പരിശുദ്ധിയുടെ ഉറവിടമായ മറിയം
റോമൻകത്തോലിക്ക സഭയിൽ പരിശുദ്ധിയുടെ മാതൃകയും ഉറവിടവും മറിയമാണെന്ന് റോമൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നു (കാറ്റക്കിസം 2030). പരിശുദ്ധമറിയമേ തമ്പുരാന്റെ അമ്മേ.. എന്ന്ആരംഭിക്കുന്ന റോമമതക്കാരുടെ പ്രാർത്ഥനയിൽ മറിയത്തെ പരിശുദ്ധ എന്ന് അഭിസംബോധന ചെയ്യുന്നു.
യഥാർത്ഥ മറിയം പരിശുദ്ധിയുടെ ഉറവിടമല്ല
മറിയം പരിശുദ്ധയാണെന്നോ, പരിശുദ്ധിയുടെ മാതൃകയും ഉറവിടവും ആണെന്നോ ബെബിളിൽ ഒരിടത്തും കാണുന്നില്ല. പരിശുദ്ധൻ എന്ന വിശേഷണം ദെവത്തിന് മാത്രമുള്ളതാണ് എന്ന് ബൈബിൾ വ്യക്തമാക്കുന്നു (വെളി 15:4; സങ്കീ 99:3,5; ഏശ 6:3). നാം മറിയത്തിനെതിരായി പാപം ചെയ്യുന്നു എന്ന അഭിപ്രായം നിങ്ങൾകേട്ടിട്ടുണ്ടോ? എങ്കിൽ മനസിലാക്കുക - നാം മറിയത്തിനെതിരായിട്ടല്ല പാപം ചെയ്യുന്നത്, മറിച്ച് ദൈവത്തിനെതിരായിട്ടാണ്. നാം വിശുദ്ധരായി ജീവിക്കേണ്ടതിന്റെ കാരണം നമ്മെ വിളിച്ചവനായ ദൈവം പരിശുദ്ധനായതു കൊണ്ടാണ് എന്ന് ബൈബിൾ വ്യക്തമാക്കുന്നു (1പത്രാ 1:15,16; ലേവ്യ 11:44). നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ അതിപരിശുദ്ധനായ ദെവത്തെയാണ് നമ്മുടെ വിശുദ്ധിയുടെ മാതൃകയാക്കേണ്ടതെന്ന് ബൈബിൾ പഠിപ്പിക്കുന്നു. പക്ഷെ എന്തുകൊണ്ടാണ് റോമൻ കത്തോലിക്ക സഭ ദെവവചനവിരുദ്ധമായി പരിശുദ്ധിയുടെ മാതൃക എന്ന ഉന്നത സ്ഥാനവും മഹത്വവും സ്വയം പാപിയെന്ന് അംഗീകരിച്ച, വെറും ഒരു മനുഷ്യനായ മറിയത്തിന് കൊടുക്കുന്നത്? ഇത് സ്രഷ്ടാവിന് സ്രഷ്ടാവ് അർഹിക്കുന്ന സ്ഥാനം കൊടുക്കാതിരിക്കാനും സൃഷ്ടിക്ക്സൃഷ്ടി അർഹിക്കാത്ത സ്ഥാനം കൊടുക്കാനുമുള്ള ശ്രമമാണ്. ഇത് വിഗ്രഹാരാധനയും മന്ത്രവാദവുമാണ്. ഇത് ദൈവഹിതത്തിന് തികച്ചും വിരുദ്ധമാണ്. കാരണം എന്റെ മഹത്വം ഞാൻ ആർക്കും കൊടുക്കുകയില്ല എന്ന് ദൈവം പറയുന്നു (ഏശ 48:11). പരിശുദ്ധൻ എന്ന് അവകാശപ്പെടുന്നവരെല്ലാം സ്വയം തങ്ങളെത്തന്നെ ദെവതുല്യരാക്കുന്നു. നിങ്ങൾ ദെവത്തെപ്പോലെയാകും എന്ന സാത്താന്റെ വാഗ്ദാനത്തിൽ സന്തോഷിക്കുകയും അത് അനുസരിച്ച് സാത്താന്റെ ദെവവിരുദ്ധപദ്ധതിയിൽ പങ്കാളികളാകുകയും ചെയ്യുന്നവരാണ് ഇത്തരക്കാർ.