മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ വക്താവും അഭിഭാഷകയും സഹായിയും ഉപകാരിയും മദ്ധ്യസ്ഥയുമായ മറിയം



വക്താവും അഭിഭാഷകയും സഹായിയും ഉപകാരിയും മദ്ധ്യസ്ഥയുമായ മറിയം

റോമൻ കത്തോലിക്ക മതം മറിയത്തിന് വക്താവ്, സഹായി, ഉപകാരി, മദ്ധ്യസ്ഥ എന്നീ പദവികൾ നൽകുന്നു (കാറ്റക്കിസം 969).

അങ്ങനെ ദെവത്തിനും മനുഷ്യർക്കും മദ്ധേ്യയുള്ള ഏകമദ്ധ്യസ്ഥൻ എന്ന യേശുവിന്റെ സ്ഥാനം വളരെ തന്ത്രപരമായി അപഹരിക്കപ്പെടുന്നു

ഇത്തരം പദവികൾ മറിയത്തിന് നൽകുന്നത് തികച്ചും സത്യവിരുദ്ധവും, ബെബിൾ വിരുദ്ധവും ആകുന്നു. യേശുക്രിസ്തുവിന് മാത്രമുള്ള ഇത്തരം പദവികൾ മറിയത്തിന് നൽകി റോമ മതം ഒരിക്കൽകൂടി യേശുക്രിസ്തുവിനെ തരംതാഴ്ത്തുന്നു. പിതാവിന്റെ സന്നിധിയിൽ നമ്മുടെ വക്താവ് യേശുക്രിസ്തു മാത്രമാണ് (1യോഹ 2:1). വക്താവ്മദ്ധ്യസ്ഥൻ എന്നീ പദവികൾ വഹിക്കുന്ന വ്യക്തിയുടെ ചുമതല അന്യർക്ക് വേണ്ടി വാദിക്കുക എന്നതാണ്. എന്നാൽ വിശ്വാസികൾക്ക് വേണ്ടി പിതാവിന്റെ സന്നിധിയിൽ വാദിക്കുക എന്ന മഹനീയ പദവിയിലേക്ക് ദെവം ഉയർത്തിയിരിക്കുന്നത് യേശുക്രിസ്തുവിനെ മാത്രമാണ് (എബ്ര 7:25; 9:24; റോമ 8:27, 34; എഫേ 2:18; 3:11,12). ദെവത്തിനും മനുഷ്യർക്കും ഇടയിലുള്ള മദ്ധ്യസ്ഥൻ എന്ന പദവി ബെബിൾ യേശുവിന് മാത്രമേ കൊടുക്കുന്നുള്ളൂ (1തിമോ 2:5). നമ്മുടെ സഹായി യേശു മാത്രമാണ് (എബ്ര 13:6). വിശ്വാസികൾക്ക് വേണ്ടി പിതാവിന്റെ സന്നിധിയിൽ വാദിക്കുക എന്ന മഹനീയ പദവി ബെബിൾ ഒരിക്കലും മറിയത്തിന് കൊടുക്കുന്നില്ല. ഉപകാരി എന്ന വിശേഷണം ബെബിൾ ആർക്കും കൊടുക്കുന്നില്ല. എന്നാൽ യേശുവിനും മനുഷ്യർക്കും ഇടയിലുള്ള മദ്ധ്യസ്ഥ എന്ന പദവി റോമ മതം മറിയത്തിന് നൽകിയിരിക്കുന്നു. മറിയത്തിന്റെ ഇടപെടൽ കൂടാതെ ഒരു കാര്യവും നടക്കില്ല എന്ന സ്ഥിതിയാണ് റോമൻ കത്തോലിക്കർക്ക്. മറിയത്തിനും മനുഷ്യർക്കും ഇടയിൽ അനേകം മദ്ധ്യസ്ഥരെയും തിരുകിക്കയറ്റിയിരിക്കുന്നു. അങ്ങനെ യേശുവിലേക്ക് കടന്നുവരുന്നതിന് കത്തോലിക്ക മതം ജനങ്ങൾക്ക് അനേകം പ്രതിബന്ധങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. വിശുദ്ധരോടുള്ള ഭക്തി എത്ര കൂടുന്നുവോ അതനുസരിച്ചു യേശുവിൽനിന്ന് അകന്നിരിക്കും.

