നിത്യകന്യകയായ മറിയം
പാരമ്പര്യസഭകൾ യഥാർത്ഥ മറിയത്തെ അംഗീകരിക്കുന്നില്ല. മറിയം നിത്യകന്യകയാണെന്ന് റോമൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നു (കാറ്റക്കിസം 510, 499). ഓർത്തഡോക്സ്, യാക്കോബായ സഭകളും അങ്ങനെ തന്നെ പഠിപ്പിക്കുന്നു.
ബെബിളിലെ മറിയം നിത്യകന്യകയല്ല
ഒരു ക്രിസ്ത്യാനിയുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും അടിസ്ഥാനം ബെബിളാണ്. മറിയം നിത്യകന്യകയാണ് എന്നതിന് എന്തെങ്കിലും അടിസ്ഥാനമോ, സൂചനയോ ബെബിളിൽ കാണുന്നില്ല. നേരെ മറിച്ച് മറിയം നിത്യകന്യകയല്ലെന്നും, മറിയത്തിന് മറ്റ്മക്കൾ ഉണ്ടായിരുന്നു എന്നും തെളിയിക്കുന്ന അനേകം പ്രസ്താവനകൾ ബെബിളിലുണ്ട്.
യഥാർത്ഥ മറിയം ജോസഫിന്റെ ഭാര്യയാണ്
യേശു ജനിക്കുന്നതുവരെ ജോസഫ് മറിയത്തെ അറിഞ്ഞില്ല. ""ജോസഫ് നിദ്രയിൽ നിന്ന്ഉണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു; അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവൻ അറിഞ്ഞില്ല; അവൻ ശിശുവിന് യേശുഎന്നു പേരിട്ടു'' (മത്താ. 1:24-25). യേശുവിന്റെ ജനനത്തിന് ശേഷം ജോസഫും മേരിയും ഒരു സ്വാഭാവിക കുടുംബജീവിതം നയിച്ചു എന്നത് ഈ ബെബിൾ വചനങ്ങളിൽ നിന്നും വ്യക്തമാകുന്നു. ജോസഫും, മറിയവും വിവാഹനിശ്ചയം നടത്തിയിരുന്നു എന്ന് ബൈബിളിൽ കാണുന്നു (മത്താ. 1:18). ജോസഫിനെയും മറിയത്തെയും സംബന്ധിച്ച് ബൈബിളിൽ കാണുന്ന എല്ലാ വിവരങ്ങളും സൂചിപ്പിക്കുന്നത് അവർ സാധാരണ കുടുംബജീവിതം നയിച്ചു എന്നാണ്. ജോസഫും, മറിയവും ആഗ്രഹിച്ച അവരുടെ സാധാരണ കുടുംബജീവിതത്തിന് ദൈവം എന്തെങ്കിലും തടസം വരുത്തി എന്ന് വിചാരിക്കുന്നത് സത്യവിരുദ്ധവും ദെവദൂഷണവുമാണ്.
