമാതാവ് എന്ന വിശേഷണം വഞ്ചനാപരവും, അസത്യവും മനുഷ്യരെ വഴിതെറ്റിക്കാൻ കഴിയുന്നതുമാണ്. മറിയത്തെ ദെവമാതാവ് എന്ന പേരിൽ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുമ്പോൾ, ജനങ്ങൾക്ക് മറിയത്തെ യേശുവിനേക്കാൾ കൂടുതൽ പ്രായവും, പക്വതയും, കരുണയും, സമീപിക്കാൻ എളുപ്പമുള്ളതുമായ ഒരു വ്യക്തിയായി കാണാനുള്ള പ്രവണത സ്വാഭാവികമായും ഉാണ്ടാകുന്നു. അതുകൊണ്ടുതന്നെ ആദ്യം യേശുവിനെ സമീപിക്കുന്നതിനു പകരം മറിയത്തെ സമീപിക്കുന്നതാണ് കൂടുതൽ പ്രയോജനകരം എന്ന തെറ്റായ നിഗമനത്തിലെത്തുകയും ചെയ്യുന്നു. ദെവമാതാവ് എന്ന പദവി മറിയത്തിന് കൊടുക്കുന്നതിലൂടെ ദെവത്തിന്റെ സൃഷ്ടിയായ ഒരു  മനുഷ്യനെ, കർത്താവിന്റെ ദാസിയായ മറിയത്തെ, ദെവത്തെക്കാൾ ഉയർത്തുകയും, ദെവത്തെ ജനങ്ങളുടെ മുമ്പിൽ വെറും രണ്ടാം തരക്കാരനായി മാറ്റുകയും ചെയ്യുന്നു. അമ്മ പറയുന്നതിനപ്പുറം  മകൻ പോവില്ല എന്ന് വരുത്തുകയും, അങ്ങനെ അമ്മയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുകയാണ് ഇതിന്റെയെല്ലാം പരിണിത ഫലം. അങ്ങനെ മറിയം ഇക്കാലത്ത് യേശുവിനേക്കാൾകൂ ടുതൽ സ്തുതിക്കപ്പെടുന്നു. യേശുവിന്റെ പേരിലുള്ള പള്ളികളെക്കാളും, സ്ഥാപനങ്ങളെക്കാളും എത്രയോ കൂടുതലാണ് മറിയത്തിന്റെയും മറ്റ് വിശുദ്ധരുടെയും പേരിലുള്ളത്. ആരാണ് യഥാർത്ഥത്തിൽ സ്തുതിക്കും മഹത്വത്തിനും യോഗ്യൻ? എന്നാൽ ആരൊക്കെയാണ് ഇന്ന് യഥാർത്ഥത്തിൽ സ്തുതിക്കപ്പെടുന്നത്? കർത്താവിന്റെ ദാസിയായ മറിയത്തെ ദെവത്തിന്റെ അമ്മയായി ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശം ഏറ്റവും തന്ത്രപരമായി മനുഷ്യരെ വഞ്ചിക്കുക എന്നതാണ്. കാരണം ഇത്തരം ന്യായീകരണങ്ങളിലൂടെയും, ചിന്താരീതികളിലൂടെയും സ്രഷ്ടാവായ ദെവം മാത്രം അർഹിക്കുന്ന ഭക്ത്യാദരവുകൾ ദെവത്തിന് കൊടുക്കാതെ ദെവത്തിന്റെ സൃഷ്ടിയായ മനുഷ്യന് കൊടുക്കുന്നു. സ്രഷ്ടാവായ ദെവം മാത്രം അർഹിക്കുന്ന മനുഷ്യന്റെ ഭക്ത്യാദരവുകൾ ദെവമല്ലാതെ മറ്റാർക്ക് കൊടുത്താലും അത്  ലഭിക്കുന്നത് സത്താനായിരിക്കും. കാരണം മനുഷ്യന്റെ ഭക്ത്യാദരവുകൾ സ്രഷ്ടാവായ ദെവത്തിൽ നിന്ന്    മറ്റെന്തിലേക്കും തിരിച്ചു വിടുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കരം സാത്താന്റേതാണ്. ഇപ്രകാരം വഞ്ചിക്കപ്പെടുന്നവർ അവർ അറിയാതെതന്നെ സാത്താനെ ആരാധിക്കുന്നവരായിത്തീരുന്നു. അത്തരക്കാർ സാത്താനോടുകൂടെ നിത്യനരകത്തിൽ ചെന്നുചേരും.