മനുഷ്യനെ ദെവത്തെപ്പോലെ ഉയർത്താനുള്ള ശ്രമം

"ദെവം മറിയത്തെ നമുക്ക് മദ്ധ്യസ്ഥയായി നൽകിമറിയം മദ്ധ്യസ്ഥ എന്ന കേൾക്കുമ്പോൾ ചിലർക്ക് സംശയം: യേശു മാത്രല്ലേ ദെവത്തിന്റെയും മനുഷ്യരുടെയുമിടയിൽ മദ്ധയസ്ഥനായുള്ളൂ. മറിയത്തിന്റെ മാദ്ധ്യസ്ഥ്യം സ്വീകരിക്കേണ്ടതുണ്ടോ? നമുക്ക് സംശയം വേണ്ടാ. നമ്മുടെ മനഃസാക്ഷി ശുദ്ധവും വിശ്വാസം സ്പഷ്ടവുമായിരിക്കമം. മറിയം ദെവത്തിന്റെ കൽപനപ്രകാരം രക്ഷാകരപദ്ധതിയിൽ സഹായകയായതാണ്. തന്റെ രക്ഷാകരപദ്ധതിയിൽ പങ്കുകാരിയാകാൻ മറിയത്തെ ദെവം നിശ്ചയിച്ചതാണ്. ആദ്ധ്യാത്മിക ജീവിതത്തിൽ നമുക്ക് മറിയത്തെ അമ്മയായി സ്വീകരിക്കാം. മറിയം നമുക്ക് മാതൃകയും സഹായകയുമാണ്' (മാർ ലോറൻസ് മുക്കുഴി, ബിഷപ്പ്, ബൽത്തങ്ങാടി രൂപത, ഡിവെൻ വോയ്സ്, ഡിസംബർ 2002, പേജ് 7). തന്റെ അമ്മയുടെ സഹജർക്കായുള്ള സമർപ്പണം ലോകത്തോട് പറയുന്നത് കുരിശിൽക്കിടക്കുന്ന യേശുവാണ്. "ഇതാ നിന്റെ മകൻ.. ഇതാ നിന്റെ അമ്മ' (യോഹ 19:26-27). സഭ ഇതംഗീകരിച്ച് ഏറ്റ് പറയുന്നു: ". മറിയം ക്രസ്തുവിൽ വിശ്വസിക്കുന്നവരുടെ അമ്മയാണ് (Mother of the members of Christ LG 53). അവൾ തന്റെ മക്കളുടെ പാപപരിഹാരാർത്ഥം തന്നന്നെത്തന്നെ സമർപ്പിച്ചിരിക്കുന്നു. ക്രിസ്തുവിനായി മുറിക്കപ്പെട്ടുകൊണ്ട് ശരീരത്തിലും, ക്രിസ്തുവിനോടുകൂടി കുരിശിന്റെ പാത സഞ്ചരിച്ച് സഹിച്ചുകൊണ്ട് മനസ്സിലും അവൾ ജനങ്ങളുടെ പാപത്തിന്റെ പരിഹാരമനുഷ്ഠിച്ചു. വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നു: ". മറിയം പാപത്തിന്റെ എല്ലാ കറകളിൽനിന്നും മുക്തയായിരുന്നു. വരപ്രസാദപൂർണ്ണയായിരുന്നു. അവൾ വിശ്വാസത്തോടും അനുസരണയോടുംകൂടി രക്ഷാകരപദ്ധതിയിൽ പൂർണ്ണമായി സഹകരിച്ചു. ക്രിസ്തുവിന്റെ സഹനത്തോടും ബലിയോടും അവൾ സ്വയം പങ്കുചേർന്നു (ഘഏ 56,58, 61). ഇങ്ങനെ സകലജനത്തിന്റെയും പാപപരിഹാരാർത്ഥം സമർപ്പിച്ച മറിയം സഹരക്ഷകയായിത്തീരുന്നു.. ... തിന്മയ്ക്കുമേൽ അവൾ വിജയം കെവരിക്കുമെന്നത് പ്രവചനമായിരുന്നു (ഉൽപ 3:5). .മറിയം സർപ്പത്തിന്റെ (പാപത്തിന്റെ) തലതകർത്ത് മനുഷ്യന്റെ തല ഉയർത്താൻ തന്നെത്തന്നെ സമർപ്പിച്ചിരിക്കുന്നു.. .. പാപപരിഹാരമായി മാറിയ മറിയത്തെ സഭ "ജീവിക്കുന്നവരുടെ മാതാവ്' എന്നാണ് വിശേഷിപ്പിക്കുക  (ഘഏ 56). പരിശുദ്ധ മറിയം ആത്മശരീങ്ങളോടെ സ്വർഗ്ഗീയമഹത്വത്തിലേക്ക് എടുക്കപ്പെട്ടു. കർത്താവ് അവളെ സകലത്തിന്റെയും രാജ്ഞിയായി മഹത്ത്വീകരിച്ചു, എന്നാണ് സഭ പഠിപ്പിക്കുന്നത് (ഘഏ 59). പന്ത്രണ്ടാം