മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ ജപമാലയുടെ രാജ്ഞിയായ മറിയം



ജപമാലയുടെ രാജ്ഞിയായ മറിയം

മറിയത്തെ വണങ്ങുന്നതിനുള്ള ഏറ്റവും സാധാരണമായ രീതി കൊന്ത ചൊല്ലുക എന്നതാണ്. റോമൻ കത്തോലിക്ക സഭ കൊന്ത ചൊല്ലുന്നവർക്ക് ദണ്ഡവിമോചനം വാഗ്ദാനം ചെയ്യുന്നു (കാറ്റക്കിസം 1471,,1479, 1498)

എന്താണ് യാഥാർത്ഥ്യം

കൊന്തപ്രചരണം ആരംഭിച്ചത് ബെബിൾ എഴുതപ്പെട്ടിട്ട് ഏതാണ്ട് 1200 വർഷങ്ങൾക്ക്  ശേഷമാണ്. മറിയം ഡൊമിനിക്കിന്റെ അടുത്തുചെന്ന്  തന്നോടുള്ള ഭക്തി പ്രചരിപ്പിക്കാൻ അഭ്യർത്ഥിച്ചു എന്നാണ് കഥകൾ. കൊന്ത നമസ്കാരം അഥവാ ജപമാല ചൊല്ലുന്നതാണ് കുടുംബ പ്രാർത്ഥന എന്നാണ് ഇന്ന് പലരുടെയും ധാരണ. നിശ്ചിത തവണ കൊന്ത ചൊല്ലി ഒരേ പ്രാർത്ഥന ഉരുവിട്ടാൽ പ്രതേ്യക ആത്മീയ ആനുകൂല്യങ്ങൾ (ദണ്ധ വിമോചനം) ലഭിക്കും എന്ന ദെവവചന വിരുദ്ധമായ വിശ്വാസമാണ് ഇതിന്റെയൊക്കെ പിന്നിൽ. ദെവവചനത്തിൽ ഇതിന് യാതൊരു അടിസ്ഥാനവും ഇല്ല എന്ന് ബൈബിൾ പഠിച്ചാൽ മനസിലാകും.

ജപമാലയുടെ ഉള്ളടക്കം ദെവവചന വിരുദ്ധം

ജപമാലയിലെ അനേകം പ്രാർത്ഥനകൾ സത്യവിരുദ്ധമാണെന്ന് വിവേകമതികൾക്ക് പ്രഥമദൃഷ്ട്യാ മനസിലാക്കാം. മറിയത്തെ "തമ്പുരാന്റെ അമ്മ' എന്ന വചനവിരുദ്ധമായി അഭിസംബോധന ചെയ്യുകയും, "പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ' എന്ന് മറിയത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. നാം പാപികളാണെന്ന് ഏറ്റു പറയേണ്ടത് യഥാർത്ഥത്തിൽ മറിയത്തോടല്ല, യേശുവിനോടാണ്. മറിയത്തെ സ്തുതി ക്ക് യോഗ്യയായ കന്യകേ, നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ, സ്വർണ്ണാലയമേ, ഉഷ:കാല നക്ഷത്രമേ, സമാധാനത്തിന്റെ രാജ്ഞി, ശ്ലീഹന്മാരുടെ രാജ്ഞി, മാലാഖമാരുടെ രാജ്ഞി, സ്വർഗ്ഗത്തിന്റെ വാതിലേ, വാഗ്ദാനത്തിന്റെ പേടകമേ എന്നിങ്ങനെ പല അപദാനങ്ങളാൽ വർണ്ണിച്ചു സ്തുതിക്കുന്നു. എന്നാൽ സ്തുതിക്ക് യോഗ്യൻ യേശു മാത്രമാണ് (വെളി. 5:12; 7:12). യേശുവിനെ 3 ദിവസം വിട്ട് നിന്നിട്ടും യേശു കൂടെയില്ല എന്ന് മനസിലാക്കാൻ കഴിയാതിരിക്കയും, ബാലനായ യേശു പറഞ്ഞ കാര്യം പോലും മനസിലാക്കാൻ കഴിയാതിരിക്കയും ചെയ്ത മറിയത്തെ (ലൂക്ക. 2:49-50), ബോധജ്ഞാനത്തിന്റെ സിംഹാസനം എന്ന് വിളിക്കുന്നത് വാസ്തവത്തിൽ കളിയാക്കൽ തന്നെയാണ്. യേശുവിന്റെ സ്വന്തക്കാർ യേശുവിന് സുബോധം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് കേൾക്കുകയും അവനെ പിടിച്ചു കൊണ്ടുപോകാൻ പുറപ്പെടുകയും ചെയ്തു (മർക്കോ 3:21). ഇതിൽ നിന്ന് മറിയത്തിന് യേശുവിനെക്കുറിച്ചുള്ള അറിവുപോലും വളരെ പരമിതമായിരുന്നു എന്ന് വ്യക്തമാകുന്നു. കന്യാത്വത്തിന് ഭംഗംവരാത്ത  മാതാവേ എന്നുള്ള പ്രസ്താവനയും ദെവവചനവിരുദ്ധമാണ് (മത്താ. 1:25; 12:46-50; 13:53-56; മർക്കോ. 6:1-6; ലൂക്ക. 2:6; യോഹ. 7:5). ഞങ്ങളുടെ ആനന്ദത്തിന്റെ കാരണമേ, ക്രിസ്ത്യാനികളുടെ സഹായമേ, പാപികളുടെ സങ്കേതമേസ്വർല്ലോകരാജ്ഞിഎന്നിങ്ങനെ മറിയത്തെ വിശേഷിപ്പിക്കുന്നതും തികച്ചും ദെവവചന വിരുദ്ധമാണ്. ഇതെല്ലാം അർഹതയില്ലാത്തതും, അനാവശ്യവുമായ പ്രശംസകളാണ്, ദെവദൂഷണമാണ്. നമ്മുടെ ആനന്ദത്തിന്റെ കാരണം കർത്താവാണ്. ""അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണ്ണതയുണ്ട്. അങ്ങയുടെ വലത്തുകയ്യിൽ ശാശ്വതമായസന്തോഷമുണ്ട്'' (സങ്കീ. 16:11). ""കർത്താവിൽ ആനന്ദിക്കുക. അവിടുന്ന് നിന്റെ ആഗ്രഹങ്ങൾ സാധിച്ചുതരും'' (സങ്കീ. 37:4). ""ഇത് ഞാൻ നിങ്ങളോട് പറഞ്ഞത് എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും, നിങ്ങളുടെ സന്തോഷം പൂർണ്ണമാകാനും വേണ്ടിയാണ്'' (യോഹ. 15:11). ""നിങ്ങൾ എപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ, ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സന്തോഷിക്കുവിൻ'' (ഫിലി. 4:4).

