മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ പാപമില്ലാത്ത മറിയം



പാപമില്ലാത്ത മറിയം

മറിയം പാപമില്ലാതെ ഉത്ഭവിച്ചുവെന്നും, ഒരിക്കലും പാപം ചെയ്തിട്ടില്ലെന്നും, മറിയത്തോടുള്ള ഭക്തി ആരാധനയുടെ ഭാഗമാണെന്നും റോമൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നു (കാറ്റക്കിസം 493, 508, 722, 491, 971). മറിയം അമലോത്ഭയാണ് എന്ന ദൈവവചനവിരുദ്ധമായ ഈ ചിന്താഗതിയുടെ ആരംഭം 1854 - ആണ്. ഈ തത്വമനുസരിച്ച്, മറിയം പാപമില്ലാതെ ജനിക്കുകയും, പാപമില്ലാതെ ജീവിക്കുകയും ചെയ്തു. കത്തോലിക്ക സഭയുടെ അഭിപ്രായത്തിൽ: "കന്യകമറിയവും ആദത്തിന്റെ സന്താനമാണ്. അതിനാൽ അവളും മറ്റെല്ലാ മനുഷ്യരെയും പോലെ പ്രസാദവരമില്ലാതെ ജനിക്കണമായിരുന്നു. എന്നാൽ ലോകരക്ഷകന്റെ അമ്മയാകാനിരുന്ന മറിയത്തിന് പാപത്തിന്റെ മാലിന്യമേശാതെ ജനിക്കുവാനുള്ള പ്രതേ്യക പ്രസാദവരം ദൈവം പ്രദാനം ചെയ്തു' (ക്രിസ്തുവിന്റെ സഭ, സ്റ്റാൻഡേർഡ് 9, കെ.സി.ബി.സി. മതബോധന കമ്മീഷൻ, പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ, കൊച്ചി, പേജ് 112).

അമലോത്ഭവസത്യ പ്രഖ്യാപനം

അമലോത്ഭവ സത്യപ്രഖ്യാപനം ഇപ്രകാരമാണ്; പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്റെ ബഹുമാനത്തിനും, കന്യകാ ദൈവമാതാവിന്റെ മഹത്വത്തിനും മനോഹാരിതയ്ക്കും, കത്തോലിക്കാവിശ്വാസത്തിന്റെ പുകഴ്ച്ചയ്ക്കും ക്രൈസ്തവമതത്തിന്റെ വളർച്ചയ്ക്കും വേണ്ടി നമ്മുടെ കർത്താവീശോമിശിഹായുടെയും വി.അപ്പസ്തോലന്മാരായ പത്രാസിന്റെയും പൗലോസിന്റെയും നമ്മുടെയും അധികാരം ഉപയോഗിച്ച് നാം പഠിപ്പിക്കുകയും പ്രഖ്യപിക്കുകയും ചെയ്യുന്നു. മാനവകുലരക്ഷകനായ മിശിഹായുടെ യോഗ്യതകളുടെ അടിസ്ഥാനത്തിൽ, സർവ്വശക്തനായ ദെവത്തിന്റെ പ്രതേ്യകാനുഗ്രഹത്താലും, പരി.കന്യാകമറിയം ഗർഭംധരിക്കപ്പെട്ട നിമിഷം മുതൽ ഉത്ഭവപാപത്തിന്റെ എല്ലാ കറകളിൽനിന്നും പൂർണ്ണമായും വിമുക്തനായിരുന്നു എന്ന സത്യം ദൈവനിവേശിതവും, ആകയാൽ സകലരും സദാസമയം ദൃഢമായി വിശ്വസിക്കേണ്ടതുമാണ്. (തിരുസഭാചരിത്രം, ഡോ. സേവ്യർ കൂടപ്പുഴ, മാർത്തോമ്മാശ്ലീഹാ ദയറാ പ്രസിദ്ധീകരണം, ഇടുക്കി, 2008. പേജ് 960).