പീയൂസ് മാർപാപ്പ പ്രസ്താവിക്കുന്നു:  "ദെവജനനിയായ . കന്യകാമറിയം സകലവിശുദ്ധരെയുംകാൾ കൂടുതൽ ആദരപൂർവ്വം വണങ്ങപ്പെടേണ്ടിയിരിക്കുന്നു.. .. മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിനോട് അവർക്കുള്ളത്ര അവഗാഡമായ ബന്ധം മറ്റാർക്കുമില്ല. ദെവത്തിൻരെ തിരുസുതന്റെ പക്കലും, അതുവഴി ദെവപിതാവിന്റെ പക്കലും അവൾക്കുള്ളതിലുപരി മാധ്യസ്ഥശക്തി മറ്റാക്കുമില്ല. വരപ്രസാദപൂർണ്ണയാകയാൽ സകലസ്വർഗ്ഗവാസികളെയുംകാൾ കൂടുതൽ മഹത്വം അവൾക്കുണ്ട്'. . മറിയത്തിന്റെ  മാധ്യസ്ഥശക്തി ഒരേസമയം ദാനവും അവളുടെ അവകാശവുമാണ്. നിത്യസഹായമാതാവിന്റെ ചിത്രത്തിലൂടെ ഉണ്ണിയേശുതന്നെ അമ്മ എങ്ങനെ പരിപാലിക്കും, ശ്രദ്ധിക്കും, അഭയം തരും എന്ന് വെളിവാക്കുന്നുണ്ട്. ചിത്രത്തത്തെപ്പറ്റി പറയുന്ന കഥയിതാണ്. ഒരിക്കൽ ഉണ്ണിയേശു ഉദ്യാനത്തിലൂടെ കളിക്കുയായിരുന്നു. അപ്പോൾ രണ്ടുപേർ (മാലാഖ) അവിടെ കടന്നു വന്നു. ഒരാൾ കുരിശും ആണിയും, മറ്റെയാൾ കുന്തവും നീർപ്പഞ്ഞിയും ഞാങ്കണയും വഹിച്ചിരുന്നു. ഇതുകണ്ട് ഉണ്ണി ഭയന്നു. വേഗം അമ്മയുടെ പക്കലേക്ക് ഓടി. അതിനിടെ ഒരു ചെരുപ്പിന്റെ വള്ളി പൊട്ടിപ്പോയി. ഉണ്ണിയേശു അമ്മയുടെ വലതുകരത്തൽ തന്റെ ഇരുകരങ്ങളും മുറുകെപ്പിടിച്ചു. അപ്പോഴേക്കും അമ്മ കുഞ്ഞിനെ തന്റെ കരവലയത്തിൽ ഒതുക്കി മാറോടുചേർത്തുവച്ചു. പരിശുദ്ധ അമ്മയിലേക്കു ഓടുന്നവർ തട്ടിവീഴില്ല. മറിച്ച് അവളുടെ ഇടനെഞ്ചിൽ ഭദ്രമായിരിക്കും.. .. അവൾ തന്നെ വിളിക്കുന്നവരുടെ സ്വരം കേട്ട് അവരുടെ അരികിൽ ഓടിയണയും, വാരിപ്പുണരും, മാറോടുചേർക്കും, അവസാനം യേശുവിൽ എത്തിക്കും.. .. നമ്മുടെ നാഥഭക്തിയുടെ മാഹാത്മയവും നീതീകരണവും അത് അവളുടെ പുത്രനായ ഈശോയോടുള്ള സ്നേഹത്തിലേക്ക് നയിക്കുമെന്നുള്ളതാണ്. മറിയത്തെ എത്രയധികം നാം സ്നേഹിക്കുന്നുവോ, അത്രയധികം ഈശോയെ നാം സ്നേഹിക്കുന്നു. മറിയം മനുഷ്യന്റെ പക്കലേക്കുള്ള ദെവത്തിന്റെ വഴിയായിരിക്കുന്നതുപോലെ അവൾ ദെവത്തിന്റെ പക്കലേക്കുള്ള  മനുഷ്യന്റെ വഴിയും ആകുന്നു. മറിയത്തോടുള്ള നമ്മുടെ ഭക്തി മുഴുവനും ദെവത്തിലാണ് ചെന്നവസാനിക്കുന്നത്. അതിനാൽ അത് ഒരിക്കലും നമ്മെ വഴിതെറ്റിക്കില്ല.. .. . മറിയം അവളുടെ എല്ലാ മക്കളെയും, അവർ എവിടെയായിരുന്നാലും, ഏത് സാഹചര്യത്തിലായിരുന്നാലും, പിതാവിന്റെ പക്കലേക്കുള്ള പാതയിൽ ക്രിസ്തുവിനെ കണ്ടെത്താൻ സഹായിക്കുന്നു (റവ.ഡോ.ജോസഫ് എറമ്പിൽ വി.സി., ഡിവെൻ വോയ്സ്, ഡിസംബർ 2002, പേജ് 13, 29, 30).

Ad Image
Ad Image
Ad Image
Ad Image