യേശുവിന് സഹോദരന്മാരും, സഹോദരിമാരും ഉണ്ടായിരുന്നു
""അവിടെയായിരിക്കുമ്പോൾ അവൾക്ക് പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു.'' (ലൂക്കാ. 2:6) ഇവിടെ യേശു മറിയത്തിന്റെ ഏകജാതനെന്നല്ല, മറിച്ച് ആദ്യജാതനെന്നാണ് ദെവവചനം സാക്ഷ്യപ്പെടുത്തുന്നത്. അതായത് യേശുവിന്റെ ജനനത്തിനുശേഷം മറിയത്തിന് മറ്റ്മക്കൾ ജനിച്ചിട്ടുണ്ട് എന്നാണ് ദെവവചനം വ്യക്തമാക്കുന്നത്. ""അവന്റെ അമ്മയും സഹോദരന്മാരും വന്ന് പുറത്തു നിന്നുകൊണ്ട് അവനെ വിളിക്കാൻ ആളയച്ചു. ജനക്കൂട്ടം അവനു ചുറ്റും ഇരിക്കുകയായിരുന്നു. അവർ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും, സഹോദരിമാരും നിന്നെ കാണാൻ പുറത്തു നിൽക്കുന്നു'' (മർക്കോ 3:31-33). ""ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെ നിന്ന്? ഇവൻ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോൻ, യൂദാസ്എന്നിവരല്ലേ ഇവന്റെ സഹോദരന്മാർ? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ?'' (മത്താ. 13:54-56, മർക്കോ. 6:3). യേശുവിന്റെ സഹോദരരും മറിയത്തോടൊപ്പം യേശുവിനെ അനേ്വഷിച്ചുവന്നതായും ബെബിളിൽ കാണുന്നു (മത്താ 12:46-50; മർക്കോ 3:31-35; ലൂക്ക 8:19-21; യോഹ 2:12). ഈ സഹോദരർ, മറിയത്തിന്റെയല്ല, മറ്റേതെങ്കിലും സ്ത്രീയുടെ മക്കളായിരുന്നുവെങ്കിൽ, യേശുവിന്റെ സഹോദരർ എന്ന നിലയിൽ മറിയത്തോടൊപ്പം യേശുവിനെ അനേ്വഷിച്ചുവരികയില്ലായിരുന്നു. അതിനാൽ അവർ മറിയത്തിന്റെ മക്കളായിരുന്നുഎന്ന് അനുമാനിക്കാം. ജോസഫിന്റെയും മേരിയുടെയും മക്കളും യേശുവിന്റെ സഹോദരന്മാരുമായ യാക്കോബും, യൂദാസും പുതിയ നിയമത്തിൽ ഓരോ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. യേശുവിന്റെ സഹോദരനായ യാക്കോബിനെപ്പറ്റി പൗലോസ്ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നത് ശ്രദ്ധിക്കുക: ""കർത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്തോലന്മാരിൽ മറ്റാരെയും ഞാൻ കണ്ടില്ല. ഞാൻ നിങ്ങൾക്കെഴുതുന്ന ഇക്കാര്യങ്ങൾ വ്യാജമല്ല എന്നതിന് ദെവം സാക്ഷി'' (ഗലാ. 1:19-20). ""അവന്റെ സഹോദരന്മാർ പോലും അവനിൽ വിശ്വസിച്ചിരുന്നില്ല,'' (യോഹ. 7:5). ""എന്റെ സഹോദരർക്കു് ഞാൻ അപരിചിതനും എന്റെ അമ്മയുടെ മക്കൾക്ക് ഞാൻ അന്യനുമായിത്തീർന്നു. അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു. അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം എന്റെമേൽ നിപതിച്ചു'' (സങ്കീ. 69:8-9). യേശുവിനെക്കുറിച്ചുള്ള ഈ പ്രവചനങ്ങൾ യേശുവിൽ നിറവേറിയതായി യോഹ. 2:17 തെളിയിക്കുന്നു. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോൾ അവന്റെ ശിഷ്യന്മാർ അനുസ്മരിച്ചു. ഇതിൽ നിന്നും യേശുവിന്റെ അമ്മയായ മറിയത്തിന് മറ്റ് മക്കളുണ്ടായിരുന്നു എന്ന് തെളിയുന്നു.