മറിയം അമലോത്ഭയാണ് എന്ന പ്രബോധനത്തിന്റെ സൂചനകളും അനന്തരഫലങ്ങളും

യേശുവിന് പാപമില്ലാതെ ജനിക്കുവാൻ ജൻമപാപമില്ലാത്ത മാതാവ് ആവശ്യമായിരുന്നു എന്ന് അവർ വാദിക്കുന്നു. എങ്കിൽ ജൻമപാപമില്ലാത്ത മാതാവിന് ജനിക്കാൻ ജൻമപാപമില്ലാത്ത മറ്റൊരു മാതാവും ആവശ്യമായി വരും. അങ്ങനെ മറിയത്തിന്റെ മാതാപിതാക്കൾ എല്ലാവരും ജൻമപാപമില്ലാത്തവരായിരുന്നു എന്നു അവർ തെറ്റായി പഠിപ്പിക്കേണ്ടതായി വരുന്നു. അങ്ങനെ ആദം പാപം ചെയ്തിട്ടില്ല എന്നും സാത്താൻ ഹവ്വയോട് പറഞ്ഞത് ശരിയായിരുന്നു എന്നും, ദെവപുത്രൻ മനുഷ്യവർഗ്ഗത്തിന്റെ രക്ഷക്കായി മരിക്കേണ്ടതിന്റെ ആവശ്യം ഇല്ലായിരുന്നു എന്നും ഒക്കെയുള്ള തെറ്റായ കാര്യങ്ങൾ പഠിപ്പിക്കാനും ന്യായീകരിക്കാനുമുള്ള തന്ത്രപരമായ ശ്രമമാണ് ഇതിലൂടെ നടക്കുന്നത്. മറിയം അമലോത്ഭയാണ് എന്ന പ്രബോധനത്തിലൂടെ കത്തോലിക്ക സഭയിലെ യേശു മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ പാപ പരിഹാരത്തിനായി മരിച്ച ബൈബിളിലെ യേശുവല്ല എന്നും, അത് മറ്റൊരു യേശുവാണ് എന്നും ചിന്തിക്കേണ്ടതല്ലേ?

യഥാർത്ഥ മറിയം യേശുവിനെ തന്റെ കർത്താവും രക്ഷകനുമായി അംഗീകരിച്ചു പാപിയാണെന്ന് സ്വയം സമ്മതിച്ചു

മറിയം പാപമില്ലാതെ ഉത്ഭവിച്ചുവെന്നും, ഒരിക്കലും പാപം ചെയ്തിട്ടില്ലെന്നും ഒക്കെയുള്ള വിശ്വാസം സത്യവിരുദ്ധമാണ്. കാരണം, താൻ ഒരു പാപിയാണെന്നും തനിക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും, രക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിച്ച് വീണ്ടും ജനിക്കേണ്ടത് തനിക്കാവശ്യമാണെന്നും  മറിയം സ്വയം അംഗീകരിച്ചു. മറിയത്തിന് രക്ഷകനായ യേശുക്രിസ്തുവിന്റെ രക്തത്താൽ പാപമോചനം ആവശ്യമായിരുന്നു. യഥാർത്ഥ മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദെവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു (ലൂക്ക 1:46-48). ദെവം തന്റെയും രക്ഷകനാണെന്നും, തനിക്കും ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും, അതിന് കാരണം മനുഷ്യവർഗ്ഗത്തിലെ മറ്റെല്ലാവരെയും പോലെ താനും പാപിയാണ് എന്നും മറിയം സമ്മതിക്കുന്നു. തനിക്ക് ഒരു രക്ഷകനെ ആവശ്യമാണെന്ന് മനസിലാക്കിയത്, താൻ ഒരു പാപിയാണെന്ന് മറിയം സ്വയം അംഗീകരിച്ചതിന്റെ തെളിവാണ്കാരണം ഒരു പാപിക്കല്ലേ രക്ഷകനെ ആവശ്യമുള്ളൂ.