മറിയത്തെ ദെവമാതാവാക്കുമ്പോൾ ഉണ്ടാകുന്ന യുക്തി വെരുദ്ധ്യങ്ങൾ

ആരംഭവും അവസാനവുമില്ലാത്ത സർവ്വശക്തനായ ദെവത്തിന് അമ്മയുണ്ടാകുക സാദ്ധ്യമല്ല എന്ന വസ്തുത മനസിലാക്കാൻ അസാമാന്യമായ ബുദ്ധിയുടെയൊന്നും ആവശ്യമില്ല. എന്നാൽ പിശാചിന്റെ പ്രാത്സാഹനമുള്ളതുകൊണ്ട് ദൈവത്തിന് അമ്മയുണ്ട് എന്ന നുണചിലർക്ക് ആകർഷകമായി അനുഭവപ്പെടുന്നു. സർപ്പരൂപത്തിൽ മറഞ്ഞിരുന്ന്ആദ്യ വഞ്ചന നടത്തിയ പിശാച് ഇന്ന്മറ്റ് പല രൂപങ്ങളിലും, രീതികളിലും മറഞ്ഞിരുന്ന് മനുഷ്യനെ വഞ്ചിക്കുന്നു. സ്രഷ്ടാവിന് അമ്മയുണ്ടാകുക എന്നത് യുക്തിവിരുദ്ധവും, അസാദ്ധ്യവും, വചനവിരുദ്ധവും ആണ്. സ്രഷ്ടാവായ ദെവത്തിന് ആരംഭവും അവസാനവുമില്ല. എന്നാൽ മറിയമാകട്ടെ  ജനിക്കുകയും ഏതാനും ചില വർഷങ്ങൾക്കുള്ളിൽ മരിക്കുകയും ചെയ്തു. മറിയത്തിന്റെ ജനനത്തിന് മുമ്പ് മറിയം എന്ന വ്യക്തിക്ക് അസ്ഥിത്വം ഇല്ലായിരുന്നു. എന്നാൽ മറിയത്തിലൂടെ ജനിക്കുന്നതിന് മുമ്പും ദെവപുത്രനായ യേശു എന്ന വ്യക്തിക്ക് അസ്ഥിത്വമുണ്ടായിരുന്നു. അങ്ങനെ യഥാർത്ഥത്തിൽ യേശുമറിയത്തിനു മാത്രമല്ല, അബ്രഹാമിനു പോലും മുമ്പേയുള്ളവനാണ് (യോഹ. 8:58). യേശുഎല്ലാറ്റിനും മുമ്പുള്ളവനാണ് (കൊളോ. 1:17). യേശുവിന്റെ മനുഷ്യരൂപത്തിന്റെ അമ്മയാണ് മറിയം. എന്നാൽ പിതാവായ ദെവമാണ് യേശുവിന്റെ മനുഷ്യശരീരം സജ്ജമാക്കിയത് (ഹെബ്ര 10:5). നാം ഒരാളെ ദെവമാതാവ്എന്ന് വിളിക്കുമ്പോൾ നാം ആളെ ദെവത്തിന് മുമ്പേ ഉള്ള ഒരാളായി കണക്കാക്കുകയും, അങ്ങനെ ആളെ ദെവമാക്കുകയും ചെയ്യുന്നു. മറിയം സ്രഷ്ടാവിന്റെ അമ്മയാകണമെങ്കിൽ, മറിയം ആരംഭവും അവസാനവുമില്ലാത്ത സ്രഷ്ടാവായ ദെവത്തിനും മുമ്പേ ഉണ്ടായിരിക്കണമായിരുന്നു. അതായത്  മറിയത്തെ സ്രഷ്ടാവിന്റെ അമ്മ  എന്ന് വിളിക്കണമെങ്കിൽ മറിയം യേശുവിന് മുമ്പേ ഉണ്ടായിരിക്കണമായിരുന്നു. എന്നാൽ അബ്രാഹത്തിന് മുമ്പുള്ളവനും, എല്ലാറ്റിനും മുമ്പുള്ളവനുമായ യേശുവിന് മുമ്പേ മറിയം ഉണ്ടായിരുന്നില്ല എന്നു നാം ബെബിളിൽ നിന്നും മനസ്സിലാക്കണം. അതുമാത്രമല്ല ബെബിളിലെ മറിയം സ്വയം വിശേഷിപ്പിച്ചത് സ്രഷ്ടാവിന്റെ മാതാവ് എന്നല്ല, കർത്താവിന്റെ ദാസി എന്നാണ് (ലൂക്ക. 1:28). അതുകൊണ്ട് മറിയത്തെ സ്രഷ്ടാവിന്റെ മാതാവ് എന്ന് വിളി ക്കുന്നത് ദെവവചന വിരുദ്ധവും അസത്യവാദവുമാണ്. മറിയം ദെവത്തിന്റെ മാതാവാണെങ്കിൽ, മറിയത്തന്റെ അമ്മ ദെവത്തിന്റെ വലിയമ്മയാണ് എന്ന്ചിന്തിക്കേണ്ടിവരും.എന്നാൽ ദെവത്തിന് ഇപ്രകാരം ബന്ധുക്കളുണ്ടെന്ന നിഗമനത്തിൽ എത്തിച്ചേരുന്നത് ദെവദൂഷണപരമാണ്. ദെവത്തെ നിയന്ത്രിക്കാനും, തങ്ങളുടെ സ്വാർത്ഥ  താൽപര്യങ്ങൾ ക്കായി ദെവത്തെ ഉപയോഗിക്കാനും ആഗ്രഹിക്കുന്ന ദുഷ്ടഹൃദയത്തിൽ നിന്നാണ് മറിയം ദെവമാതാവാണ് എന്ന രീതിയിലുള്ള ദെവദൂഷണപരമായ ചിന്തകൾ ഉത്ഭവിക്കുന്നത്.