യേശുവിന്റെ മരണസമയത്ത് കുരിശിന്റെ സമീപത്തുണ്ടായിരുന്ന ചിലരെ ബെബിളിൽ പേരെടുത്തു പറയുന്നുണ്ട്. മത്തായി 27:56, മാർക്കോ.15:40, യോഹ 19:25 എന്നീ ബെബിൾ ഭാഗങ്ങൾ ശ്രദ്ധയോടെ പരിശോധിച്ചാൽ യേശുവിന്റെ അമ്മയായ മറിയം, യാക്കോബിന്റെയും, ജോസഫിന്റെയും കൂടി അമ്മയായിരുന്നു എന്നു മനസിലാക്കാം. ""ഇവർ ഏകമനസോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റ് സ്ത്രീകളോടും, അവന്റെ സഹോദരരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു'' (അപ്പ. 1:14). ഈ ബെബിൾ ഭാഗങ്ങളെല്ലാം തെളിയിക്കുന്നത് ജോസഫിനും മറിയത്തിനും നാലു ആൺമക്കളും, കുറഞ്ഞത് രണ്ട് പെൺമക്കളും ഉണ്ടായിരുന്നു എന്നാണ്. ക്രിസ്ത്യാനികൾ മറിയത്തെ നിത്യകന്യകയായി വണങ്ങുന്നത് പരിശുദ്ധാത്മാവിന്റെ ഹിതമായിരുന്നു എങ്കിൽ, പരിശുദ്ധാത്മാവു തന്റെ വചനത്തിൽ യേശുവിന്റെ ബന്ധുക്കളെ പ്രതേ്യക വിശേഷണങ്ങൾ ഒന്നും കൂടാതെ സഹോദരൻമാരെന്നും, സഹോദരിമാരെന്നും നമ്മെ ആശയക്കുഴപ്പത്തിലാക്കാൻ സൂചിപ്പിക്കുകയില്ലായിരുന്നു. പരിശുദ്ധാത്മാവു നമ്മെ ഒരിക്കലും ആശയക്കുഴപ്പത്തിലാക്കുകയില്ല. സഹോദരർ എന്ന വാക്ക് ബന്ധുക്കളെ ഉദ്ദേശിച്ചാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന വാദം ശരിയല്ല എന്ന് മേൽപ്പറഞ്ഞ വാക്യങ്ങൾ അവയുടെ പശ്ചാത്തലത്തിൽ മനസിലാക്കുമ്പോൾ വ്യക്തമാകും. അഡൽഫോസ് - സഹോദരൻ, അഡൽഫായി – സഹോദരി എന്നീ ഗ്രീക്കു വാക്കുകൾ ബന്ധു എന്നർത്ഥമാക്കുന്നു എന്നുവാദിക്കുന്നത് ശരിയല്ല. കാരണം പുതിയ നിയമം എഴുതപ്പെട്ട ഗ്രീക്കു ഭാഷയിൽ ബന്ധു എന്നർത്ഥമാക്കാൻ "അനപ്സിയോസ്' എന്ന വാക്കുണ്ട്. ഈ അർത്ഥത്തിൽ ഈ വാക്ക് കൊളോ 4:10-ൽ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. സഹോദര-സഹോദരി ബന്ധങ്ങളേക്കാൾ അകന്ന ബന്ധങ്ങൾക്കും ഗ്രീക്ക് വാക്കുകളായ അഡൽഫോസ് - സഹോദരൻ, അഡൽഫേ-സഹോദരി എന്നിവ ഉപയോഗിക്കാമെങ്കിലും, അത്തരം അകന്ന ബന്ധങ്ങൾക്ക് അനെപ്സിയോസ്, സുൻജനിസ്എന്നീ ഗ്രീക്കുവാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത് (കൊളോ 4:10; ലൂക്ക 1:36) എന്നത് പ്രതേ്യകം ശ്രദ്ധിക്കുക. പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ല. മറിയം കന്യകയായിരുന്നു. എന്നാൽ നിത്യകന്യകയല്ല. മറിയം പരിശുദ്ധാത്മാവിനാലാണ് യേശുവിനെ ഗർഭം ധരിച്ചത് എന്നും, യേശുവിന്റെ ജനനം വരെ മറിയം കന്യകയായിരുന്നു എന്നും ബെബിൾ സാക്ഷ്യപ്പെടുത്തുന്നു. യേശുവിന്റെ ദെവത്വത്തെയും മറിയത്തിന്റെ നിർമ്മലതയെയും തെളിയിക്കാൻ മറ്റൊന്നും ആവശ്യമില്ല.