യഥാർത്ഥ മറിയം പാപപരിഹാരബലി അർപ്പിച്ച്, പാപിയാണെന്ന് സമ്മതിച്ചു

""കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ, ശുദ്ധീകരണത്തിന്റെ ദിനങ്ങൾ പൂർത്തിയാകുമ്പോൾ, അവൾ കുഞ്ഞിനുവേണ്ടി ഒരു വയസ്സുള്ള ഒരു ആട്ടിൻകുട്ടിയെ ദഹന ബലിക്കായും, ഒരു ചെങ്ങാലിയെയോ, ഒരു പ്രാവിൻ കുഞ്ഞിനെയോ പാപപരിഹാരബലിക്കായും സമാഗമ കൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ മുമ്പിൽ കൊണ്ടു വരണം. അവൻ അവയെ കർത്താവിന്റെ സന്നിധിയിൽ അർപ്പിച്ച്, അവൾക്ക് വേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോൾ രക്തസ്രാവത്തിൽ നിന്ന് അവൾ ശുദ്ധയാകും. ഇതാണ് ആൺ കുഞ്ഞിനെയോ, പെൺ കുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീക്കുള്ള നിയമം. ആട്ടിൻ കുട്ടിയെ സമർപ്പിക്കാൻ അവൾക്ക് കഴിവില്ലെങ്കിൽ, രണ്ട് ചെങ്ങോലികളെയോ, രണ്ട് പ്രാവിൻ കുഞ്ഞുങ്ങളെയോ കൊണ്ടു വരട്ടെ. ഒന്ന് ദഹനബലിക്കും മറ്റേതു പാപപരിഹാര ബലിക്കും. പുരോഹിതൻ അവൾക്ക് വേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോൾ അവൾ ശുദ്ധയാകും'' (ലേവ്യർ. 12:6-8). ""മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ അവർ അവനെ കർത്താവിന് സമർപ്പിക്കാൻ ജെറുസലേമിലേക്ക് കൊണ്ടുപോയി. കടിഞ്ഞൂൽപ്പുത്രൻമാരൊക്കെയും കർത്താവിന്റെ പരിശുദ്ധൻ (വിശുദ്ധം) എന്ന് വിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ, രണ്ടു പ്രാവിൻ കുഞ്ഞുങ്ങളെയോ ബലി അർപ്പിക്കണം എന്നും കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവർ അങ്ങനെ ചെയ്തത്'' (ലൂക്കാ. 2:22-24). ദഹനബലി അത് സമർപ്പിക്കുന്ന ആൾ ദൈവത്തിന്റെ തിരുമനസിന് പരിപൂർണ്ണമായി കീഴ്വഴങ്ങുന്നതിനെയും, പാപപരിഹാര ബലി അത് സമർപ്പിക്കുന്ന ആൾ താൻ പാപിയാണ് എന്ന് അംഗീകരിക്കുന്നതിനെയും സൂചിപ്പിക്കുന്നു. ഇങ്ങനെ മോശയുടെ നിയമമനുസരിച്ചുള്ള ശുദ്ധീകരണത്തിന് മറിയം പാപപരിഹാരബലി അർപ്പിച്ചതായി നാം കാണുന്നു. ഇതിൽനിന്നും ദെവവും മറിയവും മറിയത്തിന് പാപം ഉണ്ടായിരുന്നു എന്ന് അംഗീകരിച്ചതായി ബെബിൾപ്രകാരം വ്യക്തമാകുന്നു. അതുകൊണ്ട് മറിയത്തെ പാപമില്ലാത്തവളായി ചിത്രീകരിക്കുന്നത് ദെവവചന വിരുദ്ധമാണ്, ദെവദൂഷണമാണ്, സത്യവിരുദ്ധവുമാണ്, മറിയദൂഷണമാണ്.

