മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ ദെവത്തെയും പുറത്താക്കുന്ന ദെവമാതാവ് - ദെവത്തെപ്പോലെയാകാൻ ശ്രമിക്കുന്ന മറ്റൊരു മറിയം



ദെവത്തെയും പുറത്താക്കുന്ന ദെവമാതാവ് - ദെവത്തെപ്പോലെയാകാൻ ശ്രമിക്കുന്ന മറ്റൊരു മറിയം

ദെവത്തെപ്പോലും തന്ത്രപരമായി ഒഴിവാക്കുന്ന ദെവമാതാവ് എന്ന സങ്കൽപത്തിലെ വെരുദ്ധ്യങ്ങളും ആൾമാറാട്ടവും അപകടവും

റോമൻ കത്തോലിക്ക മതത്തിലെ ഏറ്റവും പ്രധാന വ്യക്തി ഒരു സ്ത്രീയാണ്. അവൾ ദെവത്തെപ്പോലും മൂടിമറച്ചുകളയുന്നു, ദെവത്തിനുപോലും ബദലായി വളരുന്നു. പുതിയമറിയത്തിന് യേശുവിനും, ദെവത്തിനും കൂടി കിട്ടുന്നതിനേക്കാൾ കൂടുതൽ പ്രാർത്ഥനയും ബഹുമാനവും കിട്ടുന്നു. പുതിയ മറിയമാണ് റോമൻ കത്തോലിക്ക മതത്തിന്റെ ഹൃദയം. എല്ലായിടത്തുനിന്നും ഈ മറിയത്തിന് ലഭിക്കുന്ന പ്രാർത്ഥനകൾക്കു ഉത്തരം നൽകണമെങ്കിൽ മറിയം ദെവത്തെപ്പോലെ തന്നെയായിരിക്കണം. അങ്ങനെ മറിയത്തിന് സർവ്വശക്തിയുടെ പരിവേഷവും, തന്നിലാശ്രയിക്കുന്നവരെ ആരെയും ഉപേക്ഷിച്ചിട്ടില്ല എന്ന അഭിപ്രായവും കെട്ടിച്ചമച്ചിരിക്കുന്നു. (എത്രയും ദയയുള്ള മാതാവേ... എന്ന പ്രാർത്ഥനയുടെ ഉള്ളടക്കം ശ്രദ്ധിക്കുക).

മറിയത്തെ പിതാവായ ദെവത്തോട് സാമ്യപ്പെടുത്തുന്നതായും കാണാം

ദെവം നമ്മുടെ പിതാവാണ്.

മറിയം നമ്മുടെ അമ്മയാണ്.

 

യേശു ദെവത്തിന്റെ ഏക പുത്രൻ.

യേശു മറിയത്തിന്റെ ഏക പുത്രൻ.

 

ദെവം സർവ്വശക്തൻ.

മറിയവും സർവ്വശക്ത.

 

ദെവം സകല ജഞാനത്തിന്റെയും ഉറവിടം.

മറിയം ബോധജ്ഞാനത്തിന്റെ സിംഹാസനം.

 

ദെവം കരുണയുടെ പിതാവാകുന്നു.

മറിയം കരുണയുടെ മാതാവാകുന്നു.

 

മറിയത്തിന്റെ പ്രതിമകൾകക്ക് മുമ്പിൽ മുട്ടുകുത്തുക, അവയുടെ പാദങ്ങളിൽ മുത്തുക, അവയെ സ്തുതിക്കുകയും, അവയുടെ മുമ്പിൽ പരാതികൾ സമർപ്പിക്കുകയും ചെയ്യുക എന്നിവ വഴിയായി സ്രഷ്ടാവായ ദെവത്തിന് മാത്രം കൊടുക്കേണ്ട ഭക്തി ഈ പുതിയ മറിയത്തിന്, പ്രതിമകൾക്ക്, മനുഷ്യന്റെ കരവേലകൾക്ക് നൽകുന്നു. അങ്ങനെ ജനങ്ങൾ വിഗ്രഹാരാധികളായിത്തീരുന്നു. ദെവം പറയുന്നു: ഞാനല്ലാതെ മറ്റൊരു ദെവം നിനക്കുണ്ടാകരുത് (പുറ 20:2-5). അതിനാൽ ഇതെല്ലാം പരിഷ്കൃതവും പരിശുദ്ധവും എന്ന് തോന്നത്തക്ക രീതിയിൽ നടക്കുന്ന ഒരുതരം ദേവതപൂജയാണ്. മറിയത്തോടുള്ള വണക്കം മനാസെ രാജാവിന്റെ അശെരാദേവിയോടുള്ള വണക്കത്തെക്കാൾ മെച്ചമാണോ? (2രാജാ 21:7).

വചനവിരുദ്ധമായ സ്ഥാനപ്പേരിലൂടെ ദുരാത്മാക്കൾ നുഴഞ്ഞുകയറും

യേശുവിന്റെ അമ്മയായ മറിയത്തിന് ദെവവചനമായ ബെബിൾ   നൽകുന്ന സ്ഥാനപ്പേര് കർത്താവിന്റെ ദാസി എന്നാണ്. അല്ലാതെ ദെവമാതാവ് എന്നോ, പരിശുദ്ധ അമ്മ എന്നോ, നിത്യകന്യക എന്നോ ഒന്നുമല്ല. ഇതെല്ലാം മനുഷ്യർ കൊടുത്ത പേരുകളാണ്. വചനവിരുദ്ധമായ സ്ഥാനപ്പേരുകൾ സ്വീകരിക്കുന്നതും കൊടുക്കുന്നതും വിളിക്കുന്നതും എല്ലാം തിന്മയാണ്.

യേശുവിന്റെ തത്വം - ഭൂമിയിൽ ആരേയും പിതാവു എന്ന് വിളിക്കരുത് എന്നാണ്. നമ്മുടെ അമ്മ - സ്വർഗ്ഗ ജെറുസലേമാണ്.

 

Ad Image
Ad Image
Ad Image
Ad Image