മറിയത്തെ ദെവത്തപ്പോലെയാക്കുന്നത് അപ്പസ്തോലിക പാരമ്പര്യമല്ല വെറും കത്തോലിക്ക പാരമ്പര്യങ്ങൾ മാത്രം

ബെബിളിലെ യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയം അപ്പസ്തോൻമാരുടെ കാലത്തെ ആദിമസഭയിൽ ഒരു സാധാരണവ്യക്തി മാത്രമായിരുന്നു. പെന്തക്കോസ്തു നാളിൽ മറിയം മറ്റുള്ളവരോടൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നതായി നാം ബെബിളിൽ കാണുന്നു (അപ്പ. 1:14). അല്ലാതെ മറ്റുള്ളവർ മറിയത്തോട് പ്രാർത്ഥിക്കുകയായിരുന്നില്ല. മറിയത്തിന് ആദിമസഭയിൽ പ്രതേ്യകമായ യാതൊരുസ്ഥാനവും ഉണ്ടായിരുന്നില്ല. സഭയെ നയിച്ചത് മറിയമല്ല അപ്പസ്തോലന്മാർ ആയിരുന്നു. അപ്പസ്തോലന്മാർ മറിയത്തോട് ഒരിക്കലും പ്രാർത്ഥിച്ചിട്ടില്ല. പത്രാസും, യോഹന്നാനും, പൗലോസും, യാക്കോബും ആരും അവരുടെ ലേഖനങ്ങളിൽ മറിയത്തെപ്പറ്റി ഒരു പ്രാവശ്യം പോലും പരാമർശിച്ചിട്ടില്ല. ആകാശത്തിന് കീഴെ മനുഷ്യരുടെയിടയിൽ നമുക്ക് രക്ഷക്കു യേശുവിന്റേതല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല (അപ്പ. 4:12) എന്ന്അവർ ആഴമായി വിശ്വസിച്ചു. അവരോട് മറിയം തന്നെ ആരാധിക്കണമെന്നോ, ബഹുമാനിക്കണമെന്നോ, തന്നോട് പ്രാർത്ഥിക്കണമെന്നോ, കൊന്ത ചെല്ലണമെന്നോ, തന്റെ രൂപത്തിന്റെ മുമ്പിൽ പൂക്കളിട്ട്തിരി കത്തിക്കണമെന്നോ ഒന്നും പറഞ്ഞിട്ടില്ല. ആരെങ്കിലും മറിയത്തെ വണങ്ങുകയോ, മറിയത്തോട് പ്രാർത്ഥിക്കുകയോ ചെയ്തു എന്നതിന് യാതൊരു തെളിവും ബെബിളിൽ കാണുന്നില്ല. അതെല്ലാം പിൽക്കാലത്തുണ്ടായ ദെവീകമല്ലാത്ത പ്രതിഭാസങ്ങളാണ്.