എല്ലാ മനുഷ്യരും പാപികളാണെന്ന് ബെബിൾ വ്യക്തമാക്കുന്നു

ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല. മനുഷ്യർ പറയുന്നതിനെല്ലാം ചെവികൊടുക്കരുത് (സഭാപ്രസംഗി 7:20-21). ""നീതിമാനായി ആരുമില്ല, ഒരുവൻ പോലുമില്ല'' (റോമ. 3:10). ""എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി''  (റോമ. 3:23). ""ഒരു മനുഷ്യൻ മൂലം പാപവും, പാപംമൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം, എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപരിച്ചു'' (റോമ. 5:12). ""നമുക്ക് പാപമില്ലെന്ന് നാം പറഞ്ഞാൽ അത് ആത്മവഞ്ചനയാകും; അപ്പോൾ നമ്മിൽ സത്യമില്ലെന്നുവരും....നാം പാപം ചെയ്തിട്ടില്ല എന്നു പറഞ്ഞാൽ നാം അവനെ വ്യാജം പറയുന്നവനാക്കുന്നു. അവന്റെ വചനം നമ്മിൽ ഉണ്ടായിരിക്കുകയുമില്ല'' (1 യോഹ. 1:8-10). മറിയം അമലോത്ഭവയാണ് എന്ന് പറയുന്നവർ ആത്മവഞ്ചന ചെയ്യുന്നു. അവരിൽ സത്യമില്ല. അവർ ദൈവത്തെ വ്യാജം പറയുന്നവനാക്കുന്നു. പാപത്തോടെയാണ് ഞാൻ പിറന്നത്; അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാൻ പാപിയാണ് (സങ്കീ 51:5). അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാൻ പാപിയാണ് എന്ന പ്രസ്താവനയിലൂടെ, അവസ്ഥ അമ്മയിൽനിന്ന് ജനിക്കുന്ന എല്ലാ മനുഷ്യർക്കും ബാധകമാണെന്ന് വ്യക്തമാകുന്നു. തന്റെ പ്രവർത്തനങ്ങളിൽ മാത്രമല്ല, സ്വഭാവത്തിൽപോലും താൻ പാപിയാണ് എന്ന് ദാവീദ് സമ്മതിക്കുന്നു. തന്റെ പാപം നിറഞ്ഞ പ്രവർത്തനങ്ങൾ തന്നിലുള്ള ആഴമായ തിന്മസ്വഭാവത്തിന്റെ പ്രതിഫലനങ്ങളാണ് എന്ന് ദാവീദ് മനസിലാക്കുന്നു. പാപം ജന്മസഹജവും എല്ലാ മനുഷ്യർക്കും ഉള്ളതുമായ സ്വഭാവമായിത്തീർന്നിരിക്കുന്നു. പാപത്തോടെ ഉരുവാക്കപ്പെട്ടതുകൊണ്ട് മനുഷ്യർക്ക് തങ്ങളുടെ അടിസ്ഥാനപരമായ പാപസ്വഭാവത്തെ രൂപാന്തരപ്പെടുത്താൻ കഴിയില്ല. ദൈവത്തിന്റെ ഇടപെടൽകൂടാതെ നമ്മുടെ പാപത്തിന് പരിഹാരമില്ല. ദൈവമേ നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ എന്ന് ദാവീദ് പ്രാർത്ഥിക്കുന്നു (സങ്കീ 51:10). അങ്ങനെ നാം ഒരു പുതിയ സൃഷ്ടിയാകണം. "ഉരുകിയ മനസ്സാണ് ദെവത്തിന് സ്വീകാര്യമായ ബലി; ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല' (സങ്കീ 51:17). അതിനാൽ ആഴമായ പാപബോധം നിരാശയല്ല പ്രതീക്ഷയാണ് നൽകുന്നത്. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തിൽ പ്രവർത്തിച്ചാൽ മാത്രമേ നാം പാപികളാണ് എന്ന ബോദ്ധ്യം നമുക്കുണ്ടാകൂ. പാപം നിറഞ്ഞ മനുഷ്യവർഗ്ഗത്തിന് സ്വയമേ പാപമില്ലാത്ത മനുഷ്യർക്ക് ജന്മം നൽകാൻ കഴിയില്ല. അതിനാൽ മറിയത്തിന് പാപമില്ലായിരുന്നു എന്ന് പറയുന്നത് സത്യവിരുദ്ധവും ദൈവവചനവിരുദ്ധമാണ്. എല്ലാ മനുഷ്യരും പാപികളാണ് എന്നിരിക്കെ മറിയത്തിന് പാപമുണ്ട് എന്നു സമ്മതിക്കുന്നതിൽ എന്താണ് പ്രശ്നം? മറിയം പാപിയായിരുന്നു എന്നുള്ളതുകൊണ്ട് മറിയത്തിലൂടെ ജനിച്ച യേശുവിന് പാപമുണ്ടാകണമെന്നില്ല. അതുപോലെ തന്നെയാണ് യേശു കുരിശിൽ കിടന്നു ലോകത്തിന്റെ മുഴുവൻ പാപം സ്വന്തം ശരീരത്തിൽ വഹിച്ചിട്ടും യേശുവിൽ പാപം ഉണ്ടാകാതിരുന്നത്. അതിനാൽ മറിയത്തിന്റെ പാപസ്വഭാവം യേശുവിന്റെ പരിശുദ്ധിയെ ഒരുതരത്തിലും ബാധിക്കുന്നില്ല എന്നു വ്യക്തമാകുന്നു. യാഥാർത്ഥ്യം ഇങ്ങനെയിരിക്കെ മറിയത്തെ പാപമില്ലാത്തവൾ എന്നു ദെവവചനവിരുദ്ധമായി ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശമെന്ത്? ഇത് മനുഷ്യനെ ദെവത്തെപ്പോലെയാക്കാനുള്ള സാത്താന്റെ ശ്രമത്തിന്റെ ഭാഗമല്ലേ?