പെന്തെക്കോസ്ത്കാർ ബെബിളിലെ യഥാർത്ഥ മറിയത്തെ അംഗീകരിക്കുന്നു ബഹുമാനിക്കുന്നു - ആരാധിച്ച് അപമാനിക്കുന്നില്ല
പെന്തെക്കോസ്ത്കാർ ഒരിക്കലും യേശുവിന്റെ അമ്മയായ മറിയത്തെ ആക്ഷേപിക്കുകയില്ല, എതിർക്കുകയുമില്ല. ദെവപത്രനായ യേശുവിന്റെ അമ്മയാകാൻ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീ എന്ന നിലയിൽ മറിയത്തിന് ഏറ്റവും കൃത്യമായ ആദരവ്കൊടുക്കുന്നത് പെന്തെക്കോസ്ത്കാരാണ്. യേശുവിന്റെ അമ്മയുടെ വ്യക്തിത്വത്തെ വചനം വരച്ചുകാണിക്കുന്ന നിലവാരത്തിൽ നിർത്തുന്നു. അതിനപ്പുറത്തേക്ക് അതിർകടന്നു പോകില്ല. യേശുവിന്റെ കന്യകാജനനം വിശ്വാസ സത്യമായിരിക്കുമ്പോൾ തന്നെ, അപ്പോസ്തലന്മാർ മറിയത്തിന്റെ കന്യകത്വമോ നിത്യകന്യകത്വമോ ഉപദേശവിഷയമായി പഠിപ്പിച്ചിട്ടില്ല, പ്രസംഗിച്ചില്ല. മറിയത്തോട് പ്രാർത്ഥിച്ചില്ല. മറിയത്തെ വണങ്ങിയില്ല.
യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തിന്റെ സ്വഭാവവും മാതൃകയും നമുക്ക് ഉത്തമ മാതൃകയാണ്. മറിയത്തിന്റെ വ്യക്തിത്വവും മറിയത്തിന് വിശ്വസികളുടെ സമൂഹത്തോടുണ്ടായിരുന്ന വിധേയത്വവും അനുകരണീയമാണ്. നാം മറിത്തെ അനുസ്മരിക്കുന്നത് മറിയത്തിന്റെ ഇത്തരം നല്ല ഗുണങ്ങൾ അനുകരിക്കുന്നതിനായിരിക്കണം, അല്ലാതെ മറിയത്തെ പുകഴ്ത്തുന്നതിനോ, ആരാധിക്കുന്നതിനോ ആയിരിക്കരുത്. ബെബിളിലെ യഥാർത്ഥ മറിയം സ്തുതികൾ സ്വീകരിക്കുകയോ, തനിക്ക് ലഭിച്ച ഭാഗ്യത്തിൽ അഹങ്കരിക്കുകയോ ചെയ്ത വ്യക്തിയല്ല. കർത്താവിന്റെ ദാസിയാകാനുള്ള വിളിയും ദൗത്യവുമായിരുന്നു മറിയത്തിന് ലഭിച്ചത്. അതിൽ മറിയം സംതൃപ്തയായിരുന്നു. കർത്താവിന്റെ ദാസി എന്നതിനെക്കാൾ ഉയർന്ന സ്ഥാനമൊന്നും മറിയം ആഗ്രഹിച്ചിട്ടില്ല. അതിനാൽ അത്തരം സ്ഥാനങ്ങൾ മറിയത്തിന് കൊടുക്കാതിരിക്കുന്നതാണ് സത്യസന്ധതയും മാന്യതയും. ഈ യഥാർത്ഥ മറിയത്തെ തിരിച്ചറിയുകയും, അനുകരിക്കുകയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും ചെയ്യണം.