മറിയത്തെ ദെവത്തപ്പോലെയാക്കുന്നത് അപ്പസ്തോലിക പാരമ്പര്യമല്ല വെറുംകത്തോലിക്ക പാരമ്പര്യങ്ങൾ മാത്രം.

ഇന്നത്തെ കത്തോലിക്ക സഭാപാരമ്പര്യങ്ങളിൽ മറിയത്തിന് കൊടുക്കുന്ന സ്ഥാനം തികച്ചും ദെവവചന വിരുദ്ധവും പുതിയനിയമത്തിലെ അപ്പസ്തോലിക പാരമ്പര്യങ്ങളിൽ ഇല്ലാത്തതുമാണ്. ഇതെല്ലാം കത്തോലിക്ക സഭാകാലാകാലങ്ങളിൽ ഉണടാക്കിയെടുത്ത മാനുഷിക സമ്പ്രദായങ്ങളാണ്. ഉദാഹരണമായി ചില കത്തോലിക്ക പാരമ്പര്യങ്ങളെ മാത്രം നമുക്ക് പരിശോധിക്കാം.

എ ഡി  431:എഫേസോസിൽ നടന്ന സൂന്നഹദോസിൽ വെച്ച് മറിയത്തെ ദെവമാതാവ്എന്ന് വിളിച്ചു മഹത്വപ്പെടുത്താൻ ആരംഭിച്ചു.

എ ഡി  600: മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോടു പ്രാർത്ഥിക്കുവാൻ ആരംഭിച്ചു.

എ ഡി  995 : മരിച്ച വിശുദ്ധരെ പുണ്യവാളരായി പ്രഖ്യാപിക്കുന്ന സമ്പ്രദായം ആരംഭിച്ചു.

എ ഡി  1545: ട്രന്റ്സൂനഹദോസിൽ വച്ച് പാരമ്പര്യത്തിന് ബെബിളിന് തുല്യമായ ആധികാരികത ഉണ്ടെന്ന് പ്രഖ്യാപിക്കപ്പെട്ടു.

എ ഡി  1546: ട്രന്റ്സൂനഹദോസിൽ വച്ച് അപ്പോക്രിഫാ (തള്ളപ്പെട്ട) പുസ്തകങ്ങൾ ബെബിളിനോട്കൂട്ടിച്ചേർത്തു.

എ ഡി  1854: മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പിയൂസ് 9 മൻ പ്രഖ്യാപിച്ചു. (Inefabilis Deus).

എ ഡി 1870: ധാർമ്മികവും വിശ്വാസപരവുമായ കാര്യങ്ങളിൽ മാർപാപ്പയ്ക്കുള്ള തെറ്റാവരം 1- വത്തിക്കാൻ സൂനഹദോസ് പ്രഖ്യാപിച്ചു.

എ ഡി 1950: മാതാവിന്റെ ഉടലോടെയുള്ള സ്വർഗ്ഗാരോഹണം വിശ്വാസസത്യമായി പീയൂസ് 12-മൻ പ്രഖ്യാപിച്ചു. (Munificentissimus Deus). എ ഡി 1965: മറിയത്തെ സഭാമാതാവായി പോൾ 6-മൻ പ്രഖ്യാപിച്ചു.

എ ഡി 1996:പരിണാമ സിദ്ധാന്തം തെറ്റല്ലെന്ന്ജോൺപോൾ 2-മൻ മാർപാപ്പ പ്രഖ്യാപിക്കുന്നു.

എ ഡി 2000: മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു.

വിശ്വാസങ്ങളെല്ലാം ക്രിസ്തുവിനുശേഷം അനേകം നൂറ്റണ്ടുകൾകഴിഞ്ഞ് നിലവിൽ വന്നതാണെന്ന് ഓർക്കുക. ഇതിലൂടെയെല്ലാം മനുഷ്യനിർമ്മിതമായ പാരമ്പര്യങ്ങൾ അഥവാ മനുഷ്യന്റെ ഭാവനകളും കല്പനകളും ദെവീകകല്പനകൾ എന്നപോലെ പഠിപ്പിക്കുകയും പ്രസ്ഥാനവൽക്കരിക്കുകയും ചെയ്തു. അങ്ങനെ ദെവജനത്തെ ദെവത്തിൽ നിന്ന്അകറ്റി. ഇത് ളരെ അപകടമാണ്. ചിന്തിക്കുക. സൂക്ഷിക്കുക.

 

 

Ad Image
Ad Image
Ad Image
Ad Image