ആദ്യപാപം ആദാമിന്റേത്, പാപ സ്വഭാവം പകരപ്പെടുന്നത് പുരുഷനിലൂടെ, സ്ത്രീയുടെ സന്തതിയായ യേശുവിന് പാപമില്ല

മനുഷ്യവർഗ്ഗത്തിൽ ആദ്യപാപം ചെയ്തത് ആദാമാണ് (റോമ 5:12), ഹവ്വായല്ല. ദൈവത്തിന്റെ കൽപന ലഭിച്ചത് ആദാമിനായിരുന്നു. ആദാം കൽപന ലംഘിച്ചതാണ് പാപമായി ദൈവം കണക്കാക്കിയത്. ആദാം പഴം തിന്നപ്പോഴാണ് ഇരുവരുടെയും കണ്ണ് തുറന്നത്. ഹവ്വ പഴം തിന്നതിനുശേഷം അവൾ കൊടുത്ത പഴം ആദം തിന്നില്ലായിരുന്നെങ്കിൽ മനുഷ്യവർഗ്ഗം വീഴുമായിരുന്നോ? പുരുഷനിലൂടെയാണ്, പിതാവിലൂടെയാണ് പാപസ്വഭാവം പകരപ്പെടുന്നത് എന്ന വസ്തുതയെ അട്ടിമറിക്കുന്ന ചിന്തയാണ് ഹവ്വായാണ് ആദ്യപാപം ചെയ്തത് എന്നത്. സ്ത്രീയാണ് ആദ്യം പാപം ചെയ്തത് എങ്കിൽ പാപം മനുഷ്യവർഗ്ഗത്തിലേക്ക് പടർന്നത് സ്ത്രീയിലൂടെയാണ് എന്നുവരും. അതായത് സ്ത്രീയിൽ നിന്ന് ജനിക്കുന്ന എല്ലാവർക്കും പാപസ്വഭാവം ഉണ്ടായിരിക്കും എന്നുവരും. ഇത്തരം ചിന്ത വികസിപ്പിച്ചാൽ സ്ത്രീയിൽ നിന്ന് ജനിച്ച യേശുവിന് പാപമില്ലാതിരിക്കുക സാദ്ധ്യമല്ല എന്നും വാദിക്കാനും കഴിയും. യേശുവിന് പാപസ്വഭാവം ഉായിരുന്നു എന്ന് പറയുന്നവർ അവരുടെ പാപത്തിൽ മരിച്ചവരായി തന്നെ തുടരും.

പാപമില്ലാത്ത വ്യക്തി യേശു മാത്രം

ഭൂമിയിൽ പാപമില്ലാതെ ജീവിച്ച ഒരേഒരു വ്യക്തിയായി ബെബിൾ അംഗീകരിക്കുന്നത് യേശുവിനെ മാത്രമാണ്. യേശുക്രിസ്തു പാപം ചെയ്തില്ല എന്ന് ബെബിൾ പ്രതേ്യകമായി എടുത്തുപറയുന്നു (2കൊറി 5:21; റോമ 3:10, 12, 23;1പത്രാ2:22; 1യോഹ 3:5; വെളി 15:4; ലൂക്ക 18:19). യേശുക്രിസ്തു ഒഴികെ ബാക്കി എല്ലാ മനുഷ്യരും പാപം ചെയ്തു. ഇൗ വസ്തുത ആദത്തിന്റെ പാപത്തോട് ബന്ധപ്പെടുത്തിയാണ് ദെവവചനം വെളിപ്പെടുത്തുന്നത്. ആദത്തിൽനിന്ന് ജനിച്ചവരെല്ലാം ആദത്തിന്റെ പാപത്തിൽ പങ്കാളികളാകുന്നു. ഇതിന് ഉത്ഭവപാപം എന്ന് പറയുന്നു. ഒരു വ്യത്യാസവുമില്ല, എല്ലാവരും പാപം ചെയ്ത് ദൈവ മഹത്വത്തിന് അയോഗ്യരായി എന്ന് ബൈബിൾ വ്യക്തമാക്കുന്നതു കൊണ്ടും പാപം ചെയ്തിട്ടില്ല എന്ന ബെബിളിന്റെ സാക്ഷ്യം യേശുവിന് മാത്രമേ ലഭിക്കുന്നുള്ളു എന്നതു കൊണ്ടും, മറിയത്തിന് പാപമില്ലായിരുന്നു എന്ന വിശ്വാസം സത്യവിരുദ്ധമാണെന്ന് തെളിയുന്നു. അതുകൊണ്ട്  മറിയത്തെ സത്യവിരുദ്ധമായി പാപമില്ലാത്തവളായി അംഗീകരിക്കുമ്പോൾ പാപമില്ലാത്ത ഏക ആൾ എന്ന യേശുവിനു മാത്രമുള്ള പദവിയിലേക്ക് സൃഷ്ടിയായ മറിയത്തെ ഉയർത്തുകയും ദെവദൂഷണം പറയുകയും ചെയ്യുന്നു. അങ്ങനെ യേശുവിനെ അവഹേളിക്കുന്നു. ഒരു വ്യക്തിയെപ്പറ്റി യഥാർത്ഥമല്ലാത്ത കാര്യങ്ങൾ (നല്ലതോ മോശമോ ആകട്ടെ) അത് വ്യക്തിക്ക് ആക്ഷേപകരമാണ്. മറിയത്തെപ്പറ്റി മറിയത്തിനില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുകഴ്ത്താൻ ശ്രമിക്കുന്നത് യഥാർത്ഥ മറിയത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.