അതോടൊപ്പംതന്നെ യഥാർത്ഥ മറിയത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന കള്ള മറിയങ്ങളെ തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയും ചെയ്യണം. ദെവവചന വെളിച്ചത്തിൽ തെറ്റുകളെ അംഗീകരിക്കാനും തിരുത്താനും സത്യസന്ധത ഉണ്ടെങ്കിലേ കഴിയൂ. യേശുവിന്റെ അമ്മയായ മറിയത്തിന്റെയും മറിയ പ്രത്യക്ഷങ്ങളുടെയും വേർതിരിച്ചുള്ള സ്വഭാവ വിശകലനം നടത്തണം. യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയം നമുക്ക് മാതൃകയാണ്. യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തെ അനുകരിക്കുക, പുകഴ്ത്തകുത്, വന്ദിക്കരുത്. അനുഗ്രഹിക്കപ്പെട്ട യേശുവിന്റെ അമ്മയായ മറിയത്തിന്റെ മറവിൽ വചനവിരുദ്ധമായ ആത്മീയ ആൾമാറാട്ടങ്ങൾ നടത്തി ജനത്തെ ആത്മീയ അന്ധതയിൽ നിർത്തുന്ന അനാചാരങ്ങളെയാണ് പെന്തെക്കോസ്ത്കാർ എക്കാലത്തും എതിർക്കുന്നത്. പെന്തെക്കോസ്ത്കാർ ഒരിക്കലും അനാത്മീയമായ രീതിയിൽ ഏതെങ്കിലും വ്യക്തികളെയോ കൂട്ടത്തെയോ താറടിച്ചുകാണിച്ച് അപലപിക്കുന്നതിനോട് യോജിക്കുന്നില്ല. നേരെമറിച്ച് തെറ്റായ പ്രവണതകളെ മാത്രമാണ് പെന്തെക്കോസ്ത്കാർ എതിർക്കുന്നത്. യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തിന്റെ നിഴലിൽ മറിയമല്ലാത്ത മറിയങ്ങൾ നുഴഞ്ഞു കയറിയാൽ, മറിയത്തെ കച്ചവടച്ചരക്കാക്കി അപമാനിച്ചാൽ, മറിയത്തിന്റെ പേരിൽവിഗ്രഹാരാധ നടത്തിയാൽ അത്തരം തെറ്റാണ്. ഇത്തരം വചനവിരദ്ധമായ പ്രവണതകളെയാണ് പെന്തെക്കോസ്ത്കാർ എതിക്കുന്നത്. അല്ലാതെ യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തെയല്ല. അത്തരം തെറ്റിദ്ധാരണകൾ ആർക്കെങ്കിലുമുണ്ടെങ്കിൽ തിരുത്തണം.
യേശുവിന്റെ അമ്മയായ മറിയത്തെ, ജോസഫിന്റെ ഭർത്താവായി അനേക വർഷം ജീവിച്ച മറിയത്തെ, നിത്യകന്യകയായി കണക്കാക്കുന്നത് വ്യാജമായതിനെ വിശ്വസിക്കാൻ പ്രരിപ്പിക്കുന്ന ഒരു മിഥ്യാബോധമാണ്. സത്യസന്ധതയുള്ള ഒരാൾക്കും ഇത് അംഗീകരിക്കാൻ കഴിയില്ല. മറിയത്തിന് മറ്റ് മക്കളുണ്ടായിരുന്ന എന്നതിന് പഴയനിയമ പ്രവചനത്തിലും പുതിയനിയമത്തിലും തെളിവുള്ളതാണ്.
യേശുവിന്റെ അമ്മയായ മറിയം ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സ്വകാര്യസ്വത്തല്ല. ബെബിൾ സത്യങ്ങളും വസ്തുതകളും മനുഷ്യവർഗ്ഗത്തിന്റെ പൊതുസ്വത്താണ്. യേശുവിന്റെ അമ്മയായ മറിയ ത്തെപ്പറ്റിയുള്ള വചനസത്യവും ചരിത്രസത്യവും ഒരുതരത്തിലും വളച്ചൊടിക്കാൻ ആരെയും സമ്മതിക്കില്ല. യേശുവിന്റെ അമ്മയായ മറിയത്തെ സംബന്ധിച്ച ഏറ്റവും ആധികാരികമായ ചരിത്രഗ്രന്ഥം ബെബിളാണ്. ബെബിളിലില്ലാത്ത വ്യക്തിത്വവിശേഷതകൾ കൊടുത്ത് പാരമ്പര്യം നിർമിച്ചു വചനവിരുദ്ധമായി മറ്റൊരു മറിയത്തെ ഉണ്ടാക്കിയാൽ അത് എതിർക്കപ്പെടേണ്ടതാണ്. ബെബിളിലെ ദെവവചന സത്യത്തെ കോട്ടിക്കളയാൻ ഒരുമനുഷ്യനും ഒരുസഭക്കും അധികാരമില്ല.