ക്രിസ്ത്യാനികളുടെ സഹായം മറിയമല്ല, കർത്താവാണ്.

""എനിക്കു സഹായം കർത്താവിൽ നിന്ന് വരുന്നു. ആകാശവും ഭൂമിയുംസൃഷ്ടിച്ച കർത്താവിൽ നിന്ന്'' (സങ്കീ. 121:2). പാപികളുടെ സങ്കേതം മറിയമല്ല, യേശുവാണ്. ""എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയുമില്ല'' (യോഹ. 6:37). ""എന്നാൽ ആരെങ്കിലും പാപം ചെയ്യാനിടയായാൽ തന്നെ പിതാവിന്റെ സന്നിധിയിൽ നമുക്ക് ഒരു മദ്ധ്യസ്ഥനുണ്ട്നീതിമാനായ യേശുക്രിസ്തു'' (1 യോഹ. 2:1). കർത്താവു മാത്രം അർഹിക്കുന്നതും, കർത്താവിന് മാത്രം കൊടുക്കേണ്ടതുമായ വിശേഷണങ്ങൾ തട്ടിയെടുത്ത് മറിയത്തിന് കൊടുക്കുന്നു. മറിയത്തെ ഇത്തരം വിശേഷണങ്ങൾ ഉപയോഗിച്ച് അനേക തവണ വാഴ്ത്തിസ്തുതിക്കുമ്പോൾ  പിതാവായ ദെവത്തെയും, യേശുവിനെയും ഓർക്കുന്നത് വളരെ ചുരുക്കമായി മാത്രം.

യഥാർത്ഥ മറിയവും ജപമാലയും

നിങ്ങൾ വിജാതീയരെപ്പോലെ ഒരേ പ്രാർത്ഥന ഉരുവിട്ടു കൊണ്ടിരിക്കരുതെന്ന് യേശു പഠിപ്പിച്ചു (മത്താ 6:7). കാരണം അത് ദെവവിരുദ്ധമാണ്. യഥാർത്ഥ മറിയം ജപമാല ചൊല്ലിയിട്ടില്ല. യഥാർത്ഥ മറിയം ജപമാല ചൊല്ലാൻ പറഞ്ഞിട്ടില്ല. യഥാർത്ഥ മറിയം ജപമാലയുടെ രാജ്ഞിയല്ല.

സ്വയം വഞ്ചിക്കാതിരിക്കൂ

ഇത്തരം ദെവവചന വിരുദ്ധമായ ആരാധനാ സമ്പ്രദായത്തിന്റെ അടിസ്ഥാനകാരണം സത്യത്തോടുള്ള വെറുപ്പാണ്. അതിനാൽ ഇത്തരക്കാർ ക്ക് യേശു കുരിശിൽ നിർവ്വഹിച്ച രക്തബലി മൂലം തങ്ങൾക്ക്എന്ത് പ്രയോജനം ഉണ്ടായിഎന്ന് മനസിലായിട്ടില്ല. ഇങ്ങനെയുള്ളവർ രണ്ട് തിൻമകൾ പ്രവർത്തിക്കുന്നു: യഥാർത്ഥത്തിൽ പ്രാർത്ഥന കേൾക്കാൻ കഴിവുള്ള ദെവത്തെ ഉപേക്ഷിക്കുകയും, പ്രാർത്ഥന കേൾക്കാൻ കഴിയാത്തവരുടെ പിന്നാലെ പോയി പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്യുന്നു. ""എന്തെന്നാൽ എന്റെ ജനം രണ്ട് തിൻമകൾ പ്രവർത്തിച്ചു ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു'' (ജെറമി. 2:13). ജപമാലയുടെ രാജ്ഞിയായ മറിയം ബെബിളിലെ മറിയമാണോ എന്ന് ചിന്തിക്കുക

 

Ad Image
Ad Image
Ad Image
Ad Image