അതിനാൽ നിയമത്തിലൂടെയല്ലാത്ത ദെവനീതി ഇപ്പോൾ എല്ലാവരും യേശുവിലൂടെ നേടേണ്ടിയിരിക്കുന്നു

"നിയമവും പ്രവാചകൻമാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ദെവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. ദെവനീതി, വിശ്വസിക്കുന്ന എല്ലാവർക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്. എല്ലാവരും പാപം ചെയ്ത് ദെവമഹത്വത്തിന് അയോഗ്യരായി. അവർ അവിടുത്തെ കൃപയാൽ യേശുക്രിസ്തു വഴിയുള്ള വീടെുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു' (റോമ 3:23). എല്ലാവരും ദെവകൽപനയെ ലംഘിച്ച് പാപം ചെയ്തു. അങ്ങനെ എല്ലാ മനുഷ്യരും ദെവത്തിൽ നിന്ന് അകന്നിരിക്കയാൽ അവർക്ക് സ്വന്തം പരിശ്രമങ്ങൾ കൊണ്ട് രക്ഷക്ക് യോഗ്യരാകുവാൻ കഴിയില്ല. എല്ലാവരും പാപം ചെയ്തതു കൊണ്ട്  ദെവനീതി നിയമത്തിലൂടെ നേടാൻ കഴിയില്ല. പാപംമൂലം മനുഷ്യർ ദെവത്തിന്റെ പരിശുദ്ധിയും അംഗീകാരവും ലഭിക്കാവുന്ന നിലവാരത്തിൽനിന്ന് താഴെപ്പോയി. അതു കൊണ്ട് നിയമത്തിലൂടെയല്ലാത്ത ദെവനീതി ഇപ്പോൾ എല്ലാവരും നേടേിയിരിക്കുന്നു. അതായത് തങ്ങളുടേതല്ലാത്ത യോഗ്യത വഴിയായി ദെവത്തിന്റെ നീതി ഇപ്പോൾ എല്ലാവരും സ്വീകരിക്കേണ്ടിയിരിക്കുന്നു.

സാത്താന്റെ കെണി

ദെവത്തിന് മാത്രമുള്ള സവിശേഷതകൾ മറിയത്തിനുണ്ട് എന്ന് പരസ്യപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം, മറിയത്തെ കൃത്രിമമായി ആരാധനയ്ക്ക് യോഗ്യയാക്കിത്തീർക്കുന്നതിനും, അങ്ങനെ ദെവത്തെ ആരാധിക്കേണ്ടതിന് പകരം ജനങ്ങൾ മറിയത്തെ ആരാധിക്കേണ്ടതിനും, അങ്ങനെ അവരെ വിഗ്രഹാരാധകരായിത്തീർത്ത് നിത്യനരകത്തിൽ എത്തിച്ച് നശിപ്പിക്കുന്നതിനും വേണ്ടിയുള്ള സാത്താന്റെ കെണി ആകുന്നു.

Ad Image
Ad Image
Ad Image
Ad Image